ഹാഷ്മി പിടിച്ച സുകുമാരക്കുറുപ്പ്

സുകുമാരക്കുറുപ്പ് ഈ വാർത്ത കാണുന്നുണ്ടെങ്കിൽ പെട്ടെന്ന് വന്ന് കീഴടങ്ങുക”

ഇന്നലെ അന്തിചർച്ചയിൽ ഹാഷ്മി കിടന്ന് കാറുന്നത് ഇപ്പോഴാണ് കേട്ടത് 😃
ഓ.. പിന്നേ.. സുകുമാരക്കുറുപ്പ് നിന്റെ എൻകൗണ്ടറും വരുന്നത് നോക്കി ടിവിക്ക് മുന്നിൽ കടലയും കൊറിച്ച് കുത്തിയിരിക്കുകയാണല്ലോ.
ഏജ്‌ജാതി ഐറ്റംസ് ആണെന്ന് നോക്കൂ, മലേഷ്യയിൽ മാന്യമായി ജോലിയെടുത്ത്‌ ജീവിക്കുന്ന ഒരു മനുഷ്യന്റെ ഫോട്ടോ പബ്ലിഷ് ചെയ്ത് അയാളെ ഒരു കൊടിയ ക്രിമിനലായി ചിത്രീകരിക്കുക, പിടികിട്ടാപുള്ളിയാണെന്ന് പറയുക. എന്നിട്ട് വൈകുന്നേരം അന്തിചർച്ചയിൽ കുറെഭൂലോക "ഡിറ്റക്ടീവുകളെ" വിളിച്ചു വരുത്തി അയാൾക്ക് അന്ത്യശാസനം നല്കുക.
പതിറ്റാണ്ടുകളായി വിദേശത്ത് ജീവിക്കുന്ന വടക്കാഞ്ചേരി സ്വദേശിയായ പ്രായം ചെന്ന ഒരു മനുഷ്യന്റെ ഫോട്ടോയും പാസ്പോര്ട്ട് കോപ്പിയും വെച്ചാണ് ഈ കലാപരിപാടി എന്നോർക്കുക.


എന്തുതരം ജേർണലിസമാണ് ഇതൊക്കെ?. ഒരാളെക്കുറിച്ച് അങ്ങനെ ഒരു സംശയം ഉണ്ടായി എന്ന് തന്നെ കരുതുക, ഉടനെ അയാളുടെ ഫോട്ടോയും പാസ്സ്‌പോർട്ട് കോപ്പിയും പബ്ലിഷ് ചെയ്ത് ഇതുപോലെ കിടന്ന് അലറുന്നതാണോ ഹാഷ്മിയും ശ്രീകണ്ഠൻ നായരും പഠിച്ച മാധ്യമപ്രവർത്തനം?.


ഒരു മനുഷ്യന്റെ ജീവിതം തന്നെ തകർക്കാവുന്ന ഇത്തരം കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തങ്ങൾ കൊടുക്കുന്ന ബ്രഹ്‌മാണ്ഡ വാർത്ത സ്ഥിരീകരിക്കുന്നതിനു വേണ്ട മിനിമം ശ്രമങ്ങളെങ്കിലും നടത്തേണ്ടേ?. ഇന്റർനാഷണൽ എക്സ്ക്ലൂസീവ് ആണത്രേ..
ഒരു വാർത്ത നൽകുമ്പോൾ പാലിക്കേണ്ട അടിസ്ഥാന കാര്യങ്ങളുടെ ബാലപാഠം പോലും പഠിക്കാത്ത ഇവറ്റകളെയാണ് ആദ്യം പൂജപ്പുരയിലെ ഉണ്ട തീറ്റിക്കേണ്ടത്.