ഒരു ബ്ലോഗറായാല്‍ എന്തെല്ലാം സഹിക്കണം !

ഞാനായിട്ട് അഫിപ്രായം ഒന്നും പറയുന്നില്ല. രാഷ്ട്രദീപികയിലെ കാര്‍ട്ടൂണിസ്റ്റ് ടി ജി ജയരാജ് വരച്ചതാണ്. മാധ്യമ ലോകത്ത് തിളങ്ങി നില്‍ക്കുന്ന ഒരു കാര്‍ട്ടൂണിസ്റ്റ് ഇങ്ങനെയൊരു കടും കൈ എന്നോട് ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല. സിക്സ് പാക്ക് ഉണ്ട് എന്ന് ഞാന്‍ അവകാശപ്പെടുന്നില്ല. എന്നാലും മിനിമം ഒരു ത്രീ പാക്കെങ്കിലും ഉണ്ട്. ആ എന്നെയാണ് കുടവയറന്‍ ആക്കിയിരിക്കുന്നത്. ആ ട്രൌസറിന് ഒരു വള്ളി പോലും വരച്ചില്ല ദുഷ്ടന്‍ !!. കാര്‍ട്ടൂണ്‍ വരക്കുന്നവരൊക്കെ  എന്റെ സൗന്ദര്യം ഇങ്ങനെ തച്ചു കെടുത്താന്‍ ശ്രമിക്കുന്നത് എന്തിനാണാവോ?.. അസൂയ.... ലസൂയ.. അല്ലാതെന്താ.. ജയരാജേ, നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്..

എല്ലാവര്‍ക്കും തൃപ്തിയായല്ലോ..എനിക്കത് മതി..
ന്നാലും ഇനിയെങ്ങിനെ നാലാളുടെ മുഖത്തു നോക്കും എന്നാലോചിക്കുമ്പോഴാ..

എന്നെ വരച്ചപ്പോള്‍ മാത്രമാണ് ജയരാജിന് ലസൂയ തലയില്‍ കയറിയത്.
രാംദേവ് സ്വാമി മുതല്‍ ഭരത് സലിംകുമാര്‍ വരെയുള്ളവരെ കിടുകിടിലനായി വരച്ചിട്ടുണ്ട്.
സംശയമുള്ളവര്‍ക്ക് ജയരാജിന്റെ കാരിക്കേച്ചറുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം  നോക്കി ഉറപ്പു വരുത്താം. 
എന്നിട്ടും സംശയം തീരാത്തവര്‍ക്ക് ജയരാജിന്റെ ബ്ലോഗിലും കയറാം.

ഒരു 'ഉറ്റസുഹൃത്ത്' മുമ്പ് എനിക്കിട്ടു പണിത കാര്‍ട്ടൂണ്‍ .
 ബ്ലോഗറായിപ്പോയില്ലേ, ചോദിക്കാനും പറയാനും ആളില്ലല്ലോ. എല്ലാം സഹിക്കുക തന്നെ!!.