July 5, 2010

കൈ വെട്ടിയവരോട് രണ്ട് വാക്ക്

കുറെ ആളുകള്‍ ചേര്‍ന്നാല്‍ ഒരാളെ ഓടിച്ചിട്ട്‌ പിടിച്ച് കൈ വെട്ടാം, കൊല്ലാം, വരിഞ്ഞു കെട്ടി കുളത്തില്‍ താഴ്ത്താം. വലിയ പ്ലാനിംഗോ ആയുധങ്ങളോ ഇതിന് ആവശ്യമില്ല. കയ്യില്‍ ഒരു കത്തിയും  ഹൃദയത്തിനുള്ളില്‍ ഒരു പിശാചും വേണം. കേരളത്തില്‍ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും വേണ്ടത്ര ഉണ്ടായിട്ടുണ്ട്. അച്ഛനമ്മമാരുടെ മുന്നില്‍ വെച്ച് മക്കളെ വെട്ടിക്കൊന്നിട്ടുണ്ട്, കുട്ടികളുടെ മുന്നില്‍ വെച്ച് അധ്യാപകനെ തുണ്ടം തുണ്ടമാക്കിയിട്ടുണ്ട്. ഏറെ നിരപരാധികളുടെ കഴുത്തറുക്കപ്പെട്ടിട്ടുണ്ട്. പലരെയും ചുട്ടുകൊന്നിട്ടുണ്ട്. ഇടതും വലതും പച്ചയും കാവിയും പ്രതിക്കൂട്ടില്‍ കയറിയിട്ടുണ്ട്. എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും.

ന്യൂമാന്‍ കോളേജിലെ ജോസഫിന്‍റെ കൈ വെട്ടിയവര്‍ ഇപ്പോള്‍ നിറഞ്ഞ സംതൃപ്തിയിലായിരിക്കും. ഒരു മഹാദൗത്യം പൂര്‍ത്തിയാക്കിയതിന്റെ നിര്‍വൃതിയില്‍ അവര്‍ ആഹ്ലാദം കൊള്ളുന്നുണ്ടാവും. തങ്ങളുടെ പ്രവാചകനെ അപമാനിച്ചയാളെ പാഠം പഠിപ്പിച്ചതിന്റെ പേരില്‍ ഏതോ മാളങ്ങളില്‍ ഒളിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്നുണ്ടാവും. അത് നടക്കട്ടെ!. ജോസഫ്‌ തയ്യാറാക്കിയ ചോദ്യപേപ്പര്‍ തികഞ്ഞ അസംബന്ധം ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാം. സാമാന്യ വിവരമില്ലാത്ത ഒരദ്ധ്യാപകന്‍ എന്നേ അയാളെ വിളിക്കാന്‍ പറ്റൂ. കേരളം ആ സംഭവത്തോട് അതര്‍ഹിക്കുന്ന ഗൗരവത്തില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ . മതവിശ്വാസികളും അല്ലാത്തവരും പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മന്ത്രി ഉടന്‍ പ്രശ്നത്തിൽ ഇടപെട്ടു. ആ അധ്യാപകനെ അറസ്റ്റ് ചെയ്തു, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അയാളും കോളേജ്‌ അധികൃതരും  മാപ്പ് പറഞ്ഞു. ഒടുവില്‍ കുറേക്കാലം അയാള്‍ ഒളിവിലും കഴിഞ്ഞു. ചെയ്തു പോയ അബദ്ധത്തിന് വേണ്ടതിലധികം അയാള്‍ അനുഭവിച്ചിട്ടുണ്ട്. ബോധപൂർവമോ അല്ലാതെയോ മതപരമായ അസ്വാരസ്യങ്ങൾ സൃഷ്ടിക്കാനുതകുന്ന ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഈ നടപടികൾ ഒരു മുന്നറിയിപ്പാവുകയും ചെയ്തു. അതതോടെ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ എല്ലാം കെട്ടടങ്ങിയ ശേഷം ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്തത് വഴി ഈ അക്രമി സംഘം ചെയ്തിരിക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കുകയാണ്. പെട്ടെന്നൊന്നും ഉണങ്ങാന്‍ സാധ്യതയില്ലാത്ത ഒരു മുറിവ്.

പ്രവാചകനോടുള്ള സ്നേഹമാണ് പോലും!!. കൈ വെട്ടിയവരോട് ഒന്ന് ചോദിച്ചോട്ടെ, ഏത് പ്രവാചകനെയാണ് നിങ്ങള്‍ കൊടുവാളുമായി സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?. മുഹമ്മദ്‌ നബിയെ ആയിരിക്കാന്‍ ഏതായാലും ഇടയില്ല. തന്നെ ആട്ടിയോടിച്ച് കല്ലെറിഞ്ഞ് ചോര ചിന്തിച്ചവര്‍ക്ക് പൊറുത്തു കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച പ്രവാചകനാണ് മുഹമ്മദ്‌ നബി. നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിയവരെ നോക്കി പ്രാർത്ഥിച്ച പ്രവാചകൻ. അത്യാവശ്യ ഘട്ടം വന്നപ്പോള്‍ തന്റെ പള്ളിയുടെ ഒരു ഭാഗം മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥനക്ക് വിട്ടുകൊടുത്ത മഹാ മനസ്കന്‍. തന്റെ ഉറ്റവരെ കൊന്നൊടുക്കിയ കൊലപാതകിക്ക് പോലും അധികാരം കയ്യില്‍ വന്നപ്പോള്‍ മാപ്പ് കൊടുത്ത മഹാമാനുഷി. തൊടുപുഴയിലെ ജോസഫിന്‍റെ കൈപ്പത്തി വെട്ടി മതത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ വിവരം കെട്ട നിങ്ങള്‍ക്ക്‌ ഇതൊന്നും മനസ്സിലാവില്ല. നിങ്ങളുടെയൊക്കെ തലയില്‍ കറങ്ങുന്ന മതം ചോരയുടെ മതമാണ്‌. പ്രതികാരത്തിന്റെ മതമാണ്‌. അതിനെ ഇസ്ലാം എന്ന് വിളിക്കരുത്. 

നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിൻബലത്തിലായിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍  ഇറങ്ങിപ്പുറപ്പെട്ടത്. നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു തലമുറ  വളര്‍ന്നു വരുന്നുണ്ട് എന്ന് ഓർമ വേണം. ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ട്‌ ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല.     

പോലീസോ സര്‍ക്കാരോ ഒരു ദയയും ഇത്തരക്കാരോട് കാണിച്ചു പോകരുത്. എത്ര വലിയ കൊമ്പന്‍മാരും വമ്പന്‍മാരും ഇവര്‍ക്ക് പിന്നില്‍ ഉണ്ടെങ്കിലും പിടച്ചു കെട്ടി തുറുങ്കില്‍ അടച്ചേ മതിയാവൂ. ഇല്ലെങ്കില്‍ ഇവന്മാരെല്ലാം കൂടി നമ്മുടെ നാട് കുട്ടിച്ചോറാക്കും. (വർത്തമാനം പത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Post update ജോസഫിനെ ആത്മഹത്യ ചെയ്യിക്കരുത്

Related Posts
കാറ്റ് വിതച്ചു കൊടുങ്കാറ്റ്‌ കൊയ്തവര്‍ ‍  
പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി

239 comments:

  1. ഹിന്ദുവോ, മുസ്ലീമോ, ക്രിസ്ത്യാനിയോ ഇത്തരം ഒരു പ്രവര്‍ത്തി ചെയ്താല്‍ അതിനെ ഏത് വിധത്തില്‍ എതിര്‍ക്കണമെന്നുള്ളതിന്റെ ഒരു മകുടോദാഹരണമാണ് ബഷീറിന്റെ ഈ കൊച്ചു ലേഖനം.

    “എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും” അതേ ഇതാണ് സത്യം.

    പക്ഷെ കേരളത്തിലെ ചില അണിയറ രഹസ്യങ്ങള്‍ വച്ച് നോക്കുകയാണെങ്കില്‍, ഇത്തരം ഒരു ഭീകരസംഭവം സൃഷ്ടിച്ച്, എന്തോ വലിയ കാര്യം അടിയിലൂടെ നടത്താനുള്ള ഗൂഡശ്രമവും തള്ളികളയാന്‍ പറ്റില്ല.

    എന്തൊക്കെ ആരോക്കെ പറഞ്ഞാലും മലപ്പുറം ജില്ല തന്നെയാണ് കേരളത്തില്‍ എല്ലാ മതസ്ഥരും സാഹോദര്യത്തില്‍ കഴിയുന്ന സ്ഥലം.

    ReplyDelete
  2. താങ്കള്‍ പറഞ്ഞതിനോട് 100 % യോജിക്കുന്നു .....ഹൃദയമുള്ള എതൊരു മനുഷ്യന്റെയും മാനസിക വികാരമാണ് താങ്കള്‍ ഇവിടെ പറഞ്ഞിരിക്കുന്നത് ...

    ReplyDelete
  3. You said it basheerikka...
    മനുഷ്യന്റെ നന്മ ഉദ്ദേശിച്ചുള്ളതാണ് മതങ്ങള്‍. പക്ഷെ എന്തെ അവര്‍ അതറിയാത്തത്!. കൈപ്പത്തി മുറിയും വരെ അവര്‍ അയാളുടെ കൈ വെട്ടികൊണ്ടിരുന്നു എന്ന് കേട്ടപ്പോള്‍ തന്നെ എന്തോപോലെ...
    @നട്ടപ്പിരാന്തന്‍, "എന്തൊക്കെ ആരോക്കെ പറഞ്ഞാലും മലപ്പുറം ജില്ല തന്നെയാണ് കേരളത്തില്‍ എല്ലാ മതസ്ഥരും സാഹോദര്യത്തില്‍ കഴിയുന്ന സ്ഥലം."...അതങ്ങു സുഖിച്ചു. ഞാന്‍ ഒരു മലപ്പുറം വാസിയാണ്. ആ പറഞ്ഞത് സത്യസന്ധം. എനിക്കും അങ്ങനെയാണ് തോന്നിയിട്ടുള്ളത്.

    ReplyDelete
  4. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാനുള്ള പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

    മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .
    കൂടുതല്‍ പ്രതിഷേധങ്ങള്‍ ഇവിടെ വായിക്കാം

    ReplyDelete
  5. "കൈ വെട്ടിയവരോട് രണ്ട് വാക്ക്"[ഒരു നാല് വാക്ക് പറയേണ്ടതാണ്]http://www.vallikkunnu.com/2010/07/blog-post_05.html

    ReplyDelete
  6. ഈ കൊടുംക്രൂരത ചെയ്ത മനുഷ്യരേ
    നിങ്ങള്‍ ഇസ്ലാമിനെ അവഹേളിച്ചിരിക്കുന്നു
    പ്രവാചകനെ നിന്ദിച്ചിരിക്കുന്നു
    വിശ്വാസികളുടെ സമൂഹത്തെ
    അപകീര്‍ത്തിപ്പെടുത്തിയിരുക്കുന്നു
    സൌ‍ഹാര്‍ദ്ദത്തിന്‍റെ തെളിനീരില്‍
    വിഷം കലര്‍ത്തിയിരിക്കുന്നു
    മനുഷ്യത്വത്തെ വ്യഭിജരിച്ചിരിക്കുന്നു
    ജൊസഫ് ചെയ്ത കുറ്റത്തിനു മുകളില്‍
    കരിക്കട്ട കൊണ്ട് കാലം
    നിങ്ങളുടെ നാമങ്ങള്‍ കുറിച്ച് കഴിഞ്ഞു
    ഹൃദയമുള്ള ആരും നിങ്ങളുടെ കൂടെയില്ല
    ഓര്‍ത്തു കൊള്ളുക!

    ReplyDelete
  7. തികച്ചും അവസരോചിതമായ പോസ്റ്റ്‌. ഈ മഹാ പാതകത്തിനു പിന്നിൽ രാഷ്ട്രീയ സാമുദായിക മുതലെടുപ്പിനു വേണ്ടിയുള്ള ഹിഡൻ അജണ്ട ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  8. പോസ്റ്റ്‌ ഉഷാറായിട്ടുണ്ട്...പ്രത്യേകിച്ച്.....
    നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്

    ....(തൊപ്പിക്കാര്‍ എന്നത് മനസ്സിലായി ,,,,ഒരു മലയാളിയും ഒരു നോര്‍ത്ത് ഇന്ത്യനും ആയിരിക്കും അല്ലെ..)

    ReplyDelete
  9. ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ഇത് കേരളം തന്നെയോ. അതോ താലിബാനോ. മതം എന്തെന്നറിയാത്ത ഭ്രാന്തന്മാരെ നിങ്ങള്‍ ഒരേ സമയം മനുഷ്യരുടെയും മതങ്ങളുടെയും ശത്രുക്കളാകുന്നു. സ്വന്തം തെറ്റ് മനസ്സിലാക്കുകയും മാപ്പ് പറയുകയും ചെയ്ത, ശിക്ഷ ഏറ്റു വാങ്ങിയ ഒരു വ്യക്തിയെ പിന്നെയും അയാളുടെ അമ്മയുടെയും സഹോദരിയുടെയും മുമ്പിലിട്ടു വെട്ടി നുറുക്കുമ്പോള്‍ നിങ്ങള്‍ കളിക്കുന്ന മതരാഷ്ട്രീയം ഇസ്ലാമിന് എതിരാണ്. ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശാല മാനവികതക്കെതിരാണ്. ഇങ്ങിനെ കാട്ടു നീതി നടപ്പാക്കി പവിത്രമായ ഒരു മതത്തെ വികൃതമാക്കാന്‍ ആരാണ് നിങ്ങള്ക്ക് അധികാരം തന്നത്. നിങ്ങള്‍ വെട്ടിനുറുക്കിയത് ഒരു മനുഷ്യശരീരം മാത്രമല്ല പരിപാവനമായ ഒരു മതത്തിന്‍റെ പവിത്രതയാണ്. നിങ്ങള്‍ ആര്‍ക്കു വേണ്ടി ഇത് ചെയ്തു. പ്രവാചകന് വേണ്ടിയോ. എങ്കില്‍ നിങ്ങള്‍ പ്രവാചകനെ അറിഞ്ഞിട്ടില്ല. മതം പഠിച്ചിട്ടില്ല.


    "നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്"
    അതാണ്‌ സത്യം. പോരാട്ടം അതിനു വേണ്ടി തന്നെയാണ് നടത്തേണ്ടത്.

    ReplyDelete
  10. ഈ നീച കൃത്യം ചെയ്തവരെ ഒറ്റപ്പെടുത്തേണ്ടത് സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ മനുഷ്യസ്നേഹിയുടെയും കടമയാണ്. നാളെ ഇവരെ ചാരത്തിരുത്തി വോട്ട് തെണ്ടി വന്നേക്കാവുന്നവരെയും തിരിച്ചറിയുക.

    ReplyDelete
  11. നന്നായി പറഞ്ഞിരിക്കുന്നു. ഇത് വള്ളിക്കുന്നിന്റെ മാത്രം വാക്കുകളല്ല ഈ കാലഘട്ടത്തിന്റെ വാക്കുകളാണ്..

    ReplyDelete
  12. ബഷീർക്ക അവസരൊചിതമായ പൊസ്റ്റിട്ടതിന് എന്റെ ആത്മാർഥമായ ഒരായിരം നന്ദി
    ഇത് ചൈതത് ഏതവനായാലും അവനറിയാൻ വേണ്ടിപ്പറയുകയാണ് നിങ്ങളാണ് മുസ്ലിം സമുദായത്തിന്റെ യധാർത്ത ശത്രുക്കൾ ഈ പ്രവർത്തിയിലൂടെ നീ എന്തു നേടി എന്ന് എനിക്കറിയില്ല പക്ഷെ ഒരു സമുദാ‍യത്തിന് മാത്രമല്ല കേരള ജനതക്ക് തന്നെ ഒരു കനത്ത ആഖാദമാണു നീ നൽകിയത്
    പുര കത്തുംബോൾ കഴുക്കോൽ ഊരുന്നവരുടെ ശ്രദ്ദക്ക്
    ഇതു കേരളമാണ് കലക്കവെള്ളത്തിൽ മീൻ പീടിക്കാൻ ഞങ്ങൾ കേരളീയർ ആരെയും അനുവദിക്കില്ല അതിനി ആരായാലും

    ReplyDelete
  13. കുടിനീരില്‍ നഞ്ഞു കലക്കിയ കാപാലികരെ... നിങ്ങള്‍ ഞങ്ങള്‍ കൊരപമാനം ..
    ഈ പോക്ക് പോയാല്‍ നിങ്ങള്‍ എത്ര ആളെ വെട്ടുമെടോ ...
    യഥാര്‍ത്ഥ ഇസ്ലാം എന്തെന്നറിയാത്ത ശുംബന്മാരെ നിങ്ങള്‍ മനുഷ്യ കുലത്തിന്റെ ശത്രുക്കളാകുന്നു.
    ഖുര്‍ആന്‍ പറഞ്ഞ പോലെ മുഴുവന്‍ മനുഷ്യരെയും കൊല്ലാന്‍ ശ്രമിക്കുന്ന കാപാലികര്‍ ...

    ReplyDelete
  14. വെറും ന്യുനപക്ഷമായ ചില തെമ്മാടിക്കൂട്ടങ്ങള്‍ മതത്തിന്റെ പേരില്‍ അല്ല അത് ചെയ്യുന്നത്..അവര്‍ക്ക് ഇസ്ലാം മതം എന്താണെന്ന് തന്നെ അറിയില്ല എന്നാണു ഈ കൃത്യം തെളിയിക്കുന്നത്.അല്ലാഹു ഖുറാനില്‍ പറഞ്ഞത് ."വല്ല അക്രമിയും തന്നോടോ തന്‍റെ സമുദായത്തോടോ ക്രൂരത കാട്ടുന്ന പക്ഷം അവന്‍ ക്ഷമിച്ചു കൊള്ളട്ടെ..കാരണം അല്ലാഹു ക്ഷമ വളരെ ഇഷ്ട്ടപ്പെടുന്നവന്‍ ആകുന്നു"..എന്നാണു ഈ വാചകം പഠിച്ചവന്‍ ഇത് ചെയ്യും എന്ന് വിശ്വസിക്കുക പ്രയാസം..

    ReplyDelete
  15. “എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും” താങ്കള്‍ പറഞ്ഞതിനോട് 100 % യോജിക്കുന്നു .....

    ReplyDelete
  16. ഒരു യഥാര്‍ത്ഥ മുസ്ലിം ഇങ്ങിനെ ചെയ്യില്ല. യഥാര്‍ത്ഥ മുസ്ലിമായ ഒരാള്‍ ‍ തന്നെക്കാളും തന്റെ കുടുംബതെക്കാളും എല്ലാത്തിനും ഉപരിയായി മുഹമ്മദ്‌ നബിയെ സ്നേഹിക്കുന്നവനായിരിക്കണം. എങ്ങിനെയാണ്‌ നബിയെ സ്നേഹിക്കേണ്ടത് എന്നും ആ നബി നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍പറ്റുക എങ്കില്‍ അല്ലാഹു നിങ്ങളെ ഇഷ്ടപ്പെടും എന്നാ ഖുറാന്‍ വചനം എന്ത് കൊണ്ടാണ് ഈ മുസ്ലിം നാമധാരികള്‍ കാണാതെ പോയത് എന്നറിയുന്നില്ല. തന്നെ ആക്രമിച്ചവര്കെല്ലാം മാപ് കൊടുത്തു മാതൃക കാണിച്ച മുഹമ്മദ്‌ നബിയുടെ അനുയായികള്‍ക് ഇങ്ങിനെ ചെയ്യാന്‍ കഴിയില്ല. ആടിന്‍ തോലണിഞ്ഞ ചെന്നായകലായിരിക്കാം ഇത് ചെയ്തത്. എല്ലാവരും ഇതിനെ അപലപിക്കെണ്ടാതുന്ദ്.

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. ഈ ക്രൂര കൃത്യത്തെ അപലപിക്കുന്നു.

    >>നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത<<< ഇവിടെ ഉദ്ദേശിച്ചത് മനസ്സിലായി. ഇങ്ങനെ തന്നെ വേണം. കൊതുകിനു ചോര തന്നെ പ്രിയം.

    ReplyDelete
  19. സന്ദര്‍ഭോചിതമായ ലേഖനം.

    ഇതിലും വലിയ ഒരു മതനിന്ദ വേറെയില്ല. മതത്തെ സ്നേഹിക്കുന്നവരല്ല മരിച്ചു മതത്തെ ഉപയോഗിക്കുന്നവരാണിത് ചെയ്തത്. അവര്‍ ചെയ്തത് ഒരു സമുദായത്തിന് മുഴുവന്‍ നാണക്കേടുണ്ടാക്കുന്ന പ്രവര്‍ത്തിയായി.

    നട്സിന്റെയും, വിനയന്റെയും ജില്ലയില്‍നിന്നാണ് ഞാന്‍ എന്നുള്ളത് അഭിമാനം നല്‍കുന്നു!

    ReplyDelete
  20. അബു മാഷ് പറയുന്നത് കേള്‍ക്കൂ: "അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്ഗപനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്ത‌ന്നെ 10 സോളിഡാരിറ്റി പ്രവര്ത്ത്കര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്കുോകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്കോയളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്കിക എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്ക്കാ നുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്ത്തറനങ്ങള്ക്ക് ഊര്ജ്ജംേ നല്കുരന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്കിജയത്. വേണമെങ്കില്‍ ഇനിയും നല്കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്മാ്ല കഴുത്തില്‍ ചാര്ത്തി ക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. പ്രവാചകന്‍ നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്കുാട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്ത്ഥി ക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്ശകനത്തില്‍ നിന്ന് പ്രവര്ത്തിളക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്കാുന്‍ മടിയില്ല. തിന്മിയെ ഏറ്റവും നല്ല നന്മരകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്മാെരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്ഭധത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്മാ്രും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്ത്ഥി കളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!."

    ReplyDelete
  21. ലോകാനുഗ്രഹിയായ കാരുണ്യത്തിന്റെ നിറകുടമായ പ്രവാചകന്‍ മുഹമ്മദ്‌ നബി (സ : അലൈഹിവസല്ലം) ഇസ്ലാം കാരുണ്യത്തിന്റെ മതമാണെന്ന് തന്നെയാണ് ലോകത്തോട് പറഞ്ഞും കാണിച്ചും തന്നിട്ടുള്ളത്. ആ പ്രവാചകന്റെ അനുയായികള്‍ക്ക് ഒരിക്കലും അക്രമവും അനീതിയും ചെയ്യാനാവില്ല .അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ എന്‍റെ സമുദായത്തില്‍ പെട്ടവനല്ലെന്നു പഠിപ്പിച്ച പ്രവാചകന്‍. തിന്‍മയെ നന്‍മകൊണ്ടു നേരിടാനും ആകുന്നു പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌. മുസ്ലിംസമുദായത്തിന്റെ പേരില്‍ ചില സംഘടനകള്‍ ചെയ്തുകൂട്ടുന്ന അക്രമങ്ങളെ നാം ഒറ്റകെട്ടായി നിന്ന് ചെറുത്തു തോല്‍പ്പിക്കാന്‍ നമ്മുക്ക് സാധിക്കണം. മത സൌഹാര്‍ദ്ധത്തിന്റെ ഈറ്റില്ലമായ കേരളക്കരയെ ചില വര്‍ഗ്ഗീയ ശക്തികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അതില്‍ ഒന്നാണ് തൊടുപുഴ സംഭവവും, ഈ വിഭാഗത്തെ നാം തിരിച്ചറിഞ്ഞു അവരെ ഒറ്റപെടുത്താന്‍ നമ്മുക്ക് കഴിയണം.
    അല്ലാഹു നമ്മുടെ രാജ്യത്തെ എല്ലാ വിപത്തുകളില്‍നിന്നും തീവ്രവാദ വര്‍ഗ്ഗീയ ശക്തികളുടെ കരങ്ങളില്‍നിന്നും കാത്തു രക്ഷിക്കട്ടെ ജാതി മത ഭേതമന്യേ നമ്മുക്ക് സമാധാനവും സന്തോഷവും ഐശര്യവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

    ReplyDelete
  22. ഇനി ആരും പ്രവാചകനെ നിന്ദിച്ച്‌ എഴതരുത്‌... അതിനുള്ള ഒരു താക്കീത്‌ ആണ്‌ ഇത്‌. ഇനിയും ഇതാരെങ്കിലും ആവർത്തിച്ചാൽ ഞങ്ങൾ ഇനിയും ചെയ്യും....

    ReplyDelete
  23. ഈ ലേഖനത്തില്‍ ഇര ആര് എന്നതിനോടൊപ്പം അക്രമി ആര് എന്ന വ്യക്തമായ സൂചന കിടപ്പുണ്ട്. ഒരുപക്ഷെ താന്കള്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പകരം, കലക്കവെള്ളതില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവര്‍ ആയിക്കൂടെ.സമീപ കാല സംഭവങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്.അക്രമികള്‍ ആരായാലും തക്ക ശിക്ഷ കൊടുത്തത് കൊണ്ട് മാത്രം ആയില്ല,സമൂഹത്തിനു ഒരു പാഠമാവാന്‍ അവരെ നിര്‍ദയം ഒറ്റപ്പെടുത്തേണ്ടത് ആവശ്യമാണ്‌.
    ഒരു കാര്യം കൂടി - മലപ്പുറം ജില്ലയെ ഈ സംഭവുമായി കൂട്ടിയിണക്കുന്നതില്‍ എന്തോ പന്തികേടുണ്ട്

    ReplyDelete
  24. നന്ദി, അഭിപ്രായങ്ങള്‍ക്ക് പത്തര മാറ്റ്....

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. >>>നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്.<<<

    താടിക്കാരുടെ എന്ന് വിളിക്കാതെ തൊപ്പിക്കാരുടെ എന്ന് പറഞ്ഞത് നന്നായി തൊപ്പി ഇസ്ലാമിന്റെ അടയാളമല്ലല്ലോ.

    ReplyDelete
  27. Why you cant write two words about Israel / Palestine ISSUES ... I will be more beautiful than this... Don't act in front of the cheat government as good boy ok... Try to understand more about islam ...Tomorrow it can happen in front of you also. Dont forget

    ReplyDelete
  28. Why you cant write two words about Israel / Palestine ISSUES ... It will be more beautiful than this... Don't act in front of the cheat government as good boys ok... Try to understand more about islam ...Tomorrow it can happen in front of you also. We Muslims has to protect our rights...
    Think before you ink !!!!

    ReplyDelete
  29. Basheer Bhai. First of all, thank you very much for giving voice to the thoughts of a silent majority who never approves of violence of any kind. When Talibanism strikes at the heart of Kerala, one is left wordless and dumb with shock.

    We are no more human beings, but Sunnies, Popular front, Mujahids, Jama'at-e-islami, CPM, RSS Siv sena. Athi roopatha, Mani congress etc.
    All bigotes and narrow minded on their own rights and on their own circles of influence.

    Organizations are good when they strive for progress of the society, but a curse when they are bent upon creating distrust and disharmony among the fellow human beings.

    ReplyDelete
  30. നമുക്ക്‌ അപലപിക്കാം... പ്രതികരിക്കാം... പൊതുസമൂഹം ഉണർന്നിരിക്കണം... കൈ വെട്ടുന്നവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം... അതിന്‌ പരിശ്രമിക്കുന്ന നിയമപാലകരെ സഹായിച്ചില്ലെങ്ങിലും അവരുടെ ശ്രമത്തെ തടയരുത്‌... അക്രമത്തിന്റെ കാരണം മതമായാലും രാഷ്ട്രീയമായാലും ന്യായികരണമില്ല...

    ചുവപ്പ്‌ സ്നേഹത്തിന്റെ പ്രതീകമാണ്‌, അതേ നമ്മുടെ രക്തത്തിന്റെ നിറം തന്നെ. കൈ വെട്ടുന്നവരുടെ രക്തത്തിന്റെ നിറം ചുവപ്പല്ല, അതിനാൽ തന്നെ സ്വന്തം രക്തത്തിന്റെ നിറമാണൊ ഈ ക്രിമിനലുകൾക്ക്‌ എന്ന്‌ തെറ്റിദ്ധരിച്ച്‌ നരാധമന്മാരെ പിൻതുണക്കരുത്‌...

    ReplyDelete
  31. ഇവിടെ മതം ഒന്നുമില്ല. ഏതു മതമാണ് ഹിംസിക്കാന്‍ പറഞ്ഞിട്ടുള്ളത്? ഇസ്ലാമോ??? ഇസ്ലാം മതം എന്തെന്നറിയാത്തവര്‍ മാത്രമേ (വിശുദ്ധ ഖുര്‍ ആനിലെ ഒരു വാക്കു പോലും പഠിച്ചിട്ടില്ലാത്തവര്‍) ഇസ്ലാമിന്‍റെ പേരില്‍ ആയുധമെടുക്കൂ. എല്ലാ മതങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്, പരസ്പരസ്നേഹവും (മനുഷ്യനും മനുഷ്യനുമായി മാത്രമല്ല, മനുഷ്യനും ഈ പ്രപഞ്ചത്തിലെ സര്‍വ്വചരാചരങ്ങളുമായുള്ള സ്നേഹം) സാഹോദര്യവും, സേവനവും ആണ്. കുരുക്ഷേത്രയുദ്ധത്തെ മുന്‍‍നിര്‍ത്തി ഹിന്ദുക്കള്‍ ആയുധം എടുക്കുന്നതു പോലെയാണ് ഇതും. കുരുക്ഷേത്രയുദ്ധം നടക്കേണ്ടത് ഓരോ മനുഷ്യന്‍റെയും ഉള്ളില്‍ ആണെന്ന വകതിരിവില്ലാത്തവര്‍, സ്വന്തം ആത്മാവു തന്നെയായ ശ്രീകൃഷ്ണനെ അന്വേഷിച്ചു നടന്നാല്‍ കണ്ടെത്തുമോ? അതു പോലെ ഇസ്ലാം എന്തെന്നറിയാത്തവര്‍ എന്തിനാണ് ആ വിശുദ്ധസംസ്കാരത്തെ കരിവാരിത്തേയ്ക്കാനായി ഇത്തരം അക്രമങ്ങള്‍ കാണിക്കുന്നത്??? ഇതൊക്കെ സ്വന്തം പേരില്‍ അങ്ങു ചെയ്താല്‍ പോരേ??? അതെങ്ങനെയാ സ്വന്തമായി ഒരു അഡ്രസ് ഇല്ലാത്തവര്‍ക്ക് ഇതൊക്കെയല്ലേ മാര്‍ഗ്ഗമുള്ളൂ??? അതോ തമ്മില്‍ തല്ലിക്കാനാണോ താല്‍‍പ്പര്യം???

    ReplyDelete
  32. What answer you will write for the question prepared by Joseph, if you are sitting for the exam... I you are a real muslim you should know how to answer this question back, you know how to protect your family but you guys dont know how to protect muslim soceity ..... You are still living in the dark world, come out and listen who is challenging to islam... If you have no capacity to under stand about the muslim communities need, keep silent and watch how good people reacts... Dont be over smart in front of kafirs ok...

    ReplyDelete
  33. What answer you will write for the question prepared by Joseph, if you are sitting for the exam... If you are a real muslim you should know how to answer this question back, you only know how to protect your family but you guys dont know how to protect muslim soceity ..... You are still living in the dark world, come out and listen who is challenging to islam... If you have no capacity to under stand about the muslim communities need, keep silent and watch how good people reacts... Dont be over smart in front of kafirs ok...

    ReplyDelete
  34. This comment has been removed by a blog administrator.

    ReplyDelete
  35. വളരെ നിഷ്ട്ടൂര മായ നടപടി.ജനാതിപത്യ ഇന്ത്യക്ക് അപമാനം.മതത്തിന്‍റെ പേരില്‍ തീവ്ര ചിന്തയും പ്രവര്‍ത്തനവും
    നടത്തുന്ന ഏതു സംഘത്തെയും മുസ്ലീങ്ങള്‍(വിശിഷ്യാ ഇസ്ലാഹികള്‍ )ഒട്ടപെടുതെണ്ടാതുണ്ട്.ഇസ്ലാം നീതിയുടെയും
    നന്മ്മയുടെയും സമാതനതിന്റെയും മതമാണ്‌.വയനാട്‌ പനമരത്ത് നിന്നും തൃശ്ശൂര്‍ ഐ എസ്‌ എം സമ്മേളനത്തില്‍ നിന്നും നവോതനതിന്റെ രണ്ടാം ദീപശിഖ ഏറ്റടുതവരാന്നു നമ്മള്‍.ഏതെങ്കിലും വെക്തിയോ വിഭാഗമോ സംഘടനയോ രാജ്യമോ വിജാരിച്ചാല്‍ ഉരുകിതീരുന്നതല്ല ഇസ്ലാം .അതിന്റെ സംരക്ഷണം ഏറ്റടുത്തവന്‍ പ്രപഞ്ഞജ നാഥനാണ്.ഒരേ ശബ്ദത്തില്‍ ഇത്തരം ചിദ്ര ശക്തികള്‍ക്കെതിരെ പോരാടുക അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)

    ReplyDelete
  36. ഈ വാര്‍ത്ത‍ മുസ്ലിങ്ങളോട് അനുഭാവത്തോടെ ഇട പഴകിയിരുന്ന മറ്റുള്ളവരുടെ മനസ്സില്‍ വലിയ അസ്വസ്ഥതയാണ് സൃഷ്ടിച്ചിരിക്കുന്നത് . പൊതുവേ മുസ്ലീം സമുദായത്തെ മറ്റു സംസ്ഥാനങ്ങളില്‍ സംശയദ്രിഷ്ടിയോടെ നോക്കി കാണാന്‍ തുടങ്ങിയിരിക്കുന്ന ഈ സമയത്ത് വ്യത്യസ്തമായ നിലപാടുള്ള കേരളത്തില്‍ തടിയന്ടവിട നസീര്‍ പോലുള്ളവര്‍ സ്വന്തം സമുദായത്തോട് ചെയ്ത ദ്രോഹങ്ങളുടെ അവസാന ചിത്രമാണ്‌ ഈ സംഭവം . വിവരം കേട്ട ഈ കഴുതകള്‍ തീക്കൊള്ളി കൊണ്ട് തല ചോറിഞ്ഞിരിക്കുന്നു !!!

    ReplyDelete
  37. കാമ്പുള്ള ലേഖനം
    ഇതൊരു വര്‍ഗ്ഗിയ കലാപത്തിനു വേണ്ടിയുള ശ്രമമാണ് അത് നമ്മള്‍ തിരിച്ചറിയണം

    ReplyDelete
  38. ജോസഫ്‌ ചെയ്‌തത്‌ ബുദ്ധിശൂന്യമായ ഒരു കാര്യമാണ്‌. അന്ധമായ ഇസ്‌ലാം വിരോധമായിരുന്നു അതിനു പിന്നിലെന്ന്‌ ഏത്‌ കൊച്ചുകുട്ടിക്കും മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. ഇത്തരം വിലകുറഞ്ഞ പ്രവൃത്തി ചെയ്‌ത ഒരാളെ ആയുധം കൊണ്ട്‌ പരിക്കേല്‍ക്കേല്‍പ്പിച്ച്‌ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്‌ ഏറ്റവും മാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ ചെറ്റത്തരമാണ്‌. (കാടത്തം എന്ന്‌ പറയാനാവില്ല, കാരണം ഏത്‌ കാട്ടിലാണ്‌ ഇത്തരത്തിലുള്ള "മനുഷ്യത്വം' കാണാനാവുക. സിംഹം മാനിനെ വേട്ടയാടുന്നതും കൊല്ലുന്നതും മതത്തിന്റെ പേരിലല്ലല്ലോ.)
    മുകളില്‍ കമന്റിട്ട anu, ജോസഫിനെപ്പോലെ മതാന്ധത ബാധിച്ച ഏതോ വിവരദോഷിയാണ്‌. പ്രവാചകനെ നിന്ദിച്ച ചോദ്യപേപ്പറിന്‌ ഉത്തരമെഴുതേണ്ട ഒരു മുസ്‌ലിമിന്റെ മാനസികാവസ്ഥ മുസ്‌ലിമായ എനിക്ക്‌ മനസ്സിലാകും. ചോര തിളക്കും. പക്ഷേ, പ്രവാചകനെ അറിഞ്ഞവരാണ്‌, പഠിച്ചവരാണ്‌, സ്‌നേഹിക്കുന്നവരാണ്‌ താങ്കളെങ്കില്‍ ആ ചോരത്തിളപ്പ്‌ അപ്പോള്‍ തന്നെ മാറും. കാരണം, വിമര്‍ശകരെയും പരിഹാസകരെയും നബി നേരിട്ടത്‌ ആയുധം കൊണ്ടായിരുന്നില്ല.
    'കോപം വരുമ്പോള്‍ സ്വയം നിയന്ത്രിക്കുന്നവനാണ്‌ നിങ്ങളില്‍ ഏറ്റവും ശക്തന്‍'
    "ക്ഷമ വിശ്വാസത്തിന്റെ പകുതിയാണ്‌'
    'അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ത്ഥനയെ പേടിക്കണം. കാരണം, അവനും അല്ലാഹുവിനുമിടയില്‍ മറയില്ല'
    തുടങ്ങിയ ഹദീസുകള്‍ ഇത്തരക്കാര്‍ കേട്ടിട്ടേയില്ലെന്ന്‌ തോന്നുന്നു.

    ReplyDelete
  39. @anu

    It's not us who are living in the dark. But it's you and your lot who represent the dark medieval age. Isn't it more than clear in Pakistan and Afghanistan? If Rss and the Christian right are the one side of the coin the other side is you and your lot. We are all first and foremost human beings. Religion is only a way of life to make human beings better human beings. And you hijack that same religion to make human beings worse human beings. It's not a contradiction that your Ustad Usama bin Laden was a creation of the great Satan U.S itself.

    ReplyDelete
  40. Why Solidarity or Basheer Vallikunnu cant give his palm/hand to the Joseph, So he(Joseph) can prepare more similar questions in future with islahi brothers finger / hand or with islahi brothers blood... Remember Islahi came only after the our prophets... You are stil sleeping in this world...

    ReplyDelete
  41. @ Anu

    Once you are shooting in the darkness, or else you are intentionally trying to provoke a community. Please stop this. Otherwise please try to make clear that what you want to know/state/establish in this debate??? As a general reader, I can find your comments only as an intentional provocation. Why we brothers and sisters have to blame and fight together? Of course some idiots are there in all communities. But our unity and understanding should bring them in to a bright way and positive mentality. Instead of that if we are also fighting together what will be the result? Please go through your previous comments. Can you clarify its summary which you mentioned?

    ReplyDelete
  42. This comment has been removed by a blog administrator.

    ReplyDelete
  43. വെട്ടും,കുത്തും തോക്കും വെടിയും
    കുന്തവും കുറുവടിയും ബോംബുമൊന്നും
    മനുഷ്യനെ സന്മാര്‍ഗത്തിലെത്തിക്കില്ല!
    ഏതക്രമവും,സ്നേഹത്തിന്‍റെ ഭാഷകൊണ്ടേ
    തടുക്കാനാവൂ !
    “ തിന്മയെ ഏറ്റം നല്ല നന്മ കൊണ്ട് പ്രതിരോധിക്കുക ”എന്ന് നിഷ്കര്‍ഷിക്കപ്പെട്ട
    വിഭാഗം,വാളെടുക്കുന്നത് ആത്മഹത്യാപരമാവും!
    ആള്‍ക്കാരെ സമാധാനത്തിലേക്കും,നന്മയിലേക്കും
    ക്ഷണിക്കാന് ഭരമേല്പിക്കപ്പെട്ടവര്‍ അത് പറ്റെ
    വിസ്മരിച്ച് മറ്റുള്ളവരുടെ കൈകാലുകള്‍ വെട്ടിമാറ്റി
    നരകം സൃഷ്ടിക്കുകയോ...!!
    ഇത്തരം നികൃഷ്ട ചെയ്തികള്‍ക്കിടയിലും മുസ്ലിം
    സമൂഹത്തില്‍ ദിശാബോധമുള്ളവര്‍ നിലവിലുണ്ട്
    എന്നത് ശുഭോദര്‍ക്കമത്രെ !
    ഈ കാപാലികരുടെ വിനാശ ചെയ്തികളില്‍ നിന്നും
    സര്‍വ്വശക്തനായ പ്രപഞ്ചനാഥനില്‍ അഭയം
    തേടുന്നതോടൊപ്പം,ആ പാവപ്പെട്ട മാതാവിനും
    സഹോദരിക്കും പരിക്കേറ്റ ജോസഫിനും
    ആശ്വാസം ലഭിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  44. "ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ടു ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല". സ്വപ്നം ആണെങ്കിലും നല്ല സ്വപ്നം. നമ്മുടെ വോട്ടു ബാങ്ക് പോളിടിക്സ് തീരുമോ അന്നേ ഈ സ്വപ്നം സാക്ഷാല്‍കരിക്കുകയുള്ളൂ.
    എന്നാലും.

    ReplyDelete
  45. വർഗീയത പ്രസംഗിച്ചവരും എഴുതിയവരും വർഗീയവാദികളുടെ ഇരയായി. വർഗീയതക്ക് മനുഷ്യത്വമില്ല മതവുമില്ല,

    തീവ്രവാദികളെ വളർത്തിയവരും വളർത്തുന്നവരും സമൂഹത്തിറ്റ്നെ ശാപം പേറട്ടെ.. നാല് കുപ്പിയല്ല, നാല് ഗാലൻ രക്തം നൽകിയാലും തിരിച്ചെടുക്കാവുന്നതല്ല നഷ്ടപെട്ട കൈപത്തി. നീച പ്രവർത്തി ചെയത് പിടിയിലാകേണ്ടവക്കും പിടിയിലായവർക്കും തീവ്രവാദ ചിന്തയിലൂടെ നഷ്ടപെട്ട് പോകുന്നത് ജീവിതമാണ്.

    എന്റെ അഭിപ്രായം ഇവിടെ..

    ReplyDelete
  46. @Salam Pottengal
    അനോണികളെ വെറുതെ വിടുക!
    അവര്‍ ഇരുളിന്റെ മറവില്‍ പുറം കൊണ്ട് പോസ്റ്ററോട്ടിച്ചു വിപ്ലവം തീര്‍ക്കുന്ന അതീവ ധൈര്യശാലികളും കാവലാളുകളുമാണ്.
    പാവം ചെറുപ്പക്കാരെ ഇരുമ്പഴിക്കുള്ളിലേക്കെറിഞ്ഞു,
    അവരുടെ കുടുംബങ്ങളെ വഴിയാധാരമാക്കി
    മറക്കു പിറകില്‍ നിന്ന് നാക്കിട്ടടിക്കുന്ന വീരപുങ്കവന്മാരാണ്!
    അവരുടെ സത്രത്തില്‍ പോയി നമുക്കല്‍പം 'മദം' പഠിക്കാം...

    ReplyDelete
  47. @ബെഞ്ചാലി,

    Muslim life will starts only after his death, Life in this world for good muslim will be worse , thats what you can see if you go through the prophets life... READ QURAN, READ life of Muhammed (SWA)... If you need reference we can supply for you...

    ReplyDelete
  48. Dear Islahi Brothers,
    If you are really worried about joseph matter, why you cant go now near to the joseph and teach him what islam says... If you have gutts you should go now and tell him what islam say... ask them to join Muslim community... All will reward you !, You guys know only the theory part of the life, you should learn the practical part of the world also... Basheer write some mappila songs to your guys.. they will sing and enjoy , instead of saying takbeer & tasbeeh for ALLAH...

    ReplyDelete
  49. @ Anu

    I need a reference. Please provide it. by the by, why are you using the word 'we'? are you not a single person?

    ReplyDelete
  50. @ Anu

    please dont tarnish Islam .its a request by the sake of Allah

    try to learn Islam from the authentic source not from the deviated lunatics...

    all the best

    ReplyDelete
  51. @ ജയകൃഷ്ണന്‍ കാവാലം,
    Thanks for your curiosity to learn about islam... We are inviting you to straight path of ALLAH, which will be useful for this world and hereafter... Please send your details we may ship the reference material to your door step....

    ReplyDelete
  52. This comment has been removed by a blog administrator.

    ReplyDelete
  53. From your First response itself, the soul and message of Quran is deviating dear friend. As I know the Holly Quran, what I have learned is, Allah never come to your doorstep. We have to search for him. Our life is for that. Prophets were teaching and guiding us to maintain a positive and proper life which will end in front of him. As per my knowledge, this is what the real Islamic concept of their life. Am I right? A real Islam will never blame others, he never use weapons even for self protection purpose too. This is what prophet Muhammad Nabi has taught by his life. And this is what Allah suggested through H. Quran. If I am wrong please guide me dear brother. I am much curious to learn more about Islam. Because still I am living in Allah’s land and I am having His food. Here I am meeting, talking and dealing with innocent Islams more than any other people. What I learned from them is only to love and care together. Please don’t mistake me. by the said experience, I cant believe that Islam is supporting violence in any manner.

    ReplyDelete
  54. @ ANU

    ഇവിടെ പ്രതികരിക്കുന്നവര്‍ക്കൊക്കെ 'മുഖം' ഉണ്ട് .ഇരുട്ടില്‍ ഇരുന്നു ധൈര്യം കാണിക്കാന്‍ ഏതു ഭീരുവിനും കഴിയും . ആദ്യം സ്വന്തം അഡ്രെസ്സ് വെളിപ്പെടുത് . അല്ലെങ്കില്‍ ആദര്‍ശം എവിടെയെങ്കിലും ഒന്ന് എഴുതുവാന്‍ ശ്രമിക്കു . കുറെ നേരമായല്ലോ ഞഞ്ഞ പിഞ്ഞ പറയാന്‍ തുടങ്ങിയിട്ട് .

    ReplyDelete
  55. @Noushad Vadakkel
    ഞഞ്ഞ പിഞ്ഞ alla parayunnathu.... Noushad Vadakkel , joseph sirinnu kayyum/blood/plam kooduthu shayichookoodeee ..... Allankil islamine kurichuuu paranjooo kadukamayeeruneellle.....

    ReplyDelete
  56. ഞഞ്ഞ പിഞ്ഞ yezhuthunnatheenu munpuuuu alochikkanammmm.... Islam yenthu padipikkunuuu yennu....

    ReplyDelete
  57. @ Anu: പകയും പ്രതികാരവും ഒളിഞ്ഞിരിക്കുന്ന വിഷം പുരണ്ട താങ്കളുടെ ചില കമ്മന്റുകള്‍ ഞാന്‍ ഡിലീറ്റ് ചെയ്യുകയാണ്. ഇസ്ലാമിന്റെ പേര് പറഞ്ഞു മറ്റുള്ളവരെ പ്രകൊപിപ്പിക്കാനുള്ള താങ്കളുടെ ശ്രമം ആര്‍ക്കും മനസ്സിലാവും. അത്തരക്കാര്‍ക്ക് ഈ ബ്ലോഗിലൂടെ വേദി കൊടുക്കാന്‍ എനിക്ക് ഉദ്ദേശമില്ല.

    ReplyDelete
  58. I don’t think ANU is a real Muslim guy.. But he seemed to be a RSS stronghold. He is damn provoker and tarnishing Islam with dark terminology. It is their fascist agenda... Anu, please get out of here.. Otherwise I will kick ur ass..

    ReplyDelete
  59. All blog administrators can delete the blogs...

    Try to write at least 3 words about Israel / Palestine ISSUES.... Think Globally ....

    ReplyDelete
  60. @കെട്ടുങ്ങല്‍ KettUngaL
    Becareful before joseph & kick your ass...

    ReplyDelete
  61. @ Anu,
    ആവര്‍ത്തിച്ചു ചോദിച്ചത് കൊണ്ട് പറയാം. പലസ്തീന്‍ പ്രശ്നം ഈ ബ്ലോഗില്‍ നിരവധി തവണ വിഷയമായിട്ടുണ്ട്. അതെക്കുറിച്ച് ഞാന്‍ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. താങ്കള്‍ ഇവിടെ ആദ്യമായി വരികയാണ് എന്ന് മനസ്സിലായി.

    ReplyDelete
  62. Becareful before joseph & team kick your ass...that time you should not beg in front of us for help...

    ReplyDelete
  63. @ബഷീര്‍ Vallikkunnu
    Then please give a copy of the book to joseph sir, It will be useful for him this time, coz he is relaxing in hospital, so he will come to know what is the relation of Islamist & Israeli st. Thanks for your Information... Your blog is useless for muslims... I reacted coz u r aginst the muslim in public/media...

    ReplyDelete
  64. It is clearly evident from the case of @Anu, that beliefs irrespective of religion could only generate hatred. It could only be the seed of terrorism. The so called tolerence preached and practiced by believers is only due to their mutual fear, there by that drama. But the innocent men, like the man above assimilate the true spirit of his religion and devote his soul to the teachings without any pretention.

    ReplyDelete
  65. HEY ANU, who hell are you to discuss about Islam? First of all, you please come out from the mysterious darkness..show-off your identity..ok

    ReplyDelete
  66. Poor guys... Helpless guys for Joseph.
    Solidarity Blood donation, plam donation, hand donation, money donation...
    Yenthinaaa moneeee yeee nadakam...
    Aroodaaa yeee nadakaaam....

    ReplyDelete
  67. "തന്നെ ഭ്രന്തനെന്ന് വിളിച്ചാക്ഷേപിച്ചവര്ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍,
    കുട്ടികളെ കൊണ്ട് കല്ലെറിയിപ്പിച്ച ത്വാഇഫുകാര്‍‍ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍,
    നിസ്കാരസമയത്ത്, ഒട്ടകത്തിന്റെക ചീഞ്ഞളിഞ്ഞ കുടല്മാാല കഴുത്തിലിട്ട് ബുദ്ധിമുട്ടിച്ചവ4ക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍,
    സ്ഥിരമായി തന്റെവ നേര്‍‍ക്ക് തുപ്പി വെറുപ്പു പ്രകടിപ്പിച്ചിരുന്ന സ്ത്രീക്ക് മാപ്പ് കൊടുത്ത പ്രവാചകന്‍,
    പതിമൂന്ന് വര്‍ഷത്തെ പീഢനങ്ങള്ക്കൊുടിവില്‍ മക്കയില്‍ നിന്ന് നാട് വിടേണ്ടി വന്നപ്പോഴും പ്രതികരിക്കാതിരുന്ന പ്രവാചകന്‍,
    പിന്നീട് സര്വ്വതസൈന്യസന്നാഹങ്ങളോടും കൂടി തിരിച്ചു വന്നപ്പോള്‍ "ഇന്നേ ദിവസം ആരോടും പ്രതികാരമില്ല" എന്ന് എല്ലാ കാലത്തേക്കും മാതൃകയായി ശത്രുക്കള്ക്ക്് മാപ്പ് കൊടുത്ത പ്രവാചകന്‍,
    ആ പ്രവാചകന്റെ് പേരിലാണോ നിങ്ങള്‍ കൈ വെട്ടാനിറങ്ങിയത്?
    ആ പ്രവാചകന്‍ കാണിച്ച ക്ഷമയുടെ ഉത്തമമാതൃകയെവിടെ?
    എന്നെ അധിക്ഷേപിച്ചവന്റെ കൈ വെട്ടാന്‍ ഏത് ഖുര്ആ്ന്‍ വചനമാണ് നിങ്ങളോട് കല്പ്പിപച്ചത്?

    ആ പ്രവാചകന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ധ്യാപകന്റെ കൈക്ക് ഒന്നും സംഭവിക്കുമായിരുന്നില്ല സുഹൃത്തുക്കളേ.

    ഓര്ക്കുകക - പ്രവാചകസ്നേഹം പവാചകാനുസരണയിലൂടെയും പ്രവാചകാനുകരണത്തിലൂടെയും പ്രകടിപ്പിക്കുക."

    ReplyDelete
  68. പ്രവാചകനെ കരുതികൂട്ടി (തിരുത്താന്‍ ധാരാളം അവസരം ഉണ്ടായിരുന്നു. ചോദ്യപേപ്പര്‍ ടൈപ്പിസ്റ്റിണ്റ്റെ കൈയില്‍ കിട്ടിയപ്പോള്‍ അത്‌ തിരുത്താന്‍ ആവശ്യപെടുകയും ജോസഫ്‌ അത്‌ തിരുത്തില്ലെന്ന് വാശിപിടിക്കുകയുമായിരുന്നു.) അപമാനിച്ച ശ്രീ ജോസഫിണ്റ്റെ പ്രവര്‍ത്തിയെ ന്യായീകരിക്കതക്കതല്ല എന്ന പോലെ തന്നെ നിന്ദ്യമാണു അദ്ദേഹത്തെ ആക്രമിചവരുടെ പ്രവര്‍ത്തി. ജോസഫിനെ ആക്രമിച്ചവര്‍ ആരായാലും ഇസ്‌ലാമിനെയും മുസ്ളീങ്ങളെയും മന:പൂര്‍വം അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതു തന്നെയാണവരുടെ പ്രവര്‍ത്തി. എത്‌ വടികിട്ടിയാലും ഇസ്‌ലാമിനെ അടിക്കാന്‍ തക്കം പാര്‍ത്ത്‌ നടക്കുന്നവരുടേ കൈയില്‍ കോടാലി കൊടുത്ത ഈ നീചന്‍മാരെ എന്ത്‌ വിലകൊടുത്തും ശിക്ഷീച്ചേ പറ്റൂ. യുക്തിവാദം തലക്ക്‌ പിടിച്ച ചിലര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മുതലെടുപ്പ്‌ നടത്തി ആളാകാന്‍ ശ്രമിക്കുന്നതും നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്‌. മത സൌഹാര്‍ദം തകര്‍ക്കുന്ന ഇത്തരം ദുഷ്‌ പ്രവര്‍ത്തികള്‍ക്കിടയിലും ആശ്വാസമായി വെട്ടേറ്റ ജോസഫിണ്റ്റെ സഹോദരി സിസ്റ്റര്‍ സ്റ്റെല്ല അദ്ദേഹത്തിനു പത്തു കുപ്പി രക്തം ആവശ്യാമയി വന്നപ്പോള്‍ ബന്ധപെട്ടത്‌ പ്രദേശത്തെ ജമാഅത്തെ ഇസ്‌ലാമി, സോളീഡാരിറ്റി പ്രവര്‍ത്തകരെയാണെന്നുള്ളതു. ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ഒട്ടും അമാന്തിക്കാതെ ജോസഫിനു ബി-പോസിറ്റീവ്‌ രക്തം നല്‍കി സഹായിക്കുകയും ആ കുടുംബത്തിനെ ആശ്വസിപ്പിക്കുകയും ചെയ്തുകൊണ്ട്‌ ഇസ്‌ലാമിണ്റ്റെ മൂല്യം ഉയര്‍ത്തിപിടിച്ചതു എല്ലാവര്‍ക്കും ഒരു മാത്യകയായി. വികാരമല്ല നമ്മെ നയിക്കേണ്ടത്‌ വിവേകമാണൂ.

    ReplyDelete
  69. @anu
    ആശയത്തെ ആശയ കൊണ്ട് ആണ് എതിരേണ്ടത് അതാണ്‌ ഇസ്ലാം പടിപിച്ചത് അല്ലാതെ ആശയത്തെ ആക്രമണം കൊണ്ട് അല്ല.

    ജോസഫ്‌ നെ പോലെ ഒരു പാട് പേര്‍ ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട് അവരെ യെ ഒക്കെ നമ്മള്‍ ആക്രമിച്ചു കയ്യും തലയും വെട്ടുകയാണോ വേണ്ടത് എന്നാല്‍ അത് ഇസ്ലാമിന്നു അന്യമാണ് ..
    അത്തരക്കരോക്കെ ആരാണ് എവിടെയാണ് എന്ന് ഒക്കെ നോക്കി അവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് പറഞ്ഞുകൊടുത്താല്‍ അവര്‍ നമ്മള്‍ പറയുന്നത് തെറ്റായി ട്ടെ കാണു കാരണം അവര്‍ക്ക് പണം കിട്ടുന്നത് ഇസ്ലാമിനെതിരെ പ്രവര്തിക്കുംബോയായിരിക്കും.

    ReplyDelete
  70. This comment has been removed by a blog administrator.

    ReplyDelete
  71. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഇവിടെ തെറ്റു ചെയ്യുന്നവരെ ജനാധിപത്യ രീതിയില്‍ ശിക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ആരായേണ്ടത്. അതിനു പകരം താലിബാനിസ്സം നടപ്പാന്‍ ശ്രമിക്കുന്ന ശക്തികള്‍, വ്യക്തികളായാലും സംഘടനകളായാലും അവരെ കൈയ്യോടെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കാനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുമെന്നു പ്രത്യാശിക്കുന്നു, അതിനായി ആവശ്യപ്പെടുന്നു. ജനാധിപത്യ മൂല്യങ്ങളെ അപകടപ്പെടുത്തുന്ന കിരാതമായ ഈ നടപടി ഭീകരവും ദുഃഖകരവുമാണെന്നു പറയേണ്ടതില്ല. ഈ വിധ്വംസക ശക്തികള്‍ക്കെതിരെ എല്ലാ മതേതര-ജനാധിപത്യ വിശ്വാസ്സികളോടും ചേര്‍ന്നു നിന്നുകൊണ്ട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കൊള്ളട്ടെ. ജനാധിപത്യത്തിലും അതിന്റെ മതേതര മൂല്യങ്ങളിലും വിശ്വസിക്കാത്ത, മതത്തിന് രാഷ്ട്രീയത്തില്‍ ഇടംകൊടുക്കണം എന്നും ആവശ്യപ്പെടുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇത്തരം ശക്തികളുടെ വിളയാട്ടത്തെയാണ് അറിഞ്ഞും അറിയാതെയും പ്രോത്സാഹിപ്പിക്കുന്നത്. ഈ ക്രൂരന്മാരെ പിടിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അത് ഇസ്ലാമിക തീവ്രവാദത്തെ യാഥാര്‍ത്ഥ്യ ബോധത്തോടെ അഭിമുഖീകരിക്കാന്‍ സമ്മതിക്കാതെ ഒരു സമുദായത്തെ ഒന്നടങ്കം തീവ്രവാദികളാക്കാനും അവഹേളിക്കാനും മടിക്കാത്ത ഹൈന്ദവ ഭീകരന്മാരായിരിക്കും മുതലെടുപ്പു നടത്തുന്നത്. അത്തരം കുറുക്കന്മാര്‍ ഇപ്പഴേ കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. കുളം കലക്കിമീന്‍ പിടിക്കാന്‍ ഈ ദുഷ്ടന്മാരെയും അനുവദിച്ചു കൂടാ.

    ReplyDelete
  72. This comment has been removed by a blog administrator.

    ReplyDelete
  73. ചര്‍ച്ചകള്‍ വീക്ഷിക്കുന്നുണ്ട്.ചിലതിനെ അംഗീകരിക്കുന്നതോടൊപ്പം പോസ്റ്റിലെ ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസവുമുണ്ട്.ഒരു പോസ്റ്റിടാന്‍ തീരുമാനിച്ചതിനാല്‍ കമന്‍റാന്‍ നിന്ന് സമയം കളയുന്നില്ല.അതിനിടെയാണ് ഒരു അനുവിന്‍റെ കമന്‍റ് ശ്രദ്ധയില്‍ പെട്ടത്.ഇസ്ലാമിനെ വികലമായി മനസ്സിലാക്കിയ ഒരു പോഴന്‍റെ കമന്‍റുകള്‍ ഇനീം ഇങ്ങനെ വച്ചോണ്ടിരിക്കണോ ബഷീര്‍ക്കാ?

    ReplyDelete
  74. This comment has been removed by a blog administrator.

    ReplyDelete
  75. Do u aware about "Follow-up comments will be sent to" option in your blog.... Try to understand...

    ReplyDelete
  76. Dear Vallikkunnu, well done. you can only write this type of article. i appreciate.

    shame for muslim (if they didi this)shame for keralites.

    Jabbar Alankode

    ReplyDelete
  77. Anu എന്നയാള്‍ ഒന്നുകില്‍ നിഷക്കളങ്കനായ മതഭ്രാന്തന്‍, അല്ലെങ്കില്‍ ഇസ്ലാമായി നടിച്ചുകൊണ്ട് ഇസ്ലാമിനെ താറടിക്കാന്‍ ശ്രമിക്കുന്ന അന്യമതഭ്രാന്തന്‍

    ReplyDelete
  78. Jippusinteee Jeep Alla namudeee ROCKET yennu masilakkanam....

    ReplyDelete
  79. @അനു.

    താങ്കളുടെ ഭാഷ മാന്യമല്ല.ഇങ്ങനെ വൈകാരികമായി പ്രതികരിക്കുന്നത് തെറ്റിദ്ധാരണക്കിടയാക്കും.കമന്‍റില്‍ ഇത്തിരി കൂടെ മാന്യത പുലര്‍ത്താന്‍ അപേക്ഷിക്കുന്നു.ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക.

    ReplyDelete
  80. We also have blog in web/around the world... try to find and learn things ... May ALLAH show you the right path...

    ReplyDelete
  81. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.
    മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു.
    മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
    മണ്ണു പങ്കു വച്ചു
    മനസ്സു പങ്കു വച്ചു.
    ഹിന്ദുവായി മുസല്‍മാനായി കൃസ്ത്യാനിയായി
    തമ്മില്‍ കണ്ടാലറിയാതായി
    മനുഷ്യന്‍ തെരുവില്‍ മരിയ്ക്കുന്നു
    ചെകുത്താന്‍ ചിരിയ്ക്കുന്നു.
    സത്യമെവിടെ സൌന്ദര്യമെവിടെ?
    നമ്മുടെ രക്തബന്ധങ്ങളെവിടെ?
    :-( വയലാര്‍ രാമവര്‍മ്മ)

    ReplyDelete
  82. ഇസ്‌ലാമിനെ വികലമായി മനസ്സിലാക്കിയ ആളൊന്നുമല്ല anu. എതോ യുക്തിവാദി ചെല്ലകിളിയുടെ വേലയാണത്‌. ചര്‍ച വഴിതിരിക്കാന്‍ അല്ലെങ്കില്‍ മറ്റുള്ളവരെ തെറ്റിദ്ദരിപ്പിക്കാന്‍. എതായാലും ആ ക്രിമികീടത്തെ ബഷീര്‍ ഹാര്‍പ്പിക്ക്‌ ഒഴിച്ച്‌ ഇല്ലാതാക്കിയത്‌ നന്നായി.

    ReplyDelete
  83. >>>നിങ്ങളുടെയൊക്കെ തലയില്‍ കറങ്ങുന്ന മതം ചോരയുടെ മതമാണ്‌. പ്രതികാരത്തിന്റെ മതമാണ്‌. അതിനെ ഇസ്ലാം എന്ന് വിളിക്കരുത്.<<<
    അതെ
    വിവരമില്ലാത്തവര്‍, നാളാള്‍ കൂടിയാല്‍ എന്തും ചെയ്യാമെന്ന കവല ചട്ടമ്പിതരം.
    അതിനെന്തിന് മത പരിഗണന????

    ReplyDelete
  84. ഇതാണ് ഇവിടത്തെ പ്രശ്നം ..ഇരുട്ടിന്റെ മറയത്തു നിന്ന് സ്വന്തം മുഖം പോലും വെളിവാക്കാതെ കൊറേ കാപാലികന്മാര്‍ എല്ലാം ചെയ്യുന്നു ..എന്നിട്ട് അതിനു പിറകില്‍ ഏതെങ്കിലും മതത്തിന്റെ പേരും പറഞ്ഞു കൊഞ്ഞനം കാട്ടുന്നതും അവര്‍ തന്നെ ..ഇവര്‍കൊക്കെ മറുപടി പറഞ്ഞു ആരും സമയം കളയണ്ട സുഹുര്‍ത്തുക്കളെ..

    ReplyDelete
  85. കുരുത്തം കെട്ടവനെ,
    മതവിശ്വാസിക്കു മതം പൊട്ടിയാല്‍ കിടക്കാന്‍ പാടില്ലാത്തതു യുക്തിവാദികള്‍ക്കാണെല്ലോ ! ജോസപ്പ്സാറിന്റെ ചോദ്യപ്പേപ്പര്‍, വിവാദം ഉണ്ടാക്കിയപ്പോള്‍ സിവിക്ക്ചന്ദ്രന്‍ ആദ്യം പൊട്ടിച്ച വെടി അയാളൊരു യുക്തിവാദിയാണെന്നാണ്. പിന്നെ തെളിഞ്ഞു, അത് ഒരു ക്രൈസ്തവ മതഭ്രാന്തന്‍ ഇസ്ലാമിക മതഭ്രാന്തന്മാരെ അവഹേളിക്കാന്‍ ചെയ്ത പണിയാണെന്ന്. അനുവിനെ ട്രെയിസു ചെയ്ത് കണ്ടുപിടിക്കാമെങ്കില്‍ തെളിയും അയാള്‍ ഒന്നുകില്‍ ഉറച്ച ഇസ്ലാം മതവിശ്വാസി അല്ലെങ്കില്‍ മറ്റേതെങ്കിലും മതത്തിലെ ഭ്രാന്തന്‍. ഭ്രാന്തിളക്കുന്നതില്‍ മതം കഴിഞ്ഞേ രാഷ്ട്രീയത്തിനും മറ്റു ഇസങ്ങള്‍ക്കുമൊക്കെ സ്ഥാനമുള്ളു. അതിനു ഹിന്ദു(കൂടുതലും സവര്‍ണര്‍)/കൃസ്തു/ഇസ്ലാം വ്യത്യാസമൊന്നുമില്ല.

    ReplyDelete
  86. അനുവിന്റെ പിന്നാലെ കൂടി സമയം കളയണ്ട. തന്നെ അക്രമിച്ചവരെ തിരിച്ചു ആക്രമിച്ച ഒരു സംഭവം നബി സ യുടെ ജീവിതത്തില്‍ നിന്ന് അനുവിന് കാണിച്ചു തരാന്‍ കഴിയുമോ. അതല്ലെങ്കില്‍ തന്റെ അനുയായികള്‍ വല്ലവരും ചെയ്തത് കാണിച്ചു തരുവാന്‍ കഴിയുമോ. അവര്‍കൊന്നും ഇല്ലാതിരുന്ന നബി സ്നേഹം അനുവിന് എവിടെ നിന്ന് കിട്ടി. തിന്മയെ നന്മ കൊണ്ട് എതിര്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്‌. അനു മുസ്ലിം ആണോ അതോ ....... നിങ്ങള്‍ ചെയ്യുന്ന എല്ലാ തോന്നിവാസവും ഇസ്ലാമിന്റെ പേരില്‍ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

    ReplyDelete
  87. Basheer, i presume u can block this bloc(Anu) from ur blog forever. please try it...

    ReplyDelete
  88. This comment has been removed by the author.

    ReplyDelete
  89. തേജസ്സില്‍ വാര്‍ത്ത .

    മുസ്ലിം വേട്ട . മൂവട്ടു പുഴയില്‍ വന്‍ പ്രതിഷേധ റാലി .

    സംഭവം സമുദായത്തിന്റെ പെടലിക്കിടുന്നത് ആരാണെന്ന് നോക്കൂ .

    ReplyDelete
  90. ജോസെഫിനോട് ഉണ്ടായിരുന്ന ദേഷ്യം ഒരിക്കലും കൈ വെട്ടി തീര്‍ക്കെണ്ടിയിരുന്നില്ല; അയാളുടെ തെറ്റിനേക്കാള്‍ വലിയ തെറ്റ് ചെയ്തു കൊണ്ടുമല്ല. നബി തിരുമേനിയെ അപമാനിക്കുന്നതായി പോയി ഈ 'സ്നേഹം' കാണിക്കല്‍. ബഷീറിന്‍റെ 'പച്ച മനുഷ്യ' വികാരത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  91. കൈ വെട്ടിയതിനോട് ഒരിക്കലും യോജിക്കുന്നില്ല കാരണം നിയമം കയ്യിലെടുക്കാന്‍
    ആര്‍ക്കും അധികാരം ഇല്ല പക്ഷെ ഇ അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യ പേപ്പര്‍ പുറത്തു
    വന്നപ്പോള്‍ അതിനെതിരെ പ്രതികരിച്ച ആളുക്കള്‍ക്കെതിരെരെ പോലീസ്
    കേസ് എടുക്കുന്നു . മതേ തര ഇന്ത്യയില്‍ അതും മതേ തരത്തിന്റെ പേര് കേട്ട കേരളത്തിലെ
    ചില മതസ്ഥരുടെ സ്കൂളുകളില്‍ ശിരോ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശ നിഷേതതിനെതിരെ പ്രതിഷേധ പ്രകടനം
    നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യുന്നു ഈ അടുത്ത കാലത്തായി ഇ വിഭാഗം മുസ്ലിങ്ങളുടെ വിശ്വാസം വ്രണ
    പെടുത്തുന്ന രീതിയില്‍ കുറെ അഭാസങ്ങള്‍ ചെയ്തു കൊണ്ടേ ഇരിക്കുന്നു എന്നാല്‍ ഇതിനെതിരെ
    കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസോ ഭരണ കൂടാമോ തയ്യാറാകുന്നില്ല എന്നു മാത്രമല്ല
    ഇസ്ലാമിനെതിരെ ഉള്ള നീക്കങ്ങള്‍ കൂടി വരികയും ചെയ്യുന്നു. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥലത്ത്
    പടക്കം പൊട്ടിയാല്‍ പോലും പോലീസ്‌ മുസ്ലിം വിഭാഗത്തിന് നേരെ തിരിയുന്നു . എന്‍റെ അഭിപ്രായം
    ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസും ഭരണ കൂടവും നിക്ഷപക്ഷമായ നിലപാടുകള്‍ എടുക്കേണ്ടതുണ്ട് എന്നാണ്‌
    എന്നാല്‍ കേരളത്തില്‍ ആദ്യമായല്ല ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് . ക്ലസ്റ്റര്‍ വിഷയത്തിന്റെ പേരില്‍
    അധ്യാപകനെ ചവിട്ടി കൊന്ന " മുഖ്യ രാഷ്ട്രീയ കക്ഷികള്‍ " പോലും ഇ കൊച്ചു കേരളത്തിലുണ്ട് ഉണ്ട്

    ReplyDelete
  92. ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ.

    തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനും പ്രവാചകനെ നിന്ദിച്ചുകൊണ്ടു ചോദ്യപപേര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയുമായ കെ ടി ജോസെഫിനെ മാരകമായി ആക്രമിക്കുകയും കൈ വെട്ടുകയും ചെയ്ത നടപടി അങ്ങേയറ്റം കിരാതവും പ്രാകൃതവും ആണെന്ന് പറയാതെ വയ്യ.രാജ്യത്തിന്‍റെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണിത്.ഇവിടെ നീതിന്യായ വ്യവസ്ഥയും പോലീസും കോടതിയും സര്‍ക്കരുമോക്കെയുണ്ട്.അതിലേറെ ശക്തമായ ഒരു പൌര സമൂഹം നിലവിലുണ്ട്. പ്രവാചകനെ നിന്നിച്ചതിന്റെ പേരില്‍ ജോസഫിനെതിരെ കേസുണ്ട്. അയ്യാളെ കോളേജില്‍ നിന്ന് സസ്പണ്ട് ചെയ്തിട്ടുമുണ്ട്. മാത്രമല്ല,കേരളീയ സമൂഹം അയാളുടെ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിയമം കയ്യിലെടുക്കുന്നവരെ ഒറ്റപ്പെടുത്തുകയും മതിയായ ശിക്ഷ കൊടുക്കുകയും വേണം.

    എന്നാല്‍,ജോസഫിനെ സംരക്ഷിക്കാന്‍ ചിലര്‍ നേരത്തെ തയ്യാറായിരുന്നുവെന്നും ചോദ്യപപേര്‍ സംഭവം ഒരു ആസൂത്രിത പദ്ധതിയായിരുന്നുവെന്നും വാദിക്കുന്നവരുണ്ടാകം. തൊടുപുഴയില്‍ നടന്ന ചില പ്രധിഷേധങ്ങളുടെ പേരില്‍ പോലിസ് നിരപരാധികല്‍ക്കെതിരെ കേസ്സെടുതിട്ടുന്ടെന്നു ചിലര്‍ പറയുന്നുണ്ട്. അതൊന്നും പക്ഷെ ഈ കിരാതപ്രവര്‍ത്തനത്തിന് ന്യായീകരനമാകുന്നില്ല. ജോസഫിന്റെ കൈവെട്ടിയവര്‍ പ്രവാചകന്റെ അനുയായികളാണെന്ന് വാദിക്കരുത്. പ്രവാചകന്‍ ശത്രുക്കളോടു പോലും സ്നേഹത്തിന്റെ ഭാഷയെ ഉപയോഗിച്ചിട്ടുള്ളൂ. ഹിംസയുടെ ഭാഷയില്‍ ഒരു സംവാദം സാധ്യമല്ല. അതിനാല്‍ ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ.

    മുജീബ് കിനാലൂർ, പ്രസിഡണ്ട് ISM കേരള.

    --**--
    അതെ,
    ഇത്തരം ഭീരുക്കളായ വികാരജീവികളാണ് ദീനിനും സമൂഹത്തിനും ഭാരവും അപമാനവുമാകുന്നത്.
    ഇവർക്കും ഇവരെ പോലുള്ള മറ്റു ഭീകരന്മാരെന്ന് പറയുന്ന ഭീരുക്കൾക്കും ഒരാളും പിന്തുണ കൊടുത്തുകൂട.

    ഇത്തരം വികാരജീവികൾക്ക് പ്രചോദനവും ഉത്തേജനവും നൽകുന്നവർക്കുകൂടി ശിക്ഷകിട്ടിയിരുന്നെങ്കിൽ....

    ReplyDelete
  93. ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ.

    തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനും പ്രവാചകനെ നിന്ദിച്ചുകൊണ്ടു ചോദ്യപപേര്‍ തയ്യാറാക്കിയ കേസില്‍ പ്രതിയുമായ കെ ടി ജോസെഫിനെ മാരകമായി ആക്രമിക്കുകയും കൈ വെട്ടുകയും ചെയ്ത നടപടി അങ്ങേയറ്റം കിരാതവും പ്രാകൃതവും ആണെന്ന് പറയാതെ വയ്യ.രാജ്യത്തിന്‍റെ നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണിത്.ഇവിടെ നീതിന്യായ വ്യവസ്ഥയും പോലീസും കോടതിയും സര്‍ക്കരുമോക്കെയുണ്ട്.അതിലേറെ ശക്തമായ ഒരു പൌര സമൂഹം നിലവിലുണ്ട്. പ്രവാചകനെ നിന്നിച്ചതിന്റെ പേരില്‍ ജോസഫിനെതിരെ കേസുണ്ട്. അയ്യാളെ കോളേജില്‍ നിന്ന് സസ്പണ്ട് ചെയ്തിട്ടുമുണ്ട്. മാത്രമല്ല,കേരളീയ സമൂഹം അയാളുടെ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിയമം കയ്യിലെടുക്കുന്നവരെ ഒറ്റപ്പെടുത്തുകയും മതിയായ ശിക്ഷ കൊടുക്കുകയും വേണം.

    എന്നാല്‍,ജോസഫിനെ സംരക്ഷിക്കാന്‍ ചിലര്‍ നേരത്തെ തയ്യാറായിരുന്നുവെന്നും ചോദ്യപപേര്‍ സംഭവം ഒരു ആസൂത്രിത പദ്ധതിയായിരുന്നുവെന്നും വാദിക്കുന്നവരുണ്ടാകം. തൊടുപുഴയില്‍ നടന്ന ചില പ്രധിഷേധങ്ങളുടെ പേരില്‍ പോലിസ് നിരപരാധികല്‍ക്കെതിരെ കേസ്സെടുതിട്ടുന്ടെന്നു ചിലര്‍ പറയുന്നുണ്ട്. അതൊന്നും പക്ഷെ ഈ കിരാതപ്രവര്‍ത്തനത്തിന് ന്യായീകരനമാകുന്നില്ല. ജോസഫിന്റെ കൈവെട്ടിയവര്‍ പ്രവാചകന്റെ അനുയായികളാണെന്ന് വാദിക്കരുത്. പ്രവാചകന്‍ ശത്രുക്കളോടു പോലും സ്നേഹത്തിന്റെ ഭാഷയെ ഉപയോഗിച്ചിട്ടുള്ളൂ. ഹിംസയുടെ ഭാഷയില്‍ ഒരു സംവാദം സാധ്യമല്ല. അതിനാല്‍ ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ.

    മുജീബ് കിനാലൂർ, പ്രസിഡണ്ട് ISM കേരള.

    --**--
    അതെ,
    ഇത്തരം ഭീരുക്കളായ വികാരജീവികളാണ് ദീനിനും സമൂഹത്തിനും ഭാരവും അപമാനവുമാകുന്നത്.
    ഇവർക്കും ഇവരെ പോലുള്ള മറ്റു ഭീകരന്മാരെന്ന് പറയുന്ന ഭീരുക്കൾക്കും ഒരാളും പിന്തുണ കൊടുത്തുകൂട.

    ഇത്തരം വികാരജീവികൾക്ക് പ്രചോദനവും ഉത്തേജനവും നൽകുന്നവർക്കുകൂടി ശിക്ഷകിട്ടിയിരുന്നെങ്കിൽ....

    ReplyDelete
  94. This comment has been removed by the author.

    ReplyDelete
  95. This comment has been removed by the author.

    ReplyDelete
  96. പോസ്റ്റ്‌ സമയോചിതം... കാലികം... ഗംഭീരം!
    വികൃതമായ ചോദ്യം പടച്ചുവിട്ട മാനസിക വൈകല്യമുള്ള അധ്യാപകനെ കേരളം ഏറെക്കുറെ അനുയോജ്യമായ രീതിയില്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതനായ പ്രവാചകന്‍ മുഹമ്മദിനെ സംരക്ഷിക്കാനാണ്‌ ഈ നടപടിയെങ്കില്‍, ഒന്നേ പറയാനാകൂ... ആയുധത്തിന്റെ കരുത്തിലും ചോരയുടെ അളവിലും വിശ്വസിക്കുന്നവരുടെ തണലും രക്ഷാകര്‍തൃത്വവും പ്രവാചകനു വേണമെന്നു വരുന്നത്‌ ലജ്ജാകരമാണ്‌! ഇവര്‍ പ്രതിനിധീകരിക്കുന്നത്‌ ആരെയാണാവോ..?
    കുറ്റവാളികളെ നിയമം തന്നെ ശിക്ഷിക്കണം. അതിനുള്ള അവസരം ക്രിമിനലുകള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും വിട്ടുകൊടുക്കരുത്‌.
    ജെ ആര്‍

    ReplyDelete
  97. എന്തോ മുൻകൂട്ടി കണ്ടിട്ടുള്ള ഒരു ഗൂഡാലോചനയാണീത്..ഒരു കമ്മ്യൂണൽ റിയോട്ട് ഉണ്ടാക്കുക എന്നതിനപ്പുറം മറ്റെന്തോ...ഇത് ചെയ്യാൻ പോയവന്മാർക്കും ജയിലിൽ സ്വൈരജീവിതവും മറ്റെന്തൊക്കെയോ വാഗ്ദാനങ്ങളുടെ പുറത്താകാം........

    ReplyDelete
  98. ഇത്തരം ഭീരുക്കളായ വികാരജീവികളാണ് ദീനിനും സമൂഹത്തിനും ഭാരവും അപമാനവുമാകുന്നത്.
    ഇവർക്കും ഇവരെ പോലുള്ള മറ്റു ഭീകരന്മാരെന്ന് പറയുന്ന ഭീരുക്കൾക്കും ഒരാളും പിന്തുണ കൊടുത്തുകൂട.

    ഇത്തരം വികാരജീവികൾക്ക് പ്രചോദനവും ഉത്തേജനവും നൽകുന്നവർക്കുകൂടി ശിക്ഷകിട്ടിയിരുന്നെങ്കിൽ....

    അതെ,
    ഈ അക്രമികള്‍ക്ക് യാതൊരു പിന്തുണയും ആരും കൊടുത്തുകൂടാ.

    ReplyDelete
  99. This comment has been removed by the author.

    ReplyDelete
  100. അതെ,
    ന്യായീകരിക്കാനാവില്ല.

    ഒറ്റപ്പെടുത്തുക
    ഈ ഇരുട്ടിന്റെ ശക്തികളെ..

    ReplyDelete
  101. ഇന്നലത്തെ ഒന്‍പതു മണിക്കുള്ള ജൈഹിന്ദ് ടിവിയില്‍ നടന്ന ചര്‍ച്ച വീക്ഷിച്ചവര്‍ക്കറിയാം, പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രത എത്ര ഉണ്ട് എന്ന്..

    "ഞങ്ങളെ തീവ്രവാദി എന്ന് വിളിച്ചാല്‍ നിങ്ങള്ക്ക് മനസ്സുഖം കിട്ടിയേക്കാം.. പക്ഷെ, നിങ്ങള്ക്ക് ഇവിടെ സമാധാനം ഉണ്ടാവില്ല എന്ന കാര്യം ഓര്‍ക്കണം.."

    സമൂഹത്തില്‍ ഒളിഞ്ഞു മാത്രം കഴിഞ്ഞിരുന്ന ഇവ പുറത്തു വരുന്നത് ഇങ്ങനെയാണ്..

    ReplyDelete
  102. മിസ്റ്റർ ബഷീറിനോട്‌ ഒരു ചോദ്യം...കരിങ്കാലിയായ ജോസഫ്‌ ആ ചോദ്യപേപ്പർ തയ്യാറാക്കിയപ്പോൾ താങ്കളുടെ ബളോഗും കൂട്ടരും എവിടെ ആയിരുന്നു. താങ്കൾ അതന്ന്‌ അത്ര ചർച്ച ചെയ്തതായി കണ്ടില്ല. ആ കന്നാലിയുടെ കാലുകൂടെ വെട്ടിമാറ്റണമെന്നാണ്‌ എന്റെ അഭിപ്രായം. അത്‌ ഞാൻ മുസ്ലിമായത്‌ കൊണ്ടല്ല. ഒരു മതത്തിന്‌ എതിരേയും ആരും ഒന്നും എഴുതരുത്‌.ആർക്കും എന്തും എഴുതിയുണ്ടാക്കാം എന്നത്‌ തെറ്റാണ്‌. ഇത്‌ എല്ലാവർക്കും ഒരു പാടമാകട്ടെ..... ഞാൻ ഒരു മുസ്ലിം തീവ്രവാദിയല്ല. എൻ.ഡി.എഫിനോട്‌ ഒരു ചോദ്യം ഇസ്ലാമിന്റെ മുഖ്യ ശത്രുവായ മോഡിയെ പോലെയുള്ളവരെ വെറുതെ വിട്ടിട്ട്‌.... ഈ പാവത്തിനെ മാത്രമാണോ.... നിങ്ങൾ കണ്ടത്‌.....

    ReplyDelete
  103. ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ടു ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല

    Basheer Ikkaaaa.....
    Great ....!!!! Love U.

    ReplyDelete
  104. പ്രിയ സഹോദരങ്ങളേ, ഒരു മത ദർശനവും പരസ്പരം കൊന്ന് കൊലവിളി നടത്താൻ പ്രേരിപ്പിക്കുന്നില്ല. ഉണ്ടെന്ന് പറയുന്നവർ മത ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്തവർ, മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ, അവർക്ക് ഇവിടെ സമാധാനം കെടുത്തുന്നു. നാളെ നിത്യനരകവും ക്ഷണിച്ചു വരുത്തുന്നു. ഒരു അനിഷ്ട സംഭവം ഉണ്ടാവുമ്പോൾ പ്രതികരണവുമായി വരുന്നവരിൽ അധികവും അതിൽ മുതലെടുപ്പ് നടത്തുന്നവരും ,ആ സംഭവം വെച്ച് ജനങ്ങളിൽ സ്പർദ വളർത്താൻ ശ്രമിക്കുന്നവരും, മത ദർശനങ്ങളെ ഇകൾത്താൻ പറ്റിയ അവസരമായി കാണുന്നവരുമാകുന്നത് ഖേദകരം തന്നെ.


    ഇസ്‌ലാം എന്താണെന്ന് പഠിക്കാത്തവർ ഇസ്‌ലാമിനകത്ത് നിന്ന് കൊണ്ട്, ഇസ്‌ലാമിന്റെ പുറത്തെ ശത്രുക്കളെക്കാൾ വലിയ ഭീഷണി മുസ്‌ലിം സമൂഹത്തിനുണ്ടാക്കുന്നു.

    അവർ മതം പഠിക്കട്ടെ എന്താണ് ഇസ്‌ലാം അനുശാസിക്കുന്നതെന്ന് പഠിക്കട്ടെ. പ്രിയ അമുസ്‌ലിം സഹോദരങ്ങളും തെറ്റിദ്ദരിക്കപ്പെടാൻ സാധ്യാതയേറെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ടെ വിശദമായ ലേഖനങ്ങൾ ഇവിടെ വായിക്കാം..

    മുസ്ലിം‌പാത്ത്.കോം തയ്യാറാക്കിയ ലേഖനങ്ങൾ

    തീവ്രവാദം എന്ന പദമർഥമാക്കുന്ന ഭീതിപ്പെടുത്തൽ തന്നെ അടിസ്ഥാനപരമായി ഇസ്ലാം നിരാകരിക്കുന്നതാണ്‌. ഇസ്ലാം ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്ന ഒരാദർശ വ്യവസ്ഥയാണ്‌. സമാധാനപരവും സുസ്ഥിതിപൂ ർണവുമായ ജീവിതാവകാശത്തിന്റെ മൗലികത ഇസ്ലാം അംഗീകരിക്കുന്നു. ജീവിക്കാനർഹതയുള്ള ഒരു ജീവിയുടെയും ജീവൻ അപഹരിക്കാനോ അപകടപ്പെടുത്താനോ പാടില്ല എന്ന ഇസ്ലാമിക പാഠം നാഗരിക സമൂഹത്തിലും പൊതുവെ അംഗീകാരമുള്ളതാണ്‌. അതിനാലാണ്‌ ശിക്ഷാ നിയമങ്ങളിൽ കൊലപാതകത്തിന്‌ കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നത്‌. ക്രമസമാധാനം നിലനിർത്തുന്നതിനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം സമർപിക്കുന്നു.. തുടർന്ന് വായിക്കുക

    ReplyDelete
  105. ഇത്തരം ഭീരുക്കളായ വികാരജീവികളാണ് ദീനിനും സമൂഹത്തിനും ഭാരവും അപമാനവുമാകുന്നത്.
    ഇവർക്കും ഒരാളും പിന്തുണ കൊടുത്തുകൂട,,,,,,,

    ReplyDelete
  106. ആ പ്രവാചകന്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ അദ്ധ്യാപകന്റെ കൈക്ക് ഒന്നും സംഭവിക്കുമായിരുന്നില്ല സുഹൃത്തുക്കളേ.

    ReplyDelete
  107. എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി. കേരളത്തിന്റെ പൊതുമനസ്സ് ഈ ഗുണ്ടകള്‍ക്കെതിരില്‍ ശക്തമായി പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. ഇവിടെ ലഭിച്ച പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് മറ്റൊന്നല്ല.

    ചില വേറിട്ട അഭിപ്രായങ്ങളും കണ്ടു. ഓരോ വിഷയത്തിലും എല്ലാവര്ക്കും ഒരേ അഭിപ്രായം വേണമെന്ന് ഇല്ലല്ലോ. പക്ഷെ മത വിദ്വേഷത്തിന്റെ മുള്‍മുനയുമായി എത്തിയ ചില കമ്മന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നതില്‍ ഖേദമുണ്ട്. അവ ഇവിടെ വെച്ചോണ്ടിരിക്കാന്‍ മനസ്സ് അനുവദിക്കാത്തത് കൊണ്ടാണ് അത് ചെയ്തത്.

    അനു എന്ന പേരില്‍ കമ്മന്റുകള്‍ ഇട്ട ആളുടെ ഐഡന്റിറ്റി ഏതാണ്ട് എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാവും എന്ന് കരുതുന്നു. വളരെ തന്ത്രപൂര്‍വമായ ഒരു ഗെയിം കളിക്കാനാണ് അയാള്‍ ഇവിടെ വന്നത്. അത് പെട്ടെന്ന് തന്നെ പലര്‍ക്കും തിരിച്ചറിയാനായത് ശ്രദ്ധേയമാണ്.

    ഇന്നത്തെ 'വര്‍ത്തമാനം' ദിനപത്രം ഈ പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ക്ക് നന്ദി.

    ReplyDelete
  108. "എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും"

    :-|

    ReplyDelete
  109. ‘ജാതിയും മതവും നോക്കാതെ ഒരു പാത്രത്തില്‍ ഉണ്ടു ഒരു പായയില്‍ ഉറങ്ങി ഒത്തൊരുമയോടെ ജീവിക്കാന്‍ കൊതിക്കുന്ന ഒരു മനസ്സാണ് ഈ കേരളക്കരയുടെ ജീവന്‍. അതാണ്‌ ഈ നാടിന്റെ നാഡിമിടിപ്പ്. അത്തരമൊരു ജീവിതം കണ്ടിട്ട് കലി വരുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നീക്കി വെക്കാന്‍ ഒരിഞ്ചു ഭൂമി ഈ മണ്ണില്‍ ഇല്ല‘

    - സമയോചിതവും ശക്തവുമായി ഈ കൊച്ചു ലേഖനം.

    ReplyDelete
  110. @കുരുത്തം കേട്ടവന്‍

    അതും യുക്തിവാദികളുടെ പിടളിക്കിട്ടോ ....!!!

    യുക്തിവാദികള്‍ കാരണം അആന്ല്ലോ ഇന്ന് നാട്ടില്‍ പുരതിര്‍ണഗിയാല്‍ തിരിച്ചു വീട്ടില്‍ എത്താന്‍ പറ്റാത്ത അവസ്ഥ ഉണ്ടായത് !!

    സുഹൃത്തെ , ഈ പരനോയിയ ബാധിച്ച മനസ്സ് അടുക്കി ഒരു സ്വയം വിമര്‍ശനത്തിനു മുതിര്‍ന്നു നോക്കൂ ...എത്ര കാലം സ്വന്തം ചെയ്തികള്‍ക്ക് ഇങ്ങനെ മറ്റുള്ളവരെ പഴി പറഞ്ഞു ഇരിക്കാന്‍ കഴിയും ....?

    സോവിയറ്റ് യുനിഒന്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ ഇത് പോലെ ആയിരുന്നു...!!

    ലോകം മുഴുവന്‍ തങ്ങള്‍ക്കു എതിരെ പ്രതി വിപ്ലവം നടത്തുകയാണ് എന്ന് അവര്‍ വിശ്വസിച്ചു...ഒരിക്കല്‍ പോലും തങ്ങള്‍ക്കു പറ്റിയ/തങ്ങള്‍ ചെയ്യുന്ന തെറ്റുകളെ കുറിച്ച് ആത്മ വിമര്‍ശനം നടത്താതെ ലോകത്തോട്‌ മുഴുവന്‍ പോരടിച്ചു ..തന്ത്രങ്ങള്‍ മെനഞ്ഞു ...!!

    ഇന്ന് ഇസ്ലാമിന് സംഭവിച്ചു കൊണ്ടിരിക്കുന്നതും ഇത് തന്നെ ..

    മാറുന്ന ലോകത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ലോകത്തെ മറ്റെല്ലാ ഇതര വിഭാഗങ്ങളോടും സംശയത്തോടെ പകയോടെ യുദ്ധ പ്രഖ്യാപനം നടത്തി പാരനോയിയ ബാധിച്ച മനസ്സുമായി നടക്കുന്നു ഒരു വലിയ വിഭാഗം മുസ്ലിങ്ങള്‍ എങ്കിലും ...

    മധ്യ കാലഘട്ടത്തില്‍ ക്രിസ്തു മതവും ഈ സതി വിശേഷം നേരിട്ടിരുന്നു എന്ന് ഇവിടെ ഓര്‍ക്കവുന്നത് ആണ്....ലോകത്തോടും യുക്തിചിന്തയോടും ശാസ്ട്രതോടും പല്ലും നഖവും ഉപയോഗിച്ച് സഭ പൊരുതി .... ചോരപ്പുഴകള്‍ക്ക് ഒടുവില്‍ ആ ശ്രമത്തിന്റെ വ്യര്തത തിരിച്ചറിഞ്ഞു മാപ്പ് പറയാന്‍ സഭ ഇരുപതാം നോട്ടാണ്ടിനു ഒടുവില്‍ എങ്കിലും തയ്യാറായി ...

    അത്തരം ഒരു തിരിച്ചറിവ് മുസ്ലിം സമുദായത്തിന് ഉണ്ടാകുന്ന ദിവസമേ ഈ ചോര പുഴകള്‍ അവസാനിക്കൂ ....

    അതുവരെ ഇസ്ലാം സമുദായം തങ്ങള്‍ സൃഷ്ടിക്കുന്ന നിഴല്‍ ശാസ്ട്രുക്കളെ നേരിടാന്‍ ആയി ചോര പുഴകള്‍ ഒഴുക്കി കൊണ്ടേ ഇരിക്കും എന്ന് തന്നെ ഭയക്കേണ്ടി ഇരിക്കുന്നു !!!!

    ReplyDelete
  111. മിസ്റ്റർ ബഷീർ.... കമ്മന്റ്‌ ഡെലീറ്റ്‌ ചെയ്യാതെ ആണുങ്ങളെ പോലെ മറുപടി തരുന്നതല്ലേ അതിന്റെ ശരി.....

    ReplyDelete
  112. തങ്കളിവിടെ എഴുതിയത് പലരിലായി നെറ്റിൽ ഒഴുകുന്നുണ്ട്. ഈ-ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുമ്പോൾ ചിലർ ശരിക്കുള്ള സോർസ് (വള്ളിക്കുന്ന്.കോം) ഒഴിവാക്കുന്നു. ന്നാലും വേണ്ടില്ല, പതിനായിരങ്ങളങ്ങിനെ വായിക്കട്ടെ..

    ReplyDelete
  113. ഇങ്ങിനെ ഒരുപാട് കൈകള്‍ ഇവിടെ പിടിച്ചു കേട്ടാനുണ്ട് ..

    ഇവിടെ എന്താണ് ചെയ്തത് എന്നതിലേറെ ആരാ ചെയ്തത് എന്നതിലാണ് വിഷയം ഇത്ര വലിയ ചര്‍ച്ച ആയത്. കാരണം മതമില്ലാത്ത ജീവന്റെ പേരില്‍ ജോസഫിന്റെ ഒരു സഹോദരന് ജീവന്‍ തന്നെ പോയി.. അത് നാം മറന്നോ? ആ പാവം ഒരു ചോദ്യപേപ്പറും ഉണ്ടാക്കിയിട്ടില്ല..
    ജോസഫ് തുന്നിചേര്‍ത്ത കൈകളുമായി തിരിച്ചു വന്നേക്കാം..

    മുസ്ലിം സമൂഹത്തെ മറ്റുള്ളവരുടെ ഇടയില്‍ പരിഹാസ്യരാക്കുന്ന ഒട്ടേറെ മറ്റു കാര്യങ്ങളും മാന്യത ചമഞ്ഞു നടക്കുന്നവര്‍ ദീനിന്റെ പേരില്‍ നിര്‍ബാധം ചെയ്തു കൊണ്ടിരിക്കുന്നുവന്നതും നാം ഔര്‍ക്കണം..

    അന്‍വര്‍

    ReplyDelete
  114. Cheitha thettinulla shiksha aa maha adyapakan anubavichu kazhinju...
    Cheyyunna aalukal islamine kooduthal padikendi erikkunu.

    ReplyDelete
  115. കേരളം പോലെ ഡെമോക്രസിയുള്ള ഒരു സ്ഥലത്ത് അഫ്ഗാനിസ്ഥാനിലെയോ താലിബാനിലിലേയൊ പോലത്തെ കിരാത സമ്പ്രദായങ്ങള്‍ എങ്ങിനെ നടപ്പിലാക്കാന്‍ സാധിക്കുന്നു എന്നത് അതിശയം തന്നെ. ഇത് അവസാനിപ്പിക്കാന്‍ കേരളത്തിലെ ഭരണ കര്‍ത്താക്കള്‍ക്കൂ കഴിയും എന്നു പ്രത്യാശിക്കുന്നു.

    ReplyDelete
  116. അന്നോനി (അഥവാ താന്തോന്നി) യുടെ സുന്ദര മൊഴികള്‍ കിടിലം അല്ലേ?
    എന്ത് പറയാന്‍, അപലപിക്കുന്നതിനു പകരം മുടന്തന്‍ ന്യായം. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം
    കുത്തുന്നവരെയും ആട്ടിന്‍ തോലണിഞ്ഞ ചെന്നയ്കളെയും കരുതിയിരികുകക.
    ഇത്തരകാര്ക് പറയാനുള്ളത് നേരെ ചൊവ്വേ ശരിയായ മേല്‍വിലാസത്തിലോ, അല്ലെങ്കില്‍ അവരുടെ
    സ്വന്തം പേരിലെ ബ്ലോഗിലോ പറയെട്ടെ!! (വിഭിന്നമായ ഭൂരി പക്ഷ അഭിപ്രായം മാനിക്കുക എന്ന താത്വതിലൂനിയെന്കിലും)

    വള്ളികുന്നിന്റെ കൈകള്‍കും, പേനയ്കും കൂടുതല്‍ കരുത്ത് ആവാഹിച്ചു കിട്ടട്ടേ!

    ReplyDelete
  117. അന്നോനി (അഥവാ താന്തോന്നി) യുടെ സുന്ദര മൊഴികള്‍ കിടിലം അല്ലേ?
    എന്ത് പറയാന്‍, അപലപിക്കുന്നതിനു പകരം മുടന്തന്‍ ന്യായം. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം
    കുത്തുന്നവരെയും ആട്ടിന്‍ തോലണിഞ്ഞ ചെന്നയ്കളെയും കരുതിയിരികുകക.
    ഇത്തരകാര്ക് പറയാനുള്ളത് നേരെ ചൊവ്വേ ശരിയായ മേല്‍വിലാസത്തിലോ, അല്ലെങ്കില്‍ അവരുടെ
    സ്വന്തം പേരിലെ ബ്ലോഗിലോ പറയെട്ടെ!! (വിഭിന്നമായ ഭൂരി പക്ഷ അഭിപ്രായം മാനിക്കുക എന്ന താത്വതിലൂനിയെന്കിലും)

    വള്ളികുന്നിന്റെ കൈകള്‍കും, പേനയ്കും കൂടുതല്‍ കരുത്ത് ആവാഹിച്ചു കിട്ടട്ടേ!

    ReplyDelete
  118. സ്നേഹവും, സഹനവും, സഹിഷ്ണുതയും പഠിപ്പിച്ച ഒരു പ്രവാചകന്റെ യഥാര്‍ത്ഥ
    അനുയായികള്‍ക്ക് ഒരിക്കലും ഇത്തരത്തില്‍ കാടന്മാരാകുവാന്‍ കഴിയുകയില്ല.
    അതുകൊണ്ട് സമൂഹത്തില്‍ ചിദ്രതയും അസമാധാനവും സ്രിഷ്ടിക്കുവാന്‍ ശ്രമിക്കുന്ന
    ഈ നീചന്മാര്‍ ഏതു മതക്കരായാലും അവര്‍ തങ്ങളില്‍ പെട്ടവരല്ല എന്ന്
    പ്രഖ്യാപിക്കുവാന്‍ മത നേത്രുത്വങ്ങള്‍ തയ്യാറാകേണ്ടതു അനിവാര്യമാണ്....

    ReplyDelete
  119. ഇങ്ങിനെ ഒരുപാട് കൈകള്‍ ഇവിടെ പിടിച്ചു കെട്ടാനുണ്ട് ..

    ഇവിടെ എന്താണ് ചെയ്തത് എന്നതിലേറെ ആരാ ചെയ്തത് എന്നതിലാണ് വിഷയം ഇത്ര വലിയ ചര്‍ച്ച ആയത്.
    കാരണം മതമില്ലാത്ത ജീവന്റെ പേരില്‍ ജോസഫിന്റെ ഒരു സഹോദരന് ജീവന്‍ തന്നെ പോയി.. അത് നാം മറന്നോ? ആ പാവം ഒരു ചോദ്യപേപ്പറും ഉണ്ടാക്കിയിട്ടില്ല..
    ജോസഫ് തുന്നിചേര്‍ത്ത കൈകളുമായി തിരിച്ചു വന്നേക്കാം..

    മുസ്ലിം സമൂഹത്തെ മറ്റുള്ളവരുടെ ഇടയില്‍ പരിഹാസ്യരാക്കുന്ന ഒട്ടേറെ മറ്റു കാര്യങ്ങളും മാന്യത ചമഞ്ഞു നടക്കുന്നവര്‍ ദീനിന്റെ പേരില്‍ നിര്‍ബാധം ചെയ്തു കൊണ്ടിരിക്കുന്നുവന്നതും നാം ഔര്‍ക്കണം..

    അന്‍വര്‍

    ReplyDelete
  120. രണ്ടു മതങ്ങളിലെ വിശ്വാസികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന, പൊതു സമൂഹത്തിലെ ഒറ്റപ്പെട്ടു പോയ കാപാലികര്‍ക്കെതിരില്‍ ശക്തമായി പ്രതിഷേധിക്കുന്നു . അതോടൊപ്പം ഇസ്ലാമിന്റെ പേരില്‍ (മുസ്ലിംകളുടെ പേരില്‍ അല്ല ) ഈ സംഭവത്തെ വെച്ച് കെട്ടുവാനുള്ള 'ബ്ലോഗ്‌' ലോകത്തെ വിവരം കെട്ട (?) ചില ബുദ്ധി ജീവി വേഷക്കാര്‍ക്കെതിരിലും പ്രതിഷേധിക്കുന്നു .

    മുസ്ലിംകളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് പോലും മനസ്സിലാക്കാതെയുള്ള ഈ 'ആഘോഷം' പ്രതിഷെധാര്‍ഹ്ഹം .

    ReplyDelete
  121. @ anjuttty

    I can't agree with you. Even religions must be subject to criticism. Only prophets and God himself may be beyond criticism.

    And in this case it's not criticism. What Joseph done was blasphemy. His aim was to ridicule and provoke Muslim community as a whole. And it's an unpardonable crime as long a he doesn't apologize it.

    So, no one is trying to justify his shameful act.

    But we have to take things in a broader perspective, and it is here I would say those who attacked him this way have committed a bigger crime. Anything that aggravates disharmony among fellow human beings shouldn’t be tolerated whether it comes from Christian fanatics, Muslim fanatics, Hindu fanatics or whoever fanatics for that matter.

    In this case Mr. Joseph and those who cut his hand fall into the same category, the difference is only in their faith, but their act joins them together in devil.

    ReplyDelete
  122. പറയാതെ വയ്യ ബഷീര്ക
    ജോസഫ്‌ മാഷിനു രക്തം കൊടുത്ത വകയില്‍ സോളിടാരിറ്റിയും ജമാഅത്തെ ഇസ്ലാമിയും ആഘോഷികുകയാണ്.തങ്ങളുടെ കപട മതേതരത്വം പിച്ചിചീന്തപെട്ട സമകാലീന വായനയില്‍ നിന്നും പൊതുജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ജസഫ്മാഷിന്നു നല്‍കിയ പത്തുകുപ്പി രക്ത്തതിന്നാവുമെന്നുതു ഇവരുടെ വ്യാമോഹം മാത്രമാണ്.ജമഅത്തിന്റെ സാഹിത്യങ്ങളില്‍ നിന്നും വിപ്ലവമൂര്‍ജം ആവാഹിച് രൂപമെടുത്ത സോളിടാരിടിക്കു ജസഫ്മാഷിന്റെ കൈപത്തി കൊണ്ട് മുഖം മറക്കാനാവില്ല..പത്തുകുപ്പി രക്ത്തതിന്നും

    ReplyDelete
  123. കൊള്ളാം..നല്ല പോസ്റ്റ്..പതിവുകള്‍ തെറ്റിച്ചില്ല..എന്നത്തേയും പോലെ ഗ്വോ-ഗ്വോ വിളികള്‍ക്ക് അരങ്ങൊരുക്കി.

    അക്രമത്തിന്റെ അങ്ങേയറ്റം അപലപിയ്ക്കുന്നു.

    ഇവിടെ കമന്റിയ ചിലരോടായി:

    തിരക്കഥയുടെ രീതിശാസ്ത്രം എന്ന പാഠഭാഗത്തിലുള്ളതല്ലാതെ ഒരക്ഷരം പോലും കൂടുതല്‍ ചേര്‍ത്തിട്ടില്ല ജോസഫ് മാഷ് ചോദ്യപ്പേപ്പറില്‍ . ഗര്‍ഷോം എന്ന സിനിമയെ മുന്നിര്‍ത്തിയൊരു പഠനമാണത്.സിനിമയില്‍ നായകന്‍ ദൈവവുമായി സംസാരിക്കുന്ന രംഗത്തിന്റെ രൂപം തനിക്ക് എവിടെ നിന്നാണു വീണുകിട്ടിയതെന്നു തിരക്കഥാകാരന്‍ വിവരിക്കുന്ന ഭാഗം.ഇവിടെ എതിര്‍ത്തു പറഞ്ഞ എത്ര പേര്‍ കണ്ടിട്ടുണ്ട് ആ പുസ്തകവും ചോദ്യപ്പേപ്പറും?എം ടി യുടെ നിര്‍മ്മാല്യം എന്ന സിനിമയില്‍ വെളിച്ചപ്പാട് ശ്രീകോവിലിനുള്ളിലെ ദേവീവിഗ്രഹത്തിന്റെ നേര്‍ക്ക് കാര്‍ക്കിച്ചുതുപ്പുന്നൊരു സീനുണ്ട്.അതിലെ ഉല്‍ക്കടമായ സാമൂഹ്യവിമര്‍ശനത്തേയും കലാകാരന്റെ ആവിഷ്കാരസ്വാതന്ത്യത്തേയും മുന്നിര്‍ത്തി രോമാഞ്ചപുളകിതരാവാറുള്ളവരില്‍ നിങ്ങളുമില്ലേ?

    ചില കമന്റ്സ് ബസില്‍ നിന്നു എടുത്ത് ക്വോട്ടുന്നു.ഇങ്ങനെ ചിന്തിയ്ക്കുന്ന ചിലരുമുണ്ടെന്നു മതഭ്രാന്തന്മാര്‍ മനസ്സിലാക്കാന്‍ .. കമന്റിയവരുടെ അനുവാദമില്ലാതെ ആയതിനാല്‍ പേരുവിവരം വയ്ക്കുന്നില്ല.

    "നിന്ദിക്കപ്പെടാന്‍ അര്‍ഹതയില്ലാത്ത ഒന്നാണോ മതം? മതനിന്ദ ഒരു സാമൂഹ്യപ്രവര്‍ത്തനമാണെന്ന്‌കൂടി ഞാന്‍ പറയും "
    "പ്രവാചകൻ ചോദ്യം ചെയ്യലുകളിൽ നിന്നും ഒളിച്ചോടപ്പെടേണ്ടതുണ്ടോ ? മതങ്ങളെ വിമർശിക്കപ്പെട്ടാൽ സഹിഷ്ണുത നഷ്ടപ്പെടുന്നുവെങ്കിൽ ആ മതങ്ങളെ തൂത്തെറിയുകയാണ് വേണ്ടത്. നിന്ദിക്കപ്പെടാൻ പാടില്ലാത്ത എന്തു തരം മഹത്വമാണ് ഇസ്ലാമിനു മാത്രമായി ഉള്ളത്. വിശ്വാസികൾക്ക് വന്ദിക്കാൻ അവകാശമുള്ളതുപോലെ, അവിശ്വാസിക്ക് അതിനെ നിരാകരിക്കുവാനുമുള്ള അവകാശമില്ലേ ?"
    "ഒരു വലിയ കൂട്ടം വിശ്വസിക്കുന്നു എന്നു കരുതി മറ്റെല്ലാവരും അതിനെ വന്ദിക്കണമെന്നുണ്ടോ?"
    "എന്തുകൊണ്ടാണ് നിന്ദിക്കാൻ പാടില്ലാ എന്നു പറയുന്നത്? സർവമതങ്ങളും അടിസ്ഥാന രഹിതമയ അന്ധവിശ്വാസങ്ങളിലൂടെയാണ് നിലകൊള്ളുന്നതെന്നു ഞാൻ പറയുന്നു. അത്തരത്തിൽ എല്ലാ മത വിശ്വാസികളും വിഡ്ഡിക്കൂട്ടങ്ങൾ മാത്രമാണ്. എനിക്ക് എന്റെ വിശ്വാസത്തെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുള്ളതുപോലെ ഷാസിന് അതിനെ എന്റെ വിശ്വാസത്തെ വിഡ്ഡിത്തമെന്നു വിളിക്കനും അവകാശമുണ്ട്. ഉണ്ടാകണം"
    "വിശ്വാസം വ്യക്തിപരമാണെന്നു പറയുന്നു ഷാസ്. അതെ വ്യക്തിപരമായ അവകാശമാണ് ഒരു വീഡ്ഡിത്തത്തെ ഉറക്കെ വിളിച്ചു പറയാനുള്ള എന്റെ അവകാശവും. ഇക്കാര്യത്തിൽ ഞാൻ വെട്ടേറ്റ അദ്ധ്യാപകന്റെ പക്ഷത്താണ്. അദ്ദേഹം മനഃപൂരവ്വമായ ദുരുദ്ദേശ്യത്തോടെയള്ള അങ്ങിനൊരു ചോദ്യപ്പേപ്പർ തയ്യറാക്കിയതെങ്കിലും ആ ചോദ്യപ്പേപ്പർ നിർമ്മിക്കാനുള്ള അവകാശവും അദ്ദേഹത്തിനുണ്ടെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു. ലോകത്തിലെ സകലമാന ജനതയെയും ദൈവം സൃഷ്ടിച്ചതാണെന്ന ബ്രഹ്മാണ്ഡ വിഡ്ഡിത്തം വിളിച്ചു കൂവുന്ന ശുദ്ദ നുണയന്മാരാണ് മത പ്രവാചകർ. ഒരു പറ്റം ജനതയെ അത് സത്യമാണെന്നു വിശ്വെഅസിപ്പിക്കാനും അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ വിഡ്ഡിത്തത്തെ ആരും കുറ്റം പറയാൻ പാടില്ല എന്നു പറയുന്നവനെ എന്തു വിളിക്കണം ?"
    "ദൈവത്തിനെ വാളുകൊണ്ട് സംരക്ഷിക്ക് വിശ്വാസികളേ, മനുഷ്യന്റെ ചോര കുടിക്കാന്‍ കൊടുക്ക്"

    ReplyDelete
  124. ellavarum poyi itamarukinte pusthakangal vayikkuka ,pls.......

    ReplyDelete
  125. മതവും മദവും തമ്മിലുള്ള വ്യത്യാസം ഇനിയും മനുഷ്യർ മനസ്സിലാക്കേണ്ടിയിരിക്കുന്നു..
    നമ്മുക്ക് നമ്മളിൽ നിന്ന് രക്ഷ തേടേണ്ടി വരുന്ന ഭീകരമായ അവസ്ഥ..

    ReplyDelete
  126. @ സ്വപ്നാടകന്‍

    >>>തിരക്കഥയുടെ രീതിശാസ്ത്രം എന്ന പാഠഭാഗത്തിലുള്ളതല്ലാതെ ഒരക്ഷരം പോലും കൂടുതല്‍ ചേര്‍ത്തിട്ടില്ല ജോസഫ് മാഷ് ചോദ്യപ്പേപ്പറില്‍ . <<<


    ആ പാഠപുസ്തകത്തിന്റെ പേര് ഒന്ന് പറയുമോ ?
    ( ഇല്ലാത്ത പാഠപുസ്തകത്തിന്റെ പേര് എങ്ങനെ പറയും ? അങ്ങനെ ഒരു പുസ്തകം ന്യൂ മാന്‍ കോളേജിലെ രണ്ടാം വര്‍ഷ ബി കോം വിദ്ധ്യാര്തികള്‍ പഠിച്ചിട്ടുമില്ല )
    തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെട്ട ഭാഗത്ത്‌ പടച്ചവനോട് സംസാരിക്കുന്നു എന്ന് പറയുന്ന ഭ്രാന്തന്റെ പേര് 'മുഹമ്മദ്‌'
    എന്നല്ല . അത് ഈ അദ്ധ്യാപകന്‍ മാറ്റി എഴുതിയതാണ് .

    (പുസ്തകത്തിന്റെ പേര് : തിരക്കഥകളുടെ രീതിശാസ്ത്രം / പുസ്തകത്തിന്റെ രചയിതാവ് : പി എം ബിനുലാല്‍ / പുസ്തകത്തിന്റെ പ്രസാധകര്‍ : ഭാഷാ ഇന്‍സ്റ്റിട്യൂട് / ചോദ്യമായി നല്‍കിയ ഭാഗം എടുത്തിരിക്കുന്നത് : 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ നിന്നും / ലേഖനത്തിന്റെ രചയിതാവ് : പി. ടി. കുഞ്ഞിമുഹമ്മദ് )

    കാര്യങ്ങള്‍ വേണ്ടത് പോലെ കൂടുതല്‍ മനസ്സിലാക്കി പ്രതികരിക്കുമല്ലോ ?

    ReplyDelete
  127. പി എം ബിനുലാലിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകം എം എ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളതാണു.ബാക്കിയെല്ലാം നൌഷാദ് വടക്കേല്‍ പറഞ്ഞത് തന്നെ.അപ്പറഞ്ഞതില്‍ മാത്രം പിടിച്ചു കറങ്ങാതെ..വേറെയും പറഞ്ഞിട്ടുണ്ടല്ലോ എന്റെ കമന്റില്‍.

    മുഹമ്മദ് എന്ന പേരിനു മുഹമ്മദ് നബി എന്ന അര്‍ത്ഥം കാണുമെന്നു മുങ്കൂട്ടി കാണാഞ്ഞതാണു ജോസഫ് മാഷ് ചെയ്ത തെറ്റ്.
    എന്റെ നാട്ടിലുമുണ്ട് ഒരു മുഹമ്മദ്,അയാളെ ഞാനടക്കമുള്ള നാട്ടുകാര്‍ വിളിക്കുന്ന തെറികളെല്ലാം പ്രവാചകന്‍ മുഹമ്മദിനെയാകുമോ?അറിഞ്ഞാല്‍ കൊള്ളാം.

    ReplyDelete
  128. >>>പി എം ബിനുലാലിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകം എം എ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളതാണു.ബാക്കിയെല്ലാം നൌഷാദ് വടക്കേല്‍ പറഞ്ഞത് തന്നെ.<<<


    അപ്പൊ ആദ്യം പറഞ്ഞത് തെറ്റാണെന്ന് സമ്മതിച്ചല്ലോ ..എം എ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തില്‍ നിന്ന് രണ്ടാം വര്‍ഷ ബി കോം വിദ്ധ്യാര്തികള്‍ക്ക് ചോദ്യമെഴുതെണ്ട കാര്യമുണ്ടോ ? അതില്‍ തന്നെ ഒരാളുടെ പേര് മാറ്റി എഴുതേണ്ട കാര്യമില്ലല്ലോ ? നന്നായി ...


    >>>എന്റെ നാട്ടിലുമുണ്ട് ഒരു മുഹമ്മദ്,അയാളെ ഞാനടക്കമുള്ള നാട്ടുകാര്‍ വിളിക്കുന്ന തെറികളെല്ലാം പ്രവാചകന്‍ മുഹമ്മദിനെയാകുമോ?അറിഞ്ഞാല്‍ കൊള്ളാം.<<<

    ഒരിക്കലുമില്ല . അങ്ങനെ വിളിക്കുന്ന തെറികളുടെ പുറകെ മത നിന്ദ ആരോപിച്ചു മത വിശ്വാസികള്‍ നടന്നിട്ടുമില്ല . എല്ലാം താങ്കളുടെ മുന്‍ വിധികള്‍ . അല്ലെങ്കില്‍ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍..

    ReplyDelete
  129. സമ്മതിച്ചില്ലല്ലോ നൌഷാദ്
    തിരക്കഥയുടെ രീതിശാസ്ത്രമെന്ന പുസ്തകം പാഠപുസ്തകമല്ലാന്നു ഞാന്‍ പറഞ്ഞോ?

    >>അപ്പൊ ആദ്യം പറഞ്ഞത് തെറ്റാണെന്ന് സമ്മതിച്ചല്ലോ ..എം എ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള പുസ്തകത്തില്‍ നിന്ന് രണ്ടാം വര്‍ഷ ബി കോം വിദ്ധ്യാര്തികള്‍ക്ക് ചോദ്യമെഴുതെണ്ട കാര്യമുണ്ടോ ? അതില്‍ തന്നെ ഒരാളുടെ പേര് മാറ്റി എഴുതേണ്ട കാര്യമില്ലല്ലോ ? നന്നായി<<<<

    ചിഹ്നനത്തിനുള്ള ചോദ്യം പാഠഭാഗത്തില്‍ നിന്നു തന്നെയാണോ താങ്കള്‍ എഴുതിയ പരീക്ഷകളില്‍ വരാറ്?ഭാഷ ഒരു വിഷയമായി ഞാന്‍ പഠിച്ച പന്ത്രണ്ടാം ക്ലാസുവരെയുള്ള പരീക്ഷകളില്‍ അങ്ങനെയല്ലാതെയും വന്നിട്ടുണ്ട്.പാഠഭാഗത്തുനിന്നു മാത്രം ചോദ്യം ചോദിക്കേണ്ട ഒന്നാണു ചിഹ്നനം എന്ന് വിവരമുള്ളവര്‍ പറയുമെന്നു തോന്നുന്നില്ല.ഒരാളുടെ പേരും മാറ്റി എഴുതിയില്ല.പുസ്തകത്തില്‍ ഭ്രാന്തനു പേരില്ല,വളരെ സാധാരണമായൊരു മുസ്ലീം നാമമായ മുഹമ്മദ് എന്ന പേര് ആ കഥാപാത്രത്തിനു കൊടുക്കുക മാത്രമാണു ജോസഫ് മാഷ് ചെയ്തത്.

    ഏത് ന്യായം അനുസരിച്ചാണോ അത് മതനിന്ദ ആകുന്നത് അതേ ന്യായം വച്ച് നാട്ടിലെ ഒരു മുഹമ്മദുമാരെയും ചീത്ത വിളിക്കാന്‍ പറ്റില്ലല്ലോ

    ReplyDelete
  130. @ബിജുകുമാര്‍ ആലക്കോട്....
    അങ്ങനെ പറയാതെ ബിജുകുമാര്‍ ആലക്കോട്....
    വല്ല മുഉല്യങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്നുന്റെങ്കില്‍ അത് മതം പധിപ്പിച്ചതാണ്ണ്‍ . അത് കളഞ്ഞ കുളിച്ചത് മതഭ്രാന്തന്മാര്‍. അവരെക്കാള്‍ വലിയ ഭ്രാന്തന്മാരും ക്രൂരന്മാരുമ് മതമില്ലാതവരില്‍ ഉണ്ടായിട്ടുണ്ട്. മതമുക്തന്റെ മൂല്യം പോലും മതവിശ്വാസികളായ അവന്റെ പൂര്‍വികരില്‍ നിന്നും ലഭിച്ചതാണ് .

    ReplyDelete
  131. @ സ്വപ്നാടകന്‍
    "മുഹമ്മദ് എന്ന പേരിനു മുഹമ്മദ് നബി എന്ന അര്‍ത്ഥം കാണുമെന്നു മുങ്കൂട്ടി കാണാഞ്ഞതാണു ജോസഫ് മാഷ് ചെയ്ത തെറ്റ്."

    അക്രമത്തെ ശക്തമായി അപലപിച്ചു കൊണ്ട് തന്നെ പറയട്ടെ. തങ്ങള്‍ ഈ പറഞ്ഞത് വാസ്തവവിരുദ്ധമാണ്. ഇങ്ങിനെ ചോദ്യം ഉണ്ടാക്കിയാല്‍ പ്രശ്നമാവും എന്ന് ജോസഫ്‌ മാഷിനു വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും അയാള്‍ അത് അവഗണിക്കുകയായിരുന്നു. എന്ന് വെച്ചാല്‍ അയാളുടെ മതബ്രാന്ത് അയാളെ അന്ധനാകുകയായിരുന്നു.

    ReplyDelete
  132. @ സ്വപ്നാടകന്‍
    ഇത് രണ്ടും മത ഭ്രാന്തിന്റെ പ്രശ്നമാണ്. ചോദ്യങ്ങളിലെ അനൌചിത്യവും അപകടവും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാണിച്ചിട്ടും ജൊസഫ് അത് തിരുത്താന്‍ തയ്യാറായില്ല എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. മറ്റെന്തെല്ലാം ചോദിക്കാനുണ്ട്. മൂന്നു ഗ്ലാസ്സുകളിലായി വിഷവും പാലും വെള്ളവും ഉണ്ടെങ്കില്‍ വിഷം തന്നെ തിരഞ്ഞെടുക്കുന്നത് തികഞ്ഞ വിവരക്കെടല്ലേ.
    :"എന്താടാ നായെ
    മൂന്നു കഷ്ണം എന്ന് പറഞ്ഞില്ലേടാ നായിന്റെ മോനെ" (ഇതിന്റെ പൂര്‍ണ രൂപം ഞാന്‍ ഒഴിവാക്കുന്നു)
    മറ്റെല്ലാം വാദത്തിനു വേണ്ടി സമ്മതിക്കാം എന്നാല്‍ ഇത്തരം ആഭാസകരമായ പ്രയോഗങ്ങള്‍ ഒരു അദ്ധ്യാപകന്‍ കുട്ടികളുടെ ചോദ്യ പേപ്പറില്‍ ബോധ പൂര്‍വ്വം ഉള്‍പ്പെടുത്തുമ്പോള്‍ അതില്‍ ഒരുപാട് ശരികേടുകള്‍ ഉണ്ട്. പ്രത്യേകിച്ചും ഒരു പൊതു വിദ്യാലയത്തിലെ ചോദ്യ പേപ്പറില്‍ അതുള്‍പ്പെടുത്തുമ്പോള്‍ ജോസഫിന്റെ മത ഭ്രാന്ത് വ്യക്തമാണ്. ദൈവം മുഹമ്മദിനോട് സംസാരിക്കുന്നു എന്ന് പറയുമ്പോള്‍ ആ മുഹമ്മദ്‌ ആരെയാണ് ഉദ്ദേശിച്ചത് എന്ന് അറിയാന്‍ ഏറെ ബുദ്ധി വേണമെന്നില്ല. ഇതൊരു നല്ല പ്രവണതയാണെന്ന് പറയാനാവില്ല. എന്നാല്‍ ഇദ്ദേഹം സ്വന്തം തെറ്റ് ഏറ്റു പറഞ്ഞു നല്ല മനുഷ്യന്‍റെ മാതൃക കാട്ടി. തെറ്റ് പറ്റാത്ത മനുഷ്യരില്ല.

    ജോസഫിന്റെ കൈ വെട്ടിവെട്ടിയവര്‍ ഒരു നിലക്കും മാപ്പ് അര്‍ഹിക്കുന്നില്ല. "മതത്തില്‍ നിങ്ങള്‍ അതിര് കടക്കരുത്" എന്ന ഖുര്‍-ആന്‍ സന്ദേശത്തെ അവഗണിച്ചു ഇവര്‍ കാണിച്ച മത നിന്ദ തീര്‍ത്തും അപലപനീയമാണ്. ശിക്ഷാര്‍ഹമാണ്. മത വിദ്വേഷം വളര്‍ത്താനുള്ള ഇത്തരം ശ്രമങ്ങളെ കേരളീയ സമൂഹം തിരിച്ചറിയണം. നല്ല മനുഷ്യരായിത്തീരാനാണ് എല്ലാ മതങ്ങളും ഉപദേശിക്കുന്നത്. സഹജീവി സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്. നിങ്ങളില്‍ ക്ഷമിക്കുന്നവനാണ് ഉത്തമന്‍ എന്ന് മതം ഉപദേശിക്കുന്നത് മതം കലാപങ്ങള്‍ക്ക് എതിരാണ് എന്നത് കൊണ്ടാണ്.

    ReplyDelete
  133. anjuttty said...
    "മിസ്റ്റർ ബഷീർ.... കമ്മന്റ്‌ ഡെലീറ്റ്‌ ചെയ്യാതെ ആണുങ്ങളെ പോലെ മറുപടി തരുന്നതല്ലേ അതിന്റെ ശരി....."

    ആരുടെ കമന്റ്‌ ഡിലീറ്റ് ചെയ്ത്ന്നാണ് താങ്കളുടെ പരാതി? അനു എന്ന വ്യാജ പേരില്‍ ഇവിടെ വന്ന് കൊലവിളി നടത്തിയ ഒരാളുടെ കമന്റ്‌ ഒഴികെ മറ്റൊന്നും ഡിലീറ്റ് ചെയ്തിട്ടില്ല. താങ്കളുടെ തന്നെ പ്രകോപനപരമായ കമന്റ്‌ ഒരു തെളിവിനായി ഇവിടെയുണ്ട്. ("ഇനി ആരും പ്രവാചകനെ നിന്ദിച്ച്‌ എഴതരുത്‌... അതിനുള്ള ഒരു താക്കീത്‌ ആണ്‌ ഇത്‌. ഇനിയും ഇതാരെങ്കിലും ആവർത്തിച്ചാൽ ഞങ്ങൾ ഇനിയും ചെയ്യും....") ആ ഒരു കമന്റ്‌ മതി താങ്കളെ പോലീസ് പൊക്കാന്‍. എന്റെ ഫാമിലി ബ്ലോഗിലും ഇതേ പേരില്‍ വന്ന് മുമ്പ് കമന്റ്‌ ചെയ്തതായി ഓര്‍ക്കുന്നുണ്ട്. സൈബര്‍ സെല്ല് വിചാരിച്ചാല്‍ ഒരു ദിവസം ദിവസം കൊണ്ട് ആളെ പിടിക്കാം. വല്ലാതെ ആണത്തം പഠിപ്പിക്കല്ലേ.

    ReplyDelete
  134. കാക്കത്തൊള്ളായിരം സംഘടനകളുണ്ടല്ലോ ഈ കേരളത്തില്‍.. എന്നിട്ടും ജോസഫ്‌ മാഷിന്‌ രക്തം വേണമെന്ന്‌ പറഞ്ഞ്‌ അദ്ദേഹത്തിണ്റ്റെ സഹോദരി ആദ്യം വിളിച്ചത്‌ താങ്കള്‍ പറയുന്ന കപടമതേതര ജമാഅത്തിനെയാണല്ലോ..എന്ത്‌ കൊണ്ടിങ്ങനെ സംഭവിച്ചു. ഓരോ ജമാഅത്ത്‌ - സോളിഡാരിറ്റി പ്രവര്‍ത്തകനും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്നവരാണ്‌. മാധ്യമങ്ങളുടെയും മതേതര നാട്യക്കാരുടെയും കൂവിയാര്‍ക്കലുകള്‍പ്പുറം ഓരോ പ്രദേശത്തെയും ജനങ്ങള്‍ക്ക്‌ നന്നായറിയാം ജമാഅത്ത്‌ - സോളിഡാരിറ്റി പ്രവര്‍ത്തകരെ.

    ReplyDelete
  135. @ anjuttty

    ഏതോ അട്ടത്ത് ഒളിഞ്ഞിരുന്നു വ്യാജ പേരില്‍ കമെന്റിടുന്നവരെ ആണുങ്ങള്‍ എന്നല്ല അനോണികള്‍ അഥവാ ആണും പെണ്ണും കെട്ടവര്‍ എന്നല്ലേ പറയുക.

    ***(അതിനുള്ള ഒരു താക്കീത്‌ ആണ്‌ ഇത്‌. ഇനിയും ഇതാരെങ്കിലും ആവർത്തിച്ചാൽ ഞങ്ങൾ ഇനിയും ചെയ്യും....")***
    Anjutty- താങ്കള്‍ ഈ കൃത്യത്തില്‍ ഉള്പെട്ടിട്ടുള്ള ആളാണോ. എങ്കില്‍ ഒന്ന് പറഞ്ഞോട്ടെ. ദയവായി കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം മലീമാസമാക്കരുത്. വിവിധ മതങ്ങളില്‍ വിശ്വസിച്ചുകൊണ്ടും അല്ലാതെയും എകോതര സഹോദരന്മാരായി ജീവിക്കുന്നവരാണ് കേരളീയര്‍. അതങ്ങിനെ അങ്ങ് പൊയ്ക്കോട്ടേ. ഞങ്ങളെ വെറുതെ വിട്ടേക്കൂ.

    ReplyDelete
  136. എന്താണ് ഇസ്‌ലാം തീവ്രവാ‍ദത്തെ പറ്റി പഠിപ്പിക്കുന്നത് ?
    തീവ്രവാദ വിരുദ്ധ കാമ്പയിൻ കാലയളവിൽ പ്രമുഖ പണ്ഡിതൻ കെ.കെ.എം. സ‌അദി യുടെ പ്രഭാഷണം. 2 വി.സി.ഡി കളിലായി

    ഇവിടെ ക്ലിക് ചെയ്ത് കാണുക /കേൾക്കുക


    ആദ്യ ക്ലിപ് അവസാനമായിരിക്കും ലിസ്റ്റ് ചെയ്ത് വരിക എന്നുണർത്തട്ടെ

    ReplyDelete
  137. തീവ്ര-ഭീകര വാദങ്ങളെല്ലാം കല്ലിവല്ലി..!

    ReplyDelete
  138. ദാന ദര്‍മങ്ങള്‍ ചെയ്യുബോള്‍ അതു
    രഹസ്യമായിരിക്കനം എന്നാണല്ലൊ പ്രവാജകന്‍
    പടിപ്പിചത്‌...അപ്പോള്‍
    10കുപ്പി രക്തം ദാനം ചെയ്തത്‌
    വിളംബരം ചെയ്ത്‌ നടക്കുന്ന
    സൊളിദാരിറ്റിയുടെ പ്രവര്‍തനത്തില്‍
    എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്‌

    ReplyDelete
  139. dear Suha
    ചെയ്തത് എടുത്തുപറയാത്ത ഒരു സംഘടനയുടെ പേരൊന്നു കേള്‍ക്കാന്‍ പൂതിണ്ടായിരുന്നു.. സ്വന്തം പ്രസ്ഥാനത്തിന്റെ മുഖപത്രം നോക്കുക.. ഫോട്ടോ അടക്കം കാണാം

    ReplyDelete
  140. @ suha
    @Anvar Vadakkangara
    ദയവായി ഇത് നിര്‍ത്തൂ.

    ReplyDelete
  141. @Anvar vadakkangara ...10കുപ്പി രക്തം ദാനം നല്‍കുംബോള്‍
    അതു രഹസ്യമാക്കിയാല്‍
    പടച്ചോന്റെ കയ്യീന്നു
    കിട്ടുമായിരുന്ന
    കൂലി വെറുതെ കലഞ്ഞല്ലോ എന്ന
    സഹദാപം കൊണ്ട്‌ പറഞ്ഞതാ.....ഒരു
    പ്രസ്തനത്തിനേയും ആക്ഷേപിക്കാനല്ല..താങ്കള്‍ക്ക്‌
    അതു
    ആക്ഷേപം ആയിതോന്നിയെങ്ങില്‍....എനിക്ക്‌
    ഒരു കുഴപ്പവും ഇല്ല....

    ReplyDelete
  142. ബഹുമാനപെട്ട അക്ബറിക്ക പരഞ്ഞത്‌
    കൊണ്ട്‌ Anvar vadakkangaraആയിട്ടുള്ള ഏട്ടുമുട്ടള്‍
    ഞാന്‍ അവസാനിപ്പിച്ചു

    ReplyDelete
  143. @Suha,
    ചെയ്തത് എടുത്തുപറയുന്നത്‌ വെറും പബ്ലിസിറ്റിക്ക് വേണ്ടിയല്ല. രക്തം നല്‍കിയവരെ ഭീഷണിപ്പെടുത്തുന്ന 'മതെതരക്കാരുടെ' ഉള്ളിലിരിപ്പ് നാലാള്‍ അറിയട്ടെ എന്നതിനാണ് അബു മാഷ് എഴുതിയത്. പിന്നെ പല നല്ല കാര്യങ്ങളും പബ്ലിസിറ്റി ഉണ്ടാവുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് ഒരു പ്രജോദനം കൂടിയവുമെങ്കില്‍ ആ ഗണത്തിലും പെടുത്താം.. അതുകൊണ്ടാണല്ലോ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ നിരാലംബര്‍ക്ക് 100 കണക്കിന് വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയപ്പോള്‍ കേരള സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തന്നെ സോളിഡാരിറ്റിയില്‍ വിശ്വാസമര്‍പ്പിച്ച് കൂടുതല്‍ വീടുകള്‍ക്കുള്ള ഫണ്ട്‌ അനുവദിച്ചത്.

    ReplyDelete
  144. Suha: Anvar vadakkangaraആയിട്ടുള്ള ഏട്ടുമുട്ടള്‍ ഞാന്‍ അവസാനിപ്പിച്ചു.

    എറ്റുമുട്ടാന്‍ ഇതൊന്തോന്ന് അര്‍ജണ്റ്റീന - ബ്രസീല്‍ ഫുട്ബോള്‍ മാച്ചോ?!! അതായിരിക്കുമല്ലോ റഫറി പറഞ്ഞപ്പോള്‍ 'കളി' നിര്‍ത്തിയത്‌!

    ReplyDelete
  145. Read Prof. Joseph's News Statement

    http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?programId=1186580&BV_ID=@@@&tabId=14&contentId=7505878

    എന്റെ സംശയങ്ങള്‍!!

    1) യൂണിവേഴ്സിറ്റി നിര്‍ദേശിച്ച പുസ്തകത്തിലെ അതെ വരികള്‍ തന്നെയാണോ ചോദ്യപ്പേപ്പരില്‍ കൊടുത്തത്?
    (തിരക്കഥയുടെ രീതി ശാസ്ത്രം യൂണിവേര്‍സിറ്റി നിര്‍ദേശിച്ച പുസ്തകം തന്നെയോ )
    2) തെറ്റിധാരണ മാറ്റാന്‍ തുടക്കത്തില്‍ ആരും സഹായിച്ചില്ലത്രേ
    3) ജയിലിലായതിനാല്‍ തനിക്കതിന് കഴിഞ്ഞതുമില്ല!! എന്നാ ജയിലില്‍ പോയത്
    4) ഇപ്പോള്‍ സഭയും സരക്കാരും സംഘടനകളും മുന്നോട്ട് വന്നു..
    മുമ്പ് ഇല്ലേ?

    ഈ പ്രൊഫസ്സര്‍ ഒരു പ്രൊഫഷണല്‍ തന്നെ എന്നാണ് എന്റെ വിനീതമായ അഭിപ്രായം

    ReplyDelete
  146. This comment has been removed by the author.

    ReplyDelete
  147. പോസ്റ്റും പ്രതികരണങ്ങളും നന്നായി.

    സംഭവം തികച്ചും അപലപനീയമാണ്, പക്ഷെ, ഇതില്‍ നമ്മുടെ hypersensitivityക്കും ഒരു പങ്കുണ്ട്.

    ജോസഫ് മാഷ്‌ ചെയ്തത് ഒരു പെഴ്സണല്‍ കിറുക്ക് മാത്രം. ഒരു സ്വകാര്യ കോളജിന്റെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യത്തില്‍ ഒരു മതത്തോടുള്ള തന്റെ വിദ്വേഷം ബുദ്ധിരഹിതമായി പ്രകടിപ്പിച്ചു. വിവേകമുള്ള ഒരു സമൂഹം ഇതിനോട് എങ്ങനെ പ്രതികരിക്കും? സംഘടിതപ്രവര്‍ത്തനമില്ലാത്ത, ഒരു വ്യക്തിയിലൊതുങ്ങി നില്‍ക്കുന്ന, വലിയ ഉപദ്രവമില്ലാത്ത ഒരു വട്ടു മാത്രമായിക്കണ്ട് തള്ളിക്കളയും. അയാള്‍ക്ക്‌ ഒരു താക്കീത് കൊടുക്കും. അത്രയേ കാണുള്ളൂ. കേരളം ഇതിനോട് എങ്ങനെ പ്രതികരിച്ചു? ചില സംഘടനകള്‍ ഇതിനെയൊരു ഭീമനിഷ്യൂ ആയി ഏറ്റെടുത്തു. ഒരു മൂലയ്ക്കൊതുക്കേണ്ട വാര്‍ത്തയെ മാധ്യമങ്ങള്‍ ദിവസങ്ങളോളം വെണ്ടയ്ക്കയാക്കി. പലര്‍ക്കും ഇത് തങ്ങളുടെ സെക്യുലര്‍ credentials തെളിയിക്കാന്‍ പറ്റിയ ഒരവസരമായി. അതുകാരണം, പൊലീസ്‌ ഇടപെടേണ്ടതില്ലാതിരുന്ന ഒരു സംഗതിയില്‍ പൊലീസ്‌ ഇടപെടേണ്ടി വന്നു. മാഷ്‌ സസ്പന്‍ഷെനിലായി, കുടുംബം പീഡിപ്പിക്കപ്പെട്ടു, ചില തീവ്രവാദികളുടെ ഹിറ്റ്‌ലിസ്റ്റില്‍ സ്ഥാനം നേടി. കൈ വെട്ടി. അങ്ങനെ ഒന്ന് ഉറുമ്പ്‌ കടിച്ചതിനെ കേരളം ഒരു വലിയ വ്രണമാക്കി.

    മതവിദ്വേഷത്തെപ്പറ്റി over conscious ആയിരുന്നാലുള്ള കുഴപ്പം ഒരു ചെറിയ പ്രശ്നം പോലും പര്‍വതീകരിക്കപ്പെടും, അത് വലിയ വ്രണമായി മാറും എന്നതാണ്. ഏത് മതേതര രാജ്യത്തും ജോസഫിനെപ്പോലുള്ള കിറുക്കന്മാര്‍ കാണും. പക്ഷെ, ശരിക്കും സെക്കുലര്‍ ആയ ഒരു സമൂഹത്തില്‍ ഇവരുടെ ഇത് പോലുള്ള ഒറ്റപ്പെട്ട കോപ്രായങ്ങള്‍ അപലപിക്കാന്‍ വേണ്ടിപോലും ആരും മൈന്‍ഡ് ചെയ്യില്ല. over consciousnessആണ് ഇവിടെ ഒടുവില്‍ അപകടം ഉണ്ടാക്കിയത്. over consciousness കാരണം ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന പരിപാടി കേരളം നിര്‍ത്തണം. പകരം ഇവിടെ പലരും ചൂണ്ടിക്കാട്ടിയ സഹിഷ്ണുതയാണ്‌ വേണ്ടത്.

    ReplyDelete
  148. To Anu @

    Blog article and its comments are clear how to think commen malayalees. here i see 100 and more comments.. But only one man (name ANU), means only 1% thinking as in dark mind...

    With respect.. I request to mr. Anu... Ningal mattullavarku Quraanum, Islamum Padippikkum mumbu Athinakathullathu onnu vayikkanam...

    Munkazhinna samoohathey kurichu allah parannathu soochippikkunnu... ''Ningal grantham (kithab) chumakkunna kazhuthakal avaruth... ith Anu viney poley, apakada karikalaya Islam namadharikalkulla warning koodiyanu...>

    ReplyDelete
  149. എനിക്ക് പേടിയാവുന്നു

    ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. ഒരു പാട് ദേശക്കാര്‍ ഉണ്ട് കൂടെ. പിറന്ന മണ്ണിലേക്ക് തിരിച്ചു പോയാല്‍ ശാന്തമായ ജീവിത സാഹചര്യങ്ങളില്ലതവരാന് പലരും. ദൈവാനുഗ്രഹത്താല്‍ ഇന്ന് വരെയും കേരളം ശാന്തമാണ്‌. ദയവു ചെയ്തു എല്ലാവരും കൂടി ആ അവസ്ഥ നശിപ്പിക്കരുത്. കേരളം പൂര്‍ണമായി സാമുദായികമായി വേര്‍തിരിഞ്ഞാല്‍ ഇത്ര കാലവും നാം അഭിമാനിച്ചതൊക്കെ വെറുതെയാകും. പതുക്കെയായി സമൂഹത്തില്‍ അത് പടര്‍ന്നു കയറുക തന്നെയാണ്. ഗള്‍ഫിലിരുന്നു നോക്കുമ്പോള്‍ അത് ഏറെ വ്യക്തമാണ്‌. വര്‍ഗീയത ഉണ്ടാക്കുന്ന ഏറ്റവും വലിയ ഭവിഷത്ത് അത് അതാതു സമുദായങ്ങളിലെ നവോത്ഥാന ശ്രമങ്ങളെ പാടെ കെടുത്തിക്കളയും എന്നതാണ്. നമ്മള്‍ ഐക്യപ്പെടണം എന്ന മുദ്രാവാക്യത്തിന്റെ അരികു പറ്റി ചില കൈകള്‍ ഉയര്‍ന്നു വരും, തരം പോലെ നവോത്ഥാന ശ്രമങ്ങളുടെ വായ് മൂടിക്കളയും.

    പ്രവാചകനും ഖുറാനും മനുഷ്യരാശിയുടെ പൊതു സ്വത്താണ്‌. ദൈവം അത് സംരക്ഷിക്കും.ദൈവത്തിനു ഗുണ്ടകളുടെ ആവശ്യമില്ല. സ്വയം ആത്മ വിശ്വസമില്ലാതവരാന് വെറുതെ അസ്വസ്ഥരാകുന്നത്. പ്രവാചകന്റെ ഇസ്ലാമിനെ പിന്തുടരുകയും സാമുദായിക ഇസ്ലാമിനെ പൊട്ട കിണറില്‍ ഉപേക്ഷിക്കുകയും ചെയ്യുക . തഹസീല്‍ദാരുടെ സമുദായ സര്ടിഫികറ്റ് ദൈവതിനടുത്തു വിലപ്പോകില്ല.

    കേരളത്തില്‍ ക്രൈസ്തവ മുസ്ലിം ഹിന്ദു പണ്ഡിതന്മാര്‍ ഇടയ്ക്കു ഒരുമിച്ചു കൂടി ആശയങ്ങള്‍ പങ്കു വെക്കുന്നത് നന്നാകും. പൊതു പ്രവേശനതിന്റെയോ വീഡിയോ കവരെജിന്റെയോ ആവശ്യമില്ല. അപ്പോള്‍ കന്യ സ്ത്രീയുടെ മഫ്തയും ഫാത്തിമയുടെ മഫ്തയും ഒന്നാണെന്ന് തിരിച്ചറിയാം. സൗകര്യം പോലെ മാറി ഉപയോകിക്കുക പോലുമാവം. ജോസെഫിനു താനൊരു മണ്ടനയിപ്പോയല്ലോ എന്ന തിരിച്ചറിവ് എന്നെങ്കിലും വരാനും മതിയാകും.

    സര്‍കാരും പോലീസും മാധ്യമങ്ങളും നിഷ്പക്ഷമായി പെരുമാറുക. തീവ്രവാദങ്ങളെ ആശയ സമരങ്ങളിലെക്കും സംവാടങ്ങളിലെക്കും വളരാന്‍ നിര്‍ബന്ധിക്കുക. കേരളം എന്നും എല്ലാവര്ക്കും മാതൃകയാവട്ടെ. എന്നും നമുക്ക് അഭിമാനത്തോടെ നെഞ്ചു വിരിച്ചു നടക്കണം.

    ReplyDelete
  150. “എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും” അതേ ഇതാണ് സത്യം.
    പച്ചപരമാര്‍ത്ഥം.വളരെ നന്നായി ഭായ് ..

    ReplyDelete
  151. പകല്‍ ജോലിത്തിരക്കിനിടെ ശ്രദ്ധിക്കാതെ കമന്‍റ് പോസ്റ്റ്‌ ചെയ്ത് അക്ഷരത്തെറ്റുകള്‍ കൊണ്ട് വായനക്കാരെ പീഡിപ്പിച്ചതില്‍ ക്ഷമ ചോദിക്കട്ടെ.

    ആകെക്കൂടി നോക്കുമ്പോള്‍ ഇവിടെ ഈ കമന്‍റ് കോളത്തില്‍ എല്ലാ തരക്കാരും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കേരളീയ പൊതു സമൂഹത്തിന്‍റെ ഒരു പരിച്ഛെദം ഇവിടെ പ്രത്യക്ഷമായി.
    A kaleidoscopic view of kerala society.

    ആരൊക്കെയാണ് നമ്മള്‍. മതഭ്രാന്തന്മാര്‍, കപടനാട്യക്കാര്‍, കൊച്ചു കിണര്‍ വൃത്തത്തില്‍ ലോകമെന്നഹങ്കരിക്കുന്നവര്‍, വിശാല മാനവ ദര്‍ശനത്തിനു പകരം വികലമായ അസഹിഷ്ണുതയുടെ ഓളങ്ങളില്‍ രമിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍. തന്‍റെ പ്രസ്ഥാനത്തിന്‍റെ ഇടുങ്ങിയ ചുവരുകള്‍ക്കപ്പുറത്തേക്ക് കാഴ്ച പോകാത്തവര്‍. ഈ തടവറയില്‍ ഒരു കലാപത്തിനുള്ള സമയം അതിക്രമിച്ചു. ചിന്തയുടെ കലാപം.

    Freedom from all forms of bigotries, religious, political, caste and class. God created all human beings and god shall decide whom to be blessed and whom to be punished. Meanwhile, here on the earth let’s tolerate each other, irrespective of his faith or his faithlessness. Let all the flowers bloom, irrespective of their hue and fragrance. Fight you might and natural, but only with ideas, not by shedding your blood.

    ReplyDelete
  152. Kerala: Islamic court ordered chopping of professor's hand

    (From rediff.com)

    It was a Taliban-model court Darul Khada (God's abode or God's court) which ordered the chopping off the palm of Professor T D Joseph, the Malayalam professor of Newman's College, Thodupuzha, recently.

    The shocking revelation had come during the interrogation of Popular Front activist Ashraf, who is the first accused in the case. Joseph was accused of preparing an internal question paper for second year B Com students of the college, which outraged the Muslim community, who found it defamatory to Prophet Mohammed.

    A group of eight persons, allegedly members of the Popular Front of India [ Images ], had waylaid Joseph and chopped off his right palm, while he was returning from his Sunday mass at the local Nirmala church in Muvattupuzha, along with his mother and sister.

    Sources in the state police told rediff.com that Ashraf had spilled the beans that the Islamic court, which was functioning in Kerala [ Images ] under the auspicious of the Popular Front, had given the sentence to chop off the right hand of Prof Joseph, for 'blasphemy to Prophet Mohammed.'

    Police sources also informed that Eaasa Moulavi was the Kerala coordinator of the Darul Khada, and this particular case was decided by its branch in Eearattupettah, in Kottayam district, which is very near to Muvattupuzha, the site of the incident.

    Those arrested have also confirmed to the police that the Popular Front is interfering in several family disputes involving Muslim families in the state, and trying to persuade them to come to Darul Khuda, and not to other courts, to settle their disputes.

    The state police have appraised the central intelligence agencies about these developments.

    ReplyDelete
  153. കുടല്‍ മാല സംഭവവും ജൂത'പെണ്കൊടി' യുമൊക്കെ നെറ്റില്‍ ഉദ്ധരിക്കപ്പെട്ടുകണ്ടു. വിവരക്കേടും അജ്ഞതയും വിളിച്ചു പറയാതിരിക്കാനെങ്കിലും സുഹൃത്തുക്കള്‍ സൌമനസ്യം കാണിച്ചെങ്കില്‍.

    പ്രവചകന്‍ മറന്നില്ല കുടല്‍മാല സംഭവം . ആ പ്രവൃത്തി ചെയ്ത ഉഖ്ബത്-ഇബ്നു ഉമൈത്തിനെ ബദറില്‍ പിടിച്ചു ആരംഭറസൂല്‍ . മറ്റു പലരെയും മോചന ദ്രവ്യം വാങ്ങിയും അക്ഷരം പഠിപ്പിക്കണമെന്ന വ്യവസ്ഥയിലും വെറുതെ വിട്ടപ്പോള്‍ കുടല്‍മാല പ്രതി ഉഖ്ബയെയും പ്രവാചകനെ അധിക്ഷേപിച്ച് കവിത എഴുതിയ നള്റിനെയും വധിക്കാനായിരുന്നു അവിടുന്ന് ഉത്തരവിട്ടത്. ഉഖ്ബ ജീവനു വേണ്ടി കേണപേക്ഷിച്ചപ്പോള്‍, നോക്കി ഞ്ചിരിക്കു കയായിരുന്നില്ല (ഒരു ഫാരിസ് ഇ-മെയിലില്‍ എഴുതിയതു പോലെ), പ്രത്യുത 'നിനക്ക് നരകം'
    എന്ന് അലറുകയായിരുന്നു എക്കാലത്തെയും മാതൃകാ പുരുഷന്‍ ചെയ്തത്.

    'ജൂതപെണ്കൊടി'യുടെ കള്ളകഥ ഇനിയും ഉദ്ധരിക്കുന്നതിനു മുമ്പ്, പണ്ഡിതന്മാരോട് ഒന്നന്വേഷിക്കൂ പ്രസ്തുത കഥയുടെ ആധികാരികതയെപറ്റി. (ചെറിയ ജിഹാദില്‍ നിന്നു വലിയ ജിഹാദിലേക്കാണ്‌ നാം പോകുന്നതു എന്ന
    രൂപത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു കള്ള ഹദീസിനെ കുറിച്ച് ജമാല്‍ മലപ്പുറം മുമ്പ് പ്രബോധനത്തില്‍
    എഴുതിയിരുന്നു)

    ചേരേണ്ടതേ ചേരുകയുള്ളൂ. ചേരേണ്ടത് ചേരുകയും ചെയ്യും 'ഇസ്സത്ത്' അല്ലാഹുവിലും പ്രവാചകനിലും സത്യവിശ്വാസ്കിളിലുമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചു. എന്നാല്, അത് പൊതുസമൂഹത്തിന്റെ കൈയ്യടി
    വാങ്ങുന്നതിലാണെന്ന് തര്‍ബിയ കൊടുത്താല്‍ ജമാഅത്തുകാരന്റെ ചോര പ്രവാചകനെ അധിക്ഷേപിച്ച ജോസഫിന്റെ സിരകളില്‍ പാഞ്ഞുകയറും.

    ഈ പാഞ്ഞുകയറ്റം നിര്‍ത്താന്‍ സ്വബോധവും പ്രവാചക സ്നേഹവുമുള്ള ഒരുത്തനും ഇല്ലെന്നു വരുമോ കൂട്ടത്തില്‍!!

    ReplyDelete
  154. സിദ്ധാന്തങ്ങള്‍ മാത്രം കണ്ടു, കേട്ട് തഴമ്പിച്ച കണ്ണുകള്‍ക്കും കാതുകള്‍ക്കും പ്രഹരമായി, ചില പുറത്തുവന്ന യാധാര്ത്യങ്ങളും കൂടി വായിക്കേണ്ടേ..??

    ദാ....

    """"""അധ്യാപകന്റെ കൈ വെട്ടിമാറ്റിയ കേസില്‍ അന്വേഷണം നടത്തുന്ന കോതമംഗലം സിഐ
    ഫെയ്മസ്‌ വര്‍ഗീസിനെ നേരിട്ട്‌ ഫോണില്‍ വിളിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌
    നേതാവ്‌ റഷീദ്‌ വധഭീഷണി മുഴക്കിയതിന്‌ പിന്നാലെയാണ്‌ മനോജ്‌ എബ്രഹാമിനെയും
    മുസ്ലീം ഭീകരവാദികള്‍ നോട്ടപ്പുള്ളിയാക്കിയിരിക്കുന്ന വിവരം
    പുറത്തുവന്നിരിക്കുന്നത്‌.

    ഞെട്ടിക്കുന്ന ഒട്ടേറെ വിവരങ്ങളും റെയ്ഡില്‍ പോലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌.
    നാവിക പ്രദര്‍ശനങ്ങളുടെ ചിത്രങ്ങള്‍, കൊച്ചി നാവികത്താവളത്തിന്റെ വിവിധ
    കേന്ദ്രങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍, പോലീസ്‌ മോക്ഡ്രില്‍, കൊച്ചിയിലെ
    ജൂതപ്പള്ളിക്ക്‌ പോലീസ്‌ നല്‍കിയ സുരക്ഷയുടെ വീഡിയോ രംഗങ്ങള്‍,
    രാജ്യത്തിന്റെ മതേതരത്വത്തിനും അഖണ്ഡതക്കുമെതിരെയുള്ള ലഘുലേഖകള്‍, ഓട്ടോ,
    ടാക്സി ഡ്രൈവര്‍മാരെ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍,
    ഇതില്‍ 'മികച്ച പ്രവര്‍ത്തനം' കാഴ്ചവെച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്ന
    രംഗങ്ങള്‍, തടിയന്റവിട നസീറുമായുള്ള കൂടിക്കാഴ്ചയുടെ രേഖകള്‍, അശ്ലീല
    സിഡികള്‍, ലൗ ജിഹാദ്‌ സംബന്ധിച്ച വിവരങ്ങള്‍, തങ്ങളെ സഹായിക്കുന്ന ചില
    പോലീസ്‌ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍, ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍
    ഏര്‍പ്പെടുത്തിയ പ്രത്യേക സംഘങ്ങളുടെ വിശദാംശങ്ങള്‍,
    മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നീക്കങ്ങള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത
    രേഖകളില്‍പ്പെടുന്നു. ഇവയില്‍ പലതും സിഡിയില്‍ റെക്കോഡ്‌ ചെയ്ത
    നിലയിലാണ്‌. യൂനസ്‌ ഒളിവിലാണെന്ന്‌ പോലീസ്‌ പറഞ്ഞു.""""""

    ReplyDelete
  155. പിടിച്ചേടുത്തവയിൽ അശ്ലീല സി.ഡി കളും !!

    ഇവർ ഇസ്‌ലാമിന്റെ ശത്രുക്കളാണെന്നതിനു ഇതിലുക് വലിയ ഒരു തെളിവ് വേണോ ?

    @ അൽ ബിദായ,

    നിങ്ങൾ വിഷം വമിക്കുന്ന ദുർവ്യഖ്യാനങ്ങളുമായി മുസ്‌ലിം ചെറുപ്പക്കാരെ വഴി തെറ്റിക്കുന്നത് എന്തിനു വേണ്ടിയാണ് ? നിങ്ങൾ മുസ്‌ലിമാണോ ? അതോ ഇസ്‌ലാമിനെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയ ചാരനോ ?

    @പ്രിയ ബ്ലോഗർ ബഷീർ വള്ളിക്കുന്ന്

    ഇത്തരം വിഷ ലിപ്തമായ കമന്റുകൾ നീക്കം ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു

    ReplyDelete
  156. @സത,
    അപ്പറഞ്ഞ സാധനങ്ങളില്‍ അശ്ലീല സീഡികള്‍ തീരെ മാച്ച് ചെയ്യുന്നില്ലല്ലോ. അത് ഇങ്ങോട്ട് തന്നേര്. നിങ്ങള്ക്ക് വേണ്ടത് ബാക്കിയുള്ള 'തെളിവുകള്‍' അല്ലെ..അത് നിങ്ങളെടുത്തോ.

    ReplyDelete
  157. @ സ്വപ്നാടകന്‍

    ഒരു രീതിയിലും താങ്കളുടെ ന്യായീകരണങ്ങള്‍ മുഖവിലക്കെടുക്കാന്‍ പോലും കഴിയില്ലല്ലോ.

    ഒന്നാമതായി, മലയാളഭാഷയില്‍ (അതും രണ്ടാം വര്‍ഷ ബിരുദ കോഴ്സിന്) ചിഹ്നനത്തിന് വേറേ ഒന്നും കിട്ടിയില്ലേ കൊടുക്കാന്‍? ഇത്രയും അസഭ്യങ്ങളും, തോന്നിവാസങ്ങളുമാണോ വിദ്യാര്‍ത്ഥികള്‍ക്ക് ഉത്തരമെഴുതാന്‍ കൊടുക്കേണ്ടത്? ആ ഒരു പ്രവൃത്തി കൊണ്ടു തന്നെ ‘അദ്ധ്യാപകന്‍‘ എന്ന സ്ഥാനത്തിന്‍റെ മാന്യതയും, ആ സ്ഥാനത്തിരിക്കാനുള്ള അര്‍ഹതയും അദ്ദേഹം നഷ്ടപ്പെടുത്തി. ആ ചോദ്യക്കടലാസ്സ് എന്‍റെ കയ്യിലാണ് കിട്ടുന്നതെങ്കില്‍ ഒരു കാരണവശാലും (സന്ദര്‍ഭവും, വിഷയവും, പരാമര്‍ശവും തെന്തു തന്നെ ആയിക്കോട്ടെ) ഞാന്‍ അതിന് ഉത്തരം എഴുതില്ലായിരുന്നു. കാരണം ഞാന്‍ വിശ്വസിക്കുന്ന ഭാഷയുടെ പവിത്രത തന്നെ. മാത്രവുമല്ല നമ്മുടെ സംസ്കാരം ‘തെറിവിളിയില്‍‘ അധിഷ്ഠിതവുമല്ല.

    രണ്ടാമതായി, മനഃപ്പൂര്‍വ്വം എഴുതിച്ചേര്‍ക്കപ്പെട്ടതെന്ന് പലരും പറഞ്ഞു കേള്‍ക്കുന്നു. അത് ചെയ്യരുതെന്ന് മുന്നറിയിപ്പും കൊടുത്തിരുന്നുവത്രേ. എന്നിട്ടും അതു ചെയ്തെങ്കില്‍ അത് ധാര്‍ഷ്ട്യവും, ഇതരസമൂഹങ്ങളോടുള്ള അസഹിഷ്ണുതയുമല്ലാതെ മറ്റെന്താണ്? അസഹിഷ്ണുവായ ഒരാള്‍ക്ക് മതേതരരാഷ്ട്ര്യമായ ഇന്‍ഡ്യയിലെ ഒരു കലാലയത്തില്‍ അദ്ധ്യാപകനായിരിക്കാന്‍ എന്താണു യോഗ്യത?

    ഇത്രയും, ധാര്‍മ്മികവും, നിയമപരവുമായ വിഷയങ്ങളില്‍ അദ്ദേഹം ശിക്ഷാര്‍ഹനും (ഭരണഘടനാപരമായ ശിക്ഷ, അല്ലാതെ തീവ്രവാദികളുടെ മനോധര്‍മ്മപ്രകാശനം അല്ല) അപരാധിയും തന്നെയാണെന്നിരിക്കിലും, (അതിനെതിരെ കേസും നടക്കുന്നുണ്ടല്ലോ) എന്തടിസ്ഥാനത്തിന്‍റെ പേരില്‍ ആയാല്‍ പോലും ഒരു സഹജീവിയുടെ (ഒരു പൌരന്‍റെ) കൈ വെട്ടുക എന്ന നിയമം കയ്യിലെടുത്തുകൊണ്ടുള്ള കിരാത നടപടിയെയും ഒരു രീതിയിലും ന്യായീകരിക്കുക വയ്യ. ഇത്തരം പ്രവണതകള്‍ നിയമത്തിന്‍റെ എല്ലാ സാദ്ധ്യതകളും ഉപയോഗിച്ച് അടിച്ചമര്‍ത്തുക തന്നെ വേണം. കാരണം ഭ്രാന്തില്ലാത്ത ഒരു സമൂഹം ഇപ്പൊഴും കേരളത്തിലുണ്ട്. ഞങ്ങള്‍ക്ക് സമാധാനവും, സം‍രക്ഷണവും ഉറപ്പാക്കേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്.

    ReplyDelete
  158. ആലപ്പുഴ: മത-സാമുദായിക വിഭാഗീയതയ്‌ക്കെതിരെ ജൂലായ് 16ന് വള്ളികുന്നത്ത് ഓപ്പണ്‍ഫോറം സംഘടിപ്പിക്കാന്‍ എസ്.വൈ.എസ്. ജില്ലാ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. എം. മുരളി എം.എല്‍.എ. ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്യും.
    പങ്കെടുക്കുക വിജയിപ്പിക്കുക.......

    prachaarakan


    ================================

    തീവ്രവാദത്തിനെതിരെ നടത്തിയ കാമ്പയിനിലെ പ്രഭാഷണംഇവിടെ ശ്രവിക്കാം

    =========================================
    മെയ് 15 മുതൽ ആഗസ്റ്റ് 15 വരെ നടക്കുന്ന സൌഹൃദഗ്രാമം കാമ്പയിൻ ലഘുലേഖ ഇവിടെ വായിക്കാം

    ====================================
    സംഘടനാ പ്രതികരണങ്ങൾ ഇവിടെയും വായിക്കാം

    ========================
    തീവ്രവാദം സ്പെഷ്യൽ ഫീച്ചർ ഇവിടെ വായിക്കാം


    ============================

    ReplyDelete
  159. ഒട്ടകത്തിന്റെ കുടല്‍മാല കഴുതതിലിട്ടയാളെ ബദര്‍ യുദ്ധത്തില്‍ നബി വധിക്കാന്‍ ഉത്തരവിട്ടുവെന്നും അതിനാല്‍ ഈ കൈവെട്ടല്‍ ഇസ്ലാമിക വീക്ഷണത്തില്‍ ശരിയാണ് എന്നുമാണ് ഇപ്പോള്‍ കൈവെട്ടുകാരുടെ ന്യായം. ബദര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട തടവുകാരോട് നബിയും അനുചരന്മാരും അനുവര്‍ത്തിച്ച നിലപാട് ലോകചരിത്രത്തില്‍ തുല്യതയില്ലത്ത കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും അധ്യായമാണ്. എക്കാലെത്തെയും സകല മനുഷ്യര്‍ക്കും മാതൃകയും. മോചന ദ്രവ്യം സ്വീകരിച്ചു നബി അവരെ വിട്ടയച്ചു . ധനം നല്‍കാന്‍ കഴിയാത്തവര്‍ എഴുത്തും വായനയും അറിയുമെങ്കില്‍ പിഴയായി അത് പഠിപ്പിച്ചു കൊടുക്കുക എന്ന് നിര്‍ദേശിച്ചു . തടവുകാരുടെ സാമ്പത്തിക നില അനുസരിച്ചാണ് പിഴ പോലും നിശ്ചയിച്ചത്. അബൂ അസ്സ എന്ന കവി തന്റെ അഞ്ചു പെണ്മക്കളെയര്‍ത്ത് തന്നെ വെറുതെ വിടണമെന്ന് കേണപേക്ഷിക്കുകയും നബി അയാളെ വെറുതെ വിടാന്‍ കല്പിക്കുകയും ചെയ്തു. തടവുകാരോടുള്ള പെരുമാറ്റ രീതിയെപ്പറ്റി നബി കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കി . ഈ നല്ല പെരുമാറ്റം ഇവരില്‍ പലരെയും ഇസ്ലാമിലേക്ക് നയിച്ചു. രാജ്യം മുഴുവന്‍ തന്‍റെ അധികാര പരിധിയില്‍ വന്നപ്പോഴും കൊടും ക്രൂരതകള്‍ കാണിച്ച രണ്ടു പേരെ മാത്രമാണ് നബി വധിക്കാന്‍ ഉത്തരവിട്ടത്‌ . ആ പ്രവാചകന്‍റെ ജീവിതം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും എത്രയെത്ര മാതൃകകളാണ് സമ്മാനിച്ചത്‌!


    അതിനാല്‍ സാമാന്യ ബോധമുള്ളവര്‍ക്ക് മാതൃകയാകുക നബിയുടെ കാരുണ്യ മനസ്സാണ്. പക്ഷെ കൈവെട്ടുകാരെ ന്യായീകരിക്കുന്നവര്‍ക്ക് ഇഷ്ടമായത് കടുത്ത അക്രമികളായ രണ്ടു പേരെ നബി വധിക്കാന്‍ കല്പിച്ച്ചതത്രേ!

    ഇവര്‍ ശരിക്കും കാടന്മാര്‍ തന്നെ. രക്തം കണ്ടു കൊതി തീരാത്ത വര്‍ഗ്ഗം. ആരാണിവര്‍? ഈ കൊട്ടേഷന്‍ സംഘ ത്തെ ഏതായാലും ഇസ്ലാമിനു വേണ്ട! ആരാണിവരെ അതിനു ചുമതലപ്പെടുത്തിയത്? ദുഷ്പ്പേരല്ലാതെ എന്താണിവര്‍ക്ക് ഇസ്ലാമിന് ചാര്‍ത്താന്‍ കഴിയുക? മതേതര രാജ്യത്ത് എങ്ങിനെ ജീവിക്കണമെന്ന ഇസ്ലാമിന്‍റെ ബാലപാഠം പോലും ഇവര്‍ക്കറിയാതെ പോയതില്‍ നാം ഖേദിക്കുക്ക

    ഏതായാലും എന്‍ ഡി എഫ് എന്ന ഭീകര സംഘടനയെ മുസ്ലിം സമുദായം തികച്ചും ഒറ്റപ്പെടുത്തുകതന്നെ വേണം . ആര്‍ എസ് എസ്സിന്റെ മുസ്ലിം പതിപ്പുണ്ടാക്കിയാല്‍ ഇസ്ലാം സുരക്ഷിതമാവുമെന്ന ഒരു സംഘം തീവ്രവാദികളുടെ പിഴച്ച ചിന്ത. അഥവാ വിവരക്കേടിനും അവിവേകത്തിനും ന ല്‍കപ്പെട്ട നാമം. കേരളമെന്ന ദൈവത്തിനെ സ്വന്തംനാട് പിശാചുക്കളുടെ കവലയാക്കി മാറ്റാന്‍ അനുവദിച്ചു കൂടാ!

    ReplyDelete
  160. This comment has been removed by the author.

    ReplyDelete
  161. This comment has been removed by the author.

    ReplyDelete
  162. നമ്മുടെ നാട്ടിലെ ‘ഇസ്‌ലാമിക വിമോചകന്‍മാരായ’ ചില തൊപ്പിക്കാരുടെ തീ തുപ്പുന്ന പ്രഭാഷണങ്ങളില്‍ നിന്നും സാഹിത്യങ്ങളില്‍ നിന്നും കിട്ടിയ ‘മഹാവിജ്ഞാന’ത്തിന്‍റെ പിന്ബലത്തില്‍ ആയിരിക്കണം വെട്ടുകത്തിയുമായി നിങ്ങള്‍ ഇറങ്ങിപ്പുറപ്പെട്ടത്. നിങ്ങളുടെയൊക്കെ പിച്ചാത്തിയുടെ സംരക്ഷണത്തില്‍ നിന്ന് പ്രവാചകനെ മോചിപ്പിക്കാനാണ് ഇവിടെ പോരാട്ടം നടക്കേണ്ടത്. ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു തലമുറ വളര്‍ന്നു വരുന്നുണ്ട് എന്ന് ഓര്മ വേണം.


    well said basheerka

    ReplyDelete
  163. @ M T Manaf

    Your attempt to put record straight whereas the prophet is concerned is highly appreciable. However, I am sure that you are also aware of the fact that the guy who try to portray a contradictory picture of the messenger of god in this comment column is most probably either an agent provocateur who enjoys himself the role of a wicked wolf or he might be a misguided fanatic. Either way it's a hopeless case.

    ReplyDelete
  164. @ Mr. Manaf & salam pottengal
    നിങ്ങള്‍ രണ്ടു പേരും പറഞ്ഞിടത്ത് എന്റെ ഒരു ചെറിയ കയ്യൊപ്പ് ചേര്‍ക്കണേ..

    ReplyDelete
  165. ന്യൂമാന്‍സ് വിരല്‍ചൂണ്ടുന്നത്
    ഏത് ആക്രമണങ്ങളെയും അപലപിക്കുക തന്നെ വേണം.അങ്ങിനെ അപലപിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരകമായ വിഷയങ്ങളെക്കുറിച്ചോ അതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളുടെ ഗൂഡ
    താല്‍പര്യങ്ങളെക്കുറിച്ചോ പൊതു സമൂഹം ചര്‍ച്ച ചെയ്യപ്പെടാതെ പോകരുത്. മുഹമ്മദ്‌ നബിയ ക്രൂരമായി അപഹസിക്കുന്ന ചോദ്യ പേപ്പര്‍ തയ്യാറാക്കിയ സംഭവം കേവലം ഒറ്റപ്പെട്ട സംഭവമായി കാണുന്നതും
    അതിനെതിരെയുണ്ടായ പ്രതികരണത്തെ താലിബാനിസമായി പ്രചരിപ്പിക്കുന്നതും ലോക മുസ്ലീങ്ങളുടെ പ്രവാചകനെ ലോകത്തിലെ ഏറ്റവും നികൃഷ്ട ജീവിയുടെ പേര് വിളിച്ചധിക്ഷേപിച്ച ഗൂഡ ശക്തികള്‍ക്ക്
    തങ്ങളുടെ അജണ്ട വ്യാപിപ്പിക്കാനുള്ള അവസരമാണ് നല്‍കുക.നിരപരാധി ആയ അധ്യാപകനെ ക്ലസ്റ്റര്‍ യോഗത്തിനിടെ സ്കൂളിലിട്ടു ചവിട്ടി കൊന്ന ലീഗുകാരും,
    അധ്യാപകനെ ക്ലാസ് മുറിയില്‍ വെച്ച് വിദ്യാര്‍ഥികളുടെ മുന്നിലിട്ട് വെട്ടി കൊന്ന സി പി എമ്മുകാരും,മുസ്ലീങ്ങളായി ജനിച്ചു എന്നതിന്റെ പേരില്‍ ആയിരങ്ങളെ ഗുജറാത്തില്‍ ചുട്ടുകൊന്ന ആര്‍ എസ് എസ്സും കൂടിഒറ്റപ്പെട്ട ഇത്തരം പ്രതികരണങ്ങളെ താലിബാന്‍ വല്‍ക്കരണമായി ചിത്രീകരിക്കാന്‍ ഇനിയും ഒന്നിച്ചു ശബ്ദിക്കും.
    പ്രവാചകവിരുദ്ധ പരാമര്‍ശമുള്ള ചോദ്യ പേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ടി ജെ ജോസഫിനെ മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തിനോടുവില്‍ പോലിസ് അറ്റസ്റ്റ് ചെയ്യുകയും ന്യൂമാന്‍സ് കൊളേജുമായി ബന്ധപ്പെട്ട സഭ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിനു ശേഷവും ടി ജെ ജോസഫിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍
    ഇസ്ലാമിനും മുസ്ലിം സമൂഹത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു എന്നതിന് വ്യക്തമായ തെളിവാണ്പിന്നിട് കേരള സമൂഹത്തില്‍ നടന്ന വിവിധ സംഭവങ്ങള്‍.
    ലൌ ജിഹാദുമായി ബന്ധപ്പെട്ട് കേരള കാത്തലിക് ബിഷപ്‌ കൌണ്‍സില്‍ പുറത്തിറക്കിയ ജാഗ്രത എന്ന പേരില്‍
    പ്രസിദ്ധീകരിച്ച ഒരു നോട്ടീസ് ഇതിനകം തന്നെ വിവാദമായതാണ്‌. അതില്‍ മുസ്ലിം സമൂഹത്തെ കടന്നാക്രമിക്കാന്‍ നടത്തിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് എന്ന് സംശയിക്കത്തക്ക വിധത്തിലാണ് പിന്നിട്
    നടന്ന ചോദ്യ പേപ്പര്‍ വിവാദവും വിവിധ ക്രിസ്ത്യന്‍ സ്കൂളുകളില്‍ നടക്കുന്ന ശിരോവസ്ത്ര വിവാദവുമെല്ലാം. തുടര്‍ന്ന് മധ്യ കേരളത്തിലെ ചുങ്കപ്പാറ എന്ന സ്ഥലത്ത് ഒരു മരണ വീട്ടില്‍ മുസ്ലിം സമൂഹത്തെയും
    പ്രവാചകനെയും അവഹേളിക്കുന്ന ചിന്‍വാദ് പാലം എന്ന പേരിലുള്ള ഒരു പുസ്തകം വിതരണം ചെയ്തുകൊണ്ട് വീണ്ടും മുസ്ലീം സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ശ്രമം നടന്നു. ഇതിനെതിരെ വിവിധ തുറകളില്‍ നിന്നും പ്രതിഷേധം ശക്തമായപ്പോള്‍ ഉത്തരവാദപ്പെട്ട ഒരു ക്രിസ്തീയ സംഘടന മുഖ്യമന്ത്രിക്കയച്ച കത്തില്‍ എം എം അക്ബറും മറ്റും സംവാദങ്ങളില്‍ യേശുവിനെഅവഹേളിക്കുന്നതാണ്‌ ഇത്തരം പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങുന്നതിന് കാരണമെന്നും അത് തടയല്‍ മാത്രമാണ് ഇതിന് പരിഹാരം എന്നുമുള്ള വളരെ പ്രകോപനപരമായ ചെയ്ത തെറ്റിനെ ന്യായീകരിക്കുന്ന പരാമര്‍ശമാണ് നടത്തിയത്.
    ഇന്ത്യയിലെ മുസ്ലിം ഉന്മൂലന ശ്രമങ്ങള്‍ക്ക് അവര്‍ കൂട്ടുപിടിച്ചിരിക്കുന്നത്‌
    മുസ്ലീങ്ങളെ ശത്രു പക്ഷത്ത് നിര്‍ത്തിയിരിക്കുന്ന ആര്‍ എസ് എസിനെയും സംഘ പരിവാര ശക്തികളെയുമാണ്‌.ശത്രുവിന്റെ ശത്രു മിത്രം എന്ന ഏവര്‍ക്കും സുപരിചിതമായ തത്വമാണ് അവരിവിടെ പരീക്ഷിക്കുന്നത്. ഇതിനു വേണ്ടി ചില പ്രത്യേക സമുദായങ്ങളില്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്ക് അമേരിക്കയിലും ഇസ്രായേലിലും വെച്ച് തീവ്രവാദികളെ നേരിടുന്നതിനെന്ന പേരില്‍ പ്രത്യേക പരിശീലനവും ലഭിക്കുന്നുണ്ട്.
    കേരളത്തില്‍ ഏതെങ്കിലും മത വിഭാഗത്തിന്റെ ആചാരങ്ങളെയോ അനുഷ്ടാനങ്ങളെയോ അവഹേളിക്കാനുള്ള ശ്രമം മുസ്ലീങ്ങളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായതായ ഒരു ചെറിയ സംഭവം പോലും ഇന്നോളം റിപ്പോര്‍ട്ട്
    ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ ജീവന് തുല്യം സ്നേഹിക്കുന്ന പ്രവാചകനെയോ വിശ്വാസങ്ങളെയോ മതചിഹ്നങ്ങളെയോ അവഹേളിക്കാന്‍ ശ്രമിക്കുന്നത് തീര്‍ച്ചയായും മുസ്ലീം മനസ്സുകളെ
    മുറിവേല്‍പ്പിക്കുകയും ചെയ്യും. ആയതിനാല്‍ ഇത്തരം പ്രകോപനങ്ങള്‍ സൃഷ്ടിച്ച് മുസ്ലിം യുവമനസ്സുകളില്‍ താലിബാന്‍ ചിന്തകള്‍ കുത്തിവെക്കാതിരിക്കാനുള്ള ബാധ്യത ഇതര സമുദായങ്ങള്‍ക്ക് കൂടി ഉണ്ടെന്ന വസ്തുത
    വിസ്മരിക്കരുത്.

    ReplyDelete
  166. എന്റെ ഹാസിം,

    അശ്ലീല സീഡികള്‍ തീരെ മാച്ച് ചെയ്യുന്നില്ലെന്ന് പറയുന്നതിന്റെ യുക്തി എന്താണ്? പോലീസ് കണ്ടെടുത്തതില്‍ അതും ഉണ്ടായിരുന്നു. പോലിസ് അതൊക്കെ സൂക്ഷിക്കാന്‍ എന്നെ ഏല്‍പ്പിച്ചിട്ടില്ല.. അതേ അശ്ലീല സീഡികള്‍ വേണമെങ്കില്‍ അന്യോഷണഉദ്യോഗസ്ഥരോട് പറയൂ.. അവര്‍ കണ്ടു മടുത്തു കാണും ഇപ്പോള്‍!!

    ReplyDelete
  167. This comment has been removed by the author.

    ReplyDelete
  168. നിങ്ങള്‍ക്കൊക്കെ ആ ഇടമറുകിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ എന്താ കുഴപ്പം .അങ്ങേരു പറയുന്നതൊക്കെ ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നില്ലേ ........

    ReplyDelete
  169. കുരുത്തം കെട്ടവന്‍ said...
    പ്രവാചകനെ കരുതികൂട്ടി (തിരുത്താന്‍ ധാരാളം അവസരം ഉണ്ടായിരുന്നു. ചോദ്യപേപ്പര്‍ ടൈപ്പിസ്റ്റിണ്റ്റെ കൈയില്‍ കിട്ടിയപ്പോള്‍ അത്‌ തിരുത്താന്‍ ആവശ്യപെടുകയും ജോസഫ്‌ അത്‌ തിരുത്തില്ലെന്ന് വാശിപിടിക്കുകയുമായിരുന്നു.)

    “എല്ലാം അരങ്ങേറുമ്പോള്‍ കൊടികളും നിറങ്ങളുമില്ലാത്ത പച്ച മനുഷ്യര്‍ മാത്രം കരയും. അവര്‍ മാത്രം പരാജയപ്പെടും” അതേ ഇതാണ് സത്യം.

    ReplyDelete
  170. @anwar

    >>>>"ചോദ്യ പേപ്പര്‍ തയ്യാറാക്കിയ സംഭവം കേവലം ഒറ്റപ്പെട്ട സംഭവമായി കാണുന്നതും അതിനെതിരെയുണ്ടായ പ്രതികരണത്തെ താലിബാനിസമായി പ്രചരിപ്പിക്കുന്നതും ലോക മുസ്ലീങ്ങളുടെ പ്രവാചകനെ ലോകത്തിലെ ഏറ്റവും നികൃഷ്ട ജീവിയുടെ പേര് വിളിച്ചധിക്ഷേപിച്ച ഗൂഡ ശക്തികള്‍ക്ക് തങ്ങളുടെ അജണ്ട വ്യാപിപ്പിക്കാനുള്ള അവസരമാണ് നല്‍കുക."

    "...........ഒറ്റപ്പെട്ട ഇത്തരം പ്രതികരണങ്ങളെ താലിബാന്‍ വല്‍ക്കരണമായി ചിത്രീകരിക്കാന്‍ ഇനിയും ഒന്നിച്ചു ശബ്ദിക്കും."

    "ടി ജെ ജോസഫിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികള്‍ ഇസ്ലാമിനും മുസ്ലിം സമൂഹത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു" <<<<

    എന്തോന്നാണിതൊക്കെ? ഒന്ന് മയപ്പെടൂ. നിങ്ങളുടെ ചിന്താഗതി അപകടകരമായ ഒരു പ്രവണതയുടെ ഭാഗമാണ്.

    മതദ്വേഷം പ്രതിഫലിക്കുന്ന ചോദ്യപ്പേപ്പര്‍ വിവാദം പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെ അങ്ങനെ മാത്രമായിക്കണ്ട് പര്‍വതീകരിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടത് മതസൌഹാര്‍ദ്ദത്തിനാവശ്യമാണ്. ഒരു അധ്യാപകന്റെ കിറുക്ക് എന്നല്ലാതെ അതില്‍ ഗൂഡശക്തികളൊന്നുമില്ല, അതാണ്‌ പോലീസ് പറയുന്നതും. ഇത്ര മാധ്യമശ്രദ്ധ പോലും വേണ്ടാതിരുന്ന, ഒരു വ്യക്തിയുടെ കിറുക്ക് മാത്രമായിരുന്ന, ഒരു താക്കീത് മാത്രം ആവശ്യമായിരുന്ന ഒരു നിസ്സാര സംഭവത്തെ മതസമുദായങ്ങള്‍ തങ്ങളിലുള്ള വലിയ ഗൂഡനീക്കങ്ങളുടെ ഭാഗമാണെന്നു ചിലര്‍ ചിത്രീകരിക്കുന്നിടത്താണ് തീവ്രവാദത്തിലെക്കുള്ള ആദ്യ ചുവടുകള്‍ വയ്ക്കപ്പെടുന്നത്. താങ്കളുടെ അതേ നിലപാടും ദേഷ്യവുമുള്ള ചില സംഘടനകള്‍ ദേഷ്യം ഉള്ളിലിട്ടു നടന്ന്, അക്രമമാണ് ഇതിനു എളുപ്പമായ പരിഹാരം എന്ന് കൂടി നിശ്ചയിക്കുമ്പോള്‍ കൈവെട്ടലും കാല്‍വെട്ടലും യാഥാര്‍ത്ഥ്യം ആകുന്നു. ജോസഫിനെപ്പോലുള്ള കിറുക്കന്മാര്‍ എല്ലാ സെക്കുലര്‍ സമൂഹത്തിലും കാണും. അത് നമുക്കൊഴിവാക്കാന്‍ പറ്റില്ല. പക്ഷെ,എന്റെ മതത്തെ അവഹേളിക്കാന്‍ ആരൊക്കെ എവിടെയൊക്കെ ശ്രമിക്കുന്നു എന്ന് മഷിയിട്ടു നോക്കി നടക്കുന്നത് നല്ലതല്ല.

    സഹിഷ്ണുത എന്ന് ഇവിടെ എല്ലാവരും പറഞ്ഞതില്‍ നിസ്സാര സംഭവങ്ങളോട് overreact ചെയ്യാതിരിക്കുന്നതും ഉള്‍പ്പെടും.

    താങ്കള്‍ക്കു ഈ അക്രമത്തെ ന്യായീകരിക്കാന്‍ ഒരുപാട് വെമ്പല്‍ ഉണ്ടെന്നു തോന്നുന്നു. ഒറ്റപ്പെട്ട ശബ്ദമായിക്കാണപ്പെടാതിരിക്കാന്‍ മാത്രമാണ് നിങ്ങള്‍ ഇതിനെ അപലപിക്കുന്നതെന്ന് ഒരു സംശയം.

    ReplyDelete
  171. ബഷീര്‍, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുക.. ആര്‍ക്കു വേണ്ടി ഇത്തരം കൃത്യങ്ങളില്‍ മനുഷ്യന്‍ ചെന്ന് പെടുന്നു എന്നറിയില്ല. മനസ്സാക്ഷി മരവിച്ച മനുഷ്യക്കൊലങ്ങളെ ഇത്തരം കൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ശക്തികള്‍ ഏതൊക്കെ, ആരൊക്കെ എന്നറിയില്ല.. കേരളത്തില്‍ മത വിദ്വേഷം കത്തിച്ചു വിട്ടു കേരളത്തെ ഗുജറാത്ത് പോലെയും, ഒറീസ്സ പോലെയും ആക്കാംഎന്നാണ് ഇവരുടെ വിചാരം.. പക്ഷെ സാക്ഷര കേരളത്തില്‍ കുറച്ചൊക്കെ പരസ്പരം അപക്വതയുടെ വിഷ വിത്താല്‍ വികാരങ്ങള്‍ വൃണപ്പെട്ടാല്‍ പോലും, ആര് ആരെ തല്ലും, ആര് ആരെ ഉപദ്രവിക്കും.. ? ഇന്നലെ വരെ ഇക്കാ എന്ന് വിളിച്ചു കൂടെ നടന്ന മാത്യു ബഷീറിനെ തല്ലണോ..? ഇന്നലെ വരെ അച്ചായാ എന്ന് വിളിച്ചു കൂടെ നടന്ന ബഷീര്‍, ആന്റണിയെ തല്ലണോ..? നമ്മുക്ക് സാഹോദര്യത്തിന്റെ ഭാഷയാണ്‌ മറ്റെന്തിനെക്കാളും മുന്തി നില്‍ക്കുന്നതും, നാം ആസ്വദിക്കുന്നതും.. മതത്തിനും, ജാതിക്കുമൊക്കെ അപ്പുറം മാനുഷികതയുടെയും, മനസ്സാക്ഷിയുടെയും, സ്നേഹത്തിന്റെയും കണിക വറ്റാത്ത ജനമാണ് കേരളത്തില്‍ ഇന്നും ഉള്ളത്. അതുകൊണ്ടാണ് ഇത്തരം താല്‍പര കക്ഷികളുടെ ഉദ്ദേശങ്ങള്‍ ഒന്നും നടക്കാതെ പോകുന്നത്. കേരളത്തിലെ നല്ലവരായ മനുഷ്യ സ്നേഹികള്‍ ഒറ്റക്കെട്ടായി ഇതിനെ നേരിട്ടേ മതിയാകൂ.. അല്ലെങ്കില്‍ ഇത് വലിയ അപകടത്തിലേക്ക് നമ്മുടെ സമൂഹത്തെ തള്ളി വിടും...

    ReplyDelete
  172. Retweet: ശാന്ത കാവുമ്പായി @ http://santhatv.blogspot.com/2010/07/blog-post_08.html
    "ഇതൊക്കെ മാറ്റി വെച്ചാലും അധ്യാപകന്‍ ഒരിക്കലും വിദ്യാര്‍ഥികളുടെ മുന്നിലിട്ടു കൊടുക്കാന്‍ പാടില്ലാത്ത രണ്ടു പദങ്ങളുണ്ട് അവിടെ.ദൈവം മനുഷ്യനെ നായെന്നും നായിന്‍റെ മോനെന്നും വിളിക്കുന്നു.നായ നന്ദിയുള്ള മൃഗമാണെങ്കിലും ഒരു മനുഷ്യനും അവനെ നായെന്നു വിളിക്കുന്നത് സഹിക്കാറില്ല.അങ്ങനെ വിളിക്കുന്ന ഒരു ദൈവത്തെ എങ്ങനെയാണ് കുട്ടികള്‍ അംഗീകരിക്കുക.അങ്ങനെ വിളിപ്പിക്കുന്ന അധ്യാപകനേയും"

    ReplyDelete
  173. നന്നായി വള്ളികുന്നെ.ഞാനും താങ്കളോടൊപ്പം പ്രതിഷേധിക്കുന്നു.

    ReplyDelete
  174. @ Akhilesh, അന്‍വര്‍ ഇങ്ങനെ പലതും കട്ട്‌ & പേസ്റ്റ് ചെയ്തു കൊണ്ടിരിക്കും. അദ്ദേഹം ഇപ്പോള്‍ പേസ്റ്റ് ചെയ്തിരിക്കുന്ന (പോസ്റ്റ്‌ അല്ല കെട്ടോ) കുറിപ്പിന്റെ ആകെത്തുക കൈവെട്ടിയത് അനിവാര്യമായ ഒന്നായിരുന്നു എന്ന് തന്നെയാണ്. അത് നേരിട്ട് പറയാനുള്ള മടി കാരണം കോഴിക്കോട് കൊണ്ടോട്ടി വഴി ഒന്ന് കറങ്ങി വന്നു എന്ന് മാത്രം. ആ ബസ്സില്‍ കയരാതിരിക്കുന്നതാണ് നല്ലത്.

    ReplyDelete
  175. Basheerkka......

    ingale ee postinodu nhan poornamayum viyojikkunnu.....:) oru theevravada nilapdine pinthunaykkunna lekhanam aanu ithu ennu nhan samsayikkunnu...

    ethooo.. oru muhammaedine aarroo oral thery vilichathu...... pravachakane aanenna reethiyil valchodichu pracharippichavre pinthunaykukyanu ivide basheerkka cheythirikkunne..... P T Kunju muhammadinte " thirakathyude neethisasthram" enna bookil oru bhranthan daivamayum thanayum samsarikkunn oru rangam mathramanu ithu.....

    enthayalum basheerkka ..... ithu sheriyailla..... pravchakane nindikkunnthu vere aarumalla.... aa chadyapaperile Muhammed pravachakananennu veruthy theerthavar thennyanu..... :)

    ReplyDelete
  176. Dear Akhilesh

    പ്രൊഫസര്‍ക്ക് ഇപ്പോഴും കിറുക്കുണ്ടോ ?
    ജൂലൈ 7നും അദ്ദേഹം പറയുന്നത് നോക്കൂ

    http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?programId=1186580&BV_ID=@@@&tabId=14&contentId=7505878

    യൂനിവേര്‍സിറ്റി നിര്‍ദ്ദേശിച്ച പുസ്തകത്തില്‍ ഒരു പാഠഭാഗം ചേര്‍ക്കുക മാത്രമാണ് ചെയ്തത്
    (പ്രസ്തുത പാരഗ്രാഫില്‍ മുഹമ്മദ് എന്ന വാക്കുണ്ടോ?

    ഇതിലെ പരാമര്‍ശങ്ങള്‍ വിവാദമാകുമെന്നു മുമ്പ് ആരും സൂചിപ്പിചിട്ടില്ലേ?

    പോലീസില്‍ കീഴടങ്ങുന്നതിനു മുമ്പ് പ്രൊഫസ്സര്‍ എവിടെയായിരുന്നു?

    ആരംഭത്തില്‍ സഭയും കോളെജും കുടുംബങ്ങളും അദ്ദേഹത്തെ സഹായിചിട്ടില്ലേ?

    വിഷയം ചര്‍ച്ച ആയപ്പോള്‍ തെന്നെ സഭയും പ്രോഫെസ്സരും കോളെജും ഒരു തീരുമാനത്തില്‍ എത്തിയിരുന്നുവെങ്കില്‍ ഇത് ഉണ്ടാകുമായിരുന്നോ?

    ReplyDelete
  177. Dear Basheer Sb
    താങ്കള്‍ സൂചിപ്പിച്ച പോലെ cut & Paste പരിപാടി തന്നെയാണ് ഞാന്‍ ചെയ്യുന്നത്. കാരണം സമയം ലാഭം, തെളിവുകള്‍ സഹിതമുള്ള മാറ്ററുകള്‍ പിന്നെ സ്വന്തംമായി എന്തിനു മെനക്കെടണം) പക്ഷെ അതില്‍ വല്ല കള്ളത്തരങ്ങളും നടത്തിയതായി കാണിക്കാമോ?
    എത്ര എളുപ്പമാ പ്രൊഫസ്സരെ കിറുക്കനാകുന്നത്. വ്യാജ ബോംബു, ഇ മെയില്‍ ഭീഷണികള്‍ പിടിച്ചാലും ചിലര്‍ ചില വേഗം മാനസിക രോഗികളാക്കും..
    മാര്‍ച്ച് 24 ബുധനാഴ്ചയാണ് വിവാദ ചോദ്യപേപ്പര്‍ ഉപയോഗിച്ച പരീക്ഷ നടന്നത്. മാര്‍ച്ച് 25നാണ് സംഭവം പുറത്തറിഞ്ഞത്. വ്യാഴാഴ്ച രാത്രിയോടെയാണ് ചാനലുകള്‍ സംഭവം പുറത്തുവിട്ടത്. വെള്ളിയാഴ്ച മുസ്്‌ലിംകള്‍ സമരവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ കോളജിന് പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയെങ്കിലും അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല. അന്നത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം കോളജ് അധികൃതര്‍ അംഗീകരിച്ചില്ല. വെള്ളിയാഴ്ച സമരം ചെയ്തവരെയൊക്കെ പോലിസ് പിടിച്ച് അകത്തിട്ടിട്ടും അധ്യാപകനെ പിടികൂടിയില്ല. കോതമംഗലം രൂപതയുടെ ഉന്നത വിദ്യാഭ്യാസസമിതി യോഗം ചേര്‍ന്ന് ചോദ്യപേപ്പറിലെ വീഴ്ച അപലപിച്ചത് 28 ഞായറാഴ്ചയായിരുന്നു. അപ്പോഴും രൂപത മൗനം തുടര്‍ന്നു( ഈ ഖണ്ഡികയിലെ വിവരങ്ങളും ചോദ്യപേപ്പര്‍ ടൈപ്പിസ്റ്റ് ചോദ്യം ചെയ്തതും മറ്റും 30- 30-03-10 ലെ മാധ്യമം ദിനപത്രത്തില്‍ പി കെ പ്രകാശ് എഴുതിയ ലേഖനത്തിലുണ്ട്)

    മറ്റു ചില ഉദാഹരണങ്ങള്‍ നോക്കൂ
    -ഈ ചോദ്യ പേപ്പര്‍ ഇറങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് അതായത് 22-03-10പത്തനംതിട്ടയില്‍ പ്രവാചകനെയും ഇസ്്‌ലാമിനെയും അവഹേളിക്കുന്ന ചിന്‍വാദ്് പാലം എന്ന പുസ്തകം ഇറങ്ങിയത്. അതിന്റെ പേരില്‍ പാസ്റ്റര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് വാര്‍ത്ത 23ം തിയ്യതിയത്തെ പത്രങ്ങളെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ചോദ്യ പേപ്പര്‍ വരുന്നതെന്നോര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ 06-04-10ന് കോടതി അഭിപ്രായപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യം മതനിന്ദക്കുള്ളതല്ല എന്നാണ്.
    -ഇതിനെതിരേ പ്രതിഷേധം കത്തിപ്പടരവേയാണ് ക്രൈസ്തവ സംരക്ഷണ സമിതിയുടെ പേരില്‍ കേരളത്തിലെ എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും മറ്റും ചിന്‍വാദ്്പാലത്തെ ന്യായീകരിച്ചു കൊണ്ട് കത്തെഴുതിയത്. നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍ എഴുതിയ പുസ്തകങ്ങളില്‍നിന്നു ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് അവയെല്ലാം അദ്ദേഹം ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എഴുതിയതാണെന്നു സമിതി പറയുന്നു. അതിനെതിരേയാണ് പുസ്തകം ഇറക്കിയതെന്നാണ് ന്യായീകരണം. പ്രവാചകനിന്ദയ്‌ക്കെതിരേ മുസ്‌ലിംകള്‍ തുടരെ പ്രതിഷേധയോഗങ്ങള്‍ നടത്തുന്നതിനു പിന്നില്‍ തീവ്രവാദസംഘടനയാവാന്‍ സാധ്യതയുണ്ടെന്നും ജനപ്രതിനിധികള്‍ക്കു കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

    അടുത്തകാലത്ത് കേരളത്തിലെ എത്ര സ്ഥാപനങ്ങളില്‍ ശിരോവസ്ത്ര നിരോധനത്തിന്റെ പേരില്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് ഇതും ഒറ്റപ്പെട്ട ചില കിറുക്കന്‍ മാനേജ്‌മെന്റ്‌കളുടെ നിലപാടായി കരുതിയാല്‍ മതിയോ?

    ReplyDelete
  178. thankalude veeshanam nooru shathamanam shariyanu.... aashamsakal.........

    ReplyDelete
  179. @ Laiju Muduvana : തീവ്രവാദ നിലപാടിനെ പിന്തുണയ്ക്കുന്ന ലേഖനമാണ് എന്റേതെന്നു താങ്കള്‍ കരുതുന്നുവെങ്കില്‍ അതങ്ങനെ തന്നെയിരിക്കട്ടെ!!!. ആ ധാരണ മാറ്റാന്‍ തല്‍ക്കാലം ഞാന്‍ ശ്രമിക്കുന്നില്ല.

    PT കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിലെ ആ ഭാഗം ഞാനും വായിച്ചു. അതപ്പടി കൊടുത്തിരുന്നുവെങ്കില്‍ ഈ പുകിലൊന്നും ഉണ്ടാകില്ലായിരുന്നു. പ്രധാനപ്പെട്ട ഒരു വാചകം അദ്ദേഹം നീക്കം ചെയ്തു. ഭ്രാന്തന്‍ എന്ന പേരിനെ മുഹമ്മദ്‌ എന്നാക്കി മാറ്റുകയും ചെയ്തു. അതോടെ കുഞ്ഞു മുഹമ്മദ്‌ എഴുതിയ ഭാഗത്തിന്റെ Total Context മാറിമറിഞ്ഞു. ഇതാണ് വിവാദം ആയത്.

    എന്റെ പോസ്റ്റിന്റെ ഊന്നല്‍ അതിലായിരുന്നില്ല. കൈ വെട്ടിയവരെക്കുരിച്ചാണ് ഞാന്‍ സംസാരിച്ചത്. അത് തീവ്രവാദം ആണെങ്കില്‍ ഞാന്‍ ഒരു ഫയങ്കര ഫീകരന്‍ ആണ്. ടിണിം.. ടിണിം.. ആ.. വണ്ടി പോട്ടെ..

    @ Anvar Vadakkangara: പരീക്ഷ പേപ്പര്‍ പുറത്തു വന്നതിനു ഒരാഴ്ചക്കുള്ളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് താങ്കള്‍ എഴുതിയ റണ്ണിംഗ് കമന്ററിയോട് വിയോജിപ്പൊന്നും ഇല്ല. എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങള്‍ ആണത്. കൈ വെട്ടിയ ഗുണ്ടായിസത്തോട് എങ്ങിനെ പ്രതികരിക്കണം എന്നതാണ് ചോദ്യം.

    ReplyDelete
  180. Dear Basheer Sb.
    സംഭവം നടക്കുന്നത് മാര്‍ച്ച് 24 ബുധനാഴ്ചയാണ് (ഒരാഴ്ചയല്ല) മൂന്നു മാസങ്ങള്‍ക്ക് ശേഷം
    ജൂലായ്‌ 7 നു ആശുപതി കിടക്കയില്‍ കിടന്നു പ്രൊഫസ്സര്‍ പറഞ്ഞ കാര്യങ്ങള്‍ (“ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ചു” എന്ന തെറ്റു മാത്രമേ ഞാന്‍ ചെയ്തുള്ള തുടങ്ങിയവയെ കുറിച്ചും) വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളെ കുറിച്ചും ഈ ബ്ളോഗില്‍ ആരും പ്രതികരിച്ചു കാണുന്നില്ല?

    പിന്നെ കൈ വെട്ടിയത് ഒരു ഒറ്റപ്പെട്ട സംഭവമല്ല .
    അതിനെ ന്യായീകരിക്കുന്നുമില്ല.
    പക്ഷെ
    “മതമില്ലാത്ത ജീവന്‍” എന്ന പാഠപുസ്തകത്തിന്റെ പേരില്‍ ഒരു ജെയിംസ് മാസ്റ്റര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെട്ടു.. മലപ്പുറത്ത്‌ ഒരു ലോറി പുസ്തകങ്ങള്‍ കത്തിച്ചു?
    കൈ വെട്ടിയവര്ക്കെതിരെ ഇന്ന് നടക്കുന്ന രീതിയിലുള്ള ഒരു പ്രതിഷേധവും, റൈഡും, അന്ന്വേഷണവും അന്ന് കണ്ടില്ല? അവരുടെ പൂര്‍വകാല സംഘടനബന്ധങ്ങള്‍ അന്നെഷിച്ചില്ല.
    അടുക്കളയിലെ കറിക്കത്തിയും കളിതോക്കും പിടിച്ചു ഭീകരന്മാന്ക്കിയില്ല..

    ചില സമൂഹത്തില്‍ പിറന്നുവീണവര്‍ എന്തെങ്കിലും തെറ്റ് ചെയ്‌താല്‍ അവര്‍ ഉടനെ മാനസിക രോഗികളോ കിരുക്കന്മാരോ ആകുന്നു.
    ഷീല കൊലക്കേസില്‍ സമ്പത്തിന്‍റെ കൊല എല്ലാവരും പ്രൊജക്റ്റ്‌ ചെയ്യുന്നതുപോലെ കൈ വെട്ടിയതു കാടത്തം. എങ്കില്‍ പ്രൊഫസറം സമുദായവും വിവിധ രീതിയില്‍ മുസ്ലിം സമൂഹത്തിനെതിരില്‍ നടത്തുന്ന ഗൂഡതന്ത്രങ്ങള്‍ നിസ്സാരമാകുന്നതിനെതിരെ എല്ലാവരും പ്രസ്താവനകള്‍, കാംബിനുകള്‍ നടത്തുന്നുവന്നല്ലാതെ വല്ല കുറവും ഉണ്ടോ? ചുരുങ്ങിയത് മഫ്ത വിരോധം പോലും സ്ഥിരമായി നിര്‍ത്താന്‍ സാധിക്കാത്തത് എന്ത് കൊണ്ട്? കാരണം അവര്‍ ഉദേശിക്കുന്നത് അവര്‍ നടപ്പക്കുകതന്നെ ചെയ്യും. എതിര്‍പ്പ് വരുമ്പോള്‍ മാത്രം നടപടി എടുക്കുന്നു.

    കേരളത്തിലെ ഒരു മുസ്ലിം ഗ്രൂപ്പും ഇന്നേവരെ ഇതര മതസ്ഥരെ അപമാനിക്കുന്ന തരത്തില്‍ ഒരു വരിപോലും എഴുതിയിട്ടില്ല. മറിച്ചോ?

    പ്രൊഫസര്‍ക്ക് ഉള്ള പോലെ ഈ കിറുക്കും മാനസികവും എല്ലാവര്ക്കും ഉണ്ടണ്ടാകും എന്നും കരുതിക്കൂടെ?

    അതിനാല്‍ ഒരു നാട് രണ്ടു നീതി – ഇതിനെയാണ് എതിര്‍ക്കുന്നത്. ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മഅദനിയും മുത്തലിഖ്‌ും (ഒരാളെ കേസ്സുണ്ടാക്കി പിടിക്കുന്നു. കേസ്സുള്ളവന്‍ കേസ്സില്ലാതെ രക്ഷപ്പെടുന്നു)
    കൈവെട്ടുകാരും മഅദനിയും ജയിലില്‍ പോകെട്ടെ മുതലിഖ്‌ും, പ്രൊഫസ്സര്‍മാരും സമുദായത്തിന്റെ തണലില്‍ നീണാള്‍ വാഴട്ടെ!!

    ReplyDelete
  181. കൈവെട്ടുകാരും മഅദനിയും ജയിലില്‍ പോകെട്ടെ മുതലിഖ്‌ും, പ്രൊഫസ്സര്‍മാരും സമുദായത്തിന്റെ തണലില്‍ നീണാള്‍ വാഴട്ടെ!!

    ReplyDelete
  182. അന്‍വര്‍ ..താങ്കളുടെ കമെമ്ന്റിന്റെ ചുരുക്കം "മുസ്ലിങ്ങള്‍ ഇന്ത്യയില്‍ പീടിപിക്കപെടുന്നു , മുസ്ലിങ്ങള്‍ക്ക്‌ മറ്റുള്ളവര്‍ക്കും വിത്യസ്ത നീതി , " .. ഇത് നന്നല്ല .. ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് നിങ്ങളെ പോലുള്ള ആശയക്കാരെ വളരെ ഇഷ്ടാമാകും കാരണം ഇങ്ങനെ പോലുള്ള ചിന്താതകതിക്കാര്‍ ഉണ്ടെങ്കിലെ ഇസ്ലാമിനെ ഒരു ഭീകര വാദ മത മാക്കാന്‍ അവര്‍ക്ക് കഴിയൂ ..

    സഹോദര .. നമ്മള്‍ക്ക് ഒരിക്കലും രണ്ടു നീതി(ഒരു നാട് രണ്ടു നീതി ) യില്ല അത് താങ്കളുടെ മിഥ്യാ ധാരണ മാത്രമാകുന്നു .. ഇന്ത്യന്‍ നീതി വ്യവസ്ഥ യുടെ മാഹാത്മ്യം നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ യുള്ള സുപ്രീം കോടതിയുടെ വിതികള്‍ തന്നെ വലിയ ഉദാഹരണം ആണ് ..

    പാക്കിസ്ഥാന്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് ഇന്ത്യന്‍ മുസ്ലിങ്ങളെ വശീകരിക്കാന്‍ ശ്രമിക്കുന്നു.. അവരുടെ വലയില്‍ മലയാളികള്‍ പോലും പെട്ട് പോയി എന്നാണു തടിയന്റിവിടെ നസീറിനെ പോലുള്ളവരെ കുറിച്ചുള്ള വാര്‍ത്തകള്‍ തെളിയിക്കുന്നത് .. ഇതര ക്കാരുടെ പ്രവര്‍ത്തി മൂലം ഒരു സമൂഹത്തിനെതിരെ സംശയത്തിന്റെ നിഴലില്‍ കൊണ്ടതിചിടുമുണ്ട് ഈ അവസരം ഇസ്ലാമിന്റെ ശത്രുക്കള്‍ വേണ്ടുവോളം ഉപയോകികുന്നു അങ്ങിനെ താങ്കളെ പോലുള്ളവര്‍ ക്ക് "രണ്ടു നീതി" ചിന്താക തി ഉണ്ടാകുന്നു അത് കൊണ്ട് തന്നെ നമ്മള്‍ ആദ്യം നസീറിനെ പോലുള്ളവര്‍ ഇനി ഉണ്ടാവാതിരിക്കാന്‍ ആണ് പ്രവര്തികേണ്ടത് . അതുകൊണ്ട് തന്നെ യാണ് ബഷീറിന്റെ ലേഖനത്തിനു ഇവിടെ പ്രസക്തി കൂടുന്നത് .

    ജോസഫ്‌ നെ പോലെ ഒരു പാട് പേര്‍ ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടവും അവര്‍ ഇസ്ലാമിനെ യും പ്രവാചകനെയും തെറി പറഞ്ഞാല്‍ അതിനെ ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ എതിര്‍ക്കാം , അത്തരം എതിര്‍പ്പുകള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ എന്നല്ല കൃസ്ത്യാനികളും ഹിന്ദുക്കള് മടങ്ങുന്ന വലിയ ഒരു സമൂഹം തന്നെ ചെയ്തിട്ടുണ്ട് ആ എതിര്‍പ് തന്നെ മതി യായിരുന്നു ജോസെഫിന്റെ കയ്യും കാലും തല്ലി ഓടിക്കുന്നതിനു തുല്യം . എന്നാല്‍ ഇപ്പോള്‍ സാഹചര്യം നേരെ തിരിച്ചായി .
    പിന്നെ താങ്കള്‍ ആഗ്രഹിക്കുന്നത് ജെയിംസ് മാസ്റ്റര്‍ക്ക് കിട്ടിയത് പോലുള്ള ശിക്ഷ ജോസെഫിന്നു കിട്ടനമെന്നാണോ നമ്മള്‍ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത് പാപത്തിന്റെ ഏറ്റവും വലിയ ശിക്ഷ നല്‍കാന്‍ കഴിയുക അല്ലാഹുവിന്റെ അടുത്താണ് എന്നല്ലേ ജോസെഫിനെ നമ്മള്‍ ക്ക് അല്ലാഹുവിന്റെ കോടതിക്ക് വിടൂടെ .. മറിച്ചുള്ള ശിക്ഷകള്‍ ഇന്നാട്ടിലെ ഭരണ കൂടതിന്നുല്ലതാണ് അത് നമ്മള്‍ കയ്യിലെടുക്കാന്‍ ഇസ്ലാം പടിപിക്കുന്നുമില്ല.

    ReplyDelete
  183. This comment has been removed by the author.

    ReplyDelete
  184. This comment has been removed by the author.

    ReplyDelete
  185. This comment has been removed by the author.

    ReplyDelete
  186. ഇത് ജോസെഫിനെ കുറിച്ച് ബ്ലോഗര്‍ എഴുതിയത്
    മതവിശ്വാസികളും അല്ലാത്തവരും പ്രതിഷേധിച്ചു. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ മന്ത്രി ഉടന്‍ പ്രശനത്തില്‍ ഇടപെട്ടു. ആ അധ്യാപകനെ അറസ്റ്റ് ചെയ്തു, ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. അയാളും കോളേജ്‌ അധികൃതരും മാപ്പ് പറഞ്ഞു. ഒടുവില്‍ കുറേക്കാലം അയാള്‍ ഒളിവിലും കഴിഞ്ഞു. ചെയ്ത തെറ്റിന് അയാള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് അത് പാഠമാവുകയും ചെയ്തു. എല്ലാം കെട്ടടങ്ങിയ ശേഷം ഇങ്ങനെയൊരു കൊടും ക്രൂരത ചെയ്തത് വഴി ഈ അക്രമി സംഘം ചെയ്തിരിക്കുന്നത് കേരളത്തിന്റെ മനസ്സാക്ഷിയില്‍ ആഴത്തില്‍ ഒരു മുറിവുണ്ടാക്കുകയാണ്.
    ഇനി ജൂലായ്‌ 7 നു ആശുപതി കിടക്കയില്‍ കിടന്നു “ഏല്‍പ്പിച്ച ജോലി ഭംഗിയായി നിര്‍വഹിച്ചു” എന്നതിന്റെ ആത്മ സംതൃപ്തിയില്‍ പ്രൊഫസ്സര്‍ പറഞ്ഞ കാര്യങ്ങള്‍ വായിക്കാന്‍ ലിങ്ക കാണുക
    http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?programId=1186580&BV_ID=@@@&tabId=14&contentId=7505878
    യൂനിവേര്‍സിറ്റി നിര്‍ദ്ദേശിച്ച പുസ്തകത്തില്‍ ഒരു പാഠഭാഗം ചേര്‍ക്കുക മാത്രമാണ് ചെയ്തത് എങ്കില്‍പ്രസ്തുത പാരഗ്രാഫില്‍ “മുഹമ്മദ്” എന്ന വാക്കുണ്ടോ?
    ഇതിലെ പരാമര്‍ശങ്ങള്‍ വിവാദമാകുമെന്നു മുമ്പ് ആരും സൂചിപ്പിചിട്ടില്ലേ?
    പോലീസില്‍ കീഴടങ്ങുന്നതിനു മുമ്പ് പ്രൊഫസ്സര്‍ എവിടെയായിരുന്നു?
    ആരംഭത്തില്‍ സഭയും കോളെജും കുടുംബങ്ങളും അദ്ദേഹത്തെ സഹായിചിട്ടില്ലേ?
    ഇങ്ങിനെ വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പൊതുജനങ്ങളെ കബളിപ്പിക്കുകയാണ് പ്രൊഫസ്സര്‍ ജോസഫ്‌ ഇപ്പോഴും.
    ഇതെന്തുകൊണ്ട് ആരും ഗൌരവമായി എടുക്കുന്നില്ല..
    “ഇന്ത്യന്‍ നീതി വ്യവസ്ഥ യുടെ മാഹാത്മ്യം” ...
    എന്നാണ് ഗോദ്ര കലാപം ഉണ്ടായതു? മോഡി കേസുമായി എങ്ങിനെ സഹകരിക്കുന്നു (ദയവു ചെയ്തു ആ വിഷയം ഒന്ന് പഠിക്കാന്‍ ശ്രമിക്കുക)
    “അത്തരം എതിര്‍പ്പുകള്‍ കേരളത്തിലെ മുസ്ലിങ്ങള്‍ എന്നല്ല കൃസ്ത്യാനികളും ഹിന്ദുക്കള് മടങ്ങുന്ന വലിയ ഒരു സമൂഹം തന്നെ ചെയ്തിട്ടുണ്ട്”
    ഒരു ഹിന്ദു ക്രിസ്ത്യന്‍ സംഘടന മുസ്ലിം പ്രശ്നത്തില്‍ മുസ്ലിംകളുടെ ഭാഗം ചേര്‍ന്ന് സംസാരിച്ചതിന്റെ ഒരു ഉദാഹരണം പറയാമോ?
    സുഹ്രത്തെ ബാബരി മസ്ജിദു, ഗുജറാത്ത് നരമേധം എന്നിവയില്‍ പോലും ഒരക്ഷരം മിണ്ടിയിട്ട്ടില്ല എന്നത് ചരിത്രം
    മദനി - മുതലക് വിഷയമാണ് ഇരട്ട നീതിക്ക് ഉദാഹരണമായി ഞാന്‍ പറഞ്ഞത് – തുല്യ നീതി തന്നെയാണോ കിട്ടുന്നത്

    ReplyDelete
  187. അന്‍വര്‍
    താങ്കള്‍ക്കു ജോസെഫിന്റെയും ചോദ്യ പേപ്പര്‍ ഉണ്ടാക്കിയതിന്നു പിന്നില്‍ പ്രവര്തിച്ചവരുടെയും പറ്റി കൂടുതല്‍ അന്യഷികാനും അവരെ ശിക്ഷിക്കണം എന്ന് ഉണ്ടങ്കില്‍ താങ്കള്‍ക്കു കോടതിയില്‍ പോകാം ജോസഫ്‌ ചെയ്തത് തെറ്റാണ് അതുകൊണ്ടാണ് അന്യാഷണ വി ദെ യമായി കോളേജ് മാനേജ്‌മന്റ്‌ തന്നെ അയാളെ പുറത്താക്കിയത് ആണ് .അതിന്നു മനോരമ യുടെ ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ട് പിന്നിലുള്ള ആളുകളെ പിടിക്കാന്‍ പോകേണ്ടതില്ല അതിന്നു ഒരു നിയമ വ്യവസ്ഥയുണ്ട് ആ വഴിക്ക് പോകാന്‍ നിങ്ങള്ക്ക് കോടതിയോട് പറയാം .
    ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് എതിരിടാന്‍ നാം എവിടെ യാണ് പഠിച്ചത് .
    മദനി യുടെ കാര്യം എന്റെ ആദ്യത്തെ കമന്റില്‍ പറഞ്ഞത് പോലെ തടിയന്റിവിടെ നസീറിനെ പോലുള്ളവര ചെയ്തു വച്ച പ്രവര്‍ത്തി മൂലം ഇന്ന് മദനി കുടുങ്ങുന്നു നാളെ നമ്മലാവും അത് കൊണ്ട് തന്നെ തടിയന്റിവിടെ നസീറിനെ പോലുള്ളവരുടെ ആശയങ്ങളും പ്രവര്‍ത്തികളും മുസ്ലിങ്ങളില്‍ ഉണ്ടാവാന്‍ പാടില്ല താങ്കളും അതിന്നു വേണ്ടി പ്രവര്‍ത്തിക്കണം.
    കൊടും വര്‍ഗീയ വാദി യാ യ മുതല്ലിക്ക് ന്നെതിരെ കോടതിയില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ മീഡിയ ക്ക് കഴിഞ്ഞില്ല അതെ സമയം അജ്മീര്‍ മക്കാ മസ്ജിദ് സംഭവത്തില്‍ അഭിനവ് ഭാരത്‌ എന്നാ തീവ്ര വാത സങ്ങാങ്ങലോ ട പ്പം ആര്‍ എസ് എസ് നേതാകളെയും കുറ്റക്കാരാണെന്ന് വരെ പുതിയ വാര്‍ത്തകള്‍ അത് ചെയ്യുന്നത് നമ്മുടെ നീതി വ്യസ്ഥിടിയാണ് .
    ബാബറി മസ്ജിത് സംഭവം മുസ്ലിങ്ങള്‍ക്ക്‌ എന്നല്ല ഇന്ത്യ ജനാതിപത്യ തിന്നു ഏറ്റ ഏറ്റവും വലിയ അടിയാണ് എന്നാല്‍ നമ്മള്‍ ജനാതിപത്യം അനുശാസിക്കുന്ന രീതിയില്‍ ആണ് പ്രതിശേദികേണ്ടത് അങ്ങിനെ പ്രതിശേടിക്കുന്നു മുണ്ട് അത് തന്നെ യാണ് ഓരോ മുസ്ലിം ചെയ്യേണ്ടതും കാരണം നമ്മള്‍ ഇതു രാജ്യതാനെങ്കിലും ആരജ്യതിന്റെ നിയമങ്ങളെ അനുസരിക്കണം അതാണ്‌ ഒരു മുസ്ലിം ചെയ്യേണ്ടത് .
    ജോസഫ്‌ ചെയ്തത് തെറ്റായ പ്രവര്‍ത്തിയാണ് എന്നുള്ള കാത്തോലിക് നെതകളുടെ അഭിപ്രായങ്ങള്‍ താങ്കള്‍ കാണാന്‍ കഴിയാതെ പോയത് ഖേദകരം ,, കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി യുടെ നടപടികള്‍ താങ്കള്‍ കാണാത്ത പോയത് ഖേദകരം ...ഇങ്ങിനെ ഒരു പാട് കാര്യങ്ങള്‍ താങ്കള്‍ക്കു തന്നെ കണ്ടത്താന്‍ കഴിയും .
    കൈ വെട്ടല്‍ സംഭവം കേരളത്തിലെ ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക് വലിയ ഒരു നേട്ടം തന്നെയാവും ലോകത്താകമാനം ഇസ്ലാമിനെ ഭീകരവാദ മതം എന്ന് പ്രജരിപിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് ഈ ചെറിയ കാര്യം ഒരു വലിയ കാര്യം തന്നെയാണ് കാരണം ഇസ്രേല്‍ ‌ നാഷണല്‍ ന്യൂസ് പേപ്പര്‍ ( http://www.israelnationalnews.com/News/news.aspx/138456 ) പോലുള്ളവര്‍ ഈ newsine നന്നായി utilize ചെയ്യുന്നുണ്ട് .

    ReplyDelete
  188. @anvr നമ്മുടെ നാട്‌ അംഗീകരിച്ച രാഷ്‌ട്രീയ വ്യവസ്ഥയില്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്‌. അഥവാ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്‌. അതിനാല്‍ ഇവിടെ നിലനില്‌ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്‌. അഥവാ ജാഹിലിയ്യത്താണ്‌''(ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌, പ്രബോധനം -2006 മെയ്‌ 20, പേജ്‌ 29).ഇന്ത്യയിലെ നീതിന്ന്യായ വ്യവസ്ഥയും നിയമ നിര്‍മാണ സഭയുമൊക്കെ അനിസ്ലാമികമാനന്നെ ജമാഅത്ത് ഇസ്ലാമിയുടെ വാദം സോളിടാരിട്ടി കൈഒഴിഞ്ഞോ എന്നറിയാന്‍ ആഗ്രഹമുണ്ട്.മനുഷ്യനെ ജാഹിലിയത്തില്‍ നിന്നും മോജിപിക്കുക എന്നതായിരുന്നു പ്രവാജക ദൗത്യം.(അല്ലാതെ വ്യവസ്ഥിതി മാറ്റലായിരുന്നില്ല)...രസാവഹമെന്നുപരയെട്ടെ ജാഹിലിയ വ്യവസ്ഥിതിയിലെ കുന്ജികസ്ഥാനതെരാന്‍ ജമഅത്ത് പടച്ചുവിട്ട രാഷ്ട്രിയ ചാവേറുകളായി സോളിടാരിട്ടി രംഗത്ത് വന്നിരിക്കുന്നു.

    ReplyDelete
  189. ***************
    കൈവെട്ടു ടെക്നോളെജു പഠിച്ചവരൊക്കെ പെട്ടെന്ന് ജയിലില്‍ പോകുന്നു.
    നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.
    ****************
    ഇത് നമ്മള്‍ രചിക്കുന്ന കേരളം

    ReplyDelete
  190. സമയമുണ്ടെങ്കില്‍ ഇതും വായിക്കാം
    കൈവെട്ടുകാരുടെ പ്രവാചക സ്നേഹം

    ReplyDelete
  191. പ്രിയ ശിഹാബ്‌
    “ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് എതിരിടാന്‍ നാം എവിടെ യാണ് പഠിച്ചത്”

    തെറ്റ് ചെയ്തവരെ ചെയ്ത തെറ്റിനനുസരിച്ചു ശിക്ഷിക്കണം, ഒറ്റപ്പെടുത്തണം അതാണ്‌ നീതിയും മര്യാദയും.മാപ്പ് പറഞ്ഞവനെ വെറുതെ വിടുകയും വേണം

    “മതമില്ലാത്ത ജീവന്‍” എന്ന പാഠപുസ്തകത്തിന്റെ പേരില്‍ ഒരു ജെയിംസ് മാസ്റ്റര്‍ക്ക് ജീവന്‍ തന്നെ നഷ്ടപ്പെട്ടു.. മലപ്പുറത്ത്‌ ഒരു ലോറി പുസ്തകങ്ങള്‍ കത്തിച്ചു?

    കൈ വെട്ടിയവര്ക്കെതിരെ ഇന്ന് നടക്കുന്ന രീതിയിലുള്ള ഒരു പ്രതിഷേധവും, റൈഡും, അന്ന്വേഷണവും അന്ന് കണ്ടില്ല? അവരുടെ പൂര്‍വകാല സംഘടനബന്ധങ്ങള്‍ അന്നെഷിച്ചില്ല.
    അടുക്കളയിലെ കറിക്കത്തിയും കളിതോക്കും പിടിച്ചു ഭീകരന്മാന്ക്കിയില്ല..

    ഏതാ വലിയ തെറ്റ് കൈയ്യരുത്തതോ കൊലയോ?

    സംഭവത്തിന്റെ തുടക്കത്തില്‍ മാപ്പ് പറഞ്ഞ പ്രൊഫസ്സര്‍ ഇപ്പോള്‍ പഴയ നിലപാട് തന്നെ പറയുന്നു
    അത് സത്യമാണ് എന്നുരപ്പിക്കാനാണ് എല്ലാവര്ക്കും ഇഷ്ടപ്പെട്ട മനോരമ ലിങ്ക് തന്നെ കോപ്പി ചെയ്തത്.
    വസ്തുതവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പൊതുജനങ്ങളെ കബളിപ്പിക്കുകയാണ് പ്രൊഫസ്സര്‍ ജോസഫ്‌ ഇപ്പോഴും. ഇതെന്തുകൊണ്ട് ആരും ഗൌരവമായി എടുക്കുന്നില്ല.. ഇന്ന് S F I യും നിലപ്പ്ട് മാറ്റിക്കഴിഞ്ഞു

    “കൊടും വര്‍ഗീയ വാദി യാ യ മുതല്ലിക്ക് ന്നെതിരെ കോടതിയില്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ മീഡിയ ക്ക് കഴിഞ്ഞില്ല”

    അപ്പോള്‍ മീഡിയകളാണ് കുറ്റവാളികളെ നിക്ഷ്യിക്കുന്നതും ഒഴിവാക്കുന്നതും അല്ലെ?
    ഇത് തന്നെയാണ് ഞാന്‍ ഈ ദിവസങ്ങള്‍ഒക്കെയും ഈ ബ്ലോഗില്‍ “പേസ്റ്റ്‌” ചെയ്തതിന്റെ ചുരുക്കം.

    ഇനി ഇന്നത്തെ മാധ്യമത്തില്‍ സുരേഷ കുംമാറിന്റെ ഒരു ലേഖനം ഉണ്ട്. "ഭീകരതയുടെ RSS കണ്ണികള്‍"
    അതിന്റെ ഒന്നാമത്തെ പാരഗ്രാഫും ഒരു കേസ്സില്‍ പിടിക്കപ്പെട്ട പ്രതികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രതികല്ലാതെ മാറുന്നതിന്റെ രീതിയും ഒന്ന്‌ മനസ്സിരുത്തി ചിന്തിക്കുക. രാജ്യത്തെ നടുക്കിയ പത്തോളം കേസ്സുകളില്‍ ഇപ്പോള്‍ പ്രതികള്‍ മാറി മാറി വരുന്നു. ഇതില്‍ പിടിക്കപ്പെട്ട വര്‍ഷങ്ങളോളം ജയിലില്‍ കിടന്നു ജീവിതം നശിച്ചവരെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു. അവര്‍ക്ക് നിയമ സഹായം ചെയ്തു കൊടുക്കാന്‍ പോലും സാധ്യമല്ലാത്ത അവസ്ഥ താങ്കള്‍ക്ക് അറിയുമോ? പിന്നെ എങ്ങിനെ കോടതിയില്‍ പോകും!!

    ReplyDelete
  192. "ഏതാ വലിയ തെറ്റ് കൈയ്യരുത്തതോ കൊലയോ? "

    Dear Anvar Vadakkangara‍,
    തമാശയും സങ്കടവും ഉണര്‍ത്തുന്ന ചോദ്യങ്ങളാണ് താങ്കള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. താങ്കളെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ചുരുട്ടി മടക്കി വേസ്റ്റ് ബാസ്കറ്റില്‍ ഇടും.. (തമാശയാണേ !!)

    ഏതായാലും ഞാന്‍ പുതിയ സ്വീകരണ സ്ഥലത്തേക്ക് പോവുകയാണ്.
    മഅദനിക്ക് മാത്രമാണോ ഇഞ്ചിത്തോട്ടമുള്ളത്?

    ReplyDelete
  193. അന്‍വര്‍ സാഹിബ്ബേ,

    എന്താ കൈവെട്ടിയതു പോരായിരുന്നുവെന്നു വിശ്വസിക്കുന്നുവോ.

    നമുക്കൊരുകാര്യം ചെയ്യാം.കൈവെട്ട് തലവെട്ട് തൊടങ്ങിയ ലഘുശിക്ഷാരീതികള്‍ സര്‍വ്വത്ര നടപ്പാക്കാം.ഇവിടുത്തെ നാറിയ നിയമവ്യവസ്ഥയും പോലീസുമൊക്കെ പോയി തുലയട്ടെ.നമ്മക്ക് നമ്മടെ രീതി.ഇനി മേലില്‍ ഒരുത്തനും നമ്മെക്കുറിച്ച് കുറ്റം പറയരുതു. എന്തിനു ചിന്തിക്കുവാന്‍ പോലും പേടിക്കണം.നമ്മളെക്കാണുമ്പം ഭയഭക്തിബഹുമാനത്തോടെ തലയും കുമ്പിട്ടു നില്‍ക്കണം.അങ്ങിനെ നമുക്ക് പാലും തേനുമൊഴുകുന്ന സ്വര്‍ഗ്ഗരാജ്യം സൃഷ്ടിക്കാം.

    നിങ്ങളെപ്പോലെ ചിന്തിക്കുന്നവരാണ് ഈ സമൂഹത്തിന്റെ ശാപങ്ങള്‍ എന്നു പറയേണ്ടിവരുന്നതില്‍ വ്യസനമുണ്ട്.ഒരു മതഭ്രാന്തനായി അധ:പതിക്കാതെ നല്ല മനുഷ്യനായി മാറാന്‍ ശ്രമിക്കൂ.

    ReplyDelete
  194. കുറ്റങ്ങൾ എത്ര ചെറുതായാലും വലുതായാലും അതിനുള്ള നടപടിക്രമങ്ങളിലൂടെ അർഹമായ ശിക്ഷ നടപ്പിലാക്കപ്പെടട്ടെ മാതൃകാപരമായി തന്നെ. അല്ലാതെ ജനങ്ങൾ കൈകാര്യം ചെയ്യുന്ന രീതി അരാജകത്വത്തിലേക്ക് രാജ്യത്തെ നയിക്കാനേ ഉപകരിക്കൂ ഇവിടെ എന്റെ അഭിപ്രായം ഞാൻ എഴുതിയിരുന്നു

    ReplyDelete