ഒന്ന് രണ്ടു ആഴ്ചയായി ഞാന്‍ വളരെ ബിസിയാണ്. അതുകൊണ്ടാണ്  പോസ്റ്റുകളൊന്നും ഇടാതിരുന്നത്. എന്റെ ബ്ലോഗുകള്‍ വായിക്കാതെ ഉറക്കം  കിട്ടാതിരിക്കുന്ന  എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരു അഖിലേന്ത്യാ  പര്യടനത്തിലാണ് ഞാന്‍. ഡല്‍ഹി, പഞ്ചാബ്, കാശ്മീര്‍ തുടങ്ങി വടക്കേ  ഇന്ത്യയില്‍ ഒരു കറക്കം. താജ് മഹല്‍, സുവര്‍ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്,  ഖാദിയാന്‍,  വാഗാ അതിര്‍ത്തി എന്നിവിടങ്ങളിലൊക്കെ ചുറ്റി ഇപ്പോള്‍ കാശ്മീരില്‍ എത്തി. ശ്രീനഗറിലെ പ്രസിദ്ധമായ ദാല്‍ തടാകത്തിലെ ഹൌസ് ബോട്ടില്‍ ഇരുന്നാണ് ഇത്  കുറിക്കുന്നത്.
വെറുതെ പുളുവടിക്കുകയാണെന്ന് കരുതാതിരിക്കാന്‍ ഒന്ന് രണ്ടു ഫോട്ടോകള്‍ ഇവിടെ ഇടുന്നുണ്ട്. മോര്‍ഫിംഗ് ആണെന്ന് മാത്രം പറയരുത്. ഇത്രയും കാശ് ചിലവാക്കി ഞാന്‍ ഇവിടെയൊക്കെ വന്നിട്ട് നാലാള് അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനു കൊള്ളും?.

ഡ്രൈവര്‍ രത്തന്‍ സിംഗിനൊപ്പം.  
ദാല്‍  തടാകത്തില്‍ ബോട്ടില്‍ കറങ്ങുമ്പോള്‍ കാശ്മീരി  വേഷമിട്ടു ഫോട്ടോയെടുക്കുന്നോ എന്ന് ചോദിച്ചു ഒരു പയ്യന് എത്തി. വേണ്ട  എന്ന് പല തവണ പറഞ്ഞു. അവനുണ്ടോ വിടുന്നു. "ആപ്കോ കാശ്മീരി ഡ്രസ്സ് ബഹുത്ത് അച്ചാ ലെഗേഗാ" എന്ന അവന്റെ ഒടുക്കത്തെ  നമ്പരില്‍ ഞാന്‍ വീണു.  പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞ പോലെ ഈ പോസിനെക്കുറിച്ച്  മാത്രം ആരും അഭിപ്രായം പറയരുത്. 
കൂടുതല്‍ വിശേഷങ്ങള്‍ വീട്ടില്‍ എത്തിയിട്ട് പറയാം.  (ഇതൊരു ഭീഷണിയാണ്!!!!) പഞ്ചാബിലെ സുഹൃത്ത്, അയോധ്യയിലെ പള്ളി 