June 30, 2011

സ്വാശ്രയം ആശ്രയായ നമഹ...

മഴക്കാലത്ത് തവളകള്‍ ഇറങ്ങുന്ന പോലെയാണ് യു ഡി എഫ് കാലത്ത് എസ് എഫ് ഐ ക്കാര്‍ ഇറങ്ങുക. നാല് മഴ ശരിക്ക് പെയ്താല്‍ തോട്ടിലും കുളത്തിലും പാടത്തുമെല്ലാം തവളകളുടെ ഒടുക്കത്തെ ശബ്ദകോലാഹലം തുടങ്ങും. ഇവറ്റകളൊക്കെ ഇത്രകാലം ഏതു അടുപ്പിലായിരുന്നു എന്ന് ചോദിക്കാന്‍ തോന്നിപ്പോകും ചിലപ്പോള്‍ . അത്ര പരാക്രമമാണ് ഒറ്റ മഴ കിട്ടിയാല്‍ തുടങ്ങുക. കഴിഞ്ഞ അഞ്ചു വര്‍ഷം  ലോക്കല്‍ കമ്മറ്റികളുടെ ചുരിദാറിനുള്ളില്‍ ഒളിച്ചിരുന്ന് പൊട്ടന്‍ കളിച്ച കുട്ടിസഖാക്കള്‍ യു ഡി എഫ് മഴ കിട്ടിയപ്പോള്‍ പരാക്രമം നടത്താന്‍ പുറത്തു വന്നു തുടങ്ങി. സ്വാശ്രയ നിയമത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും പുതുതായി ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. കഴിഞ്ഞ അഞ്ചു വര്‍ഷം വീ എസ്സും സംഘവും കളിച്ച അതേ തിരക്കഥയും ഡപ്പാംകൂത്ത് ഡാന്‍സും തന്നെയാണ് ചാണ്ടിയും കൂട്ടരും കളിച്ചു കൊണ്ടിരിക്കുന്നത്.

സമരം ചെയ്യുന്നത് കോണ്‍ഗ്രസ്‌ ആയാലും സഖാക്കള്‍ ആയാലും അതിനൊരു മിനിമം മാന്യത വേണം. പൊതുമുതല്‍ നശിപ്പിക്കുകയും പോലീസുകാരന്റെ കഴുത്തിനു പിടിക്കുകയും ചെയ്‌താല്‍ മാത്രമേ സമരമാവൂ എന്ന് ധരിക്കുന്നത് ശരിയല്ല. ആ ധാരണയോടെ സമരം ചെയ്യുന്നവന് പൊതിരെ തല്ലു കിട്ടുന്നത് കൊണ്ട് യാതൊരു കുഴപ്പവുമില്ല. മാത്രമല്ല തല്ലിയ പോലീസുകാരന് ഡബിള്‍ പ്രൊമോഷന്‍ കൊടുക്കണം എന്ന അഭിപ്രായക്കാരന്‍ കൂടിയാണ് ഞാന്‍ . പോലീസുകാരും മനുഷ്യരാണ്. അവര്‍ക്ക് നേരെ പെട്രോള്‍ ബോംബും കരിങ്കല്ലുകളും എറിയുമ്പോള്‍ റോസാപ്പൂവ് വെച്ച ബൊക്കയായിരിക്കില്ല തിരിച്ചു കിട്ടുന്നത് എന്ന് മനസ്സിലാക്കാന്‍ പോളിറ്റ് ബ്യൂറോയുടെ റിപ്പോര്‍ട്ടിന് കാത്തിരിക്കേണ്ടതില്ല.  വിദ്യാര്‍ത്ഥി സമരങ്ങളെ പോലീസ് ബലം പ്രയോഗിച്ചു നേരിടുന്നതിനെ ഞാന്‍ ന്യായീകരിക്കുകയല്ല. പക്ഷെ അടി ചോദിച്ചു വാങ്ങരുത് എന്ന് മാത്രമാണ് പറയുന്നത്. നിയമ പാലനത്തിന് നില്‍ക്കുന്ന പാവം പോലീസുകാരന്റെ തലമണ്ട എറിഞ്ഞു പൊട്ടിക്കാന്‍ നോക്കുന്നവനെ ലാത്തി കൊണ്ടല്ല ഇരുമ്പുലക്ക കൊണ്ടാണ് അടിക്കേണ്ടത്. അങ്ങനെ നാല് അടി കിട്ടിയാല്‍ പിന്നെ എറിയാന്‍ കല്ലെടുക്കുന്നതിനു മുമ്പ് രണ്ടു വട്ടം ഒന്നാലോചിക്കും. ആലോചിക്കണം.

കാശില്‍ തൊട്ടുള്ള ഒരു കളിക്കും ഇന്റര്‍ചര്‍ച്ചുകാര്‍ തയ്യാറാകില്ല എന്നത് ഏതു പൊട്ടനും അറിയാവുന്ന കാര്യമാണ്. കീശയില്‍ കാശ് വന്ന ശേഷമുള്ള ജനസേവനമേ അവര്‍ക്കറിയൂ. തുട്ടു കിട്ടാതെയുള്ള ചര്‍ച്ചും ചര്‍ച്ചയുമൊന്നും അവരുടെ കലണ്ടറില്‍ ഇല്ല. അത് മുന്‍കൂട്ടി കണ്ടു നിയമനിര്‍മാണങ്ങള്‍ നടത്തേണ്ടത് നിയമസഭയില്‍ ഇരിക്കുന്ന -- -- ന്മാരാണ്. കൊല്ലം മുഴുവന്‍ അവിടെയിരുന്നു ഉറങ്ങിക്കഴിച്ചവര്‍ പ്രവേശനത്തിന്റെ തലേന്ന് കോടതിയില്‍ പോയിട്ട് കാര്യമില്ല. ഉള്ള നിയമത്തിനനുസരിച്ചേ കോടതി വിധി പറയൂ. ശീമക്കൊന്നയുടെ തുഞ്ചില്‍ കയറി ആപ്പിള്‍ പറിച്ചെടുക്കാന്‍ കഴിയില്ല. ആദ്യം നിയമം ഉണ്ടാക്കിയ ശേഷമാണ് അനുസരിപ്പിക്കാനുള്ള വടിയുമായി ഇറങ്ങേണ്ടത്. ആ ഒരു വിവേകം സര്‍ക്കാറുകള്‍ക്കുണ്ടായാല്‍ ഒരു ചര്‍ച്ചുകാരനും വാല് പൊക്കില്ല. ഒരു എം ഇ എസ്സുകാരനും വായിട്ടലക്കില്ല. നൂറു സീറ്റില്‍ ഇത്ര സീറ്റ് തുട്ടിന്, ഇത്ര സീറ്റ് മാര്‍ക്കിന്. തുട്ടിന് ഫീസ്‌ ഇത്ര. മാര്‍ക്കിന് ഫീസ്‌ ഇത്ര. അത് ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ രണ്ടു വരിയില്‍ എഴുതി ഒരു നിയമമാക്കുക. തീര്‍ന്നു. അത്രയേയുള്ളൂ പ്രശ്നം. അത് ചെയ്യാതെ തെക്കോട്ടും വടക്കോട്ടും ചര്‍ച്ചക്ക് പോയിട്ട് കാര്യമില്ല.


വൈരുദ്ധ്യാത്മക ഭൌതിക വാദം എന്താണെന്ന് മനസ്സിലാകാത്തവര്‍ ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അവര്‍ക്ക് അത് എളുപ്പത്തില്‍ മനസ്സിലാക്കാനുള്ള ഒരവസരമാണ് പരിയാരം സഖാക്കള്‍ നല്‍കിയിരിക്കുന്നത്. കാശുമായി ബന്ധപ്പെട്ട ഭൗതിക കാര്യങ്ങള്‍ക്ക് വേണ്ടി അല്പം വൈരുദ്ധ്യത്തെ അഡ്ജസ്റ്റ് ചെയ്യുന്നതിനെയാണ് വൈരുദ്ധ്യാത്മക ഭൌതിക വാദം എന്ന് വിളിക്കുന്നത്‌. കൈക്കൂലി കൊടുക്കുന്നവന്‍ പുറത്തും അത് വാങ്ങുന്നവന്‍ അകത്തുമാകുന്ന ഒരു പ്രതിഭാസമാണ് അത്. മകള്‍ക്ക് സീറ്റ് വാങ്ങാന്‍ അമ്പതു ലക്ഷം കോഴ കൊടുക്കേണ്ടിവന്ന സഖാവ് വി വി രമേശന്‍ എലിമിനേഷന്‍ റൌണ്ടില്‍ OUT. കാശ് വാങ്ങി പെട്ടിയിലിട്ട സമര സഖാവ് IN. ഐഡിയ സ്റ്റാര്‍ സിംഗറിലെ രഞ്ജിനി പോലും കയ്യടിച്ചു പോകുന്ന എലിമിനേഷന്‍ ആണിത്. ഭൗതികവാദം ഇനിയും മനസ്സിലാകാത്തവര്‍ ഉണ്ടെങ്കില്‍ ഊളമ്പാറയില്‍ തുടങ്ങുന്ന പുതിയ സ്വാശ്രയ കോഴ്സിനു ഫീസടച്ച് ചേരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

സ്വാശ്രയത്തെ വയറ്റുപ്പിഴപ്പിനുള്ള ആശ്രയമാക്കുന്ന മാനേജ്മെന്റുകള്‍ , ഒരു രക്തസാക്ഷിയെ ഒപ്പിച്ചെടുക്കാന്‍ സ്വാശ്രയത്തെ ആശ്രയിക്കുന്ന സമരക്കാര്‍ , സ്വന്തക്കാര്‍ക്കു ലൈസന്‍സ് നല്‍കി നാല് സ്വാശ്രയ  തുട്ടുണ്ടാക്കാന്‍ ശ്രമിക്കുന്ന ഭരണക്കാര്‍ .. സ്വാശ്രയം എല്ലാവര്‍ക്കും ആശ്രയമാണ്.. സ്വാശ്രയം ആശ്രയായ നമഹ...

Related Posts
പരിയാരത്തെ ശുംഭന്മാരും പാവം NRI കളും

104 comments:

 1. അതെ, സ്വാശ്രയം എല്ലാവര്‍ക്കും ഒരു ആശ്രയമാണ് !
  കോളേജുകള്‍ വര്‍ദ്ധിച്ചിട്ടും ഫീസ്‌ കുറയാത്തത്, മക്കളെ ഇഞ്ചിനിയാരും ഡോക്ടറും ആക്കാന്‍ ആക്രന്ദം കാണിക്കുന്ന രക്ഷിതാക്കള്‍ക്കും പങ്കില്ലേ ?
  കേരളത്തിലെ ലോക മഹയുദ്ധമാണ് സ്വാശ്രയ സമരം .

  ReplyDelete
 2. ജീവിതം= സമരം. സമരമില്ലാതെ എന്ത് ജീവിതം? അത് കൊണ്ട് നടക്കട്ടെ സമരം,അക്രമം. പൊട്ടട്ടെ തല തെറിക്കട്ടെ ചോര.രക്തസാക്ഷികൾ ചിരിക്കട്ടെ...

  ReplyDelete
 3. ഉമ്മന്‍ ചാണ്ടിയോട് ഒന്ന് ഉണര്ത്തിക്കാന്‍ ഉണ്ട്.ജനങ്ങളുടെ ,ജീവനും,സ്വോത്തിനും, സഞ്ചാര സ്വാതന്ത്രിയത്ത്തിനും സംരക്ഷണം നല്‍കാനുള്ള ബാധ്യത ഭരിക്കുന്നവ്വ്ര്‍ക്കുന്ടു.അതിനു പറ്റില്ല എങ്കില്‍ ഒഴിഞ്ഞു പോണം.എല്‍.ഡി.എഫ്.ഭരിക്കട്ടെ ,പിന്നെ ഇത്തരം സമരങ്ങള്‍ ഉണ്ടാവില്ലല്ലോ.

  എല്‍.ഡി.എഫ്.കാരോടും ഒന്ന് പറയാനുണ്ട്.ഒന്നര മാസം മുന്‍പ് യു.ഡി.എഫ്.കാരെ തല്ലിയ പോലീസാണിത്.അവരും മനുഷ്യരാണ്.മേല് വേദനിച്ചാല്‍ കമ്മീഷണര്‍ പറഞ്ഞാലും ചിലപ്പോള്‍
  കേട്ടെന്നു വരില്ല.

  ReplyDelete
 4. കോളേജില്‍ പുതുതായി എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയില്‍ എസ്.എഫ്.ഐയില്‍ ആകൃഷ്ടരായി ചാവേറുകള്‍ ആയി അധപതിക്കുന്ന ദയനീയ സ്ഥിതിവിശേഷമാണ് ഇപ്പോള്‍ കാമ്പസുകളില്‍ നിലനില്‍ക്കുന്നത്. എസ്.എഫ്.ഐയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന പല സുഹൃത്തുക്കളും അവരുടെ ജീവിതാനുഭവം എന്നോട് പങ്ക് വെച്ചിട്ടുണ്ട്. തെരുവില്‍ പോലീസുമായി ഏറ്റുമുട്ടാന്‍ പാര്‍ട്ടി ഓഫീസില്‍ നിന്നാണത്രേ നിര്‍ദേശം കിട്ടുന്നത്!! സ്വന്തം മക്കളായിരുന്നെങ്കില്‍ ഇവര്‍ അറിഞ്ഞുകൊണ്ട് ലാത്തിയുടേയും ഗ്രനേഡിന്‍റെയും മുന്നിലേക്ക്‌ ഈ കുട്ടികളെ വലിച്ചെറിയുമായിരുന്നോ? പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരണപ്പെട്ടാല്‍ അല്ലെങ്കില്‍ ഗുരുതരമായ പരിക്ക് പറ്റിയാല്‍ ഈ കുട്ടികളുടെ കുടുംബത്തെ സംരക്ഷിക്കുവാന്‍ ഒരു പാര്‍ട്ടിക്കാരനും ഉണ്ടാകില്ലെന്നത് പലരുടെയും ജീവിതാനുഭവം. മിക്ക കുട്ടികള്‍ക്കും പഠനം കഴിയുമ്പോള്‍ സമ്പാദ്യമായി ലഭിക്കുന്നത് കേസുകളുടെ കൂമ്പാരമായിരിക്കും. പാര്‍ട്ടിയില്‍ സജീവമായി നിന്നാല്‍ കേസുകളില്‍ നിന്നും രക്ഷപെടുമെന്ന ധാരണ അവരെ ആജീവനാന്ത പാര്‍ട്ടി ഗുണ്ടയായി മാറ്റുന്നു.

  വിദ്യാര്‍ത്ഥികളെ തെരുവില്‍ കുരുതി കൊടുക്കാന്‍ യാതൊരു മടിയുമില്ലാത്ത കമ്മ്യൂണിസ്റ്റുകളോട് സംവദിക്കുന്നത് പോത്തിനോട് വേദം ഓതുന്നത് പോലെയാണ്. അതുകൊണ്ട് എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ നമ്മുടെ കാമ്പസുകളിലെ ഈ ചതിക്കുഴി നിങ്ങളുടെ കുട്ടികളോടും സുഹൃത്തുക്കളോടും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക.....

  ReplyDelete
 5. എസ് എഫ് ഐ പുള്ളകള്‍ ഇനി അഞ്ചു വര്ഷം അടി വാങ്ങാനായി നീക്കി വച്ചിരിക്കുകയാണ്..... ഒന്നും പറയല്ലേ... അവര്‍ ചുമ്മാ വാങ്ങിച്ചോട്ടെന്നു... ഒക്കുമെങ്കില്‍ ഈ അഞ്ചുവര്‍ഷത്തിനിടയില്‍ അവര്‍ അഞ്ചാറു രക്തസാക്ഷികളേയും ഒപ്പിക്കും....!!! ലവന്മാര്‍ ആരുറെയോക്കെയാ മക്കള്‍ ... ഹല്ല പിന്നെ...


  ഒന്നും പറയല്ലേ... ചിലപ്പോള്‍ വള്ളിക്കുന്നില്‍ ഇറങ്ങാന്‍ തലപോലും കാണില്ല....

  ReplyDelete
 6. ബാലെ ഭേഷ്.. ബഷീര്‍ ഭായ് ..താങ്കളുടെ സാമൂഹിക പ്രതിബദ്ധത ഓര്‍ത്തു ലജ്ജ തോന്നുന്നു ...! വസ്തുതകള്‍ പലതും മറച്ചു വച്ചുള്ള ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ താങ്കള്‍ കുറച്ചൊക്കെ പക്ഷപാതിത്യ മില്ലാതെ എഴുതാറുണ്ട് എന്നാ ധാരണയാണ് തകിടം മറഞ്ഞു പോയത് ..!

  1. സ്വാശ്രയ കോളേജ് ആദ്യം അനുവദിച്ചത് എ കെ ആന്റണിയുടെ കാലത്താണ് എന്നറിയാമല്ലോ ..രണ്ടു സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത് .. എന്നാല്‍ അത് ശക്തമായ കരാര്‍ ആക്കാന്‍ അന്നത്തെ യു ഡി എഫ് ഭരണകൂടം ശ്രമിച്ചില്ല .. പിന്നെ എന്ത് സംഭവിച്ചു എന്ന് എല്ലാവര്ക്കും അറിയാം .. എന്നെ അവര്‍ പറ്റിച്ചു എന്ന് വിലപിക്കാന്‍ മാത്രമേ ആന്റണിക്ക് ആയുള്ളൂ ...

  2 . പിന്നീട് വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വാശ്രയ മേഖലയില്‍ സാമൂഹ്യ നീതി ഉറപ്പു വരുത്താന്‍ ശ്രമിച്ചിരുന്നു .. അതിനെ എതിര്‍ത്ത് മാനേജ് മെന്റുകള്‍ നിരന്തം ഹൈ കോടതി , സുപ്രീം കോടതികള്‍ കയറി ഇറങ്ങിയതും , പഴയ കരാര്‍ കാണിച്ചു അനുകൂല വിധികള്‍ വാങ്ങിയതും നമുക്ക് അറിയാം ..എന്നിട്ടും ഏറെക്കുറെ സ്വാശ്രയ കോളേജ് കളില്‍ എം ബി ബി എസിന് 50 ശതമാനം സീറ്റ് സര്‍ക്കാരിന് വാങ്ങിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു .(പരിയാരത്ത് ആണങ്കില്‍ യു ഡി എഫ് ഭരിച്ചപ്പോള്‍ സര്‍ക്കാര്‍ കോട്ടയില്‍ കിട്ടാത്ത സീറ്റുകള്‍ , അതായത് എണ്‍പത്തി അഞ്ചു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ആണ് പ്രവേശനം നടത്തിയത് എന്നും അറിയുക )

  3. ഇനി ഇപ്പോഴത്തെ പ്രശ്നത്തിലേക്ക് വന്നാല്‍ , പി ജി പ്രവേശനത്തിന്റെ കാര്യത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ നടത്തിയ കള്ളകളി വെളിച്ചത് വന്നു കൊണ്ടിരിക്കുന്നു ... സ്വന്തം മക്കളുടെ പ്രവേശനം നടത്തിയ , ( ഇക്കാര്യം അറിയില്ല എന്ന് പറയാന്‍ ഒരു ന്യായവും ഇല്ല ) ഇരുപത്തി മൂന്നിന് അധികാരം ഏറ്റ മന്ത്രിമാര്‍ മുപ്പതിനുള്ളില്‍ ലിസ്റ്റ് കൊടുക്കാന്‍ താല്പര്യം കാട്ടിയില്ല എന്ന് മാത്രമല്ല മീറ്റിംഗില്‍ തീരുമാനം എടുത്തിട്ടും ഒരു മാസത്തിനുള്ളില്‍ സുപ്രീം കോടതിയെ സമീപിക്കുക പോലും ഉണ്ടായില്ല .കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച സമയത്ത് പോലും കേരള സര്‍ക്കാര്‍ കോടതിയെ സമീപിച്ചില്ല .കേരളത്തിന്റെ ഈ വൈകലിനെ സുപ്രീം കോടതി വിമര്‍ശിക്കുക കൂടി ചെയ്തു

  4. യു ഡി എഫ് സര്‍ക്കാരിന്റെ ഈ കള്ള കളിക്ക് എതിരെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പ്രതികരിക്കുമ്പോള്‍ യുദ്ധ സമാനമായ രീതിയില്‍ ഗ്രനേട്‌ ഉപയോഗിച്ച് നേരിടുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് താങ്കള്‍ കാണുന്നത് ബഷീര്‍ സാഹിബ് , രമേശനും ജയരാജനും തെറ്റ് ചെയ്തു എന്നത് കൊണ്ട് വിദ്യാര്‍ഥി സമരം യുദ്ധ സമാനമായി അടിച്ചമര്‍ത്താന്‍ യു ഡി എഫ് സര്‍ക്കാരിന് അവകാശമുണ്ടോ ..??? ദൂരെ മാറി നിന്ന നിരവധി വിദ്യാര്‍ഥികളെ ആസൂത്രിതമായി പോലീസ് ആക്രമിച്ചതിന്റെ റിപ്പോര്‍ട്ട്‌ കള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നു ..

  എന്നിട്ടും താങ്കള്‍ ഇവിടെ കൊടുത്ത ഫോട്ടോകളില്‍ ഒന്ന് പോലും പോലീസ് വിദ്യാര്‍ഥികളെ ആക്രമിക്കുന്നത് ഇല്ല ,..ഇത് തന്നെ താങ്കളുടെ കാപട്യത്തിന് തെളിവാണ് എന്ന് മാത്രം പറയട്ടെ ..ആശ്രിതനായ നമഹ :)

  ReplyDelete
 7. ഇപ്പോഴാണ് ടീവികാണാനൊക്കെ ഒരു ഗുമ്മുണ്ടായത്!

  ReplyDelete
 8. ഉടമ പറഞ്ഞു അടിമകൾ സമരം ചെയ്തു...

  കല്പിത-ന്യൂനപക്ഷ-സഹകരണ-കോർപ്പൊറേറ്റ് അങ്ങനെ ഏത് തരത്തിലെ കോളേജായാലും ഒരേ നിയമം നടപ്പിലാക്കി ഈ പ്രശ്നം വളരെ വേഗം പരിഹരിക്കണം...

  http://georos.blogspot.com/2011/06/50-50.html

  ReplyDelete
 9. ഒരു വശത്ത് അനാചാരങ്ങള്‍ക്കെതിരെ ശബ്ദുയര്തുന്ന ഒരു പ്രസ്ഥാനത്തില്‍ വിശ്വസിചു പ്രവര്ത്തികുകയും, മറുവശത്ത് മന്ത്രിച്ചു ഊതുകയും പിഞ്ഞാണത്തില്‍ മഷി എഴുതി കുടിക്കാന്‍ കൊടുക്കയും , അതിലൂടെ പണവും സ്ഥാനങ്ങളും കൈ ക്കലാക്കുകയും ചെയ്യുകയും അങ്ങിനെ സമുദായത്തെ പിന്നോട്ട് നയിക്കുകയും ചെയ്യുന്ന അഭിനവ തങ്ങള്‍ സിദ്ധ ഫാമിലിക്ക്‌ ജയ് വിളിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെയും വൈരുദ്ധ്യാത്മക ഭൌതിക വാദം എന്ന് വിളിക്കാമോ ബഷീര്‍ സാഹിബെ ? അതോ കാപട്യം എന്നോ ?

  ReplyDelete
 10. കഴിഞ്ഞ അഞ്ചു വര്ഷം ഈ പ്രശ്നം പരിഹരിക്കാന്‍ എല്‍ ഡി എഫ് എന്ത് ചെയ്തെന്നു എസ എഫ് ഐ ക്കാരോടെങ്കിലും പറഞ്ഞൂടെ..?

  ReplyDelete
 11. ഒരു സ്വാശ്രയ രക്തസാക്ഷി... അതാണ് ഞങ്ങളുടെ ലക്ഷ്യം. ഏതു പോലീസുകാരന്റെ തല പൊട്ടിച്ചിട്ടെങ്കിലും അതു നേടിയെടുക്കും!

  ReplyDelete
 12. വരുന്ന തെരെഞ്ഞെടുപ്പിലേക്ക് പുതുതായി ഒന്നു രണ്ടു കുട്ടി സഖാക്കളേ സൃഷ്ടിക്കാന്‍ ഇത്തരം സമരങ്ങള്‍ മുതല്‍കൂട്ടാവുമെങ്കില്‍ വിദ്യാര്‍ഥികള്‍ എന്തിനു പേടിക്കണം. "പൊട്ടിച്ചീറ്റാനുള്ളത്" കുറച്ചു ചോരയും നേടാനുള്ളത് ഒരു എം .എല്‍. എ. സീറ്റോ എംപി സീറ്റോ ആണെങ്കില്‍?...നേതാക്കന്മാര്‍ ജന്മ മേടുക്കുന്ന്തു ഇങ്ങിനെയാണ്!.......
  കണ്ണൂരെ ജയരാജന്‍,രേമേശന്‍ മുതലാളി(അമ്പതു ലക്ഷം കൊടുത്തു സീറ്റ് വാങ്ങാന്‍ കഴിവുള്ളവന്‍ മുതലാളി തന്നെയാണ്) മാരെക്കുറിച്ച് ആര്‍ക്കും ഒരു വേവലാതിയും കാണുന്നില്ല, കൂത്തുപറമ്പില്‍ മരിച്ചുവീണ സഖാക്കളെ ക്കുറിച്ചോ ഇപ്പോഴും മരിച്ച് ജീവിക്കുന്ന സഖാക്കളെ കുറിച്ചോ ആരും ഒന്നും പറയുന്നില്ല, ..പരിയാരത്തും ഒന്നു പോയിക്കൂടെ ഈ വിദ്യാര്‍ഥി സമരക്കാര്‍ക്ക്...കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഉറക്കക്ഷീണം ഒന്നു മാറട്ടെ...ഞാനും ഒരു ഇടതു മനസ്സിന്‍റെ ഉടമയാണ് , എന്ന് കരുതി യാഥാര്‍ത്യത്തെ കണ്ടില്ലെന്നു നടിക്കരുത്,വിദ്യാര്‍ഥികളെ തല്ലിച്ചത ക്കുന്നതിനെ അന്ഗീകരിക്കുന്നുമില്ല.

  ReplyDelete
 13. നെയ്യപ്പം തിന്നാലെന്ന പോലെ യുഡീഎഫു ഭരിച്ചാലും രണ്ടുണ്ട് കാര്യം
  ൧. അഞു വര്‍ഷം യുഡീഎഫു കാരെ തെല്ലിയെ പോലെസുകാരെ പിള്ളേര്‍ തല്ലുന്നതു കാണാം...
  ൨. കോളേജില്‍ നിന്നും ഞങ്ങളെ തല്ലിയ എസ് എഫ് ഐ ക്കര്‍ക്കിട്ടു പോലീസുകാര്‍ ഞെരിപ്പന്‍ തല്ലു കൊടുക്കുന്നതും കാണാം...
  വെറുതെയാണോ ഞങ്ങള്‍ യുഡീഎഫിനെ വിജയിപ്പിച്ചു വിട്ടത് ഹല്ല പിന്നെ!

  ReplyDelete
 14. last 5 yr, self finance course kaldey same niyamangalanu ipoyum ulladu...pinney arudey ummakku undakuvananu ivar police ne thallan irangiyirikkunnadu....sfi karudey age onnu paranju thannal kollam..adil booloka criminalukalanu adikavummm...adinu koottu pidikan kodiyeri enna nikrishtajeeviyum...adyam poyi MA BABY yudey thadikku thee koluthinedaaa sfi kaara..... last 5 yr, self finance course kaldey same niyamangalanu ipoyum ulladu...pinney arudey ummakku undakuvananu ivar police ne thallan irangiyirikkunnadu....sfi karudey age onnu paranju thannal kollam..adil booloka criminalukalanu adikavummm...adinu koottu pidikan kodiyeri enna nikrishtajeeviyum...adyam poyi MA BABY yudey thadikku thee koluthinedaaa sfi kaara.....kittanam adi iniyum kittanam...pandu kurey vangichu kaaladakkam kalanja "oruthi" ipol evidey...?

  ReplyDelete
 15. അഞ്ചു കൊല്ലം വെറുതെ ഇരുന്നു തിന്നതിന്റെ ദുര്‍മേദസ്സ് കളയണ്ടെ ......കുട്ടി സഖാക്കള്‍ ഇനിയും ചുടു ചോര്‍ വാരി കൊണ്ടേയിരിക്കും ....

  ReplyDelete
 16. "സ്വാശ്രയ പ്രശ്നം സത്യതില്‍ ആരുടെ പ്രശ്നമാണ്?
  യു ഡി ഏഫിന്റെയോ, എല്‍ ഡി എഫിന്റെയോ, അതോ ഇവര്‍ പാല് കൊടുക്കുന്ന മുതലാളിമാരുടെയോ?
  പാവം രക്ഷിതാവ് ഇല്ലാത്ത പണമുണ്ടാകി മക്കളെ ഉയര്‍ന്ന് വിദ്യഭ്യാസത്തിന് വേണ്ടി കോളേജില്‍ എത്തിയാല്‍ ഗ്രാനൈടും കല്ലേറും!!!!!

  ReplyDelete
 17. മെഡിക്കല്‍ പി ജി പ്രവേശനത്തിന്റെ കാര്യത്തില്‍ ഉണ്ടായ അലമ്പാവത്തിനെതിരെ ഞാനുമുണ്ട് സമരത്തിന്.
  അതു തല്ലിയിട്ടാണെങ്കിലും തല്ല് കൊണ്ടിട്ടാണെങ്കിലും

  ReplyDelete
 18. ‘വാങ്ങലെ‘ അനുവദിക്കൂ….. തലതൊട്ടപ്പനായാലും മെമ്പറായാലും ‘കൊടുക്കൽ’ അനുവദിക്കില്ല. :)

  ReplyDelete
 19. സ്വാശ്രയപ്രശ്നം അല്പം കുഴഞ്ഞു മറിഞ്ഞതാണ്. പലര്‍ക്കും ഇപ്പോള്‍ ഈ സ്വാശ്രയം എന്താണെന്ന്പോലുംമനസ്സിലാകാതായിരിക്കുന്നു. അത്കൊണ്ടാണ് സ്വാശ്രയത്തിലൂടെ സാമൂഹികനീതിഎന്നൊക്കെ പറയുന്നത്. സെല്‍ഫ് ഫൈനാന്‍സ് എന്നതിനെ സ്വാശ്രയം എന്ന് മൊഴിമാറ്റംചെയ്തപ്പോള്‍ ഉണ്ടായ കണ്‍ഫ്യൂഷനാണിത്.

  സെല്‍ഫ് ഫിനാന്‍സ് എന്നു പറഞ്ഞാല്‍ പണം
  കൊടുത്ത് പഠിക്കുക എന്നാണര്‍ത്ഥം. സെല്‍ഫ് ഫിനാന്‍സ് കോളേജ് തുടങ്ങുന്നത് ,
  സംഘടനയായാലും ട്രസ്റ്റ് ആയാലും വ്യക്തികളായാലും കച്ചവടത്തിന്റെ പരിധിയില്‍ മാത്രമേവരികയുള്ളൂ. മൂലധനമിറക്കി ഇന്‍ഫ്രാസ്ട്രക്‍ചര്‍ ഉണ്ടാക്കി സ്റ്റാഫിനെ ശമ്പളം കൊടുത്ത് നിര്‍ത്തി പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് മാത്രമാണ് അവരുടെ വരുമാനം. ആ ഫീസില്‍
  നിന്ന് സ്റ്റാഫിന് ശമ്പളം കൊടുക്കണം, കോളേജ് മെയിന്റനന്‍സ് ചെയ്യണം, ഇറക്കിയ മൂലധനത്തിന് പലിശ കിട്ടണം, ഒത്താല്‍ ലാഭവും ഉണ്ടാക്കണം. സ്വകാര്യമേഖലയില്‍ ആസ്പത്രിയോ മറ്റ്
  സംരഭങ്ങളോ തുടങ്ങുന്ന പോലെ തന്നെയാണിതും.

  ചുരുക്കത്തില്‍ , മൂലധനമിറക്കി കോളേജ് തുടങ്ങിയാല്‍ പിന്നെ, അതിന്റെ മുതലാളിമാര്‍ക്ക്
  ലഭിക്കേണ്ട ലാഭം മുതല്‍ എല്ലാ ഭാരവും വഹിക്കേണ്ടത് അവിടെ പഠിക്കുന്ന കുട്ടികളാണ്. ഇവിടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കണമെങ്കിലോ അങ്ങനെ സാമൂഹ്യനീതി
  നടപ്പാക്കണമെങ്കിലോ എന്താണ് ചെയ്യേണ്ടത്? അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
  കൊടുക്കാനുള്ള തുക സര്‍ക്കാര്‍ കൊടുക്കണം. അല്ലെങ്കില്‍ ആവശ്യമായ കോളേജുകള്‍ സര്‍ക്കാര്‍ തുടങ്ങണം. അതല്ലേ സാമൂഹ്യനീതിക്കുള്ള മാര്‍ഗ്ഗം?

  സ്വാശ്രയ കോളേജില്‍ ഒരു വിഭാഗം കുട്ടികള്‍ സര്‍ക്കാര്‍ കോളേജിലെ ഫീസിന് തുല്യമായ ഫീസ്കൊടുത്ത് പഠിക്കുമ്പോള്‍ അതിന്റെ ഭാരം വരുന്നത് സ്വാശ്രയസീറ്റ് നേടിയ വിദ്യാര്‍ത്ഥികളുടെ ചുമലിലാണ്. അല്ലാതെ മുതലാളിമാര്‍ വീണ്ടും പണം ഇറക്കുകയില്ലല്ലൊ. അപ്പോള്‍ ഇവിടെ സംഭവിക്കുന്നത് ഒരു സ്വാശ്രയ വിദ്യാര്‍ത്ഥി ഫലത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ഫീസ് നല്‍കുന്നു
  എന്നാണ്. ഈ പ്രതിഭാസത്തെയാണ് സുപ്രീം കോടതി ക്രോസ് സബ്‌സിഡി എന്ന്
  വിശേഷിപ്പിച്ചത്. ക്രോസ്‌സബ്‌സിഡി പാടില്ല എന്ന വിധിയാണ് സ്വാശ്രയ മുതലാളിമാര്‍ക്ക്
  ആശ്രയം. കോടതിക്ക് അങ്ങനെ മാത്രമേ വിധിക്കാന്‍ പറ്റുമായിരുന്നുള്ളൂ. മെറിറ്റില്‍ സീറ്റ് കിട്ടിയില്ല എന്ന പാപത്തിന് സ്വാശ്രയത്തില്‍ പഠിക്കാന്‍ കയറിയ ഒരു കുട്ടി, ഒരു പക്ഷെ തന്നേക്കാളും പണക്കാരനായ കുട്ടിക്ക് മെറിറ്റില്‍ കിട്ടി എന്ന ഒരേ ഒരു കാരണത്താല്‍ പഠിക്കാന്‍ സബ്‌സിഡി കൊടുക്കണം എന്ന് കോടതിക്ക് പറയാന്‍ പറ്റില്ലല്ലൊ. മെറിറ്റില്‍ കിട്ടുന്ന വിദ്യാര്‍ത്ഥികളെല്ലാം പാവപ്പെട്ടവര്‍ എന്നും സ്വാശ്രയത്തില്‍ കയറുന്നവര്‍ എല്ലാം പണക്കാര്‍ എന്നുമുള്ള ധാരണ
  ശരിയല്ല. മറിച്ചുമാവാം.

  ReplyDelete
 20. ഇനി എന്ത്കൊണ്ട് ഇവിടെ സ്വാശ്രയം വേണ്ടി വന്നു എന്ന് നോക്കാം. കേരളത്തില്‍
  ആവശ്യമായത്ര കോളേജുകള്‍ സര്‍ക്കാര്‍ മേഖലയിലോ എയിഡഡ് മേഖലയിലോ ഇല്ലായിരുന്നു. കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പണം മുടക്കി പഠിക്കാന്‍ തുടങ്ങി. കേരളത്തില്‍ നിന്ന് ഈ
  ഇനത്തില്‍ കോടികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്ന മുറവിളി ഉയര്‍ന്നു. എന്നാല്‍
  പ്രത്യേക പ്രത്യയശാസ്ത്രക്കാര്‍ ഇതിനെ എതിര്‍ത്തു. അന്യസംസ്ഥാനത്ത് പോയി പണം
  കൊടുത്തും യാത്രാക്ലേശം സഹിച്ചും പഠിച്ചാലും അതിന്റെ പേരില്‍ കോയമ്പത്തൂരും ബാംഗ്ലൂരും
  മംഗലാപുരവുമൊക്കെ പുരോഗതി പ്രാപിച്ചാലും സ്വന്തം സംസ്ഥാനത്ത് അത് അനുവദിക്കുകയില്ല
  എന്നായിരുന്നു പ്രത്യയശാസ്ത്രക്കാരുടെ ശാഠ്യം. അങ്ങനെയാണ് സ്വാശ്രയസമരം എന്നൊരു
  സമരം വര്‍ഗ്ഗസമരത്തോടൊപ്പം ചേരുന്നത്.

  എന്തായാലും മെല്ലെ മെല്ലെ കേരളത്തില്‍ സ്വാശ്രയമേഖലയില്‍ കോളേജുകള്‍ തല പൊക്കി. ബാക്കി ചരിത്രം എല്ലാവര്‍ക്കും അറിയുന്നതാണ്. സ്വാശ്രയ സമരത്തെ തണുപ്പിക്കാനാണ് രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നിയമം ഏ.കെ.ആന്റണി കൊണ്ടുവന്നത്.
  ഇത് ഉദാത്തമായ സാമൂഹ്യനീതിയാണെന്ന് വാഴ്ത്തപ്പെട്ടു. എന്നാല്‍ ഈ സാമൂഹ്യനീതി
  നടപ്പിലാവാന്‍ സര്‍ക്കാരോ , സ്വാശ്രയ മുതലാളിമാരോ ചില്ലിക്കാശ് ചെലവാക്കുന്നില്ല എന്നതാണ് ഈ ഏര്‍പ്പാടിലെ ക്രൂരമായ ഫലിതവും ഒളിപ്പിച്ചു വെച്ച അനീതിയും. കാരണം, സമവാക്യപ്രകാരം
  നടന്നുപോകേണ്ടതായ ആ സര്‍ക്കാര്‍ കോളേജിന്റെ മുഴുവന്‍ ചെലവും വഹിക്കേണ്ടത് മെറിറ്റില്‍ സീറ്റ് കിട്ടാതായി പോയ, മേനേജ്മെന്റ് ക്വാട്ടയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ്.
  സ്വാശ്രയ മേഖലയില്‍ കോളേജ് തുടങ്ങുന്നവരെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എന്നാണ്
  പുരോഗമനക്കാര്‍ പറയുന്നത്. അവര്‍ ഭരിക്കുമ്പോഴാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ പുതിയ കോളേജുകള്‍ തുടങ്ങുന്നുമില്ല. അപ്പോള്‍ ശരിക്കും എന്താണ് വേണ്ടിയിരുന്നത്? ഇവിടെ ഈ കച്ചവടം വേണ്ടിയിരുന്നില്ലേ? അതല്ല, സര്‍ക്കാറിന് കഴിയാത്തത് ഏറ്റെടുത്ത് നടത്താന്‍
  ആരെങ്കിലും ലാഭേച്ഛയില്ലാതെ വരണമായിരുന്നെന്നോ. ലാഭേച്ഛയുള്ള എന്തും കച്ചവടമാണല്ല്ലൊ.

  സ്വകാ‍ര്യസ്വത്തിന് സംരക്ഷണവും നിയമപ്രാബല്യവുമുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ഒരു കച്ചവടവും തെറ്റോ പാപമോ അല്ല. സര്‍ക്കാര്‍ എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും ക്രോസ്
  സബ്‌സിഡി പാടില്ല എന്ന വിധി മേനേജ്‌മെന്റുകള്‍ക്ക് തുണയുണ്ടാവും. കേന്ദ്രനിയമം വേണം
  എന്നാണ് ഇടത്പക്ഷക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. കേന്ദ്രത്തിനും ഭരണഘടനയിലെ
  മൌലികാവകാശങ്ങള്‍ക്ക് കീഴ്പ്പെട്ട് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ആ നിയമവും കോടതിക്ക് റദ്ദാക്കാം. എന്തായാലും സ്വാശ്രയ പ്രശ്നം കേരളത്തില്‍ സമരമോഹികള്‍ക്ക്
  അക്ഷയപാത്രമാണ്.

  ReplyDelete
 21. അടിയുടെ കമ്മി നമുക്ക് നല്ലോണമുണ്ട്.
  പ്രത്യകിച്ചു രാഷ്ട്രീയ നേതാക്കന്മാര്‍ക്ക്.
  പക്ഷെ കൊള്ളുന്നത്‌ പാവം അണികള്‍ക്കും!

  ReplyDelete
 22. അതെ, സ്വാശ്രയം എല്ലാവര്‍ക്കും ഒരു ആശ്രയമാണ് !പക്ഷെ അതിൽ നമുക്കെന്താശ്രയം.......ഇനി ഈ വിഷയത്തിൽ യു ഡി എഫ് ഭരിച്ചാലും എൽ ഡി എഫ് ഭരിച്ചാലും.... കോരനു കഞ്ഞി കുമ്പിളിൽ തന്നെ.....

  ReplyDelete
 23. 50 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ശരിവച്ചു.... സിപിഎം ഇരട്ടത്താപ്പ് പുറത്തായി ..... 50 ശതമാനം മെഡിക്കല്‍ പി.ജി സീറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലും പരിയാരം ഭരണസമിതിയും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. സര്‍ക്കാരിന് അലോട്ട്‌മെന്റ് തുടരാമെന്ന് കോടതി വ്യക്തമാക്കി. പ്രവേശന നടപടികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ ഹൈക്കോടതി നീക്കി. കോടതിയുടെ ഇടക്കാല ഉത്തരവാണിത്. ഹൈക്കോടതി വിധിവന്നതോടെ സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റ് നടപടികള്‍ പുനരാരംഭിച്ചു. യു ഡി എഫ് സര്‍ക്കാരിന് അഭിവാദ്യങ്ങള്‍......... പരിയാരം മെഡിക്കല്‍ കോളേജിലും ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് മെരിറ്റ് സീറ്റ്‌ ആയി വിട്ടു കൊടുക്കണം എന്ന് ഹൈക്കോടതി.... സ്വാശ്രയ കോളേജുകളില്‍ 50 ശതമാനം സീറ്റുകള്‍ മെരിറ്റ് സീറ്റ്‌ ആക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സാമൂഹ്യ നീതിക്കായി എന്ന പേരില്‍ എസ് എഫ് ഐ ക്കാരെ തെരുവീഥിളില്‍ അക്രമ സമരത്തിനിറക്കുകയും, പരിയാരം മെഡിക്കല്‍ കോളേജില്‍ 50 ശതമാനം സീറ്റുകള്‍ സര്‍ക്കാരിന് മെരിറ്റ് സീറ്റ്‌ ആയി വിട്ടു കൊടുക്കാന്‍ ആവില്ല എന്ന് ഹൈക്കോടതിയില്‍ ഇന്റര്‍ ചര്ച്ച് കൌണ്സിലിനോടൊപ്പം ചേര്‍ന്ന് ഹര്‍ജ്ജി നല്‍കുകയും ചെയ്ത സിപിഎം-ന്റെ വഞ്ചനയുടെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു .....

  ReplyDelete
 24. വള്ളിക്കുന്നെ, എനിക്കൊരു സംശയം..എല്ലാ കാര്യത്തിനും കോടതികളുടെ പിറകില്‍ ഒളിച്ചിരിക്കാന്‍ വേണ്ടിയാണോ നമ്മള്‍ ആനയും അമ്പാരിയും ആയി കുറെ എണ്ണത്തിനെ"തിരിഞ്ഞെടുത്തു" അങ്ങ് തിരോന്തോരത്തിന് വിട്ടത്???അങ്ങനെ എല്ലാം കോടതിയെ ഏല്‍പ്പിക്കാന്‍ ആണെങ്കില്‍ ഇവരെന്തിനു വെറുതെ...???കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി ഈ കാഴ്ച തുടരുന്നൂ???ഈ പൊറാട്ട് നാടകത്തിനു ഒരു അറുതി ഉണ്ടാകുമോ???ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങള്‍ അറപ്പ് ഉളവാക്കുന്നു..അതുകൊണ്ട് ഒന്നും പറയുന്നില്ല...

  ReplyDelete
 25. //നൂറു സീറ്റില്‍ ഇത്ര സീറ്റ് തുട്ടിന്, ഇത്ര സീറ്റ് മാര്‍ക്കിന്. തുട്ടിന് ഫീസ്‌ ഇത്ര. മാര്‍ക്കിന് ഫീസ്‌ ഇത്ര. അത് ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ രണ്ടു വരിയില്‍ എഴുതി ഒരു നിയമമാക്കുക. തീര്‍ന്നു. അത്രയേയുള്ളൂ പ്രശ്നം. അത് ചെയ്യാതെ തെക്കോട്ടും വടക്കോട്ടും ചര്‍ച്ചക്ക് പോയിട്ട് കാര്യമില്ല.//

  ഇത്ര നിസാരമാണ് കാര്യമെങ്കില്‍ എല്‍ഡീഎഫും യൂഡീഎഫും ഒരു പോലെ നായയ്ക്ക് മുഴുത്തേങ്ങ കിട്ടിയ കണക്കെ ഇതും കൊണ്ട് വര്‍ഷാവര്‍ഷം ഉരുളുന്നത് എന്തിനാന്നാ തിരിയാത്തത്.ഇവന്മാര്‍ തന്നെയല്ലേ ഈ പ്രശ്നത്തിന്റെ ഉപജ്ഞാതാക്കളും നടത്തിപ്പുകാരും.
  ന്യൂനപക്ഷാവകാശം എന്ന മുഖം മൂടിയണിഞ്ഞു കഴുത്തറപ്പന്‍ കൊള്ളനടത്തുന്ന വിദ്യാഭ്യാസകച്ചവടക്കാരെ തൊടാന്‍ ഒരുത്തനും നട്ടെല്ലില്ല-അതാണ്‌ പ്രധാനപ്രശ്നം.

  താന്കള്‍ ആ ഡാഷ് ഇട്ടിടത്തു എന്ത് വെച്ചാ പൂരിപ്പിക്കുക.അനുയോജ്യമായ ഒരു വാക്ക് ഇനിയും മലയാളത്തില്‍ ഉണ്ടായിട്ടു വേണം. :(

  ReplyDelete
 26. എന്തു കൊണ്ട് ഈ വിദ്യാര്‍ത്ഥി യുവജന സമരങ്ങള്‍?


  മെഡിക്കല്‍ പി.ജി പ്രവേശനത്തിന് മെറിറ്റ് കോട്ടയിലേക്കുള്ള ലിസ്റ്റ് നല്കാതെ മനപ്പുര്‍വ്വം 100% സീറ്റിലും കച്ചവടത്തിന് വഴിയൊരുക്കി.എം.ബി.ബി.എസ് സീറ്റിലടക്കം നിലവിലെ സാഹചര്യം തുടരാന്‍, തത്വത്തില്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന്റെ ധിക്കാരപരമായ നിലപാട് മന്ത്രിസഭാ ഉപസമിതി തങ്ങളുടെ നിലപാടായി പത്രമാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിച്ചു.അതോടെ മറ്റു മാനേജ്മെന്റുകളും 50:50 ധാരണയില്‍ നിന്നും പിന്‍മാറീ.ചുരുക്കത്തില്‍ ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന് എല്ലാ സീറ്റും കോടിക്കണക്കിന് രൂപയ്ക്ക് കച്ചവടം ചെയ്യാമെന്നു സമ്മതിച്ചും അതുവഴി മറ്റു മാനേജ്മെന്റുകളെ അതിന് പ്രേരിപ്പിച്ചും മെഡിക്കല്‍ പ്രവേശനം പൂര്‍ണ്ണമായ കച്ചവടത്തിന് തുറന്നുകൊടുത്തു.


  കഴിഞ്ഞ എല്‍.ഡി.എഫ് ഗവര്‍മെന്റിന്റെ കാലത്തുള്ള സ്റ്റാറ്റസ് കോ തുടരാന്‍ തീരുമാനിച്ചതില്‍ എന്താണ് തെറ്റ്?


  കഴിഞ്ഞ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന് കീഴിലുള്ള കോളേജിലൊഴികെ ബാക്കി എല്ലാ കോളേജിലും 50% സീറ്റില്‍ സര്‍ക്കാര്‍ഫീസില്‍ മെരിറ്റ് ലിസ്റ്റില്‍ നിന്ന് പഠിപ്പിക്കാന്‍ സാധിച്ചു.ആ വിദ്യാര്‍ത്ഥികള്‍ ഇന്നും സര്‍ക്കാര്‍ ഫിസില്‍ പഠിച്ചുകൊണ്ടിരിക്കുന്നു.കരുണ,എം.ഇ.എസ് തുടങ്ങിയ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് നേരിട്ട് ഇക്കാര്യം ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.അതിനു ശേഷം ശാശ്വത പരിഹാരമെന്ന നിലയ്ക്ക് സ്വാശ്രയനിയമം പാസാക്കി.കോടതി അതു റദ്ദാക്കി.സഭക്ക് കീഴിലാണ് നീതിന്യായ വ്യവസ്ഥ എന്ന് പറഞ്ഞ ജഡ്ജിമാര്‍ വിധിപറയുന്ന നീതി പീഠങ്ങളില്‍ നിന്നാണ് ഇത്തരം വിധിയുണ്ടായതെന്നതും ഇതോടൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതാണ്.സാഹചര്യങ്ങള്‍ ഇത്ത്രയും പ്രതികൂലമായിട്ടും ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിനു കീഴിലുള്ള കോളേജുകള്‍ ഒഴികെ മറ്റെല്ലാ കോളേജുകളെയും സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുവിപ്പിച്ച് 50% സീറ്റില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തി അതില്‍ നിശ്ചിത സീറ്റുകള്‍ സര്‍ക്കാര്‍ ഫീസിലും മറ്റുള്ള പല സ്ളാബിലുള്ള ന്യായമാമായ ഫീസിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കി.


  സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ആര്?


  ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ അട്ടിമറിക്കാന്‍ സാമ്രാജ്യത്ത്വ ഫണ്ട് ഒഴുക്കി നടത്തിയ വിമോചന സമരത്തിന് നേതൃത്ത്വം കൊടുത്തവര്‍,ചെങ്കൊടിയെ കുരിശായും കമ്മ്യൂണിസ്റ്റ്കാരെ സാത്താന്‍മാരായും കാണുന്നവര്‍,കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്ത്വം കൊടുക്കുന്ന ഇടതുമുന്നണിക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ്,അതായത് യു.ഡീ.എഫ്നു വോട്ട് ചെയ്യണമെന്ന് പറഞ്ഞ് വിശ്വാസികളുടെ വിശ്വാസം മുതലെടുത്ത് യു.ഡി.എഫിനെ വിജയിപ്പിച്ചു കൊണ്ടേയിരിക്കുന്നവര്‍..അതായത് ചുരുക്കിപ്പറഞ്ഞാല്‍ യു.ഡി.എഫ്ന്റെ അപ്രഖ്യാപിത ഘടക കക്ഷി!


  മറ്റു മാനേജ്മെന്റുകള്‍ 50:50 കരാറില്‍ നിന്നു പിന്‍മാറാന്‍ കാരണം?


  യു.ഡി.എഫ്ന്റെ അപ്രഖ്യാപിത ഘടകക്ഷിയുമായി അവിശുദ്ധ-രഹസ്യകരാറില്‍ ഏര്‍പ്പെട്ടുകൊണ്ട് മറ്റു മാനേജ്മെന്റുകളൊട് ചിറ്റമ്മ നയം സ്വീകരിച്ചു.തങ്ങള്‍ക്ക് പ്രത്യേകിച്ച് ഒരു നിലപാടുമില്ല എന്ന് കോടതിയില്‍പറഞ്ഞു.സ്വാഭാവികമായും തങ്ങള്‍ മാത്രം എന്തിന് 50% സീറ്റ് സര്‍ക്കാര്‍ അനുശാസിക്കുന്ന ഫീസ് ഘടനയില്‍ പ്രവേശനം നടത്തണമെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ നിലപാടു സ്വീകരിച്ചതില്‍ അത്ഭുതമുണ്ടോ?ഇനി അവര്‍ക്ക് അത്തരം നിലപാട് എടുക്കാനുള്ള അവസരം ബോധപൂര്‍വ്വം സൃഷ്ടിച്ചാതാണോ എന്ന സന്ദേഹവും തികച്ചും ന്യായമാണ്.

  ReplyDelete
 27. തുടര്‍ന്ന് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് കാരണം?


  കാര്യങ്ങള്‍ മുകളില്‍ വിവരിച്ചതരത്തില്‍ ആയിരിക്കെ,എന്തുകൊണ്ട് വ്ദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാവുന്നില്ല?സാധാരണ തിരുവനന്തപുരത്തേക്ക് വന്ന് പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് കീഴവഴക്കമെന്നിരിക്കെ സര്‍ക്കാര്‍ സര്‍ക്കാരിനോട് ധിക്കാരപരമായ നിലപാട് സ്വീകരിക്കുന്ന ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ കാരെ അവരുടെ ആസ്ഥാനത്ത് പോയി കണ്ട് ചര്‍ച്ച നടത്തി,അവരുടെ നിലപാടുകള്‍ തീരുമാനമായി പ്രഖ്യാപിക്കുന്നു.നേരെമറിച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരഭൂവിലുള്ള വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ ഗ്രനേഡും ജലപീരങ്കിയും യന്ത്രത്തോക്ക് ഘടിപിച്ച വാഹനങ്ങളുമായി നേരിടാന്‍ ഒരുങ്ങുന്നു.ഇതൊന്നും കണ്ട് പേടിച്ചിരണ്ട് പിന്‍മാറുന്നവരല്ല വിദ്യാര്‍ത്ഥി സംഘടനകള്‍.അതു കൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വകതിരിവോടെ ചിന്തിക്കുന്നത് വരെ ഈ സമരം തുടരും.

  ReplyDelete
 28. സമരം ചെയ്യുന്ന പെണ്‍കുട്ടികളെ പുരുഷ പോലീസ്‌ വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെയും, ബൂട്ട്സ് ഇട്ട കാലുകൊണ്ട് ചവിട്ടുന്നതിത്നെയും ചിത്രങ്ങള്‍ മലയാളത്തിലെ മിക്ക ചാനലുകളും പത്രങ്ങളും ഇന്നലെ നല്‍കിയിരുന്നു. മിക്ക ചാനലുകളും, പത്രങ്ങളും ഇന്നലെ തിരുവന്തപുരത്ത് പോലീസ്‌ ഏകപക്ഷീയവും, ക്രൂരവുമായി സമരത്തെ നേരിട്ടു എന്ന് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ നിത്യവും വന്ന് ഓശാന പാടുന്ന പ്രത്യക വികാര ജീവികളെ "ഉദ്ധരിപ്പിക്കാനും" അതുവഴി കൂടുതല്‍ കമന്റുകള്‍ കിട്ടാനും ആകും വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സമര മുഖത്തുനിന്നു എടുത്ത ഒരു ചിത്രം ഇട്ട് അടിപ്പാവാടയും, ചുരിദാറും പൊങ്ങിയത് പരിശോധിക്കുന്നത്. ഇക്കിളി പുസ്തകങ്ങളും, ഇക്കിളി സിനിമകളും കൂടുതല്‍ വിറ്റുപോകാന്‍ അവര്‍ ചെയ്യുന്ന അതെ വിപണന ത്രന്ത്രം തന്നെ ഇത്. നാണക്കേട്... പെണ്ണിനെ ഇതേ കണ്ണുകൊണ്ട് മാത്രം കാണുന്നവര്‍ക്ക്‌ മനസ്സുഖം കിട്ടട്ടെ. വിദ്യാഭ്യാസ കച്ചവര്‍ക്കാര്‍ ആയ മുസ്ലീം ലീഗ് നേതാക്കള്‍ക്ക്‌ ദാസ്യപ്പണി ചെയ്യുന്ന താങ്കളില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതായിരുന്നു...!!

  ReplyDelete
 29. >പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ ശരണ്യയെന്ന വിദ്യാര്‍ഥിനിയുടെ നില ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ വെച്ചാണ് ശരണ്യയെ പോലീസ് മര്‍ദ്ദിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശരണ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.<

  ഒരു രക്ത സാക്ഷിയെ ഒപ്പിചെടുക്കാനുള്ള പെടാപ്പാട്
  ബഷീറിന് വല്ലതും അറിയുമോ?
  ഇനി ഇത് വച്ചല്ലേ കളി
  ഈ മാക്രിക്കളിക്കൊന്നും സഖാക്കളുടെ മക്കളെ കിട്ടീല്ല കേട്ടോ
  അവരല്ലാം വിദേശത്തു പാമ്പായി വാഴുകയല്ലേ (പഠിക്കയല്ലേ)
  പോലീസിന്റെ ഒരധോഗതി

  പോസ്റ്റ്‌ കലക്കി ഭാവുകങ്ങള്‍
  ഭാവുകങ്ങള്‍

  ReplyDelete
 30. 'MBBS പ്രവേശന പരീക്ഷ: ഇന്റര്‍ചര്‍ച്ച്‌ ഒഴികെയുള്ള സ്വാശ്രയ കോളജുകള്‍ക്ക്‌ അനുമതി‍" എന്നത് ഇപ്പോള്‍ മംഗളത്തില്‍ വന്ന വാര്‍ത്തയാണ് ...ഇന്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഒഴികയുള്ള കോളേജുകള്‍ കൊടുത്ത അപ്പീലിലാണ് സുപ്രീം കോടതി വിധി പറഞത് ..അതായത് ആ കേസില്‍ ഇന്റര്‍ചര്‍ച്ച് കോളേജുകളെ പരാമര്‍ശിക്കേണ്ട കാര്യമില്ല ..."ഇന്റര്‍ചര്‍ച്ച്‌ ഒഴികെയുള്ള" എന്ന് പ്രത്യേകം എടുത്തു പറയുമ്പോള്‍ അവരുടെ കോളെജിനു ഒഴികെ ബാക്കി എല്ലാവര്ക്കും അനുമതി കൊടുത്തു എന്നൊരു തെറ്റിദ്ധാരണ ഉണ്ടാകും ..അത് തന്നെയാണ് ആ പത്രത്തിന്റെ ഉദ്ദേശവും ...

  സ്വശ്രയ വിഷയത്തില്‍ അഭിപ്രായം പറയുന്നവരെല്ലാം നുണയന്മാരോ അര്‍ദ്ധസത്യങ്ങള്‍ പറയുന്നവരോ ആണെന്നുള്ള കാര്യം ഖേതകരമാണ് ...

  'ലക്ഷക്കണക്കിനു രൂപ' ഫീസ്‌ കൊടുത്തു പഠിക്കേണ്ട സംവിധാനമാണ് സ്വാശ്രയം എന്നാ കാര്യം പലരും അവഗണിക്കുന്നു ..അത് മനസ്സിലാക്കിയാല്‍ തന്നെ പകുതി പ്രശ്നഗ്ല്‍ തീരും ..."നൂറു സീറ്റില്‍ ഇത്ര സീറ്റ് തുട്ടിന്, ഇത്ര സീറ്റ് മാര്‍ക്കിന്. തുട്ടിന് ഫീസ്‌ ഇത്ര. മാര്‍ക്കിന് ഫീസ്‌ ഇത്ര. അത് ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ രണ്ടു വരിയില്‍ എഴുതി ഒരു നിയമമാക്കുക. തീര്‍ന്നു. അത്രയേയുള്ളൂ പ്രശ്നം" എന്നെഴുതുന്നത് ഒരു പ്രതിപദ്ധതയുമില്ലത്ത കച്ചവടക്കാരാന് ...കോടതി തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തിയാല്‍ പ്രശങ്ങള്‍ പലതും തീരും... അതിനിടയില്‍ കുശുബും കുന്നായ്മയും വര്‍ഗീയതയും ചെരുബോഴാനു വിവാദമാകുന്നത് ...

  ഇന്റര്‍ചര്‍ച്ചി‌നെക്കുരിച്ചു പരാമര്ശിച്ചതുകൊണ്ട് ഒന്ന് രണ്ടു കാര്യങ്ങള്‍ ...മുഴുവന്‍ സീറ്റിലും മെരിറ്റ് നോക്കി എല്ല്ലാവര്‍ക്കും 3 .5 ലക്ഷം ഫീസ്‌ മേടിച്ചാണ് അഡ്മിഷന്‍ നടത്തുന്നത് ..സര്‍ക്കാര്‍ നടത്തിയ എന്ട്രന്‍സ് പരീക്ഷയുടെയും പ്രേവേശന പരീക്ഷയുടെയും മാര്‍ക്കുകള്‍ പരിഗണിച്ചാണ് റാങ്കു ലിസ്റ്റ് തയ്യാറാക്കുന്നത് ...കാശ് മാത്രമായിരുന്നു ഉദ്ദേശമെങ്കില്‍ സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടുന്നതിലും വലിയ ഒരു ചാകര ഇല്ലായിരുന്നു ..അഭിപ്രായം പറയുന്നവര്‍ എല്ലാ വശവും പരിഗണിച്ചു അഭിപ്രായം പറയുക ......സ്വാശ്രയം എന്താണെന്ന് അറിയാതെ വെരുതെ ആവേശം കാണിക്കുന്നതില്‍ കാര്യമില്ല ..

  ReplyDelete
 31. പണ്ട് സ്വാശ്രയം തുടങ്ങുന്ന കാലത്ത് പ്രതിപക്ഷം പറഞ്ഞു ഇവന്മാരുമായി കരാറുണ്ടാക്കാന്‍ , അപ്പൊ വിവരമുള്ളവര്‍ പറഞ്ഞത് കേള്‍ക്കാതെ മ്മടെ സൊന്തം ആള്‍ക്കാരല്ലേ എന്ന് കരുതിയ അന്നത്തെ മുഖ്യന്‍ , അതായത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഴിവ് കെട്ട മുഖ്യന്‍ ഒടുവില്‍ വിളിച്ചു പറഞ്ഞു " സ്വാശ്രയക്കാര്‍ എന്നെ ---ച്ചു ! " എന്ന് ...എന്നിട്ടെന്തായി പാവത്തിന് ചെവിക്കു പിടിച്ചു പുറത്തേക്കിട്ടു !! ( ഹല്ല പിന്നെ , കളി നമ്മളോടോ കുഞ്ഞാടേ എന്നും പറഞ്ഞ് )

  പിന്നീട് എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന നിയമം സുപ്രീംകോടതിയില്‍ വരെ നടന്ന നിയമ യുദ്ധങ്ങളില്‍ പരാജയപ്പെട്ടത് അന്തപ്പന്‍ കാണിച്ച ആ പോഴത്തരം കൊണ്ടാണ് , അന്ന് അനുമതി നല്‍കുന്നതിനു മുന്‍പ് കരാറില്‍ ഒപ്പിടുവിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നോ ?

  ഇപ്പോള്‍ സര്‍ക്കാരിന്‍റെ പിടിപ്പുകേട് കൊണ്ടു മാത്രമാണ് പിജി സീറ്റുകള്‍ നഷ്ട്ടപ്പെടുന്ന അവസ്ഥയുണ്ടായത് , പ്രതിപക്ഷത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം രക്ഷപ്പെട്ടു , അല്ലെങ്കില്‍ അന്തപ്പന്‍ പറഞ്ഞ പോലെ ---ച്ചു എന്നും പറഞ്ഞ് ഇരിക്കാമായിരുന്നു .

  ReplyDelete
 32. Thalluvangan SFI chendakal, Cashvangan Pariyaram marar...

  ReplyDelete
 33. @ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
  താങ്കള്‍ ഇവിടെ പങ്കുവെച്ച അഭിപ്രായം ഈ വിഷയത്തിന്റെ കാമ്പും കാതലും സ്പര്‍ശിക്കുന്നതാണ്. സ്വാശ്രയം എന്നാല്‍ എന്താണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ അത് ഇടം പിടിച്ചത് എങ്ങനെയെന്നും ലക്ഷണമൊത്ത നിരീക്ഷണ പാടവത്തോടെ അങ്ങ് വ്യക്തമാക്കി. ഇത്തരം സമരാഭാസങ്ങളിലൂടെ രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കള്‍ ഒരു തലമുറയെ എങ്ങിനെ കുരങ്ങു കളിപ്പിക്കുന്നു എന്നത് വ്യക്തമാണ്. താങ്കളുടെ ഈ അഭിപ്രായങ്ങള്‍ ഒന്ന് കൂടി വിപുലപ്പെടുത്തി ഒരു പോസ്റ്റായി താങ്കളുടെ ബ്ലോഗില്‍ ഇട്ടാല്‍ നന്നാവും എന്ന് അഭിപ്രായമുണ്ട്.

  ReplyDelete
 34. @കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി ,താങ്കളുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്.തറ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് പക്ഷെ ശ്രദ്ധിക്കാന്‍ മനസ്സില്ല.ഈ പ്രശ്നത്തില്‍ ഇന്നലെ ഞാനും ഒരു ബ്ലോഗ്‌ എഴുതിയിട്ടുണ്ട്.അഭിപ്രായം പറയണം.
  www.vettathan.blogspot.com

  ReplyDelete
 35. ബഷീറേ നന്നായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു.. കെ.പി. എസ് പറഞ്ഞതിനോട് യോജിക്കുന്നു... ഞാന്‍ ഒരു രണ്ട് വര്‍ഷം മുന്‍പ് ഒരു പോസ്തിട്ടിരുന്നു.. താല്പര്യമുണ്ടേല്‍ വായിക്കുക

  http://mukkuvan.blogspot.com/2007/11/blog-post_22.html

  solution:

  ബിസിനസ്സ് ടാ‍ക്സ് സര്‍ക്കാരിനു കൂട്ടാന്‍ ഒരു ശുഭവസ്ത്രധാരികളുടേയും അനുവാദം വേണ്ടാ എന്നാണെനിക്കു തോന്നുന്നത്. അപ്പോള്‍ ഒരു 20% ടാക്സ് സ്വയാശ്രയ കോളേജുകള്‍ക്കേര്‍പ്പെടുത്തുക. ഈ കിട്ടുന്ന തുക പാവപ്പെട്ടവനു പഠിക്കാന്‍ ലോണായി കൊടുക്കുക.

  എന്തെ, ലോണ്‍? നല്ല ചൊദ്യം. ഉന്നത വിദ്യഭ്യാസം കഴിഞ്ഞ് ആരും ചേമ്പ് നടാ‍ന്‍ പോവാറില്ല. അവര്‍ നല്ല ശാംമ്പളത്തില്‍ ജോലിക്കു പോകുന്നു. അത് മിക്കപ്പോഴും അന്യനാടുകളിലാണു( എന്തേ അന്യ നാടുകളില്‍, അത് നമ്മുടെ കൈയിലിരിപ്പ് കൊണ്ടല്ലേ?), അപ്പോള്‍ വെറുതെ പഠിപ്പിച്ചിട്ട് സര്‍ക്കാരിനെന്ത് ലാഭം? ജോലി കിട്ടുമ്പോള്‍ പലിശയടക്കം തിരിച്ച് വാങ്ങുക.

  ReplyDelete
 36. @ 'Sree' Mobile
  കോടതി വിധി വന്ന പാശ്ചാത്തലത്തില്‍ എഴുതിയതെല്ലാം ഒന്ന് മാറ്റി എഴുതൂ.. മാറ്റി മാറ്റി പാടൂ..

  ReplyDelete
 37. @ vettathan & മുക്കുവന്‍
  ബ്ലോഗുകള്‍ നോക്കാം.

  @ Abdul Kareem
  അവരെയും അങ്ങനെ വിളിക്കാം. ഞാന്‍ സമ്മതം തന്നിരിക്കുന്നു. ധൈര്യമായി വിളിച്ചു തുടങ്ങിക്കോളൂ..

  ReplyDelete
 38. മെഡിക്കല്‍ പി ജി പ്രവേശനത്തില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നിരിക്കുന്നു. അന്‍പത് ശതമാനം സീറ്റ് സര്‍ക്കാരിന് അവകാശപ്പെട്ടത്. അപ്പോള്‍ ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ഥികളെ എന്ത് ചെയ്യും? ഈ വിധിയുടെ അടിസ്ഥാനത്തില്‍ മാത്രം സര്‍ക്കാരിന് സീറ്റുകള്‍ ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ പറയുന്നു. ചുരുക്കത്തില്‍ സ്വാശ്രയം വീണ്ടും കുഴഞ്ഞു മറിയുന്നു. ആരാണിതിന് ഉത്തരവാദി? നാട്ടിന്‍പുറത്ത് ഒരു കശാപ്പുശാല തുടങ്ങാന്‍ പോലും പഞ്ചായത്തിന്റെ അനുമതി വേണം. നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പതിനാറു തവണ പരിശോധന വേറെ. അറുത്തു കെട്ടി തൂക്കുന്ന ഉരുക്കളുടെ തുടയില്‍ സീലടിക്കാന്‍ വരെ ആളുകളുണ്ട്. ഇത്ര പോലും മുന്‍കരുതലുകളും നിയമങ്ങളുടെ പിന്‍ബലവുമില്ലാതെ തിടുക്കപ്പെട്ട് എന്തിന് ഈ സാഹസത്തിനു മുതിര്‍ന്നു? രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന തിയറിയുമായി ഇതിനു വഴിമരുന്നിട്ട സാക്ഷാല്‍ എ കെ ആന്‍റണിക്ക് പോലും ഇതിനു മറുപടി കാണില്ല.

  കാശില്ലാത്ത പാവപ്പെട്ട മിടുക്കന്മാരും മിടുക്കികളും കഷ്ടപ്പെട്ട് പഠിച്ചു എന്ട്രന്‍സ് എഴുതി സര്‍ക്കാര്‍ സീറ്റുകളില്‍ പ്രവേശനം നേടട്ടെ. തന്തമാരുടെ കീശയില്‍ കാശുള്ള, നൂല്‍പ്പാലത്തിലൂടെ പ്ലസ്‌ ടു കടക്കുന്ന മണ്ടന്മാര്‍ സ്വാശ്രയ സീറ്റുകളിലൂടെ ഡോക്ടര്‍മാര്‍ ആകട്ടെ. പിന്നീട് കോഴ്സ് കഴിയുന്ന മുറക്ക് കാശുള്ളവനെ ചികില്‍സിക്കാന്‍ ആദ്യം പറഞ്ഞ മിടുക്കന്മാരായ ഡോക്ടര്‍മാര്‍. കാശില്ലാത്ത പട്ടിണി പാവങ്ങളെ ചികില്‍സിക്കാന്‍ രണ്ടാമത് പറഞ്ഞ സ്വാശ്രയ കുഞ്ഞുങ്ങള്‍. ഈ " സൈക്കിള്‍" ഇങ്ങനെ മറിഞ്ഞു തിരിഞ്ഞു വരും. ഇതാണോ ഈ പറയുന്ന സാമൂഹിക നീതി? ഈ സമ്പ്രദായം നിര്‍ത്തലാക്കണം. വ്യക്തമായ നിയമങ്ങള്‍ ഉണ്ടാക്കുന്നത് വരെ ഈ കച്ചവടശാലകള്‍ അടച്ചിടാനുള്ള ചങ്കൂറ്റം നമ്മുടെ സര്‍ക്കാരിനുണ്ടോ? ചികില്‍സിക്കാന്‍ ഈ 'ഒടങ്കല്ലി ഡോക്ടര്‍മാര്‍' വരുന്നതും കാത്ത് ആരും ഇവിടെ ചക്രശ്വാസം വലിച്ചു കിടപ്പുണ്ടെന്ന് തോന്നുന്നില്ല.

  കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷങ്ങളായി ഒരു അദ്ധ്യയന വര്‍ഷത്തിന്‍റെ മൂന്നും നാലും മാസങ്ങള്‍ ഇതിനായി മാത്രം നാം ചര്‍ച്ച ചെയ്തു പാഴാക്കുന്നു. ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചിലവഴിച്ചു കേസ് നടത്തുന്നു. കാശ് കൊടത്തു പഠിക്കാന്‍ കെല്‍പ്പുള്ള ഒരു ന്യൂനപക്ഷത്തിനു വേണ്ടി മാത്രം ചിലവഴിക്കാന്‍ ഉള്ളതാണോ ഒരു ജനതയുടെ മൂന്നു മാസത്തോളം സമയം? ഇവര്‍ക്ക് വേണ്ടി തടയപ്പെടെണ്ടാതാണോ നമ്മുടെ സഞ്ചാര സ്വാതന്ത്ര്യം?

  ഓ:ടോ. മെഡിക്കല്‍ പി ജി സീറ്റിന്റെ പിറകെ ഹൈക്കോടതിയില്‍ പോയ ക്രിസ്ത്യന്‍ മാനേജ്മെന്‍റുകള്‍ക്കൊപ്പം നൂറു ശതമാനം സീറ്റില്‍ സ്വന്തം നിലക്ക് പ്രവേശനം തേടി പരിയാരം സഹകരണ സമിതിയും ഉണ്ടായിരുന്നു. " സാമൂഹിക നീതിക്ക് വേണ്ടി" ഒരു വശത്ത് എസ് ഫ്‌ ഐക്കാര്‍ മൂക്കിലും വായിലും വെള്ളം അടിച്ചുകയറ്റുമ്പോള്‍ മറുവശത്ത് ചിലര്‍ തലവരി പണം മേടിക്കാന്‍ വേണ്ടി കോടതിയില്‍. ഇതിനെ എന്ത് ഭൌതികവാദം എന്ന് വിളിക്കും?

  ലോട്ടറി കേസ് പോലെ സ്വാശ്രയവും ഒരു പിടിയും കിട്ടാതെ പോകുകയാണല്ലോ?

  ReplyDelete
 39. സര്‍ക്കാര്‍ അലോട്ട്മെന്റ് മെമ്മോ യുമായി എത്തിയ ഹസീന എന്ന വിദ്യാര്‍ഥിനിക്ക് മെഡിക്കല്‍ മാനേജ്‌മന്റ്‌ സീറ്റ് നിഷേധിച്ചു ..! റാങ്ക് നേടുന്ന ന്യൂന പക്ഷ വിദ്യാര്‍ഥികളെ വീട്ടിലെത്തി പച്ച ലഡ്ഡു നല്‍കി തങ്ങളുടെതാക്കാന്‍ മത്സരിക്കുന്ന ലീഗുകാര്‍ വിദ്യാഭ്യാസം ഭരിക്കുന്ന സമയത്ത് തന്നെയാണ് ഇതൊക്കെ നടക്കുന്നത് .. ഒരു ലീഗുകാരനെയും ഹസീനയെ സഹായിക്കാന്‍ കണ്ടില്ലല്ലോ..? ഹസീന പ്പോലെ മിടുക്കരായ , എല്ലാ മത വിഭാഗത്തിലും പെട്ട വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ അടച്ചാക്ഷേപിക്കുക ആണ് മൂരി ലീഗുകാര്‍ ചെയ്യുന്നത് ...!

  .സുപ്രീം കോടതിയില്‍ കേസ് കൊടുക്കാന്‍ വരെ ഒരു മാസം വൈകിപ്പിച്ചു മാനേജ്‌മന്റ്‌ കള്‍ക്ക് വിടു വേല ചെയ്ത യു ഡി എഫ് സര്‍ക്കാര്‍ ഇതാണോ സാമൂഹ്യ നീതി .? .അവകാശപ്പെട്ടത് തന്നെ തടയപ്പെടുന്ന സ്ഥിതിയാണോ ലീഗുകാരാ നിങ്ങളുടെ ന്യൂന പക്ഷ സ്നേഹം ..?

  ReplyDelete
 40. സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തിന്റെ പേരിൽ കേരളമാകെ സമരം നടക്കുകയാൺ. എല്ലാ ജില്ല താലൂക്ക് ആസ്ഥാനങ്ങളിലും തലസ്ഥാനത്തും SFIക്കാർ ഓടി നടന്ന് തല്ല് വാങ്ങുന്നുണ്ട്.പാവപ്പെട്ട വിദ്യാർ‍ത്ഥികൾക്ക് വേണ്ടിയാണത്രേ ഈ മഹത്തായ ത്യാഗം! മെഡിക്കലും എഞ്ചിനീയറിങും ഇതിലുൾപ്പെടുമെങ്കിലും, കാശിന്റെയും, രക്ഷിതാക്കളുടെ തള്ളിക്കയറ്റത്തിന്റെയും ഒരിത് വെച്ചു നോക്കുംബ്ബൊഴും സഭാ, മാനേജ്മെന്റ് കച്ചവടക്കാരുടെ തത്രപ്പാട് കാണുംബ്ബൊഴും വ്യക്തമാകുന്നത് മെഢിക്കൽ സീറ്റുകൾക്കാൺ കാര്യമായ കടിപിടി എന്നതാൺ. ആദ്യം തല്ല് വാങ്ങയത് സ്വാശ്രയ വിഷയത്തിലാണെങ്കിലും ഇപ്പോൾ വാങ്ങിക്കോണ്ടിരിക്കുന്നത് ആദ്യം കിട്ടിയ തല്ലിന്റെ പ്രതിഷേധമായിട്ട്! കലികാലം!!

  തല്ലുകൊണ്ട് കാര്യം നേടിയാലും അഞ്ച് വർ‍ഷത്തെ പഠനവും പിന്നെ സാമൂഹ്യസേവനവും കഴിഞ്ഞ് വന്നാൽ സ്വകാര്യപ്രാക്റ്റീസിന്റെ കാര്യവും പറഞ്ഞ് ഈ പാവപ്പെട്ട വിദ്യാർ‍ത്ഥികളെ (അവർ അപ്പോഴേക്കും വിദഗ്ദ വൈദ്യന്മാരാഴിക്കഴിഞ്ഞിരിക്കും) വഴിതടയാനും കല്ലെറിയാനും ഇതേ പാർട്ടിക്കാർ തന്നെ തെരുവിലിറങ്ങും! പിന്നെ തല്ലുകൊണ്ടത് മിച്ചം!!

  കേരളത്തിലെ നിയമനിർമ്മാണ സഭയിൽ സിംഹഭൂരിപക്ഷത്തിൽ കഴിഞ്ഞ അഞ്ച് വർഷം നീണ്ട് നിവർന്ന് ഭരിച്ചിട്ടും ഈ സ്വാശ്രയപ്രശ്നത്തിൽ ശക്തമായ നിയമനിർമ്മാണം നടത്തി പ്രശ്നങ്ങൾക്ക് എന്നെന്നേക്കുമായി പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട ഇടതുപക്ഷം ഒന്നരമാസം പോലും പ്രായമില്ലാത്ത ഉമ്മൻ സർക്കാരിന്റെ മേക്കിട്ട് കേറുന്നതിന്റെ "കെമിസ്റ്റ്രി" മനസ്സിലാകാൻ ഇനി ചൈനയിൽ പോയി ഡോക്ടറേറ്റെടുക്കേണ്ടി വരുമോ!

  അല്ലെങ്കിലും നാടാകെ നടന്ന് തല്ല് വാങ്ങുന്നതിൽ ഈ SFIക്കാർക്ക് എന്തോ ഒരു പ്രത്യേക വാശിയും നിർബ്ബന്ധബുദ്ദിയുമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു! പണ്ട് കരുണാകരൻ ഹയർ സെക്കണ്ടറി ബോർഡ് എന്ന പേരിൽ പ്രീ ഡിഗ്രി കോളെജിൽ നിന്നും വേർപെടുത്താൻ നിയമനിർമ്മാണം നടത്തിയെപ്പോൾ പഠിപ്പ്മുടക്കി തല്ല് വാങ്ങി. അങ്ങനെ കാര്യം മുടക്കി. തുടർന്ന് വന്ന നായനാർ സർക്കാർ ഹയർ സെക്കണ്ടറി ബോർഡ് വേറൊരു കുപ്പിയിലാക്കി പ്ലസ് ടൂ എന്നും പറഞ്ഞ് അവതരിപ്പിച്ചപ്പോൾ കുട്ടിസഖാക്കൾ ഇളിംഭ്യർ!തല്ലുകൊണ്ടത് മിച്ചം!!

  ഈ ടീ മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അൺ എയ്ഡഡ് സ്കൂളുകൾ അനുവദിക്കുന്ന വിഷയത്തിൽ ഇക്കൂട്ടർ നടത്തിയ അക്രമസമരങ്ങളും വാങ്ങിക്കൂട്ടിയ തല്ലിന്റെ കണക്കും ചരിത്രമാൺ (അന്ന് എന്റെ ക്ളാസിൽ വന്ന് ഒരു SFI നേതാവ് പ്രസങ്ങിച്ചത് ഇപ്പോഴൊമോർക്കുന്നു- "അണേട" എന്ന ഒരു തരം സ്കൂളുകൾ കൊണ്ടു വരാൻ സർക്കാർ ശ്രമിക്കുന്നു, അതിനെതിരെ നാം സമരം ചെയ്യുകയാൺ. എല്ലാരും സഹകരിക്കണം). എന്നിട്ടോ, പീ ജേ ജോസഫ് തുടർന്ന് മന്റ്രിയായപ്പോൾ വാരിക്കോരിക്കൊടുത്തൂ അൺ എയ്ഡട് സ്കൂളുകളും പ്ളസ് ടുകളും.വീണ്ടും കുട്ടിസഖാക്കൾ ഇളിംഭ്യർ!തല്ലുകൊണ്ടത് മിച്ചം!!(പിന്നിട് ജോസഫ് തോറ്റതിന്നൊരു കാരണം ഇതാണത്രേ)

  എല്ലാം മറക്കാം.... കൂത്തുപറബ്ബിൽ സ്വാശ്രയ വിഷയത്തിൽ എം വീ രാഘവനെ തടയാനെത്തിയ സഖാക്കളിൽ അഞ്ച് യുവാകൾ വെടികൊണ്ട് മരിച്ചു. ആ നിരപരാധികളെ കൊലക്ക് കൊടുത്ത പാർട്ടി നേത്രുത്വം ലക്ഷങ്ങളുമായി മക്കൾക്ക് സ്വാശ്രയസീറ്റിന്നായി "പൊരുതുംബ്ബോൾ" തലശ്ശേരി കണ്ണൂർ ദേശീയപാതയോരത്ത് സഖാക്കളുയർത്തിയ നിരവധി കൂത്തുപറംബ് സ്മ്രുതി മന്ദിരങ്ങളിൽ നിന്നും അഞ്ച് ചുവന്ന നക്ഷത്രങ്ങൾ തേങ്ങിക്കരയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ?

  ReplyDelete
 41. പ്രബോധനം വാരികയില്‍ ഫസല്‍ ഗഫൂര്‍ എം ഇ എസ് ഇക്കാര്യത്തില്‍ എന്ത് ചെയ്യുന്നു എന്ന് വ്യകതമാക്കുന്നു

  http://www.prabodhanam.net/detail.php?cid=224&tp=1

  ReplyDelete
 42. കേരളത്തിലെ സ്വാശ്രയ പ്രശ്‌നങ്ങളോടുള്ള എം.ഇ.എസ്സിന്റെ നിലപാട്? ഇടത് വലത് സര്‍ക്കാറുകളുടെ സമീപനത്തെ എങ്ങനെ കാണുന്നു?
  സ്വാശ്രയ വിഷയത്തില്‍ ഇടതിനെയോ വലതിനെയോ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. പുഷ്പഗിരി കോളേജ് കേസ് കൊടുത്തതിനെ തുടര്‍ന്നാണ് സ്വാശ്രയ പ്രശ്‌നം ഏറെ കലുഷമാകുന്നത്. തുടര്‍ന്നാണ് ഇസ്‌ലാമിക് അക്കാദമി കേസില്‍ സുപ്രീംകോടതി നൂറ് ശതമാനം സീറ്റിലും മൈനോറിറ്റി സ്ഥാപനങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കിയത്. സ്വാശ്രയ കരാറിനെ തുരങ്കം വെക്കാന്‍ ഇതിന്റെ ചുവട് പിടിച്ച് തുടക്കം മുതലേ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സ്വാശ്രയ നിയമത്തിനെ തുരങ്കം വെക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന് ചുരുക്കം.  50:50 തീരുമാന ഫോര്‍മുലയെ എം.ഇ.എസ് എങ്ങനെ കാണുന്നു?
  കേരളത്തില്‍ എം.ഇ.എസ്സിന്റെ കീഴില്‍ 6 മെഡിക്കല്‍ കോളേജും 32 എഞ്ചിനീയറിംഗ് കോളേജും, 12 ഡെന്റല്‍ കോളേജുമാണുള്ളത്. ഇതിലൊക്കെയും ഈ ഫോര്‍മുല വെച്ചാണ് പ്രവേശനം നടത്തുന്നത്. അങ്ങനെ മാനേജ്‌മെന്റ് ക്വാട്ടയില്‍ എഞ്ചിനീയറിംഗിന് 1.10 ലക്ഷവും ഡെന്റലിന് 3.5 ലക്ഷവും മെഡിക്കലിന് 5.50 ലക്ഷവും വാങ്ങിക്കുമ്പോള്‍ സര്‍ക്കാറിന്റെ 50 ശതമാനം സീറ്റില്‍ മെഡിക്കലിന് 1.38 ലക്ഷം രൂപയാണ് വരുന്നത്. അതില്‍ തന്നെ ക്രീമിലെയറിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് 45,000വും ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 25000വും മാത്രമാണ് ഫീസ് വരിക. സര്‍ക്കാറിന്റെ 50 ശതമാനം ഫീസില്‍ സംവരണ തത്ത്വങ്ങള്‍ പാലിച്ചാണ് ഞങ്ങള്‍ പ്രവേശനം നടത്തുന്നത്.  നൂറ് ശതമാനം സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ ഒരേ ഫീസോടെ പ്രവേശനം നടത്തുക എന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ തീരുമാനം കുറേക്കൂടി സാമൂഹികനീതി ഉറപ്പാക്കുന്നതല്ലേ?
  ഇവിടെയാണ് വമ്പിച്ച അട്ടിമറി സംഭവിക്കുന്നത്. ഒരേ ഫീസ് ഘടനയെന്ന ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ തീരുമാന പ്രകാരം അവരുടെ സ്ഥാപനങ്ങളില്‍ താരതമ്യേന കുറഞ്ഞ ഫീസ് വാങ്ങിക്കുന്നു. 3.5 ലക്ഷംരൂപയാണ് അവരുടെ ഫീസ്. അവിടെ കത്തോലിക്ക വിദ്യാര്‍ഥികള്‍ക്ക് താരതമ്യേന കുറഞ്ഞ ഫീസ് കൊടുത്ത് പഠിക്കാം. ഇതര സമുദായങ്ങള്‍ക്ക് പ്രവേശനമോ പ്രവേശനത്തില്‍ സംവരണ തത്ത്വങ്ങളോ അവര്‍ പാലിക്കുന്നില്ല. തങ്ങളുടെ സമുദായത്തില്‍ പാവങ്ങളില്ലെന്നാണ് അവരുടെ ന്യായം. പാവങ്ങളില്ലാഞ്ഞിട്ടല്ല, ഉള്ളവര്‍ 50-50 ഫോര്‍മുലയില്‍ പ്രവേശനം നടത്തുന്ന മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനത്തിലെ സര്‍ക്കാര്‍ സീറ്റില്‍ കുറഞ്ഞ ഫീസില്‍ സംവരണത്തിലൂടെ അവര്‍ പ്രവേശനം നേടുന്നുവെന്നതാണ്. ഒട്ടും വ്യത്യസ്തമല്ല ഹിന്ദു മാനേജ്‌മെന്റിന് കീഴെയുള്ള അമൃത ഡീംഡ് യൂനിവേഴ്‌സിറ്റിയുടെ കാര്യവും. നൂറ് ശതമാനം സീറ്റിലും പ്രവേശനം നടത്തുന്ന മാനേജ്‌മെന്റ് അവിടെ 5.50 ലക്ഷം രൂപ ഫീസീടാക്കുകയും സംവരണ തത്ത്വങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, സ്വാശ്രയ മേഖല മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറ്റവും വലിയ ബാധ്യത മുസ്‌ലിം സമുദായം പേറേണ്ടിവരികയാണ്.

  ReplyDelete
 43. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിയമത്തെയും അമൃത കാറ്റില്‍ പറത്തുകയാണെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നണ്ടല്ലോ?  തീര്‍ത്തും ശരിയാണ്. മാത്രമല്ല, ഇത്തരത്തില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ തീരുമാനിച്ചാല്‍ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കും അങ്ങനെയാകാവുന്നതാണ്. മറിച്ച് 50-50 ഫോര്‍മുല പാലിക്കാന്‍ നമ്മള്‍ തീരുമാനിച്ചത് സാമൂഹിക നീതി സാധ്യമാകുന്നതിന് വേണ്ടിയാണ്. സമുദായത്തിന് ബാധ്യതയാകുന്ന സ്വഭാവത്തില്‍ അടിയറ വെക്കേണ്ടുന്ന യാതൊരു നിര്‍ബന്ധിതാവസ്ഥയും മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കില്ല. സത്യത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ ഈ നിലപാട് സാമുദായിക ധ്രുവീകരണത്തിനാണ് ഇടവരുത്തുന്നത്. ഇന്ത്യയിലെവിടെയും ഒരു മാനേജ്‌മെന്റും ഇത്തരം നിലപാട് സ്വീകരിക്കുന്നില്ല. മുഴുവന്‍ സീറ്റും കൈവശം വെക്കുകയോ അതില്‍ സ്വസമുദായത്തിന് മാത്രം അഡ്മിഷന്‍ നല്‍കുകയോ ചെയ്യുന്നില്ല. കാരണം ഇതൊരു സെക്യുലര്‍ സ്റ്റേറ്റ് അല്ലേ? ഇപ്രകാരം വിവിധ മാനേജ്‌മെന്റുകള്‍ നിശ്ചിത ശതമാനം സീറ്റുകള്‍ സര്‍ക്കാറിന് വകവെച്ച് കൊടുത്താല്‍ അതില്‍ ഇതര സമുദായങ്ങള്‍ക്ക് പ്രവേശനം ലഭിക്കും. കേരളത്തിലെ മുഴുവന്‍ മുസ്‌ലിം മാനേജ്‌മെന്റ് സ്ഥാപനങ്ങളും ഇത്തരത്തില്‍ 50-50 എഗ്രിമെന്റ് അംഗീകരിച്ച് പ്രവേശനം നടത്തുന്നവരാണ്. പാണക്കാട് ബാഫഖി തങ്ങള്‍ ചെയര്‍മാനായുള്ള കെ.എം.ഇ.എ കോളേജും ബാപ്പു മുസ്‌ലിയാര്‍ ചെയര്‍മാനായിട്ടുള്ള എം.ഇ.എയും മുസ്‌ലിം ലീഗ് നേതാവ് യൂനുസ്‌കുഞ്ഞിന്റെ മുഴുവന്‍ എഞ്ചിനീയര്‍ കോളേജുകളും ഈ 50-50 ഫോര്‍മുല പ്രകാരമാണ് പ്രവേശനം നടത്തുന്നത്. മറിച്ച് മുഴുവന്‍ സീറ്റിലും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നടത്താന്‍ മുസ്‌ലിം മാനേജ്‌മെന്റിന് അറിയാഞ്ഞിട്ടല്ലല്ലോ. അതുകൊണ്ട് ബാക്കിയുള്ളവരും അങ്ങനെ ചെയ്യരുത്.  ഫലത്തില്‍ സ്വാശ്രയ മേഖല മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭാരമാവുകയാണല്ലോ. ഇത് മറികടക്കാന്‍ എം.ഇ.എസ്സിന് എന്തെങ്കിലും ചെയ്യാനാകുമോ?  ഇത് പരിഹരിക്കാന്‍ എം.ഇ.എസിന് കൃത്യമായ പാക്കേജ് തന്നെയുണ്ട്. പക്ഷേ, അത് ഇപ്പോള്‍ മുന്നോട്ട് വെക്കാനോ പറയാനോ ഉദ്ദേശിക്കുന്നില്ല. ഒരു ബഹുസ്വര സമൂഹത്തില്‍ എല്ലാ മാനേജ്‌മെന്റുകളും സര്‍ക്കാറുമായി ഒരു എഗ്രിമെന്റില്‍ എത്തുക എന്നതാണ് അഭികാമ്യമായിട്ടുള്ളത്.  ദലിത്-ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഇന്നും അപ്രാപ്യമാണ് സ്വാശ്രയ മേഖലയെന്ന ആരോപണമുണ്ട്. എം.ഇ.എസ് ഇതിലെന്തെങ്കിലും ചെയ്തിട്ടുണ്ടോ?  നമ്മളാണീ വിഷയത്തില്‍ അല്‍പമെങ്കിലും നീതി ചെയ്തിട്ടുള്ളത്. കഴിഞ്ഞ സ്വാശ്രയ കരാറില്‍ 5% ദലിതര്‍ക്കും ബി.പി.എല്ലിന് താഴെയുള്ള 14%വും ക്രീമിലെയറിന് താഴെയുള്ളവര്‍ക്ക് ഒ.ബി.സിക്ക് 45000 രൂപ ഫീസും എന്നതായിരുന്നു. പിന്നെ വരുന്ന കുറഞ്ഞ 10 ശതമാനം സീറ്റിലാണ് മെറിറ്റ് സീറ്റിന്റെ 1.38 ഫീസ് കൊടുക്കേണ്ടിവരുന്നത്. ഇതില്‍ എല്ലാ വിഭാഗങ്ങളെയും കണക്കിലെടുക്കുന്നുണ്ട്. സാമൂഹിക നീതി ഏറെക്കുറെ നടപ്പാക്കുന്നത് ആ അര്‍ഥത്തില്‍ മുസ്‌ലിം മാനേജ്‌മെന്റുകളാണ്. ഇതിലും അല്‍പം നഷ്ടം സംഭവിക്കുന്നത് മുസ്‌ലിംകള്‍ക്കാണ്. കാരണം അവര്‍ക്കാണ് മാനേജ്‌മെന്റില്‍ കൂടുതല്‍ ഫീസ് കൊടുക്കേണ്ടിവരുന്നത്. അതിനനുസരിച്ച് ഒരു ഫോര്‍മുല രൂപപ്പെടുത്തേണ്ടിവരും. ഏതായാലും ഒരു ഫോര്‍മുല ഉണ്ടാക്കിയാല്‍ അതില്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല പിന്നാക്ക ദലിതര്‍ക്കും പരിഗണന നല്‍കാന്‍ സാധിക്കും. അതേസമയം ഇന്റര്‍ചര്‍ച്ച്, ഹിന്ദു മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ സംവരണമില്ല.സ്വാഭാവികമായും ദലിത്, ആദിവാസി, പിന്നാക്ക വിഭാഗക്കാര്‍ക്ക് പഠിക്കാനുള്ള അവസരം അവര്‍ പൂര്‍ണമായി നിഷേധിക്കുകയാണ് ചെയ്യുന്നത്. ദലിതരും മുസ്‌ലിംകളെപോലെ പ്രത്യേകം പരിഗണിക്കേണ്ട ജനവിഭാഗമാണ്. സംവരണത്തില്‍ പിന്നോട്ട് പോകുന്ന ഒരു സമീപനവും ശരിയല്ല. എം.ഇ.എസ് അതിന് ശക്തമായി എതിരാണ്.

  ReplyDelete
 44. ഏകീകൃത ഫീസ് ഘടനയില്‍ ആരാണ് ഫീസ് നിശ്ചയിക്കേണ്ടതെന്ന തര്‍ക്കമുണ്ടല്ലോ. മാനേജ്‌മെന്റാണോ ഗവണ്‍മെന്റാണോ അത് നിശ്ചയിക്കേണ്ടത്?  അത് ഏകീകരിച്ച് നടപ്പാക്കാനാവില്ല. കാരണം ഒരുപാട് ഘടകങ്ങള്‍ അതില്‍ പരിഗണിക്കേണ്ടിവരും. കേരളത്തിലെ കോാസ്റ്റ് ഓഫ് ലിവിംഗ്, ശമ്പള സ്‌കെയില്‍, കണ്‍സ്ട്രക്ഷന്‍ കോസ്റ്റ്, ലാന്റ് കോസ്റ്റ് എന്നിവയൊക്കെ പരിഗണിക്കേണ്ടിവരും. ഉദാഹരണത്തിന് കേരളത്തില്‍ ഒരു പ്യൂണിന് 10000 രൂപ വേണ്ടിവരും. എന്നാല്‍ കര്‍ണാടകയില്‍ 4000 രൂപ മതിയാകും. അത് ബീഹാറിലെത്തുമ്പോള്‍ 2000 മതിയാകും. അതുകൊണ്ടാണല്ലോ പുറത്ത് നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത്. ഫീസ് സ്ട്രക്ചര്‍ നിര്‍ണയിക്കേണ്ടത് മാനേജ്‌മെന്റുകള്‍ തന്നെയാണ്. അത് വെരിഫൈ ചെയ്യാനുള്ള സംവിധാനമാണ് ഗവണ്‍മെന്റ് ഒരുക്കേണ്ടത്.  കേരളത്തിലെ സ്വാശ്രയ മേഖലയിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കാനാകും?  ഇതില്‍ മൂന്ന് കാര്യങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. സംവരണം, ന്യൂനപക്ഷാവകാശം, സാമൂഹിക നീതി എന്നിവയാണവ. ഇവയില്‍ ഏതെങ്കിലും ഒന്നിന് മേല്‍ക്കൈ വരാനൊക്കില്ല. ഉദാഹരണമായി ന്യൂനപക്ഷാവകാശം മാത്രം പരിഗണിച്ച് സ്വാശ്രയ സ്ഥാപനങ്ങള്‍ മുന്നോട്ട് പോയാല്‍ മറ്റു രണ്ട് പ്രശ്‌നങ്ങളും രൂക്ഷമായി അവശേഷിക്കും.  ഒരു സമ്പൂര്‍ണ നിയമനിര്‍മാണമാണോ സ്വാശ്രയ മേഖലയിലെ പ്രശ്‌നത്തിന് അന്തിമ പരിഹാരം?  അതിന് കേന്ദ്രമാണ് നിയമം നിര്‍മിക്കേണ്ടത്. സുപ്രീംകോടതിയിലെ ഇസ്‌ലാമിക് അക്കാദമി വിധി പ്രസ്താവത്തെ മറികടക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു നിയമനിര്‍മാണമാണതിനാവശ്യം.

  ReplyDelete
 45. സ്വാശ്രയം: സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കണം


  സ്വാശ്രയ വിദ്യാഭ്യാസപ്രശ്നം പരിഹരിക്കപ്പെടണമെങ്കില്‍ സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ നിയമനിര്‍മ്മാണവും ഇച്ഛാശക്തിയുള്ള ഭരണകൂടവും അനിവാര്യമാണ്. നിലവില്‍ ആഘോഷപൂര്‍വം കൊട്ടിഘോഷിക്കുന്ന 50:50 സമ്പദായം നിര്‍ത്തലാക്കണം. നിലവിലെ നിയമം മാനേജ്മെന്റുകള്‍ക്ക് കോടികള്‍ കട്ടുമുടിക്കാനുള്ള നിയമ പിന്‍ബലമാണ്. മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുകയും ഏകീകരിച്ച ഫീസ്ഘടന നടപ്പിലാക്കുകയും വേണം. 2004-ലെ കോടതിവിധിയില്‍ ഫീസിന്റെ കാര്യത്തില്‍ ക്രോസ് സബ്സിഡി പാടില്ല എന്നതാണ് നിര്‍ദ്ദേശം. പക്ഷേ, ഈ ഏകീകരിച്ച ഫീസ് നിശ്ചയിക്കേണ്ടത് ഇന്റര്‍ചര്‍ച്ച് കൌണ്‍സിലോ മാനേജ്മെന്റുകളോ അല്ല. അതിനപ്പുറത്ത് ശക്തമായ സര്‍ക്കാര്‍ സംവിധാനം നിലവില്‍ വരണം. നിലവിലെ മുഹമ്മദ് കമ്മിറ്റി പിരിച്ചുവിട്ട് കൂടുതല്‍ അധികാരമുള്ള ഭരണഘടനാ അധികാരമുള്ള മറ്റൊരു സംവിധാനം കൊണ്ടുവരണം. ഓരോ കോഴ്സിന്റെയും ചെലവുകളെ അടിസ്ഥാനപ്പെടുത്തി സ്ഥാപനങ്ങളുടെ നിലവാരത്തെയും അധ്യാപകരുടെ കഴിവിനെയും മാനദണ്ഡമാക്കി ഏകീകരിച്ച ഫീസ് സംവിധാനം ഏര്‍പ്പെടുത്തണം. ഇങ്ങനെ ഫീസ് നിശ്ചയിക്കുന്നതിന് ഫീസ് റഗുലേറ്ററി കമ്മീഷനെ സര്‍ക്കാര്‍ നിയോഗിക്കണം. നിലവില്‍ വര്‍ഷങ്ങളുടെ പാരമ്പര്യവും മികച്ച അധ്യാപകരും സൌകര്യങ്ങളുമുള്ള കോളേജുകളിലും പുതുതായി ആരംഭിക്കുന്ന കോളേജുകളിലും ഒരേ ഫീസ് ഘടനയാണ് നിലനില്‍ക്കുന്നത്. എല്ലാ സീറ്റിലും ഒരേ ഫീസ് നിശ്ചയിക്കുമ്പോള്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് സ്വാഭാവികമാണ്.


  മികച്ച സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കി കോച്ചിംഗ് നേടി എന്‍ട്രന്‍സില്‍ ഉയര്‍ന്ന റാങ്കിലെത്തുന്ന ഭൂരിഭാഗവും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വലിയൊരു വിഭാഗമാണ് മാനേജ്മെന്റ് സീറ്റില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടുന്നത്. അതിനാല്‍ തന്നെ മുഴുവന്‍ സീറ്റിലും മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനവും ഏകീകരിച്ച ഫീസും നിശ്ചയിച്ചാല്‍ മാത്രമേ ഈ അസന്തുലിതത്വം മറികടക്കാന്‍ സാധിക്കുകുയുള്ളൂ. അതേ സമയം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പുകളും പലിശ രഹിത വായ്പകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. ഓരോ വര്‍ഷവും എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പിലൂടെ ലാഭം ലഭിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. ആ തുകകള്‍ സ്കോളര്‍ഷിപ്പിനുവേണ്ടി നീക്കിവെക്കണം. അതുപോലെ മുഖ്യമന്ത്രിയുടെ സ്കോളര്‍ഷിപ്പ് സ്കീം, ദേശീയ-സംസ്ഥാന സ്കോളര്‍ഷിപ്പ് സ്കീമുകള്‍ തുടങ്ങിയവ ഏകോപിപ്പിച്ച് കൂടുതല്‍ കാര്യക്ഷമതയോടെ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിനിയോഗിക്കണം. പ്രഫഷനല്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുന്ന കമ്പനികളുമായുള്ള സ്പോണ്‍സര്‍ഷിപ്പ് സ്കീമുകളും കരാര്‍ സ്കീമുകളും ആരംഭിക്കാവുന്നതാണ്.

  ഈ ലേഖനം പൂര്‍ണ്ണമായും വായിക്കാന്‍

  Read article writtern by SIO state committee member about Self finance problem
  സ്വാശ്രയം: വേണ്ടത് ജനകീയ വിചാരണ

  ReplyDelete
 46. @ ഇന്ത്യന്‍
  പ്രബോധനം വാരികയില്‍ വന്ന ഫസല്‍ ഗഫൂറിന്റെ അഭിപ്രായങ്ങള്‍ ഇവിടെ പങ്കു വെച്ചതിന് നന്ദി. 6 മെഡിക്കല്‍ കോളേജും 32 എഞ്ചിനീയറിംഗ് കോളേജും 12 ഡെന്റല്‍ കോളേജും ഉള്ള ഒരു ഗ്രൂപ്പിന്റെ വക്താവ് എന്ന നിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ ഈ ചര്‍ച്ചയില്‍ ശ്രദ്ധിക്കപ്പെടെണ്ടത് തന്നെയാണ്.

  ReplyDelete
 47. അത്ര പെട്ടന്ന് നിയമമുണ്ടാക്കിയാല്‍ അതി രൂപ താ...അതില്‍ നിന്ന് ഞങ്ങളുടെ തിരു രൂപ താ ...എന്നൊന്നും പറയാനാകില്ലല്ലോ ......അവനവനു വേണ്ടതൊക്കെ കീശയിലയത്തിനു ശേഷം അതൊക്കെ ഉണ്ടായിക്കോളും....അത് വരെ ഈ ആണ്ടുനേര്‍ച്ച നടന്നു കൊണ്ടിരിക്കും ...ആര്‍ക്കാനിതിലോക്കെ ആത്മാര്‍ത്തത...(രക്തസാക്ഷികൾ ചിരിക്കട്ടെ...)

  ReplyDelete
 48. അത്ര പെട്ടന്ന് നിയമമുണ്ടാക്കിയാല്‍ അതി രൂപ താ...അതില്‍ നിന്ന് ഞങ്ങളുടെ തിരു രൂപ താ ...എന്നൊന്നും പറയാനാകില്ലല്ലോ ......അവനവനു വേണ്ടതൊക്കെ കീശയിലയത്തിനു ശേഷം അതൊക്കെ ഉണ്ടായിക്കോളും....അത് വരെ ഈ ആണ്ടുനേര്‍ച്ച നടന്നു കൊണ്ടിരിക്കും ...ആര്‍ക്കാനിതിലോക്കെ ആത്മാര്‍ത്തത...(രക്തസാക്ഷികൾ ചിരിക്കട്ടെ...)

  ReplyDelete
 49. നാട് നന്നാക്കാന്‍ ആണോ ഈ അക്രമം !!! സമരത്തിന്‍റെ പേരില്‍ പൊതുമുതലും അന്യന്‍റെ മുതലും നശിപ്പിക്കുന്നവര്‍ക്ക് നല്ല തല്ലു കിട്ടിയെങ്കില്‍ കണക്കായി പോയി... കൊടുത്തത് കുറഞ്ഞു പോയെങ്കിലെ ഉള്ളൂ .... പാവം പോലീസുകാര്‍ ...

  ReplyDelete
 50. ഈ തെരുവു ഷോയിലെ മികച്ച നടന് അടുത്ത (ഉപ/പൊതു)തെരെഞ്ഞെടുപ്പില്‍ ഒരു ടിക്കറ്റ്‌..... അങ്ങിനെയാവുമ്പോള്‍ പോലീസിന്‍റെ തല്ലു വാങ്ങിയോടുന്ന ഷഡ്ജമിടാത്ത ആ പൃഷ്ടാമിക്ക് സാധ്യത കാണുന്നു.......ഞാന്‍ എസ് എം എസ് അയക്കാന്‍ തുടങ്ങി.....

  ReplyDelete
 51. Samaram cheyyan erangunnathinu oru nyayeekaranam vende.... ee Achumamanum teamum karanam entoram nalla padhatikal velicham kanathe poyi.... Azhimati nadathikkotte ennalum bakkiyulla paisakondu karyangal nadathiyal nammude keralam etra pande developed ayene.... Karshakare krishi cheyyan sammathikkulla... oru koithu yantram enganum konduvanna pinne samaramayi... enna ee parayana vrithikkettavanmaru orennamengilum melanangi [paniyumo???? Eni oru business enganum thudanganane appo varum aa pirivu ee pirivu ennu paranju... eni athu koduthillengilo aduytha harthalinu oru chillu pottum theercha.... Evanmarude veettilninnu konduvacha mothalano public transport.... Kallerinju kallerinju kallu theranathallathe evanmarude swabhavam nannakumennu thonnunnilla.... Nethakkalekkondu pinneyum sahikkam avarude valukalekkondu oru rakshayumilla... Nanamillatha vargangalu!!!

  ReplyDelete
 52. എന്താ സുപ്പര്‍ ബ്ലോഗ് !കണ്ടിട്ട് അസൂയ വരുണു

  ReplyDelete
 53. ബഷീക, പോസ്റ്റ്‌ കിടിലന്‍. കുറച്ച ദിവസം രാഷ്ട്രീയ പോസ്റ്റൊന്നും കാണാതിരുന്നപ്പോള്‍ എന്ത് പറ്റി എന്ന് തോന്നിയിരുന്നു. ഏതായാലും ഇത് sfiക്കാര്‍ക്ക് പോലീസിനോട് കിട്ടിയ അടിയെക്കള്‍ വേദനിക്കും.

  ReplyDelete
 54. ഏതായാലും ഗവേര്‍മെന്റും സ്വശ്രയകാരും പിന്നെ കേരളത്തിന്‌ പുറത്തുള്ള സ്വശ്രയകാരും ഇന്ത്യക്ക് പുറത്തുള്ള ബടാ സ്വശ്രയകാരും വര്‍ഷാവര്ഷം പുറത്ത് വിടുന്ന ഈ അപ്പോതിക്കീരികള്‍ ഉണ്ടാക്കാന്‍ പോവുന്ന സാമൂഹ്യ ദുരന്തം ഓര്‍ത്തോര്‍ത്തു എനിക്ക് ഉറക്കം നഷ്ടപ്പെടുകയാണ്

  ReplyDelete
 55. >>>>>താങ്കള് ഇവിടെ പങ്കുവെച്ച അഭിപ്രായം ഈ വിഷയത്തിന്റെ കാമ്പും കാതലും സ്പര്ശിക്കുന്നതാണ്. സ്വാശ്രയം എന്നാല് എന്താണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂമികയില് അത് ഇടം പിടിച്ചത് എങ്ങനെയെന്നും ലക്ഷണമൊത്ത നിരീക്ഷണ പാടവത്തോടെ അങ്ങ് വ്യക്തമാക്കി.<<<<<

  വള്ളിക്കുന്നും അഞ്ചരക്കണ്ടിയും കൂടി ആടിനെ പട്ടിയാക്കുന്ന കലാപരിപാടി കൊള്ളാം. അഞ്ചരക്കണ്ടിയുടെ പ്രത്യയ ചാത്രം പണമാണ്. വള്ളിക്കുന്നതിന് ആമീന് പാടുമ്പോള് മറ്റൊരു മുഖം മൂടിയും കൂടി അഴിഞ്ഞു വീഴുന്നു. ലീഗിനെ പിന്തുണക്കുന്ന വള്ളിക്കുന്നില് നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. പണം പ്രത്യയചാത്രമാക്കിയ അഞ്ചരകണ്ടിക്കും ചേരുന്ന അഭിപ്രായമാണ്. പക്ഷെ സാമൂഹ്യനീതി എന്ന മുഖാവരണമണിഞ്ഞ കോണ്ഗ്രസിനെ അദ്ദേഹം പിന്തുണക്കുന്നു എന്നറിയുമ്പോള് മൂക്കത്ത് വിരല് വയ്ക്കാതെ വയ്യ. പാവം ഉമ്മന് ചാണ്ടി. രണ്ടു പ്രാവശ്യമണദ്ദേഹം ഇന്ധനവില കുറച്ചത്. പണമുള്ളവന് ഇന്ധനം വാങ്ങിക്കോട്ടേ എന്ന അഞ്ചരകണ്ടി പ്രത്യയചാത്രം അദ്ദേഹം സ്വീകരിച്ചില്ല. ഒരു രൂപക്കരി നല്കുമ്പോഴും പണമില്ലാത്തവന് പട്ടിണികിടനു ചാകട്ടെ എന്നും പറഞ്ഞില്ല. ഫ്രഞ്ചു വിപ്ളവം നടക്കുന്ന സമയത്ത് അവിടത്തെ രാജ്ഞിക്കുണ്ടായിരുന്ന അതേ മനോഭാവമണഞ്ചരക്കണ്ടിക്ക്. വള്ളിക്കുന്നും അതില് അണിചേരുന്നതില് യതൊരു അത്ഭുതത്തിനുമവകാശമില്ല. ചക്കിക്കൊത്ത ചങ്കരന്.

  അഞ്ചരക്കണ്ടി പറഞ്ഞ ആപ്തവാക്യം ഇതാണ്.
  സെല്ഫ് ഫിനാന്സ് എന്നു പറഞ്ഞാല് പണം
  കൊടുത്ത് പഠിക്കുക എന്നാണര്ത്ഥം
  ഇതിനു കയ്യടിക്കുന്ന താങ്കളോട് പുച്ഛം തോന്നുന്നു.

  സര്ക്കാര് ഉത്തരവുകള് പാലിക്കാത്ത അണ് എയിഡഡ് സ്ഥാപനങ്ങള്ക്കെതിരെ നടപടിയെടുക്കുമെന്നാണ്, റബ്ബെന്ന ലീഗു മന്ത്രി ഇന്നലെ നിയമസഭയില് പറഞ്ഞത്. കൂടെ വന്ന വാര്ത്ത കേരള ഹൈക്കോടതിയിലെ "ശുംഭന്മാര് ",50% സീറ്റില് സര്ക്കാരിനു പ്രവേശനം നടത്താം എന്നും വിധിച്ചതായിട്ടാണ്. ഇവരുടെയൊക്കെ നാവരിയാന് അഞ്ചരക്കണ്ടിയും വള്ളിക്കുന്നു ഇറങ്ങരുതെന്ന അപേക്ഷയുണ്ട്.

  ReplyDelete
 56. >>>>>സെല്‍ഫ് ഫിനാന്‍സ് എന്നു പറഞ്ഞാല്‍ പണം
  കൊടുത്ത് പഠിക്കുക എന്നാണര്‍ത്ഥം. <<<<<


  ഇതിനെ ഇങ്ങനെയും ദുര്‍വ്യാഖ്യാനിക്കുന്ന അഞ്ചരക്കണ്ടിക്കൊരു നമോവാകം. ഈ ദുര്‍വ്യാഖ്യാനം തൊള്ളതൊടാതെ വിഴുങ്ങിയ വള്ളിക്കുന്നിനും നമോവാകം.

  താങ്കള്‍ തെറ്റിദ്ധരിപ്പിക്കുന്നതല്ല, സെല്ഫ് ഫൈനാന്‍സിംഗ് സ്ഥാപനം. സര്‍ക്കാരില്‍ നിന്നും യാതൊരു വിധ സഹായവുമില്ലാതെ ഒരു സ്ഥാപനം തുടങ്ങി നടത്തികൊണ്ടുപോകുന്നതിനെയാണ്, സെല്ഫ് ഫൈനന്‌സിംഗ് എന്നു പറയുന്നത്. അല്ലാതെ പണം കൊടുത്ത് പഠിക്കുന്നതിനെയല്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഫീസു കൊടുക്കണം. പഠികുന്ന കുട്ടികളില്‍ നിന്നും വാങ്ങുന്ന ഫീസ് അതിന്റെ ചെറിയ ഒരു ശതമാനം മാത്രമേ വരൂ.
  ലോകം മുഴുവനുമുള്ള അനേകായിരം സെല്ഫ് ഫൈനാന്‍സിംഗ് കോളേജുകള്‍ ധനം സമാഹരിക്കുന്നത് എങ്ങനെയെന്ന് അന്വേഷിച്ചാല്‍ താങ്കള്‍ക്കത് ബോധ്യമാകും.

  ReplyDelete
 57. സെല്‍ഫ് ഫിനാന്‍സ് കോളേജ് തുടങ്ങുന്നത് ,
  സംഘടനയായാലും ട്രസ്റ്റ് ആയാലും വ്യക്തികളായാലും കച്ചവടത്തിന്റെ പരിധിയില്‍ മാത്രമേവരികയുള്ളൂ.<<<<<  എന്താണിവര്‍ കച്ചവടം ചെയ്യുന്നത്? ചക്കയോ അതോ മാങ്ങയോ?

  ഇതെഴുതിയതിന്റെ താഴെ താങ്കളെഴുതി.


  സ്വാശ്രയ മേഖലയില്‍ കോളേജ് തുടങ്ങുന്നവരെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എന്നാണ്
  പുരോഗമനക്കാര്‍ പറയുന്നത്.  സംഘടനയായാലും ട്രസ്റ്റ് ആയാലും വ്യക്തികളായാലും, സെല്‍ഫ് ഫിനാന്‍സ് കോളേജ് തുടങ്ങുന്നത് , കച്ചവടമാണെന്നു താങ്കള്‍ പറയുന്നു. മറ്റുള്ളവര്‍ അത് പറഞ്ഞാല്‍ അവരെ പുരോഗമനക്കാര്‍ എന്നു വിളിച്ചാക്ഷേപിക്കുന്നു. മലര്‍ന്നു കിടന്നു തുപ്പരുത് മാഷേ.

  ReplyDelete
 58. സ്വാശ്രയ സമരത്തെ തണുപ്പിക്കാനാണ് രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നിയമം ഏ.കെ.ആന്റണി കൊണ്ടുവന്നത്..<<<<<


  താങ്കള്‍ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു. ആന്റണി ഒരു നിയമവും കൊണ്ടുവന്നില്ല. കൊണ്ടു വന്നിരുന്നു എങ്കില്‍ ഈ പ്രശ്നം ഇതുപോലെ കുഴഞ്ഞു മറിയില്ലായിരുന്നു.

  50% സീറ്റുകളില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ കുട്ടികള്‍ പഠിക്കുന്ന അതേ ഫീസില്‍ പഠിപ്പിച്ചോളാം എന്ന് കച്ചവടക്കര്‍ വാക്കാല്‍ സമ്മതിച്ചു. ആന്റണി അത് മുഖവിലക്കെടുത്തു. ളോഹയിട്ട സത്വങ്ങള്‍ വാക്കുമാറില്ല എന്നു കരുതിയത് ആന്റണിയുടെ മണ്ടത്തരം. ഈ സത്വങ്ങള്‍ പറഞ്ഞത് ഒരു കരാറായി എഴുതി വാങ്ങിയിരുന്നെങ്കില്‍ ഒരു കോടതിയിലും ഇവര്‍ വിജയിക്കില്ലായിരുന്നു.

  ReplyDelete
 59. അതല്ല, സര്‍ക്കാറിന് കഴിയാത്തത് ഏറ്റെടുത്ത് നടത്താന്‍
  ആരെങ്കിലും ലാഭേച്ഛയില്ലാതെ വരണമായിരുന്നെന്നോ. ലാഭേച്ഛയുള്ള എന്തും കച്ചവടമാണല്ല്ലൊ..<<<<<  മുകളില്‍ ഒരാള്‍ എം ഇ എസ് നടത്തുന്ന സ്ഥാപനങ്ങളിലെ കണക്കുകള്‍ എഴുതിയിട്ടുണ്ട്. അതിങ്ങനെ.

  കേരളത്തില്‍ എം.ഇ.എസ്സിന്റെ കീഴില്‍ 6 മെഡിക്കല്‍ കോളേജും 32 എഞ്ചിനീയറിംഗ് കോളേജും, 12 ഡെന്റല്‍ കോളേജുമാണുള്ളത്. ഇതിലൊക്കെയും ഈ ഫോര്‍മുല വെച്ചാണ് പ്രവേശനം നടത്തുന്നത്. അങ്ങനെ മാനേജ്‌മെന്റ് ക്വാട്ടയില്‍ എഞ്ചിനീയറിംഗിന് 1.10 ലക്ഷവും ഡെന്റലിന് 3.5 ലക്ഷവും മെഡിക്കലിന് 5.50 ലക്ഷവും വാങ്ങിക്കുമ്പോള്‍ സര്‍ക്കാറിന്റെ 50 ശതമാനം സീറ്റില്‍ മെഡിക്കലിന് 1.38 ലക്ഷം രൂപയാണ് വരുന്നത്.

  സര്‍ക്കാരിനു നടത്താന്‍ കഴിയാത്തത് എം ഇ എസ് നടത്തി. നഷ്ടമാണെന്ന് അവരുടെ പ്രസിഡണ്ടും പറയുന്നില്ല. എം ഇ എസിനു ഇത്രയധികം സ്ഥാപനങ്ങള്‍ നഷ്ടമില്ലാതെ നടത്താനാകുമെങ്കില്‍, എന്തു കൊണ്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു പറ്റുന്നില്ല? ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പറയുന്നത് കള്ളത്തരമാണെന്ന് ഇത് തെളിയിക്കുന്നു.

  ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റേത് ലാഭേച്ഛയല്ല. കൊള്ളലാഭേച്ചയാണ്. വൈദികരും ബിഷപ്പുമാരുമാണീ കൊള്ളലാഭക്കച്ചവടത്തിറങ്ങുന്നത് എന്നതാണ്, സമകാലീന കേരളത്തിന്റെ ദുര്യോഗം.

  ലാഭേച്ചയില്ലതെ കൊള്ളലാഭം ​കൊയ്യാതെ ലക്ഷക്കണക്കിനു സ്ഥാപനങ്ങള്‍ ക്രൈസ്തവ സഭ കേരളത്തില്‍ നടത്തുന്നുണ്ട്. അവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പഠിക്കുന്ന കുട്ടികളുടെ ഫീസിനെ ആശ്രയിച്ചുമല്ല അവര്‍ നടത്തുന്നത്. സാമൂഹ്യ നീതി ലക്ഷ്യം വച്ചാണവ നടത്തുന്നതും.

  ReplyDelete
 60. സ്വകാ‍ര്യസ്വത്തിന് സംരക്ഷണവും നിയമപ്രാബല്യവുമുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ഒരു കച്ചവടവും തെറ്റോ പാപമോ അല്ല. .<<<<<

  കഷ്ടം.

  സ്വന്തം  ശരീരം കച്ചവടം നടത്തുന്ന വേശ്യക്കും അപ്പോള്‍ കച്ചവടമാകാം ഇല്ലേ? നല്ല നാട്.

  ReplyDelete
 61. ഈ വിഷയത്തില്‍ ഒന്നാം പ്രതി എ.കെ ആന്റണിയും, രണ്ടാം പ്രതി ഇന്റര്‍ ചര്‍ച്ച് കൌന്സിലും ആണ്. അതറിയാന്‍ ഇത്ര വര്‍ഷം ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമൊന്നുമില്ല. ഒന്നാം പ്രതി മനപ്പൂര്‍വ്വം ചെയ്തതല്ലായിരിക്കാം. പകഷെ ഒരു മുഖ്യമന്ത്രി ഇത്രയും സുപ്രധാനമായ ഒരു ഒപ്പ് ഇടാന്‍ വേണ്ടി പേനയെടുക്കുമ്പോള്‍ ഇങ്ങിനെ ദിവാസ്വപ്നത്തില്‍ മുഴുകാന്‍ പാടുണ്ടോ? 50% മാനേജ്മെന്റിനും 50% സര്‍ക്കാരിനുമെന്നു വാക്കാലുള്ള ഉറപ്പിന്റെ ദിവാസ്വപ്നം. ഒരു സെന്റു ഭൂമി വിക്രയം ചെയ്യാന്‍ പോലും നമ്മള്‍ എന്ത് മാത്രം കരാറുകള്‍ ആണ് ഏഴുതിയുണ്ടാക്കുന്നത്. എത്ര സാക്ഷികള്‍ വേണം. ഒരു "ആദര്‍ശ" ധീരന്‍ മുഖ്യമന്ത്രി ഇത്ര ഹ്രസ്വദൂര ബുദ്ധിയ്ക്കുടമായായത് എങ്ങിനെയാണ്‌? അതും കേരളത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥയുടെ മൂല കാരണത്തെ പറ്റിയൊക്കെ പുതിയ തീസിസ്‌ ഉണ്ടാക്കുന്നതില്‍ അതി ബുദ്ധി പ്രദര്‍ശിപ്പിച്ച ഒരാള്‍.

  പിന്നെ sfi യുടെ കാര്യം. സിപിഎം ന്റെ അവസരവാദ നയങ്ങള്‍ക്കനുസരിച്ച് ചുടുചോര്‍ മാന്താന്‍ വേണ്ടിയുള്ള ഒരു യുവജന പ്രസ്ഥാനം ആണ് അത് എന്ന് പൊതുജനം മനസിലാക്കിയിട്ട് കാലം കുറെയായില്ലേ.

  ReplyDelete
 62. സര്‍ക്കാര്‍ എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും ക്രോസ്
  സബ്‌സിഡി പാടില്ല എന്ന വിധി മേനേജ്‌മെന്റുകള്‍ക്ക് തുണയുണ്ടാവും. .<<<<<


  അതാണിന്‍ഡ്യയുടെ ഗതികേട്. ഒരു കേസില്‍ കോടതി നടത്തിയ ഒരു വിധിയിലെ ഈ പരാമര്‍ശമാണ്, കച്ചവടക്കാരുടെ കച്ചിത്തുരുമ്പ്. ഇത് ഭരണഘടനയില്‍ എഴുതി വച്ചതൊന്നുമല്ല. മറ്റൊരു വിധിയിലൂടെ മാറ്റാവുനതേ ഉള്ളു.

  50% സീറ്റുകളില്‍ സര്‍ക്കാരിനു പ്രവേശനം നടത്താം എന്ന് ഇപ്പോള്‍ വിധിച്ചതും കോടതി തന്നെയാണ്.

  ReplyDelete
 63. This comment has been removed by the author.

  ReplyDelete
 64. This comment has been removed by the author.

  ReplyDelete
 65. This comment has been removed by the author.

  ReplyDelete
 66. അന്ജരക്കണ്ടിയുടെയും വള്ളിക്കുന്നിന്റെയും സാമൂഹ്യ നീതിയെക്കുരിച്ചുള്ള കാഴ്ചപ്പാട് കണ്ടു മോഹാലസ്യപ്പെട്ടു നില്‍ക്കുകയായിരുന്നു ..ഇതെക്കെയാണ് അപ്പൊ ഇവര്‍ ..! ഹോ .. നല്ലൊരു നമോവാകം ,,!

  എന്തൊക്കെ ന്യായീകരണങ്ങള്‍ ആണ് അന്ജരകണ്ടി ഇവിടെ വിളമ്പിയത് , അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ടോ അതോ തെറ്റിദ്ധരിപ്പിക്കാനോ ..? ചിലത് കാളിദാസന്‍ ഇവിടെ ചൂണ്ടി കാണിച്ചു കഴിഞ്ഞു .. മറ്റു ചിലതിലേക്ക്

  << .മെറിറ്റില്‍ സീറ്റ് കിട്ടിയില്ല എന്ന പാപത്തിന് സ്വാശ്രയത്തില്‍ പഠിക്കാന്‍ കയറിയ ഒരു കുട്ടി, ഒരു പക്ഷെ തന്നേക്കാളും പണക്കാരനായ കുട്ടിക്ക് മെറിറ്റില്‍ കിട്ടി എന്ന ഒരേ ഒരു കാരണത്താല്‍ പഠിക്കാന്‍ സബ്‌സിഡി കൊടുക്കണം എന്ന് കോടതിക്ക് പറയാന്‍ പറ്റില്ലല്ലൊ...>>

  അഞ്ചരക്കണ്ടി സാറേ , ഒരു പ്രധാന കാര്യം അങ്ങ് കാണാതെ പോകുന്നു . മാനേജ് മെന്റ് സീറ്റില്‍ കയറുന്ന കുട്ടികള്‍ ലക്ഷങ്ങള്‍ തലവരി കൊടുക്കുന്നുണ്ട് . ഫീസ്‌ വേറയും . ഈ തലവരി പണം കണക്കുകളില്‍ കാണില്ല ...! മാനേജ്‌മന്റ്‌ കല്‍ ഈ വരുമാനം കോടതിയില്‍ കാണിക്കുകയുമില്ല .. എന്നിട്ട് കോടതിയെ ഇവര്‍ വരുമാനം ഇല്ല എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്നു . അത് കൊണ്ടാണ് ക്രോസ് സബ്സിഡി കാര്യത്തില്‍ അങ്ങിനെ ഒരു വിധി വരുന്നത് ..! താങ്കള്‍ക്കു തോന്നുന്നുണ്ടോ സ്വാശ്രയ മെഡിക്കല്‍ കോളേജ് കല്‍ മാനേജ്‌മന്റ്‌ സീറ്റില്‍ സുതാര്യമായ ഫീസ്‌ മാത്രമേ വാങ്ങുന്നുള്ളൂ എന്ന് ..?ലക്ഷങ്ങള്‍ തലവരി വാങ്ങുന്നുവെങ്കില്‍ താങ്കളുടെമുകളില്‍ പറഞ്ഞ മുഴുവന്‍ വാദങ്ങളും തകര്‍ന്നടിയുന്നത് കാണുന്നില്ലേ ..? ഇത് മനസ്സിലാക്കാതത്ര മന്ദ ബുദ്ധിയാണ് താങ്ങള്‍ എന്ന് ഞാന്‍ കരുതുന്നില്ല ...അപ്പോള്‍ മനപ്പൂര്‍വ്വം തെറ്റിധരിപ്പിക്കുക ആണ് താങ്കളുടെ ലക്‌ഷ്യം , ബഷീര്‍ വള്ളിക്കുന്ന് പലതും മനപ്പൂര്‍വ്വം മറച്ചു വെക്കുന്ന പോലെ ..

  <<.മെറിറ്റില്‍ സീറ്റ് കിട്ടിയില്ല എന്ന പാപത്തിന് സ്വാശ്രയത്തില്‍ പഠിക്കാന്‍ കയറിയ ഒരു കുട്ടി....................മെറിറ്റില്‍ കിട്ടി എന്ന ഒരേ ഒരു കാരണത്താല്‍ പഠിക്കാന്‍ സബ്‌സിഡി കൊടുക്കണം ..>>

  മത്സര പരീക്ഷയില്‍ യോഗ്യത നേടാത്ത കുട്ടികളോട് എന്താ സഹതാപം സാറിനു ..! സാറേ എന്തിനാ ഈ പരീക്ഷകള്‍ ഒക്കെ എന്നറിയുമോ ? യോഗ്യത ഉണ്ടോ എന്ന് നോക്കാനും ഏറ്റവും മിടുക്കര്‍ കയറി വരാനുമാണ്‌ ..(ഇനി പരീക്ഷ സമ്പ്രദായത്തില്‍ , കൂടുതല്‍ ഫലപ്രദമാകുന്ന രീതിയില്‍ മാറ്റം വരണമെന്നുണ്ടെങ്കില്‍ അങ്ങിനെ ഒരു ചര്‍ച്ചയാകാം, അത് വേറെ കാര്യം .!) ..എന്നിട്ടും മെഡിക്കല്‍ വിദ്യാഭ്യാസം പോലെ പൊതു ജന ജീവിതവുമായി നേരിട്ട് ബന്ധമുള്ള കോര്‍സുകളില്‍ യോഗ്യത പരീക്ഷകളെ ഗൌരവത്തില്‍ എടുക്കാത്ത അങ്ങയുടെ അപാര പാണ്ഡിത്യം എന്നെ പുളകിതനാക്കുന്നു. ....

  ടു ജി അഴിമതിയെ വരെ വെള്ള പൂശിയ പാരമ്പര്യമുള്ള താങ്കളുടെ ഇത്തരം നിലപാടുകളില്‍ അത്ഭുതമില്ല ... വള്ളിക്കുന്നിലെ പോലെ മുസ്ലിം ലീഗിന്റെ വൃത്തികേടുകളെ മറപിടിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒരാള്‍ താങ്കളുടെ നിലപാടുകളെ ആശ്ലേഷിക്കുന്നതിലും..

  ReplyDelete
 67. കേന്ദ്രനിയമം വേണം
  എന്നാണ് ഇടത്പക്ഷക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത്. കേന്ദ്രത്തിനും ഭരണഘടനയിലെ
  മൌലികാവകാശങ്ങള്‍ക്ക് കീഴ്പ്പെട്ട് മാത്രമേ നിയമം നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഇല്ലെങ്കില്‍ ആ നിയമവും കോടതിക്ക് റദ്ദാക്കാം. <<<<<


  വിദ്യാഭ്യാസകച്ചവടം നടത്തുന്നത് മൌലികാവകാശമാണെന്ന് മനസിലാക്കിയ അഞ്ചരകണ്ടിക്ക് ഒരു നമോവാകം കൂടി.

  ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ കോടതിയില്‍ പോകുന്നത് മൌലികാവകാശത്തിന്റെ പേരിലല്ല, ന്യൂനപക്ഷാവകാശത്തിന്റെ പേരിലാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ഇഷ്ടപ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍  ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ പേരില്‍.
  എന്‍ എസ് എസോ എസ് എന്‍ ഡിപിയോ കോടതിയില്‍ പോകാത്തതിന്റെ ഗുട്ടന്‍സ് അവിടെയാണ്. പോകാന്‍ വൈദികരും ബിഷപ്പുമാരുമുള്ളപ്പോള്‍ വെറുതെ നോക്കിനിന്നാല്‍ മതി അവര്‍ക്ക്. ചില മുസ്ലിങ്ങള്‍ക്ക് കൈ നനയാതെ മീനും പിടിക്കാം.

  പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഈ അവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്നാണെന്റെ അഭിപ്രായം.

  ReplyDelete
 68. ആശ്രയമില്ലാതായ സ്വാശ്രയനയം! ചില ചോദ്യങ്ങള്‍ http://vipinavihari.blogspot.com/

  ReplyDelete
 69. വൌ ..തകര്‍പ്പന്‍ ഫോട്ടൊ..
  നന്നേ രസിച്ചു..സത്യം പറഞ്ഞ് ആ പോട്ടം കാരണമാ ഇവിടെ എത്തി നോക്കിയെ കേട്ടൊ..


  ഇനി സ്വാശ്രയത്തിലുള്ള അഭിപ്രായം..
  അതു നുമ്മടെ രാഷ്ട്രീയ അനുഭാവം വച്ച വിശദീകരിച്ചോളാം കേട്ടാ..

  മ്യാവൂ..(എന്തു കുന്തമാണോ ഇത്..വളിപ്പു പറയുന്നേനു മുമ്പ് മണിയടിക്കുന്നതാവും):
  ബെസ്റ്റ് ബ്ഗോഗറുടെ അവാര്‍ഡ് കിട്ടായും ആളേല്‍ കൂട്ടണേ ഞരമ്പു പോട്ടം തന്നെ വേണം . എന്താ ചെയ്ക..

  ReplyDelete
 70. [i]സര്‍ക്കാരിനു നടത്താന്‍ കഴിയാത്തത് എം ഇ എസ് നടത്തി. നഷ്ടമാണെന്ന് അവരുടെ പ്രസിഡണ്ടും പറയുന്നില്ല. എം ഇ എസിനു ഇത്രയധികം സ്ഥാപനങ്ങള്‍ നഷ്ടമില്ലാതെ നടത്താനാകുമെങ്കില്‍, എന്തു കൊണ്ട് ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനു പറ്റുന്നില്ല? ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പറയുന്നത് കള്ളത്തരമാണെന്ന് ഇത് തെളിയിക്കുന്നു.[/i]

  ഫസല്‍ ഗഫീര്‍ ഫീസ്‌ മാത്രമേ പറഞൊള്ളൂ ..പലതും മറച്ചുവെചിട്ടുണ്ട് ...54 ലക്ഷം രൊക്കം കയ്യിലുള്ളവര്‍ക്കായിരുന്നു mes ന്റെ കൊളേജുകളില്‍ മനെജുമെന്ടു സീറ്റില്‍ കഴിഞ്ഞ തവണ അഡ്മിഷന്‍ കൊടുത്തതാണ് ..അതായത് 5 .5 ലക്ഷം ഫീസ്‌ കൂടാതെ 22 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിയും 5 .5 ലക്ഷം രൂപം ടെപോസിറ്റും ...മുകളിലെ 6 കോളേജിന്റെ കണക്കു വെച്ച് ക്ലാസില്‍ 50 കുട്ടികള്‍ മനെജുമെന്ടു സീറ്റില്‍ പഠിച്ചു എന്ന് കരുതിയാല്‍ തന്നെ എത്ര രൂപയുടെ ബിസിനെസ്സ് നടന്നു എന്ന് ഊഹിക്കാം ..കഴിഞ്ഞ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറാണ് അത് ..ഈ സീട്ടുകളില്‍ ഒരു മാനദണ്ടവുമില്ലതെയാനു കുട്ടികളെ പ്രവേശിപ്പിച്ചത് ..അവര്‍ ഡോക്ടരുമാരായി ഇറങ്ങിയാല്‍ ഉണ്ടാകുന്ന അവസ്ഥയോ ...

  ReplyDelete
 71. താങ്കള്‍ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു. ആന്റണി ഒരു നിയമവും കൊണ്ടുവന്നില്ല. കൊണ്ടു വന്നിരുന്നു എങ്കില്‍ ഈ പ്രശ്നം ഇതുപോലെ കുഴഞ്ഞു മറിയില്ലായിരുന്നു.
  50% സീറ്റുകളില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ കുട്ടികള്‍ പഠിക്കുന്ന അതേ ഫീസില്‍ പഠിപ്പിച്ചോളാം എന്ന് കച്ചവടക്കര്‍ വാക്കാല്‍ സമ്മതിച്ചു. ആന്റണി അത് മുഖവിലക്കെടുത്തു. ളോഹയിട്ട സത്വങ്ങള്‍ വാക്കുമാറില്ല എന്നു കരുതിയത് ആന്റണിയുടെ മണ്ടത്തരം. ഈ സത്വങ്ങള്‍ പറഞ്ഞത് ഒരു കരാറായി എഴുതി വാങ്ങിയിരുന്നെങ്കില്‍ ഒരു കോടതിയിലും ഇവര്‍ വിജയിക്കില്ലായിരുന്നു.


  കാളിദാസന്‍ കാര്യമറിയാതെയാണ് സംസാരിക്കുന്നത് ..'50% സീറ്റുകളില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ കുട്ടികള്‍ പഠിക്കുന്ന അതേ ഫീസില്‍ പഠിപ്പിച്ചോളാം' എന്ന് ഒരു കരാര്‍ വാക്കാല്‍ പോലും ഉണ്ടായിരുന്നില്ല ...പകുതി കുട്ടികളെ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്താം എന്നായിരുന്നു കരാര്‍ ...കരാര്‍ കഴിഞ്ഞു ഉടന്‍ തന്നെ മാനേജുമെന്റുകള്‍ കോടതിയില്‍ പൊയ് എന്ന് പലരും പറയുന്നതും ശരിയല്ല ...2002 October 31 ലെ സുപ്രീം കോടതി വിധിയില്‍ (T.M.A. Pai Foundation & Ors. vs. State of Karnataka & Ors) മൈനോറിറ്റികള്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിയ്ക്കുവാനുള്ള ഭരണഘടനാപരമായ അവകാശത്തെ പുനര്‍നിര്‍‌വ്വചിച്ചുകൊണ്ടു വിധി വന്നു ...അതോടെ ആന്റണിയുടെ കരാറിന് പ്രസക്തി ഇല്ലാതാകുകയും അങ്ങനെയൊരു കരാര്‍ പിന്നീട് നടപ്പിലാക്കേണ്ട ബാധ്യത മാനേജുമെന്റിന് ഇല്ലാതാകുകയും ചെയ്തു ... ആന്റണി 'കരാറായി എഴുതി വാങ്ങിയിരുന്നെങ്കിലും ' അതിനു നില നിലപ്പില്ല ..കഴിഞ്ഞ അഞ്ചുവര്‍ഷം സ്വാശ്രയമെഖലയില്‍ 215 കോളേജുകള്‍ എം എ ബേബി അനുവദിച്ചു . കരാറുണ്ടാക്കിയ ഈ കൊളെജുകളോട് ഇങ്ങനെയൊരു കരാര്‍ എന്തുകൊണ്ട് എഴുതി വാങ്ങിയില്ല എന്നും ചോദിക്കാവുന്നതാണ് ...

  ReplyDelete
 72. @ SHAFEEK MN & Kalidasan
  നിങ്ങള്‍ രണ്ടു പേരും പങ്കുവെച്ച അഭിപ്രായങ്ങളെ അതിന്റെ മുഖവിലക്കെടുക്കുന്നു. സ്വാശ്രയമെന്ന പേരില്‍ പകല്‍കൊള്ള നടത്തുന്ന മാനേജ്മെന്റുകളെ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. പണത്തിനു മേല്‍ അടയിരിക്കുന്ന ഇന്റര്‍ചര്‍ച്ച് പോലെയുള്ളവരെ വരച്ച വരയില്‍ നിര്‍ത്തുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതില്‍ ദുഖവുമുണ്ട്.

  അഞ്ചു വര്‍ഷം ഭരണത്തിലിരുന്നു ഇവറ്റകള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാതെ കാലം കഴിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ ആസനത്തില്‍ ഓലപ്പടക്കം പൊട്ടിയവനെപ്പോലെ കിടന്നോടുന്നത് കാണുമ്പോഴുള്ള പുച്ഛമാണ് ഇവിടെ പങ്കു വെച്ചത്. സി പി എം നേരിട്ട് ഭരിക്കുന്ന പരിയാരത്ത് ഇന്റര്‍ചര്‍ച്ചുകാര്‍ നടത്തിയതിനെക്കാള്‍ വലിയ പകല്‍ വെട്ടിക്കൊള്ളയാണ് നടത്തുന്നത്. കോഴയായി അമ്പതുലക്ഷം വിഴുങ്ങി എ കെ ജി സെന്ററില്‍ കാറ്റ് കൊള്ളുന്നവരാണ് പാവപ്പെട്ടവന്റെ അവകാശം പ്രസംഗിക്കുന്നത്. ചര്‍ച്ചുകാരോടൊപ്പം ചേര്‍ന്ന് കോടതിയില്‍ പൊതുജനത്തെ വെല്ലുവിളിക്കുകയാണ് ജയരാജന്മാര്‍ . അങ്ങോട്ട്‌ മാര്‍ച്ചു നടത്തുന്നതിനു പകരം സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളും തച്ചു പൊളിക്കുന്ന കുട്ടിക്കുരങ്ങന്മാര്‍ ആദര്‍ശം പ്രസംഗിക്കരുത്. അത്രയേ ഇവിടെ പറഞ്ഞുള്ളൂ.. ഗിരിപ്രഭാഷണം നടത്തുന്നതിനു മുമ്പ് തലയിലെ 'മൂള' അല്പമൊന്നു ചികഞ്ഞു ശരിയാക്കുന്നത് നല്ലതാണ്. പ്രതികരണങ്ങള്‍ക്ക് നന്ദി.

  ReplyDelete
 73. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി പറഞ്ഞതെല്ലാം സത്യമാണ് ..കംബ്യുട്ടര്‍ വന്നപ്പോഴും ട്രാക്ടര്‍ വന്നപ്പോഴും സ്വാശ്രയ സ്ഥാപങ്ങള്‍ തുടങ്ങിയപ്പോള്‍ സമരം നടത്തിയവര്‍ക്ക് അതുള്‍കൊള്ളാന്‍ ബുദ്ധിമുട്ടുകാനും ..അപ്രിയ സത്യങ്ങള്‍ പറയുന്നവരെ പരിഹസിച്ചതുകൊണ്ട് കാര്യമില്ല ...

  ReplyDelete
 74. കോഴയായി അമ്പതുലക്ഷം വിഴുങ്ങി എ കെ ജി സെന്ററില്‍ കാറ്റ് കൊള്ളുന്നവരാണ് പാവപ്പെട്ടവന്റെ അവകാശം പ്രസംഗിക്കുന്നത്.

  'കോഴയായി അമ്പതുലക്ഷം' എന്ന് പറയുന്നതും ശരിയല്ല ..പരിയാരത്ത് NRI സീറ്റിലാണ് 50 ലക്ഷം വാങ്ങിയിരിക്കുന്നത് (5 വര്‍ഷത്തെ ഫീസ്‌) ....MES ഉള്‍പ്പെടെയുള്ള എല്ലാ സ്വാശ്രയ സ്ഥാപനത്തിലും ഇത് തന്നെയാണ് ഫീസ്‌ ...സര്‍ക്കാരും കോടതിയും നിശ്ചയിച്ചിരിക്കുന്ന ഫീസ്‌ 'കോഴ' എന്ന് വിളിക്കാമെങ്കില്‍ ഈ കോഴക്ക്‌ അവരും പങ്കാളികളാണ് എന്ന് പറയേണ്ടിവരും ...

  ReplyDelete
 75. >>>>കാളിദാസന്‍ കാര്യമറിയാതെയാണ് സംസാരിക്കുന്നത് ..'50% സീറ്റുകളില്‍ സര്‍ക്കാര്‍ സ്ഥാപനത്തിലെ കുട്ടികള്‍ പഠിക്കുന്ന അതേ ഫീസില്‍ പഠിപ്പിച്ചോളാം' എന്ന് ഒരു കരാര്‍ വാക്കാല്‍ പോലും ഉണ്ടായിരുന്നില്ല ...പകുതി കുട്ടികളെ സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്താം എന്നായിരുന്നു കരാര്‍ ...<<<<<

  നസിയാന്‍സനും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. സ്വാശ്രയ കോളേജുകള്‍ അനുവദിച്ച സമയത്തും ഇപ്പോഴും ആന്റണി പറയുന്നത് രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നാണ്. അതിന്റെ അര്‍ത്ഥം എന്നേപ്പോലുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കരുതെന്ന ഒരപേക്ഷയുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെന്റ് തന്നെ പറ്റിച്ചു എന്നാണിപ്പോഴും ആന്റണി പറയുന്നത്. വൈദികരും ബിഷപുമാരു പറ്റിക്കുന്നു എങ്കില്‍ അത് ക്രൈസ്തവ സഭക്കു തന്നെ നാണക്കേടാണ്. ഇടയന്‍മാര്‍ പറ്റിക്കുമ്പോള്‍ അവര്‍ക്ക് കുഞ്ഞാടുകളോട് ങ്ങളാരെയും പറ്റിക്കരുത് എന്നു പറയാനുള്ള ധാര്‍മ്മികത ഇല്ലാതാകുന്നു.

  ReplyDelete
 76. >>>>ആന്റണി 'കരാറായി എഴുതി വാങ്ങിയിരുന്നെങ്കിലും ' അതിനു നില നിലപ്പില്ല ..<<<<

  കരാറിനു നിലനില്‍പ്പില്ല എന്ന മണ്ടത്തരങ്ങളൊന്നും പറയാതെ നസിയന്‍സന്‍. രണ്ടു കഷികള്‍ ഉഭയസമ്മതപ്രകാരം ഏര്‍പ്പെടുന്ന ഏതു കരാറിനും, നിലനില്‍പ്പുണ്ട്. കരാറില്‍ നിന്നും ഒരു കക്ഷി പിന്‍മാറുമ്പോഴേ കോടതിയുടെ മുന്നില്‍ പ്രശ്നം വരികയുള്ളു..

  ReplyDelete
 77. >>>>കഴിഞ്ഞ അഞ്ചുവര്‍ഷം സ്വാശ്രയമെഖലയില്‍ 215 കോളേജുകള്‍ എം എ ബേബി അനുവദിച്ചു . കരാറുണ്ടാക്കിയ ഈ കൊളെജുകളോട് ഇങ്ങനെയൊരു കരാര്‍ എന്തുകൊണ്ട് എഴുതി വാങ്ങിയില്ല എന്നും ചോദിക്കാവുന്നതാണ് ...<<<<<

  അവര്‍ കരാറിനെതിരായി പ്രവര്‍ത്തിച്ചെങ്കിലേ ഈ ചോദ്യത്തിനു പ്രസക്തിയുള്ളു. ബേബി മന്ത്രിയയിരുന്ന അവസരത്തില്‍ ക്രിസ്ത്യന്‍ മനേജ്മെന്റിന്റെ ചില കോളേജുകളിലൊഴികെ മറ്റെല്ലവരും സര്‍ക്കാരുമായി രമ്യതയില്‍ സര്‍ക്കാര്‍ നിബന്ധനകല്‍ പാലിച്ചാണു പ്രവര്‍ത്തിച്ചിരുന്നത്.

  ReplyDelete
 78. >>>>അഞ്ചു വര്‍ഷം ഭരണത്തിലിരുന്നു ഇവറ്റകള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാതെ കാലം കഴിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ ആസനത്തില്‍ ഓലപ്പടക്കം പൊട്ടിയവനെപ്പോലെ കിടന്നോടുന്നത് കാണുമ്പോഴുള്ള പുച്ഛമാണ് ഇവിടെ പങ്കു വെച്ചത്. .<<<<<


  നിങ്ങളാരെയാണു വള്ളിക്കുന്നേ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നത്.

  ചെറുവിരല്‍ അനക്കിയില്ല എന്ന് താങ്കള്‍ക്ക് തോന്നുന്നതല്ലേ? ചെറുവിരലല്ല, എല്ലാ വിരലുമനക്കിയാണ്, സ്വാശ്രയ നിയമം കൊണ്ടു വന്നത്. കേരള നിയമസഭയിലെ എല്ലാ അംഗങ്ങളും പിന്തുണച്ച ആ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് താങ്കളുടെ നേതാവ് അഹമ്മദ് കൂടി അംഗമായ കേന്ദ്ര സര്‍ക്കാരിനോടപേക്ഷിച്ചതുമാണ്. പക്ഷെ സ്വാശ്രയ ലോബിയുടെ പിടിയിലായിരുന്ന കേന്ദ്ര സര്‍ക്കാര്‍ അത് ചെയ്തില്ല.

  അതു കഴിഞ്ഞും ഈ കച്ചവടക്കാരുമായി പ്രശ്നം പരിഹരിക്കാന്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്തു. പക്ഷെ ഇവര്‍ ധാര്‍ഷ്ട്യത്തോടെ അവയെയെല്ലാം തോല്‍പ്പിച്ചു. പലപ്പോഴും കോടതിയുടെ ഒത്താശയയോടെ. താങ്കള്‍ കണ്ണടച്ചാല്‍ തങ്കള്‍ക്ക് മാത്രമേ ഇരുട്ടാവുകയുള്ളു. ഇതൊന്നും അറിഞ്ഞിട്ടില്ല എന്നു നടിക്കുന്ന താങ്കളോടാണു ശരിക്കും പുച്ഛം തോന്നേണ്ടത്.

  പുച്ഛം ഏത് പോലീസുകരനും പങ്കു വയക്കാം. വാരി വലിച്ചു പലതും എഴുതിയ താങ്കള്‍ക്കീ വിഷയം പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ? ഉണ്ടെങ്കില്‍ അത് വായനക്കാരുമായി പങ്കു വയ്ക്കുക. വഴിപാടുപോലെ പുച്ഛം പങ്കു വയ്ക്കുന്നതില്‍ എന്തു കാര്യം?

  ReplyDelete
 79. എല്‍ ഡി എഫിനെ കുറ്റം പറയുന്നവരോട് ഒരു ചോദ്യം ? നിയമപരമായ എല്ലാ സാധ്യതകളും ശ്രമിച്ച് , സുപ്രീം കോടതിയില്‍ വരെ ' 'ന്യൂനപക്ഷാവകാശം ' എന്നതിന് മുന്നില്‍ തോല്‍ക്കുന്ന ഗതികേടുണ്ടായത് എന്തുകൊണ്ട് ? കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് ഒന്നും ചെയ്തില്ല എന്ന് വിലപിക്കുന്നവര്‍ , കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് എന്തൊക്കെ ചെയ്യണമായിരുന്നു , എന്തൊക്കെ ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് കൂടി പറയുക ... . പ്ലീസ് ....

  ReplyDelete
 80. SFI ഇനി സത്യാഗ്രഹം ഇരിക്കുമത്രേ !! കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നി.. ഹി.. ഹി..

  ReplyDelete
 81. സ്വാശ്രയ കോളേജുകള്‍ അനുവദിച്ച സമയത്തും ഇപ്പോഴും ആന്റണി പറയുന്നത് രണ്ട് സ്വാശ്രയ കോളേജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നാണ്. അതിന്റെ അര്‍ത്ഥം എന്നേപ്പോലുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിക്കരുതെന്ന ഒരപേക്ഷയുണ്ട്. ക്രിസ്ത്യന്‍ മാനേജ്മെന്റ് തന്നെ പറ്റിച്ചു എന്നാണിപ്പോഴും ആന്റണി പറയുന്നത്.

  'ക്രിസ്ത്യന്‍ മാനേജ്മെന്റ് തന്നെ പറ്റിച്ചു' എന്ന് ആന്റണി പറയുന്നത്തിനു അമിത പ്രാധാന്യം കൊടുക്കേണ്ടതില്ല ........സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തില്‍ നിലനില്‍പ്പില്ലാത്ത ഒരു കരാറിന്റെ പേരില്‍ലാണ് ആന്റണി ഇത് പറയുന്നത് ..സത്യത്തില്‍ കോടതി വിധി നടപ്പില്‍ വരുത്താന്‍ ബാധ്യസ്ഥനായ ആന്റണി അത് നടപ്പില്‍ വരുത്താതെ പഴയ കരാറിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അഡ്മിഷന്‍ നടത്താന്‍ ചെന്നതാണ് മാനേജുമെന്റുകള്‍ എതിര്‍ത്തത് ...കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമായ ഒരു രീതിയായതിനാല്‍ ആളുകള്‍ ആന്റണിയെ പിന്തുണച്ചു എന്നെ ഒള്ളൂ ..അല്ലാതെ നിയമപരമായി ആന്റണി പറയുന്നത് ശരിയല്ല ...

  ReplyDelete
 82. വൈരുദ്ധ്യാത്മക ഭൌതിക വാദം അത് എന്താണ് യെന്നു മനസിലാകാത്തത് കൊണ്ടാണ് SFI കുട്ടികള്‍ ഈ സമരത്തിനു ഇറങ്ങുന്നത്

  കുട്ടികള്‍ക്ക് അത് മനസിലായി കയിഞ്ഞാല്‍ ആപാര്‍ട്ടി യുടെ അടുപും തെറിക്കും.
  ഒരു പക്ഷെ ആര്‍ക്കും ഒന്നും മനസിലാകാതിരിക്കാന്‍ വേണ്ടിയാവും ഇത്ര കടിച്ചാല്‍ പൊട്ടാത്ത ചില വാക്യങ്ങള്‍ ആ പാര്‍ട്ടി ഉപയോഗിക്കുന്നത്. ബഷീര്‍ ഭായിയുടെ ഈ പോസ്റ്റെങ്കിലും വായിച്ചു കുട്ടികള്‍ അത് മനസിലാക്കിയിരുന്നെങ്കില്‍

  ReplyDelete
 83. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് കോലാഹലങ്ങളും സമരങ്ങളും അക്രമവും വിദ്യാഭ്യാസ വര്‍ഷാരംഭത്തില്‍ സജീവമാണെങ്കിലും മുമ്പെങ്ങുമില്ലാത്ത ചില 'കൌതുകങ്ങള്‍' ഇത്തവണ കാണാന്‍ സാധിക്കുന്നുണ്ട്. സാധാരണ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളാണ് ഇത്തരം സമരങ്ങളില്‍ സജീവമാവുക. എന്നാല്‍ പുതിയ സര്‍ക്കാറിന്റെ ഘടകകക്ഷികളുടെ വിദ്യാര്‍ഥിസംഘടനകളായ എം.എസ്.എഫും കെ.എസ്.യുവുമൊക്കെ സമരത്തിനിറങ്ങിയപ്പോള്‍ പുതിയ രാഷ്ട്രീയ സംസ്കാരം കേരളത്തില്‍ വളര്‍ന്നുവരികയാണോ എന്നു തോന്നിപ്പോയി. സ്വാശ്രയ വിഷയത്തിലും സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കുന്നതിനെതിരെയും എം.എസ്.എഫും കെ.എസ്.യുവും പരസ്യമായി രംഗത്തുവന്നു. മീഡിയ അതിനു വലിയ പ്രാധാന്യം നല്‍കി, ധീരനിലപാടെന്ന് പുകഴ്ത്തി. പക്ഷേ യാതൊരു മടിയും കൂടാതെ സര്‍ക്കാര്‍ സി.ബി.എസ്.ഇ-എന്‍.ഒ.സി. ബില്‍ പാസാക്കി. സ്വാശ്രയവിഷയത്തില്‍ നിലപാടില്ലാതെ മാനേജ്മെന്റുകള്‍ക്കു മുമ്പില്‍ മുട്ടിലിഴയുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ ഇതെല്ലാം മുന്‍കൂട്ടി തീരുമാനിച്ച നാടകങ്ങളായാണ് അനുഭവപ്പെടുന്നത്. സര്‍ക്കാരിന് നടപ്പിലാക്കാനുള്ളത് യാതൊരുമടിയും കൂടാതെ നടപ്പിലാക്കുക
  ബാക്കി ഇവിടെ..
  http://www.prabodhanam.net/detail.php?cid=223&tp=1

  ReplyDelete
 84. കൂത്തുപറബ്ബിൽ സ്വാശ്രയ വിഷയത്തിൽ എം വീ രാഘവനെ തടയാനെത്തിയ സഖാക്കളിൽ അഞ്ച് യുവാകൾ വെടികൊണ്ട് മരിച്ചു. ആ നിരപരാധികളെ കൊലക്ക് കൊടുത്ത പാർട്ടി നേത്രുത്വം ലക്ഷങ്ങളുമായി മക്കൾക്ക് സ്വാശ്രയസീറ്റിന്നായി "പൊരുതുംബ്ബോൾ" തലശ്ശേരി കണ്ണൂർ ദേശീയപാതയോരത്ത് സഖാക്കളുയർത്തിയ നിരവധി കൂത്തുപറംബ് സ്മ്രുതി മന്ദിരങ്ങളിൽ നിന്നും അഞ്ച് ചുവന്ന നക്ഷത്രങ്ങൾ തേങ്ങിക്കരയുന്നത് നിങ്ങൾ കേൾക്കുന്നില്ലേ?

  ReplyDelete
 85. aru bharichalum keralam swargamakilla...athurappanu...udf bharikkumbol avar cheyyunnathellam ldf karkku kuttam,ldf bharichappol avar cheyyunnathellam udf inum kuttam...nammal pavam janangal avare jayippikkunnu..ellam kanunnu...ivide thivravadavum,mavoism um vannillengile adbhudhamullu...

  ReplyDelete
 86. ഉന്നതവിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുന്ന ക്രിസ്ത്യന്‍ പ്രൊഫഷണല്‍ കോളേജ് മാനേജ്മെന്റ് ഫെഡറേഷന്റെ നിലപാടുകള്‍ ക്രിസ്തുമതത്തിന്റെ അന്തസത്തയ്ക്ക് ചേര്‍ന്നതല്ല.

  ----------------

  @ ബഷീര്‍ വള്ളികുന്ന്‍,

  കുറെ പരിഹാസം അല്ലാതെ ക്രിയാതമാകമായ യാതൊരു പരിഹാര നിര്‍ദ്ദേശവും കാണുന്നില്ലല്ലോ...

  @ കെ.പി സുകുമാരന്‍ അഞ്ചരകണ്ടി,

  സെല്‍ഫ് ഫിനാന്‍സ് എന്നതിന്റെ നിര്‍വചനം അസ്സലായിട്ടുണ്ട് !!!!

  ReplyDelete
 87. @basheer vallikkunnu നിങ്ങള്‍ക്ക് ഒരു തറ നിലവാരം എങ്കിലും ഉണ്ടെന്നാണ് ഞാന്‍ കരുതിയത്‌. "കൂതറ" ഹാഷിമിനോട് നിങ്ങള്‍ക്കുള്ള കുശുംബിന്റെ പിന്നിലുള്ള ചേതോ വികാരം ഇപ്പോളാ മനസ്സിലായത്‌ ..
  എന്തായാലും ഉണ്ട ചോറിനു നന്ദി കാണിചോളൂ. ഉറക്കെയുറക്കെ കുരച്ചോളൂ... പക്ഷെ യജമാന സ്നേഹം അതിര് കടക്കുമ്പോള്‍ ആ കുര വല്ലാതെ ആരോജകമാകുന്നു എന്ന ഒരു ഉപദേശം മാത്രമേ കഴിഞ്ഞ രണ്ടാഴ്ചയായി SFI സമരത്തില്‍ സജീവമായി തല്ലു കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ എനിക്ക് പറയാനുള്ളൂ...
  മണ്ടന്‍ ഞാന്‍ അല്ലെ ബഷീര്‍ക്കാ?

  ReplyDelete
 88. @ പത്രക്കാരന്‍
  താന്‍ ഉപയോഗിച്ച പദം തന്നെ കടമെടുത്തു പറഞ്ഞാല്‍ തന്നെപ്പോലുള്ള തറകള്‍ തല്ലു കൊല്ലാന്‍ ഉള്ളിടത്തോളം കാലം ഇവന്മാരൊക്കെ പരിയാരം സഖാക്കളായി തുടരും.

  ഞാന്‍ നേരത്തെ പറഞ്ഞ വാക്കുകള്‍ വീണ്ടും ആവര്‍ത്തിക്കട്ടെ. സ്വാശ്രയമെന്ന പേരില്‍ പകല്‍കൊള്ള നടത്തുന്ന മാനേജ്മെന്റുകളെ ഇവിടെ ആരും ന്യായീകരിക്കുന്നില്ല. പണത്തിനു മേല്‍ അടയിരിക്കുന്ന ഇന്റര്‍ചര്‍ച്ച് പോലെയുള്ളവരെ വരച്ച വരയില്‍ നിര്‍ത്തുന്നതില്‍ ജനകീയ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നതില്‍ ദുഖവുമുണ്ട്. അഞ്ചു വര്‍ഷം ഭരണത്തിലിരുന്നു ഇവറ്റകള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാതെ കാലം കഴിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ ആസനത്തില്‍ ഓലപ്പടക്കം പൊട്ടിയവനെപ്പോലെ കിടന്നോടുന്നത് കാണുമ്പോഴുള്ള പുച്ഛമാണ് ഇവിടെ പങ്കു വെച്ചത്. സി പി എം നേരിട്ട് ഭരിക്കുന്ന പരിയാരത്ത് ഇന്റര്‍ചര്‍ച്ചുകാര്‍ നടത്തിയതിനെക്കാള്‍ വലിയ പകല്‍ വെട്ടിക്കൊള്ളയാണ് നടത്തുന്നത്. കോഴയായി അമ്പതുലക്ഷം വിഴുങ്ങി എ കെ ജി സെന്ററില്‍ കാറ്റ് കൊള്ളുന്നവരാണ് പാവപ്പെട്ടവന്റെ അവകാശം പ്രസംഗിക്കുന്നത്. ചര്‍ച്ചുകാരോടൊപ്പം ചേര്‍ന്ന് കോടതിയില്‍ പൊതുജനത്തെ വെല്ലുവിളിക്കുകയാണ് ജയരാജന്മാര്‍ . അങ്ങോട്ട്‌ മാര്‍ച്ചു നടത്തുന്നതിനു പകരം സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളും തച്ചു പൊളിക്കുന്ന കുട്ടിക്കുരങ്ങന്മാര്‍ ആദര്‍ശം പ്രസംഗിക്കരുത്. അത്രയേ ഇവിടെ പറഞ്ഞുള്ളൂ.. ഗിരിപ്രഭാഷണം നടത്തുന്നതിനു മുമ്പ് തലയിലെ 'മൂള' അല്പമൊന്നു ചികഞ്ഞു ശരിയാക്കുന്നത് നല്ലതാണ്.

  ReplyDelete
 89. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തങ്ങളുടെ മക്കള്‍ക്ക്‌ ചിക്ലി കൊടുത്തു സീറ്റ് ഒപ്പിച്ചതിനെ കുറിച്ച് താങ്കള്‍ ഒന്നും എഴുതി കണ്ടില്ല.അതോ കമ്മ്യുണിസ്ടുകാരന്‍ കാശ് കൊടുത്തു സീറ്റ് മേടിചാലെ പ്രശ്നമുള്ളൂ എന്നാണോ?

  ReplyDelete
 90. "കഴിഞ്ഞ അഞ്ചു വര്‍ഷം ലോക്കല്‍ കമ്മറ്റികളുടെ ചുരിദാറിനുള്ളില്‍ ഒളിച്ചിരുന്ന് പൊട്ടന്‍ കളിച്ച കുട്ടിസഖാക്കള്‍ യു ഡി എഫ് മഴ കിട്ടിയപ്പോള്‍ പരാക്രമം നടത്താന്‍ പുറത്തു വന്നു തുടങ്ങി."

  "അഞ്ചു വര്‍ഷം ഭരണത്തിലിരുന്നു ഇവറ്റകള്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാതെ കാലം കഴിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ ആസനത്തില്‍ ഓലപ്പടക്കം പൊട്ടിയവനെപ്പോലെ കിടന്നോടുന്നത് കാണുമ്പോഴുള്ള പുച്ഛമാണ് ഇവിടെ പങ്കു വെച്ചത്."

  "SFI ഇനി സത്യാഗ്രഹം ഇരിക്കുമത്രേ !! കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നി.. ഹി.. ഹി.."

  "കോഴയായി അമ്പതുലക്ഷം വിഴുങ്ങി എ കെ ജി സെന്ററില്‍ കാറ്റ് കൊള്ളുന്നവരാണ് പാവപ്പെട്ടവന്റെ അവകാശം പ്രസംഗിക്കുന്നത്. "
  ---------------------------------------------------------------------------------------------------------------------------------------------------------------------------------------
  ക്രോധം കരഞ്ഞു തീര്‍ക്കുക എന്നാ ഒരൊറ്റ ഉദ്ദേശ്യമേ വള്ളിക്കുന്നിനുള്ളു എന്നത് മേല്‍ പറഞ്ഞ പ്രസ്താവനകളില്‍ നിന്നും വ്യക്തമാണ്.. അതല്ലാതെ വസ്തുതാ പരമായ കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ വള്ളിക്കുന്നിനു കഴിഞ്ഞിട്ടില്ല. കുറഞ്ഞ പക്ഷം അതിനു ശ്രമിച്ചിട്ട് പോലുമില്ല. അമിതമായ യജമാന സ്നേഹം മാത്രമാണ് പുറത്തു വരുന്നത്. അതുകൊണ്ടാണ് ഞാനും ആ നിലവാരത്തിലേക്ക് താഴ്ന്നത്.


  രമേശന്‍ തെറ്റ് ചെയ്തു, ഇല്ലെന്നു രമേശന്‍ പോലും പറയില്ല. എന്ന് കരുതി വഴിയെ പോകുന്നവനൊക്കെ CPIM ന്റെ നെഞ്ഞതോട്ടു കയറാം എന്ന പരിപാടി നടക്കില്ല..

  ReplyDelete
 91. സി പി എം നേരിട്ട് ഭരിക്കുന്ന പരിയാരത്ത് ഇന്റര്‍ചര്‍ച്ചുകാര്‍ നടത്തിയതിനെക്കാള്‍ വലിയ പകല്‍ വെട്ടിക്കൊള്ളയാണ് നടത്തുന്നത്. കോഴയായി അമ്പതുലക്ഷം വിഴുങ്ങി എ കെ ജി സെന്ററില്‍ കാറ്റ് കൊള്ളുന്നവരാണ് പാവപ്പെട്ടവന്റെ അവകാശം പ്രസംഗിക്കുന്നത്.

  പരിയാരത്തു അമ്പതുലക്ഷം വാങ്ങി അഡ്മിഷന്‍ നടത്തുന്നത് NRI സീറ്റില്‍ മാത്രമാണ് ...MES ന്റെ NRI സീറ്റിലും അത്രയും തന്നെയാണ് ഫീസ്‌ ‍...അത് സര്‍ക്കാരും മനെജുമെനറുകളും കൂടി തീരുമാനിച്ചതും കോടതികള്‍ അംഗീകരിച്ചതുമാണ് ..MES ഇന്റെ മനെജുമെന്ടു സീറ്റില്‍ 54 ലക്ഷം രൂപ കയ്യിലുള്ളവര്‍ക്കാണ് കഴിഞ്ഞ വര്ഷം അഡ്മിഷന്‍ കൊടുത്തത് .....അതെ സീറ്റില്‍ സര്‍ക്കാസ് ഫീസ്‌ ആയിരുന്നു മനെജുമെന്റില്‍ പരിയാരത്ത് വെങ്ങിയത് ..ഫീസ്‌ നോക്കിയാല്‍ MES ന്റെ അത്രയും പകല്‍ വെട്ടിക്കൊള്ള ഇന്റര്‍ചര്‍ച്ചുകാര്‍ നടത്തുന്നില്ല ... ..സത്യമിതാണെന്നിരിക്കെ താങ്കള്‍ ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെയൊക്കെ പുലബുന്നത് എന്ന് മനസ്സിലാകുന്നില്ല ..

  ReplyDelete
 92. >>>>>>സ്വാശ്രയമെന്ന പേരില്‍ പകല്‍കൊള്ള നടത്തുന്ന മാനേജ്മെന്റുകളെ ഇവിടെ ആരും ന്യായീകരിക്കുന്നില്ല.<<<<<<<

  എന്താണു വള്ളിക്കുന്നേ താങ്കളുടെ ശരിക്കുള്ള നിലപാട്? സ്വാശ്രയ മനേജ്മെന്റുകള്‍ ഭരണഘടന നല്‍കുന്ന മൌലികവകാശം ഉപയോഗപ്പെടുത്തുന്നു എന്നു പറഞ്ഞ അഞ്ചരക്കണ്ടിയെ താങ്കള്‍ അഭിനന്ദിച്ചതിങ്ങനെ.  സ്വാശ്രയം എന്നാല്‍ എന്താണെന്നും കേരളത്തിന്റെ വിദ്യാഭ്യാസ ഭൂമികയില്‍ അത് ഇടം പിടിച്ചത് എങ്ങനെയെന്നും ലക്ഷണമൊത്ത നിരീക്ഷണ പാടവത്തോടെ അങ്ങ് വ്യക്തമാക്കി. ഇത്തരം സമരാഭാസങ്ങളിലൂടെ രാഷ്ട്രീയ തിമിരം ബാധിച്ച നേതാക്കള്‍ ഒരു തലമുറയെ എങ്ങിനെ കുരങ്ങു കളിപ്പിക്കുന്നു എന്നത് വ്യക്തമാണ്. താങ്കളുടെ ഈ അഭിപ്രായങ്ങള്‍ ഒന്ന് കൂടി വിപുലപ്പെടുത്തി ഒരു പോസ്റ്റായി താങ്കളുടെ ബ്ലോഗില്‍ ഇട്ടാല്‍ നന്നാവും എന്ന് അഭിപ്രായമുണ്ട്.

  ഇപ്പോള്‍ പറയുന്നു അവര്‍ പകല്‍ കൊള്ള നടത്തുന്നു എന്ന്. ഒരു പോസ്റ്റില്‍ തന്നെ അഭിപ്രായം മാറ്റിപറയുന്നതാണോ താങ്കളുടെ മാന്യത?

  ഇതൊരു വക എ കെ അന്റണി ശൈലിയായിപ്പോയി. സ്വശ്രയക്കാരെ മൂക്കുകയറിടാന്‍ ഇറങ്ങിയ ഇ എം എസ് മന്ത്രിസഭക്കെതിരെ അദ്ദേഹം വിമോചനസമരത്തിനിറങ്ങി. പിന്നീടത് തിരുത്തി ഫീസേകീകരണം നടത്തി അവരെ വരുതിയിലാക്കി. മുഖ്യമന്ത്രിയായപ്പോള്‍ സ്വാശ്രയക്കാരെ കയറൂരി വിട്ടു. പിന്നീടവര്‍ വഞ്ചിച്ചു എന്നും കരഞ്ഞു. താങ്കളേതായാലും ആന്റണിയുടെ ലെവലിലേക്ക് താഴുന്നുണ്ട്.

  ReplyDelete
 93. >>>>>>സി പി എം നേരിട്ട് ഭരിക്കുന്ന പരിയാരത്ത് ഇന്റര്‍ചര്‍ച്ചുകാര്‍ നടത്തിയതിനെക്കാള്‍ വലിയ പകല്‍ വെട്ടിക്കൊള്ളയാണ് നടത്തുന്നത്. കോഴയായി അമ്പതുലക്ഷം വിഴുങ്ങി എ കെ ജി സെന്ററില്‍ കാറ്റ് കൊള്ളുന്നവരാണ് പാവപ്പെട്ടവന്റെ അവകാശം പ്രസംഗിക്കുന്നത്. ചര്‍ച്ചുകാരോടൊപ്പം ചേര്‍ന്ന് കോടതിയില്‍ പൊതുജനത്തെ വെല്ലുവിളിക്കുകയാണ് ജയരാജന്മാര്‍ . <<<<<<<

  വീണ്ടും താങ്കള്‍ തെറ്റിദ്ധരിപ്പിക്കുന്നു.

  എന്‍ ആര്‍ ഐ സീറ്റില്‍ കോടതി വരെ അംഗീകരിച്ചിട്ടുള്ള ലക്ഷങ്ങളേ അവിടെ മേടിച്ചിട്ടുള്ളു. രമേശന്‍ എന്‍ ആര്‍ ഐ സീറ്റ് മകള്‍ക്ക് തരപ്പെടുത്തിയത് ശരിയായ നടപടി ആയിരുന്നില്ല.

  കണ്ണൂരുള്ള ചില പ്രാദേശിക നേതാക്കള്‍ സി പി എമ്മിന്റെ നയത്തിനെതിരെ ചിലനിലപാടുകള്‍ എടുത്തിട്ടുണ്ട്. അവര്‍ക്കെതിരെ പാര്‍ട്ടി കര്‍ശനമായ നടപടികളും എടുക്കുന്നുണ്ട്. രമേശനെ ഡി വൈ എഫ് ഐയില്‍ നിന്നും സസ്പെണ്ട് ചെയ്തു. ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇതൊന്നും ചെയ്തില്ലായിരുന്നെങ്കില്‍ താങ്കളുടെ ആരോപണത്തില്‍ കഴമ്പുണ്ടായേനേ.

  ചര്‍ച്ചു കാരോടൊപ്പം ഒരു ജയരാജനും കോടതിയില്‍ പോയിട്ടില്ല. അതദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. മംഗളം പത്രത്തില്‍ ഇതു പോലെ തെറ്റിദ്ധരിപ്പിക്കുന്ന ഒരുവാര്‍ത്ത വന്നിരുന്നു.

  ReplyDelete
 94. >>>>>>അങ്ങോട്ട്‌ മാര്‍ച്ചു നടത്തുന്നതിനു പകരം സര്‍ക്കാര്‍ ഓഫീസുകളും വാഹനങ്ങളും തച്ചു പൊളിക്കുന്ന കുട്ടിക്കുരങ്ങന്മാര്‍ ആദര്‍ശം പ്രസംഗിക്കരുത്. അത്രയേ ഇവിടെ പറഞ്ഞുള്ളൂ.. ഗിരിപ്രഭാഷണം നടത്തുന്നതിനു മുമ്പ് തലയിലെ 'മൂള' അല്പമൊന്നു ചികഞ്ഞു ശരിയാക്കുന്നത് നല്ലതാണ്. <<<<<<<

  തലയിലെ മൂള ചികഞ്ഞു ശരിയാക്കേണ്ടത് താങ്കളാണു വള്ളിക്കുന്നേ.

  ചര്‍ച്ചുകാര്‍ ഭരണഘടന നല്‍കുന്ന മൌലികാവകാശം ഉപയോഗിക്കുകയാണു ചെയ്യുന്നത് , എന്ന് പറഞ്ഞ് അവരെ ന്യായീകരിച്ച് ഗിരിപ്രഭാഷണം നടത്തിയത് അഞ്ചരക്കണ്ടിയാണ്. അദ്ദേഹത്തെ കയ്യടിച്ചഭിനന്ദിച്ചു താങ്കള്‍. അതെഴുതിയ മഷി ഉണങ്ങും മുന്നേ ,ചര്‍ച്ചു കാര്‍ നടത്തുന്നത് പകല്‍ കൊള്ളയാണ്, എന്നു മാറ്റിപ്പറഞ്ഞു. ഏതെങ്കിലും  ഒരഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കാത്ത താങ്കളുടെ മൂളയാണു ശരിയാക്കേണ്ടത്.

  പരിയാരം ഉള്പ്പടെയുള്ളവര്‍ക്കെതിരെയാണു "കുട്ടിക്കുരങ്ങന്‍മാര്‍" മാര്‍ച്ച് നടത്തുന്നത്. അവരില്‍ സി പി എമ്മിന്റെ കുട്ടികളുണ്ട്. കോണ്‍ഗ്രസിന്റെ കുട്ടികളുണ്ട്. താങ്കളുടെ സ്വന്തം ലീഗിന്റെ കുട്ടികളുമുണ്ട്. താങ്കള്‍ക്കവരോടുള്ള വെറുപ്പു പ്രകടിപ്പിക്കാനുള്ള അവകാശത്തെ ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ അവരെ "കുട്ടിക്കുരങ്ങന്‍മാര്‍ "എന്നു വിളിച്ചത് മൂളയുള്ളതിന്റെ ലക്ഷണമല്ല.

  താങ്കള്‍ പിന്തുണക്കുന്ന യു ഡി എഫ് സര്‍ക്കാര്‍ അധികരത്തില്‍ എത്തിയപ്പോള്‍ ആദ്യം ചെയ്ത നടപടി, ചര്‍ച്ചു കാരുടെ പകല്‍ കൊള്ളയെ അംഗീകരിക്കുകയായിരുന്നു. അവരുമായി ചര്‍ച്ച ചെയ്ത് ആ കൊള്ളക്ക് ഔദ്യോഗിക അംഗീകാരം നല്‍കി. സാമൂഹ്യ നീതിയെ അംഗീകരിച്ച് മുന്നോട്ടു പോയിരുന്ന മറ്റ് സ്വശ്രയക്കാര്‍ അപ്പോള്‍ ചുവടു മാറ്റി. ഒരേ പന്തിയില്‍ രണ്ടു വിളമ്പു ശരിയല്ല, എന്നും പറഞ്ഞ് അവരും മുഴുവന്‍ സീറ്റിലും സ്വന്തമായി പ്രവേശനം നടത്തും എന്നു മുന്നറിയിപ്പു നല്‍കി. അതുകൊണ്ടല്ലേ "കുട്ടിക്കുരങ്ങന്‍മാര്‍" തെരുവിലിറങ്ങിയത്? എസ് എഫ് ഐയോടൊപ്പം  കെ എസ് യുവും എം എസ്ഫും തെരുവിലിറങ്ങി. ആദ്യമായാണ്, യു ഡി എഫിനെതിരെ കെ എസ് യു തെരുവിലിറങ്ങുന്നത്. കാര്യം കൈവിട്ടു പോകുമെന്നു മനസിലായപ്പോള്‍ യു ഡി എഫും താങ്കളേപ്പോലെ തകിടം മറിഞ്ഞു. 50% സീറ്റുകള്‍ ഏറ്റെടുത്തു. കോടതിയും  ​അത് ശരി വച്ചു. സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നാദ്യം വെല്ലുവിളി നടത്തിയ ചര്‍ച്ചു കാര്‍ അത് വേണ്ടെന്നു വച്ചു. പൊതു ബോധം  ​എതിരാകുന്നു എന്ന് മനസിലായപ്പോളാണത് ചെയ്തത്. കോടതിയില്‍ പോയാല്‍ ഒരു പക്ഷെ ന്യൂനപക്ഷാവകാശത്തിന്റെ തണലില്‍ വിജയം നേടുമായിരിന്നിരിക്കാം. പക്ഷെ അതു വഴി സമൂഹത്തില്‍ അവര്‍ ഒറ്റപ്പെടുമെന്ന ബോധ്യം അവര്‍ക്കുണ്ടായി. ആ ബോധ്യം ഉണ്ടാക്കിക്കൊടുത്തത് താങ്കളിപ്പോള്‍ "കുട്ടികുരങ്ങന്‍മാര്‍" എന്നാക്ഷേപിക്കുന്ന വിദ്യാര്‍ത്ഥി സമൂഹമാണ്. അവര്‍ക്കെന്റെ അഭിവാദ്യങ്ങള്‍.

  ReplyDelete
 95. >>>>>>.സുപ്രീം കോടതി വിധികളുടെ അടിസ്ഥാനത്തില്‍ നിലനില്‍പ്പില്ലാത്ത ഒരു കരാറിന്റെ പേരില്‍ലാണ് ആന്റണി ഇത് പറയുന്നത് ..സത്യത്തില്‍ കോടതി വിധി നടപ്പില്‍ വരുത്താന്‍ ബാധ്യസ്ഥനായ ആന്റണി അത് നടപ്പില്‍ വരുത്താതെ പഴയ കരാറിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അഡ്മിഷന്‍ നടത്താന്‍ ചെന്നതാണ് മാനേജുമെന്റുകള്‍ എതിര്‍ത്തത് ...കൂടുതല്‍ ആളുകള്‍ക്ക് സ്വീകാര്യമായ ഒരു രീതിയായതിനാല്‍ ആളുകള്‍ ആന്റണിയെ പിന്തുണച്ചു എന്നെ ഒള്ളൂ ..അല്ലാതെ നിയമപരമായി ആന്റണി പറയുന്നത് ശരിയല്ല ...<<<<<<<


  നസിയാന്‍സന്‍ വീണ്ടും തെറ്റിദ്ധരിപ്പിക്കുന്നു. നിയമപരമായി നിയമപരമായി എന്ന് ആവര്‍ത്തിച്ചു പറയുനതിനു മുന്നേ ഏത് നിയമത്തേക്കുറിച്ചാണു താങ്കള്‍ പറയുന്നത് എന്നു വ്യക്തമാക്കാമോ?

  സ്വാശ്രയ കോളേജുകള്‍ നടത്തുന്നതു സംബന്ധിച്ച് ഒരു നിയമവും ഇന്‍ഡ്യയിലില്ല. അതുകൊണ്ടാണ്, കോടതികള്‍ പല കേസുകളിലും പല വിധികള്‍ പുറപ്പെടുവിക്കുന്നത്.

  ഒരു നിയമമുണ്ടാക്കി അത് ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്ന് ഇടപക്ഷ കക്ഷികള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അത് ചെയ്യാത്തിടത്തോളം കാലം ഈ പ്രശ്നത്തിനു പരിഹാരമുണ്ടാകില്ല.

  ഷാബാനോ കേസില്‍ സുപ്രീം കോടതി വിധി ഉണ്ടായപ്പോള്‍ അതിനെ രാജീവ് ഗാന്ധി മറികടന്നത് ഈ വഴിയാണ്. മുസ്ലിങ്ങളിലെ ചില ക്രിമിനലുകളെ രക്ഷിക്കാന്‍ വേണ്ടിയാണത് ചെയ്തതെന്നും ഓര്‍ക്കുക.

  ReplyDelete
 96. @ മൊബൈല്‍ , വെറുതെ ലീഗ്‌കാരെ മൂരീ എന്നു വിളിക്കുമ്പോള്‍ തിരിച്ചു പന്നീ എന്ന് വിളിക്കപ്പെട്ടാല്‍ അഭിമാനം തോന്നണെ... വിമര്‍ശനാമാവാം , എന്നാല്‍ അതു സ്പോര്‍ട്സ്മാന് സ്പിരിടോടെ ആയിരിക്കണം. സ്വാശ്രയ വിഷയത്തില്‍ എസ് എഫ്‌ ഐ യേ ന്യായീകരിക്കാന്‍ ഒരു ചാന്‍സും കാണുന്നില്ല. കാരണം ഈ വിഷയത്തില്‍ ഉമ്മേന്‍ ചാണ്ടി സര്‍കാരിന് ഇടത്‌ സര്‍കാരില്‍ നിന്നും വിഭിന്നാമായ ഒരു നയം എടുക്കാനുള്ള സമയം കിട്ടിയിട്ടില്ല. പിന്നെന്തിനു ഈ കൊപ്രായങ്ങള്‍?! മുന്‍പ്‌ കമ്പ്യുടെറിനെതിരെ സമരം ചെയ്തു, കല്ലുവെട്ട്‌ യന്ത്രത്ിനെതിരെ സമരം ചെയ്തു...ഏ ഡി ബി ക്കെതിരെ സമരം ചെയ്തു, വിളനിലതിനെതിരെ സമരം ചെയ്തു, സ്വാശ്ര കൊല്ലേജൂകള്‍ക്കെതിരെ സമരം ചെയ്തു...കൂത്ത് പറമ്പില്‍ 5 പാവം ചെറുപ്പക്കാരെ കുരുതി കൊടുത്തു, എന്നിട്ടൊടുവില്‍ തങ്ങള്‍ എന്തിനെയൊക്കെ എതിര്‍ത്തോ അതൊക്കെ സഖാക്കള്‍ തന്നെ കൊണ്ട്‌ വരികയും ചെയ്തു. മുന്പത്തെ സമരങ്ങളില്‍ പോലീസിന്റെ അടി കിട്ടി നട്ടെല്ലൊടീഞ്ഞൂം മറ്റും ശയ്യാവലംബികളായ പാവം സഖാക്കളെപ്പറ്റി പോലും ചിന്തിക്കാതെ നേതാക്കന്മാര്‍ തങ്ങലുടെ മക്കളെ ലക്ഷങ്ങള്‍ കൊടുത്തു ഇതേ സ്വാശ്രയ സ്ഥാപനങ്ങളില്‍ പടിപ്പിക്കുന്നു! ഈ വൈരധ്യാത്മക ഭൌധിക വാദം ഉള്‍ക്കൊള്ളാന്‍ "ശ്രീനിവാസന്‍ പറഞ്ഞ പാര്‍ട്ടി ക്ലാസ്സുകളില്‍" പോയ സഖാക്കള്‍ക്ക് പോലും ബുധിമുട്ടാകും!

  സ്വാശ്രയ വിഷയത്തില്‍ ലീഗിനു ഹിഡന്‍ അജണ്ട കള്‍ ഒന്നും ഇല്ല.... യൂ ഡി എഫിന്റെ പൊതുവായ തീരുമാനമേയുള്ളൂ... കോടിയേരി നിയമിച്ച പോലീസുകാരുടെ കയ്യില്‍ നിന്ന് തന്നെയാണ് എസ് എഫ്‌ ഐ കാര്‍ തല്ലു ഇര ന്ന് മേ ടി ചു കൊണ്ടിരിക്കുന്നത്‌...പോലീസ് വെറുതെ ആരുടെയും വീട്ടില്‍ കയറി ചുമ്മാ തല്ലുന്നതല്ല... കല്ലും കമ്പും പെട്രോള്‍ ബോംബുമായി അവരുടെ മേല്‍ കുതിര കയറുമ്പോള്‍ പ്രതികരിക്കുന്നതാണു.

  ReplyDelete
 97. This comment has been removed by the author.

  ReplyDelete
 98. തല്ലു കൊള്ളി സമരം ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇനി sfiക്ക് നിരാഹാരം തന്നെ നല്ലത്.

  ReplyDelete
 99. ബഷീറിക്ക... അങ്ങേക്ക് ഇതെന്തു പറ്റി? അങ്ങയുടെ രാഷ്ട്രീയം പല ബ്ലോഗിലും വെളിവാക്കിയിട്ടുണ്ട്.എന്നാല്‍ ഇത്രയും തരം താഴ്ന്ന രീതിയില്‍ ആദ്യമായാണ് കാണുന്നത്.നല്ല ലേഖനങ്ങളും ചര്‍ച്ചകളുമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.പക്ഷെ അങ്ങ് തന്നെ അന്ധമായ ഇടതുപക്ഷ വൈരാഗ്യം കൊണ്ട് അത് ഇല്ലാതാക്കുന്നു.കഷ്ടം എന്നെ പറയാനുള്ളൂ.അങ്ങയുടെ ബ്ലോഗിന്റെ നിലവാരം ഈ COMMENT തന്നെ വ്യക്തമാക്കുന്നു - Anonymous said...
  last 5 yr, self finance course kaldey same niyamangalanu ipoyum ulladu...pinney arudey ummakku undakuvananu ivar police ne thallan irangiyirikkunnadu....sfi karudey age onnu paranju thannal kollam..adil booloka criminalukalanu adikavummm...adinu koottu pidikan kodiyeri enna nikrishtajeeviyum...adyam poyi MA BABY yudey thadikku thee koluthinedaaa sfi kaara..... last 5 yr, self finance course kaldey same niyamangalanu ipoyum ulladu...pinney arudey ummakku undakuvananu ivar police ne thallan irangiyirikkunnadu....sfi karudey age onnu paranju thannal kollam..adil booloka criminalukalanu adikavummm...adinu koottu pidikan kodiyeri enna nikrishtajeeviyum...adyam poyi MA BABY yudey thadikku thee koluthinedaaa sfi kaara.....kittanam adi iniyum kittanam...pandu kurey vangichu kaaladakkam kalanja "oruthi" ipol evidey...?

  JUNE 30, 2011 11:24 AM.ഇതൊക്കെ വളരെ നല്ല ഭാഷയും സംസ്കാരവും ആകും അല്ലെ. എന്തായാലും വളരെ വളരെ മോശമായിപ്പോയി ..

  ReplyDelete
 100. This comment has been removed by the author.

  ReplyDelete
 101. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said..
  "മൂലധനമിറക്കി കോളേജ് തുടങ്ങിയാല്‍ പിന്നെ, അതിന്റെ മുതലാളിമാര്‍ക്ക്
  ലഭിക്കേണ്ട ലാഭം മുതല്‍ എല്ലാ ഭാരവും വഹിക്കേണ്ടത് അവിടെ പഠിക്കുന്ന കുട്ടികളാണ്. ഇവിടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കണമെങ്കിലോ അങ്ങനെ സാമൂഹ്യനീതി
  നടപ്പാക്കണമെങ്കിലോ എന്താണ് ചെയ്യേണ്ടത്? അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ്
  കൊടുക്കാനുള്ള തുക സര്‍ക്കാര്‍ കൊടുക്കണം. അല്ലെങ്കില്‍ ആവശ്യമായ കോളേജുകള്‍ സര്‍ക്കാര്‍ തുടങ്ങണം. അതല്ലേ സാമൂഹ്യനീതിക്കുള്ള മാര്‍ഗ്ഗം?"

  സാമൂഹ്യ നീതിക്കു വേറെ ഒരു മാര്‍ഗവും ഞാനും കാണുന്നില്ല. ഞാന്‍ ഒരു എയിഡെഡ് പ്രൊഫെഷനല്‍ സ്ഥാപനത്തില്‍ ആണ് പഠിച്ചത്. പട്ടിണിപ്പാവം ആയ ഒരുത്തനും (ഒരുത്തിയും) എന്‍ട്രന്‍സ് പാസ്സായി അവിടെങ്ങും ഇല്ലായിരുന്നു. എന്‍ട്രന്‍സ് കൊച്ചിങ്ങിന് പോകാനും 6 ആം ക്ലാസ്സില്‍ മുതല്‍ ടൂഷന് പോകാനും നല്ല കാശു വേണം. കേരളത്തിലെ എയിഡെഡ് പ്രൊഫെഷനല്‍ സ്ഥാപനങ്ങള്‍ സാമൂഹ്യ അനീതിയുടെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്.

  ReplyDelete
 102. അപ്പോള്‍ ഈ സശ്രയം സശ്രയം എന്ന് പറഞ്ചു വരുന്നത്..............

  ReplyDelete