July 30, 2011

ഊണുണ്ടോ സഖാവേ ഒരു ഇളനീര്‍ എടുക്കാന്‍?

ഒരാളുടെ ഹൃദയത്തിലേക്ക് അയാളുടെ ആമാശയത്തിലൂടെ ഒരു എളുപ്പവഴിയുണ്ട് എന്നത്  (The way to a Man's heart is through his stomach) വെള്ളക്കാരുടെ ഒരു പഴമൊഴിയാണ്‌. ഒരു നല്ല ശാപ്പാട് കൊടുത്താല്‍ ഏത് കൊമ്പനേയും വീഴ്ത്താം എന്നാണ് തീറ്റക്കൊതിയന്മാരായ സായിപ്പുമാര്‍ വിശ്വസിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം അത് ശരിയായിരിക്കാം. പക്ഷേ  വി എസ്സിനെപ്പോലെ തീയില്‍ കുരുത്ത ഒരു സമരസഖാവിന് നേരെ സായിപ്പിന്റെ ഈ വളിച്ച തിയറി നമുക്ക് പ്രയോഗിക്കാന്‍ പറ്റുമോ? പഴയ കാല സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചത് കൊണ്ട് വീ എസ്സിന്റെ രാഷ്ട്രീയം തകിടം മറിയുമോ?ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് വി എസ്സിനെ വിലക്കിയ പിണറായി സഖാവിനോട് ചോദിക്കാനുള്ള വളരെ ലളിതമായ ചോദ്യം ഇതാണ്. ഒരു ഉരുള ചോറില്‍ ഒലിച്ചു പോകുന്ന ആദര്‍ശമാണോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് ? ഇടതുപക്ഷ സമരമുഖങ്ങളില്‍ കത്തിജ്വലിച്ച തീപ്പന്തമാണ് സഖാവ് വി എസ്. ആരെന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും ( ബ്ലോഗര്‍ വള്ളിക്കുന്ന് അടക്കം ) കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ അദ്ദേഹത്തോളം തലയെടുപ്പുള്ള ഒരു നേതാവും ഇന്ന് ജീവിച്ചിരിപ്പില്ല. ആ നേതാവിനോട് സഖാവ് കൃഷ്ണപിള്ള ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് ഉത്തരവു പുറപ്പെടുവിക്കാന്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങിനെ ധൈര്യം വന്നു?

ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ പാര്‍ട്ടി പുറത്താക്കിയിട്ട് അഞ്ചാറു വര്‍ഷമേ ആയിട്ടുള്ളൂ. പക്ഷേ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ നിന്ന് കുഞ്ഞനന്തന്‍ നായരുടെ പേര് ആര്‍ക്കും മായ്ച്ചു കളയാനാവില്ല. നാല്‍പതുകളില്‍ തുടങ്ങിയ ബന്ധമാണ് വി എസ്സിന് ബെര്‍ലിനുമായി ഉള്ളത്. ആ പഴയ സഖാക്കള്‍ രോഗാതുരമായ അവരുടെ എണ്‍പതുകളില്‍ കാണുന്നതും ഒന്നിച്ചിരുന്നു ഉച്ചയൂണ് കഴിക്കുന്നതും പാര്‍ട്ടി നേതൃത്വം 'ഊരുവിലക്ക്‌' കല്പിക്കാന്‍ മാത്രം വലിയ ഒരു വിഷയമാണോ?. പാര്‍ട്ടിയോട് സമ്മതം ചോദിക്കാതെ ജനറല്‍ സെക്രട്ടറിക്ക് ഫാരിസ് അബൂബക്കറിന്റെ ഭക്ഷണം കഴിക്കാമെങ്കില്‍ വി എസ്സിന് എന്റെ വീട്ടിലെ ചോറ് കഴിക്കുന്നതിനു തടസ്സമെന്ത് എന്ന ബെര്‍ലിന്‍ നായരുടെ ചോദ്യം ഒരു പൈങ്കിളി ചോദ്യമല്ല. അതിനു പാര്‍ട്ടിയുടെ സമകാലിക മുഖവുമായി വളരെ അടുത്ത ബന്ധമുണ്ട്.


പാര്‍ട്ടി സെക്രട്ടറിയുടെ നാണം കെട്ട ഈ ഉത്തരവിനെ വി എസ് നേരിട്ട രീതി അതിമനോഹരമായി എന്ന് പറയാതെ വയ്യ. ആരും കയ്യടിച്ചു പോകുന്ന ഒരു സൂപ്പര്‍ ഡൂപ്പര്‍ നിലപാടാണ് വി എസ്സ് എടുത്തത്. പാര്‍ട്ടിയുടെ ബെര്‍ലിന്‍ മതില്‍ തകര്‍ത്ത് വി എസ്സ് കുഞ്ഞനന്തന്‍ നായരുടെ വീട്ടിലെത്തി. എന്നാല്‍ പിണറായി സഖാവിന്റെ ഉത്തരവ് ലംഘിച്ചില്ല. ഉച്ച ഭക്ഷണം കഴിക്കാതെ ഇളനീര്‍ കുടിച്ചു. കുഞ്ഞനന്തന്‍ നായരുടെ കൈ പിടച്ചു കുലുക്കി. വാതിലടച്ചു സ്വകാര്യം പറഞ്ഞു.  ഇതിനേക്കാള്‍ മനോഹരമായ ഒരു മറുപടി പിണറായിക്ക് കൊടുക്കാന്‍ വി എസ്സിനല്ലാതെ മറ്റാര്‍ക്ക് ധൈര്യം വരും. ഉച്ചയൂണില്‍ നിന്ന് ഇളനീരിലേക്കുള്ള ദൂരമാണ് മാര്‍ക്സിയന്‍ തത്വ സംഹിതകളില്‍ നിന്ന് സമകാലിക നിലപാടുകളിലേക്കുള്ള ദൂരം എന്ന് ആരെങ്കിലും പരിഹസിച്ചാല്‍ അവന്റെ കഴുത്തിനു പിടിക്കാന്‍ സി പി എമ്മിന് കഴിയില്ല.

വി എസ് ഭക്ഷണം കഴിക്കാന്‍ വരില്ല എന്ന് അറിഞ്ഞപ്പോള്‍ ഭാര്യക്ക് തല കറങ്ങി എന്നാണു കുഞ്ഞനന്തന്‍ നായര്‍ പറഞ്ഞത്. ശരിയായിരിക്കാം. സ്നേഹത്തിനും സൗഹൃദത്തിനും തുന്നിക്കൂട്ടിയ ഒരു കൊടിയുടെ നിറത്തേക്കാള്‍ ശക്തിയുണ്ടാകും. അത് തിരിച്ചറിയാന്‍ പാര്‍ട്ടികള്‍ക്ക് സാധിക്കണം. പാര്‍ട്ടിക്കും കൊടിയുടെ ചുവപ്പിനും അപ്പുറത്താണ് ഹൃദയത്തിന്റെ ചുകപ്പ്. ഈ ചെറിയ ഉച്ചഭക്ഷണ നാടകത്തില്‍ നിന്ന് നാം പഠിക്കേണ്ട പാഠമതാണ്.  

73 comments:

 1. ഹ ഹ... പാർട്ടിയിൽ നിന്ന്‌ പുറത്തായാൽ കണ്ടാൽ മിണ്ടുകയും ചെയ്യരുത്‌... അതാണ്‌ മാനവികത...

  ഒരു പഴയ സഖാവിന്റെ വീട്ടിലെ ഊണ്‌ പോലും ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും ഇടപ്പെട്ട് തീർപ്പ് കല്പ്പിക്കുന്ന പാർട്ടിയിലെ വ്യക്തി സ്വാതന്ത്ര്യം പൂത്തുലയട്ടെ...

  ബർലിനുമായുള്ള വി.എസ്സിന്റെ വ്യക്തിബദ്ധങ്ങളെപോലും അറുത്തുമുറിച്ച്‌ വേർപ്പെടുത്തുന്നത്‌ ഒരു തരം ഊരുവിലക്കിന്റെ ഗുണം ചെയ്യും... പാർട്ടി വളരെ വലിയൊരു എസ്റ്റാബ്ലിഷ്മെന്റായതിനാൽ തന്നെ പാർട്ടിക്ക് പുറത്തായാൽ പാർട്ടി അംഗങ്ങളും നിങ്ങളുമായുള്ള വ്യക്തിബദ്ധങ്ങൾ വരെ മുറിക്കേണ്ടിവരും... അതിനാൽ കണ്ടും കേട്ടും നിന്നാൽ നിനക്കൊക്കെ നല്ലത്‌...

  ഒരു സംശയം... വൃന്ദ കാരാട്ടും പ്രകാശ്‌ കാരാട്ടും പാർട്ടി പിരിഞ്ഞാൽ ഡൈവോർസ് ചെയ്യണമോ? ആവോ?

  സോണിയാജിയുടെ ചിക്കൻ തിന്നാം... പക്ഷേ പാർട്ടിയിൽ നിന്ന്‌ പുറത്താക്കിയവരുടെ ചാവടിയന്തിരം പോലും തീറ്റിക്കില്ല... ഹല്ല പിന്നേ...

  ReplyDelete
 2. പാര്‍ട്ടിയില്‍, അതിന്റെ തത്വ ശാസ്ത്രത്തില്‍ , ലോലമായ ഹൃദയ ബന്ധങ്ങള്‍ക്ക് സ്ഥാനമില്ല..അത് കൊണ്ടായിരിക്കാം വിലക്കിയത്...ഈ വക വിലക്കുകള്‍ വീയെസ്സിന് പുത്തരിയും അല്ലല്ലോ..പാര്‍ട്ടിയും വീയെസ്സും തമ്മിലുള്ള എലിയും പൂച്ചയും കളി ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല..ഇന്നലെ നടന്നത് വീയെസ്സിന് മാത്രം കഴിയുന്നത്..വള്ളിക്കുന്നിന്റെ നിരീക്ഷണങ്ങള്‍ ചിന്ത അര്‍ഹിക്കുന്നതാണ്..അതെ ഗൌരവമായ ചിന്ത തന്നെ..ഞാന്‍ വീയെസ്സിന്റെ അയല്‍ക്കാരന്‍..

  ReplyDelete
 3. ഹൃദയ ബന്ധങ്ങളുടെ പവിത്രതക്കും ഇഴയടുപ്പത്തിനും വില കല്‍പ്പിക്കാത്ത ഒരു യാന്ത്രിക പ്രസ്ഥാനത്തിന്റെ സമകാലിക ജീര്‍ണ്ണതകളുടെ വിഴുപ്പു ഭാണ്ഡങ്ങള്‍ ഒന്നൊന്നായി തുറന്നു തുടങ്ങുന്നൂ....മൂക്ക് പൊത്തുവിന്‍ മാളോകരെ.....

  ReplyDelete
 4. വീ എസ്സിനു തുല്യം വീ എസ് മാത്രം...

  ReplyDelete
 5. ഉച്ചയൂണില്‍ നിന്ന് ഇളനീരിലേക്കുള്ള ദൂരമാണ് മാര്‍ക്സിയന്‍ തത്വ സംഹിതകളില്‍ നിന്ന് സമകാലിക നിലപാടുകളിലേക്കുള്ള ദൂരം എന്ന് ആരെങ്കിലും പരിഹസിച്ചാല്‍ അവന്റെ കഴുത്തിനു പിടിക്കാന്‍ സി പി എമ്മിന് കഴിയില്ല.....

  ReplyDelete
 6. അതാണല്ലോ വി.എസിനെ മറ്റ് നേതാക്കന്മാരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.ഇന്നത്തെ രാഷ്ട്രീയ തന്ത്രങ്ങൾ ഹൃദയങ്ങൾക്കിടയിൽ അതിരു കല്പിച്ചാൽ അത് അനുസരിക്കാതിരിക്കാനുള്ള തന്റേടം വി.എസിനും ബർലിൻ കുഞ്ഞനന്തൻ നായർക്കുമുണ്ട്.പഴയകാല നേതാക്കന്മാരുടെ കാലത്തിനുശേഷം ഹൃദയത്തിന്റെ ചുകപ്പ് എവിടെ നിന്നും കണ്ടെടുക്കാൻ കഴിയും?

  ReplyDelete
 7. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാല്‍ പിന്നെ ഏതു വിധേനയും അവരെ " തീര്‍ക്കാന്‍ " കച്ചകെട്ടിയിരിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍ ?

  പക്ഷെ ബഷീര്‍ ഭായിയില്‍ നിന്നും ഈ പോസ്റ്റല്ല പ്രതീക്ഷിച്ചത് ..വെറുക്കപ്പെട്ടവനെ കഴിഞ്ഞ ദിവസം ചിലര്‍ "മാന്യന്‍" ആക്കി മാമോദീസ മുക്കി എന്ന് വാര്‍ത്ത കേട്ടു. ആ കൂടെ വേദി പങ്കിടാന്‍ " ആരാധനാ പാത്രങ്ങള്‍ " ഉണ്ടായിരുന്നകൊണ്ടാണോ ഒരക്ഷരം മിണ്ടാഞ്ഞത് എന്നറിയാന്‍ കൌതുകം ഉണ്ട് !

  ReplyDelete
 8. ഹൃദയത്തെ പ്പറ്റി പറയുമ്പോള്‍ ഹൃദയം ഉള്ളവരെപ്പറ്റി പറയു ബഷീര്‍ ബായി..
  സ്വന്തം കണ്ണിലെ കോലെടുക്കാതെ അന്യന്‍റെ കണ്ണില്ലേ കരടെടുക്കുന്നവരെപ്പറ്റി പറഞ്ഞു പറഞ്ഞു പറഞ്ഞു......
  ഞാന്‍ ഒന്നും പറയുന്നില്ല .....!

  ReplyDelete
 9. ഹാ കഷ്ടം..!!!
  മനുഷ്യര്‍ക്കിടയിലുള്ള ഹൃദയബന്ധങ്ങളെ നിഷേധിക്കുന്ന ഏതൊന്നിനെയും സാമൂഹ്യദ്രോഹമായി മാത്രമേ കാണാനൊക്കൂ. യഥാര്‍ത്ഥത്തില്‍ ഇവിടെ വിലക്കേണ്ടത് ഈ തിട്ടൂരം പുറപ്പെടുവിച്ച നാവിനെയാണ്. നമ്മുടെ സാംസ്കാരിക പരിസരത്തിനേല്‍ക്കുന്ന വലിയൊരു മുറിവാണിത് .സുഹൃത്ത് 'കൂടരഞ്ഞി' പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. "പ്രിയ മലയാളമേ നീ നിന്‍റെ മൂക്ക് പൊത്തിപ്പിടിക്കുക".!

  ReplyDelete
 10. ഇന്നലെ ഒരു ന്യൂസ് ചാനലില്‍ ഒരു സഖാവ് പറയുന്നത് കേട്ടു, അവിടിന്ന് ഭക്ഷണം കഴിക്കുന്നത് പ്രത്യേയ ശാസ്ത്രത്തിന് വിരുദ്ധമാണ് പോലും
  വി എസ് അവിടിത്തെ ബാത്ത് റൂമില്‍ പോവഞ്ഞത് നന്നായി
  ഹൊ അല്ലെങ്കില്‍ .............!

  ReplyDelete
 11. ബെര്‍ലിന്‍ത്തരങ്ങള്‍!!!

  ReplyDelete
 12. വി.എസ് ബെര്‍ലിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. സൌഹൃദങ്ങള്‍ക്ക് മതമോ,രാഷ്ട്രീയമോ വിലങ്ങുതടിയാകരുതല്ലോ..!

  ബെര്‍ലിന്‍ അത്ര പുണ്യാളന്‍ ആണ് എന്നൊന്നും എനിക്ക് അഭിപ്രായം ഇല്ല. അദ്ദേഹം സി.പി.എം വിരുദ്ധന്‍ തന്നെയാണ് എന്ന് ഇന്നലത്തെ പത്രസമ്മേളനം കേട്ടാല്‍ മനസ്സിലാകും. വി.എസ് കാണിച്ച മാന്യത തിരിച്ച് അദ്ദേഹം കാണിച്ചില്ല.

  ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ സത്യത്തില്‍ ചിരിയാണ് വരുന്നത്. ഇന്നലെ വരെ വി.എസ്-നെ തെറിവിളിച്ച് നടന്ന ബഷീര്‍ക്കാ ഇന്ന് ഒരു സുപ്രഭാത്തില്‍ ഇതാ വി.എസ്-നെ പുണ്യാളന്‍ ആയി പ്രഖ്യാപിക്കുന്നു. കലികാലം അല്ലാതെ എന്ത് പറയാന്‍. ലീഗ് വിട്ട് "ഏകോപന സമിതിയിലോ, ഒഞ്ചിയം ടീമിലോ" ചേര്‍ന്നു തോന്നുന്നു... വി.എസ് ചോറ് കഴിക്കാത്തതില്‍ സങ്കടപ്പെടുന്നത് കണ്ടപ്പോള്‍ ചോദിച്ചതാണ്...:))

  ഓഫ്‌:: അരുണ്‍ കുമാറിന്റെ നിയമനം- വി.എസ് തീരുമാനം എടുത്തില്ലെന്ന് രേഖകള്‍... പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ I.T.C അക്കാദമി ഡയറക്റ്റര്‍ ആയി നിയമിക്കണമെന്ന I.H.R.D-യുടെ അപേക്ഷ പരിഗണിച്ച I.T വകുപ്പ്‌ നിയമന തീരുമാനം എടുത്തില്ല. ഇക്കാര്യം അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന് അന്നത്തെ മുഖ്യമന്ത്രിയായ വി.എസ് അച്ച്യുതാനന്ദന്‍ രേഖപ്പെടുത്തിയാതായും ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്ന രേഖകളില്‍ പറയുന്നു...!
  മംഗളത്തിലും, രാഷ്ട്രീയ ദീപികയിലും, വരുന്ന വാര്‍ത്തകളില്‍ "കാളപെറ്റു" എന്ന് കേള്‍ക്കുമ്പോഴേക്കും പോസ്റ്റിടുന്നവര്‍ ഇതൊന്നും അറിഞ്ഞില്ലേ? http://www.indiavisiontv.com/news/25-july-20011/kerala-vs-arunkumar.html

  ReplyDelete
 13. ഇതിന് തെന്നെയെല്ലേ ഊര് വിലക്ക് എന്ന് പറയുന്നത്. അയാള്‍ ജീവിക്കുന്ന പ്രദേശത്ത്‌ മുഴവനും കമ്മ്യൂണിസ്റ്റു പാര്‍ടിക്കാര്‍ ആയിരുന്നുവെങ്കില്‍ എന്താകും ആയിരുന്നു അവസ്ഥ ?.

  മത തീവ്രവാദികളെക്കാള്‍ സങ്കുചിത്വം പ്രകടപ്പിക്കുന്നവരാകുന്നു പലപ്പോഴും കണ്യൂനിസ്റ്റ്‌ പാര്‍ടിക്കാര്‍. കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങളില്‍ പാര്‍ടിയാണ് മനുഷ്യരെ മതില്‍ കെട്ടി തിരിക്കുന്നത്.

  ആ, എന്തൊക്കെയായാലും വള്ളിക്കുന്ന് എപ്പോഴും ഇടത് ഭാഗത്ത്‌ നടക്കുന്ന കാര്യങ്ങള്‍ മാത്രം കാണുന്നത് ശരിയല്ല. വല്ലപ്പോഴും ഒക്കെ വലത്തോട്ടും നോക്കൂ.,.ഒറ്റക്കണ്ണുള്ള സാക്ഷിയാകല്ലേ..

  ReplyDelete
 14. പാര്‍ട്ടിക്കും പാര്‍ട്ടി തത്വശാസത്രത്തിനുമപ്പുറം മാനവികതയും സൌഹൃദവും പാടില്ലെന്നത് ഇടുങ്ങിയ ചിന്താഗതി തന്നെ .
  പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയവര്‍ മരിക്കുമ്പോള്‍ മാത്രം റീത്ത് വെക്കാനും
  മരണത്തിനു ശേഷം അവര്‍ മഹാനായിരുന്നെന്ന കണ്ടു പിടുത്തവുമായി ആരും ഓടിയെത്താഞ്ഞാല്‍ മതിയായിരുന്നു.....

  ReplyDelete
 15. ശ്രീജിത്ത്, ബെര്‍ലിന്‍ കുഞ്ഞന്തന്‍ വിശുദ്ധനാണോ അല്ലയോ എന്നതല്ല വിഷയം. കേഡര്‍ സ്വഭാവമുള്ള പാര്‍ടികള്‍ അണികള്‍ക്ക് നിയന്ത്രണങ്ങള്‍ വെക്കുന്നതും മനസ്സിലാക്കാം. എന്നാല്‍ ഒരു പുരോഗമന പ്രസ്ഥാനം, ആശയപരമായി തങ്ങളുടെ ശത്രു സ്ഥാനത്ത്‌ നില്‍ക്കുന്ന വ്യക്തിയുമായി, മാനുഷിക ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിനെ വിലക്കുന്നത് പിന്തിരിപ്പന്‍ നിലപാടാണ്.

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. ഇനിയാ കരിക്കിന്‍ വെള്ളത്തില്‍ നിന്നും കൊടുങ്കാറ്റ് ഉണ്ടാകുമോ?

  ReplyDelete
 18. സുബൈര്‍ ഭായ്.. അതുകൊണ്ട് തന്നെയാണ് ഞാന്‍ പറഞ്ഞത്‌ "സൌഹൃദങ്ങള്‍ക്ക് മതമോ,രാഷ്ട്രീയമോ വിലങ്ങുതടിയാകരുതല്ലോ" എന്ന്. എന്നാല്‍ ഇവിടെ ബെര്‍ലിനെ (ആശയപരമായി)രാഷ്ട്രീയപരമായി ഉയര്‍ത്തിക്കാണിക്കുന്നവരുടെ "ഉള്ളിരിപ്പ്" അറിയുന്നത്കൊണ്ട് തന്നെയാണ് ഞാന്‍ അങ്ങനെ പറഞ്ഞതും. വ്യക്തിബന്ധങ്ങള്‍ക്ക്‌ മതിലുകള്‍ തീര്‍ക്കുന്നത് ശരിയല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം. വി.എസ് മാന്യമായി അവിടെ സന്ദര്‍ശനം നടത്തി തിരിച്ച് പോയതിനുശേഷം ബെര്‍ലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വി.എസ്-ന്റെ പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തില്‍ ആയി എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് അദേഹത്തിന്റെ മാന്യതയായി കണക്കാക്കാവുന്നതാണ്...!

  ReplyDelete
 19. മനുഷ്യന്മാര്‍ തമ്മിലുള്ള സൌഹൃദങ്ങള്‍ക്ക് ..മതമോ..പാര്‍ട്ടിയോ..വിലങ്ങു തടിയാകുന്നത് വളരെ വളരെ മോശമായ കാര്യം ആണ്...ഈ കാര്യത്തില്‍ വി എസ്സ് എന്ന പോരാളി വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് എന്നും മാതൃക തന്നെ...

  എന്ത് കൊണ്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഗൌരിയമ്മയെ കാണാന്‍ പോകുമ്പോള്‍ എം ഏ ബേബിയെയും ..ഇതേ വി എസ്സ് സഖാവിനെയും പാര്‍ട്ടി അന്ന് വിലക്കാത്തത്..ഗൌരിയമ്മയുടെ വീട്ടില്‍ നിന്നും ഉച്ചയുണ്ണ്‍ കഴിച്ച വി എസ്സിനെ എന്തെ പാര്‍ട്ടി ശാസിക്കാത്തത്? അപ്പോള്‍ പ്രത്യയ ശാസ്ത്രത്തെക്കാലും വോട്ടു ബാങ്ക് ശാസ്ത്രം സി പി എമ്മിനെയും ഗ്രസിച്ചിരുന്നു എന്ന് വേണം കരുതാന്‍...

  സാന്‍റിയാഗോ മാര്‍ട്ടിന്‍ ആണ് ക്ഷനിചിരുന്നെന്കില്‍ പിണറായി നേരിട്ട് വിരുന്നുണ്ണാന്‍ പോകുമായിരുന്നു..എന്തെ അതെന്നെ അല്ലെ?

  ReplyDelete
 20. ലെനിനിസ്റ്റ് തത്വങ്ങള്‍ മുറുകെപിടിക്കുന്ന ഒരു പാര്‍ട്ടിക്ക് തീര്‍ച്ചയായും 'വാട്ടര്‍ ടയിറ്റ് കമ്പാര്‍ട്ട് മെന്റ്' ആവേണ്ടി വരും. അണികള്‍ (നേതാക്കളടക്കം) പാര്‍ട്ടി നിര്‍ദ്ദേശം കര്‍ശനമായി പാലിക്കേണ്ടിയും വരും. വി. എസ്. പാര്‍ട്ടിക്ക് അതീതനല്ല. പാര്‍ട്ടി നിര്‍ദ്ദേശാനുസരണം ഭര്‍ത്താവിനെ 'ഒഴിവാക്കേണ്ടി'വന്ന ഗൌരിയമ്മയുടെ അനുഭവം പാര്‍ട്ടി അച്ചടക്കത്തിന്റെ അനേകം കേരളീയ ഉദാഹരണങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്ന് മാത്രം.

  പക്ഷെ, സാങ്കേതികമായിമാത്രം പാര്‍ട്ടിക്ക് പുറത്തുള്ള, എന്നാല്‍ ഉറച്ച കമ്യൂനിസ്ട്ടുകാരനായ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നും വി. എസ്. ഭക്ഷണം കഴിക്കുന്നതിനെ പാര്‍ട്ടി വിലക്കുമ്പോള്‍, സാങ്കേതികമായിപ്പോലും പാര്‍ട്ടി അംഗമോ, അനുഭാവിയോ അല്ലാത്ത ഫാരിസ് അബൂബക്കര്‍ എന്ന ഒരു കോടീശ്വരന്റെ, ഒരു 'വെറുക്കപ്പെട്ടവന്റെ' വീട്ടില്‍ പിണറായി പോകുന്നതിനെ എങ്ങിനെ പാര്‍ട്ടിക്ക് ന്യായീകരിക്കുവാന്‍ സാധിക്കും എന്ന കുഞ്ഞനന്തന്‍ നായരുടെ ചോദ്യം കേരളത്തിന്റെ പൊതുമനസ്സിന്‍റെ ഒരു ചോദ്യമായി വികാസം പ്രാപിക്കുന്നുണ്ട്‌. 'പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊരു ചുക്കും അറിയില്ല' എന്ന പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവനയുടെ വിശാലമായ അര്‍ത്ഥതലങ്ങള്‍ മലയാളികള്‍ക്ക് കൂടുതല്‍ ബോധ്യമായിക്കൊണ്ടിരിക്കുന്നു!

  ReplyDelete
 21. ഞാനും ഒരു പാര്‍ട്ടി അനുഭാവിയാണ്. എങ്കിലും പാര്‍ട്ടിയുടെ ഇത്തരം മുരടന്‍ ആശയങ്ങളെ എനിക്ക് ദഹിക്കില്ല. സന്ദേശം എന്ന സിനിമയില്‍ എന്ത് കൊണ്ട് പാര്‍ട്ടി തോറ്റു എന്നതിനു ശങ്കരാടി
  നല്‍കുന്ന ഉത്തരം പോലെ ആണ് പാര്‍ട്ടിയുടെ ഏത് ചെറിയ കാര്യത്തിനും ആര്‍ക്കും മന്സലാകാത്ത രീതിയില്‍ ഉത്തരം പറയല്‍. ഉദാ:രണ്ടു അയല്‍വാസികള്‍ തമ്മില്‍ വക്കാണം കൂടിയാല്‍ ഇവരുടെ പ്രതികരണം ഇങ്ങനെയാവും : ആഗോള സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളുടെ അന്തര്‍ലീനമായ ചിന്താ ധാരകളുടെ സന്ഘട്ടങ്ങളുടെ ഗതി വിഗതികലക്കന് സരിച്ചു മനുഷ്യരില്‍ വരുന്ന ഭൌതിക മാറ്റങ്ങള്‍ മൂലം സംജാതമായ സ്ഥിതി വിശേഷം സൃഷിട്ടിച്ച സംഘര്‍ഷം
  എന്നെ പാര്‍ട്ടിഅതിനെ
  വ്യഖ്യാനിക്കൂ..

  ReplyDelete
 22. വര്‍ഷങ്ങളോളം പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റി വെച്ച വയോധികനായ - ബെര്‍ലിന്‍ കുഞ്ഞനന്തന് അയാള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താണെങ്കില്‍ പോലും
  "ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് വി എസ്സിനെ വിലക്കിയ പിണറായി സഖാവിനോട് ചോദിക്കാനുള്ള വളരെ ലളിതമായ ചോദ്യം ഇതും കൂടിയാണ് "
  മാനുഷിക മൂല്യം എന്നൊന്ന് പാര്‍ട്ടിയില്‍ ഇല്ലേ ?
  മാനുഷിക ബന്ധങ്കള്‍ക്ക് പുല്ലുവില കല്പിക്കുന്ന പാര്ടീ നിലപാട് പരിഷ്കൃത ജനതക്ക് ചെര്ന്നടാണോ?
  മനുഷ്യന്ടെ വികാരവും , സ്നേഹവും ലോക്ക് ചെയ്തു സീല്‍ ചെയ്തു പെട്ടിയില്‍ അടക്കണമെന്ന് പറയുന്നത് ക്രൂരതയല്ലേ ?
  പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപെട്ട ഒരാളുടെ വീട്ടില്‍ പോയാല്‍ ഒലിച്ചു പോവുമോ കമ്മ്യൂണിസ്റ്റ്‌ ത്വത്തശാസ്ത്രം ?
  മാനിഷാദ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
  അരുത് പിണറായി സര്‍,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  ReplyDelete
 23. മാർക്സിസ്റ്റ് പാർട്ടിയുടെ തത്വസംഹിതകൾ കാലഹരണപ്പെട്ടു എന്നാരാണ് പറഞ്ഞത്? ഗൗരിയമ്മയെയും വീ ടീ തോമസിനെയും അവരുടെ വിവാഹബന്ധം പോലും മാനിക്കാതെ പാർട്ടിയുടെ ഇംഗിതത്തിനു വേണ്ടി വേർപെടുത്തിയവർ അഞ്ച് പതിറ്റാണ്ടിനു ശേഷവും അതേ ഊരുവിലക്കിന്റെ തത്വശാസ്ത്രം പ്രയോഗിക്കുന്നുവെങ്കിൽ പാർട്ടി ഒരുപാട് മാറിപ്പോയി എന്ന് വിലപിക്കുന്നവരേ, ഇല്ല ഒട്ടും മാറിയിട്ടില്ല. പകയുടെ രാഷ്ട്രീയമാണിത്. താജ് ഹോട്ടലിൽ കൃഷ്ണദാസിന് ചായകൂടിക്കാമെങ്കിൽ ജനറല്‍ സെക്രട്ടറിക്ക് ഫാരിസ് അബൂബക്കറിന്റെ ഭക്ഷണം കഴിക്കാം. അതായത് കാർന്നോർക്ക് അടുപ്പിലും ആവാമെന്ന്!

  ReplyDelete
 24. കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഒരു കേഡര്‍പാര്‍ട്ടിയാണ്.സ്വാഭാവികമായും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ അനുസരിക്കാന്‍ പാര്‍ട്ടി മെംബര്‍മാര്‍ ബാധ്യസ്ഥരാണ്.ഈ ഒരുകാര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മറ്റുപാര്‍ട്ടികളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.അതു തന്നെയാണ് വി.എസിന്‍റെ കാര്യത്തിലും സംഭവിച്ചത്.ഇതു പിണറായി വിജയന്‍റെ തീരുമനമല്ല.പാര്‍ട്ടിയുടെ തീരുമാനമാണ്.വര്‍ഗവഞ്ജകര്‍ക്കെതിരെ നടപടിയെടുക്കുന്നത് സ്വാഭാവികമാണ്.വര്‍ഗവഞ്ജനയുടെ കാഠിന്യമനുസരിച്ച് അവരോടുള്ള നടപടിക്കും കാഠിന്യം കൂടും.അതുകൊണ്ടാണ് ഗൗരിയമ്മയോട് ബര്‍ലീനേക്കാള്‍ മ്യദുസമീപനം പാര്‍ട്ടി ചിലപ്പോള്‍ കാണിക്കുന്നത്. പിണറായി വിജയനും പാര്‍ട്ടിക്കുമെതിരെയാണ് വി.എസ് എന്നു കാണിക്കുന്നതിനു വേണ്ടിയല്ലെ ബഷീര്‍ക്ക ഇത്തരമൊരു ലേഖനമെഴുതിയത്.അങിനെയെങ്കിലും വി.എസ് കുഴപ്പക്കാരനല്ലയെന്നു പറഞ്ഞല്ലൊ,,, വി.എസ് വെറുക്കപെട്ടാവന്‍ എന്നു പറഞ്ഞ ഫാരിസ് അബൂബക്കറെ നല്ലവനായി ഉയര്‍ത്തികൊണ്ടു നടക്കുന്നവരെ കുറിച്ച് ബഷീര്‍ക്ക ഒന്നും പറഞ്ഞില്ല,, ഫാരിസ് അബൂബക്കറുമായി വേദിപങ്കിട്ടതുമായി ബന്ധപെട്ടകാര്യത്തില്‍ ബഷീറ്ക്ക ഉറക്കം നടിക്കുകയാണൊ യെന്നുതോന്നിപോകുന്നു,,,,എന്തുചെയ്യാം ഉറങ്ങുന്നവരെയല്ലെ ഉണര്‍ത്താന്‍ കഴിയൂ,,,,

  ReplyDelete
 25. This kunjandan nair inagurated election convention of k.sudhakaran

  ReplyDelete
 26. @ Sreejith Kondotty
  >>> ബെര്‍ലിന്‍ അത്ര പുണ്യാളന്‍ ആണ് എന്നൊന്നും എനിക്ക് അഭിപ്രായം ഇല്ല. അദ്ദേഹം സി.പി.എം വിരുദ്ധന്‍ തന്നെയാണ് എന്ന് ഇന്നലത്തെ പത്രസമ്മേളനം കേട്ടാല്‍ മനസ്സിലാകും<<<

  ഒരാള്‍ പുണ്യാളനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സി പി എം ആണോ അല്ലയോ എന്ന് നോക്കിയിട്ടാണോ?.. ഞാന്‍ വി എസ്സിനെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ ഉടനെ വി എസ്സിന്റെ വക്താവാകും. ഞാന്‍ വി എസ്സിനെ അനുകൂലിച്ചാല്‍ നിങ്ങള്‍ പിണറായിയുടെ വക്താവാകും. ഇത് എന്തോന്ന് കഥ.. വല്ലപ്പോഴും ആ കണ്ണട ഒന്ന് മാറ്റി വെക്കണം കേട്ടോ.. വല്ലാതെ അരോചകമാകുന്നു ഈ പാര്‍ട്ടി അന്ധത..

  ReplyDelete
 27. ശ്രീജിത് കൊണ്ടോട്ടി. said..."വി.എസ് മാന്യമായി അവിടെ സന്ദര്‍ശനം നടത്തി തിരിച്ച് പോയതിനുശേഷം ബെര്‍ലിന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് വി.എസ്-ന്റെ പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തില്‍ ആയി എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് അദേഹത്തിന്റെ മാന്യതയായി കണക്കാക്കാവുന്നതാണ്...!"
  'വി സിന്റെ പാര്‍ട്ടിയെ അപമാനിക്കുന്ന തരത്തില്‍ മാനുഷിക ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്പിക്കാത്ത പാര്‍ട്ടിയോട്' എങ്ങനെ പെരുമാറണം എന്നു പറയാന്‍ തയ്യാറായതിനു 'നല്ല നമസ്ക്കാരം' പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ബര്‍ലിന്‍ പുണ്യാളന്‍ അവന്‍ തരമില്ല അത് ഞാന്‍ അംഗീകരിക്കുന്നു. അമ്പലത്തിനെക്കാള്‍ വലിയ വിഗ്രഹങ്ങള്‍ ഉള്ള പാര്‍ട്ടിക്കാര്‍, അവരോടു എങ്ങനെ പെരുമാറണം എന്നു ബാക്കി എല്ലാവര്‍ക്കും ഒരു സ്റ്റഡി ക്ലാസ്സ്‌ നല്‍കിയിരുന്നെങ്കില്‍ എന്നു വെറുതെ ആശിക്കുന്നു.

  ReplyDelete
 28. സിപിഎം ന്റെ മാത്രം ആയ അഭ്യന്തര കാര്യങ്ങള് നാം പഠിക്കേണ്ട കാര്യങ്ങലല്ല ‍, സിപിഎം ന്റെ ഉള്ളിലെ കാര്യങ്ങളെ കാള്‍ അവര്‍ പുലര്‍ത്തി പോരുന്ന പ്രഹസനങ്ങള്‍, ആളുകളെ പറ്റിക്കുന്ന മുഖപടം ആണ് വലിച്ചുമാട്ടെണ്ടത്. കുഞ്ഞനന്ദന്‍ നായരുടെ (വാല് ജാതിയെ കാണിക്കാന്‍ അല്ല മറിച്ചു ഐഡന്റിറ്റി ആണ് എന്നാണ് ധീര സഖാക്കളുടെ ആദര്‍ശം) വീട്ടില്‍ VS ചെന്നപോളദ്ധേഹത്തിന്റെ കാലില്‍ തൊട്ടു വണങ്ങുന്ന സ്ത്രീകളെ VS പ്രത്തിയ്ക്ഷിയതിലല്ലാതെ, ഒരു സുഖമുള്ള രൂപത്തില്‍ ആശിര്‍വാദം കൊടുക്കുന്നു. കമ്മിയുനിസ്ടുക്കാര്‍ തീരെ വിശ്വസിക്കാത്ത ഈ ആചാരങ്ങളെ സ്വന്തം കാരയ്ങ്ങല്ക്കാകുമ്പോള്‍ കണ്ണടക്കുന്ന ആ ധീര സഖാക്കളുടെ മാതൃക അത്യുത്തമം.


  ഇതുപോലെ എത്ര എത്ര കണ്ണടക്കലുകള്‍ കാണുന്ന നമുക്ക് ഈ രാഷ്ട്രിയ കോമരങ്ങളെ അല്ലാതെ മറ്റാരെയും പറ്റി ചിന്തിക്കാന്‍ കഴിയാത്തത് നമ്മുടെ ഒക്കെ സുക്രെതമോ അതോ വിക്രെതാമോ ?

  Ziad Kochi

  ReplyDelete
 29. പഴയ കാല സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിച്ചത് കൊണ്ട് വീ എസ്സിന്റെ രാഷ്ട്രീയം "തടികം" മറിയുമോ?

  "തടികം" എന്നത്
  തെറ്റ് പറ്റിയതാണോ? അതോ പറ്റിച്ചതോ ?

  (ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ചോര തന്നെ ...............)

  ReplyDelete
 30. ശ്രീജിത്തിന്റെ VS വിധേയത്വം , വള്ളികുന്നിന്റെ കുഞ്ഞാലിക്കുട്ടി പ്രേമം !
  ഏതാണ് കൂട്ടരേ കൂടുതല്‍ അരോചകം ?

  ക്ഷീരമുള്ള അകിടിന്‍ ചുവട്ടിലും ബ്ലോഗര്മാര്ക് കൌതുകം
  അപരന്റെ കുളം കലക്കല്‍ തന്നെ . ഇതൊരു പൊതു സ്വഭാവം ആയി വരുന്നില്ലേ
  ഇത്തിരി മാറ്റം ? റമദാനല്ലേ വരുന്നത്
  ചില ആത്മ വിമര്‍ശനം , പരിശോധന ??

  എല്ലാര്ക്കും നന്മകള്‍ നേരുന്നു

  ReplyDelete
 31. @ Faisy Qatar
  Yes, that was a mistake. I corrected it. thank you..

  ReplyDelete
 32. This comment has been removed by the author.

  ReplyDelete
 33. @ സ്വം
  കുഞ്ഞാലിയെ നാല് തെറി വിളിച്ചു താങ്കളുടെ റമദാന്‍ സമ്പൂര്‍ണമാക്കൂ. ഉപദേശം കേട്ട് മനം കുളിര്‍ത്തു. താങ്കള്‍ക്കും നന്മകള്‍ നേരുന്നു.

  (പഴയത് വല്ലതും ദഹിക്കാതെ കിടക്കുന്നുന്വേങ്കില്‍ ഈ വിശുദ്ധ മാസത്തിനു മുമ്പ് അത് എടുത്തു ഒഴിവാക്കൂ സുഹൃത്തെ.. ഉപദേശിക്കുന്നതിനു മുമ്പ് അത്രയുമെങ്കിലും ചെയ്യൂ.. )

  ReplyDelete
 34. ഈ വിഎസിന്റെ ഒരു കാര്യം..... പണ്ട് മഞ്ചേരിയില് ഹംസാക്കയുടെ നേതൃത്വത്തില് ലീഗിന്റെ പച്ചക്കോട്ട ആറ്റം ബോംബിട്ട് തകര്ത്തപ്പോള്, ബോംബിന് കോപ്പ് കൂട്ടിക്കൊടുത്ത ബുഖാരിതങ്ങളെ കാണാന് ചെന്നപ്പോഴും വിഎസ് ഒന്നും കഴിച്ചിരുന്നില്ല. (നന്ദി സൂചകമായി വിഎസും മഅ്ദിന് സ്വലാത്ത് നഗര് സന്ദര്ശിച്ചിരുന്നു). അന്ന് ആദര്ശമായിരിക്കാം കഴിക്കേണ്ട എന്ന് വിഎസിനെ പ്രേരിപ്പിച്ചത്, ഇന്ന് പാര്ട്ടി പറഞ്ഞു കഴിക്കേണ്ടെന്ന്. ഒരു ഭാഗത്തുനിന്നു ആദര്ശവും മറുഭാഗത്തുനിന്നു പാര്ട്ടിയും വിഎസിന് അന്നം മുടക്കുകയാണോ....????

  ReplyDelete
 35. ഏതായാലും അന്ധമായ പാര്‍ട്ടി വിധേയത്വം (ബഷീര്‍Xശ്രീജിത്ത്) ആര്‍ക്കാണെന്നുള്ളത് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നു.

  ReplyDelete
 36. കമ്മ്യൂണിസം മുന്നോട്ട്‌ വയ്ക്കുന്ന ഭൌതികവാദം പോലെ തന്നെ വൈരുദ്ധ്യമേറിയതും കപടത നിറഞ്ഞതുമാണ് ചരിത്രത്തിലുടനീളം അതെടുത്തണിയുന്ന നിലപാടുകളും..

  മനുഷ്യരുടെ മേല്‍ വെറുക്കപ്പെട്ടവരുടെ മുദ്ര ചാര്‍ത്തുന്ന അച്ചുതാനന്ദന്‍ സഖാവ് പാര്‍ട്ടി പ്രഖ്യാപിച്ച 'വെറുക്കപ്പെടേണ്ട'വന്റെ വീട്ടില്‍ കയറി ചെന്നതും അതുകൊണ്ടാണ്.

  അക്രമ കയ്യേറ്റത്തിന്റെയും തിരസ്ക്കാരത്തിന്റെയും കമ്മ്യൂണിസത്തിന്റെ ഗതകാല സ്മരണകളിലെ അനാവശ്യ വിപ്ലവ ചൂരു ഓരോ സഖാക്കളും സ്വന്തം മനസ്സികളില്‍ നിന്നു ചോര്‍ത്തിക്കളയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

  അവനു വേണ്ടത് മനുഷ്യനെക്കുറിച്ചുള്ള യാഥാര്‍ത്യമായ തിരിച്ചറിവാണ്..!!!

  ReplyDelete
 37. ഒരു ഉരുള ചോറില്‍ ഒലിച്ചു പോകുന്ന ആദര്‍ശമാണോ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ളത് ? ithinu 100 mark.

  ഇടതുപക്ഷ സമരമുഖങ്ങളില്‍ കത്തിജ്വലിച്ച തീപ്പന്തമാണ് സഖാവ് വി എസ്. ആരെന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും ( ബ്ലോഗര്‍ വള്ളിക്കുന്ന് അടക്കം ) കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ അദ്ദേഹത്തോളം തലയെടുപ്പുള്ള ഒരു നേതാവും ഇന്ന് ജീവിച്ചിരിപ്പില്ല. ithu vendiyirunilla.

  ReplyDelete
 38. once c:pinarayi said " i will not talk Gowriyamma even see inside a lift.."

  ReplyDelete
 39. ഇന്നലെ വി എസിനെ താഴ്ത്തി കെട്ടാന്‍ മകന്റെ എന്തോ കുനാപ്പിത്തരം ഏറ്റു പിടിച്ചു. ഇപ്പൊ വി എസിനെ ഉയര്‍ത്തി കൊണ്ട് പിണറായിയെ താഴ്ത്തി കെട്ടുന്നു.. നാളെ പ്രതീക്ഷിക്കുന്നു ബെര്‍ലിന്‍ കുഞ്ഞന്തനെതിരെ ഒരു പോസ്റ്റ്‌.. പക്ഷെ അതില്‍ പിണറായിയെ പൊക്കി അടിക്കുമോ വള്ളിക്കുന്ന് ചേട്ടാ.. ചുമ്മാ ചോദിച്ചു എന്നെ ഉള്ളൂ.. ഒരു യുവജന സംഘടനയുടെ തലപ്പതിരിക്കുന്ന ഒരു വെളുത്ത സുന്ദരന്‍ സ്വന്തം സംഘടനയിലെ നേതാവിന്റെ മകളെ റേപ്പ് ചെയ്തെന്നോ.. കൊന്നെന്നോ മറ്റോ കേട്ടിട്ടും.. വെണ്ടയ്ക്ക അക്ഷരത്തില്‍ പത്രങ്ങള്‍ എഴുതിയിട്ടും വള്ളിക്കുന്ന് ബ്ലോഗില്‍ ഒരനക്കോം ഇല്ല...:( ഇപ്പം അകത്തു കിടക്കുന്ന രാജാ ചേട്ടന്‍ ആരുടെയൊക്കെയോ പേരുകള്‍ വിളമ്പി എന്ന് പത്രത്തില്‍ കുമ്പളങ്ങ അക്ഷരത്തില്‍ കണ്ടു. അതിനും മറുപടിയായി ഒരനക്കോം കണ്ടില്ല. ഇതാ ഇപ്പം നന്നായെ. ഒരു വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതാ ഇത്ര വലിയ കുറ്റം. നടക്കട്ടെ നടക്കട്ടെ. അഴിമതിയും, രേപ്പുകളും... അതൊക്കെ ഇപ്പോഴത്തെ ഫാഷന്‍ അല്ലെ.. വെറും കട്ടന്‍ ചായയും , ബീഡിയും ആയി നടക്കുന്ന കമ്മുനിസ്ടുകാര്‍ക്ക് അതൊന്നും അറിയില്ല. ആ പാവങ്ങള്‍ ഇങ്ങനെ ഭക്ഷണം കഴിക്കാതെയോ ഇളനീര്‍ കുടിക്കാതെയോ നടക്കട്ടെ. കോണ്‍ഗ്രസ്സ്‌ പുറത്താക്കുന്ന ആളുകളുടെ വീട്ടില്‍ ഭക്ഷണം കഴിക്കരുത് എന്ന് പറയാന്‍ അവര്‍ക്ക് പറ്റില്ല. കാരണം ഇന്ന് പുരതാക്കിയവനെ നാളെ തന്നെ തിരിച്ചെടുക്കുന്ന പാര്‍ട്ടിയല്ലേ.. അപ്പൊ എങ്ങനാ അവരെ പിനക്കുക.. എന്തായാലും വി എസ് നല്ല മനുഷ്യന്‍ ആണെന്ന് സൂചിപ്പിച്ചല്ലോ..നന്നായി.. ഇടക്കൊക്കെ സത്യങ്ങള്‍ എഴുതാം :)

  ReplyDelete
 40. പാർട്ടി വിലക്ക് ലംഘിക്കപ്പെട്ടില്ല ; അല്ലെങ്കിൽ ലംഘിച്ചില്ല എന്നത് വീ എസ്സിന്റെ മാന്യത ആണെങ്കിൽ ഭോജനം ആശയവൈരുദ്ധ്യമാവുന്നതാണു ഏറ്റവും ചിന്തിക്കേണ്ടതും ചിരിക്കു വക നൽകുന്നതും.... തിട്ടൂരങ്ങൾ ഇറക്കുന്ന 'ബിംബ'ങ്ങൾക്ക് ജയ് വിളിക്കുന്ന 'സഖാക്ക'ൾക്ക് കാര്യം എപ്പോഴേ മനസ്സിലായി.!!! ഇനി ഒരു സ്റ്റഡി ക്ലാസ്സിന്റെ ആവശ്യമില്ല....

  ബെർലിൻ സഖാവിന്റെ പത്ര സമ്മേളനം പാർട്ടി വിരുദ്ധമായില്ലെങ്കിലേ അമാന്യമാവുന്നുള്ളൂ.... പുറത്താക്കപ്പെട്ടവരിൽ നിന്ന് ഇനിയും 'മാന്യത' പ്രതീക്ഷിക്കാമോ?? ബെർലിൻ സഖാവ് സൽക്കരിച്ച ഉച്ച ഭക്ഷണം എൽഡിഎഫ്ഫിന്റെ 2 രൂപ അരിയുടെതായിരിക്കുമോ സഖാവേ?? ഓണം കഴിഞ്ഞിട്ടാണേൽ സംശയമില്ലായിരുന്നു....

  ഇനിയൊരു ബക്കറ്റിനും 'കോപ്പി'ല്ല... ആ വെള്ളവും ബക്കറ്റും പണ്ടേ 'അടുപ്പി'ലായി....

  ReplyDelete
 41. @ സ്വം
  കുഞ്ഞാലിയെ നാല് തെറി വിളിച്ചു താങ്കളുടെ റമദാന്‍ സമ്പൂര്‍ണമാക്കൂ

  വല്ലികുന്നു സാഹിബ്, ആരെയെങ്കിലും തെറി പറഞ്ഞു സംബൂര്‍ണമാക്കുന്ന റമദാന്‍ എനിക്ക് പരിചയമില്ല
  പിണങ്ങി പറഞ്ഞതാനെന്നരിയാം , അതുകൊണ്ട് വിഷയം വിടാം

  "പഴയത് വല്ലതും ദഹിക്കാതെ കിടക്കുന്നുന്വേങ്കില്‍ ഈ വിശുദ്ധ മാസത്തിനു മുമ്പ് അത് എടുത്തു ഒഴിവാക്കൂ "

  ഉണ്ട് ..എന്തൊക്കയോ ദഹിക്കാതെ കിടക്കുന്നു ...ശ്രമിക്കുന്നുമുണ്ട് . പ്രാര്തിക്കുമല്ലോ
  ദാഹനക്കെടുകള്‍ ഇല്ലാത്ത ഒരു ജീവിതത്തിനായി ...

  എങ്കിലും സ്വന്തം വിധേയത്വം മറച്ചു വച്ച് അന്യന്റെ VS നു നേരെ കുതിര കയറിയപ്പോള്‍ കമന്റി പോയതാ
  ക്ഷമി

  ReplyDelete
 42. ലീഗിനെ പറ്റി എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചു ബഷീര്‍ക്ക പേന തുമ്പ് ചെത്തി ശെരിയാക്കി വരുമ്പോളേക്കും അച്ചുതാനന്തന്‍ എന്തെങ്ങിലും ഒപ്പിക്കും..അപ്പൊ ബഷീര്‍ക്ക അതിനു പിന്നാലെ പോവും. അഞ്ചാം മന്ത്രി, രണ്ടു ജനറല്‍ സെക്രെട്ടെരി എന്നിവയെ കുറിച്ചൊക്കെ എഴുതാന്‍ തുടങ്ങിയപ്പോള്‍ അപ്പോള്‍ അച്ചു മാമന്‍ എന്തോ ഒപ്പിചെന്ന വാര്‍ത്ത കിട്ടി. അപ്പൊ ബഷീര്‍ക്ക അതിനു പിന്നാലെ പോയി..ഇപ്പൊ ഫാരിസ്‌ അബൂ ബക്കെരിനോപ്പം ലീഗ് നേതാക്കള്‍ വേദി പങ്കിട്ടതിനെ കുറിച്ച് എഴുതാന്‍ തുടങ്ങിയപ്പോ അച്ചു മാമന്‍ ഏതോ ഒരു പഴയ വന്‍ മതിലിനെ കണ്ടു വാര്‍ത്ത സ്ര്ഷ്ട്ടിച്ചു . എന്റെ സംശയം അച്ചുതാനന്തന്റെ രാഷ്ട്രീയ ഉപദേശകന്‍ ബഷീര്‍ക്കാടെ ആള്‍ ആണെന്നാ...

  വാല്‍ കഷ്ണം

  JOKE OF THE WEEK..

  ബഷീര്‍ Vallikkunnu said...
  @ Sreejith Kondotty

  >>>>>>വല്ലപ്പോഴും ആ കണ്ണട ഒന്ന് മാറ്റി വെക്കണം കേട്ടോ.. വല്ലാതെ അരോചകമാകുന്നു ഈ പാര്‍ട്ടി അന്ധത<<<<

  ഹ ഹ
  രണ്ടു കണ്ണും കാണാത്തവന്‍ ഒറ്റ കണ്ണനെ "അന്ധാ" എന്ന് വിളിക്കുന്നത്‌ പോലെ..

  ReplyDelete
 43. പാര്‍ട്ടിയോട് സമ്മതം ചോദിക്കാതെ ജനറല്‍ സെക്രട്ടറിക്ക് ഫാരിസ് അബൂബക്കറിന്റെ ഭക്ഷണം കഴിക്കാമെങ്കില്‍ വി എസ്സിന് എന്റെ വീട്ടിലെ ചോറ് കഴിക്കുന്നതിനു തടസ്സമെന്ത്

  ReplyDelete
 44. നമ്മുടെ പല നേതാകന്മാരുടെയും പ്രസ്താവനകള്‍ കേട്ട് അന്തം വിട്ടു പോകാറുണ്ട് ...സമൂഹത്തിലും, സംഘടനയിലും ഇവരുടെ വാക്കുകള്‍ ചെലുതിയകാവുന്ന പ്രതിഫലനങ്ങള്‍ അറിയാതെയാണോ ഈ പ്രസ്താവനകള്‍ ഇറക്കുന്നത്‌ ?? അതോ മറ്റുവല്ല നിഗൂഡ ലക്ഷ്യങ്ങലുണ്ടോ , ഇത്തരം ബാലിശമായ് പ്രസ്താവനകള്‍ക്ക് ??? സംശയികെണ്ടിയിരികുന്നു ... എന്താ ബെര്‍ലിന്‍ കുഞ്ഞനന്ദന്‍ നായരുടെ വീട്ടില്‍ ചോറ് ഉണ്ടാല്‍, അത് നേരെ തലച്ചോറില്‍ എത്തി മാര്‍ക്സിസ്റ്റ്‌ വിരുദ്ധ ആശയങ്ങള്‍ ക്ക് വളമാകുമോ ???

  ReplyDelete
 45. ബഷീര്‍ Vallikkunnu said...
  "ഒരാള്‍ പുണ്യാളനാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് സി പി എം ആണോ അല്ലയോ എന്ന് നോക്കിയിട്ടാണോ?."

  സി.പി.എം എന്ന പാര്‍ട്ടിക്ക്‌ ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ പുണ്യാളന്‍ അല്ല എന്നാണ് ഞാന്‍ പറഞ്ഞത്. പാര്‍ട്ടിയെ നിരന്തമായി വിമര്‍ശിക്കുന്ന, പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ ആയി പരസ്യമായി രംഗത്തുവന്ന ബെര്‍ലിനെ രാഷ്ട്രീയമായി അംഗീകരിക്കാന്‍ ആ പാര്‍ട്ടിക്ക്‌ ആവില്ല എന്ന് ചുരുക്കും. വി.എസ് ഇന്നലെ അവിടെ സൌഹൃദ സംഭാഷണത്തിന് ആയിരുന്നു എന്നാല്‍ ബെര്‍ലിന്‍ അതിനെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് ചെയ്തത്. ഇത് സി.പി.എം എന്ന പാര്‍ട്ടിയുടെ ഔദ്യോദികമായ കാര്യം ആണ്. ഞാന്‍ ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ അല്ലാത്ത സ്ഥിതിക്ക് എനിക്ക് കൂടുതല്‍ പറയാന്‍ ആവില്ല.


  ബഷീര്‍ Vallikkunnu said...
  "ഞാന്‍ വി എസ്സിനെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ ഉടനെ വി എസ്സിന്റെ വക്താവാകും. ഞാന്‍ വി എസ്സിനെ അനുകൂലിച്ചാല്‍ നിങ്ങള്‍ പിണറായിയുടെ വക്താവാകും. ഇത് എന്തോന്ന് കഥ.. വല്ലപ്പോഴും ആ കണ്ണട ഒന്ന് മാറ്റി വെക്കണം കേട്ടോ.. വല്ലാതെ അരോചകമാകുന്നു ഈ പാര്‍ട്ടി അന്ധത."

  (jailad said...
  ഹ ഹ
  രണ്ടു കണ്ണും കാണാത്തവന്‍ ഒറ്റ കണ്ണനെ "അന്ധാ" എന്ന് വിളിക്കുന്നത്‌ പോലെ..)

  താങ്കളുടെ വസ്തുതാ വിരുദ്ധവും അന്ധവുമായ വി.എസ് വിമര്‍ശനത്തിന് ഞാന്‍ വ്യക്തമായി തന്നെ മറുപടി എഴുതിയിരുന്നു. അതിന് താങ്കള്‍ പ്രതികരിച്ചില്ല. അത് താങ്കളുടെ സ്വാതന്ത്ര്യം. ഇതിനെ മുന്‍പ്‌ താങ്കള്‍ എഴുതിയ "അച്ഛനാനന്ദന്‍" എന്ന പോസ്റ്-ലെ നുണ പ്രചാരണങ്ങളെ ഞാന്‍ ഇവിടെ സൂചിപ്പിച്ചു. അതും കണ്ടഭാവം നടിച്ചില്ല. (അരുണ്‍ കുമാറിന്റെ നിയമനം- വി.എസ് തീരുമാനം എടുത്തില്ലെന്ന് രേഖകള്‍... പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെ I.T.C അക്കാദമി ഡയറക്റ്റര്‍ ആയി നിയമിക്കണമെന്ന I.H.R.D-യുടെ അപേക്ഷ പരിഗണിച്ച I.T വകുപ്പ്‌ നിയമന തീരുമാനം എടുത്തില്ല. ഇക്കാര്യം അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന് അന്നത്തെ മുഖ്യമന്ത്രിയായ വി.എസ് അച്ച്യുതാനന്ദന്‍ രേഖപ്പെടുത്തിയാതായും ഇന്ത്യാവിഷന്‍ പുറത്തുകൊണ്ടുവന്ന രേഖകളില്‍ പറയുന്നു...!
  മംഗളത്തിലും, രാഷ്ട്രീയ ദീപികയിലും, വരുന്ന വാര്‍ത്തകളില്‍ "കാളപെറ്റു" എന്ന് കേള്‍ക്കുമ്പോഴേക്കും പോസ്റ്റിടുന്നവര്‍ ഇതൊന്നും അറിഞ്ഞില്ലേ? http://www.indiavisiontv.com/news/25-july-20011/kerala-vs-arunkumar.html) വി.എസ്-ന്‍റെ പ്രസ്താവനയെ വളച്ചൊടിച്ചു "കോപ്പിയടി"പോസ്റ്റാക്കി ആഘോഷിച്ചു. അതിനുള്ള മറുപടിയും കണ്ടില്ല. താങ്കള്‍ വി.എസ്-നെ വെറുതെ വിമര്‍ശിക്കുകയല്ല ചെയ്തത്. നട്ടാല്‍ കുരുക്കാത്ത നുണപ്രചരണങ്ങള്‍ കരുതിക്കൂട്ടി അഴിച്ചുവിടുകയാണ് ചെയ്തത്. അതെല്ലാം സത്യമാണ് എന്ന് വിശ്വസിച്ചു ഓശാന പാടുന്നവര്‍ കുറച്ചുണ്ട് എന്നത് ശരിതന്നെ. എല്ലാവരും അങ്ങനെയാവില്ലല്ലോ..! ഇവിടെ വി.എസ്-ന്റെയോ പിണറായിയുടെയോ വക്താവായിട്ടല്ല ഞാന്‍ സംസാരിച്ചത്. എന്‍റെ മേല്‍ക്കമന്റ്റ് വ്യക്തമായി വായിച്ചാല്‍ അക്കാര്യം ബോധ്യമാകും. ആഴ്ചയില്‍ ഓരോന്ന് എന്ന കണക്കില്‍ വസ്തുതാ വിരുദ്ധങ്ങളായ വി.എസ് അധിക്ഷേപ പോസ്റ്റുകള്‍ അടിച്ചിറക്കുന്ന താങ്കളുടെ (കപട)വി.എസ് സ്നേഹത്തിന് കാരണം എന്താണ് എന്ന് അറിയാന്‍ അത്ര പ്രയാസമില്ലല്ലോ. ഇടതുപക്ഷത്തെ ഒരാള്‍ തുമ്മിയാലോ, തുപ്പിയാലോ പോലും പോസ്റ്റ്‌ ആക്കുന്ന താങ്കളുടെ അന്ധമായ രാഷ്ട്രീയത്തെ അളക്കാന്‍ ഈ ബ്ലോഗിലെ പോസ്റ്റുകള്‍ മാത്രം വായിച്ചാല്‍ മതിയാകുമല്ലോ. ജൈലാദ്‌ പറഞ്ഞത് തന്നെ എനിക്കും പറയാന്‍ ഉള്ളൂ. നിഷ്പക്ഷ വേഷം കെട്ടി പോസ്റ്റുകള്‍ എഴുതുന്ന താങ്കള്‍ അല്ലെ രാഷ്ട്രീയ അന്ധത മൂലം ഇത്തരം രാഷ്ട്രീയ വിദൂഷക വേഷം കെട്ടിയാടുന്നത്. രാഷ്ട്രീയ പ്രതിബദ്ധതയാല്‍ രണ്ടും കണ്ണും നഷ്ടപ്പെട്ടവര്‍ ആണോ മറ്റുള്ളവരെ അന്ധന്‍ എന്ന് വിളിക്കുന്നത്.! കഷ്ടം തന്നെ കാര്യം..!! http://sreejithkondotty.com/

  ReplyDelete
 46. "ഇടതുപക്ഷ സമരമുഖങ്ങളില്‍ കത്തിജ്വലിച്ച തീപ്പന്തമാണ് സഖാവ് വി എസ്. ആരെന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ത്തിയാലും ( ബ്ലോഗര്‍ വള്ളിക്കുന്ന് അടക്കം ) കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേതൃനിരയില്‍ അദ്ദേഹത്തോളം തലയെടുപ്പുള്ള ഒരു നേതാവും ഇന്ന് ജീവിച്ചിരിപ്പില്ല. ആ നേതാവിനോട് സഖാവ് കൃഷ്ണപിള്ള ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് ഉത്തരവു പുറപ്പെടുവിക്കാന്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങിനെ ധൈര്യം വന്നു?"

  ഹ ഹ ഹ.. ഒരാഴ്ച മുന്‍പോന്നും ഇങ്ങനെയായിരുന്നില്ലല്ലോ വി.എസ്. അന്ന് നട്ടാല്‍ കുരുക്കാത്ത നുണ പ്രചരണങ്ങള്‍ ആയിരുന്നല്ലോ വി,എസ്-ന് നേരെ തൊടുത്തുവിട്ടത്. വൈകിയാണെങ്കിലും താങ്കള്‍ സത്യം മനസ്സിലാക്കിയല്ലോ. ഇതൊരു ഏറ്റുപറച്ചിലും, കുമ്പസാരവും ആയി കണക്കാക്കാമോ :) പിന്നെ താങ്കളെപ്പോലുള്ള ഒരാള്‍ ഇത്രയും വലിയ പദവികളും, അലങ്കാരങ്ങളും ഒറ്റ ആഴ്ചകൊണ്ട് വി.എസ്-ന്‍റെ ചുമലില്‍ കയറ്റിവച്ചുകൊടുതല്‍ അത് താങ്ങാന്‍ അദ്ധേഹത്തെ പോലുള്ള ഒരു "കിഴവന്" കഴിയണം എന്നില്ല. :) താങ്കളുടെ അവസാനത്തെ ആ ഡയലോഗ് സ്റ്റേജിലെ നാടകമത്സരത്തിന് പറഞ്ഞാല്‍ ഒന്നാം സമ്മാനം ഉറപ്പാണ്. ഒരു നാടുവാഴി സ്റ്റൈലില്‍ പറയണം എന്ന് മാത്രം..

  (സഖാവ് കൃഷ്ണപിള്ള ഒളിവില്‍ താമസിച്ച വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കരുത് എന്ന് ഉത്തരവു പുറപ്പെടുവിക്കാന്‍ ഒരു പാര്‍ട്ടി സെക്രട്ടറിക്ക് എങ്ങിനെ ധൈര്യം വന്നു?" ) ഹ ഹ

  ReplyDelete
 47. ബഷീര്‍ക്ക എഴുത്തില്‍ അല്പം കൂടി കണ്‍സിസ്റ്റന്‍സി കീപ് ചെയ്യുന്ന കൂട്ടത്തില്‍ ആണെന്നായിരുന്നു വിശ്വാസം.

  ReplyDelete
 48. @ സ്വം
  കുഞ്ഞാലിയെ നാല് തെറി വിളിച്ചു താങ്കളുടെ റമദാന്‍ സമ്പൂര്‍ണമാക്കൂ. ഉപദേശം കേട്ട് മനം കുളിര്‍ത്തു. താങ്കള്‍ക്കും നന്മകള്‍ നേരുന്നു.

  (പഴയത് വല്ലതും ദഹിക്കാതെ കിടക്കുന്നുന്വേങ്കില്‍ ഈ വിശുദ്ധ മാസത്തിനു മുമ്പ് അത് എടുത്തു ഒഴിവാക്കൂ സുഹൃത്തെ.. ഉപദേശിക്കുന്നതിനു മുമ്പ് അത്രയുമെങ്കിലും ചെയ്യൂ.. )

  വല്ലികുന്നു സാഹിബ്, ആരെയെങ്കിലും തെറി പറഞ്ഞു സംബൂര്‍ണമാക്കുന്ന റമദാന്‍ എനിക്ക് പരിചയമില്ല
  പിണങ്ങി പറഞ്ഞതാനെന്നരിയാം , അതുകൊണ്ട് വിഷയം വിടാം

  "പഴയത് വല്ലതും ദഹിക്കാതെ കിടക്കുന്നുന്വേങ്കില്‍ ഈ വിശുദ്ധ മാസത്തിനു മുമ്പ് അത് എടുത്തു ഒഴിവാക്കൂ "

  ഉണ്ട് ..എന്തൊക്കയോ ദഹിക്കാതെ കിടക്കുന്നു ...ശ്രമിക്കുന്നുമുണ്ട് . പ്രാര്തിക്കുമല്ലോ

  പണ്ടൊരു ഒറ്റക്കാലന്‍ ഉപ്പു തിന്നപ്പോള്‍ താങ്കള്‍ അവനെ വെള്ളം കുടിപ്പിക്കാന്‍ ഘോര ഘോര പോസ്റ്റ്‌ എഴുതിയപ്പോള്‍ ഈയുള്ളവന്‍
  അതില മനുഷ്യാവകാശ ലംഖനത്തെ കുറിച്ച് കമന്റിയപ്പോള്‍ താങ്കള്‍ എന്നെ "അവരാക്കി " !
  പിന്നെ താങ്കള്‍ രണ്ടു കാലുള്ള ഒരാള്‍ ഐസ് ക്രീം തിന്നപ്പോള്‍ അവനെ വെള്ള പൂശാന്‍ ഘോര ഘോര പോസ്റ്റ്‌ എഴുതിയപ്പോലും എനിക്ക് ചിലത്
  ദഹിക്കാതെ കിടന്നു !
  ഒരു സുഫിയ പെണ്ണ് ബസ്സ്‌ കത്തിച്ചു ഭൂലോകത്തെ സകല തീവ്രവാദികളെയും ഗര്‍ഭം ധരിച്ചു ...അന്ന് കാറ്റു വിതച്ചോള്‍ കൊയ്യേണ്ട കൊടും കാറ്റിനെ കുറിച് അങ്ങ്
  ഘോര ഘോരം പോസ്റ്റി . പിന്നെ വടകരയിലെവിടെയൂ ആ കാറ്റ് അണക്കാന്‍ ബോംബു ഉണ്ടാക്കാന്‍ ശ്രമിച്ചു 5 പേര്‍ സ്വര്‍ഗം പൂകിയപ്പോള്‍
  താങ്കള്‍ മൌനത്തിന്റെ വല്മീകങ്ങളില്‍ ഒളിച്ചു ( സത്യം പറഞ്ഞാല്‍ താങ്കള്‍ ഭാര്യ രോഗിണിയായി ആശുപത്രിയില്‍ പോയി !)
  പണ്ടാരോ മൂത്ര മൊഴിക്കാന്‍ പോയപ്പോള്‍ മകന്‍ മന്ത്രിയയത്രേ !!

  എന്നിട്ടും ഒരു vs വിധേയെനോട് താങ്കള്‍ കലമ്പി
  "" ഇത് എന്തോന്ന് കഥ.. വല്ലപ്പോഴും ആ കണ്ണട ഒന്ന് മാറ്റി വെക്കണം കേട്ടോ.. വല്ലാതെ അരോചകമാകുന്നു ഈ പാര്‍ട്ടി അന്ധത.""

  അത് വീണ്ടും ദാഹനക്കെടുണ്ടാക്കി .
  ദഹനക്കെടോടെ തന്നെ എന്നിട്ടും ഞാന്‍ താങ്കള്‍ വായിക്കുന്നു . ചില ശൈലികളെ നിരീക്ഷണങ്ങളെ നന്നായി ആസ്വദിക്കുന്നു
  താങ്കളുടെ ഉപദേശം പോലെ റമദാനിനു മുന്‍പ് ഞാനെല്ലാം ചര്ടിച്ചു ....ഇനി കാത്തിരിക്കാം
  പുണ്യങ്ങളുടെ പൂക്കാലത്തിനായി ...........

  ReplyDelete
 49. ബഷീര്‍ക്കായുടെ രാഷ്ട്രീയ ബ്ലോഗുകളിലെ 'നിശ്പക്ഷത'യും ബര്‍ലിയുടെ 'ചാരിത്രപ്രസംഗ'വും രണ്ടും ഒരുപോലെയാണ്,,,,,,,,,പേരില്‍ മാത്രമേയുള്ളു ബ്ലോഗെഴുത്തില്‍ ഇല്ല,,,,,,,,,, രാഷ്ട്രീയത്തില്‍ താന്‍ നിശ്പക്ഷനാണെന്നുപറഞ്ഞു രാഷ്ട്രീയബ്ലോഗെഴുതുന്ന ബഷീര്‍ക്കയെകാണുമ്പോള്‍,,,,,, എന്നെ കണ്ടാല്‍ കിണ്ണംകട്ടയാളെപോലെ തോന്നുന്നുണ്ടോ എന്ന് പണ്ടാരോ ചോദിച്ചതോര്‍മവരുന്നു,,,,,,,,

  ReplyDelete
 50. കലക്കി സകാവേ.
  വീ എസ് ഒരു കറ ഇല്ലാത്ത നേതാവാണ്‌. ഒരുപാടു പരിമിധികളും, പോരയിമകളും ഉള്ള ഒരു നേതാവ് കൂടിയാണ്. പാര്‍ട്ടിയുടെ പിന്തുണ കൂടി ഉണ്ട്ടായി ഇരുന്നു എന്ന് ഇരുകില്‍, ഒരുപാടു നല്ല പ്രവര്‍ത്തികള്‍ ചെയ്യമായി ഇരുന്നു.

  ReplyDelete
 51. @ സ്വം
  ഞാന്‍ പറഞ്ഞത് വല്ലാതെ നൊന്തുവോ? സാരമില്ല. വല്ലാതെ കൃമി കടിയുള്ളവര്‍ക്ക് ഇടയ്ക്കു അല്പമെന്തെങ്കിലും കൊടുക്കുക എന്നത് എന്റെ ശീലമായിപ്പോയി. ചോദിച്ചു വാങ്ങിയതല്ലേ. നമുക്ക് രണ്ടു പേര്‍ക്കും അങ്ങ് ക്ഷമിക്കാം.

  ReplyDelete
 52. @ ശ്രീജിത്ത്‌
  വി എസ് എന്ന വ്യക്തിയെയല്ല, അദ്ദേഹത്തിന്‍റെ നിലപാടുകളെയാണ് എതിര്‍ക്കുന്നതും അനുകൂലിക്കുന്നതും. അതുകൊണ്ട് തന്നെ ചിലപ്പോള്‍ എതിര്‍ക്കേണ്ടിയും ചിലപ്പോള്‍ അനുകൂലിക്കേണ്ടിയും വരും. നിങ്ങളെപ്പോലെ രാഷ്ട്രീയ അന്ധത നിമിത്തം എന്ത് വന്നാലും ഒരേ കേസറ്റ് തന്നെ പ്ലേചെയ്യാന്‍ എനിക്കാവില്ല. അതുകൊണ്ടാണ് മുമ്പ് രൂക്ഷമായി വിമര്‍ശിച്ച ഞാന്‍ തന്നെ ഇപ്പോള്‍ പിന്തുണയുമായി എത്തിയത്.

  വീ എസ്സിന്റെ കോപ്പിയടി പ്രസ്താവനയെ മലപ്പുറം ജില്ലക്കാര്‍ മാത്രമല്ല നിഷ്പക്ഷരായ എല്ലാവരും എതിര്‍ത്തിട്ടുണ്ട്. അന്നത്തെ മാധ്യമങ്ങള്‍ പരതിയാല്‍ അക്കാര്യം ബോധ്യമാവും. ഇടതുപക്ഷ പ്രവര്‍ത്തകര്‍ വരെ അതിനെതിരെ പ്രതികരിച്ചിട്ടുണ്ട്. പിന്നെ ഞാന്‍ പ്രതികരിച്ചപ്പോള്‍ മാത്രം താങ്കള്‍ക്കു ധാര്‍മികരോഷം പതഞ്ഞു പൊങ്ങിയത് എന്ത് കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. പൊതുസമൂഹം പ്രതികരിക്കുന്നത് പോലെ ബ്ലോഗര്‍മാര്‍ പ്രതികരിക്കരുത് എന്നാണോ? വി എസ്, ഇതും കോപ്പിയടിയാണോ? എന്ന എന്റെ പോസ്റ്റിനെ വിമര്‍ശിച്ചു നിങ്ങള്‍ എഴുതിയ ബ്ലോഗ്‌ കണ്ടിരുന്നു. 'സ്തുതിപാഠകരുടെ' അല്പം കയ്യടി നിങ്ങള്‍ക്കും കിട്ടിക്കോട്ടേ എന്ന് കരുതി മിണ്ടാതിരുന്നതാണ്. അത് വേണ്ടത്ര കിട്ടിക്കാനുമെന്നു തന്നെയാണ് എന്റെ വിശ്വാസം. 'വള്ളിക്കുന്നിനെ' വിമര്‍ശിച്ചു പോസ്റ്റ് എഴുതി ശ്രദ്ധിക്കപ്പെടാനുള്ള നിങ്ങളുടെ ആഗ്രഹത്തില്‍ ഞാന്‍ മണ്ണ് വാരിയിടേണ്ട എന്നും കരുതി :)), സ്തുതിപാഠകര്‍ നിങ്ങള്ക്ക് നല്‍കുന്ന ഏതു സ്ഥാനമാനങ്ങളിലും എനിക്ക് സന്തോഷമേയുള്ളൂ കെട്ടോ.

  ReplyDelete
 53. @ Sreejith
  മറുപടി പറഞ്ഞില്ല എന്ന് നിങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് രണ്ടു വാക്ക് കൂടി പറയാം. ഐസ്ക്രീം പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിയെ തീര്‍ത്തും പരിഹസിച്ചു കൊണ്ടാണ് ഞാന്‍ പോസ്റ്റിട്ടത്. കാശും അധികാരവും ഇറക്കി ആരും കളിക്കുന്ന കളികളാണ് കുഞ്ഞാലിക്കുട്ടിയും കളിച്ചത് എന്ന് ആക്ഷേപ ഹാസ്യത്തിലൂടെ പറഞ്ഞ ഒരു വാചകത്തെ അല്പം കയ്യടിക്കു വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു നിങ്ങള്‍. ഞാന്‍ എഴുതിയ ആ പോസ്റ്റില്‍ കുഞ്ഞാലിക്കുട്ടിയുടെ ബ്ലോഗ്‌ കുഞ്ഞാലിക്കുട്ടിയുടെ പേരിനുപകരം പി ശശിയുടെ പേര് വെച്ചു ആ ബ്ലോഗൊന്ന് വായിച്ചു നോക്കിയാല്‍ നിങ്ങള്‍ക്കും അതിലെ ആക്ഷേപഹാസ്യം പിടികിട്ടിയേക്കും.

  "റജീന വിഷയത്തിലെ സത്യാവസ്ഥ എന്തായാലും ശരി ഈ കേസില്‍ നിന്ന് തടിയൂരാന്‍ പല നമ്പരുകളും ഒരുമിച്ചു കളിച്ചവരാണ് കുഞ്ഞാലിക്കുട്ടിയും റഊഫും. (അതില്‍ അവര്‍ ഏതറ്റം വരെ പോയി എന്ന് കണ്ടെത്തേണ്ടത്‌ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ആണ്). തന്ത്രങ്ങള്‍ മെനഞ്ഞതും കരുക്കള്‍ നീക്കിയതുമെല്ലാം ഇളയച്ചനും മൂത്തച്ചനും ഒരുമിച്ചാണ്." എന്നും ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ എന്നെ കുതിര കയറാനുള്ള ആവേശത്തില്‍ ആവശ്യമുള്ളത് മാത്രമെടുത്ത് സര്‍ക്കസ് കളിക്കുകയായിരുന്നില്ലേ നിങ്ങളും. ഇതൊന്നും അവിടെ വന്നു പറഞ്ഞു കയ്യടി കിട്ടുന്നത് കുറക്കേണ്ട എന്ന് ഞാന്‍ കരുതിയതാണ്. :))) ഇപ്പോള്‍ ഇവിടെ വന്നു ചോദിച്ചത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.

  ReplyDelete
 54. Ctd.. വി എസ്സിന്റെ മകന്റെ കാര്യം സൂചിപ്പിക്കുന്ന പോസ്റ്റിനെക്കുറിച്ച്. പി സി വിഷ്ണുനാഥ് ഉയര്‍ത്തിയ ആരോപണങ്ങളുടെ പാശ്ചാത്തലത്തില്‍ ആണ് ആ പോസ്റ്റ്‌ എഴുതിയത്. അതിനെക്കുറിച്ച് ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്. ഇലക്ഷന്‍ റിസള്‍ട്ടിന്റെ തലേന്ന് വി എസ് ഒപ്പിട്ട ഒരു ഫയലിനെക്കുറിച്ചാണ് ഇന്ത്യവിഷന്‍ പറഞ്ഞത്. സുബോധമുള്ള ആരെങ്കിലും റിസള്‍ട്ടിന്റെ തലേന്ന് അങ്ങനെയല്ലാതെ എഴുതുമോ? പി സി വിഷ്ണുനാഥ് ഉയര്‍ത്തിയ തെളിവുകള്‍ അതിനു മുമ്പുള്ള രേഖകളാണ് എന്നാണു എന്റെ വിശ്വാസം. അതിന്റെ അന്വേഷണ റിപ്പോര്‍ട്ട്‌ വന്നു കഴിഞ്ഞ ശേഷമേ പറയാന്‍ പറ്റൂ.. ആവേശം നല്ലതാണ്. പക്ഷെ ഇത് പോലുള്ള ആവേശം അല്പം തണുപ്പിക്കുന്നത് നല്ലതാണ് എന്നേ ഞാന്‍ പറയുന്നുള്ളൂ.

  ഓഫ്‌ ടോപ്പിക്ക് ( ഞാന്‍ സി പി എം കാരനല്ല എന്ന നിങ്ങളുടെ പ്രസ്താവന കേട്ട് ഞാന്‍ കുറെ ചിരിച്ചു.. ചിരി ആരോഗ്യത്തിനു നല്ലതാണല്ലോ അല്ലേ. ഇടക്കൊക്കെ ഇതുപോലുള്ള തമാശകള്‍ പറയണം കെട്ടോ..)

  ReplyDelete
 55. AMEERALI PADIKKAMANNIL: Uchayoonu kayikkerudennu party paranju ....Anusarichu ...adintey munpayi mattoru karyavum paranjirunnu....avidey pokarudennu....appol kilavan madil chadikkidannu poyilley.....sathyathil ividey pinarayi alla problem.....achadakka lamganam nadathiyadu VS anu..ipol edu committeeyila ..state ano ini avidunnum thaynnu velikkakathu akumo...?

  ReplyDelete
 56. This comment has been removed by the author.

  ReplyDelete
 57. കൂട്ടരേ ,ഇവിടെ എനിക്ക് ചോദിക്കാനുള്ളത് , പണ്ട് കമ്മ്യൂണിസ്റ്റു പാര്‍ടി വ്യക്തി സ്വാതന്ത്രത്തിന്റെയും ആവിഷ്കാര സ്വാതന്ത്രയ്തിന്റെയും പേര് പറഞ്ഞു മുസ്ലിം മതവിഭാഗങ്ങളെ മുഴുവന്‍ വേദനിപ്പിക്കുന്ന രീതിയില്‍ ശരീ അത് നിയമത്തിനെതിരെ നാട് നീളെ കാറി നടന്നവരല്ലേ ? മക്കള്‍.മരുമക്കള്‍,വിധവാ സമരങ്ങള്‍ നടത്തി സമുദായത്തെ അവഹെളിച്ചവരല്ലേ , മുസ്ലിം സമൂഹം ആദരിക്കുന്ന പ്രവാചകനെ നിന്ദിച്ച സല്‍മാന്‍ റുഷ്ദിക്കും , തസ്ലീമക്കും വേണ്ടി കുഴലൂത്ത് നടത്തിയവരല്ലേ ? മഹാല്ലുകളില്‍ നിന്നും സമുദായ ചടങ്ങുകളില്‍ നിന്നും മതത്തെ നിന്ദിച്ച മുസ്ലിം നാമ ധാരികളെ ബ്രശ്റ്റ് കല്പിച്ചപ്പോള്‍ അവര്ക് വേണ്ടി കുഴലൂത്ത് നടത്തി നാടുകളില്‍ കലഹം ഉണ്ടാക്കാന്‍ കോപ്പ് കൂട്ടിയവരല്ലേ, നിങ്ങള്കെങ്ങിനെ നിങ്ങളുടെ സമര നായകനെതിരെ ഊണ് വിലക്കെര്പെടുത്താന്‍ സാധിച്ചു , തത്വ സംഹിതയില്‍ പൊളിച്ചെഴുത്ത് നടത്തിയോ ? , ഇത് ആവിഷ്കാര ,വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലങ്ങനമാണോ . അതോ ..........

  ReplyDelete
 58. വെറുക്കപ്പെട്ടവനെ കഴിഞ്ഞ ദിവസം ചിലര്‍ "മാന്യന്‍" ആക്കി മാമോദീസ മുക്കി എന്ന് വാര്‍ത്ത കേട്ടു. ആ കൂടെ വേദി പങ്കിടാന്‍ " ആരാധനാ പാത്രങ്ങള്‍ " ഉണ്ടായിരുന്നകൊണ്ടാണോ ഒരക്ഷരം മിണ്ടാഞ്ഞത് എന്നറിയാന്‍ കൌതുകം ഉണ്ട് !

  ReplyDelete
 59. ഒരു സംശയം... വൃന്ദ കാരാട്ടും പ്രകാശ്‌ കാരാട്ടും പാർട്ടി പിരിഞ്ഞാൽ ഡൈവോർസ് ചെയ്യണമോ? ആവോ..... ethenikkishayi.....kakkara bhai

  ReplyDelete
 60. @ ഷാജി ....ഇന്ത കമന്റ് എങ്കെയോ പാത്ത മാതിരി ഇരുക്ക്‌ ;)

  ReplyDelete
 61. ആദ്യമായാണ് ഇവിടെ വരുന്നത് ചിലതൊക്കെ വായിച്ചു , ആള്‍ ലീക്ക് ആണല്ലേ ? കൊള്ളാം , മിടുക്കാന്‍ ! ഇമ്മാതിരി ഉരുപ്പടികള്‍ ലീഗില്‍ കാണാറില്ലല്ലോ ? അത് കൊണ്ട് പറഞ്ഞതാ !

  കുന്ഹാളിക്കുട്ടിയുടെ ( ടൈപ് ചെയ്തപ്പോ അങ്ങിനാ വന്നത് ഇനി അങ്ങിനെ കിടക്കട്ടെ :)ശിഷ്യനാകാനുള്ള "യോഗ്യത" ഉണ്ടോ ബഷീറേ ? വാജ്പേയിയെ കുറിച്ച് ഒരു ചൊല്ലുണ്ട് , " ശരിയായ ഒരു മനുഷ്യന്‍ തെറ്റായ ഒരു പാര്‍ടിയില്‍ ചെന്ന് പെട്ടെന്ന് " ലീഗില്‍ വന്നു "പെട്ട" ബഷീറിനെ കണ്ടപ്പോള്‍ എനിക്ക് അതാണ്‌ ഓര്മ വന്നത് .! ഏതായാലും തൂലികക്ക് അഭിനന്ദനങ്ങള്‍ !

  ReplyDelete
 62. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുകയും ഇ എം എസ് , കൃഷ്ണപിള്ള എന്നിവരോടൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു എന്ന് പറയുന്ന ഈ മാന്യന്‍ അങ്ങനെയെങ്കില്‍ ഇന്നിപ്പോള്‍ കുറഞ്ഞ പക്ഷം ഒരു കേന്ദ്ര കമ്മിറ്റി അംഗം എങ്കിലും ആയിരിക്കേണ്ടതായിരുന്നില്ലേ? എന്തുകൊണ്ട് ആയില്ല? ഈ പറയുന്ന ഇ എം എസും എ കെ ജിയും ഒക്കെ ജീവിച്ചിരുന്ന കാലത്തുപോലും ഇയാളെ പാര്‍ട്ടി ദേശാഭിമാനിയുടെ ബര്‍ലിന്‍ ലേഖകന്‍ എന്നതില്‍ കവിഞ്ഞ് എന്ത് അംഗികാരമാണു കൊടുത്തിട്ടുള്ളത്?

  കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒറ്റിക്കൊറ്റുത്തയാള്‍ ആനയാ ചേനയാ എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ വീണ്ടും വന്നിരിക്കുന്നു...!

  ReplyDelete
 63. അവിടേം ഇവിടേം തോണ്ടുക 'വെര്‍ലിക്കുന്നി'ന്റെ ഒരു ഹോബിയായിട്ടുണ്ട്. നാല് ഫോലോവരെ അധികം കിട്ടാന്‍ വേണ്ടി ചെയ്യുന്ന ഈ കസര്‍ത്ത് പാവം നമ്മുടെ വായനക്കാര്‍ക്ക് മനസ്സിലാകുന്നില്ല. ഇത്ര മണ്ടന്മാരോ നമ്മള്‍ !
  ചായ്‌-കഷ്ട്ടം.

  ReplyDelete
 64. ഇത് വേറിട്ടൊരു പാര്‍ട്ടിയാണ്. ഊണ് കഴിക്കാന്‍ പോകരുത് എന്നല്ലേ പറഞ്ഞുള്ളൂ.ശാരീരികമായി കൈകാര്യം ചെയ്തോന്നുമില്ലല്ലോ.തീരെ സഹിഷ്ണത ഇല്ലാത്തവരാണ് പൊതുവേ പാര്‍ട്ടിക്കാര്‍.അവര്‍ക്ക് ആരെ പറ്റിയും എന്തും പറയാം.അവരെ പറ്റി എന്തെങ്കിലും പറഞ്ഞാല്‍ കൈ വെയ്ക്കും.തീവ്ര മത വിശ്വാസികളും ഇവരും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല.അടുത്ത കാലത്ത് കേരളം കണ്ട ഏറ്റവും വലിയ നാട്യക്കാരനെ പുണ്യ വാളനാക്കുന്നു.പിണറായിക്കും വി.എസ്സിനും ഇടയില്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഞാന്‍ സന്തോഷതോടെ പിണറായിയെ തിരഞ്ഞെടുക്കും.

  ReplyDelete
 65. This comment has been removed by the author.

  ReplyDelete
 66. ബഷീര്‍ Vallikkunnu said...
  "നിങ്ങളെപ്പോലെ രാഷ്ട്രീയ അന്ധത നിമിത്തം എന്ത് വന്നാലും ഒരേ കേസറ്റ്
  തന്നെ പ്ലേചെയ്യാന്‍ എനിക്കാവില്ല."

  എന്‍റെ ആദ്യ കമന്റ് താങ്കള്‍ വായിച്ചില്ല എന്ന് തോന്നുന്നു. വ്യക്തിപരമായ സൌഹൃദങ്ങള്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിലക്കെര്‍പ്പെടുത്തുന്നത്
  അനുകൂലിക്കാന്‍ ആവുന്ന കാര്യമല്ല എന്നുതന്നെയാണ് ഞാന്‍ പറഞ്ഞത്. അത് എന്‍റെ വ്യക്തിപരായ അഭിപ്രായം ആണ്. അതിനു ശേഷം പറഞ്ഞ കാര്യങ്ങള്‍ "മാര്‍ക്സിനെക്കാന്‍ വലിയ മാര്‍ക്സിസം പറയുന്ന (വള്ളിക്കുന്ന്), വലതുപക്ഷ മുന്നണിയിലെ സ്ഥാനാര്‍ഥികള്‍ക്ക്‌ വേണ്ടി പരസ്യമായി വോട്ട് പിടിക്കാന്‍
  ഇറങ്ങിയ മുന്‍ പാര്‍ട്ടി മെമ്പറും, ദേശാഭിമാനി ലേഖകനും ആയിരുന്ന
  ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെ ഇന്ത്യന്‍ കമ്യൂണിസത്തിന്റെ അമരക്കാരന്‍ ആയി വാഴിക്കുന്ന താങ്കളുടെ രാഷ്ടീയ ഇരട്ടത്താപ്പിനുള്ള മറുപടിയും ആണ്. വലതുപക്ഷ മുന്നണിക്ക് വേണ്ടി പരസ്യമായി വോട്ട് പിടിച്ച ആളെ "കേരളത്തിലെ ഇടതുപക്ഷ ചരിത്രത്തിലെ സംഭവം" ആക്കാന്‍ ശ്രമിക്കുന്നതിനു പിന്നെ
  രാഷ്ട്രീയം എന്താണ് എന്ന് മനസ്സിലാക്കാന്‍ അധികം ചിന്തിക്കേണ്ട കാര്യം ഇല്ല. ഇടതുപക്ഷത്തെ ആരെങ്കിലും ഒന്ന് നീട്ടിതുപ്പിയാലോ, തുമ്മിയാലോ വരെ ചൂടന്‍ പോസ്റ്റുകള്‍ ആക്കുന്ന, ലീഗിലെ (U.D.F) നേതാക്കന്മാര്‍ എന്തുതന്നെ ചെയ്താലും കണ്ടഭാവം നടിക്കാതെ, അല്ലെങ്കില്‍ അതിനെയെല്ലാം അന്ധമായി
  ന്യായീകരിക്കുന്ന താങ്കളെപ്പോലെയുള്ള ആളുകള്‍ ഇവിടെ ഒരു പാര്‍ട്ടിയിലെ
  അഭ്യന്തര വിഷയങ്ങളെ ചര്‍ച്ചക്ക്‌ വെക്കുന്നത് വെറും ചാരിത്രപ്രസംഗത്തിന്റെ ഫീലെ ഉണ്ടാക്കൂ എന്നുകൂടി പറയട്ടെ.! ആര്‍ക്കാണ് ഇവിടെ രാഷ്ട്രീയ അന്ധത എന്ന് താങ്കള്‍ അന്വേഷിക്കൂ. വള്ളിക്കുന്ന്.കോമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച ആ പഴയ കേസറ്റുകള്‍ ഒക്കെ എടുത്ത് പൊടിതട്ടി റീ-പ്ലേ ചെയ്തുനോക്കൂ. അതില്‍ നിന്ന് വരുന്ന പാട്ടുകളുടെയും, പല്ലവികളുടെയും രാഷ്ട്രീയ നിറം എളുപ്പത്തില്‍ മനസിലാക്കാം. ഇതൊന്നും അടുക്കള രഹസ്യമൊന്നും അല്ലല്ലോ. ഇതെല്ലം ഇവിടത്തെ സ്ഥിരം കുറ്റിക്കാരെ സന്തോഷിപ്പിക്കാന്‍ ആണെങ്കില്‍ ഇനിയും തുടരുകയും ആവാമല്ലോ. ഒരു വിരോധവും ഇല്ല.!

  ബഷീര്‍ Vallikkunnu said...
  "അതുകൊണ്ടാണ് മുമ്പ് രൂക്ഷമായി വിമര്‍ശിച്ച ഞാന്‍ തന്നെ ഇപ്പോള്‍
  പിന്തുണയുമായി എത്തിയത്."

  "വി.എസ്-ന്‍റെ രക്ഷകന്‍ ആയിട്ടുള്ള താങ്കളുടെ പുനരവതരിക്കലിനെ" കുറിച്ച് കേട്ടപ്പോള്‍ ശരിക്കും ഒന്ന് ഞെട്ടി. ഒരു ചീത്തപ്പേര് ഇങ്ങനെ കഴുകിക്കളയാന്‍ ആയാല്‍ നല്ലത് തന്നെ. വി.എസ്-നെ അന്ധമായി വിമര്‍ശിക്കുന്നു എന്ന ചീത്തപ്പേരില്‍ നിന്ന് മുക്തി കിട്ടട്ടെ. എന്നാല്‍ വി.എസ് എന്ന "കിഴവന്‍" നടത്തിയ സമരങ്ങളെ മുഴവന്‍ അധിക്ഷേപിച്ചും, കളിയാക്കിയും മാത്രം പോസ്റ്റുകള്‍ ഇടാറുള്ള താങ്കള്‍ "ബെര്‍ലിന്റെ വീട്ടില്‍ നിന്ന് വി.എസ് ചോറ് കഴിക്കാത്തതില്‍ വി.എസ്-നേക്കാള്‍ കൂടുതല്‍ ദുഖിക്കുന്നു എന്നറിഞ്ഞതില്‍ ദുഃഖം ഉണ്ട്. വി.എസ് മുന്നോട്ടുവച്ച മറ്റു പലകാര്യങ്ങളേയും മറ്റു പലര്‍ക്കും വേണ്ടി എതിര്‍ത്ത താങ്കള്‍ ആണ് ഒരുനേരത്തെ "ചോറിന് പിന്തുണ"യുമായി വരുന്നത് എന്നത് ഭയങ്കരം തന്നെ. അതിനിടയാക്കിയ ചേതോവികാരം എന്താണെന്ന് അറിയാമെന്കിലും. ബ്ലോഗര്‍മാര്‍ക്ക്‌ എല്ലാവിഷയങ്ങളിലും പ്രതികരിക്കാം. അതെല്ലാം അവരവരുടെ താല്‍പര്യം ആണല്ലോ. വി.എസ്-ന്‍റെ "കോപ്പിയടി" പ്രസ്താവന-യെ കുറിച്ച് അന്ന് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ വി.എസ് ആ പ്രസ്താവന "തിരുത്തിയിട്ട്" ഒരു വര്‍ഷത്തിനു ശേഷം ആണ് താങ്കള്‍ ഇവിടെ അതിന്റെ പേരില്‍ പച്ച ലഡ്ഡു പൊട്ടിച്ചത്. അതെ കുറിച്ച് എന്‍റെ പോസ്റ്റില്‍ ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. അവിടെ കമന്റ് ഇട്ടവര്‍ ആശയപരമായോ, രാഷ്ട്രീയപരമായോ എന്‍റെ "സ്തുതിപാഠകര്‍" ആണോ എന്ന് താങ്കള്‍ക്ക് അത് പരിശോധിച്ചാല്‍ മനസ്സിലാകും. താങ്കള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക്‌ കമന്റിലൂടെ മറുപടിയും നല്‍കിയിട്ടുണ്ട്. അവിടെ പറഞ്ഞത് ഇവിടെ ആവര്‍ത്തിക്കുന്നത് ശരിയല്ലല്ലോ. താങ്കള്‍ക്ക് അത് വായിക്കുകയോവായിക്കാതിരിക്കുകയോ ആവാം. വിരോധം ഇല്ല.!

  ബഷീര്‍ Vallikkunnu said...
  " 'വള്ളിക്കുന്നിനെ' വിമര്‍ശിച്ചു പോസ്റ്റ് എഴുതി ശ്രദ്ധിക്കപ്പെടാനുള്ള നിങ്ങളുടെ ആഗ്രഹത്തില്‍ ഞാന്‍ മണ്ണ് വാരിയിടേണ്ട എന്നും കരുതി "

  അവിടെ വള്ളിക്കുന്ന് എന്ന വ്യക്തിയെ അല്ല വിമര്‍ശിച്ചത്.ഇവിടെത്തെ രാഷ്ട്രീയ ഇരട്ടത്താപ്പുകളെ ആണ്. അച്യുതാനന്ദ-നെ മുതല്‍ പ്രസിദ്ധ ബ്ലോഗര്‍ ബെര്‍ളി തോമസിനെ വരെ വിമര്‍ശിച്ചു താങ്കള്‍ പോസ്റ്റിട്ടതും കയ്യടിക്കും, പ്രസിദ്ധിക്കും വേണ്ടിയാകും അല്ലെ? :)))

  ReplyDelete
 67. ബഷീര്‍ Vallikkunnu said...
  "സുബോധമുള്ള ആരെങ്കിലും റിസള്‍ട്ടിന്റെ തലേന്ന് അങ്ങനെയല്ലാതെ എഴുതുമോ? പി സി വിഷ്ണുനാഥ് ഉയര്‍ത്തിയ തെളിവുകള്‍ അതിനു മുമ്പുള്ള രേഖകളാണ് എന്നാണു എന്റെ വിശ്വാസം."

  മംഗളത്തിലും, ക്രൈമിലും വന്ന വാര്‍ത്തകള്‍ ഹൈലൈറ്റ്‌ ചെയ്തു പോക്കിക്കൊണ്ടുവന്നു പോസ്റ്റാക്കുന്ന താങ്കള്‍ ഇന്ത്യാവിഷന്‍ തെളിവുകള്‍ സഹിതം പുറത്തുവിട്ട വാര്‍ത്ത മുക്കിയത് എന്തിനാണ് എന്ന് മനസിലാക്കാം. രാഷ്ട്രദീപികയിലെ റിപ്പോര്‍ട്ടര്‍ തന്നെ പറഞ്ഞു ആ വാര്‍ത്തയില്‍ വലിയ കാര്യം ഇല്ല എന്ന്. മേലും കീഴും നോക്കാതെ പത്രവാര്‍ത്തകള്‍ കമന്റായി ചേര്‍ത്ത് ആഘോഷിക്കുമ്പോള്‍ "ഇതൊന്നും എന്‍റെ വിശ്വാസം" ആണ് എന്നല്ലല്ലോ പറഞ്ഞത്. ഇന്ത്യാവിഷന്‍ രേഖകളില്‍ "I.T.C അക്കാദമി ഡയറക്റ്റര്‍ നിയമനം" അടുത്ത സര്‍ക്കാര്‍ തീരുമാനിക്കട്ടെ" എന്ന് വി.എസ് ഒപ്പിട്ടതായിട്ടുള്ള രേഖകള്‍ ആണ് കാണിച്ചത്‌. അത് ഇടതു സര്‍ക്കാറിന്റെ അവസാന മന്ത്രി സഭാ യോഗവും ആയിരുന്നു. മാതൃഭൂമിയില്‍ വന്ന, താങ്കള്‍ ബ്ലോഗാക്കിയ വാര്‍ത്തയില്‍ പറയുന്നത് "കഴിഞ്ഞ സര്‍ക്കാറിന്റെ കാലാവധി തീരുന്നതിനു തൊട്ടു മുന്‍പ്‌" അരുണ്‍ കുമാറിനെ I.T.C ഡയറക്റ്റര്‍ ആയി വി.എസ് നിയമിച്ചു എന്നും ആണ്. അവസാന മന്ത്രി സഭായോഗത്തില്‍ ഡയറക്റ്റര്‍ സ്ഥാനം ഒഴിച്ചിടാന്‍ തീരുമാനിച്ചു എന്ന് പറഞ്ഞാല്‍ അതിനുമുന്‍പ്‌ തലസ്ഥാനത്ത്‌ ആരെയും നിയമിച്ചിട്ടില്ല എന്നല്ലേ അര്‍ത്ഥം. സുബോധമുള്ള ആരെങ്കിലും ഇങ്ങനെയല്ല എന്ന് പറയുമോ? ഈ വാര്‍ത്ത‍ ശരിയോ തെറ്റോ ആകട്ടെ. വി.എസ്-നെ സംരക്ഷിക്കാന്‍ മുന്നോട്ടു വരുന്ന താങ്കള്‍ ഈ വാര്‍ത്തയും പോസ്റ്റില്‍ കമന്റായി നല്‍കേണ്ടിയിരുന്നില്ലേ. അതല്ലേ അതിന്റെ ശരി. അത് രാഷ്ട്രദീപികയും, മംഗളവും അല്ലല്ലോ ഇന്ത്യാവിഷന്‍ അല്ലെ!

  "അതുകൊണ്ടാണ് മുമ്പ് രൂക്ഷമായി വിമര്‍ശിച്ച ഞാന്‍ തന്നെ ഇപ്പോള്‍ വി.എസ്-ന് പിന്തുണയുമായി എത്തിയത്. "

  ചിരിആരോഗ്യത്തിന് നല്ലതാണ് എന്നത് ശരിതന്നെ. പക്ഷെ ഇത്തരം തമാശകള്‍ കേള്‍ക്കുമ്പോള്‍ ചിരിയല്ല സഹതാപം ആണ് വരുന്നത്>:)

  ReplyDelete
 68. ബഷീര്‍ സാഹിബ്‌,
  അസ്സലാമു അലൈക്കും,
  ഞാന്‍ അബ്ദുല്‍ അസീസ്‌.

  ഈ ബ്ളോഗെഴുത്തില്‍ ഒരു ശിശുവാണു ഞാന്‍!
  പലപ്പോഴും താങ്കളുടെ ഈ അവരണ രീതി കണ്ട്‌ എനിക്ക്‌ അസൂയ തോന്നിപ്പോവാറുണ്ട്‌.
  എല്ലാ ബ്ളോഗുകളും ഒന്നിനൊന്ന് മെച്ചം! താങ്കളുടെ ആദര്‍ശം, പാര്‍ട്ടി ഇവ എന്താണെന്ന് എനിക്കറിയില്ല. എങ്കിലും എനിക്ക്‌ താങ്കളോട്‌ ഒരു അപേക്ഷയുണ്ട്‌! താങ്കള്‍ക്ക്‌ അതു ചെയ്യാന്‍ കഴിയുമെങ്കില്‍ അതു ഒരു പുണ്യ പ്രവര്‍ത്തിയാണെന്നതില്‍ ഒരു സംശയവുമില്ല!

  കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പത്‌ വര്‍ഷം നരക യാതന അനുഭവിച്ച്‌ അവസാനം നീതിപീഠം അല്‍പ്പം പോലും ലജ്ജയില്ലാതെ നിരപരാധി എന്ന് പറഞ്ഞ്‌ വിട്ട മദനി ഇന്ന് വീണ്ടും കാരാഗ്രഹത്തിലാണു! കഴിഞ്ഞ വര്‍ഷം പരിശുദ്ധ റമളാനിലാണു മദനി ജയിലിലേക്ക്‌ പോവുന്നത്‌!താങ്കള്‍ക്ക്‌ കഴിയുമെങ്കില്‍ താങ്കളുടെ ഈ സ്വതസിദ്ധ ശൈലിയില്‍ ക്രൂരമായ രാഷ്ട്രീയ പകപോക്കലിണ്റ്റെ ഇരയായി മാറിയ ആ മനുഷ്യനെപ്പറ്റി നാലു വാക്ക്‌ എഴുതണമെന്ന് അപേക്ഷിക്കുന്നു.

  ReplyDelete
 69. ബഷീര്‍ സാഹിബ്‌,
  അസ്സലാമു അലൈക്കും,
  ഞാന്‍ അബ്ദുല്‍ അസീസ്‌.
  ഈ ബ്ളോഗെഴുത്തില്‍ ഒരു ശിശുവാണു ഞാന്‍!
  പലപ്പോഴും താങ്കളുടെ ഈ അവരണ രീതി കണ്ട്‌ എനിക്ക്‌ അസൂയ തോന്നിപ്പോവാറുണ്ട്‌.
  എല്ലാ ബ്ളോഗുകളും ഒന്നിനൊന്ന് മെച്ചം!

  താങ്കളുടെ ആദര്‍ശം, പാര്‍ട്ടി ഇവ എന്താണെന്ന് എനിക്കറിയില്ല. എങ്കിലും എനിക്ക്‌ താങ്കളോട്‌ ഒരു അപേക്ഷയുണ്ട്‌! താങ്കള്‍ക്ക്‌ അതു ചെയ്യാന്‍ കഴിയുമെങ്കില്‍ അതു ഒരു പുണ്യ പ്രവര്‍ത്തിയാണെന്നതില്‍ ഒരു സംശയവുമില്ല!

  കോയമ്പത്തൂര്‍ ജയിലില്‍ ഒന്‍പത്‌ വര്‍ഷം നരക യാതന അനുഭവിച്ച്‌ അവസാനം നീതിപീഠം അല്‍പ്പം പോലും ലജ്ജയില്ലാതെ നിരപരാധി എന്ന് പറഞ്ഞ്‌ വിട്ട മദനി ഇന്ന് വീണ്ടും കാരാഗ്രഹത്തിലാണു! കഴിഞ്ഞ വര്‍ഷം പരിശുദ്ധ റമളാനിലാണു മദനി ജയിലിലേക്ക്‌ പോവുന്നത്‌!താങ്കള്‍ക്ക്‌ കഴിയുമെങ്കില്‍ താങ്കളുടെ ഈ സ്വതസിദ്ധ ശൈലിയില്‍ ക്രൂരമായ രാഷ്ട്രീയ പകപോക്കലിണ്റ്റെ ഇരയായി മാറിയ ആ മനുഷ്യനെപ്പറ്റി നാലു വാക്ക്‌ എഴുതണമെന്ന് അപേക്ഷിക്കുന്നു.

  ReplyDelete