“പേറെടുക്കാന്‍ പോയവള്‍ ഇരട്ടപെറ്റു” എന്നൊരു ചൊല്ലുണ്ട്. തിലകന് പ്രശ്നം പരിഹരിക്കുവാന്‍ രംഗത്ത് വന്ന അഴീക്കോട് മാഷ് കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ കണ്ടപ്പോള്‍ ഈ പഴഞ്ചൊല്ലാണ് എനിക്ക് ഓര്മ വന്നത്. തിലകനും മമ്മൂട്ടിയും തമ്മിലുണ്ടായിരുന്ന പ്രശ്നം വെറുമൊരു സിനിമ പ്രശ്നം ആയിരുന്നു തുടക്കത്തില്‍. അതൊരു സാംസ്കാരിക പ്രശ്നമായി മാറിയത് അഴീക്കോട് മാഷ് രംഗത്ത് വന്നതോട് കൂടിയാണ്. ഈ വിവാദങ്ങള്‍ക്കിടയില്‍ എനിക്കേറെ ഇഷ്ടപ്പെട്ടത് ഇന്നസെന്റിന്റെ ആ ഒരു വാചകം ആണ്. പുള്ളി ഇത്രയും വലിയ തമാശക്കാരനാണെന്ന് എനിക്കറിയില്ലായിരുന്നു. “പട്ടിണികിടന്നവന് ചക്കക്കൂട്ടാന്‍ കിട്ടിയ പോലാണ് അഴീക്കോട് മാഷ്ക്ക് ഈ വിവാദം കിട്ടിയത്, അയാള്‍ അടുത്തൊന്നും ഇതീന്ന് പിടി വിടില്ല” എന്നാണ് ഇന്നസെന്റ് പത്ര സമ്മേളനം വിളിച്ച് പറഞ്ഞത്.
ഒരു മാതിരിപ്പെട്ട കേരളീയര്‍ക്കൊക്കെ ചക്കക്കൂട്ടാനോട് ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് കാണും . കൌമാര പ്രായക്കാര്‍ക്ക് ഒരു പക്ഷെ കാണില്ലായിരിക്കാം. ഉള്ളത് പറയണമല്ലോ, പണ്ട് കഴിച്ച ചക്കക്കൂട്ടാന്‍ ആണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ പ്രയോഗം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അഴീക്കോട് മാഷ്ക്ക് ആരെയും വിമര്‍ശിക്കാം. മാഷെ ആരും വിമര്‍ശിക്കരുത് എന്നത് കേരളത്തില്‍ സര് സി പി യുടെ കാലം മുതല്‍ക്കെയുള്ള ഒരു അലിഖിത നിയമമാണ്. ഇത് തെറ്റിച്ചവര്‍ക്കൊക്കെ കഴിഞ്ഞ കാലങ്ങളില്‍ വേണ്ടത്ര കിട്ടിയിട്ടുണ്ട്. ഇന്നസെന്റിന് ഇതൊക്കെ അറിയുമോ എന്ന് എനിക്ക് സംശയമാണ്.
ചെറുപ്പകാലത്ത് കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ കുറേക്കാലം ഞാന്‍ കഴിഞ്ഞിട്ടുണ്ട്. എന്റെ ഉപ്പക്ക് അവിടെ കച്ചവടം ഉണ്ടായിരുന്നു. അന്ന് അവിടെ ഒരു തീപ്പെട്ടിക്കമ്പനി നടത്തിയ ആളാണ് ഇന്നസെന്റ്. പുള്ളി സിനിമയില്‍ വരുന്നതിന് മുമ്പാണത്. അതുകൊണ്ട് തന്നെ അവിടെ അന്നാരും അദ്ദേഹത്തെ മൈന്‍ഡ് ചെയ്തിരുന്നില്ല. അന്നൊക്കെ ഒരു സാധാരണക്കാരന് തീപ്പെട്ടിയല്ല ആറ്റംബോംബ് ഉണ്ടാക്കുന്ന കമ്പനി തുടങ്ങിയാലും ആരും തിരിഞ്ഞു നോക്കുമായിരുന്നില്ല. ആ കമ്പനി പൊട്ടിയ ശേഷമാണ് പുള്ളി സിനിമയില്‍ എത്തിയത്. പഴയ പോലെയല്ല ഇപ്പോള്‍ എന്നര്‍ത്ഥം. നാലാള് അറിയുന്ന ഒരു നടനാണ്. ‘അമ്മ’യുടെ പ്രസിഡന്റ് ആണ്. ചെയ്യുന്നതും പറയുന്നതുമൊക്കെ സൂക്ഷിച്ച് വേണം.
ഒരു മാതിരിപ്പെട്ട കേരളീയര്‍ക്കൊക്കെ ചക്കക്കൂട്ടാനോട് ഒരു നൊസ്റ്റാള്‍ജിക് ഫീലിംഗ് കാണും . കൌമാര പ്രായക്കാര്‍ക്ക് ഒരു പക്ഷെ കാണില്ലായിരിക്കാം. ഉള്ളത് പറയണമല്ലോ, പണ്ട് കഴിച്ച ചക്കക്കൂട്ടാന്‍ ആണ് എന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആ പ്രയോഗം എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അഴീക്കോട് മാഷ്ക്ക് ആരെയും വിമര്‍ശിക്കാം. മാഷെ ആരും വിമര്‍ശിക്കരുത് എന്നത് കേരളത്തില്‍ സര് സി പി യുടെ കാലം മുതല്‍ക്കെയുള്ള ഒരു അലിഖിത നിയമമാണ്. ഇത് തെറ്റിച്ചവര്‍ക്കൊക്കെ കഴിഞ്ഞ കാലങ്ങളില്‍ വേണ്ടത്ര കിട്ടിയിട്ടുണ്ട്. ഇന്നസെന്റിന് ഇതൊക്കെ അറിയുമോ എന്ന് എനിക്ക് സംശയമാണ്.
വിവാദം വിറ്റ് കഞ്ഞി കുടിക്കുന്ന ആളാണ് അഴീക്കോട് മാഷ്. കെ. കരുണാകരന് അല്പം ഒതുങ്ങിയ ശേഷം പുള്ളിക്ക് വേണ്ടത്ര വിവാദങ്ങള്‍ കിട്ടാറില്ല. മാത്രമല്ല പിണറായി സഖാവിന്റെ മുന്നില്‍ സാഷ്ടാംഗം പ്രണമിച്ചതിനാല് സി പീ എമ്മിനെ വിമര്‍ശിക്കാനും വയ്യ. കോണ്ഗ്രസ്സ്കാരാണെങ്കില് പണ്ടത്തെപ്പോലെയല്ല. മുരളി , ഉണ്ണിത്താന് തുടങ്ങിയ ഫയര്‍ ബ്രാന്‍ഡ് ഐറ്റങ്ങളെയൊക്കെ കോള്‍ഡ് സ്റ്റോറേജില്‍ വെച്ചതിനാല്‍ അഴീക്കോട് മാഷെപ്പോലുള്ളവര്‍ക്ക് അവര്‍ തീരെ പണികൊടുക്കുന്നില്ല. ആകെക്കൂടി പട്ടിണി കിടക്കേണ്ട അവസ്ഥ. അതിനിടയില്‍ വീണ് കിട്ടുന്ന ഈ ചക്കക്കൂട്ടാനില്‍ തൊടരുത് എന്ന് പറയുന്നത് കടും കയ്യല്ലേ.. അതുകൊണ്ട് മാഷ് പറയാനുള്ളത് അങ്ങ് പറഞ്ഞു പൊയ്ക്കോട്ടേ, മൂപ്പര്‍ക്കും വേണ്ടേ കഞ്ഞി കുടിക്കുക എന്നൊരു ലൈന്‍ സ്വീകരിക്കുകയായിരുന്നു ഇന്നസെന്റിനും മോഹന്‍ലാലിനുമൊക്കെ നന്നായിരുന്നത്.
പറഞ്ഞു വരുമ്പോള്‍ അഴീക്കോട് മാഷിന്റെ അളിയനായി വരും നടന് തിലകന്. ഞാനല്ലാതെ മലയാളത്തില്‍ എല്ലാം തികഞ്ഞ മറ്റൊരു കലാകാരനില്ല എന്നാണ് പുള്ളിയുടെ മനസ്സിരുപ്പ്. ഇങ്ങനെ ഒരു തോന്നല്‍ ഏതു കലാകാരന് ഉണ്ടായാലും അതയാളുടെ അവസാനത്തിന്റെ ആരംഭമാണ്. ഇറങ്ങുന്ന എല്ലാ സിനിമയിലും റോള്‍ കിട്ടണം. അത് കിട്ടിയില്ലെങ്കില്‍ കാണുന്നവരുടെയൊക്കെ മെക്കട്ട് കയറും എന്ന ലൈന്‍ എത്രത്തോളം ശരിയാണ്? അഴീക്കോട് മാഷും തിലകനും വേണ്ടത്ര സര്‍ഗപ്രതിഭ ഉള്ളവരാണ്. തങ്ങള്‍ക്ക് ശേഷം പ്രളയം എന്ന് കരുതിന്നിടത്താണ് രണ്ടു പേരും സാംസ്കാരിക കോമാളികളായി മാറുന്നത്.
ഈ വിഴുപ്പലക്കളില് ഒന്നാം പ്രതിയായി വരേണ്ടിയിരുന്നത് നടന് മമ്മൂട്ടി യായിരുന്നു. കാര്യമെന്തായാലും അദ്ദേഹം തികഞ്ഞ മൗനം പാലിച്ച് അന്തസ്സ് കാട്ടി. അദ്ദേഹത്തിന് എന്റെ വക ഒരു ലാല്‍ സലാം കൊടുത്ത് കൊണ്ട് ഞാന്‍ ഈ സാംസ്കാരിക പ്രഭാഷണം അവസാനിപ്പിക്കുകയാണ്. നന്ദി. നമസ്കാരം.
Latest Story: താരങ്ങളെ തൊട്ടാല്‍ വിടമാട്ടേ
Latest Story: താരങ്ങളെ തൊട്ടാല്‍ വിടമാട്ടേ
അഴീക്കോട്മാഷെ പറ്റിയുള്ള താങ്കളുടെ അഭിപ്രായത്തിനോട് എനിക്ക് യോജിക്കാനാവില്ലെങ്കിലുംതാങ്കള് അതു പറഞ്ഞ ശൈലി എനിക്കിഷ്ടപ്പെട്ടു.
ReplyDeletei completely support you , and i think mamooty didnt say anything not because to keep decency, because of his obligations to kairali and other relations
ReplyDeleteഈ പ്രശ്നത്തില്‍ അഴീക്കോട് പറഞ്ഞതെല്ലാം ശരിയാണ് എന്നെനിക്കഭിപ്രായമില്ല. പക്ഷെ, അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ അവകാശമില്ല എന്ന നിലപാടാണ് പ്രതിഷേധാര്‍ഹം.
ReplyDeleteവയസ്സാൻ കാലത്ത് മാത്രം ചെയ്യേണ്ടതാണ് ഹജ്ജ് സോറി രാമനാമം എന്നൊരു ധാരണ എല്ലാർക്കുമുണ്ടോ?
ReplyDeleteഎല്ലാ ചെറുപ്പക്കാരും പറയും വയസ്സന്മാര്കു വിവരം ഇല്ലെന്നു ... വയസ്സന്മാര് പറയും ചെറുപ്പക്കാര്ക് വിവരം ഇല്ലെന്നു .. ഈ ആഗോള ഈഗോ പ്രതിഭാസത്തിന്റെ കേരള എഡിഷന് എല്ലാവരും കൂടി ബഹുജോരാകി. മമ്മുക്ക മിണ്ടാതിരികുന്നത് അദ്ദേഹത്തിനു ഭൂഷണം... സാംസ്കാരിക നായകര്‍ സിനിമ താരങ്ങള്‍ - ഇവന്മാരുടെയോകെ ഇടയില്‍ ഇത് പതിവുള്ളതാ. പത്ര കോളങ്ങളും ചാനല്‍ സെഗ്മെന്റ്കളും ഈ അടിപിടി കൊണ്ട് നിറക്കാന്‍ കേരള ജനത എന്ത് അപരാധം ചെയ്തു.. ഇതില്‍ ജനത്തിന്ന്നു എന്ത് നേട്ടം കൂട്ടരേ .. എന്തായാലും പോസ്റ്റിങ്ങ് സമയോചിതം - ബഷീര്‍ മാഷ് കൂടുതല്‍ സരോ പദേശി ആയി കണ്ടില്ല...എന്താ വയസ്സന്മാരെ ഇത്ര പേടിയോ ?
ReplyDeleteമമ്മത് അങ്ങോട്ട് പോയില്ലെങ്കില്‍ മല മമ്മതിനെ തേടി വരും എന്ന് പറഞ്ഞ പോലെയാണ് അഴീക്കോടിന്റെ കാര്യം. വെറുതെ പോയി തലയിട്ടു ഇത്തിരി പബ്ലിസിറ്റി നേടുക. സംസ്കാരം എത്രത്തോളം താഴാമെന്നു തെളിയിച്ച സാംസ്കാരിക നായകന്. സൌന്ദര്യം നഷ്ടപ്പെടുത്തെന്ടെന്നു കരുതിയാണ് മമ്മൂട്ടിയുടെ മൌനം. മോഹന്‍ലാല്‍ ഒന്ന് മിണ്ടിയതെയുള്ളൂ അപ്പോഴേക്കും അഴീക്കൊടുന്റെ ഭാഷയില്‍ ആള് വിരൂപനായി. ഈ വിഷയത്തില്‍ എന്റെ പോസ്റ്റ് ഇവിടെ വായിക്കാം ആറാം തമ്പുരാനും ആറാം ഇന്ദ്രിയവും
ReplyDeleteവളരെ നല്ല ലേഖനം ....
ReplyDeleteതെറ്റുകല്‍ ഏത് വലിയ സാഹിത്യ കാരന് പറഞാലും അത് തുറന്നു ക്കാട്ടുന്നത് നല്ല പ്രവണത
അലക്ക് ഇപ്പോഴും തുടരുന്നു..
ReplyDeleteനല്ല ഒന്നാന്തരം സിനിമാ-സാംസ്കാരിക അലക്ക്. കക്ഷിചേരാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇനിയും സമയമുണ്ട്, ടീ വീ യില്‍ വാര്‍ത്ത, ചിത്രസഹിതം വരും..!
സുകുമാര്‍ അഴീക്കോട് അഭിപ്രായം പറയണ്ട എന്ന് വിവരമുള്ളവര്‍ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കറകെടാണു. തനിക്ക് വിവരമില്ലാത്ത കാര്യത്തില്‍ അഭിപ്രായം എഴുന്നള്ളിക്കേണ്ട കാര്യമുണ്ടായിരുന്നില്ല. വെറുതെ വടി കൊടുത്ത് അടി മേടിച്ചപോലെയായി. തിലകണ്റ്റെ പ്രശ്നം എല്ലാ പടത്തിലും തനിക്ക് റോള്‍ ഉറപ്പക്കുക എന്നുള്ളതാണു. അതിനാണു ടിയാന് ഞാന്‍ കമ്മ്യുണിസ്റ്റാണു മണ്ണാങ്കട്ടയാണു എന്നൊക്കെ വിളിച്ചു കൂവുന്നതു. ഒരാള്‍ എന്താണു/അല്ല എന്ന് അയാളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം എല്ലാവര്ക്കും പിടി കിട്ടും. അല്ലാതെ ഞാന്‍ അതാണു ഇതാണു എന്നൊക്കെ വിളിച്ചുകൂവിയിട്ടല്ല. അഴീക്കോട് ഒരു മൂലക്കിരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ കെ. കരുണാകരനെ ജനം ഇപ്പോള്‍ വിലയിരുത്തുന്നതു പോലെ അദ്ദേഹത്തെയും വിലയിരുത്തും. തീര്‍ച.
ReplyDeleteഅവസാനം മമ്മൂട്ടി ഇന്ന് മനസ്സ് തുറന്നു. തിലകന് ചേട്ടനോട് ഒന്നുമില്ലെന്ന്. തിലകനോടോപ്പം അഭിനയിക്കാനും തയ്യാര്‍ എന്ന് മമ്മൂട്ടി. അഴീക്കോട് സര് മോഹന്‍ലാലിനെ വ്യക്തിപരമായി വിമര്‍ശിച്ചത് ശരിയായില്ലെന്നും മമ്മൂട്ടി പറഞ്ഞു. അവസാനം സുകുമാര്‍ മാഷ് കീഴടങ്ങി. ഇനി ഞാന്‍ ഈ കാര്യത്തില്‍ അഭിപ്രായം പറയൂലെന്നു വ്യക്തമാക്കി. ചിലപ്പോള്‍ പിണറായി സഖാവ് വിളിച്ചു പറഞ്ഞതാവും മിണ്ടാണ്ടിരിക്കാന്‍. അഴീക്കോട് മസ്റെരെ കണ്ടു തുള്ളിച്ചടിയ തിലകന് ചേട്ടന് ഒറ്റപ്പെട്ടു. അദ്ദേഹം അടുത്തുതന്നെ അമ്മയില്‍ നിന്നും ക്ലീന്‍ ഔട്ട് ! അതോടെ ആ ഒച്ചപ്പാട് നിന്നുപോകും.
ReplyDeleteവാക്കുകള്‍... വിബ്രംജിതമാകുമ്പോള് ഉണ്ടാകുന്ന... അനുരണനങ്ങള്‍ സൃഷ്ടിക്കുന്ന....
ReplyDeleteആന്തോളനങ്ങളുടെ.... അകിലമായുള്ള ആന്തരിക സവിശേഷത കൊണ്ട്..... നമ്മുടെ രാജ്യത്ത് ഈ... ഈ... സൌഭാഗ്യങ്ങള്‍ ജനിക്കുന്നു ...എന്ന് ഞാന്‍ പറയും....
(വല്ലതും പിടി കിട്ടിയാ...?)
അല്ല.. ഈ തോളേളല് കുന്തം തിരുകിയിരിക്കുന്നതിന്റെ ഗുട്ടന്‍സ് പിടി കിട്ടീല
ഒരു പഠനകാല സുഹൃത്തിനെ ഓര്‍ത്തുപോയി
'മോന്ത കീറി'
"കാര്യമെന്തായാലും അദ്ദേഹം തികഞ്ഞ മൗനം പാലിച്ച് അന്തസ്സ് കാട്ടി."
ReplyDeleteബ്ലോഗുലകത്ത് ഇങ്ങനെയും ചിന്തിക്കുന്നവരുണ്ടോ ;) പുള്ളീ ആരാ മോന്... നാറിയത് മുഴുവന്‍ പാവം ലാലേട്ടനും, ഇന്നച്ചനും, ജൂനിയര്‍ മാടമ്പി ഗണേഷ് മോനും :)
There are some peoples in Kerala, they are thinking Kerala is on their head. There will nothing happend without their interfearance. Mr Sukumar Azheekkode is the best ever example for that
ReplyDeleteഅഴീക്കോടിന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ പറ്റില്ലന്ന് പറഞ്ഞിതിന്റെ യുക്തി ഒട്ടും മനാസിലായില്ലല്ലോ? അഭിനയത്തിന്റെ രസതന്ത്രത്തെക്കുറിച്ചൊന്നുമല്ലല്ലോ അങ്ങേര് പറഞ്ഞത്? തിലകന് പരസ്യമായി പറഞ്ഞ ഒരു പരാതിയെപറ്റി ഒരു സദസ്സില്‍ പരാമര്‍ശിച്ചു. അതോടു ചേര്‍ത്തു തന്നെ മോഹന്ലാലിനെപ്പോലുള്ളവരെ(സ്വര്ണക്കടപരസ്യം) വിമര്‍ശിയ്ക്കുകയും ചെയ്തു. അത് ഏതൊരു മലയാളിയ്ക്കും വിളിച്ചു പറയാന്‍ സ്വാതന്ത്ര്യമുള്ള കാര്യമാല്ലേ. അതു കേട്ട പാടെ നരസിംഹം ശൈലിയില്‍ ചാടിയിറങ്ങണമായിരുന്നോ?
ReplyDeleteഅമ്മ അംഗമായ തിലകന് പ്രശ്നത്തില്‍ മൌനം പാലിച്ച ഇന്നച്ചന് മോഹന്‍ലാല്‍ വിഷയത്തില്‍ ചാടി വീണത് എന്തിന്? ഏതൊരു പൊട്ടനും മനസിലാകുന്ന കാര്യമാണിതൊക്കെ. അഴീക്കോട് പച്ചയ്ക്ക് വിളിച്ചുപറഞ്ഞതുകൊണ്ട് പലരുടേയും മുഖം മൂടി അഴിഞ്ഞു വീണില്ലേ? പറഞ്ഞത് അഴീക്കോടായതുകൊണ്ടും അദ്ദേഹം ഇടത് അനുഭാവം പുലര്‍ത്തുന്നതു കൊണ്ടും കാര്യങ്ങളെ ഇങ്ങനെ ഏകപക്ഷീയമായി കാണരുതെന്നു മാത്രം അഭ്യര്‍ത്ഥിയ്ക്കുന്നു. ഈ വിഷയത്തില്‍ എന്റെ പോസ്റ്റ് താല്പര്യമുണ്ടെങ്കില് വായിക്കാം
http://bijukumarkt.blogspot.com/2010/02/blog-post_27.html
മന്ദബുദ്ധിയായ ഇന്നച്ചനും ഫാനോ ???
ReplyDeleteഹഹഹ....
അമ്മ എന്ന സംഘടനതന്നെ സാമൂഹ്യവിരുദ്ധ ഫത്വാ പള്ളിക്കമ്മറ്റിയാക്കിയ മോഹന്‍ലാലിനോടും,മമ്മുട്ടിയോടും
നാം കടപ്പെട്ടിരിക്കുന്നു :)
മമ്മുട്ടി,മോഹന്‍ലാല്‍,തിലകന്,അഴീക്കോട്...
ഹം.........!
ReplyDelete‘ഓണത്തിനിടയില്‍ ലിങ്ക് കച്ചവടവും’!!
നടക്കട്ടെ, നടക്കട്ടെ!!
:-)
വളരെ നല്ല ലേഖനം ....
ReplyDeleteഈ വിവാദവുമായി ബന്ധപ്പെട്ട് അഴീക്കോടന്‍ മാഷ് പറഞ്ഞ വാക്കുകള്‍ ആരൊക്കെയോ അദ്ദേഹത്തിനു കല്‍പ്പിച്ച് നല്‍കിയിരിക്കുന്ന സാംസ്ക്കാരിക നായകന് പദവിക്ക് ചേര്‍ന്നതായില്ല..അഴീക്കോടന്‍ മാഷിനെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കില്‍ അതു അദ്ദേഹത്തിന്റെ നല്ല ഭാഷ ഉപയോഗിക്കാനുള്ള കഴിവു ഒന്നുകൊണ്ടു മാത്രമാണ്...ആ കഴിവും ഇല്ലാതായാല്‍ അഴീക്കോടന്‍ മാഷ് വെറും സാദാ സുകുമാരന്‍ ചേട്ടന് മാത്രമാണന്നാണ് ഈയുള്ളവന്റെ അഭിപ്രായം....
ReplyDeleteഎത്ര 'മോഹനം'; എത്ര 'സുകുമാരം'; എത്ര 'നിഷ്ങ്കളങ്കം'....... ഈ 'തിലകം'!
ReplyDeleteനമുക്കാസ്വദിക്കാം!!
എല്ലാവരുടെയും കമ്മന്റുകള്‍ വായിച്ചു. ഞാന്‍ ഈ നാട്ടുകാരന് അല്ല. മാവിലായിയിലേക്ക് വീട് മാറാനുള്ള പുറപ്പാടിലാണ്. കുറെ പണികള്‍ ചെയ്തു തീര്‍ക്കാനുണ്ട്. അഴീക്കോട് മാഷേ ഉത്ഘാടനത്തിനു ക്ഷണിക്കണം എന്നുണ്ട്. ഒരു കാറും കവറും കരുതണം.
ReplyDeleteNO COMMENTS
ReplyDeleteBECAUSE I LIKE THE STYLE OF AZHEEKODE AND VALLIKKUNNNU
nhanonnum parayunnilla..
ReplyDeleterandu baagathem nyaayom anyaayom parayaanum thonnunnillaaa..
kaaranam ... nhanoru kuttiyaan..
Seems your friend is in trouble see this link :-
ReplyDeletehttp://thatsmalayalam.oneindia.in/news/2010/03/01/kerala-azhikode-should-disclose-assets-yc.html
This comment has been removed by the author.
ReplyDeleteഅഴീക്കോട് മാഷ്ക്ക് വയസ്സായില്ലേ? ഇനി ഇപ്പൊ പഴയപോലെയൊന്നും പറ്റൂല്ലാ. പണ്ടു ജീ ശങ്കരക്കുരു പ്പിനെ പോലെ പത്തുപേര്‍ അറിയുന്ന ആള്‍ക്കാരെ വിമര്‍ശിച്ചു വിമര്‍ശകനായ മാഷ്ക്ക് ഇപ്പൊ സിനിമയിലാണ് പൂതി. കുറെ ഏറെപ്പേര്‍ കാണുന്നതല്ലേ ? പറഞ്ഞോട്ടെ, പിന്നെ സത്യം പറയട്ടെ ഇന്നസെന്റിന്റെ ചക്കക്കൂട്ടാന്‍ കലക്കി.
ReplyDeleteഒരു കാര്യം ശരിയാ ആ തിലകന്റെ വിദേശ ചിത്രം ഇത് കാരണം മുടങ്ങി
ReplyDeleteനടന് തിലകനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതില്‍ നിന്നും താരസംഘടനയായ അമ്മ പിന്നാക്കം പോകുന്നു. സംഘടനയില്‍ നിന്ന് അത്രപെട്ടെന്ന് മാറ്റിനിര്‍ത്താവുന്ന ആളല്ല തിലകനെന്നും അതിനാല്‍ അദ്ദേഹത്തിന് വിശദീകരണം നല്കാന് ഒരവസരം കൂടി നല്‍കുകയാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി മോഹന്‍ലാല്‍ അറിയിച്ചു.തിലകനെ മയപ്പെടുത്താനുള്ള നീക്കങ്ങളാണ് അമ്മയുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്ന തരത്തില്‍ മൃദുവായ ഭാഷയിലാണ് അമ്മ ഭാരവാഹികള്‍ സംസാരിച്ചത്.ഒരു സാഹചര്യമുണ്ടായാല്‍ അമ്മയുടെ പ്രതിനിധി തിലകനെ പോയി കാണാനും തയ്യാറാണ്
ReplyDeleteഅമ്മ മയപ്പെടുന്നു; തിലകന് ഒരവസരം കൂടി
അഴീക്കോടിന്റെ വിമര്‍ശനങ്ങളോട് പ്രതികരിയ്ക്കാന്‍ താല്‍പ്പര്യമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
"എങ്ങിനെ മയപെടാതിരിക്കും അഴികോട് ആവശ്യപെട്ടപോലെ സിനിമ ലോകത്തിനു ഉള്ളില്‍ നടക്കുന്ന പീഡന (സ്ത്രീ, പുരുഷ )ങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടതാനെങ്ങാലും പോയാല്‍ സൂപ്പര്‍ താരങ്ങള്‍ അടക്കം പത്തു പതിനായിരം കേസിലെങ്കിലും പ്രതികളാവും അഴികോട് മായി ആരും വല്ലാണ്ട് കളിയ്ക്കാന്‍ പോവാത്തത് ഇതൊക്കെ കൊണ്ടാണ്"
ഒരു ജുഡീഷ്യല്‍ അന്വേഷണം എന്ന ഒറ്റ വെടിക്ക് അഴിക്കോടെ എല്ലാം തകിടം മറിച്ചത് കണ്ടില്ലേ, ഇനി ആരും ഒന്നും മിണ്ടില്ല എന്ന് കരുതാം
ReplyDeleteഇക്കാര്യത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്നത് തന്നെ വള്ളിക്കുന്നിലെ ഇക്ക പറഞ്ഞു.. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് കേട്ടിട്ടേ ഉള്ളു. പക്ഷേ ഈ പ്രശ്നത്തില്‍ അത് വ്യക്തമായിക്കണ്ടു. തിലകനും അഴീക്കോടും കാണിച്ചതിലും പറഞ്ഞതിലും എന്താണ് തെറ്റ് എന്നും പറഞ്ഞ് എത്രയോ പേര് ഹാലിളകി നടക്കുന്നു. എനിക്ക് തോന്നുന്നത് മാഷിന്റെ നാവിന്റെ മൂര്‍ച്ച കണ്ട് ഭയന്നിട്ടാണ് അധികമാരും എതിര്‍ക്കാതെ മാഷിനും തിലകനുമൊപ്പം നില്‍ക്കുന്നത്. സംഘടനാപരമായ പ്രശ്നങ്ങള്‍ സംഘടനയുടെ ആനുകൂല്യം പറ്റുന്ന ഒരാള്‍ അയാളെത്ര കൊമ്പത്തെ കലാകാരനാണെങ്കിലും ചട്ടപ്രകാരം കൈകാര്യം ചെയ്യണം. അല്ലാതെ ചാടിക്കയറി പത്രസമ്മേളനം നടത്തിയാല്‍ പിന്നെ സംഘടന എന്തിനാണ്.? സ്വാഭാവികമായും ഉത്തരവാദിത്തപ്പെട്ടവര്‍ പ്രതികരിക്കും. പിന്നെ നടന്നതൊക്കെ പരസ്യമായ വിഴുപ്പലക്കലുകള്‍. ആര്‍ക്കെന്ത് പ്രയോജനം.? തിലകനേ ഇക്കാര്യത്തില്‍ കൂടുതല്‍ നഷ്ടമുണ്ടാവൂ. നേരാം വണ്ണം കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍, (അതായത് നിയമപരമായി പരാതി കൊടുത്ത് അതിന്മേല് നടപടി ഉണ്ടായില്ലെങ്കില്‍ പത്രസമ്മേളനവും മറ്റ് കോലാഹലങ്ങളും എന്ന ലൈന്‍ സ്വീകരിച്ചിരുന്നെങ്കില്‍) നാട്ടുകാരെങ്കിലും ഒപ്പം നിന്നേനെ.. അഹങ്കാരം അവസാനത്തിലേക്കുള്ള വഴിയാണെന്ന് വലിയ കലാകാരനും സംസ്ക്കാരത്തിന്റെ അവസാനവാക്കും എന്നാണ് ഇനി മനസ്സിലാക്കുക..??
ReplyDeleteThis comment has been removed by the author.
ReplyDeleteഈ സ്റ്റോറി അടുത്തൊന്നും ക്ലൈമാക്സ് കാണുന്ന മട്ടില്ല. തിലകന് ചേട്ടന്റെ കെട്ട് ഇത് വരെ ഇറങ്ങിയിട്ടില്ല.
ReplyDelete@ ചന്ദ്രകാന്തന്. ഇവിടെയെത്താന്‍ അല്പം വൈകിയോ. അഭിപ്രായങ്ങള്‍ക്ക് ഞാന്‍ ഒരു അടിവര കൂടി ഇടുന്നു.
ഹഹ... അല്‍പ്പം വൈകി.. അറബിക്കടല്‍ പോലല്ലേ ബൂലോഗം കിടക്കുന്നത്... ഓരോ റൌണ്ടടിച്ച് വരുമ്പോഴേക്കും ഒരു സമയമാവും.. എന്നാലും കേറാതെ പോവില്ല.. :)
ReplyDeleteThis comment has been removed by the author.
ReplyDeleteമാഷ് കഴിഞ്ഞ ദിവസം പറഞ്ഞത് മോഹന്‍ലാലിനെ നാട് നീളെ നടന്ന് നാറ്റിക്കുമെന്നാണ്.. എല്ലാം പ്രസംഗത്തിലും ലാലിന് വേണ്ടി അല്‍പ്പസമയം മാറ്റിവയ്ക്കുമത്രേ..!! അല്ലെങ്കില്‍ തന്നെ പുള്ളി ഇപ്പോ പോവുന്ന വഴിയേയൊക്കെ നല്ല നാറ്റമവശേഷിപ്പിക്കാറുണ്ട്.. പുരയ്ക്ക് ചായുന്ന സ്വര്ണ്ണമരമായി മാറുകയല്ലേ മാഷെന്ന് കുഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള പെരുമാറ്റം സംശയമുളവാക്കുന്നു.. പരസ്പരബഹുമാനം എന്നൊന്ന് തത്വമസി എഴുതിയ മഹാന് കൈമോശം വന്നിരിക്കുന്നു.. (പണ്ടേ അതല്പ്പം കുറവാണ്). എന്റെ ഏറ്റവും താണ എതിരാളിയാണ് ലാല്‍ എന്ന് പറയുന്നതിനേക്കാള്‍ താണ ഒരു പ്രസ്താവന അടുത്തകാലത്ത് ഞാന്‍ കേട്ടിട്ടില്ല. അതും കേരളത്തിലെ ഒന്നാം നിര സാംസ്ക്കാരികനായകനില് നിന്ന്..!! കലാകാരന് എന്ന നിലയില്‍ വേണ്ട, ഒരു മനുഷ്യന് എന്ന നിലയിലെങ്കിലും മാഷിന് മറ്റുള്ളവരെ പരിഗണിച്ച് കൂടേ എന്നാണെന്റെ ചോദ്യം. തത്വമസി പോലൊരു പുസ്തകം എഴുതാത്തവരെല്ലാം അല്ലെങ്കില്‍ അത് വായിച്ചിട്ട് മനസ്സിലാകാത്തവരെല്ലാം തന്നെക്കാള്‍ മോശക്കാരാണെന്ന ചിന്ത അഹന്തയുടെ അളവ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. മനുഷ്യനായി ജനിച്ചതുകൊണ്ട് തന്നെ ഭൂമിയിലെ മനുഷ്യരെല്ലാം അങ്ങേയറ്റം ശ്രേഷ്ഠരാണ് എന്ന സത്യം “നീ ഞാനാകുന്നു” എന്ന പരമാര്‍ഥത്തെ വ്യാഖ്യാനിച്ച മഹാനായ ഭാഷാപണ്ഠിതന്‍ എന്ന് മനസ്സിലാക്കും..?? ഒടുവില്‍ ചിതയില്‍ വയ്ക്കുമ്പോള്‍ തത്വമസി എഴുതിയവനും പിച്ചയെടുക്കുന്നവനും ഒരെപോലെയാണ് വെന്ത് വെണ്ണീറാവുക. ഭൂമിയില്‍ നിന്ന് ഞാന്‍ ഒന്നും നേടിയിട്ടില്ല എന്ന് തെളിയിക്കാന്‍ കൈകള്‍ രണ്ടും ശവപ്പെട്ടിക്ക് പുറത്തേക്കിട്ട യവനചക്രവര്ത്തിയെ നമുക്ക് ഇത്തരുണത്തില്‍ സ്മരിക്കാം..
ReplyDeleteചന്ദ്രകാന്താ, ഈ അടുത്ത കാലത്തൊന്നും ഞാന്‍ ഇത്രയും ആസ്വദിച്ച ഒരു കമ്മന്റ് കിട്ടിയിട്ടില്ല.
ReplyDelete"കലാകാരന് എന്ന നിലയില്‍ വേണ്ട, ഒരു മനുഷ്യന് എന്ന നിലയിലെങ്കിലും മാഷിന് മറ്റുള്ളവരെ പരിഗണിച്ച് കൂടേ എന്നാണെന്റെ ചോദ്യം. തത്വമസി പോലൊരു പുസ്തകം എഴുതാത്തവരെല്ലാം അല്ലെങ്കില്‍ അത് വായിച്ചിട്ട് മനസ്സിലാകാത്തവരെല്ലാം തന്നെക്കാള്‍ മോശക്കാരാണെന്ന ചിന്ത അഹന്തയുടെ അളവ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. മനുഷ്യനായി ജനിച്ചതുകൊണ്ട് തന്നെ ഭൂമിയിലെ മനുഷ്യരെല്ലാം അങ്ങേയറ്റം ശ്രേഷ്ഠരാണ് എന്ന സത്യം “നീ ഞാനാകുന്നു” എന്ന പരമാര്‍ഥത്തെ വ്യാഖ്യാനിച്ച മഹാനായ ഭാഷാപണ്ഠിതന്‍ എന്ന് മനസ്സിലാക്കും..??"
ssd
ReplyDeletehj
ReplyDeleteuyyj
ReplyDeletehbjk
ReplyDeletehj
ReplyDeletehjtguk
ReplyDeletejhgb,
ReplyDelete"വിവാദം വിറ്റ് കഞ്ഞി കുടിക്കുന്ന ആളാണ് അഴീക്കോട് മാഷ്" I like this comment
ReplyDeleteബഹുജനം പലവിധം..അത് പോലെ സംസ്ക്കാരവും...
ReplyDeleteഅഴീക്കോട് സാംസ്ക്കാരിക നായകന് ആണെങ്കിലും അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങള്‍ എല്ലാം അരോചകം ആയി തോന്നാറുണ്ട്. കേരളത്തില്‍ സംസ്ക്കാരം കൂടിയതിന്റെ കുഴപ്പങ്ങള്‍ ആണ് നായകന്മാര്ക്കിടയില് നാം കണ്ടു വരുന്ന ഈ പേക്കൂത്ത് വിവാദങ്ങള്‍..
എഴുതിയ വസ്തുതകളോട് ഞാനും യോജിക്കുന്നു.
രസകരമായി വിളമ്പിയ ഈ ചക്ക കൂട്ടാന്‍ വളരെ നന്നായി.. അഭിനന്ദനങ്ങള്‍...
www.ettavattam.blogspot.com