July 15, 2015

ബൽറാമിനോട് അടി ഇരന്ന് വാങ്ങിയ കെ സുരേന്ദ്രൻ

ഇത് പോലൊരു അടി കെ സുരേന്ദ്രന് തന്റെ ജീവിതത്തിൽ മറ്റാരിൽ നിന്നും കിട്ടിയിരിക്കാൻ ഇടയില്ല. മാസ്സ് അടി. സൽമാൻ ഖാന്റെ ദബാങ്ങ് ചിത്രങ്ങളിൽ പോലും ഇത്ര പഞ്ചുള്ള ഒരടി കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ വളരെ സെൻസിബിളായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരാളാണ് വി ടി ബൽറാം. സാധാരണ രാഷ്ട്രീയ നേതാക്കളിൽ കണ്ടു പരിചയമില്ലാത്ത എഴുത്തും ഭാഷാ ചാതുരിയും കൊണ്ട് നവ മാധ്യമങ്ങളിൽ  പലപ്പോഴും തരംഗമുയർത്താറുണ്ട് ബൽറാം. എന്ത് കൊണ്ടും ഒരു ന്യൂ ജനറേഷൻ പൊളിറ്റീഷ്യൻ എന്ന് വിളിക്കാവുന്ന നേതാവ്. സുരേന്ദ്രനും മോശക്കാരനല്ല. ബി ജെ പി നിരയിലെ ഏറ്റവും സമർത്ഥനായ യുവ നേതാവാണ്‌. കാര്യങ്ങൾ കുറിക്ക് കൊള്ളുന്ന രൂപത്തിൽ പറഞ്ഞവതരിപ്പിക്കാൻ സുരേന്ദ്രന് അനിതര സാധാരണമായ കഴിവുണ്ട്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.  അതൊന്നും ബൽറാമിന്റെ അടുത്ത് വിലപ്പോയില്ല. 'കളിക്കേണ്ടവരോട് കളിക്കണം. അതല്ലെങ്കിൽ ചെകിടടക്കി കിട്ടും എന്ന് പണ്ടുള്ളവർ പറഞ്ഞ പോലായി കാര്യങ്ങൾ.  എല്ലാത്തിന്റെയും തുടക്കം ബി ജെ പി  ദേശീയ പ്രസിഡന്റ്‌ അമിത് ഷായുടെ (ബൽറാമിന്റെ ഭാഷയിൽ അമിട്ട് ഷാജി) ഒരു പ്രസ്താവനയിൽ നിന്നാണ്. ഇരുപത്തിയഞ്ച് കൊല്ലം കാത്തിരുന്നാലേ ഞങ്ങൾ പറഞ്ഞ 'അച്ഛാ ദിൻ' കടന്നു വരൂ എന്ന് പുള്ളി പ്രസ്താവിച്ചു. 'അച്ഛാ ദിൻ' എന്ന് കേൾക്കുന്നിടത്തൊക്കെ ബി ജെ പിക്കാരും സംഘികളും തലയിൽ മുണ്ടിട്ട് നടക്കുന്നതിനിടയിലാണ് അമിത് ഷായുടെ ഈ അമിട്ട് പൊട്ടിയത്. മോദിജിയുടെ ഒരു വർഷത്തെ ഭരണം കൊണ്ട് തന്നെ  ജനങ്ങൾ പൊറുതിയില്ലാതെ ചെയ്തു പോയ വോട്ടിനെ ശപിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ഇരുപത്തിയഞ്ച് കൊല്ലം കൂടി ക്ഷമിക്കുവാൻ ബി ജെ പി പ്രസിഡന്റ്‌ ആജ്ഞാപിക്കുന്നത്. പോരേ പൂരം.

അമിത് ഷായുടെ പ്രസ്താവനയോട് ബൽറാം ഇങ്ങനെ പ്രതികരിച്ചു. 

"അതായത്‌ ഇപ്പോഴുള്ള സംഘികളും സംഘിണികളും ഒക്കെ കല്ല്യാണം കഴിച്ച്‌ ആർഷ ഫാരത സംസ്ക്കാര പ്രകാരമുള്ള മാതൃകാകുടുംബങ്ങളുണ്ടാക്കി അവർക്ക്‌ പുതിയ സംഘിക്കുഞ്ഞുങ്ങൾ ഉണ്ടായി അവർക്ക്‌ പ്രായപൂത്രി ആയാലും അച്ഛേ ദിൻ എന്നത്‌ ഡംഭുമാമയുടേയും അമിട്ട്‌ ഷാജിയുടേയും ഒരു ചുനാവി ജുംലയായിത്തന്നെ അവശേഷിക്കും എന്ന് സാരം. പകച്ചു പോയി എന്റെ ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം."

ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളുമായി ഈ സ്റ്റാറ്റസ് തരംഗ മുയർത്തുന്നതിനിടയിൽ ബൽറാമിന്റെ തന്നെ രണ്ടാമത്തെ സ്റ്റാറ്റസുമെത്തി. അതിങ്ങനെയായിരുന്നു.

"ഞങ്ങൾ സ്ഥിരമായി ചപ്പാത്തി കഴിക്കാറില്ല, അതുകൊണ്ടുതന്നെ ഹിന്ദീം അറിയാൻ പാടില്ല.
അതുകൊണ്ട്‌ ഹിന്ദി നന്നായറിയാവുന്ന കാര്യാലയത്തിലെ പ്രാന്ത പ്രമുഖന്മാരോ പ്രമുഖ പ്രാന്തന്മാരോ ആരാന്ന് വെച്ചാൽ അമിട്ട്‌ ഷാജിയോട്‌ നേരിട്ട്‌ ചോദിച്ച്‌ പറഞ്ഞ്‌ തന്നാൽ മതി, എന്നാണു ഈ അച്ഛാ ദിൻ ശരിക്കും വരിക എന്ന്. കൃത്യമായിട്ടല്ലെങ്കിലും ഏതാണ്ടൊരു ഡേറ്റ്‌ പറഞ്ഞാ മതി, അതുവരെ പിന്നെ ചോദിക്കില്ല. ഉറപ്പ്‌".

സുരേഷ് ഗോപിയുടെ പ്രസിദ്ധമായ ബീഫ് പ്രസ്താവനയുടെ ശൈലിയിൽ പരിഹാസത്തിന്റെ കൊടുമുടി കയറിയ ഈ സ്റ്റാറ്റസും വായിച്ചതോടെയാണ് പാവം സുരേന്ദ്രൻ ബൽറാമിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചത്. ദോഷം പറയരുതല്ലോ, സുരേന്ദ്രന്റെ പ്രതികരണവും ഒന്നാന്തരമായിരുന്നു."ബലരാമാാാ..
ആദ്യം അമിത്ഷാ പറഞ്ഞത് മനസ്സിലാവണമെങ്കില്‍, ബലരാമന്‍ കുറച്ചെങ്കിലും ഹിന്ദി പഠിക്കണം. ഫേസ്ബുക്കില്‍ ജീവിക്കുന്ന, അഞ്ഞൂറ് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച എംഎല്‍എയ്ക്ക് ഇന്ദിരഭവനില്‍ ഒരു ട്യൂഷന്‍ ടീച്ചറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ നേതാക്കളോട് പറയണം. ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം. അതിന് പാര്‍ട്ടിയെ സജ്ജമാക്കുന്ന പദ്ധതിയുമായാണ് അമിത്ഷാ ഇന്ത്യ ചുറ്റുന്നത്. അല്ലാതെ പപ്പുമോന്‍ 56 ദിവസം മുങ്ങിയത് പോലെ മുങ്ങുന്ന ആളല്ല അമിത്ഷാ. ചത്തുപോയ കോണ്‍ഗ്രസ്സിന് 25 കൊല്ലം കഴിഞ്ഞാലും ജീവന്‍ തിരിച്ചു കിട്ടില്ലെന്ന് ബലരാമന് താമസിയാതെ ബോധ്യമാവും."

ബി ജെ പി പ്രവർത്തകർക്ക് വിസിലടിക്കാൻ ആവേശം നല്കുന്ന വരികൾ. ബൽറാമിനെ കണക്കിന് പരിഹസിക്കുന്ന ആ സ്റ്റാറ്റസ് അവർ വേണ്ടത്ര ആഘോഷിച്ചു. ലൈക്കുകളും ഷെയറുകളും നല്കി പ്രോത്സാഹിപ്പിച്ചു.  അപ്പോഴതാ വരുന്നു, ബൽറാമിന്റെ ഒടുക്കത്തെ അടി. അതോ, സുരേന്ദ്രന്റെ അതേ സ്റ്റാറ്റസിന് താഴെ.


>>>ഇന്ത്യ സമസ്ത മേഖലയിലും ഒന്നാമതെത്താന്‍ പഞ്ചായത്ത് മുതല്‍ പാര്‍ലിമെന്റ് വരെ അുത്ത കാല്‍ നൂറ്റാണ്ട് ബിജെപി തന്നെ ഭരിക്കണം.<<<  പ്രിയ കൈരേഖ സുരേട്ടാ... ഇങ്ങനെ ഒരിക്കലും നടക്കാത്ത ഒരു പ്രീകണ്ടീഷന്‍ വെച്ചിട്ടാണോ നിങ്ങള്‍ അച്ഛേ ദിന്‍ വാഗ്ദാനം ചെയ്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിനിറങ്ങിയത്? ഇനി അതെല്ലാം ജയിച്ചാല്‍പ്പിന്നെ ഐക്യരാഷ്ട്രസഭയില്‍ക്കൂടി ജയിച്ചെങ്കില്‍ മാത്രമേ വാഗ്ദാനം പാലിക്കാന്‍ പറ്റൂ എന്നും അമിട്ട് ഷാജി പറഞ്ഞേക്കുമോ ആവോ? അല്ലെങ്കില്‍ത്തന്നെ ഡംഭുമാമ സത്യപ്രതിജ്ഞ ചെയ്ത അന്നുതൊട്ട് അച്ഛേ ദിന്‍ തുടങ്ങിയെന്നായിരുന്നല്ലോ ഇത്രേം നാളും സംഘിക്കുഞ്ഞുങ്ങള്‍ വിജൃംഭിച്ചിരുന്നത്. എന്നിട്ടിപ്പോ പെട്ടെന്ന് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെയുള്ള തിരിച്ചറിവ് ഉണ്ടായത് എന്തുകൊണ്ടാണ്? പിന്നെ ഞാന്‍ ജയിച്ചത് 500 വോട്ടിനല്ല, 3197 വോട്ടിനാണ്. അങ്ങനെയുള്ള ജനവിധിയുടെ മഹത്വം അറിയണമെങ്കില്‍ ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പില്‍ സ്വയം ജയിച്ച് കാണിക്കണം. കാസര്‍ക്കോട് തൊട്ട് തിരുവനന്തപുരം വരെ തെരഞ്ഞെടുപ്പില്‍ താങ്കളും രായേട്ടനുമൊക്കെ മാറിമാറി മത്സരിച്ചിട്ടും പോകുന്ന നാട്ടിലൊക്കെ മനുഷ്യര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വരെ തലയറുക്കുന്ന തരത്തിലുള്ള വര്‍ഗീയഭ്രാന്ത് ആളിക്കത്തിച്ചിട്ടും ഇന്നേവരെ ഒരുസീറ്റില്‍പ്പോലും ജയിക്കാത്തത് ഈ നാടിന്റെ നന്മയാണ്. പിന്നെ വിഷകല ടീച്ചറൊഴിച്ച് വേറേതൊരു ടീച്ചറില്‍ നിന്നും എന്തും പഠിക്കാന്‍ ഞാന്‍ തയ്യാറാണ്. ഒരുകാലത്ത് ടീവിയില്‍ മാത്രം ജീവിച്ചിരുന്ന താങ്കളെ ഇപ്പോള്‍ ആ വഴിക്കൊന്നും അധികം കാണുന്നില്ലല്ലോ? സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!"

ഈ മറുപടി വന്നതോടെ പുലിമടയിൽ കൊണ്ടുപോയി തലവെച്ചു കൊടുത്ത കരിങ്കുരങ്ങിന്റെ പരുവത്തിലായി കെ സുരേന്ദ്രൻ 'സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ' എന്ന ബൽറാമിന്റെ ഒടുക്കത്തെ പഞ്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. ചാനലുകളിൽ അവതാരകന്മാരോട് തട്ടിക്കയറി ജയിക്കുന്നത് പോലെ ഈസിയായി അങ്ങ് 'ബലരാമനെ' മലർത്തിയടിച്ചു കളയാം എന്ന് കരുതിയിടത്താണ് 'സുരുഷൂന്' പിഴച്ചത്. ആള് മാറിപ്പോയി. അമ്പലത്തിനേക്കാൾ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞത് പോലെ സുരേന്ദ്രന്റെ സ്റ്റാറ്റസിന് കിട്ടിയ ലൈക്കിനെക്കാൾ കൂടുതലായി അതിന് താഴെയുള്ള ബൽറാമിന്റെ കമന്റിന് കിട്ടിയ ലൈക്കുകൾ. സുരേന്ദ്രൻ മറ്റൊരു മറുപടിയുമായി എത്തുമോ എന്നറിയില്ല. സാധ്യത കുറവാണ്. ഒന്നുകൊണ്ടറിയാം ഒമ്പതിന്റെ ഗുണം എന്നാണല്ലോ.  ഏതായാലും സോഷ്യൽ മീഡിയയിലെ ഈ വാക്ക് യുദ്ധം ചരിത്രാന്വേഷകർക്ക് ഒരു രേഖയായി കിടക്കട്ടെ എന്ന് കരുതിയാണ് ഇതിവിടെ ഒരു പോസ്റ്റായി ചേർക്കുന്നത്. സുരേന്ദ്രന് എല്ലാ വിധ ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്ന് കൊണ്ട്..

Recent Posts
ചെമ്മണ്ണൂർ തട്ടിപ്പ് : ആ വാർത്തയെവിടെ മാധ്യമങ്ങളേ? 
മല്ലൂസിന്റെ വാട്സ്ആപ്പ് പരാക്രമങ്ങൾ
ഓരോ പൗരനും ഒരു പത്രമായി മാറുന്ന കാലം

54 comments:

 1. ഇരുപത്തിയഞ്ച് കൊല്ലം വേണ്ട, അഞ്ച് കൊല്ലം തികച്ച് ഭരിച്ചാൽ തന്നെ ഇന്ത്യയുടെ പേര് അഡാനി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ എന്ന് മാറ്റേണ്ടി വരും. അങ്ങോട്ടാണ് പോക്ക്.. :)

  ReplyDelete
  Replies
  1. താൻ എന്തു വിടുവായിത്തരം പറഞ്ഞാലും കീ ജയ് വിളിക്കുന്ന ഇവന്റെ സ്ഥിരം കുറെ മൂടുതാങ്ങികൾക്ക് ഒരു ' ചൊറി സുഖം ' കൊടുക്കാൻ കേരള രാഷ്ട്രീയത്തിലെ ഈ സന്തോഷ് പണ്ടിട്ടിന്റെ വിഫല ശ്രമം എന്നതിൽ കഴിഞ്ഞു എന്തു യോഗ്യതയാണ് ഇന്ത്യ ഭരിക്കുന്ന ഒരു രാഷട്രീയ പാർട്ടിയുടെ അധ്യക്ഷനെ തീരെ നിലവാരം കുറഞ്ഞ ഓണ്‍ലൈൻ മാനോരോഗികൾ ഉപയൊഗിക്കുന്ന അശ്ലീല പദങ്ങൾ കൊണ്ടു അപമാനിക്കാൻ ഇവനുള്ള യൊഗ്യത??? ഒരു മിനിമം നിലവാരം എങ്കിലും വേണ്ടേ ? പഴയ ഒരു ബാർ ഗെളിന്റെ കാൽക്കീഴിൽ സാഷ്ടാംഗം വീണു കാൽ നക്കിക്കൊടുക്കുന്ന ഇവനൊക്കെ ഒരു സ്ത്രീയെ കേരളാ താലിബാനികൾ മതവെറി മൂത്തു ഉപയൊഗിക്കുന്ന വാക്കൊക്കെ എടുത്തു അപമാനിക്കാൻ ഇവന്റെ കുടുംബങ്ങങ്ങളുടെ നിലവാരമാണോ അവർക്കു ? പണ്ടു സദാചാര പോലീസ്സിങ്ങിനെ സംഘ പരിവാറിനു മേൽ ചാരി വച്ചു ഉന്മാദം തീർത്ത ഈ മനോരോഗിക്ക് ഇന്നു തലസ്ഥാനത്തു നടന്ന അതേ പൊലുള്ള സംഭവത്തിൽ ഒന്നു മിണ്ടാൻ പൊലും ആവാതെ പേടിച്ചരണ്ടു പോയതിനെ സോഷ്യൽ മീഡിയ കൾ ട്രോൾ ചെയ്തു തുടങ്ങിയപ്പോൾ അതിൽ നിന്നും നാണം കെട്ടു മുങ്ങാൻ ഈ ചാന്തുപൊട്ട് നടത്തുന്ന നെറികെട്ട തറ നാടകങ്ങൾ കൂടെയാണ് ഇതൊക്കെ....
   സുരഅണ്ണന്‍ പറയുന്നതിലും കാര്യം ഉണ്ട്..........മാണി സര്‍ മണി വാങ്ങിയപ്പോഴും പരസ്പര കൈമാറ്റ സഹായക സംഘം സോളാര്‍ നായികയെ എന്തൊക്കെയോ ഉറക്കം കളഞ്ഞ് പടിപ്പിച്ചപ്പോഴും,റബ് കുട്ടികളുടെ പാഠപുസ്തകം ഇട്ട് അമ്മാനം ആടുമ്പോള്‍ അത് ചോദിച്ച SFI ക്കാരുടെ നടുതല്ലി ഓടിക്കുമ്പോഴും വായില്‍ എന്തോ തിരികി വച്ചിരുന്നവന്‍ പെട്ടെന്ന് സടകുടെഞ്ഞ് എഴുന്നെല്കാന്‍ ഇപ്പോള്‍ ഇവിടെ എന്താ ബിരിയാണി കൊടുക്കുന്നുണ്ടോ..?

   Delete
  2. Mr Basheer,How much ever you wear a mask of Neutrality.. things will come out

   Feeling Pucham... Ka Thu...

   Delete
  3. Balram Dont like to be called "Balaraamaaa","Pappumon" etc.... But he can call "Rayetta", "Sankhi" etc....Reading both facebook statuses Basheer only sees Surendran did the wrong thing. Is this called Neutral or Partial????
   After all there is nothing happened before this like BAR KOZHA, SALIM RAAJ, SARITHA, PAADAPUSTHAKAM, etc.. Really Pucham thonnunnu.

   Delete
  4. വര്ഗീയ മുസ്ലിം ലീഗ് 20 നല്ല പച്ച മുസ്ലിം എം എല് എ മാരെ ഉണ്ടാക്കിയതും , നസ്രാണി കേരള കോണ്‍ഗ്രസ്‌ 8 -10 ക്രിസ്ത്യൻ എം എല് എ മാരെ ഉണ്ടാക്കിയതും ഈ മതേതര കേരളത്തില തന്നെയാടോ ദുഫായ് ക്കരാൻ കാക്കേ.. ഇപ്പോൾ ഹിന്ദുക്കൾ വോട്ടു ബാങ്ക് ആകുന്നതു കണ്ടപ്പോൾ അവന്റെ ഒരു ചൊറിച്ചിലും ഒരു "ചീഞ്ഞ മതേതരം" വും.. ആര്ക്ക് വേണം അത്... pphuuuu...

   Delete
 2. ഹിന്ദി പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് കൈരേഖ ട്യൂഷൻ സെന്ററിൽ ...... ഉസ്താദ്‌ സുരേന്ദ്രനണ്ണൻ ..ആഗ്രഹം അറിയിച്ചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു ..ഈ തൃത്താലക്കാരന്റെ കദർക്കീശയില്‍ എന്തുണ്ട് ദക്ഷിണ.... ഹിന്ദിയുടെ ആദ്യാക്ഷരങ്ങള്‍പഠിപ്പിച്ച ഗുരുക്കൻമാരെ മനസ്സില്‍ ധ്യാനിച്ച് രാഹുൽ രാഗത്തില്‍ ഒരു പ്രസംഗം അങ്ങു കാച്ചി . പറഞ്ഞു തീരും മുൻപേ വിറയാര്‍ന്ന കൈകള്‍ കൊണ്ട് അദ്ദേഹം എന്നെ വരിപുണര്‍ന്നു ....പിന്നെ സിരകളില്‍ ഹിന്ദിയുടെ ഭാണ്ഡവുമായി കാലമൊരുപാട് . മേം കർത്താവായി വരുമ്പോൾ കർത്താവിന് കൂടെ നമോ ചേർക്കണം എന്ന് പറഞ ഗുരുവിന്റെ ഗ്രാമറിൽ തൃപ്തനാവാതെ ഒരു നാൾ ഗുരുവിന്റെ അണ്ണാക്കിൽ ഒരു പിടി മണ്ണ് വാരിയിട്ടു യാത്ര തുടര്‍ന്നു. ആ യാത്ര ചെന്ന് അവസാനിച്ചത്‌ സുഗമ ഹിന്ദി പരീക്ഷയിലായിരുന്നു സസി കാ സിന്ദഗീ സസീ ബൻകേ ഔർ ഫിർ ബാക്കീ ഹെ

  ReplyDelete
  Replies
  1. ന്റമ്മോ.... ചിരിക്കാനിനി വയ്യ.... "സുരുഷൂന് കൈരേഖ യുദ്ധം.... "

   Delete
  2. Hooo.. u cant laugh.. we are crying looking at bullshit politics in kerala.. ninte manichayne pradhanamantri akkam jacobeee

   Delete
 3. ന്റമ്മോ.... ചിരിക്കാനിനി വയ്യ.... "സുരുഷൂന് കൈരേഖ യുദ്ധം.... "

  ReplyDelete
 4. സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!"

  ഈ മറുപടി വന്നതോടെ പുലിമടയിൽ കൊണ്ടുപോയി തലവെച്ചു കൊടുത്ത കരിങ്കുരങ്ങിന്റെ പരുവത്തിലായി കെ സുരേന്ദ്രൻ 'സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ' എന്ന ബൽറാമിന്റെ ഒടുക്കത്തെ പഞ്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. അമ്പലത്തിനേക്കാൾ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞത് പോലെ സുരേന്ദ്രന്റെ സ്റ്റാറ്റസിന് കിട്ടിയ ലൈക്കിനെക്കാൾ കൂടുതലായി അതിന് താഴെയുള്ള ബൽറാമിന്റെ മറുപടിക്ക് കിട്ടിയ ലൈക്കുകൾ. സുരേന്ദ്രൻ മറ്റൊരു മറുപടിയുമായി എത്തുമോ എന്നറിയില്ല. സാധ്യത കുറവാണ്. ഒന്നുകൊണ്ടറിയാം ഒമ്പതിന്റെ ഗുണം എന്നാണല്ലോ. കാത്തിരുന്നു കാണാം. ഏതായാലും സോഷ്യൽ മീഡിയയിലെ ഈ വാക്ക് യുദ്ധം ചരിത്രാന്വേഷകർക്ക് ഒരു രേഖയായി കിടക്കട്ടെ എന്ന് കരുതിയാണ് ഇതിവിടെ ഒരു പോസ്റ്റായി ചേർക്കുന്നത്. സുരേന്ദ്രന് എല്ലാ വിധ ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്ന് കൊണ്ട്..


  ഹഹഹഹഹഹ

  ReplyDelete
 5. സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!"

  ഈ മറുപടി വന്നതോടെ പുലിമടയിൽ കൊണ്ടുപോയി തലവെച്ചു കൊടുത്ത കരിങ്കുരങ്ങിന്റെ പരുവത്തിലായി കെ സുരേന്ദ്രൻ 'സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ' എന്ന ബൽറാമിന്റെ ഒടുക്കത്തെ പഞ്ച് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്ത് തുടങ്ങിയിട്ടുണ്ട്. അമ്പലത്തിനേക്കാൾ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞത് പോലെ സുരേന്ദ്രന്റെ സ്റ്റാറ്റസിന് കിട്ടിയ ലൈക്കിനെക്കാൾ കൂടുതലായി അതിന് താഴെയുള്ള ബൽറാമിന്റെ മറുപടിക്ക് കിട്ടിയ ലൈക്കുകൾ. സുരേന്ദ്രൻ മറ്റൊരു മറുപടിയുമായി എത്തുമോ എന്നറിയില്ല. സാധ്യത കുറവാണ്. ഒന്നുകൊണ്ടറിയാം ഒമ്പതിന്റെ ഗുണം എന്നാണല്ലോ. കാത്തിരുന്നു കാണാം. ഏതായാലും സോഷ്യൽ മീഡിയയിലെ ഈ വാക്ക് യുദ്ധം ചരിത്രാന്വേഷകർക്ക് ഒരു രേഖയായി കിടക്കട്ടെ എന്ന് കരുതിയാണ് ഇതിവിടെ ഒരു പോസ്റ്റായി ചേർക്കുന്നത്. സുരേന്ദ്രന് എല്ലാ വിധ ആശംസകളും ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്ന് കൊണ്ട്..

  ReplyDelete
 6. Gladston RadhakrishnanJuly 16, 2015 at 3:34 AM

  What Crap are we celebrating? It's clear that media intentionally misinterpreted what Amit Shah said. Stop spreading lies. When it comes to the Kerala DIGGY - Balram , politics is his career and he'll go to any extent to sustain it, doesn't matter how much truth is being distorted. No wonder THruthala Diggy finds no time to comment on the sheer corruption and scandals his CM is involved.

  ReplyDelete
  Replies
  1. True. . Agree.. problem is bjp.and modi.. we hav a hell lotvof problems..

   no body is neutral here.. including vallikunnu.. showing his real colours here. Good thing is these fools dont understand the more they rebuke and feed on lies ..there is common public who is thinking.. Of course i didn't forget aruvikkara

   Delete
 7. ചിലര്‍ അങ്ങനെയാ....കിട്ടിയില്ലെങ്കില്‍ അടി ചോദിച്ച് വാങ്ങും......

  ReplyDelete
 8. Balram rocks.. Nice post Basheer

  ReplyDelete
 9. ഇ്പ്പോൾ ജീവിച്ചിരിക്കുന്ന തലമുറക്കുള്ള അഛാദി൯ മണ്ണിനടിയിലേക്ക് അയച്ചു തരുമായിരിക്കും അല്ലേ?

  ReplyDelete
 10. ഇ്പ്പോൾ ജീവിച്ചിരിക്കുന്ന തലമുറക്കുള്ള അഛാദി൯ മണ്ണിനടിയിലേക്ക് അയച്ചു തരുമായിരിക്കും അല്ലേ?

  ReplyDelete
 11. ഇ്പ്പോൾ ജീവിച്ചിരിക്കുന്ന തലമുറക്കുള്ള അഛാദി൯ മണ്ണിനടിയിലേക്ക് അയച്ചു തരുമായിരിക്കും അല്ലേ?

  ReplyDelete
 12. Shaji K PanampillyJuly 16, 2015 at 4:20 AM

  കൈരേഖ സുരു പ്ലിംങ്ങ്‌..വെറും പ്ലിംങ്ങല്ല പ്ലിംങ്ങോട്‌ പ്ലിംങ്ങ്‌. :P
  "ചപ്പാത്തി കഴിക്കാത്തതിനാല്‍ ഹിന്ദി അറിയില്ല" എന്ന് സങ്കികളെ "കളിയാക്കി" പറഞ്ഞത് പോലും മനസ്സിലാക്കാനുള്ള ബുദ്ധി സങ്കികള്‍ക്ക് പോയിട്ട് സങ്കി നേതാക്കള്‍ക്ക് പോലും ഇല്ലല്ലോ എന്നതാണ് ഏറ്റവും വലീയ കോമഡി
  എന്‍റെ സുരേട്ടാ ഒന്നുകില്‍ നാണം വേണം വേണം അല്ലെങ്കില്‍ മാനം വേണം.. ഇത് രണ്ടും ഇല്ലെങ്കില്‍ നാണവും മാനവും ഉള്ളവര്‍ കുളിച്ച കുളത്തില്‍ ഇറങ്ങി ഒന്ന് കുളിക്കുകയെങ്കിലും വേണം.. ഇനി പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് പോവുകയാണ് പട്ടാളം സുരുവിന്‍റെ മുന്നിലുള്ള ആകെ ഒരു നല്ല വഴി

  ReplyDelete
  Replies
  1. Oh really ..it was sarcastic from balaraman ?? Then he showed hav understood qhat amitshah told.. go to hell

   Delete
 13. കൈരേഖ സുരു പ്ലിംങ്ങ്‌..വെറും പ്ലിംങ്ങല്ല പ്ലിംങ്ങോട്‌ പ്ലിംങ്ങ്‌. tongue emoticon , നവോദയ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ ബാലറാം നല്ല മണി മണിയായി ഹിന്ദി സംസാരിക്കും. ചപ്പാത്തി കഴിക്കാറില്ലാത്തത് കൊണ്ട് ഹിന്ദി അറിയില്ലെന്ന് ബൽറാം പറഞ്ഞത് ഒരു ആക്ഷേപഹാസ്യ (സർക്കാസം) രൂപത്തിലാണ്. "ഞങ്ങ ചോറാണ് തിന്നണത്... ചപ്പാത്തി കഴിക്കാറില്ല, അത് കൊണ്ട് തന്നെ ഞങ്ങക്ക് ഹിന്ദി അറിയാനും പാടില്ല" പഞ്ചാബീ ഹൗസ് എന്ന സിനിമയിലെ കോമിക് ഡയലോഗുകളാണിവ, ഇതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ബൽരാം പറഞ്ഞത്. ഉടൻ തുടങ്ങി സങ്കികളുടെ സ്ഥിരം ചോദ്യങ്ങൾ ... "ചപ്പാത്തി തിന്നാൽ ഹിന്ദി പടിയുമോ? കന്നട സംസാരിക്കാൻ എന്താണ് തിന്നേണ്ടത് ? എന്നൊക്കെ..." സത്യത്തിൽ ഇത്തരം ചോദ്യങ്ങൾ ചോദിച്ച് സങ്കി തന്നെയാണ് പൊട്ടനാവുന്നത് എന്ന് അവർ അറിയുന്നില്ല... കാരണം അത് മനസ്സിലാക്കാനുള്ള ബുദ്ധി അവർക്കില്ല... സർക്കാസം മനസ്സിലാകാത്ത സങ്കികളെ പാകിസ്ഥാനിലേക്ക് കയറ്റി വിടണം എന്നാണെന്റെ അഭിപ്രായം!. grin emoticon
  എന്‍റെ സുരേട്ടാ ഒന്നുകില്‍ നാണം വേണം വേണം അല്ലെങ്കില്‍ മാനം വേണം.. ഇത് രണ്ടും ഇല്ലെങ്കില്‍ നാണവും മാനവും ഉള്ളവര്‍ കുളിച്ച കുളത്തില്‍ ഇറങ്ങി ഒന്ന് കുളിക്കുകയെങ്കിലും വേണം.. ഇനി പോസ്റ്റ്‌ ഡിലീറ്റ് ചെയ്ത് പോവുകയാണ് പട്ടാളം സുരുവിന്‍റെ മുന്നിലുള്ള ആകെ ഒരു നല്ല വഴി.-Copy from FB

  ReplyDelete
  Replies
  1. Oh really ..it was sarcastic from balaraman ?? Then he showed hav understood qhat amitshah told.. go to hell


   Delete
  2. what the hell you are talking man.....??? :)
   :Then he showed hav understood qhat amitshah told"

   What does this even mean???

   Delete
  3. സ്വന്തം മലത്തിൽ മലര്നു കിടക്കുന്ന പന്നിക്ക് ആകാശത്ത് കൂടി പറക്കുന്ന AIRBUS 380 അതിന്റെ കാൽചുവട്ടിലാണെന്നു തോന്നും. സുരേന്ദ്രൻ 'തോറ്റു' എന്നാ വീക്ഷണത്തെ അങ്ങനെയേ കാണാൻ പറ്റൂ.

   Delete
 14. സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ' ha ha ha

  ReplyDelete
 15. സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!"
  അടിപൊളി പഞ്ച് സൂപ്പർ
  ഇതോടെ സന്ഗികളുടെ സുക്കേട്‌ കുറെ തീരും എന്ന് ഉറപ്പായി
  ഏത് എങ്കിലും മാളത്തിൽ ഒത്തു കൂടിപോയിന്റ്‌ കൽ കണ്ടു പിടിക്കുന്നുണ്ടാകും എല്ലാം

  ReplyDelete
 16. സുരേന്ദ്രൻ ചുണ്ടങ്ങ കൊടുത്തു എന്തോ വാങ്ങി എന്ന് തന്നെ പറയാം .. പക്ഷെ എനിക്ക് ചോദിക്കാനുള്ളത് മറ്റൊന്നാണ് ..

  >>മോദിജിയുടെ ഒരു വർഷത്തെ ഭരണം കൊണ്ട് തന്നെ ജനങ്ങൾ പൊറുതിയില്ലാതെ ചെയ്തു പോയ വോട്ടിനെ ശപിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്<<<<

  ആരാണ് ബഷീര് ഭായ് ശപിക്കുന്നത്‌ ? കേരളത്തിൽ കുറെ പേര് ശപിക്കുന്നുണ്ടാകും. പക്ഷെ അവർ വോട്ടു പോലും ചെയ്തു ജയിപ്പിച്ചത് കൊണ്ഗ്രസ്സിനല്ലേ ? ബ്ലൊക്കാഫീസർ ഉള്പ്പെടെ കുറെ പേര് ഒന്ലൈനിൽ ഇരുന്നു ശപിക്കുന്നു എന്ന് കരുതി രാജ്യം മുഴുവൻ ശപിക്കുന്നു എന്ന് എങ്ങനെ പറയാൻ കഴിയും ? മോഡി ഭരണത്തിൽ നടക്കുന്ന എത്ര നല്ല കാര്യങ്ങൾ കേരളത്തിലെ ജനങ്ങള് അറിയുന്ന്ട് ? ഉദാഹരണത്തിന് താഴ്ന്ന വരുമാനക്കാർക്ക് 10% പലിശയിൽ 6 % സബ്സിഡി കൊടുത്തു വീടുവെക്കാൻ 4 ശതമാനം നിരക്കിൽ വായ്പ്പ എന്നര് പദ്ധതി എത്ര പേര് ചര്ച്ച ചെയ്തു ? കേരളത്തിലെ എത്ര എംപി മാര് നിയോജക മണ്ഡലം ദത്തെടുക്കുന്ന പരിപാടിയിൽ ഭാഗഭാക്കകാരുണ്ട് ? കേരളത്തിന്‌ നല്കിയ ഭക്ഷ്യ വിഹിതം വേണ്ടെന്നു വെച്ചതോ എടുക്കാതെ ഇരുന്നതോ എന്നറിയില്ല എന്തുകൊണ്ട് ചര്ച്ച ആയില്ല ? പ്രധാന മന്ത്രി സുരക്ഷ യോജന ..സീനിയര് സിറ്റിസൻ ഇൻഷുരൻസ് .ഡിജിറ്റൽ ഇന്ത്യ .. നാല് ലക്ഷം കോടിയുടെ സ്മാര്ട്ട് സിറ്റികൾ അങ്ങനെ എന്തെല്ലാം പദ്ധതികൾ. രാഷ്ട്രീയ വൈരം മൂലം ഇതൊന്നും കാണാതെ പോകുന്നത് ഭൂഷണമല്ല..

  ബ്ലൊക്കഫീസർ കാലത്തേ എഴുന്നേറ്റു വരുമ്പോഴേ ഇന്ന് മോഡിക്ക് എതിരെ എന്തെഴുതാം എന്ന് കരുതിയാണ് വരുന്നത് എന്ന് തോന്നുന്നു ...അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിൽ പെട്ട കാര്യമാണ്.എന്നാൽ .പാഠപുസ്തക വിവാദത്തിൽ ഇദ്ദേഹത്തിന്റെ നിലപാട് എന്താണ് ? ഈ മാന്യ ദേഹം സരിത, ശാലു ,ബാർ കോഴ, ഇനി അങ്ങ് വടക്കോട്ട്‌ പോയാല ദിഗ്വി അങ്കിൾ , കുമാര സംഭവം 59 ദിവസം, പിന്നെ പഴയ കല്ക്കരി ത്രീജി മുതൽ മരുമകന്റെ ദിങ്ങോലാഫി ഫ്ലാറ്റ് , ഭൂമി ഇടപാട് എന്നതിലൊന്നും കമാ എന്നൊരക്ഷരം മിണ്ടിയിട്ടില്ല...അങ്ങനെ വരുമ്പോൾ ഇദ്ദേഹത്തിനും സാദ രാഷ്ട്രീയക്കാരനും തമ്മിൽ എന്ത് വ്യത്യാസം ?

  ReplyDelete
  Replies
  1. "10% പലിശയില്‍ 6 % സബ്സിഡി കൊടുത്തു വീടുവെക്കാന്‍ 4 ശതമാനം നിരക്കില്‍ വായ്പ്പ എന്നര് പദ്ധതി"

   ഇതെന്താ.. പി.എസ്.സി. ചോദ്യം ആണോ? :O

   Delete
  2. കഴിഞ്ഞ കാലങ്ങളിൽ കോൺഗ്രസ് ചെയ്തതെല്ലാം തുടരാൻ മോഡി കോൺഗ്രസിന്റെ അളിയനൊന്നുമല്ലല്ലോ... എന്തുതന്നെയായാലും ഇപ്പോൾ ഇന്ത്യയിൽ ഒരു പ്രധാനമന്ത്രിയുണ്ടെന്ന് അനുഭവപ്പെടുന്നുണ്ട്...

   .Gud one, VILLAGE MAN

   Delete
  3. Everybody wants to spread negative feelings in the society.... Because.. It is very easy... To view things positively and spread messages needs huge effort. Normally Basheer's posts are with creative intent....

   Delete
 17. . (മോദിജിയുടെ ഒരു വർഷത്തെ ഭരണം കൊണ്ട് തന്നെ  ജനങ്ങൾ പൊറുതിയില്ലാതെ ചെയ്തു പോയ വോട്ടിനെ ശപിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ്)

  ഇതെങ്ങനെ കേരളത്തെ ബാധിക്കും ശ്രീ ബഷീർ??

  അഭിപ്രായം എഴുതാൻ വന്നപ്പോൾ കണ്ട അഭിപ്രായക്കാർ എല്ലാം തൽപരകക്ഷികൾ തന്നെ...

  ഈ വാലരാമൻ ഒരു കുന്തവുമല്ല.അടുത്ത ഇലക്ഷനിൽ സീറ്റ്‌ കിട്ടാൻ നടത്തുന്ന പ്രേതജൽപനങ്ങൾ ആയേ കാണാൻ കഴിയൂ.അല്ലെങ്കിൽ ഇയാൾ ഇനി ഒന്ന് ജയിച്ച്‌ കാണിയ്ക്കട്ടെ.തൃത്താലക്കാർ കാര്യം മനസ്സിലാക്കിക്കഴിഞ്ഞു.

  ReplyDelete
 18. ബലരാമന്റെ ഈ മറുപടി ഏതായാലും കിടുക്കി. ബഷീർ പറഞ്ഞതുപോലെ നല്ല വാക്ചാതുരിയുള്ള ന്യൂ ജനറേഷൻ നേതാവ്. പക്ഷെ, ഒരു കുഴപ്പമുണ്ട്. ഈ വാക്ചാതുരിയും വിമർശനവും ധാർമ്മികരോഷ പ്രകടനവുമൊക്കെ തന്റെ രാഷ്ട്രീയമായ നിലനിൽപ്പിനെ ചോദ്യം ചെയ്യാൻ അവകാശമില്ലാത്തവരോടെ യുള്ളൂ. അതായത്, പിണറായി, വി.എസ്., സുരേന്ദ്രൻ, അബു അടക്കമുള്ള സ്വന്തം പാർട്ടിയിലെ ഞാഞ്ഞൂലുകൾ തുടങ്ങിയവരോട്. തന്റെ രാഷ്ട്രീയഭാവി നിശ്ചയിക്കാൻ കെൽപ്പുള്ള കോൺഗ്രസ് കൊണാണ്ടർമാർ അല്ലെങ്കിൽ ആ കൊണാണ്ടർമാരുടെ സിൽബന്ധികൾ, അതായത് ഉമ്മൻ ചാണ്ടി, ചെന്നിത്തല, മാണി, സരിത തുടങ്ങിയവർ കാണിക്കുന്ന ചെറ്റത്തരങ്ങൾ ബാലരാമൻ കാണുകയുമില്ല, അവർ പറയുന്ന പോഴത്തരങ്ങൾ ബാലരാമൻ കേൾക്കുകയുമില്ല. ചുരുക്കിപ്പറഞ്ഞാൽ, നന്നായി സംസാരിക്കാൻ അറിയാവുന്ന നല്ല ഒന്നാന്തരമൊരു കപട ആദർശവാദിയും തികഞ്ഞ അവസരവാദിയുമാണ് ബാലരാമൻ.

  ReplyDelete
 19. മറുപടി വന്നതോടെ പുലിമടയിൽ കൊണ്ടുപോയി തലവെച്ചു കൊടുത്ത കരിങ്കുരങ്ങിന്റെ പരുവത്തിലായി

  ReplyDelete
 20. https://www.facebook.com/photo.php?fbid=103571879990614&set=a.103571906657278.1073741827.100010134062352&type=1&theater

  ReplyDelete
 21. ഇതൊക്കെ ആഘോഷിക്കാനും ചിലര്‍!!!

  ReplyDelete
 22. ഈ പുണ്യ മാസം ചങ്ങനാശ്ശേരി സുകുവിന് ശേഷം കോയ മാർക്ക് കിട്ടിയ പുതിയ പ്രവാചകൻ ..'ബല റഹ്മാൻ.'...

  ReplyDelete
 23. ചോറിവിടേം കൂറവിടെം ആയി നിൽക്കുന്ന ചിലർക്കൊക്കെ ഈ പോസ്റ്റ്‌ ഇഷ്ടപ്പെടും.

  ReplyDelete
 24. Dear Basheer ,

  VT Balaram ,As a politician he should criticise the policies and procedures rather than personal attacks . VT Balaram is too selective and he didn't share his view on many scams/issues which happened in kerala in the recent past . He did make some comments against idukki bishop during the loksabha election and later had to swallow his word . VT balaram is too biased and choose to comment only at one religion.VT balarams posts making fun of BJP leaders and personally attacking opposition will only strengthen the position of BJP in kerala and it will help consolidate vote based on religion . Hope he will realise that soon . Don't think he can write a decent post highlighting current issues the country is facing without making cheap comments against opposition leaders.

  ReplyDelete
 25. ശോ ,,,സുരുവിനെ ശവമാക്കിക്കളഞ്ഞല്ലോ ഈ ബലരാമൻ .

  ReplyDelete
 26. Vallikkuanam Basheer... Kastam thane Koya

  ReplyDelete
 27. വള്ളിക്കുന്നിനു ബലരാമനെ പെരുത്തിഷ്ടം ആണെന്നു മാത്രം വെളിവാക്കുന്ന പോസ്റ്റ്‌ .തന്റെ നിലപാട് സമര്‍ഥിക്കാന്‍ അനാവശ്യമായി സുരേന്ദ്രനെ താഴ്ത്തി കെട്ടുന്ന പോസ്റ്റ്‌ .വള്ളിക്കുന്നിന്റെ അതെ വാദം മറിച്ചിട്ടാല്‍ സംഘികള്‍ക്കും സുരേന്ദ്രന് അനുകൂലം ആയി ഇത് പോലെ പോസ്റ്റ്‌ ഉണ്ടാക്കാം എന്നതാണ് മറുവശം .എന്തായാലും വള്ളിയുടെ തനിനിറം പുറത്തു വരുന്ന അപൂര്‍വ്വം പോസ്റ്റുകളില്‍ ഒന്നു .

  ReplyDelete
  Replies
  1. You said it what I feel also.....Anony
   Balram Dont like to be called "Balaraamaaa","Pappumon" etc.... But he can call "Rayetta", "Sankhi" etc....Reading both facebook statuses Basheer only sees Surendran did the wrong thing. Is this called Neutral or Partial????
   After all there is nothing happened before this like BAR KOZHA, SALIM RAAJ, SARITHA, PAADAPUSTHAKAM, etc..

   Delete
 28. വര്ഗീയ മുസ്ലിം ലീഗ് 20 നല്ല പച്ച മുസ്ലിം എം എല് എ മാരെ ഉണ്ടാക്കിയതും , നസ്രാണി കേരള കോണ്‍ഗ്രസ്‌ 8 -10 ക്രിസ്ത്യൻ എം എല് എ മാരെ ഉണ്ടാക്കിയതും ഈ മതേതര കേരളത്തില തന്നെയാടോ ദുഫായ് ക്കരാൻ കാക്കേ.. ഇപ്പോൾ ഹിന്ദുക്കൾ വോട്ടു ബാങ്ക് ആകുന്നതു കണ്ടപ്പോൾ അവന്റെ ഒരു ചൊറിച്ചിലും ഒരു "ചീഞ്ഞ മതേതരം" വും.. ആര്ക്ക് വേണം അത്...

  ReplyDelete
  Replies
  1. Do you think all muslim league MLAs won the election only with muslim votes?

   Delete
 29. മുസ്ലിംസ് മുസ്ലിം ലീഗിന് വോട്ട് ചെയ്താൽ അത് വര്ഗിയമല്ല, പള്ളിയില ഇടയലെഗനം വായിച്ചും നസ്രാണി കേരക കോണ്‍ഗ്രസിന് വോട്ട് ചെയ്താൽ അതും വര്ഗിയമല്ല. ഹിന്ദുകൾ ബ്ജ്പ് ക്ക് വോട്ട് ചെയ്താൽ അത് മാത്രം വർഗിയം..

  ReplyDelete
 30. സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!!" ?? what is the reason for this? I could not get it.

  ReplyDelete
 31. meen kachavadam cheythu jeevikkunavan rashtreeyam thozhilaayi eduthaal ithu polulla viduvaayatham oke undaavum. mattullavaroud-athu sathruvaavatte, mithramaavatte- engane perumaaranam ennulla saamaanya maryaada polum illaathavaneyokke nethaavaakkaan nadakkunnna keralathinde oru mahathwam phoo------. Athine thalayileduthu vaikkunna vallikkunnum avanum thammil enthaanu vyathyaasam. ingane oru blog ezahuthaanudaaya chethovikaaram kochukuttikalkku polum manassilaavum.

  ReplyDelete
 32. Mr Anony, I respect my job. its does not stop me to learn some political information. i know you don't have guts to reveal your name... I do not expect that from a RSS/Sangi. RSS/Snagi can call anyone with their nick name.. others should not do that. if some one says your King is naked, open your eyes and search for the truth. not blindly reject it. if everyone was like you, people would have believed that EARTH is flat even now.

  ReplyDelete
  Replies
  1. sorry mukkuvan, if I hurt your diginity. I agreed that you have guts to reveal your name as mukkuvan. it is not an issue. I am pointing out the status of our political leaders which rules our politics. why vallikkunnu glorify Balram in a market place stunt like this? to prove he is correct. this is what happening in our politics. when we want crack down our opponent we rise someone even he is not good enough to lead a people. they can fight each other but they have to respect both of them as an individual. each one have their own good and bad. that is how you mentioned. if you want to hit my word you want to address me as rss/sangi. so that It gets more effect.
   I respect any kind of job. it is I used as a phrase. You thought that I was responding to you. not at all. for me it is not necessary to know who you are, because I am addressing the matter. I am always reading vallikkunnu. but this subject is not the one we are expecting from him. Earth is flat for only for those looking to the earth, those look around the earth they learns earth is round.
   If you are a true mukkuvan, I salute you, those earning from their hard work.

   Delete
 33. സുരുഷൂന് ഇപ്പൊ കൈരേഖ യുദ്ധമൊന്നുമില്ലേ!! ഗണ്ണം സ്റ്റൈൽ... ഗണ്ണം സ്റ്റൈൽ

  ReplyDelete
 34. Dear Basheer,

  You have got is wrong this time. Lets wait and see till next May

  ReplyDelete