February 15, 2010

My Name Is NOT Khan

എന്റെ പേര് ഖാന്‍ എന്നല്ല. പക്ഷെ ഖാന്‍ എന്ന് പേരുള്ള ഒരു സഹപ്രവര്‍ത്തകന്‍ എനിക്കുണ്ടായിരുന്നു. പാക്കിസ്ഥാനിലെ ഏതോ ഒരു കുഗ്രാമത്തില്‍ ആണ് വീടെന്നും അദ്ദേഹം അയച്ചു കൊടുക്കുന്ന പണം കൊണ്ട് കഞ്ഞി കുടിക്കുന്ന ഒരു വലിയ കുടുംബം അവിടെയുണ്ടെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. പേരില്‍ ഖാന്‍ ഉണ്ട് എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ തീവ്രവാദവുമായി മറ്റ് ബന്ധങ്ങളൊന്നും അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല. കുടുംബത്തെ പട്ടിണിക്കിടരുത് എന്ന തീവ്രമായ ഒരു വാദം അയാള്‍ക്കുള്ളതായി എനിക്കറിയാം. അത് തീവ്രവാദം ആകാന്‍ ഇടയില്ല. ഉവ്വോ?. വര്‍ഷങ്ങള്‍ക്കു മുമ്പ് പാക്കിസ്ഥാനില്‍ ഒരു ഭൂകമ്പം ഉണ്ടായപ്പോള്‍ അയാളുടെ കൊച്ചു കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഏക മകന്‍ മരിച്ചു. ബാക്കിയുള്ളവര്‍ കൃഷിയിടത്തില്‍ ആയിരുന്നതിനാല്‍ രക്ഷപ്പെട്ടു. ഉടനെ നാട്ടില്‍ പോകാന്‍ വേണ്ടത് ചെയ്തു തരണം എന്ന അഭ്യര്‍ഥനയുമായി എന്റെ ഓഫീസിലെത്തി അയാള്‍ പൊട്ടിക്കരഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

അന്ന് നാട്ടില്‍ പോയ ശേഷം അയാള്‍ തിരിച്ചു വന്നിട്ടില്ല. വീട് പുതുക്കിപ്പണിതോ എന്നറിയില്ല. എങ്ങനെ ജീവിച്ചു പോകുന്നു എന്നും അറിയില്ല. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്. ജീവിച്ചിരിപ്പുണ്ടെങ്കില്‍ "മൈ നെയിം ഈസ്‌ ഖാന്‍" എന്ന ഷാരൂഖ്‌ ചിത്രം അയാള്‍ എങ്ങനെയെങ്കിലും കാണും. വലിയ സിനിമാ ഭ്രാന്തന്‍ ആയ അയാള്‍ക്ക്‌ അമിതാബ് ബച്ചന്‍ കഴിഞ്ഞാല്‍ പിന്നെ ഇഷ്ടതാരം ഷാരൂഖ്‌ ആണ്. ഭൂരിപക്ഷം പാക്കിസ്ഥാനികളെയും പോലെ ഒരൊറ്റ പാക്‌ സിനിമാതാരത്തെ പോലും അയാള്‍ക്കും കണ്ടു കൂടാ.. “ദേഖ്നാ ഹേ തോ ഇന്ത്യന്‍ ഫിലിം ദേഖ്നാ, നഹീ തോ ഖര്മേ ബൈട്ട്നാ” എന്നൊരു പഴഞ്ചൊല്ല് പാക്കിസ്ഥാനില്‍ ഉണ്ട് എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ മൊത്തത്തില്‍ അവരുടെ മനോഭാവം അതാണ്‌.

ബാല്‍ താക്കറെ കഴിഞ്ഞാല്‍ ഷാരൂഖിന്റെ സിനിമ വിജയിച്ചു കാണണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒരാള്‍ ഒരു പക്ഷെ എന്റെ ആ പഴയ സഹപ്രവര്‍ത്തകന്‍ ആയിരിക്കും. താക്കറെയുമായി തട്ടിച്ചു നോക്കുമ്പോള്‍ ഷാരൂഖിനോടുള്ള സ്നേഹത്തില്‍ ഒരു പണത്തൂക്കത്തിന്റെ കുറവ് അയാള്‍ക്ക്‌ കാണുമായിരിക്കും. കാര്യമെന്തായാലും ആള്‍ പാക്കിസ്ഥാനിയല്ലേ. ഒരു ഇന്ത്യക്കാരന് മറ്റൊരു ഇന്ത്യക്കാരനോടുള്ള സ്നേഹം എന്തായാലും പാക്കിസ്ഥാനിക്ക് ഇന്ത്യക്കാരനോട് ഉണ്ടാവില്ലല്ലോ.. ഇനി ഉണ്ടെങ്കില്‍ തന്നെ നമുക്കത് സമ്മതിച്ചു കൊടുക്കാനും പറ്റില്ലല്ലോ.. “മൈ നെയിം ഈസ്‌ ഖാന്‍” കളക്ഷന്‍ റിക്കോര്‍ഡുകള്‍ എല്ലാം ഭേദിച്ച് നിറഞ്ഞ സദസ്സില്‍ ലോകം മുഴുവന്‍ ഓടുകയാനെന്നാണ് പത്രങ്ങള്‍ പറയുന്നത്. ആദ്യ ദിവസം തന്നെ ഇരുനൂറ്റി അമ്പത് മില്യണ്‍ രൂപയുടെ കലക്ഷന്‍!!. ഇങ്ങനെയൊരു കളക്ഷന്‍ ഈ സിനിമക്ക്‌ കിട്ടാന്‍ ഷാരൂഖിനെക്കാളും കഷ്ടപ്പെട്ടത് താക്കറെയാണ്. ഷാരൂഖിന് അഭിനയിച്ചങ്ങ് പോയാല്‍ മതി. ബാക്കി കാര്യങ്ങളൊക്കെ നോക്കാന്‍ താക്കറെ തന്നെ വേണം!.

“മൈ നെയിം ഈസ്‌ ഖാന്‍” എന്ന സിനിമയെക്കുറിച്ച് ഞാനെന്തെങ്കിലും പറഞ്ഞാല്‍ ശ്രീമതി ടീച്ചര്‍ ഇംഗ്ലീഷ് പ്രസംഗിച്ച പോലെയാകും. പറയുന്നയാള്‍ക്കും കേള്‍ക്കുന്നയാള്‍ക്കും ഒന്നും മനസ്സിലാവില്ല. പക്ഷെ കേട്ടിടത്തോളം സിനിമ ഒരു സന്ദേശം നല്‍കുന്നുണ്ട്. “ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ” എന്ന പാട്ട് പാടി ചോക്കലേറ്റു പ്രേമത്തിന്റെ ഇട്ടാവട്ടത്തില്‍ കറങ്ങുന്ന സിനിമകള്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ ഒരു പ്രമേയം ഈ സിനിമക്ക് ഉണ്ടെന്നും പറയപ്പെടുന്നു.  സെപ്റ്റംബര്‍ പതിനൊന്നിന് ശേഷം രൂപപ്പെട്ടുവന്ന ഒരു പ്രത്യേക സാമൂഹ്യ ചുറ്റുപാടില്‍ സ്വന്തം വ്യക്തിത്വവും നിലനില്പും ചോദ്യം ചെയ്യപ്പെട്ട ഒരു മുസ്ലിം യുവാവിന്റെ മാനസിക സംഘര്‍ഷങ്ങള്‍ ആണ് ഈ സിനിമയുടെ കഥ. 

ഖാന്‍ എന്ന കുടുംബ നാമം ജീവിതത്തിന്റെ വഴി മുടക്കിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനെ നേരിട്ട് കണ്ടു അദ്ദേഹത്തിന്റെ മുഖത്ത് നോക്കി “My name is Khan, and I’m not a terrorist.” എന്ന് അയാള്‍ പറയുന്നുണ്ട്. ഈ വാചകം തന്നെയാണ് ആ സിനിമ നല്‍കുന്ന സന്ദേശവും. ഈ സന്ദേശം പ്രചരിപ്പിക്കാന്‍ താക്കറെയോളം പറ്റിയ ഒരാള്‍ ഇന്ത്യയില്‍ ഇല്ല. ഇത് നേരത്തെ തിരിച്ചറിഞ്ഞു ഈ പണി അയാളെ എല്പിച്ചിടത്താണ് ഷാരൂഖിന്റെ കിഡ്നിയെ നാം സമ്മതിച്ച് പോവുന്നത്. 

മുംബൈ ഇന്ത്യക്ക് പുറത്താണ്, അതുകൊണ്ട് മാപ്പ് പറയുന്നതാണ് നല്ലത് എന്ന് പലരും അദ്ദേഹത്തെ ഉപദേശിച്ചതാണ്. തമിഴന്മാര്‍ ഒന്ന് തുമ്മിയപ്പോഴേക്ക് ഒരായിരം മാപ്പ് ഒന്നിച്ച് പറഞ്ഞ ജയറാമിന്റെ ഉദാഹരണവും പലരും എടുത്ത്‌ കാച്ചി. എല്ലാരും മരത്തില്‍ കാണുമ്പോള്‍ മാനത്ത് കാണുന്നവനാണ് ഷാരൂഖ്‌. ഷാരൂഖാരാ മോന്‍ എന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. ഈ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി എന്നെക്കൊണ്ട് കഴിയുന്നത് ചെയ്യുക എന്ന ഉദ്ദേശമല്ല ഈ പോസ്റ്റിനു പിറകില്‍ ഉള്ളത്. ഇത് വിജയിച്ചാലും ഇല്ലെങ്കിലും എനിക്കൊരു ചുക്കുമില്ല. My Name Is NOT Khan.

20 comments:

 1. Dear Your Correct.

  this is the warning against bal thackeray and team...

  and King Khan again Prove he is the number one in Bollywood...


  Gr Work Mr.Basheer...Congrats(only one mistake u have done tht is MNIK collect 250 million not crore)

  ReplyDelete
 2. ഖാനായതിനാൽ ഒരു താമസസ്ഥലം പോലും കിട്ടാൻ പെടാപാടു പെടുന്ന ബോംബെയിൽ ഞാൻ ഖാനല്ലെന്നു പറയുമ്പോളൊരു ഖാനെന്നു പറയാനെങ്കിലും കരുത്ത് മുഴുവൻ സിനിമയിൽ കറങ്ങുന്ന പുതു തലമുറക്കു കരുത്താകുമെങ്കിൽ നല്ലകാര്യം-

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. 'ഖാന്‍ എന്ന കുടുംബ നാമം ജീവിതത്തിന്റെ വഴി മുടക്കിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റിനെ നേരിട്ട് കണ്ടു അദ്ദേഹത്തിന്റെ മുഖത്ത് നോക്കി “My name is Khan, and I’m not a terrorist.”എന്ന് അയാള്‍ പറയുന്നുണ്ട്. ഈ വാചകം തന്നെയാണ് ആ സിനിമ നല്‍കുന്ന സന്ദേശവും.'
  ബഷീര്‍ക്ക,നന്നായിട്ടുണ്ട്.

  ReplyDelete
 5. “My name is Khan, and I’m not a terrorist.”എന്ന് അയാള്‍ പറയുന്നുണ്ട്. ഈ വാചകം തന്നെയാണ് ആ സിനിമ നല്‍കുന്ന സന്ദേശവും.'

  ഈ സന്ദേശം വേണ്ടപ്പെട്ടവര്‍ വേണ്ടരീതിയില്‍ മനസ്സിലാകിയെങ്കില്‍...!

  ReplyDelete
 6. എനിക്ക് സൈപ്രസില്‍ രണ്ടു പാക്‌ വിദ്യാര്തികള്‍ ഉണ്ടായിരുന്നു. അവരുടെ കയ്യില്‍ മിക്കവാറും എല്ലാ ഹിന്ദി ചിത്രത്തിന്റെയു കാസെറ്റ് ( അന്ന് സി ഡി ഇല്ല) ഉണ്ടായിരുന്നു. ഇടക് പാക് സര്‍ക്കാര്‍ ഇന്ത്യന്‍ ചാനെലുകള്‍ നിരോധിച്ചപ്പോള്‍, പാകിസ്താന്‍ കാര്‍ വളരെ വിശമിചതായി അവര്‍ പറഞ്ഞു. അവര്‍ക്ക്, പാവം പാകിസ്താന്‍ കാര്‍ക്ക് ഇന്ത്യക്കാര്‍ ശത്രുക്കള്‍ അല്ല, ഇന്ത്യാ പാക് ക്രികറ്റ് കളി നടക്കുംപോഴല്ലാതെ. നേതാക്കന്മാരാണ് മുതലെടുക്കുന്നത്, അവര്‍ പറഞ്ഞു.

  ReplyDelete
 7. @ Safeer, thank you.. I corrected the figure..

  @ Malathi and Mohandas: തീര്‍ത്തും ശരിയാണ്. അതിര്‍ത്തികളുടെ രാഷ്ട്രീയമാണ് പലപ്പോഴും മനുഷ്യരെ ശത്രുക്കള്‍ ആക്കി മാറ്റുന്നത്.

  ReplyDelete
 8. “My name is Khan, and I’m not a terrorist.”എന്ന് അയാള്‍ പറയുന്നുണ്ട്. ഈ വാചകം തന്നെയാണ് ആ സിനിമ നല്‍കുന്ന സന്ദേശവും.'

  കൊള്ളാം. നന്നായിരിക്കുന്നു.

  ReplyDelete
 9. എനിക്ക് സ്നേഹിതരായി ഈ ഗള്‍ഫ് ജീവിതത്തില്‍ ധാരാളം ഖന്മാറുണ്ട്. അതില്‍ പാകിസ്ഥാനികളും ബംഗ്ലാദേശുകാരും കൂട്ടത്തില്‍ hyderadis ഉം ഉണ്ട്. വളരെ അടുത്ത സുഹൃത്ത്‌ ബ്രിട്ടന്‍ പൌരത്വമുള്ള ബംഗാളിയായ മഹബൂബ് ഖാന്‍ ആണ്. നല്ലവന്‍. ബ്രിട്ടീഷ്‌ ആണെന്ന ഹുങ്ക് ഇല്ലാത്തവന്‍. ഉറുദുവും ബംഗാളിയുമേ പറയൂ. ഇപ്പോള്‍ ലണ്ടനിലാണ്. ഇടക്ക് ആശംസ കാര്‍ഡ്‌ വരും. ഞാന്‍ ഖാന്‍ ആണ് തീവ്രവാദിയല്ല എന്ന് ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയോട് പറയാനും മടിയില്ലത്തവന്‍. Sharooq ഖാന്‍ മാപ്പ് പറഞ്ഞത് ആരാധകരോട്! ശിവ സേനക്കരോടല്ലത്രേ!! പാവം ജയറാം തടിച്ചി അണ്ണാച്ചി എന്ന് വിളിച്ചതിന്നു ലോകരോടൊക്കെ മാപ്പ് പറഞ്ഞു !!!

  ReplyDelete
 10. ബഷീര്‍ക്കാ.., എന്റെ പേരിലും ഉണ്ട് ഒരു ഖാന്‍ . അമേരിക്കന്‍ പ്രസിഡന്റെ മുന്നില്‍ ചെന്ന് എനിക്കും പറയണം "My name is Khan, and I’m not a terrorist. " പക്ഷെ എയര്‍ പോര്‍ട്ടില്‍ നിന്ന് അവര്‍ കടത്തി വിട്ടാലല്ലേ പറയാന്‍ പറ്റൂ.. അതിന് എന്താ ചെയ്യാ എന്നാലോചിക്കുകയാ ഞാന്‍.
  റഫീഖ് ഖാന്‍

  ReplyDelete
 11. ഒരുപാട് ചെയ്യാമായിരുന്നിട്ടും എന്തോ ആദ്യപകുതിക്ക് ശേഷം ഈ പടവും ചോക്കലേറ്റ് പ്രണയകഥകളുടെ നിലവാരത്തിലേക്ക് താഴുന്നു എന്ന് മരുപ്പച്ചയില്‍ വായിച്ചതോര്‍ക്കുന്നു.

  എനിക്കും ഒരു പോസ്റ്റിടണമെന്നുണ്ടായിരുന്നു ബഷീര്‍ക്കാ.അതിനുള്ള ആഫിയത്തും സമയോം സൗകര്യൊന്നും തല്‍ക്കാലം ഇല്ലാത്തോണ്ട് ഈ ലിങ്കൂനെ ഇവിടെ ഇട്ടേച്ച് പോകുന്നു.സില്‍മക്കും ബസീര്‍ക്കാക്കും ആസംസകള്‍.

  ReplyDelete
 12. മഹാരാഷ്ട്ര എന്റെ രാജ്യമാകുന്നു. എല്ലാ മറാട്ടികളും എന്റെ സഹോദരീ സഹോദരന്‍ മാരാകുന്നു. കുടിലവും സങ്കുചിതവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. മണ്ണ് എന്നാല്‍ മാഹാരാഷ്ട്രയും മണ്ണിന്റെ മക്കള്‍ എന്നാല്‍ മറാട്ടികളും മാത്രമാകുന്നു. മലബാരി, മദ്രാസി ഗോ ബാക്ക്. അതാണ്‌ ഞങ്ങളുടെ രാജ്യ സ്നേഹം. പഠിക്കൂ മാലോകരെ.

  ReplyDelete
 13. cinema kandittilla...

  basheerkkaante post vaayichappo manassiloru poothi

  aa cinema enthayaalum kananam

  gr8 basheerkka,.. g8

  ReplyDelete
 14. പേരില്‍ ഖാന്‍ ഉണ്ട് എന്നത് ഒഴിച്ച് നിര്‍ത്തിയാല്‍ തീവ്രവാദവുമായി മറ്റ് ബന്ധങ്ങളൊന്നും അയാള്‍ക്ക്‌ ഉണ്ടായിരുന്നില്ല.
  കലക്കി ബഷീര്‍ ഈ പ്രയോകം. അടിപൊളി പോസ്റ്റ്

  ReplyDelete
 15. തമിഴന്മാര്‍ ഒന്ന് തുമ്മിയപ്പോഴേക്ക് ഒരായിരം മാപ്പ് ഒന്നിച്ച് പറഞ്ഞ ജയറാമിന്റെ ഉദാഹരണവും പലരും എടുത്ത്‌ കാച്ചി.

  ഭീരുക്കളുടെ കാല് പിടിക്കല്‍ ഇതിനിടയില്‍ എത്രനാം ക്ണ്ടു. നാം കാണുന്ന പുലികള്‍ പലതും കടലാസ് പുലികളാണെന്ന് മനസ്സിലാക്കാന്‍ ലഭിക്കുന്ന
  അപൂര്‍വാവസരാങ്ങളലൊന്നാണിത്.

  ReplyDelete
 16. അതെ ഞമ്മളെ പേരും ഖാന്‍ അല്ല.
  എനിക്ക് ഖാന്‍ എന്ന പേരില്‍ ഒരു
  സഹപ്രവര്‍ത്തകനുമില്ല...
  ആ ഹലാക്കിന്റെ സിനിമ ഞമ്മള്‍ കണ്ടിട്ടുമില്ല..
  “My name is mukthar, and I’m not a terrorist.”
  എന്ന് അമെരിക്കന്‍ പ്രസിഡന്റിന്റെ മുഖത്ത് നോക്കി പറയണംന്ന്ണ്ട്..
  പക്കെങ്കില്, അവിടെപ്പോവാനും വിസയും കുണ്ടാമണ്ടികളുമൊക്കെ വേണംന്നാ
  ആള്‍ക്കാരു പറയണത്...
  ഞാനും ഒരു സിനിമ പിടിക്കാനൊക്കുമോ എന്ന് നോക്കട്ടെ...
  ഹല്ല പിന്നെ...

  ബഷീര്‍ വെടിക്കെട്ട്,
  പോസ്റ്റ് അസ്സലായിട്ടോ...

  ReplyDelete
 17. ശ്രീമതി ടീച്ചര്‍ ഇംഗ്ലീഷ് പ്രസംഗിച്ച പോലെയാകും

  ReplyDelete
 18. കുറിപ്പു ഇഷ്ടപ്പെട്ടു.

  ReplyDelete