
എല്ലാം വെറുതെയായി. ഒരു പട്ടി പോലും ഈ വഴി വന്നില്ല. ബ്രേക്കിംഗ് ന്യൂസ് ആയി കൊടുക്കേണ്ടിയിരുന്ന ഈ വാര്‍ത്ത തമസ്കരിച്ച എല്ലാ വരേണ്യ-സാമ്രാജ്യത്വ-സിണ്ടിക്കേറ്റ് മാധ്യമങ്ങളോടും ഞാന്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.
വായനക്കാരുടെ വോട്ടെടുപ്പിലൂടെയാണ് ബൂലോകം പോര്‍ട്ടല്‍ അവാര്‍ഡ് പരിപാടി തുടങ്ങിയത്. polldaddy എന്ന വോട്ടിംഗ് സൈറ്റ് വഴിയായിരുന്നു വോട്ടെടുപ്പ്. സംഗതി പുരോഗമിച്ചപ്പോള്‍ കള്ളവോട്ടു നടക്കുന്നുണ്ട് എന്ന ആരോപണം ഉയര്‍ന്നു. അങ്ങനെയാണെങ്കില്‍ എന്റെ ബ്ലോഗിനെ മത്സരത്തില്‍ നിന്ന് മാറ്റണം എന്ന് ഞാന്‍ അവരോടു രേഖാമൂലം ആവശ്യപ്പെട്ടു. (നമ്മുടെ പ്രെസ്റ്റീജ് കാക്ക കൊത്താന്‍ അനുവദിക്കരുതല്ലോ) കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അതിനെ മറികടക്കാനായി ഒരു വിദഗ്ദ പാനല്‍ ബ്ലോഗുകള്‍ പരിശോധിച്ച് അവസാന വിധി നിര്‍ണയം നടത്തുമെന്ന്നു ബൂലോകം പറഞ്ഞു. എന്നാല്‍ ശരി എന്ന് ഞാനും.

ഇത് ഞാന്‍ പോസ്റ്റിക്കഴിഞ്ഞാല്‍ ഉടനെ വരാനിടയുള്ള ചില കമ്മന്റുകള്‍ ഞാന്‍ മുന്‍കൂട്ടി എഴുതുന്നു. അതുകൊണ്ട് ആ കമന്റുകള്‍ ഇനിയാരും എഴുതി സമയം കളയേണ്ട.
കമന്റ്റ് ഒന്ന്: ഇത് ഏത് കോപ്പിലെ അവാര്‍ഡാണ് ഹേ..?.. ഏറ്റവും നല്ല ആനുകാലിക ബ്ലോഗറായി താങ്കളെ തിരഞ്ഞെടുത്ത എമ്പോക്കികളെ ചവിട്ടണം. മലയാളത്തില്‍ വേറെ എത്ര നല്ല ബ്ലോഗുകള്‍ ഉണ്ട്. ഇത് നിങ്ങള്‍ കുറച്ചു പേര് ഒരു കറക്ക് കമ്പനിയുണ്ടാക്കി ഒപ്പിച്ചെടുത്തതല്ലേ. ഇതുപോലെ ആയിരം അവാര്‍ഡ് വേണമെങ്കില്‍ ഞാന്‍ തരാം.
കമന്റ് രണ്ട്: ആ വോട്ടെടുപ്പ് ഒരു തട്ടിപ്പ് നാടകം ആയിരുന്നു. ബൂലോകം ഓണ്‍ലൈന്‍ എന്ന സൈറ്റിന് ഹിറ്റ് കൂട്ടാന്‍ വേണ്ടി അവര്‍ കളിച്ച കളിയില്‍ ബഷീര്‍ക്കാ നിങ്ങള്‍ എന്തിനാണ് നിന്ന് കൊടുത്തത്. അവരുടെ സഹായം ഇല്ലാതെ തന്നെ നിങ്ങള്‍ക്ക് വായനക്കാരെ കിട്ടുമല്ലോ.. അത്യാവശ്യം എഴുതാന്‍ കഴിയുന്ന നിങ്ങള്‍ ഇങ്ങനെ തരം താഴരുത്. ഏതു തുണിക്കടയിലും പൊന്നാട കിട്ടും. അത് വാങ്ങി തോളിലിടാന്‍ അവാര്‍ഡ് കിട്ടണം എന്നില്ല.
കമന്റ് മൂന്ന്: വിദഗ്ദ പാനല്‍ എന്ന് പറഞ്ഞ് തുടക്കത്തില്‍ മലയാളത്തിലെ പേര് കേട്ട സാഹിത്യകാരന്മാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച ബൂലോകം അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവരില്‍ ആരെയും ആ ലിസ്റ്റില്‍ കണ്ടില്ല. കിട്ടിയ അവാര്‍ഡ് തിരിച്ച് കൊടുത്ത് മാനം കാക്കുന്നതാണ് നല്ലത്.
കമന്റ് നാല്: പ്രിയ ബഷീര്‍, അസൂയാലുക്കള്‍ പലതും പറയും. എല്ലാ അവാര്‍ഡുകള്‍ക്കും ഇത് പതിവുള്ളതാ.. താങ്കളുടെ ബ്ലോഗ് ഈ അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹമാണ്. അവാര്‍ഡ് ലിസ്റ്റില്‍ പേര് വരാന്‍ തിക്കിത്തിരക്കിയ പലരും അവാര്‍ഡ് കിട്ടാതായപ്പോള്‍ അതിനെ എതിര്‍ക്കുകയാണ്. അത് കാര്യമാക്കേണ്ട. തുടര്‍ന്നും കിടിലന്‍ പോസ്റ്റുകള്‍ എഴുതൂ. താങ്കളുടെ പോസ്റ്റുകള്‍ക്കായി കണ്ണില്‍ എണ്ണയൊഴിച്ച് ഞാന്‍ കാത്തിരിക്കുന്നു.
ഇതിലൊന്നും പെടാത്ത വല്ല കമന്റുകളും ഉണ്ടെങ്കില്‍ അത് ഇവിടെ എഴുതാം .
മ്യാവൂ: അവാര്‍ഡ് കിട്ടിയ വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞു. അപ്പോള്‍ അവള് ചുണ്ട് കോട്ടി ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം എനിക്കിത് വരെ പിടികിട്ടിയിട്ടില്ല. എന്തോ ആവട്ട്... ഗുഡ് നൈറ്റ്..
ന്നാലും ന്റെ ബഷീറേ....! അവാര്‍ഡ് തന്നവരെ ഇത്രയ്ക്കു തോഴിക്കണോ .....??? ഭൂലോകതിനോപ്പം അനക്കും കിട്ടീലെ അഞ്ചാറു ഹിറ്റ് കൂടുതല്‍ ...???!!!
ReplyDeleteഅവാര്‍ഡ് കിട്ടിയാല്‍ ചൂടോടെ വിവരം അറിയിക്കണ്ടെ ബഷീര്ക. അഭിനന്ദിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയല്ലേ. വിവരം അറിഞ്ഞാലല്ലേ അഭിനന്ദിക്കാന്പറ്റൂ.
ReplyDeleteഅവാര്‍ഡ് കിട്ടിയതില്‍ എന്റെ അഭിനന്ദനങ്ങള്‍,, പിന്നെ എന്തിനാണ് ഹാരിസ് സാബിന്റെ ഒരു കൂറ്റന്‍ പടം ഇങ്ങനെ സൈഡ് ബാറില്‍ കൊടുത്തിരിക്കുന്നത്. അവാര്‍ഡ് ശരിയ്ക്കും അര്‍ഹിക്കുന്ന ഒന്നു തന്നെയാണ്. പിന്നെന്തിനാണ് ബഷീര്‍ക്ക അതിനെ ഇത്രയും ആക്ഷേപ രൂപത്തില്‍ അവതരിപ്പിച്ചത്...
ReplyDeleteCongratulation Mr. Basheer. I am gonna inform BBC and CNN.
ReplyDeleteഒരു പ്ലേറ്റ് അവിലോസുണ്ട, പുഴുങ്ങിയ മൊട്ട പന്ത്രണ്ട്,ജിലേബി ഒന്നേമുക്കാല്‍ കിലോ,
ReplyDeleteകപ്പേം മീനും കറിവേച്ചത്, കാട മലര്ത്തിപ്പോരിച്ചത്,
കൊഞ്ച് കറിയും പാലപ്പവും......
കൂടാതെ ശ്രീനിവാസ് പുട്ട് പൊടിയും വാങ്ങിയിട്ടുണ്ടാര്നു
ടിയാണ് പൊന്നാടയിലാണ് കമ്പമെങ്കില്‍ ഇതെല്ലാം
ഇനി ഞാനും കെട്ട്യോളും എന്റെ പിള്ളാരും കൂടി അടിച്ചേക്കാം
ജയ് പൊന്നാട
ഹല്ല പിന്നെ
ബഷീറേ.. കൊള്ളാം കേട്ടോ ! :-)
ReplyDeleteഒരു പൊന്നട എന്റെ വകയും.
ReplyDelete:)
ബ്ലോഗാഭിനന്ദനങ്ങള്.....
ReplyDelete"മ്യാവൂ: അവാര്‍ഡ് കിട്ടിയ വിവരം ഞാന്‍ ഭാര്യയോട് പറഞ്ഞു. അപ്പോള്‍ അവള് ചുണ്ട് കോട്ടി ഒരു ചിരി ചിരിച്ചു. ആ ചിരിയുടെ അര്‍ത്ഥം എനിക്കിത് വരെ പിടികിട്ടിയിട്ടില്ല"
ReplyDeleteഎനിക്ക് പിടികിട്ടി!! "ഹും! നിങ്ങക്കല്ലേ അവാര്‍ഡ്!! നിങ്ങക്ക് അവാര്‍ഡു തരാന്‍ കമ്മിറ്റിക്കാര്ക്കെന്താ തലയ്ക്ക് വട്ടുണ്ടോ?" (ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയുടെ മനസ്സിലിരുപ്പറിയാന്‍ എളുപ്പമാണ് ബഷീറേ.) :) :)
തുടര്‍ന്നും നല്ല നല്ല പോസ്റ്റുകള്‍ എഴുതൂ....വരും വര്‍ഷങ്ങളിലും അവാര്‍ഡ് സ്വന്തമാക്കൂ. അഭിനന്ദനങ്ങള്‍.
വായാടി
abhinandnangal mothamayum chillarayayum
ReplyDeleteDear Basheer sb
ReplyDeleteGlad news. long awaited one. you really deserves it. Trust you don't have Malayalee colleagues. ..if so. nothing to worry
keep it up!
ReplyDeleteഒരു പൊന്നാട എന്റെ വക....അഭിനന്ദനങ്ങള്‍....
ReplyDeleteCongrats basheer. you deservd it. by the way, are you the one looking at the mirror?
ReplyDeleteഒന്നുകില്‍ ആത്മ പ്രശംസ - അതല്ലെങ്കില്‍ ആത്മ നിന്ദ - രണ്ടില്‍ ഭേദം ആദ്യം പറഞ്ഞത് തന്നെ. വല്ലഭനു വില്ലും ആയുധം എന്ന് പറഞ്ഞ പോലെ ബഷീര്കാക് അവാര്‍ഡ് കിട്ടിയാലും കിട്ടിയില്ലേലും എന്തെങ്കിലും ഒപ്പിച്ചെടുക്കും....ഭയങ്കരന്‍ ... അര്ഹിക്കുന്നവന് അവഗണയും അര്ഹികാതവന് അവാര്‍ഡും നല്കുന്ന ഇക്കാലത് നിങ്ങളുടെ ഈ പോസ്റ്റിങ്ങ് വീണ്ടും കാലിക പ്രസക്തിയുള്ളതായി തോന്നുന്നു... അത് കൊണ്ട്... എന്റെ അഭിനന്ദനം അ ഭി ന ന്ദ നം.
ReplyDeletenannnaayi,,,,
ReplyDeletepaalu kodutha kaikk thanne.....
boologam onlinu inganethanne venam....
basheerkka kalakki
ഞങ്ങളുടെ "വള്ളിക്കുന്ന് സുല്‍ത്താന്‍" ഒരായിരം പൊന്നാടയില്‍ പൊതിഞ്ഞ ആശംസകള്‍.
ReplyDeleteചൂടോടെ എല്ലാവരും അറിഞ്ഞില്ലെന്ന് തോന്നുന്നു!, എപ്പോള്‍ എല്ലാവരും അറിഞ്ഞു.
കണ്ണാടിയിലെ പ്രതിബിമ്ബം കലക്കി, ഞാനൊരു ഫുലിയെയാണ് പ്രതീക്ഷിച്ചത് കേട്ടോ!
ഈ സിംഹാസനം അത്ര പെട്ടന്നാരും അടിച്ചു മാറ്റില്ലെന്ന് കരുതാം!
ക്ഷമിക്കണം..
ReplyDeleteരാവിലെ ബസ്സില്‍ കേറിയപ്പഴാ വിവരമറിഞ്ഞത്...
ഒരു പൊന്നാട തരാന്‍ ഞങ്ങളും തീരുമാനിച്ചു. സ്വാഗത സംഘം രൂപീകരിച്ചോണ്ടിരിക്കാണ്..
ഞങ്ങളെല്ലാരും കൂടി ജിദ്ദയിലോട്ട് ഒലത്തണമെന്ന് പറഞ്ഞാല്‍ നടക്കൂല.. അവാര്ഡിയെ ഇങ്ങ് റിയാദിലോട്ട് പണ്ടാറടക്കുന്നതാണ് നല്ലത്... ബുദ്ധിമുട്ടാണെങ്കില്‍, ഒഴിവുപോലെ ഇവിടെ വന്ന് പൊന്നാട കൈപ്പറ്റണമെന്നറിയിക്കുന്നു..
അല്ലെങ്കില്‍, ഒരു പ്രധിനിധിയെ കത്തുമായി പറഞ്ഞയച്ചാലും മതി... അതും നടക്കില്ലെങ്കില്‍..
ഇവിടെ നിന്നും ഉംറക്കു വരുന്ന ഒരാളുടെ പക്കല്‍ കൊടുത്തയക്കാം..
താങ്കള്‍ മക്കയില്‍ ചെന്ന് കൈപ്പറ്റിയാല്‍ മതി.
അഭിമാനമുണ്ട്, ഒപ്പം ത്തിരി അസൂയയും..
അഭിനന്ദനങ്ങള്‍...
അതെ, താങ്ങള് അര്‍ഹനാണ്.
കാശെത്ര കിട്ടി..
കുറച്ചു രൂപ കടം തരുമോ...
അവാര്‍ഡ് വന്നോട്ടെ അഭിനന്ദിക്കാന്‍ ഞങ്ങളുണ്ട്.
ReplyDeleteവളരെ നന്നായി ബഷീര്ക, താങ്കള്‍ അര്‍ഹിക്കുന്നത് തന്നെ താങ്കളുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി എല്ലാ വിധ സുഖസൌഭാഗ്യങ്ങളും നേര്‍ന്നു കൊണ്ട്, സസ്നേഹം, കരിങ്ങനടനും കെട്ട്യോളും കുട്ട്യോളും
ReplyDeleteഎഴുതാന്‍ വച്ചിരുന്ന കമ്മന്റുകള്‍ എല്ലാം മുകളില്‍ എഴുതിവചില്ലേ, ഇനി എന്തെഴുതാന്‍.
ReplyDeleteഎന്നാലും കിടക്കട്ടെ ഒരാശംസകള്‍.
ഒരു നവാഗത നോമിനി ആയിരുന്നു, പക്ഷെ ...
"പൊന്നില്ലാത്ത ആട പൊന്നാട"
ReplyDeleteപക്ഷെ ബെര് ലിയെ ഹാസ്യ ബ്ലൊഗുകാരനാക്കിയ അവാര് ഡ് താങ്കള്‍ ക്കു എന്തിനാ ബഷീറെ
എന്തായാലും കിട്ടിയതല്ലെ ഇരിക്കട്ടെ
എന്റെ വക ഒരു വെറും ആട
ഹല്ല പിന്നെ എല്ലാരും ആടിനെ കൊടുക്കുമ്പൊള്‍ നമ്മല് പൂടയെങ്കിലും കൊടുക്കന്ടെ
This comment has been removed by the author.
ReplyDeleteഅതൊരു കാശ് അവാര്‍ഡ് ആയിരുന്നെങ്കില്‍....
ReplyDeleteആനുകാലികത്തിനുള്ള അവാര്‍ഡ് വള്ളിക്കുന്നിനു കിട്ടിയത് മനസ്സിലാക്കാം. പക്ഷെ ബെര്‍ലിയെ ഹാസ്യ ബ്ലോഗറാക്കിയത് മനസ്സിലായില്ല. ഭൂലോകമല്ലേ പലതും സംഭവിക്കാം. ഭൂലോകത്തെ ആദ്യ അവാര്‍ഡിന് എന്റെ ആശംസകള്‍.
ഏറ്റവും വലിയ ജനദ്രോഹ ബ്ലോഗിനുള്ള അവാര്‍ഡ് ചാലിയാറിനാണെന്ന് പറയുന്നത് കേട്ട്. പലകയും കുറ്റപ്രത്രവും പിറകെ വരുന്നുണ്ടത്രേ...
എന്തോ ചരട് വലി നടന്നിട്ടുണ്ട് ഉറപ്പാ
ReplyDeleteഹമീദ് വാഴക്കാട്
ഏതു പോളിക്ലിന്ക്കാ പൊന്നാട സ്പോന്സര് ചെയ്തത്
ReplyDeleteഏതായാലും രണ്ടെണ്ണം തരാന്‍ പറയുക എങ്കില്‍ ഉമ്രക്കു പോകാനെങ്കിലും പറ്റുമായിരുന്നു.
Anvar K
ഏനക്കും കിട്ടീണ്ട് അബരുടെ ബക അബാര്‍ഡ്..
ReplyDeleteഞമ്മള് നല്ലോണം കഥ പറയുംന്നാ അബര് പറേന്നേ...
ബൂലോകം ഓണ്‍ലൈന്‍ എനക്ക് ബൊന്നാട തന്നീല..
കീശേമ്മ കുത്താന്‍ ഒരു ബാഡ്ജ് പോലും തന്നീല..
ഞാന്‍ കേസ് കൊടുക്കാമ്പോവ്വാ....
:)
അവാര്‍ഡു തന്നവരെ ചീത്ത വിളിച്ചു എന്നൊരു പേരുദോഷം ഈ പോസ്റ്റ് കൊണ്ട് ഉണ്ടായോ എന്ന് എനിക്കൊരു സംശയം. അങ്ങനെയൊന്നും ഇല്ലാട്ടോ. ഞാന്‍ പ്രതീക്ഷിച്ച ചില കമ്മന്റുകള്‍ എഴുതിയെന്നെയുള്ളൂ. ബൂലോകം ഓണ്‍ലൈന്‍ സാരഥികളെ ഞാന്‍ അഭിനന്ദിക്കുന്നു. ഇനിയും അവാര്‍ഡു തരുവാന്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരെയും ഞാന്‍ അഭിനന്ദിക്കും.
ReplyDeleteകണ്ണാടിയില്‍ നോക്കുമ്പോള്‍ ഞാന്‍ ഫുലിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ചിലപ്പോള്‍ സിംങ്കം ആയും തോന്നും. അതുകൊണ്ടുള്ള തകരാറുകളാണ് ഏറെയും. എല്ലാരും ക്ഷമി.
@ Noushad Vadakkel: എനിക്കും കിട്ടീടാ കുറെ ഹിറ്റ്.. നീ ആളൊരു കള്ളനാ. ഇത്തരം ട്രേഡ് രഹസ്യങ്ങള്‍ പരസ്യമാക്കാവോ ശവീ..
ReplyDelete@ editor : ഗൂഗിള്‍ ക്രോമില്‍ ആണോ നിങ്ങള്‍ ബ്രൌസ് ചെയ്യുന്നത്?. അങ്ങനെയൊരു പ്രോബ്ലം അതില്‍ ഉള്ളതായി വേറെയും ചിലര്‍ പറഞ്ഞു. ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹാരിസിന്റെ ചിത്രം ഇപ്പോഴും വലുതായി കാണുന്നോ എന്ന് നോക്കിയേ. ഉണ്ടെങ്കില്അറിയിക്കണേ..
@ M T Manaf: ഞാന്‍ വീട്ടിലോട്ടു വരുന്നുണ്ട്. വിഭവങ്ങള്‍ ഒക്കെ അവിടെത്തന്നെ കാണണം
@ Vayady: സംഗതി കണ്ടു പിടിച്ചു കളഞ്ഞല്ലോ ഗൊച്ചു ഗള്ളീ..
@ C.O.T. Azeez : പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് ശരിക്കും പിടികിട്ടി.. എനിക്ക് എവിടെയും പാരകള്‍ ഇല്ല. ഞാന്‍ ആള് ഡീസന്റാ..
@ Ashraf Unneen: വല്ലഭനു വില്ലും ആയുധം!! ഇത് ഒരു പുതിയ നമ്പര്‍ ആണല്ലോ.
ReplyDelete@ ആര്‍ബി : നന്നായി ഇഷ്ടപ്പെട്ടു അല്ലെ..
@ azeezkodakkad: നാട്ടുകാരനില്‍ നിന്ന് കിട്ടിയ ഈ സുല്‍ത്താന്‍ പട്ടം എനിക്ക് ശ്ശി പിടിച്ചു..
@ mukthar udarampoyil: ഇവിടെ സ്വീകരണങ്ങളുടെ തിരക്കാ.. അത് കഴിഞ്ഞാലുടന്‍ ഞാന്‍ റിയാദില്‍ എത്താം. സംഗതി പൊന്നാടയില്‍ ഒതുക്കരുതെ.. വണ്ടിക്കൂലിയുടെ കാശെങ്കിലും തരണം.
@ Noushad Karinganadu: കെട്ട്യോളും കുട്ട്യോളുമൊക്കെ എന്റെ ഫാന്‍സ് ആണല്ലേ. ഒരു നല്ല സദ്യയുണ്ടാക്കി വിളിച്ചാല്‍ വരാന്‍ ഞാന്‍ റെഡി.
@തെച്ചിക്കോടന് : അടുത്ത വര്‍ഷം അവാര്‍ഡു താങ്കള്‍ക്ക് കിട്ടാന്‍ പ്രാര്‍ഥിക്കുന്നു.
ReplyDelete@ Riyas : ബെര്‍ളിയെ ഹാസ്യക്കാരന്‍ ആക്കിയതില്‍ എനിക്കും പ്രതിഷേധം ഉണ്ട് റിയാസേ..
@ Akbar: താങ്കള്‍ക്കെന്തിനാ അവാര്‍ഡ് .. അല്ലാതെ തന്നെ താരം ആയില്ലേ.
@ Sajitha: ചരട് വലി ചെറുപ്പത്തിലെ ശീലിച്ചതാ. ട്രൌസര്‍ അഴിയുമ്പോഴെക്കെ ചരടൊന്നുമുറുക്കിക്കെട്ടാന് ഉമ്മ പറയും. അല്ലേല്‍ നല്ല നുള്ള് കിട്ടും. അങ്ങനെ അത്പഠിച്ചു.
@ Anvar : ദമാശക്കാരാ... ഇതൊക്കെ കയ്യില്‍ ഉണ്ടല്ലേ.
@ മുരളി Murali Nair: എന്നെ കണ്ടു പടിക്ക്. അവാര്‍ഡിനെപ്പറ്റി ഒരു പോസ്റ്റ് കാച്ചി ഒരു കലക്കങ്ങു കലക്ക്..
മ്യാവൂ...ഞമ്മേല് ഇപ്പളാ അവാര്‍ഡ് വിവരം അറിഞ്ഞത്...ന്യൂഡല്ഹീലായിരുന്നു...
ReplyDeleteപിന്നേ..ഞമ്മന്റെയൊക്കെ വോട്ട് കൊണ്ടാ ജയിച്ചത്..എല്ലേലും ഞമ്മള് വോട്ട് ചെയ്ത ആരാ തോറ്റത്...!
ലടു തീര്‍ക്കല്ലേ...ഞാന്‍ റൂമിലേക്ക് വരുന്നുണ്ട്..വിത്ത് ഫാമിലി...! അഭിനന്ദനങ്ങള്‍..!!
രണ്ടു ആഴ്ച മുമ്പ് ബഷീര്കാനെ കണ്ടപ്പോള്‍ തന്നെ ഒരു പന്തികേട് തോന്നിയിരുന്നു. മുടിയെല്ലാം കറുപ്പിച്ചു പൌഡര്‍ ഇട്ടു നടക്കുന്നത് കണ്ടപ്പോള്‍. ഇപ്പോളാണ് അതിന്റെ ഗുട്ടന്‍സ് പിടി കിട്ടിയത്. ഏതായാലും ആരും ഫോട്ടോ എടുക്കാനോ സീകരണമോ തരുന്നില്ല എന്ന് കരുതി കുണ്ടിതപ്പെടണ്ട. അര്‍ഹരെ അവഗണിക്കുന്ന കാലമാണ്. ഒരു കാര്യം ചെയ്യുക. Jeddah ടാസ്ടി ഹോട്ടലില്‍ വിളിച്ചു അടുത്ത വെള്ളിയഴ്ച്ചക് ഹാള്‍ ബുക്ക് ചെയ്യുക. അമ്പത് പേര്‍ക് മട്ടണ്‍ ബിരിയാണിയും ബുക്ക് ചെയ്യുക. ഞങ്ങള്‍ വരാം തീര്‍ച്ചയായും. ഫോടോ എടുത്തു പത്രത്തില്‍ നമുക്ക് കൊടുക്കാം. പൊന്നാട നിങ്ങള്‍ വാങ്ങിച്ചതുകൊന്ദ് അതും ഞങ്ങള്‍ക്ക് വാങ്ങിക്കാതെ കഴിഞ്ഞല്ലോ-ഒരു ആരാധകന്.
ReplyDeleteബിരിയാണി പാര്‍ട്ടി ജിദ്ദ ഹില്‍ട്ടണിലേക്ക് ആക്കിയാല്‍ ബുദ്ധിമുട്ടാവുമോ പീ എമ്മേ (റഷീദ് പേങ്ങാട്ടിരി)
ReplyDeleteബഷീര്‍ജി,
ReplyDeleteതാങ്കള്ക് വന്ന കുറിപ്പുകളില്‍ സിംഹഭാഗവും (Tasty, Hilton, etc,) എന്നിവ നിറഞ്ഞു നില്കുന്നുണ്ടല്ലോ? ഈ അവാര്‍ഡിന്റെ കൂടെയ് കനത്തില്‍ പാര്‍സല്‍ ആയി വല്ലതും തടഞ്ഞുവോ? ഉവ്വോ?
അല്ലെയ്ലും ഭൂലോകത്തില്‍ നിങ്ങളുടെ വക സമൃദ്ധമായ സദൃ ഇടകിടക്ക് ഉണ്ടെന്നിരിെക എന്തിനു വേറെ? അതില്‍ മധുരവും, എരിവും, പുളിയും, ചവര്‍പ്പും, ദഹനേന്ദ്രിയ തകരാരുകള് അങ്ങിങ്ങായി വരുത്തിയതും ഉണ്ടാവാറുണ്ട്.
വെറുമൊരു "നെററിസനായ” എന്നെ നിങ്ങള്‍ ബ്ലോഗ്ഗര്‍ എന്ന് വിളിക്കല്ലേ, നിങ്ങള്‍ ബ്ലോഗ്ഗര്‍ എന്ന് വിളിക്കല്ലേ ! ബാല പാഠങ്ങള്‍ പടിക്കെണ്ടിയിരിന്ക്കുന്നു!.
സസ്നേഹം
നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് താങ്കള്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ആനുകാലിക വിഷയങ്ങളും വായനക്കാര്‍ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ്,
ReplyDeleteതാങ്ങള്ക്ക് കിട്ടിയ ഈ എളിയ അല്ല വലിയ അവാര്‍ഡ്.
അഭിനന്ദനങ്ങള്‍......
ബാക്കി തുക എത്രയും പെട്ടെന്ന് എത്തിക്കുക - ജൂറി അംഗം
ReplyDeletecongra....................ions for your own .....
ReplyDeleteanwy u remind us one more thing...hw many award committees are being formed to declare awards for them but with another name...nokkane award committikalude or karyam!!!!
Mashood thiruthiyad, doha qatar
ആരും പ്രശംസിക്കനില്ലെന്കില് എന്ത് ചെയ്യും.........'' മുറ്റത്തെ മുല്ലക്ക് മണമില്ല എന്നുപറഞ്ഞ പോലെ''
ReplyDeleteഗുള്ുവടിക്കാതളിയാ.........
CONGRATS BASHEER....
ReplyDeleteNINGAL ATH ARHIKKUNNU...
കിട്ടിയ അവാര്‍ഡു നിരസിച്ചു കൊണ്ട് ചിലര്‍ നമ്പര്‍ ഇറക്കാറുണ്ട്. അതൊന്നു പരീക്ഷിച്ചാലോ എന്ന് എനിക്ക് ഒരാഗ്രഹം. ഗൂഗിള്‍ ബസ്സില്‍ നവീന്‍ സെബാസ്ട്യന് ആണ് ഈ ഐഡിയ എന്റെ തലയില്‍ ഇട്ടത്. ആരേലും അനുകൂലിച്ചാല്‍ ഞാന്‍ ആ കടും കൈചെയ്യും.
ReplyDeleteആഹാ... എന്റെ നെറ്റ് കണക്ഷന് കട്ടായ സമയം നോക്കി മാഷ് ഇതും ഒപ്പിച്ചല്ലേ...!!
ReplyDeleteനെറ്റ് കണക്ഷന് കട്ടായ സംഭവത്തില്‍ മാഷിന്റെ കറുത്ത | വെളുത്ത (?) കൈകള്‍ ഉണ്ടോ എന്നു ഞാന്‍ സംശയിക്കണോ മാഷെ..??
ഹ ഹ ഹാ....
അഭിനന്ദനങ്ങള്‍..!!!!!!
@ കൂതറHashimܓ : എന്നോട് കളിക്കുമ്പോള്‍ സൂക്ഷിച്ചു വേണം എന്ന് മുമ്പേ ഞാന്‍ പറഞ്ഞതാണ്. അന്ന് കേട്ടില്ല. ഇപ്പോള്‍ അനുഭവിച്ചു അല്ലെ..
ReplyDeleteDear Mr. Basheer,
ReplyDeleteCongratulation.
Award only "ponnada"? Do not disclose the "cash". When will be the party to share the enjoyment? Chelavu cheyyathe pattilla.
Mohammad Ali.
അറിയുവാന്‍ വൈകി എന്കിലും അഭിനന്ദനങ്ങളറിയിക്കുന്നു, ഹാ മേരാ ഭി ദിന് ആയേഗാ ;)
ReplyDeleteഅവാര്‍ഡ് കിട്ടിയതില്‍ എന്റെ അഭിനന്ദനങ്ങള്‍
ReplyDeleteഎല്ലാ വിധ അഭിനന്ദനങ്ങ ളും നേരുന്നു. അവാര്‍ഡ് , തികച്ചും യോഗ്യത ഉള്ള ആള്‍ക്ക് തന്നെയാണ് കിട്ടിയത്.
ReplyDeleteഎല്ലാ വിധ അഭിനന്ദനങ്ങ നേരുന്നു. അവാര്‍ഡ് , തികച്ചും യോഗ്യത ഉള്ള ആള്‍ക്ക് തന്നെയാണ് കിട്ടിയത്
ReplyDeletesahadharmini chundu kottiyath iniyum manasilayillenkil... haaa kashtam.. ennallathenthu parayan? makale ketikarayitum bharyaye manassilakkathavanum avaardu kittunna lokam... ithil paramenthu moolyachyuthiya akshara i t lokathinu varanullath?
ReplyDeleteബഷീര്‍ കാക്ക അഭിനന്ദനങ്ങള്‍...
ReplyDeleteതീവ്രവാദത്തിനും, തീവ്രവാദികള്‍ക്കുമെതിരെ ആയിരം കുതിര ശക്തിയോടെ പ്രതികരിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ...
edakku manhaju thettunnuvo...
ReplyDeleteOOham padilla! Pakshe, samshayam marunnumilla!
Nannayi varatte, abinandanagal.
abhinandhanangal ariyikkunnu.
ReplyDeleteഅങ്ങനെ താങ്കള്കും കിട്ടി.....എനിക്കും കൂടി ഒരെണ്ണം ഒപ്പിച്ച് തന്നാല്‍....ആഫ്റ്റര്‍ ആള് കൊതുകിനുമുണ്ടാവില്ലേ ക്രിമി കടി
ReplyDelete