സത്യത്തില്‍ സുകുമാരന്‍ നായര്‍ എന്‍ എസ് എസിന്റെ ജനറല്‍ സെക്രട്ടറി ആയ ശേഷമാണ് രമേശ് ചെന്നിത്തല ഒരു നായരാണെന്ന കാര്യം എന്റെ ശ്രദ്ധയില്‍ വന്നത്. അത് വരെ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചുറുചുറുക്കുള്ള ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. ഏറ്റവും ചെറുപ്രായത്തില്‍ കേരള മന്ത്രിസഭയിലും കേന്ദ്ര നേതൃത്വത്തിലും എത്തിപ്പെടാന്‍ ഭാഗ്യം ലഭിച്ച മതേതര മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് നേതാവ്.. അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പൊതു സങ്കല്പം. എന്നാല്‍ പെരുന്നയിലെ നായര്‍ അദ്ദേഹത്തിന്റെ ലോക്കല്‍ ഗാര്ഡിയന് ആയ നാള് മുതല്‍ രമേശ് ചെന്നിത്തല ഒരു നായര്‍ മാത്രമായിരിക്കുന്നു!!. പിടിച്ചു നില്ക്കാന് ഇങ്ങനെയൊരു ലോക്കല്‍ ഗാര്‍ഡിയനെ തിരഞ്ഞെടുക്കേണ്ടി വന്ന ഗതികേടാണ് ചെന്നിത്തലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.
മന്നത്ത് പത്മനാഭന്, കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ള, പി കെ നാരായണപ്പണിക്കര്‍ തുടങ്ങി എന്‍ എസ് എസ് എന്ന അന്തസ്സുള്ള സംഘടനയെ കേരളീയ പൊതുസമൂഹത്തിന്റെ മനസ്സും ആത്മാവുമറിഞ്ഞ് ഒരു നൂറ്റാണ്ടു കാലം ജീവിപ്പിച്ചു നിര്‍ത്തിയ വലിയ നേതാക്കന്മാരുടെ കസേരയിലാണ് കേരളത്തിന്റെ മത സൗഹാര്‍ദ്ദം പിച്ചിച്ചീന്തുമെന്ന പ്രതിജ്ഞയോടെ ഈ പുതിയ നായര്‍ കയറിയിരിക്കുന്നത്. എല്ലാ ജാതി മത വിഭാഗങ്ങളും പരസ്പരം ആദരിച്ചും അംഗീകരിച്ചും കഴിയുന്ന ഒരു ഭൂമിയാണ് നമ്മുടേത്. അധികാരത്തിലെത്തുന്നവരുടെ ജാതിയും ഉപജാതിയും നോക്കി മാര്‍ക്കിടുന്ന ഒരു സമ്പ്രദായം കേരളീയ സമൂഹത്തിനു പരിചിതമല്ല. താക്കോല്‍ സ്ഥാനങ്ങളില്‍ ആരിരുന്നാലും ശരി ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ല എന്ന പൊതുബോധമാണ് നമുക്കുണ്ടായിരുന്നത്. അതിലേക്കാണ് ജാതിയുടെ താക്കോലുമായി സുകുമാരന്‍ നായര്‍ ഉറഞ്ഞു തുള്ളുന്നത്. അവഗണിക്കപ്പെടേണ്ട ആ ഉറഞ്ഞു തുള്ളലിന് പരമാവധി കവറേജ് നല്കുവാന് ന്യൂസ് അവറുകാരുടേയും കവര്സ്റ്റോറിക്കാരുടെയും തള്ളിക്കയറ്റവും.
വെളുത്ത നായര്‍, കറുത്ത നായര്‍, ഡല്‍ഹി നായര്‍, കൊല്ലം നായര്‍ തുടങ്ങി സുകുമാരന്‍ നായരുടെ ഡിക്ഷ്ണറിയില് നായന്മാര്ക്ക് പല ഗ്രേഡുകളാണ്. ആ ഗ്രേഡുകള്ക്കനുസരിച്ചാണ് അദ്ദേഹം നായന്മാരെ സപ്പോര്‍ട്ട് ചെയ്യുന്നതും എതിര്‍ക്കുന്നതും. കേരള സര്‍ക്കാരില്‍ ഇപ്പോള്‍ നായന്മാര്ക്ക് കുറവൊന്നുമില്ല. ഇന്നത്തെ അവസ്ഥയില്‍ ഈ മന്ത്രിസഭയില്‍ മുഖ്യമന്ത്രി കഴിഞ്ഞാല്‍ പ്രോട്ടോകാള്‍ അനുസരിച്ച് തൊട്ടടുത്ത സ്ഥാനത്തുള്ളത് ഒരു നായരാണ്. പക്ഷെ അദ്ദേഹം കറുത്ത നായരായിപ്പോയി. എല്ലാ നിലക്കും കഴിവ് തെളിയിച്ച തിരുവഞ്ചൂരിനെ ആ സ്ഥാനത്തു നിന്ന് മാറ്റി ഒരു വെളുത്ത നായരെ കൊണ്ടുവന്നാല്‍ സാമുദായിക സമതുലനം യാഥാര്‍ത്ഥ്യമാവുമോ?. പാണനും പറയനും ചെറുമനും പുലയനും, ആശാരി, മൂശാരി, തട്ടാന്‍, കണിയാന്, അരയന്, ധീവരര്‍ തുടങ്ങി കേരളത്തിലെ എല്ലാ ജാതിവിഭാഗങ്ങളും താക്കോല്‍ സ്ഥാനങ്ങള്‍ ചോദിച്ചു വന്നാല്‍ അതില്‍ കുറ്റം പറയാന്‍ പറ്റുമോ? അതോ സുകുമാരന്‍ നായര്‍ പറയുന്ന ജാതികള്‍ക്കു മാത്രമേ താക്കോലുകള്‍ സൂക്ഷിക്കാന്‍ അവകാശമുള്ളൂ എന്നാണോ?. കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തില്‍ നായര്‍, ഈഴവര്‍, ദളിതര്‍ എന്നിങ്ങനെ ജാതിയെ അടയാളപ്പെടുത്തിയാല്‍ തന്നെ അവിടെയും ചില സമതുലനം വേണ്ടേ നായര്‍ സാബ്..
ഓരോ മന്ത്രിയുടെയും ജാതിയും ഉപജാതിയും നോക്കി കേരളത്തിലെ പൊതുസമൂഹത്തെ അപകടകരമായ രീതിയില്‍ വിഭജിച്ചതിനു സുകുമാരന്‍ നായര്‍ക്കുള്ള പങ്കു അദ്ദേഹം തന്നെ സ്വയം വിചാരണ നടത്തി കണ്ടെത്തുന്നത് നല്ലതാണ്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും നയങ്ങളും നിലപാടുകളും അനുസരിച്ചിരിക്കും അവരുടെ കീഴില്‍ വിവിധ മതക്കാരും ജാതിക്കാരും വിശ്വാസമര്‍പ്പിക്കുന്നത്. അത്തരം പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ അതിന്റേതായ അടയാളങ്ങളും കാണും. ഗുജറാത്തില്‍ മോഡിയുടെ സര്‍ക്കാരില്‍ ഒരൊറ്റ മുസ്ലിമും ഇല്ല എങ്കില്‍ അതിനു മുസ്ലിംകള് നിലവിളിച്ചിട്ട് കാര്യമില്ല. ഒരൊറ്റ മുസ്ലിമും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇല്ലാത്ത ഒരു പാര്‍ട്ടിയാണ് ഭൂരിപക്ഷ വോട്ടിലൂടെ അവിടെ അധികാരത്തിലെത്തിയത്. കഴിഞ്ഞ വി എസ് സര്‍ക്കാരില്‍ മുസ്ലിം പ്രാതിനിധ്യം വളരെ കുറവായിരുന്നു. അതുവെച്ചു സാമുദായിക സമതുലനം തകര്‍ന്നേ എന്ന് ബഹളം വെക്കുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നില്ല. മുസ്ലിംലീഗിന് സുപ്രധാന സ്ഥാനമുള്ള ഈ സര്‍ക്കാരില്‍ മുസ്ലിം മന്ത്രിമാര്‍ ആപേക്ഷികമായി കൂടുതലുണ്ട് എങ്കില്‍ അതിനെയും ആ അര്‍ത്ഥത്തില്‍ കാണുവാന്‍ സാധിക്കണം. അതിനെയാണ് വകതിരിവ് എന്ന് പറയുന്നത്. അത് സ്വയം ഉണ്ടാക്കി എടുക്കേണ്ടതാണ്. ചന്തയില്‍ നിന്ന് വാങ്ങാന്‍ കിട്ടില്ല.
ഇത്തരം ജാതിക്കോമരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നട്ടെല്ലില്ലെങ്കില്‍ അതിന്റെ സ്ഥാനത്ത് ഒരു വാഴത്തണ്ടെങ്കിലും വെച്ചു പിടിപ്പിക്കേണ്ടതാണ് . ഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമോ അതോ സുകുമാരന്‍ നായരുടെ സര്‍ട്ടിഫിക്കറ്റുള്ള ഒരു നായരായി ശിഷ്ടജീവിതം കഴിച്ചു കൂട്ടണമോ എന്ന് തീരുമാനിക്കേണ്ടത് രമേശ് ചെന്നിത്തല തന്നെയാണ്. ഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമെങ്കില്‍ സുകുമാരന്‍ നായരോട് നാവടക്കാന്‍ പറയാനുള്ള സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും കാണിക്കണം. അതിനു മാത്രമുള്ള ചങ്കൂറ്റമില്ലായെങ്കില് എന്‍ എസ് എസ് ആസ്ഥാനത്തെ താക്കോല്‍ ദ്വാരത്തിലൂടെ നുഴഞ്ഞു കയറി അവിടത്തെ ആട്ടുകട്ടിലില്‍ ഇനിയുള്ള കാലം കഴിച്ചു കുട്ടുന്നതായിരിക്കും ഇതിനേക്കാള്‍ നല്ലത്.
Nairs are generally a cultured, well-educated and enlightened community. Their only mistake is keeping this idiot as their leader :)
ReplyDeleteU Said it
DeleteBeing a nair I feel contempt on that Bloody idiot say him as leader of our community (Nair). After all we can not expect anything better than this from an uneducated jerk like him. We delhites have also formed an NSS but its not the part of sukumaran's NSS as we are Delhi Nairs
DeleteReminds me of a saying, 'If you have friends like this, you don't need enemies".
ReplyDeleteAthanu ippol Rameshinte avastha!!
Like comedy scenes in movies in which Dileep's character will push forward Harisree Asokan's character and challenge the villain
"Dhairyam undenkil ivane adikada!!"
സുകുമാരന്‍ പ്രാന്താണ് .... നല്ല ജാതി പ്രാന്ത് ....
ReplyDeleteഇവനൊക്കെ ഇങ്ങനെ പറയുമ്പോഴാണ് ആ ജാതിയോടും (നായര്‍) ആളുകളോടും ഒട്ടും ബഹുമാനമില്ലാത്തവരായി മറ്റ് ആളുകള്‍ മാറുന്നത് .
എന്തൂട്ടാ ഇത്ര ഭയങ്കര സംഭവമായി അറ്റത്ത് നായര്‍ ..നായര്‍ ന്നു കൊടുക്കുന്നത് ; ന്നെ കൊണ്ട് കേരള ചരിത്രം പറയിപ്പിക്കേണ്ട ... ങാ (കലിപ്പ് ) !!1
ninakku swantham aayi oru identity illatha kondanodo oru amrutham gamaya ennu ezhunnallippu. ini nee nair alla valla velano ulladano aanenkil naminte koode amrutham gamaya velan or ulladan ennu ezhutheda.. ee kalippangu maarum.
Deleteഹഹഹ നമ്മളേക്കാല്‍ ഭേദമാ അനോണി നായരേ..
Deleteഞാന്‍ ഉദ്ദേശിച്ച് അത് തന്നെ (അണോണികളെ) അണോണമിസിന് ഐഡന്റിറ്റി...
nairs are generally a cultured..... what is culture?
ReplyDeleteകള്‍ച്ചര്‍ എന്ന പദം എന്താന്നു പോലും അറിയാത്ത ആളെ നായരുടെ കള്‍ച്ചര്‍ പഠിപ്പിക്കാന്‍ കഴിയില്ല
DeleteThis comment has been removed by the author.
DeleteWell Said Vellaripravu..I think Latheef understood correctly
Deleteവകതിരിവ് എന്ന് പറയുന്നത്. അത് സ്വയം ഉണ്ടാക്കി എടുക്കേണ്ടതാണ്. ചന്തയില്‍ നിന്ന് വാങ്ങാന്‍ കിട്ടില്ല.
ReplyDeleteമറ്റുള്ളവരുടെ വര്‍ഗ്ഗീയതയെ പഴിച്ചു നടക്കുന്ന ഈ സുകുമാരന്‍ നായര്‍ ഒരു നാണം കെട്ട വര്‍ഗ്ഗീയവാദിയും ,ഉപജാപകനും,ബ്ലാക്ക് മെയില്‍ രാഷ്ട്രീയക്കാരനുമാണ്.ഇയാള്‍ യഥാര്‍ത്ഥത്തില്‍ നായന്മാര്ക്കും, നാടിന് തന്നെയും അപമാനമാണ്.
ReplyDeleteഅതെ, Blackmail രാഷ്ട്രീയത്തിന്റെ ആചാര്യന് എന്ന് തന്നെ വിളിക്കാം. അതായിക്കോട്ടെ..പക്ഷേ ഇത്തരം പ്രസ്താവനകള്‍ ജാതി മതധ്രുവീകരണത്തെ തീപിടിപ്പിക്കുന്നു എന്നതാണ് അപകടകരമായിട്ടുള്ളത്.
Deleteഇതിലും വലിയ സാമുദായിക ഭീഷണികള്‍ 5-)o മന്ത്രി ആയും aided സ്കൂള്‍ ആയി നമ്മള് കണ്ടതല്ലേ.... സത്യത്തില്‍ ഇവിടെ ധ്രുവീകരണം ഉണ്ടാക്കിയത് ലീഗ് ആണ്. ഇത് തന്നെ ആണ് NSS നെ പ്രകോപിപ്പിച്ചതും..Blackmail രാഷ്ട്രീയത്തിന്റെ ആചാര്യന്മാര് പാണക്കാട് ആണ്
Deleteലീഗ് blackmail ചെയ്യുന്നു എന്ന് പറയുന്നതിനോട് യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ കേരള സമൂഹത്തിനു മുന്നില്‍ അവര്‍ കോണ്ഗ്രസ്സുമായിട്ടു ഒരു പരസ്യ ധാരണ ഉണ്ടാക്കകുകയും കോണ്‍ഗ്രസ്സിനെക്കാള്‍ മികച്ച വിജയം (മത്സരിച്ച-ജയിച്ച സീറ്റ് അനുപാതം) ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ ആവശ്യപ്പെടുന്നത് മുസ്ലിം സമൂഹത്തിനു വേണ്ടിയൊന്നുമല്ല, അവരുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി തന്നെയാണ്. ഇവിടെയാണ് NSS-ഉം സുകുമാരന്‍ നായരും ഒറ്റപ്പെടേണ്ടത്. തെരഞ്ഞെടുപ്പിന് മുന്നേ UDF-നെ പിന്തുണയ്ക്കുന്നു എന്ന് പരസ്യമായി പറയാന്‍ ആര്ജവമില്ലത്തയാളാണ് ഇപ്പോള്‍ ഈ പറഞ്ഞുകൂട്ടുന്നതെല്ലാം..!!
Delete......... അതിനെയാണ് വകതിരിവ് എന്ന് പറയുന്നത് >>>> സുകുമാരന്‍ നായര്‍ക്ക് ഇല്ലാതെപോയതും അത് തന്നെ. പകരം മൂപ്പര്‍ക്ക് കിട്ടിയത് കുശുംപിന്റെയും കുന്നായ്മയുടെയും പ്രതീകമായ ഒരു വാലാണ്
ReplyDeleteBasheer ji......As usual....Kalakki Mashee...
ReplyDeleteThanks ഷീബാജി.. ഈ വിഷയകമായി നിങ്ങളുടെ കിടിലന്‍ സ്റ്റാറ്റസുകള്‍ ഫേസ്ബുക്കില്‍ കണ്ടിരുന്നു.
Deletethis is what is called "than than irikkenda sthanathu than than irunnillenkil avide 'Naya'ru keri irikkum ennu "
ReplyDeleteസംഗതി ടിയാൻ ഉദ്ദേശിച്ചത് ഒരു വിവാദം ആണെങ്കിലും ; രമേശിനെ എം എൽ എ സ്ഥാനാർഥി ആക്കി നിർത്തിയ അവസരത്തിൽ ടിയാന്റെ സംഘടനയുമായി ഉണ്ടാക്കിയ "ധാരണ" പ്രകാരം താക്കോൽ സ്ഥാനത്ത് ഒരു വെളുത്ത നായർ തന്നെ വരും എന്നതായിരുന്നു... അത് കോൺഗ്രസ് "ഹൈ കമാന്റ്" നൽകിയ ഉറപ്പായിരുന്നുവത്രേ !!! കോൺഗ്രസ് പാർട്ടി ഇത്തരം കീഴ്വഴക്കങ്ങൾ സൃഷ്ടിച്ച് പുതിയ അസന്തുലിതാ വാദങ്ങൾ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നുവോ??? തെറ്റുകൾ ആവർത്തിക്കപ്പെടാനായി തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നു... ഇനി ആരുമായിട്ടായിരിക്കും പുതിയ ധാരണകൾ... നെയ്യാറ്റിൻകര തെരഞ്ഞെടുപ്പിനു ശേഷവും ഈ ധാരണകളുടെ വാർത്തകൾ നാം കേട്ടതാണു താനും... അതെന്തായോ ആവോ ???
ReplyDeleteവരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ഓരോ സമുദായ സംഘടനകളേയും വെവ്വേറെ കണ്ട് വ്യത്യസ്ത ധാരണകൾക്കായി ഒരു ടീമിനെ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയോഗിക്കേണ്ടിയിരിക്കുന്നു.... അവർ മാത്രം ഇനി വോട്ട് കോൺഗ്രസിനു നൽകിയാൽ മതിയാകും... !!!
നായർ സംഘടനയുടെ ഗതികേട് അതിന്റെ തലപ്പത്ത് ഇതു പോലെ താക്കോൽ തേടുന്നവർ ആസനസ്ഥരായതാണു..
dEAR bASHEER ... The following sentese is repeating...എല്ലാ ജാതി മത വിഭാഗങ്ങളും പരസ്പരം ആദരിച്ചും അംഗീകരിച്ചും കഴിയുന്ന ഒരു ഭൂമിയാണ് നമ്മുടേത്. അധികാരത്തിലെത്തുന്നവരുടെ ജാതിയും ഉപജാതിയും നോക്കി മാര്‍ക്കിടുന്ന ഒരു സമ്പ്രദായം കേരളീയ സമൂഹത്തിനു പരിചിതമല്ല.Shajeer
ReplyDeleteശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.. ആവര്‍ത്തിച്ചു വന്ന വാചകങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
Deleteനായർ വിശന്നു വലഞ്ഞു വരുമ്പോൾ താക്കോൽപ്പഴുതിൽ ആളില്ലാ
ReplyDeleteആയതുകേട്ടുകലമ്പിച്ചെന്നങ്ങാനാവുടനേ നീട്ടിയെറിഞ്ഞു
ചുട്ടുതിളക്കും വർഗ്ഗവിഷം നാട്ടാർ തന്നുടെ തലയിലൊഴിച്ചു.
ചെന്നിപിടിച്ചീ നായര്‍ പിന്നെ ചെന്നിത്തലയെ ചേർത്ത് പിടിച്ചു
ഉരുളും ചാണ്ടികളെയൊക്കെ വലച്ചു, വെളുത്തനായരെ ദില്ലിയിലയച്ചു
ചിലരെയെടുത്തഥ തീയിലെരിച്ചു, ചിലവന്മാരെ കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനന്തപുരിയുടെ ചുറ്റും മണ്ടി നടന്നു!
കലക്കി. താങ്കള്‍ ചീരാമുളകല്ല, കാന്താരി മുളകാണ് :)
Deleteഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമെങ്കില്‍ സുകുമാരന്‍ നായരോട് നാവടക്കാന്‍ പറയാനുള്ള സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും കാണിക്കണം. അതിനു മാത്രമുള്ള ചങ്കൂറ്റമില്ലായെങ്കില് എന്‍ എസ് എസ് ആസ്ഥാനത്തെ താക്കോല്‍ ദ്വാരത്തിലൂടെ നുഴഞ്ഞു കയറി അവിടത്തെ ആട്ടുകട്ടിലില്‍ ഇനിയുള്ള കാലം കഴിച്ചു കുട്ടുന്നതായിരിക്കും
ReplyDeleteദുരയുടെ സ്വരവുമായി വീണ്ടും എന്‍ എസ് എസ്
യു ഡി എഫ് ഭരണം എന്‍ എസ് എസിന്റെ നിയന്ത്രണത്തിലാവണമെന്ന് അതിന്റെ ജനറല്‍ സെക്രട്ടറി ആഗ്രഹിക്കുന്നുവെങ്കില്‍ കുറ്റപ്പെടുത്താനാവില്ല. ആര്‍ക്കും അങ്ങനെ മോഹിക്കാമല്ലോ. എന്നാല്‍ സാമുദായിക സമ്മര്‍ദത്തിന് കീഴടങ്ങില്ലെന്ന് പറയാനുള്ള ആര്‍ജവം കാണിക്കാന്‍ മുഖ്യമന്ത്രിയോ യു ഡി എഫ് നേതൃത്വമോ സന്നദ്ധമാവുന്നില്ലെന്നതാണ് ഏറെ വിസ്മയകരം.
കഴിഞ്ഞ എട്ടുവര്‍ഷമായി കെ പി സി സി അധ്യക്ഷപദം അലങ്കരിക്കുന്ന രമേശ് ചെന്നിത്തല ഏറ്റവും ചെറിയ പ്രായത്തില്‍ കേരളത്തില്‍ മന്ത്രിയായ ആളാണ്. പലവട്ടം എം പിയുമായി. എന്‍ എസ് യുവിന്റെയും യൂത്തുകോണ്‍ഗ്രസിന്റെയും അഖിലേന്ത്യാ അധ്യക്ഷപദവി വഹിക്കാനും രമേശിന് ഭാഗ്യമുണ്ടായി. ഇതൊന്നും പക്ഷെ എന്‍ എസ് എസിന്റെ തിട്ടൂരം കൊണ്ടായിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നായര്‍ സര്‍വീസ് സൊസൈറ്റി യു ഡി എഫിനെ പിന്തുണച്ചുവെന്ന അവകാശവാദത്തിലും വലിയ കഴമ്പില്ല. സമദൂരം പറഞ്ഞ് രണ്ടുമുന്നണികളില്നിന്നും അകലം പാലിച്ചവരുടെ അവകാശവാദം തന്നെ പൊള്ളയാണ്. എന്നാല്‍ അതൊന്നും വെട്ടിത്തുറന്നു പറയാനുള്ള തന്റേടം യു ഡി എഫിലോ കോണ്‍ഗ്രസിലോ ആര്‍ക്കുമില്ല. അവിചാരിതമായി കൈവന്ന അധികാരം കൈവിട്ടുപോകാതിരിക്കാന്‍ ഇതിലപ്പുറവും സഹിക്കാന്‍ അവര്‍ തയാര്‍.
സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ വായ്ത്താരി മുഴക്കാറുണ്ടായിരുന്നു. ഒപ്പം തന്നെ ബിഷപ്പുമാരെയും സന്യാസിമാരെയും തങ്ങന്മാരെയും അവരുടെ അരമനകളില്‍ ചെന്ന് കണ്ട് കൈമുത്താനും കാല്പിടിക്കാനും ആര്‍ക്കും ഒരു മടിയുമില്ല. ഇതിന് ഇടത്-വലത് വ്യത്യാസമില്ല.
ജാതികളെയും മതങ്ങളെയും ഉപയോഗിച്ചുള്ള 'ജാതിമതക്കളി' ഇപ്പോള്‍ വിനയായത് യു ഡി എഫിനാണെന്ന് മാത്രം. ജാതി മത സംഘടനകള്‍ക്കും അവരുടെ പണച്ചാക്കുകള്‍ക്കും അധികാരത്തിനും ആസക്തിക്കും വേണ്ടി കോമരം തുള്ളാന്‍ പറ്റുക യു ഡി എഫ് ഭരണത്തിലാണ്. ഒരു നൂറ്റാണ്ടിലേറെ കാലത്തെ പരിശ്രമം കൊണ്ട് നവോത്ഥാന സംഘടനകളും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ചില വലിയ മനുഷ്യരും പടുത്തുയര്‍ത്തിയ മതസൗഹാര്‍ദത്തിന്റെ തായ്വേര് അറുക്കാനാണ് ഇത് വഴിവെക്കുന്നത്. അന്നത്തെ വലിയ നന്മ നിറഞ്ഞ മനുഷ്യര്‍ക്ക് പകരം സുകുമാരന്‍ നായര്‍, വള്ളാപ്പള്ളി, പി സി ജോര്‍ജ്, കെ എം മാണി, കുഞ്ഞാലിക്കുട്ടി തുടങ്ങിയവരെ നേതാക്കളായി കിട്ടാനുള്ള അര്‍ഹതയേ ഇന്ന് മലയാളികള്‍ക്കുള്ളൂ. തരം കിട്ടിയാല്‍ പരസ്പരം വിഴുങ്ങാന്‍ കച്ചമുറുക്കാനും മടിക്കില്ല. ഇവരൊക്കെ ചേര്‍ന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ താമര വിരിയിച്ചാലോ ആരും അത്ഭുതപ്പെടുകയും വേണ്ട.
നിര്‍ണായക ഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെയും യു ഡി എഫിനെയും വരച്ചവരയില്‍ നിര്‍ത്തി നിക്ഷിപ്തതാല്പര്യങ്ങള് വേവിച്ചെടുത്ത ചരിത്രമാണ് എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കുമെല്ലാം ഉള്ളത്. ലീഗും ഇക്കാര്യത്തില്‍ അവരുടെ പങ്കുനിര്വഹിച്ചിരിക്കുന്നു.
കൂടുതൽ വായനക്ക്...
ദുരയുടെ സ്വരവുമായി വീണ്ടും എന്‍ എസ് എസ്
ഇടക്ക് ആരുടെയെങ്കിലും വക തന്തക്ക് വിളി കെട്ടില്ലെങ്കില്‍ സുകുമാരന്‍ നായര്‍ക്ക് ഉറക്കം വരില്ല എന്ന് തോന്നുന്നു. കഴിഞ്ഞ ആഴ്ച തന്തക്ക് വിളി വന്ന വഴി ഇവിടെ
ReplyDeletehttp://1blogan.blogspot.com/2013/01/blog-post_2.html വായിക്കാം
വിവേകാനന്ദന് പണ്ട് പറഞ്ഞത് എത്ര ശരിയാണ് അല്ലെ..
ReplyDeletehttp://www.facebook.com/thahir.km.9/posts/10151362155101730
ReplyDeletehttp://www.facebook.com/thahir.km.9/posts/10151362155101730
ReplyDeleteരമേശ് ചെന്നിത്തല എങ്ങിനെ രമേശ്(നായര്‍)ചെന്നിത്തല ആയി ?
കേരളത്തിലെ പി.സി.സി. തലപ്പത്ത് ഇരിക്കുന്ന രമേശ് ചെന്നിത്തല എന്ന നേതാവിനെ വര്‍ഷങ്ങളായി കേരള സമൂഹം "രമേശ് ചെന്നിത്തല" എന്ന പേരില്‍ അറിയുന്നതാണ്. 30 വയസ്സിനു മുമ്പ്തന്നെ മന്ത്രിയായ അദ്ദേഹം കേരള രാഷ്ട്രീയത്തില്‍ ഉന്നതിയില്‍ കെ.എസ്.യു. മുതല്‍ മുകളിലേക്ക് എത്തിയത് പലഘട്ടങ്ങളില്‍ രാഷ്ട്രീയ പോരാട്ടങ്ങളില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച് കേരളസമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ നേടിയാണ്. എന്നാല്‍ ഒന്ന് രണ്ടു വര്‍ഷത്തോളമായി രമേശ് ചെന്നിത്തല, രമേശ് നായര്‍ ചെന്നിത്തല ആവുന്നതിന്റെ അല്ലെങ്കില്‍ ആക്കുന്നതിന്റെ ഒരു കെട്ട്കാഴ്ച ആണ് കാണുന്നത്. കോണ്‍ഗ്രസ് എന്ന മതേതര പ്രസ്ഥാനത്തിന്റെ രമേശ് ചെന്നിത്തല എങ്ങിനെ നായര്‍ നോമിനി ആയതു ? അദ്ദേഹത്തെ കോണ്‍ഗ്രസ്കാരനായ രമേശ് ചെന്നിത്തല എന്നാണു ഇത്തിരി മുമ്പ് വരെ അറിഞ്ഞിരുന്നത്. അദ്ദേഹം നായര്‍ ആണോ എന്ന് പോലും അറിയില്ലായിരുന്നു. നോക്കിയില്ലായിരുന്നു. അങ്ങിനെയാണ് കേരളത്തിലെ മതേതര സമൂഹം അദ്ദേഹത്തെ സ്വീകരിച്ചത്. അതാണ് യഥാര്‍ത്ഥ മത-സാമുദായിക നിരപേക്ഷ. ഇപ്പോള്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് എന്ന മതേതരപ്രസ്ഥാനത്തിലെ സകലസാമുദായിക അംഗങ്ങളും അംഗീകരിച ആധ്യക്ഷന്‍ എന്ന നിലയില്‍ നിന്നും വെറും നായര്‍ നോമിനി എന്ന നിലയിലേക്ക് ചെറുതാക്കിയത് ജി.എസ്. എന്ന എട്ടുകാലി മമ്മൂഞ്ഞ് തന്നെ. സ്വന്തം സമുദായംഗം ഉന്നതിയില്‍ എത്തുന്നത് ഒരു സമുദായ സ്നേഹിക്കും അഭിമാനിക്കാന്‍ വക നല്‍കുന്നത് തന്നെ. പക്ഷെ ഈ എട്ടുകാലി പറയുന്നത് കേട്ടാല്‍ തോന്നും അവരാണ് അദ്ദേഹത്തെ കൈപിടിച്ച ഈ കസേരയില്‍ ഇരുതിയതെന്നു. ഇതിനുള്ള മറുപടി കേരളത്തിലെ സാമുദായിക ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുന്ന കൊണ്ഗ്രസ്സുകാരോട് ചെന്നിത്തല പറഞ്ഞെ മതിയാവൂ.. മാത്രവുമല്ല ഇന്ത്യന്‍ ഭരണഘടനക്കതീതമായ എന്ത് പ്രത്യേക അധികാരമാണ് ഈ സമുദായ നേതാവിന് ഉള്ളത് എന്ന് തന്റെ ഭരണഘടനാധികാരം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി അന്വേഷിക്കണമായിരുന്നു. അങ്ങിനെ വല്ല അധികാരവും അയാള്‍ക്കുണ്ടെങ്കില്‍ നമ്മളും ഒന്ന് അറിയണമല്ലോ..
ജി.സുകുമാരന്റെ സമുദായ പ്രേമത്തിലെ കപടത മാത്രമാണ് അദ്ദേഹത്തിന്റെ വാക്കിലൂടെ പ്രതിഫലിക്കുന്നത്. ഇത്രയും മെച്വര്‍ അല്ലാത്ത ഒരു ജ.സെക്രട്ടറിയെ എന്‍.എസ്.എസിനു ഇതിനു മുമ്പ് കിട്ടിയിട്ടുണ്ടോ ? ലീഗിലെ അഞ്ചാംമന്ത്രി സമയത്ത് സാമുദായിക സംതുലനം എന്ന് പറഞ്ഞു വിഷംതുപ്പി കേരളത്തിലെ സാമുദായിക അന്തരീക്ഷം മലീമസമാക്കി ആ ആക്രോശത്തിന്റെ അലയൊലി അടങ്ങുന്നതിനു മുമ്പ് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സകല സംതുലിതവസ്ഥയും മറിച്ചിട്ട് കുര്യന് സാറിനെ ഡല്‍ഹിക്ക് അയച്ചപ്പോള്‍ ഒരു നായര്‍ക്കു വേണ്ടിയും വാദിക്കാന്‍ ഈ വിദ്വാനെ കണ്ടില്ല. ഇനി കുര്യന്സാറിനു വല്ല കരയോഗത്തിലും മെമ്പര്‍ ഷിപ്പ് ഉണ്ടോ ആവൊ ? ശശി തരൂരിനെ മന്ത്രി ആക്കിയപ്പോള്‍ "ഡല്‍ഹി നായര്‍" എന്ന് വിളിച്ചു കളിയാക്കിയാണ് ഈ മഹാനായര് തന്റെ സമുദായ സ്നേഹം പ്രകടിപ്പിച്ചത്. അപ്പോള്‍ ഇതില്‍ നിന്നും മനസ്സിലാക്കാവുന്നത് സുകുമാരന്‍ നായര്‍ക്ക് ഇപ്പോള്‍ നായന്മാരുടെ പൊതുവായ തല്പര്യമൊന്നുമല്ല, കോണ്‍ഗ്രസ് ഗ്രൂപ്പ് കളിയില്‍ വ്യക്തമായ പവര്‍ പ്ലേ കളിക്കുന്നു എന്നതാണ്. രമേശ്(നായര്‍) ചെന്നിത്തലയുടെ മൌനം അതിനെ ശരിവെക്കുന്നുമില്ലെ?
Thahir
ജാതിക്കോമരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നട്ടെല്ലില്ലെങ്കില്‍ അതിന്റെ സ്ഥാനത്ത് ഒരു വാഴത്തണ്ടെങ്കിലും വെച്ചു പിടിപ്പിക്കേണ്ടതാണ്. (y)
ReplyDelete<<<< ഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമോ അതോ സുകുമാരന്‍ നായരുടെ സര്‍ട്ടിഫിക്കറ്റുള്ള ഒരു നായരായി ശിഷ്ടജീവിതം കഴിച്ചു കൂട്ടണമോ എന്ന് തീരുമാനിക്കേണ്ടത് രമേശ് ചെന്നിത്തല തന്നെയാണ്. ഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമെങ്കില്‍ സുകുമാരന്‍ നായരോട് നാവടക്കാന്‍ പറയാനുള്ള സെന്‍സും സെന്‍സിറ്റിവിറ്റിയും സെന്‍സിബിലിറ്റിയും കാണിക്കണം. >>>>
ReplyDeleteആദ്യ പരഗ്രാഫ് തന്നെ ധാരാളം. ശ്ശി പിടിച്ചു ബഷീര്‍ ഭായ് .ഈ നായര്‍ കേരളത്തെ നശിപ്പിക്കും.
ReplyDelete.ഈ നായര്‍ കേരളത്തെ നശിപ്പിക്കും.
ReplyDeleteninte aalukal nashippikkunnathinte paathi polum nashippikkilla.
Deleteഇന്നലെ ഏഷ്യനെറ്റ് ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ ഫസല്‍ ഗഫൂര്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിപ്പാണ്. എട്ടുകാലി മമ്മൂഞ്ഞ് ആയ സുകുമാരന്‍ നായര്‍ക്ക് മറുപടി കൊടുക്കാന്‍ നട്ടല്ലുള്ള ആരും കോണ്‍ഗ്രാസില്‍ ഇല്ല..!
ReplyDeleteകണ്ടു.. ഫസല്‍ ഗഫൂര്‍ ഒട്ടും വളച്ചു കെട്ടാതെ കാര്യങ്ങള്‍ തുറന്നടിച്ചിട്ടുണ്ട്. നാക്കിന് അല്പം ലൈസന്‍സ് കുറവാണെങ്കിലും ചില നേരങ്ങളില്‍ ഇങ്ങനെയുള്ള തുറന്നു പറച്ചിലുകളും ആവശ്യമാണ്.
Deleteഎനിക്ക് തോന്നുന്നത് അത് സുകുമാരന്‍ നായര്‍ കിടന്നു വളര്‍ന്ന കുളത്തിന്റെ വലിപ്പത്തിന്റെ പ്രശ്നമായിരിക്കും ..കൂടെ ഉള്ള തവളകള്‍ പറഞ്ഞു കൊടുത്തിരിക്കും ഈ കുളമാണ് കേരളം ഈ കാണുന്ന തവളകളില്‍ ബഹു പൂരിപക്ഷവും നമ്മുടെ ജാതിക്കാരായ തവളകള്‍ ആണ് അത് കൊണ്ട് ഏറ്റവുംഉച്ചത്തില് കരയാന്‍ ഉള്ള അധികാരം താങ്കള്‍ക്കെ ഉണ്ടാകു എന്ന് ...ഇയാളുടെ ജല്പനാങ്ങള് തള്ളികളയും കേരളത്തിലേ വിവരമുള്ള ജനങ്ങള്‍ ......അല്ല പിന്നെ
ReplyDeleteThis comment has been removed by the author.
ReplyDeleteഅധികാരത്തില്‍ കയറിയ അന്ന് മുതല്‍ കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച ഇന്നത്തെ UDF ഭരണക്കരനാണു ഇതിനു ഉത്തരവാദി. പെരുന്നയിലെ ഈ പേരുകേട്ട നായര്‍ NSS കോളേജിലെ ശിപായിയോ മറ്റോ ആണെന്ന് വെള്ളാപ്പള്ളി നടേശ ഗുരു ഒരിക്കല്‍ പ്രസ്താവിച്ചത് കേട്ടിടുണ്ട്. ഇദ്ദേഹം വേദിയിലിരുന്നു തകര്‍ത്തപ്പോള്‍ അത് കേട്ട് നട്ടെല്ല് വളച്ചു ഇരുന്ന നേതാക്കളെ താങ്കള്‍ ഇവിടെ പറഞ്ഞു കേട്ടില്ല.ഡല്‍ഹി നായരും മുന്‍ UN അണ്ടര്‍ സെക്രട്ടറിയുമായ മന്ത്രി പുംഗവന് IPL ശശി, എന്നെ ഇടതു പക്ഷതെക്കെടുക്കോ എന്ന് കരഞ്ഞു പറഞ്ഞു ഗതിയില്ലാതെ നടന്ന സാക്ഷാല്‍ ശ്രീമാന്‍ ചുരളീധരന്, ദേവസ്വം, ബ്രഹ്മസ്വം വഴി revenue കൂട്ടിക്കൊണ്ടിരിക്കുന്ന മന്ത്രി VS ശിവ കുമാര്‍, നട്ടെല്ലില്ലാത്ത, നാഴികക്ക് നാല്പതു വട്ടം മതേതരം പ്രസംഗിക്കുന്ന രാഷ്ട്രീയ ഹിജടകള്‍.എന്നിട്ടും പറയുന്നു. UDF മതേതരം ആണെന്ന്. ഫൂ ...........................
ReplyDeleteThis comment has been removed by the author.
Deleteഅത് തന്നെ കാര്യം ......
Deleteനായരെന്നും, ഈഴവനെന്നും, ക്രിസ്ത്യാനിയെന്നും, മുസ്ലിമെന്നും വിലപേശി ഭരണത്തെ ജാതിതോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നവര്‍ ജനാധിപത്യത്തെ കൊല്ലുകയാണ് !
ReplyDeleteകേരളീയ പൊതുബോധത്തിനെതിരെ തങ്ങളുടെ വിട് വായിത്വങ്ങള് പറഞ്ഞു കൊഞ്ഞനം കുത്തുന്നവരെ ഹീറോ വല്‍ക്കരിക്കുന്ന മീടിയകലാണ് ഇവിടെ പ്രതിസ്ഥാനത്ത് !
മതവിശ്വാസികളെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി തരം തിരിച്ചു വിലപേശുന്ന സ്വാര്‍ത്ഥ സാമുദായിക ഭ്രാന്തന്മാരെ രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിറുത്തി കേരള ജനതയെ രക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. ക്രിയശേഷിയുള്ള ഒരു ജനതയുടെ കഴിവിനെ സാമുധായികതയില് കെട്ടിയിട്ടു തകര്ക്കുകയാനിവര് ! നായരും, നമ്പൂരിയും, ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലിമും, എല്ലാവരും മനുഷ്യരാണ്. വായുവും, വെള്ളവും പോലെ, ജീവിക്കാനുള്ള അവരുടെ ആവശ്യങ്ങളും ഒന്നാണ് ! പിന്നെയെന്തിന് 'നായര്‍' മന്ത്രി !!! മനുഷ്യനെ ഒന്നായി കാണാന്‍ കഴിയുന്ന ഒരു മന്ത്രി പോരെ !
ReplyDeleteഇത്തരം ജാതിക്കോമരങ്ങളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നട്ടെല്ലില്ലെങ്കില്‍ അതിന്റെ സ്ഥാനത്ത് ഒരു വാഴത്തണ്ടെങ്കിലും വെച്ചു പിടിപ്പിക്കേണ്ടതാണ് . ഒരു കോണ്‍ഗ്രസ് നേതാവായി ജീവിക്കണമോ അതോ സുകുമാരന്‍ നായരുടെ സര്‍ട്ടിഫിക്കറ്റുള്ള ഒരു നായരായി ശിഷ്ടജീവിതം കഴിച്ചു കൂട്ടണമോ എന്ന് തീരുമാനിക്കേണ്ടത് രമേശ് ചെന്നിത്തല തന്നെയാണ്.
ReplyDeleteini congrassile nayammar parayatte
താക്കോല്‍ ദ്വാരത്തിലൂടെ കടന്നുപോകാനുള്ള വലുപ്പമേ നായരായ തനിക്കുള്ളൂ എന്ന് തെളിയുക്കുന്ന രമേഷിന് ഇതിനെക്കാള്‍ വലിയൊരു ഉന്തു കിട്ടാനില്ല ഇനി ആരെങ്കിലും ഒന്ന് തള്ളി കൊടുത്താല്‍ മതി മൂപര് വീണോളും . അല്ലെങ്കില്‍ തന്നെ മാരാരായ കരുണാകരന്റെ ഉന്തും തല്ലും കൊണ്ടല്ലേ ചെന്നിത്തല ഇവിടെ വരെ എത്തിയത് . പില്കാലത്ത് ലീടരെയും തള്ളി മുന്നോട്ടു കയറിയതിന്റെ വിറയല്‍ ഇനിയും മാറിയിട്ടില്ല .
ReplyDeleteതീരെ സുക (മില്ലാത്ത) മാരന് നായര്‍ക്കു ഇതും ഇതിലപ്പുറവും പറയാം
പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവെര് ആണ് നമ്മുടെ അച്യുതാനന്തന് അദ്ദേഹത്തിന്റെ പ്രസ്താവന '' മുസ്ലിം നേതാവിന്റെ ഗര്ജനതിനുള്ള മറുപടിയാണ് സുകുമാരന്‍ നായരുടെ പ്രസ്താവന ''
ReplyDeleteഅത് അച്ചുവിന്റെ വിവരമില്ലായ്മ ആ വിടപല്ലന് മജീദ് ബുരിയാണി തിന്നിട്ട് മേല്‍വായു വിട്ട് ഓരിയിടുന്നതിനെ ഗര്ജ്ജനെമന്നു അച്ചുവല്ലാതെ വേരെ ആരേലും പറയുമോ
Deleteസുകുമാരന്‍ നായരുടെ പ്രസ്താവന കേരളത്തില്‍ ജാതിഭ്രാന്ത് വളര്‍ത്തും; വി.ടി ബല്‍റാം
ReplyDeleteമന്ത്രിസഭാ പുനസംഘടനയെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്കാരാണ് അധികാരം നല്‍കിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇന്ത്യന്‍ ഭരണഘടനയിലെ 164ആം വകുപ്പ് എന്നതാണ്. അങ്ങനെ അല്ല വേണ്ടത് എന്ന അഭിപ്രായമുള്ളവര്‍ക്ക് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടി ഭരണഘടന ഭേദഗതി ചെയ്യുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ് - വി.ടി ബല്‍റാം
ReplyDeleteഇങ്ങേരു സമദൂരം ആയിരുന്നു തെരഞ്ഞെടുപ്പു കാലത്ത്.... എല്ലാരും അത് മറന്നോ?
ReplyDeletekatta poha!
ReplyDeleteOne of your boldest posts ever Basheerkka. Without maligning the respectable Nair community or venerable ex leaders of NSS, you have been able to get the message across correctly
ReplyDeleteനായരാണഖിലസാരമൂഴിയില്
ReplyDeleteസുകുമാരന്‍ നായരെ പോലെയുള്ളവരാണ് ഒരു തരത്തില്‍ നമ്മുടെ നാടിന്റെ ശാപം.
ReplyDeleteഅല്ല എന്തിനു അയാളെ മാത്രം കുറ്റം പറയുന്നു,
കേരളമല്ലേ, ഇതും അപ്പുറവും നാം കാണേണ്ടിവരും.
ഇയാളെ ജനറല്‍ സെക്രെട്ടെരി സ്ഥാനത് ഇരുത്തുന്ന എന്‍ എസ് ഈസ് കാരെ സമ്മതിക്കണം.
ഏതായാലും,
സാമുതായിക നേതാക്കള്‍ അതിര് കടക്കരുതെന്ന് പറയാനുള്ള ചങ്കൂറ്റമെങ്കിലും ചെന്നിത്തല കാണിച്ചല്ലോ അത് നന്നായിട്ടുണ്ട്.
താക്കോല്‍ ദ്വാരമല്ല മറ്റൊരു ദ്വാരമുണ്ടല്ലോ അതിന്റെ ഇംഗ്ലീഷ് വാക്കാണ് സുകുമാരന്‍ നായരേ വിളിക്കാന്‍ തോന്നുന്നത് !!!
ReplyDeleteപതിവുപോലെ ബഷീറിനറെ എഴുത്ത് കലക്കി. ഈ സെക്രട്ടറി പറയുന്നതിനോട് യോജിപ്പില്ലെങ്കിലും, ഇതും, കുറച്ചു കാലം മുമ്പ് അഞ്ചാം മന്ത്രി സ്ഥാനം എന്ന്നു നടന്നതും തമ്മില്‍ എന്താണ് വ്യത്യാസം? രണ്ടു ദ്വാരങ്ങളും കണ്ണടച്ചു വെച്ച് നമ്മള് മലയാളികള്‍ കാണുന്നു.
ReplyDeleteSNDP യെ അവഗണിച്ചതാണ് സര്‍ക്കാര്‍ ഭൂരിപക്ഷം കുറഞ്ഞത് -വെള്ളാപ്പള്ളി
ReplyDeleteനായരേ താക്കോല്‍ സ്ഥാനത്ത് ഇരുതിയില്ലേല് സര്‍ക്കാരിനെ വലിച്ചു താഴെ ഇടും -സുകുമാരന്‍
ലത്തിന് സമുദായത്തോട് സര്‍ക്കാര്‍ അവഗനക്ക് എതിരെ പ്രതിക്ഷേതിക്കുക -സുസപ്പാക്യം
ഈ അലവലാതി ജാതി സങ്കടനകളുടെ എല്ലാം കാല് നക്കി നിന്നതിനു പ്രതിഫലം ...നട്ടെല്ലുള്ള ഒരുത്തനും
ഇതിനു മറുപടി പറയാന്‍ കൊണ്ഗ്രസില് ഇല്ല എന്ന് പണ്ടേ അറിയാം ..എങ്കിലും മുറത്തില്‍ കൊത്തുമ്പോള്‍ ഒന്ന്
ആട്ടി വിടുകയെങ്കിലും ചെയ്തു കൂടെ ....
Deepu..
This comment has been removed by the author.
ReplyDeletewell written basheer, you are doing great job to protect our great heritage and much celeberated kerala’s own social harmony . though ramesh chennithala responded in time, everyone felt the lack of confidence and little shivering in his words as if he is leave some hope for the future in case the situation turns around . I am not a fan of CPM, but when such situation comes I like the way pinaray responds, leaving no room for weak minds within the party to
ReplyDeleteഇന്നലെ പറഞ്ഞ വാക്ക് ഇന്ന് മാറ്റിപ്പ റയേണ്ടി വന്നതും , ഒക്കത്തിരുത്തി ഉമ്മ കൊടുത്തവന് തന്നെ ചങ്കില് പിടിച്ചു ഞെക്കുകയും ചെയ്തപ്പോള്‍ പെരുന്നയിലെ തങ്ങളുടെ ഉടുമുണ്ടാണ് അഴിഞ്ഞു വീണത് , ഹൈദരലി ശിഹാബ് പാനക്കാട്ടെ തങ്ങളാനെങ്കില് ഞാന്‍ പെരുന്നയിലെ തങ്ങളാണെന്ന് പറഞ്ഞു അഹങ്കരിച്ചിരുന്ന ഒരു തന്നെപ്പോക്കിയു ടെ ഗതികേട് നോക്കണേ , ബഷീര്‍ ക്കയുടെ ബ്ലോഗ് രമേശ് നായര്‍ വായിച്ചോ ആവൊ ?
ReplyDeleteശ്..ശ്.. മിസ്റ്റര്‍ ബഷീര്‍ ലീഗിനെ പോലെ വര്‍ഗീയ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന താങ്കള്‍ക്കു സുകുമാരന്‍ നായരുടെ ജാതി ചിന്തയെ കുറിച്ച് പറയാന്‍ യാതൊരു അവകാശവും ഇല്ല. സ്വന്തം കണ്ണിലെ കുന്തം എടുത്തിട്ടു പോരെ മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ നടക്കാന്‍?
ReplyDeleteഞാന്‍ ഒരു പാര്‍ട്ടിയെയും പ്രതിനിധീകരിക്കുന്ന ആളല്ല. ഒരു പാര്‍ട്ടിയോടും പ്രത്യേക താത്പര്യമോ വെറുപ്പോ ഇല്ല. എന്റെ പ്രതികരണങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഇത്തരം കമന്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം. നിങ്ങളെപ്പോലുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ വേണ്ടിയിട്ടല്ല ഞാന്‍ എഴുതുന്നത്. എന്റെ ബ്ലോഗില്‍ വന്നു ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി നടത്തുന്ന അഭ്യാസങ്ങളാണ് താങ്കളുടെ കമന്റുകള്‍ എങ്കില്‍ അതിനെ ആ അര്‍ത്ഥത്തില്‍ കാണുന്നതില്‍ സന്തോഷമേയുള്ളൂ.. അതുകൊണ്ടാണ് അത്തരം കമന്റുകള്‍ക്ക് പൊതുവെ ഞാന്‍ പ്രതികരിക്കാത്തത് എന്ന് കൂടി മനസ്സിലാക്കുക.
Deleteതാങ്കള്‍ ഒരു പാര്‍ട്ടിയെയും ഇപ്പോള്‍ പ്രതിനിധീകരിക്കുന്നില്ലെങ്കില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് ഞാനാണ്. പക്ഷെ താങ്കളുടെ പഴയ പോസ്റ്റുകള്‍ ലീഗിന് സപ്പോര്‍ട്ട് ചെയ്തു കൊണ്ട് തന്നെ ആണെന്നാണ് എന്റെ വിശ്വാസം. ഞാന്‍ സുകുമാരന്‍ നായര്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നില്ല. ഈ രീതിയില്‍ ഉള്ള തെറ്റുകള്‍ സമൂഹം പണ്ടേ കണ്ടിരുന്നു എന്ന് മനസിലാക്കുവാന്‍ പറയുന്നതാണ്. ഇനി ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പ്രതികരിക്കാം. തെറ്റാണെങ്കില്‍ തിരുത്തുവാന്‍ എനിക്ക് യാതൊരു മടിയും ഇല്ല.
Deleteഞാന്‍ താങ്കള്‍ക്കു ഒരു സര്‍ട്ടിഫിക്കറ്റും തരാന്‍ ഉദ്ദേശിക്കുന്നില്ല. എന്റെ കയ്യില്‍ സര്‍ട്ടിഫികേറ്റ് ഉണ്ടെന്നു ഞാന്‍ പറഞ്ഞിട്ടും ഇല്ല. ഇല്ലാത്ത സര്‍ട്ടിഫികേറ്റ് കിട്ടാന്‍ വേണ്ടിയല്ല, എന്ന് താങ്കള്‍ പറയേണ്ടിയിരുന്നില്ല. അതുകൊണ്ട് അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് ഇല്ല എന്ന് മനസിലാക്കിയാല്‍ നല്ലത്.
@എന്റെ ബ്ലോഗില്‍ വന്നു ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി നടത്തുന്ന അഭ്യാസങ്ങളാണ് താങ്കളുടെ കമന്റുകള്‍ എങ്കില്‍ അതിനെ ആ അര്‍ത്ഥത്തില്‍ കാണുന്നതില്‍ സന്തോഷമേയുള്ളൂ..
എന്റെ കമന്റുകള്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. അതല്ല ഞാന്‍(മലക്ക്) എന്ന വ്യക്തി ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ് കമന്റ് ഇടുന്നത് എന്ന് താങ്കള്‍ക്കു തോന്നിയാല്‍ അത് മണ്ടത്തരം അല്ലെ?
പിന്നെ ഒരാളുടെ തെറ്റ് പുറത്തു വരുമ്പോള്‍ മറ്റൊരാളുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് അത്ര നല്ലതല്ല എന്ന് എനിക്ക് നന്നായി അറിയാം. അത് UDF കാണിക്കുന്ന അടവ് ആണെന്നും അറിയാം. അതുകൊണ്ട് തെറ്റ് തിരുത്തുമ്പോള്‍ എല്ലാവരും തിരുത്തണം. ആദ്യം തെറ്റ് ചെയ്തവര്‍ ആദ്യം തിരുത്തട്ടെ. ലീഗ് തെറ്റ് പറ്റിയെന്നു സമ്മതിക്കട്ടെ.
@ആ നായര്‍ കേരളത്തിന്റെ താക്കോല്‍ ദ്വാരത്തില്‍ കയറിക്കഴിഞ്ഞാല്‍ സുകുമാരന്‍ നായര്‍ അടുത്ത ദ്വാരത്തിലേക്കുള്ള നായരെ പ്രഖ്യാപിക്കും. അദ്ദേഹം പ്രഖ്യാപിക്കുന്ന മുറയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിസഭ അഴിച്ചു പണിയണം. അതിനു തയ്യാറായിട്ടില്ലെങ്കില്‍ പിടിച്ചു വലിച്ചു താഴെയിടും.
ReplyDeleteഅഞ്ചാം മന്ത്രി പ്രശ്നത്തില്‍ പാണക്കാട് തങ്ങള്‍ ചെയ്ത കാര്യം ആണോ താങ്കള്‍ ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നത്? നാലെണ്ണം സ്വാഭാവികമായി കയറി അഞ്ചാമത്തെ ആളെ ഈ പറഞ്ഞ പോലെ കയറ്റി. മറന്നു പോയോ?
@അത് വരെ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ചുറുചുറുക്കുള്ള ഒരു കോണ്‍ഗ്രസ് നേതാവായിരുന്നു. ഏറ്റവും ചെറുപ്രായത്തില്‍ കേരള മന്ത്രിസഭയിലും കേന്ദ്ര മന്ത്രിസഭയിലും എത്തിപ്പെടാന്‍ ഭാഗ്യം ലഭിച്ച മതേതര മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസ് നേതാവ്..
ReplyDeleteബെസ്റ്റ് ചുറു ചുറുക്കുള്ള ഒരാളെ കണ്ടെത്തിയിരിക്കുന്നു. താന്‍ നായര്‍ അല്ല എന്ന് വിളിച്ചു പറയാന്‍ അല്ലാതെ ഇദ്ദേഹത്തെ കൊണ്ട് എന്തിനു കഴിഞ്ഞു എന്ന് ഒന്ന് പറഞ്ഞു തരാമോ?
@പിടിച്ചു നില്ക്കാന് ഇങ്ങനെയൊരു ലോക്കല്‍ ഗാര്‍ഡിയനെ തിരഞ്ഞെടുക്കേണ്ടി വന്ന ഗതികേടാണ് ചെന്നിത്തലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം.
ReplyDeleteഅതെ അത് തന്നെ, ഗതികേട് ആണ് പ്രശ്നം. കോണ്‍ഗ്രസ്സിന്റെ ഗതികേട്, ചെന്നിത്തലക്ക് ഗതികേട്, ഉമ്മന്‍ ചാണ്ടിക്കും ഗതികേട്, ഭൂരിപക്ഷ സമുദായത്തിന് ഗതികേട്. ഇത്തരം ഗതികേട് UDF ഭരിക്കുമ്പോള്‍ മാത്രമേ ഉള്ളു എന്ന് മാത്രം.
@കേരളത്തിന്റെ മത സൗഹാര്‍ദ്ദം പിച്ചിച്ചീന്തുമെന്ന പ്രതിജ്ഞയോടെ ഈ പുതിയ നായര്‍ കയറിയിരിക്കുന്നത്.
ReplyDeleteഎന്തോ? കേട്ടില്ല, മത സൌഹാര്ദാമോ? അങ്ങനെ ഒന്ന് ഉണ്ടോ? അത് നശിപ്പിച്ചത് ആരാണ്? മതത്തിന്റെ പേരില്‍ പാര്‍ട്ടി ഉണ്ടാക്കി, മതത്തിന്റെ പേരില്‍ വോട്ടു പിടിച്ചു, മതത്തിന് വേണ്ടി ഭരിക്കുന്ന ലീഗിന് ഇതില്‍ ഒരു പങ്കും ഇല്ലേ? ഭൂരിപക്ഷ സമുദായം പറയുമ്പോള്‍ മാത്രമേ മത സൌഹാര്‍ദം ഉയര്‍ന്നു വരുന്നുള്ളൂവല്ലോ?
@എല്ലാ ജാതി മത വിഭാഗങ്ങളും പരസ്പരം ആദരിച്ചും അംഗീകരിച്ചും കഴിയുന്ന ഒരു ഭൂമിയാണ് നമ്മുടേത്. അധികാരത്തിലെത്തുന്നവരുടെ ജാതിയും ഉപജാതിയും നോക്കി മാര്‍ക്കിടുന്ന ഒരു സമ്പ്രദായം കേരളീയ സമൂഹത്തിനു പരിചിതമല്ല. താക്കോല്‍ സ്ഥാനങ്ങളില്‍ ആരിരുന്നാലും ശരി ഒരു വിഭാഗത്തിന്റെയും അവകാശങ്ങള്‍ ഹനിക്കപ്പെടാന്‍ പാടില്ല എന്ന പൊതുബോധമാണ് നമുക്കുണ്ടായിരുന്നത്.
ReplyDeleteചിരിക്കണോ കരയണോ എന്ന കന്ഫൂഷ്യന് ആണ് എനിക്ക്. ബഷീര്‍ ലീഗുകാരന് ആണെങ്കില്‍ ഇങ്ങനെ പറയാന്‍ പാടില്ല. കോണ്‍ഗ്രസ് സുകുമാരന്‍ നായരെ നിലക്ക് നിര്‍ത്തുന്നതിനു മുന്‍പ് ലീഗിനെ നിലക്ക് നിര്‍ത്താന്‍ പടിക്ക്. ലീഗിന്റെ ചെയ്തികള്‍ ഞാന്‍ പണ്ടേ എതിര്‍ത്തിരുന്നു. ഈ പോക്ക് ശരിയല്ല എന്ന് ആര്‍ക്കും മനസിലാകും. ഇനിയും തിരുത്താന്‍ ലീഗ് തയ്യാര്‍ അല്ല എങ്കില്‍, ഇത് വെറും സാമ്പില്‍ വെടിക്കെട്ട് ആയി കണ്ടാല്‍ മതി. പൂരം തുടങ്ങാന്‍ പോകുന്നതെ ഉള്ളൂ.
@ഓരോ മന്ത്രിയുടെയും ജാതിയും ഉപജാതിയും നോക്കി കേരളത്തിലെ പൊതുസമൂഹത്തെ അപകടകരമായ രീതിയില്‍ വിഭജിച്ചതിനു സുകുമാരന്‍ നായര്‍ക്കുള്ള പങ്കു അദ്ദേഹം തന്നെ സ്വയം വിചാരണ നടത്തി കണ്ടെത്തുന്നത് നല്ലതാണ്.
ReplyDeleteപറയുന്നത് കേട്ടാല്‍ തോന്നും സുകുമാരന്‍ നായരാണ് ഈ പണി തുടങ്ങിയത് എന്ന്. സുകുമാരന്‍ നായര്‍ ഇപ്പോള്‍ വന്ന വിടുവായന് മാത്രമാണ്. പല സമുദായങ്ങളും അടക്കി പറയുന്നത് ഈ വിടുവായന് വിളിച്ചു പറയുന്നു അത്രയെ വ്യത്യാസം ഉള്ളു.
@ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും നയങ്ങളും നിലപാടുകളും അനുസരിച്ചിരിക്കും അവരുടെ കീഴില്‍ വിവിധ മതക്കാരും ജാതിക്കാരും വിശ്വാസമര്‍പ്പിക്കുന്നത്. അത്തരം പാര്‍ട്ടികള്‍ അധികാരത്തില്‍ വരുമ്പോള്‍ അതിന്റേതായ അടയാളങ്ങളും കാണും. ഗുജറാത്തില്‍ മോഡിയുടെ സര്‍ക്കാരില്‍ ഒരൊറ്റ മുസ്ലിമും ഇല്ല എങ്കില്‍ അതിനു മുസ്ലിംകള് നിലവിളിച്ചിട്ട് കാര്യമില്ല.
ReplyDeleteഅതിനു ഗുജറാത്തില്‍ പോകേണ്ട കാര്യം ഒന്നും ഇല്ല. ഇവിടെ തന്നെ നോക്കിയാല്‍ പോരെ? അടയാളങ്ങള്‍ ലീഗ് കാണിച്ചു കൊണ്ടിരിക്കുക അല്ലെ? വന്നു വന്നു പാക്കിസ്ഥാനും ബംഗ്ലാദേശും പോയി തുലഞ്ഞപോലെ മലപ്പുറവും പോകുമോ? കേരളത്തില്‍ ഇപ്പോള്‍ ഒരു മോഡിയുടെ കുറവ് മാത്രമേ ഉള്ളു. ഒരു മോഡി എന്ന് വരുന്നോ അന്ന് തീരും ലീഗിന്റെ കളികള്‍.
@കഴിഞ്ഞ വി എസ് സര്‍ക്കാരില്‍ മുസ്ലിം പ്രാതിനിധ്യം വളരെ കുറവായിരുന്നു. അതുവെച്ചു സാമുദായിക സമതുലനം തകര്‍ന്നേ എന്ന് ബഹളം വെക്കുന്നതില്‍ അര്‍ത്ഥമുണ്ടായിരുന്നില്ല.
ReplyDeleteഅര്‍ഥം ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല, കാര്യവും ഇല്ലായിരുന്നു എന്ന് വേണ്ടേ പറയാന്‍? കോണ്‍ഗ്രസ്സിന്റെ നട്ടെല്ല് സമുദായ നേതാക്കന്മാര്ക്ക് അടിയറ വച്ചപ്പോള്‍, ചെറുതായി കുരച്ചാലും കാര്യമുണ്ടെന്നു തോന്നി.
@മുസ്ലിംലീഗിന് സുപ്രധാന സ്ഥാനമുള്ള ഈ സര്‍ക്കാരില്‍ മുസ്ലിം മന്ത്രിമാര്‍ ആപേക്ഷികമായി കൂടുതലുണ്ട് എങ്കില്‍ അതിനെയും ആ അര്‍ത്ഥത്തില്‍ കാണുവാന്‍ സാധിക്കണം.
ReplyDeleteഗുജറാത്തില്‍ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ ഒരു മുസ്ലീം പാര്‍ട്ടി ഉണ്ടാക്കി അധികാരത്തില്‍ വന്നിട്ട് അവിടുത്തെ ഭൂരിപക്ഷ സമൂഹം അങ്ങീകരിക്കുക ആയിരുന്നു എങ്കില്‍ താങ്കള്‍ പറഞ്ഞ ഉദാഹരണം കേരളവും ആയി താരതമ്യം ചെയ്യുമ്പോള്‍ ശരിയാണ്. ഇത് അങ്ങനെ അല്ലല്ലോ? അപ്പോള്‍ ആ അര്‍ത്ഥത്തില്‍ എങ്ങനെ കാണാന്‍ കഴിയും ഭൂരിപക്ഷ സമുദായങ്ങള്‍ക്ക്?
@അതിനു മാത്രമുള്ള ചങ്കൂറ്റമില്ലായെങ്കില് എന്‍ എസ് എസ് ആസ്ഥാനത്തെ താക്കോല്‍ ദ്വാരത്തിലൂടെ നുഴഞ്ഞു കയറി അവിടത്തെ ആട്ടുകട്ടിലില്‍ ഇനിയുള്ള കാലം കഴിച്ചു കുട്ടുന്നതായിരിക്കും ഇതിനേക്കാള്‍ നല്ലത്.
ReplyDeleteചങ്കൂറ്റം ഇല്ല എന്നുള്ളതിന് സംശയം വേണോ? ഏറി പോയാല്‍ സമുദായ നേതാക്കന്മാര് രാഷ്ട്രീയത്തില്‍ ഇടപെടണ്ട എന്ന രോദനം മാത്രം വരും കോണ്‍ഗ്രസ് നേതാക്കളുടെ അടുത്ത് നിന്നും.
മിസ്റ്റര്‍ സുകുമാരന്‍ നായര്‍. താങ്കള്‍ക്കു രാഷ്ട്രീയം കളിക്കാന്‍ അറിയില്ല. വെറുതെ വിടുവായത്തം പറയാതെ കളി പഠിച്ചിട്ടു വാ.
മലക്കെ ... നാല് വരി കൂടി ബാക്കി ഉണ്ടായിരുന്നു.
Deleteഎന്നാ ബ്ലോഗ് മുഴുവന്‍ തീര്‍ന്നേനെ ....
നിന്റെ കലിപ്പും..
ഷാജി, ബഷീര്‍ പണ്ട് ഇതുപോലുള്ള മതേതര പോസ്റ്റുകള്‍ ഇട്ടിരുന്നു. ഞാന്‍ കുറെ കയ്യടിച്ചിട്ടും ഉണ്ട്. അന്നൊക്കെ ആളുകള്‍ ഈ ബ്ലോഗിലേക്ക് ഒഴുകി എത്തിയിരുന്നു. ഇന്ന് അവസ്ഥ മാറി. കമന്റ് ബോക്സില്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹം എന്തെഴുതിയാലും മുസ്ലീങ്ങള്‍ മാത്രം സപ്പോര്‍ട്ട് ചെയ്യുകയും അല്ലാത്തവര്‍ കമന്റ് ഇടാതെ പോകുകയോ എതിര്‍ക്കുകയോ ചെയ്യുന്ന അവസ്ഥ വന്നു. പക്ഷെ അതൊക്കെ കളഞ്ഞു കുളിച്ചതിന്റെ ഉത്തരവാദി ഞാന്‍ അല്ല. അദ്ദേഹം തന്നെയാണ്. ഒരു പക്ഷെ അദ്ദേഹവും ആയിരിക്കില്ല മുസ്ലീം ലീഗ് ആണ്. ഇന്ന് ബഷീര്‍ ഒരു മതേതര പോസ്റ്റ് ഇട്ടാല്‍ പലര്‍ക്കും സംശയം തോന്നും. ചിലപ്പോള്‍ അത് സംശയം മാത്രമേ ആയിരിക്കൂ... എങ്കിലും ഈ അവസ്ഥ ഉണ്ടാക്കി എടുത്തതില്‍ മുസ്ലീം ലീഗിനു വലിയ പങ്കുണ്ട്. അത് എന്റെ കലിപ്പ് ആണെങ്ങില്‍ അങ്ങനെ.
Delete101 % Correct
DeleteSomething is not correct, here, as long as we have parties, constitutions & districts available based on religions, such things will pop up, Mr. Nair was brave enough to come with his words others put their head in their knees and worried about loosing the pseudo secular image if any. Look at Kerala congress Mani & others, basically christian monopoly, look at league, same story. Basheer, the so called harmony, and equality are just bubbles. If the league has guts let them dismantle "The Malappuram" (The one and only district made in the Republic basing religion) and then run for the elections. The result will be obvious. It is true that we are on a bomb shell, either we do correct ourselves, or else wait for the inevitable. As someone said....If a Modi pops up in Kerala, that would be the end of story. The public can say that it will not happen because, we are educated, secular, respect each other etc, but we know the truth. Gujarat is living example, and the clock is ticking..............Madhan.
ReplyDeleteകാളിദാസന്റെ പുതിയ അവതാരമാണെന്ന് തോന്നുന്നു മലക് എന്നാ ആള്
ReplyDeleteതാങ്കള്‍ക്കു എതിര് അഭിപ്രായം ഉണ്ടെങ്കില്‍ അത് പറയൂ...
Deleteസുകുമാരന്‍ നായര്‍ ഈ സമുദായത്തിനുവേണ്ടി ഒരു കുന്തോം ചെയ്തിട്ടില്ല, മുന്‍ഗാമികള്‍ ഉണ്ടാക്കിവച്ചത് അനുഭവിക്കുന്നു എന്നല്ലാതെ.
ReplyDeleteപിന്നെ ഇടക്കിടെ ഇങ്ങനെ ഓരോ വയറിളക്കോം ചര്‍ദ്ദിയും, അതു കാര്യമാക്കണ്ട , അധ്വാനിക്കാതെ വല്ലവനും ഉണ്ടാക്കിവച്ചത് ഉരുട്ടിവിഴുങ്ങുന്നോണ്ട് ഉണ്ടാകുന്നതാ. എല്ലാരോടും ഒന്നെ പറയാനുള്ളൂ, ഇയാളീക്കിടന്നു വിളിച്ചു പറയുന്നതെല്ലാം NSS ന്റെയൊ , ആ സമൌദായത്തില് പെട്ടവരുടെയോ അഭിപ്രായങ്ങളല്ല. സ്വന്തം അഭിപ്രായം മാത്രം ആണ്.
പിന്നെ രമേശ് ചെന്നിത്തലയുടെ കാര്യം... അങ്ങേരിപ്പൊ പറയുന്നുണ്ടല്ലൊ പാര്‍ട്ടി എന്നെ ഒരു ജോലി ഏല്‍പ്പിച്ചിട്ടുണ്ട് അത് KPCC ഭാരവാഹിത്വം ആണെന്ന്, അതല്ലാതെ മറ്റൊന്നും മുന്നിലില്ലെന്ന്. ഇത് ഇപ്പൊഴല്ലല്ലൊ ഏല്‍പ്പിച്ചത്, അങ്ങനെയാണെങ്കില്‍ എന്തിനാണു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് MLA ആയത്. പാര്‍ട്ടിക്കാര്യം മാത്രം നോക്കി ജീവിച്ചാല്‍ പോരായിരുന്നൊ. MLA പണി ചെയ്യാന്‍ സമയമുള്ള ആരെയെങ്കിലും നിര്‍ത്തിയാല്‍ മതിയായിരുന്നല്ലൊ മത്സരിക്കാന്‍ ...... ഓരൊ അവസരത്തില്‍ പിടിച്ചുനിക്കാന് ഓരോന്നു പറയുകാന്നല്ലാതെ വാക്കിനു വിലയും , $%^$^&^ ക്ക് ഉറപ്പും ഉള്ള ആരെങ്കിലും ഉണ്ടൊ കേരള രാഷ്ട്രീയത്തില്‍.
എന്‍ .എസ .എസ ന്റെ ചട്ടുകമായി നില്‍ക്കാനാണ് രമേഷിന്റെ താല്പര്യം എന്ന് തോന്നുന്നു .അദ്ദേഹം അന്തസുള്ള മരുപടിയല്ലല്ലോ നല്‍കിയത് .മതനിരപേക്ഷത കളഞ്ഞ്കുളിച്ച ഇദ്ദേഹത്തെ തോല്‍പ്പിക്കുക , അതിനായി പ്രചാരണം നടത്തുക ,നായരെ വിമര്ഷിക്കുന്നതിനേക്കാള് രമേഷിനെ വിമര്‍ശിക്കുന്നു ,ചാണ്ടിയെയും ,കാരണം അവര്‍ മറുപടി നല്‍കുന്നില്ല ല്ലോ.ജാതി കൊമാരങ്ങള്‍ക്ക് വിടുപണി ചെയ്യുന്നത് ആരായാലും അനുവദിച്ചു കൂടാ ..
ReplyDeleteസ്വന്തം മകളെ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സെലര്‍ എന്ന താക്കോല്‍ ദ്വാരത്തില്‍ നിയമിച്ചാല്‍ തീരുന്ന പ്രശ്നമേ AVUT (അച്ചി വീട്ടില്‍ ഉണ്ട് താമസ്സിക്കുന്നവര്‍)തലൈവര്ക്കുള്ളൂ
ReplyDeleteഏതോ ഒരു സിനിമെല് മോഹന്‍ലാലിന്റെ ഫാക്ടറി പരിശോധിക്കാന്‍ വരുന്ന ഇന്ജ്നീയരെ വിരട്ടി കാര്യം സാധിക്കാമെന്നു കരുതുന്ന ഇന്നസന്റിനെ പോലെയുന്ടല്ലേ ഈ സുകുമാരവേഷം - അദീ തന്നെ ങ്ങടെ ചേട്ടനല്ലേ ഇയ്യാള് ന്ന ശോദ്യതിനു മോഹന്‍ലാലിന്റെ മറുപടി ഓര്മ്മേന്ടാ -അദെന്റെ കുറ്റമല്ല സാര്‍ -ഏതാണ്ടതുപോലെ ഒന്ടാര്ന്നു ചെന്നിതലെടെ പത്രസംമെളനോം വിശദീകരണോം
ReplyDeletethat is true!
Delete<<>>
ReplyDeleteഅഞ്ചാം മന്ത്രി, അഞ്ചാം മന്ത്രി എന്നൊരു ശബ്ദം എവിടന്നോ കേട്ടപോലെ ഒരു ഫീലിങ്ങ്... എന്തോ..
എന്തായാലും ഒട്ടകത്തിനിടം നല്കിയ അറബിയുടെ ഗതിയാണ് ഉമ്മന്‍.നിയമസഭയുടെ പടിഎത്താന് യോഗ്യതയില്ലാത്ത ക്രിമിനല്‍ ക്രീമുകള്‍ക്ക് സംരക്ഷണം നല്കുന്ന ഒന്നിനെയാണല്ലോ അദ്ദേഹം തോളില്‍ ചാരി ആകാശത്തിലൂടെ പറക്കുന്ന പക്ഷിയെ പിടിക്കാന്‍ നോക്കുന്നത്.ഗ്രഹണി പിള്ളേര് ചക്ക കണ്ടപോലെ എല്ലാം മ്മക്ക് എന്നഭാവമാ മജീദ് മാപ്പിളക്ക്.ഒരു സാമുദായിക നേതാവ് എന്ന നിലയില്‍ സുമാരേണ്ണനും ചൊറിയും പിന്നെ വെള്ളാപ്പള്ളി അദ്ദേഹം ചുമ്മതിരിക്കുമോ കീഴ്ജാതിക്കാരെ ഒറ്റയ്ക്ക് ഉദ്ധരിക്കാനിറങ്ങിയ വെള്ളുവും കലിക്കും ഷുവര്‍ നിയമസഭയ്ക്കും മന്ത്രിസഭയ്ക്കും ഒരു നായരെ വേണം ഇതാണിപ്പോള്‍ സുമാരേണ്ണന്റെ ആവശ്യം...
ReplyDeleteകുറചചു കാലമായി മോശം ഫോമിലായിരുന്നു നമ്മുടെ ബെര്‍ളി തോമെസ് . ആ കുറവ് പുതിയ പോസ്റ്റിലൂടെ അദ്ദേഹം നികത്തി. ആഷിക് അബുവിന്റെ വിശ്വരൂപം കമന്റുമായി ബന്ധപ്പെട്ട പുതിയ പോസ്റ്റിനു 120 ലേറെ കമന്റ് ആണ് ലഭിച്ചത്. താന്‍ nss ഉം മറ്റുംആയി നോക്കിയിരുന്നോ.
ReplyDeleteഈ കേസിന്റെ അന്വേഷണം സി ബി ഐ ഏറ്റെടുത്തു, സേതു രാമയ്യരുടെ ഡയറിക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ വായിക്കാം http://1blogan.blogspot.com/
ReplyDeleteരമേശിനെ പറ്റി പണ്ട് നായനാര്‍ പറഞ്ഞിട്ടുണ്ട് . ഓന് ആരാന്നു അറിയണം എങ്കില്‍ ഓന്റെ മുണ്ട് പൊക്കി നോക്കണം എന്ന് ! കാക്കി നിക്കറെ , കാക്കി നിക്കര്‍ . രമേശും കുറെ കാലം കാക്കി നിക്കറും ഇട്ടു ദണ്ട ഒക്കെ പിടിച്ചു നടന്ന മാന്യ ദേഹം ആണ് . (എസ് രാമചന്ദ്രന് പിള്ളയെ പോലെ )
ReplyDeleteentha ithrayadhikam anonymous comments?
ReplyDeleteപാണക്കാട്ട് നട്ടത് പെരുന്നയില്‍ മുളക്കുന്നു.
ReplyDeleteപണ്ട് തങ്ങളു പറഞ്ഞതും ഇപ്പോള്‍ നായരു പറയുന്നതും ഒന്നു തന്നെ. തങ്ങള്‍ക്ക് അഞ്ചാം മന്ത്രിയെ കൊടുക്കാമെന്ന് ഉമ്മന്‍ പറഞ്ഞതാണെന്നല്ലേ പാണന്മാര് പാടി നടന്നത്. രമേശിനു താക്കോലു കൊടുക്കാമെന്നും ഉമ്മന്‍ പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ അത് ഉമ്മന്‍ തുറന്നു പറയട്ടെ. നായരെ എന്തിനവിശ്വസിക്കണം?
രമേശന് നയര്ക്കിപ്പോള് താക്കോലു വേണ്ട. മന്ത്രി പോലുമാകേണ്ട. പിന്നെ എന്തിനായിരുന്നു ഈ നായര്‍ നിയമസഭയിലേക്ക് മത്സരിച്ചത്?. പൊതു വേദിയില്‍ കരയാന്‍ ഒരവസരം കിട്ടാന്‍ വേണ്ടി ആയിരുന്നോ?
ഉമ്മന്‍ ചാണ്ടി വിത്ച്ചത് കൊയ്യുന്നു. മതസംഘടനയായ മുസ്ലിം ലീഗിന്റെ ശാഠ്യത്തിനു വഴങ്ങാമെങ്കില്‍ മറ്റൊരു മത സംഘടനയായ എന്‍ എസ് എസിന്റെ ശഠ്യത്തിനും വഴങ്ങേണ്ടി വരും. അംഗസംഖ്യയില്‍ ലീഗും എന്‍ എസ് എസും ഏകദേശം ഒരുപോലെയാണ്.
ഒരു വര്‍ഷക്കാലം പാണക്കാടന് കളിച്ചില്ലേ. എന്നിട്ടും ധാര്‍ഷ്ട്യത്തിനു കുറവില്ലല്ലോ. ലീഗിന്റെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്നല്ലേ അവസാന ശാഠ്യം? ഇനി ഒരു വര്‍ഷം നായരു കളിക്കട്ടെ. കളി കാണാനും ഉണ്ട് ഒരു സുഖം.
അഞ്ചാം മന്ത്രി വിഷയത്തിലും വര്‍ഗീയത കളിച്ചത് സുമാരന് നായര്‍ തന്നെയാ.. പാര്‍ട്ടി എന്നാ നിലയില്‍ അര്‍ഹിക്കുന്നത് ചോദിച്ചപ്പോള്‍ മതം പറഞ്ഞു എതിര്‍ത്തത് അവനാണ്. ഇപ്പോയും ജാതി പറഞ്ഞു കളിക്കുന്നതും അവന് തന്നെ. ആടിനെ പട്ടിയാക്കുന്ന ന്യായങ്ങള്‍ ശരിയല്ല
Deleteമുസ്ലിം ലീഗെന്ന മത സംഘടന കളിക്കുന്ന വര്‍ഗ്ഗിയത മാത്രമേ എന്‍ എസ് എസ് എന്ന മത സംഘടനയും കളിക്കുന്നുള്ളു. ലീഗു ചോദിച്ച പോലെ അര്‍ഹിക്കുന്നത് മാത്രമാണു നായരും ചോദിക്കുന്നുള്ളു. ലീഗിനു മാത്രമേ ഇതൊക്കെ ചോദിക്കാന്‍ അര്‍ഹതയുള്ളൂ?
Deleteഎന്‍എസ്എസുമായി ധാരണയുണ്ടായിരുന്നു; എന്താണെന്ന് അറിയില്ല: പി.ജെ. കുര്യന്
ReplyDeleteപി.ജെ. കുര്യന്
കൊച്ചി . കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും എന്‍എസ്എസ് നേതൃത്വവും തമ്മില്‍ ധാരണയുണ്ടായിരുന്നുവെന്നു രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ. കുര്യന്. എഐസിസി വക്താവിനെ തിരുത്തിയും എന്‍എസ്എസ് നേതൃത്വത്തെ ന്യായീകരിച്ചുമാണു കുര്യന്റെ വാക്കുകള്‍. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ സുപ്രധാന പദവി വഹിക്കണമെന്നു ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നതായും കുര്യന് പറഞ്ഞു. ധാരണയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡു തന്നെയാണു കേന്ദ്ര മന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖിനെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് അയച്ചത്.
കേരളത്തില്‍ നിന്നുള്ള നേതാക്കളെയല്ല അതിനു ചുമതലപ്പെടുത്തിയതെന്നു പറഞ്ഞ കുര്യന് ''എന്നാല്‍, ഇവര്‍ തമ്മിലുള്ള ധാരണയെന്തായിരുന്നുവെന്ന് അറിയില്ല എന്നും കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തലയ്ക്കു മന്ത്രിസഭയില്‍ പ്രധാന പദവി നല്‍കാമെന്നു കോണ്‍ഗ്രസ് എന്‍എസ്എസിന് ഉറപ്പു നല്‍കിയിട്ടില്ലെന്നും ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതു ബാഹ്യശക്തികളല്ലെന്നും എഐസിസി വക്താവ് പി.സി. ചാക്കോ എംപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ''ക്യാബിനറ്റ് മന്ത്രി വിലാസ് റാവു ദേശ്മുഖ് ചങ്ങനാശേരിയില്‍ എന്‍എസ്എസ് ആസ്ഥാനത്തു വന്ന കാര്യം എല്ലാവര്ക്കും അറിയാം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അങ്ങോട്ടുപോയി കണ്ടതല്ല.
കേന്ദ്രമന്ത്രി എന്‍എസ്എസ് ആസ്ഥാനത്തു ചായ കുടിക്കാന്‍ വന്നതല്ലെന്നും എല്ലാവര്ക്കും അറിയാം. ഹൈക്കമാന്‍ഡ് പ്രതിനിധി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പേരാണു ധാരണ- കുര്യന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് മന്ത്രിസഭയില്‍ ചേര്‍ന്നു സര്‍ക്കാരിനെ ശക്തിപ്പെടുത്തണമെന്ന ആത്മാര്‍ഥമായ ആഗ്രഹം പങ്കുവയ്ക്കുക മാത്രമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ചെയ്തത്. രമേശിന്റെ പേര് എടുത്തുപറഞ്ഞു എന്നതുകൊണ്ടും രമേശ്, നായര്‍ സമുദായാംഗം ആണ് എന്നതിനാലും സുകുമാരന്‍ നായരുടെ പ്രസ്താവനയെ സമുദായവല്ക്കരിച്ചു മതസൌഹാര്‍ദം തകര്‍ക്കരുത്.
ചെന്നിത്തലയെ ഉള്‍പ്പെടുത്താതെ മന്ത്രിസഭ സുഗമമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു സുകുമാരന്‍ നായര്‍ പറഞ്ഞതായി അറിയില്ല. എന്‍എസ്എസ് ജാതി പറയുന്ന സംഘടനയല്ലെന്നും കുര്യന് പറഞ്ഞു. ''ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആദ്യം പറഞ്ഞ സംഘടനയാണ് എന്‍എസ്എസ്. എ.കെ. ആന്റണിയെ രാജ്യസഭ സ്ഥാനാര്‍ഥിയാക്കുന്ന വേളയില്‍ ആ സ്ഥാനത്തേക്ക് ഇടിച്ചുകയറിയ നായര്‍ സമുദായാംഗത്തെ പിന്തിരിപ്പിച്ചത് എന്‍എസ്എസ് ആണ്. ആന്റണി ഡല്‍ഹിയില്‍ ഉണ്ടാവണം എന്ന ആഗ്രഹത്തോടെയായിരുന്നു ഇത്. എന്റെ രാജ്യസഭാ സീറ്റിനു പിന്നിലും എന്‍എസ്എസ് പിന്തുണയുണ്ട്.
പിന്നെങ്ങനെ എന്‍എസ്എസ് ജാതി പറയുന്ന സംഘടനയാവും? മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല പ്രധാന വകുപ്പ് ഏറ്റെടുക്കണമെന്നു ഹൈക്കമാന്‍ഡും എ.കെ. ആന്റണിയും ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം അതു നിഷേധിച്ചു. മന്ത്രിസഭാ രൂപീകരണത്തിന്റെ തലേദിവസവും ഹൈക്കമാന്‍ഡ് ഇക്കാര്യം രമേശിനോട് ആവശ്യപ്പെട്ടു. മന്ത്രിയാവാന്‍ താല്പര്യമില്ലെന്ന് അദ്ദേഹം മറുപടി നല്കി. രമേശിന്റെ മന്ത്രിസഭാ പ്രവേശനം പിന്നെങ്ങനെ അട്ടിമറിയാവും.
രമേശ് മന്ത്രിസഭയില്‍ വരുന്നത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തിപ്പെടാനും സാമുദായികസന്തുലിതാവസ്ഥയ്ക്കു നല്ലതാണെന്നും തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നു കുര്യന് പറഞ്ഞു. കെപിസിസി പ്രസിഡന്റ് നായര്‍ സമുദായാംഗമായതിനാലും പറയുന്നത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായതിനാലും അതില്‍ ജാതി കാണേണ്ട. അതു പറയാന്‍ എന്‍എസ്എസ് നേതൃത്വത്തിന് അവകാശമുണ്ടെന്നു കുര്യന് വ്യക്തമാക്കി.
ഒരു സ്ത്രീ പീടനക്കാരന്റെ ആത്മനൊമ്പരങ്ങള്‍ എന്ന പേരില്‍ ഒരു ചെറു കഥ ആക്കി പ്രസിദ്ധീകരിക്കാം. ഒരു Troll ആയ നിങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ല എങ്കിലും ഒരു ബാലാല്സങ്ങക്കാരന് രക്ഷപ്പെടാന്‍ നടത്തുന്ന അവസാന ദയനീയ്യ ശ്രമങ്ങള്‍ ഇങ്ങനെ കോപ്പി പേസ്റ്റു ചെയ്യുന്നത് നിങ്ങളെപ്പോലുള്ളവരുടെ നിലവാരം വച്ച് നോക്കിയാല്‍ പോലും പരിതാപകരം ആണ്. അഫയയെ തലക്കടിച്ചു കൊന്ന കാമപ്രാന്തന്മാര് ഇപ്പോഴും ലോഹ ഇട്ടു നടക്കുകയും അവരെ സംരക്ഷിക്കുന്നവര്‍ പുണ്യാളന് ചമഞ്ഞു മുസ്ലീം വിരുദ്ധതക്ക് കോപ്പ് കൂട്ടി കപട ദേശ ശേഹം വിളംബരം ചെയ്യുന്ന പോലെ ഇനി ഈ കുര്യനും ചാവുന്നത് വരെ ഒരു മൃദു ഹിന്ദുത്വ ലൈനില്‍ പോയാല്‍ ഒരു പക്ഷെ രക്ഷപ്പെടും.
Deleteപീഢനക്കാരന്റെ അത്മ നൊമ്പരങ്ങളല്ല. നടന്ന കാര്യമാണ്. കൊണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വിലാസ് റാവു ദേശ്മുഖിനെ പെരുന്നയിലേക്ക് അയച്ചത് അവിടെ ചായ കുടിക്കാനൊന്നുമല്ല. എന്‍ എസ് എസുമായി ധാരണയുണ്ടാക്കാനാണ്. ആ ധാരണയാണിപ്പോള്‍ നായരു പറയുന്നത്. ലീഗിനഞ്ചാം മന്ത്രിയെ കൊടുക്കാം എന്ന ധാരണയുണ്ടായിരുന്നതുപോലെ. അല്ലെങ്കില്‍ ഉമ്മനത് നിഷേധിക്കട്ടെ. ഇപ്പറഞ്ഞ മാരണങ്ങളെയൊക്കെ എടുത്ത് തോളില്‍ വയ്ക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം?
Deleteഈ നായരെയൊന്നും നിങ്ങള്‍ക്കറിയില്ല ഇപ്പോഴത്തെ പണനേക്കാള് വിളഞ്ഞ വിത്താണ്.
good blog and you expressing all our feelings
ReplyDeleteഇപ്പോള്‍ മനസ്സിലായില്ലേ ഈ നായരുടെ തനികൊണം.സൂര്യനെല്ലിയെക്കുറിച്ച് ചോദിക്കരുതെന്ന് സുകുമാരന്‍ മാളത്തിലൊളിക്കാന് നേരമായെന്നര്ത്ഥം.കുര്യന് പീഢനസമയത്ത് തന്റെ വീട്ടില്‍ ഉണ്ടായിരുന്നെന്നാ സുകു മൊഴിനല്‍കിയത്.ത്ഫൂൂ......എന്തായാലും കേരളരാഷ്ട്രീയത്തിന് നല്ല പുരേഗതിഉണ്ട് പെണ്ണുപിടിയന്മാര്‍ക്ക് ഒരു കുറവുംഇല്ല നാള്‍ക്ക് നാള് കൂടുന്നതേയുള്ളൂ..ഇതാണോ ഉമ്മച്ചന് എമര്‍ജിംഗ് കേരള എന്നു പറഞ്ഞത്.ഇവിടെ പാതിചത്തതും ശവമായതുമായ പീഢന രക്തസാക്ഷികളുടെ രേതസ്സിനും കണ്ണീരിനും ചേര്‍ത്ത് വോട്ടുകള്‍ രേഖപ്പെടുത്തി ഈ ദിവ്യന്മാരെ ഞങ്ങള്‍ ജയിപ്പിക്കും ജയ് വിളിക്കും തോളിലേറ്റും.ഞാന്‍ മലയാളി
ReplyDeleteDownload stylish blogger and wordpress templates
ReplyDeleteVisit: www.templatecrunch.com
ഒരു കോടിയുണ്ടോ കയ്യിൽ?
ReplyDeleteCHENNITHALA HAS TO REPLAY FOR ALL PROBLEMS IN THE KEY POSISTION FROM ANY CORNER-------
ReplyDeleteNOW CHENNITHALA IS QUITE IN ALL SENSE SO HE IS NOT ELIGIBLE TO HANDLE KPCC POST
CHENNITHALA HAS TO REPLAY FOR ALL PROBLEMS IN THE KEY POSISTION FROM ANY CORNER-------
ReplyDeleteNOW CHENNITHALA IS QUITE IN ALL SENSE SO HE IS NOT ELIGIBLE TO HANDLE KPCC POST
അവകാശപ്പെടുന്നവനല്ല അധികാരം കൊടുക്കേണ്ടതെന്നും അർഹാതയുല്ലവനിലേക്ക് ആ കഴിവ് കണ്ടെത്തി നല്കുന്ന അവസ്ഥ ഉണ്ടാകുമ്പോൾ മാത്രമാണ് നിസ്വാര്തമായ സേവനം പ്രതീക്ഷിക്കാൻ കഴിയുകയുള്ളുവെന്നും എവിടെയോ വായിചീട്ടുണ്ട്. പക്ഷെ, അധികാരത്തിനു വേണ്ടിയുള്ള അവകാശ വാദങ്ങളുടെ യോഗ്യത ജാതിയിലും, സമുധായതിലും എത്തിയെങ്കിൽ നമ്മുടെ ജനാധിപത്യ സങ്കല്പങ്ങൾ എത്രമാത്രം വികലമാക്കപെട്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ ! ജാതിയും, സമുദായവും ഇല്ലാത്ത ജനാധിപത്യ ബോധത്തെ ശക്തിപ്പെടുതാനായിരുന്നു നായരും, നമ്പൂരിയും, ഈഴവനും, പറയനും, പുലയനും, മുസ്ലീമും, ക്രിസ്ത്യാനിയും പോളിംഗ് ബൂത്തിലേക്ക് പോകേണ്ടിയിരുന്നത് ! അധികാര സ്ഥാനങ്ങളെ നിർണയിക്കുന്നത് ഓരോ ജാതിയാനെങ്കിൽ അവിടെ ജനകീയ പ്രശ്നങ്ങൾക്ക് ജാതി-സമുദായ നിറങ്ങളാണ് ! നമ്മുടെ പൊതു ബോധത്തെ അപകടപ്പെടുത്തിയ ഈ സാഹചര്യം ജനകീയ പ്രശ്നങ്ങളെ പിന്നോട്ടടിക്കുകയോ, കൂടുതൽ സന്കീർണമായവയിലേക്ക് അവയെ കൊണ്ടെതിക്കുകയോ ആണ് ചെയ്യുന്നത് !തങ്ങള്‍ ജനിച്ചുപോയ ജാതിയുടെയും, സമുധായതിന്റെയും പേരില്‍ സ്ഥാനങ്ങൾ അവകാശപ്പെടാൻ മാത്രം , ഉത്ഭവിക്കുന്ന സാമൂഹിക-ജനകീയ പ്രശ്നങ്ങളുടെ പരിഹാരത്തിന് ജാതി ചിന്തയുടെ ഏതു അടിസ്ഥാന യോഗ്യതയാണ് യോഗ്യതയ്ക്ക് മുതല്കൂട്ടവുന്നത് എന്ന് എത്ര ചിന്തിചീട്ടും മനസ്സിലാകുന്നില്ല ! സ്ഥാന മാനങ്ങള്‍ക്ക് ജാതിയും, സമുദായവും യോഗ്യതയായി മുന്നോട്ടു വെക്കുന്നത് വൈജ്ഞാനികമായി ഉന്നതിയിൽ എത്തി നില്ക്കുന്ന മനുഷ്യ സമൂഹത്തിനു അപമാനം തന്നെയല്ലേ. കേരളം പുരൊഗമിക്കനമെങ്കിൽ ഇനിയെങ്കിലും നമ്മുടെ ഈ 'ജാതി-സാമുദായിക രാഷ്ട്രീയ' സിലബസ് മാറേണ്ടിയിരിക്കുന്നു !***
ReplyDeleteനഷ്ടപരിഹാരം ചോദിച്ചതും ചീപ്പ്ആയിപോയി കുഞ്ഞാലിക്കുട്ടിയുടെ മടി തപ്പിയാൽ കിട്ടും ഒരു കോടി
ReplyDeleteSukumaran Nair NSS ney RSS ntey alayil kettum theercha...
ReplyDelete