January 21, 2013

നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ)

കോണ്‍ഗ്രസ്‌ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് ന്യൂ ജനറേഷന്‍ സിനിമാ സ്റ്റൈലില്‍  ഇനി പറയാനുള്ളത് ഇത് മാത്രം. നീ.. കൊ.. ഞ.. ഭ. (നീയും കൊറച്ച് ഞങ്ങളെ ഭരിച്ചോ). അച്ഛനപ്പൂപ്പന്മാരായിട്ട് തുടങ്ങി വെച്ച ഒരു കലാപരിപാടിയാണിത്. നീയായിട്ടത് മുടക്കേണ്ട. ഇത് ഇങ്ങനെയൊക്കെ പര്യവസാനിക്കുമെന്ന്  ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് മുതലേ അറിയാവുന്ന കാര്യമാണ്. പ്രിയങ്കയാണോ നീയാണോ എന്ന കാര്യത്തില്‍ മാത്രമേ ഇത്തിരി കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ.. അതിപ്പോള്‍ മാറിക്കിട്ടി. ഇനി എത്രയും പെട്ടെന്ന് ഒരു കല്യാണം കഴിച്ച് ഒന്നോ രണ്ടോ കിരീടാവശികളെ ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് തരണം. അടുത്ത തലമുറയ്ക്ക് വേണ്ടിയാണത്. അവരെ കാക്കയ്ക്കും പരുന്തിനും ഇട്ടു കൊടുക്കാന്‍ പറ്റില്ലല്ലോ. ബുദ്ധിമുട്ടാണേല്‍ വേണ്ട.. പ്രിയങ്കയുടെ കുട്ടികളുണ്ടല്ലോ.. അവര്‍ക്ക് ഹോര്‍ലിക്സും ഹാപ്പി ജ്യൂസുമൊക്കെ കൊടുത്ത് പെട്ടെന്ന് വളര്‍ത്തിയെടുക്കണം. അടുത്ത തലമുറ അവരെക്കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളും. അത് കൊണ്ട് ഇനി ഒട്ടും അമാന്തിച്ചു നിക്കേണ്ട.. നീ. കൊ.. ഞ.. ഭ.

രാഹുലിനെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഒരു സ്റ്റാര്‍ട്ടിംഗ് പഞ്ചിന് വേണ്ടി ചുമ്മാ എഴുതി എന്ന് മാത്രം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം രാഹുല്‍ അവരുടെ പാരമ്പര്യ സ്വത്താണ്. വില കണക്കു കൂട്ടി എടുക്കാന്‍ കഴിയാത്തവിധം അമൂല്യമായ ഒരു നിധി. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക അവസ്ഥയില്‍ കോണ്‍ഗ്രസിന്‌ മുന്നോട്ടു വെക്കാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള രാഷ്ട്രീയ നേതാവ് തന്നെയാണ് രാഹുല്‍. ഇന്ത്യന്‍ യൗവനത്തിന്റെ പ്രതീക്ഷകള്‍ക്കും ഭാവി തലമുറയുടെ സ്വപ്ന സങ്കല്പങ്ങള്‍ക്കും ഇത്തിരിയെങ്കിലും ചിറകു മുളപ്പിക്കാന്‍ കോണ്‍ഗ്രസ്‌ പാളയത്തില്‍ ഇന്ന് രാഹുലിനോളം കഴിവുള്ള മറ്റൊരു യുവ നേതാവില്ല എന്നത് അവിതര്‍ക്കിതമാണ്.

അഞ്ചാം ക്ലാസും ഗുസ്തിയും കഴിഞ്ഞ് വായ്നോക്കി നടക്കുകയും മറ്റൊരു തൊഴിലിനും കൊള്ളാതാവുമ്പോള്‍ ജനസേവനത്തിന് ഇറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ രംഗത്തെ വീരശൂര പരാക്രമികകളുമായി നെഹ്‌റു കുടുംബത്തിലെ രാഷ്ട്രീയ പാരമ്പര്യത്തെ നമുക്ക് തുലനം ചെയ്യാനാവില്ല. നെഹ്‌റു കുടുംബത്തിന്റെ ചരിത്രം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും സ്വതന്ത്രാനന്തര ഇന്ത്യയുടെ ബഹുമുഖ മാറ്റത്തിന്റെയും ചരിത്രമാണ്. ആധുനിക ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു കുടുംബമില്ല എന്ന് തന്നെ പറയാം. അന്താരാഷ്‌ട്ര പ്രശസ്തമായ കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, ഹാര്‍വാഡ് സര്‍വകലാശാലകളില്‍ നിന്നാണ് രാഹുലില്‍ എത്തിനില്‍ക്കുന്ന നെഹ്‌റു കുടുംബത്തിലെ അഞ്ചു തലമുറകള്‍ വിദ്യാഭ്യാസം നേടിയത്. മോത്തിലാല്‍ നെഹ്രുവില്‍ നിന്ന് തുടങ്ങുന്നതാണ് ആ ചരിത്രം. കടല്‍ കടക്കുന്നത് മഹാപരാധമായി കണക്കാക്കിയിരുന്ന പൌരാണിക ഹിന്ദു വിശ്വാസത്തെയും ബ്രാഹ്മണ സഭകളുടെ എതിര്‍പ്പുകളെയും അതിജയിച്ചാണ് അദ്ദേഹം വിദേശ സര്‍വകലാശാലയില്‍ നിന്ന് (കേംബ്രിഡ്ജ്) നിയമ ബിരുദം നേടുന്നതും നിരന്തരം കടല്‍ യാത്രകള്‍ നടത്തി ജോലിയില്‍ തുടര്‍ന്നതും. പഴയ ജയ്പൂര്‍ പ്രവിശ്യയിലെ ദിവാന്‍ ആയിരുന്നു അദ്ദേഹത്തിന്‍റെ സഹോദരന്‍ നന്ദലാല്‍ നെഹ്‌റു. കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ സമ്പന്നമായ ഒരു കുടുംബ പാരമ്പര്യം അവര്‍ക്കുണ്ട്.

രണ്ടു തവണ കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ ആവുകയും ഗാന്ധിജിയോടപ്പം സ്വാതന്ത്ര്യ സമരത്തില്‍ നിസ്തുല പങ്കു വഹിക്കുകയും ചെയ്ത അദ്ദേഹത്തില്‍ നിന്നാണ് മകനായ ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നീടുള്ള സംഭവ വികാസങ്ങള്‍ ആധുനിക ഇന്ത്യയുടെ ചരിത്രമാണ്. ഇന്ത്യന്‍ മതേതരത്വത്തിന്റെയും സാമൂഹിക നവോത്ഥാനത്തിന്റെയും ചരിത്രമാണ്. നെഹ്രുവില്‍ നിന്ന് മകള്‍ ഇന്ദിരയും ഇന്ദിരയില്‍ നിന്ന് മകന്‍ രാജീവും ഏറ്റെടുത്ത രാഷ്ട്രീയ ദൌത്യങ്ങള്‍ വര്‍ത്തമാന ഇന്ത്യയുടെ പൊതുധാരയുടെ ഭാഗമാണ്. അതാര്‍ക്കും വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല.  ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സന്ധിയില്ലാതെ പൊരുതിയ ആ കുടുംബ പരമ്പരയിലെ അഞ്ചാമത്തെ തലമുറയെയാണ് രാഹുല്‍ പ്രതിനിധീകരിക്കുന്നത്. എല്ലാ രാജ്യക്കാരെയും പോലെ ഇന്ത്യക്കാരും സൗന്ദര്യാസ്വാദകരാണ്. ഇത്തരി സൗന്ദര്യമുള്ള നേതാക്കന്മാരെ ഇന്ത്യന്‍ സമൂഹം പെട്ടെന്ന് തിരിച്ചറിയും. കാശ്മീരി ബ്രാഹ്മണ കുടുംബത്തിലെ സ്വരൂപ്‌ റാണിയായിരുന്നു മോത്തിലാല്‍ നെഹ്രുവിന്റെ ഭാര്യ. അതുകൊണ്ട് തന്നെ ഒരു കാശ്മീരി ആപ്പിളിനെ ഓര്‍മിപ്പിക്കും വിധം ചുവന്നു തുടുത്ത സുമുഖന്മാരും സുമുഖികളുമാണ് നെഹ്രു കുടുംബത്തിലെ പിന്മുറക്കാര്‍.

Malayalam News 21 Jan 2013

സംഭവ ബഹുലമായ ഒരു കുട്ടിക്കാലമോ ആഹ്ലാദാരവങ്ങളുയര്‍ത്തുന്ന ഒരു പഠനകാലമോ രാഹുലിനില്ല. സുരക്ഷാ കാരണങ്ങള്‍ കൊണ്ട് വീട്ടിനുള്ളില്‍ വെച്ചാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നത്. ബാല്യ കാലത്ത് കണ്ട പേടിപ്പിക്കുന്ന ദൃശ്യങ്ങളില്‍ ഒന്ന് വെടിയുണ്ടകളാല്‍ ചിന്നിച്ചിതറിയ മുത്തശ്ശിയുടെ ശവശരീരമാണ്. കൂട്ടിയോജിപ്പിക്കാന്‍ പോലും സാധിക്കാത്ത വിധം പല കഷണങ്ങളായി ചിതറിത്തെറിച്ച അച്ഛന്റെ ശരീരമാണ് പിന്നീട് കാണുന്നത്. ഒരു കുഞ്ഞിന്റെ ജീവിതത്തെ ഇത്തരം ദൃശ്യങ്ങള്‍ എത്രമാത്രം വിഭ്രമജനകവും ഇരുളടഞ്ഞതുമാക്കുമെന്നു പറയേണ്ടതുണ്ടോ?. പക്ഷെ പൊതുജീവിതത്തില്‍ രാഹുലും  പ്രിയങ്കയും അത്തരം ദൃശ്യങ്ങളുടെ തടവുകാരായി പ്രത്യക്ഷപ്പെട്ടിട്ടില്ല. മറിച്ച് അസാമാന്യമായ ക്ഷമയും പക്വതയുമാണ്‌ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ അവര്‍ കാഴ്ച വെച്ചത് .

നമുക്ക് ഏതൊക്കെ രൂപത്തില്‍ രാഹുലിനെ പരിഹസിക്കാമെങ്കിലും ആ യുവാവ്  നാളിതുവരെ കാഴ്ച വെച്ച അനിതര സാധാരണമായ പക്വതയെ വില കുറച്ചു കാണാന്‍ പറ്റില്ല. കൗമാരത്തിന്റെയും യൗവനത്തിന്റെയും കുസൃതികളില്‍ ചിലതൊക്കെ അവനില്‍ നിന്ന് ഉണ്ടായിട്ടുണ്ടാവാം. പക്ഷെ രാഷ്ട്രീയ രംഗത്തുള്ള മറ്റു പലരില്‍ നിന്നും നാം കണ്ടും കേട്ടും ശീലിച്ച അറപ്പും വെറുപ്പുമുളവാക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ നാളിതു വരെ ആ യുവാവില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. സഹാനുഭൂതിയുടെയും അനുകമ്പയുടെയും വേണ്ടത്ര ഉദാഹരങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കുമപ്പുറം ഇന്ത്യന്‍ യുവത്വം രാഹുലില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. അധികാരത്തെ കീശ വീര്‍പ്പിക്കാനും കട്ട് മുടിക്കാനുമുള്ള അവസരമായി കാണുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ തന്നെ പല നേതാക്കളുമായും തട്ടിച്ചു നോക്കുമ്പോള്‍ രാഹുല്‍ ഒരു ചെറിയ പ്രതീക്ഷ തന്നെയാണ്.  

ഒരവസരം രാഹുലിനും ലഭിക്കേണ്ടതുണ്ട്. പരസഹായമില്ലാതെ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയാത്ത  കിഴവന്‍മാരെയും കിഴവികളേയും കൊണ്ട് നിറഞ്ഞ ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് ന്യൂ ജനറേഷന്റെ ഹൃദയത്തുടിപ്പുകളുള്ള ഒരു യുവനിരയുടെ സാന്നിധ്യം അനിവാര്യമാണ്. കോണ്‍ഗ്രസില്‍ മാത്രമല്ല, എല്ലാ പാര്‍ട്ടികളിലും അതാവശ്യമുണ്ട്. ജയലളിതയുടെ മുന്നില്‍ പന്നീര്‍ ശെല്‍വം നില്‍ക്കുന്ന പോലെ രാഹുലിന്റെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കാതെ നയങ്ങളുടെയും നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ആ യുവാവിനെ വിമര്‍ശിക്കാനും തിരുത്താനും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതൃത്വത്തിന് കഴിയണം. വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് രാഹുലിന്റെ പേര് നിര്‍ദ്ദേശിച്ച എ കെ ആന്റണിയെപ്പോലുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് അതിനുള്ള നട്ടെല്ലും ത്രാണിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

രാഹുലിന് സ്തുതി പാടുവാന്‍ വേണ്ടിയാണ് ഈ കുറിപ്പ് എന്ന് കരുതരുത്. സ്കൂളിന്റെ നാലയലത്ത് പോയിട്ടില്ലാത്ത, സ്വന്തം പേര് പോലും കൂട്ടിയെഴുതാന്‍ കഴിയാത്ത ക്രിമിനലുകളും ഗുണ്ടകളും നിയമ സഭകള്‍ക്കകത്തും പാര്‍ലിമെന്റിനകത്തും നിരവധിയുണ്ട്. ഒരു പാര്‍ട്ടിയില്‍ മാത്രമല്ല, ഏതാണ്ട് എല്ലാ പാര്‍ട്ടികളിലും അത്തരക്കാരെ കാണാം. തോക്കിന്റെയും ഗുണ്ടായിസത്തിന്റെയും ശക്തിയില്‍ മാത്രം ജനങ്ങളെ വിറപ്പിച്ചു നിറുത്തുന്ന നേതാക്കളെക്കൊണ്ട് 'സമ്പന്ന'മാണ് ഉത്തരേന്ത്യ. അവരുടെയൊക്കെ കൈകളില്‍ നൂറ്റി ഇരുപത്തിയഞ്ച് കോടി ജനങ്ങളുടെ രാഷ്ട്രീയ ഭാഗധേയം ഏല്പിച്ചു കൊടുക്കുന്നതിനേക്കാള്‍ ബുദ്ധിപരമാണ് വിദ്യാഭ്യാസവും പക്വമായ രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു ചെറുപ്പക്കാരനില്‍ ഇത്തിരി പ്രതീക്ഷ അര്‍പ്പിക്കുന്നത്. രാഹുല്‍ ജി, അപ്പോള്‍ എല്ലാം പറഞ്ഞ പോലെ.. നീ.. കൊ.. ഞ.. ഭ..

Recent Posts
തോറ്റോടേണ്ടി വന്ന സമരക്കാരോട്
ബോംബേയ്..ബോംബ്‌!!
എന്നെയൊന്ന് റേപ്പ് ചെയ്യൂ - രണ്ടാം ഭാഗം!!  

69 comments:

 1. രാഹുൽ ആ പദവി ഏറ്റെടുക്കുന്നതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് നഷ്ടമൊന്നുമില്ല,
  ലാഭമൊന്നും ഉണ്ടാവാൻ പോകുന്നില്ലെന്ന് കാലം തെളിയിക്കും.

  പക്ഷേ അവൻ ഗാന്ധിയെന്ന വാൽ കൊണ്ട് നടക്കുന്നത് കാണുമ്പോൾ ഒരു ച്ഒറിച്ചൽ പ്രത്യേകം തോന്നുന്നുണ്ട്; അതിന്നിവിടെ ബഷീർക്ക പറയാതെ പറഞ്ഞു വച്ച ഞായം രസകരമായിട്ടുണ്ട്. ( ആ ചരിത്രം അറിയാതെയല്ല)

  ReplyDelete
 2. നീ.. കൊ.. ഞ.. ഭ. തലക്കെട്ട്‌ ഇഷ്ടപ്പെട്ടു. പത്രത്തിലും അതകാമായിരുന്നു.

  ReplyDelete
  Replies
  1. പത്രങ്ങള്‍ക്കു അതിന്റേതായ ചില ചട്ടക്കൂടുകള്‍ ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ നമുക്ക് എന്ത് പരീക്ഷണവും നടത്താമല്ലോ.

   Delete
  2. നീ.. കൊ.. ഞ.. ഭ (നീ കൊല്ലും ഞാന്‍ ഭരിക്കും)

   Delete
  3. ninne kollaum njan bharikkum !

   Delete
 3. താങ്കള്‍ പറഞ്ഞത് ശരിയാണ്, ചില യഥാര്‍ഥ്യങ്ങളോട് നാം പുറം തിരിഞ്ഞു നിന്നിട്ട് കാര്യമില്ല, ആറുനൂറ്റാണ്ടിന്‍റെ പാരമ്പര്യം ഉള്ള ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് ഒരു ബദല്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല, തമ്മില്‍ ഭേദം കോണ്‍ഗ്രസ്സ് തന്നെയാണ്.മന്‍മോഹനെ വിലക്കെടുത്ത ശക്തികള്‍ രാഹുലിനെയും പര്‍ച്ചേസ് ചെയ്തു കഴിഞ്ഞു എന്നാണ് റീട്ടയില്‍ മേഖല വിദേശ കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നത് മായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിലപാടുകള്‍ സൂചിപ്പിക്കുന്നത്, അങ്ങനെ ആവാതിരിക്കട്ടെ എന്ന്‍ നമുക്ക് ആശംസിക്കാം, സാമ്രാജ്യത്വത്തിന്റെയും കോര്‍പ്പറേറ്റുകളുടെയും കൂട്ടികൊടുപ്പുകാര്‍ ആയി ഭരണകര്‍ത്താക്കള്‍ അധപ്പതിച്ചതാണ് മൂന്നാം ലോകം നേരിടുന്ന ദുരന്തം, ഊര്‍ജ്വസ്വലനായ നേതാവും രാജ്യത്തോടും ജനങ്ങളോടും കൂറുള്ള ഭരണാധികാരിയും ആവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ

  ReplyDelete
 4. തുടക്കം കണ്ടപ്പോള്‍ സംശയിച്ചു. രാഹുലിനിട്ടുള്ള വെടിയാണോ എന്ന്. കാര്യങ്ങള്‍ നന്നായി പറഞ്ഞു. രാഹുലിനും ഒരവസരം നല്‍കാം.

  ReplyDelete
 5. ഇനി ലുട്ടാപ്പി ഇന്ത്യയെ നയിക്കട്ടെ
  ഡാകിനിയും , കുട്ടൂസനും വിശ്രമിക്കട്ടെ
  വിക്രമനും , മുത്തുവും ആര്‍ത്തു ചിരിക്കട്ടെ
  പാവം രാജുവും , രാധയും ...

  ReplyDelete
  Replies
  1. ഹ ഹ ഹാ.... ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.

   Delete
 6. രാഹുലിന്റെ വികാര നിർഭരമായ പ്രസംഗം കോൺഗ്രസ്സിലെ ആത്മാർഥതയുള്ളവരെ ആവേശഭരിതരാക്കി എന്നതിൽ സംശയമില്ല; പക്ഷേ മേൽ പറഞ്ഞ പ്രകാരമുള്ള ഒരു പാട് "സമ്പന്നരുള്ള" ഈ പാർട്ടിയിലെ ബിസിനസ് ആദർശവാദികൾക്ക് ആ പ്രസംഗം ചെവിപൊത്താൻ തോന്നിപ്പിച്ചിട്ടുണ്ടാകും... അധികാരം പാവപ്പെട്ടവന്റെ ശബ്ദം ഏറ്റെടുക്കാനുപയോഗിക്കണം എന്നൊക്കെ പറയുമ്പോൾ നിലവിലെ സർക്കാർ തന്നെ അതിനപവാദമാവുന്ന സ്ഥിതിക്ക് പ്രസംഗങ്ങൾ കൈയടിക്ക് വേണ്ടി മാത്രമാവുന്നോ എന്ന സ്ഥിരം രാഷ്ട്രീയ ശൈലിയിലേക്ക് എത്തിച്ചേരുന്നു..

  ReplyDelete
 7. എനിക്കെന്തോ ഈ ചെറുപ്പക്കാരനോട് വല്ലാത്ത ഇഷ്ടം തോന്നുന്നു. ഇന്നലത്തെ ആ ഗംഭീര പ്രസംഗം കേട്ടത് മുതല്‍..
  സത്യത്തില്‍ ഭാരതം കാത്തിരിക്കുന്നത്, ചിന്തിക്കുന്ന യുവാക്കളുടെ കൂട്ടം, രാഷ്ട്ര നായകത്വം ഏറ്റെടുക്കുന്ന നാളുകള്‍ക്കു തന്നെയാണ്.
  സര്‍വ്വ ലോകത്തിന്റെയും മുന്നില്‍ തല ഉയര്‍ത്തി നടക്കുന്ന, ലോക സമാധാനത്തിന് ക്രിയാത്മകമായി ഇടപെടുന്ന, പട്ടിണിക്കാരില്ലാത്ത, ഒരിന്ത്യയെ സൃഷ്ടിക്കാന്‍ നമുക്കിനിയും വൈകിക്കൂടാ..
  (പ്രധാനമന്ത്രിയുടെ സ്റ്റാടസില്‍ ഇന്നലെ ഞാന്‍ ഇങ്ങിനെ കമറെഴുതി, 'ആ യുവാവിന്‍റെ' ഹെയര്‍ സ്റ്റയില്‍ ഒരു രാഷ്ട്ര നേതാവിന് ചേര്‍ന്നതായി തോന്നിയില്ല.ദയവായി താങ്കള്‍ ഇക്കാര്യം അദ്ദേഹത്തെ ഒന്ന് ഓര്‍മിപ്പിക്കണം... അതെ എല്ലാ കാര്യത്തിലും ഞങ്ങളുടെ നേതാക്കളെ കുറിച്ച് ഞങ്ങള്‍ക്ക് ചില സ്വപ്നങ്ങളുണ്ട്....!)

  ReplyDelete
  Replies
  1. ഹെയര്‍ സ്റ്റൈലിന്റെ പരാതി പ്രധാനമന്ത്രിക്കു തന്നെ കൊടുത്തു അല്ലേ.. പുള്ളിക്ക് ഹെയര്‍ സ്റ്റൈലിന്റെ പ്രശ്നമേ ഉത്ഭവിക്കുന്നില്ല :)

   Delete
 8. nannakumennu pratheekshikkam.. allathe athiru kadanna athma vishwaasam venda ..

  ReplyDelete
 9. പക്ഷെ രാഷ്ട്രീയ രംഗത്തുള്ള മറ്റു പലരില്‍ നിന്നും നാം കണ്ടും കേട്ടും ശീലിച്ച അറപ്പും വെറുപ്പുമുളവാക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ നാളിതു വരെ ആ യുവാവില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല.--പണ്ട് അവിവാഹിതനായ ഇദ്ദേഹം
  കുമരകത്ത് ഏതോ യുറോപ്യന്‍ രാജ്യക്കാരിയായ തന്റെ കാമുകിയുമായി വന്നു ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റിയോട് കൂടി ഉല്ലസിച്ചത് ബഷീര്‍ക്ക അറിഞ്ഞില്ല അല്ലെ? പിന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.എസിനെതിരെ നടത്തിയ പ്രസംഗം. "ഇടതുമുന്നണിയെ ജയിപ്പിച്ചാല്‍ തൊണ്ണൂറു കഴിഞ്ഞ ഒരു മുഖ്യമന്ത്രിയെ ആയിരിക്കും നിങ്ങള്‍ക്ക് കിട്ടുക" - ഓര്‍മ്മയില്ലേ? പ്രായമേറിയ ആളുകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന ഭാരതീയ പാരമ്പര്യം കൊണ്ഗ്രസ്സിലെ ബി.ഓ.ടി. വിത്തുകള്‍ക്ക് ബാധകമല്ല എന്നാണോ?

  ReplyDelete
  Replies
  1. ഒരു കാമുകിയുണ്ടാവുന്നത് ഇത്ര വലിയ അപരാധമാണോ? പിന്നെ ബ്ലാക്ക്‌ ക്യാറ്റ് സുരക്ഷ. അത് ഉല്ലാസത്തിന് പോകുമ്പോള്‍ മാത്രമല്ല, എപ്പോഴും കൂടെയുള്ളതാണ്. ഇന്ദിരയുടെയും രാജീവിന്റെയുമൊക്കെ ജീവിതാന്ത്യം അറിയുന്ന നമ്മള്‍ തന്നെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കണം.

   Delete
  2. കാമുകി ഉണ്ടാവുന്നത് അപരാധമാണെന്ന് ഞാന്‍ പറഞ്ഞില്ല മി. ബഷീര്‍. അവിവാഹിതനായ ഒരു പുരുഷന്‍ അവിവാഹിതയായ ഒരു സ്ത്രീയുമായി കുമരകത്ത് വന്നു രാപാര്‍ത്തു. ഒരു സാധാരണക്കാരനായിരുന്നു അങ്ങിനെ ചെയ്തെങ്കില്‍ എന്തെല്ലാം പുകിലുകള്‍ ഉണ്ടായേനെ?! അതിനെ വെള്ളപൂശാന്‍ എന്തിനാ താങ്കള്‍ക്ക് ഇത്ര വ്യഗ്രത?

   പിന്നെ സുരക്ഷ! - ചെലവു പൊതുജനത്തിന്റെ വഹ അല്ലെ, നടക്കട്ടെ.
   ഞാന്‍ ഒടുവില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് താങ്കള്‍ മറുപടി പറഞ്ഞില്ല!

   Delete
  3. "അവിവാഹിതനായ ഒരു പുരുഷന്‍ അവിവാഹിതയായ ഒരു സ്ത്രീയുമായി കുമരകത്ത് വന്നു രാപാര്‍ത്ത"

   അയ്യോ അങ്ങനെ ഒക്കെ സംഭവിച്ചോ!! ഭാരതചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണല്ലോ. കഷ്ടം, ലോകം ഇതാ അവസാനിക്കാന്‍ പോകുന്നു. ഈ അവിവാഹിതര്‍ ആയ കുറ്റവാളികളെ ഒരുമിച്ചു താമസിച്ചു എന്ന കുറ്റത്തിന് ഇന്ത്യന്‍ പീനല്‍ കോഡ് 19991 പ്രകാരം തൂക്കി കൊല്ലാന്‍ വിധിചാലോ സാറേ?

   Delete
 10. പക്ഷെ രാഷ്ട്രീയ രംഗത്തുള്ള മറ്റു പലരില്‍ നിന്നും നാം കണ്ടും കേട്ടും ശീലിച്ച അറപ്പും വെറുപ്പുമുളവാക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ നാളിതു വരെ ആ യുവാവില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല.--പണ്ട് അവിവാഹിതനായ ഇദ്ദേഹം
  കുമരകത്ത് ഏതോ യുറോപ്യന്‍ രാജ്യക്കാരിയായ തന്റെ കാമുകിയുമായി വന്നു ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റിയോട് കൂടി ഉല്ലസിച്ചത് ബഷീര്‍ക്ക അറിഞ്ഞില്ല അല്ലെ? പിന്നെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് വി.എസിനെതിരെ നടത്തിയ പ്രസംഗം. "ഇടതുമുന്നണിയെ ജയിപ്പിച്ചാല്‍ തൊണ്ണൂറു കഴിഞ്ഞ ഒരു മുഖ്യമന്ത്രിയെ ആയിരിക്കും നിങ്ങള്‍ക്ക് കിട്ടുക" - ഓര്‍മ്മയില്ലേ? പ്രായമേറിയ ആളുകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന ഭാരതീയ പാരമ്പര്യം കൊണ്ഗ്രസ്സിലെ ബി.ഓ.ടി. വിത്തുകള്‍ക്ക് ബാധകമല്ല എന്നാണോ?

  ReplyDelete
 11. സോഷ്യല്‍ മീഡിയ വീണ്ടും ശക്തി തെളിയിക്കുന്നു, വിവാദ ലേഖനം മനോരമ പിന്‍വലിച്ചു http://1blogan.blogspot.com/2013/01/blog-post_19.html

  ReplyDelete
 12. ഒരു യുവത്വം വരുന്നത് നല്ലതാണ്.കൊണ്ഗ്രസ്സിനെ ഒരു പുതിയ പാതയില്‍ നയിക്കാന്‍ രാഹുലിന് കഴിയും എന്ന് പ്രദീക്ഷിക്കാം ?..മന്‍മോഹനെ പോലുള്ള കോര്‍പറേറ്റ് വിതെയത്വംകുറവുള്ളവര്‍ വരേണ്ടത് ആവശ്യമാണ്

  ReplyDelete
 13. Your post makes sense on certain levels.
  But there are some unanswered questions, which you can try to get the answer by searching on google

  1. Does Rahul Gandhi really have a degree from Oxford, Cambridge etc
  2. How can we Indians be such sycophants, that people were clamoring for him " RAHULJI PLS ACCEPT THIS POST " Antony peru nirdesichu, Sonia karanju etc etc" . Isnt this a well scripted drama enacted? It is a shame on us, the largest democracy, that we are cheering the appointment of this guy as the future PM of India.

  3. What is his stand on issues like 1 ) Pakistan 2)China 3)Foreign policy 4) Economic policy etc Does he atleast understand what is going on? Maun Mohanan at least is aware of what is happening around him.

  4. Isnt there a better qualified younger leader for this post . I can think of a few :Gurudas Kamat, Mukul Wasnik, Satyajit Gaekwad, and yes, even our Ramesh Chennithala. (Enthokkekuttam paranjalum, Ramesh is the only one in Kerala who has got Karunjis organizational skills).

  Or of we really need dynasty rule, we have a few in that category, all better than Rahul : Jyotiraditya Scindia, Sachin Pilot, Jatin Prasad, Milind Deora etc

  Chintikkuka!!


  ReplyDelete
  Replies
  1. To be frank, I did not gone in to that much deep research. I made this post based on my understanding and the information available to me. As I understand, he obtained M.Phil from Trinity College, Cambridge in 1995.

   Delete
  2. just got it from google

   Cambridge varsity confirms Rahul’s qualifications
   Controversy “extremely unfortunate”

   LONDON: The Cambridge University on Tuesday confirmed that Rahul Gandhi was a student at Trinity College from October 1994 to July 1995 and was awarded an M.Phil in Development Studies in 1995.

   Newspaper allegation
   This follows an allegation in an Indian newspaper that he had given misleading information about his degree while filing his election nomination papers in Amethi.

   The university released a copy of a letter that Vice-Chancellor Alison Richard wrote to Mr. Gandhi on April 27 to set the controversy at rest. Professor Richard wrote that it was “extremely unfortunate” that a controversy had arisen regarding his degree and that the university would like to set it at rest “immediately.”

   “Conduct exemplary”
   The letter said: “The University of Cambridge would like to clarify that Mr. Rahul Gandhi was a student at the University of Cambridge as a member of Trinity College from October 1994, to July 1995, and was awarded an M.Phil in Development Studies in 1995. Mr. Gandhi’s conduct was exemplary and he remained in good standing throughout while at the University of Cambridge.” (The Hindu 29 April 2009)

   Delete
  3. I am the anony who has posted above.. Thanks Basheerikka for replying to my posts.

   Please see the blog by Kalra , for TOI, which I found agrees with my views

   http://blogs.timesofindia.indiatimes.com/randomaccess/entry/the-helplessness-of-congressmen

   Also if you get the time, pls visit the blog http://barmaidtoemperess.wordpress.com/
   There is too much detail in the blog, that we cannot simply ignore it as blind accusations.

   Delete
 14. Why does the PM of India and senior cabinet ministers waste 4 days on the Chinta-WTF-shibir? If I dont go to office because I went for Pally perunal, they will cut my salary. The same should be applicable here.
  These 4 days activity does not have any official relation with the responsibilities of our PM and Ministers. Their salary SHOULD BE CUT.

  ReplyDelete
 15. IT IS HIGH TIME READERS STOPPED READING VALLIKKUNNU. MANORAMAYEKKAL PAADASEVA?
  VALLIKKUNNU= BLOGRAMA

  ReplyDelete
 16. ഇത് വാഴിച്ചു തീര്ന്നപോള്‍ പ്രാഞ്ചിയേട്ടന്‍@സൈന്റ് എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക്‌ പത്മ ശ്രീ ലഭിക്കാന്‍ ശ്രീരാമന്‍ പ്രൊഫൈല്‍ തയ്യാറാക്കുന്നത് ഓര്മ വരുന്നു .ആ യുവാവ് ( രാഹുല്‍ ) നാളിതുവരെ കാഴ്ച വെച്ച അനിതര സാധാരണമായ പക്വതയെ വില കുറച്ചു കാണാന്‍ പറ്റില്ല. കൗമാരത്തിന്റെയും യൗവനത്തിന്റെയും കുസൃതികളില്‍ ചിലതൊക്കെ അവനില്‍ നിന്ന് ഉണ്ടായിട്ടുണ്ടാവാം. പക്ഷെ രാഷ്ട്രീയ രംഗത്തുള്ള മറ്റു പലരില്‍ നിന്നും നാം കണ്ടും കേട്ടും ശീലിച്ച അറപ്പും വെറുപ്പുമുളവാക്കുന്ന വാക്കുകളോ പ്രവര്‍ത്തനങ്ങളോ നാളിതു വരെ ആ യുവാവില്‍ നിന്ന് നമുക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. സഹാനുഭൂതിയുടെയും അനുകമ്പയുടെയും വേണ്ടത്ര ഉദാഹരങ്ങള്‍ നാം കണ്ടിട്ടുമുണ്ട്. രാഷ്ട്രീയ ആദര്‍ശങ്ങള്‍ക്കും നിലപാടുകള്‍ക്കുമപ്പുറം ഇന്ത്യന്‍ യുവത്വം രാഹുലില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

  ReplyDelete
 17. ലൈക്കീട്ടാ......

  ReplyDelete
 18. ബഷീര്‍ക്ക, ഞാന്‍ ബെര്‍ലിയുടെയും താങ്കളുടെയും ഒരു സ്ഥിരം വായനക്കാരനാണ്....
  ഇതുവരെ കമന്റ് ഇട്ടിട്ടില്ല എന്നേയുള്ളൂ..ഇവിടെ ചിലത് സൂചിപ്പിക്കണം എന്ന് തോന്നി.....

  1. നെഹ്‌റു കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി അവരെ ചന്ദ്രനിലെ യൂനിവേര്സിടിയിലും(!) പോയി പഠിക്കാന്‍ പ്രപ്തരാക്കുന്നുണ്ടാകാം;
  ആ യൂനിവേര്സിടി വിദ്യാഭ്യാസം രാഷ്ട്രീയത്തില്‍ വലിയൊരു പദവി വഹിക്കാനുള്ള മാനദണ്ഡം ആകുന്നതെങ്ങനെ ?
  2. വിദ്യാഭ്യാസം മാത്രം നോക്കിയാല്‍ ഇന്നത്തെ ലോകനേതാക്കളില്‍ പ്രഥമ ഗണനീയന്‍ മന്‍മോഹന്‍ സിംഗ് ആയിരിക്കും....?എന്നിട്ടെന്തായി ?
  3. വിദേശ യൂനിവേര്സിടി നല്‍ക്കുന്ന കനമുള്ള ബിരുദം, ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുമോ ....ഇല്ലെന്നുല്ലതിന്റെ
  ഏറ്റവും വലിയ തെളിവാണ് നമ്മുടെ ഇപ്പോഴത്തെ പ്രധാന മന്ത്രി..!!!
  4. രാഹുല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്തിനു ശേഷം നല്ലരീതിയില്‍ ഇടപെട്ടു ചെയ്തു നല്‍കിയ ഒരുകാര്യമെങ്കിലും പറയാമോ ?
  പ്ലാസ്റിക് കൂടയില്‍ നാല് കഷണം കല്ല്‌ ചുമന്നലോ തട്ടുകടയില്‍ സുരക്ഷ നോക്കാതെ (പിന്നെ, തട്ടുകടയില്‍ അല്ലെ ആറ്റം ബോംബ്‌ പുഴിങ്ങി വച്ചിരിക്കുന്നെ !!!) ചാടിക്കേറി പൊറോട്ട തിന്നാലോ ഇന്ത്യന്‍ സാഹചര്യം മനസിലാക്കാനും പ്രവര്‍ത്തിക്കാനും കഴിയുമോ ?
  5. രാഹുലിന്റെ ജനകീയം എന്ന് പറയാവുന്ന ഒരു പരാമര്‍ശം എങ്കിലും പറയാമോ ? (തിരഞ്ഞെടുപ്പ് കാലത്തെ അഭ്യാസം അല്ലാതുള്ളത്.....)
  6. വിദ്യാഭ്യാസം കുറവുള്ള എത്ര ജനകീയ നേതാക്കളെ ഇന്ത്യ കണ്ടിട്ടുണ്ട്....അത് ബഷീര്‍ക്ക മറന്നോ ? (പ്രവര്‍ത്തന മികവല്ലേ ബഷേര്ര്‍ക്ക നമ്മള്‍ നോക്കേണ്ടത്....ക്രിക്കറ്റില്‍ ബാറ്റിങ്ങിലെ റെക്കോട് മുഴുവന്‍ കയ്ക്കലാക്കിയ സച്ചിന്‍ വെറും പത്താം ക്ലാസാണ് എന്നുപറഞാല്‍ അതില്‍ വല്ല കാര്യവും ഉണ്ടോ...കളിയിലല്ലേ കാര്യം ;) )
  7. താഴെ തട്ടില്‍ ഈ "ഗാന്ധി" നടത്തിയ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനം ഒന്ന് പറയാമോ ബഷീര്‍ക്ക....?
  8. പഠിപ്പും വിവരവും ഉള്ളവര്‍ തന്നെ വേണം എന്നുണ്ടെങ്കില്‍ ഈ പറഞ്ഞ അഭിനവ കോണ്ഗ്രസ് ഗാന്ധിയേക്കാള്‍ ക്രിയാത്മകതയുള്ള എത്ര ചെറുപ്പക്കാര്‍ നമ്മുടെ നാട്ടിലുണ്ട് ....അവര്‍ക്ക് പക്ഷെ പറഞ്ഞു നടക്കാന്‍ പാരമ്പര്യത്തിന്റെ വാലറ്റം ഇല്ലല്ലോ അല്ലെ !!!!!!
  9. പാരമ്പര്യമാണ് അടിസ്ഥാനമെങ്കില്‍ കേരള മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ മുരളീധരനാകും ....(പാവം അച്ഛന്റെ തഴമ്പ് കിട്ടാതെ പോയി...!!!)
  10. പറയുന്നതില്‍ വിഷമമുണ്ട് എങ്കിലും പറയട്ടെ....ചെറുപ്പത്തിലെ നേരിടേണ്ടി വന്ന ഭീകരതയ്ക്കുമുന്നിലെ പക്വതയാണ് ഒരു മാനദണ്ഡം എങ്കില്‍, ഈ അടുത്ത കാലത്ത് നമ്മള്‍ക്ക് കിട്ടിയ ഭാവിയിലേക്ക് കരുതാവുന്ന ഒരു നേതാവ് ചന്ദ്രശേഖരന്റെ മകനാണ്....


  അനീഷ്‌ ചെറുതാഴം

  ReplyDelete
  Replies
  1. വിദ്യാഭ്യാസം മാത്രം നോക്കി കാര്യങ്ങള്‍ തീരുമാനിക്കണം എന്നല്ല പറഞ്ഞത്. മറ്റു ഘടകങ്ങളുടെ കൂടെ അവയും പരിഗണിക്കപ്പെടാം എന്ന് സൂചിപ്പിച്ചു എന്ന് മാത്രം. നിലവിലെ കോണ്‍ഗ്രസ്‌ നേതൃനിരയിലുള്ളവരുടെ കൂട്ടത്തില്‍ രാഹുലില്‍ അല്പം പ്രതീക്ഷയുണ്ട് എന്ന വ്യക്തിപരമായ എന്റെ അഭിപ്രായം പങ്കു വെക്കുന്നു എന്നേയുള്ളൂ.

   Delete
 19. പണ്ട് രാജീവ്‌ ഗാന്ധിക്ക് ഭരണം ഏറ്റെടുകേണ്ടി വന്നപ്പോള്‍ അന്നും വിമര്‍ശനം ഇതുപോലൊക്കെ തന്നെയായിരുന്നു . ഇന്ന് അതെ രാജീവ്‌ ഗാന്ധിയെ ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ച യുവ നേതാവായിരുന്നു എന്ന് അവരെ കൊണ്ട് തന്നെ കാലം പറയിപ്പിച്ചു . സോണിയ വരുമ്പോയും ഇത് തന്നെ ആയിരുന്നു .രാഹുലിനും ഒരവസരം കൊടുക്കൂ

  ReplyDelete
  Replies
  1. ബോഫെര്സ് മറന്നുപോയി അല്ലെ ?പുരോഗതിയുടെ ഓരോ ലീലാവിലാസങ്ങളെ.

   Delete
  2. ലാവ് ലിന്‍ മറന്നുപോയി അല്ലെ ?പുരോഗതിയുടെ ഓരോ ലീലാവിലാസങ്ങളെ.

   Delete
  3. തന്നെ.....ലാവ്ളിനിലും പുള്ളിക്ക് പങ്കുണ്ടോ ? ;)
   ചക്കയെക്കുരിച് പറയുമ്പോള്‍ അതിനെക്കുറിച് പറ...അല്ലാതെ മാങ്ങണ്ടിക്ക് പുളിയുണ്ട് എന്ന് പറയാതെ...
   അതിനു മങ്ങയെക്കുരിച് സംസാരിക്കുമ്പോള്‍ സമയമുണ്ടല്ലോ....

   Delete
  4. Rahul is intelligent, energetic,educated and a common minded man....He can govern India very well. Let us see yaar...

   Delete
 20. രാഹുല്‍ ഗാന്ധി യെ വിമര്‍ശിക്കുന്നവര്‍ ഒന്ന് ഓര്‍ക്കുക ? പകരം ആര് ? കൊണ്ഗ്രസ്സിലെ ചിന്താ ശൂന്യരായ ആളുകളെ തന്നെ വേണമെന്നോ ? അത് നാടിനാപത്താണ് .. രാഹുല്‍ എന്‍ .എസ്.യു വിലും യൂത്ത് കൊണ്ഗ്രസ്സിലും കൊണ്ടു വന്ന മാറ്റം കാണാതിരുന്നു കൂടാ .രണ്ടു തവണ ഇന്ത്യന്‍ പാര്‍ലിമെന്റ് അംഗം എന്ന നിലയിലും കോണ്ഗ്രസ് നേതാവ് എന്ന നിലയിലും കഴിവ് തെളിയിച്ചതാണ് .കോണ്ഗ്രസ് എവിടെയെങ്കിലും പരാജയം ഉണ്ടെങ്കില്‍ അത് പ്രാദേശികമായ ഗ്രൂപിസമമോ അധികാര വടം വലിയൊ ഒക്കെ ആണ് ..രാഹുല്‍ ദീര്‍ഘ ദ്ര്ഷ്ടിയുള്ള ദേശീയ നേതാവാണ്‌ ..അദ്ദേഹം അടുത്ത ഇന്ത്യന്‍ പ്രധാന മന്ത്രിയാവും .ബി.ജെ.പി . ഉപ്പു വെച്ച കലം പോലെ സ്വയം തകര്ന്നുകൊന്റെയിരിക്കും .എങ്കിലും രാഹുല്‍ കല്യാണം കഴിക്കാതെ കഴിയുന്നതില്‍ എന്റെ എതിര്‍പ്പ് അദ്ദേഹത്തെ അറിയിക്കുന്നു ..

  ReplyDelete
 21. ബോഫെര്സ് തോക്കിന്റെ മേന്‍മ കാര്‍ഗില്‍ യുദ്ധത്തില്‍ തെളിയിച്ചതല്ലേ

  ReplyDelete
  Replies
  1. കാര്‍ഗില്‍ യുദ്ദത്തിന്റെ ചില ഇന്റെര്പ്രേറ്റേന്‍സ് താങ്കളും ശ്രദ്ദിച്ചു കാണും.അപ്പോള്‍ പിന്നെ, തോക്കായാല്‍ എന്ത് വാരിക്കുന്തമായാല്‌ എന്ത്
   (ഫലം തീരുമാനിച്ചു കഴിഞ്ഞ കളിയില്‍ (അങ്ങനെയാണെങ്കില്‍ മാത്രം ) കേമത്തം പറയേണ്ട കാര്യം ഉണ്ടോ)

   Delete
 22. രാഹൂലിനെയും കോണ്‍ ഗ്രസ്സിനെയും മുന്നിലേക്ക് കൊണ്ടുവരാന്‍ ജനം തയ്യാറാവുന്നത് പകരം വെക്കാന്‍ ആളും പാര്‍ട്ടിയും വേറെ ഇല്ലാതെ വരുന്നത് കൊണ്ടാണ്. രാഹൂലിന് പകരം മോഡിയെ കൊണ്ടുവരണോ? കൊങ്ഗ്രസ്സിന് പകരം ഏത് പാര്‍ട്ടിയാണുള്ളത്. ഇയാള്‍ അയാളുടെ അച്ഛന്‍റെ മട്ടാണ്.പോരാ,പരിചയമില്ല. വകതിരിവും കമ്മിയാണ്.പക്ഷേ ഞാന്‍ കോണ്‍ ഗ്രസ്സിനെ വോട്ട് ചെയ്യൂ.പകരം തിരഞ്ഞെടുക്കാന്‍ ഇത്രയെങ്കിലും യോഗ്യതയുള്ള പ്രസ്ഥാനം വേറെയില്ല.

  ReplyDelete
 23. let rahul take the presidentship of congress from his mother and give prime ministership to antony who is more cable for that post. when pranab was made president we expected such a probability

  ReplyDelete
 24. let rahul take the presidentship of congress from his mother and give prime ministership to antony who is more capable for that post. when pranab was made president we expected such a probability

  ReplyDelete
 25. Out choices ...... BJP wud b destructors of democracy .....

  ReplyDelete
 26. Hi,

  As you replied for the comments here, I respect your 'opinion', but I expect that 'opinion' a valid one and an authentic one too as you are one of the promising social thinkers in the present day Kerala. You said, you didn't do much research, but you ought to have done in my point of view. I don't think we need to praise Mr. Rahul even a little bit. When we make him as the next PM, we can't claim ourselves to be democratic, it is just Nehru Dynasty rule, which I hate. I don't have any problem in accepting him as the leader, but he should be a leader who got the position merely because of his ability, not because of his father's, grandma's abilities. If that was the case, I too can say, "ntuppooppakkoranendarnnu"(me grandad'd an elephant).

  Regards,

  ReplyDelete
 27. രാഹുല്‍ ഗാന്ധി ഒരിക്കലും ഇന്ത്യന്‍ പ്രധാനമന്ത്രി ആകാന്‍ പോകുന്നില്ല!! അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് നയിക്കുന്ന ഒരു സര്‍ക്കാര്‍ വന്നാല്‍ പ്രധാനമന്ത്രി നമ്മുടെ എ.കെ. ആന്റണി ആയിരിക്കും. കാര്യങ്ങള്‍ പോകുന്ന പോക്ക് കണ്ടിട്ട് അങ്ങിനെയേ വരൂ.

  ReplyDelete
 28. ആര് ഭരിച്ചാലും , വിലക്കയറ്റം കൊണ്ട് നമ്മള്‍ സായൂജ്യം കൊള്ളും!

  ReplyDelete
 29. ഒരുകൊല്ലമേയുള്ളൂ തെരഞ്ഞെടുപ്പിന്. മാജിക്കൊന്നും ഏശുന്ന നിലയിലല്ല. യുപിയില്‍ പാടുകിടന്നിട്ടും പഞ്ചാബിലും ജാര്‍ഖണ്ഡിലും തലകുത്തി നിന്നിട്ടും രാഹുലിനെ ജനം തിരിഞ്ഞുനോക്കിയില്ല. കോണ്‍ഗ്രസിനെ ആരെതിര്‍ക്കുന്നുവോ അവര്‍ക്കാണ് എന്നതാണ് പുതിയ രീതി. അഴിമതി കണ്ട് പൊറുതിമുട്ടിയവര്‍ അണ്ണ ഹസാരെ വിളിച്ചാലും ബാബാരാംദേവ് കണ്ണുകാട്ടിയാലും കൂടെ പോകുന്ന പരുവത്തിലാണ്. മന്‍മോഹന്‍ വലുതായി മിണ്ടാത്തതുകൊണ്ട് പ്രത്യേക കുഴപ്പത്തിലൊന്നും ചെന്നുചാടിയിട്ടില്ല. ഇതിപ്പോള്‍ വാ തുറന്നാല്‍ വിഡ്ഢിത്തം പ്രവഹിക്കും. ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരുമ്പോള്‍ യോഗ്യനായ ഒരാള്‍ തലപ്പത്തില്ലാത്തതിന്റെ കുറവുണ്ടായിരുന്നു. അത് മാറിക്കിട്ടി. പണ്ട് കരുണാകരന്റെ പ്രതാപകാലത്ത് മുരളിയെ "ഏക വൈസ് പ്രസിഡന്റ്" ആക്കിയതാണ്. അതുപോലെ ഒരു "ഏക വൈസ് പ്രസിഡന്റാ"ണ് വന്നിരിക്കുന്നത്.

  ReplyDelete
 30. പരമ്പരയായി അധികാരം കിട്ടുമ്പോള്‍ പ്രത്യേകിച്ച് വിവരമൊന്നും വേണമെന്നില്ല. എല്ലാം ഇവന്റ് മാനേജ്മെന്റുകാര്‍ നടത്തിക്കൊള്ളും. നമ്മുടെ അബ്ദുറബ്ബ് വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നതുപോലെ ഈസിയായ കാര്യമാണത്. ചുറ്റുമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നിടത്ത് ഒപ്പുവയ്ക്കണം, ചെവി കടിക്കനുസരിച്ച് തലയാട്ടണം. കോഴിക്കോട്ടെ പൊറോട്ടക്കാരനൊക്കെ ഇനി താരമാകാന്‍ പോകുകയാണ്. നേരെയങ്ങ് ചെന്നാല്‍ മതി. സമ്മാനമായി പണ്ടവും പണവും നിറച്ച കിഴികിട്ടും. 37-ാം വയസ്സില്‍ മുഖ്യമന്ത്രിയായി 72-ാം വയസ്സിലെത്തി നില്‍ക്കുമ്പോഴും രാജ്യസേവനം തുടരുന്ന എ കെ ആന്റണി ഇനി അരയില്‍ തോര്‍ത്തുചുറ്റി കുമ്പിട്ടുനില്‍ക്കും പുതിയ രാജാവിനു മുന്നില്‍. ഇതാണ് കോണ്‍ഗ്രസിന്റെയൊരു യോഗം. ദീപസ്തംഭത്തെ വാഴ്ത്തിപ്പാടുക, കിട്ടുന്നത് വാങ്ങി മടിയില്‍തിരുകുക- അതാണ് കര്‍മം. ആ കര്‍മം സുസംഘടിതമായി നടത്തുന്നതിലാണ് യഥാര്‍ഥ ഗാന്ധിസം കുടികൊള്ളുന്നത്. ഗാന്ധിസം പുരോഗമിച്ച് രാഹുല്‍ ഗാന്ധിസംവരെ എത്തിയിട്ടുണ്ട്. രാജാവ് വിഭാര്യനായ സ്ഥിതിക്ക് ഇനിയിപ്പോള്‍ റോബര്‍ട്ട് വധേരയുടെ കുഞ്ഞുങ്ങള്‍ക്കാകും ഭാവിഗാന്ധിസത്തിന്റെ അനന്തരാവകാശം.

  ReplyDelete
 31. എന്തുപറഞ്ഞാലും കോണ്‍ഗ്രസ് പടര്‍ന്നുപന്തലിച്ച ഒരു വലിയ മരം തന്നെയാണ്. റാഞ്ചിപ്പറക്കുന്ന പരുന്തുമുതല്‍ പകല്‍ കാഴ്ചയില്ലാത്ത വാവലിനുവരെ ചേക്കേറാം. ഇത്രയേറെ ചേക്കേറികളുണ്ടായാല്‍ മരം കടപുഴകി വീഴില്ലേ എന്ന ചോദ്യം ഈയിടെ ഒരു ചര്‍ച്ചയില്‍ കേട്ടു. കെപിസിസി ഭാരവാഹിപ്പട്ടിക വന്നപ്പോള്‍ നടന്ന ചര്‍ച്ചയാണ്. സാധാരണഗതിയില്‍ ഒരു പാര്‍ടിയെ നയിക്കുന്നവര്‍ ഇത്ര എന്ന് തീരുമാനിച്ചാണ് ആളെ തെരഞ്ഞെടുക്കുക. കോണ്‍ഗ്രസിന് പരിപാടിയുമില്ല, ലക്ഷ്യവുമില്ല, ഭാരവാഹിത്വത്തിനോ കൈയും കണക്കുമില്ല. പലതും പേമെന്റ് സീറ്റാണ്. അതല്ലെങ്കില്‍, ജാതിതിരിച്ചും കുലംതിരിച്ചും ഗ്രൂപ്പുതിരിച്ചും വീതംവയ്പ്.

  ReplyDelete
 32. അവനവനാത്മസുഖത്തിനായുള്ളത് ആചരിച്ചുകൊള്ളണം എന്നതാണ് ഭരണഘടനാതത്ത്വം. എല്ലാം കഴിഞ്ഞ് വല്ലതും ബാക്കിയുണ്ടെങ്കില്‍ ഇന്ദിരാ ഭവനില്‍ എത്തിച്ചാല്‍മതി. അങ്ങോട്ടുകയറുമ്പോള്‍ മുരളീധരന്റെ കണ്ണില്‍പെടാതെ നോക്കണമെന്നു മാത്രം. വന്നുവന്ന് എല്ലാവര്‍ക്കും പേടിയുള്ളതായി മുരളിയേ ഉള്ളൂ. അവിടെ നല്ലകാലത്തും ആപത്തുകാലത്തും വിപരീതബുദ്ധിയായതുകൊണ്ട് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പിഴച്ചുപോകുന്നു; തിരുവഞ്ചൂര്‍ മുറിമൂക്കുകൊണ്ട് രാജ്യഭാരം പേറുന്നു. എങ്ങനെനോക്കിയാലും മരം പടുമരമായി. താങ്ങാനാകാത്ത ഭാരം ചില്ലകളിലുണ്ട്. പോരെങ്കില്‍ പുരയ്ക്ക് ചാഞ്ഞുനില്‍ക്കുകയും ചെയ്യുന്നു. എന്ന് കടപുഴകി വീഴുമെന്ന് തിട്ടമില്ല. സ്വയം വീണില്ലെങ്കില്‍ മുറിച്ചുമാറ്റാന്‍ എപ്പോള്‍ ജനം വളയുമെന്നും കണക്കാക്കാനാകില്ല.

  ReplyDelete
 33. ഈ പറഞ്ഞ കൊണ്ഗ്രസിന്റെ വാലാട്ടി ലീഗിന്റെ കാര്യമോ? ഇന്നലെവരെ പലരും മൊഴിഞ്ഞത് കേരള ഭരണം ലീഗിന്റെ കൈയിലാണ് എന്നത്രെ. അപ്പറഞ്ഞതെല്ലാം വിഴുങ്ങാന്‍ കാലമായി. ലീഗിന്റെ ഓരോ എംഎല്‍എമാര്‍ക്കും കോണ്‍ഗ്രസ് ഒരു വിലയിട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കും കെ എം ഷാജിക്കും ഒരേ വിലയാണ്-പത്തുലക്ഷം രൂപ. ഏതു വളര്‍ത്തുമൃഗവും യജമാന് വിധേയപ്പെടും. കോണ്‍ഗ്രസിന്റെ പണവും വാങ്ങി ബിരിയാണിയടിച്ച് കോണ്‍ഗ്രസിന് പാരവയ്ക്കാന്‍ പോയാല്‍ കോണ്‍ഗ്രസുകാരുടെ കൈയില്‍നിന്ന് തല്ലുവാങ്ങേണ്ടിവരുമെന്നര്‍ഥം. സത്യം പുറത്തുവന്ന സ്ഥിതിക്ക്, ഇനിയുള്ള നാളുകളില്‍ കെപിസിസി ആസ്ഥാനത്തുനിന്നുള്ള കല്‍പ്പനകള്‍ക്കായി കുഞ്ഞാലിക്കുട്ടി കാതോര്‍ത്തിരിക്കട്ടെ. സമുദായ സേവനം, സദ്ഭരണം, മണ്ണാങ്കട്ട തുടങ്ങിയ പദപ്രയോഗങ്ങള്‍ അവസാനിപ്പിച്ച് പാടിപ്പുകഴ്ത്തട്ടെ എട്ടിന്റെ പണി കിട്ടിയ വീരഗാഥകള്‍.

  ReplyDelete
 34. "അധികാരത്തെ കീശ വീര്‍പ്പിക്കാനും കട്ട് മുടിക്കാനുമുള്ള അവസരമായി കാണുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലെ തന്നെ പല നേതാക്കളുമായും തട്ടിച്ചു നോക്കുമ്പോള്‍ രാഹുല്‍ ഒരു ചെറിയ പ്രതീക്ഷ തന്നെയാണ്."

  പക്ഷേ, സമ്മതിക്കില്ല ബഷീറേ, സമ്മതിക്കില്ല... ദൈവമേ കാക്കണേ....

  ReplyDelete
 35. ഉറക്കപ്പായയില് നിന്നുണര്ന്ന ഉടനെ എന്തിനെങ്കിലും വിലകയറ്റിയല്ലാതെ മോഹനേട്ടനും യജമാനത്തിക്കും ഇരുപ്പുറക്കില്ല എന്നവസഥയാണിപ്പോള് അതിനിടയ്ക്ക് ഇങ്ങനെയൊരു പട്ടാഭിഷേകം അപ്രതീക്ഷിതമായിപ്പോയി...എന്തായാലും എന്തിന് വിലകൂട്ടിയാലും
  മാതൃരാജ്യത്തെ കൂട്ടിക്കൊടുത്താലും ഖദറിട്ട കഴുതകള്ക്ക് ഓശാന പാടിയും ഈ പീറകള് വരുന്ന വഴിയിലെ പുല്ലുചെത്തിയും നടക്കാന് കേരളത്തിലുമുണ്ടല്ലോ ഷണ്ഢന്മാര്

  ReplyDelete
 36. നിലവിലെ കൊണ്ഗ്രെസ്സിന്‍റെ വട്ടച്ചൊറി'ക്ക് ചെറുതായെന്തെങ്കിലും ആശ്വാസമുണ്ടാകുമെന്നല്ലാതെ, ഉദാരവല്‍ക്കരണം മൂലമുണ്ടായ രാഷ്ട്രത്തിന്‍റെ അത്യന്തം ഭീതിതമായ ദുരവസ്ഥയില്‍ കാര്യമായ മാറ്റമെന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്
  മണ്ടത്തരമാണ്. മന്‍മോഹന്‍സിങ്ങിന്റെ സാമ്പത്തിക പരീക്ഷണങ്ങള്‍ക്ക് പാര്‍ട്ടിയുടെ പിന്തുണ ഉറപ്പു"വരുത്തി"ക്കൊടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം പേറുന്ന അമ്മയുടെ മുതുകിലെ ഭാരം മകന്‍റെ സ്ഥാനലബ്ധിമൂലം ഒരല്പം കുറഞ്ഞുകിട്ടുമെന്ന് മാത്രം.

  ReplyDelete
 37. എന്തായാലും അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിയോ ബി ജെ പി നയിക്കുന്നോ മോഡി
  മുന്നണിയോ അല്ലങ്ങില്‍ മൂന്നാം മുന്നണിയെന്ന തട്ടിക്കൂട്ട് മുന്നണിയോ ഏതെങ്കിലും അധികാരത്തില്‍ വരും
  ഏതു വന്നാലും ഇന്ത്യയെ രക്ഷ പെടുത്തുന്ന അവതാരങ്ങള്‍ ആരും വരില്ല
  മോഡിയെന്ന ഭീകരനെക്കാളും പരസ്പരം പൊരുത്ത മില്ലാത്ത മൂന്നാം മുന്നണിയെന്ന മൂന്നാം മുറയെക്കാളും ഭേദമാണ്
  ഒരു ചെറുപ്പക്കാരനിലുള്ള പ്രതീക്ഷ

  ReplyDelete
 38. സഹോദരാ
  ചില ചോദ്യങൾ
  സ്ധിരം കേൾക്കപ്പെടുന്ന ഒരു കമെന്റ് ആണു നെഹ്രു കുടുംബം ത്യാഗം സഹിച്ചിട്ടാണു ഇന്ദ്യ സ്വാതന്ത്ര്യം നേടിയതു എന്നു. മോത്തിലാൽ ആദ്യ കാലതു ബ്രിട്ടീഷ് കാരുടെ സുഹ്രുത്തും ആരാധകനും ആയിരുന്നു .നെഹ്രു തന്നെ കടുത്ത ബ്രിട്ടീഷ് പ്രേമി ആയിരുന്നു അവരിൽ നിന്നും ഏല്ക്കെൻടി വന്ന ചില തിക്താനുഭവങൾ ആനു അദ്ദേഹത്തെ “ബ്രിട്ടീഷ് വിരോധി”(?) ആക്കിയതു എന്നണു ആസ്താന ചരിത്രം. ഇന്ദ്യൻ സ്വാതന്ത്ര്യ സമരത്തിൽ യധാർധ ഗാന്ധിയുടെ “കുടുംബം” ഇവരെക്കാൾ കുറഞ ത്യാഗികളാണോ? നേതാജി? വല്ലഭായ് പട്ടേൽ? ഇനിയും പേരില്ലത്ത പതിനായിരങൾ അവരുടെ ത്യാഗം ഒന്നും അല്ലേ?
  താൻകൾ ‘റെമിനിസെൻസ് ഒഫ് നെഹ്രു ഇറ“ എന്ന നെഹ്രുവിന്റെ പി എ ആയിരുന്ന മത്തായിയുടെ ബുക്ക് കന്ദിറ്റ്റ്റുൻടോ?

  രാഷ്റ്റ്രീയത്തിൽ യുവാക്കൾ വന്നാൽ എന്തു മാറ്റം ആണു താൻകൾ സൂചിപ്പിക്കുന്നതു? നെഹ്രു ചെറുപ്പത്തിലായിരുന്നോ ഇന്ദ്യ ഭരിച്ചതു? ചെറുപ്പമാണോ കഴിവാണോ പ്രധാനം ഈ രാഹുലൻ എത്രയോ നാളായി ഇവിടെത്തന്നെ എം പി യായും കോൺഗ്രെസ്സിൻടെ ”സ്റ്റാർ കാമ്പൈനറായും“ ഇവിടെ തന്നെയുൻടു? ഇദ്യം രന്ദു കൊല്ലം തമ്പദിച്ചു കിടന്നു സ്റ്റാർ കാമ്പൈനിങ് നടതിയ യു.പി തിരഞെദുപ്പു മറന്നു എന്നുനദിക്കുകയാണോ? ഇദ്യം പഞാബിൽ പൊയി നടതിയ പ്രസങം ഓർമയുന്ദോ?

  ഏതു രങത്താനു ഇദ്ദെഹം കഴിവു തെളിയിച്ചിട്ടുള്ളതു? ഇദ്ദേഹവും ഭരിച്ചു കഴിഞാൽ ഇന്ദ്യയിൽ ആത്മഹത്യ ചെയ്യാൻ ബാക്കി വല്ലവരും ഉന്ദാകുമോ?ഇന്ദ്യ ഇന്നു ലോക രാജ്യങളുദെ മുന്നിൽ “കറപ്ഷൻ കാപ്പിറ്റൽ” എന്നാണു അറിയപ്പെടുന്നത്. ഈ തീവെട്ടിക്കൊള്ള നടക്കുമ്പൊൾ ഇദ്യം ഇതിനൊക്കെ കൂട്ടു നില്ക്കുകയല്ലായിരുന്നോ? ഈ തീവെട്ടിക്കൊള്ളക്കരിൽ ഇദ്ദെഹതിന്റെ അളിയനും ഉന്ദല്ലോ? എന്തു ചെയ്തു ഇദ്യം?
  ഈ തീവെട്ടിക്കൊള്ളകളുടെ ഫലം ആണു തനകളും ഞാനും അനുഭവിക്കുന്ന വിലക്കയറ്റ്റ്റവും സമൂഹത്തിലുന്ദാകുന്ന അരാജകത്വവും. ഇതിന്റെ എല്ലാം മറ പറ്റിയിരുന്നു ഇദ്യതോടു വന്നു ഞങലെ “ഭരിച്ചോ” എന്നു പറയുന്ന താൻകല്ക്കും ഇതിന്റെയൊക്കെ നക്കാപ്പിച്ച പൻകു ലഭിക്കുന്നുൻടോ?

  ReplyDelete
 39. Born on June 19, 1970, Rahul Gandhi is the son of the late Prime Minister Rajiv Gandhi and Congress president Sonia Gandhi. He is presently the general secretary of the All India Congress Committee, a post he was appointed to on September 24, 2007, in a reshuffle of the party secretariat. In the same reshuffle he was also given charge of the Indian Youth Congress and the National Students' Union of India. Rahul entered politics in 2004, standing from his father's former constituency of Amethi in the Lok Sabha elections, and won with a landslide majority. In the 2009 Lok Sabha elections, the Congress revived itself in Uttar Pradesh winning 21 out of the total 80 seats and the credit for this turnaround was given to Rahul Gandhi. It is widely believed he is being groomed to be the next Congress nominee for Prime Minister of India.

  ReplyDelete
 40. യുവരാജാവിന്റെ അഭിഷേക മാമാങ്കം വള്ളിയും ഫാന്‍സും ആഘോഷിക്കുകയാണല്ലൊ. പാണക്കാട്ടു തങ്ങള്‍മാര്‍ക്ക് ലീഗിനെ എഴുതിക്കൊടുത്തിരിക്കുന്നതുപോലെ നെഹ്റു കുടുംബത്തിനു കോണ്‍ഗ്രസിനെയും എഴുതി കൊടുക്കുന്നതില്‍ അവര്‍ക്ക് വിരോധമില്ല.

  1970 ല്‍ ജനിച്ച യുവരാജാവ്, 2004 വരെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പിന്നാമ്പുറത്തു പോലും ഉണ്ടായിരുന്നില്ല. ഈ പ്രായത്തില്‍ രാഷ്ട്രീയം ആരംഭിച്ച ഏതെങ്കിലും നേതാവ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളിലുണ്ടോ എന്നൊന്നും  ചോദിക്കരുത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയില്‍ ഇതുപോലുള്ള മഹാത്ഭുതങ്ങളൊക്കെ നടക്കും. വിമാനം പറപ്പിച്ചു നടന്ന രാജീവ് പെട്ടെന്നൊരു ദിവസം കോണ്‍ഗ്രസ് ജെനെറല്‍ സെക്രട്ടറി ആയി. ഇന്ദിര മരിച്ചപ്പോള്‍ പരിചയസമ്പന്നര്‍ ആയ അനേകം പേരെയും മറികടന്ന് പ്രധാനമന്ത്രിയും ആയി. അതേ വഴിയില്‍  യുവരാജാവിനെ രാജാവായി വാഴിക്കാനുള്ള കേളികൊട്ടാണീ പാദ സേവ.

  വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ മുതല്‍ രാഷ്ട്രിയപ്രവര്‍ത്തനം തുടങ്ങി, പല വട്ടം കെ പി സിസി പ്രസിഡണ്ടും, കോണ്‍ഗ്രസിന്റെ ദേശീയ ഭാരവാഹിയും, മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും ഒക്കെ ആയിട്ടുള്ള എ കെ ആന്റണിയേക്കാള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടാകാന്‍  രാഹുല്‍ ഗാന്ധിക്ക് എന്ത് യോഗ്യതയാണുള്ളത്?

  ഒരേയൊരു യോഗ്യത മാത്രം. സോണിയ ഗാന്ധിയുടെ മകന്‍ എന്നത്.

  ഒരു ചിന്ന സംശയം കൂടി. രാഹുലിനു വയസ് 42. എന്തുകൊണ്ടദ്ദേഹം ഇതു വരെ വിവാഹം കഴിച്ചിട്ടില്ല. നരേന്ദ്ര മോഡിയേപ്പോലെ ജീവിതം രാജയ സേവനത്തിനുഴിഞ്ഞു വച്ചിരിക്കുകയോ മറ്റോ ആണോ?

  ReplyDelete
 41. പണ്ട് മനോരമയില്‍ ഒരു മുഴു നീളന്‍ ലേഖനം വായിച്ചിരുന്നു...
  അതില്‍ കരുണാകരനും ആന്റണിയും ഭക്ഷണം കഴിച്ചതും അതില്‍ ഉണ്ടായിരുന്ന പപ്പടം പായസം തുടങ്ങി അവര്‍ ഒടുക്കം ചായ കുടിച്ചു പിരിയുന്നത് വരെ അതില്‍ മനോഹരമായി വിവരിച്ചിട്ടുണ്ടായിരുന്നു.(അന്ന് നാട് പലജാതി പ്രശ്നങ്ങളില്‍ പുകയുകയായിരുന്നു)

  അതാണ്‌ വള്ളിയുടെ ഈ രാഹുല്‍ പുകഴ്ത്തല്‍ വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്..!

  പാരമ്പര്യം നാലാളോട് പറയാന്‍ ഗവേഷണം നടത്തേണ്ട ഒരു കുടുംബം ആര്‍ ആര്‍ക്കൊക്കെ ജനിച്ചു എന്നത് പോലും ഇന്നും തീര്ച്ചയില്ലാ..!!

  പുല ബന്ധം പോലുമില്ലാത്ത ഗാന്ധിയുടെ പേര് വാലായി കൊണ്ട് നടക്കുന്നത് അതിലും വലിയ നാറിയ കഥ.!!

  പിന്നെ അച്ഛനും അമ്മൂമയും മുക്കരയിട്ട് തോറ്റ ഡിഗ്രി വച്ച് നാട് ഭരിചില്ലേ പിന്നെയല്ലേ ..??

  തറവാടും ഡിഗ്രിയുമൊന്നുമല്ല നാട് ഉറ്റുനോക്കുന്നത് നയങ്ങള്‍ ആണ്..!! പാര്‍ലമെന്റില്‍ ഹാജരാകാന്‍ പോലും താല്പര്യമില്ലാത്ത ഈ അമൂല്‍ ബേബി അവിടെ പ്രസങ്കിച്ചത് കേട്ടാല്‍ കൊച്ചു കുട്ടികള്‍ മൂക്കത്ത് വിരല്‍ വെക്കും..!!

  എന്തായാല്ലും അമ്മച്ചിയും പാവ സിങ്ങും തുടരുന്ന പാവങ്ങളെ കഴുത്തിനു പിടിക്കുന്ന നയം തുടര്‍ന്നാല്‍ അമ്മൂമ്മയും അച്ഛനും പോയ വഴി നാട്ടുകാര്‍ ഈ മോനും കാണിച്ചു കൊടുത്തേക്കാം എന്നാണ് എന്റെ ഭയം.

  എല്ലാം നന്നാവും എന്ന ശുഭ പ്രതീക്ഷയോടെ..!!

  സമയം കിട്ടുമ്പോള്‍ വന്നു വായിക്കുമല്ലോ..?

  പീഡനം ജന്മാവകാശമാണ് ..??

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ബഹാവുദീന്‌, താങ്കള്‍ പറഞ്ഞ ഒരു പരാമര്‍ശത്തിന് മറുപടി പറഞ്ഞോട്ടെ ( പാരമ്പര്യം നാലാളോട് പറയാന്‍ ഗവേഷണം നടത്തേണ്ട ഒരു കുടുംബം ആര്‍ ആര്‍ക്കൊക്കെ ജനിച്ചു എന്നത് പോലും ഇന്നും തീര്ച്ചയില്ലാ..!!പുല ബന്ധം പോലുമില്ലാത്ത ഗാന്ധിയുടെ പേര് വാലായി കൊണ്ട് നടക്കുന്നത് അതിലും വലിയ നാറിയ കഥ.!!)
   ഇന്ദിര പാര്‍സിയായ ഫിറോസ്‌ ഗാന്ധിയെ പ്രണയിച്ചു വിവാഹം കഴിച്ചതിലോടെയാണ് ഇന്ദിര ഗാന്ധിയായതും മക്കള്‍ ഗാന്ധി പേര്‍ സ്വീകരിച്ചതും. താങ്കള്‍.അവരെ ഇഷ്ട്ടമില്ലെങ്ങിലും അവരെ ഇഷ്ട്ടപെടുന്ന ഒരു പാഡ് ലക്ഷം പേര്‍ ഇ ഇന്ത്യ മഹാരാജ്യതുണ്ട്

   ചരിത്രമാരിയില്ലെങ്ങില്‍ അതങ്ങ് സമ്മതിക്കണം

   Delete
 42. രാഹുല്‍ ഗാന്ധി യുടെ പ്രസംഗം ശെരിക്കും കേള്‍ക്കുകയാണെങ്കില്‍ നമുക്ക് അദ്ദേഹം പ്രധാനമന്ത്രി പദം ഗ്രഹിക്കുന്നതായി തോന്നില്ല.
  പ്രസംഗത്തിലെ വരികള്‍ക്കിടയിലെ മറഞ്ഞു നില്‍ക്കുന്ന ചില സത്യങ്ങള്‍ നമുക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിയില്ല.
  "കഴിഞ്ഞ രാത്രിയില്‍ എന്റെ അമ്മ എന്റെ അടുത്ത് വന്നു പറഞ്ഞു മകനെ, അധികാരം വിഷമാണ് എന്ന് പറഞ്ഞു പൊട്ടികരഞ്ഞു"
  അതിനുശേഷം ഇന്ത്യന്‍ രാഷ്ട്രിയത്തിലെ വൃത്തികെട്ട പ്രവണതകള്‍ തുറന്നുപറയുകയാണ് ഉണ്ടായതു.
  ഇതിന്റിടയില്‍ ഒന്നും അദ്ദേഹം അധികാരത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല എന്നുമാത്രമല്ല, പാര്‍ട്ടിയെ ശക്തിപെടുത്തുനതിനെ കുറച്ചു ശക്തമായ ഭാക്ഷയില്‍ മുന്നറിയിപ്പ് നല്കുകയനുണ്ടായത്.

  ഞാന്‍ കരുതുന്നു, അദ്ദേഹം ഒരിക്കലും പ്രധാനമന്ത്രി ആയെക്കില്ല മരിച്ചു ശക്തമായ കോണ്‍ഗ്രെസ് പ്രസിഡണ്ട്‌ ആയേക്കാം?

  സിയാദ്, കൊച്ചി.

  ReplyDelete
 43. Rahul is much much better than any of the stinking leaders of regional parties who earn money with just bargaining power. And the people here disregard the growth Dr Manmohan singh and UPA brought to common man in last 10 years are blinds. Look at the financials of India and comment. The growth in a democratic country with majority under poverty is not an easy task. I say this to my colleagues who criticize without no shame , that you are sitting in this chair because of Dr Manmohan. Criticizing is easy job that anybody can do, but proposing solutions require hardwork and knowledge.

  ReplyDelete
 44. @abdulatheef deverkovil,
  ഫിറോസ്‌ ഗാന്ധി.(ഫിറോസ്‌ ജഹാംഗീര്‍ ഖാന്‍) ആണ് രാജീവിന്ടെ അച്ഛന്‍.അദ്ദേഹത്തിണ്ടെ കുടുംബപ്പേരില്‍ ഘാണ്ടി എന്നായിരുന്നു എന്നും അതാണ്‌ ഗാന്ധി ആയതു എന്നും ഒരു പക്ഷം, അല്ലാ ഗാന്ധി ഫിറോസിനെ അവന്‍ വെറും ഫിറോസ്‌ അല്ലാ ഫിറോസ്‌ഗാന്ധി യാണ് എന്ന് വിളിച്ചു അതാണ്‌ ഈ ഗാന്ധി പാരമ്പര്യം എന്ന് മറു പക്ഷം.രണ്ടായാലും അയാള്‍ ഗാന്ധി ആയിരുന്നില്ലാ എന്നത് സത്യം.

  പിന്നെ മോത്തിലാല്‍ നെഹ്‌റു മുതല്‍ ഇങ്ങോട്ട് രാഹുല്‍ വരെ ഉള്ളവരില്‍ പല ജാതി ആളുകള്‍ കൂട്ടി കുഴച്ച കുടുംബമാണ് അതിനാല്‍ അവരുടെ പാരമ്പര്യം തപ്പുന്നത് ടൈം വേസ്റ്റ് ആക്കുകയെ ഉള്ളൂ..!!

  ചരിത്രം പഠിപ്പിക്കാന്‍ ഇറങ്ങിയ ആശാന്‍ ഒന്ന് കണ്ണ് തുറന്നു ചരിത്രം വായിച്ചാല്‍ മതിയാകും ഈ ടോം & ജെറി കുടുംബകഥയുടെ ദുരൂഹതകള്‍ അറിയാന്‍.ഞാന്‍ ലിങ്കുകള്‍ നല്കുന്നില്ലാ..എനിക്ക് ഈ ഊച്ചാളി കുടുംബകഥയില്‍ ഒട്ടും താല്പര്യം ഇല്ലാ അതുകൊണ്ട്.


  എന്തായാലും ഫിരോസിണ്ടേ ദാനം കിട്ടിയപേര് വാലായി കൊണ്ട് നടക്കുന്നവര്‍ അയാളെ മരണ ശേഷം ഒരിക്കലെങ്കിലും ഓര്‍ക്കണമായിരുന്നു.അതെങ്ങിനെ അദ്ദേഹം അസുഖം ബാധിച്ചു മരണാസന്നനായി കിടക്കുമ്പോള്‍ വിദേശത്തു കറങ്ങി നടന്നിരുന്ന ഭാര്യയുടെ മക്കളില്‍നിന്നും മറ്റും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാമോ..??

  എന്തായാലും അവരുടെ ലക്ഷം ഫാന്‍സിനു വേദനിക്കുന്നു എന്ന് കരുതി സത്യങ്ങള്‍ മറച്ചു വെക്കാന്‍ ആകില്ലല്ലോ..??

  കുടുംബം ഏതെങ്കിലും ആയിക്കോട്ടെ...ജനങ്ങളെ ദ്രോഹിക്കാതിരുന്നാല്‍ മതി..!!


  wElcOme tO mY wOrLd!

  ReplyDelete
 45. 125 കൊല്ലം മുന്‍ബ് ഒരു സുന്ദര സായാഹ്നത്തില്‍ അവന് എന്റെ അടുത്ത്‌ വന്നു ! എന്നിട്ട് ചോദിച്ചു എത്താ അന്‍റെ ബര്‍ത്താനം

  ReplyDelete