തടവുകാരെ ക്രൂരമായി കൈകാര്യം ചെയ്യും. കോലീബി തടവുകാരാണെങ്കില്‍ (കോണ്‍ഗ്രസ്സ്, ലീഗ്, ബീജെപി) ഇടിച്ച് പരിപ്പെടുക്കും. പീഡിപ്പിക്കും. ഇതൊക്കെയായിരുന്നു ആ ജയിലിനെക്കുറിച്ച എന്റെ വിശ്വാസം. (വിശാസം.. അതല്ലേ എല്ലാം!!) പക്ഷെ ആ ധാരണകളൊക്കെ ഇന്നലെത്തോടെ ഗോപിയായി. ഇത്രയും നല്ല ഒരു ജയിലിനെക്കുറിച്ചാണല്ലോ ഞാന്‍ തെറ്റായ ധാരണകള്‍ വെച്ച് പുലര്‍ത്തിയത് എന്നോര്‍ക്കുമ്പോള്‍ എനിക്കാകെ കുളിര് കോരുന്നു.
ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു സെറ്റപ്പാണ് കണ്ണൂരിലേത്. അവിടെ കൊലപ്പുള്ളികള്‍ സി സി ടീവി ക്യാമറ കൈകാര്യം ചെയ്യുന്നു. അതിന്റെ റിമോട്ട് ജീവപര്യന്തംകാരന് സൂക്ഷിക്കുന്നു. മൊബൈല്‍ ജാമറിനുള്ളില് ഉപ്പിട്ട് അതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും ഉപ്പ് മാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കുന്നതും കൊലപ്പുള്ളികള്‍ തന്നെ. ജയിലിന്റെ താക്കോല്‍ ഏഴാളെ കൊന്ന തടവ് പുള്ളിയുടെ കയ്യിലായിരിക്കും. തടിയന്ടവിട നസീറിനെപ്പോലുള്ള ഭീകരരുടെ സെല്ലിന് കാവല്‍ നില്ക്കുന്ന പോലീസ് രാത്രി എട്ടു മണിക്ക് വീട്ടില്‍ പോവും. അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ഓരോ സെല്ലിലും സര്‍ക്കാര്‍ വക ഡമ്മിയുണ്ട്. ദിനേശ് ബീഡി, പട്ട, കഞ്ചാവ്, കമ്പിപ്പാര തുടങ്ങിയ അവശ്യവസ്തുക്കള്‍ക്ക് മുടക്കം കൂടാതെയുള്ള റേഷന്‍. ചുരുക്കത്തില്‍ തടവുകാരോട് ഇത്രയും മാന്യമായി പെരുമാറുന്ന ഒരു ജയില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ പോലും കിട്ടില്ല. മനുഷ്യാവകാശം പറഞ്ഞു തേരാ പേരാ നടക്കുന്ന എല്ലാ എമ്പോക്കികള്‍ക്കും കാണിച്ചു കൊടുക്കേണ്ട ഒന്നാണ് നമ്മുടെ 'ശേന്ഡ്രല്' ജയില്‍.
വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇന്നലെ തടവ് ചാടിയ ജയാനന്ദന് ഏഴു കൊലക്കേസിലെ പ്രതിയാണ്!!!. എല്ലാവരെയും തലയ്ക്കു ചുറ്റികയടിച്ച് കൊന്നിട്ടാണ് റിപ്പര്‍ ടൈറ്റില്‍ കിട്ടിയതത്രേ. വിയ്യൂര്‍ ജയിലില്‍ നിന്ന് ക്ലോസറ്റ് തുരന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് കക്ഷി. കൂടെ ചാടിയ റിയാസും മോശക്കാരനല്ല. കാസര്‍കോട് ജയിലില്‍ നിന്ന് ചാടാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവരുടെ രണ്ടു പേരുടെയും അടുത്ത സെല്ലിലാണ് നമ്മുടെ തടിയന്ടവിടയുള്ളത്!!!!.. ഇനി ഞാനൊന്നും എഴുതുന്നില്ല. കൈ വിറക്കുന്നുണ്ട്. എല്ലാവര്ക്കും ലാല്‍ സലാം.
എന്തിനും ഏതിനും കുറ്റപെടുത്താന്‍ സിപിഎം കാരുടെ വിരിമാര് ഇനിയും ബാകി,
ReplyDeleteഅല്ല സഖാവേ , ഇപ്പറഞ്ഞതെല്ലാം ഉള്ളത് തന്നെ ആണോ?
ഉപ്പു ഇട്ടാല്‍ മൊബൈല്‍ നില്കുന്നത് എല്ലാം ,
This comment has been removed by the author.
ReplyDeleteപ്രിയ ബഷീറേ, വേണമെങ്കില്‍ ബോംബ് പോലിസ് സ്റ്റേഷനില്‍ വെച്ചും ഉണ്ടാക്കുമെന്ന് കണ്ണൂരില്‍ വെച്ച് പ്രഖ്യാപിച്ച കോടിയേരി ബാലകൃഷ്ണനാണ് കേരത്തിന്റെ ആഭ്യന്തര മന്ത്രി. അപ്പോള്‍ സഖാക്കള്‍ക്ക് ഇതിലപ്പുറവും ജയിലില്‍ വെച്ച് ചെയ്യാനും അനുഭവിക്കാനും സാധിക്കും. ഈ ജയില്‍ പുള്ളികളെ ഗോണ്ടാനാമോ ജയിലില്‍ അയച്ചാല്‍ അവിടുത്തെ തടവുകാര്‍ രക്ഷപ്പെടുമോ? അതോ കണ്ണൂരിലെ ജയില്‍ പുള്ളികള്‍ക്ക് 'യഥാര്‍ത്ഥ ജയില്‍' എങ്ങിനെയെന്ന് മനസ്സിലാവുമോ? ഇപ്പോള്‍ ഫേസ്ബുക്ക് സംവാദത്തില്‍ ആയതിനാല്‍ ഈ ബ്ലോഗില്‍ അധികമൊന്നും പ്രതികരിക്കാന്‍ സാധിക്കാറില്ല. എങ്കിലും ചര്‍ച്ച പുതിയ വിഷയങ്ങളുമായി സജീവമാവട്ടെ.
ReplyDeleteതടവുകാരെ നിരീക്ഷിക്കാന്‍ ക്യാമറ ഫിറ്റ് ചെയ്തത് രണ്ടാഴ്ച മുമ്പ്. രണ്ടു തടവ് പുള്ളികള്‍ ജയില്‍ ചാടുന്നതിനു രണ്ടു ദിവസം മുമ്പ് മുതല്‍ ക്യാമറ ഔട്ട് ഓഫ് ഓര്‍ഡര്‍. പുറത്തു നിന്നുള്ള സഹായം ഇല്ലാതെ മതില് ചാടാന്‍ കഴിയില്ല എന്ന് റിപ്പോര്‍ട്ട്. മുത്തൂറ്റ് പോള്‍ വധക്കേസില്‍ അറസ്റ്റ് ചെയ്ത ഗുണ്ടാ തലവന്‍ ഊം പ്രകാശ് മോചിതനായി എന്നും കേള്കുന്നു. പോള്‍ വധക്കേസില്‍ കോടിയേരി മകന് ഉള്പെട്ടിരുന്നു എന്ന് പിന്നാമ്പുറ വര്‍ത്തമാനം. ഇതുവരെയും കോടതിയില്‍ ഹാജരാകാതെ അദ്ദേഹം വിലസുന്നു. കേരളത്തിന്റെ അഭ്യന്തര സുരക്ഷ കാണുമ്പോള്‍ കോടിയേരിക്ക് ഒരു പൂച്ചെണ്ട് കൊടുക്കാന്‍ തോനുന്നു. അടുത്ത തവണ യൂ ഡീ എഫ് അധികാരത്തില്‍ വന്നാലും അഭ്യന്തരം കോടിയേരിക്ക് തന്നെ കൊടുക്കണം എന്നപേക്ഷ.
ReplyDeletextream said.."അല്ല സഖാവേ , ഇപ്പറഞ്ഞതെല്ലാം ഉള്ളത് തന്നെ ആണോ?"
ReplyDeleteഉള്ളത് തന്നെയാണോന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. അതീവ ജാഗ്രതാ സെല്ലില്‍ നിന്നും രണ്ടു പേര് ജയില്‍ ചാടിയിട്ടുണ്ട്.
സി സി ടീവിയില്‍ ഒന്നും പതിഞ്ഞിട്ടില്ല!!. മൊബൈല്‍ ജാമര്‍ വര്‍ക്ക് ചെയ്തിട്ടില്ല!!. ജയിലിന്റെ കമ്പി വളച്ചിട്ടിട്ടുണ്ട്!!!.
നേരം പുലരും വരെ ആളറിഞ്ഞിട്ടില്ല !!!!
ഇനി ബാക്കിയൊക്കെ താങ്കള്‍ക്കു കൂട്ടി വായിക്കാവുന്നതാണ്.
അതേ, വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞയാള്‍ നമ്മുടേ ആഭ്യന്തര മന്ത്രിയായത് കലികാലം. ഒാം പ്രകാശിണ്റ്റെയും കാരി സതീഷിണ്റ്റെയും ഒപ്പം നില്ക്കേണ്ടയാളാണു ആഭ്യന്തര മന്ത്രി!! പിന്നെവിടന്ന് നന്നാകാന്‍?!! ആരോഗ്യ മന്ത്രി പറഞ്ഞതു കേട്ടില്ലേ പനിയൊക്കെ മാധ്യമ സ്രിഷ്ടിയാണെന്ന്. പോയി പോയി ഇനിയിപ്പോ സി പി എം തന്നെ മാധ്യമ സ്രിഷ്ടിയാണെന്ന് വരുമോ?!!!
ReplyDelete@ arivu thedi "പോയി പോയി ഇനിയിപ്പോ സി പി എം തന്നെ മാധ്യമ സ്രിഷ്ടിയാണെന്ന് വരുമോ?!!!"
ReplyDeleteDialogue of the week!!
അപ്പോ ജയിലാ സുഖം അല്ലേ
ReplyDelete(എന്റെ വീട്ടില്‍ ടിവി ഇല്ലാ ജയിലില്‍ പോയാ ടീവി കാണാലോ, കഞ്ചാവും കിട്ടോത്രേ)
5star centrel jail
ReplyDeleteബഷീര്‍ വള്ളിക്കുന്നിന്റെ പൊസ്റ്റില്‍ നിന്നും ഒട്ടേറേ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി.
ReplyDelete(1) കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കയറാന്‍ ഏരിയകമ്മിറ്റിയുടെ കത്ത് വേണം. ന്ന്വച്ചാല് ജയിലില്‍ കിടക്കുന്നവരെല്ലാം സി.പി.എം.കാര്‍
(2). കേരളത്തില്‍ അല്ല ഇന്ത്യയില്‍ ആദ്യമായിട്ടാണ് ജയില്‍ ചാട്ടം.
(3).ഇപ്പോള്‍ ചാടിയവര്‍ സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകരാണ്. കോടിയേരിയുടെയോ മകന്റെയോ നിര്‍ദേശപ്രകാരം ചാടാന്‍ സൌകര്യം ചെയ്തു കൊടുത്തു.
(4).ഇന്ത്യയില്‍ ടി.വി.യുള്ള ഒരേ ഒരു ജയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍.
ഇനിയും ധാരാളമുണ്ട്. തല്ക്കാലം ഇത്രമാത്രം. ശ്രീശാന്ത് ചൂടായതിന് പിണറായിയെ മെക്കിട്ടു കേറിയ ബഷീര്‍ സാഹിബില്‍ നിന്ന് കൂടുതല്‍ അറിവുകള്‍ പ്രതീക്ഷിയ്ക്കുന്നു. KEEP IT UP!
എന്റെ ബഷീര്‍ സാഹിബെ....
ReplyDeleteതാങ്കളുടെ വലതു കണ്ണിലൂടെ ഉള്ള കാഴ്ചകള്‍ വളരെ മനോഹരമാകുന്നുണ്ട്...!!!
സി.പി.എം എന്നും പിണറായി എന്നും കേള്‍ക്കുമ്പോള്‍ താങ്കള്‍ക്കു എന്താ ഇത്ര
ദേഷ്യം? കണ്ണൂരില്‍ ജയിലില്‍ രണ്ടു പേര് തടവ് ചാടിയതിനും കുറ്റം സി.പി. എമ്മിന്
ആണോ? കാഴ്ചകള്‍ കൊണ്ഗ്രസ്സിന്റെയോ മു.ലീ ന്റെയോ കണ്ണിലൂടെ കാണുന്നവരെ
കുറ്റം പറയാനും പറ്റില്ല.
ഈ അടുത്ത കാലത്ത്, ഒരു സുപ്രധാന കോടതി വിധി വന്നിരുന്നു. താങ്കള്‍ അറിഞ്ഞിരുന്നോ?
"ഭോപ്പാല്‍ ദുരന്തത്തെ കുറിച്ച്..". അതിന്റെ പിന്നാമ്പുറ വാര്‍ത്തകള്‍ ഇപ്പോള്‍ ഒരു പാട് കേള്‍ക്കുന്നു.അതെല്ലാം വിരല്‍ ചൂണ്ടുന്നത്, കൊണ്ഗ്രസ്സിന്റെയും രാജീവ് ഗാന്ധിയുടെയും നേര്‍ക്കാണ്.കൊണ്ഗ്രസ്സുകാരുടെ, " സായിപ്പ് - മദാമ്മ സ്നേഹം" അന്നേ തുടങ്ങിയിരുന്നു...!!!
ഇരുപതിനായിരം പേരുടെ ജീവനെടുത്ത സായിപ്പ്, ഇപ്പോള്‍ കൊണ്ഗ്രസ്സുകാരുടെ ജന്മ നാടായ
അമേരികയില്‍ സസുഖം വാഴുന്നു. കുറ്റം പറയരുതല്ലോ, കൂട്ടിനു ഹെട്ളിയും ഉണ്ട്.
ഇതിനെതിരെ അങ്ങയുടെ തൂലിക ആകുന്ന പടവാള് ചലിച്ചു കണ്ടില്ല. [ അതോ ഞാന്‍ കാണാന്ഞ്ഞതാണോ..?
അങ്ങനെ ആണെങ്കില്‍ ഒരു ലിങ്ക് തരണേ- vinodraj2000@gmail.com ]
So please keep writing.
@ Vindo Raj:
ReplyDelete"ഭോപ്പാല്‍ ദുരന്തത്തെ കുറിച്ച്..".അങ്ങയുടെ തൂലിക ആകുന്ന പടവാള് ചലിച്ചു കണ്ടില്ല."
ഭോപ്പാല്‍ വിധിയുടെ പശ്ചാത്തലത്തില്‍ ഒരു ചെറിയ കുറിപ്പ് എഴുതിയിരുന്നു. കണ്ടില്ല എന്ന് തോന്നുന്നു.ലിങ്ക് ഇതാ ഭോപ്പാല്‍ : കോടതി കൂതറയല്ല !!
@ ബിജുകുമാര്‍: ഇനിയും ഇത് പോലെ എന്തെല്ലാം പഠിക്കാന്‍ ഇരിക്കുന്നു.. lol...
@ ബഷീര്‍ വള്ളിക്കുന്ന്.
ReplyDeleteഭോപാല്‍ വിധിയെ കുറിച്ചുള്ള ആ ബ്ലോഗ് ഞാന്‍ കണ്ടിരുന്നു.ഞാന്‍ പറഞ്ഞു വന്നത് അതിനെ കുറിച്ചല്ല. വിധിയുടെ പാശ്ചാ ത്തലത്തില്‍
രാജീവ് ഗാന്ധിക്ക് എതിരെയും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെയുംഉയര്ന്നു വന്ന ആരോപണങ്ങളെ കുറിച്ചാണ്. അതിനെ കുറിച്ച് ഒന്നും എഴുതി കണ്ടില്ല.
കണ്ണൂര്‍ ജയില്‍ ചാട്ടത്തിന്റെ പേരില്‍ പോലും സി.പി.എമ്മിനെ പ്രതിക്കൂട്ടില്‍
ആക്കുന്ന താങ്കളുടെ , മേല്‍ പറഞ്ഞ വിഷയത്തിലുള്ള മൌനം ആണ് എന്നെ ഇത്ര വാചാലനാക്കിയത്.
റിപ്പറും കണ്ണൂരും പിന്നെ നമ്മുടെ ഏമാന്മാരും
ReplyDeleteനല്ല ചന്തം...
ഏതായാലും ഊട്ടീലുണ്ടത്രേ!
(ഓനാരാ മോന്)
@ arivu thedi "പോയി പോയി ഇനിയിപ്പോ സി പി എം തന്നെ മാധ്യമ സ്രിഷ്ടിയാണെന്ന് വരുമോ?!!!"
ReplyDeleteആ ചോദ്യം കലക്കി.
@ Vinod Raj ,
ReplyDeleteഅത് പോയിന്റ് തന്നെ.
@ Vinod Raj: അതിനെക്കുറിച്ച് എഴുതാന്‍ ഒരുങ്ങി വന്നപ്പോഴേക്കും പഹയന്മാര് ജയില്‍ ചാടിയില്ലേ, പിന്നെ ഞാനെന്നാ ചെയ്യാനാ.. (ha..ha)
ReplyDelete@ akhilesh : തന്നെ, തന്നെ..
My Party right or roung.This is the theam of communism.My country right or roung Thi is Nationalism.But Every one avoid humanism...?
ReplyDelete