എനിക്ക് ആശംസ നേര്‍ന്നു കൊണ്ട് ബ്ലോഗ്ഗര്‍ നൗഷാദ് അകമ്പാടം അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇട്ട ഒരു ചിത്രമാണിത്. ബെര്‍ളി തോമസ് ആയിരം പോസ്റ്റ് തികച്ചപ്പോഴും നൗഷാദ് ഇത് പോലെ ഒരു ചിത്രം ഡെഡിക്കേറ്റ് ചെയ്തിരുന്നു . ബെര്‍ളി അതില്‍ സന്തോഷം പ്രകടിപ്പിച്ച് പോസ്റ്റ് ഇടുകയും ചെയ്തു. കാരണമുണ്ട്. എസ്സ് കത്തി പോലെ ഇരിക്കുന്ന ബെര്‍ളിയെ പ്രിഥ്വിരാജിനെക്കാള് സുന്ദരനായാണ് വരച്ചിരുന്നത്. എന്നാല്‍ എന്റെ കാര്യം വന്നപ്പോള്‍ നൗഷാദ് കൂറു മാറി. ഒറ്റ നോട്ടത്തില്‍ മമ്മൂട്ടിയെപ്പോലെ ഇരിക്കുന്ന എന്നെ പകുതി ഇന്ദ്രന്‍സും പകുതി ശ്രീനിവാസനും ആയിട്ടാണ് വരച്ചിരിക്കുന്നത്!. ഇത് ഒരു ഒടുക്കത്തെ ചതിയായിപ്പോയി!. ഇങ്ങനെയൊരു പാര ഞാന്‍ പ്രതീക്ഷിച്ചതല്ല.
ബ്ലോഗര്‍ ആചാര്യന് ആണ് ആശംസ നേര്‍ന്ന് പോസ്റ്റിടുന്ന പണി ആദ്യം തുടങ്ങി വെച്ചത്.
ഇന്ത്യയില്‍ ആദ്യ ബ്ലോഗ് പത്രം പ്രസിദ്ധീകരിച്ചു വാര്‍ത്തയില്‍ ഇടം നേടിയ ബൂലോകം ഓണ്‍ലൈനിന്റെ സ്ഥാപകന്‍ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റും എഴുതി ഒരു ആശംസ.
ഇനി ആരൊക്കെ പോസ്റ്റ് ഇട്ടിട്ടുണ്ട് എന്നറിയില്ല. വേറെ വല്ലോരും ഇട്ടിട്ടുണ്ടെങ്കില്‍ അറിയിക്കണം. നൗഷാദിനോട് ഒരു വാക്ക്. ചിത്രം മാറ്റി വരച്ചില്ലെങ്കില്‍ കോടിക്കണക്കിനു വരുന്ന എന്റെ ഫാന്‍സിനെ വിട്ടു നിന്റെ ബ്ലോഗ് ഞാന്‍ പൂട്ടിക്കും. ഇത് ഒരു താക്കീതല്ല, ഭീഷണി മാത്രമാണ്!!.
മ്യാവൂ: നൌഷാദിന്റെ ചിത്രം 'കൊണ്ട' ശേഷം ബെര്‍ളിക്ക് പഴയ ഫോം കിട്ടിയിട്ടില്ല. ഒരാഴ്ചയില്‍ ചുരുങ്ങിയത് പത്തു പോസ്റ്റെങ്കിലും ഇട്ടിരുന്ന ബെര്‍ളി ഇപ്പോള്‍ ഒരു പോസ്റ്റ് പോലും തികച്ച് ഇടുന്നില്ല. ഇനി എനിക്കും ആ ഗതി വരുമോ?
വൈകിട്ടാണേലും എന്റെ വക ജന്മദിനാശംസകള്.ഒരുപാട് കാലം ആയുരാരോഗ്യത്തോടെ ബൂലോകത്ത് ഈ സൂപ്പര്‍ഫാസ്റ്റ് ഓടട്ടെ.
ReplyDeleteവൈകിയിട്ടാണേലും എന്റെം ഒരു ജന്മദിന ആശംസകള്‍.........
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്റെയും ആശംസകള്‍,ആശംസ മാത്രം. വരയ്ക്കാനറിയില്ല.........
ReplyDeletehappyyyyyyyyyyyyyyyyyy..
ReplyDeleteഹ ഹ ഹ...നൌഷാദ് ഭായ്...കിടിലന്‍.കിക്കിടിലന്‍..ബഷീര്‍ക്കാക്ക് ഇത് തന്നെ വേണം..
ReplyDeleteജന്മദിനാശംസകള്!!!
ReplyDeleteജന്മദിനാശംസകള്!!!
ReplyDeleteആശംസകള്‍....
ReplyDelete'വയസ്സ് മേലോട്ട്
ReplyDeleteആയുസ്സ് കീഴോട്ട്..'
ബ്ലോഗ് വഴി ഒരു ലഡ്ഡു വിതരണ പരിപാടി ആവാം. അത് വെച്ച് ഒരു കിടിലന്‍ കീറലും..
പണ്ട് ഒരു അറു പഴഞ്ച ന് ഫോട്ടോ വെച്ച് കീറിയ കീറലിന്റെ ഓര്‍മയ്ക്ക് ..
'വയസ്സ് കൂട്ടുവാന്‍ വേണ്ടി വന്നെത്തും ജന്മ താരകം
...വൈരിയാണോ സുഹൃത്താണോ വളരെ സംശയിപ്പൂ ഞാന്‍..'
(- എന്റേതല്ല)
'വൃദ്ധനാവാന് ഇഷ്ടമില്ല ആര്‍ക്കും
വൃദ്ധി നേടാന്‍ ഇഷ്ടമാണെനിക്കും നിനക്കും..' (എന്റെതാണ് )See More
@ ഉസ്മാന് ഇരിങ്ങാട്ടിരി said
ReplyDelete"വൃദ്ധനാവാന് ഇഷ്ടമില്ല ആര്‍ക്കും
വൃദ്ധി നേടാന്‍ ഇഷ്ടമാണെനിക്കും നിനക്കും..''
ഞാന്‍ ആ വകുപ്പില്‍ അല്ല കെട്ടോ.. വൃദ്ധനാകുന്നതാ എനിക്കിഷ്ടം. പക്ഷെ ഈ മുടിഞ്ഞ ഗ്ലാമര്‍ അതിനു അനുവദിച്ചിട്ട് വേണ്ടേ?
എന്തോന്നാ ഈ See More.. വല്ലതും മിസ്സ് ആയോ?
This comment has been removed by the author.
ReplyDeleteപലതും വിളിച്ച് പറയുന്ന നൌഷാദിന്റെ കാർട്ടൂൺ കലക്കി… ആയിരത്തിന് മേൽ ബെർളി കിടന്നപ്പോ ബഷീറ് സാബ് സൂപ്പർഫാസ്റ്റിൽ കുതിച്ച് പായുന്നു!!
ReplyDeleteബെർളിയിപ്പോ കിടപ്പിലായത് പോലെ ബഷീറ് ചീറിപ്പായുമോ??
@ മൈപ്
ReplyDeleteഅങ്ങനെയൊന്നു ഉണ്ടല്ലേ മൈപ്പേ.. ഈ നൌഷാദ് ആള് ഗൊള്ളാമല്ലോ ..
നൌഷാദിന് പിഴക്കാന്‍ വഴിയില്ല.
ReplyDeleteഎങ്കിലും എന്റെയും പിറന്നാള്‍ ആശംസകള്‍
എന്റെം വക ഒരു ജന്മദിനാശംസ, വൈകിയതൊന്നും കാര്യാക്കണ്ട!
ReplyDeleteഞാന്‍ കരുതി അപ്പുക്കുട്ടന് വള്ളിക്കുന്നിന്റെ ആരേലുമാണെന്ന് :)), ഫുലിയെന്നെ..!!
വള്ളിക്കുന്ന് ഡോട്ട് കോം തീവണ്ടി നോണ്‍ സ്റ്റോപ്പ് ആണല്ലോ. അതിനു ബ്രേക്ക് ഇടാനാണോ നൌഷാദിന്റെ വര എന്നൊരു സംശയം ഇല്ലാതില്ല. നൌഷാദ് വളച്ചു ഒടിച്ചു വരച്ചവരൊന്നും പിന്നെ നേരെ നിവര്‍ന്നിട്ടില്ല എന്നാണു ബൂലോകത്ത് പറഞ്ഞു കേട്ടത്. താങ്കളെ നേരില്‍ കണ്ട അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍ എന്ന നിലക്ക് ഞാന്‍ പറയട്ടെ, നൌഷാദ് വരച്ചപ്പോഴാണ് വള്ളിക്കുന്നിനു ഒരു മനുഷ്യക്കോലം വന്നത്. ഇത് മുഖസ്തുതി അല്ല കേട്ടോ. തിരിച്ചുള്ള (ഇങ്ങോട്ടുള്ള) സ്തുതി കേള്‍ക്കാന്‍ ഞാന്‍ നില്ക്കുന്നില്ല. പിന്നെ കാണാം.
ReplyDeleteഇനി ഞാനായിട്ട് ആശംസകള്‍ പറഞ്ഞില്ലെങ്കില്‍ അത് അസൂയ കൊണ്ടാണെന്ന് പറയും. ബ്ലോഗിന് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേര്‍ന്നു കൊള്ളുന്നു.
many many happy returns of the day.
ReplyDelete@ vallikkunnu-
ReplyDeleteശരിയാണ് സര്, ആ കുഴപ്പം എനിക്കുമുണ്ട് .
പ്രായം കണ്ടാല്‍ ചര്‍മ്മം തോന്നുകയെ ഇല്ല .. അപ്പൊ നല്ല പ്രായത്തില്‍ നമ്മുടെയൊക്കെ ഗ്ലാമര്‍ പറയാണ്ടിരിക്കുകയാ ഭേദം..
'ഗ്ലാമര്‍ പാലിക്കാനും
ഗ്രാമര്‍ പാലിക്കാനും' ഇച്ചിരി പാടാണെന്ന് ഏതു ഭാഷ...ാ പണ്ഡിതനും സമ്മതിക്കും ..!
കുതിപ്പിനിടയില്‍
ReplyDeleteകിതച്ചു നില്‍ക്കാതെ
കൂകിപ്പായാന്‍
കഴിഞ്ഞാലിനിയും
കസറാം
കാലം
കാപ്പുകെട്ടി
കാത്തിരിക്കുന്നുണ്ട്
@ Akbar
ReplyDeleteഎന്റെ നക്ഷത്രം 'വള്ളിട്ടാതി' ആണ്. മിത്രജനങ്ങളില് നിന്നും ആറ്റം ബോംബ് വരുമെന്ന് ഈ ആഴ്ചയിലെ പാരഫലത്തില് ഉണ്ട്. താങ്കളുടെ കമന്റോടെ അത് വന്നു കിട്ടി. ആശ്വാസമായി..
@ iringattiri പ്രായം കണ്ടാല്‍ ചര്‍മം തോന്നിക്കുകയെയില്ല എന്നല്ലേ പറയേണ്ടത്?..
ഗ്ലാമര്‍ പാലിക്കാനും
ഗ്രാമര്‍ പാലിക്കാനും... ഒടുക്കത്തെ ഫോമില്‍ ആണ് അല്ലേ..
@ MT Manaf ഒരു ഗവിതയുടെ കുറവുണ്ടായിരുന്നു. അത് തീര്‍ന്നു കിട്ടി.
ഇനി ഒരു രഹസ്യം പറയട്ടെ. എന്റെ ഫാര്യയുടെ ജനനതിയ്യതിയും ഡിസംബര്‍ ഒന്ന് ആണ്. അവളുടെ എസ് എസ് എല്‍ സി ബുക്കിനെ വിശ്വസിക്കാവോ എന്തോ?
ReplyDeleteആയുഷ്മാന്‍ ഭവഃ
ReplyDeleteആയിരം ആശംസകള്‍
ReplyDeleteരാത്രിയിരുന്നു കരയാന്‍ ഇനിയും ഒരുപാട് ജന്മദിനങ്ങള് ഉണ്ടാവട്ടെ.
ReplyDeleteഇതൊരു ആശംസയാണ് കേട്ടോ!
786 ആശംസകള്‍
ReplyDeleteവേറിട്ട വായനയുടെ തമ്പുരാന്
ReplyDeleteബഷീര്‍ക്കാ...ആശംസകള്‍ നേരുന്നു. പക്ഷേ,,, എത്രാമത്തെ പിറന്നാളാണ് ആഘോഷിക്കുന്നത്...... പത്തുകൊല്ലം മുമ്പുള്ള ഫോട്ടോയും വച്ച് ആരാധകരെ വീഴ്ത്തി നടക്കുകയല്ലേ.. പിറന്നാള്‍ പ്രമാണിച്ച് ലേറ്റസ്റ്റായി ഒരു ഫോട്ടോ വച്ചുകൂടെ....വേറിട്ട വായനയുടെ തമ്പുരാന് ഹൃദയം നിറഞ്ഞ ആശംസകള്‍....
ബഷീര്‍ക്കാ,
ReplyDeleteജന്മദിനാശംസകള് ...!!
>>>>>താങ്കളെ നേരില്‍ കണ്ട അപൂര്‍വ്വം വ്യക്തികളില്‍ ഒരാള്‍ എന്ന നിലക്ക് ഞാന്‍ പറയട്ടെ, നൌഷാദ് വരച്ചപ്പോഴാണ് വള്ളിക്കുന്നിനു ഒരു മനുഷ്യക്കോലം വന്നത്. ഇത് മുഖസ്തുതി അല്ല കേട്ടോ. തിരിച്ചുള്ള (ഇങ്ങോട്ടുള്ള) സ്തുതി കേള്‍ക്കാന്‍ ഞാന്‍ നില്ക്കുന്നില്ല. പിന്നെ കാണാം. <<<
ReplyDeleteഒരറിയിപ്പ് :
മുകളില്‍ കാണുന്ന കമന്റ് ഇട്ട അക്ബര്ക്ക ഉടന്‍ വിസ കാന്‍സല്‍ ആക്കി മുങ്ങനമെന്നു അഭ്യര്‍ത്ഥിക്കുന്നു ... താങ്കളെ തപ്പി ചില കൊട്ടേഷന്‍ സംഗങ്ങള്‍ ജിദ്ദയിലും പരിസരത്തും കറങ്ങി നടക്കുന്നതായി വിക്കി ലീക്സ് പുറത്തു വിട്ട ഏറ്റവും പുതിയ രേഖകള്‍ വ്യക്തമാക്കുന്നു ...( ബഷീര്‍ക്ക ആണ് കൊട്ടേഷന്‍ സംഗത്തെ ഏര്‍പ്പാടാക്കിയത് എന്ന് ബി ബി സി സ്ക്രോല്‍ ന്യൂസ് )
@ master (shinod). നല്ല വാക്കുകള്‍ക്കു നന്ദി. ഈ ഐ ഡി ഇങ്ങനെ ഒളിപ്പിച്ചു വെക്കുന്നത് ശരിയല്ല ഷിനോദ്. (profile not available) പത്രപ്രവര്ത്തകന്, ബ്ലോഗ്ഗര്‍, സ്റ്റോക്ക് മാര്‍ക്കെറ്റ് വിദഗ്ധന്‍ എല്ലാം ആയ താങ്കള്‍ അതൊന്നു ഓപ്പണ്‍ ചെയ്യണം. അതല്ല, നിങ്ങളുടെ സൈറ്റിലേക്കു ആളുകള്‍ വരരുത് എന്ന ഉദ്ദേശമുണ്ടോ?
ReplyDelete@ Noushad Vadakkel
ReplyDeleteഎല്ലാം ലീക്കാക്കി കുളമാക്കി.. എന്റെ കാശും പോയി..
orupadu vyki kidakkatte onn ente vahayum
ReplyDeleteതാങ്കളുടെ ബ്ലോഗിന് ആയിരം ആശംസകള്‍ ... ഒപ്പം ജീവനുള്ള ഒരു പാട് പോസ്റ്റുകള്‍ ഇനിയും വിരിയുവാന്‍ ആ ചെടി ഒരു വന്‍ വൃക്ഷമായി പൂത്തുലഞ്ഞു നില്ക്കട്ടെ ...
ReplyDeleteഈ വരച്ചതു കണ്ടാല്‍ തന്നെ ആളൊരു ഗ്ലാമര്‍ പയ്യന് തന്നെ............ അപ്പോള്‍ പിന്നെ ആളെ നേരില്‍ കണ്ടാലോ,,,,,,,,,,,,,,,,,,,
ReplyDeleteശുഭാശംസകള്‍.
ReplyDeleteബഷീര്‍ക്ക പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാന്‍ പറ്റില്ലല്ലോ...ഞാന്‍ അതെല്ലാം അങ്ങു തുറന്നുവയ്ക്കുന്നു
ReplyDelete
ReplyDeleteഇത് കേട്ടോ
ആരാണീ ബഷീര്‍ വള്ളിക്കുന്ന് ... ബഷീര്‍ വള്ളിക്കുന്നിന്റെ ശക്തമായ തൂലിക പ്രതിഫലിക്കുന്ന ആ ലേഖനത്തിലേക്ക് ക്ഷണിക്കുന്നു ....
ഡിസംബര്‍ ഒന്നിന് അന്‍പത്തി എട്ടാം പിറന്നാള്‍ (ഫെയിസ് ബുക്ക് നോക്കാതെ കണ്ടു പിടിച്ചത) ആഘോഷിക്കുന്ന ബഷീര്‍ ഭായിക്കും അതെ ദിനത്തില്‍ (പിറന്നാള്‍ ആഘോഷിക്കാത്ത)അദ്ധേഹത്തിന്റെ നല്ല പാതിക്കും ദമ്മാമില്‍ നിന്നും ഞാനും കൂട്ടുകാരും നാട്ടില്‍ നിന്നും അങ്കിള്‍ ആന്റി ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ബൂലോക ബ്ലോഗറന്മാരും
ReplyDeleteആശംസകള്‍ അറിയിച്ചിരിക്കുന്നു.
നൌഷാദിന്റെ ട്രെയിന്‍ പോലെ കൂകി പായട്ടെ .
ഈ ഡിസംബര്‍ 1 ഒരു ദുരന്ത ദിനമായിരുന്നെന്നു ഇപ്പോഴാ മനസ്സിലായത്
ReplyDeleteഎന്തായാലും എന്റെ ആശംസകള്‍
Wish u a happy Brithday Well In this dayas Basheer...
ReplyDeleteMay God bless Ur Family for the everblessed miles you passed as well,
and also for the long run miles yet to pass on IN THE FUTURE...
My beloved and full hearted wishes always!!!!
നാളത് വയസ്സുക്ക്കൂട്ടുവാന്‍ വേണ്ടി വന്നെത്തുന്നൂ ,പിറന്ന
നാളു പേരില്‍ ആഘോഷങ്ങലാക്കുവാന്‍ നേരുന്നിതായീ
നാളില്‍ ഉണ്ടാകട്ടെ നന്മകള് നാനാവിധം നിനക്കെന്നുമെന്നും
നാളെ മുതല്‍ ഇനിയുള്ള ജീവിത കാലം മുഴുവനും സ്വകുടുംബമായി !
ജന്മദിനാശംസകള് :)
ReplyDelete( ഇതിപ്പോള്‍ മൂന്നാമത്തെ സ്ഥലത്താണ് ഞാന്‍ ബഷീറിനു ജന്മദിനാശംസ പറയുന്നത് .. ഇനി എവിടയൊക്കെ പറയണ്ടിവരും ആവോ... കര്‍ത്താവേ... )
ജന്മദിനാശംസകള്
ReplyDeleteഎസ എസ എല്‍ സി ബുക്കിന്റെ കാര്യം പറഞ്ഞപ്പോളാണ് ഓര്‍ത്തത്. ഞങ്ങളുടെ നാട്ടില്‍ അധികം കുട്ടികളും ജനിക്കുന്നത് മെയ് 31 നു ആണ്.
ReplyDeleteഎന്റെ ജന്മദിനം ഉപ്പയുടെ നോട്ടുപുസ്തകത്തില്‍ ഒന്നും എസ എസ എല്‍ സി ബുക്കില്‍ മറ്റൊന്നുമാണ്.
ഫൈസ്ബുക്കില്‍ ഏതു തിയ്യതിയാണ് ചേര്‍ത്തത് എന്ന് ഓര്‍മയില്ല.
ഏതായാലും ആശംസ കിട്ടണമെങ്കില്‍ ചുരുങ്ങിയത് മെയ് വരെയോ അല്ലെങ്കില്‍ സെപ്തംബര്‍ വരെയോ കാത്തിരിക്കണം.
ഇതു പോലെ കൊട്ടക്കണക്കിനു കിട്ടിയില്ലെങ്ങിലും നാണം കെടാത്ത ഒരു നമ്പര്‍ ഒപ്പിക്കണം എങ്കില്‍ അടിയന്തിരമായി എന്റെ ബ്ലോഗ്ഗില്‍ കുറച്ചു ഹിറ്റ് കൂട്ടിയേ തീരൂ.
ക്ലിക്കാന്‍ മറക്കരുത്:
http://discussionislam.blogspot.com/
കിടക്കട്ടെ ഇവിടെയും ഒന്ന് ....ബഷീര്‍ക്ക ഹാപ്പി ബര്‍ത്ത് ഡേ .....ഇനിയെവിടെയെന്കിലും ഒപ്പിടണോ ??
ReplyDeleteഞാന്‍ ആശംസ നേര്‍ന്നിട്ടു ബഷീര്‍ക്ക പ്രതികരിച്ചില്ല എന്ന് ഒരു ബ്ലോഗ്ഗര്‍ എന്നോട് ഫോണില്‍ വിളിച്ചു പറഞ്ഞു. എല്ലാവരുടെ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. ഈ പോസ്റ്റില്‍ എന്നല്ല എല്ലാ പോസ്റ്റിലും. കമന്റ് എഴുതുന്ന എല്ലാവരോടും മനസ്സില്‍ ആദരവും ഉണ്ട്. വളരെ നല്ല കമന്റുകളില്‍ പലതിനോടും ഞാന്‍ പ്രതികരിക്കാറില്ല. കാരണം എന്റെ പ്രതികരണം അവിടെ ആവശ്യമില്ല എന്നത് കൊണ്ടാണ്. എന്നാല്‍ എന്തെങ്കിലും വിമര്‍ശനമോ തമാശയോ ഒക്കെ കാണുമ്പോള്‍ ചിലവയോടു പ്രതികരിക്കും. അതിനര്‍ത്ഥം മറ്റുള്ളവരുടെ കമന്റ് വായിച്ചില്ല എന്നല്ല. അങ്ങനെ ആരും കരുതരുത്.
ReplyDeleteഞാന്‍ ബെര്‍ത്ത് ഡേ ആഘോഷിക്കാറില്ല. എന്നാലും ആശംസകള്‍ നേര്‍ന്ന എല്ലാവര്ക്കും ഒറ്റവാക്കില്‍ നന്ദി.
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATT
ReplyDeleteസര്, അങ്ങ് സമര്‍പ്പിച്ച കവിത ഇഷ്ടപ്പെട്ടു. പെരുത്തു നന്ദി.
@ shinod അങ്ങിനെ വഴിക്ക് വാ, നിങ്ങളെ നാലാള് അറിയട്ടെന്നെ..
@ Abduljaleel (A J Farooqi)എന്തിനാ അന്പതെട്ടു ആക്കിയെ, ഒരു തൊണ്ണൂറു ആക്കാമായിയിരുന്നില്ലേ.
@ Faisu Madeena എല്ലായിടത്തും ഞാന്‍ കാണുന്നുണ്ട്. ഫേസ്ബുക്കില്‍ കമന്റുകളുടെ പൊരിഞ്ഞ പ്രവാഹമാണ്.
@ Abdul Latheef ശരിയാണ്. സ്കൂള്‍ ഹെട്മാസ്ടര്‍ മാരാണ് പണ്ട് കാലത്ത് ജനനത്തിയ്യതി നിശ്ചയിക്കുക. നിങ്ങള്‍ പറഞ്ഞത് കൊണ്ട് പറയാം. എന്റെ കാര്യവും അത് തന്നെയാണ്. ഉപ്പയുടെ ഡയറിയില്‍ മറ്റൊരു തിയ്യതിയാണ്. ഞാന്‍ അത് ഇവിടെ പറയുന്നില്ല. ഇനിയും ആശംസകള്‍ ഏറ്റുവാങ്ങാന്‍ എനിക്ക് കരുത്തില്ല. ബുക്കില്‍ എന്റെയും ഭാര്യയുടെയും ജനനത്തിയ്യതി ഡിസംബര്‍ ഒന്നായത് ലാത് കൊണ്ട് തന്നെയായിരിക്കണം.
ReplyDeleteതാങ്കളുടെ ബ്ലോഗ് സന്ദര്‍ശിച്ചു. Excellent.. very thought provoking articles.. my congrats..
Dear Noushad Vadakkel,
ReplyDeleteഎവിടുന്നു ഒപ്പിച്ചു ഇത്?.. ഞാന്‍ തന്നെ എഴുതിയതോ എന്ന് എനിക്കും സംശയം. പത്തിരുപതു വര്‍ഷം പഴക്കമുള്ള ഒരു ശബാബിന്റെ കോപ്പിയില്‍ എന്റെ ലേഖനം കണ്ട ഒരു ബ്ലോഗ്ഗര്‍ എന്നെ വിളിച്ചു ചോദിച്ചു. നിങ്ങളുടെ നാട്ടില്‍ വേറെ ബഷീര്‍ വള്ളിക്കുന്ന് ഉണ്ടോ എന്ന്?. അത് ഞാന്‍ തന്നെ എന്ന് പറഞ്ഞിട്ടും പുള്ളിക്ക് വിശ്വാസം വരുന്നില്ല.
എന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ചു വന്നത് ശബാബിലാണ്. എസ് എസ് എല്‍ സി കഴിഞ്ഞ് കോളേജില്‍ പോയിത്തുടങ്ങുന്ന കാലമാണ് എന്ന് തോന്നുന്നു. മൂന്നാം പേജിലെ പ്രധാന ലേഖനം ആയി. തലക്കെട്ട് പറഞ്ഞാല്‍ നിങ്ങള്‍ ബോധം കെട്ട് വീഴും. "നമ്മുടെ വിദ്യാഭ്യാസ രംഗം: ഒരു പൊളിച്ചെഴുത്തിന്റെ ആവശ്യകത". മീശ മുളക്കാത്ത പയ്യന്റെ 'പൊളിച്ചെഴുത്ത്' അഥവാ തൊലിക്കട്ടി നോക്കണേ.. (ആ ശബാബ് എന്റെ കയ്യില്‍ ഇല്ല. ആരുടെ പക്കലെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണം) അന്ന് എം എം അക്ബര്‍ എന്നെക്കാണുമ്പോഴൊക്കെ 'വിദ്യാഭ്യാസ വിചക്ഷണന്‍' എന്ന് പറഞ്ഞു കളിയാക്കുമായിരുന്നു!. ചെറിയമുണ്ടം അബ്ദുറസാക്ക് മൗലവിയുടെ ഒരു പോസ്റ്റ് കാര്‍ഡും മുപ്പതു രൂപ പ്രതിഫലവും ശബാബില്‍ നിന്നും അയച്ചു തന്നു. ആ മണി ഓര്‍ഡര്‍ കിട്ടിയ ദിവസം ഏറെ സന്തോഷമായിരുന്നു. പിന്നെ ഇടയ്ക്കിടെ എഴുതും. മുപ്പതു രൂപയും അമ്പതു രൂപയുമൊക്കെ കിട്ടും. അത് ഒരുമിച്ചു കൂട്ടി വെച്ചു NBS ന്റെ ഒരു വിശ്വവിക്ഞാനകോശം വാങ്ങി. അത് ഇപ്പോഴും എന്റെ ഷെല്‍ഫില്‍ ഉണ്ട്. 'എഴുത്തുകാരന് പയ്യന്റെ' ഓര്‍മക്കായി. നൌഷാദ് സാബ്, ആ പഴയ നാളുകള്‍ ഓര്മപ്പെടുത്തിയതിന് വാക്കുകളില്‍ ഒതുങ്ങാത്ത നന്ദി
അക്ബറെ പോലെയോ അതിലേറെയോ ബഷീറിനെ പരിചയമുള്ള ആളെന്ന നിലക്ക് ഞാന്‍ ഒന്നും പറയുന്നില്ല...ഒരു സംശയം മാത്രം..(നൌഷാദെ, ഇങ്ങോട്ടടുത്തു നിക്ക്, അല്ലേല്‍ ബഷീര്‍ കെട്ടാന്‍ ഞങ്ങളെ സൗഹൃദം കൊളമാകും)...ഇത്ര നന്നായി വരച്ചു ആ ഇന്ദ്രന്‍സിനെയും ശ്രീനിവാസനെയും നാറ്റിക്കാന്‍ ബഷീര്‍ എത്ര തന്നു... ?
ReplyDelete-------
ബഷീര്‍ സാഹിബ്, ബൂലോകത്ത് ഒരു വെള്ളി നക്ഷത്രമായി പരിലസിക്കാന്‍ ആശംസകള്‍ നേരുന്നു...താങ്കള്‍ നടത്തുന്ന ഈ ഒറ്റയാന് യുദ്ധം ജയിക്കാന്‍ ഞങ്ങളെല്ലാം പിന്നിലുണ്ടാവും, ഓടാന്‍ തയ്യാറായി...!
ഒരു നൗഷാദ് വിചാരിച്ചലോന്നും ഈ സൂപ്പര്‍ ഫസ്റിനെ തളക്കാന്‍ കഴിയില്ല...മോനാരാ ഞാന്‍..!
എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ചന്ദ്രിക അതിന്റെ പാരമ്പര്യം നില നിർത്തിയിരിക്കുന്നു.ചന്ദ്രികക്കും നല്ല എഴുത്തുകൾ എഴുതുന്ന ബഷീർക്കക്കും അഭിനന്ദനം
ReplyDeleteThis comment has been removed by the author.
ReplyDeleteഅതല്ല ഇപ്പൊ എനിക്കൊരു സംശയം...ഞാന്‍ ജന്മദിന പോസ്റ്റു ഇട്ടെങ്കിലും സത്യത്തില്‍ എത്രാമാത്തെയാണ് ബഷീര്‍ക്കാ ? ഇങ്ങനെ ഒരു സംശയം വരാന്‍ നൌഷാദ് വടക്കേല്‍ എഴുതിയ പോസ്റ്റു വായിച്ചതാണ്..ഇന്റര്‍നെറ്റും ,ബ്ലോഗും ഒന്നും വള്ളിക്കുന്നിലെ ലൈന്‍ വലിചിട്ടില്ലാത്ത കാലത്തും ഇങ്ങനെയും നന്നായി എഴുതിയിരുന്നു എന്നത് പുതിയ അറിവാണ് ...ഇനിയും ഒരുപാട് കാലം സുഖമായി ,നന്നായി,ജീവിക്കാന്‍ പടച്ചവന് അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു...ഇനിയിപ്പോ അകമ്പാടവും ,വള്ളിക്കുന്നും ,ഈ പാവം എന്നെ ക്കൂടി തല്ലു കൊള്ളികുവോ എന്തോ ...കൊള്ളുന്നെങ്കില്‍ എല്ലാവരും ഒരുമിച്ചു എന്തെ?VALLIKKUNNU SUPER FAST TRAIN NAME IS CHANGED "THE UNSTOPABLE TRAIN " എന്തെ
ReplyDeleteYou're not getting older, you're getting better.
ReplyDeleteവള്ളിക്കുന്ന് സൂപ്പര്‍ ഫാസ്ടിന്നു എന്റെ എല്ലാ ആശംസകളും നേരുന്നു
വൈകി ആണെങ്കിലും എന്റെ വകയും കിടക്കട്ടെ ഒരു ജന്മദിനാശംസ .............
ReplyDeleteചിന്തയില്‍ വിപ്ലവവും ,
വാക്കുകളില്‍ അഗ്നിയും ,
കീശയില്‍ കാശും , എന്നും കൂടെ ഉണ്ടാവട്ടെ ............
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteee "bhoo"lokathinte spelling mattiyo?
ReplyDelete@ Thej
ReplyDeleteആ 'ഭൂലോക'മല്ല ഈ 'ബൂലോകം'. ഇത് ബ്ലോഗുകളുടെ ലോകമാണ്.