July 20, 2011

ഐശ്വര്യയുടെ മുറിച്ചുണ്ടിന്റെ സാമൂഹിക പ്രസക്തി

ഐശ്വര്യറായിയുടെ ഗര്‍ഭം നമ്മുടെ മാധ്യമങ്ങളും ബ്ലോഗുകളുമൊക്കെ നന്നായി ആഘോഷിച്ചു. ഇപ്പോഴും ആഘോഷിച്ചു കൊണ്ടിരിക്കുന്നു. കൌണ്ട് ഡൌണ്‍ ക്ലോക്ക് കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. ഒമ്പത് മാസവും പത്തു ദിവസവും എന്ന യൂണിവേഴ്സല്‍ തിയറി അനുസരിച്ച് ആഘോഷങ്ങള്‍ അതിന്റെ ക്ലൈമാക്സിലേക്ക് നീങ്ങിക്കൊണ്ടിരിക്കും എന്നത് തീര്‍ച്ചയാണ്. എന്റെ വിഷയം അതല്ല. അതെല്ലാം അതിന്റെ മുറക്ക് നടക്കട്ടെ. ഗര്‍ഭവും പ്രസവവും വാര്‍ത്തയുമൊന്നും നമ്മള്‍ വിചാരിച്ചാല്‍ നിര്‍ത്താവുന്ന പരിപാടികളല്ല. ഈ 'വിഷയ'ത്തിലൊക്കെ ആളുകള്‍ക്ക് താത്പര്യം ഉള്ളിടത്തോളം കാലം അതെല്ലാം നടന്നുകൊണ്ടിരിക്കും. പക്ഷേ ഐശ്വര്യറായിയുമായി ബന്ധപ്പെട്ട് ശരിക്കും വാര്‍ത്തയാകേണ്ടിയിരുന്ന ഒരു വാര്‍ത്ത വാര്‍ത്തയായിക്കണ്ടില്ല. അതിനല്പം സാമൂഹ്യ പ്രസക്തി ഉള്ളത് കൊണ്ടാണോ ആവോ?.

'വിശ്വസുന്ദരി'യായ നടി സ്മൈല്‍ ട്രെയിന്‍ എന്ന അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയുടെ ആദ്യത്തെ ഗുഡ്-വില്‍ അംബാസഡറായി പ്രവര്‍ത്തിക്കാന്‍ പോവുകയാണ്. ഇതിലെന്തിരിക്കുന്നു എന്ന് ചോദിക്കും. കാശ് കിട്ടിയാല്‍ ഏത് കോപ്പിനും അംബാസഡറാകാനും വൈകീട്ടെന്താ പരിപാടീന്ന് ചോദിക്കാനും താരങ്ങള്‍ ഓടിനടക്കുന്ന കാലമല്ലേന്ന്?. ശരിയാണ്. ഐശ്വര്യറായിക്ക് ഇതിന് കാശ് കിട്ടുന്നുണ്ടായിരിക്കാം. ഇല്ലായിരിക്കാം. എന്നാലും ഇതിനല്പം വ്യത്യാസമുണ്ട്. ഇച്ചിരി മനുഷ്യപ്പറ്റുമുണ്ട്. ലോകസുന്ദരിപ്പട്ടം നേടിയ ഈ നടി തന്റെ ഗ്ലാമര്‍ പരിവേഷം മാറ്റിവെച്ചു ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് സഹകരിക്കാനും ലോകാടിസ്ഥാനത്തില്‍ അതിനു പ്രചാരണം നല്‍കാനും സന്നദ്ധയായിരിക്കുന്നു.

മുച്ചിറി (Cleft lip) അഥവാ മുറിച്ചുണ്ടുമായി ലോകത്ത് ഒരു വര്‍ഷം ഏതാണ്ട് ഒന്നേ മുക്കാല്‍ ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നുണ്ട്. അവികസിത രാജ്യങ്ങളിലാണ് ഇവയില്‍ ഭൂരിഭാഗവും. ചികിത്സക്കോ ശസ്ത്രക്രിയക്കോ പണമില്ലാതെ വികൃത മുഖവുമായി അവര്‍ വളരുന്നു. വലുതാവുന്നു. കാണുമ്പോള്‍ സഹതാപത്തോടെ ഒന്ന് നോക്കുമെന്നല്ലാതെ ആ കുഞ്ഞുങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റാവുന്ന ഒരു കൊച്ചു ശസ്ത്രക്രിയക്ക് സഹായം നല്‍കാന്‍ നമുക്കാര്‍ക്കും തോന്നാറില്ല. അതിനു വേണ്ട പ്രേരണയും സാഹചര്യങ്ങളും ഇല്ല എന്നതാണ് പ്രധാന കാരണം. അവിടെയാണ് ന്യൂയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ട്രെയിന്‍ എന്ന സന്നദ്ധ സംഘടന പ്രസക്തമാവുന്നത്. ഏതാണ്ട് അഞ്ചര ലക്ഷം കുഞ്ഞുങ്ങളെ മുച്ചിറിയുടെ വൈകൃതത്തില്‍ നിന്നും ജീവിതത്തിന്റെ പുഞ്ചിരിയിലേക്ക് കൊണ്ടുവരുവാന്‍ ഈ സംഘടനക്കു സാധിച്ചിരിക്കുന്നു. ഇന്ത്യയടക്കം 75 രാജ്യങ്ങളില്‍ അവര്‍ ഡോക്ടര്‍മാര്‍ക്ക് വിദഗ്ദപരിശീലനം നല്‍കുകയും ആശുപത്രികളുമായി സഹകരിച്ചു സൗജന്യ ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പട്ടിണിയും പോഷകാഹാരക്കുറവും കാരണം ശസ്ത്രക്രിയക്ക് സാധ്യമല്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ ഓപ്പറേഷന് മുമ്പ് രണ്ടാഴ്ചക്കാലം ഭക്ഷണം നല്‍കാനും വീടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ താത്കാലിക താമസം ഒരുക്കാനും അവര്‍ തയ്യാറാവുന്നു. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ രണ്ടര ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യമായി ഈ ശസ്ത്രക്രിയ നടത്തി കൊടുക്കാന്‍ സ്മൈല്‍ ട്രെയിന്‍ ഇന്ത്യ ചാപ്റ്ററിന് കഴിഞ്ഞിട്ടുണ്ട്. വാരാണസിയിലെ ജി എസ് മെമ്മോറിയല്‍ ആശുപത്രിയില്‍ നിന്ന് ശസ്തക്രിയ നടത്തപ്പെട്ട പിങ്കി എന്ന പെണ്‍കുട്ടി ഇന്ന് വളരെ പ്രശസ്തയാണ്. അവളുടെ കഥ പറയുന്ന  Smile Pinki എന്ന ഡോകുമെന്ററിക്ക് നിരവധി അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു.

 പിങ്കി ഓപറേഷന് മുമ്പും പിമ്പും.

പട്ടിണിയുടെ വറുതികള്‍ക്കിടയില്‍ മുഖസൗന്ദര്യത്തിന് എന്ത്  പ്രസക്തി?. മുറിച്ചുണ്ടുള്ള ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അത് അവന്റെ/അവളുടെ ജീവിതത്തിന്റെ സകല നിറങ്ങളും കെടുത്തുന്ന വിധിയുടെ ഒരു കറുത്ത പടലമാണ്‌. കാണുന്നവരുടെയെല്ലാം സഹതാപം ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുമ്പോള്‍ മുഖമുയര്‍ത്താന്‍ കഴിയാത്ത അപകര്‍ഷതാബോധത്തിന്റെ ഒരു വലയം അവര്‍ക്ക് ചുറ്റും രൂപപ്പെടുന്നുണ്ട്. ആ വലയം പൊട്ടിക്കുക എന്നതാണ് ഒരു കൊച്ചു ശസ്ത്രക്രിയ ചെയ്യുന്ന മാനുഷിക ദൗത്യം. സ്മൈല്‍ ട്രെയിന്‍ കണക്കുകള്‍ പ്രകാരം ഒരു ശസ്ത്രക്രിയയുടെ ശരാശരി ചെലവ് 250 ഡോളര്‍ (12,000 രൂപ) ആണ്. നാല്പതു മിനുറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ ഒരു കുഞ്ഞിന്റെ ജീവിതം അടിമുടി വര്‍ണാഭമാകുന്നു. അവര്‍ തലയുയര്‍ത്തിത്തുടങ്ങുന്നു. ചുണ്ട് കോടാതെ പുഞ്ചിരിക്കുന്നു. നമ്മള്‍ എല്ലാവരും അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിന്റെ നിറക്കൂട്ടിലേക്ക് ആ ബാല്യങ്ങളും കടന്ന് വരുന്നു.

സ്മൈല്‍ ട്രെയിനിനു വേണ്ടി ഐശ്വര്യ അഭിനയിച്ച വീഡിയോ ക്ലിപ്പാണിത്. 
സാധാരണ ഗതിയിൽ ഗ്ലാമർ പരിവേഷമുള്ള ഒരു നടിയും ഇത്തരമൊരു പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാകില്ല. ഇമേജ് തകരുമോ എന്ന ഭയപ്പാട് മാറ്റിവെച്ചു ഒരു നല്ല കാര്യത്തിന് പിന്തുണ നല്‍കിയ ഐശ്വര്യയെ അഭിനന്ദിക്കുന്നു. ഈ പരസ്യത്തിലൂടെ സ്മൈൽ ട്രെയിൻ എന്ന ജീവകാരുണ്യ സംഘടനക്ക് ലഭിക്കുന്ന പ്രചാരവും അതുവഴി ഒരു കുഞ്ഞിന്റെ മുഖത്ത് വിരിഞ്ഞേക്കാവുന്ന പുഞ്ചിരിയും ഒരു തട്ടുപൊളി സിനിമയിൽ അഭിനയിച്ചതിന് ലഭിക്കുന്ന കോടികളുടെ പ്രതിഫലത്തേക്കാൾ മൂല്യമുള്ളതായിരിക്കും എന്ന് പറയാതെ വയ്യ.  വിധിയുടെ വൈകൃതത്തെ മുഖത്ത് പ്രദർശിപ്പിച്ചു കൊണ്ട് വൈദ്യശാസ്ത്രത്തിന്റെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കുന്ന ഇന്ത്യയിലെ പത്തു ലക്ഷത്തോളം  കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യ ശസ്ത്രക്രിയ നല്‍കുവാന്‍ വേണ്ട ധനസമാഹരണം നടത്തുവാൻ ഈ സംഘടനക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഈ സംരംഭത്തെ സഹായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഇത് വഴി പോകാം .

സൂക്ഷിക്കുക, ഭാര്യ ഫേസ്ബുക്കിലുണ്ട് !!. 

79 comments:

 1. ഒരാഴ്ച മുന്‍പ് HTയില്‍ ഇതിനെക്കുറിച്ച്‌ വന്നിരുന്നു.
  Aishwarya gets a cleft smile for charity

  ReplyDelete
 2. ഗര്‍ഭവും പ്രസവവും വാര്‍ത്തയുമൊന്നും നമ്മള്‍ വിചാരിച്ചാല്‍ നിര്‍ത്താവുന്ന പരിപാടികളല്ല. ഈ 'വിഷയ'ത്തിലൊക്കെ ആളുകള്‍ക്ക് താത്പര്യം ഉള്ളിടത്തോളം കാലം അതെല്ലാം നടന്നുകൊണ്ടിരിക്കും.
  -------------------
  ഡക ഡകാ .. .......

  ReplyDelete
 3. Weldone Basheerka, big salute to Ash bachan too.

  ReplyDelete
 4. ഐശ്വര്യ ചെയ്യുന്നതൊക്കെ നല്ല കാര്യം തന്നെ. ന്നാലും ആ സുന്ദരമായ മുഖം ഇങ്ങനെ കണ്ടപ്പോള്‍ ചങ്കിടിച്ചുപോയി.

  ReplyDelete
 5. കൊള്ളാം വള്ളിക്കുന്നേ..ഈ കാലഘട്ടത്തിൽ,പ്രാധാന്യം നൽകേണ്ട വിഷയം തന്നെ....

  ReplyDelete
 6. പ്രശംസനീയം ബഷീര്‍ക്കാ...
  ഇത് നാട്ടുകാരെ മുഴുവന്‍ അറിയിച്ചിട്ട് തന്നെ കാര്യം. ആരെങ്കിലും വായിച്ച് കരുണ കാട്ടിയാല്‍ അതിന്റെ പുണ്യം നമുക്കും കിട്ടിമല്ലോ..

  ReplyDelete
 7. ഇത്തരം അറിവ് നൽകുന്നത് എന്ത് കൊണ്ടും നല്ലത് തന്നെ,
  പുണ്യം ചെയ്യാനാഗ്രഹിക്കുന്നവർ ചെയ്യട്ടെ
  അതിന്റെ പ്രതി ഫലം ദൈവം കൊടുക്കുമല്ലൊ,

  അഭിനന്ദനം വള്ളിക്കുന്നു.

  ReplyDelete
 8. എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത ഇവിടെ വ്യക്തമാകുന്നു.... അഭിനന്ദനീയം ബഷീര്‍ .... താങ്കള്‍ക്ക് നന്മകള്‍ വിളമ്പാന്‍ ഇനിയും സര്‍വ്വേശ്വരന്‍ ശക്തി തരട്ടെ....

  ReplyDelete
 9. nannayi bhashirka..will share this with others..Berlium vallikunnum thammil adi nadakkanu ennundo ennu noki irikathe, ingane ulla blogs promote cheyu...

  ReplyDelete
 10. Good article. Thanks Basheer

  ReplyDelete
 11. സ്വന്തം ഇമേജ് തകരാത്ത വേഷങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന സരോജ്‍കുമാർമാർക്കും കുമാരിമാർക്കും ഇതൊരു മാതൃകയാണ്.

  ReplyDelete
 12. അവരുടെ ജ്വാലിയും പിന്നെ ഈമേജുമൊക്കെ വെച്ചു നോക്കുമ്പോള്‍ ചെയ്തതൊരു വലിയ കാര്യം തന്നെ. പേറ്റുവിഷയം ബ്ലോഗാക്കിയവര്‍ക്കിട്ട് കൊട്ടിയതാണെന്നും പറഞ്ഞ് ഇനിയാരെങ്കിലും കൊലവിളി നടത്തുമോ?

  ReplyDelete
 13. ജനങ്ങള്‍ തങ്ങളുടെ സമയം , പണം, ആദരവ് ഇവയൊക്കെ നല്‍കി പ്രശസ്തിയുടെ പടവുകളിലേക്ക് തോളിക്കയറ്റി പൊക്കിവിടുന്ന സൂപ്പര്‍ മെഗാ യൂണിവേഴ്സല്‍ ഫേസ്ബുക്ക് യുട്യൂബ് സൂപ്പര്‍ താരങ്ങളും കാക്കത്തൊള്ളായിരം ക്രിക്കറ്റ് ദൈവങ്ങളും കോടീകള്‍ പ്രതിഫലം വാങ്ങി വിഷ പാനീയങ്ങളും ലഹരിപാനീയങ്ങളും സ്വര്‍ണ്ണവും ആഡംബര വസ്ത്രങ്ങളും വസ്തുക്കളും നമുക്ക് നേരെ വച്ചു നീട്ടി പ്രലോഭിപ്പിച്ച് പാവപ്പെട്ടവനെ തെറ്റിദ്ധരിപ്പിച്ച് പിന്നെയും കാശീടാക്കുമ്പോള്‍ പരസ്യത്തിനു കൊടുത്ത കാശ് മുതലാക്കാന്‍ മുയ്‌ലാളി പിന്നേയും കുത്തിനു പിടിക്കുന്നത് പാവപ്പെട്ടവന്റ് തന്നെ!
  (അത് പിന്നേയും തുടരുന്ന സമസ്യകള്‍..)

  എപ്പഴെങ്കിലുമൊക്കെ ഇത് പോലെ കണ്ണീര്‍ തോരാത്ത ജന്മങ്ങള്‍ക്ക് ഒരാശ്വാസമേകി ഒരു തീരുമാനമെടുക്കുന്നത് നല്ലത് തന്നെ..
  ഒപ്പം ഐശ്വര്യയെപ്പോലെ ഇന്ത്യന്‍ ഐക്കണ്‍ എന്ന് വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഇപ്പോഴും തിളക്കം മങ്ങാത്ത ഒരു നടി ഇതിനു തയ്യാറായതില്‍ അവരുടെ നന്മ കാണാം ശ്രമിക്കാം...(യാഥാര്‍ത്ഥ്യം എന്തായാലും..)!

  ReplyDelete
 14. ഇത് പോലെ ജനോപകാരപ്രദമായ എഴുത്തുകള്‍ ആണ് ...ഇനിയും പ്രതീക്ഷ..ആയിരക്കണക്കിന് ബ്ലോഗര്‍മാര്‍ മനസ്സ് വെച്ചാല്‍ ...കുറെ പേര്‍ക്ക് എങ്കിലും നന്നായി ചിരിക്കാംആയിരുന്നു അല്ലെ?.

  ReplyDelete
 15. സിനിമാ താരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്നിട്ടിറങ്ങുന്നത് പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ ഐശ്വര്യ റായ്‌ വലിയ നിലയില്‍ തന്നെ അഭിനന്ദനമര്‍ഹിക്കുന്നു. ഈ വിവരം പങ്കുവെച്ചതിനു ബഷീര്‍ക്കാക്ക് നന്ദി..

  ReplyDelete
 16. വളരെ നല്ലകാര്യം.

  ReplyDelete
 17. its good ........... i like this..

  ReplyDelete
 18. ഗ്രേറ്റ്..

  ReplyDelete
 19. GREAT JOB
  .........................

  ReplyDelete
 20. സൌന്ദര്യ ഭൂപടത്തില്‍ ഐശ്വര്യയുടെ സ്ഥാനവും അവരുടെ പ്രവര്‍ത്തന മേഖലയില്‍ മുഖകാന്തിയുടെ പ്രാധാന്യവും വിലയിരുത്തുമ്പോള്‍ ഈ കുരുന്നുകള്‍ക്ക് വേണ്ടി അവര്‍ക്ക് ചെയ്യാവുന്ന വലിയ ധര്‍മ്മം ഇതു തന്നെ. ഒരുപക്ഷെ, കോടികളുടെ സംഭാവനകളെക്കാളും ഈ പ്രചോദനം വിലമതിക്കുന്നുണ്ട്!
  Basheer Sab: Nicely Presented

  ReplyDelete
 21. അഭിനയത്തില്‍ നിന്നും യതാര്‍ത്ഥബോധത്തിലേക്കുള്ള ഒരു തീര്‍ത്ത യാത്ര

  ReplyDelete
 22. സ്നേഹ അഭിവാദ്യങ്ങള്‍

  ReplyDelete
 23. returns to the reality from acting

  ReplyDelete
 24. ഹാറ്റ്സ് ഓഫ് യു വള്ളിചേട്ടാ.........കൂട്ടത്തിൽ ഐശ്വര്യ റായ്ക്കും.....ഷി ഈസ് ഗ്രേയ്റ്റ്!!!!!

  ReplyDelete
 25. വിജയ് മല്ല്യയുടെ സിക്കുകാരെ അധിക്ഷേപിക്കുന്ന പരസ്യവും അതിനെതിരെ ഭാജിയും അമ്മയും ഇറങ്ങിപുറപ്പെട്ട വാർത്ത വായിച്ച് ഉടനെയാണ് പോസ്റ്റ് കണ്ടത്. പരസ്യ ലോകത്ത് എന്തെല്ലാം പുകിലുകൾ. പക്ഷെ അതിൽനിന്നെല്ലാം വേറിട്ട് നിൽക്കുന്ന ഐശ്വര്യക്കും പങ്കുവെച്ച ബഷീർക്കക്കും അഭിനന്ദനങ്ങൾ...

  ReplyDelete
 26. അവരുടെ മുഖംകണ്ടപ്പോള്‍ ഞാനൊന്നു.പതറി.പിന്നെയല്ലെ കരിയംമാനസിലായത്....
  നന്നായിട്ടുണ്ട്.നന്ദി......

  ReplyDelete
 27. നല്ല പോസ്റ്റ്...

  ReplyDelete
 28. ഐശ്വര്യ യുടെ കര്‍മം പോലെ താങ്കളുടെ ഈ പോസ്റ്റും പ്രശംസ അര്‍ഹിക്കുന്നു.
  സാമൂഹിക പ്രതി ബദ്ധതയുള്ള പോസ്റ്റുകള്‍ ഇനിയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  ReplyDelete
 29. മദ്യം,പുകയില,ബ്ലേഡ്‌ കമ്പനി തുടങ്ങി നാലു കാശ് കിട്ടുന്നിടത്തൊക്കെ സാമൂഹിക പ്രതിബദ്ധത മറന്ന് കമഴ്ന്നു വീഴുന്ന നമ്മുടെ നരച്ച സൂപ്പര്‍'മാന്‍മാര്‍ക്ക് ഇതൊരു മാതൃകയാവട്ടെ....(സ്തുതിപാടകനെ'ന്നു ചീത്തപ്പേര് കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തത് കൊണ്ട് പോസ്റ്റിനെ അഭിനന്ദിക്കുന്നില്ല... :) )

  ReplyDelete
 30. ഈ പോസ്റ്റ് കലക്കി ബഷീര്‍ക്കാ

  ബഷീറിനോടുള്ള അന്ധമായ ആരാധന മൂലം മതിഭ്രമം ബാധിച്ച ആരാധകന്‍.

  ReplyDelete
 31. ഇപ്പോഴും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന ഗ്ലാമര്‍ റാണിയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത നീക്കം. മറ്റു ചോക്കലേറ്റ്‌ താരങ്ങള്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ.

  വളരെ അധികം കാലികപ്രസക്തമായ ഒരു പോസ്റ്റ്‌. അഭിനന്ദനങ്ങള്‍ ബഷീര്‍ സാബ് !

  ReplyDelete
 32. ജന നന്മക്ക് എന്റേയും ഒരു പുഞ്ചിരി

  ReplyDelete
 33. വളരെ വളരെ നന്ദി, ബഷീര്‍, .. വലിയൊരു നന്മക്ക് വേണ്ടി താങ്കളുടെ ഒരു പോസ്റ്റ്‌ നീക്കി വച്ചതിനു ഒരായിരം അഭിനന്ദനങ്ങള്‍..

  ReplyDelete
 34. I have just finished reading this article. Thank you and keep these good articles coming.

  ReplyDelete
 35. ജീവകാരുണ്യപ്രവർത്തനങ്ങൾ സജീവമാക്കി സഹായങ്ങൾ എത്തിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത് വളരെ നല്ല കാര്യം തന്നെ... സാമൂഹ്യ പ്രതിബദ്ധത പ്രകടിപ്പിക്കുന്ന ഇത്തരം സംരംഭങ്ങൾക്ക് പൊതുജന സഹകരണം ലഭ്യമാക്കുവാൻ സാധിക്കും എന്നതും നന്മ തന്നെ...

  വള്ളിക്കുന്നിനു അഭിനന്ദനങ്ങൾ....

  ReplyDelete
 36. വള്ളിക്കുന്ന്. കോമില്‍ നിന്ന് ഇത്തരം പോസ്റ്റുകള്‍ വായിക്കാനാണ് എനിക്കിഷ്ടം .. ഇതിനു മുമ്പത്തെ ഒന്ന് രണ്ട് പോസ്റ്റുകള്‍ തന്ന കയ്പ്പ് ഇപ്പോഴാണ് മാറിക്കിട്ടിയത്..
  മുച്ചിറിയില്‍ നിന്ന് പുഞ്ചിരിയിലേക്ക്..
  ഐശ്വര്യയില്‍ നിന്ന് ഐശ്വര്യമുള്ള ഇത്തരം വാര്‍ത്തകള്‍ ഇനിയും വരട്ടെ..
  വള്ളിക്കുന്നില്‍ നിന്ന് ഇത്തരം പോസ്റ്റുകള്‍ ഇനിയും പിറക്കട്ടെ..

  ReplyDelete
 37. വിഗ്ഗ് അഴിച്ചു വെച്ചു മുഖം കാണിക്കാന്‍ മടികാണിക്കുന്ന താര രാജാക്കന്മാരുടെ ലോകത്ത് വിശ്വ സുന്ദരി ഐശ്വര്യ നൊടിയിട നേരം ആശ്ച്ചര്യ പ്പെടുത്തി.... ബഷീറും(ക്ക) യും ഈ ലിഖിതം കൊണ്ടു വായനക്കാരെ വിസ്മയത്തുമ്പത്ത് ഒരുനിമിഷം മുള്‍ മുനയില്‍ നിര്‍ത്തി!!
  അഭിനന്ദങ്ങള്‍..

  ReplyDelete
 38. ഐശ്വര്യ ബച്ചന്റെ ഗര്‍ഭത്തെ പറ്റി വേറൊരു 'പ്രസിദ്ധ' ബ്ലൊഗിലും വായിച്ചിരുന്നു.....ഇത്തരം സാമൂഹിക ഉദ്ബോധനങ്ങളെ പ്രകാശിപ്പിക്കുക വഴി വള്ളിക്കുന്നിലിനും സ്വര്‍ഗത്തിലേക്കുള്ള വഴി തുറക്കട്ടെ എന്ന്‍ ആശംസിക്കുന്നു....!

  ReplyDelete
 39. Usman Paranjathu thanne enikkum!

  ReplyDelete
 40. ഇനിയും ഒരുപാട് പിങ്കിമാര്‍ ചിരിക്കട്ടെ...ബഷീര്‍ക്ക..നന്ദി ഇത് പങ്കുവെച്ചതിന്..

  ReplyDelete
 41. ഇമേജ് തകരുമോ എന്ന ഭയപ്പാട് മാറ്റിവെച്ചു ഒരു നല്ല കാര്യത്തിന് പിന്തുണ നല്‍കിയ നടിയെ അഭിനന്ദിക്കുന്നു

  ReplyDelete
 42. മുറി ചുണ്ടുമായി എന്നെ പടക്കാത്ത സര്‍വേശ്വരാ നിനക്കാണ് സര്‍വ സ്തുതിയും.....
  അണി ചേരാം നമുക്ക് ഈ ഉദ്യമത്തില്‍ ഐശ്വര്യ രായിയോടൊപ്പം ......സ്വഥസിദ്ധമായി ചിരിക്കാന്‍ ദൈവംനമുക്ക് നല്‍കിയ ആ അവസരം നമുക്കും നല്‍കാം നമ്മുടെ സഹോദരങ്ങള്‍ക്ക്‌...

  സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റ്‌ പങ്കു വെച്ചതിനു ബഷീര്‍ക്കാക്ക് എല്ലാ ഭാവുകങ്ങളും,

  ReplyDelete
 43. സൗന്ദര്യം ഇത്ര ഒക്കയേ ഉള്ളൂ ...ഭംഗിയുടെ പ്രതീകം ഭീകരതയുടെ ആള്‌‌‌‌‍‍‍‍ രൂപമായിമാറാന്‍.സേവന സന്നദ്ധധ അഭിനന്ദനീയം....

  ReplyDelete
 44. അവര് ബുദ്ധിയും സാമൂഹ്യ പ്രതി ബധ്ധതയുമുള്ള ഒരു സുന്ദരിയാണ്.ബച്ചന്‍ കുടുംബത്തിനു ചേര്‍ന്ന വധു.

  ReplyDelete
 45. ഐശ്വര്യയുടെ ഈ യൊരു സല്കര്‍മ്മത്തെ ബൂലോകര്‍ക്ക് കൈമാറിയ ബഷീര്‍ ഭായ്ക്ക് അഭിനന്ദനങ്ങള്‍. എനിക്കും ലെഭിച്ചു cleft lips ഓടെ ഒരു കുഞ്ഞ്
  മാതൃമഹത്വം
  .

  ReplyDelete
 46. ഐഷ്‌ സൌജന്യമായാണോ അതോ പണം വാങ്ങിയാണോ അഭിനയിച്ചതെന്നു പറഞ്ഞില്ല ഇതു കണ്ടിടത്തോളം ഒരു അനിമേഷന്‍ വറ്‍ക്കാണല്ലോ ഐഷിനു ഒന്നും ചെയ്യാന്‍ തന്നെ ഇല്ല

  പിന്നെ നമ്മടെ ലാലേട്ടന്‍ ഒക്കെ ബഹു ഭൂരിപക്ഷം കേരളീയറ്‍ക്കു താല്‍പ്പര്യമുള്ള പരസ്യങ്ങളിലേ അഭിനയിക്കാറുള്ളു. ഐഷു മായി കമ്പയറ്‍ ചെയ്താല്‍ അത്റ തുക ഒന്നും വാങ്ങുന്നുമില്ല. അതുകൊണ്ടാണു ആണുങ്ങള്‍ക്കു വേണ്ടി "വൈകിട്ടെന്താ പരിപാടി" പരസ്യം!

  പെണ്ണുങ്ങള്‍ക്കു വേണ്ടി "മലബാറ്‍ ഗോള്‍ഡ്‌ പ്യൂറ്‍ ഗോള്‍ഡ്‌"

  ഐഷിനു പുകഴ്തുന്നതില്‍ ഓകേ അതിനു ലാലേട്ടനെ വെക്കുന്നതെന്ത്‌?

  ReplyDelete
 47. രജനീകാന്ത്‌ മേക്കപ്പില്ലാതെ മൊട്ടത്തലയും പത കരി പിടിച്ച ചുണ്ടും നരച്ച മുടിയും ഒക്കെയായി നടക്കുന്നത്‌ പോലെ മമ്മൂട്ടിയും മോഹന്‍ ലാലും നടക്കണമെന്നെന്താ നിങ്ങള്‍ക്കു വാശി ഈ പറയുന്ന എല്ലാവരും ഡൈ അടിച്ചു കുട്ടപ്പന്‍ മാരായി അല്ലേ നടക്കുന്നത്‌ അതോ നിങ്ങളൊക്കെ മേക്കപ്പില്ലാതെ ആണൊ വെളിയില്‍ പോകുന്നത്‌ കമണ്റ്റ്‌ എഴുതൂന്നതിനു മുന്‍പ്‌ ഒരു ആത്മ വിമറ്‍ശനം നടത്തൂ മമ്മൂട്ടി രജനീകാന്തിനെ പോലെ അപ്പൂപ്പന്‍ ആയി നടന്നാല്‍ എന്തൊരു വ്റ്‍ത്തികേടാണു മമ്മൂട്ടി അങ്ങിനെ അറുപതിലും പയ്യന്‍ ആയി നില്‍ക്കുന്നതു കൊണ്ടാണു നാല്‍പ്പതു കഴിഞ്ഞ എനിക്കു ആ ഞാന്‍ ഇപ്പോഴും പയ്യന്‍ തന്നെ എന്നു തോന്നുന്നത്‌ അതുപോലെ മോഹന്‍ ലാലിനെ മൊട്ടത്തലയായി കണ്ടേ പറ്റു എങ്കില്‍ ഉടയോനോ പരദേശിയോ അല്ലെങ്കില്‍ ഇനി വരാന്‍ പോകുന്ന പ്റണയമോ പോയി കാണു ആദറ്‍ശ ധീരന്‍ എ കേ ആണ്റ്റണി ഡൈ അടിക്കുന്നില്ലേ? സുധീരന്‍ അടിക്കുന്നില്ലേ? ഉമ്മന്‍ ചാണ്ടിക്കു പിന്നെ ഒന്നിനും സമയം ഇല്ലാത്തതു കൊണ്ടും അതി വേഗം ബഹു ദൂരം അജണ്ട കൊണ്ടും ഡൈ അടിച്ചു ഒരു മണിക്കൂറ്‍ ചുമ്മാതിരിക്കാന്‍ വയ്യാത്തതു കൊണ്ടും നര കാണിക്കുന്നു എന്നാലും പണ്ടത്തെ ഉമ്മന്‍ ചാണ്ടി ആണോ ഇപ്പോള്‍ മുടി വെട്ടിയപ്പോള്‍ അല്ലേ ഭംഗിയായത്‌? നിങ്ങള്‍ ഒക്കെ ഒരു തരം സാഡിസ്റ്റുകളാണല്ലോ കമണ്റ്റന്‍മാരേ?

  ReplyDelete
 48. ഇമേജ് തകരുമോ എന്ന ഭയപ്പാട് മാറ്റിവെച്ചു ഒരു നല്ല കാര്യത്തിന് പിന്തുണ നല്‍കിയ നടിയെ അഭിനന്ദിക്കുന്നു. ഒപ്പം ഈ ശസ്ത്രക്രിയയുടെ കാരുണ്യത്തിന്‌ വേണ്ടി കാത്തിരിക്കുന്ന ഇന്ത്യയിലെ പത്തു ലക്ഷത്തോളം കുഞ്ഞുങ്ങള്‍ക്ക്‌ സൗജന്യ ശസ്ത്രക്രിയ നല്‍കുവാന്‍ വേണ്ട ധനസമാഹരണം സാധ്യമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

  ഒരു അടിവര.

  മുച്ചിറി സൗന്ദര്യത്തിന്റെ മാത്രം പ്രശ്നമല്ല എന്ന് വീഡിയോ കാണിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും (അതിനും ആരെങ്കിലും മുന്നോട്ട് വന്നെങ്കിൽ)അത് പ്രയാസപ്പെടുത്തും. ഭക്ഷണം എങ്ങനെയെങ്കിലുമൊക്കെ സംഘടിപ്പിക്കാൻ കഴിഞ്ഞാലും ഇതിൽ സൗന്ദര്യത്തിന്റെ ഒരു വശം കൂടി ഉള്ളതിനാൽ ആരും അത് പരിഗണിച്ചില്ലെന്ന് വരാം. അവിടെയാണ് ഈ സംഘടയുടെ പ്രസക്തി. തീർത്തും മാതൃകാപരം ആ സംഘടനയുടെ പ്രവർത്തനം ഇത് വായിക്കുന്ന ആർക്കെങ്കിലും ഒരു രോഗിയെ സഹായിക്കാനായാൽ ബഷീറിക്കയുടെ പോസ്റ്റ് കൂടുതൽ അർഥവത്തായി.

  ReplyDelete
 49. Good Effort

  ReplyDelete
 50. തീര്‍ച്ചയായും ഐശ്വര്യ റായ്‌ അഭിനന്ദനം അര്‍ഹിക്കുന്നു... ഈ വിവരങ്ങള്‍ പങ്കുവെച്ച ബഷീരിക്കയും .

  ReplyDelete
 51. 'കുടി'ക്കും 'വിഷയ'ത്തിനും അത്യാവശ്യം പ്രചാരം നടൻമാരെന്ന നിലക്ക് തന്നെ അവർ നൽകുന്നുണ്ട്. പരസ്യത്തിന്റെ പേരിലും അത് വേണോ എന്നാണ് ചിലർ ഇവിടെ ചോദിക്കുന്നത്. ഒരു കോമ്പൻസേഷൻ എന്ന നിലക്കെങ്കിലും സമൂഹനന്മക്ക് വേണ്ടി ഇവർക്ക് വല്ലതും ചെയ്താലെന്താ എന്ന ചിന്തക്ക് പ്രസക്തിയുണ്ട്. വൈകീട്ട് കുപ്പിപൊട്ടിക്കുന്നതിനും വട്ടിപ്പലിശക്കും പ്രചാരം നൽകുന്നവർ ഇത് കണ്ടെങ്കിലും ഒന്ന് മാറിച്ചിന്തിച്ചിരുന്നെങ്കിൽ.

  ReplyDelete
 52. നല്ല കാര്യം തന്നെ. അഭിനന്ദനാര്‍ഹം.. ഈ പോസ്റ്റിനും അഭിനന്ദനങ്ങള്‍

  ReplyDelete
 53. ബഷീര്ക, നിങ്ങളെ വിമര്‍ശിക്കുന്നവര്‍ അതുമായി മുന്നോട്ടു പോകട്ടെ. ഇത്തരം ബ്ലോഗുകളുമായി നിങ്ങളും മുന്നോട്ടു പോകൂ.

  ReplyDelete
 54. @ Ashraf Ambalathu
  "എനിക്കും ലെഭിച്ചു cleft lips ഓടെ ഒരു കുഞ്ഞ്" എന്ന നിങ്ങളുടെ കമന്റ് കണ്ടു. സര്‍ജറി നടത്തിയതായി നിങ്ങളുടെ ബ്ലോഗിലും വായിച്ചു. പൂര്‍ണമായും ശരിയായോ എന്നറിയാന്‍ താത്പര്യമുണ്ട്.

  ReplyDelete
 55. ഐശ്വര്യാറായിയെ പോലൊരാള്‍ ഇത്തരം ഒരു പ്രവര്ത്തിക്കിരങ്ങുമ്പോള്‍ അതിന്റെ മാറ്റ് കൂടുന്നു.

  വല്ലിക്കുന്നിനും ഐശ്വര്യാറായിക്കും നന്മകള്‍ നേരുന്നു.

  ReplyDelete
 56. കുറച്ചു വര്ഷങ്ങള്ക്കു മുമ്പ് ഐശ്വര്യാ റായിയെ ഇതുപോലെ ഒരു നേത്ര ദാനത്തിന്റെ പരസ്യത്തിലും കണ്ടിരുന്നു. അന്നതു ചെയ്തത് സൌജന്യമായിട്ടായിരുന്നു.

  ReplyDelete
 57. This comment has been removed by the author.

  ReplyDelete
 58. "cleft lips ഓട് കൂടി ജനിച്ച് ശസ്ത്രക്രിയ നടത്തി ബേധമാക്കിയവളാണ് എന്റ് കളത്ര..

  പോസ്റ്റ് നന്നായി.. :)

  ReplyDelete
 59. ജോര്‍ജ് ചുങ്കത്ത് തൊടുപുഴJuly 21, 2011 at 7:40 PM

  This comment has been removed by a blog administrator.

  ReplyDelete
 60. കാശ് കിട്ടുമെങ്കില്‍ മറ്റുള്ളവന്റെ മുഷിഞ്ഞ കോണകം വരെ തലയില്‍ വെച്ച് നടക്കുവാന്‍ മടിയില്ലാത്ത സിനിമാ താരങ്ങള്‍ ഇതല്ല ഇതിലപ്പുറവും ചെയ്യും.പക്ഷെ സ്മൈല്‍ ട്രെയിന്‍ എന്നാ സംഘടനയെയും അവരുടെ ഉദ്ദേശ ശുദ്ധിയും നമിക്കുന്നു.കൂടെ താങ്കളുടെ പോസ്ടിനെയും.ഐശ്വര്യാ റായി കാശിനു വേണ്ടി പരസ്യത്തില്‍ അഭിനയിച്ചത് വലിയ ആനക്കര്യമാണ് എന്ന് ഈ വിനീത വിധേയന് തോന്നുന്നില്ല.

  ReplyDelete
 61. For free surgery for cleft lips in new born baby , Plese contact SPECIALIST HOSPITAL Near North Railway station ,Ernakulam.Telephone 0484-2395952.

  ReplyDelete
 62. Cleft lips surgery is available free in Amala Hospital one of the missionary hospitals in Trichur.

  ReplyDelete
 63. പോസ്റ്റ് കലക്കി ..........Thanks

  ReplyDelete