ബാബാ രാംദേവിനെ അറസ്റ്റ് ചെയ്തതോടെ ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ അഴിമതി സമരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയിരിക്കുകയാണ്. നിരാഹാര സത്യാഗ്രഹത്തിന് നല്ല മാര്‍ക്കറ്റുള്ള സമയമാണ് ഇപ്പോള്‍ . ചുളുവില്‍ പബ്ലിസിറ്റി കിട്ടണമെങ്കില്‍ ഒരു കിടക്കയും കട്ടിലുമായി രാംലീല മൈതാനത്ത് എത്തിയാല്‍ മതി. ബാക്കി കാര്യം ജനാധിപത്യത്തിന്റെ കാവല്‍ പട്ടികളായ മാധ്യമങ്ങള്‍ നോക്കിക്കൊള്ളും. എത്ര ദിവസം പട്ടിണി കിടക്കുന്നുവോ അത്രയും കൂടുതല്‍ പബ്ലിസിറ്റി കിട്ടും. ജ്യൂസും സാന്ഡ്വിച്ചും കഴിക്കുന്നത് ക്യാമറ കാണാതെ വേണം എന്ന് മാത്രം.
രാം ലീലാ മൈതാനത്ത് പുതിയ കട്ടിലുമായി എത്തിയ ബാബ രാംദേവ് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ഇന്ത്യയുടെ ഹീറോ ആയത്. അഴിമതി തുടച്ചു നീക്കുകയായിരുന്നു പ്രധാന ലക്ഷ്യം!!. വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്ന പുള്ളി സമരം നടത്താന്‍ ഡല്‍ഹിയില്‍ പറന്നിറങ്ങിയത് അമേരിക്കന്‍ നിര്‍മിത പ്രൈവറ്റ് ജെറ്റില്‍ ആണ്! പതിനെട്ടു കോടി ചിലവാക്കിയാണ് നിരാഹാരത്തിന് പന്തലിട്ടത്!!. എയിഡ്സിനും കാന്‍സറിനും തന്റെ പക്കല്‍ ആയുര്‍വേദ ഗുളികകള്‍ ഉണ്ട് എന്ന തട്ടിപ്പ് പരസ്യവുമായി തൊണ്ണൂറ്റിയാറില്‍ രംഗത്ത് വന്ന ലതേ ബാബ തന്നെയാണ് ലിത്. മൂന്നു മില്യന്‍ അമേരിക്കന്‍ ഡോളര്‍ കൊടുത്ത് വിദേശത്തു ഒരു ദ്വീപ് തന്നെ സ്വന്തമായി വാങ്ങിയിട്ടുള്ള ഈ ബാബയുടെ പ്രധാന പണി യോഗ പഠിപ്പിക്കുകയാണ്. മുന്‍ നിരയില്‍ ഇരുന്നു പഠിക്കാന്‍ അന്‍പതിനായിരം, അതിനു പിറകില്‍ ഇരിക്കാന്‍ മുപ്പതിനായിരം, ഏറ്റവും പിറകില്‍ പതിനായിരം എന്നിങ്ങനെയാണത്രേ ഫീസ്!!. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പട്ടിണിപ്പാവങ്ങളുടെ സംരക്ഷകന്‍ ! ഗാന്ധിജി പോയ ശേഷം നിരാഹാര സമരത്തിന് ഇങ്ങനെയൊരു സ്വാമിയിലൂടെ ജീവന് വെക്കാന്‍ സാധിച്ചത് നമ്മള് ഇന്ത്യക്കാരുടെ ഫാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. എന്തായാലും പാവം അണ്ണാ ഹസാരെ ക്ലീന്‍ ബൌള്‍ഡ്. ഇനി താരം ഫൈവ് സ്റ്റാര്‍ സ്വാമി.
കോഴി കട്ടവന്റെ തലയില്‍ പൂട കാണും എന്ന് പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ്സുകാരുടെ കാര്യം. അഴിമതി എന്ന് എവിടെ കേട്ടാലും അവര്‍ തലയില്‍ തപ്പി നോക്കും. സമരം പ്രഖ്യാപിക്കാനെത്തിയ രാംദേവിനെ സ്വീകരിക്കാനും അനുനയിപ്പിക്കാനും നാല് ക്യാബിനറ്റ് മന്ത്രിമാരാണ് വിമാനത്താവളത്തില്‍ നിരനിരയായി കാത്തു നിന്നത്. ബാബ വിമാനത്തില്‍ നിന്ന് ഇറങ്ങിയതും റണ്‍വെയില്‍ കമിഴ്ന്നു വീണു കാലു പിടിച്ചു നോക്കി. നോ രക്ഷ. പിന്നെ അടിയന്തിര മീറ്റിങ്ങായി. ചര്‍ച്ചയായി വാഗ്ദാനങ്ങളായി.. ഭൂമി കുലുങ്ങിയാലും വീണ വായിച്ചിരിക്കാറുള്ള 'സര്‍ദാര്‍ജി' വരെ ചാടിയെഴുന്നേറ്റു. പാവം വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ബാബമാരെപ്പോലും കോണ്ഗ്രസ്സുകാരന് ഇത്രയേറെ പേടിക്കണമെങ്കില്‍ ഇവനൊക്കെ എത്ര മാത്രം കട്ട് മുടിച്ചിട്ടുണ്ടാവും എന്നാണു ഞാന്‍ ആലോചിച്ചത്. ഏതായാലും അഴിമതി നാടകം ക്ലൈമാക്സിലേക്ക് പോകുന്നതിനു മുമ്പ് കര്ട്ടന് വീഴ്ത്താന്‍ ഡല്‍ഹി പോലീസിനു തോന്നിയത് നന്നായി. വിമാനത്താവളത്തില്‍ പോയി സ്വീകരിച്ചു കാലില്‍ വീഴുന്നതിനു പകരം അവിടെ വെച്ചു ചെയ്യേണ്ടിയിരുന്ന പണിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
അഴിമതിക്കെതിരായ സമരത്തെ പരിഹസിക്കുകയല്ല ഇവിടെ ഉദ്ദേശം. അണ്ണാ ഹസാരെ നടത്തിയ സമരത്തെ സര്‍വാത്മനാ പിന്തുണച്ചവരാണ് നാമെല്ലാവരും. അഴിമതിക്കെതിരായ ഒരു പ്രായോഗിക നിയമ നിര്‍മാണമാണ് അണ്ണ ഹസാരെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാബ രാംദേവ് ഉന്നയിച്ചവയില് പലതും മുദ്രാവാക്യങ്ങളും ഏറെ ചിരിക്കു വക നല്കുന്ന തമാശകളുമാണ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ട് വരിക എന്നതാണ് അതില്‍ പ്രധാനം. അതിന്റെ പ്രായോഗിക പ്രസക്തി നമുക്കെല്ലാവര്‍ക്കും അറിയാവുന്നതെയുള്ളൂ. മറ്റൊന്ന് വിദേശത്തുള്ള ഇന്ത്യക്കാരുടെ അന്യായ സ്വത്തുക്കള്‍ രാജ്യം കണ്ടുകെട്ടുക എന്നതാണ്. ഉറക്കെ വിളിക്കാന്‍ പറ്റിയ ഒരു മുദ്രാവാക്യം എന്നതില്‍ കവിഞ്ഞു ഇതിനൊരു പ്രസക്തി ഉണ്ടോ? അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു നിരോധിക്കുക, ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി നിര്‍ബന്ധം ആക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. (ഹി..ഹി..) പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുക, എയിഡ്സ് കാന്‍സര്‍ എന്നിവയ്ക്ക് ആയുര്‍വേദ ഗുളികകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ പുള്ളിയുടെ മുന്‍ കാല ഡിമാന്‍ഡുകള്‍ ഇപ്പോഴത്തെ പട്ടികയില്‍ ഇല്ല. അത്രയും ഭാഗ്യം!!!.
കള്ളപ്പണത്തിനെതിരെ ആര് സമരം നടത്തിയാലും അത് നല്ല കാര്യമാണ്. പക്ഷെ സമരം നടത്തുന്നവനെങ്കിലും തന്റെ സ്വത്ത് കള്ളപ്പണമല്ല എന്ന് തെളിയിക്കേണ്ടതുണ്ട്. കയ്യില്‍ പണം വന്ന വഴി വ്യക്തമാക്കിയ ശേഷം ബാബ സമരത്തിനു ഇറങ്ങിയാല്‍ മതി എന്ന് മേധാപട്കര്‍ പറഞ്ഞത് അതുകൊണ്ടാണ്. ആറരപതിറ്റാണ്ട് കാലമായി അഴിമതിക്കെതിരെ ഫലപ്രദമായി എന്തെങ്കിലും നിയമനിര്‍മാണങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കാത്ത സര്‍ക്കാരുകള്‍ക്കെതിരെ പൊതുജനങ്ങള്‍ തെരുവിലിറങ്ങാന്‍ തുടങ്ങി എന്നതാണ് അണ്ണാ ഹസാരെ തുടങ്ങി വെച്ച സമരത്തിന്റെ പ്രസക്തി. പക്ഷെ ആ സമരത്തെയും പൊതുജനവികാരത്തെയും ഹൈജാക്ക് ചെയ്തു കൊണ്ട് പോകുവാന്‍ വികാര ജീവികളായ ആളുകള്‍ ഇറങ്ങിപ്പുറപ്പെടുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. അഴിമതിക്കെതിരായി ഉയര്‍ന്നുവരേണ്ട ക്രിയാത്മകമായ തുടര്‍ചലനങ്ങളെ പരിഹാസ്യമാക്കി നിറം കെടുത്താനേ ഇത്തരം നാടകങ്ങള്‍ ഉപകരിക്കൂ.
നമ്മുടെ മാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. മുംബെയിലെ ചേരി നിവാസികള്‍ക്ക് വേണ്ടി ഒമ്പത് ദിവസം നിരാഹാരം കിടന്ന മേധാപട്കറുടെ അടുത്തേക്ക് ഒരു റിപ്പോര്‍ട്ടറെപ്പോലും പറഞ്ഞയക്കാത്ത മാധ്യമങ്ങളാണ് ഈ ഹൈട്ടെക്ക് സ്വാമിക്ക് വേണ്ടി ഒ ബി വാനുകള്‍ ക്യൂവായി നിര്‍ത്തിയിട്ടത്!.അഴിമതിയെ അങ്ങിനെയങ്ങ് കയറൂരി വിടാന്‍ പറ്റില്ലല്ലോ !!. എന്തെങ്കിലും ചെയ്തേ പറ്റൂ. അതുകൊണ്ട് ഇനി കുറച്ചു ദിവസം നമുക്കിത് ആഘോഷിച്ചു കുളമാക്കാം എന്ന ഒരു ലൈനിലായിരുന്നു അവരുടെ പടയൊരുക്കങ്ങള്‍. മനോരമേ, ഏഷ്യാനെറ്റേ.. ഒന്ന് കൂടി കൊഴുപ്പിക്കൂ.. ബാബ രാംദേവ് ഒരു മഹാ സംഭവമാണ്!!.
Related Posts
അണ്ണാ ഹസാരെ മരിച്ചിട്ടില്ല
രാം ലീലാ മൈതാനത്ത് പുതിയ കട്ടിലുമായി എത്തിയ ബാബ രാംദേവ് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ഇന്ത്യയുടെ ഹീറോ ആയത്. അഴിമതി തുടച്ചു നീക്കുകയായിരുന്നു പ്രധാന ലക്ഷ്യം!!. വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കണം എന്ന് ശക്തമായി ആവശ്യപ്പെടുന്ന പുള്ളി സമരം നടത്താന്‍ ഡല്‍ഹിയില്‍ പറന്നിറങ്ങിയത് അമേരിക്കന്‍ നിര്‍മിത പ്രൈവറ്റ് ജെറ്റില്‍ ആണ്! പതിനെട്ടു കോടി ചിലവാക്കിയാണ് നിരാഹാരത്തിന് പന്തലിട്ടത്!!. എയിഡ്സിനും കാന്‍സറിനും തന്റെ പക്കല്‍ ആയുര്‍വേദ ഗുളികകള്‍ ഉണ്ട് എന്ന തട്ടിപ്പ് പരസ്യവുമായി തൊണ്ണൂറ്റിയാറില്‍ രംഗത്ത് വന്ന ലതേ ബാബ തന്നെയാണ് ലിത്. മൂന്നു മില്യന്‍ അമേരിക്കന്‍ ഡോളര്‍ കൊടുത്ത് വിദേശത്തു ഒരു ദ്വീപ് തന്നെ സ്വന്തമായി വാങ്ങിയിട്ടുള്ള ഈ ബാബയുടെ പ്രധാന പണി യോഗ പഠിപ്പിക്കുകയാണ്. മുന്‍ നിരയില്‍ ഇരുന്നു പഠിക്കാന്‍ അന്‍പതിനായിരം, അതിനു പിറകില്‍ ഇരിക്കാന്‍ മുപ്പതിനായിരം, ഏറ്റവും പിറകില്‍ പതിനായിരം എന്നിങ്ങനെയാണത്രേ ഫീസ്!!. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പട്ടിണിപ്പാവങ്ങളുടെ സംരക്ഷകന്‍ ! ഗാന്ധിജി പോയ ശേഷം നിരാഹാര സമരത്തിന് ഇങ്ങനെയൊരു സ്വാമിയിലൂടെ ജീവന് വെക്കാന്‍ സാധിച്ചത് നമ്മള് ഇന്ത്യക്കാരുടെ ഫാഗ്യം എന്നല്ലാതെ എന്ത് പറയാന്‍. എന്തായാലും പാവം അണ്ണാ ഹസാരെ ക്ലീന്‍ ബൌള്‍ഡ്. ഇനി താരം ഫൈവ് സ്റ്റാര്‍ സ്വാമി.
കോഴി കട്ടവന്റെ തലയില്‍ പൂട കാണും എന്ന് പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ്സുകാരുടെ കാര്യം. അഴിമതി എന്ന് എവിടെ കേട്ടാലും അവര്‍ തലയില്‍ തപ്പി നോക്കും. സമരം പ്രഖ്യാപിക്കാനെത്തിയ രാംദേവിനെ സ്വീകരിക്കാനും അനുനയിപ്പിക്കാനും നാല് ക്യാബിനറ്റ് മന്ത്രിമാരാണ് വിമാനത്താവളത്തില്‍ നിരനിരയായി കാത്തു നിന്നത്. ബാബ വിമാനത്തില്‍ നിന്ന് ഇറങ്ങിയതും റണ്‍വെയില്‍ കമിഴ്ന്നു വീണു കാലു പിടിച്ചു നോക്കി. നോ രക്ഷ. പിന്നെ അടിയന്തിര മീറ്റിങ്ങായി. ചര്‍ച്ചയായി വാഗ്ദാനങ്ങളായി.. ഭൂമി കുലുങ്ങിയാലും വീണ വായിച്ചിരിക്കാറുള്ള 'സര്‍ദാര്‍ജി' വരെ ചാടിയെഴുന്നേറ്റു. പാവം വിശ്വാസികളെ ചൂഷണം ചെയ്തു ജീവിക്കുന്ന ബാബമാരെപ്പോലും കോണ്ഗ്രസ്സുകാരന് ഇത്രയേറെ പേടിക്കണമെങ്കില്‍ ഇവനൊക്കെ എത്ര മാത്രം കട്ട് മുടിച്ചിട്ടുണ്ടാവും എന്നാണു ഞാന്‍ ആലോചിച്ചത്. ഏതായാലും അഴിമതി നാടകം ക്ലൈമാക്സിലേക്ക് പോകുന്നതിനു മുമ്പ് കര്ട്ടന് വീഴ്ത്താന്‍ ഡല്‍ഹി പോലീസിനു തോന്നിയത് നന്നായി. വിമാനത്താവളത്തില്‍ പോയി സ്വീകരിച്ചു കാലില്‍ വീഴുന്നതിനു പകരം അവിടെ വെച്ചു ചെയ്യേണ്ടിയിരുന്ന പണിയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
അഴിമതിക്കെതിരായ സമരത്തെ പരിഹസിക്കുകയല്ല ഇവിടെ ഉദ്ദേശം. അണ്ണാ ഹസാരെ നടത്തിയ സമരത്തെ സര്‍വാത്മനാ പിന്തുണച്ചവരാണ് നാമെല്ലാവരും. അഴിമതിക്കെതിരായ ഒരു പ്രായോഗിക നിയമ നിര്‍മാണമാണ് അണ്ണ ഹസാരെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാബ രാംദേവ് ഉന്നയിച്ചവയില് പലതും മുദ്രാവാക്യങ്ങളും ഏറെ ചിരിക്കു വക നല്കുന്ന തമാശകളുമാണ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ട് വരിക എന്നതാണ് അതില്‍ പ്രധാനം. അതിന്റെ പ്രായോഗിക പ്രസക്തി നമുക്കെല്ലാവര്‍ക്കും അറിയാവുന്നതെയുള്ളൂ. മറ്റൊന്ന് വിദേശത്തുള്ള ഇന്ത്യക്കാരുടെ അന്യായ സ്വത്തുക്കള്‍ രാജ്യം കണ്ടുകെട്ടുക എന്നതാണ്. ഉറക്കെ വിളിക്കാന്‍ പറ്റിയ ഒരു മുദ്രാവാക്യം എന്നതില്‍ കവിഞ്ഞു ഇതിനൊരു പ്രസക്തി ഉണ്ടോ? അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു നിരോധിക്കുക, ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി നിര്‍ബന്ധം ആക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. (ഹി..ഹി..) പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുക, എയിഡ്സ് കാന്‍സര്‍ എന്നിവയ്ക്ക് ആയുര്‍വേദ ഗുളികകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ പുള്ളിയുടെ മുന്‍ കാല ഡിമാന്‍ഡുകള്‍ ഇപ്പോഴത്തെ പട്ടികയില്‍ ഇല്ല. അത്രയും ഭാഗ്യം!!!.
കള്ളപ്പണത്തിനെതിരെ ആര് സമരം നടത്തിയാലും അത് നല്ല കാര്യമാണ്. പക്ഷെ സമരം നടത്തുന്നവനെങ്കിലും തന്റെ സ്വത്ത് കള്ളപ്പണമല്ല എന്ന് തെളിയിക്കേണ്ടതുണ്ട്. കയ്യില്‍ പണം വന്ന വഴി വ്യക്തമാക്കിയ ശേഷം ബാബ സമരത്തിനു ഇറങ്ങിയാല്‍ മതി എന്ന് മേധാപട്കര്‍ പറഞ്ഞത് അതുകൊണ്ടാണ്. ആറരപതിറ്റാണ്ട് കാലമായി അഴിമതിക്കെതിരെ ഫലപ്രദമായി എന്തെങ്കിലും നിയമനിര്‍മാണങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കാത്ത സര്‍ക്കാരുകള്‍ക്കെതിരെ പൊതുജനങ്ങള്‍ തെരുവിലിറങ്ങാന്‍ തുടങ്ങി എന്നതാണ് അണ്ണാ ഹസാരെ തുടങ്ങി വെച്ച സമരത്തിന്റെ പ്രസക്തി. പക്ഷെ ആ സമരത്തെയും പൊതുജനവികാരത്തെയും ഹൈജാക്ക് ചെയ്തു കൊണ്ട് പോകുവാന്‍ വികാര ജീവികളായ ആളുകള്‍ ഇറങ്ങിപ്പുറപ്പെടുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്. അഴിമതിക്കെതിരായി ഉയര്‍ന്നുവരേണ്ട ക്രിയാത്മകമായ തുടര്‍ചലനങ്ങളെ പരിഹാസ്യമാക്കി നിറം കെടുത്താനേ ഇത്തരം നാടകങ്ങള്‍ ഉപകരിക്കൂ.
നമ്മുടെ മാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. മുംബെയിലെ ചേരി നിവാസികള്‍ക്ക് വേണ്ടി ഒമ്പത് ദിവസം നിരാഹാരം കിടന്ന മേധാപട്കറുടെ അടുത്തേക്ക് ഒരു റിപ്പോര്‍ട്ടറെപ്പോലും പറഞ്ഞയക്കാത്ത മാധ്യമങ്ങളാണ് ഈ ഹൈട്ടെക്ക് സ്വാമിക്ക് വേണ്ടി ഒ ബി വാനുകള്‍ ക്യൂവായി നിര്‍ത്തിയിട്ടത്!.അഴിമതിയെ അങ്ങിനെയങ്ങ് കയറൂരി വിടാന്‍ പറ്റില്ലല്ലോ !!. എന്തെങ്കിലും ചെയ്തേ പറ്റൂ. അതുകൊണ്ട് ഇനി കുറച്ചു ദിവസം നമുക്കിത് ആഘോഷിച്ചു കുളമാക്കാം എന്ന ഒരു ലൈനിലായിരുന്നു അവരുടെ പടയൊരുക്കങ്ങള്‍. മനോരമേ, ഏഷ്യാനെറ്റേ.. ഒന്ന് കൂടി കൊഴുപ്പിക്കൂ.. ബാബ രാംദേവ് ഒരു മഹാ സംഭവമാണ്!!.
Related Posts
അണ്ണാ ഹസാരെ മരിച്ചിട്ടില്ല
ആത്മീയ ഗുരുവിന്റെ ചരമ ദിനത്തില്‍ മറ്റൊരു സ്വാമിയെ RSS കുരുതി കൊടുത്തു ...
ReplyDeleteബാബാ റാംദേവ് അറസ്റ്റില്‍ !!!!
ഇറോം ഷര്‍മിള എന്നൊരു കൊച്ചു ഒരു പതിറ്റാണ്ടായി പട്ടിണി കിടക്കുന്നു, അങ്ങോട്ട് ഒരുത്തനേം കണ്ടില്ലല്ലോ?
ബഷീര്‍ സാഹിബ് പറഞ്ഞത് ശരിയാണ്. ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ തന്നെ അകത്താക്കുന്നതിനു പകരം നാല് മന്ത്രിമാര്‍ പുറകെ നടന്നു ഹര ഹര പാടുക അല്ലായിരുന്നോ...? ഈ ***** നിരാഹാരം ആ വാക്കിന്റെ അര്‍ഥം തന്നെ ഇല്ലാതാക്കി. ഇനി എന്തെല്ലാം കാണാനിരിക്കുന്നു.? എനിക്ക് സംശയം ഇതും ഒരു നാടകം അല്ലെ എന്നാണു. സര്‍ക്കാരും ബാബായും തമ്മിലുള്ള രഹസ്യ നാടകം?
ReplyDeleteകാര്യം കഴുത പറഞ്ഞാലും കേള്‍ക്കണമല്ലോ? ബാബയെ തിന്നു കഴിഞ്ഞാല്‍ ആ കള്ളപ്പണത്തെ പറ്റിയുള്ള അന്വേഷണം എവിടെ എത്തി എന്നത് കൂടി ആരെങ്കിലും ഒരു പോസ്റ്റ് ഇടണേ....
ReplyDeleteചങ്കരന് ഇപ്പോളും തെങ്ങിന്മേല് തന്നെ, കള്ളപ്പണം ഇപ്പോളും സ്വിസ്സ് ബാങ്കില്‍ തന്നെ എന്നതാകാതിരുന്നാല് മതിയായിരുന്നു...
അതിന്റെ ഇടയില്‍ കൂടി വേറൊന്നു!!!
"റാംദേവിന്റെ അറസ്റ്റ് ഹിന്ദുത്വതിനെ അപമാനിച്ചെന്ന് ഓ. രാജഗോപാല്‍"..
ഹിന്ദുത്വം, ദേശീയത, ഈ വാക്കുകള്‍ ഒന്നും മറന്നിട്ടില്ല അല്ലെ?
കണ്ടോ കണ്ടോ വികസനം എന്ന ആട്ടിന്‍ തോലിട്ട വര്‍ഗീയത എന്ന ചെന്നായയുടെ തനിനിറം അറിയാതെ പുറത്തു വന്നത് !!!!
NB : സ്വിസ്സ് ബാങ്കിന് മലപ്പുറത്ത് ശാഖ ഉണ്ടോ എന്ന് അമ്മച്ചിയാണേ എനിക്കറിയില്ല..
ഈ ജന വികാരം എന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വല്ലാത്തൊരു സമസ്യയാണ് ...
ReplyDeleteഅത് അനുകൂലമാക്കുവാന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഇത്തരം കപട ആദര്‍ശ വാദികളും
മത്സരിക്കുമ്പോള്‍ ഇന്ത്യ പോലൊരു രാജ്യത്ത് ഏതൊരു ഗോവെര്മെന്റും രണ്ടു വട്ടം ചിന്തിക്കും ...
അണ്ണാ ഹസാരെയേ പോലോരാള്‍ക്ക് കിട്ടുന്ന ജന പിന്തുണ
ഇന്ത്യയില്‍ എത്ര രാഷ്ട്രീയക്കാര്‍ക്ക് കിട്ടും എന്ന് കണ്ടറിയണം ..
ഇത്തരം സമര പരിപാടികള്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് കുറുക്കു വഴി ആക്കുന്നവര്‍
രാഷ്ട്രീയ ,അരാഷ്ട്രീയ ഭേദമെന്യേ ഇനിയും രംഗത്ത് വരാനിരിക്കുന്നതേയുള്ളൂ ...
അന്നും ശക്തമായ നടപടിക്കു കേന്ദ്ര ഗോവെര്മെന്റ്റ് തുനിയുമ്പോള്‍
ഇപ്പോള്‍ പിന്തുണച്ച എത്ര പേര് അതിനെ പിന്തുണക്കും എന്നും കണ്ടറിയണം ...
പിന്തുണയ്ക്കാനും, എതിര്‍ക്കാനും ഒപ്പം പ്രാര്‍ത്ഥിക്കാനും എല്ലാവര്ക്കും ഒരു കാരണം ഉണ്ടാവുമല്ലോ ...:)
ചാനല്‍ ക്യാമറകള്‍ ഇരുപത്തിനാല് മണിക്കൂറും ബാബാ റാംദേവ്..
ReplyDeleteമുംബൈ ചേരിവാസികള്ക്ക് വേണ്ടി മേധാ പട്കര്‍ ഒരാഴ്ച പട്ടിണി കിടന്നിട്ട് ഒരു പത്രവും ചാനലും തിരിഞ്ഞുനോക്കിയില്ല.
നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ജീവിതം ഉഴിഞ്ഞുവെച്ച ആളാണ് മേധ. എന്തുകാര്യം. മേധയ്ക്ക് ന്യൂസ് വാല്യു ഇല്ല. ബാബയ്ക്ക് ഉണ്ട്.
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ 'അരാഷ്ട്രീയ രാഷ്ട്രീയമാണ്' ട്രെന്‍ഡ് .
ReplyDeleteആഗോള തലത്തില്‍ ഗതികെട്ട് മാത്രം ചില രാജ്യങ്ങളില്‍ ജനം ഭരണകൂടത്തിനെതിരെ
തെരുവിലിറങ്ങി സമരം ചെയ്തപ്പോള്‍ അതിനെ അനുകൂലിക്കുന്നതിന്റെ മനശാശ്ത്രം
ശരിക്കും മനസ്സിലാക്കി, അത് ജനങ്ങള്‍ക്ക് താരതമ്യേന മെച്ചപ്പെട്ട ജനാധിപത്യ ബോധവും ,പൌരാവകാശങ്ങളും ലഭിക്കുന്ന
അഞ്ചു വര്‍ഷം കൂടുമ്പോളെങ്കിലും നിലവിലുള്ള
ഭരണ കൂടത്തെ മുള് മുനയില്‍ നിര്‍ത്തുവാന്‍ സാധിക്കുന്ന
ഇന്ത്യ പോലൊരു രാജ്യത്തും പരീക്ഷിച്ചു
ജനങ്ങള്‍ക്ക് മുന്നില്‍ വീര പരിവേഷം നേടുവാനുള്ള കുറുക്കു വഴിയാക്കുന്ന
ഇത്തരം കപട അവതാരങ്ങളെ ചെവിക്കു പിടിച്ചു നിയന്ത്രിച്ചില്ലെങ്കില്‍
നമ്മുടെ പൂര്‍വ്വികരായ മഹാന്മാര് ഒറ്റക്കെട്ടായി വെള്ളപ്പട്ടാളത്തോട് പൊരുതി നേടിയ സ്വാതന്ത്ര്യം ഈ അരാഷ്ട്രീയ വാദികള്‍ക്ക് മുന്നില്‍ അടിയറ വെക്കേണ്ടി വരും ..
കട്ടായം ...
നന്മകള് മാഞ്ഞു പോയ മനുഷ്യസമൂഹത്തില്‍ ഇതാണ് ശരി ഏതാണ തെറ്റ് എന്ന് വിവക്ഷിക്കുക അത്യന്തം ദുഷ്കരം തന്നെ.... ഒരുവന്റെ ശരി മറൊരുവന് തെറ്റാകുന്നു, മറിച്ചും സംഭവിക്കുന്നു.... ശരിയും തെറ്റും വിവക്ഷിക്കുന്നത് അവനവന്റെ വീക്ഷണകോണുകളില്‍ കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും... ബാബാ രാംദേവ് ഒരു കള്ളപണക്കാരന് ആണെന്ന് എങ്ങും വായിച്ചു കണ്ടില്ല.... ആദ്യമായി ബഷീറാണ് അങ്ങനെ പറഞ്ഞത്.... അയാള്‍ കച്ചവടക്കാരന് ആണെന്നതില്‍ ആര്‍ക്കും സംശയമില്ല.... കാരണം യോഗ വിറ്റ് കാശുണ്ടാക്കി എന്നത് സത്യമാണ്.... ഒരു കച്ചവടക്കാരന് കള്ളപണക്കാരന് ആണെന്ന ആരോപിക്കുന്നതിലെ ഔചിത്യം എനിക്ക് മനസ്സിലാകുന്നില്ല.... അയാള്‍ ഉണ്ടാക്കിയ പണത്തിലെ ഒരംശം രാഷ്ട്രീയ അഴിമതിക്കെതിരായി ഉപയോഗിച്ചെങ്കില് അതിലെന്തു തെറ്റ്? അയാള്‍ അയാളുടെ പണം എങ്ങനെ ഉപയോഗിക്കുന്നു എന്നതിലുപരി അത് എന്തിനുവെന്റി ഉപയോഗിച്ചു എന്നാ കഴ്ച്ചപ്പടല്ലേ അല്‍പ്പം കൂടി ശരി..... ഇത് ബഷീറിന്റെ ഉള്ളിലെ രാഷ്ട്രീയമോ മറ്റു ചില പ്രത്യേക നിലപാടുകലുടെയോ എഴുത്തായോ മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ.... ഈ എഴുത്തില്‍ സത്യസന്ധത തൊട്ടു തീന്ടിയിട്ടില്ല എന്ന് പറയുന്നതില്‍ വിഷമം തോന്നരുത്.... അല്ലെങ്കില്‍ ഇതിനു മുന്നേ പല കള്ളന്മാരെയും രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്ത പ്രവര്‍ത്തി ചെയ്യുന്നവരെയും കണ്ണും പൂട്ടി സപ്പോര്‍ട്ട് ചെയ്യാന്‍ ബഷിഇര് മുതിരില്ലായിരുന്നു.... രാംദേവ് സത്യസന്ധനും സദാചാരവാടിയാനെന്നും എനിക്ക് കാഴ്ചപ്പാടില്ല.... പക്ഷെ അയാള്‍ ചെയ്ത ആ പ്രവര്‍ത്തികൊണ്ടു ചില കാര്യങ്ങള്‍ എങ്കിലും സര്‍ക്കാരില്‍ നിന്ന് സാധിച്ചെടുക്കാന്‍ കഴിഞ്ഞു എന്നുള്ളത് അഭിനദനര്ഹം തന്നെ.... വിമര്‍ശിക്കുമ്പോഴും അത് കണ്ടില്ല എന്ന് നടിക്കാതിരിക്കുക...
ReplyDeleteരാം ദേവിനെപോലെയുള്ള ഒരാൾ ഒരു സമരം പ്രഖ്യാപിക്കുമ്പോൾ, ഭയപ്പെടാതെ നേർക്കുനേർ നിന്ന് എതിരിടാൻ വിശ്വസ്യയോഗ്യനായ ഒരു രാഷ്ട്രീയ നേതൃത്വം കേന്ദ്രസർക്കാരിന് ഇല്ലാതെ പോയി... നയിക്കുന്ന പാർട്ടിക്കും ഒരു നേതാവ് ഇല്ല... കോൺഗ്രസ്സിനെ നയിക്കുന്നത് സോണിയ ഗാന്ധിയാണ്... ഒരു ജനാധിപത്യ രാജ്യത്ത് നേതാവിന്റെ അഭിപ്രായം കേൾക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്... ഇക്കാര്യത്തിൽ സോണിയ ഗാന്ധി പൂർണ്ണമായും പരാജയമാണ്... പ്രധാനമന്ത്രി മൻമോഹനും ജനത്തിന് ഒരു സന്ദേശവും നൽകുന്നില്ല...
ReplyDeleteരാംദേവിന്റെ കോമാളി ഷോ അവസാനിച്ചു . ദല്‍ഹി എയര്‍പോര്‍ട്ടില്‍ ബാബയെ സ്വീകരിക്കാന്‍ നാലു കാബിനറ്റ് മന്ത്രിമാരെ പറഞ്ഞയച്ചത് എന്തിനായിരുന്നു ? ...ബാബ യെ പോലെ യുള്ള കള്ള പുരോഹിതന്മാരുടെ പാദ പൂജ ചെയ്യാന്‍ ഒരു മടിയും ഇല്ലാത്ത നാണം കെട്ട ഒരു കോണ്‍ഗ്രസ്സും ! കേന്ദ്ര ഗവര്‍മെന്റും ! ലജ്ജിക്കുക നാം ...
ReplyDeleteമേധാ പട്കരിനെയും ഇറോം ശര്‍മിളയെയും ഫോക്കസ് ചെയ്താല്‍ തങ്ങളുടെ രടിംഗ് കൂടുമോ ഇല്ല പോരാണ്ട് ഇവരെ ഫോക്കസ് ചെയ്താല്‍ തങ്ങളുടെ മുകുയ വരുമാന ദാതാക്കളായ കര്പോരെറെ ഭീമന്മാര് കോപിച്ചാലോ? കഞ്ഞികുടി മുട്ടില്ലേ?
ReplyDeleteഒരു ചക്ക വീണപ്പോള്‍ മുയല് ചത്തെന്ന് കരുതി, ചക്ക വീഴുമ്പോഴെല്ലാം മുയല് ചാകുമെന്ന് ആരും കരുതരുത്. ജനാധിപത്യത്തില്‍ ജനകീയസമരങ്ങള്‍ അത്യന്താപേക്ഷിതമാണ്. അത്തരം ജനകീയസമരങ്ങളെ ഹൈടെക്ക് സമരാഭാസങ്ങളാക്കി ഹൈജാക്ക് ചെയ്യാനാണ് ബാബ രാംദേവ് എന്ന കോടീശ്വരസ്വാമി ശ്രമിച്ചത്. ആ നീചസമരത്തെ പൊളിച്ചടുക്കുക വഴി കേന്ദ്രസര്‍ക്കാര്‍ മാതൃകാപരമായാണ് പ്രവര്‍ത്തിച്ചത്. ആ ആസാമിയെ അനുകൂലിച്ച് ബി.ജെ.പി.ക്കാര് സത്യഗ്രഹം ഇരിക്കുന്നെങ്കില്‍ അവര്‍ പോസിറ്റീവായ രാഷ്ട്രീയപ്രവര്‍ത്തനം മനസ്സിലാക്കുന്നില്ല എന്നാണര്‍ത്ഥം. ബാബ രാംദേവിന്റെ സമരാഭാസത്തെ ഇന്ത്യയില്‍ ബി.ജെ.പി.ക്കാര് ഒഴികെ ആരും ആദരിച്ചില്ല എന്നതും ശ്രദ്ദേയമാണ്. ഓണ്‍ലൈനില്‍ എല്ലാവരും ഈ കള്ള സ്വാമിയെ തുറന്ന് കാണിക്കാനാണ് ശ്രമിച്ചത് എന്നത് നമ്മുടെ പൌരബോധത്തിന്റെ നല്ല ഉദാഹരണമാണ്. സത്യഗ്രഹം ഇരിക്കുക വഴി ബി.ജെ.പി.ക്കാര് പൊതുസമൂഹത്തില്‍ നിന്ന് കൂടുതല്‍ ഒറ്റപ്പെടുകയാണെന്ന് അവര്‍ അറിയുന്നുണ്ടോ ആവോ ..
ReplyDeleteസത്യത്തില്‍ ആരാണ് ഇയാളെ സ്വാമി എന്ന് വിളിക്കുന്നത്?
ReplyDeleteഎന്താണ് സ്വാമി എന്നും നാം ഒന്ന് വിലയിരുതേണ്ടതുണ്ട്,സന്ന്യാസം അനുഷ്ടിക്കുന്നയാൾ അവനാണ് സ്വാമി, തെജിക്കാന് കഴിയുന്നവന് ;സുഖം ആഗ്രഹികാത്തവന്
ഇയാള്‍ A/C ഇരുന്ന് ഈ നാടകം നടത്തുന്നത് , തെയ്യം കണ്ടാല്‍ ഞാന്‍ തുള്ളും എന്ന് പറഞ്ഞപോലെ നമ്മുടെ പത്രക്കാര് എന്തുകണ്ടാലും അവര്‍ ലൈവ് വിടും ഹും
ലൈവ് വിട്ടാല്‍ അല്ലേ റേറ്റിങ്ങ് കൂട്ടാന്‍ പറ്റൂ പാവങ്ങള്‍
ഇയാളെ ഇനി പുറംലോകം കാണിക്കരുത്
സമരത്തെയും പൊതുജനവികാരത്തെയും ഹൈജാക്ക് ചെയ്തു കൊണ്ട് പോകുവാന്‍ വികാര ജീവികളായ ആളുകള്‍ ഇറങ്ങിപ്പുറപ്പെടുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരമാണ്.
ReplyDeleteപാവങ്ങളെ പറ്റിച്ചുണ്ടാക്കിയ കാശല്ലാതെ ഇങ്ങിനെ ചിലവഴിക്കാൻ കഴിയുമോ? യോഗ ബിസിനസ് മാത്രമല്ല, ചികിത്സയുടെ പേരിൽ ഒന്നാം തരം തട്ടിപ്പ് ബിസിനസും ഈ ബാബക്കുണ്ടായിരുന്നു.
ഇത്രേം കോടിപതിയായ ഞങ്ങളൊക്കെ പിന്നെ എന്തു ചെയ്യണമെന്നാണു നിങ്ങളീ പറയുന്നത്..
ReplyDeleteചാവുന്നതിനു മുമ്പ് അയാള്‍ക്കീ കാശൊക്കെ എങ്ങനേലും ഒരു വഴിക്കാക്കേണ്ടായോ..
വാരിക്കോരിക്കിട്ടിയത് ഞങ്ങളു വാരിക്കോരി ചെലവാക്കും!..അത് ഞങ്ങക്കടെ ഇഷ്ടം!
അല്ലേലും ഇത് മൂലം അയാക്ക്ക്കടക്ക് കിട്ടിയ പബ്ലിസിറ്റി മാത്രം മതി അയാള്‍ മുടക്കിയ കാശിന്റെ നാലിരട്ടി പിന്നേയും സമ്പാദിച്ചെടുക്കാന്‍...
ഒപ്പം പത്രവും ടീവിയും ഇന്റര്‍നെറ്റ് മാധ്യമങ്ങളും വേണ്ട രീതിയില്‍ അത് കവര്‍ ചെയ്ത് കോടീക്കണക്കിനു പരസ്യത്തിന്റെ കാശല്ലേ അയാക്ക് ലാഭമാക്കികൊടുത്തത്!
കണ്ടില്ലേ ഊണും ഉറക്കവും ഒഴിച്ച് ജനല്ക്ഷങ്ങള് പന്തലില്‍ കുമിഞ്ഞ് കൂടിയവര്‍...
സാമിമാരായാ ഇങ്ങനെ വേണം...അല്ലാതെ ജപമാലേം തൂക്കി കാട്ടുനീരുറവയും കുടിച്ച് പുലിത്തോലുമായ് തേരാ പാരാ നടന്നാ ലേതവവാനാ ഒരു മൈന്റ് ചെയ്യുന്നേ..
ഇത് ഈ പരമ്പരയിലെ ഒരു തുടക്കം മാത്രമാണു കെട്ടോ..
ഇതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് പലതും ഇനിയും അരങ്ങേറും..
ഓം ആളെ പറ്റിക്കലായ നമ:
ഓം ഇനിയും കാശ് സമ്പാദിക്കലായ നമ:!
ഹൈ ടെക് സ്വാമി മാരും സന്തോഷ് മാധവന്മാരും ഗാന്ധിസം പല ഫാഷനുകളിലായി ഇവിടെ അവതരിപ്പികുമ്പോള്‍ ,ചെയ്യേണ്ടത് തക്ക സമയത്ത് ചെയ്യാതെ അവരുടെ പിന്നാലേ അനുരഞ്ജനം എന്നോ ഉടമ്പടി എന്നോ പറഞ്ഞു പിറകേ പോകുന്ന ഗാന്ധിയുടെ പാര്‍ട്ടി എന്നു അവകാശപ്പെടുന്ന കോണ്ഗ്രെസിന്റെ നേതാക്കന്മാര് പോലും ...അര്ദ്ധനഗനായ ആ ഫക്കീറിന്റെ സമരവും ജീവിതവും പഠിക്കേണ്ടിയിരിക്കുന്നു ..
ReplyDelete"കോഴി കട്ടവന്റെ തലയില്‍ പൂട കാണും എന്ന് പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ്സുകാരുടെ കാര്യം. അഴിമതി എന്ന് എവിടെ കേട്ടാലും അവര്‍ തലയില്‍ തപ്പി നോക്കും."
ReplyDeleteകൊള്ളാം.
വാളെടുത്തവര്‍ എല്ലാം വെളിച്ചപ്പാടായി എന്ന പോലെയാണ് കാര്യം. അണ്ണാ ഹസാരെ നടത്തിയ ഗാന്ധിയന്‍ സമരം ഏറെ ശ്രദ്ധിക്കപ്പെടുകയും, വലിയ പൊതുജന പങ്കാളിത്തം ലഭിക്കുകയും ചെയ്തിരുന്നു. ചില സാമ്പത്തിക ക്രമക്കേടുകളില്‍ കുറ്റാരോപിതന് ആയ ബാബാ രാംദേവ് എന്ന ഫൈവ്സ്റാര്‍ മാന്ത്രികന് രാംലീല മൈതാനത്തിന് കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ വ്യക്തമായ രാഷ്ട്രീയ നേട്ടങ്ങള്‍ ലാക്കാക്കിത്തന്നെയായിരുന്നു. ഇത്തരം കള്ള നാണയങ്ങളുടെ വാക്കുകള്‍ക്ക് സമൂഹം മുഖം നല്കാതിരിക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥ കുറ്റക്കാര്‍ ഹസാരെമാരോ, ബാബാ മാരോ ഒന്നും അല്ല. കള്ളപ്പണക്കാര്‍ക്കും, അഴിമാതിക്കാര്ക്കും സംരക്ഷണം നല്കുന്ന ഭരണവര്‍ഗം തന്നെയാണ് മുഖ്യപ്രതി. 2G സ്പെക്ട്രവും, കോമണ്‍വെല്‍ത്തും തുടങ്ങി കോടിക്കക്കണക്കിനു രൂപ അഴിമതി നടത്തി, സുപ്രീം കോടതി പറഞ്ഞിട്ട് പോലും സ്വിസ്സ് ബാങ്കില്‍ നിക്ഷേപം ഉള്ളവരുടെ പേരുവിവരം വെളിപ്പെടുത്താത്ത ഒരു സര്‍ക്കാര്‍ ആണ് ഇപ്പോള്‍ ബാബക്കും, ഹസാരെക്കും നേരെ പോലീസിനെയും പട്ടാളത്തിനെയും ഇറക്കി യുദ്ധം ചെയ്യാന്‍ ഇറങ്ങുന്നത്.
ReplyDelete""റാംദേവിന്റെ അറസ്റ്റ് ഹിന്ദുത്വതിനെ അപമാനിച്ചെന്ന് ഓ. രാജഗോപാല്‍".."
മുന്‍പ് സന്തോഷ് മാധവനെ സ്ത്രീപീഡത്തിന് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചപ്പോള്‍ രാജഗോപാലിന്റെ സൈദ്ധാധിക ആചാര്യന് പ്രവീണ്‍ തൊഗടിയ പറഞ്ഞതും ഇത് തന്നെയാണ്. മതത്തെ വിറ്റുതിന്നുന്ന, പെണ്ണ് കേസിലും, അഴിമതിക്കേസിലും ഒക്കെ പെടുമ്പോള്‍ മതത്തിന്റെ പേരില്‍ ഊരിപ്പോരാന്‍ ശ്രമിക്കുന്ന, മത വൈകാരികതയും, വര്‍ഗീയതയും വളര്‍ത്തുന്ന ഇത്തരം ജീവികള്‍ ആണ് മതേതര സമൂഹത്തിനു ഭീഷണി.. !!!
ലവന് വൈദ്യുതി മോഷണാസനം കൂടി പഠിപ്പിക്കാറുണ്ടെന്ന് !!
ReplyDeleteഗാന്ധിയന്മാർ തന്നെയങ്ങ് നിരാഹാരം കിടന്നാലോ, ഈ ശതകോടീശ്വര കള്ള സ്വാമിയും ഒന്നു കിടന്ന് നോക്കട്ടെ...
ReplyDeleteഎന്തായാലും സ്വാമിയുടെ മാര്‍ക്കറ്റ് കൂടി.. യോഗവിദ്യയും ലാടവൈദ്യവും പഠിക്കാനും ശിഷ്യപ്പെട്ടു നിര്‍വൃതി നേടാനും ആയിരങ്ങള്‍ വരുന്നത് ഇനി പതിനായിരങ്ങള്‍ ആകും. സ്വാമി ഇനിയും സുഖിക്കും. ബി.ജെ.പ്പിക്കാര് ഇനിയും ആരെയെങ്കിലും പൊക്കിക്കൊണ്ട് വന്നു നാറും, കോണ്ഗ്രസ്സുകാര് പൂട ഉണ്ടെലും ഇല്ലേലും ഇനിയും കോഴിയെ കക്കും, കള്ളപ്പണം ബാങ്കില്‍ തന്നെ സുഖസുഷുപ്തി പൂകും.ചാനലിന്റെ എല്ലാം റേറ്റിംഗ് കൂടും. നമ്മള് എല്ലാം കണ്ടു വാ പൊളിച്ചു നില്ക്കും.
ReplyDelete@ നീര്വിളാകന്
ReplyDeleteഅഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിന് നന്ദി. അതിലടങ്ങിയ സമൂഹ ഗുണകാംക്ഷയെ ആദരിക്കുന്നു. ഓരോരുത്തരും അവരുടെതായ വീക്ഷണ കോണുകളില്‍ കൂടെ തന്നെയാണ് ശരിയും തെറ്റും വിവക്ഷിക്കുന്നത്. അതുകൊണ്ടാണല്ലോ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത്. ലോകത്തെ എല്ലാവരും ഒരേ വീക്ഷണ കോണിലൂടെ കാര്യങ്ങളെ കാണുമെന്നു പ്രതീക്ഷിക്കുക വയ്യ.
ബാബ രാംദേവിന്റെ വരുമാന സ്രോതസ്സുകളില്‍ ആദ്യമായി സംശയം പ്രകടിപ്പിച്ചയാള്‍ ഞാന്‍ ആണെന്ന താങ്കളുടെ പ്രസ്താവത്തെ ആവേശത്തില്‍ എഴുതിയ ഒരു വരിയായേ ഞാന്‍ കാണുന്നുള്ളൂ.. പത്രങ്ങളും മാധ്യമങ്ങളുമൊക്കെ സൂക്ഷമമായി നിരീക്ഷിക്കുന്ന താങ്കളെപ്പോലെ ഒരാള്‍ അത് ഗൌരവമായി പറഞ്ഞതാവാന്‍ ഇടയില്ല. രാംദേവിന്റെ സമരം അഴിമതിക്കെതിരെ നല്ല റിസള്‍ട്ടുകള്‍ ഉണ്ടാക്കിയെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നു. ഒരു ജനതയെ സമരമുഖങ്ങളില്‍ നയിക്കുന്നവര്‍ക്ക് മിനിമം ഉണ്ടായിരിക്കേണ്ട ചില യോഗ്യതകളെക്കുറിച്ചാണ് ഞാന്‍ സന്ദേഹപ്പെട്ടത്. ടാറ്റയും ബിര്‍ലയും അംബാനിയുമൊക്കെ ഇനി എന്നാണാവോ കള്ളപ്പണത്തിനെതിരെ രാംലീല ഗ്രൗണ്ടില്‍ സത്യാഗ്രഹത്തിന് എത്തുക?
>>> ഈ എഴുത്തില്‍ സത്യസന്ധത തൊട്ടു തീന്ടിയിട്ടില്ല എന്ന് പറയുന്നതില്‍ വിഷമം തോന്നരുത്.... അല്ലെങ്കില്‍ ഇതിനു മുന്നേ പല കള്ളന്മാരെയും രാഷ്ട്രീയ സദാചാരത്തിനു നിരക്കാത്ത പ്രവര്‍ത്തി ചെയ്യുന്നവരെയും കണ്ണും പൂട്ടി സപ്പോര്‍ട്ട് ചെയ്യാന്‍ ബഷിഇര് മുതിരില്ലായിരുന്നു...<<<
കള്ളന്മാരെ 'കണ്ണും പൂട്ടി' സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളാണ് ഞാന്‍ എന്ന താങ്കളുടെ വിലയിരുത്തലിനെ പറ്റി ഒന്നും പറയുന്നില്ല. അതങ്ങനെത്തന്നെ ഇരിക്കട്ടെ.
'ബാബാ രാംദേവുമായി ചര്‍ച്ച ചെയ്യാന്‍ പ്രധാന മന്ത്രി പ്രണബ് മുഖര്‍ജിയെ നിയോഗിച്ചു' എന്ന് വാര്‍ത്തയില്‍ കേട്ടപ്പോള്‍ സത്യത്തില്‍ അതിശയം തോന്നിയിരുന്നു. എന്തെല്ലാം കാണണം റബ്ബേ...
ReplyDeleteവളരെ വളരെ പ്രസക്തമാണ് ഈ ലേഖനം.
ReplyDeleteനാണം കേട്ട് നേടിയ പണം കൊണ്ട് നാണക്കേട് മാറ്റീടാം എന്നാണല്ലോ പുതുമൊഴി!
അല്ലെങ്കില്‍ തന്നെ സ്വാമിയും ഹൈടെക് സ്വാമിയും തമ്മില്‍ എന്ത് ബന്ധം?
ഭൌതികസുഖാടംബരങ്ങളില് നിന്ന് ഒഴിഞ്ഞുനില്ക്കുന്നവനല്ലേ യഥാര്‍ഥ സ്വാമി?
യോഗ എന്നാല്‍ പണക്കൊഴുപ്പിന്റെതല്ല. ലാളിത്യമാണ് അതിന്റെ മുഖമുദ്ര.
സ്വാമിമാരും ആത്മീയ ആചാര്യന്മാരും ആദ്യം സ്വയമൊരു വിളക്കാവണം.
എന്നിട്ട് മറ്റുള്ളവര്‍ക്ക് വെളിച്ചമാകണം.
നിരാഹാരസമരം എന്ന മഹത്തായ ഒരു സമര സമര മുറയെ ഇത്തരം സാമിമാര് ഹൈജാക്ക് ചെയ്യുന്നത് എങ്ങിനെ
ReplyDeleteകണ്ടിരിക്കും! അദ്ദേഹം ഒരുകച്ചവടക്കാരരനായി ക്കോട്ടേ പക്ഷെ ഇതിന്റെ പിന്നില്‍ വ്യക്തമായ
ഒരു അജണ്ട ഉണ്ടെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല! അംബാനിയും ഒരു കച്ചവടക്കാരനാണ്,
നാളെ നിരാ ഹാരവുമായി അനീതിക്കെതിരെ അംബാനിയുടെ കാശും ഹൈടെക് സംവിദാനവും ചാനലുകാരും ഒക്കെയായി അദ്ദേഹവും വരാം,ഈ സാമിയെ പോലുള്ള ഒരു കച്ചവടക്കാരന്
താരമായാല്‍ നാളെ ആദായ നികുതി വകുപ്പിലെ ഉദ്യോകസ്ഥന് മാരൊക്കെ ഇപ്പോള്‍ മന്ത്രിമാര്‍ കാലില്‍ വീഴുന്നപോലെ വീഴേണ്ടി വരും!മഹത്തായ ചില ലക്ഷ്യങ്ങള്‍ക് വേണ്ടി ഈറോം ഷര്‍മിളയും മേധാപട്കറും ഒക്കെ നടത്തുന്ന ഇത്തരം സമര മുറകള്‍ ഈ മാതിരി ആസാമികള്‍ അടിച്ചെടുക്കുന്നത് എന്തായാലും നല്ല കീഴ്വഴക്കമല്ല! സാമി അഗ്നിവേശ് നെപ്പോ
ലുള്ളവരോട് നമുക്ക് സ്നേഹവും ബഹുമാനവും തോന്നുമ്പോള്‍ ഈ സാമിയുടെ ശരീരഭാഷപോലും നമ്മെ വല്ലാതെ അലോസര പ്പെടുത്തുന്നു!!..
ദോ ആ വന്ന് ചമ്രം പടഞ്ഞിരിക്കുന്ന ആള്ക്കരെല്ലാം മൂപ്പര്ടെ പോളിസിയില്‍ ആകൃഷ്ടരായി വന്നതാണോ അതോ ചുളുവില്‍ "എ.സി ഡോര്‍മിറ്ററിയില്‍" ഇരുന്ന് ശരീരം തണുപ്പിക്കാന്‍ വന്നതാണോ? ഇനി ഇപ്പൊ ഇതാണ് ലേറ്റെസ്റ്റ് ട്രെന്‍ഡ്.... ഇപ്പൊ അണ്ണാ ഹസാരെ ആരായി? ഇനി ഇപ്പൊ താമര പാര്ട്ടിക്കാര് എന്ത് ചെയ്യും...ഏതായാലും ചീള് കേസ് ആയി പോയി..ഒരു മാതിരി കോളെജ് ഇലക്ഷനൊക്കെ എവിടെ നിന്നെങ്കിലും ഒരാളെ ഒപ്പിച്ചു കൊണ്ട് വരുന്നത് പോലെ........
ReplyDeleteഇന്ത്യയുടെ അടുത്തതവണത്തെ(കോണ്‍ഗ്രസ്സാണു ഭരിക്കുന്നതെങ്കില്‍ നൂറുവട്ടം) ധനകാര്യമന്ത്രിയാവാന്‍ എന്തുകൊണ്ടും പരമയോഗ്യന്‍....
ReplyDeleteബാബാ ഞങ്ങളെ കാത്തോളണേ.................
ന്യൂദല്‍ഹി: യോഗാചാര്യന് ബാബാ രാംദേവ് കേന്ദ്ര സര്‍ക്കാറുമായുണ്ടാക്കിയ രഹസ്യധാരണ പൊളിഞ്ഞു. ശനിയാഴ്ച ഇരുകൂട്ടരും തമ്മില്‍ നടത്തിയ ആശയവിനിമയത്തിലെ പിഴവിനിടെ ദല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തയാറാക്കിയ രഹസ്യകരാര്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ അബദ്ധത്തില്‍ പുറത്തുവിടുകയായിരുന്നു.
ReplyDeleteകപില്‍ സിബലിന്റെ നടപടിയില്‍ രോഷാകുലനായ ബാബാ രാംദേവ് നുണയനായ കപില്‍ സിബലുമായി ജീവിതത്തില്‍ ഇനിയൊരിക്കലും സംസാരിക്കില്ലെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടാതെ ഉപവാസം നിര്‍ത്തില്ലെന്നും പ്രഖ്യാപിച്ചു. രാംദേവിന്റെ പ്രയോഗത്തിന് പ്രതികരണമായി പരിധി വിടരുതെന്നും സര്‍ക്കാറിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും ആവശ്യപ്പെട്ട കപില്‍ സിബലിനോട് വേണമെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ ബാബ വെല്ലുവിളിച്ചു.
കോടികള്‍ ചെലവിട്ട് ഉപവാസത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ സ്ഥിതിക്ക് രണ്ടു ദിവസത്തേക്ക് ഉപവാസം നടത്താന്‍ അനുവദിക്കാമെന്നായിരുന്നു സര്‍ക്കാറും രാംദേവും തമ്മിലുണ്ടാക്കിയ ധാരണ. വെള്ളിയാഴ്ച ന്യൂദല്‍ഹിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബലും സുബോധ്കാന്ത് സഹായിയും നടത്തിയ അഞ്ചു മണിക്കൂര്‍ ചര്‍ച്ചയില്‍ രാംദേവില്നിന്ന് ഇത്തരത്തിലൊരു കരാര്‍ മന്ത്രിമാര്‍ എഴുതി വാങ്ങുകയായിരുന്നു. രാംദേവിന്റെ അടുത്ത സഹായി ബാലകൃഷ്ണയാണ് കരാറില്‍ പേരെഴുതി ഒപ്പുവെച്ചത്. സര്‍ക്കാര്‍ ഈ കരാര്‍ ശനിയാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ കപില്‍ സിബല്‍ പുറത്തുവിട്ടതോടെ തന്റെ വിളി കേട്ട് ദല്‍ഹിയിലെത്തിയ ലക്ഷത്തോളം വരുന്ന സ്വന്തം അനുയായികളെ രാംദേവ് അറിഞ്ഞുകൊണ്ട് കബളിപ്പിക്കുകയായിരുന്നെന്ന് വെളിപ്പെടുകയായിരുന്നു. സര്‍ക്കാര്‍ കരാര്‍ പുറത്തുവിട്ടത് യാദൃച്ഛികമായി ചെയ്തതാണോ ബോധപൂര്‍വം കളിച്ചതാണോ എന്നത് ഇനിയും വ്യക്തമായിട്ടില്ല. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ പോലെയായിരുന്നു ന്യൂദല്‍ഹിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഓഡിറ്റോറിയത്തില്‍ മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ നടത്തിയ വാര്‍ത്താസമ്മേളനം. കപില്‍ സിബലിന്റെ വാര്‍ത്താസമ്മേളനം തുടങ്ങിയപ്പോഴേക്കും ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചെന്നും സമരം അവസാനിച്ചെന്നും പ്രഖ്യാപിച്ച് രാംദേവും അനുയായികളും ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഉറപ്പ് എഴുതി നല്‍കാതെ തങ്ങളുമായുണ്ടാക്കിയ കരാര്‍ പുറത്തുവിട്ടുവെന്ന് അറിഞ്ഞ നിമിഷം ഉപവാസത്തിന് ആന്റി ക്ലൈമാക്സായി. രോഷാകുലനായ രാംദേവ് ഉപവാസം അവസാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ചു.
തുടര്‍ന്ന് വേദിയിലിരുന്ന് അനുയായികളെ സാക്ഷി നിര്‍ത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രാംദേവ് പതറി. രഹസ്യമാക്കി വെക്കാമെന്ന് പറഞ്ഞ് എഴുതി വാങ്ങിയ ഉറപ്പ് പുറത്തുവിട്ട കപില്‍ സിബലിനെ നുണയനെന്ന് വിളിച്ചു. ജൂണ്‍ ആറിന് ഉപവാസം അവസാനിപ്പിക്കാമെന്നും കത്ത് പുറത്തുവിടില്ലെന്നും സര്‍ക്കാര്‍ സമ്മതിച്ചതായിരുന്നു. പ്രധാനമന്ത്രിയുടെ സന്തോഷത്തിന് കൊണ്ടുപോകുകയാണെന്നും ആ കത്ത് ആര്‍ക്കും കാണിച്ചുകൊടുക്കില്ലെന്നു ഉറപ്പു നല്‍കിയിരുന്നെന്നും രാംദേവ് പറഞ്ഞു. രണ്ടു ദിവസത്തിനകം അവര്‍ ഉറപ്പ് ഇങ്ങോട്ടു എഴുതിത്തരുമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടേ ഈ ഉറപ്പ് പുറത്തുവിടൂ എന്ന് പറഞ്ഞ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് രാംദേവ് കുറ്റപ്പെടുത്തി.
ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം അവസാനിപ്പിക്കണമെന്ന് അനുയായികള്‍ ബഹളംവെച്ചതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് രാംദേവ് ഉപവാസം തുടര്‍ന്നു. അനുയായികളുടെ ആവേശം ആശയക്കുഴപ്പത്തിന് വഴിമാറിയതോടെ ഉപവാസത്തിന്റെ ചൈതന്യം നഷ്ടപ്പെടുകയും ചെയ്തു.
ആര്.എസ്.എസ് പിന്തുണ തെളിയിച്ച വിവാദത്തോടെയാണ് അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയുള്ള ഉപവാസത്തിന് യോഗാചാര്യന് ബാബാ രാംദേവ് തുടക്കമിട്ടത്.
ബാബരി ധ്വംസനക്കേസിലെ പ്രതിയും വിശ്വഹിന്ദു പരിഷത്തിന്റെ തീപ്പൊരിയുമായിരുന്ന സാധ്വി ഋതംബരയെ വേദിയിലിരുത്തിയാണ് ന്യൂദല്‍ഹിയിലെ രാംലീല മൈതാനിയില്‍ ബാബാ രാംദേവ് ഉപവാസത്തിന് തുടക്കം കുറിച്ചത്.
ഈ സ്വാമി ഏതാ മുതല്‍ .... കോടികള്‍ ചിലവിട്ടാണ് ഇത് സങ്കടിപ്പിച്ചതെങ്കില് അദ്ദേഹം തോള്ളയില്‍ കൊള്ലാത്തത്ര കോടികള്‍ ഈ ഒറ്റ ഇമെജിലൂടെ ഉണ്ടാക്കും!!!
ReplyDeleteന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ 'ക്ലാരിജസ്' പഞ്ച നക്ഷത്ര ഹോട്ടലില്‍ അടച്ചിട്ട മുറിയിലെ രഹസ്യധാരണ പുറത്തുവന്ന മുഹൂര്‍ത്തത്തില്‍ ബാബാ രാംദേവിന്റെ സമരം പ്രവചനാതീതമായ വഴിത്തിരിവിലെത്തി. സമരം തീര്‍ന്നാലും തുടര്‍ന്നാലും ഇരുകൂട്ടരും തമ്മില്‍ നടത്തിയ ഒത്തുകളി പകല്‍വെളിച്ചത്തില്‍ ലൈവാകുകയും ചെയ്തു.
ReplyDeleteവെള്ളിയാഴ്ച അഞ്ചു മണിക്കൂര്‍ നേരം നടത്തിയ ചര്‍ച്ച പൊളിഞ്ഞ ശേഷം ഉപവാസത്തില്‍ നിന്ന് രാംദേവിനെ പിന്തിരിപ്പിക്കാന് കേന്ദ്ര സര്‍ക്കാര്‍ രഹസ്യ സംഭാഷണവും നടത്തിയിരുന്നു. രാംദേവിന് നല്കിയ മുന്തിയ പരിഗണനക്ക് അടിവരയിട്ട് അദ്ദേഹത്തിന്‍െ പ്രധാന ആവശ്യങ്ങള്‍ അംഗീകരിച്ചതായി രാത്രി 9.30ന് പ്രധാനമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക വാര്‍ത്താകുറിപ്പ് പ്രസിദ്ധപ്പെടുത്തിയ ശേഷമായിരുന്നു ഈ സംഭാഷണം.
ഹോട്ടല്‍ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി കപില്‍ സിബലിനൊപ്പം സര്‍ക്കാറിനെ പ്രതിനിധാനം ചെയ്ത കേന്ദ്രമന്ത്രി സുബോധ് കാന്ത് സഹായ് ആയിരുന്നു അര്‍ധരാത്രി ബാബയുമായി വിലപേശല്‍ നടത്തിയത്.
എന്നാല്‍, ഇതൊന്നും വകവെക്കാതെ ശനിയാഴ്ച പുലര്‍ച്ചെ 4.50ന് ബാബാ രാം ദേവ് രാംലീലയിലെത്തി. ഭാരത് മാതാ കീ ജയ്, വന്ദേ മാതരം വിളികളാല്‍ മുഖരിതമായിരുന്നു അന്നേരം രാംലീല. അഞ്ച് മണിക്ക് ബാബ സ്വതസിദ്ധമായ തന്റെ യോഗമുറകള്‍ തുടങ്ങി. തലേന്നെത്തിയ അയ്യായിരത്തോളം അനുയായികളായിരുന്നു ഉപവാസം തുടങ്ങുമ്പോള്‍ രാംലീല മൈതാനിയിലുണ്ടായിരുന്നത്. ഉച്ച പിന്നിട്ടപ്പോഴേക്കും ഒരു ലക്ഷം പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള രാംലീല മൈതാനം പകുതിയിലേറെ ഭാഗം അനുയായികളെ കൊണ്ട് നിറഞ്ഞു.
ഉപവാസം തുടങ്ങുന്നതിന് മുന്നോടിയായി രാംലീല മൈതാനിയില്‍ അണികളെ അഭിമുഖീകരിച്ച ബാബ സമരവുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് തന്നെ തടയാനുള്ള ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ചു. ഗൂഢാലോചന ഇപ്പോള്‍ പറയുന്നില്ലെന്നും ശരിയായ സമയത്ത് അത് വ്യക്തമാക്കുമെന്നും ബാബ കൂട്ടിച്ചേര്‍ത്തു. ഈ സമരത്തിലൂടെ ഇന്ത്യ രക്ഷപ്പെടാന്‍ പോകുകയാണെന്ന് രാംദേവ് അവകാശപ്പെട്ടു.
ഉപവാസം നേരിടുന്നത് സംബന്ധിച്ച ഭാവി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈകീട്ട് കേന്ദ്ര മന്ത്രിമാരായ കപില്‍ സിബലും സുബോധ് കാന്ത് സഹായിയും കേന്ദ്ര ധനമന്ത്രി പ്രണബ്മുഖര്‍ജിയുമായി ചര്‍ച്ച നടത്തി.
ഇതിനുശേഷം കോണ്‍ഗ്രസിന്റെ ഉന്നത നേതൃയോഗവും പ്രശ്നം ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസത്തില്‍ നിന്ന് ഭിന്നമായി അല്പം സാവകാശത്തിലുള്ള രഹസ്യ നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച സ്വീകരിച്ചത്.
അണ്ണാ ഹസാരെയുടെ ജന്തര്‍ മന്തറും ബാബാ രാംദേവിന്റെ രാം ലീലയും തമ്മിലുള്ള വ്യത്യാസം വേറിട്ടുകാണുന്നുണ്ടായിരുന്നു. ജന്തര്‍ മന്തറിലേത് കേട്ടറിഞ്ഞെത്തിയ ജനക്കൂട്ടമായിരുന്നെങ്കില് രാം ദേവിന്റെ അനുയായികളെയല്ലാതെ പൊതുസമൂഹത്തിന്റെ പ്രാതിനിധ്യം രാംലീലാ മൈതാനിയില്‍ കാണാന്‍ കഴിഞ്ഞില്ല.
കപട സ്വാമിമാരും കൊള്ളക്കാരും മാഫിയകളും വാഴുന്ന ‘നമ്മുടെ സ്വന്തം ജനാധിപത്യം’ എന്നെന്നും പൂത്തുലഞ്ഞു നില്ക്കട്ടെ..
ReplyDeleteസ്വാമി എന്നു കേട്ടപ്പോള്‍ ചിലവന്മാര്ക്കുണ്ടാകുന്ന കടിക്കു മരുന്നില്ല തന്നെ...
ReplyDeleteഅണ്ണാ ഹസാരെ മുതല്‍ ഈ പറയുന്ന കള്ള സ്വമി വരെയുള്ളവര്‍ക്കു ജനാതിപത്യ മാര്‍ഗത്തിലൂടെ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ഇലക്ഷനില്‍ പങ്കെടുത്ത്, അല്ലെങ്കില്‍ കോടതി വഴി ജനാതിപത്യത്തെ നന്നാക്കുന്നതിനു പകരം ഒപ്പം കൂടിയ ആള്‍ക്കൂട്ടത്തിന്റെ ബലത്തില്‍ ഒരു സര്‍ക്കാറിനെ വെല്ലു വിളിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യ പാക്കിസ്താന് ആവുന്ന കാര്യം അതി വിദൂരമല്ല. ഇതിനെതിരെ ഒരു ഫേസ്ബൂക് വിപ്ലവം തുടങ്ങാന്‍ സമയമായി എന്നു തോന്നുന്നു.
ReplyDeleteബാബരി മസ്ജിദ് ധ്വംസനം, അടിയന്തിരാവസ്ത, ഗുജറാത്ത് കലാപം, എന്നിവയെക്കാള്‍ ഇത്യയുടെ കെട്ടുറപ്പിനു പതിന്മടങ്ങു ഭീകരമായ വെല്ലുവിളിയായി മാത്രമേ ഇതിനെ ഒരു ജനാതിപത്യ വിശ്വാസിക്കു കാണാന്‍ ഒക്കൂ.
+++
ഗാന്ധിജി ചെയ്ത സമരങ്ങള്‍ ഒരു വിദേശ ശക്തിയോടാണു എന്നു മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇല്ലാത്ത ആള്‍ക്കൂട്ടം ഗാന്ധിയന്‍ സമരം എന്നും പറഞ്ഞു ആളാവാന്‍ ശ്രമിക്കുന്ന ഇത്തരമാളുകള്‍ക്ക് ഓശാന പാടുന്നതു കാണുമ്പോള്‍ പുഛമല്ല സങ്കടമാണു തോന്നുന്നതു, രാജ്യത്തിന്റെ ഭാവിയോര്‍ത്ത്....
++
ഈ കള്ള സ്വാമിയെ പറ്റി പലരും പറഞ്ഞ സ്തിതിക്കു ഞാന്‍ പ്രത്യേകമൊന്നും പറയുന്നില്ല :)
-
വഴിപോക്കന്
നേതൃദാരിദ്ര്യം എന്നത് ലോകം മുഴുവന്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്. ഒരു നേതൃത്വം ഉണ്ടാവുക എന്നത് സാമൂഹ്യ ജീവിയായ മനുഷ്യന്റെ നൈസര്‍ഗികമായ തേട്ടവുമാണ്. മഹോന്നതര്‍ എന്ന് കരുതപ്പെടുന്ന ആളുകളില്‍ നിന്നും, നല്ലതെന്ന് അറിയപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്ക് സുഗന്ധമോ, സുഖമോ അല്ല ഉള്ളത്. ഇവിടെയാണ്, രാം ദേവുമാര്ക്ക് മാര്‍ക്കറ്റു ഉയരുന്നത്, ഈയൊരു അവസ്ഥാ വിശേഷമാണ് അവര്‍ ചൂഷണം ചെയ്യുന്നതും.
ReplyDeleteപെയ്ഡ് ന്യൂസിന്റെ പുതിയ കാലത്ത് ഇത്തരക്കാര്‍ പ്രോജെക്ട്ടു ചെയ്യപ്പെടും. ഇറോം ശ്ര്മിളയും, മേധാ ദീദിയും വിസ്മരിക്കപ്പെടും. മലയാളിയുടെ പ്രബുദ്ധതയെ കൊഞ്ഞനം കുത്തി, അന്ധവിശ്വാസത്തിന്റെ കോശങ്ങള്‍ സമൂഹത്തില്‍ പരത്തുവാന്‍ വേണ്ടി പോകുന്ന കേശപ്പള്ളിയുടെ പിറകിലുള്ള നാടകങ്ങളെക്കുറിച്ച്, കച്ചവട താല്പര്യങ്ങളെക്കുറിച്ച് മീഡിയയും, രാഷ്ട്രീയക്കാരും മിണ്ടാതിരിക്കുന്നതും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.
അണ്ണാഹസാരെ ഉയര്‍ത്തിവിട്ടൊരു ജാഗരണം പ്രതീക്ഷകളുടേതായിരുന്നു. മഹാരാഷ്ട്രയിലെ ഒരു ചെറിയ ക്ഷേത്രത്തിനു ചാരിയ ഒറ്റമുറിയില്‍ നിന്നും അദ്ദേഹം അഴിമതിക്കെതിരെ ശബ്ദിച്ചു. അനേകം മന്ത്രിമാരെയും, അഴിമതിക്കാരായ ഉദ്യോഗസ്ഥരെയും അദ്ദേഹം രാജിവെപ്പിച്ചു. എയര്ക്കണ്ടീഷന്ട് സമരപ്പന്തലിലെ നാടകവും, നാടകത്തിന്റെ തിരക്കഥയും ആളുകള്‍ക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു എന്നത് അതിശയിപ്പിക്കുന്ന പ്രബുദ്ധതക്ക് ഉദാഹരണം.
എസ്റ്റാബ്ലിഷ്മെന്റിനെതിരെയുള്ള വിരല്‍ ചൂണ്ടലുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത കൈവരുന്നു എന്ന വസ്തുത ശ്രദ്ധാര്‍ഹവും , ശുഭോദര്‍ക്കവും ആണ്. പക്ഷെ, അതിനു ആര് നേതൃത്വം നല്‍കും എന്നൊരു ചോദ്യം ഉത്തരം നല്കപ്പെടാതെയിരിക്കുന്ന ഒരു സ്ഥിതിവിശേഷം നിലവിലുണ്ട്. 'വലതു പക്ഷം' കൂടുതല്‍ വലത്തോട്ടും, ഇടതു പക്ഷം കൂടുതല്‍ വേഗത്തില്‍ വലത്തോട്ടേക്കും പരിവര്‍ത്തിക്കപ്പെടുന്ന ഒരു കാലസന്ധിയില്‍ രാം ദേവുമാര്‍ 'രാമനും, റഹീമും ' ആകുന്ന അവസ്ഥാവിശേഷം ഭീതിദമെന്നെ പറയാനൊക്കൂ.
വാല്: ഇന്നലെ അമൃതാ ടീവിയുടെ അവാര്‍ഡ്ദാനച്ചടങ്ങിന്റെ ദൃശ്യങ്ങള്‍ കണ്ടു. അണ്ണാ ഹസാരെയും, എം. ടി. യും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഹസാരെയുടെ പ്രസംഗം ആവേശ
മുണര്ത്തുന്നതായിരുന്നു. സംസാര മധ്യേ അദ്ദേഹം, തനിക്കു ലഭിച്ച ഒരു കൂടി രൂപയുടെ അവാര്‍ഡ് താന്‍ നിരസിച്ചിട്ടുണ്ടെന്നു ആവര്‍ത്തിച്ചു പറഞ്ഞു. ചെയ്ത നല്ല കാര്യങ്ങള്‍ എടുത്തു പറയുന്നത് ഒരു മഹാനുഭവന് ഭൂഷണമോ?
ബഷീര്‍ സാബ് എല്ലാ സ്വാമിമാരെയും അങ്ങ് അടച്ചു പറഞ്ഞു എന്ന് തോന്നുന്നു. പോസ്റ്റിലെ പരിഹാസം അല്പം കൂടിപോയില്ലേ ? എല്ലാ സ്വാമിമാരും സതോഷ് മാധവന്മാര് ആണ് എന്ന് ഒരു ധ്വനി ഉള്ളപോലെ..
ReplyDeleteസ്വാമിയുടെ ഉദ്ദേശങ്ങള്‍ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അതില്‍ എന്താണ് തെറ്റ്. ? ഈ സ്വാമിയേ പറ്റി എന്നെപോലെ തന്നെ ഒരുപാട് പേര് ഇപ്പോഴാണ് കേള്‍ക്കുന്നത്. സ്വാമിയേ പറ്റി വികി പീഡിയയില് വായിച്ചുള്ള അറിവേ ഉള്ളു.http://en.wikipedia.org/wiki/Swami_Ramdev അത് ശരിയാണോ എന്നറിയില്ല.. എന്നാല്‍ അതില്‍ പറഞ്ഞതുപോലെ ആണെകില്‍ താങ്കളുടെ ഈ പരിഹാസത്തിനു പാത്രമാകേണ്ട ആള് അല്ല എന്ന് തോന്നുന്നു.
സ്വാമി യോഗയിലൂടെയോ മരുന്ന് കച്ചവടതിലൂടെയോ പണം ഉണ്ടാക്കി എന്ന് തന്നെ വെക്കുക. കള്ളപ്പണം എന്ന വിഭാഗത്തില്‍ പെടുമോ അത് ? അങ്ങനെ എങ്കില്‍ ഇവിടെ മുഴുവന്‍ കള്ളപ്പനക്കാര് എന്നെ പറയാനുള്ളൂ ! ഗള്‍ഫില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പണം മുടക്കിയിട്ടുള്ള രാഷ്ട്രീയാക്കരെക്കാള് ഭേദമല്ലേ ഇത് ?
സ്വാമി ഇടപെട്ടാലും, ആസാമി ഇടപെട്ടാലും ഇവിടെ എന്തെങ്കിലും നന്മ നടക്കുന്നുണ്ടോ എന്ന് നോക്കിയാല്‍ പോരെ നമ്മള്‍ക്ക് ?
@പത്രക്കാരന്
ReplyDeleteഅതെങ്ങനാ പത്രക്കാരാ ഹിന്ദുത്വം എന്ന് പറഞ്ഞാലുടൻ അത് വർഗീയതയും പറയുന്നവൻ വർഗീയ വാദിയും ആകുന്നത്?
ക്രിസ്ത്യാനികളും മുസ്ലീമുകളും അവരുടെ ജാതിയെ പറ്റിയോ മതത്തെയോ പറ്റി പറഞ്ഞാൽ ഒരു കുഴപ്പവുമില്ലാ എന്നാണോ??
ഈ ഹൈടെക് സമരനാടകം വല്ലാതെ ഏശാതെ പോയത് ആശാവഹമായ ഒരു മാര്യമാണ്!
ReplyDeleteഅങ്ങനെ ആ സത്യാഗ്രഹത്തിന്റെ(എന്തരോ എന്തോ?) കാര്യത്തില്‍ തീരുമാനമായി. പാത്രിരാത്രി പോലീസിനെ വിട്ടു പുള്ളിയെ അറസ്റ്റ് ചെയ്തു. കിടന്നുറങ്ങിയവരെ തല്ലിയോട്ടിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിഡ്ഢിയായ സര്‍ക്കാര്‍ ആണ് ഇതെന്ന് ഇന്നലെ തെഹല്കയിലെ ഒരു ചേച്ചി ഒരു ചാനലില്‍ വന്നു പറഞ്ഞപ്പോള്‍ എനിക്ക് അത്ര ബോധ്യം വന്നില്ല. എന്നാല്‍ ഇപ്പോള്‍ നല്ല ബോധ്യമായി.
ReplyDeleteശബ്ദങ്ങള്‍: ചില ഫൈവ് സ്റ്റാര്‍ സത്യാഗ്രഹ പരീക്ഷണങ്ങള്‍...!!!
http://anoopesar.blogspot.com/2011/06/blog-post_05.html
ബഷീറേ ഫീലിങ്ങതേല് തട്ടിയെങ്കില്‍ ക്ഷമിക്കു... ഞാന്‍ ഉദ്ദേശിച്ചത് നിങ്ങളുടെ കുഞ്ഞാലി സാഹിബിനും ബ്ലോഗുണ്ട് എന്ന ലേഖനമാണ്..... ഒരു സ്വന്തക്കാരനാണ് സാഹിബിനെതിരെ രംഗത്ത് വന്നത്.... തെളിവില്ല എന്ന സാമാന്യ തത്വത്തില്‍ അദ്ദേഹത്തെ താങ്കള്‍ അനുകൂലിച്ചതിനു ഞാന്‍ ഒരു തെറ്റും കാണുന്നില്ല.... പക്ഷെ കണ്ണുമടച്ച് മറൊന്നും ആലോചിക്കാതെ സാഹിബിനു താങ്കള്‍ സപ്പോര്‍ട്ട് കൊടുത്തു..... അതിലെ രാഷ്ട്രീയം എനിക്കറിയാം .... താങ്കളുടെ രാഷ്ട്രീയ നിലപാടില്‍ എനിക്ക് വിരോധവും ഇല്ല.... അതൊക്കെ താങ്കളുടെ ഇഷ്ടമാണ്.... പക്ഷെ താങ്കളുടെ ഇഷ്ടം എന്റെ ഇഷ്ടം ആവണമെന്ന് ശഠിക്കരുത്.... ഞാന്‍ ഉദ്ദേശിച്ച കള്ളന്മാര് എന്ന പ്രയോഗം എന്റെ നിലപാടാണ്.... അതിനു ഇപ്പോഴും മാറ്റമില്ല ..... സ്വാമി പരംയോഗ്യനാണ് എന്ന അഭിപ്രായം എനിക്കില്ല.... സ്വാമി ഇന്നലെ രണ്ടു മനിക്കൂരതെക്കു നിരാഹാരം നിര്‍ത്തി വച്ചതിനെ പരിഹസിച്ചു ഫേസ്ബുക്കില്‍ ഒരു നോട്ട് ഇട്ടതാണ് ഞാന്‍..... ഞാന്‍ സ്വാമി അനുകൂലിയായി സംസാരിക്കുകയും അല്ല.... അയാളുടെ സ്വാമി എന്ന പരിവേഷം നമ്മുക്ക് തല്‍ക്കാലത്തേക്ക് മാറ്റിവെയ്ക്കാം.... ഒരു കച്ചവടക്കാരന് അഴിമാതിക്കാരന് ആവണമെന്ന് നിര്‍ബന്ധം ഉണ്ടോ? അയാള്‍ അഴിമതിക്കെതിരെ ശബ്ദിക്കരുത് ഏതെങ്കിലും നിയമപുസ്തകത്തില്‍ എഴുതി വച്ചിട്ടുണ്ടോ.... അയാള്‍ മുടക്കിയ കോടികള്‍ അയാള്‍ അയാളുടെ കച്ചവടത്തില്‍ കൂടി നെടിയാതാനെങ്കില് അതില്‍ എന്ത് തെറ്റാനുള്ളത്.... എനിക്ക് മനസിലാകാത്ത വിഷയം ഇതാണ്.... പറഞ്ഞു തന്നാലും....
ReplyDelete@ Noushad Kuniyil അതെ, ഹസാരെയുടെ തിളക്കം ചിലപ്പോഴെക്കെ മങ്ങിപ്പോകുന്നു. അദ്ദേഹത്തെയും ഇനി ആരെങ്കിലും ഹൈജാക്ക് ചെയ്യുമോ എന്ന് പേടിക്കണം.
ReplyDelete@ Villagemaan
>>>ബഷീര്‍ സാബ് എല്ലാ സ്വാമിമാരെയും അങ്ങ് അടച്ചു പറഞ്ഞു എന്ന് തോന്നുന്നു<<<.
ഇല്ല, ഒരിക്കലുമില്ല. അങ്ങനെയൊരു ധ്വനി എന്റെ എഴുത്തിനു വന്നിട്ടുണ്ട് എന്ന് കരുതുന്നില്ല. ഏത് മതത്തില്‍ പെട്ടവരായാലും നല്ല പുരോഹിതന്മാരെയും സന്യാസിമാരെയും നാം ബഹുമാനിച്ചേ പറ്റൂ. ഒരു ബഹുമത സമൂഹത്തില്‍ പൊതുജനങ്ങളെ കൂടുതല്‍ വൈകാരികമായി ഇളക്കി വിടാത്ത മത നേതാക്കളാണ് നമുക്ക് ആവശ്യം. ഈ ബാബയുടെ കഴിഞ്ഞ കാല പ്രസ്താവനകളും നിലപാടുകളും പരിശോധിച്ചാല്‍ അദ്ദേഹം ഏത് വിഭാഗത്തില്‍ പെടുമെന്ന് മനസ്സിലാക്കാവുന്നതാണ്. ബാബ രാംദേവ് നല്ല രൂപത്തില്‍ കച്ചവടം നടത്തുന്ന ഒരു കച്ചവടക്കാരന് മാത്രമാണ് എന്നുണ്ടെങ്കില്‍ അതിനെ എതിര്‍ക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ സംഗതികള്‍ അങ്ങിനെയാണോ?. ഒരു വ്യക്തിയെ വിമര്‍ശിക്കുന്നതിനെ സാമാന്യവത്കരിച്ചു റൂട്ട് മാറ്റുന്നത് ശരിയല്ല എന്നാണു എന്റെ പക്ഷം.
@ Sreejith kondottY/
ReplyDelete>>>ഇത്തരം കള്ള നാണയങ്ങളുടെ വാക്കുകള്‍ക്ക് സമൂഹം മുഖം നല്കാതിരിക്കുകയാണ് വേണ്ടത്. യഥാര്‍ത്ഥ കുറ്റക്കാര്‍ ഹസാരെമാരോ, ബാബാ മാരോ ഒന്നും അല്ല. കള്ളപ്പണക്കാര്‍ക്കും, അഴിമാതിക്കാര്ക്കും സംരക്ഷണം നല്കുന്ന ഭരണവര്‍ഗം തന്നെയാണ് മുഖ്യപ്രതി<<<<
ഒന്നാം പ്രതി ഭരണവര്‍ഗമാണെന്ന നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു. വലതായാലും ഇടതായാലും അവരെ രാഷ്ട്രീയം നോക്കാതെ എതിര്‍ക്കുന്ന ഒരു യുവതലമുറയുടെ പതുക്കെയുള്ള രംഗപ്രവേശം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
@ anoopamon
ഇവിടെ ലിങ്ക് നല്കിയ താങ്കളുടെ ബ്ലോഗ് വായിച്ചു. ഈ വിഷയത്തില്‍ ശ്രദ്ധേയവും പാകതയാര്ന്നതുമായ ചില നിരീക്ഷണങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഒഴുക്കുള്ള ആ ഭാഷാ ശൈലിയും ഇഷ്ടപ്പെട്ടു.
"ഗാന്ധിജി ചെയ്ത സമരങ്ങള്‍ ഒരു വിദേശ ശക്തിയോടാണു എന്നു മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇല്ലാത്ത ആള്‍ക്കൂട്ടം ഗാന്ധിയന്‍ സമരം എന്നും പറഞ്ഞു ആളാവാന്‍ ശ്രമിക്കുന്ന ഇത്തരമാളുകള്‍ക്ക് ഓശാന പാടുന്നതു കാണുമ്പോള്‍ പുഛമല്ല സങ്കടമാണു തോന്നുന്നതു, രാജ്യത്തിന്റെ ഭാവിയോര്‍ത്ത്........"
ReplyDeleteഅഹിംസയില്‍ അധിഷ്ടിതമായ സത്യഗ്രഹ/ നിരാഹാര സമരങ്ങള്‍ ഗാന്ധിയന്‍ മാതൃകയില്‍ ഉള്ള സമരങ്ങള്‍ തന്നെയാണ്. ഹസാരെ ജീവിതത്തിലും, പ്രവര്‍ത്തിയിലും ഒരുപരിധി വരെ ഗാന്ധിയനും ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗാന്ധിജി വൈദേശിക ശക്തികളോട് മാത്രമാണ് സമരം ചെയ്തത് എന്നത് പുതിയ അറിവാണ്..!! ഗാന്ധിയന്‍ സമരങ്ങള്‍ തദ്ദേശീയമായി നടപ്പാക്കാന്‍ കഴിയാത്തവ ആണോ എന്നും അറിയില്ല. (ഞാന്‍ ഗാന്ധിയന്‍ സമരങ്ങളോട് യോജിപ്പുള്ള ആളല്ല എന്നും അറിയിക്കുന്നു)
http://madhyamam.com/news/85156/110605
ReplyDeleteമദനിയെയും ജമാതിനെയും നന്നായി വിമര്‍ശിച്ചു ബഷീര്ക എഴുതിയപ്പോള്‍ കയ്യടിച്ച എല്ലാ നീര്വിലക്കാന്മാരും സ്വാമിമാരെക്കുറിച്ച് പറഞ്ഞപ്പോള്‍ തനി സ്വഭാവം കാണിച്ചു അല്ലേ. കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ഇവന്മാരുടെയൊക്കെ ശരിക്കുള്ള നിറം ശ്രദ്ധിക്കണേ ബഷീര്ക. ധൈര്യമായി എഴുതിക്കോ. നിഷ്പക്ഷ വായനക്കാര്‍ നിങ്ങളോടൊപ്പ മുണ്ടാകും.
ReplyDelete"കോഴി കട്ടവന്റെ തലയില്‍ പൂട കാണും എന്ന് പറഞ്ഞ പോലെയാണ് കോണ്‍ഗ്രസ്സുകാരുടെ കാര്യം. അഴിമതി എന്ന് എവിടെ കേട്ടാലും അവര്‍ തലയില്‍ തപ്പി നോക്കും."
ReplyDeleteകൊള്ളാം.
മൂക്കുംതോറും ചെള്ളാവും എന്നൊരു ചൊല്ലുണ്ട്. അതാണിപ്പോ ഇന്ത്യയുടെ സ്ഥിതി. തിയറ്ററുകളില്‍ ആളുകള്‍ കുറയുന്നതിന്ന് പറഞ്ഞിട്ട് കാര്യമില്ല. രാവിലെ എഴുന്നേല്ക്കുമ്പോള് കോമഡി ഫിലിം കണ്ട ത്രില്ലാണ് എല്ലാര്ക്കും. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് റാങ്ക് ഉണ്ടല്ലോ, അതൊഴിവാക്കാന് ആരും മെനക്കെടേണ്ടാ.... പ്ലീസ്
ReplyDelete@ നീര്വിളാകന്
ReplyDelete>>> പക്ഷെ താങ്കളുടെ ഇഷ്ടം എന്റെ ഇഷ്ടം ആവണമെന്ന് ശഠിക്കരുത് <<<
ഇപ്പോള്‍ വാദി പ്രതിയായോ? അങ്ങനെയൊരു വാശിയുടെ ശൈലി നിങ്ങള്‍ക്കുള്ള എന്റെ പ്രതികരണത്തില്‍ ഒട്ടും ഇല്ലായിരുന്നു. ശ്രദ്ധേയനായ ഒരു എഴുത്തുകാരന് ആയ താങ്കള്‍ക്കു എന്റെ നിലപാടിനോട് ശക്തമായി വിയോജിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ നിങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴെല്ലാം ഞാന്‍ അതിനു 'യെസ്' പറയണം എന്നുണ്ടോ?. ഇനി താങ്കളുടെ ചോദ്യത്തിലേക്ക്. ബാബ രാംദേവിന്റെ കൈവശമുള്ള കോടികള്‍ അദ്ദേഹം മാന്യമായ കച്ചവടം നടത്തി ഉണ്ടാക്കിയതാണ് എന്ന് താങ്കള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടാണ് കള്ളപ്പണത്തിനെതിരായി സമരം ചെയ്യാന്‍ അയാള്‍ക്ക് അവകാശമുണ്ടെന്ന് നിങ്ങള്‍ പറയുന്നത്. എന്നാല്‍ പലര്‍ക്കും അദ്ദേഹത്തിന്റെ പണസ്രോതസ്സുകളെക്കുറിച്ച് അത്ര വിശ്വാസം പോര. എതിര്‍പ്പിന്റെ കാരണം അതാണ്.
എല്ലാം ഒരു മായ
ReplyDeleteഅഴിമതിക്കെതിരായ ഒരു പ്രായോഗിക നിയമ നിര്‍മാണമാണ് അണ്ണ ഹസാരെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാബ രാംദേവ് ഉന്നയിച്ചവയില് പലതും മുദ്രാവാക്യങ്ങളും ഏറെ ചിരിക്കു വക നല്കുന്ന തമാശകളുമാണ്. വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്ക് കൊണ്ട് വരിക എന്നതാണ് അതില്‍ പ്രധാനം. അതിന്റെ പ്രായോഗിക പ്രസക്തി നമുക്കെല്ലാവര്‍ക്കും അറിയാവുന്നതെയുള്ളൂ. മറ്റൊന്ന് വിദേശത്തുള്ള ഇന്ത്യക്കാരുടെ അന്യായ സ്വത്തുക്കള്‍ രാജ്യം കണ്ടുകെട്ടുക എന്നതാണ്. ഉറക്കെ വിളിക്കാന്‍ പറ്റിയ ഒരു മുദ്രാവാക്യം എന്നതില്‍ കവിഞ്ഞു ഇതിനൊരു പ്രസക്തി ഉണ്ടോ? അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടു നിരോധിക്കുക, ഇംഗ്ലീഷ് ഒഴിവാക്കി ഹിന്ദി നിര്‍ബന്ധം ആക്കുക തുടങ്ങിയവയാണ് മറ്റു പ്രധാന ആവശ്യങ്ങള്‍. (ഹി..ഹി..) പശുക്കളെ കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കുക, എയിഡ്സ് കാന്‍സര്‍ എന്നിവയ്ക്ക് ആയുര്‍വേദ ഗുളികകള്‍ പ്രചരിപ്പിക്കുക തുടങ്ങിയ പുള്ളിയുടെ മുന്‍ കാല ഡിമാന്‍ഡുകള്‍ ഇപ്പോഴത്തെ പട്ടികയില്‍ ഇല്ല. അത്രയും ഭാഗ്യം!!!.
ReplyDeleteപൊലീസ് നടപടി അപലപനീയം: സിപിഐ എം
ReplyDeleteന്യൂഡല്‍ഹി: രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന പൊലീസ് നടപടിയെ സിപിഐ എം അപലപിച്ചു. പൊലീസ് നടപടി ദീര്‍ഘവീക്ഷണമില്ലാത്തതാണ്. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്. ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന പൊലീസ് നടപടി അനാവശ്യമാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ , രാംദേവും കേന്ദ്രസര്‍ക്കാരും സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുംചെയ്തു. രാംദേവ് ആവശ്യമുയര്‍ത്തിയ രീതിയും സര്‍ക്കാരുമായുള്ള ഇടപെടലുകളും സര്‍ക്കാരില്‍നിന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍വലിക്കാമെന്ന രഹസ്യധാരണയും അത് ലംഘിച്ച് സമരം നീട്ടിയതും മറ്റും ഇതാണ് കാണിക്കുന്നത്. സര്‍ക്കാരും രാംദേവും പിന്നാമ്പുറത്തു വച്ചുണ്ടാക്കിയ ഒത്തുതീര്‍പ്പ് പൊളിഞ്ഞു. അതോടൊപ്പം സര്‍ക്കാരിന്റെയും രാംദേവിന്റെയും വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടു. സത്യഗ്രഹപ്പന്തലില്‍ വര്‍ഗീയ ശക്തികളുടെ സാന്നിധ്യം രാംദേവിന്റെ ആശയപരമായ പക്ഷപാതിത്വം വ്യക്തമാക്കി. കള്ളപ്പണം ഇല്ലാതാക്കേണ്ടതും ഇന്ത്യന്‍ പൗരന്മാര് വിദേശത്ത് നിക്ഷേപിച്ച കള്ളപ്പണം തിരിച്ചുകൊണ്ടുവരേണ്ടതും ഗൗരവമുള്ള വിഷയമാണ്. അതില്‍ പൊതുജനങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ടാകുന്നത് സ്വാഭാവികമാണ്. വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്് സുപ്രീംകോടതിതന്നെ വിമര്‍ശിച്ചതാണ്. കോണ്‍ഗ്രസ് പാര്‍ടിക്കും യുപിഎ സര്‍ക്കാരിനും കള്ളപ്പണപ്രശ്നം പരിഹരിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് ഇത് വ്യക്തമാക്കുന്നു. കള്ളപ്പണം രാജ്യത്തേക്ക് കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുകയും കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.
പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം
ReplyDeleteന്യൂഡല്‍ഹി: ബാബ രാംദേവിന്റെ സമരശൈലിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് മാറിനിന്നവര്‍പോലും പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തുവന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണ് ചെയ്തതെന്ന അഭിപ്രായം ശക്തമായി ഉയര്‍ന്നു. പൊലീസ് നടപടി ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതാണെന്ന് അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനെ പാഠം പഠിപ്പിക്കുന്നതിനായി പൗരസമൂഹം രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. പൗരസമൂഹത്തിലെ മറ്റ് അംഗങ്ങളുമായി ഭാവി പരിപാടി സംബന്ധിച്ച് കൂടിയാലോചന നടത്തിവരികയാണ്. രാംദേവിന്റെ സമരത്തില്‍ അപാകതകളുണ്ടാകാം. എന്നാല്‍ , പ്രകോപനമൊന്നും ഇല്ലാതെ അര്‍ധരാത്രി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടെ മര്‍ദിക്കുന്നത് ജനാധിപത്യത്തെ മലീമസമാക്കുന്ന നടപടിയാണെന്നും ഹസാരെ പറഞ്ഞു. തിങ്കളാഴ്ച ചേരാനിരിക്കുന്ന ലോക്പാല്‍ ബില്‍ കരട് രൂപീകരണസമിതി യോഗത്തില്‍ പങ്കെടുക്കുന്നതാണോ അതോ ഭരണഘടനാമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതാണോ പ്രധാനമെന്ന് പൗരസമിതി അംഗങ്ങള്‍ ചിന്തിക്കണമെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞു. രാംലീല മൈതാനിയിലെ സംഭവം മൗലികാവകാശത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും അടിയന്തരാവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണെന്നും ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ പറഞ്ഞു. യോഗാഭ്യാസം നടത്താനല്ല മൈതാനം ആവശ്യപ്പെടുന്നതെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് അതിന് അനുമതി നല്‍കിയതെന്ന് ഹെഗ്ഡെ ചോദിച്ചു. പൊലീസ് നടപടി ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സാമൂഹ്യപ്രവര്‍ത്തക മേധ പട്കര്‍ പറഞ്ഞു. പ്രശ്നം വഷളാക്കിയതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു. അഴിമതിവിരുദ്ധ സമരങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെയും പാര്‍ലമെന്റിനെയും വിശ്വാസത്തിലെടുക്കാതെ അണ്ണാ ഹസാരെയും രാംദേവിനെയും പോലുള്ളവരുമായി നേരിട്ട് ഇടപെടുന്ന യുപിഎ സര്‍ക്കാര്‍ ജനാധിപത്യപ്രക്രിയയെ അട്ടിമറിക്കുകയാണ്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് രാംദേവ് സമരം നടത്തുന്നതെന്ന് തുടക്കത്തില്‍ത്തന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്നും രാജ ചോദിച്ചു. സമാധാനപരമായ ഉപവാസ സമരത്തിനു നേരെയുണ്ടായ കടന്നുകയറ്റത്തിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വലിയ അക്രമിയായി മാറിയിരിക്കുകയാണെന്ന് സമാജ്വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവ് പറഞ്ഞു. പൊലീസ് നടപടി നഗ്നമായ ഫാസിസമാണെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു. വെറുതെ നോക്കിനില്ക്കാതെ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ തയ്യാറാകണം. ജാലിയന്‍വാലാ ബാഗിനെ അനുസ്മരിപ്പിക്കുന്നതാണ് പൊലീസ് നടപടിയെന്നും അദ്വാനി പറഞ്ഞു.
@ sreejith
ReplyDelete>>ഗാന്ധിയന്‍ സമരങ്ങള്‍ തദ്ദേശീയമായി നടപ്പാക്കാന്‍ കഴിയാത്തവ ആണോ എന്നും അറിയില്ല. ഞാന്‍ ഗാന്ധിയന്‍ സമരങ്ങളോട് യോജിപ്പുള്ള ആളല്ല എന്നും അറിയിക്കുന്നു<<
ഗാന്ധിയന്‍ സമരമുറകള്‍ തീര്‍ച്ചയായും ഇന്നും പ്രസക്തം തന്നെ. പക്ഷെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് അതില്‍ താല്പര്യം ഇല്ല എന്ന് മാത്രം. പൊതു മുതല്‍ തല്ലി തകര്‍ത്തും, പൊതുജനത്തെ വലച്ചും ഉള്ള സമര മുറ കലോടനാല്ലോ ഇടതു പക്ഷത്തിനു പ്രിയം. വലതു പക്ഷം ആണെങ്കില്‍ മേല്‍ നോവാതെ ജനത്തെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്ന് നോക്കും. രണ്ടായാലും ജനത്തിനാണ് തലവലി.
അഞ്ചു വര്‍ഷത്തേക്ക് ഇനി തൊഴില്‍ ഇല്ലയ്മാക്കും, വിലക്കയറ്റത്തിനും ഒക്കെ ഇനി ജനദ്രോഹ സമര മുറകള്‍ ആവാം,. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷം ഇതൊന്നും ഇല്ലാതിരുന്ന ഒരു സ്ഥലമായിരുന്നല്ലോ ഇത് !
ഗാന്ധിയന്‍ സമരമുരകലെക്കാള് പാര്‍ട്ടി വളര്‍ത്താന്‍ സഹായിക്കുന്നത് പൊതു മുതല്‍ തല്ലി തകര്തുള്ള സമരമാണ് . ശ്രദ്ധ പിടിച്ചു പറ്റാന്‍ നല്ലതും !
ജാലിയന്‍ വല ബാഗിനെ അനുസ്മരിപ്പിക്കുന്നതാണ് പോലും ഈ സംഭവം എന്നു ബാബാ ജി ..
ReplyDeleteസ്കൂള്‍ ഡ്രോപ്പ് ഔട്ട് ആയ ബാബാ ജി ക്ക് ജാലിയന്‍ വാല ബാഗിനെ പറ്റി ആരോ തെറ്റായി പഠിപ്പിച്ചു കൊടുത്തു എന്നാണ് തോന്നുന്നത് ..
അത് കൊണ്ടാണ് പോലും അദ്ദേഹം പോലീസെ എത്തിയപ്പോള്‍ സ്ത്രീ കളുടെ ഇടയില്‍ കയറി ഒളിച്ചത്..
തീര്‍ന്നില്ല പൂരം പെണ്ണുങ്ങളുടെ വസ്ത്രവും എടുത്തു അണിഞ്ഞു കളഞ്ഞു ...
ബാബാ ജി അങ്ങ് ധീരനായ " പോരാളി " തന്നെയാണ്
ഒരായിരം മഞ്ഞ കലര്‍ന്ന അഭിവാദ്യങ്ങള്‍
anonymus aayi abiprayam koduthathil kshamikkuka..
ReplyDeleteFirst of all how many in this discussiion Know about Baba Ramdev? I feel no one, Idea is he is wearing Safron dress, and many blabber just becuase of that. I Came to know about him from 2005 onwards, where he conducts Yoga Classes. When he talk about black money , people are asking how he made his money. He made the money by preaching Yoga, and that is what many of them in group does for their livelihood. When you do some work( even services are charged now) and earn money which is not anti social. If there is a goverment it is their duty to make sure, that the welth is being taxed. If goverment and Cong criticising him with illegal money issue, they can better resign and go. let me come to my points.
ReplyDelete1) Why Kapil sibal and other high profile ministers went and discussed with him, if they knew that he is fraud?
2) If Cong is using Baba as a weapon against Anna Hazare, I dont know what to say. If a democratically elected goverment is doing some pimping for derailing a noble process, it is highly condemnable.
3) TRUST Fundemental for any living species in the world. When Cong give some assurance to Anna to end his hunger strike. Where are they with their promise now? They cheated the civil society, that is why nobody is believing our topmost elected representative. Which is very bad for a country. Baba and Anaa and many wanted goverement to give it writing. Look at the trust they have in our PM. FM, and others....
4) If RSS, CPIM, BJP and others supports for a good cuase, is it bad? How long our opposition party is asking for brining the Money back to India( Now many when they are in rule, what they did? Same sarcastic question. If that is the case no one will be doing anything)What was the steps Govt has taken?
5) 700 crores of 2G spectrum scam with Maran, he is still in ministry and there some( Dig vijay) talks about baba , dont they have shame?
6) 1 year back our FM went and attended a marriage in TN, where the fathers assets is declared in parliment as 10 cr and the marraige expense is calculated as~40 cr. Is he a FM or something else???
7) How many of you went atleast one day for Annas protestation in any part of India? I asked this just becuase, today Anna is great, when he does the Satyagraha what is the support he gained from south India?
@above
ReplyDeletei think basic tenant of yoga is aparigraha...how aparigrah is correlate with accepting islands having huge price ...? correlation between basic concepts of yoga and his deeds is Zero..ofcourse zero is donated by our ancestors..!!!
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍ക്കാരായി മന്മോഹനും കൂട്ടരും മാറിയിരിക്കുന്നു , ഭീകരമായ അഴിമതി കൊണ്ടു മാത്രമാണ് ഈ സര്‍ക്കാരിനെ ജനങ്ങള്‍ അങ്ങേയറ്റം വെറുക്കുന്നത് , അപ്പോള്‍ അതിനെതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും അതിനെ പിന്തുണയ്ക്കാന്‍ ജനം തയ്യാറാകും , അത് രാംദേവല്ല ഗോവിന്ദ ചാമിയോ അതെ വിഭാഗത്തിലുള്ള നമ്മുടെ ചില നേതാക്കളായാലും !!! മന്മോഹനും കുഞ്ഞാലി കുട്ടിയും ഭരിക്കുന്ന ഒരു രാജ്യത്ത് രാംദേവിന് ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാനും അര്‍ഹതയുണ്ട് ... രാംദേവിനെ പോലുള്ള ഫ്രോഡുകള്‍ രാജ്യമൊട്ടുക്കും ഉണ്ടല്ലോ , അവരുടെയൊക്കെ മുന്നില്‍ പഞ്ചപുച്ചമടക്കി ചവിട്ടേല്‍ക്കാനും ചുംബനമേല്‍ക്കാനും നില്ക്കുന്ന ഭരണാധികാരികള്‍ ഉള്ളതാണ് നമ്മുടെ വലിയ ഗതികേട് . രാംദേവ് ഇത്ര കാലം ഇവര്‍ക്കൊക്കെ ദൈവ തുല്യനായിരുന്നു , ഇപ്പോള്‍ അവര്‍ തന്നെ തള്ളി പറയുന്നത് കാണാന്‍ നല്ല രസമുണ്ട് !!!!
ReplyDelete@afandi
ReplyDeleteWe are not living in Ideal world. Saints and Sadhoos are also getting paid for what they are doing it.
Whether politics is the means for earning money, as I know it was treated as a service to nation without anything in return.....
A corrupted man's fight against corruption.
ReplyDeleteNote: Dear Basheer, Can't sign in with my ID in your comment box. Screen goes to subscribe to blogger page. any problem?
അഴിമതിക്കാര്‍ക്കും കള്ള പണക്കാര്‍ക്കും ഒത്താശ ചെയ്ത്കൊടുക്കുന്ന പ്രധാനമന്ത്രി രാജിവെക്കുക...
ReplyDeleteഅഴിമതിയും കള്ളപ്പണവും ഇന്ത്യന്‍ ഭരണാധികാരികളുടെ ഒത്താശയോടെ ആശിര്വാദത്തോടെയാണു ഇന്ത്യയില്‍ അരങേടുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാകുമെന്ന് തോന്നുന്നില്ല.കള്ളപ്പണത്തിന്നെതിരെ അഴിമതിക്കെതിരെ ഉയരുന്ന ചെറിയൊരു ശബ്ദത്തെപ്പോലും യു പി എ സര്‍ക്കാര്‍ ഭയപ്പെടുന്നു.കള്ളപ്പണം കണ്ടെടുക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാത്ത സര്‍ക്കാറിന്നെതിരെ സുപ്രിം കോടതി പോലും നിരസം പ്രകടിപ്പിച്ചു കോങ്രസ്സ് പ്രസിഡണ്ടും യു പി എ ചെയേപേഴ്സനുമായ സോണിയ ഗാന്ധിക്കും കുടുംബത്തിന്നും കള്ളപണമായുള്ള ബന്ധം കോണ്‍ഗ്രസ്സിനെ അലട്ടുന്നുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നതില്‍ യാഥാര്ത്ത്യമില്ലേയെന്ന് ജനങള് ചിന്തിച്ചു തൂടങിയിരിക്കുന്നു. മാത്രമല്ല സോണിയ ഗാന്ധിയെ പ്രോസിക്യുട്ട് ചെയ്യാന്‍ ജനതപാര്‍ട്ടി നേതാവ് ചോദിച്ച അനുമതിപോലും ഈ കള്ളപ്പണത്തിന്റെ രേഖകള്‍ കയ്യില്‍ വെച്ചിട്ടാണത്രെ...
ഈ സഹചര്യത്തിലാണു രാംദേവിനും അദ്ദേഹത്തിന്റെ അനുയായികളും നടത്തുന്ന സമരത്തില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങള് പ്രസക്തമാകുന്നത്...ഇന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പ്രചരിപ്പിക്കുന്നത്.. രാം ദേവ് കള്ളനാണു ,കൊള്ളക്കാരനാണു,അഴിമതിക്കാരനാണു,കള്ളപ്പണക്കാരണാണു, രാജ്യദ്രോഹിയാണെന്നുപോലും എന്നിട്ട്യും ഈ രാജ്യദ്രോഹിയെ സ്വികരിച്ച് സത്യാഗ്രഹപന്തലിലേക്ക് ആനയിക്കാന്‍ യു പി എ സര്‍ക്കാരിലെ നാലു കേബിനറ്റ് മന്ത്രിമാരാണു പോയത്...
ക്രമസമാധാന പ്രശ്നം ഉണ്ടാകാത്ത സാഹചര്യത്തില്‍ നടന്ന രാംദേവിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമെതിരെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ച് അര്‍ധരാത്രി നടന്ന അതിക്രൂരമായ പൊലീസ് നടപടി അത്യന്തം അപലപനിയമാണു. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ചിലരുടെ പരിക്ക് ഗുരുതരവുമാണ്.
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ കള്ളപ്പണമെന്ന ഗുരുതര വിഷയത്തെ ലഘൂകരിക്കുകയും പരിഹാസ്യമാക്കുകയുമാണു ചെയ്തിരിക്കുന്നത്.മാത്രമല്ല കള്ളപ്പണക്കാരെ പിടിക്കണമെന്ന് പറയുമ്പോള്‍ ഹാലിളകുന്നത് നല്ലതല്ല . കള്ലപ്പണക്കാര്ക്കെതിരെ ചെറുവിരലനക്കുന്നവരെ എന്തു വിലകൊടുത്തും അവസാനില്ലിക്കുകയെന്നതുമാണു സര്‍ക്കാര്‍ നയം .ഇത് അംഗികരിക്കാന്‍ സാധ്യമല്ല..അടിയന്തിരവസ്ഥയുടെ കറുത്ത നാളുകള്‍ തിരിച്ച് കൊണ്ടുവരാന്‍ അനുവദിച്ചുകൂടാ.....യു പി എ സര്‍ക്കാറിന്റെ അന്ത്യ നാളുകള്‍ അടുത്തുവരുന്നതിന്റെ ലക്ഷണങള്‍ കണ്ടു തുടങിയിക്കുന്നു...ഒരു അണ്ണ അസ്സാരെ പറഞ്ഞ് പറ്റിച്ചാലോ ഒരു രാം ദേവിനെ അറസ്റ്റ് ചെയ്താലോ മാത്രം അവസാനിക്കുന്നതല്ല ജനവികാരം ...ഈ റാം ദേവിന്നെതിരെ കൈക്കോണ്ട തരത്തിലുള്ള നടപടി എന്തുകൊണ്ട് കള്ള പണക്കാറ്ക്കും അഴിമതിക്കാര്‍ക്കും എതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലായെന്നത് പ്രസ്ക്തമായ ചോദ്യമാണു...
ഈ റാം ദേവിന്നെതിരെ കൈക്കോണ്ട തരത്തിലുള്ള നടപടി എന്തുകൊണ്ട് കള്ള പണക്കാറ്ക്കും അഴിമതിക്കാര്‍ക്കും എതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്നില്ലായെന്നത് പ്രസ്ക്തമായ ചോദ്യമാണു...
ReplyDeleteThat is the bottom line: Hasan Ali khan is arrested after repeated blasts by court. When I went for protestation with India against corruption the previous DMK police ( I do not blame the officer, he was getting orders through phone and he himself sympathesizes with us) threatend us that they will arrest us. Any small voice against corruption and black money, why the ministers and UPA is so afraid.
വളരെ നിഷ്പക്ഷമായി പറഞ്ഞാല്‍ എല്ലാരും കള്ളന്മ്മാര് ആണ്.........നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ആശയത്തെ സാധുകരിക്കാന്‍ ആരോപണം സത്യവും...... ഇഷ്ടപ്പെടാത്ത വാര്‍ത്ത ആരോപണം മാത്രം ആകുകയും ചെയ്യും...
ReplyDeleteകാലിനടിയിലെ മണ്ണൊലിപ്പിന് എത്ര ശക്തി സംഭവിച്ചാലും ചില സ്വത്വപരമായ വൈകാരികതകളില്‍ പെടുന്ന മനുഷ്യര്‍ പരസ്പരം ആ ഒഴുക്കില്‍ വരുന്ന ചെളി വാരിയെറിഞ്ഞു സംതൃപ്തിയടയുന്നു. മാധ്യമങ്ങളും എഴുത്തുകാരും ഇനിയും കാത്തിരിക്കുകയാണ്, നാട് ഭരിക്കുന്ന ഹിമാലയന്‍ കള്ളക്കടതുകാരുടെ നേര്‍ക്ക് വരുന്ന ഓരോ ശബ്ദത്തിനെയും ശത്രുപക്ഷത് നിര്‍ത്തി കൊഞ്ഞനം കാണിക്കാന്‍...ഇവിടെ ബാബാ രാംദേവിന്റെ കൈകളുടെ അശുദ്ധിയാണോ രാജ്യം നേരിടുന്ന പ്രധാന പ്രശ്നം ? ആണെങ്കില്‍ അദ്ദേഹം മുന്നോട്ടു വെയ്ക്കുന്ന നിര്‍ദ്ദേശങ്ങളിലൂടെ ,ഹസാരെ മുന്നോട്ടു വെച്ച നിയമനിര്മ്മാനതിലൂടെ അദ്ദേഹത്തെ തന്നെ പിടിച്ച് കുടയാമല്ലോ ! "ഞാനോഴികെയുള്ളവരുടെ " കള്ളപ്പണം തിരിച്ചു നാട്ടിലേക്ക് കൊണ്ട് വരാനാണോ അദ്ദേഹം നിര്‍ദ്ദേശിച്ചത് ? കഥ മറ്റൊന്നാണ്.. രാംദേവിന്റെ കാവിബന്ധങ്ങളിലെ അടുക്കള രഹസ്യങ്ങളും സ്കോട്ട്ലന്റിലെ 'അത്ഭുധ ദ്വീപും' മാലോകര്‍ക്ക് മുന്നിലിട്ട് തട്ടിക്കളിച്ചാല്‍ ഒരു പക്ഷെ സ്വിസ്-അക്കൌണ്ടുകള്‍ക്ക് തല്ക്കാലം ഭീഷണിയില്‍ നിന്ന് അകന്നു നില്ക്കാം..അല്ലാ ..ഈ പരിശുദ്ധിയൊക്കെ നമുക്കെന്നാ ഉണ്ടായത് ? കള്ളക്കടതുകരെയും കൂട്ടിക്കൊടുപ്പുകാരെയും വീണ്ടും വീണ്ടും വലിയ പോളിങ്ങില്‍ തെരഞ്ഞെടുക്കുന്ന നാട് തന്നല്ലേ ഇത്, മാധ്യമങ്ങളും .! പിന്നെ വെറുതെയെന്തിന് ഒരു രാംദേവിനോട് മാത്രം ഒരയിത്തം..!
ReplyDelete"നമ്മുടെ മാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. മുംബെയിലെ ചേരി നിവാസികള്‍ക്ക് വേണ്ടി ഒമ്പത് ദിവസം നിരാഹാരം കിടന്ന മേധാപട്കറുടെ അടുത്തേക്ക് ഒരു റിപ്പോര്‍ട്ടറെപ്പോലും പറഞ്ഞയക്കാത്ത മാധ്യമങ്ങളാണ് ഈ ഹൈട്ടെക്ക് സ്വാമിക്ക് വേണ്ടി ഒ ബി വാനുകള്‍ ക്യൂവായി നിര്‍ത്തിയിട്ടത്!". - അതു കലക്കി
ReplyDeleteBhagi S Anand said...
ReplyDelete>>>>Note: Dear Basheer, Can't sign in with my ID in your comment box. Screen goes to subscribe to blogger page. any problem?<<<<
Yes, there are lot of technical problems from blogger for signing in and to comment. Therefore, I temporarily enabled Name/URL and Anonymous options to comment.
ഇത്തരം പ്രശ്നങ്ങള്‍ നിരവധി പേര്‍ക്ക് ഉള്ളതായി ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കാണാം. ബ്ലോഗ്ഗര്‍ സര്‍വീസ് ദിവസംതോറും വഷളായി വരുകയാണ്. കഴിഞ്ഞ മെയ് പതിമൂന്നിനു ചില പ്രധാന മാറ്റങ്ങള്‍ വരുത്തുവാന്‍ അവര്‍ നടത്തിയ ശ്രമം പൂര്‍ണമായി പരാജയപ്പെടുകയായിരുന്നു. അതിനു ശേഷമാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത് എന്ന് തോന്നുന്നു. ഫ്രീയായി തരുന്നതല്ലേ ഇതൊക്കെ ധാരാളം എന്ന ഒരു സമീപനമാണ് അവര്‍ക്ക് ഉള്ളതെന്ന് തോന്നുന്നു. അവരുടെ സൈറ്റില്‍ രണ്ടാഴ്ചയ മുമ്പ് ഇട്ട അപ്ഡേറ്റ് ആണ് താഴെ ഉള്ളത്. പക്ഷെ ഇത് വരെ അതിനൊരു പരിഹാരം ഉണ്ടാക്കുവാന്‍ കഴിഞ്ഞിട്ടില്ല!!. We're investigating an issue which is preventing login and comment posting for some users, and hope to have a fix released shortly. Thanks for your patience in the meantime. — latest update on Tuesday, May 24, 2011
This comment has been removed by the author.
ReplyDelete"ഗാന്ധിയന്‍ സമരമുറകള്‍ തീര്‍ച്ചയായും ഇന്നും പ്രസക്തം തന്നെ. പക്ഷെ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് അതില്‍ താല്പര്യം ഇല്ല എന്ന് മാത്രം."
ReplyDeleteവെട്ടാന്‍ വരുന്ന പോത്തിന്റെ ചെവിയില്‍ വേദം ഓതിയിട്ട് വല്ല കാര്യവും ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. ഗാന്ധിയന്‍ സമരങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു...
"മദനിയെയും ജമാതിനെയും നന്നായി വിമര്‍ശിച്ചു ബഷീര്ക എഴുതിയപ്പോള്‍ കയ്യടിച്ച എല്ലാ നീര്വിലക്കാന്മാരും."
ReplyDeleteവിമര്‍ശിക്കാതിരിക്കാന്‍ മദനി ലീഗുകാരനൊന്നും അല്ലല്ലോ.! കേരളത്തില്‍ ഒരു പടക്കം പോലും (നാദാപുരത്ത് പോലും) ജമാഅത്ത്-കാര്‍ പൊട്ടിച്ചതായി അറിവില്ല. പിന്നെ അവരുടെ "സര്‍ക്കസിനെ" വിമര്‍ശിക്കാന്‍ ഉള്ള കാരണങ്ങള്‍ ആര്‍ക്കാണ് അറിയാത്തത് അല്ലെ. ഹ ഹ ! മത വൈകാരികത വളര്‍ത്തി ആളെക്കൂട്ടാനും, വോട്ട് വോട്ട് പിടിക്കാനും നടക്കുന്നത് ബാബായാണെങ്കിലും, "ബാവ"യാണെങ്കിലും അനുകൂലിക്കാന്‍ ആവില്ല..!!
ആത്മീയ ഗുരുവിന്റെ ചരമ ദിനത്തില്‍ മറ്റൊരു സ്വാമിയെ RSS കുരുതി കൊടുത്തു ...
ReplyDeleteബാബാ റാംദേവ് അറസ്റ്റില്‍ !!!!
ഇറോം ഷര്‍മിള എന്നൊരു കൊച്ചു ഒരു പതിറ്റാണ്ടായി പട്ടിണി കിടക്കുന്നു, അങ്ങോട്ട് ഒരുത്തനേം കണ്ടില്ലല്ലോ..?
പത്രക്കാരന്റെ ഈ അഭിപ്രായത്തിനു കീഴെ ഒരു കയ്യൊപ്പ്.
എന്റെ 'കൂട്ടം' പേജില്‍ ചന്ദ്രകാന്തന് എഴുതിയ കമന്റ്
ReplyDeleteComment by ചന്ദ്രകാന്തന് 7 hours ago
ആ ബാബ എസി പന്തലും കെട്ടി മൂക്കുമടച്ചുപിടിച്ച്, വയറുചൊട്ടിച്ച് ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നതിനുപകരം ആ പാര്‍ലമെന്റ് പരിസരത്തെങ്ങാനും വല്ല ഷെഡും കെട്ടി നിരാഹാരമിരുന്നിരുന്നേല് ബാബയുടെ അനുയായികള്‍ എന്ന ലേബലില്ലാത്തവരും കുറിതൊടാത്ത രാഷ്ട്രീയക്കാരുമൊക്കെ കൂട്ടിരുന്നേനെ.. കാര്യം ലക്ഷ്യം അഴിമതിനിര്മാര്ജനമെന്ന ശുദ്ധമായ ലക്ഷ്യമാണെങ്കിലും (എന്ന് പറയപ്പെടുന്നു.. ഏതായാലും അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങള്‍, രാഷ്ട്രീയപ്രേരണകള് തുടങ്ങിയവ എന്തൊക്കെയാകാമെന്ന് ഇപ്പോ ചര്‍ച്ചിക്കുന്നില്ല) അത് അങ്ങനാണെന്ന് ജനങ്ങള്ക്കുകൂടിതോന്നേണ്ടേ.. നിരാഹാരസമരമെന്നാല് എന്തെന്ന് എല്ലാവര്ക്കും ഒരു സങ്കല്‍പ്പമുണ്ട്. എല്ലാ അര്‍ഥത്തിലും സഹനസമരമെന്ന് ഗാന്ധിജി ബോധ്യപ്പെടുത്തിത്തന്ന സത്യഗ്രഹം ഒരുമാതിരി പെന്തക്കോസ്ത് കണ്വഷന് എസി ഹാളില്‍ വെച്ച് നടത്തിയാലെങ്ങിനിരിക്കുമോ അതുപോലെ ആയാല്‍ ജനങ്ങള്‍ക്ക് വിശ്വാസം വരുമോ? എന്തെല്ലാം നാടകങ്ങള്‍! മാരത്തോണ്‍ ചര്‍ച്ചകളും മിന്നല്‍ പോലെ അറസ്റ്റും ഓട്ടവും ചാട്ടവും ഫാന്‍സിഡ്രസും! എന്തൊക്കെ കാണണം? സര്‍ക്കാറിലുള്ള വിശ്വാസം സര്‍ക്കാര്‍ ഒരിക്കല്‍ കൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. സ്വാമിയിലുള്ള വിശ്വാസം സ്വാമിയും!
ഓഫ് : അഞ്ചുവര്‍ഷം കൊണ്ട് 1000 കോടിയൊക്കെ ഉണ്ടാക്കാന്‍ പറ്റുമോ? അതും യോഗ പഠിപ്പിച്ചും ആയുര്‍വേദം പഠിപ്പിച്ചും! 2006ഇല് ആണ് പതഞ്ജലി യോഗസ്ഥാപനവും ആയുര്വേദയൂണിവേഴ്സിറ്റിയുമൊക്കെ ബാബ തുടങ്ങിയതെന്നാണ് വായിച്ചതെന്ന് ഓര്‍മ്മ. 2003ലോ മറ്റോ ആണെന്ന് തോന്നുന്നു പുള്ളി ഹിമാലയത്തൂന്ന് ചുരമിറങ്ങിയത്! കാശിന്നുവരും നാളെപ്പോകും എന്നു പറയുന്നതെത്ര ശരി! എന്നാലും ഇങ്ങനെ ഒരു വരവുണ്ടോ! (രേഖകളെല്ലാം ഉണ്ടെന്ന് സ്വാമി തറപ്പിച്ച് പറയുന്നുണ്ട്. ഉള്ളതാണോ എന്തോ!!)
അന്വേഷണം തുടങ്ങി. ബാബ അയഞ്ഞു. രാംദേവ് ബാബയുടെ സ്വത്തുക്കളെക്കുറിച്ചും വരുമാന സ്രോതസ്സുകളെക്കുറിച്ചും ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയതോടെ ബാബ അയഞ്ഞു. "ചര്‍ച്ചക്ക് തയ്യാര്‍. കേന്ദ്ര സര്‍ക്കാറിന് പൊറുത്തുകൊടുക്കുന്നു" എന്നാണ് ലേറ്റസ്റ്റ് പ്രസ്താവന!!. ഒരു കട്ടപ്പാര കിട്ടിയിരുന്നെങ്കില്‍.... തല ചൊറിയാമായിരുന്നു.
ReplyDeleteപുതിയ ഫോലോവേരന് ഇക്കയുടെ എഴുത്ത് നന്നാവുന്നുണ്ട്
ReplyDelete<<<>>>
ReplyDeleteമുന്‍ഷി- ഹ ഹാ ഹാ ..... അങ്ങിനെ നമ്മുടെ ബഷീര്കാക്കും ഭുദ്ധി വെച്ചു!!!!!
... <<<>>>
ReplyDelete.................
മുന്‍ഷി- ഹ ഹാ ഹാ ..... അങ്ങിനെ നമ്മുടെ ബഷീര്കാക്കും ഭുദ്ധി വെച്ചു!!!!!
നമ്മുടെ മാധ്യമങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. മുംബെയിലെ ചേരി നിവാസികള്‍ക്ക് വേണ്ടി ഒമ്പത് ദിവസം നിരാഹാരം കിടന്ന മേധാപട്കറുടെ അടുത്തേക്ക് ഒരു റിപ്പോര്‍ട്ടറെപ്പോലും പറഞ്ഞയക്കാത്ത മാധ്യമങ്ങളാണ് ഈ ഹൈട്ടെക്ക് സ്വാമിക്ക് വേണ്ടി ഒ ബി വാനുകള്‍ ക്യൂവായി നിര്‍ത്തിയിട്ടത്!. അഴിമതിയെ അങ്ങിനെയങ്ങ് കയറൂരി വിടാന്‍ പറ്റില്ലല്ലോ!!. എന്തെങ്കിലും ചെയ്തേ പറ്റൂ. അതുകൊണ്ട് ഇനി കുറച്ചു ദിവസം നമുക്കിത് ആഘോഷിച്ചു കുളമാക്കാം എന്ന ഒരു ലൈനിലായിരുന്നു അവരുടെ പടയൊരുക്കങ്ങള്‍. മനോരമേ, ഏഷ്യാനെറ്റേ .. ഒന്ന് കൂടി കൊഴുപ്പിക്കൂ .. ബാബ രാംദേവ് ഒരു മഹാ സംഭവമാണ്!!.
ReplyDeleteമുന്‍ഷി- ഹ ഹാ ഹാ ..... അങ്ങിനെ നമ്മുടെ ബഷീര്കാക്കും ഭുദ്ധി വെച്ചു!!!!!
@ചതുർത്ഥ്യാകരിക്കാരൻ ക്ഷീരമുള്ളോരകിടിന് ചുവട്ടിലും . . .
ReplyDelete@ബഷീര്‍ Vallikkunnu, നന്ദി. താങ്കള്‍ പോസ്റ്റ് വായിച്ചതിലും കമന്റ് ഇട്ടതിലും സന്തോഷം ഉണ്ട്... :)
ReplyDeleteTEST
ReplyDeleteഇവിടെ ഇത് കമന്റിയതിനു അഡ്വാന്‍സ് ക്ഷമ വേണം
ReplyDeleteതിരഞ്ഞെടുപ്പിലെ മുസ്ലിം മനസ്സ്
പ്രാഞ്ചിയേട്ടന് സിനിമ ഓര്മ വരുന്നു. എന്നും ഇങ്ങനെ യോഗയും അഭ്യാസവുമായി നടന്നാ മതിയോ, നാലാള് അറിയണ്ടേ? ഒരു പത്മശ്രീ എങ്കിലും?
ReplyDeleteഒരു നാഷണല്‍ ഹീറോ പരിവേഷം കൈവരിക്കാന്‍ ഏതോ ഒരു "ഇന്നസെന്റ്" പറഞ്ഞു കൊടുത്ത തന്ത്രം ആണ് ഈ പൊറാട്ട നാടകം.
M F Hussaine kurichoru post idamo enganeyanu malayali samooham prathikkarikkunnathu eenonnariyananu.
ReplyDeleteഈ ബാബ എങ്ങാനും നിരാഹാരം കിടന്നു മരിച്ചു പോയാല്‍ ആര് സമാധാനം പറയും?
ReplyDeleteenthinanu baseere ingane kedannu porattu natakam kalikkunne.chumma muralidharnau jai vilichal ningal nishpakshan aakanonnum ponoola. kaavi kandal kaliyilakunna pacha kandal manassil ladu pottunna oru sadharana malappurathukkaran mathramalle ningal. pinne chumma jadakku njan athanu ithanu ennokke paranju chumma ooro numberittu pidichunilkkam. athum ethra kalam. adisthanaparamayi ningal oru muslim league anubhavi aanu. athang thorangu sammathikku koya.... pinne enthu vargeeyatha.kunjalikkutty jai muslim leauge jai
ReplyDelete