നവമാധ്യമ കാലത്തെ സൂപ്പർ താരങ്ങൾ


ജനകീയ മാധ്യമങ്ങൾ കാറ്റ് പിടിക്കുകയാണ്.

അവരുയർത്തുന്ന ശബ്ദം ഉച്ചത്തിൽ ഉച്ചത്തിൽ കേൾക്കപ്പെടുകയാണ്.

മുഖ്യധാരാ മാധ്യമങ്ങൾ എന്ന് വിളിക്കുന്നത് മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ്.
ദേശീയ തലത്തിൽ മാത്രമല്ല,
നമ്മുടെ കേരളത്തിൽ പോലും അത് തന്നെയാണവസ്ഥ.

മോദിയുടെ മുന്നിൽ വാ പൊളിച്ചിരിക്കുന്ന കവർസ്റ്റോറിക്കാരി,
പട്ടേലരുടെ മുന്നിൽ തൊമ്മിയെന്ന പോലെ
മുതലാളിയുടെ കാറിൽ പമ്മിയിരിക്കുന്ന അന്തിചർച്ചാവീരൻ.

'മുഖ്യധാരക്കാരേ'
പണം, റിപ്പോർട്ടർമാർ, സാങ്കേതികത.
അവയുടെയൊക്കെ പിൻബലത്തിൽ നിങ്ങളുണ്ടാക്കുന്ന
വാർത്തകൾക്കും വീഡിയോകൾക്കും ലഭിക്കുന്നത് 10 k, 20k..

എന്നാൽ
ഒറ്റയാൾ പട്ടാളമായി
കാലത്തെ മാറ്റുന്ന ഈ ബദൽ മാധ്യമങ്ങളുടെ
മുൻനിരക്കാർക്ക് ലഭിക്കുന്നത് 10 മില്യൺ, 20 മില്യൺ വ്യൂസ്..
മാധ്യമ രംഗത്ത് മാറ്റത്തിന്റെ കാറ്റ് വീശുകയാണ്.

നിങ്ങളുടെ നുണപ്രചാരണങ്ങളെ പൊളിച്ചടുക്കാൻ ഇവർക്കൊരു പത്ത് മിനുട്ട് വീഡിയോ മതി.
ചങ്കരനും പണിക്കരും വക്കീലും ചേർന്ന്
രാത്രി നടത്തുന്ന അന്തിചർച്ചാ കരയോഗങ്ങൾ
തിരിഞ്ഞു നോക്കാറില്ല ന്യൂ ജനറേഷൻ.

മലയാളത്തിന്റെ മെഗാ പത്രങ്ങൾ അവർ തൊട്ട് നോക്കാറില്ല,
പൂമുഖത്തെ പടിയിൽ അത് തുറന്ന് പോലും നോക്കാതെ മടങ്ങിക്കിടക്കും.
വർഷം തോറും ലക്ഷക്കണക്കിന് കോപ്പികൾ
കുറഞ്ഞു കുറഞ്ഞു വരികയാണവർക്ക്
മനോരമക്ക് മാത്രം കുറഞ്ഞത്
അഞ്ച് വർഷം കൊണ്ട് അഞ്ചര ലക്ഷം കോപ്പികൾ.

From Dhruv Rathee Youtube Channel

Ravish Kumar Youtube Channel


TheDeshbhakt - Akash Banerjee

രവീഷ് കുമാർ, ധ്രുവ്, ആകാശ് ബാനർജി.
ഈ തിരഞ്ഞെടുപ്പ് കാലത്തെ സൂപ്പർ ഹീറോകൾ ഇവരാണ്.

ന്യൂ ജനറേഷൻ മാത്രമല്ല,
സത്യാനന്തര കാലത്തെ തിരിച്ചറിയുന്ന
ഓൾഡ് ജനറേഷനും കേൾക്കുന്നത് ഇവരെയാണ്.

ഈ മൂന്ന് പേർ മാത്രമല്ല,
സോഷ്യൽ മീഡിയയിൽ സക്രിയ ഇടപെടലുകൾ നടത്തുന്ന
അനവധി നിരവധി പ്രതിഭകൾ.

അദാനി എൻ ഡി ടിവി പിടിച്ചടക്കി,
മോദി സ്തുതി തുടങ്ങി.
ഒട്ടും വൈകാതെ അവിടെ നിന്ന് പടിയിറങ്ങി രവീഷ്..
ഇപ്പോൾ അയാൾക്ക് എൻ ഡി ടിവിയുടെ ഇരട്ടി ഇരട്ടി സബ്സ്ക്രൈബേഴ്‌സ്
ഇരട്ടി ഇരട്ടി വ്യൂവേഴ്സ്..

ധ്രുവിന്റെ വീഡിയോകൾക്ക് വേണ്ടി ലക്ഷക്കണക്കിന് മനുഷ്യർ കാത്തിരിക്കുന്നു.
വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ മില്യൺ കണക്കിന് കാഴ്ചക്കാർ.
പ്രാദേശിക ഭാഷകളിൽ പരിഭാഷകൾ.
പുതുമാധ്യമങ്ങളിൽ യുവത്വം അതേറ്റെടുക്കുന്നു.
ഉത്തരേന്ത്യയുടെ ഗ്രാമങ്ങളിൽ അയാളുടെ വീഡിയോകൾ
ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നു മനുഷ്യർ.

മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്.
മുഖ്യധാരാ എന്ന് വിളിക്കുന്ന നിങ്ങൾ
ഫാസിസ്റ്റുകൾക്ക് പാദസേവ ചെയ്ത് അവരുടെ ഗീബല്സുകളാകുമ്പോൾ
ജനകീയ മാധ്യമങ്ങൾ ജനങ്ങളുടെ നാവായി മാറുന്നു.

നിങ്ങൾ മുതലാളിമാരുടെ തൊമ്മികളായി അധഃപതിക്കുമ്പോൾ
ഇവർ ജനങ്ങളുടെ ശബ്ദമായി ഉയരുന്നു.

നിങ്ങൾ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്
ഇവർ മാറ്റത്തിന്റെ കാറ്റ് വീശുന്ന നാളെയിലേക്ക് ❤❤