January 7, 2011

റോഡുണ്ടോ സഖാവേ, ഒരു യോഗം നടത്താന്‍ ?

നടുറോട്ടില്‍ യോഗങ്ങളും പ്രകടനങ്ങളും നടത്താന്‍ പാടില്ല എന്ന് ഹൈക്കോടതിക്ക് പിന്നാലെ സുപ്രിം കോടതിയും പറഞ്ഞിരിക്കുന്നു!!!. വിധി വന്ന നിമിഷം മുതല്‍ ചില രാഷ്ട്രീയ ശുംഭന്മാര്‍ (കാര്യവിവരം ഉള്ളവര്‍ എന്ന അര്‍ത്ഥത്തിലാണ് ശുംഭന്മാര്‍ എന്ന് ഞാന്‍ പ്രയോഗിച്ചിട്ടുള്ളത്) 'ഞങ്ങടെ യോഗം കലക്കാന്‍ നീയാരെടാ' എന്ന് കോടതിയെ നോക്കി രോഷം കൊള്ളുന്നതാണ് ടീ വി ചര്‍ച്ചകളില്‍ കാണാന്‍ കഴിഞ്ഞത്. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൌലിക അവകാശങ്ങളെ കോടതികള്‍ നിഷേധിക്കുന്നു എന്നാണ് അവരുടെ വാദം. റോഡുകള്‍ വാഹനങ്ങള്‍ക്ക് പോകാനുള്ളതാണ്, അവ പ്രകടനവും പൊതുയോഗവും നടത്താനുള്ളതല്ല എന്ന സിമ്പിള്‍ ലോജിക്കാണ്  കോടതിക്കുള്ളത്. ഏതു ശുംഭനും (പൊട്ടന്‍ എന്ന അര്‍ത്ഥത്തില്‍ ) മനസ്സിലാവുന്ന ന്യായമാണ് കോടതിയുടെത് എന്ന് പറയാതെ വയ്യ.


 

ജനജീവിതം തടസ്സപ്പെടുത്തുന്ന പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിക്കണം എന്ന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയ ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത് എന്നോര്‍ക്കുമ്പോള്‍ നമ്മുടെ പൊതുബോധത്തിന്റെ ദയനീയാവസ്ഥ നമുക്ക് തന്നെ ബോധ്യപ്പെടും.ഭരിക്കുന്നത്‌ സഖാക്കളായത് കൊണ്ട് പറയുകയല്ല. കോണ്‍ഗ്രസ്‌ ആയിരുന്നെങ്കിലും അപ്പീല്‍ പോകും. കാരണം കേരളത്തിലെ പൊതുജനത്തിനു ചാണകത്തിലെ പുഴുവിന്റെ വില മാത്രമേ ഈ രണ്ടു വിഭാഗവും നല്‍കുന്നുള്ളൂ.. കോടതിയും മനുഷ്യാവകാശവും ഭരനഘടനയുമെല്ലാം പാര്‍ട്ടിക്കാര്‍ക്ക് മാത്രമുള്ളതാണ്. പൊതുജനമെന്ന കഴുതയ്ക്ക് അത്തരം മനുഷ്യാവകാശങ്ങള്‍ ഒന്നും വേണ്ടതില്ല. അവനെ ഏതു സമയവും വഴി തടയാം. ഏതു ദിവസവും ബന്ദ്‌ നടത്താം. പൊതുജനത്തെ വഴി തടഞ്ഞേ അടങ്ങൂ എന്ന സര്‍ക്കാരിന്റെ അപ്പീലിന് ഇതലപ്പുറം ഒരു അര്‍ഥം നമുക്ക് വായിച്ചെടുക്കാനും കഴിയില്ല. 

പൊതുകാര്യ പ്രസക്തമായ വിഷയങ്ങളില്‍ പ്രതിഷേധം അറിയിക്കാന്‍ ജനത്തെ വളക്കാത്ത ഒറ്റവരി പ്രകടനങ്ങളോ യോഗങ്ങളോ നടത്തുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. പക്ഷെ റോഡിലോടുന്ന  വാഹനങ്ങളെ മുഴുവന്‍ തടഞ്ഞു വെച്ചു പൊതുജനത്തിന് പുല്ലു വില നല്‍കാത്ത സമരാഭാസങ്ങളെ തടയിടാന്‍ കോടതി തീരുമാനിച്ചെങ്കില്‍ ആ കോടതിക്ക് ഈ നാട്ടിലെ സാധാരണക്കാരന്റെ മാനസിക പിന്തുണയുണ്ട്. തിരഞ്ഞെടുപ്പില്‍ പതിനാറു വോട്ടു തികച്ചു കിട്ടാത്ത എമ്പോക്കി പാര്‍ട്ടികള്‍ക്കും പ്രകടനം നടത്താന്‍ മുപ്പത്താറുപേരെ  കിട്ടുന്ന നാടാണ് നമ്മുടേത്‌. (വൈകുന്നേരത്തെ പട്ടക്ക്‌ കാശ് കിട്ടുമെങ്കില്‍ ചെകുത്താന്‍ വന്നു വിളിച്ചാലും പ്രകടനത്തിന് പോകാന്‍ നമ്മള്‍ റെഡി!!) ഈ മുപ്പത്തിയാറ് പേരും മുല്ലപ്പെരിയാര്‍ ഡാമിന്റെ അണക്കെട്ട്  പോലെ റോഡിനു കുറുകെ നിരന്നു നിന്ന് തൊണ്ട കീറിയാല്‍ 'അഫിഫ്രായ സ്വാതന്ത്ര്യം' പൂര്‍ണമായി!!!. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അഫിഫ്രായ സ്വാതന്ത്ര്യം എന്താണ് രാഷ്ട്രീയക്കാരാ ?.. പ്രതിഷേധം, സങ്കടം, രോഷം , വയറിളക്കം എന്നിങ്ങനെ എന്തുണ്ടായാലും കൊടിയും പിടിച്ചു നടുറോട്ടിലേക്ക് ഓടുന്നതാണോ അഫിഫ്രായ സ്വാതന്ത്ര്യം?.അവിചാരിത സമരം കാരണം നടുറോഡില്‍, പൊരിവെയിലില്‍ തളര്‍ന്നു വീണ വൃദ്ധന്മാര്‍ക്കു മനുഷ്യാവകാശ നിയമങ്ങള്‍ ഉള്ളതായി നിങ്ങള്‍ വായിച്ച ഭരണഘടനയില്‍ ഉണ്ടോ?  ഇന്ക്വിലാബിന്റെ വിളികള്‍ക്കിടയില്‍ നടുറോട്ടില്‍ കിടന്നു പ്രസവിക്കേണ്ടി വന്ന സ്ത്രീകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന ബാധകമാണോ സഖാവേ? വാഹനം തടസ്സപ്പെട്ടു വഴിയില്‍ കിടന്നു മരിച്ചവന് നമ്മുടെ ഭരണഘടന വല്ല അവകാശവും നല്‍കുന്നുണ്ടോ കോണ്‍ഗ്രസ്സേ?...


ടാറിട്ട റോഡില്‍ പ്രകടനവും പൊതുയോഗവും നടത്തിയാല്‍ മാത്രമേ അഫിഫ്രായ സ്വാതന്ത്ര്യം ആവൂ എന്ന് നിര്‍ബന്ധമുള്ള രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത് ഒരു 'തെക്ക് വടക്ക് സമരപാത' നിര്‍മിക്കുകയാണ്. സര്‍ക്കാര്‍ റോഡുകള്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. സമരം നടത്താന്‍ റോഡു വേണമെങ്കില്‍ അത് രാഷ്ട്രീയക്കാര്‍  സ്വന്തം ചിലവില്‍ വേറെയുണ്ടാക്കണം. തെക്ക് വടക്ക് സമരപാതയുടെ കാസര്‍ക്കോട് മുതല്‍ കോഴിക്കോട് വരെ സഖാക്കള്‍ നിര്മിക്കട്ടെ. കോഴിക്കോട്ടു മുതല്‍ മലപ്പുറം വരെ ലീഗുകാരും. ‍അവിടുന്നങ്ങോട്ട് തിരോന്തരം വരെ കോണ്‍ഗ്രസ്സുകാര്‍. ഇടയ്ക്കു എവിടെയെങ്കിലും അഞ്ചോ പത്തോ കിലോമീറ്റര്‍ ബീ ജെ പിക്കും ഗൌരിയമ്മക്കും നല്‍കണം.  എന്നിട്ട് ആ റോഡില്‍ എന്ത് പണ്ടാരവും നടത്തി അവര്‍ ജീവിച്ചു പോകട്ടെ. മുന്നൂറ്റി അറുപത്തഞ്ചു ദിവസവും റോഡു തടഞ്ഞു അഫിഫ്രായ സ്വാതന്ത്ര്യം കാത്തു രക്ഷിക്കാം. . ബിരിയാണി കഴിച്ചു നിരാഹാരം കിടക്കാം, മറ്റു രാഷ്ട്രീയക്കാരുടെ തന്തക്കു വിളിക്കാം, കോണകം ഊരി കൊടിയുണ്ടാക്കി സമരം നടത്താം. അങ്ങിനെ എന്തും ചെയ്യാം. പക്ഷെ പൊതുജനത്തിന്റെ മെക്കട്ട് കയറാന്‍ മാത്രം വരരുത്.. അവര്‍ സര്‍ക്കാര്‍ റോഡിലൂടെ സുഖമായി യാത്ര ചെയ്യട്ടെ.

വാഹന തടസ്സം സൃഷ്ടിക്കുന്ന പ്രകടനങ്ങള്‍ മാത്രമല്ല, നബിദിന റാലിയും ശ്രീകൃഷ്ണ ഘോഷയാത്രയും വരെ നിരോധിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. കോടിക്കണക്കിനു മനുഷ്യര്‍ എന്നും സ്മരിക്കുന്ന ശ്രീകൃഷ്ണനും മുഹമ്മദ്‌ നബിക്കും നിലനില്കാന്‍ വര്‍ഷത്തിലൊരു പ്രകടനം നടത്തേണ്ട ആവശ്യമില്ല. രാഷ്ട്രീയമോ മതമോ ഒരു സാധാരണ പൌരന്റെ പൊതുജീവിതത്തെ തടസ്സപ്പെടുത്താനുള്ള ഒരു  ഉപകരണം ആയി മാറിക്കൂടാ.

രാഷ്ട്രീയക്കാരന്റെ ചട്ടമ്പിത്തരങ്ങള്‍ക്ക് വല്ലപ്പോഴുമെങ്കിലും ഇത്തരം പ്രഹരങ്ങള്‍ നല്‍കാന്‍ കോടതി ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ട്.. ഹൈക്കോടതീ കീ ജയ്‌ .. സുപ്രിം കോടതീ കീ ജയ്‌.

67 comments:

 1. ബ്ലോഗ്ഗര്‍ ഇന്ന് എന്നെ ചതിച്ചു. രാവിലെ തന്നെ ഈ പോസ്റ്റ്‌ എഴുതി ഫോട്ടോ അപ്‌ലോഡ്‌ ചെയ്യുന്നതിനിടയില്‍ എങ്ങിനോയോ ടെക്സ്റ്റ്‌ ഡിലീറ്റ് ആയി. ഓട്ടോ സേവ് ഫങ്ങ്ഷന്‍ ബ്ലാങ്ക് പേജ് സേവ് ചെയ്യുകയും ചെയ്തു.. എഴുതിയത് മുഴുവന്‍ nashtam ആയി. veendum ezhuthaan mood vannilla. ithaa ippol oru vidhatthil randaamathum എഴുതി posttunnu .

  ReplyDelete
 2. ശ്ചെ ശ്ചെ , സര്‍ക്കാരിലേക്ക് നികുതി അടച്ചു വണ്ടി ഓടിക്കാന്‍ റോട്ടിലേക്ക് ഇറങ്ങുമ്പോള്‍ പ്രകടനക്കാര്‍ തടയുക വഴി ലഭിക്കുന്ന അസാമാന്ന്യ ക്ഷമാശീലം നശിപ്പിക്കുവാന്‍ ഓരോ ബ്ലോഗ്‌ പോസ്റ്റുമായി ഇറങ്ങിക്കോളും ...ശ്ചെ ശ്ചെ ...

  ReplyDelete
 3. പ്രിയ ബഷീരിക്ക, അങ്ങനെ അങ്ങ് രാഷ്ട്രീയക്കാരെ വിലകുറച്ച് കാണരുത് .നമ്മള്‍ ഈ നടുറോഡില്‍ പ്രകടനവും കല്ലേറും നടത്തിയത് കൊണ്ട് എന്തൊക്കെ മാറ്റം ആണ് കേരളത്തിനു ഉണ്ടായതു?ബൂര്‍ഷ്വാ മൂരാച്ചികളുടെ എന്തൊക്കെ നയങ്ങളെ നമ്മള്‍ അറബിക്കടലില്‍ വലിച്ചെറിഞ്ഞു.കേരളത്തിന്റെ വികസനത്തെ നമ്മള്‍ തമിഴുനാടിന്റെയും കര്‍ണാടകത്തിന്റെയും അര നൂറ്റാണ്ടെങ്കിലും പുറകിലാക്കിയില്ലേ?സ്മാര്‍ട്ട് സിറ്റിയെ നമ്മള്‍ കെട്ടു കെട്ടിച്ചില്ലേ ?നമ്മള്‍ വഴിമുടക്കി സമരം ചെയ്തു എത്രയോ തവണ പെട്രോള്‍ വില കുറച്ചില്ലേ?
  വിമര്‍ശിക്കാം.....പക്ഷെ ഞങ്ങള്‍ നന്നാവും എന്ന് മാത്രം വിചാരിക്കരുത്..പ്ലീസ് !

  ReplyDelete
 4. ഇതിലപ്പുറം ഒന്നും പറയാനില്ല ..

  ReplyDelete
 5. “....കേരളത്തിലെ പൊതുജനത്തിനു ചാണകത്തിലെ പുഴുവിന്റെ വില മാത്രമേ ഈ രണ്ടു വിഭാഗവും നല്‍കുന്നുള്ളൂ.”

  അതെ അതാണു സത്യം.
  എന്തു വികസനമായാലും ഇടതുപക്ഷം കൊണ്ടുവന്നതാണെങ്കിൽ, അതിനെ കണ്ണുമടച്ച് എതിർക്കണമെന്നാണ് വലതുപക്ഷമതം; നേരെ തിരിച്ചും.

  അതിൽ തന്നെ തെരഞ്ഞെടുത്തയച്ച ജനങ്ങൾക്ക് വല്ല ഗുണവുമുണ്ടോ എന്നൊന്നും ചിന്തിക്കാൻ ഇവറ്റകൾക്ക് സമയമില്യാലൊ!
  ഇവർ രാഷ്ട്രീയ ‘സ്വയം’ സേവകരല്ലോ!!
  എല്ലാം ഒരേ നാണയത്തിന്റെ ഫോട്ടോസ്റ്റാറ്റ് തന്നെ!

  ReplyDelete
 6. കോടതി വിധിയെ മാനിക്കണം , പക്ഷെ ജനങ്ങള്‍ക്ക്‌ ബുദ്ധി മുട്ടുണ്ടാവാത്ത തരത്തില്‍, വഴി തടയാത്ത രീതിയില്‍ പ്രകടനങ്ങളും,
  സമരങ്ങളും നടത്തിക്കൂടെ............

  ReplyDelete
 7. വാഹന തടസ്സം സൃഷ്ടിക്കുന്ന പ്രകടനങ്ങള്‍ മാത്രമല്ല, നബിദിന റാലിയും ശ്രീകൃഷ്ണ ഘോഷയാത്രയും വരെ നിരോധിക്കണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്...........
  Bravo!!!!.....ഇത്തരം ഘോഷയാത്രകൾ കൊണ്ട് നാമൊന്നും നേടുന്നില്ല...കാർണിവൽ ഷോകളേപ്പോലല്ലയിതൊക്കെ...മതത്തിന്റെ കെട്ടുപാടുകളിൽ വീണ്ടും വീണ്ടും മനുഷ്യനെ കുരുക്കാനുള്ളവയാണിതെല്ലാം...

  സ്വന്തമായി യാതൊരു വരുമാനവുമില്ലാത്ത കേരളം എന്ന ഇട്ടാവട്ടത്തിന്റെ സാമ്പത്തികസ്ഥിതി വികസിത വെസ്റ്റേൺ രാജ്യങ്ങൾക്ക് തുല്യമായത് ഒരുത്തനും ഭരിച്ചൊണ്ടാക്കിയതുകൊണ്ടല്ല മറിച്ച് കടല് കടന്നുവരുന്ന ദിർഹവും റിയാലും യൂറോയും ഒക്കെകൊണ്ടാണ്..

  ആളുകൾ കൂടുതൽ അരാഷ്ട്രീയവാദികളായിക്കഴിഞ്ഞു..എങ്കിലും ഒരു പൊതി ബിരിയാണിക്കും പൈന്റു കുപ്പിക്കും വേണ്ടി കീ വിളിക്കാൻ നടക്കുന്ന പൊതുജനത്തെയല്ലേ ആദ്യം ചമ്മട്ടിക്കടിക്കേണ്ടത്...നമ്മളുടെ ജനങ്ങളുടെ മനോഭാവമാണ് ഗട്ടർ നിറഞ്ഞ റോഡിലും കുന്നുകൂടികിടക്കുന്ന മാലിന്യത്തിലും എല്ലാം പ്രതിഫലിക്കുന്നത്,..

  ReplyDelete
 8. I think left parties, especially the CPM, are at a crossroads these days. They are having serious second thoughts on the policies they have been adopting hitherto.

  True, we just even recently saw their leaders barking at the court as regards the issue you mentioned in this post. But I think it was rather an attention diverting tactic to escape the corruption scandals against their prominent leaders being highlighted in he media.

  My real worry is that the CPM is quickly metamorphosing into a far right (on developmental and economical terms) party where they want to sell off everything and anything regardless of its ecological or human cost. I know this is a different subject.

  Whereas, the issue you raised here cannot be stressed more. You’ve put it convincingly enough for anyone. And it’s a too obvious fact for even a dogmatic communist to deny it.

  ReplyDelete
 9. എല്ലാം രാഷ്ട്രീയ അനാവശ്യങ്ങളും നിരോദിക്കണം,
  'ചരിത്ര - വിശ്വാസ പാരമ്പര്യം' ഒന്നുമില്ലാത്തതും ശക്തി കാണിക്കാന്‍ മാത്രം ഈ അടുത്ത കാലത്ത് തുടങ്ങിതുമായ മതപ്രകടനങ്ങള്‍ ആണ് നിരോ ദിക്കണ്ടത്.....

  ഉദാ: 'മറ്റേ' മറാത്താവാദി പാര്‍ട്ടിയിലേ 'പൊട്ടന്‍ മലയാളികള്‍' തുടങ്ങി വച്ച മറാത്താ മോഡല്‍ ഗണേശയാത്ര, ഞങ്ങളുടേ നാട്ടില്‍ സാധാരണ കാണുന്ന പള്ളി പെരുന്നാള്‍ യാത്രകള്‍ തുടങ്ങിയവ.......

  പക്ഷേ മതപരം ആയ പ്രകടനങ്ങളില്‍ നിയന്ദ്രണം കൊണ്ടുവരുക മാത്രമേ ചെയ്യാവു, നൂറ്റാണ്ടുകള്‍ ആയി വിശ്വാസി ജീവിതത്തില്‍ ആഴ്ന്നിറ ങ്ങിയിട്ടുള്ള പെരുനാള്‍ - ഉത്സവ - വിശ്വാസ യാത്രകള്‍ മാത്രം അനുവദിക്കുക...
  (കുറഞ്ഞ പക്ഷം 60-ഓ 70-ഓ വര്‍ഷം പാരമ്പര്യംഉള്ളവ)

  ReplyDelete
 10. എന്റെ അഭിപ്രായത്തില്‍ ഈ കോടതിവിധി തനി ശുംഭത്തമാണ്‌. റോഡില്‍ പ്രകടനം നടത്താന്‍ പാടില്ലെന്നല്ലേ പറഞ്ഞത്‌? അതിന്‌ കേരളത്തില്‍ റോഡുണ്ടോ? ഉള്ളത്‌ മഴക്കാലത്ത്‌ കുളങ്ങളും വേനല്‍ക്കാലത്ത്‌ കുണ്ടുകുഴികളും മാത്രമല്ലേ...
  [:)]

  എനിവേ, നല്ല കുറിപ്പ്‌.

  ReplyDelete
 11. ബഷീര്‍, നാട്ടില്‍ നിന്നും ഒന്ന് സമയം വേണം. രണ്ടാമത് ഇന്റര്‍നെറ്റ്‌ പ്രോബ്ലം വേറെയും. ലേഖനം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  ReplyDelete
 12. കച്ചവടം ജോര്‍, കണക്കെഴുത്ത് ബാര്‍.
  ഇവിടെ പാവപ്പെട്ടവനു വഴി നടക്കണമെങ്കില്‍,
  ഇവിടത്തെ പീറ രാഷ്ട്രീയക്കാര്‍ കനിയണം, അല്ലേ?
  What a nasty country?

  ReplyDelete
 13. "രാഷ്ട്രീയക്കാരന്റെ ചട്ടമ്പിത്തരങ്ങള്‍ക്ക് വല്ലപ്പോഴുമെങ്കിലും ഇത്തരം പ്രഹരങ്ങള്‍ നല്‍കാന്‍ കോടതി ധൈര്യം കാണിക്കുന്നതില്‍ സന്തോഷമുണ്ട്.. ഹൈക്കോടതീ കീ ജയ്‌ .. സുപ്രിം കോടതീ കീ ജയ്‌... ബഷീര്ക്ക കീ ജയ്.. കേരള ജനത കീ ജയ്...ജയ് ജയ്...."
  കോടതിവിധിയെ അനുകൂലിച്ച് നമുക്കും ഒരു പ്രകടനം നടത്തിയാലോ.....

  ReplyDelete
 14. ഭാഗ്യം സ്വാതന്ത്ര്യം നേരത്തെ കിട്ടിയതും ഗാന്ധിജി ഇല്ലാത്തതും...

  അല്ലെങ്കില്‍ ദണ്ടി യാത്രയൊക്കെ നടത്താന്‍ പറ്റുവാരുന്നോ?

  ReplyDelete
 15. പൊതു യോഗങ്ങള്‍ നടത്തൂ.. മൈതാനങ്ങളിലില്‍, ബീച്ചുകളിലില്‍, പാര്‍ക്കുകളില്‍, ഹാളുകളില്‍... വഴി മുടക്കി പാതക്ക് നടുവില്‍ വേണ്ട എന്നാണ് കോടതിയും പൊതു ജനങ്ങളും പറയുന്നത്. രാഷ്ട്രീയക്കാര്‍ അത് അനുസരിക്ക്. വഴിയെ പല കാര്യങ്ങള്‍ക്കായി പോകുന്നവനെ പിടിച്ച് നിര്‍ത്തി അവന്റെ കാതില്‍ നിങ്ങളുടെ വിഡ്ഡിത്തങ്ങള്‍ വിളമ്പുന്ന പണി നിര്‍ത്തി., സ്വന്തം പ്രവര്‍ത്തിയുന്‍ ആദര്‍ശങ്ങളും കൊണ്ട് ജനപിന്തുണ നേടൂ, അതെല്ലെ അതിന്റെ ശരി. ഇത് പഴയ കാലമല്ല്, മാറ്റം വന്നു,. .. മാറ്റം ഒഴിച്ച് മറ്റെല്ലാം മാറും..

  ReplyDelete
 16. റോഡ്‌ ഗതാഗതം തടസ്സപെടുത്തി യോഗം നടത്തുന്നത് നല്ല പ്രവണത അല്ല, സമ്മതിച്ചു. എന്ന് കരുതി മുഴുവന്‍ രാഷ്ട്രീയക്കാരെയും അടച്ചാക്ഷേപിക്കാമോ ബഷീര്‍ക്കാ? അവകാശസമരങ്ങളും അനീതിക്കെതിരായ പ്രതിഷേധങ്ങകുമൊക്കെതന്നെയാണ് ഇരുളടഞ്ഞ ഭൂതകാലത്തില്‍ നിന്നും ഈ നാടിനെ മുന്നോട്ട് നയിച്ചത്. ബഷീര്‍ക്കയോടുള്ള എല്ലാ ആദരവോടെയും പറയട്ടെ, ഗള്‍ഫ്‌ നാടുകളുടെ പ്രൌഡിയില്‍ മയങ്ങുന്ന ഏതൊരു പ്രവാസിക്കും പൊതുപ്രവര്‍ത്തനം പൊറാട്ട് നാടകമായെ കാണാന്‍ ആകു. ആരാഷ്ടിയതയുടെ ഈ പുത്തന്‍ ചിന്താഗതി നാം ഇന്നുവരെ നേടിയ സാംസ്കാരിക പുരോഗതിയെ പിന്നോട്ടടിക്കാനെ സഹായിക്കു. "കോണകം ഊരി കൊടി ഉണ്ടാക്കുക" എന്ന പ്രയോഗം അല്പം കടന്നു പോയി. സ്വന്തം രാഷ്ട്രീയ ആശയങ്ങളെ അത്രമേല്‍ വിലമതിക്കുന്നവര്‍ക്ക് ആ പ്രയോഗം വിഷമമുണ്ടാക്കും.

  ReplyDelete
 17. Pravasi said... >>കോടതിവിധിയെ അനുകൂലിച്ച് നമുക്കും ഒരു പ്രകടനം നടത്തിയാലോ...<<

  ഹ ഹ ഹാ… ബ്ളൊഗൂരിൽ പ്രകടനമോ മനുഷ്യചങ്ങലയോ നടത്താം.. അഞ്ചുർപ്പ്യക്ക് ചെലവില്ല്ലാത്ത പരിപാടിയല്ലെ..ഞമ്മള് റെഡി…


  അല്ല, ഈ കോടതീം നിയമങ്ങളൂം ഇപ്പോ പൊട്ടിമൊളച്ചതൊന്നുമല്ലല്ലൊ, എവ്ടേർന്ന് വക്കീലന്മാരൊക്കെ ഇത് വരെ? ടി.എൻ ശേഷനു ശേഷമാണല്ലൊ ഞമ്മള് ഇലക്ഷൻ കമ്മീഷനെന്നൊരൂ ഇമ്മിണി ബല്ല്യ സാധനത്തെ കേട്ടത്.. ഫുദ്ധി വെക്കുന്നുണ്ട്.. ഇപ്പഴെങ്കിലും കോടതിക്ക് ചെറുതായെങ്കിലും ജനദ്രോഹകർക്കെതിരെ പ്രതികരിക്കാൻ തോന്നിയത് നന്നായി. അഴിമതിക്കാരെയും ജനദ്രോഹകരെയും കൈകാര്യം ചെയ്യാൻ എന്നാണാവോ ഞമ്മളെ ജഡ്ജി സാറന്മാർക്ക് സ്വയം തോന്നുക… നാട് രക്ഷപെടണമെങ്കിൽ അതും കൂടിയാവണം.

  ReplyDelete
 18. അപ്പടി ശരി വെച്ചിരിക്കുന്നു .പക്ഷേ ഇടക്കുള്ള മത ഘോഷയാത്രകള്‍ നടത്തുവാന്‍ ബഷീര്‍ ദയവുണ്ടായി അനുവദിക്കണം എന്ന അപേക്ഷ മാത്രമേ ഉള്ളു .

  ReplyDelete
 19. റോഡരുകിൽ പൊതുയോഗങ്ങൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് ഈ കേരളത്തിൽ ഇനി ഒരു പൊതുയോഗവും റോഡരുകിൽ നടക്കില്ലെന്നോ, ഗതാഗതം സ്തംഭിപ്പിക്കുന്ന പ്രകടനങ്ങൾ ഉണ്ടാകില്ലെന്നോ മലയാളികളായ നമ്മൾ ആരും കരുതുമെന്ന് തോന്നുന്നില്ല. കാരണം സുപ്രീം കോടതിയുടെ തന്നെ പല വിധികൾക്കും പുല്ലുവിലയാണ് ഈ സംസ്ഥാനത്ത് പൊതുവെ രാജ്യത്തും ഉള്ളത്. ബന്ദ് നിരോധിച്ച ഉത്തരവ്, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ച ഉത്തരവ് എന്നിവ അതിൽ ചിലതുമാത്രം. ബന്ദ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനു ശേഷം ഇവിടെ എത്ര ബന്ദുകൾ (ഹർത്താൽ എന്ന അപരനാമത്തിൽ) നടന്നു. സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞത് വിശ്വസിച്ച് റോഡിൽ വാഹനമിറക്കിയ പലർക്കും വാഹനത്തിന്റെ ചില്ലുപോയതു മിച്ചം. ഇത്തരം കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ വാഹനങ്ങൾ തടയുന്നതിന് നേതൃത്വം നൽകുന്ന കാഴ്ച നമ്മൾ ദൃശ്യമാദ്ധ്യമങ്ങളിലൂടെ കണ്ടതല്ലെ? അവർക്കെതിരെ എന്തു നടപടി ഉണ്ടായി. റോഡിലൂടെയുള്ള ഗതാഗതം തടഞ്ഞത് പോരാഞ്ഞ് ട്രെയിൽ തടഞ്ഞും ഹർത്താലുകൾ വിജയിപ്പിക്കാൻ ശ്രമമുണ്ടായല്ലൊ. എന്നിട്ടും ഒന്നും നടന്നില്ല. കോടതികൾ ഉത്തരവു മാത്രം പുറപ്പെടുവിക്കുന്നു. അവ നടപ്പിലാക്കപ്പെടുന്നു എന്ന് ഉറപ്പിക്കാൻ കോടതികൾക്കാവുന്നില്ല. അങ്ങനെ വരുമ്പോൾ അത്തരം ഉത്തരവുകൾ കൊണ്ട് എന്തു പ്രയോജനം? അതുകൊണ്ട് ഇനിയും ഇത്തരം പ്രകടനങ്ങളും പൊതുയോഗങ്ങളും ഇവിടെ നിർബാധം നടക്കും; ഇതിനെല്ലാം തുടക്കം കുറിച്ച “ആലുവ റെയിൽ‌വേസ്‌റ്റേഷൻ മൈതാനിയിൽ” അടക്കം. പലരും പറയുന്ന ഒന്നാണ് ആലുവ റെയിൽ‌വേ സ്‌റ്റേഷൻ മൈതാനി കഴിഞ്ഞ ഇരുപതു വർഷക്കാലം അതിലേ യാത്രചെയ്തിട്ടും മൈതാനം എന്ന വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലം ആലുവ റെയിൽ‌വേസ്‌റ്റേഷന്റെ മുൻപിൽ ഞാൻ കണ്ടിട്ടില്ല.

  ReplyDelete
 20. ബഷീര്‍ ഈ രാഷ്ട്രീയത്തിലും മതത്തിലും അല്ലാത്ത ഈ പൊതുജനം ഏതാണ് .ഒന്ന് പരിജയ പെടുത്തി തരുമോ.....
  നമ്മുടെ സ്ഥിരം വാര്‍ത്ത വായനക്കാരുടെ ശൈലി ഒഴിവാക്കു ഓക്കാനം വരുന്നു

  ReplyDelete
 21. ഒരു വള്ളിക്കുന്നന്‍ ഒഴുക്ക് ഈ പോസ്റ്റിനു കിട്ടിയിരുന്നില്ല
  അവാര്‍ഡ്‌ പറ്റിച്ച്ചതാവും എന്നാണ് ആദ്യം കരുതിയത്‌
  ഫസ്റ്റ് കമന്റ്‌ കണ്ടപ്പോളാണ് കാര്യം പിടി കിട്ടിയത്

  ReplyDelete
 22. എന്ത്, സമരം ചെയ്യണമെന്നോ ?
  മുന്‍‌കൂര്‍ ഉത്തരവ് വേണം.
  പട്ടിണി കൊണ്ട്, മുണ്ട് മുറുക്കി ഉടുക്കുന്ന
  പാവം പ്രജകള്‍ക്കു അവകാശങ്ങള്‍
  ആവശ്യമില്ലാത്ത അലങ്കാരമത്രേ ..
  അതിനാല്‍, പൊതു നന്മ ലാക്കാക്കി
  ആ 'ഭാരവും' ഞങ്ങള്‍ എടുത്തു മാറ്റുന്നു.

  എന്ന്,
  ബഷീറുമാരും കോടതികളും....!!!!!

  ReplyDelete
 23. @ പത്രക്കാരന്‍
  ആ പ്രയോഗം അല്പം കടന്നു പോയെങ്കില്‍ ക്ഷമിക്കുക. പൊതുസമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം ലക്‌ഷ്യം വെച്ചു കോടതി പുറപ്പെടുവിപ്പിച്ച വിധിയെപ്പോലും അപഹസിച്ച രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കടന്നു വന്നു പോയ പ്രയോഗമാനത്. ഒരു പാര്‍ട്ടിയുടെയും കൊടിയെ ഉദ്ദേശിച്ചിട്ടില്ല

  ReplyDelete
 24. രാഷ്ട്രീയത്തിലും മതത്തിലും സജീവമായി ഉള്ള "പൊതു" ജനം വളരെ കുറവ് തന്നെയാണ് ... പക്ഷെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ - മത മേഖലകളില്‍ നിന്നും വ്യത്യസ്തമായ ഒരു identity മലയാളികള്‍ക്ക് ഇല്ല എന്ന് വേണമെങ്കില്‍ പറയാം .. എന്ന് വെച്ച് ഇന്ന് നാം കാണുന്ന രാഷ്ട്രീയ മത - മതേതര സംഘടനകളും കക്ഷികളും നടത്തുന്ന ഈ വഴിമുടക്കി നടത്തുന്ന സമരങ്ങള്‍ / ഘോഷ യാത്രകള്‍ അനുകൂലിക്കുന്ന എത്ര പേര്‍ ഈ പറയപ്പെട്ട "പൊതു"ജനത്തില്‍ പെടും ? ഇക്കാര്യത്തില്‍ ഒരു ഹിത പരിശോധന ഓരോ രാഷ്ട്രീയ പാര്‍ട്ടികളും സ്വന്തം നിലയില്‍ പൊതു ജനങ്ങള്‍ ക്കിടയില്‍ നടത്താന്‍ ധൈര്യപ്പെടുമോ ? അന്ന് മനസ്സില്ലാവും ആരാവും ശുംഭന്മാരും കൊഞ്ഞാനന്മാരെന്നും ...

  ഇനി ഒരു പിരിവു നടത്തി ഒരു തെക്ക് വടക്ക് സമര പാത (വള്ളിക്കുന്നിനു അഭിനന്ദനങ്ങള്‍ ) എന്ന ആശയവുമായി വന്നാല്‍ പൊതു (ഏത് ?)ജനവും ആ പിരിവിനു സജീവമായ സഹകരണം നല്‍കുമെന്ന് ശുഭാപ്തി വിശ്വാസത്തിനു വകയുണ്ട് ....

  ReplyDelete
 25. ബഷീരിക്കാ കുനിഞിരുന്നാല്‍‍ അതുപൊലും ചെതിക്കൊന്റ്റു പൊവുന്ന നമ്മുദെ രാഷ്റ്റ്രീയ നേതാകല്ക് ഇത്തിരി യെങിലും പേഡി നമ്മുഡെ സമരതെ തന്നെ യാനു. അല്ലതെ കെ ജീ ബാലക്രിഷനെ പൊലുല്ലവര്‍ വിലസിയ ക്കോടതിയെ അല്ല എന്നു നം അരിയനം. പ്രതിഗരിക്കനുല്ല നമ്മുദെ മര്‍ഗം കൂദി ഇല്ലാതായല്‍ അവര്‍ ഇന്ത്യയെ മൊത്തമാ യി സിസ് ബങില്‍ എതിക്കുംെന്നത് കട്ടായം. ഷാഹിന കെസില്‍ വന്നതുപൊലുല്ല വിതി ക്കോഡതിയില്‍ നിന്നും വരുംബൊല്‍ പൊതുജനതിനഉ നദു റോട്ടിലെകും ഒഫ്ഫീസുഗല്‍കു മുന്നിലെക്കും പൊവുകയല്ല്തെ വെരെ വഴിയുന്ധവില്ല എന്നതും മരക്കാതിരിക്കുക.

  ReplyDelete
 26. Thekku Vadakku road ennullathu matti ... IDATHU - VALATHU ROAD (LDF - UDF ) ennakkiyal pinne avarkku pratheykam banner vekkendallo!!!

  ReplyDelete
 27. ഇത്തരം പൊതുയോഗങ്ങളും ധര്‍ണയും നിസഹകരണങ്ങളും നമ്മളുടെ പൂര്‍വ്വികന്മാര സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായി നടത്തിയിരുന്നു.

  ആ ശുംഭന്മാര്‍ക്ക് (സൌകര്യമുള്ള അര്‍ത്ഥത്തില്‍ എടുത്തോളൂ) അറിയില്ലാരുന്നു കാണും പൊതു നിരത്തുകള്‍ എന്തിനുള്ളതായിരിക്കുമെന്ന്, പറഞ്ഞു കൊടുക്കാന്‍ ബ്രട്ടീഷ് കോടതികള്‍ ഉണ്ടായിരുന്നു, പക്ഷെ അനുസരിക്കണ്ടേ?

  ഇന്ന് കാണുന്ന ആയിരകണക്കിന് സംഘടനകളോടും സമരങ്ങളോടും സംഘടനാലക്ഷ്യങ്ങളോടും എതിര്‍പ്പുള്ളവനാണ് ഞാനും.
  എങ്കിലും

  ReplyDelete
 28. വ്രിത്തികെട്ട അഹങ്കാരമാണ് ഇവിടത്തെ ഓരോ രാഷ്ട്രീയക്കാരനും, ഞാന്‍ എന്തു തെമ്മാടിത്തം ചെയ്താലും എന്റെ പാര്‍ട്ടി എന്റെ കൂടെയുണ്ട് എന്ന അഹങ്കാരം, അതുകൊണ്ടാണ് പോലീസ് സ്റ്റേഷന്‍ ആക്രമിച്ചും പാര്‍ട്ടി പ്രതികളേ നിശ്പ്രയാസം ഇറക്കികൊണ്ട് പോകുന്നത്, ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥ, ഇതിനൊരു മാറ്റം വേണം, അതിനു കോടതിയുടെ ഈ നിലപാടിനാകുമെങ്കില്‍ ആവട്ടേ, പക്ഷെ ഒന്നുണ്ട്, ബന്ദ് നിരീദിച്ചപ്പം ഹര്‍ത്താലെന്നപേരില്‍ കൂടുതല്‍ അക്രമാസക്തമായും ആഭാസമായും ബന്ദിനെ പരിശ്കരിച്ച നമ്മുടെ നാറികളായ രാഷ്ട്രീയക്കാര്‍ ഇതിനും മറുമരുന്നുമായി വരും, ഇതു കേരളത്തിന്റെ ശാപമാണ് ഇവന്മാര്‍ ഒരിക്കലും ഗുണം പിടിക്കില്ല.

  ReplyDelete
 29. .....അഫിഫ്രായ സ്വാതന്ത്ര്യം ആവൂ എന്ന് നിര്‍ബന്ധമുള്ള രാഷ്ട്രീയക്കാര്‍ ചെയ്യേണ്ടത് ഒരു 'തെക്ക് വടക്ക് സമരപാത' നിര്‍മിക്കുകയാണ്. സര്‍ക്കാര്‍ റോഡുകള്‍ ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ളതാണ്. സമരം നടത്താന്‍ റോഡു വേണമെങ്കില്‍ അത് രാഷ്ട്രീയക്കാര്‍ സ്വന്തം ചിലവില്‍ വേറെയുണ്ടാക്കണം. തെക്ക് വടക്ക് സമരപാതയുടെ കാസര്‍ക്കോട് മുതല്‍ കോഴിക്കോട് വരെ സഖാക്കള്‍ നിര്മിക്കട്ടെ. കോഴിക്കോട്ടു മുതല്‍ മലപ്പുറം വരെ ലീഗുകാരും. ‍അവിടുന്നങ്ങോട്ട് തിരോന്തരം വരെ കോണ്‍ഗ്രസ്സുകാര്‍. ഇടയ്ക്കു എവിടെയെങ്കിലും അഞ്ചോ പത്തോ കിലോമീറ്റര്‍ ബീ ജെ പിക്കും ഗൌരിയമ്മക്കും നല്‍കണം. എന്നിട്ട് ആ റോഡില്‍ എന്ത് പണ്ടാരവും നടത്തി അവര്‍ ജീവിച്ചു പോകട്ടെ. മുന്നൂറ്റി അറുപത്തഞ്ചു ദിവസവും റോഡു തടഞ്ഞു അഫിഫ്രായ സ്വാതന്ത്ര്യം കാത്തു രക്ഷിക്കാം.......

  athe athu thanne aanu ee poranteyum abhiprayam!

  ReplyDelete
 30. തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ മാത്രം ദുപ്ലികെറ്റ്‌ ചിരിയും ഫിറ്റ് ചെയ്തു കൊണ്ട് വന്നു പൊതു ജനത്തെ കഴുതകള്‍ ആയി മാത്രം കാണുന്ന ഇവിടത്തെ രാഷ്ട്രീയക്കാര്‍ക്ക് ..റോഡ്‌ എന്നാല്‍ കറുത്ത മനസ്സുകള്‍ക്ക് പുറമേ ധരിച്ച കപട വെള്ള വസ്ത്രത്തിന് ചെളി പുരളാതെ പ്രകടനങ്ങള്‍ നയിക്കാനുള്ള വേദി മാത്രം ആണ്.പ്രകടനങ്ങള്‍ മാത്രം അല്ല ഇവന്മാരുടെ മൈക്ക് കെട്ടിയുള്ള പ്രസംഘങ്ങളും നിരോധിക്കണം എന്നാണു എന്റെ അഭിപ്രായം എന്തേ അതെന്നെ അല്ലെ?

  ReplyDelete
 31. കഴിഞ്ഞ കാലത്തെ ഒരു നേട്ടങ്ങളെയും നാം വിലകുറച്ച് കാണേണ്ടതില്ല..അവ നേടി തന്ന സമര മാര്‍ഗ്ഗങ്ങളെയും...ഇവിടെ ചോദ്യം, പരശ്ശതം പെറ്റു പെരുകിയ ആളുകള്‍ക്കും, നിത്യേന വര്‍ധിക്കുന്ന വാഹനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഏതൊരു സമര മാര്‍ഗ്ഗവും ഒഴിവാക്കപ്പെടെണ്ടതല്ലേ എന്നതാണ്. മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുന്ന ഏതു സമരവും അറബിക്കടലില്‍ എറിയണം എന്ന് പറയാന്‍ നാം ആരെ ഭയക്കെണ്ടൂ...

  ReplyDelete
 32. മനസ്സ് മരവിച്ചു, ഇത്തരം കാര്യങ്ങളോട് ഒരു തരം മരവിപ്പ്, വിധി ഒന്ന്, നടക്കാന്‍ പോകുന്നത് വേറൊന്ന്‌.
  ജനങ്ങള്‍, (ഞാന്‍ ഉള്‍പടെ )അവരുടെ ചിന്താഗതികള്‍ മാറണം, കാര്യങ്ങള്‍ വ്യക്തമായി ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാകണം, എങ്കില്‍ എല്ലാ പ്രശ്നങ്ങള്കും പ്രധിവിധി ഉണ്ടാകും.
  ഇപ്പൊ എല്ലാവര്ക്കും സ്വന്തം കാര്യം മാത്രമാണ് വലുത്.

  ReplyDelete
 33. ഇവിടെ കമന്റ്‌ ചെയ്ത പത്രക്കാരന്‍ ശരിക്കും ഒരു പത്രക്കാരനാണോ ....പോന്നു മാഷേ പൊതു ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തില്‍ കൈ വെച്ചല്ല ഇവിടെ സമരം നടത്തേണ്ടത് , അധികാരി വര്‍ഗ്ഗത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം ഒന്ന് തടഞ്ഞു സമരം ചെയ്യാന്‍ നട്ടെല്ല് വേണം നട്ടെല്ല് ... ...? (ലാതിക്ക് അടി വെറുതെ ഇരന്നു മേടിക്കണോ ? അല്ലെ ...)

  അത് നടപ്പില്ലാത്തത് കൊണ്ടല്ലേ ഈ പൊതു ജനത്തിന്റെ നേരെ മെക്കിട്ടു കേറി പത്രക്കാരെയും ,ചാനലുകാരെയും വിളിച്ചു സമര ആഭാസം നടത്തുന്നത് ...?

  ReplyDelete
 34. 'തെക്ക് വടക്ക് സമരപാത' അതുതന്നെയാണ് ഇതിനൊരു പോംവഴി. പക്ഷേ ഒരു പ്രോബ്ലം മലപ്പുറം മുതല്‍ തിരോന്തരം വരെ കോണ്ഗ്രാസ്സുകാര്ക്ക്ʯ കൊടുത്തതാല്‍ പ്രശ്നമാവും. ബി.ഓ.ടി അടിസ്ഥാനത്തില്‍ നിര്മ്മി ച്ച് ഓരോ അഞ്ചു വര്ഷʯത്തേക്കും ലേലം ചെയ്യുകയായിരിക്കും ഉചിതം. അപ്പോഴത്തെ കക്ഷിനില അനുസരിച്ച് ഓരോരുത്തര്ക്കുരമുള്ള ശതമാനം എത്രയെനന്‍ തീരുമാനിക്കുകയും ആവാം.
  ( പാത നിര്മ്മി ക്കുമ്പോള്‍ ഓരോ കിലോമീറ്റരിനിടക്കും ആട് പോത്ത് മുതലായവര്ക്ക് ക്രോസ് ചെയ്യാന്‍ നടപ്പാലം നിര്മ്മി ക്കാന്‍ മറക്കരുത്‌)

  ReplyDelete
 35. പഴയ അവസ്ഥകള്‍ മാറി കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കവല പ്രസംഗങ്ങള്‍ തന്നെ വേണമെന്നില്ല, പാര്‍ട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ചാനലുകളുടെ എണ്ണവും കൂടുകയാണ്.
  യോജിക്കാവുന്ന അഭിപ്രായം, മത സംഘടനകളും ചേരിതിരിഞ്ഞുള്ള കവല പ്രസംഗങ്ങളും ശക്തി പ്രകടനങ്ങളും നിര്‍ത്തേണ്ടത് അത്യാവശ്യം.

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ച സ്ഥിതിക്ക് ഇനി പ്രകടനങ്ങളും,പൊതുയോഗവും നടത്താൻ രാഷ്ട്രീയപാർട്ടികൾ എന്തുചെയ്യുമെന്ന് കാത്തിരുന്നു കാണാം.
  നബിദിനറാലി,ശ്രീകൃഷ്ണജയന്തി ഘോഷയാത്ര എന്നിവയും പൊതുനിരത്തിലൂടെ അനുവദിക്കരുത്.

  ReplyDelete
 38. രാഷ്ട്രപിതാവേ,,നിങ്ങൾക്ക് ഇതിന്റെ വല്ല
  ആവിശ്യമുണ്ടായിരുന്നോ,ഞങ്ങൾ സന്തോഷമായി
  ബിലാത്തികളുടെ കാലിനടിയിൽ കഴിഞ്ഞേനേ.
  ഇതിന്നാണു ത്രികാലജ്ഞാനം വേണം എന്നു പറയുന്നത്.
  ഞങ്ങൾ ഗൾഫിൽവന്ന്‌ എല്ലിന്റെഇടയിൽ വറ്റുകുത്തി
  പുളയുമെന്ന്‌ മനസിലാക്കണമായിരുന്നു....
  ബഷീറിക്കാ നമുക്ക്‌ ഈ പ്രകടനക്കാരെ
  ടാങ്ക് കയറ്റികൊന്നാലോ ചൈനമോഡൽ...

  ReplyDelete
 39. വ്യപാരി വ്യവസായികള്‍ ,ഡോക്ട്റെര്മാര്‍,അധ്യാപകര്‍ ,സര്‍ക്കാര്‍ ഉദ്യോഗസ്തര്‍..തുടങ്ങി ആറ്റുകാല്‍ അമ്മക്ക് കഞ്ഞിവെക്കുന്നവര്‍
  വരെ ..ഇതില്‍ ആരാണ് വഴിമുടക്കികള്‍ അല്ലാത്തത് .
  .ഞാന്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ പൊതുജനം.. നിങ്ങള്‍ സമരം ചെയ്യുമ്പോള്‍ ഞാനും
  .. ഇതു തന്നെയല്ലേ ഈ പൊതു ജനം

  ReplyDelete
 40. പാർട്ടിക്കാരുടെ ആവശ്യങ്ങൾക്കപ്പുറം ജനങ്ങളുടെ ആവശ്യങ്ങൾക്ക് അതിക പാർട്ടികളും പുല്ലു വില നൽകിയിട്ടില്ല. യാത്രക്കാരുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഒരു കൊല്ലത്തിൽ എത്ര വിദസം മനുഷ്യനെ കെട്ടിയിടുന്നുണ്ടിവർ? കേരളത്തിൽ ആർക്കെങ്കിലും തികഞ്ഞ ആത്മ വിശ്വസത്തോടെ ഏതെങ്കിലും പരിപാടി ഷെഡ്യൂള് ചെയ്യാൻ കഴിയുമൊ? ഇവരുടെ രാഷ്ട്ര ‘സേവനം‘ എപ്പൊ തുടങ്ങുമെന്ന് പറയാനൊക്കില്ല.

  ReplyDelete
 41. കമന്റ്റുകളെല്ലാം വായിച്ചപ്പോള്‍ സമരത്തെ പുനര്‍ നിറ്വജിക്കേണ്ട അവസ്ത ആയെന്നു തൊന്നുന്നു. മര്‍ഗതദസ്സം ഉണ്ടാക്കാത സമരത്തെ ആരാ കൂട്ടരേ ശ്രഝിക്കുക. ഗാന്ധിജി ക്കു പൊലും അങിനെ അബിപ്രായം ഉണ്ടാവുമെന്നു തൊന്നുന്നില്ല

  ReplyDelete
 42. ചിലര്‍ ഇക്കാലത്തെ രാഷ്ട്രീയ കോമരങ്ങളുടെ ഊച്ചാളി സമരങ്ങളെ, മഹാന്മാരായ സ്വാതന്ത്ര്യ സമര നേതാക്കളുടെ സമര മാര്‍ഗങ്ങളുമായി ചേര്‍ത്തു പറയുന്നതു കാണുമ്പോല്‍ സത്യത്തില്‍ അറപ്പു തോന്നുന്നു.

  രാഷ്ട്രീയക്കര്‍ക്കു എന്തുമാവാം, വോട്ടു മതി; പക്ഷെ മതങ്ങള്‍ മനുഷ്യ നന്മക്ക്, മണ്ണാങ്കട്ടയ്ക്ക് എന്നൊക്കെ പറയുന്ന ഒരു മത സംഘടന പോലും ഇതുവരെ വിധിയെ സ്വാഗതം ചെയ്യാന്‍ രംഗത്ത് കണ്ടില്ലല്ലോ...

  ReplyDelete
 43. "ചിലര്‍ ഇക്കാലത്തെ രാഷ്ട്രീയ കോമരങ്ങളുടെ ഊച്ചാളി സമരങ്ങളെ, മഹാന്മാരായ സ്വാതന്ത്ര്യ സമര നേതാക്കളുടെ സമര മാര്‍ഗങ്ങളുമായി ചേര്‍ത്തു പറയുന്നതു കാണുമ്പോല്‍ സത്യത്തില്‍ അറപ്പു തോന്നുന്നു"

  വഴിപോക്കന്‌ പറഞ്ഞത് വളരെ സത്യം. പക്ഷെ, ഈ 'ചിലര്‌'ക്കിത് എന്ന് മനസ്സിലാകും എന്നതാണ്‌ ചോദ്യം!

  :)

  ReplyDelete
 44. This comment has been removed by the author.

  ReplyDelete
 45. സുരക്ഷിതമായി, സ്വസ്ഥമായി നിരത്തിലൂടെ സഞ്ചരിക്കുവാനുള്ള പൌരന്‍റെ അവകാശമാണോ , വഴിമുടക്കി പൊതുയോഗം നടത്തുവാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അവകാശമാണോ സംരക്ഷിക്കപ്പെടേണ്ടത് എന്നതാണ് പ്രശ്നം.

  അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാന്‍ പാതയോരത്തെ മാത്രം തിരഞ്ഞെടുക്കുന്നത് എന്തിനാണ്?

  ReplyDelete
 46. ജനതിപത്യ രാജ്യത്ത് ചിലര്‍ക് ചിലരുടെ വഴി മുടക്കി കൊണ്ടേ അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ. അതു നേടിയെടുക്കാനുള്ള പൗര സ്വാതത്രതെ ഒരു കോടതിക്കും തടുക്കാന്‍ പറ്റില്ല. അതിനു രാശ്റ്റ്രീയ പാര്‍ട്ടിക്കള്‍ നേത്ര്തം നല്‍കുന്നു എന്നതുകൊന്ദു മാത്രം വിമര്‍ശിക്കാന്‍ പാടില്ല. അതുപോലെ ബൂരിപക്ഷമായാലും ന്യൂനപക്ഷ മായാലും അവരുടെ പ്രശ് നങ്ങളെ കുറിച് പൊതുജനതെ വീട്ടില്‍ വിളിചു വരുത്തി ബൊതവല്‍കരിക്കുക എന്നതും നടപ്പില്ല

  എന്നാല്‍ ജനിചതിനും മരിചതിനും മറ്റും മറ്റുമായി മത സംഘടനഗള്‍ നടതുന്ന ഘൊഷ യാത്രഗലാനു തടയേണ്ടത്.

  ReplyDelete
 47. @ devadaskunnath ഇത്തരം സമരങ്ങളോട് വേറിട്ട അഭിപ്രായങ്ങളും സ്വന്തന്ത്രമായ ചിന്തകളും ഉള്ള വ്യക്തികള്‍ പോലും ഒരു പാര്‍ട്ടിയുടെ ഭാഗമായി മാറുമ്പോള്‍ മുഖം നഷ്ടപ്പെട്ട ആള്‍കൂട്ടത്തിലെ ഒരു ബിന്ദുവായി സ്വയം മാറാന്‍ നിര്‍ബന്ധിതനാവുകയാണ്. അത്തരമൊരു ആള്‍കൂട്ട മനസ്സാണ് "രാഷ്ട്രീയത്തിലും മതത്തിലും അല്ലാത്ത ഈ പൊതുജനം ഏതാണ്" എന്ന താങ്കളുടെ ചോദ്യത്തിനു കാരണം. ഇത്തരം സമരങ്ങളില്‍ കഷ്ടപ്പെടുന്ന പതിനായിരങ്ങളുടെ ദുരിതം കാണുമ്പോള്‍ വിഷമം തോന്നാതെ അവക്കെതിരെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഓക്കാനം വരുന്നത് ഈ 'ആള്‍കൂട്ട രോഗത്തിന്റെ' ലക്ഷണമാണ്.

  ReplyDelete
 48. മഹാത്മാഗാന്ധിയുടെ സമര രീതിയോട് കിടപിടിക്കാവുന്ന ഏത് സമരമുണ്ട് ഇന്നത്തെ സാചര്യത്തിൽ. അന്ന് നിലവിലുണ്ടായിരുന്ന നിയമങ്ങളേ വെല്ലുവിളിച്ചും അവയെ ലംഘിച്ചും നടന്ന നിയമനിഷേധസമരങ്ങളിൽ കൂടെ തന്നെയാണ് ഈ രാജ്യം സ്വതന്ത്ര്യമായത്. പക്ഷെ ആ സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കൾ ആരും ഒളിച്ചോടിയിട്ടില്ല. തങ്ങൾ ചെയ്യുന്നത് നിയമനിഷേധമാണെന്നും അതിനു ശിക്ഷ ലഭിക്കുമെന്നും ഉള്ള പൂർണ്ണബോധ്യം അവർക്കുണ്ടായിരുന്നു, അത്തരത്തിൽ സധൈര്യം ശിക്ഷ സ്വീകരിച്ചും ജയിൽ‌വാസം അനുഭവിച്ചും തന്നെയാണ് അവർ സമരം നയിച്ചത്. ഒരു കോടതിയിലും അവർ മാപ്പപേക്ഷിച്ചിട്ടില്ല. അങ്ങനെ ഉള്ള സമരത്തെ ഇന്നത്തെ ഭീരുക്കളുടെ സമരാഭാസവുമായി താരതമ്യം ചെയ്യരുത്. ഇന്ന് നിയമലംഘന സമരം നയിക്കുന്ന പലരും കോടതികളെ വെട്ടിച്ച് നടക്കുന്നവരാണ്. തങ്ങൾ ചെയ്തതിനെ നിയമത്തിന്റെ മുൻപിൽ ന്യായീകരിക്കാൻ അവർക്ക് ധൈര്യമില്ല. അധികാരത്തിന്റെ മറവിൽ അത്തരം കേസുകൾ തേച്ചുമാച്ച് കളയുന്നതിലാണ് ഇന്നത്തെ നേതാക്കൾക്ക് താല്പര്യം. ഇത്തരം ഭീരുക്കളെ ദയവുചെയ്ത് സ്വാതന്ത്ര്യസമരസേനാനികളോട് താരതമ്മ്യം ചെയ്യരുതെന്ന ഒരു അഭ്യർത്ഥനയുണ്ട്.

  ReplyDelete
 49. മഹാത്മാഗാന്ധിയുടെ സമര രീതിയെ ആരും വിമര്‍ശിക്കുന്നില്ല. അതുപോലെ ഇന്നു രാശ്റ്റ്രീയത്തില്‍ കാണുന്ന മൂല്യച്ചുതി നമുക്ക് മറ്റെല്ലായിടത്തും കാണാന്‍ കഴിയും. അതു വേറേ ചറ്ച്ച ചെയ്യേണ്ടതാണ്‍. എന്നാല്‍ ഇവിടെ പ്രശ്നം പൊതു സ്തലത്ത് പൗരനു അവന്റെ അവഗാശം നേടാന്‍ സമരം ചെയ്യാനും അവന്റെ പ്രശ്നങ്ങള്‍ പൊതു സ് തലത്ത് വെചു വിഷതീകരിക്കാനും പറ്റുമൊ എന്നുള്ളതാണു. അതു നിലനില്‍കണം എന്നു തന്നെ യാണു മനസ്സിലാവുന്നത്.

  ReplyDelete
 50. >>ഏതു ശുംഭനും (പൊട്ടന്‍ എന്ന അര്‍ത്ഥത്തില്‍ ) മനസ്സിലാവുന്ന ന്യായമാണ് കോടതിയുടെത് എന്ന് പറയാതെ വയ്യ.<<
  പൊട്ടന്‍ ( ലിങ്ക് ) എന്നത് മലബാറില്‍ ചിലയിടങ്ങളില്‍ ദൈവം ആണ്. ബഷീര്‍ക്കയെ കോടതി കയറ്റാന്‍ പറ്റുമോ എന്ന് അന്വേഷിച്ചിട്ട് വരാം :-)

  ..എന്തായാലും ലേഖനം നന്നായിട്ടുണ്ട്

  ReplyDelete
 51. എക്സ്പ്രസ് വേയ്ക്ക് ഒരു എക്സ്പ്രസ് സമര പത എന്ന് നാമകരണം ചെയ്താല്‍ സംഗതി നടക്കുമോ...അപ്പൊ, പിരിവു തുടങാലോ അല്ലെ, ജിദ്ദയില് പിരിവു ഞാന്‍ ഏറ്റിരിക്കുന്നു.

  ReplyDelete
 52. കൊള്ളാം ബഷീറേ, പക്ഷേ ഈ വനരോദനങ്ങള്‍ ആര് കേള്‍ക്കാന്‍. ഇനിയും പുഴയൊഴുകും.ബന്ദു ഹര്താല്‍ ആയതുപോലെ റോഡരുകില്‍ എന്ന് പറഞ്ഞ്ഞ്ഞു അവസാനം റോഡില്‍ തന്നെ ഇവര്‍ കൂടും, രാഷ്ട്രീയ തൊഴിലാളികള്‍ക്കും ജീവിക്കാന്‍ ഇത്തരം പരിപാടി വേണം. പൊതുജനം അന്നും ഇന്നും എന്നും കഴുതകള്‍ തന്നെ ആയിരിക്കുകയും ചെയ്യും.

  ReplyDelete
 53. ഇന്ത്യന്‍ പൌരന്റെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത ഗാന്ധിജിയെ തെരുവില്‍ കോമാളി വേഷം കെട്ടുന്ന ഇന്നത്തെ രാഷ്ട്രീയ പ്രഹസനങ്ങളോട് ഉപമിച്ചവര്‍ക്ക് MANIKANDAN [ മണികണ്ഠൻ ] നല്‍കിയ മറുപടിയില്‍ക്കൂടുതല്‍ ഒന്നും പറയാനില്ല.

  ReplyDelete
 54. ഹേയ്... എന്താണീ റോഡ്‌? അതിന്റെ പിന്നിലെ ചരിത്രം എന്താണ്? എല്ലാം ഞാന്‍ വ്യക്ക്-തമായിട്ട് തന്നെ ഇന്നറിഞ്ഞു:

  "റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ചവര്‍ റോഡുകള്‍ക്ക് പിന്നിലുള്ള ചരിത്രസത്യം അറിയാത്ത മന്ദബുദ്ധികളാണെന്ന് KEN. അധികാരികളുടെ പടയോട്ടങ്ങള്‍ക്കായാണ് മലബാറില്‍ ആദ്യത്തെ റോഡുകള്‍ നിര്‍മ്മിച്ചത്‌. അത്തരം പടയോട്ടങ്ങളെ പ്രതിരോധിച്ചപ്പോള്‍ റോഡുകള്‍ പൊതുമണ്ഡലങ്ങളായി. റോഡുകള്‍ യാത്ര ചെയ്യുക എന്നാ ഒറ്റ ലകഷ്യത്തിനായി പരിമിതപ്പെടുത്തിയ വിധി നടത്തിയവര്‍ ഈ ചരിത്രസത്യത്തെ വിസ്മരിക്കുകയാണ്".

  ബുജികള്‍ക്കു ബുദ്ധിയില്ലാന്ന് ആരാ പറഞ്ഞെ?

  ReplyDelete
 55. @ബഷീര്‍ സമരങ്ങളുടെ അതിപ്രസരം അതിനെ അനുകൂലിക്കുന്നവര്‍ക്കുപോലും പ്രതിരോധിക്കാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ട് എന്നത് യാദാര്‍ത്ത്യം.എന്നാലും ആരാണ് ഈ പൊതുജനം എന്നുകൂടി നോക്കേണ്ടേ ..
  ബന്തിനും ഹര്‍ത്താലിനുമെതിരെ കോടതില്പോയവരാന് വ്യപാരിവ്യവസയികള്‍ അവര്‍ പിന്നിട് നടത്തിയ ഹര്‍ത്താലിന്റെ എണ്ണം ഒന്ന് നോക്കുക ..സര്‍ക്കാര്‍ ഉദ്യോഗസ്തര്‍ (എ .കെ .ആന്റണിയുടെ സമയത്ത് നടത്തിയ സമരം )ഡോക്ടറെര്മാര്‍ ,പൈലെറ്റുകള്‍. തുടങ്ങി ജാതിയുടെയും മതത്തിന്റെയും ശക്തി തെളിയിക്കാന്‍ തെരുവില്‍ ഇറങ്ങുന്നവര്.‍ഇവരോന്നുമല്ലാതെ അന്ന്യഗ്രഹ ജീവികളാണോ ഈ പൊതുജനം . ..
  (‍ മാധ്യമ പ്രവര്‍ത്തകര്‍ എന്ന പൊതുജനം കുഞ്ഞാലിക്കുട്ടിയെ കൊച്ചിയിലെ ലെ മെരിടിയന്‍ ഹോട്ടലില്‍ നിന്നും പല്ലക്കില്‍ കൊണ്ടുപോയ കാഴ്ച നമ്മള്‍ കണ്ടതാണ് )

  ReplyDelete
 56. അസ്സലാം

  മനോരമ ന്യൂസ്‌ മകേര്‍ ആയി നമ്മുടെ പ്രീജ ശ്രീധരനെ തിരഞ്ഞെടുത്തിരിക്കുന്നു....!
  താങ്കളുടെ അധ്വാനം ഫലം കണ്ടു....
  പ്രീജയ്കും വള്ളിക്കുന്നിനും എന്റെ അഭിനന്ദനങ്ങള്‍....!

  ReplyDelete
 57. "ആരുണ്ടിവിടെ ചോദിക്കാന്‍" എന്ന് ഞാന്‍ നേരത്തേ തന്നെ ചോദിച്ചിരുന്നു. http://rajabind.blogspot.com
  ഉത്തരം സ്വയം കിട്ടി.
  "ആരെങ്കിലുമൊക്കെ വേണ്ടേ ചോദിയ്ക്കാന്‍"

  ReplyDelete
 58. ബഷീർ ഒരു തികഞ്ഞ അരാഷ്ട്ര്യവാദിയാണന്നു ഒരിക്കൽകൂടി തെളിയിച്ചു അതിൽ സന്തോഷം . കോടതികൾ സമ്പന്നവർഗ്ഗത്തിന്റെ പിന്നാലെ അനീതിപറഞ്ഞു പോകുന്ന ഈ സാഹചര്യത്തിൽ പ്രതികരിക്കാനുള്ള എല്ലാ പഴുതുകളൂം അടക്കുക എന്നതു ഒരു ഹിഡൻ അജണ്ടയാണ്. ബഷീർ ഇതൊക്കെ ആരെ ഉദ്ധരിക്കാനാണു എഴുതുന്നതു?

  ReplyDelete
 59. പല ആളുകളും പറയുന്നു മഹാത്മാ ഗാന്ധിയും മറ്റും സ്വതന്ത്ര സമര കാലത്ത് റോഡില്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന്, ഒന്ന് ചൂധിചൂട്ടേ പണ്ട് പല കമ്മ്യൂണിസ്റ്റ്‌ നേതാക്കളും ഒളിവില്‍ കഷിന്ച്ചും കിലോമെറെരുകളോളം നടന്നും എ. സി റൂമില്‍ താമസിക്കതെയും കൃഷിയിടത്തില്‍ ചെളിയില്‍ ഇറങ്ങിയും സമരം നടത്തിയിട്ടുണ്ട്, എന്നുവച്ച് ഇന്ന് ആതെങ്ങിലും സുന്ബഹ്നോ, കൊണ്ഹനാണോ,കൃമിയോ,ത്രിനമോ, കീടമോ, പുല്ലനൂ അതിനു തയാറാകുമോ, ഗാന്ധിജി യെ പോലെ രാഷ്ട്രീയതിനിടയില്‍ നൂല്‍ നൂല്ക്കാണോ വേറെയ ജോലി ചെയ്യാനോ കോണ്‍ഗ്രസ്‌ കാര്‍ തയാറാകുമോ? അതുകുണ്ട് നിങ്ങള്‍ സ്വയം ഗാന്ധിജിയും മത്തു നേതാക്കള് മായും താരതമ്യം ചെയ്തു നാണം കേടരുത്. അതുപോലെ തന്നെ ഗാന്ധിജിയുടെ സമര മാര്‍ഗങ്ങളെയും. ഇന്നത്തെ വൃത്തികെട്ട നേതാക്കന്മാര്‍ കാലം മാറിയതും സാധാരണ ജനങ്ങള്‍ക്ക്‌ നിങ്ങളെക്കാള്‍ എത്രയോ മടങ്ങ്‌ വിവരവും വിദ്യാഭാസവും ഉള്ള കാര്യം ഓര്‍ത്താല്‍ നിങ്ങള്ക്ക് നല്ലത്. അതുകൊണ്ട് കൊടിയും കൂലാംബിയുമായി റോഡില്‍ നിന്ന്നും പോകൂ.

  ReplyDelete
 60. Very very good opinion!We can ask the Supreme Court to hang all the Politician and hand over our country to the erstwhile kings and queens.Then only we get freedom for travel.

  Long live these gulf people.

  ReplyDelete
 61. സുപ്രീം കോടതി വിധി ജോറായി.
  കോടതി വിധിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് കേരളത്തില്‍ ഉടനീളം ഞങ്ങളുടെ പാര്‍ട്ടി പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ പോവുന്നു. കേരളത്തിലെ പ്രധാന വീഥികളെ സ്തംഭിപ്പിച്ചു കൊണ്ട് കടന്നു പോകുന്ന പ്രകടനത്തില്‍ എല്ലാ നല്ലവരായ നാട്ടുകാരും പങ്കെടുക്കാന്‍ അഭ്യര്‍ത്ഥന.

  ReplyDelete
 62. bandu niruthiyappol harthal kondu vannavaranu nammude rastriya raskilukal.ethinum avar pomvazi undaakum teercha.PIDICHATHILUM VALUTHANAASANEE KULATHI.

  ReplyDelete
 63. ഭരിക്കുന്നത്‌ സഖാക്കളായത് കൊണ്ട് പറയുകയല്ല. കോണ്‍ഗ്രസ്‌ ആയിരുന്നെങ്കിലും അപ്പീല്‍ പോകും. കാരണം കേരളത്തിലെ പൊതുജനത്തിനു ചാണകത്തിലെ പുഴുവിന്റെ വില മാത്രമേ ഈ രണ്ടു വിഭാഗവും നല്‍കുന്നുള്ളൂ.. കോടതിയും മനുഷ്യാവകാശവും ഭരനഘടനയുമെല്ലാം പാര്‍ട്ടിക്കാര്‍ക്ക് മാത്രമുള്ളതാണ്.

  ReplyDelete
 64. ഭരിക്കുന്നത്‌ സഖാക്കളായത് കൊണ്ട് പറയുകയല്ല. കോണ്‍ഗ്രസ്‌ ആയിരുന്നെങ്കിലും അപ്പീല്‍ പോകും. കാരണം കേരളത്തിലെ പൊതുജനത്തിനു ചാണകത്തിലെ പുഴുവിന്റെ വില മാത്രമേ ഈ രണ്ടു വിഭാഗവും നല്‍കുന്നുള്ളൂ.. കോടതിയും മനുഷ്യാവകാശവും ഭരനഘടനയുമെല്ലാം പാര്‍ട്ടിക്കാര്‍ക്ക് മാത്രമുള്ളതാണ്.ഇഷട്ടപെട്ടു..

  ReplyDelete