May 2, 2011

ഒസാമയില്‍ നിന്ന് പഠിക്കേണ്ടത്

ഒസാമ ബിന്‍ലാദിന്‍ കൊല്ലപ്പെട്ടു. മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഈ മരണം വഹിക്കുന്ന ചരിത്രപരമായ പങ്ക് വരും നാളുകളില്‍ വിലയിരുത്തപ്പെടും. കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തു വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഈ കുറിപ്പ് എഴുതുന്നത്‌. ഒരു രാഷ്ട്രത്തലവനോ താരമോ സെലിബ്രിറ്റിയോ അല്ലെങ്കിലും ഒസാമയുടെ മരണത്തിന് സമീപകാല ചരിത്രം കണ്ടിട്ടില്ലാത്ത വന്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്. ഒസാമ കൊല്ലപ്പെട്ടതായി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്തിനിടക്ക് നിരവധി വ്യാജ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ആ മരണം സ്ഥിരീകരിച്ചത് ഇപ്പോഴാണ്. അദ്ദേഹത്തിന്റെ മൃതശരീരം അമേരിക്കന്‍ മിലിട്ടറി കൈവശപ്പെടുത്തിക്കഴിഞ്ഞു എന്ന പ്രസിഡണ്ട്‌ ഒബാമയുടെ വാക്കുകളാണ് ഈ മരണത്തെ സ്ഥിരീകരിക്കുന്നത്.


സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ ഒരു മുഖം ബിന്‍ലാദിനും അല്‍ഖായിദക്കും അവകാശപ്പെടാമെങ്കിലും മനുഷ്യത്വ രഹിതമായ കൂട്ടക്കുരുതികളാണ് ആ തീവ്രവാദ സംഘത്തെ ലോകത്തിന്റെ കണ്ണിലെ കരടാക്കി മാറ്റിയത്. നിരപരാധിയായ ഒരു മനുഷ്യനെ അകാരണമായി കൊല്ലുന്നവന്‍ ഈ ഭൂമുഖത്തെ മുഴുവന്‍ മനുഷ്യരെയും കൊന്നവനു സമാനനാനെന്ന വിശുദ്ധ ഖുര്‍ആന്റെ അദ്ധ്യാപനങ്ങളെ കാറ്റില്‍ പറത്തിയാണ്‌ വിശുദ്ധ മതത്തിന്റെ പേരില്‍ അദ്ദേഹവും സംഘവും പോര്‍വിളികള്‍ നടത്തിയത്. ഇസ്ലാമിന്റെ സമാധാന പ്രതിച്ഛായയെ ലോക ജനതയ്ക്ക് മുന്നില്‍ ഏറ്റവും മോശമായി ചിത്രീകരിച്ചതില്‍ ഇത്തരം തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെയാണ് ലോകത്ത് സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യരും മതങ്ങളുടെ മറവില്‍ വളരുന്ന ഇത്തരം ചിന്താധാരകള്‍ക്കെതിരെ പൊരുതുന്നത്.

സാമ്രാജ്യത്വ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യാറുണ്ട്. ഒസാമ ബിന്‍ലാദിനും അത്തരമൊരു സാമ്രാജ്യത്വ അജണ്ടയുടെ ബാക്കിപത്രമാണ്. സോവിയറ്റ് യൂണിയന്റെ അഫ്ഘാന്‍ അധിനിവേശത്തിനെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം വളര്‍ത്തിക്കൊണ്ടു വന്ന ശാക്തിക ഗ്രൂപ്പുകളില്‍ സംഘം ചേര്‍ന്ന ഒരു ചെറുപ്പക്കാരനില്‍ നിന്നും അല്‍ഖായിദ എന്ന ഒരു വലിയ തീവ്രവാദ ഗ്രൂപ്പിന്റെ തലപ്പത്തേക്കുള്ള ഒസാമയുടെ പ്രയാണം പാഠമാവേണ്ടത് ഒസാമയെ കൊന്നു എന്ന് ലോകത്തോട്‌ അല്പം മുമ്പ് പ്രഖ്യാപിച്ച മിലിട്ടറി ശക്തികള്‍ക്ക് തന്നെയാണ്.


ഒബാമയെ സംബന്ധിച്ചിടത്തോളം അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള ഒരു തുരുപ്പു ചീട്ടാണ്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഇതൊരു ആഘോഷമാക്കേണ്ടത് ഡെമോക്രാറ്റുകള്‍ക്ക് ഒരനിവാര്യതയാവാം. പ്രത്യാശയുടെ കിരണങ്ങള്‍ ഉയര്‍ത്തി അധികാരത്തില്‍ വന്നെങ്കിലും ദിനേന ഇടിഞ്ഞു കൊണ്ടിരിക്കുന്ന തന്റെ ഇമേജിനെ അല്പമെങ്കിലും സംരക്ഷിച്ചു നിറുത്തവാന്‍ ഈ മരണം ഒബാമയെ സഹായിച്ചു എന്നും വരാം. അഫ്ഘാന്‍ മലനിരകളില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ അമേരിക്കന്‍ സേനക്കും സഖ്യശക്തികള്‍ക്കും ഒരവസരവും ഇത് വഴി ലഭിച്ചേക്കാം. പക്ഷെ പോയ കാലത്തിന്റെ തെറ്റായ സമീപനങ്ങളുടെ മൂര്‍ത്തമായ ഒരു അടയാളപ്പെടുത്തല്‍ ആയി ഒസാമ അവശേഷിക്കും എന്നത് തീര്‍ച്ചയാണ്.

തീവ്രവാദം ഒരു പ്രശ്നത്തെയും പരിഹരിക്കില്ല എന്നും അത് പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ എന്നുമാണ് ഒസാമയുടെ ദാരുണമായ ഈ അന്ത്യം അത്തരം ചിന്താധാരകളെ പിന്തുണക്കുന്നവരെ പഠിപ്പിക്കേണ്ടത്. താത്കാലിക രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്‌ വേണ്ടി അപകടകരമായ ചിന്താധാരകള്‍ക്ക് വളമൊഴിച്ചു കൊടുക്കുന്ന വന്‍ ശക്തികള്‍ അത് വഴി തങ്ങളുടെ തന്നെ സ്വസ്ഥതയും സമാധാനവുമാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നും തിരിച്ചറിയണം. പാഠങ്ങള്‍ പഠിക്കാനും തെറ്റുകള്‍ തിരുത്താനും ചരിത്രം നല്‍കിയ ഒരു അടയാളമാണ് ഒസാമ. ഈ മരണം ഒരു ആഘോഷമല്ല ഒരു തിരിച്ചറിവാണ് ലോകത്തിനു സമ്മാനിക്കേണ്ടത്.

75 comments:

 1. ഒബാമയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി... അമേരിക്ക വളര്‍ത്തിയ തല തെറിച്ച പുത്രന്റെ തല അവര്‍ തന്നെ തെറിപ്പിച്ചിരിക്കുന്നു...

  ReplyDelete
 2. very good one, after a long time you posted your views on a serois issue

  keep it up

  all the best

  ReplyDelete
 3. അങ്ങനെ അയാളും കൊല്ലപെട്ടു
  എന്തൊക്കെ ആയിരുന്നു, റഷ്യന്‍ റൈഫുളും, നീണ്ടതാടിയും, കാപ്പി ചാകറ്റും, സപ്റ്റബര്‍ പതൊനൊംന്ന് ആവര്‍ത്തികും എന്ന സ്വരവും എല്ലാം പോയില്ലേ

  ReplyDelete
 4. ഇല്ലാ ലാദൻ മരിച്ചിട്ടില്ല, ജീവിക്കുന്നൂ ബോംബുകളിലൂടെ എന്നു വിളിക്കാനാവും നമ്മുടെ ഗതി!

  ReplyDelete
 5. ഉസാമ ബിന്‍ ലാദില്‍ എന്നോ മരിച്ചിട്ടുണ്ടാവും ..
  അമേരിക്കക്ക് ഇപ്പോള്‍ ഉള്ള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും കര കയാരാന്‍ പറ്റുനില്ല. ഈ യുദ്ദ്വും നിണ്ട് പോയാല്‍ ആ സാമ്പത്തിക തകര്‍ച്ചക്ക് ഒന്ന് കൂടെ ആക്കം ക്‌ുട്ടും ..അത് മുന്നില്‍ കണ്ടാണ് ഇപ്പോല്‍ ഇങ്ങിനെ ഒരു നാടകം കളിക്കുനത്...അത് മനസിലാകാന്‍ ഇമ്മിണി വല്ലിയ ഫുദി ഒന്നും വേണ്ടാ........
  പല നാള്‍ വിതച്ചത് ഒരു നാള്‍ കൊയാം ......

  ReplyDelete
 6. ഒരു പുതിയ ലാദന്‍റെ സൃഷ്ടിപ്പിനായുള്ള പരക്കം പാച്ചില്‍ അമേരിക്ക തുടങ്ങിക്കഴിഞ്ഞിരിക്കും....

  ReplyDelete
 7. ഒരു വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ബ്ലോഗ് എഴുതുന്നയാള്‍ സാഹചര്യങ്ങളെ കുറിച്ചുള്ള കൃത്യമായ ബോധത്തോടെയാണ് ചെയ്യുന്നതെങ്കിലും ലോകത്തിന്റെ പല കോണുകളിലിരുന്ന് കമന്റിടുന്നവര്‍ അങ്ങിനെയൊരു കരുതല്‍ എടുക്കണമെന്നില്ല. കാരണം ഈ മാധ്യമം അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ തുറസാണ്.

  ReplyDelete
 8. അമേരിക്ക ഒസാമയെ കൊന്നെന്നു ഒരു തീവ്രവാദിക്കും അത്ര പെട്ടെന്ന് ഉല്‍കൊള്ളാനാവില്ല.നേത്രുത്വം നഷ്ടപെട്ട ഇവര്‍ ഇനി എന്തു പ്രതികാരവും നടത്തിയേക്കും.

  ReplyDelete
 9. ഇത്തരം തീവ്രവാദ ശക്തികളെ ഇല്ലായ്മ ചെയ്യുക എന്നതിലപ്പുറം ഇത്തരം കേന്ദ്രങ്ങളെ വളർത്തിയെടുക്കുക എന്ന ധർമ്മം കൂടി അമേരിക്ക ചൈതുകൊണ്ടിരിക്കുന്നു. തങ്ങളുടെ സാമ്രാജ്യത്വ താൽ‌പ്പര്യങ്ങൾ സംരക്ഷിക്കാൻ ഇങ്ങനെയുള്ളവരെ വാർത്തെടുക്കേണ്ടത് അമേരിക്കയുടെ ആവശ്യവുമാണ്. ഇതിന്റെയൊക്കെ പേരിൽ ഏതു രാജ്യത്ത് ചെന്നും ഏത് വിലകുറഞ്ഞ രീതിയും കാണിച്ച് നിരങ്ങാമെന്ന് അവർ മനസ്സിലാക്കി.

  തീവ്രവാദവും സാമ്രാജ്യത്വവും ഒരുപോലെ തുലയട്ടെ!
  സ്നേഹവും സൗഹാർദ്ദവും ലോകമെങ്ങും ഉണ്ടാകട്ടെ!

  ReplyDelete
 10. വാള്‍ എടുത്തവന്‍ വാളാല്‍ എന്നാണല്ലോ ഒസാമ ബിന്‍ ലാദന്‍ ഇത് അര്‍ഹിക്കുന്നു

  ReplyDelete
 11. ചരിത്രങ്ങള്‍ പാഠമാകട്ടെ എല്ലാവര്‍ക്കും.

  ReplyDelete
 12. ഇസ്ലാമാബദില്‍ പാകിസ്താന്‍ അധികൃതരുടെ മൂക്കിനു കീഴെ ഇത്ര നാള്‍ ഒളിച്ചിരുന്നിട്ടും ഇവന്മാര്‍ കണ്ടു പിടിച്ചില്ലേ? അമ്പട സര്‍ദാരി, അപ്പൊ ഇതായിരുന്നല്ലേ കൈയ്യിലിരുപ്പ്‌!!!!!അണുവായുധങ്ങളുടെ ശേഖരം അപ്പൊ എവിടെ പോയി?
  ഒരു സുകുമാരക്കുറുപ്പിനെ കാണാന്‍ ഇല്ല. ഇസ്ലാമാഭാദില്‍ ഒന്ന് തപ്പി നോക്കാമോ അമേരിക്കെ?
  എന്തായാലും മരണം സ്ഥിരീകരിച്ചുകൊണ്ട് ഒബാമ നടത്തിയ പ്രസംഗം ഉഷാറായി.
  തലയിലേറ്റി നടന്നതും നീയെ ചപ്പ , കൊണ്ട് പോയി കൊല്ലിച്ചതും നീയെ ചാപ്പാ
  പുറകിലെ കളികള്‍ എന്തായാലും ഈ മരണം ലോക സമാധാനത്തിലേക്ക് നയിക്കുമെങ്കില്‍ സ്വാഗതം ചെയ്യപ്പെടട്ടെ . . .

  ReplyDelete
 13. റഷ്യക്കെതിരെ അമേരിക്ക സൃഷ്ടിച്ച ബിൻലാദിൻ ഇറാക്കിലും അഫ്‌ഗാനിലും അമേരിക്കൻ ആധിപത്യമുറപ്പിക്കാൻ സഹായിച്ചു. തുടർന്ന് പല രാഷ്ട്രീയ കളികളിലും ഭീഷണികളിലും ഒസാമ കരുവായി...

  ഒബാമ വാക്കുകൾ നിറവേറ്റാനാണ് ഇന്ന് ഒസാമയെ കൊന്നിരിക്കുന്നത്. പാശ്ചാത്യർക്ക് ലക്ഷ്യം നിറവേറ്റി എന്നു പറഞ്ഞു തടിയൂരാം.
  അഫ്ഗാനിൽ പാവ ഭരണകൂടം അമേരിക്കക്ക് വേണ്ടി ഭരിക്കും. അഫ്ഗാനികൾ അഫ്ഗാനികളെ കൊന്നുകൊണ്ടിരിക്കും.

  ഇന്ന് ഒബാമ ഒസാമ എന്ന ബിംബത്തെ തകർത്തെങ്കിലും നാളെ പുതിയ ഒസാമകൾ സൃഷ്ടിക്കപെടും. ഒസാമമാര് സാമ്രാജ്യ ശക്തികളുടെ നില നില്പിന് അത്യാവശ്യമാണ്.

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍
  "ഇത്തരം കേന്ദ്രങ്ങളെ വളർത്തിയെടുക്കുക എന്ന ധർമ്മം കൂടി അമേരിക്ക ചെയ്തു കൊണ്ടിരിക്കുന്നു."
  അമേരിക്ക മാത്രമല്ലെ മുന്നേ റഷ്യയും ഇപ്പോള്‍ പാകിസ്താനും ഇതു തന്നെയാണ് ചെയ്തുകൊണ്ടിരികുന്നത്.
  എതിരാളികള്‍ക്കെതിരെ തീവ്രവാദികളുടെ സഹായം തേടുന്നു. അവര്‍ തങ്ങള്‍ക്കു ഭീഷണി ആവാത്തിടത്തോളം.
  അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ്‌സേനയെ തടുത്തു നിര്‍ത്തിയത് ഒസാമയാണ്.

  ReplyDelete
 16. ശരിക്കും ഒബാമ ഒസാമയെ പിടിചോ? അതോ വല്ല നമ്പരുമാവുമോ ? ബാമയുടെ സാമ്രാജ്യത്വവും സാമയുടെ തീവ്രവാദവും ലോകത്ത്‌ ഉണ്ടാക്കുന്നത് അസ്ഥിരതയാണ്. രണ്ടും തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടതാണ്.

  ReplyDelete
 17. ഒസാമ എന്ന ഒരു വ്യക്തിയെ മാത്രമാണ് കൊലപെടുതിയിരിക്കുന്നത്. എന്നാല്‍ അവരുടെ സങ്കടന വിചാരിക്കുന്നതിനെകാള്‍ എത്രയോ വലുതാണ് എന്ന് വേണം കരുതാന്‍.

  ReplyDelete
 18. ഒസാമയെ കൊന്നെന്ന് ഒബാമ:
  അമേരിക്ക ആയുധം നല്‍കി താലോലിച്ച് പോറ്റിവളര്‍ത്തിയ ഇറാക്ക് പ്രസിഡണ്ട്‌ സദ്ദാം ഹുസൈന്‍ ഒടുവില്‍ അമേരിക്കക്ക് നേരെ തന്നെ തിരിഞ്ഞപ്പോള്‍ അമേരിക്ക സദ്ദാം നെ കൊലപ്പെടുത്തുകയുണ്ടായി.ഇപ്പോഴിതാ..അമേരിക്ക തന്നെ ഒരു കാലത്ത് ആയുധം നല്‍കി താലോലിച്ച് പിരിശത്തില്‍ പോറ്റി വളര്‍ത്തി വലുതാക്കി പിന്നീട് അമേരിക്കക്ക് നേരെ തിരിഞ്ഞ ഒസാമയെയും കൊലപ്പെടുത്തിയിരിക്കുന്നു.തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആയുധം നല്‍കി ഇവരെ ഉപയോഗിച്ച് ബെടക്ക് ആക്കിയിട്ട് അമേരിക്കക്ക് എതിരായി വന്നപ്പോള്‍ ഭീകരന്‍ എന്ന് മുദ്രചാര്‍ത്തി കൊലപ്പെടുത്തിയിട്ട് ഇപ്പോള്‍ ഒബാമ പറയുന്നു...ഒസാമയെ കൊന്നെന്ന്. എന്തോ മഹാ കാര്യം ചെയ്ത പോലെ.അവര്‍ തന്നെ വളര്‍ത്തിയ ഭീകരനെ അവര്‍തന്നെ കൊന്നിരിക്കുന്നു.അത്രയേയുള്ളൂ..

  ReplyDelete
 19. ഒസാമയെ കൊന്നെന്ന് ഒബാമ:
  അമേരിക്ക ആയുധം നല്‍കി താലോലിച്ച് പോറ്റിവളര്‍ത്തിയ ഇറാക്ക് പ്രസിഡണ്ട്‌ സദ്ദാം ഹുസൈന്‍ ഒടുവില്‍ അമേരിക്കക്ക് നേരെ തന്നെ തിരിഞ്ഞപ്പോള്‍ അമേരിക്ക സദ്ദാം നെ കൊലപ്പെടുത്തുകയുണ്ടായി.ഇപ്പോഴിതാ..അമേരിക്ക തന്നെ ഒരു കാലത്ത് ആയുധം നല്‍കി താലോലിച്ച് പിരിശത്തില്‍ പോറ്റി വളര്‍ത്തി വലുതാക്കി പിന്നീട് അമേരിക്കക്ക് നേരെ തിരിഞ്ഞ ഒസാമയെയും കൊലപ്പെടുത്തിയിരിക്കുന്നു.തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ആയുധം നല്‍കി ഇവരെ ഉപയോഗിച്ച് ബെടക്ക് ആക്കിയിട്ട് അമേരിക്കക്ക് എതിരായി വന്നപ്പോള്‍ ഭീകരന്‍ എന്ന് മുദ്രചാര്‍ത്തി കൊലപ്പെടുത്തിയിട്ട് ഇപ്പോള്‍ ഒബാമ പറയുന്നു...ഒസാമയെ കൊന്നെന്ന്. എന്തോ മഹാ കാര്യം ചെയ്ത പോലെ.അവര്‍ തന്നെ വളര്‍ത്തിയ ഭീകരനെ അവര്‍തന്നെ കൊന്നിരിക്കുന്നു.അത്രയേയുള്ളൂ..

  ReplyDelete
 20. ബിന്‍ലാദന്‍ ഇല്ലെന്നും അത്‌ ചുമ്മാ അമേരിക്ക പറഞ്ഞുണ്ടാക്കുന്നതാണെന്നും വരെ പറഞ്ഞ തീവ്രവാദികളുണ്ട്‌. അമേരിക്കയെ കുറ്റം പറയാതിരുന്നാല്‍ ഉറക്കം വരാത്തവര്‍ വേറെയും. ഇത്‌ അമേരിക്കയുടെ മാത്രം വിജയമല്ല; മനുഷ്യ മനസ്സുള്ള എല്ലാവരുടെയും വിജയമാണ്‌. ജയ്‌ അമേരിക്ക!

  ReplyDelete
 21. അമേരിക്ക വിസിലടിച്ചിട്ടും ലാദന്‍ കളി തുടര്‍ന്നു.. തക്കം കിട്ടിയപ്പോള്‍ രഫറിക്കിട്ടു രണ്ടു പെടയും കൊടുത്തു... കാര്യസാധ്യത്തിനായി ഉപയോഗിക്കുക...കാര്യം കഴിഞ്ഞാല്‍ തപ്പിപ്പിടിച്ച് പൂശിക്കളയുക.... ഇങ്ങനയാണേല്‍ ഇനി ഞങ്ങള്‍ കളിക്കുന്നില്ല എന്ന് തീവ്രവാദികള്‍ വിചാരിച്ചാല്‍ ലോകം രക്ഷപെട്ടു...

  തീവ്രവാദവും സാമ്രാജ്യത്വവും ലോകസമാധാനത്തിന് ഒരു പോലെ ഭീഷണി. രണ്ടും തുലയട്ടെ!

  ReplyDelete
 22. സാമ്രാജ്യത്വ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യാറുണ്ട്. ഒസാമ ബിന്‍ലാദിനും അത്തരമൊരു സാമ്രാജ്യത്വ അജണ്ടയുടെ ബാക്കിപത്രമാണ്...!

  ReplyDelete
 23. ഇതിലും സന്തോഷമുള്ള കാര്യം ഈ നൂറ്റാണ്ടില്‍ ഇനി ഉണ്ടോ ബിന്‍ ലാദന്‍ മരിച്ചത് ഒബാമയുടെ ഭരണത്തിലെ ഒരു പൊന്‍തൂവല്‍ തന്നെ...

  ReplyDelete
 24. ലോകമാകമാനം സ്വന്തം സ്വാര്‍ത്ഥ താല്പര്യം സംരക്ഷിക്കാന്‍ ഭീകരന്മാരെ സൃഷ്ടിക്കുന്ന അമേരിക്ക എന്ന അന്താരാഷ്‌ട്ര ഭീകരനെ ആര് അവസാനിപ്പിക്കും?

  ReplyDelete
 25. This comment has been removed by the author.

  ReplyDelete
 26. പത്രങ്ങളില്‍ വന്ന ഫോട്ടോ ക്ക് പത്ത് കൊല്ലത്തെ പയക്കമുണ്ട്... ഒബാമക്ക് തെട്ടിയതവുമോ

  ReplyDelete
 27. ഈ ലാദനെ ആദ്യ ഘട്ടത്തില്‍ ആയുധവും മറ്റും നല്‍കി വളര്‍ത്തിയതും അമേരിക്ക തന്നെയാണ് , മുന്‍പ് ആദ്യം സദ്ദാമിനെ വളര്‍ത്തിയ പോലെ .
  (കൊണ്ട് നടന്നതും നീയെ ചാപ്പാ ..കൊല്ലിച്ചതും നീയേ ചാപ്പാ ..)

  എപ്പോഴും ഒരു ശത്രു വേണം അമേരിക്കക്ക് അല്ലെങ്കില്‍ ആ രാജ്യത്തിന് നിലനില്‍പ്പില്ല (സാമ്പത്തിക മാന്ദ്യ ഘട്ടത്തില്‍ ലോകം അത് തിരിച്ചറിഞ്ഞതാണ് ).. മാത്രമല്ല ലോകത്ത് അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ലേ ആയുധ കച്ചവടം പൊടിപൊടിക്കൂ . അതിനാല്‍ സംഘര്‍ഷഭരിതമായ ഒരു ലോകത്ത് മാത്രമേ അമേരിക്കക്ക് സ്ഥാനമുള്ളൂ എന്ന് അവര്‍ക്ക് നന്നായി അറിയാം ...

  ഇറാക്കില്‍ ആണവായുധം ഉണ്ടെന്നു കള്ളം പറഞ്ഞതാണ് അവിടം ആക്രമിച്ചത് എന്ന വാര്‍ത്തകളും പുറത്തു വന്നല്ലോ

  ലാദനും അമേരിക്കയും ഒരേ തൂവല്‍ പക്ഷികള്‍ .. വ്യക്തിഗത ഭീകരത, സ്റ്റേറ്റ് ഭീകരത എന്ന വ്യത്യാസം മാത്രം, ഗ്വണ്ടാനമോ ജയിലുകളും ലോകത്തിന്റെ പല ഭാഗത്തുമുള്ള അമേരിക്കയുടെ അനാവശ്യ ഇടപെടലുകളും സ്റ്റേറ്റ് ഭീകരതക്ക് തെളിവുകള്‍ നല്‍കും

  ഭീകരവാദവും സാമ്രാജത്വവും തുലയട്ടെ ..!!!

  സമാധാനമുള്ള ഒരു ലോകം പുലരട്ടെ..!!!

  ReplyDelete
 28. It was already declared that "President Barack Obama will deliver an unexpected statement on Sunday evening".

  When watched Obama's live announcement in his telivised address to the nation I felt it as a very pre planned clear speech. The topics he touched, the sentences and even each words used were in glass finish.

  A super drama is ended?

  ReplyDelete
 29. Is there any harthal tomorrow by CPM?

  ReplyDelete
 30. ഊട്ടിയ കൈകൊണ്ട് ഉദകക്രിയയും...


  ഭീകരവാദവും സാമ്രാജത്വവും തുലയട്ടെ ..!!!

  സമാധാനമുള്ള ഒരു ലോകം പുലരട്ടെ..!!!

  ReplyDelete
 31. ഊട്ടിയ കൈകൊണ്ട് ഉദകക്രിയയും...


  ഭീകരവാദവും സാമ്രാജത്വവും തുലയട്ടെ ..!!!

  സമാധാനമുള്ള ഒരു ലോകം പുലരട്ടെ..!!!

  ReplyDelete
 32. ഇരു നിറം, ഒത്ത ഉയരം, നീണ്ട പകുതി നരച്ച താടി എന്നിവയുള്ളതും നന്നയി അറബി സംസാരിക്കുന്നവരുമായ ഒരാളെ ആവഷ്യമുണ്ട്. താല്പര്യമുള്ളവര്‍ ഏറ്റവും അടുത്തുള്ള എമ്പസിയിലോ താഴെകൊടുക്കുന്ന ഫോണ്‍ നംബറിലോ ബന്ദപ്പെടുക.

  ഒരു ഗോളിയില്ലെങ്കില്‍ ഗോളടിക്കാന്‍ എന്തോന്നു സുഖം...

  ReplyDelete
 33. ഇത് മുഴുവന്‍ നാടകമാണെന്ന് പറയാനും ആളുകള്‍ എത്തിക്കഴിഞ്ഞു. ഇസ്ലാമിക തീവ്രവാദം മുഴുവന്‍ അമേരിക്കയുടെ അകൌണ്ടില്‍ ചേര്‍ക്കാം.അല്ലെ ?

  ReplyDelete
 34. ഒബാമ തോക്കിനു ലൈസന്‍സ് ഉണ്ടെന്നു പറഞ്ഞു ആള്‍ക്കാരെ കൊല്ലുന്നു...
  ലാദന്‍ തോക്കെന്നാല്‍ വെടി വെക്കനുള്ളതാനെന്നു പറഞ്ഞു ആളുകളെ കോല്ലുന്നു ..

  ലക്‌ഷ്യം ഒന്ന് തന്നെ..

  ReplyDelete
 35. തീവ്രവാദം ഒരു പ്രശ്നത്തെയും പരിഹരിക്കില്ല എന്നും അത് പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ എന്നുമാണ് ഒസാമയുടെ ദാരുണമായ ഈ അന്ത്യം അത്തരം ചിന്താധാരകളെ പുല്കുന്നവരെ പഠിപ്പിക്കേണ്ടത്.

  ReplyDelete
 36. വിതച്ചത് കൊയ്യുന്നു ഉസാമയും അമേരിക്കയും!

  ReplyDelete
 37. ബിൻ ലാദനുവേണ്ടി വാദിക്കുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നതിനാൽ ബിൻ ലാദന്മാർ ഇനിയും ഉണ്ടാകും. അല്ലെങ്കിൽ അമേരിക്ക പട്ടിണി കിടക്കില്ലെ.

  ReplyDelete
 38. മ്മ്.. വായിച്ചു
  കൂടുതല്‍ വാര്‍ത്തകള്‍ പുറത്ത് വരട്ടെ
  കൊല്ലപ്പെട്ടു, ആഴക്കടലില്‍ തള്ളി എന്നൊക്കെ അവകാശപ്പെടുന്നു.. എന്നാല്‍ ലോകത്തിനു മുന്നില്‍ മുഖം വികൃതമായ.. എന്നാല്‍ ലാദന്‍ ആണെന്ന് മനസ്സിലാകതക്കം താടിയും ഇത്തിരി തടിച്ച ചുണ്ടുകളും ഉള്ള ഒരു പടം അല്ലാതെ എന്തെ മറ്റൊന്നും കാണിക്കുന്നില്ലാ.
  ഇത്രകാലം ഒരാള്‍ക്ക് വേണ്ടി യുദ്ധം നയിച്ചിട്ട് കിട്ടിയ ഉടനെ കടലില്‍ തള്ളുവോ???

  ReplyDelete
 39. ബിന്‍ലാദന്റെ മൃതദേഹത്തിന്റെ ഫോട്ടോ ഫോട്ടോ ഷോപ്പില്‍ തയ്യാരാകിയ ആ ഗ്രാഫിക് ഡിസൈനര്‍ അത്ര പോര....അത് ഡ്യൂപ്ലിക്കേറ്റ്‌ ആണെന്ന് പെട്ടെന്ന് തിരിച്ചറിയുന്നു....അമേരിക്കയില്‍ ഒന്നും നല്ല ഗ്രാഫിക് ഡിസൈനര്‍മാര്‍ ഇല്ലേ ആവോ?

  ReplyDelete
 40. ഇന്ത്യയെ സംബണ്ട്തിചെടുതോളം ഒസാമ കൊല്ലപെട്ടതിലും സന്തോഷം കൊല്ലപെട്ട സ്ഥലം പാക്കിസ്ഥാന്‍ ആണെന്നതാണ് തീവ്രവാദികള്‍ യഥേഷ്ടം വിഹരിക്കുന്ന നാടാണ് പാക്കിസ്ഥാന്‍ എന്ന് വിളിച്ചറിയിക്കാന്‍ കിട്ടിയ അപൂര്‍വ അവസരം അത് നമ്മുടെ ഹോം മിനിസ്റ്റര്‍ തന്‍റെ അഭിപ്രായപ്രകടനതിലുടെ അറിയിക്കുകയും ചെയ്തു

  We take note with grave concern that part of the statement in which (US) President Obama said that the firefight in which Osama bin Laden was killed took place in Abbottabad 'deep inside Pakistan'.

  This fact underlines our concern that terrorists belonging to different organizations find sanctuary in Pakistan.
  Chidambaram - Indian home minister

  ഇനിയെകിലും തീവ്രവാദികളെ തുരത്താന്‍ എന്ന പേരില്‍ അഫ്ഘാനിസ്ഥാനിലും ഇറാക്കിലും അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ ഒസാമയുടെ മരണത്തോടെ നിറുത്തിയാല്‍ മതിയായിരുന്നു .

  തീവ്രവാദവും സാമ്രാജ്യത്വവും ഒരുപോലെ തുലയട്ടെ
  സ്നേഹവും സൗഹാർദ്ദവും ലോകമെങ്ങും നിലനില്‍കട്ടെ

  ReplyDelete
 41. "... സാമ്രാജ്യത്വ ശക്തികള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തുകയും തളര്‍ത്തുകയും ചെയ്യാറുണ്ട്. ഒസാമ ബിന്‍ലാദിനും അത്തരമൊരു സാമ്രാജ്യത്വ അജണ്ടയുടെ ബാക്കിപത്രമാണ്... തീവ്രവാദം ഒരു പ്രശ്നത്തെയും പരിഹരിക്കില്ല എന്നും അത് പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ എന്നുമാണ് ഒസാമയുടെ ദാരുണമായ ഈ അന്ത്യം അത്തരം ചിന്താധാരകളെ പുല്കുന്നവരെ പഠിപ്പിക്കേണ്ടത്..."

  വളരെ കൃത്യമായ നിരീക്ഷണം!

  സാമ്രാജ്യത്വവും, ഭീകരതയും തീര്‍ത്തും മാനവിക വിരുദ്ധമാണ്. മനുഷ്യത്വ വിരുദ്ധത എന്ന പൊതുതത്വത്തില്‍ യോജിക്കുന്നവര്‍ എന്ന നിലയില്‍ അവിശുദ്ധമായ കൂട്ടുകെട്ടില്‍ അവ രണ്ടും ഏര്‍പ്പെടാറുണ്ട്. അങ്കിള്‍സാം ലാദന്റെ മകന്‍ ഉസാമയെ വളര്‍ത്തി എന്നത് ശരിയാണ്. എന്നാല്‍, അമേരിക്കന്‍ സാമ്രാജ്യത്വം പിശാചാണ് എന്ന് പ്രചരിപ്പിച്ചിരുന്ന അയാള്‍ തന്നെയല്ലേ അമേരിക്കയുടെ സഹായിയായി പതിറ്റാണ്ടോളം വര്ത്തിച്ചിട്ടുള്ളതും?
  ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന സാമ്രാജ്യത്വത്തിന്റെയും, ഭീകരതയുടെയും കാപട്യം ഇവിടെ കാണാം. അത് ചരിത്രത്തില്‍ എവിടെയും കാണുന്നുമുണ്ട്.

  സമുദായത്തെ രക്ഷിക്കുവാന്‍ വേണ്ടി വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്‍റെ അന്തകരാവുകയാണ്. അത്, സാമ്രാജ്യത്ത്വ ശക്തികളുടെ അധിനിവേശത്തിന്റെ വഴികളെ എളുപ്പമാക്കുകയാണ്. അതിരില്ലാത്ത കഷ്ടപ്പാടുകള്‍ നിരപരാധികളായ സമൂഹത്തിനു നല്‍കുകയാണ് ബുദ്ധി ശൂന്യമായ ഈ തീക്കളിയുടെ ഫലം. മതം എന്നത് മരിക്കുവാനും, കൊല്ലുവാനും പഠിപ്പിക്കുവാനുള്ള ഒരു രക്തസാക്ഷി ആദര്‍ശമല്ല; എങ്ങിനെ ജീവിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്ന സമാധാനത്തിന്റെ സന്ദേശമാണ്.

  ഉസാമയുടെ മരണം അമേരിക്കക്കാരനെ ആവേശം കൊള്ളിക്കുന്നുണ്ട്. പക്ഷെ, ബിന്‍ ലാദിന്‍ എന്ന ഭീകരത 9 /11 ന് മാത്രം പ്രത്യക്ഷപ്പെട്ട ധൂമകേതു അല്ലെന്നും, അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ അയാള്‍ ഉണ്ടായിരുന്നുവെന്നും, വൈറ്റ് ഹൌസിലെ സന്ദേശവാഹകര്‍ അയാളോടൊപ്പം ഉണ്ടായിരുന്നുവെന്നും അമേരിക്കക്കാരന്‍ മനസ്സിലാക്കിയില്ലെങ്കില്‍ അയാളുടെ ചരിത്ര ബോധത്തില്‍ സഹതപിക്കാതെ നിവൃത്തിയില്ല.

  വാളെടുത്തവന്‍ വാളാലേ എന്നത് ഒരു നാണയത്തിന്റെ ഒരു വശത്തിന് മാത്രം ബാധകമായ പ്രകൃതിനിയമമല്ല.

  ReplyDelete
 42. ഒരു ഹര്‍ത്താലിന്‍ സ്കോപ്പുണ്ടോ?

  ReplyDelete
 43. അപ്പോള്‍ ഞാന്‍ പറഞ്ഞപോലെ തന്നെ ഫോട്ടോ മാത്രമല്ല ഒബാമയുടെ സ്പീച്ചും തെറ്റാണു അല്ലെ.... ദീപിക പത്രം രണ്ടു ഫോട്ടോയും കൊടുത്തിട്ടുണ്ട് ... അമേരിക്കാക്കാര്‍ ജനങ്ങളെ പറ്റിക്കാന്‍ തുടങ്ങിയിട്ട് കുരച്ചയില്ലേ ... ഇന്ത്യയില്‍ ആണെങ്കില്‍ ഒരു മന്ത്രി സഭ വീയുംയിരുന്നു ... ഇതിപ്പോ ഒബാമ പല്ലുമിളിച്ചു നില്‍ക്കുന്നു ... അമേരിക്കയില്‍ മാത്രമേ ഇങ്ങിന്യൊക്കെ നടക്കു ....

  ReplyDelete
 44. ബിന് ലാദനെ അമേരിക കൊന്നു എന്നിട്ടു “ഇസ്ലാമികാചാര പ്രകാരം” കടലില് സംസ്കരിച്ചു എന്നു വിശ്വസ്ക്കാനാണ് ഏമാന്മാര് കല്പിച്ചിരിക്കുന്നത്. സകല മുസ്ലിം വിരുദ്ധ ശക്തികളും ആഘോഷത്തിലാണ്. ഇനി ബിന് ലാദന് പുതിയ ടേപ്പുമായി വരാതിരിക്കട്ടെ.

  മാര്ഡോക് മീഡിയകള് നന്നായി ഒലുംബുന്നുണ്ട്.

  ReplyDelete
 45. ഒസാമ ബിന്‍ലാദനെ വളരെ മുമ്പ് തന്നെ അമേരിക്ക പിടികൂടിയിരുന്നെന്നും ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ മാറ്റിവെച്ച തിരക്കഥയുടെ രണ്ടാം ഭാഗത്തിന്‍റെ ദ്രിശ്യാവിഷ്കാരമാണ് നാം കണ്ടതെന്നുമുള്ള വിക്കി ലീക്സിന്‍റെ വെളിപ്പെടുത്തലുകള്‍ക്കു കാത്തു നില്‍കാനുള്ള ക്ഷമയുള്ളതിനാല്‍ ഞാന്‍ കമെന്റിടുന്നില്ല.......

  ReplyDelete
 46. അഫ്ഗാനിലും ഇറാക്കിലും, പലസ്തീനിലും അങ്ങനെ ആയിരങ്ങളെ കൊന്നോടുക്കിയവര്‍ക്കെങ്ങനെ ലാദന്‍റെ കൊല്ലനവകാശം ???? , ലാദന്‍റെ ഒരുപാടു വലിയ തെറ്റുകല്‍ക്കുപിന്നില്‍ ഒരു ചെറിയ ശരിയുണ്ടയിരുന്നില്ലേ???? വല്ലപ്പോഴും അമേരിക്കയെന്ന ഒരുവലിയ തെറ്റിനെ തിരുത്തുന്ന ഒരു ചെറിയ ശരി ?????

  ReplyDelete
 47. @ നജിം കൊച്ചുകലുങ്ക്
  താങ്കള്‍ ഉദ്ദേശിച്ച കാര്യം പൂര്‍ണമായും മനസ്സിലായി. ഇത്തരം പോസ്റ്റുകളുടെ കമന്റ്‌ കോളം ഞാന്‍ കൃത്യമായി പിന്തുടരുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുചിതമായത് കണ്ടാല്‍ ഉടനെ നീക്കം ചെയ്യുന്നതാണ്.

  ReplyDelete
 48. പൂര്‍ണമായിട്ടങ്ങ് വിശ്വസിക്കാന്‍ വരട്ടെ..
  കൊന്നോ,,കടലില്‍ സംസ്കരിച്ചോ, എന്നൊക്കെ.
  കാത്തിരുന്നു കാണാം..

  ReplyDelete
 49. This comment has been removed by the author.

  ReplyDelete
 50. Dead bin Laden photo ‘is a fake’

  see euronews

  http://www.euronews.net/2011/05/02/dead-bin-laden-photo-is-a-fake/

  ReplyDelete
 51. This comment has been removed by the author.

  ReplyDelete
 52. വിവേകത്തിന്‍റെ വിനയം നിറഞ്ഞ വാക്കുകളാല്‍ സമ്പന്നമായ ഈ പോസ്റ്റില്‍ പറഞ്ഞ എല്ലാ അവലോകനങ്ങളോടും യോജിക്കുന്നു.

  എന്നാലും

  "...തലപ്പത്തേക്കുള്ള ഒസാമയുടെ പ്രയാണത്തില്‍ നിന്നും പാഠം പഠിക്കേണ്ടത് ഒസാമയെ കൊന്നു എന്ന് ലോകത്തോട്‌ അല്പം മുമ്പ് പ്രഖ്യാപിച്ച മിലിട്ടറി ശക്തികള്‍ തന്നെയാണ്."

  ഇതിനെ പറ്റി രണ്ടു വാക്ക്. ഉസാമ എന്ന demon നെ ഉണ്ടാക്കിയ USAക്ക് അത് വെച്ചുള്ള ഒരുപാട് കളികള്‍ അടങ്ങിയ ഒരു game plan ഉണ്ടായിരുന്നു. ചിലതൊക്കെ അവര്‍ക്കും unexpected ആയിരുന്നു എന്ന് വരികിലും അതിലൊന്നും മേല്‍ പറഞ്ഞ "പാഠം" പഠിക്കുക എന്ന ഒരു വിഷയമേ ഉദിക്കുന്നില്ല എന്നാണു ഈ വിനീതനു തോന്നുന്നത്. മറിച്ച് കൂടുതല്‍ intervention നിലൂടെ കൂടുതല്‍ രാജ്യങ്ങളില്‍ സ്വാധീനമുറപ്പിക്കാന്‍ ഉള്ള സുവര്‍ണ്ണാവസരങ്ങള്‍ ഇങ്ങിനെ കൈവരുന്നതിനെ അവര്‍ ഉള്ളാലെ ആഘോഷിക്കുന്നു. അവര്‍ ആകെ പഠിക്കാന്‍ ശ്രമിക്കാനിടയുള്ള ഒരു കാര്യം ഇനി ഇത് പോലുള്ള demon സിനെ ഉണ്ടാക്കുമ്പോള്‍ വെള്ളക്കാരുടെ casualties, near-zero ആക്കി പരിവര്‍ത്തിപ്പിക്കുന്ന ഒരു inbuilt-mechanism ഉണ്ടാക്കിയെടുക്കുക എന്നത് മാത്രമായിരിക്കും.
  ഇറാഖിലും അഫ്ഘാനിലും ആയി war on terror ഇന്റെ പേരില്‍ കൊല്ലപെട്ട ലക്ഷങ്ങള്‍ (ഏത്ര ലക്ഷമാണ്? മറന്നു പോയി.) അതാണ്‌ ധ്വനിപ്പിക്കുന്നത്.

  ReplyDelete
 53. ഏറെ നന്ദിയുണ്ട് ഇത്ര നല്ല ഒരു പോസ്റ്റ്‌നു . കുറെ നാളായി നല്ല, ഒരു ഗൌരവ വിഷയത്തില്‍ അങ്ങയുടെ ഒരു പോസ്റ്റ്‌ കണ്ടിട്ട്. ഒസാമയുടെ മരണം അമേരിക്കയുടെ അപ്രമാധിത്യതിനെ കൂടുതല്‍ ഉയരത്തിലാക്കുന്നു. അതാണ് നാളെകളില്‍ നാം ഏറെ ഭയക്കേണ്ടതും. ഒബാമ പറയുന്നു-justice served for those affected 9/11. . ഇതുപോലെ ബോംബെ അറ്റാക്കിന്റെ പ്രതി David Headly അമേരിക്കയില്‍ സുഖമായി കഴിയുന്നു.നമുക്കെന്നല്ല ഈ ലോകത്ത് ആര്ക്കെങ്ങിലും അമേരിക്കയില്‍ പോയി ഇത്തരത്തില്‍ നീതി നിര്‍വഹിക്കനാകുമോ? അപ്പോള്‍ ജസ്റ്റിസ്‌ എന്നത് സയിപിനു മാത്രം അവകാശപ്പെട്ടതാണ് അല്ലെ. അതുതന്നെയാണ് ഏറെ ദുഖകരവും.ഇതുപോലെ നല്ല പോസ്റ്കള്‍ ഭാവിയിലും വല്ലപ്പോലുമൊക്കെ ഉണ്ടാകും എന്ന് ആശിക്കുന്നു.

  ReplyDelete
 54. പല വട്ടം മരിച്ചയാൾ ഇതാ വീണ്ടും മരിച്ചിരിക്കുന്നു.ഉസാമയുടെ ചേതനയറ്റ ശരീരം കണ്ടാൽ ബാക്കിയുള്ള അനുയായികൾക്ക് കലി വരും എന്നത് കൊണ്ടാകും ആരേയും കാണിക്കാതെ കടലിൽ ഖബറടക്കിയത് അല്ലെങ്കിൽ ഭൂമിയിൽ എവിടെയെങ്കിലും ഖബറടക്കിയാൽ ആരാധിക്കുമെന്നു ഭയന്നു എന്തൊരൊ ഉൾക്കാഴ്ച . ഇതൊക്കെ പണ്ടെ ചിന്തിച്ചിരുന്നുവെങ്കിൽ അവർ ഉസാമ എന്ന തീവ്രവാദിയായ പോരാളിയെ പോറ്റി വലുതാക്കേണ്ടി വരുമായിരുന്നോ.. അതു വരെ സഹായ സഹകരണങ്ങൾ നൽകിയ സംരക്ഷിച്ച ഒരാൾ യു.എസ് അധിനിവേശത്തെ എതിർത്തപ്പോൾ യോദ്ധാവ് ഭീകരതയുടെ നേതാവായി.. ഉസാമയെ ചൂണ്ടി കാണിച്ചു കൊണ്ട് മുസ്ലിം സമൂഹത്തെ ഭീകരവാദമെന്ന് ഓമനപേരിട്ട് പീഡിപ്പിച്ചവർ ധാരാളം. ഈ ചെയ്തികളെല്ലാം അദ്ദേഹം തന്നെയാണ് ചെയ്തതെങ്കിൽ അദ്ദേഹം ചെയ്തത് തെറ്റ് തന്നെ. അത് ഒരിക്കലും ഇസ്ലാം അംഗീകരിക്കുന്നുമില്ല എന്നാൽ ആ പേരും പറഞ്ഞ് അമേരിക്കയും സിൽബന്ദികളും കാട്ടികൂട്ടിയ ക്രൂരതകളോ ഇതിൽ എവിടെയാണ് ന്നിതി നടപ്പാക്കിയെന്നു ഒബാമ പറയുന്നതിൽ ന്യായമുള്ളത് അവർക്ക് അവർ തന്നെ കോടതി ഭീകരതയെ കൊണ്ട് ഭീകരത നടപ്പാക്കുക ഇതാകും അല്ലെ നീതി. ഇനി ഏതു പേരു പറഞ്ഞാണ് ഭീകരത നടപ്പാക്കുക അമേരിക്ക. പലവട്ടം കൊന്ന ഉസാമയെ വീണ്ടും വീണ്ടും കൊല ചെയ്യുന്നവർക്കാണോ പുതിയ ഒരു ഉസാമയെ ജീവിപ്പിക്കാൻ പ്രയാസം ..

  ReplyDelete
 55. ഒസാമ ഒബാമയാല്‍ കൊല്ലപ്പെട്ടു.
  കര്‍ത്താവ്‌ ആര് - ?
  ക്രിയ ഏതു -?

  വളര്‍ത്തിയതും നീ തന്നെ. കൊന്നതും നീ തന്നെ.
  ഉച്ചിയില്‍ വെച്ച കൈ കൊണ്ട് നീ നടത്തിയ ഉദക്രിയയില്‍ എന്തുണ്ട് നിനക്കു അഭിമാനിക്കാന്‍.

  നിന്റെ ആയുധപ്പുര സജീവമാവാന്‍ നിനക്ക് ഇനിയും ഒരു ഒസാമ വേണ്ടി വരും. മറ്റെവിടെയെങ്കിലും നീ തന്നെ വീണ്ടുമൊന്നിനെ പുനര്‍ജനിപ്പിക്കും. നിന്‍റെ അന്തകനായി ആദ്യം പ്രഖ്യാപിച്ചു നീ പിന്നീട് അവന്‍റെ അന്തകനായി ലോകത്തെ വീണ്ടും കബളിപ്പിക്കും.

  പാവനമായ ഒരു മാനവിക മതത്തിനു നേരെ വരുന്ന കല്ലേറുകള്‍ എല്‍ക്കുബോഴൊക്കെ ഞങ്ങള്‍ പറഞ്ഞു. ഇതു ഞങ്ങളുടെ മതം പറഞ്ഞതല്ലെന്നു. നിനക്കും അതറിയാം. എന്നിട്ടും നീ അറിയാത്ത പോലെ നടിച്ചു.

  മുസ്ലിം പേരുള്ളവന്‍റെ അടിവസ്ത്രം വരെ ഊരി പരിശോധിച്ചു നീ ഇന്നും അപമാനിച്ചു കൊണ്ടിരിക്കുന്നു. പക്ഷെ ഇത്തരം മുസ്ലിം മനസ്സുകളുടെ തുറന്നെഴുത്തുകള്‍ മാത്രം മതി നീ യുദ്ധം ചെയ്യുന്നത് വെറും നിഴലിനോട്‌ മാത്രമാണ് എന്ന് ലോകം മനസ്സിലാക്കാന്‍.

  ReplyDelete
 56. ഹിരോഷിമ – നാഗസാകി കൂട്ടക്കുരുതി ..
  അഫ്ഘാനില്‍ ബോംബിട്ടു കൊന്നത് ഒരു ലക്ഷത്തിലധികം സ്ത്രീകളും കുട്ടികളും
  ഇറാഖില്‍ എത്ര ലക്ഷം എന്ന് കണക്കില്ല.. ഉപരോധന കാലത്ത് പോഷകാഹാരക്കുറവ് കാരണം മരിച്ചത് അഞ്ചു ലക്ഷം..
  പാകിസ്ഥാനില്‍ ആളില്ലാ വിമാനങ്ങളില്‍ ഉപയോഗിച്ച് നടത്തുന്ന കൂട്ടക്കരുതിക്കും എണ്ണമില്ല..
  ഈ രാജ്യങ്ങളിലോക്കെയും ഇന്നും മനുഷ്യന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകള്‍ വിവരണാതീതം.
  ഇവരാണ് ബിന്‍ലാദന്റെ മരണത്തില്‍ ആഘോഷം നടത്തുന്നതും ഉള്ളുകൊണ്ട് ചിരിക്കുന്നതും
  ചെഗുവേരെയേ ഹീറോ ആക്കുന്നവര്‍ ബിന്‍ലാദനെ പിശാച് ആയി കാണുന്നത് മറ്റൊരു വിരോധാഭാസം..

  ReplyDelete
 57. Well said abu_abdulbasith(Mohd kakkodi.
  Have a look.
  http://t.co/abUJuEU

  ReplyDelete
 58. Okay. Catch me. Why US procrastinated / delayed this 'Killing of Osama' many times? Only to finish a multi-act play in that order! But I'm not damn sure this is the final act of the play. In the name of OBL hunt, how many tragic acts have been performed by US?
  sidhu's little brain: Uncle Sam wanna buy a new Business Suit http://t.co/abUJuEU

  ReplyDelete
 59. ഇത് തീർചയായും ഒരു തിരനാടകം എന്നു തോന്നിപ്പിക്കുന്നു. കാരണം വർഷാ വർഷങ്ങളിൽ പാക്-അഫ്ഗാൻ സർക്കാറുകൾക്ക് തീവ്രവാദ വിരുദ്ധ യുദ്ധത്തിനും 'വികസനത്തിനു'മായി വൻ തുകകളാണു നൽകിയിരുന്നത്. അവയൊക്കെ തുടർൻനും ലഭ്യമാക്കേണ്ടത് ഈ സർക്കാറുകളുടെ കൂടി ആവശ്യമായിരുന്നു.

  ഇനിയീ നില തുടരാൻ മാത്രം ഭദ്രത അമേരിക്കൻ സാമ്പത്തിക മേഘലയിലില്ല എന്ന തിരിച്ചറിവും അമേരിക്ക നൽകിയ ഏതോ ഒരു അവസാന അറിയിപ്പിനോടുള്ള പ്രതികരണമാവാനും സാധ്യത കാണുന്നു.

  മരണം എന്നു നടന്നെന്നോ / കൊല്ലപ്പെട്ടതാണെന്നോ തെളിയിക്കുന്ന യാതൊരു വിവരങ്ങളും ലഭ്യമാവാത്തതും ഈ സംശയം ബലപ്പെടുത്തുന്നു.

  എന്തു തന്നെ ആയാലും സമാധാന കാംക്ഷികൾക്ക് ഈ മരണം ഒരു ശുഭ സൂചന തന്നെ...
  .................വാളെടുത്തവൻ വാളാൽ....

  ReplyDelete
 60. ഉസാമയുടെ വധം: പ്രതികാരം ചെയ്യുമെന്ന് പാക് താലിബാന്‍

  ഉസാമയെ വധിച്ചതു പ്രധാന നേട്ടമാണെങ്കിലും ഭീകരതക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഒബാമ

  വാളെടുത്തവര്‍ ലക്‌ഷ്യം പൂര്‍ത്തിയാക്കാതെ ഉറയിലുടുമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്

  ReplyDelete
 61. ഈ വാള്‍ ഇന്നോ ഇന്നലെയോ ഊരിയതല്ല. അറബ് രാജ്യങ്ങളുടെ നെറുകയില്‍ ഒരു ഇസ്രേല്‍ രാജ്യം കൊണ്ടുവേച്ചത് തന്നെ എന്തിനാണ്? അവരുടെ കൈവശമുള്ള അത്ര നശീകരനായുധം മിട്ട്ല്‍ ഈസ്റ്റില്‍ മറ്റുള്ള എല്ലാ രാജ്യങ്ങളുടെതും കൂടി കൂട്ടിയാല്‍ ഉണ്ടാവുമോ?

  ഇറാഖിലെ യുദ്ധം തന്നെ നശീകരനായുധങ്ങള്‍ എന്ന കളവിലായിരുന്നില്ലേ? ഇന്നേ വരെ എന്തെങ്കിലും കണ്ടെടുതോ? ആരോടെങ്കിലും തെളിവ് സമര്പിക്കെണ്ടാതുണ്ടോ?

  ReplyDelete
 62. "ഈ മരണം ഒരു ആഘോഷമല്ല ഒരു തിരിച്ചറിവാണ് ലോകത്തിനു സമ്മാനിക്കേണ്ടത്" എന്ന വീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു. എന്തായിരിക്കണം ആ തിരിച്ചറിവ് എന്നതാണ് പ്രശ്നം. വാളെടുത്തവന്‍ വാളാല്‍ - എന്ന് ലഘൂകരിക്കാവുന്ന ഒന്നാണ് ആ തിരിച്ചറിവ് എന്ന് എനിക്ക് തോന്നുന്നില്ല. ഇന്ന് ലോകം നേരിടുന്ന ഭീകരവാദത്തിന്റെ, വിശേഷിച്ചു ഇസ്ലാമിക ഭീകരവാദത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഒസാമയുടെ തലയില്‍ കെട്ടി വെക്കുന്നത് വിഡ്ഢിത്തമാണ്. പാശ്ചാത്യ മാധ്യമങ്ങള്‍ ഒട്ടു മിക്കതും, അതാണ്‌ ചെയ്തു കൊണ്ടിരിക്കുന്നതും. "സാമ്രാജ്യത്വ ഭീകരതക്കെതിരെ പോരാടിയ സമ്പന്നപുത്രന്‍" (ശീര്‍ഷകത്തിനു തേജസ്‌ ദിനപത്രത്തിന് നന്ദി) എന്നൊരു പ്രതിച്ഛായ ചില അറബ് രാജ്യങ്ങളില്‍ ഒസാമ വളര്‍ത്തിയെടുത്തിട്ടുണ്ടെങ്കില്‍ അതിനു അമേരിക്കയും സഹായിച്ചിട്ടുണ്ട്. ഒസാമയുടെ മരണം ആ പ്രതിച്ഛായ ഇല്ലാതാക്കില്ല. ഒസാമയുടെ മരണത്തില്‍ നിന്ന് എന്ത് പാഠം പഠിക്കണമെന്ന് മാധ്യമങ്ങളില്‍ നിന്ന് മാറി നിന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പാഠങ്ങള്‍ പഠിപ്പിക്കേണ്ടത് ഒസാമയോ അമേരിക്കയോ അല്ല. മാധ്യമങ്ങള്‍ ഒട്ടുമല്ല.

  ReplyDelete
 63. തീവ്രവാദം ഒരു പ്രശ്നത്തെയും പരിഹരിക്കില്ല എന്നും അത് പ്രശ്നങ്ങളെ കൂടുതല്‍ രൂക്ഷമായ തലത്തിലേക്ക് എത്തിക്കുകയേ ഉള്ളൂ എന്നുമാണ് ഒസാമയുടെ ദാരുണമായ ഈ അന്ത്യം അത്തരം ചിന്താധാരകളെ പുല്കുന്നവരെ പഠിപ്പിക്കേണ
  നല്ല രചന, അഭിനന്ദനം ബഷീർ സാഹിബെ

  ReplyDelete
 64. Osama bin Laden's final moments: America changes its story
  http://www.guardian.co.uk/world/2011/may/03/osama-bin-laden-final-moments

  ReplyDelete
 65. എന്താണ് തീവ്രവാടമെന്നു ആരെങ്കിലും നിര്‍വചിചിട്ടുണ്ടോ?

  നമുക്കൊക്കെ തീവ്രവാദം എന്ന് പറഞ്ഞു ആരെയെങ്കിലും കുറ്റം പറയണം എന്നല്ലാതെ യാഥാര്‍ത്ഥ്യം അറിയാന്‍ താല്‍പര്യമില്ലല്ലോ. നാട്ടില്‍ നടന്ന സകലമാന സ്ഫോടനങ്ങളും നാം മുസ്ലിംകളുടെ തലയില്‍ ഒരു പാട് കാലം കെട്ടി വെച്ചു. ഒരു പാട് നിരപരാടികളെ പീഡിപ്പിച്ചു. ഒരു പാട് പ്രസ്താവനകളും ഞെട്ടലും സന്കപരിവാരത്തിന്റെ കൂടെ കൂടി രേഖപ്പെടുത്തി. കഥയറിയാതെ കുറെ ആട്ടം കണ്ടു.

  അവസാനം സൈന്യത്തില്‍ നിന്നും ആയുധങ്ങള്‍ കടത്തി നാട്ടിലാകെ പൊട്ടിക്കുന്ന നല്ല പത്തരമാര്‍ക്ക് രാജ്യ സ്നേഹികളെ ഒന്നൊന്നായി പിടിച്ചു അകതിട്ടപ്പോള്‍ നാട്ടിലെ സ്ഫോടനങ്ങളും നിന്നു നമ്മുടെയൊക്കെ തീവ്രവാദ വിരുദ്ധ കീര്‍ത്തനങ്ങളും നിന്നു.

  ReplyDelete
 66. This comment has been removed by the author.

  ReplyDelete
 67. ഡിയര്‍ അബ്ദുല്‍
  താന്കള്‍ സൂചിപ്പിച്ച പോലെ കേരളത്തിലെ “തീവ്രവാദ ഭീഷണിയും” കഴിഞ്ഞ ഫെബ്രുവരി ഓട് കൂടി തല്‍കാലം നീങ്ങിയ മട്ടാണ് നേതാക്കന്മാരെ ഇന്നും പോലീസ് പിടിച്ചു കൊണ്ടേയിരിക്കുന്നു.. ആരെയും സംഘടനയില്‍ നിന്നും പുറത്താക്കിയ വിവരവും കേട്ടില്ല. ഇനി വല്ല മാര്‍കിസ്റ്റുകള്‍ ഖുര്‍ആന്‍ കത്തിക്കുകയോ എന്‍ഡിഎഫു ബോംബു പൊട്ടുകയോ ചെയ്യുമ്പോള്‍ കാണാം ആരൊക്കെയാണ് ഇസ്ലാമിന്റെ ശത്രുക്കള്‍ എന്നും തീവ്രവാദികള്‍ എന്നുമൊക്കെ. അമേര്ക്കയില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുന്നതിനെതിരെ ലോകം മുഴുവന്‍ പ്രതികരിക്കുന്നത് നാം പല കോലത്തില്‍ കണ്ടു.. ഇങ്ങു കേരളത്തില്‍ ആര്‍ക്കും സ്വതന്ത്രമായി നിര്‍ഭയം സിഗരട്ടിന് തീ കൊടുക്കുന്ന ലാഘവത്തില്‍ കത്തിക്കാവുന്ന ഒന്നാണ് വിശുദ്ധ ഖുര്‍ആന്‍ എന്ന് അവര്‍ അറിഞ്ഞിരിക്കില്ല

  ReplyDelete
 68. ലോക ശക്തിയായ അമേരിക്കക്ക്, ഉയര്‍ന്ന ടെക്നോളജിയും എല്ലാ ലോക രാഷ്ട്രങ്ങളുടെ പിന്തുണയും ഉണ്ടായിട്ടും ഉസാമ എന്നാ ഒരു വ്യക്തിയെ പിടിക്കാന്‍ പത്തു വര്‍ഷത്തെ അധ്വാനം...കോടികളുടെ സാമ്പത്തിക നഷ്ടം...ലോകത്ത് തന്നെ അത് കാരണം സാമ്പത്തിക മാന്ദ്യം..( ഉസാമ കൊല്ലപ്പെട്ട അന്ന് വിപണി സൂചിക വളരെ മുന്നേറ്റം കാണിച്ചു..) അഫ്ഘാനിലും പാകിസ്താനിലും മറ്റുമായി മൂന്നു ലക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ജീവ നഷ്ടം...ഉസാമ കാരണം കൊല്ലപ്പെട്ടത് ഒരു പക്ഷെ പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രം ആവാം.....ഉസാമ തന്‍റെ ലക്ഷ്യം നേടിയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ...? ലോകത്ത് മുഴുവനും അല്‍ ഖൈദ അല്ലെങ്കിലും അമേരിക്കന്‍ വിരുദ്ധ സാമ്രാജ്യത വിരുധ്വ മുസ്ലിം ഭൂരിപക്ഷത്തെ സൃഷ്ടിക്കാന്‍ ഉസാമക്ക് കഴിഞ്ഞു....ഇപ്പോഴും തോറ്റു നില്‍ക്കുന്നത് അമേരിക്ക തന്നെ....(ഉസാമ എന്ന കാരണം പറഞ്ഞു മറ്റുള്ള രാഷ്ട്രങ്ങളില്‍ അധിനിവേശം നടത്താന്‍ കഴിഞ്ഞത് ഒഴിച്ചാല്‍) ഉസാമ കാരണം മറ്റുള്ള മുസ്ലിം രാഷ്ട്രങ്ങളും..മുസ്ലിംകളും....."മൈ നെയിം ഈസ് അഹ്മദ് ഐ അം നോട്ട് എ ടെററിസ്റ്റ്..." പോസ്റ്റ്‌ കൊള്ളാം ഗവ്രവമുള്ള വിഷയം....അഭിനന്ദനങ്ങള്‍....

  ReplyDelete
 69. ഇത്ര എളുപ്പത്തില്‍ ചെയ്യാവുന്ന കാര്യം ഇതെന്തിനാ അമേരിക്ക താമസിപ്പിച്ചത് .
  ഇതൊരു Election stunt ആണ് . ഇ നടപടിയോട് കൂടി ഒബാമയ്ക്
  രണ്ടാം തവണ പ്രസിഡണ്ട്‌ ആയി വാഴാം.

  ReplyDelete
 70. ഈ കൊലയോടെ ഒരു കാര്യം വ്യക്തമായി. അമേരിക്കന്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പും ഭീകര വിരുദ്ധ പോരാട്ടവും തമ്മിലുള്ള ബന്ധം.കണ്ടില്ലേ,ഒബാമയുടെ ജനപ്രീതി വാണം പോലെ കുതിച്ചു കയറിയത്?

  ReplyDelete
 71. നമ്മുടെ നാട്ടില്‍ സ്ഫോടനങ്ങള്‍ നടത്തുകയും അതില്‍ ഞെട്ടുകയും, അതിനെതിരെ പ്രസ്താവന ഇറക്കുകയും ചെയ്തത് ഒരേ കൂട്ടരായിരുന്നുവെന്നു, പലര്‍ക്കും അത് നേരത്തെ അറിയാമായിരുന്നുവെങ്കിലും, വൈകി എല്ലാവരും മനസ്സിലാക്കി.

  ഓരോ സ്ഫോടനങ്ങള്‍ നടക്കുമ്പോഴും പുരപുറത്ത് കയറി രാജ്യ സ്നേഹം ഉച്ചത്തില്‍ വിളിച്ചു കൂവുകയും, രാജ്യ സ്നേഹത്താല്‍ മോഹാലസ്യപ്പെടുകയും, മറ്റു സമുടായങ്ങല്‍ക്കെതിരില്‍ സമവാക്യങ്ങള്‍ രചിക്കുകയും ചെയ്തത് സനകപരിവാരമായിരുന്നു. എന്തിനധികം ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന നിരപരാടികള്‍ക്ക് വേണ്ടി വാദിക്കാന്‍ പോവുന്ന വകീലന്മാരെ ഹദ്ദടിക്കാനും കൊലചെയ്യാനും ഇവര്‍ ധൈര്യം കാണിച്ചില്ലേ? എല്ലാം കേട്ട് വിശ്വസിച്ചു നാണക്കെടിലായ സമുദായ നേത്രത്വം ക്ഷമാപണ പ്രസ്താവനകളും, സങ്കപരിവാരത്തിന്റെ കൂടെ തീവ്രവാദ വിരുദ്ധ പതയാത്രകളും നടത്തി മുഖം രക്ഷിക്കാന്‍ ശ്രമിച്ചു.

  അവസാനം നല്ല പത്തര മാറ്റ് രാജ്യ സ്നേഹികള്‍, സങ്കപരിവാരത്തിന്റെ ദേശീയ നേത്രത്വത്തില്‍ ഉള്ളവരടക്കം ഒന്നൊന്നായി സകലമാന തെളിവുകളും തൊണ്ടികളും സഹിതം അരെസ്റ്റില്‍ ആയപ്പോള്‍ എല്ലാ സങ്കപരിവാരക്കാരും മാളത്തില്‍ ഒളിച്ചു.

  ഇതൊക്കെ തന്നെ അല്ലെ ലോകത്തും നടക്കുന്നത്? നമ്മുടെ പരിവാരക്കാരുടെ കൂട്ടാളികള്‍, ആരാണ് അവര്‍ക്ക് ട്രെയിനിംഗ് കൊടുക്കുന്നത് എന്ന് നോക്കിയാല്‍ പോലെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍.

  ReplyDelete
 72. ഈ വാര്‍ത്ത പുറത്തുവിട്ട സന്ദര്‍ഭം, തിടുക്കപ്പെട്ടു ശരീരം കടലില്‍ ഒഴുക്കിയത് തുടങ്ങിയവ തന്നെയാണ് സംശയത്തിനിടനല്‍കുന്നത്. കൊല്ലപ്പെട്ടത് ലാദന്‍ തന്നെയാണെന്ന് സ്ഥിതീകരിക്കുന്ന ഒരു തെളിവും അമേരിക്ക പുറത്തുവിട്ടിട്ടില്ല... ഇനി പുറത്തുവിടുമെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. മൃതദേഹത്തിന്റെ അല്ലെങ്കില്‍ അത് കടലില്‍ സംസ്കരിക്കുന്നതിന്റെ ഫോട്ടോ എന്ത് കൊണ്ട് മാധ്യമങ്ങള്‍ക്ക് കൊടുത്തില്ല? ഉസാമയുടെതെന്നു പറഞ്ഞു ജിയോ ടി വി പുറത്തുവിട്ട ചിത്രം വ്യാജമാണെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. എന്തിനധികം, ടെലഗ്രാഫും മെയിലും അടക്കമുള്ള പാശ്ചാത്യപത്രങ്ങള്‍ പ്രസിദ്ധീകരിച്ച ആ ഫോട്ടോ 2010 ല്‍ തന്നെ ഈ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതാണ്. പിന്നെ കൊല്ലപ്പെട്ടത് ലാദന്‍ തന്നെയെന്നു ഒബാമ പറഞ്ഞാല്‍ മാത്രം വിശ്വസിക്കണോ?..............

  ബിന്‍ലാദന്റെ മരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍?

  ReplyDelete
 73. ബിൻലാദൻ മരിച്ചിട്ടില്ല. കൊന്നത് ലാദന്റെ ഡ്യൂപ്പിനെയാണ്. അതിന്റെ തെളിവുകൾ പാക്കിസ്താ‍ന്റെ കയ്യിലുണ്ട്. (ഇന്നലത്തെ bsn ന്യൂസിൽ കേട്ടിരുന്നു.)

  ReplyDelete
 74. Osamaye srishtichath americayanu. Athe osama averkethire thirinnappol mathramanu bhigaravadhi pattam chartty koduttath.
  Sep11 americayude thanne srishtty anennu americakkar thanne
  Vishwasikunna avasarattyl binladen enna prathibhasm sookshma parishodanakk vidheyamakkedathund ennaathanu yadharttyam

  ReplyDelete