ബോംബിട്ട് കൊന്നാൽ അധിനിവേശം ജയിക്കുമോ


വിയറ്റ്‌നാമിൽ ആയുധശക്തി കൊണ്ട് അമേരിക്ക കളിച്ചത് 20 വർഷമാണ്. പതിമൂന്ന് ലക്ഷം മനുഷ്യരുടെ ജീവനെടുത്തു. അതിൽ മൂന്ന് ലക്ഷം സ്വന്തം  സൈനികർ. അവസാനം അവിടെ നിന്ന് ജീവനും കൊണ്ട് ഓടി. 

അഫ്‌ഗാനിൽ അതേ അവസ്ഥ.. 20 വർഷം ആയുധം കൊണ്ട് കളിച്ചു. ഒന്നേമുക്കാൽ ലക്ഷം മനുഷ്യരുടെ ജീവനെടുത്തു. അവസാനം ഭരണം താലിബാന് തന്നെ ഏൽപിച്ച് ജീവനും കൊണ്ട് ഓടി. ഗാസയിലെ മനുഷ്യരേയും ആയുധശക്തി കൊണ്ട് ഇല്ലാതാക്കാമെന്ന് കരുതുന്നവർക്ക് ചരിത്രത്തിൽ പാഠങ്ങളുണ്ട്. അധിനിവേശ ശക്തികൾ തോറ്റോടുന്ന കാലം വരും. 

മരുന്നുകളും ആവശ്യവസ്തുക്കളും അയച്ച ഇന്ത്യയുടെ നടപടിയെ ചെറുതായി കാണുന്നില്ല. നല്ലത് തന്നെ. പക്ഷേ മരുന്നുകളും ഭക്ഷണങ്ങളുമായി നിരവധി രാജ്യങ്ങളുടെ ട്രക്കുകൾ അവിടെ ആൾറെഡി കാത്ത് കെട്ടിക്കിടക്കുന്നുണ്ട്. നിരപരാധികളായ മനുഷ്യരുടെ തലക്ക് മുകളിൽ ആയുധങ്ങൾ വർഷിച്ച് അവരെ ഇല്ലാതാക്കുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും അതിന് വേണ്ടി സമ്മർദ്ധം ചെലുത്തുകയുമാണ് ഇന്ത്യ ഇപ്പോൾ വേണ്ടത്. 

വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം കരയുകയും ചെയ്യുന്നത് ഒരു നിലപാടല്ല.

ഈ വിഷയകമായി ന്യൂസ് പതിനെട്ട് ചർച്ചയിൽ പങ്കെടുത്ത് പറഞ്ഞ ഭാഗങ്ങൾ

22 Oct 2023

 

പതിനഞ്ച് ദിവസം അധിനിവേശ ശക്തിയുടെ ആയുധവർഷത്തിനൊപ്പം നിന്ന് പതിനാറാം ദിവസം ഭക്ഷണവും മരുന്നുകളും അയക്കുന്നത് ഒരു വീണ്ടുവിചാരത്തിന്റെ ഭാഗമെങ്കിൽ നല്ലത് തന്നെ.

        

 രണ്ടാം ഭാഗം.