മറ്റൊരു ഭാഗം മുസ്ലിംകള്ക്ക് വിട്ടു കൊടുക്കുകയും ചെയ്യണം എന്നുള്ളതാണ് വിധിയുടെ കാതല്‍. നിയമത്തിന്റെ തലനാരിഴ കീറി ഒരു വിധി പ്രസ്താവം നടത്തുന്നതിലുപരി നിലവിലുള്ള ഇന്ത്യന്‍ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരു സമവായ വിധിയാണ് കോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
അയോധ്യയിലെ തര്‍ക്കസ്ഥലത്ത് പള്ളിയും അമ്പലവും ഒരു മതിലിന് അപ്പുറവുമിപ്പുറവും സൌഹാര്‍ദപൂര്‍വ്വം നിലനിന്നു കാണുക എന്നത് ഇന്ത്യ ഒറ്റക്കെട്ടായി നില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും സ്വപ്നമാണ്. ഞാന്‍ കണ്ട സ്വപ്നം പൂര്‍ണമായും കരിഞ്ഞു പോയിട്ടില്ല എന്ന് വേണം പറയാന്‍. ഒരു കേസില്‍ വിധി പറയുമ്പോള്‍ സ്വാഭാവികമായും ഒരു കക്ഷി തോല്‍ക്കും, മറു കക്ഷി വിജയിക്കും. ഇവിടെ പൂര്‍ണമായി ആരും തോറ്റിട്ടില്ല എന്നതാണ് ആശ്വാസം നല്‍കുന്നത്. രാമക്ഷേത്രത്തിനു ക്ഷേത്രം. പള്ളിക്ക് പള്ളി. രണ്ടും തര്‍ക്ക സ്ഥലത്ത് തന്നെ. തൊണ്ണൂറ്റി രണ്ടില്‍ മസ്ജിദിന്റെ താഴികക്കുടങ്ങള്‍ തകര്‍ത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ നിയമം കയ്യിലെടുത്ത ശേഷം രാജ്യത്ത് നിലനിന്ന അരക്ഷിതാവസ്ഥക്ക് അല്പം ആശ്വാസം ഈ വിധിയോടെ വന്നിരിക്കുന്നു.
സുന്നി വഖഫ് ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം അപ്പീല്‍ പോകുന്നതിനു മതിയായ കാരണങ്ങള്‍ ഉണ്ട്. എന്നിരുന്നാലും കോടതി വ്യവഹാരങ്ങള്‍ക്കപ്പുറത്ത് കൂടുതല്‍ സമ്യക്കായ ഒരു സമവായം ഉണ്ടായി വരുമെങ്കില്‍ അത് തന്നെയാവും ഏറ്റവും നല്ലത്. ഈ വിധി പുറത്തു വരുന്നതോടെ ഇന്ത്യ കത്തിയെരിയും എന്ന് സ്വപ്നം കണ്ടവര്‍ നിരാശരായിരിക്കുന്നു. ഇന്ത്യ മുന്നോട്ട് എന്നതാണ് ഈ വിധി നല്കുന്ന ആത്യന്തിക സന്ദേശം . ആ സന്ദേശത്തിന്റെ അന്തസ്സത്ത ഉള്കൊള്ളുവാന് വരും നാളുകളില്‍ ഇരുപക്ഷത്തിനും സാധിക്കട്ടെ എന്നാണു പ്രാര്‍ത്ഥന. വിധിയെക്കുറിച്ച് ബ്ലോഗ് വായനക്കാര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ട്. ആവേശമോ ആര്പ്പുവിളികാളോ വേണ്ട. ആരും ആരുടെ നേരെയും വാളെടുക്കുകയുമരുത്. സമചിത്തത കൈവിടാതെയുള്ള ഒരു ആശയ വിനിമയം മാത്രമാണ് ലക്ഷ്യമാക്കുന്നത്.
നിങ്ങളുടെ സ്വപ്നം യാതാര്ത്യമായിരിക്കുന്നു ബഷീര്‍ .
ReplyDeleteCongratulation basheer. this is a balanced verdict. good article
ReplyDeletecongrts basheer...!!
ReplyDeleteningalude swapnam yaadharthyam aayallo...
its a balncd verdict.
Dear Basheer bhai,
ReplyDeleteAs you said, communal harmony is more important than anything else.
Let us hope peace loving, patriotoc citizens of our country would welcome the verdict of Luknow bench of Alahabad high court. Yesterday I heard comments of home minister Mr. P. Chidambaram regarding the anticipated trouble in the post-verdict period. He said, most of the youngsters are born after the tragic incident of Babri mosque demolition of 1992 and they are least interested in creating communal tension. Let us hope the federal Government would succeed to overcome the present situation.
C.O.T Azeez
നമ്മളുടെ സ്വപ്നം യാഥാര്‍ത്ത്യം ആയിരിക്കുന്നു, ഇനി ആരും നിയമ വ്യവഹാരത്തിന്റെ പിറകെ പോകാതിരുന്നാല്‍ മതിയായിരുന്നു എന്ന പ്രാര്‍ത്ഥന മാത്രം ബാക്കി
ReplyDeleteകളി ഇവിടം കൊണ്ടൊന്നും തീർന്നിട്ടില്ല..രാഷ്ട്രീയമുതലെടുപ്പിനായി ഇനിയും ഈ പ്രശ്നം ഉമിത്തീപോലെ അവർ സൂക്ഷിക്കും..പുറമേ ശാന്തമെങ്കിലും ഉള്ളിൽ തീക്കനൽ പേറുന്ന ഈ കേസിന്റെ വിധി ഇന്ത്യ മുന്നോട്ട് എന്നല്ല...പഴയ സ്ഥിതി ഇനിയും നീളും എന്നാണ്........അടിമുടി പിഴച്ച ഭരണസംവിധാനങ്ങൾ ഉള്ള ഒരു രാജ്യത്ത് ജ്യൂഡീഷറിയുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് ആർക്കറിയാം..?
ReplyDeleteyeah, you are right
ReplyDeleteDEAR BASHEER BAI,
ReplyDeleteYES , UR DREAM BECOME FULFILL THROUGH THE COURT ORDER, HERE EVERY BODY IS WINNER,
This is not the realistic judgements. The real verdict can be delivered by the Lord of the Universe on the day of the judgement in hereafter world. Let us unitedly accept the verdict without filing petition again in Supreme court which will take another centenary. May Almighty Allah save all Indians from the coward politicians who created this issue for their political game ..
ReplyDeleteവ്യവഹാരത്തിന് പോകേണ്ടവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. ഈ വിഷയം തെരുവിലേക്ക് വലിക്ഷിഴക്കരുത് എന്നാണ് എനിക്ക് അപേക്ഷിക്കാനുള്ളത്.നമ്മുടെ രാജ്യത്തിന്റെ അഖണ്ടതയാണ്പ്രധാനം. ഇന്ത്യയിലെ ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കേണ്ടത് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം വളരെ പ്രധാനമാണ്. വിധിയെ സ്വാഗതം ചെയ്യുന്നു. ഇതില്‍ ആരും തോറ്റിട്ടില്ല
ReplyDeleteഅസൈനാര്‍ കൊണ്ടോട്ടി .ബഹ്റൈന്‍
ഹിന്ദു കള്‍ക്ക് അമ്പലം പണിയാം , മുസ്ലിം ഗള്ക്ക് പള്ളി യും പണിയാം ...
ReplyDeleteതാങ്കളുടെ സ്വപ്ന തിന്നു അടുത്ത് നില്ക്കുന്ന വിധി തന്നെ ...
സുന്നി വഖഫ് ബോര്ഡിന്നു,നിര്‍മോഹി ആഖര ക്കും അപ്പീല്‍ പോകാന്‍ അവരുടെ ഭാഗത്ത് ന്യായ ങ്ങളുണ്ട് എന്നിരുന്നാലും ഈ പ്രശ്നം ഇവിടേം കൊണ്ട് അവസാനിക്കാന്‍ ആണ് ഇന്ത്യ യിലെ ഭൂരിപക്ഷ ഹിന്ദു മുസ്ലിം സുഹുര്തുക്കള് ആഗ്രഹിക്കുന്നത്
അയോദ്യ വിധി അലഹബാദ് ഹൈകോടതി തീരുമാനം എല്ലാവര്കും ഒരുപോലെ പ്രതീഷ നല്കുന്ന ഒന്നായിമാറിയില്ല.പക്ഷെ അവസാന തീരുമാനമായ 3 ആയി വിബവിച്ചു നല്കാന് തീരുമാനിച്ചത് ഒയിച്ചാല് കോടതിയുടെ ചോദ്യങ്ങള്‍കുള്ള ഉത്തരങ്ങള്‍ പലതും ഊഹങ്ങള്‍ മാത്രമായിരുന്നു. ബഷീര്‍ മാഷിന്റെ പ്രവാസ സ്വപ്നങ്ങള്‍ വെറും "വര്‍ത്തമാനമായി"മാറി പോയല്ലോ. അബ്ദുസമദ്.കൊട്ടപ്പുറം(ജിദ്ധ)
ReplyDeleteഅയോധ്യയിലെ "ബാബറിന്റെ പള്ളി" തകര്തവരെ ഹിന്ദു ഫഷിസ്റ്റു എന്നുവിളിക്കുമെങ്കില്
ReplyDeleteരാമക്ഷേത്രം തകര്‍ത്ത "മംഗോളിയന്‍" ആയ ബാബരിനെ താങ്ങള് എന്തുവിളിക്കും .
"നിയമത്തിന്റെ തലനാരിഴ കീറി ഒരു വിധി പ്രസ്താവം നടത്തുന്നതിലുപരി നിലവിലുള്ള ഇന്ത്യന്‍ സാഹചര്യങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഒരു സമവായ വിധിയാണ് കോടതി ഇപ്പോള്‍ നടത്തിയിരിക്കുന്നത് എന്ന് വേണം പറയാന്‍". ഈ സമവായത്തിന് കോടതി വരെ പോവേണ്ട ആവശ്യമുണ്ടായിരുന്നോ?. തര്‍ക്ക ഭൂമി തുല്യമായി വീതിച്ചു എടുക്കുന്നത് എല്ലാവര്ക്കും സമ്മതമായിരുന്നെങ്കില്‍ , പതിറ്റാണ്ടുകള്‍ നീണ്ട മുറവിളി എന്തിനു വേണ്ടിയായിരുന്നു. ഒരു മേശക്കു ചുറ്റും കൂടി ഇരുന്നുകൊണ്ട് തീര്‍ക്കാമായിരുന്ന പ്രശ്നത്തെ ചൊല്ലി എത്ര പൊതു മുതല്‍ നശിപ്പിക്കപ്പെട്ടു.
ReplyDelete@RANJI
ReplyDeleteരാമ ക്ഷേത്രം പൊളിച്ചിട്ട് ബാബര്‍ പള്ളി പണിതു എന്ന് ഒരു വിധി ന്യായത്തിലും പറയുന്നില്ല ..താങ്കളുടെ കാവി ഭീകരതയില്‍ നിന്ന് തോന്നുന്ന കാര്യങ്ങള്‍ രാജ്യത്തിന്നു കലാപങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കൂ ...
വിധി സാധാരണക്കാര്‍ക്കും വിശ്വാസികള്‍ക്കും ആശ്വാസം തരുന്നതാണ് സ്നേഹവും സമാധാനവും പുലരുന്ന ഒരു മതേതര ഇന്ത്യക്ക് കൊതിക്കുന്ന എല്ലാവരും ആഗ്രഹി ച്ചിരുന്നതാണ്,
ReplyDeleteപക്ഷേ അയോധ്യ കഴിഞ്ഞാല്‍ കാശി പിന്നേ മധുര എന്ന് പറഞ്ഞു നടക്കുന്ന അശോക് സിന്‍ഗാള്‍ നേ പോലുള്ളവര്‍ ഒള്ളിടതോളം കാലം പ്രശ്നങള്‍ അവസാനിക്കും എന്ന് ആരങ്കിലും കരുതുന്നുണ്ടോ.....?
Dear Hindu Brothers !!!
ReplyDeleteWe’ll strive to preserve the UNITY.We’ll neglect communal forces, which have vested interest in creating extreme friction to the development of our country.We’ll work hard for the economic development of our country and for its prosperous future............
I am Proud of you Mr. Basheer, If all of Us think like you, there would not happen any war in the name of god or religion
ReplyDeleteThis time I remember the words of Gandhiji he said to the Muslim Brothers "Your Rehim is My Ram"
This comment has been removed by the author.
ReplyDeletehttp://venukm.blogspot.com/
ReplyDeletehttp://kafila.org/2010/10/01/opening-pandoras-box/
ReplyDeleteE-Digest: Ayodhya: Masjid-Mandir Dispute- Excerpt
ReplyDelete(Edited by Ram Puniyani, Asghar Ali Engineer, Irfan Engineer}
"Irrespective of the outcome of the court’s verdict peace may be elusive. If the verdict is in favour of Ramjanmabhoomi Nyas holding in their favour
that a temple existed before the construction of the Masjid or that land should be transferred to the Temple Trust, the Sangh Parivar will be strengthened and are likely to become more aggressive in their approach.This may persuade the Muslim litigants to impugn the order of the Allahbad High Court and file an Appeal in Supreme Court, though prominent leaders have opined that the verdict of the High Court should be
accepted by the community even if it is not in their favour. Ram Temple may in that case be constructed on the land under massive cover of security forces. Peace will be elusive. If the Court holds in favour of
Muslim litigants that the land belonged to the Waqf Board and / or that there is no evidence to support the contention that a temple existed prior to
the construction of Babri Masjid, the Sangh Parivar will not accept the verdict as they never promised to accept the verdict of the Court. Sangh Parivar will aggressively mobilize demanding a legislation to transfer the
entire land acquired under the Land Acquisition Act to the Nyas/Temple Trust. In my humble opinion, in case the Court holds in favour of the Muslim litigants, having made the point, the community leaders should
rise above sectarian politics show statesmanship and undertake to build a monument or a memorial for peace and harmony showcasing the values of peace as reflected in all religions with common prayer hall for all religions, or an institution for the study of all religions and spiritual traditions. The land has been acquired by the Central Government and the
even if the High Court holds in favour of the Muslim litigants, the Central Government may not find it easy to transfer the land to Waqf Board or any Muslim Trust. The decision on transferring land will be delayed indefinitely.
The need is to defeat communal politics and peace should be the outcome. Unless justice is done there is no peace. Justice must be done in accordance with the existing laws and not on basis of faith, as there are faiths and faiths, and all faiths must be equally respected."
A balanced verdict and a balanced article befitting to the present scenario !
ReplyDeleteബഷീറിന് സ്വപ്നം കാണാനുള്ള അവകാശം വകവെച്ചു കൊടുത്തുകൊണ്ട് തന്നെ പറയട്ടെ. ഇവിടെ ഒരു ഭരണഘടനയുണ്ട്. നിയമവും ഉണ്ട്. ഇതു രണ്ടിനെയും ഒഴിവാക്കി മുന്നോട്ടു പോകാന്‍ ഒരു കോടതിക്കും എവിടെ അധികാരമില്ല. കാരണം കോടതികള്‍ ഇതു രണ്ടിനും വിധേയമാണ്. ഇവക്ക് മുകളില്‍ അല്ല . എവിടെ കോടതി വിധി പരിശോധിച്ചാല്‍ ഭരണഘടനയ്ക്കും നീതിക്കും ഒരു പുല്ലു വിലയും കല്പ്പിപച്ചിട്ടില്ല എന്ന് കാണാം.
ReplyDeleteമറ്റൊരു കാര്യം ബഷീറിനും കൂട്ടര്‍ക്കും മൂവായിരം പള്ളികളുടെ കാര്യത്തിലും ആ സ്വപ്നം കണ്ടു തുടങ്ങാം ....... മൂവായിരമുള്ളത് കൊണ്ട് കുറെയധികം സ്വപ്നം കാണാവുന്നതാണ്. ജയ് ബഷീര്‍. ജയ് വള്ളിക്കുന്ന്.
ബഷീര്‍ വെറുക്കുന്ന ഒരു യാഥാര്‍ത്ഥ്യം ഏതാ വായിക്കൂ. നീതി ദേവതയുടെ മൂടപ്പെട്ട കണ്ണുകള്‍ക്ക് വിശുദ്ധി നല്കിയ ഒരു ന്യയാധിപന്റെ അഭിപ്രായം :
അലഹബാദ് ഹൈകോടതിയുടെ വിധിയില്‍ ഞാന്‍ തികച്ചും അതൃപ്തനും അസ്വസ്ഥനുമാണ്. രണ്ടുമൂന്നു കാര്യം ചോദിക്കട്ടെ: ബാബരി മസ്ജിദ് ഹിന്ദുത്വ തീവ്രവാദികള്‍ പൊളിച്ചത് ശരിയാണ് എന്നാണോ കോടതി പറയുന്നത്? '92ല്‍ പള്ളി പൊളിച്ചില്ല എന്ന് സങ്കല്പികക്കുക. ഭൂമി മൂന്നായി പങ്കിടണമെന്ന കോടതി വിധി നടപ്പാക്കാന്‍ മസ്ജിദ് തകര്‍ക്കേ ണ്ടി വരില്ലേ? മറ്റൊന്നു കൂടി: എല്‍.കെ. അദ്വാനിയും ജോഷിയും ഉമാഭാരതിയും മറ്റും പ്രതികളായ കേസിന് ഇനി എന്താണ് പ്രസക്തി?
കുറ്റം ചെയ്ത് നേട്ടമുണ്ടാക്കാന്‍ കഴിയില്ല എന്നാണ് പഴമൊഴി. പക്ഷേ, കോടതി വിധി വന്നു കഴിഞ്ഞപ്പോള്‍ തോന്നുന്നത്, കുറ്റം ചെയ്തത് നേട്ടമായെന്നാണ്. അതല്ലെങ്കില്‍ പള്ളി പൊളിച്ചതില്‍ ന്യായമുണ്ടെന്ന് പറയുകയല്ലേ കോടതി ചെയ്തത്? വിഡ്ഢിത്തം നിറഞ്ഞ പിഴവാണ് സംഭവിച്ചിരിക്കുന്നത്. അയോധ്യാപ്രശ്നത്തില്‍ വര്ത്തിമാനകാല ഇന്ത്യ കണ്ടത്, ബാബരി മസ്ജിദ് പൊളിച്ചതും താല്ക്കാണലികക്ഷേത്രം പണിതതുമാണ്. കുറ്റകൃത്യം നടന്നിരിക്കുന്നു. പക്ഷേ, ആ കുറ്റകൃത്യത്തിന് പ്രേരകമായി പറഞ്ഞ കാരണങ്ങളില്‍ ന്യായം കണ്ടെത്തുകയാണ് കോടതി ഇപ്പോള്‍ ചെയ്തിരിക്കുന്നത്. മസ്ജിദ് പൊളിച്ചെന്ന കൊടുംകുറ്റം കാണാതെ പോയി......
contin.......
This comment has been removed by the author.
ReplyDeleteഉദാഹരണം പറയാം: അച്ഛനെ മകന് കൊല്ലുന്നു. ഈ ഹീനകൃത്യം ചെയ്യുന്ന മകന് ശിക്ഷ ലഭിക്കുമെന്നു മാത്രമല്ല, പിതാവിന്റെ സ്വത്തില്‍ അവകാശവുമില്ല. അതാണ് പൊതുനിയമം. ഇവിടെ നോക്കൂ. വധം നടന്നു. കൊലയാളികള്ക്ക്ം ശിക്ഷയില്ല. സ്വത്തില്‍ അവകാശമുണ്ടെന്നും വന്നിരിക്കുന്നു.
ReplyDeleteകോടതി വിധിയെക്കുറിച്ച് രാഷ്ട്രീയ നേതാക്കളും കുറെ മാധ്യമങ്ങളും നടത്തുന്ന പ്രചാരണത്തോട് എനിക്ക് യോജിപ്പില്ല. എല്ലാം പഴയ കാര്യങ്ങളല്ലേ, നമുക്ക് അതൊക്കെ മറന്ന് മുന്നോട്ടു നടക്കാം, യുവതലമുറക്ക് ഈ തര്ക്കരത്തിലൊന്നും താല്പനര്യമില്ല, അതുകൊണ്ട് ഒത്തുതീര്പ്പി നുള്ള അവസരം വീണുകിട്ടിയെന്ന മട്ടില്‍ കോടതിവിധിയെ സമീപിക്കണം എന്നൊക്കെയാണ് പറച്ചില്. ഇതൊക്കെ ഒരു പെയ്ഡ് ന്യൂസ് സ്വഭാവമുള്ള പ്രചാരവേല പോലെയുണ്ട്. പഴയ കാര്യങ്ങളെ എങ്ങനെയും മറന്നു കളയുകയല്ല സംസ്കാരവും പൈതൃകവുമുള്ള ഒരു ജനത ചെയ്യുന്നത്. പറ്റിയ തെറ്റിന് പരിഹാരം ചെയ്തുകൊണ്ടാകണം മുന്നോട്ടുള്ള നടപ്പ്.
ബാബരി മസ്ജിദ് പൊളിച്ചു എന്ന കുറ്റമാണ് അയോധ്യാപ്രശ്നത്തില്‍ പൊതുസമൂഹത്തിനു മുന്നില്‍ നില്ക്കു ന്ന പ്രധാന വിഷയം. ബാബരി മസ്ജിദ് പൊളിച്ചതൊരു കുറ്റമല്ലെന്ന മട്ടില്‍ ഇന്ത്യക്ക് മുന്നോട്ടു നടക്കാന്‍ കഴിയില്ല. ആ വിഷയം കോടതി അവഗണിക്കുന്നു എന്നു മാത്രമല്ല, അതിന് ആധാരമാക്കിയത് വിശ്വാസങ്ങളും ഐതിഹ്യങ്ങളുമാണ്. കോടതിക്ക് പരിഗണിക്കേണ്ടത് കേട്ടുകേഴ്വികളല്ല. വസ്തുതകളും തെളിവുകളുമാണ്. വിധിയില്‍ ന്യായയുക്തത വേണം. ആരുടെയെങ്കിലും വിശ്വാസം അടിസ്ഥാനമാക്കി കോടതിക്ക് തീരുമാനമെടുക്കാനും വിധി കല്പിഥക്കാനും കഴിയില്ല. ഖുത്തുബ് മിനാര്‍ ഹിന്ദു നിര്മിയച്ചതാണെന്നു പറഞ്ഞാല്‍ കോടതിക്ക് സ്വീകരിക്കാന്‍ കഴിയുമോ?
രാമന് അയോധ്യയില്‍ ജനിച്ചെന്ന് വിശ്വസിക്കുന്നവര്‍ ലക്ഷക്കണക്കിനുണ്ടാകാം. രാമന് അയോധ്യയില്‍ തന്നെയാകാം ജനിച്ചത്. പക്ഷേ, ബാബരിമസ്ജിദ് നിലനിന്ന, മൂന്നു താഴികക്കുടങ്ങള്ക്ക്ാ ഒത്ത നടുവിലുള്ള സ്ഥലത്താണ് പിറന്നുവീണതെന്ന് കോടതി എങ്ങനെ കണ്ടെത്തി? പിറന്നു വീണ കട്ടില് കിട്ടിയോ? ഒരു കട്ടിലിടാന്‍ വേണ്ട സ്ഥലത്ത് ഒതുങ്ങുന്നതാണോ രാമന്? രാമന് വിശ്വാസമാണ്. വിശാലമായ അയോധ്യയില്‍ എവിടെയോ ആകാം ജനിച്ചത്. ആ നിലക്ക് അയോധ്യയില്‍ രാമക്ഷേത്രം പണിയാനും വിശ്വാസികള്ക്ക്് അനുവാദമുണ്ട്. അതിനപ്പുറം, തകര്ക്ക്പ്പെട്ട മസ്ജിദിനുള്ളില്‍ തന്നെ രാമന്റെ ജന്മഗൃഹം കണ്ടെത്തിയതിന് വസ്തുതകളുടെയോ തെളിവുകളുടെയോ പിന്ബ്ലമില്ല. ദശരഥന്റെയും കൗസല്യാദേവിയുടെയും മകനായി രാമന് പിറന്നു വീണത് കൊട്ടാരത്തിലാണെന്നു കൂടി ഓര്ക്കിണം. കൊട്ടാരവും പരിസരവും സ്വാഭാവികമായും 2.77 ഏക്കറില്‍ അധികം വരുന്ന സ്ഥലത്താകണം സ്ഥിതി ചെയ്തിരുന്നത്.
സുന്നി വഖഫ് ബോര്ഡിയന്റെ ഹരജി കോടതി തള്ളിയതിലും ന്യായം കണ്ടെത്താന്‍ സാധിക്കുന്നില്ല. വ്യവഹാര കാര്യങ്ങളില്‍ ആറു വര്ഷെത്തിനകം കക്ഷി ചേരണമെന്ന വ്യവസ്ഥ പാലിച്ചില്ല എന്നതാണ് കോടതി പറയുന്ന കാര്യം. കോടതിയെ വീനീതമായി ബോധ്യപ്പെടുത്തേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച്, ഒരു വസ്തു ഒരാള്‍ തുടര്‍ച്ച യായി 12 കൊല്ലം കൈവശം വെച്ചാല്‍, ഉടമ അയാളായി മാറും. ബാബരി മസ്ജിദിന് നാനൂറു കൊല്ലത്തോളമാണ് പഴക്കം. ഇക്കാലമത്രയും മസ്ജിദ് ഹിന്ദുക്കളുടെ കൈവശമായിരുന്നില്ല. അപ്പോള്‍ സ്വാഭാവിക ഉടമ ആരാണ്? നാനൂറു കൊല്ലം മുസ്ലിംകളുടെ നിയന്ത്രണത്തിലായിരുന്ന ഒരു ഭൂമിയില്‍, ഹിന്ദുക്കള്‍ അവകാശം ചോദിച്ചെത്തിയത് കോടതിയില്‍ എത്തിയത് ഏതു വര്‍ഷ മാണ്? അപ്പോള്‍ പിന്നെ, സുന്നി വഖഫ് ബോര്ഡ്ത ഉടമാവകാശം ചോദിക്കാന്‍ വൈകിയെന്നു പറയുന്നതില്‍ എന്തു ന്യായം? സമയം വൈകിയെന്ന ഒരു കാരണം ഈ തര്ക്കനത്തില് നിലനില്ക്ക ത്തക്ക ന്യായമല്ല.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്ക്ക്പ്പെട്ടു. അതിന് മുമ്പേ കോടതി കേട്ടു തുടങ്ങിയതാണ് ഉടമസ്ഥാവകാശ കേസ്. ഉടമ ആരെന്ന് നിശ്ചയിക്കുകയാണ് കേസില്‍ കോടതി ചെയ്യേണ്ടത്. ഇനി, ബാബരി മസ്ജിദ് ഇന്നും കേടുകൂടാതെ നിലനില്ക്കു ന്നു എന്നു കരുതുക. അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഇക്കഴിഞ്ഞ ദിവസം നടത്തിയ വിധിപ്രസ്താവം അതേപടി നടത്താന്‍ കഴിയുമോ? മസ്ജിദ് ഇടിച്ചു നിരത്തി തര്‍ക്ക് സ്ഥലം മൂന്നായി പങ്കിടണമെന്ന് കോടതി പറയുമോ? അതാണ് പറഞ്ഞത്, കോടതി പരിഗണിക്കേണ്ട വിഷയം പരിഗണിച്ചില്ല. വിശ്വാസങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും പ്രാധാന്യം നല്കിു. ഇന്ത്യയെ ലോകത്തിനും സ്വന്തം ജനതക്കും മുന്നില്‍ നാണം കെടുത്തി പള്ളി പൊളിച്ച കുറ്റം മറന്നു കളഞ്ഞു. കുറ്റം ചെയ്തവര്‍ക്ക് നേട്ടമുണ്ടാക്കി കൊടുത്തു.....
continu.........
രാഷ്ട്രം ആകാംക്ഷയോടെ കാത്തിരുന്ന അയോധ്യാ വിധിയെ എല്ലാവരും സാംയമനത്തോടുക്കുടി സ്വാഗതം ചെയ്തുവെന്നത് വളരെ സന്തോഷം നല്കുന്നു. നൂറ്റാണ്ടുകളോളം ആരാധന നടത്തിയിരുന്ന പുണ്യ സ്ഥലത്തിന്റെ പൂര്‍ണ്ണാവകാശം തങ്ങള്‍ക്കു തന്നെ കിട്ടണമെന്ന് വാദിച്ചവര്‍ പോലും കോടതി വിധിയെ പഴിക്കാതെ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്ന നല്ലൊരു നിലപാടെടുക്കുമ്പോള്‍, മുലായം സിങ്ങിന്റെ പ്രസ്ഥാവന ഇന്ത്യയിലെ മത സൗഹാര്‍ദ്ദം നഷ്ടപ്പെടുത്തുവാനെ സഹായിക്കുക്കയുള്ളു.
ReplyDeleteഒത്തുതീര്പ്പി ന് അവസരമുണ്ടാക്കുന്നതാണ് കോടതി വിധിയെന്ന പ്രതീതി നല്കാ്നാണ് രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമൊക്കെ ശ്രമിക്കുന്നത്. പക്ഷേ, മുസ്ലിംകള്ക്ക്ു സ്വീകാര്യമല്ലാത്ത വിധിയുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പ് എങ്ങനെ ഉണ്ടാക്കാനാണ്? അതുകൊണ്ട് അവര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുന്നു. ഹിന്ദുക്കള്‍ എന്തുകൊണ്ടാണ് സുപ്രീംകോടതിയിലേക്ക് പോകുമെന്ന് പറയുന്നത്? കിട്ടിയതു പോരെന്നു പറയുന്ന അവര്‍ എങ്ങനെ ഒത്തുതീര്പ്പി ന് സന്നദ്ധമാവും?
ReplyDeleteക്ഷേത്രം നിലനിന്ന സ്ഥലത്ത് ഇസ്ലാമികവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായാണ് ബാബരി മസ്ജിദ് പണിതതെന്ന കാഴ്ചപ്പാട് കോടതി വിധിയില്‍ കാണുന്നു. ഒരു വിശ്വാസത്തെ തകര്‍ത്തു കൊണ്ടാകരുത് മറ്റൊന്നിന് വേണ്ടിയുള്ള ശ്രമം എന്നതാണ് പരസ്പരം ആദരിക്കുന്ന മതങ്ങളെല്ലാം പറയുന്നത്. ക്ഷേത്രം ഇടിച്ചു നിരത്തിയല്ല മസ്ജിദ് പണിതതെന്ന് കോടതി തന്നെ അഭിപ്രായപ്പെടുന്നുണ്ട്. നാനൂറു കൊല്ലം മുമ്പ് ബാബരി മസ്ജിദ് അവിടെ ഉയര്ന്നുട. പള്ളിയായിട്ടാണ് പണിതത്, ആ നിലക്കാണ് ഉപയോഗിച്ചത്. പതിനെട്ടു കൊല്ലം മുമ്പ് തകര്‍ത്തു . ആ ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുമതം വിശ്വാസികളെ അനുവദിക്കുന്നുണ്ടോ? ആര് ആരാധിക്കുന്നതുമാകട്ടെ. ദൈവം ദൈവമാണ്. ദൈവത്തിനായി നീക്കിവെച്ച സ്ഥലമാണത്. മുസ്ലിംകളുടെ വികാരത്തെ മുറിവേല്പി്ച്ചാണോ അവിടെ ക്ഷേത്രം പണിയേണ്ടത്? വിധി അക്കാര്യവും പരിഗണിച്ചില്ല.
മസ്ജിദ് അവിടെ നിലനിന്നു എന്ന് വര്‍ത്ത മാനകാല ഇന്ത്യ കണ്മുദന്നില് കണ്ടതാണ്. അവിടെ ക്ഷേത്രം ഉയരണമെന്ന കോടതി വിധി സാമുദായിക സൗഹാര്ദനത്തിന്റെ പ്രശ്നം എത്രത്തോളം കണക്കിലെടുത്തിട്ടുണ്ട്? രാം ഛബൂത്ര മസ്ജിദിന് പുറത്തെ ഭാഗമാണെന്നും കൂട്ടിച്ചേര്ക്ക ണം. പള്ളിയില്‍ വിഗ്രഹം കൊണ്ടുവെച്ചതാണ് എന്നതിന് ചരിത്ര സാക്ഷ്യങ്ങളുമുണ്ട്. ഇതൊന്നും കണക്കാക്കാതെയുള്ള വിധി, ശരിക്കും അനീതിയാണെന്ന് പറയേണ്ടിയിരിക്കുന്നു. പള്ളി തകര്ത്തിവര്ക്ക്ൊ ഭൂമി കൊടുക്കാന്‍ പറയുന്ന വിധി സമൂഹത്തോട് നീതി ചെയ്തില്ല. രാഷ്ട്രീയ പാര്‍ട്ടികകള്‍ സൗകര്യപ്രദമായ നിലപാട് സ്വീകരിച്ചിരിക്കുകയുമാണ്. നമ്മുടെ മതേതര പാരമ്പര്യമാണ് വീണ്ടുമൊരിക്കല്‍ കൂടി പ്രശ്നത്തിലായത്.
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍
തയാറാക്കിയത്:
എ.എസ്. സുരേഷ്കുമാര്‍
മാധ്യമം ദിനപ്പത്രം02/10/2010
അങ്ങിനെ അതു ഒരു തരത്തില്‍ പഞ്ചായത്താക്കി. മൂന്നു ജഡ്ജിമാരും കൂടി സ്ഥലം മൂന്നായി പങ്കിട്ടു മൂന്നു കൂട്ടര്‍ക്കും നല്കി. വിധി പല പുതിയ നിയമ കീഴ്വഴക്കങ്ങള്‍ക്കും തുടക്കം കുറിക്കുമെങ്കിലും അയോധ്യ പ്രശ്നം എങ്ങിനെയെങ്കിലും അവസാനിച്ചു കിട്ടിയാല്‍ മതിയായിരുന്നു എന്ന അവസ്ഥയില്‍ എല്ലാവരും എത്തിയിരുന്നതിനാല്‍ തികഞ്ഞ നിസ്സങ്കതയോടെ ഈ വിധി സ്വീകരിക്കുകയാണ്. ലക്ഷ്യം നേടിയവരുടെ പാളയത്തില്‍ (ഇനി പറയാന്‍ ഒരു ലക്ഷ്യമില്ല) മ്ലാനത പടരുമ്പോള്‍ ആ മ്ലാനത കണ്ടു നഷ്ടപ്പെട്ടവരും സന്തോഷിക്കുന്നു. അങ്ങിനെ ആഹ്ലാദവും നിരാശയുമില്ലാതെ, ആഘോഷവും ഹര്‍ത്താലുമില്ലാതെ ജയ പരാജയം പറയാതെ ഇത് ഇവിടെ അവസാനിക്കുകയാണ്.
ReplyDeleteഇനി ഇതിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ സ്കോപ് ഇല്ലാത്തതിനാല്‍ അദ്വാനി അടുത്ത രഥം എങ്ങോട്ടാണാവോ ഉരുട്ടാന്‍ പോകുന്നത് എന്നെ അറിയേണ്ടതുള്ളൂ. ഇന്ത്യയില്‍ ചോരക്കളം തീര്‍ക്കാന്‍ ഇനിയും രഥങ്ങള്‍ ഉരുളാതിരിക്കട്ടെ. പള്ളിയും അമ്പലവും അല്ല പകരം അധികാരവും പണവുമാണ് രാഷ്ട്രീയക്കാരന്റെ ലക്ഷ്യം. അതിനുള്ള കുറുക്കു വഴിയാണ് അവര്‍ക്ക് ആരാധനാലയങ്ങളുടെ പേരില്‍ മതവികാരം ഇളക്കി വിട്ടു കലാപങ്ങള്‍ ഉണ്ടാക്കല്‍. അതു തിരിച്ചറിയാനുള്ള ഇച്ചാശക്തി ഭാരതത്തിലെ എല്ലാ മതവിഭാഗത്തില്‍ പെട്ടവര്‍ക്കും ഉണ്ടാവട്ടെ. അഖണ്ട ഭാരതത്തില്‍ ഇനിയും ഉരുളാന്‍ പോകുന്ന വര്‍ഗ്ഗീയ രഥങ്ങളെ നമുക്കൊന്നിച്ച് തടയാം.
1947 ല്‍ ഇന്ത്യയെന്ന രാജ്യം പിറവിയെടുക്കൊമ്പോള്‍ ബാബറിമസ്ജിദ് എന്ന ഒരു കെട്ടിട സമുച്ചയം ഉണ്ടായിരുന്നു. ആരുടെയും ആകട്ടെ , അത് അങ്ങനെ തന്നെ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്.അതിന് മുന്‍പത്തെ ചരിത്രത്തില്‍ പലതും നടന്നിട്ടുണ്ടാകാം പക്ഷെ അന്ന് ഇന്ത്യയില്ല, അതുകൊണ്ടുതന്നെ ആ ചരിത്രം അവകാശികളെ തീരുമാനിക്കുന്ന ഈ വിഷയത്തില്‍ കോടതി തെളിവായി എടുക്കാന്‍ പാടില്ലായിരുന്നു.മതേതര ഇന്ത്യയില്‍ ഒരു കൂട്ടം വര്‍ഗ്ഗിയ ഗുണ്ടകള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തിയ തെമ്മാടിത്തത്തിനു അവരെ ശിക്ഷിക്കേണ്ടതിനു പകരം ,അതിന് കൂട്ട്നിന്ന് പ്രതിഫലം നല്കിയ ഈ വിധിയെ എനിക്ക് അംഗികാരിക്കാന്‍ കഴിയുന്നില്ല. കുറഞ്ഞ പക്ഷം,അവകാശം തെളിയിക്കാന്‍ ആര്‍ക്കും കഴിയാത്ത അവസ്ഥയില്‍ ,സര്‍ക്കാരിലേക്ക് കണ്ടു കെട്ടി മസ്ജിദ് പഴയപോലെ പണിത് ഒരു മ്യൂസിയം ആയി നടത്താന്‍ കോടതിക്ക് ആന്ജാപിക്കാമായിരുന്നു.ഇത് എന്റെതു മാത്രമായ നീതിബോധം.അത് കൊണ്ട് തന്നെ കൂടുതല്‍ ചര്‍ച്ചക്ക് താത്പര്യം ഇല്ല.ഈ വിധിയില്‍ മുറിവേറ്റ മനസ്സുകളെ ..നിങ്ങളോട് അനീതി കാണിച്ചവര്‍ക്ക് നമ്മുടെ രാജ്യത്തിനു വേണ്ടി മാപ്പ് കൊടുക്കാന്‍ അപേക്ഷിക്കുന്നു ...ആവിശ്യത്തിലേറെ ചോര നമ്മള് ഒഴുക്കികഴിഞ്ഞിരിക്കുന്നു.
ReplyDelete@ KM venugopal & യൂസുഫ് അഹ് മദ്: നിങ്ങള്‍ രണ്ടു പേരും ക്വാട്ട് ചെയ്ത ലേഖനങ്ങളിലെ വസ്തുതാപരമായ വിശകലനങ്ങളെ ഞാന്‍ നിഷേധിക്കുന്നില്ല. കോടതി വിധിയെക്കുരിച്ചുള്ള കൂടുതല്‍ പക്വമായ വിശകലനങ്ങള്‍ ഇനിയും വരാനിരിക്കുന്നതെയുള്ളൂ. കേസ് സുപ്രിം കോടതിയില്‍ എത്തുന്ന നിലക്ക് ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഇനിയും പ്രസക്തിയുണ്ട്. പ്രശ്നം തെരുവിലേക്ക് നീങ്ങാത്തിടത്തോളം കാലം അത്തരം സംവാദങ്ങള്‍ നമ്മുടെ ജനാധിപത്യ നിയമവ്യവസ്ഥകളെ ശക്തിപ്പെടുത്തുകയെ ഉള്ളൂ.
ReplyDeleteകാതലായ പ്രശ്നം കോടതി വിധിയോ നിയമ സംവിധാനമോ ഒന്നും അല്ല. ഈ പ്രശ്നത്തിന്റെ പേരില്‍ ഇനിയും രക്തം ചിന്തണമോ എന്നതാണ്. അത് ചിന്താതിരിക്കാന്‍ എന്താണോ വേണ്ടത് അതിനെ പ്രോത്സാഹിപ്പിക്കുക. എന്റെ പോസ്റ്റിന്റെ കാതല്‍ ആ ചിന്തയില്‍ നിന്നുമാണ് ഉരുത്തിരിഞ്ഞത്.
Akbar said "വിധി പല പുതിയ നിയമ കീഴ്വഴക്കങ്ങള്‍ക്കും തുടക്കം കുറിക്കുമെങ്കിലും അയോധ്യ പ്രശ്നം എങ്ങിനെയെങ്കിലും അവസാനിച്ചു കിട്ടിയാല്‍ മതിയായിരുന്നു എന്ന അവസ്ഥയില്‍ എല്ലാവരും എത്തിയിരുന്നതിനാല്‍ തികഞ്ഞ നിസ്സങ്കതയോടെ ഈ വിധി സ്വീകരിക്കുകയാണ്."
ReplyDeleteഒരു സമവായ വിധിയാണ് കോടതി ലക്ഷ്യമാക്കിയിരുന്നതെങ്കില്‍ കൂടുതല്‍ അര്‍ത്ഥവത്തായ പരിഹാരമാര്‍ഗങ്ങള്‍ വേറെ ഉണ്ടായിരുന്നു എന്നതാണ് ശരി. പക്ഷെ താങ്കള്‍ സൂചിപ്പിച്ച പോലെ ഇതൊന്നു അവസാനിച്ചു കിട്ടിയെങ്കില്‍ എന്ന ചിന്തയാണ് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ രാജ്യസ്നേഹികളെയും വിധിക്ക് മുന്നില്‍ നിശ്ശബ്ദരാകാന്‍ പ്രേരിപ്പിക്കുന്നത്.
@ Ranji
നിയമം കയ്യിലെടുത്തു പള്ളി തകര്‍ത്തവരെ രാജ്യ സ്നേഹികള്‍ എന്ന് വിളിക്കാന്‍ എനിക്കാവില്ല. ബാബറെ എന്ത് വിളിക്കണം എന്നത് ഓരോരുത്തരുടെയും ചരിത്രബോധത്തെ അനുസരിച്ച് നിശ്ചയിക്കാവുന്നതാണ്.
കേസിലെ കക്ഷികള്‍ ഹിന്ദുക്കളൂം മുസ്ളീങ്ങളൂം, അങ്ങിനെയെങ്കില്‍ വിധിയില്‍ രണ്ടിലൊന്നേ വരാന്‍ പാടുള്ളൂ. പക്ഷേ വിധി വന്നത് മൂന്നില്‍ രണ്ട്!! അതേതാ മുന്നാം കക്ഷി? ഗവണ്മെണ്റ്റാണോ അതോ അന്യസമുദായത്തില്‍ പെട്ടവരോ? ഇതൊന്നുമല്ല ഹിന്ദു സമുദായത്തില്‍ പെട്ടവരാണെങ്കില്‍ എങ്ങിനെ രണ്ട്?! എന്തായാലും വിധിയെ കണ്ണടച്ച് ഇരുട്ടാക്കി സ്വാഗതം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. എല്ലാവര്ക്കും മനസ്സിലായി വ്യ്കതമായി ജഡ്ജസ് നീതിയോ യുക്തിയോ നോക്കാതെ പക്ഷപാതപരമായി വിധിപ്രഖ്യാപിച്ചു എന്ന്. വിധി മറിച്ചായിരുന്നെങ്കില്‍ രാജ്യം ഒരു കലാപത്തിനു സാക്ഷിയാകുമായിരുന്നല്ലോ എന്നോര്‍ത്ത് അതറിയാവുന്നവരെല്ലാം മൌനം പാലിക്കുന്നു എന്നേ ഉള്ളൂ. നമ്മുടെ മീഡിയകളൂടെ 'സംയമനം' ഭയങ്കരം! ഒരിക്കല്‍ പോലും അവര്‍ വിധിയിലെ പക്ഷപാതപരമായ പരാമര്‍ശങ്ങള്‍ ചര്‍ച്ചിക്കുക പോലും ചെയ്തില്ല. വിധി മറിച്ചായിരുന്നെങ്കില്‍ ഈ 'സംയമനം' പ്രതീക്ഷിക്കാമോ?! രാജ്യത്തെ നീതിയും നിയമവും പരിചയവുമുള്ള ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ മുതല്‍ ഇങ്ങ് ജസ്റ്റിസ് ക്രിഷ്ണയ്യര്‍ വരെ ചോദിച്ചു "ഒരു കോടതിക്ക് തെളിവുകളൂടെ അഭാവത്തില്‍ ഇങ്ങനെ വിധിക്കാന്‍ കഴിയുമോ?!" എന്നിട്ടും നമ്മുടെ ബഷീര്‍ സായ്വിനും കൂട്ടുകാര്‍ക്കും സംഘ്പരിവാരത്തേക്കാള്‍ വലിയ ആവേശം പക്ഷപാതപരമായ വിധി മറച്ചുപിടിക്കാന്‍. തുറന്നെഴുതിയാല്‍ 'മതേതര' പട്ടം നഷ്ടപെടുമെന്നാണോ?!
ReplyDeleteകുരുത്തം കെട്ടവന് said...തുറന്നെഴുതിയാല്‍ 'മതേതര' പട്ടം നഷ്ടപെടുമെന്നാണോ?!
ReplyDeleteഅല്പം എരിവും പുളിയും കൂട്ടി എഴുതി നാലാളെ തെരുവിലിറക്കിയാല്‍ കിട്ടുന്ന വല്ല പട്ടവും ഉണ്ടെങ്കില്‍ ഒന്ന് അയച്ചു തരണം, ബ്ലീസ്.
ഇതൊന്നവസാനിച്ചു കിട്ടിയെങ്കില്‍ എന്ന ചിന്തയില്‍ നിന്ന് ഈ വിധി ഒരു തരത്തില്‍ എല്ലാവര്ക്കും ആശ്വാസം പകരണം. പക്ഷെ ഒരു നീതീപീഠത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ന്യായവും യുക്തിയും ഈ വിധിയില്‍ കാണാനില്ല.
ReplyDeleteവരാന്‍ പോകുന്ന അതിക്രമങ്ങള്‍ക്ക് ഇതൊരു പ്രചോദനമാകാതിരുന്നാല് നന്നായിരുന്നു.
ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്രം ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു കെട്ടിടനിര്‍മാണത്തിന്റെ പ്രശ്നമല്ല, മര്യാദാപുരുഷോത്തമനായ ശ്രീരാമന് പരമപ്രാധാന്യമുള്ള സാംസ്കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും സ്വത്വത്തിന്റെയും പ്രശ്നമാണിത്. സോമനാഥ് ക്ഷേത്രത്തിന്റെ കാര്യത്തില്‍ കെ.എം.മുന്‍ഷി വ്യക്തമാക്കിയിട്ടുള്ളതുപോലെ ഹൈന്ദവ മൂല്യബോധത്തിന്റെ പ്രതിഫലനമാണിത്. "ഈ ക്ഷേത്രത്തോടുള്ള ഹിന്ദുക്കളുടെ വികാരം ശക്തവും വ്യാപകവുമാണ്.
ReplyDeleteഇപ്പോഴത്തെഅവസ്ഥയില് ക്ഷേത്രത്തിന്റെ നവീകരണംകൊണ്ടുമാത്രം ഈ വികാരത്തെ തൃപ്തിപ്പെടുത്താനാവില്ല. വിഗ്രഹം പുനഃപ്രതിഷ്ഠിക്കുന്നതാണ് അഭിമാനകരമാകുക. ഇതുതന്നെയാണ് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നത്." എന്നാണ് സോമനാഥ് ക്ഷേത്രത്തെക്കുറിച്ച് മുന്‍ഷി പറഞ്ഞത്. ഇതുപോലെതന്നെ രാമജന്മഭൂമി പ്രക്ഷോഭവും ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമല്ല.
ശീരാമന്റെ പ്രാധാന്യത്തെ നിരാകരിക്കുന്നവരാണ് പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത്. അടിമത്വത്തിന്റെ സ്മാരകമെന്നല്ലാതെയുള്ള പ്രാധാന്യം ബാബറിനിര്മിതിക്ക് നല്കുന്നതിലൂടെയാണിത്. തങ്ങളുടെ പുണ്യഭൂമിയില്‍ ഹിന്ദുക്കള്‍ക്കുള്ള ന്യായമായ അവകാശം മാനിക്കാതിരിക്കുന്നതാണ് രാഷ്ട്രീയവല്‍ക്കരണത്തിന് വഴിവയ്ക്കുന്നത്.
രാമന് ജനിച്ച സ്ഥലമിതാണെന്ന വിശ്വാസം അംഗീകരിച്ചാല്‍ ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്ന വാദം തള്ളിക്കളയേണ്ടിവരും. ദശരഥ മഹാരാജാവിന്റെ കൊട്ടാരം ഇവിടെയായിരുന്നുവെന്ന് വാദിക്കുന്നതാവും കൂടുതല്‍ ഉചിതം. അങ്ങനെയാണെങ്കില്‍ മാത്രമേ പുരാണ കഥയനുസരിച്ച് രാമന് ഇവിടെ ജനിക്കാന്‍ സാധിക്കൂ. ദശരഥ ഗേഹം തകര്‍ത്ത് ആരെങ്കിലും ക്ഷേത്രം പണിതിട്ടുണ്ടെങ്കില്‍, കൊടിയ പാപം അന്നേ നടന്നുവെന്ന് കരുതണം. ദൈവിക ചൈതന്യമായി ഇപ്പോള്‍ കോടതി പോലും പറയുന്ന പുരുഷോത്തമന് ജനിച്ചുവീണ കെട്ടിടം, അത് പുണ്യ ഗേഹമാണ്, തകര്‍ത്ത് ക്ഷേത്രം പണിതത് ആരെന്ന് ആദ്യം കണ്ടെത്തണം. ഇനി കൊട്ടാരം തന്നെ ക്ഷേത്രമായി പരിണമിപ്പിച്ചതാണോ എങ്കില്‍ അത് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഹൈന്ദവ രീതി മര്യാദകളനുസരിച്ച് ക്ഷേത്രത്തിന് വ്യക്തമായ അളവുകളും രൂപകല്‍പ്പനയുമുണ്ട്. അങ്ങനെ നോക്കുമ്പോള്‍ കൊട്ടാരം ക്ഷേത്രമായി പരിണമിപ്പിക്കുക എന്നത് തീര്‍ത്തും അസംഭവ്യം. വിശ്വാസത്തെ യാഥാര്‍ഥ്യവും കണ്മുന്നില്കണ്ട വസ്തുതകളുമായി കൂട്ടിക്കുഴക്കുമ്പോള് ഇത്തരം വലിയ യുക്തിരാഹിത്യങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. അതിന് ജഡ്ജിമാര്‍ക്കല്ല, ത്രികാല ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കുന്ന കാഷായ വേഷധാരികള്‍ക്ക് പോലും കഴിഞ്ഞെന്ന് വരില്ല.
ReplyDeleteഎരിവും പുളിയും കൂട്ടണം എന്ന് ഞാന്‍ പറഞ്ഞീല്ല. പക്ഷേ, ചില സത്യങ്ങള്‍ എരിവുള്ളതാണെങ്കില്‍ അതിണ്റ്റെ എരിവൊക്കെ കളഞ്ഞ് എന്തില്‍ നിന്നൊക്കെയോ ഒളിച്ചോടണം എന്നും അഭിപ്രായമില്ല. താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ ഒരു 'ഒളിച്ചോട്ടം' ഫീല്‍ ചെയ്തതുകൊണ്ടാണങ്ങനെ ചോദിച്ചത്. അല്ലാതെ ആളുകളെ തെരുവിലിറക്കാന്‍ പാകത്തിനെന്തെങ്കിലും വേണമെന്നല്ല.
ReplyDeleteunny said "അടിമത്വത്തിന്റെ സ്മാരകമെന്നല്ലാതെയുള്ള പ്രാധാന്യം ബാബറിനിര്മിതിക്ക് നല്കുന്നതിലൂടെയാണിത്".
ReplyDeleteഅത്രക്കങ്ങു വേണോ മാഷേ.. ഇത്തരം 'അടിമത്വത്തിന്റെ' സ്മാരകങ്ങള്‍ ഇന്ത്യ ഉടനീളമുണ്ട്. അവയൊക്കെ പൊളിച്ചു കളഞ്ഞാല്‍ ട്രൌസര്‍ ഊരിയത് പോലിരിക്കും ഇന്ത്യ. ഹി.. ഹി..
Friday, October 1, 2010
ReplyDeleteസംയമനം പാലിക്കുക : കാന്തപുരം
കോഴിക്കോട് : ബാബരി മസ്ജിദ് വിഷയത്തിൽ അലഹബാദ് ഹൈക്കോടതി വിധിയെ പക്വതയോടെയും സംയമനത്തോടെയും സമീപിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാൽ അഭ്യർത്ഥിച്ചു. കോടതി വിധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണ്. അത് അങ്ങിനെ തന്നെ കാണണം. എന്നാൽ അനന്തര നടപടികൾക്ക് ഭരണഘടനാനുസൃതവും നിയമപരവുമായ വഴിതിരഞ്ഞെടുക്കാം. പ്രകോപനപരവും വൈകാരികവുമായ സമീപനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. കോടതി വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്നും കാന്തപുരം പറഞ്ഞു.
അയോധ്യാ വിധിയെ എങ്ങനെ പഴിക്കാതിരിക്കും. ആ വിധി ഭാവിയില്‍ വിടരാന്‍ പോകുന്ന നീതിമാന്മാരുടെ 'താമര' സീറ്റുകളുടെ റിസര്‍വേഷന്‍ അല്ല എന്ന് ആരുകണ്ടു. ?
ReplyDeletePls. Read : അത് "താമര" വിധിയായിരുന്നു..!
സമവായവും, പഞ്ചായത്താക്കലുമൊക്കെ കോടതിക്കൂള്ളിലൂടെ ‘വിധി’ യായും വരുമെന്ന് ഇപ്പോള്‍ മനസ്സിലായി. ഇതൊരു പതിവാക്കതിരുന്നാല് മതിയായിരുന്നു. ഫാഷിസ്റ്റ് രാഷ്ട്രീയക്കാര്‍ക്ക് കലാപം നടത്തി വോട്ട് പിടിക്കാനുള്ള ‘വഹ’ ഈ വിധിയോടെ ഇല്ലാതാവുന്നു. അസംത്ര്പ്തിയോടെയാണേലും വിധിയെ അംഗീകരിക്കുന്നു.
ReplyDeleteA consensus, reading the divesity of our nation. It is impossible to equalize. But it could manage the peaceful atmosphere of a great Republic. We should appreciate the ruling in that sense.
ReplyDeleteActually our India's problem is freedom. Here people are being given over-freedom to talk, write, do, act or whatever he/she wants against anybody & anything without having even fraction of fear, where not only the mosque but the country itself could destroy!
ReplyDeletePeople are not afraid of the consequences that they may have to face against a crime if they commit and even have influence to divert the case in their favor. Our system is too lenient and can influence even by an Individual alone if he/she has money & power, so what would we expect if an entire political party is behind a crime!?
Look at the gulf countries, with some exceptions, how fearful are its citizens & people living over there to commit a crime!
So the point is freedom is good at some extend but over freedom is good for worst. Otherwise this could happen in future too.
തള്ളിയിട്ടാൽ പോലും പടിഞ്ഞാട്ടോക്ക് വീഴാത്ത, പേരിൽ മാത്രം മുസ്ലിമായി ജീവിക്കുന്ന അയോധ്യക്കാർക്ക് കിട്ടിയ അല്ലാഹുവിന്റെ ശിക്ഷ. അതേ സ്വഭാവമുള്ള കേരള മുസ്ലിങ്ങളുടെ വേവലാതി.
ReplyDeletehttp://www.google.com/buzz/103093599269380338569/U3h2nCC1Pwd/1-photo
ReplyDelete@Basheer
ReplyDelete"അത്രക്കങ്ങു വേണോ മാഷേ.. ഇത്തരം 'അടിമത്വത്തിന്റെ' സ്മാരകങ്ങള്‍ ഇന്ത്യ ഉടനീളമുണ്ട്. അവയൊക്കെ പൊളിച്ചു കളഞ്ഞാല്‍ ട്രൌസര്‍ ഊരിയത് പോലിരിക്കും ഇന്ത്യ. ഹി.. ഹി.. "
ഈ ദയലോഗ് ഞമ്മക്ക് പെരുത്ത് ഇഷ്ടപ്പെട്ടു.
@അബ്ദുല്‍ അസീസ്
" അബ്ദുല്‍ അസീസ് വേങ്ങര said...
തള്ളിയിട്ടാൽ പോലും പടിഞ്ഞാട്ടോക്ക് വീഴാത്ത, പേരിൽ മാത്രം മുസ്ലിമായി ജീവിക്കുന്ന അയോധ്യക്കാർക്ക് കിട്ടിയ അല്ലാഹുവിന്റെ ശിക്ഷ. അതേ സ്വഭാവമുള്ള കേരള മുസ്ലിങ്ങളുടെ വേവലാതി."
അസീസേ, അങ്ങനെ അല്ലാഹുവിന്റെ കണക്കു അനുസരിച്ച് സമൂഹത്തില്‍ വിധി നിശ്ചയിക്കാന്‍ ആണെങ്കി ഇന്ത്യയില്‍ കോടതി എല്ലാം പിരിച്ചു വിടാം, ഒരു താലിബാന് ശ്ടയില് അദാലത്തുകള്‍ കൊണ്ട് വരാം. ഞാന്‍ ഒന്ന് ചോദിക്കട്ടെ, രാമന് അവിടെ ജനിച്ചാലും ഇല്ലേലും അയോദ്ധ്യ ഉള്‍പ്പെടുന്ന സ്ഥലത്ത് കഴിഞ്ഞ കുറെ നൂറ്റാണ്ടുകള്‍ ആയി കയ്യൂക്കുള്ളവന് കാര്യക്കാരന്‍ ആണ്. ഇപ്പൊ ഹിന്ദുക്കള്‍ക്ക് ആണ് കയ്യൂക്ക്. ഇനി മുസ്ലീംകള്‍ക്ക് കയ്യൂക്ക് വന്നു അവിടെ വീണ്ടും പള്ളി വന്നാല്‍ ഇത് അല്ലാഹു നല്കിയ വിജയം എന്ന് പറയുമോ? പിന്നെ ഇത് അയോദ്ധ്യയിലെ മുസ്ലീംകള്‍ക്ക് ങ്ങള് ഇത് വരെ കാണാത്ത പടച്ചോന് പണി കൊടുത്തത് ആണെന്നുന്ടെങ്കി അതങ്ങനെ തന്നെ എന്ന് കരുതി വിട്ടു കളയുന്നതാണ് ഒരു ലഹലയെക്കാള് അഭികാമ്യം
ഈ കയ്യൂക്കുള്ളവരുടെയും കയ്യൂക്കില്ലാത്തവരുടെയും രക്ഷിതാവായ അല്ലാഹുവിന്റെ തീരുമാനത്തിനനുസരിച്ചു എല്ലാം നടക്കുന്നതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോവുന്നതും. മുസ്ലിങ്ങളുടെ കുല ദൈവം അല്ല അല്ലാഹു. അല്ലാഹു യുക്തിമാനാണ് നീതിമാനാണ്. അല്ലാഹുവിന്റെ യുക്തി എന്താണെന്ന് മനസ്സിലാക്കാൻ കഴിവുകളിൽ പരിമിതികളുള്ള മനുഷ്യനെങ്ങനെ കഴിയും? ഭാവിയും ഭൂതവും വർത്തമാനവും ഇല്ലാത്ത അല്ലാഹുവിന്റെ കണക്കുകൾ കൃത്യമായിരിക്കും.
ReplyDeleteബാബരി മസ്ജിദ് പൊളിച്ചപ്പോൾ അല്ലാഹു എന്തെടുക്കുവായിരിന്നു എന്ന് ചോദിക്കുന്ന യുക്തിവാദികളെക്കാൽ വിഡ്ഡികൾ മറ്റാരുമില്ല.
അസീസ്
ReplyDelete"ബാബരി മസ്ജിദ് പൊളിച്ചപ്പോൾ അല്ലാഹു എന്തെടുക്കുവായിരിന്നു എന്ന് ചോദിക്കുന്ന യുക്തിവാദികളെക്കാൽ വിഡ്ഡികൾ മറ്റാരുമില്ല."
ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തും എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ അലാഹു തീരുമാനിച്ചോളും എന്ന് പറയുക ആണെങ്കില്‍ പിന്നെ എന്തിനാണ് കോടതിയില്‍ അപ്പീല്‍ കൊടുക്കും എന്ന് മുസ്ലീം സംഘടനകള്‍ പറയുന്നത്. പിന്നെ യുക്തിവാദികളെ വെറുതെ വിഡ്ഢികള്‍ എന്ന് വിളിച്ചു നാണം കെടേണ്ട. ഒന്നുകില്‍ അവര്‍ക്ക് യുക്തിപരം ആയ മറുപടി കൊടുക്കുക, അല്ലേല്‍ ക്രിസ്ഥിയാനികള് ചെയ്യുന്ന പോലെ കേട്ടില്ലെന്ന ഭാവം നടിക്കുക. അല്ലാഹുവിന്റെ ഭരണം ആണ് ഇഷ്ടപ്പെടുന്നതെന്കില് താങ്കള്‍ക്കു ഇന്ത്യന്‍ കോടതിയില്‍ വിശ്വാസം ഉണ്ടോ. അതോ അവനവന് സൗകര്യം ഉള്ളപ്പോ അല്ലാഹുവും അല്ലാത്തപ്പോ ജസ്റ്റിസ് കൃഷ്ണയ്യരും വിധി പറഞ്ഞോട്ടെ എന്നാണോ.
>>>അങ്ങനെ അലാഹു തീരുമാനിച്ചോളും എന്ന് പറയുക ആണെങ്കില്‍ പിന്നെ എന്തിനാണ് കോടതിയില്‍ അപ്പീല്‍ കൊടുക്കും എന്ന് മുസ്ലീം സംഘടനകള്‍ പറയുന്നത്.<<<
ReplyDeleteഅല്ലാഹു തീരുമാനിച്ചല്ലോ...Fascism Monitor.. ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോവുന്നതും എല്ലാം. താങ്കൾ എനിക്ക് ബ്ലോഗിൽ മറുപടി തരണം എന്നും ഞാനതിനു മറുപടി തരണമെന്നുമെല്ലാം അല്ലാഹു തീരുമാനിച്ചിട്ടുണ്ടല്ലോ? അതുകൊണ്ടല്ലെ ഞാനീ മറുപടി എഴുതിക്കൊണ്ടിരിക്കുന്നത്?
മതം എന്ത്? ദൈവമെന്ത് എന്നൊക്കെ പഠിക്കാൻ ശ്രമിക്കൂ? ‘ഉത്തരമുട്ടുമ്പോൾ പഴഞ്ചൊല്ല് പറയും എന്നും കേട്ടിട്ടുണ്ട്‘
@Asees
ReplyDelete"അല്ലാഹു തീരുമാനിച്ചല്ലോ...Fascism Monitor.. ഇപ്പോൾ നടക്കുന്നതും ഇനി നടക്കാൻ പോവുന്നതും എല്ലാം. "
അപ്പൊ അയോദ്ധ്യയില്‍ ഹിന്ദുക്കള്‍ക്ക് വിജയം അല്ലാഹു ആണോ കോടതി ആണോ കൊടുത്തത്. അല്ലാഹു ആണെങ്കില്‍ അത് അയോദ്ധ്യയിലെ ജനങ്ങള്‍ക്ക് കൊടുത്ത ശിക്ഷ ആണെന്നും പറയുന്നു. അങ്ങനെ ആണെങ്കില്‍ Palestine, Kashmir പ്രശ്നങ്ങള്‍ക്ക് ഉള്‍പ്പെടെ ഇങ്ങനെ ഒരു മനോഭാവം സ്വീകരിച്ചാല്‍ ലോകത്ത് ഒട്ടു മിക്ക കലഹങ്ങളും ഇല്ലാതാക്കാം
>>അപ്പൊ അയോദ്ധ്യയില്‍ ഹിന്ദുക്കള്‍ക്ക് വിജയം അല്ലാഹു ആണോ കോടതി ആണോ കൊടുത്തത്. അല്ലാഹു ആണെങ്കില്‍ അത് അയോദ്ധ്യയിലെ ജനങ്ങള്‍ക്ക് കൊടുത്ത ശിക്ഷ ആണെന്നും പറയുന്നു. <<<
ReplyDeleteനന്മയും തിന്മയും എല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരം. കോടതി അല്ലാഹുവിന്റെ അടിമ മാത്രം. കോടതി എന്നത് വേറെ ദൈവം അല്ല.
@Asees
ReplyDelete"നന്മയും തിന്മയും എല്ലാം അല്ലാഹുവിന്റെ നിശ്ചയപ്രകാരം. കോടതി അല്ലാഹുവിന്റെ അടിമ മാത്രം. കോടതി എന്നത് വേറെ ദൈവം അല്ല."
കോടതി ഒരു യാദാര്‍ത്ഥ്യം ആണ്. എനിക്കതിനെ കാണാം, ജഡ്ഗിയെ തൊടാം, പറ്റുമെങ്കില്‍ ജഡ്ഗിയെ സ്വാധീനിക്കുക വരെ ചെയ്യാം. അത് അന്ഗീകരിക്കാതെ വെറുതെ നിങ്ങള്‍ ഇത് വരെ കാണാത്ത അല്ലാഹുവിനെ വലിച്ചിഴക്കുന്നത് ബാലിശം ആണ്. ഒരു വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ക്ക് അങ്ങനെ വിശ്വസിക്കാം - എന്നാല്‍ അത് അംഗീകരിക്കാന്‍ സമൂഹം ബാധ്യസ്തന്‍ അല്ല. നന്മയും തിന്മയും ചെകുത്താനില്‍ നിന്നാണെന്നു വേറെ ചിലര്‍ക്കും വാദിക്കാന്‍ പറ്റും - അതിന്നും യാതൊരു ശാസ്ത്രീയ്യ തെളിവും ഇല്ല.
>>>കോടതി ഒരു യാദാര്‍ത്ഥ്യം ആണ്. എനിക്കതിനെ കാണാം, ജഡ്ഗിയെ തൊടാം, പറ്റുമെങ്കില്‍ ജഡ്ഗിയെ സ്വാധീനിക്കുക വരെ ചെയ്യാം.<<<
ReplyDeleteഎവിടെ കോടതി എനിക്ക് കാണുന്നില്ലല്ലോ? ഇനി കോടതി കാണണമെങ്കിൽ എനിക്ക് കോടതി വളപ്പിൽ വരണമെങ്കിൽ എന്റെ ഇവിടെനിന്നുള്ള കാഴ്ചക്ക് പരിധിയുണ്ട് പരിമിതിയുണ്ട്. അതിനാൽ ഇവിടെ നിന്നുകൊണ്ട് കോടതി ഇല്ലാ എന്ന് എനിക്ക് പറയാൻ കഴിയില്ല.
I dissapoint this judgement. Viw to suprime court I bilievee our great judisiory
ReplyDelete