October 15, 2011

കരളിന്റെ കരളാകാന്‍ ഹിന റബ്ബാനി

ഇന്ത്യയെ പാക്കിസ്ഥാന്‍ കരളിന്റെ കരളായ രാജ്യമായി പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഒറ്റ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ യുവാക്കളുടെ കരളിന്റെ കരളായി മാറിയ ഹിന റബ്ബാനി ഖര്‍ ആണ് ഇക്കാര്യം പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ പറഞ്ഞിരിക്കുന്നത്. പാകിസ്ഥാന്റെ Most Favoured Nation  (MFN) പദവിക്കാണ് ഇന്ത്യ അര്‍ഹയാവാന്‍ പോവുന്നത്. രാത്രിയായാല്‍ ഭാര്യയെ കരളിന്റെ കരളേ എന്ന് വിളിക്കുകയും നേരം വെളുത്താല്‍ കരണക്കുറ്റി നോക്കി അടിക്കുകയും ചെയ്യുന്ന ചില ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. അതുപോലുള്ള ഒരു ഏര്‍പ്പാടായി ഇത് മാറുമോ എന്ന ആശങ്ക എനിക്കില്ല്ലാതില്ല. എങ്കിലും പറഞ്ഞത് ഹിന റബ്ബാനി ആയതിനാല്‍ ഒറ്റയടിക്കങ്ങ് തള്ളിക്കളയാന്‍ മനസ്സ് സമ്മതിക്കുന്നില്ല.

ഇന്ത്യ പാക്കിസ്ഥാനെ കരളിന്റെ കരളായി (Most Favoured Nation) 1996 ല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു ശേഷം അവരുമായി നാം കിടുകിടിലന്‍ പോരാട്ടങ്ങള്‍ നടത്തിയിട്ടുമുണ്ട്!!. ഇപ്പോഴും നമ്മുടെ മോസ്റ്റ്‌ ഫാവേര്‍ഡ്‌ ലിസ്റ്റില്‍ പാക്കിസ്ഥാന്‍ ഉണ്ട്. മോസ്റ്റ്‌ വാണ്ടഡ് ലിസ്റ്റിലും!!. സത്യം പറഞ്ഞാല്‍ ഇതൊരു ട്രേഡ് ഉടമ്പടിയാണ്. വാണിജ്യ വ്യാപാര നയങ്ങളില്‍ സമാനമായ സഹകരണം ഉറപ്പാക്കുകയും ഇറക്കുമതി കയറ്റുമതി രംഗത്ത് തികഞ്ഞ സൗഹൃദം പുലര്‍ത്തുകയുമാണ് MFN പദവി കൊണ്ട് അര്‍ത്ഥമാക്കുന്നത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ  കീഴിലുള്ള രാജ്യങ്ങള്‍ പരസ്പരം MFN പദവി നല്‍കി വ്യാപാര സഹകരണം പ്രഖ്യാപിക്കുക എന്നതാണ് പൊതുവായി സ്വീകരിച്ചു വരുന്ന രീതി. എന്നാല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരാഗത ഒടക്കാണ് വളരെ സാധാരണമായ ഈ ട്രേഡ് ഉടമ്പടിയെ പോലും അസാധാരണമായ ഒരു വാര്‍ത്തയാക്കി മാറ്റുന്നത്.

Beauty Meets Quality?

വന്നാലും..

ഹിനയുടെ ഇന്ത്യയിലേക്കുള്ള വരവ് നമ്മുടെ മാധ്യമങ്ങള്‍ ശരിക്കും ആഘോഷിച്ചതാണ്. മാധ്യമങ്ങള്‍ മാത്രമല്ല വിദേശകാര്യമെന്താണെന്ന് കേട്ടറിവ് പോലുമില്ലാത്ത സോഷ്യല്‍ മീഡിയയിലെ ചുള്ളന്മാര്‍ പോലും ഹിനയുടെ ഫോട്ടോകള്‍ ടാഗിക്കളിച്ചു. കാക്കതൊള്ളായിരം വിദേശ കാര്യമന്ത്രിമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടാകും. (വേണേല്‍ അല്പം കുറയ്ക്കാം) പക്ഷേ ഒരു വള്ളിക്കുന്നും അവരെക്കുറിച്ച് ബ്ലോഗ്‌ എഴുതിയിട്ടില്ല. അല്പം സൗന്ദര്യം ഉണ്ടായാലുള്ള ഗുണം ഇതാണ്. നല്ലത് പറയാന്‍ നൂറാളുണ്ടാവും. (ഇല്ലേല്‍ സലിംകുമാറിന്റെ ഗതി വരും. ഓസ്കാറല്ല അതിനപ്പുറമുള്ള അവാര്‍ഡിന് പരിഗണിച്ചാലും ഒരുത്തനും തിരിഞ്ഞു നോക്കില്ല). സൗന്ദര്യത്തോടൊപ്പം അല്പം തന്റെടത്തോടെ ഇതുപോലുള്ള തീരുമാനങ്ങള്‍ എടുക്കുക കൂടി ചെയ്താലോ?. പിന്നെ പറയുകയും വേണ്ട. ഫാന്‍സുകാര്‍ സ്നേഹിച്ചു കൊല്ലും. അമേരിക്കയിലെ മസാച്ചുസെറ്റ്സ് യൂനിവേര്‍സിറ്റിയില്‍ നിന്നും ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമെടുത്ത ഈ മുപ്പത്തിമൂന്നുകാരിയുടെ കാര്യത്തില്‍ അതാണ്‌ സംഭവിക്കാന്‍ പോകുന്നത്. MFN തീരുമാനം പ്രാബല്യത്തില്‍ വന്നാല്‍ ഹിന റബ്ബാനി ഇന്ത്യക്കാരുടെ സ്വന്തം റബ്ബാനി ആവും. അവരുടെ മുന്നില്‍ ഐശ്വര്യറായിയും കത്രീന കൈഫുമെല്ലാം ഇസ്പേഡ് ഏഴാം കൂലികള്‍ ആയെന്നും വരും.


ഈ നാണയത്തിന് ഒരു മറുവശമുണ്ട്. ഹിന ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരി ആവുന്നതോടെ മറ്റൊന്ന് കൂടി സംഭവിക്കും. പാകിസ്ഥാനിലെ അതി തീവ്രവാദികളുടെ കണ്ണിലെ കരടായി മാറും ഹിന. ഇന്ത്യയുമായി നിലവിലുള്ള ബന്ധം തന്നെ ഇല്ലാതാക്കണം എന്ന് അവര്‍ മുറവിളി കൂട്ടുന്നതിനിടയിലാണ് ഹിനയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ഇപ്പോഴുള്ള ഈ കെട്ടിപ്പിടുത്തവും. മാത്രമല്ല ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാവാത്ത ഒരു പ്രശ്നവും ഇല്ല എന്നും ഹിന പ്രഖ്യാപിച്ചു. അവരുടെ MFN പ്രസ്താവനക്കെതിരെ ഇതിനകം തന്നെ പാക്കിസ്ഥാനില്‍ മുറവിളികള്‍ ഉയര്‍ന്നു കഴിഞ്ഞു. തീവ്രവാദികളെ പിണക്കിയ രാഷ്ട്രീയ നേതാക്കന്മാര്‍ വെടിയുണ്ടകള്‍ക്കു മുന്നില്‍ മരിച്ചു വീണ നിരവധി അനുഭവങ്ങളുള്ള  പാകിസ്ഥാനില്‍ വരും നാളുകളില്‍ ഹിന റബ്ബാനിക്ക് കൂടുതല്‍ സുരക്ഷ സന്നാഹങ്ങള്‍ വേണ്ടി വരുമെന്നത് ഉറപ്പാണ്. വിമര്‍ശനങ്ങളെ ഹിന എങ്ങിനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും MFN പദവിയുടെ ഭാവി. തീവ്രവാദികളുടെ എതിര്‍പ്പിനെ അതിജയിക്കാന്‍ ഹിനക്ക്  കഴിയട്ടെ.. അതുവഴി ഹിനയെ കരളിന്റെ കരളാക്കാന്‍ നമുക്കും അവസരം ഉണ്ടാകട്ടെ. ജയ്‌ ഹിന്ദ്‌.

മ്യാവൂ :- സല്‍മാന്‍ ഖാന്റെ അടുത്ത നായിക ഹിനയായാല്‍ എപ്പടിയിരിക്കും? പടം ഓടുമോ? ഒരു ചിന്ന ഡൌട്ട് ..  (പ്രതികരണങ്ങള്‍ )

42 comments:

 1. ഇവിടെ വന്നതുമുതല്‍ നമ്മുടെ കരളിന്റെ കരള്‍ അല്ലെ ഹിന ....നമ്മുടെ വരവെല്പ്പിന്റെ ശക്തിയാ ഇപ്പൊ ഈ പദവി തരാനുള്ള കാരണമത്രേ......:)

  ReplyDelete
 2. WTO യുടെ നിര്‍ദേശം അങ്ഗീകരിക്കുക എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും ഇതിന് കല്പിക്കണ്ട ... പാകിസ്ഥാന്റെ വിദേശകാര്യ രാഷ്ട്രീയത്തില്‍ എന്നു പറച്ചിലൊന്നും ചെയ്ത്തൊന്നു വേറെയുമാണല്ലോ ... മുളയിലേ മുതല്‍ ഇന്ത്യാവിരുദ്ധത പഠന പദ്ദ്തിയുടെ ഭാഗ മാക്കിയ രാജ്യത്തു കസേരയില്‍ ഉറച്ചിരിക്കണമെങ്കില്‍ തീവ്രവാദി കളെ മാത്രമല്ല ഇന്ത്യാ വിരുദ്ധത തലക്ക് പിടിച്ച പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ട് ... എന്നാല്‍ അട്നാരാഷ്ട്ര സമൂഹത്തിനു മുന്പില്‍ നല്ല പിള്ള ചമയാന്‍ അവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം ... ഇതില്‍ ഏതാണ് അവരുടെ യഥാര്‍ത്തമുഖമെന്ന് തിരിച്ചറിയാന്‍ അന്താരാഷ്ട്ര സമൂഹത്തിനു പലപ്പോഴും കഴിയാറില്ല

  ReplyDelete
 3. ഹിന റബ്ബാനിയുടെ വരവും അദ്വാനിയുടെ സ്വീകരണവും കണ്ടപ്പോള്‍ ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ എഴുതി വെച്ച വാചകം ഓര്‍മ്മ വരുന്നു "അടുക്കല്ലേ മോളെ അടവ് തെറ്റും".

  പണ്ട് ജിന്നയെ പൊക്കിപ്പറഞ്ഞു മൂപ്പരുടെ കുറെ അടവു തെറ്റിയതാ. റബ്ബാനിയെ ഇനി പാക്കിസ്ഥാന്‍ തീവ്രവാദികള്‍ എങ്ങിനെ കൈകാര്യം ചെയ്യും എന്നും കണ്ടറിയണം. ആടറിയുമോ അങ്ങാടി വാണിഭം

  ReplyDelete
 4. എന്റെ പോന്നേ...........
  എന്ന് ഞാന്‍ ഹനയെ വിളിചതല്ലകെട്ടൊ വള്ളിക്കുന്നിനെ വിളിച്ചതാ ( ഇങ്ങക് അങ്ങനെ വിളിക്കാന്‍ തോന്നുണ്ടോ ഹിഹികികി) കൊള്ളാം അല്ലേ?
  എസ്----ക്യൂസ്..... മുഈ..... ഒരു വഴിതരൂ ഞാന്‍ ഒന്ന് പോകട്ടെ

  ReplyDelete
 5. എന്നതായാലും ഇന്ത്യയിലെ യുവാക്കളുടെ കരളിന്റെ കരളായി ഹിന റബ്ബാനി മാറിക്കഴിഞ്ഞു
  സ്നേഹപൂര്‍വ്വം
  പഞ്ചാരക്കുട്ടന്‍

  ReplyDelete
 6. ഗ്ലാമര്‍ തന്നെയാണ് എവിടെയും താരം... നടക്കട്ടെ

  ReplyDelete
 7. കുപ്പതോട്ടിയിലെ മാണിക്യം....

  ReplyDelete
 8. പുതുതായി ഒന്നും പറഞ്ഞിട്ടില്ലാത്ത ഒരു പോസ്റ്റ്‌, വള്ളീ. വിലപ്പെട്ട സമയം കളഞ്ഞതിനു ഒരു ബ്ലോഗര്‍ക്കെതിരെ കേസ് കൊടുക്കുന്ന ആദ്യത്തെ ആളായാലെങ്ങനെയുണ്ടാകും എന്നാലോചിച്ചു കൊണ്ടിരിക്കുന്നു.

  ReplyDelete
 9. എന്‍റെ കരളിന്‍റെ കരളേ..കുളിരിന്റെ കുളിരെ നിനക്ക് നമോവാകം.. എന്‍റെ ജീവന്‍ കൊടുത്തും നിനക്ക് നേരെ പാഞ്ഞടുക്കുന്ന വെടിയുണ്ടകളെ ഞാന്‍ തടുക്കും.. - എന്ന് ഒരു ആരാധകന്‍

  പോസ്റ്റ്‌ ഇഷ്ടായിട്ടോ വള്ളിക്കുന്ന് മാഷേ...അടുത്ത ഗോസ്സിപ്പ് വായിക്കാന്‍ വരാം..എങ്കിലും സലിംകുമാര്‍ പരാമര്‍ശം വേണ്ടായിരുന്നു.. അദ്ധേഹത്തെ ഞാന്‍ തിരിഞ്ഞു നോക്കിക്കോള്ളാം ..

  ReplyDelete
 10. ഹിന റബ്ബാനിയെക്കുറിച്ച് പറഞ്ഞ കൊട്ടത്തില്‍ എങ്കിലും സലീം കുമാറിനെ വെറുതെ വിടാമായിരുന്നു. അദ്ദേഹം ഹജ്ജിനു കൊണ്ട് വന്ന കൊപ്പിലാന്‍ അഹമ്മദ് കുട്ടിക്ക മക്കത്ത് ഉണ്ട് ബഷീര്‍ ഭായ്. സാധാരണ പോലെ തന്നെ നന്നായി എഴുതി. അഭിനന്ദനങ്ങള്‍. http://www.madhyamam.com/news/125541/111015

  ReplyDelete
 11. തന്റെ അത്രയും സുന്ദരനല്ലെങ്കിലും സലിം കുമാരില്‍ നല്ല ഒരു സുന്ദര ഹൃദയം ഉണ്ടെന്നു തോന്നുന്നു .

  ആടിന് എന്ത് അങ്ങാടി മരുന്ന്.......!!!!!!

  ReplyDelete
 12. ഇതിപ്പോ എന്താ ഇങ്ങനെ പരത്തിപ്പറയാൻ???

  ReplyDelete
 13. ഇതിനാണോ ഈ ഐറ്റം ഡാന്‍സ്‌ എന്ന് പറയുന്നത് ?ആണെങ്കില്‍ അതിന്റെ ഒരു ശക്തിയേ !!!
  >> മ്യാവൂ :- സല്‍മാന്‍ ഖാന്റെ അടുത്ത നായിക ഹിനയായാല്‍ എപ്പടിയിരിക്കും? പടം ഓടുമോ?<<
  ലെവന്‍ ഈ പഞ്ചായത്തിലെ അരി മുഴുവന്‍ പെറുക്കി എടുത്തതാ. ഇനി പാകിസ്ഥാനിലെ അരികൂടിയെ ബാക്കിയുള്ളൂ..

  ReplyDelete
 14. ഹിന രബ്ബാനിയുടെ വേഷം പെണ്ണുങ്ങളെ പര്‍ദയില്‍ പൊതിയണം എന്ന് വാശി പിടിക്കുന്നപുരുഷ പുന്ഗുവന്മാര്‍ ഒന്ന് കാണണം

  ReplyDelete
 15. sorry...........didn't expect such a post from like you personality. It should have been with Berli...In my opinion, let's leave such glam-our packed posts to berli like MANORA- MANIC bloggers....
  thank u

  ReplyDelete
 16. ബഷീര്ക പറഞ്ഞപോലെ ഈ പെങ്കൊച്ചിനെ ആരെങ്കിലും തട്ടാതിരുന്നാല്‍ മതിയായിരുന്നു.

  ReplyDelete
 17. നടക്കട്ടെ.. ഹിനയുടെ കാര്യം കാത്തിരുന്നു കാണാം.

  ReplyDelete
 18. അപ്പോള്‍ സൌകര്യമായല്ലോ "പച്ചകള്‍ക്ക്" നമ്മുടെ സാനിയയും മറ്റും കരളിന്റെ കരലാകും എന്തെ അതെന്നെ ?...

  ഇവള്‍ ഇനി ആരെ എങ്കിലും വലയിട്ടോ നമ്മുടെ രാജ കുമാരനെ എങ്ങാനും? ഹമ്മോ ഞാന്‍ പോയി

  ReplyDelete
 19. ബഷീറിക്കാ, നിങ്ങളുടെ ചില പക്ഷപാതപരമായ പോസ്റ്റിനേക്കാളും കൊള്ളാം സലീം കുമാറിന്റെ മുഖം. നിങ്ങളുടെ പട്ടി തിരിഞ്ഞു നോക്കിയില്ലെങ്കിലും സലിം കുമാറിനെ മലയാളികളൊക്കെ ഗൗനിച്ചിരുന്നു, അവാര്‍ഡ് കിട്ടിയപ്പോഴെങ്കിലും...

  തമാശയ്ക്കു വേണ്ടി ഒരു വ്യക്തിയുടെ സൗന്ദര്യത്തെ അവഹേളിയ്ക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുക...

  (അനോണി ലേബലില്ലാതെ ഇതിത്രയും പറഞ്ഞതിന്റെ പേരില്‍ വള്ളിക്കുന്ന് ഫാന്‍സ് എന്നെ കല്ലെറിയാതിരിക്കട്ടെ...)

  ReplyDelete
 20. @ പടാര്‍ബ്ലോഗ്‌, റിജോ & Samad Karadan
  സലിംകുമാറിനെ പരിഹസിച്ചതല്ല. ഗ്ലാമര്‍ ഇല്ലെങ്കില്‍ തിരിഞ്ഞു നോക്കാന്‍ ആളെക്കിട്ടാതാവുന്ന അവസ്ഥയെയാണ് പരിഹസിച്ചത്‌. ഏതായാലും നിങ്ങള്‍ രണ്ടു പേരുടെയും അഭിപ്രായം മാനിച്ചു ഒരു ചെറിയ തിരുത്ത് ആ വാചകത്തില്‍ വരുത്തിയിട്ടുണ്ട്.

  ReplyDelete
 21. അതാണ് വള്ളിക്കുന്ന്... തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ മാത്രം ആര്‍ജ്ജവമുള്ള എത്രപേരുണ്ട് ഈ ബൂലോകത്ത്.. വെല്‍ഡണ്‍ ബഷീര്‍ക്ക..

  ReplyDelete
 22. Good post. Hina doing a good job

  ReplyDelete
 23. Recently I read an article about Pak MOS Heena Rubbani in a Mallu daily. They were elaborating her costumes, luxurious lifestyle and the size and price of her under garments etc. etc. Thank God, ur piece avoided such descriptions. Instead forecasted her as a potential threat to Aishwarya and Maneesha in Bollywood. Well written, Keep it up

  ReplyDelete
 24. ഇതുപോലെ Most Favoured ആയിട്ടുള്ള മറ്റിനങ്ങള്‍ :

  ഹലുവ + മീന്‍ ചാര്‍
  അഴീക്കോട് + മോഹന്‍ലാല്‍
  കരള്‍ + കാമിലാരി
  ഐസ് ക്രീം + ..........

  തല്ക്കാലം ഇത്രയും മതി.

  ReplyDelete
 25. കരളിനു കുളിരേകാന്‍ ആര് വന്നാലും പാക്‌ തീവ്ര വാദികളുടെ സമീപനത്തില്‍ എന്തെങ്കിലും മാറ്റം വരുമെന്ന് എനിക്ക് തോന്നുന്നില്ല........ഒബാമയുടെ മനസ്സിന്റെ കറുപ്പ് നിറം വരച്ചു കാണിച്ചതിന് മുന്നില്‍ ഈ ബ്ലോഗ്‌ ഒന്നുമല്ലാത്ത പോലെ ഒരു തോന്നല്‍.......പിന്നെ എന്തൊക്കെ പറഞ്ഞാലും ഗ്ലാമര്‍ തന്നെയാണ് താരം....

  ReplyDelete
 26. ഇല്ലേല്‍ സലിംകുമാറിന്റെ ഗതി വരും. ഓസ്കാറല്ല അതിനപ്പുറമുള്ള അവാര്‍ഡിന് പരിഗണിച്ചാലും ഒരുത്തനും തിരിഞ്ഞു നോക്കില്ല

  ഇതൊരു സത്യമാണ് ട്ടോ, പിന്നെ ആ ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി കമന്റും എഴുത്തും അടിപൊളി.

  ReplyDelete
 27. BRP സാര്‍ ഈ പോസ്റ്റിന്റെ ഫേസ്ബുക്ക് വാളില്‍ എങ്ങനെ എഴുതി. (FYI)
  Brp Bhaskar : To the media she is a style icon but she has also gained recognition as a woman of substance. A Pakistan media site says: "if we have more people like her in our government, perhaps Pakistan’s positive image won’t need any marketing beyond simply introducing them to the world".
  42 minutes ago · Like

  ReplyDelete
 28. Sure, her charming face helps Pakistan to get immense amount of media attention, but her determination and optimistic approaches will be the deciding factor on what a real leader she is.

  ReplyDelete
 29. സെലിബ്രൈറ്റികള്‍ അരങ്ങുവാഴുന്ന ഇന്ത്യയില്‍ ഹിന റബ്ബാനിക്കു ഒട്ടേറെ സ്വാധീനം ചെലുത്താന്‍ കഴിയും

  ReplyDelete
 30. @മുഹമ്മദ്‌മുസാദിക് -ആ ശാസന എനിക്കിഷ്ടപ്പെട്ടു.വള്ളിക്കുന്നിന്റെ ബ്ലോഗ്‌ ഒരു പൊതു ഇടമാണന്ന വിശ്വാസത്തില്‍ ആണ് കമന്റുകള്‍ എഴുതുന്നത്‌. എല്ലാവരെയും സുഖിപ്പിച്ചുകൊണ്ടുള്ള അഭിപ്രായങ്ങള്‍ പ്രയാസമാണ്.ബ്ലോഗില്‍ കൊടുത്തിട്ടുള്ള പടങ്ങള്‍ കണ്ടപ്പോള്‍ ആദ്യം തോന്നിയ കമന്റ് ആണ് എഴുതിയത്.

  ReplyDelete
 31. This comment has been removed by the author.

  ReplyDelete
 32. @ muhamed muzadique & vettathan

  അല്പം ഗ്ലാമര്‍ ഈ പോസ്റ്റില്‍ ഉണ്ടെന്നത് ശരിയാണ്. പക്ഷെ ഇതൊരു ഗോസ്സിപ്പ് പോസ്റ്റല്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ഒരു നിര്‍ണായക വഴിത്തിരിവിനാണ് ഹിന റബ്ബാനി തുടക്കം കുറിച്ചിരിക്കുന്നത്. തുറന്ന വാണിജ്യ വ്യാപാര ബന്ധങ്ങള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങളുടെ ഗതി നിര്‍ണയിക്കാന്‍ പര്യാപ്തമായി എന്ന് തന്നെ വരാം. തീവ്രവാദ ചിന്താധാരകളുടെ അതിശക്തമായ സ്വാധീനമുള്ള പാക്കിസ്ഥാനിലെ രാഷ്ട്രീയ ഭൂമികയില്‍ നിന്ന് കൊണ്ട് ഹിനയെപ്പോലൊരു തുടക്കക്കാരി കാണിക്കുന്ന ധീരതയെ അനുമോദിക്കുന്നത് ഒരു 'മോശം' പരിപാടിയാണെന്ന് എനിക്ക് അഭിപ്രായമില്ല. അല്പം സൌന്ദര്യം ഉണ്ടായിപ്പോയി എന്നത് ഹിനയുടെ തകരാര്‍ അല്ലല്ലോ?. കാലിക പ്രസക്തമായ ഒരു അന്താരാഷ്ട്രീയ വിഷയത്തെ അല്പം 'ബ്ലോഗീകരിച്ചു' അവതരിപ്പിച്ചു എന്ന് മാത്രമേയുള്ളൂ.

  തുറന്ന അഭിപ്രായം പ്രകടിപ്പിച്ചതിനു നന്ദി.

  ReplyDelete
 33. This is not a favour doing by Pakistan rather its a trade off to Indian support on EU waiver package.

  ReplyDelete
 34. രാത്രിയായാല്‍ ഭാര്യയെ കരളിന്റെ കരളേ എന്ന്
  > വിളിക്കുകയും നേരം വെളുത്താല്‍ കരണക്കുറ്റി നോക്കി അടിക്കുകയും ചെയ്യുന്ന
  > ചില ഭര്‍ത്താക്കന്മാരെ കണ്ടിട്ടുണ്ട്. അതുപോലുള്ള ഒരു ഏര്‍പ്പാടായി ഇത്
  > മാറുമോ എന്ന ആശങ്ക എനിക്കില്ല്ലാതില്ല. എങ്കിലും പറഞ്ഞത് ഹിന റബ്ബാനി
  > ആയതിനാല്‍ ഒറ്റയടിക്കങ്ങ് തള്ളിക്കളയാന്‍ മനസ്സ് സമ്മതിക്കുന്നില്ല.
  ENNIKKUM ANGANE THANNE THONNUNU...

  ReplyDelete
 35. ഹിന റബ്ബാനിയുടെ പേഴ്സനാലിറ്റിയും നയതന്ത്രചാതുര്യവും മാത്രം കൈമുതലാക്കി ഇന്ത്യ-പാക്ക് ബന്ധം സാധാര്‍ണഗതിയില്‍ ആകും എന്ന് പ്രതീക്ഷിക്കാന്‍ ഒരു വകുപ്പും കാണുന്നില്ലല്ലോ ബഷീര്‍ ....പണ്ട് ബേനസീര്‍ ഭൂട്ടോ അവിടെയും രാജീവ് ഗാന്ധി ഇവിടെയും പ്രധാനമന്ത...്രിമാര്‍ ആയപ്പോള്‍ നമ്മുടെ പ്രതീക്ഷ ആകാശം മുട്ടെ ഉയര്‍ന്നതാണ്. പാക്കിസ്ഥാന്‍ പട്ടാളം സിവിലിയന്‍ ഭരണകൂടത്തിന് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥിതി സംജാതമാകുന്നത് വരെ ഇന്ത്യയ്ക്കും പാക്കിസ്ഥാനും നല്ല അയല്‍ക്കാരായി സഹവര്‍ത്തിക്കാന്‍ കഴിയുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല. അതേ സമയം അവിടെ പട്ടാളം ജനകീയ സര്‍ക്കാരിന് എന്നെങ്കിലും നിയന്ത്രണ വിധേയമാകും എന്ന് കരുതാനും സ്കോപ്പ് കാണുന്നില്ല. എല്ലാ നയതന്ത്രനീക്കങ്ങളും പരസ്പരവിശ്വാസവും അവിടത്തെ പട്ടാള മേധാവിക്ക് ഒരു സെക്കന്റ് കൊണ്ട് തകര്‍ക്കാന്‍ കഴിയും. ഇതിനെല്ലാമുപരിയാണ് പാക്കിസ്ഥാനും ചൈനയുമായുള്ള കൂട്ട്കെട്ട്. പാക്കിസ്താന്‍ പട്ടാളത്തിന് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്നത് ഇഷ്ടമല്ല എന്ന് എത്രയോ പ്രാവശ്യം തെളിയിച്ചതാണ്. അങ്ങനെയാണ് കാര്‍ഗില്‍ ഉണ്ടായത് തന്നെ.

  ReplyDelete
 36. ഇതിപ്പോ ഫേസ്ബുക്കിലെ ഫീമയില്‍ പ്രൊഫൈല്‍ പോലെ ആയെന്നാ തോന്നുന്നത് .
  എന്തോരം കമന്റ് !!!!!!!!!
  ആളു സുന്ദരിയായാല്‍ അങ്ങനാ ........അല്ലേ ?

  ReplyDelete
 37. Beauty Meets Quality? ഹഹ. നമ്മുടെ ലാലേട്ടന്‍ ഇതൊന്നും അറിഞ്ഞു കാണില്ല..

  പിന്നെ സലീംകുമാറിന്റെ ഗ്ലാമര്‍(ഇല്ലായ്മ) അയ്യാള്‍ തന്നെ അയ്യാളുടെ സിനിമകളില്‍ കളിയാക്കാറുണ്ട്, ശ്രീനിവാസനെ പോലെ. അയ്യാളുടെ ഗ്ലാമറിനെ ഒന്ന് വാരി എന്ന് വച്ച് ആ വ്യക്തിയെ അവഹേളിക്കുക എന്നര്‍ത്ഥമില്ല. തന്റെടമുള്ള ഒരു ബ്ലോഗ്ഗര്‍ എടുത്തു ചാടി അങ്ങനെ തിരുത്തേണ്ട കാര്യമില്ല എന്നാണെന്റെ അഭിപ്രായം. അതിന്റെ പേരില്‍ ചിലര്‍ ചൊറിഞ്ഞാല്‍ അത് കാര്യമാകേണ്ട, അവര്‍ക്ക് സലിം കുമാറിനോട് അത്ര സ്നേഹം ഉള്ളത് കൊണ്ടൊന്നുമല്ല അത്.
  അവരുടെ നാറിക്കുന്ന വരട്ടു ചൊറി ഏതെങ്കിലും രീതിയില്‍ ഇനിയും പുറത്തു വന്നു കൊണ്ടിരിക്കും.

  ReplyDelete
 38. എന്റെ കരളിന്റെ കരളേ നീ ഇടക്കിടെ ഇങ്ങനെ വന്നു ഇന്ത്യക്കാരുടെ കരളില്‍ തേന്‍മഴ പെയ്യിക്കണേ....

  ReplyDelete
 39. പ്രതികാരണത്തോട് പ്രതികരിച്ച വെട്ടത്താനും ,ബഷീറിക്കാക്കും നന്ദി അറിയിയ്ക്കുന്നു. ഒപ്പം അത്ര നിലവാരം അവകാശപ്പെടാത്ത ഒരു സൃഷ്ടി കാണാനും ക്ഷണിക്കുന്നു ....keralaislamiccommunity.blogspot.com

  ReplyDelete
 40. ഒറ്റ സന്ദര്‍ശനത്തോടെ ഇന്ത്യന്‍ യുവാക്കളുടെ കരളിന്റെ കരളായി മാറിയ ഹിന റബ്ബാനി ഖര്‍ ആണ് ഇക്കാര്യം പാക്കിസ്ഥാന്‍ പാര്‍ലിമെന്റില്‍ പറഞ്ഞിരിക്കുന്നത്. എന്ത് കോപ്രായമാണീ എഴുതി വച്ചിരിക്കുന്നത് ഇവളെപ്പോലുള്ള തൊലിവെളുപ്പുള്ള ആട്ടക്കാരികള് വന്ന് ഇളിച്ചാല് ചില ഞരമ്പ് രോഗികള് ഇറച്ചിക്കടയിലെ നായയെപ്പോലെ നാവുനീട്ടി വെള്ളമിറക്കുമായിരിക്കും .ഇന്ത്യന് യുവാക്കളെല്ലാം അത്തരക്കാരാണെന്ന് മി.ബഷീറിനു ഉറപ്പുണ്ടോ രാജ്യത്തെയും രാജ്യത്തെ
  യുവാക്കളേയും ഇങ്ങനെ തരംതാഴ്ത്തുന്നതരത്തിലുള്ള ഗീര് വാണങ്ങള് വച്ച് പുലര്ത്തരുത്

  ReplyDelete