വള്ളിക്കുന്ന് പ്രദേശം ഇതുവരെ കണ്ടിട്ടില്ലാത്തെ രാജകീയമായ ഒരു വരവേല്പാണ് കേന്ദ്ര മന്ത്രിക്കു ഇന്നലെ ഞങ്ങള്‍ നല്‍കിയത്. (പരിപാടി കാണാന്‍ പോകുന്ന തിരക്കില്‍ ക്യാമറ എടുക്കാന്‍ മറന്നു. എന്റെ മൊബൈലില്‍ പകര്‍ത്തിയ ഏതാനും പിക്ച്ചറുകള്‍ ആണ് ഇവിടെ. നല്ല പിക്ച്ചറുകള്‍ കിട്ടിയാല്‍ പിന്നീട് ഇടാം).
ഇ അഹമ്മദ് സാഹിബ് റെയില്‍വേ മന്ത്രിയായ ശേഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഓരോ വള്ളിക്കുന്നുകാരന്റെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതായിരുന്നു. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സെന്റര്‍ ഉദ്ഘാടനവും ഫൂട്ട് ഓവര്‍ബ്രിഡ്ജിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണ് അദ്ദേഹം ഇന്നലെ എത്തിയത്.
ഞങ്ങളുണ്ടോ കുറക്കുന്നു. ശിങ്കാരി മേളം, കരിമരുന്ന്, തോരണങ്ങള്‍, താലപ്പൊലി, സ്കൌട്ട്, പോലീസ്, ബോംബ് സ്ക്വാഡു തുടങ്ങി ഒരു അടിച്ചു പൊളി സ്വീകരണം തന്നെ ഉണ്ടാക്കി. സ്വീകരണം കണ്ട് അഹമ്മദ് സാഹിബ് തന്നെ അന്തം വിട്ടുപോയി. എങ്ങനെ സ്വീകരിക്കാതിരിക്കും?.. ചില്ലറക്കാര്യമാണോ അഹമ്മദ് സാഹിബ് ചെയ്തിരിക്കുന്നത്. ആറ് എക്സ്പ്രസ്സ് ട്രെയിനുകളാണ് ഇപ്പോള്‍ വള്ളിക്കുന്ന് നിര്‍ത്തുന്നത്!!!. മാത്രമല്ല ഒരു കിടു കിടിലന്‍ അഡീഷനല്‍ പ്ലാറ്റ്ഫോം ഉണ്ടാക്കി. നിലവിലുണ്ടായിരുന്നതിന്റെ വീതിയും നീളവും കൂട്ടി. ഇപ്പോഴിതാ കമ്പ്യൂട്ടര്‍ റിസര്‍വേഷനും ഫൂട്ട് ഓവര്‍ബ്രിഡ്ജും. അഹമ്മദ് സാഹിബ് മന്ത്രിയായ ഉടനെ അദ്ദേഹത്തെ അനുമോദിച്ചു കൊണ്ടും വള്ളിക്കുന്നുകാരുടെ കാര്യം ശ്രദ്ധിക്കണേ എന്ന് പറഞ്ഞു കൊണ്ടും ഈ ബ്ലോഗില്‍ ഞാനൊരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ കമന്റ് കോളത്തില്‍ പരിഹാസം ചൊരിഞ്ഞവര്‍ വായിക്കാന്‍ കൂടിയാണ് ഇത് എഴുതുന്നത്.
വികസനത്തിന്റെ വാതിലുകള്‍ അധികമൊന്നും എത്തിനോക്കിയിട്ടില്ലാത്ത, യാത്രക്ക് മുഖ്യമായും തീവണ്ടികളെ ആശ്രയിച്ചു കഴിയുന്ന ഒരു കൊച്ചു ഗ്രാമമാണ് എന്റേത്. അതുകൊണ്ട് തന്നെ കണ്ണഞ്ചിപ്പിക്കുന്ന ഈ മാറ്റങ്ങളില്‍ ഇവിടത്തെ ഓരോ മണ്തരിയും ആവേശം കൊള്ളുന്നുണ്ട്. പ്രിയ അഹമ്മദ് സാഹിബ്, വള്ളിക്കുന്ന് മനോഹരമായ ഒരു ഗ്രാമമാണെന്നും ഇവിടത്തെ നാട്ടുകാരെല്ലാം സുന്ദരന്മാരും സുന്ദരികളും ആണെന്നും നിങ്ങള്‍ ഇന്നലെ പറഞ്ഞ ആ ഡയലോഗ് ഞങ്ങള്‍ ഒരിക്കലും മറക്കില്ല. (ഇതേ വാക്കുകള്‍ നിങ്ങള്‍ എല്ലാ പഞ്ചായത്തിലും പോയി പറയാറുണ്ടാവില്ല എന്ന് തന്നെയാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്!!.)
വികസനത്തില്‍ രാഷ്ട്രീയം നോക്കുന്ന പരിപാടി പണ്ടേ വള്ളിക്കുന്നുകാര്‍ക്ക് ഇല്ല. ഇലക്ഷന് കാലത്ത് ഇ അഹമ്മദിന് എതിരെ മുദ്രാവാക്യം വിളിച്ചു തൊണ്ട പൊട്ടി കിടപ്പിലായ ഒരു ചെറുപ്പക്കാരന് ഉണ്ടായിരുന്നു. ആ ചെറുപ്പക്കാരന് തന്നെയാണ് ഇന്നലെ "ഇ അഹമ്മദ് കീ ജേ" എന്ന് തൊണ്ട പൊട്ടി മുദ്രാവാക്യം വിളിച്ചത്. (ഇന്നലെയും അവന് കിടപ്പിലായിട്ടുണ്ടാവണം.!!!.) അതാണ് അഹമ്മദ് സാഹിബ് വള്ളിക്കുന്നില്‍ ചെയ്ത മാജിക് .. ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പ്രിയപ്പെട്ട അഹമ്മദ് സാഹിബ്, ഇനിയും ഞങ്ങള്‍ക്ക് ചില സ്വപ്നങ്ങള്‍ ഉണ്ട് നിങ്ങളുടെ ലോക്സഭാ മണ്ഡലത്തിലെ ഷൊര്‍ണൂര്‍ മംഗലാപുരം റൂട്ടിലുള്ള ഏക റെയില്‍വേ സ്റ്റേഷനാണ് വള്ളിക്കുന്ന്. ഒരു ലെവല്‍ ക്രോസ് കൂടി ഞങ്ങള്‍ക്ക് വേണം. അത് കൂടി തരില്ലേ.. തരണേ.. പ്ലീസ്..
update : 4 Feb 2011
Malayala Manorama 4 Feb 2011
ഇതാണ് വള്ളിക്കുന്നുകാർക്ക് ആരുമൊന്നും ചെയ്ത് കൊടുക്കാത്തത്..ഒരെണ്ണം സാധിച്ചപ്പഴേക്ക് ദോ അടുത്ത ഡിമാന്റ്...ആ നോക്കട്ടെ....
ReplyDeleteHi Basheer Bhai,
ReplyDeleteI know the rush in passenger trains plying between Tirur and Calicut. When they reach Vallikunnu or Kadalundi stations it's almost like 'Wagon tragedy'
Happy to go through your report and pix. Why don't you people demand an overbridge instead of the level crossing? It's an old fashion to have railway gates and gate keeper. Your great leader may be able to help you in this regard. Remember, Jaffer sharief constructed dozens of over bridges near his home village in Karnataka, while he handled the ministry.
best wishes n regards
Azeez
best wishes
ReplyDelete:)
ReplyDeleteബഷീറേ, അപ്പോ അടുത്ത നിയമസഭാ തിരെഞ്ഞെടുപ്പിന്റെ പ്രചാരണം ഈ പോസ്ടിലൂടെ അനൌദ്യോഗികമായി ഉത്ഘാടനം ചെയ്തു അല്ലേ?
ReplyDeleteഞങ്ങളും ഒന്ന് നോക്കട്ടെ, എങ്ങിനെ തിരിച്ചടിക്കാന്‍ പറ്റുമെന്ന്. ആ ഫരീദ് അബ്ദുല്‍ റഹ്മാന് ഒന്ന് വിളിച്ചു വല്ലതും നടക്കുമോന്നു ഒന്നുകൂടി ചോദിക്കട്ടെ. എന്നിട്ട് വേണം ഒരു ശിങ്കാരി മേളവും പിന്നെ ജയ് വിളിക്കാന്‍ കുറച്ചു ആളുകളെയും ബുക്ക് ചെയ്യാന്‍.
ഹം..നടന്നല്ലോ അത് മതി...ഇനിയും കുറെ എണ്ണം കൂടി ഉണ്ട് അതൊക്കെ നടന്നിട്ട് വേണം ഒന്ന് ട്രെയിനില്‍ പോകാന്‍...അപ്പോഴേക്കും ലണ്ടന്‍ മാതൃകയില്‍ ആയിട്ടുണ്ടാവും ഈ വള്ളിക്കുന്ന് സ്റേഷന് അല്ലെ ...നടക്കട്ടെ..
ReplyDeleteവള്ളികുന്നു ഗ്രാമവും സ്റ്റേഷനും ഇനിയും പുരോഗമിക്കട്ടെ എന്നാഗ്രഹിക്കുന്നു. നമ്മുടെ നാടിന്റെ വികസനത്തില്‍ സന്തോഷിക്കാം.പങ്കാളിയാകാം
ReplyDelete@ C.O.T Azeez: Thank you for the suggestion. in fact, we were trying for Over bridge. Railway regulations are more complicated now than earlier in terms of funding and technical aspects. The state government has to acquire the land at their cost and funding to be allocated in the budget. the land acquisition is a major hindrance, since it is in a thickly populated area. We were trying for an under ground bridge option as well. The Minister has promised his full support and assistance subject to the land availability. Level crossing is the only feasible option we could see now. anyway, initial survey and other formalities are on the way.. let us hope for the best.
ReplyDeleteവള്ളിക്കുന്നുകാരുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നു...
ReplyDelete@ Salam Pottengal
ReplyDeleteതമാശയാനെന്നരിയാം. ആസ്വദിച്ചു.. എന്നാലും പറയാം. തിരെഞ്ഞെടുപ്പുമായി ഒട്ടും ബന്ധമില്ല സര്, രാഷ്ട്രീയ നിലപാടുകല്ക്കതീതമായി വള്ളിക്കുന്നില്‍ ഒരു തരംഗം തന്നെ സൃഷ്ടിക്കാന്‍ അഹമ്മദ് സാഹിബിനു കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ഉപയോഗപ്പെടുത്തി കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു പറയുന്നതാവും കൂടുതല്‍ ശരി.
വികസനപ്രവര്‍ത്തങ്ങള്‍ ആരു ചെയ്താലും അംഗീകരിക്കേണ്ടതു തന്നെ..
ReplyDeleteഇ.അഹമ്മദ് സാഹിബ് വളള്ളിക്കുന്നുകാര്ക്ക് സമ്മാനം തന്ന സ്തിഥിക്ക് ഞങ്ങള്‍ തൂതക്കാര്ക്കും എന്തെകിലുമൊക്കെ മേടിക്കണമല്ലോ..
ട്രെയിനേതായാലും ആ വഴി ഇല്ലാത്തതു കൊണ്ട് തൂതപ്പുഴയിലൊരു ബോട്ടു സവാരിക്കു ശുപാര്‍ശ ചെയ്താലോ:)
theerchayaayum icha shakthiyulla bharanaadhikaarikalkku maathrukayaanu Ahmad Sahib...vallikkunninu nandi....
ReplyDeleteഅതാണ് അഹമ്മദ് സാഹിബ്
ReplyDeleteവികസനം വള്ളിക്കുന്നിൽ മാത്രമായി ഒത്ക്കാതിരുന്നാൽ സാഹിബിന് ഇനിയും മന്ത്രിയാകാം..
ReplyDeleteപണ്ട് പരപ്പനങ്ങാടി co-op കോളേജില്‍ pre degree പഠിക്കുമ്പോള്‍ ഒരിക്കല്‍ ക്ലാസ് കട്ട് ചെയ്തു വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ വന്നു ഇരുന്നത് ഓര്‍മയുണ്ട്
ReplyDeleteഎന്തായാലും ആശംസകള്‍
:)
ReplyDeleteഎന്തായാലും അബ്ദുരഹിമാന്ക്ക ഷൈന്‍ ചെയ്തു എന്നറിയുന്നു ........പക്ഷെ ഇതുകൊണ്ടൊന്നും ഞങ്ങള്‍ വിമര്‍ശനം നിര്‍ത്തില്ല .....
ReplyDeleteഎന്റെ വോട്ട് മുകുന്ദന് ബിലതിപടനത്ത്തിനു. ബഷീര്‍ക്കാ! നല്ല പോസ്റ്റ്. നാട്ടില്‍ ചെന്നപ്പോള്‍ അവിടത്തെ വിശേഷം തന്നെ എഴുതിയതും ഏറെ ഉചിതമായി.
ReplyDeleteബഷീര്‍ക്ക ഇനിയെങ്കിലും അവിടെ നിന്നൊന്നു വണ്ടി കേറുമല്ലോ?
ReplyDeleteThis comment has been removed by the author.
ReplyDeleteഇനി ഞങ്ങള്‍ ഐക്കരപ്പടിയില്‍ ഒരു റെയില്‍വേ സ്റ്റേഷന് വേണം. റെയില്‍ ഇല്ലെങ്കിലും ഒരു ഗറ്റപ്പിനാ
ReplyDeleteഹോ.. ഞാന്‍ കരുതി വള്ളിക്കുന്നില്‍ ഒരു എയര്‍പോര്‍ട്ട് വന്നെന്നു. ഒരു എയര്‍പോര്‍ട്ട് വരുമ്പോ സ്ഥാപിക്കണ്ടതായിരുന്നു ഈ പോസ്റ്റ്. (എന്നാല്‍ ബഷീറിന്റെ ഒരു സ്വഭാവം വെച്ച് നോക്കുമ്പോ ഇതില്‍ വലിയ ഐറണി ഒളിഞ്ഞു കിടപ്പുന്ടെന്നാണ് ഞാന്‍ കരുതുന്നത്). കമന്റ് പറഞ്ഞവരോന്നും അത് മനസ്സിലക്കിയില്ലേ എന്തോ!.
ReplyDeleteതാങ്കളുടെ മനസ്സ്കാണാം താങ്കളുടെ വരികളിലൂടെ ,ആവേശം കാണാം അനുമോധനതിനായി ഉപയോഗിച്ച വാക്കുകള്‍ കണ്ടാല്‍,
ReplyDeleteതീര്‍ച്ചയായും തുറന്ന മനസ്സോടെയാണ് താങ്കലെഴുതിയതത്രയും എന്ന് ഞാനും മനസ്സിലാക്കുന്നു .
വരികളില്‍ ഒരിടത്തും രാഷ്ട്രീയം കാണാത്തതിനാല്‍ നിഷ്പക്ഷമാണ് എന്നും കരുതുന്നു .
ഇനിയും ഉയരങ്ങളിലേക്ക് കുതിക്കട്ടെ താങ്കളുടെ വള്ളിക്കുന്ന് പോലെ മറ്റു സ്റ്റെഷനുകളും പ്രത്യേകിച്ച് പരപ്പനങ്ങാടി പോലുള്ളവ....
നല്ലത് ,അഭിനന്ദിക്കുന്നു. വള്ളിക്കുന്നില്‍ മാത്രമല്ല ,സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും ഇത്തരം ജീര്ണാവസ്ഥയില് കഴിയുന്ന റെയില്‍വേ സ്റ്റേഷന്കളുണ്ട്. ഇ.അഹമദ് സാഹിബിന്റെ പരിഗണനയില്‍(ശ്രദ്ധയില്‍) ഇതൊക്കെ യുണ്ടായിരിക്കട്ടെ. ഏറെക്കാലമായി വികസനം മുരടിച്ച്കഴിയുന്ന കേരളത്തിലെ റെയില്‍വേയെ വികസനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ നമ്മുടെ മന്ത്രിക്ക് കഴിയട്ടെ എന്ന് നമുക്ക് ആശ്വസിക്കാം,പ്രതീക്ഷിക്കാം.
ReplyDeleteനമ്മുടെ മമത ച്ചേചി അടയിരിക്കുന്ന രയില്‍ വേ വകുപ്പില്‍ നിന്നും അയമാക്കക്കും എന്ത ങ്കിലുമൊക്കെ കിട്ടുന്നു എന്നി കേള്‍ക്കുന്നതു സന്തോഷം തന്നെ. വള്ളിക്കുന്നര്ക്ക് ആഷംസകള്...അയമാക്കക്കും!!!!!
ReplyDeleteബഷീര്‍ക്ക....ഞാന്‍ ഒരു വള്ളിക്കുന്ന് കാരന് അല്ലങ്കിലും ഒരുപാടു കാലം വള്ളിക്കുന്നില്‍ താമസിക്കാനും റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര ചെയ്യാനു ഭാഗ്യം ലഭിച്ചിട്ടുണ്ട് .....ഇപ്പോള്‍ വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ വികസനം വന്നു തുടങ്ങീട്ടുണ്ട് എന്ന് അറഞ്ഞപ്പോള്‍ ഏതൊരു വള്ളിക്കുന്ന് കാരനെപ്പോലെ തന്നെ എനിക്കും വളരെ അധികം സന്തോഷം തോന്നുന്നു .....ഇ അഹമ്മദ് സാഹിബ്നു എന്റെ അഭിനന്തനങ്ങള് ..... ഒരു ചെറിയ കാര്യം കൂടി താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനു ശ്രമിക്കുന്നു വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ് സൂര്യന് അസ്തമിച്ചാല് മദ്യപാനി കളുടെ ശല്യം കൊണ്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന കാര്യം എന്നെക്കാള്‍ കൂടുതല്‍ താങ്കള്‍ക്കും അറിയുന്നതെല്ലേ? മദ്യപനികളുടെയും സാമൂഹിക വിരുധരുടെയും വിളയാട്ടം അവസാനിപ്പിച്ചലെ വള്ളിക്കുന്ന് റെയില്‍വേ സറ്റേനില് എന്ത് വികസനം വന്നിട്ടും കാര്യമോള്ളൂ....
ReplyDeleteഒറ്റ പോസ്റ്റ്കൊണ്ട് വലിക്കുന്നിനെ അത് ന്യൂയോര്‍ക്ക് വിമാനത്താവളത്തെക്കാള്‍ മനോഹരമാക്കിയ ബഷീര്ഭായിക്ക് അഭിനന്ദനങ്ങള്‍.
ReplyDeleteഞങ്ങളെ ഷോര്‍ണൂര്‍ നിലമ്പൂര്‍ ലൈന്‍ വര്‍ഷങ്ങളായി അവഗണനയിലാണ്, ഇപ്പോള്‍ ട്രെയിനുകള്‍ കുറെ ഓടുന്നുണ്ടെങ്കിലും, ഒന്ന് പറഞ്ഞു ശരിയാക്കി തരുമോ! മേലാറ്റൂര്‍ ഒരു ഓവര്‍ ബ്രിഡ്ജ്, പൊട്ടിപ്പൊളിഞ സ്റ്റേഷന്, പ്ലാറ്റ് ഫോം തുടങ്ങിയവ നന്നാക്കി സൗകര്യം കൂട്ടുക, സ്റ്റേഷനിലെക്കുള്ള അനുബന്ധ നോഡുകള്‍ ഇങ്ങനെ കുറച്ചു ആവശ്യങ്ങലെയുള്ളൂ!
This comment has been removed by the author.
ReplyDeleteബഷീര്‍ക്കാ.. ഇതൊന്നും താങ്കള്‍ അറിയുന്നില്ലേ..?
ReplyDeletehttp://worldmalayali.blogspot.com/2011/01/blog-post.html
വള്ളിക്കുന്നില്‍ ഇനിയും വികസനങ്ങള്‍ ഉണ്ടാവട്ടെ. കേരളത്തിന്ന് മൊത്തത്തില്‍ ഉപകാരപ്രദമായ ഷൊര്‍ണ്ണൂര്‍ ട്രയാങ്കുലര്‍ റെയില്‍വെ സ്റ്റേഷന്
ReplyDeleteയാഥാര്‍ത്ഥ്യമാക്കാന്‍ ബഹു: റെയില്‍വെ സഹമന്ത്രി സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു.
വള്ളിക്കുന്നുകാർ റെയിൽവേ സോൺ വള്ളിക്കുന്നാക്കണകമെന്ന് ആവശ്യപെടാത്തത് നന്നായി. അല്ലെങ്കിൽ അഹമ്മദ് സാഹിബ് തരുമായിരിക്കും
ReplyDeleteവള്ളിക്കുന്നിലെ സുന്ദരിമാര്‍ ഒന്ന് ശ്രദ്ടിക്കുന്നത് നന്ന് !!!
ReplyDeleteചിലര്കെങ്കിലും ഇതിന്റെ അര്‍ഥം പുടി കിട്ടികാണും
വല്ലികുന്നിലെ സുന്ദരിമാരെ ദൈവം രക്ഷിക്കട്ടെ
congratulations to all Vallikkunnu peoples...
ReplyDeleteand E. Ahmad Sahib too
മൊബൈലില്‍ എടുത്ത ഫോട്ടോ ആയിരുന്നിട്ടുകൂടി നല്ല ക്ലിയര്‍ ആണല്ലോ ബഷീര്‍ക്കാ... ഏതാ മൊബൈല്‍... ? എന്താ അതിനും വല്ല മാജിക്കുമുണ്ടോ....?
ReplyDeleteസുന്ദരിമാരും സുന്ദരന്മാരും ഒന്നും ഇല്ലെങ്കിലും ,ഈ മേഖലയിലെ ഏറ്റവും വരുമാനമുള്ള ഒരു റെയില്‍വേ സ്റെഷനാണ് ഞങ്ങടെ തിരൂര്‍.
ReplyDeleteമന്ത്രിയോട് പറഞ്ഞു അവിടെക്ക് , 'കുന്നി'ല്ലെന്കിലും ഒരു 'വള്ളി' എങ്കിലും ഏര്‍പ്പാടാക്കാന്‍ പറയണേ...
ഇന്ത്യയില്‍ ആദ്യമായി സംസ്ഥാനത്ത് ഉടനീളം ട്രെയിനില്‍ സഞ്ചരിച്ചു കാര്യങ്കല്‍ നേരില്‍ കണ്ടു വിലയിരുത്താന്‍ ശ്രമിച്ച ഇ അഹമ്മദ് സാഹിബ് എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും മാതൃക തന്നെ തന്നെ,റെയില്‍-വെയില് നിന്നും പരമാവതി നേടിയെടുക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് പലപ്പോഴും രാഷ്ട്രീയം തടസമായിട്ടുണ്ട്.
ReplyDelete........ഒരു ചെറിയ കാര്യം കൂടി താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനു ശ്രമിക്കുന്നു വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണ് സൂര്യന് അസ്തമിച്ചാല് മദ്യപാനി കളുടെ ശല്യം കൊണ്ട് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് എന്ന കാര്യം എന്നെക്കാള്‍ കൂടുതല്‍ താങ്കള്‍ക്കും അറിയുന്നതെല്ലേ? മദ്യപനികളുടെയും സാമൂഹിക വിരുധരുടെയും വിളയാട്ടം അവസാനിപ്പിച്ചലെ വള്ളിക്കുന്ന് റെയില്‍വേ സറ്റേനില് എന്ത് വികസനം വന്നിട്ടും കാര്യമോള്ളൂ.....
കിട്ടിയത് നല്ല പോലെ സംരക്ഷിക്കല്‍ ഇനി നിങ്ങള്‍ നാട്ടുകാരുടെ കയ്യിലാണ് ബഷീര്‍ക്കാ .
സ്നേഹാശംസകള്‍
ബഷീര്‍,
ReplyDeleteസുന്ദരികളും സുന്ദരന്മാരും കുറെയേറെ വന്നിരുന്നതും, ഒളികണ്ണിട്ടു നോക്കിയതും, പ്രണയ സല്ലാപങ്ങള്‍ ആഗ്യഭാഷയിലൂടെയും മറ്റും കൈമാറിയതുമായ ഒട്ടേറെ അനുഭവങ്ങള്‍ക്ക് സാക്ഷിയാണ് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് എന്ന കാര്യം അറിയാമല്ലോ. പഴയ സിമന്റ് ബെന്ചിനും ഒരു പാട് നോസ്ടാല്ജിയകള്‍ അയവിറക്കാനുണ്ടാവും. ഏതായാലും വള്ളിക്കുന്ന് സ്റ്റേഷന് ഒരു "മൊഞ്ചത്തി" ആയെന്ന വാര്‍ത്ത വല്ലാത്തൊരു സന്തോഷം തരുന്നു.
ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ചെയ്യേണ്ടിയിരുന്ന രാജ്യത്തിന്റെ അടിസ്ഥാന വികസനങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ തന്നെ ചെയ്തതിനെ അഹ്മദ് സാഹിബ് സ്വന്തം ചിലവില്‍ ചെയ്തത് പോലെ ഇങ്ങനെ ആഘോഷിക്കുന്ന കൂട്ടര് വള്ളിക്കുന്നിലും ഉണ്ടെന്നു അറിയിച്ചതില്‍ സന്തോഷം. കേന്ദ്ര ചെലവില്‍ ബിരിയാണി അടിച്ചു നടക്കാനാണോ പിന്നെ ഈ 'സാഹിബ് മാരെയൊക്കെ' വര്‍ഷങ്ങളായി കരിപ്പൂരില്‍ നിന്ന് ടാറ്റാ കാട്ടി വിടുന്നത്? സ്വന്തം നാടിന്റെ വികസനം ഇവരുടെ യൊക്കെ ഉത്തരവാദിത്വമാണെന്നിരിക്കെ ഇതില്‍ ശിങ്കാരി മേളം നടത്താനും അഹ്മദ് സാഹിബിന്റെ പടം തൂക്കാനും മുതിരുന്നത് വിഡ്ഢിത്തമല്ലേ? ഇത്ര വൈകിച്ച്ചതിനു ഒരു താക്കീതല്ലേ നേതാക്കള്‍ക്ക് കൊടുക്കേണ്ടത്?
ReplyDeleteMr. Basheer, Why dont try make a Vallikkunnu town as a Newyork Town....
ReplyDeleteവള്ളിക്കുന്നു പോലെ വികസനമെത്താത്ത ഭാരതത്തിലെ എല്ലാ കോണിലും വികസനമെത്തട്ടെ.....
ReplyDeleteഅല്ലെലും അഹമ്മദ് സാഹിബ് പുലിയാ..ഞാന്‍ ജോലി ചെയ്യുന്ന കമ്പ്നിയുടെ മുതലാളി ഒമാനിയുമായി ഒരിക്കല്‍ കത്തിയടിച്ചു ഇരുന്നപ്പൊ മൂപ്പര് പറഞ്ഞു..“ഒരു ഇന്റിയന്‍ മിനിസ്റ്റര്‍ അഹമ്മദ് ഫ്രം കേരള..മുന്‍പ്(വിദേശ സഹമന്ത്രി ആയിരുന്നപ്പൊ..) ഇവിടത്തെ സുല്‍ത്താനുമായി ചര്‍ച്ച നടത്തി 300 ഓളം ഇന്ത്യക്കാരെ ജയിലില്‍ നിന്ന് മോചിപ്പിചു അത്രെ..അതു കുറെ ഇന്തിയക്കാര്ക്ക് വല്യ സഹായം ആയെന്ന്“..അങ്ങെര് ഇങ്ങനെ കുറെ നല്ല കാര്യങ്ങള്‍ ചെയ്യുന്നതു കൊണ്ടായിരിക്കും തെരഞ്ഞെടിപ്പുകളില് വന്‍ ഭൂരിപക്ഷത്തിനു ജയിച്ചു കെറുന്നതു,,
ReplyDelete@ UNFATHOMABLE OCEAN!
ReplyDeleteരാത്രി കാലങ്ങളില്‍ താങ്കള്‍ സൂചിപ്പിച്ചത് പോലുള്ള ഒരു പ്രശ്നം വള്ളിക്കുന്ന് സ്റേഷന് പരിസരത്തു ഉണ്ടായിരുന്നു എന്നത് സത്യമാണ്. മുമ്പത്തേതിനെ അപേക്ഷിച്ച് ഇപ്പോള്‍ സ്ഥിതി ഗതികള്‍ ഏറെ മെച്ചമാണ്. ഈ വിഷയത്തില്‍ വേണ്ടത്ര പരാതികള്‍ പരപ്പനങ്ങാടി പോലീസ് സ്റെഷനില് ഉണ്ട്. വള്ളിക്കുന്ന് സ്റേഷന് പരിസരത്തു ഒരു പോലീസ് ഔട്ട് പോസ്റ്റ് വേണം എന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. അതുമായി ബന്ധപ്പെട്ട ചില നീക്കങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട് എന്നാണ് എന്റെ അറിവ്.
'ആ അഹമ്മദല്ല
ReplyDeleteഇ. അഹമ്മദ്
മമത പേരിലല്ല വേണ്ടത്
പ്രവര്‍ത്തിയിലാണ് ..''
വള്ളിക്കുന്ന് കാര്‍ക്ക് വള്ളിക്കുന്നിനോട് ഉള്ള അള്ളി പ്പിടുത്തം നമുക്ക് മനസ്സിലാവും.
പക്ഷേ ഈ ഇ.അഹമ്മദിന് എന്താണ് വള്ളിക്കുന്നിനോടിത്ര മുഹബ്ബത്ത് എന്നാണ് മനസ്സിലാവാത്തത്.
ബ്ലോഗെഴുതി , ബ്ലോഗെഴുതി വള്ളിക്കുന്ന് ന്യൂ യോര്ക്കാക്കാനാണ് പരിപാടി അല്ലെ?
അഹമ്മദ് സാഹിബ്, വള്ളിക്കുന്നിന്ന്റെ മാത്രം സ്വത്തല്ലല്ലോ.. മേലാറ്റൂരും തുവ്വൂരും ന്യൂ യോര്‍ക്കും, സ്വിറ്റ്സര് ലാന്റുമൊക്കെ ആക്കണം . ഞങ്ങള്‍ക്കും കിട്ടും ആനയും, ചെണ്ടയും , ശിങ്കാരി മേളങ്ങളും.. മുത്തുക്കുടയും പഞ്ച വാദ്യങ്ങളും ..
സുന്ദരിമാര്‍ക്കും കുറവൊന്നുമില്ല.. ഈ പക്ഷ പാതത്തിനെതിരെ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും..
മേലാറ്റൂര്‍, തുവ്വൂര്‍ മാന്യ മഹാജനങ്ങളെ സംഘടിക്കുവീന്‍..!
അപ്പോള്‍ ഇനി ലണ്ടന്‍ കാണാന്‍ തോന്നുമ്പോള്‍ വള്ളിക്കുന്നിലേക്ക് വരാം അല്ലെ ! ..
ReplyDeleteഎന്തായാലും ഇത് കുറെ കടന്ന കയ്യായിപ്പോയി ..അവിടെ ഒരു ബ്ലോഗര്‍ ഉണ്ടെന്നു
വെച്ച് ഉള്ളത് മുഴുവന്‍ അങ്ങോട്ട് കൊടുത്താല്‍ പറ്റോ ? ഞാനൊന്ന് നോക്കട്ടെ ഞങ്ങടെ തോഴിയൂരും
ഒരു സ്റ്റേഷന് കൊണ്ടുവരാന്‍ പറ്റുമോന്നു
വള്ളിക്കുന്നു നന്നാവണമെന്നാണ് ഞങ്ങളുടെയും ആഗ്രഹം. പക്ഷേ, ഇ അഹമ്മദിന്റെ മണ്ഡലത്തിലെ ഏക സ്റ്റേഷനായ വള്ളിക്കുന്ന് ഇങ്ങനെ ഉയര്‍ന്നുവരുന്നത് ഞങ്ങള്‍ക്ക് നഷ്ടമാണ്. കാരണം വള്ളിക്കുന്നു ഉയരുകയല്ല ചെയ്യുന്നത് പകരം ഞങ്ങളുടെ ഫറോക്ക് ശോഷിക്കുകയാണ് ചെയ്യുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് റയില്‍വേ സ്റ്റേഷനായി എന്തുകൊണ്ടും വരേണ്ടത് ഫറോക്ക് റയില്‍വേ സ്റ്റേഷനാണ്. റോഡ് മുഖേനയുള്ള ആക്സസും ദൂരവും നോക്കിയില്‍ ഇക്കാര്യം മനസ്സിലാവും. പക്ഷേ, സ്വന്തം മണ്ഡലത്തിലായതുകൊണ്ട് അഹമ്മദ് സാഹിബ് ആകാശമാര്‍ഗ്ഗം ദൂരം നോക്കി...വള്ളിക്കുന്നിനെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് സ്റ്റേഷനാക്കാനുള്ള തിരക്കിലാണ്. വള്ളിക്കുന്ന് എന്നു പറയുന്ന സ്ഥലം അധികം ബസ് സര്‍വീസ് ഇല്ലാത്ത ഒരു കൊച്ചു ഗ്രാമമായിരുന്നു. അതേ ആയിരുന്നു...ഇന്ന് കാലം മാറി..മിനിറ്റുകള്‍ ഇടവിട്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സര്‍വീസുണ്ട്. ഇനി സാധാരണ നമ്മുടെ ലോക്കല്‍ ട്രെയിന്‍ ഓടുമ്പോള്‍ ഏത് സ്റ്റോപ്പില്‍ നിര്‍ത്തിയാലും ആളുകയറും..കാരണം യാത്രാ സൗകര്യം...പക്ഷേ,, നിങ്ങള്‍ ഇവിടെ നിര്‍ത്തുന്നുവെന്നു പറയുന്ന എക്സ്പ്രസ് ട്രെയിനുകളുടെ കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ... ആളില്ല..കാരണം ദീര്‍ഘദൂര യാത്രയ്ക്ക് ആളുകുറവാണ്.. മറ്റു സ്റ്റേഷനുകളില്‍ ക്വാട്ട ഫില്ലായാല് എല്ലാവരും വള്ളിക്കുന്നിലേക്കാണ് വരാറുള്ളത്. കാരണം അവിടത്തെ ക്വാട്ട അവിടെയുണ്ടാവും. പറഞ്ഞു വരുന്നത്. വള്ളിക്കുന്ന് ഒരു റയില്വേസ്റ്റേഷന് വേണം..പക്ഷേ, അവിടെ അത്യാവശ്യം വണ്ടികളും നിര്‍ത്തണം... അല്ലെങ്കില്‍ ഇപ്പോഴുളളതെല്ലാം മതി...ഇനി ഫറോക്കിനെ വികസിപ്പിക്കൂ... എയര്‍പോര്‍ട്ട് സ്റ്റേഷനായി ഫറോക്കിനെ ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.. അവിടെ നിന്നും അരമണിക്കൂര്‍ കൊണ്ട് കരിപ്പൂരിലെത്താം.. ഈ പറഞ്ഞ വള്ളിക്കുന്നില്‍ നിന്ന് അരമണിക്കൂറുകൊണ്ട് കരിപ്പൂരിലെത്തുമോ...ഇല്ല...വികസനം വേണം..പക്ഷേ,,,മറ്റു സ്ഥലങ്ങളും വികസിക്കണം. വള്ളിക്കുന്ന് കൂടുതല്‍ വണ്ടികള്‍ നിര്‍ത്താന്‍ തുടങ്ങിയാല്‍ അതിനര്‍ഥം.. ഫറോക്ക് നിര്‍ത്തുന്ന വണ്ടികളുടെ എണ്ണം കുറയുമെന്നു തന്നെയാണ്. കാരണം. ഈ ഫറോക്കും വള്ളിക്കുന്നും തമ്മില്‍ റയില്‍ മാര്‍ഗം അഞ്ചോ ആറോ കിലോമീറ്റര്‍ ദൂരമേയുളളൂ..വള്ളിക്കുന്നില്‍ നിന്ന് തൊട്ടടുത്ത പ്രധാനസ്റ്റേഷനായ പരപ്പനങ്ങാടിയിലേക്ക് ഏകദേശം എട്ടുകിലോമീറ്ററും...അല്ല പിന്നെ ബഷീര്‍ക്കാന്റെ ഒരു വള്ളിക്കുന്ന് സ്നേഹം...
ReplyDelete@ shinod
ReplyDeleteപാര വെച്ചോളൂ.. പക്ഷെ ഇത് പോലുള്ള കട്ടപ്പാരകള്‍ വെക്കരുത്. ഫറോക്ക് വികസിക്കുന്നതിനു ആരും എതിരല്ല. പക്ഷെ ഈ പാവം വള്ളിക്കുന്നില്‍ അല്പം പ്രാഥമിക സൌകര്യങ്ങള്‍ വരുന്നതിനെ അസൂയയോടെ കാണരുത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ അടുത്ത സ്റേഷന് എന്നതിനേക്കാള്‍ കോഴിക്കോട് യൂനിവേര്‍സിറ്റിയിലേക്ക് പോകാന്‍ ഏറ്റവും അടുത്ത സ്റ്റേഷന് എന്നതാണ് വള്ളിക്കുന്നിന്റെ പ്രത്യേകത. ഏറെ വികസിച്ച ഒരു പ്രദേശമാണ് ഫറോക്ക്. അത് ഇനിയും വികസിക്കട്ടെ. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്. അഞ്ചു വര്‍ഷം ഫറോക്ക് റെയില്‍വേ സ്റെഷനില് ഇറങ്ങി പഠിക്കാന്‍ പോയ ഒരാളാണ് ഞാന്‍. ഫറോക്കിലെ ബെഞ്ചുകളില്‍ ഞാന്‍ ഇരുന്നത്ര ഒരു പക്ഷെ ഷിനോദ് ഇരുന്നു കാണില്ല. താങ്കളുടെ പരിഭവം കടലുണ്ടി അവഗനിക്കപ്പെട്ടതിലാണ് എന്നെനിക്കു തോന്നുന്നു. അവിടെയും നന്നാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. വള്ളിക്കുന്നും ഫറോക്കും തമ്മില്‍ റെയില്‍ വഴി ആറ് കിലോമീറ്ററിന്റെ ദൂരമേ ഉള്ളൂ എന്ന് താങ്കള്‍ എഴുതിയത് ശരിയാണോ?.. ഒന്ന് കൂടെ പരിശോധിക്കൂ..
@ഉസ്മാന് ഇരിങ്ങാട്ടിരി
ReplyDelete"ആ അഹമ്മദല്ല
ഇ. അഹമ്മദ്"..
അതെ അത് തന്നെയാണ് എനിക്കും പറയാനുള്ളത്..
ആ അഹമ്മദല്ല
ഇ. അഹമ്മദ്
"മേലാറ്റൂരും തുവ്വൂരും ന്യൂ യോര്‍ക്കും, സ്വിറ്റ്സര് ലാന്റുമൊക്കെ ആക്കണം" ഒന്ന് ഒത്തു പിടിക്കൂ.. ഒരു പക്ഷെ ആയിക്കിട്ടും. എല്ലാ ഭാവുകങ്ങളും.
സന്തോഷത്തില്‍ പങ്കുചേരുന്നു. വികസന നായകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.
ReplyDeleteമറ്റു വികസനങ്ങളോടൊപ്പം അഴിമതിയും പെട്രോള്‍ വിലയും വികസിക്കുന്നത് കാണുമ്പോഴാ സങ്കടം. :(
ഷൊര്‍ണൂര്‍ മംഗലാപുരം റൂട്ടിലുള്ള ഏക റെയില്‍വേ സ്റ്റേഷനാണ് വള്ളിക്കുന്ന് dear basheerka onnu vishadee karikkumooo pls
ReplyDeleteനീ വള്ളിക്കുന്നു റയില്വേസ്റ്റേഷന്, വള്ളിക്കുന്നു റയില്വേസ്റ്റേഷന് എന്ന് കേട്ടിട്ടുണ്ടോ.?
ReplyDeleteഅവിടുത്തെ പ്രധാന മന്ത്രിയാണ് ഈ അഹമ്മദ്.
ഭാവിയിൽ കോച്ച്ഫാക്ടറി വള്ളിക്കുന്നിലാകുമോ..?
ReplyDeleteരാഷ്ട്രീയ കാഴ്ചപാടുകൾ മാറ്റിവെച്ച് നാടിന്റെ പുരോഗതിക്ക് ഒത്തൊരുമിച്ചാൽ നാട് തനേ നന്നാവും.
ReplyDelete@ ummer
ReplyDeleteഇ അഹമദ് സാഹിബ് പ്രധിനിധീകരിക്കുന്ന മഞ്ചേരി ലോകസഭ മണ്ഡലത്തിലെ ഏക റെയില്‍വേ സ്റേഷന് ആണ് വള്ളിക്കുന്ന് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. ഷൊര്‍ണൂര്‍ - മംഗലാപുരം തീവണ്ടിപ്പാതയില്‍ മഞ്ചേരി മണ്ഡലത്തില്‍ പെടുന്നതായി ഈ ഒരു station മാത്രമേ ഉള്ളൂ..
manjeri alla malppuram mandalam
ReplyDeleteവികസന വിരോധികള്‍ കണ്‍കുളിര്‍ക്കെ കാണട്ടെ ...........
ReplyDeleteഅരീക്കൊട്ടെക്ക് ഒരു ട്രെയിന്‍ വേണം
ReplyDeleteഎവിടുന്നാണ് തുടങ്ങാന്‍ നല്ലത് എന്ന് വെച്ചാല്‍ തുടങ്ങുതിണോ പാത എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോകുന്നതിലും ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല
അങ്ങനെയെങ്കില്‍ വേണം രാമനാട്ടുകര കൊണ്ടോട്ടി മഞ്ചേരി എന്നിവടങ്ങളിലും ഒരു ഓരോ റെയില്‍വേ സ്റ്റേഷനും മേല്പാലങ്ങളും.... !!!!!!!!!!!!!
ReplyDelete@ moideen angadimugar:-
ReplyDeleteഎവിടെയായാലും വേണ്ടില്ല... വെള്ളത്തിലാകാതിരുന്നാല് മതിയാരുന്നു...
@ Abdul & @ Ummer
ReplyDeleteYes, Abdul തിരുത്തിയതിനു നന്ദി. മഞ്ചേരിയല്ല, മലപ്പുറം മണ്ഡലം.. .
@ Abdul Lathief
അരീക്കൊട്ടെക്ക് ഒരു വിമാനത്താവളം തന്നെ ആയാലോ...?..
ഇ സാഹിബ് എത്ര കാലമായി മലപ്പുറം ജില്ലയില്‍ നിന്നും ഡല്‍ഹിയിലേക്ക് വണ്ടികയറാന്‍ തുടങ്ങിയിട്ട് എന്ന് കൂടി ഓര്‍ക്കുമ്പോള്‍..
ReplyDelete(ഇ അഹമദ് സാഹിബ് പ്രധിനിധീകരിക്കുന്ന മഞ്ചേരി ലോകസഭ മണ്ഡലത്തിലെ ഏക റെയില്‍വേ സ്റേഷന് ആണ് വള്ളിക്കുന്ന് എന്നാണു ഞാന്‍ ഉദ്ദേശിച്ചത്. ഷൊര്‍ണൂര്‍ - മംഗലാപുരം തീവണ്ടിപ്പാതയില്‍ മഞ്ചേരി മണ്ഡലത്തില്‍ പെടുന്നതായി ഈ ഒരു station മാത്രമേ ഉള്ളൂ..
കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ അടുത്ത സ്റേഷന് എന്നതിനേക്കാള്‍ കോഴിക്കോട് യൂനിവേര്‍സിറ്റിയിലേക്ക് പോകാന്‍ ഏറ്റവും അടുത്ത സ്റ്റേഷന് എന്നതാണ് വള്ളിക്കുന്നിന്റെ പ്രത്യേകത.)
വള്ളിക്കുന്നിലെ
ReplyDeleteവികസന
വേലിയേറ്റം
വിടുവാക്കായില്ല
വല്ലാത്ത
വരവല്ലോ
വണ്ടികളിനി
വന്നേക്കുക
വലിയ
വര്‍ക്കത്തു തന്നെ;
വശ്യം
വരിഷ്ഠം!
:)
ReplyDeleteഇ അഹമ്മദ് കീ ജേ
ReplyDelete:)
ReplyDeleteനിങ്ങൾ എന്തിനു ബേജാറാകുന്ന് ....തേവരുടെ ആനവരും
ReplyDeleteസന്തോഷം
ReplyDeleteവള്ളികുന്നിന്റെ ജനതയുടെ സന്തോഷത്തോടൊപ്പം പങ്കുചേർന്നുകൊണ്ടു തന്നെ അവർക്ക് വരാനിരിക്കുന്ന വിപത്തിനൊപ്പം സങ്കടപ്പെടുകയും ചെയ്യുന്നു … ഒരുപക്ഷെ കാലങ്ങൾക്ക് ശേഷം വള്ളികുന്ന് കൊച്ചിയോളം വളർന്നേയ്ക്കാം അന്ന് ബഹു: മന്ത്രി അഹമ്മദ് സാഹിബ്, വള്ളിക്കുന്ന് മനോഹരമായ ഒരു ഗ്രാമമാണെന്നും ഇവിടത്തെ നാട്ടുകാരെല്ലാം സുന്ദരന്മാരും സുന്ദരികളും ആണെന്നും പറഞ്ഞ ആ വാക്കുകൾക്ക് ഒട്ടു പ്രസക്തിയില്ലാതായി തീരും അതായത് .. വള്ളികുന്നിന്റെ ഗ്രാമീണ സൌന്ദര്യത്തിന്റെ കടയ്ക്കലാണ് കോടാലി വീണിരിക്കുന്നത് എന്ന് സാരം.
ReplyDelete:)
ReplyDeleteഇ. അഹമ്മദ് സാഹിബ് വെദേശകാര്യവകുപ്പിലേക്ക് വീണ്ടും മാറിയെങ്കിലും ഞങ്ങളുടെ ഏറെക്കാലത്തെ ആ ഒരാഗ്രഹം (ഒരേഒരു ലെവല്‍ക്രോസ്) നടക്കാതിരിക്കില്ല എന്ന് പ്രത്യാശിക്കുന്നു.
ReplyDelete'ഇന്നിപ്പോള്‍ അത് ന്യൂയോര്‍ക്ക് വിമാനത്താവളത്തെക്കാള്‍ മനോഹരമായിരിക്കുന്നു!!'
ReplyDeleteഞാൻ ന്യൂയോർക്ക് കണ്ടിട്ടില്ല.അതുകൊണ്ട് വിശ്വസിച്ചു.
തൃപ്തി ആയല്ലോ ... അഹമെദ് സാഹിബിന്റെ വകുപ്പ് മാറ്റിയപ്പോള്‍ ..താങ്കളുടെ പോസ്റ്റിന്റെ മാജിക് അപാരം തന്നെ
ReplyDeleteകാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയി.... അയ്യോ ബഷീറേ പോയല്ലോ എല്ലാം പോയല്ലോ... ഇനി വള്ളിക്കുന്നിന്റെ ഗതി അതോകതിതന്നെ.... ഇ അഹമ്മദ് ആ അഹമ്മദ് തന്നെ.... ഇതി വള്ളിക്കുന്ന് പോയിട്ട് കേരളത്തിൽ തിരിയിട്ട് തെരഞ്ഞാൽ കിട്ടില്ല മോനോ... അഹമ്മദ് സാഹിബിനെ......ഞാനും നിങ്ങളുടെ അഗാധ ദുഖത്തിൽ പങ്കുചേരുന്നു....
ReplyDeleteഎന്റെ പടച്ചോനെ
ReplyDeleteഇനിയിപ്പോ യു.എ.ഇ. kmcc ക്കാര്‍ക്ക് ഒരു സമാധാനവും ഉണ്ടാവില്ല കാരണം എന്നും അഹമദ് സാഹിബിനെ സ്വീകരിക്കലും യാത്ര അയക്കലും തന്നെയാവും പണി, എന്തായാലും വല്ലിക്കുന്നെങ്കിലും കുറച്ചു നന്നായല്ലോ അത് മതി
മറ്റൊരു പേടിപ്പിക്കുന്ന കിനാവ് കൂടി യു.എ.ഇ ക്കാര് കാണാന്‍ തുടങ്ങുന്നു നമ്മുടെ പ്രവാസി വിമാന വകുപ്പ് മന്ത്രിയുടെ വരവ്
എന്തായാലും എല്ലാം നടക്കട്ടെ
എണ്‍പതുകളുടെ അവസാനത്തില്‍ ആണ് എന്റെ ചേച്ചിയെ വള്ളിക്കുന്നു പറപെരി പൈകാട്ടില്‍ പുരുഷോത്തമന് വിവാഹം ചെയുന്നത്.അന്ന് അളിയന് ബഹറിനില്‍ ജോലി ചെയുകയായിരുന്നു.വിവാഹദിനത്തില്‍ എടപ്പാളില്‍ നിന്നും വന്ന ഞാന്‍ ഉള്‍പടെയുള്ളവര്‍ക്ക് വള്ളിക്കുന്നു ഒരു കുഗ്രമം ആയിരുന്നു.നേരിട്ട് വഴിയില്ലാത്ത വീട്ടിലേയ്ക്ക് എന്തിനാ ചേച്ചിയെ കെട്ടിച്ചു വിട്ടതെന്ന് പലരും എന്നോട് ചോദിച്ചു. അവരുടെ വീട്ടിലെയ്ക്കു എത്താന്‍ ഒന്നുകില്‍ കുറ്റിപുറത്തു നിന്നും ട്രെയിനില്‍ വന്നു റെയില്‍വേ സ്റ്റേഷനില്‍ നിന്നും നടക്കണം അല്ലെങ്കില്‍ മാധവാനന്ദ സ്കൂളിന്റെ അടുത്ത് ബസ്സ് ഇറങ്ങി മഴകാലത്ത് "വെള്ളത്തില്‍ കൂടെ നീന്തിയും" അല്ലാത്തപ്പോള്‍ കല്ലും കട്ടയും താണ്ടി നടക്കുകയും വേണം. ഞാന്‍ അന്ന് പാന്റ്സ്സിനുള്ളില് ഷര്‍ട്ട് ഇറക്കി വലിയ "സുജായി" ആയി വരുമ്പോള്‍ ഒരു ഫാഷന്‍ഷോ കാണുന്ന പോലെ അത്ഭുതത്തോടെ നോക്കിയിരുന്ന നാട്ടുകാരെയാണ് കാണുന്നത്. അതെ അത്ഭുതത്തോടെ ഞാന്‍ അവരെയും കണ്ടിരുന്നത്.എന്നാല്‍ നഗരത്തിന്റെ പുറം പൂച്ചിനെകാള് ഗ്രാമത്തിന്റെ നന്മ ഞാന്‍ കണ്ടു; അനുഭവിച്ചു അറിഞ്ഞു. ഉത്തമേട്ടന്റെ അളിയന് എന്ന നിലയില്‍ ഞാന്‍ അനുഭവിച്ച ബഹുമാനം അത് വളരെ വലുതായിരുന്നു. ഇന്നും ഈ ദുബായില്‍ വച്ച് ഞാന്‍ കാണുന്ന ഓരോ വള്ളിക്കുന്നു, പരപ്പനങ്ങാടി, ആനങ്ങാടി,കടലുണ്ടി നിവസിയോടും ഞാന്‍ ആ നല്ല നാടിന്റെ വിവരങ്ങള്‍ ചോദിച്ചു അറിയാറുണ്ട്. പരപ്പനങ്ങാടിയിലെ ഉത്തര ബൂക് സ്റ്റാളിലെ ഉത്തമേട്ടനെ എല്ലാരും അറിയും. കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ പോലും അത് അനുഭവിച്ചു അറിഞ്ഞതാണ്. വള്ളികുന്നിലെ ഈ പുതിയ പുരോഗതി ഓരോ വള്ളിക്കുന്നുകാരനെയും പോലെ എന്നെയും സന്തോഷവാനാക്കുന്നു. ഈ ബ്ലോഗില്‍ കണ്ട ഫോട്ടോകള്‍ എന്നില്‍ ഒരു ഗൃഹാതുരത്വം ഉണ്ടാക്കുന്നു.
ReplyDeleteപക്ഷെ ഇതോടൊപ്പം ചേര്‍ത്ത് വായിയ്കേണ്ട ഒരു കാര്യം ഇന്ത്യ മഹാരാജ്യത്ത് ഒരു റെയില്‍വേ സ്റ്റേഷന് വികസനത്തിനു അറുപതിലേറെ വര്‍ഷം വേണ്ടി വന്നു എന്നതും സ്വതന്ത്രനന്തരം കൂടുതല്‍ കാലം നമ്മെ ഭരിച്ചത് ഒരേ രാഷ്ട്രീയ പാര്‍ടി തന്നെ എന്നതും ഖേദകരം തന്നെ അല്ലെ!
[co="blue"]ബള്ളിക്കുന്നേ...
ReplyDeleteറെയിൽബേ പോയല്ലോ പുള്ളേ![/co]
[im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]
ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
[co="green"](ഇതുവരെ ഒപ്പ് ഇടാത്തവർ മാത്രം ക്ലിക്കിയാൽ മതി!)[/co]
@ Sudheer Chattanath, വള്ളിക്കുന്നുമായി ഗൃഹാതുരബന്ധം സൂക്ഷിക്കുന്ന താങ്കളെ ഈ ബ്ലോഗിലൂടെ അറിയാന്‍ ഇടയായതില്‍ സന്തോഷം. ഉത്തമേട്ടന് അടക്കമുള്ള ഞങ്ങള്‍ ഗ്രാമീണര്‍ ഇപ്പോഴും വലുതായൊന്നും മാറിയിട്ടില്ല. 'സുജായി'കളെ കാണുമ്പോള്‍ കൌതുകത്തോടെ നോക്കിയിരുന്ന ആ പഴയ മനസ്സ് തന്നെയാണ് ഇപ്പോഴും ഉള്ളത്. നിങ്ങള്‍ സൂചിപ്പിച്ച ആ ഇടുങ്ങിയ ഇടവഴികളൊക്കെ അല്പം മാറിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ വള്ളിക്കുന്ന് ഇപ്പോഴും ആ പഴയ വള്ളിക്കുന്ന് തന്നെ.
ReplyDeleteDear Basheer,
ReplyDeleteWhat you intend to say through this blog. Is E.Ahmed done an extra ordinary work?. It was his duty to improve railway and we elected him for that. He fulfilled part of his duty. Its not a mercy to vallikunuu. Its your right and right of each citizen. Why do you spend so much money to celebrate this occasion as unforgettable event-as you said you gave a warm red carpet reception to E. ahmed for fulfilling his duty. Why don't you think to divert this money for some other development work in your own vallikunnu or donate this to national charity fund to feed poor people. With lot of pain I would like to oppose you in this case and on another blog named "KOCHUVELI-KOCHU KALLI". When Railway allowed stop at vallikunnu you celebrated that too. On your view its good and pleasure moment as its your village and convenient to you for journey. Bot have you ever thought about others who makes long travel more than 12 hours. I would like to bring an example of TVM-NETHRAVADI EXPRESS. I was a more frequent passenger on this train years back. It starts from Lokhmanya Tilak (Mumbai)station and takes almost 36 hrs to reach TVM. while you travel on this train it has stop every two -three hours from the departure point (Mumbai. But when just entered kerala border every 30-45 minutes it has one stop and 10-15min waiting time. Do you ever think how badly it effects who travel from Mumbai to TVM.
I request you, please utilize your time and your blog space for something worthy to others and do not concentrate only vallikunnu. Ultimately we're Indians.
@ PRASANTH
ReplyDeleteI partially agree with your statement. it is his responsibility to serve the people. but as a normal villager, I dont think anything wrong in expressing happiness in such occasions. it is quite natural.
you said.."please utilize your time and your blog space for something worthy to others and do not concentrate only vallikunnu"
Please go through my blog. My village 'Vallikkunnu' is appeared here as a topic in few posts only. (may be less than 5% of my blog space dedicated to vallikkunnu. the rest of 95% are dedicated to other topics )
@ PRASANTH. Well done Prasanth. Really valuable comments. But what Basheer intended was to share secret joy of this villagers. Basheer, I agree with you about all developments Hon.Minister has brought here except online booking centre. Anyone who has broand band internet can easily make online booking. Even I used to book like this. It is not a huge development. Jamal.Vallikkunnu
ReplyDeleteഅഹമദ് സാഹിബ്നെ നന്നായി പറഞ്ഞതിന്നു താങ്കള്‍ക്ക് ഒരു ലീഗ് കാരന് എന്ന നിലക് വളരെ നന്ദി പറയുന്നു
ReplyDeleteതാങ്കളുടെ ബ്ലോഗ് വന്നത് കോടോ ആവോ എന്നറിയില്ല അല്ലങ്കില്‍ വള്ളികുന്നിന്റെ വികസനത്തില്‍
അസൂയ കാരുടെ കണ്ണ് തട്ടിയതോ ആവോ അതും അല്ലെങ്കില്‍ പ്രവാസി കളുടെ ബാക്യാമോ ആവോ ???????????
അഹമദ് സഹിന്നു വകുപ്പ് മാറി കിട്ടി സര്വകസാലയില്നിന്ന് വള്ളികുന്നിലെക് ഒരു ഹൈവെ വരുന്നു
അതിന്നു അനുസൃതമായി വികസനത്തിന്ന് നമ്മുടെ ജനപ്രതിനിതികള്‍ പ്രവര്‍ത്തിച്ചാല്‍ ലണ്ടെന് ആയില്ലങ്കിലും
കരിപൂരിന്നും അതുവഴി തെക്ക് വടക്ക് ജനതക്ക് ഒരുപാട് പ്രയോജന പെടും ബഷീര്ന്ന് എന്റെ എല്ലാഭാവുകളും നേരുന്നു
http://gulfmalayale.blogspot.com/ ഹനീഫ് ആനങ്ങാടി