പ്രേമത്തിനുണ്ടോ കണ്ണും മൂക്കും?. അവള്‍ക്ക് കണ്ണ് കാണില്ലായിരുന്നത്രേ!! (കണ്ണ് കാണുന്ന ആരേലും പള്ളീലച്ചനെ പ്രേമിക്കുവോ?. തിരക്കഥ എഴുതിയ ലവന് വിവരമുണ്ട്..) അച്ഛനല്ലേ.. നോ പ്രോബ്ലം.. അതിനും വഴി കണ്ടെത്തി. പ്രേമത്തിന്റെ പവര്‍ ദൈവികമായി കൂട്ടി പുള്ളിക്കാരത്തിക്ക് കാഴ്ച തിരിച്ചു കൊടുത്തു.. (റൊമ്പ അഴകാര്ന്ത തിരക്കഥൈ!!.. നൂറുക്ക് നൂറ്.. സാക്ഷാല്‍ രജനി സാറ് പോലും വീഴും..) ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്‍ അച്ഛന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് കാമുകിക്ക് അച്ഛന് ഒരു ലവ് ലെറ്റര്‍ കാച്ചി. ഫ്രം യുവര്‍ വാലെന്റൈന്‍ .. ആ കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭൂമുഖത്തെ എല്ലാ കമിതാക്കളും ഫെബ്രുവരി പതിനാലിന് കത്തും, ഫ്ലവറും, പിന്നെ മറ്റു പലതും കൈ മാറുന്നു.. എന്തൊരു പവിത്രത.. എന്തൊരു സ്നേഹം.. ദൈവമേ.. ഇത്തരമൊരു പൊന്ന് പോലുള്ള ആചാരത്തെയാണല്ലോ പല മൂരാച്ചികളും പിന്തിരിപ്പന്മാരും എതിര്‍ക്കുന്നത്.?..
ട്യൂബ് ലൈറ്റ് പോലെയാണ് എന്റെ കാര്യം. കത്താന്‍ കുറച്ചു സമയമെടുക്കും. അതുകൊണ്ട് തന്നെ വേണ്ടാത്ത ഓരോ സംശയങ്ങളും തലയില്‍ കേറും. തല വെട്ടാന്‍ പോകുന്ന സമയത്ത് കൊടുക്കുന്ന സന്ദേശമാണ് വാലന്റൈന്‍ അച്ഛന്റെത്. ആ കണക്ക് വെച്ച് ഇപ്പോള്‍ സന്ദേശം കൊടുക്കുന്ന ലവന്മാരുടെയും ലവളുമാരുടെയും കാര്യവും പോക്കാകുമോ?. ഇണക്കുരുവിയുടെ കയ്യില്‍ വാലന്റൈന്‍ കാര്‍ഡ് കിട്ടുന്നതോടെ അത് എഴുതിയവന്റെ തല പോകുമെങ്കില്‍, ഇതിലെന്തോന്ന് സ്നേഹമെടേയ്.. ശ്ശെ.. ശ്ശെ.. എന്റെയൊരു കാര്യം..
പിന്നെയും ഒരു സംശയം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച റോമിലെ ചക്രവര്‍ത്തിയുടെ കാലത്ത് നടന്ന ഈ പ്രേമകഥ നമ്മുടെ നാട്ടിലെത്താന്‍ ഇത്രയും താമസിച്ചതെന്തെടെയ്.... നമ്മുടെ മുത്തച്ഛന്മാരുടെയും മുത്തശ്ശിമാരുടെയും ജീവിതം നായനക്കിച്ചതിന് ആര് ഉത്തരം പറയും?.. വാലന്റൈന്‍ ദിനത്തില്‍ ഒരു ഗിഫ്റ്റ് പോലും കൊടുക്കാനാവാതെയല്ലേ അവരൊക്കെ മരിച്ചു പോയത്. കൊല്ലത്തില്‍ ഒരു ലവ് ലെറ്റര്‍ കൊടുത്തില്ലെങ്കില്‍ പിന്നെ എന്തോന്ന് സ്നേഹം. വാലന്റൈന്‍ കാര്‍ഡ് കൈമാറി ടാ. ലവ് യൂ ടാ.. കിസ്സ് യൂ ടാ,, എന്നെകിലും പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാവുന്നതല്ലേ നല്ലത്. വാലന്റൈന്‍ ദിനത്തെപ്പറ്റി മത്സരിച്ച് എഴുതുന്ന നമ്മുടെ മാധ്യമങ്ങളൊക്കെ ഇത്രയും കാലം ഏത് അടുപ്പില്‍ ആയിരുന്നു?. എത്ര പേരുടെ ജീവിതമാണ് തുലച്ച് കളഞ്ഞത്.. സംശയങ്ങള്‍ പിന്നെയും നീളുകയാണ്.. എന്റെയൊരു കാര്യം.
ദേഷ്യം തോന്നരുത്.. എന്റെ ട്യൂബ് ഇനിയും കത്തിയിട്ടില്ല. പണ്ടത്തെ കാലത്ത് ഒരു ശിശുദിനം മാത്രമായിരുന്നു വന്നിരുന്നത്. ഇന്ന് എന്തൊക്കെ ദിനങ്ങളാണപ്പാ.. പൂച്ചകള്‍ക്ക് ഒരു ദിനം, പട്ടികള്‍ക്ക് വേറൊരു ദിനം. പെരുച്ചാഴികള്‍ക്ക് മറ്റൊന്ന്. എന്തിനേറെ അമ്മമാര്‍ക്ക് ഒരു ഡേ., അമ്മൂമ്മമാര്‍ക്ക് മറ്റൊരു ഡേ.. മുന്നൂറ്റി അറുപത്തി നാല് ദിവസം അമ്മൂമ്മയെ വൃദ്ധസദനത്തില്‍ നിര്‍ത്തിയിട്ട് മുന്നൂറ്റി അറുപത്തഞ്ചാം ദിവസം മക്കളും പേരമക്കളും കൂടെ ഒരു വരവുണ്ട്.. പൂമാല, അമ്മൂമ്മ ദിനത്തിന്റെ ഗ്രീറ്റിംഗ് കാര്‍ഡ്, ചോക്കലേറ്റ്, അവലോസുണ്ട.. പോരാത്തതിന് മാതൃഭൂമിയിലോ മനോരമയിലോ ഒരു കളര്‍ ഫോട്ടോ.. ഏഷ്യാനെറ്റില്‍ ഒരു വെടിക്കേഷന്‍.. എന്തൊരു ഹാപ്പി.. എന്തൊരു സായൂജ്യം.. ഇതൊന്നും മനസ്സിലാകാത്ത മൂരാച്ചികളെ വെടിവെച്ച് കൊല്ലണം. മുന്നൂറ്റി അറുപത്തഞ്ച് ദിവസവും വീട്ടില്‍ കഴിഞ്ഞ്, കപ്പയും പുഴുക്കും വിഴുങ്ങി, കണ്ടവരെ തന്നെ വീണ്ടും കണ്ട് ചടഞ്ഞു കൂടിയിരുന്ന പഴയ അമ്മൂമ്മമാര് എന്തോരം ബോറടിച്ചിട്ടുണ്ട്ടാവും.? ആലോചിച്ചിട്ട് എനിക്ക് തല കറക്കം വരുന്നു.. കണ്ണില്‍ ഇരുട്ട് കേറുന്നു... എന്റെയൊരു കാര്യം.
ഒരു വര്‍ഷത്തില്‍ ആര്‍ക്കും വേണ്ടാത്ത അനാഥ ദിനങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ ആരെങ്കിലും മുന്‍കയ്യെടുത്ത് അവറ്റകള്‍ക്കും ഓരോ അവകാശികളെ ഉണ്ടാക്കി കൊടുക്കണം. കാമുകന് ചാടിപ്പോയ കാമുകിക്ക് വേണ്ടി ഒരു ദിനം, അണ്ടി പോയ അണ്ണാന് വേണ്ടി ഒരു ദിനം, ഭാര്യമാരുടെ തല്ല് സ്ഥിരമായി കൊള്ളുന്ന വീര കേസരികള്‍ക്ക് ഒരു ദിനം. ഈ ദിനങ്ങളൊക്കെയുണ്ടായിട്ടും ഒരു ഗ്രീറ്റിംഗ് കാര്‍ഡ് പോലും വാങ്ങിക്കാത്ത എന്നെപ്പോലുള്ള പൊട്ടന്മാര്ക്കും വേണം ഒരു ദിനം. പെട്ടെന്ന് ബുക്ക് ചെയ്തോളണം. നമ്മുടെ ജ്വല്ലറിക്കാര് ഒന്ന് രണ്ടു വര്‍ഷമായി ഒരു ദിവസം അടിച്ചെടുത്തിട്ടുണ്ട്. അക്ഷയ തൃതീയ. ഇനിയും നോക്കി നിന്നാല്‍ ബാക്കിയുള്ള ദിനങ്ങളും കാക്ക കൊത്തും.
നിങ്ങള്‍ എന്ത് പറഞ്ഞാലും ശരി, ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു. ആരേലും കാര്‍ഡ് തരാന്‍ ഒരുങ്ങിയാല്‍ - അതെന്റെ ഭാര്യയായാല്‍ പോലും - ഞാന്‍ ഓടും. വാലന്റൈന്‍ അച്ഛന്റെ ഗതി എന്റെ തലയില്‍ കിടന്ന് കറങ്ങുന്നുണ്ട്. എന്റെയൊരു കാര്യം..
തല വെട്ടാന്‍ പോകുന്ന സമയത്ത് കൊടുക്കുന്ന സന്ദേശമാണ് വാലന്റൈന്‍ അച്ഛന്റെത്. ആ കണക്ക് വെച്ച് ഇപ്പോള്‍ സന്ദേശം കൊടുക്കുന്ന ലവന്മാരുടെയും ലവളുമാരുടെയും കാര്യവും പോക്കാകുമോ?.
ReplyDeleteലൌ ജിഹാദികളുടെ കാര്യത്തില്‍ ശരിയായിരിക്കാം.
നല്ല പരിഹാസം.
ReplyDeleteഎല്ലാവര്ക്കും എല്ലാമറിയാം. പക്ഷേ, ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? എന്നു കരുതി എല്ലാ ആഘോഷദിനത്തിലും ആളുകള്‍ കൂടുകയാണ്. അങ്ങനെയാളുകളെയെത്തിക്കാന് പരസ്യങ്ങളും മാധ്യമങ്ങളും മത്സരിക്കുന്നു. “മാധ്യമങ്ങളോടൊപ്പം സംസ്കാരവും വിതരണം ചെയ്യുന്ന“ പരസ്യം മാത്രമാണ് സത്യം. പക്ഷേ ആ സംസ്കാരം നമ്മുടേതല്ലായെന്നു മാത്രം.
"ഒരു വര്‍ഷത്തില്‍ ആര്‍ക്കും വേണ്ടാത്ത അനാഥ ദിനങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ ആരെങ്കിലും മുന്‍കയ്യെടുത്ത് അവറ്റകള്‍ക്കും ഓരോ അവകാശികളെ ഉണ്ടാക്കി കൊടുക്കണം" -
ReplyDeleteഒഴിവുള്ള രണ്ടനാഥ ദിവസങ്ങള്‍ക്ക് ബുക്ക് ചെയ്യുവാനെന്താ വഴി? ഒന്നാമ്മത്തേത് ബ്ളോഗ്ഗര്മാര്ക്കും, രണ്ടമത്തേത് കമന്റികള്‍ക്കും വേണ്ടിയാ.
അഡ്വാന്‍സ് കയ്യിലുണ്ടാകുമ്പോ കൊടുത്താ പോരെ?..... :D
ഇന്റെ ബഷീറിക്കാ.....ഇങ്ങക്ക് ഇമ്മിണ്യേങ്കിലും മൂളണ്ടാകുന്നേന്ന് ഞമ്മള് ബിജാരിച്ചത്. ഈ ദുനിയാവ് മുയ്മനും പറയണ്യെമാതിരി ഇങ്ങളും ആ സുജായി പള്ളിലച്ചന്റെ പായാര്യം തന്നെയാണല്ലോന്റെ ബദരീങ്ങളുപ്പാപ്പ പറണ്യേതത്. ഇങ്ങള് ആ നട്ടപ്പിരാന്തന് ഇട്ട ഹലാക്കിന്റെ പോസ്റ്റ് വായിച്ചിലേ..ആ നട്ടപ്പിരാന്തന്.കോം (www.nattapiranthan.com) ഒന്ന് പോയി വായിച്ചാളിന്.....അവടെ പോയി വരുമ്പാള്‍ പൂശാന്‍ ഇമ്മിണി അത്തറും കരുതിക്കോളിന്‍. എന്തായാലും നട്ടപ്പിരാന്തന് പറയുന്നത് പോലെ ഇങ്ങക്കും ഇന്റെ “ചന്തിദിനാംസകള്”
ReplyDeleteകച്ചവടം കൂട്ടാനുള്ള ഓരോ ആഘോഷങ്ങള്‍ അത്രയെയുള്ളൂ. അല്ലെങ്കില്‍ ആരെങ്കിലും നേരോം കാലോം നോക്കി പ്രേമിക്കുമോ.
ReplyDeleteഅപ്പോള്‍ പറഞ്ഞപോലെ ഹാപ്പി വാലന്റൈന്‍സ് ഡേ..!!
പ്രിയപ്പെട്ട ബഷീര്‍ സാബ്,
ReplyDeleteബഷീര്‍ വള്ളിക്കുന്ന് എന്ന എഴുത്തുകാരന്റെ ഈ ഒരു ശൈലി നമ്മുടെ സാക്ഷാല്‍ ബഷീറിയന്‍ ശൈലിയെക്കാള്‍ കേമം എന്ന് പറയാന്‍ തോന്നുന്നു. ഇനിയുമിനിയും ചടപടാ എഴുതിക്കോളൂ.
വായനക്കാരെ ആക്ഷേപ ഹാസ്യത്തിന്റെ മാക്സിമം പോയിന്റില്‍ എത്തിക്കുന്നുണ്ട് കെട്ടോ താങ്കള്‍. എല്ലാ വിധ ഭാവുകങ്ങളും അഭിനന്ദനങ്ങളും നേരുന്നു. സ്നേഹത്തോടെ,
അബു ഇരിങ്ങാട്ടിരി
iringattiri@gmail.com
പ്രണയ ദിനത്തിനെ ഇങ്ങനെ കുറ്റം പറയണ്ട ഞാനെഴിതി ഇവിടെ കാണിക്കും
ReplyDeleteഈ ബഷീറിനു അസൂയയാ... അല്ലെങ്കില്‍ ഇമ്മാതിരി പിന്തിരിപ്പന് മൂരാച്ചി ലേഖനം എഴുതി വിടുമോ? നിങ്ങള്‍ക്കൊക്കെ വേണ്ടിയല്ലേ ഹേ ഏപ്രില്‍ ഒന്നൊക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നത്..??!! ഇത് ഞങ്ങള്‍ ലോകമറിയുന്ന മാധ്യമ പ്രഭുക്കള്‍ മലയാളി യുവതയ്ക്ക് നല്കിയ അമൂല്യ (ഒരു വാക്കിനു മുമ്പില്‍ 'അ' ചേര്‍ക്കുമ്പോള്‍ അര്‍ഥം വിപരീതമാവുമോ? അപൂര്‍ണം പോലെ, അനശ്വരം പോലെ, അനീതി പോലെ!) സംഭാവനയാണിത് മിസ്റ്റര്‍. :)
ReplyDeleteജയിലില്‍ കിടക്കുമ്പോള്‍ വാലന്റൈന്‍ അച്ഛന് ആക്രാന്തം മൂത്ത് കയ്യില്‍ കിട്ടിയതിനെ പ്രണയിച്ചത് മനസ്സിലാക്കാം. സ്വാഭാവികം. ആണ്ടില്‍ 365 ദിനവും ചിക്കി ചികഞ്ഞു നടക്കുന്ന കോഴികള്‍ ഈ ഒരു ദിവസം മാത്രം പൂവനും ചികയുന്ന സുന്ദരിയുമായി ചിറകില്‍ നിന്ന് തൂവല്‍ പറിച്ചു കൈ മാറുന്നതിലെ ഗുട്ടന്‍സ് നോ പിടി. ഐ മീന്‍ പ്രണയം ഉണ്ടാകുന്നതല്ല സംഭവിക്കുന്നതാനെന്നാണ് കേട്ടറിവ്. എനിക്കിത് വരെ സംഭവിച്ചിട്ടില്ലാത്തത് കൊണ്ട് നോ അനുഭവം. മതിലുകളില്‍ ബഷീറും (നോട്ടു വള്ളിക്കുന്ന്. ഈ മുരടനെ ആര് പ്രനയിക്കാനാ? ഹി ഡോണ്ട് ലൈക് പ്രണയം) ഒരു ജയില്‍ പ്രേമം കാച്ചിയിട്ടുണ്ട്. അതിനൊരു ബഷീറിയന്‍ ടെ ആവാം. യു നോ ഐ ആം നോട്ടു എകൈന്സ്ട്ടു പ്രണയം. ബട്ട് അത് ഒരു വാലന്റൈന്‍ ടെയില്‍ മാത്രം നിര്‍ത്തരുത്. ദീര്‍ഘ സുമംഗലീ ഭവ ആകണം എന്ന് മാത്രം. ഇതാ ഇവരെപ്പോലെ
ReplyDeletevery nice . kollam
ReplyDeleteജോറാകുന്നുണ്ട് മരുന്നുപണി..
ReplyDeleteകോളനി വല്‍ക്കരണ, സാമ്രാജ്യത്വ ,ബൂര്‍ഷ്വാ, മുതലാളിത്വ,ആഗോളവത്കരണ,സാംസ്ക്കാരിക അധിനിവേശം. വള്ളികുന്നെ കലക്കി....
ReplyDeleteകിടക്കട്ടെ എന്റെയും വക.
ഹാപ്പി വാലന്റൈന്‍സ് ഡേ.
ഷാജി ഖത്തര്‍.
ha ha ha
ReplyDelete(3 ha)!!
:-)
ബഷീറിക്കാഅടി പൊളിയായിട്ടുണ്ട്
ReplyDeleteithu nannaayi
ReplyDeletebasheerkkaa
ingane paranhittonnum kaaryalla
nhangalkk SNEHAM thanneyaa valuth.. allathe theeevandiyalla
nhangal gift okke kodukkum... nalla monchulla gift,... naale CHoru thinnaanulla paisa koodi koootti nalloru gift vaanganam
പക്ഷേ, ഇനി ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ? ......
padhikan paranhthaa athinte oru sari
ആര്ടികള് കലക്കി. പോട്ടന്മാര്കൊന്നും ഇങ്ങിനെ ഒരു ആര്ടികള് ഉണ്ടാകാന്‍ കഴിയില്ല. ചിരിക്കു വക നല്കി. കീപ് ഇറ്റ് അപ്പ്.
ReplyDeleteപെണ്ണല്ലെങ്കിലും മൈലാഞ്ചി ചുകപ്പിനോടെനിക്കിഷ്ടമാണ്, ക്യൂടെക്സിന്റെ ചുകപ്പ് വെറുപ്പും. ചുകപ്പിനെ പ്രേമിക്കാന്‍ ഞാന്‍ കമ്മിഊണിസ്റ്റ്ല്ല, വിളറിപിടിക്കുന്ന സ്പാനീഷ് കാളയുമല്ല. ചുകപ്പെനിക്ക് വയലെന്റാണ്.. വാലന്റൈന്‍ ‘ദിന‘മെന്ന കളാര്ഫുള് സ്നേഹ ജിഹാദികളോടുള്ള വെറുപ്പ്. ക്രിസ്തുവിന്റെ സ്നേഹിക്കലിതായിരുന്നോ! മതചിഹ്നങ്ങളെ ഉയരങ്ങളിലെത്തിക്കാന്‍ പാടുപെടുന്ന ഇത്തരം ചുകപ്പുദാഹികളായ ഡ്രാക്കുളകളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ യുവസമൂഹത്തിന്റെ മിടിക്കുന്ന ചുകപ്പിവര് ഊറ്റികുടിച്ചുകൊണ്ടിരിക്കും. നന്നായിട്ടുണ്ട് ബഷീര്‍ സാബ്! താങ്കള്‍ക്ക് നന്ദി.
ReplyDeleteikka ethinuu oru marupadi arhikunnu..
ReplyDeletehttp://www.boolokamonline.com/?p=3862
നന്നായിട്ടുണ്ട്, പ്രേയ്മിക്കുന്നവര്ക്കെന്തിനാ ഒരു ഡേ, പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലെന്നല്ലേ.
ReplyDeleteആഗോള വല്കരണത്തിന്റെയും സാമ്രാജ്യതവല്കരണത്തിന്റെയും ഉപോല്പന്നങ്ങള് ഇനി എന്തെല്ലാം കിടക്കുന്നു നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍, ഒരുകാലത്ത് ഇതിനെ എതിര്‍ത്തവര്‍ വികസന വിരോധികളും മൂരാച്ചികളും ആയിരുന്നു, ബി ടി വഴുതന വേണ്ടാന്നു വെച്ച് പോലും , എതിര്‍പ്പുകള്‍ ഫലപ്രാപ്തിയില്‍ എത്തുന്ന കാലം വരും എന്ന് പ്രതീക്ഷിക്കാം (ഇനി ജനങ്ങളെ പറഞ്ഞു പറ്റിച്ചു പിന് വാതിലിലൂടെ വഴുതന വിതെങ്ങാന് മുളപ്പിക്കുമോ എന്നറിയാനും പാടില്ല , മന്മോഹന്ജി ആളൊരു വിരുതനാണു) ബഷീര്‍ സാഹിബില്‍ നിന്നും ബി ടി വഴുതന ഒന്ന് പ്രതീക്ഷിച്ചു ഞാന്‍, പക്ഷെ അത് കണ്ടില്ല താങ്കളും അതിന്റെ ആളാണോ?
ReplyDeleteകഷ്ടം! കുറച്ചു നേരത്തെ ജനിച്ചു പോയി. ഇന്നായിരുന്നുവെങ്കില്‍ വല്ല കാര്‍ഡോ,പൂവോ മറ്റോ ഓസ്സിനു കിട്ടിയേനെ. ഇനി അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? കിട്ടാത്ത മുന്തിരി പുളിക്കും.
ReplyDeleteSorry, I dont know how to type in Malayalam. Hope Englayalam will be OK!! Means Type malayam words in Sayippan letters. OK. Edai Vallikkunne.. than aalu kollalo. Lokam Sambathika mannythilavubbol ethenkilum Kachodakkaru Ithiri Kashu enthenkilum Peril undakkunnathil thanikkentha ithra Chetam (njaan oru thrusskkarananu, thaan enna Prayogam njangadey Nattil Sadaranamanu). Mathravumalla Paavam Abhayamar Ini undavathey Thomaskuttimarum Sefimarum okkey valentinenum kalentinenum kayyentinenum allenkil athinnidakkullathintinenum okke Rathripaada Suvisesam nadathi jeevichu poikkotte. Mathramalla Cybercafekalude idungiya murikkullil nadathavunnadellam gambheeramayi nadathi nammudey yuvathalamurayudey dynamics purathedukkan pattiya SUVARNA Dinamayi deseeyathalathil Aacharikkan Pattumonnu Onnu alochikkavunnathumanu. Athinayi (Arogyavum Aabhyandaravumaya Karyangalil) Nammudey Manthree Puthranmaarudey sahayavum Anyeshikkavunnathanu.
ReplyDeleteThis comment has been removed by the author.
ReplyDeleteആദ്യമേ അഭിപ്രായം എഴുതേണ്ട എന്ന് കരുതി വൈറ്റ് ചെയ്തുനോക്കിയപ്പോള്‍ അബു സാബും (അബു ഇരിങ്ങാട്ടിരി) കമെന്റെഴുതിയപ്പോള് ഇനിയും കാത്തിരിക്കേണ്ട എന്ന് തോന്നി. ബഷീറിന്റെ ശൈലി അഭിനന്ദിക്കാതെ വയ്യാ. വര്‍ഷങ്ങളായി അറിയുന്ന ബഷീര്‍ പത്രപ്രവര്‍ത്തകനും നല്ലൊരു എഴുത്തുകാരനും പ്രാസംഗികനും ആണ്. ഇപ്പോള്‍ നല്ലൊരു വ്യക്തിയെ വെറും ബ്ലോഗ്ഗര്‍ ആക്കി എന്ന് ഇന്നലെ കണ്ടപ്പോള്‍ ബഷീറിനോട് പറഞ്ഞപ്പോള്‍ ബഷീര്‍ ഉള്ളു തുറന്നു ചിരിച്ചു. കൂടെ മറ്റൊരു സുഹൃത്തും ഉണ്ടായിരുന്നു. ഏതായാലും ഇനിയും ആനുകാലിക വിഷയങ്ങളില്‍ ബഷീറിന്റെ സരസമായ കമ്മന്റ്സ് പ്രതീക്ഷിക്കുന്നു. കൂടെ ഭാവുവങ്ങളും.
ReplyDeleteഇത് കൊള്ളാം,
ReplyDeleteഈ വാലും ടൈലും ഒന്ന് കൂടി കൂട്ടിയും കിഴിച്ചും വായിച്ചു നോക്കിയാലോ?
"വാല് എന്തിനാ" അല്ലേലും നമുക്കെന്തിനാ ഈ പുലി വാല് !!
എന്റെ കുറിപ്പിന് ഒരു കാമ്പുള്ള വിമര്‍ശനം ബൂലോകം ഓണ്‍ലൈനില്‍ വന്നിട്ടുണ്ട്. ചന്ദ്രകാന്തന് എഴുതിയത്..
ReplyDeleteവള്ളിക്കുന്ന് എന്തിന് വാലന്റയിനെ പേടിക്കണം..??.
വ്യത്യസ്തമായ അഭിപ്രയാങ്ങളും അറിഞ്ഞിരിക്കുവാനാണ് ലിങ്ക് ഇവിടെ കൊടുക്കുന്നത്.
Thank you ബിച്ചു for notifying me this.
വള്ളിക്കുന്നുനും ബെര്‍ലിക്കും പുറമേ ഇവിടെയും ഭൂലോകത്തെ വെട്ടുകിളി ശല്യം
ReplyDeleteഒരു വിഷയത്തെ പല ആംഗിളിലൂടെയും നോക്കികാണാം. നോക്കുന്ന ആംഗിളിനനുസരിച്ച് വിഷയം മാറ്റപെടുകയും ചെയ്യാം. ഇവിടെ വിഷയം വലന്റൈന്‍ ആണ്. ഒരു ദിവസത്തെ അതിനായി തേടിപിടിക്കേണ്ട സ്ഥിതി ആരുണ്ടാക്കി? പ്രേമിക്കാന്‍ ഒരു പ്രത്യേക ദിനം. ആ ദിനത്തിലേക്ക് നീട്ടിവെച്ച സ്നേഹവും പല പ്രശ്നങ്ങളാല്‍ ഇല്ലാതാവില്ലെ? ഒരു വര്‍ഷം മുഴുവന്‍ സ്വപ്നം കണ്ട് കരുതിവെച്ച ദിവസം ‘വയറ്റിന്നോക്ക്’ (അതിസാരം) കാരണം കുളമായാലോ? തൂങ്ങിച്ചാകണോ, അതോ അടുത്ത വര്‍ഷ‘ത്തേക്ക് കാത്തിരിക്കണോ ഈ ഒരു മുഹൂര്ത്തംാ കിട്ടാന്‍ വേണ്ടി?
ReplyDeleteദിവസങ്ങള്‍ക്കും ആഘോഷങ്ങള്ക്കുംക ആരും എതിരല്ല. പക്ഷെ ഒരു മതവിശ്വാസത്തിന്റെ മൂല്ല്യങ്ങളെ ഈ രീതിയില്‍ അവതരിപ്പിക്കുമ്പോഴുള്ള എതിര്‍പ്പ് മാത്രം. എത്ര സിനിമകള്‍ ഹോളിവുഡിലിറങ്ങുന്നു. എന്നാല്‍ തങ്ങളുടെ വിശ്വസ പ്രമാണങ്ങളൊക്കെ നൂറ്ക്ക് നൂറ് ശരിയാണെന്ന് ജനങ്ങളില്‍ ബോധ്യപെടുത്താനും അതുവഴി തങ്ങള്ക്ക്ങ വഴങ്ങുന്ന മനോരോഗികളെ സൃഷ്ടിക്കാനും വേണ്ടിയല്ലെ ഡ്രാക്കുള സിനിമകള്‍ രൂപപെട്ടത്. അങ്ങിനെ പലവിഷയങ്ങളിലും സമൂഹത്തില്‍ കളര്ഫുെള്ളായി നിറഞ്ഞ് നില്കേംണ്ടത് ക്രിസ്ത്യന്‍ ഐഹിത്യങ്ങളാകണമെന്നും സമൂഹം ഏറ്റി നടക്കേണ്ടത് മത ടച്ചുള്ള ഇത്തരം ദിനങ്ങളാകണമെങ്കില് അതിന് ഹരം പിടിക്കുന്ന് കളര്‍ പ്രമേയങ്ങള്‍ വേണമെന്നതോക്കെ താനേ ഉണ്ടാവുന്നതല്ല. ഇതിന്റെ പിന്നാമ്പുറങ്ങളില്‍ ഒന്നാംതരം ചതുരംഗക്കളിക്കാരുണ്ട്. മതപരമായും സാമ്പത്തികമായും അധിനിവേശമാണവര് ഉന്നം വെക്കുന്നത്. ഓണം എന്നത് കേരളീയരുടെ ഒരു ആഘോഷമായി ഔദ്യോഗികമായി അംഗീകരിക്കപെട്ടു. അത് ആരോക്കെ ഏതൊക്കെ രിതിയില്‍ ഉള്കൊാള്ളുന്നു എന്നത് വേറെ കാര്യം. ഇതും പറഞ്ഞ് ഓരോരുത്തര് ഓരോ ദിവസം കവര്‍ന്നെ ടുത്താല്‍ ഭാവിയില്‍ വിദസങ്ങള്ക്ക് വേണ്ടി കടിപിടികേള്ക്കേ്ണ്ടിവരും. തീര്ച്ചര. ഒരൂ കൂട്ടര്ക്ക്് ആഘോഷമായ ദിനം വേറെ കൂട്ടര്ക്ക്് ദുഖദിനവുമായി വരും. അല്ലെങ്കില്‍ വര്ഷംത്തില് 365 എന്ന ക്രിസ്തുവര്ഷം് മാറ്റി എഴുതപെടേണ്ടിവരും.
പ്രേമത്തിന് ആരെങ്കിലും ഒരു ദിവസത്തെ തിരഞ്ഞെടുത്ത് ആഘോഷിക്കുകയാണോ ഈ വലന്റൈന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്? അതിന് ഐതിഹ്യങ്ങളുണ്ടാക്കി ഒരു വിഭാഗത്തിലേക്ക് ചേര്‍ത്തെ ഴുതുന്നതിലൂടെ മാനസ്സികമായി സമൂഹത്തില്‍ ഒരു മതത്തിനോട് പ്രീണനം രൂപപെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ശിവസേനപോലെയുള്ള തീവ്ര വാദികള്‍ക്ക് ഇതിനോട് അക്രമസ്വഭാവത്തോട് ഏറ്റുമുട്ടുന്നതും. ഇങ്ങിനെ കളര്ഫുേള് പ്രീണങ്ങളുണ്ടാക്കി സമ്പത്തികമായ നേട്ടങ്ങള്‍ നേടിയെടുക്കുന്നതും കൂടുതലും ഇതിന്റെ അവതാരകരാണ്. ഇത്തരം ആഘോഷങ്ങള്‍ ലക്ഷ്യമിടുന്നത് പാവപെട്ടവരുടെ ഉന്നമനത്തിനല്ല മറിച്ച് മൊത്തം ജനങ്ങളുടെ കാശ് കൊള്ളയടിക്കാനുള്ള പല മാര്ഗ്ഗതങ്ങളിലൊന്ന്. ഒരു വാലന്റൈനില്ലെങ്കില് തകര്‍ന്ന് പോകുന്നതല്ല സ്നേഹം. അതിന് ഒരു പ്രത്യേക ദിവസത്തെ തിരഞ്ഞെടുക്കേണ്ട ഗതികേടും ജനങ്ങള്ക്കി്ല്ല. എന്നീട്ടും ഒരു ഐതിഹ്യത്തിന്റെ പേരില്‍ ഇതൊക്കെ ഏറ്റ് പിടിക്കണോ? ഓണം കേരളത്തില്‍ മാത്രമാണ്. വാലന്റൈന്‍ എന്നത് വത്തിക്കാന്ന്റെി ആഘോഷമായിട്ടല്ലല്ലൊ കാണുന്നത്. അത് കല്ല്യാണം കഴിക്കാത്ത അച്ചന്മാരെ ഉന്നം വെക്കുന്നുമില്ല. ഇന്ന് പ്രേമത്തിനും നാളെ ‘മേറ്റിങ്ങിനും’ അങ്ങിനെ തുടങ്ങിയാല്‍ എവിടെ എത്തും ഈ സമൂഹം! ഏറ്റവും കുറഞ്ഞത് ഇത് എന്ത് ഗുണമാണ് സമൂഹത്തിന് നല്‍കുന്നത് എന്നതാണ് മനസ്സിലാക്കേണ്ടത്.
ഞാന്‍ ഈ പ്രതികരണങ്ങളില്‍ കൂടി ഒന്ന് രണ്ട് തവണ പോയിരുന്നു.. നല്ല രസമുണ്ട്.. സംഭവം കൊഴുക്കുന്നു.. അപ്പോ പിന്നെ ഞാനും എന്റെ വക സംഭാവന ചെയ്യാതിരിക്കുന്ന് ശരിയല്ല..
ReplyDelete@ Samed Karadan : ചങ്കിനു കൊള്ളുന്ന വാക്കുകള്‍ കേള്‍ക്കുമ്പോഴൊക്കെ ഇങ്ങനെ ഉള്ളു തുറന്നു ചിരിക്കുന്ന ഒരു പരിപാടി എനിക്കുണ്ട് സമദ്കാ..
ReplyDelete@ Naas, വേണ്ടതിലേറെ പുകില് ഞാന്‍ ഉണ്ടാക്കുന്നുണ്ട് നാസേ.. ഇനി വഴുതനങ്ങ കൂടി വേണോ.. ശിവ സേനയുടെ മുംബൈ, ഗൂഗിളിന്റെ പുതിയ ബസ്സ് തുടങ്ങി പല വിഷയങ്ങളും തലയില്‍ കിടന്നു കറങ്ങുമ്പോള്‍ ഞാന്‍ കൈ കീ ബോര്‍ഡിലേക്ക് പായുന്നത് പിടിച്ചു വെക്കുകയാണ്. ഞാന്‍ നന്നാവാന്‍ തീരുമാനിച്ചു. ആ വിവരം അറിഞ്ഞിട്ടില്ല അല്ലെ..
@ Akbar: എന്നെ ബെര്‍ളിയുടെ വകുപ്പില്‍ പെടുത്തി അപമാനിക്കരുത്. എനിക്കും ഒരു ചെറിയ ഫാന്‍സ് ഉണ്ട്. അവരെ ഇളക്കാതിരിക്കുന്നതാണ് താങ്കള്‍ക്കു നല്ലത്.
ReplyDeleteമൈപ്പ് എഴുതിയത് ചില വേറിട്ട ചിന്തകളാണ്. അത് ഈ ചര്‍ച്ചയെ വ്യത്യസ്തമായ ഒരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്. എന്റെ കുറിപ്പിന്റെ ഒരു അനുബന്ധം എന്ന് വിളിക്കുന്നതിലും തെറ്റില്ല.
ReplyDeleteവള്ളിക്കുന്ന് എന്തിന് വാലന്റയിനെ പേടിക്കണം..??
ReplyDeleteശ്രീ ബഷീര്‍ വള്ളിക്കുന്നിന്റെ “വലന്റയിന് വരുന്നേ.. ഓടിക്കോ..“ എന്ന ബ്ലോഗ് കണ്ടപ്പോഴാണ് വലന്റയിന്‍സ് ഡേ ഇങ്ങ് അടുത്തെത്തി എന്ന് ഓര്‍മ്മ വന്നത്. അല്ലെങ്കിലും വിശേഷദിവസങ്ങള്‍ കാലേകൂട്ടി ഓര്‍മ്മിച്ച് വയ്ക്കുന്ന ശീലമില്ല. ഏതായാലും വലന്റയിന്‍സ് ഡേ വന്നു. എങ്കില്‍ പിന്നെ എന്താണ് അദ്ദേഹത്തിന് അതിനേക്കുറിച്ച് പറയുവാനുള്ളതെന്ന് നോക്കിയേക്കാമെന്ന് ചിന്തിച്ചാണ് ബ്ലോഗ് വായന തുടങ്ങിയത്. ഡിം..!! സംഭവം അത് തന്നെ. പ്രണയത്തിന്റെ മൂല്യച്യുതിയിലൂടെ, സാമൂഹികമായ അരാജകത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്ന പറഞ്ഞ് പഴകിയ ക്ലീഷേ. ജനറേഷന് ഗ്യാപ്പിനേപ്പറ്റി കുറേ നാളുകള്‍ മുന്‍പ് വായിക്കുവാന്‍ ഇടയായ ചില ലേഖനങ്ങളാണ് മനസ്സിലേക്ക് വന്നത്. പുതിയ തലമുറ എന്ത് ചെയ്താലും, പ്രത്യേകിച്ച് അത് ഒരു ആഘോഷമായി ചെയ്യുമ്പോള്‍ അത് പഴയ തലമുറയ്ക്ക് ദഹിക്കുവാന്‍ പ്രയാസമാണെന്ന നഗ്നസത്യം ആ ലേഖനങ്ങള്‍ ഉദാഹരണസഹിതം അക്കമിട്ടു നിരത്തിയിരുന്നു. അതിലൊക്കെ വിചിത്രം, ഇപ്പോള്‍ തല നരച്ചു തുടങ്ങിയവര്‍ തങ്ങളുടെ രക്തം യുവത്വത്തിന്റെ തിളപ്പില്‍ കുതിച്ചപ്പോള്‍ ചെയ്തിരുന്ന പല കാര്യങ്ങളും അവരുടെ മുതിര്‍ന്ന തലമുറയ്ക്ക്, അതായത് പുതു തലമുറയുടെ സൂപ്പര്‍ സീനിയേഴ്സിന് ക്ഷ പിടിച്ചിരുന്നില്ല എന്നത് ഈ സീനിയേഴ്സ് തന്നെ സമ്മതിക്കുന്നു എന്നതാണ്. അതിന്റെ അര്‍ഥം പുതുതലമുറയോടുള്ള ആശയപരമായ അവജ്ഞ പൈതൃകസിദ്ധികള് പോലെ തലമുറകള്‍ കൈമാറി വരുന്ന ഒന്നാണെന്നാണ്. തങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയാഞ്ഞ, അല്ലെങ്കില്‍ അക്കാലത്ത് പ്രചാരത്തില്‍ ഇല്ലാതിരുന്ന പുതിയ കാര്യങ്ങള്‍ മറ്റുള്ളവര്‍ ചെയ്യുന്നതിലെ അസഹിഷ്ണുത ഏത് തലമുറയിലേയിലും മുതിര്‍ന്ന ആളുകള്‍ പ്രകടിപ്പിച്ചിരുന്നു. പലപ്പോഴും അത് അന്ധമായ ഒരു വിമര്ശനമായിത്തീരാറുമുണ്ട്.
അതിലേക്ക് കടക്കുന്നതിന് മുന്‍പ് ശ്രീ വള്ളിക്കുന്നിന്റെ ബ്ലോഗിലെ അസഹിഷ്ണുത നിറഞ്ഞ ചില സന്ദര്‍ഭങ്ങളിലേക്ക് വരാം. ശ്രീ വള്ളിക്കുന്നിന്റെ ബ്ലോഗുകള്‍ സ്ഥിരമായി വായിക്കാറുള്ളവനാണ് ഈയുള്ളവന്. ചില ബ്ലോഗുകള്‍ എന്നെ അദ്ദേഹത്തിന്റെ ഒരു ആരാധനകാക്കുക വരെയുണ്ടായി. അത്രയേറെ നിലവാരമുള്ള വിമര്‍ശനങ്ങള്‍ എഴുതാന്‍ കഴിവുള്ള ശ്രീ വള്ളിക്കുന്ന് വലന്റയിന്‍സ് ഡേയുടെ ഐതീഹ്യത്തെപ്പറ്റി പരിഹാസരൂപേണ വിവരിച്ചിരിക്കുന്നത് വായിച്ചപ്പോള്‍ സത്യം പറയട്ടേ, അതുവരെ ഉണ്ടായിരുന്ന ബഹുമാനത്തിന് അല്‍പ്പം ഇടിവ് തട്ടി എന്ന് പറയാതിരിക്കുവാന്‍ വയ്യ. പാശ്ചാത്യരുടെ ഐതീഹ്യമായതുകൊണ്ടാണോ അദ്ദേഹത്തിന് വലന്റയിനോട് ഇത്ര പുച്ഛം തോന്നുവാന്‍ എന്ന് ഞാന്‍ സന്ദേഹപ്പെടുന്നു. ഐതീഹ്യങ്ങള്‍ക്ക് ബലവത്തായ അടിസ്ഥാനം വേണമെന്ന ഒരു പുതിയ അഭിപ്രായം ആ വിവരണത്തിലൂടെ അദ്ദേഹം നമുക്ക് മുന്നില്‍ കാഴ്ച വയ്ക്കുന്നു.
ഉദാ : “പ്രേമത്തിനുണ്ടോ കണ്ണും മൂക്കും?. അവള്‍ക്ക് കണ്ണ് കാണില്ലായിരുന്നത്രേ!! (കണ്ണ് കാണുന്ന ആരേലും പള്ളീലച്ചനെ പ്രേമിക്കുവോ?. തിരക്കഥ എഴുതിയ ലവന് വിവരമുണ്ട്..) അച്ഛനല്ലേ.. നോ പ്രോബ്ലം.. അതിനും വഴി കണ്ടെത്തി. പ്രേമത്തിന്റെ പവര്‍ ദൈവികമായി കൂട്ടി പുള്ളിക്കാരത്തിക്ക് കാഴ്ച തിരിച്ചു കൊടുത്തു.. (റൊമ്പ അഴകാര്ന്ത തിരക്കഥൈ!!.. നൂറുക്ക് നൂറ്.. സാക്ഷാല്‍ രജനി സാറ് പോലും വീഴും..) ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്‍ അച്ഛന്റെ തല വെട്ടാന്‍ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് കാമുകിക്ക് അച്ഛന് ഒരു ലവ് ലെറ്റര്‍ കാച്ചി. ഫ്രം യുവര്‍ വാലെന്റൈന്‍ .. ആ കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭൂമുഖത്തെ എല്ലാ കമിതാക്കളും ഫെബ്രുവരി പതിനാലിന് കത്തും, ഫ്ലവറും, പിന്നെ മറ്റു പലതും കൈ മാറുന്നു.. എന്തൊരു പവിത്രത.. എന്തൊരു സ്നേഹം..“
ഈ വരികളില്‍ ആ ഐതീഹ്യത്തോടും അതിന്റെ സാര്ഥകതയോടും വിശ്വസനീയതയോടും അദ്ദേഹത്തിനുള്ള പുച്ഛം അദ്ദേഹം തീക്ഷ്ണമായി വെളിവാക്കുന്നു. ഇതിനേക്കാള്‍ മികച്ച തിരക്കഥയല്ലേ നമ്മുടെ ഓണത്തിന്.? നന്മ നിറഞ്ഞ അസുരചക്രവര്‍ത്തി. അദ്ദേഹത്തിന്റെ കീര്‍ത്തിയില്‍ അസൂയ പൂണ്ട ദേവരാജന്‍. ദേവേന്ദ്രന്റെ പരിദേവനത്തില്‍ മനമലിഞ്ഞ സാക്ഷാല്‍ ഭഗവാന് വിഷ്ണു. വാമനാവതാരത്തില്‍ വന്നിട്ട് ആകാശത്തേക്കാള്‍ വളര്‍ന്ന് രണ്ടടി കൊണ്ട് ഈരേഴ് പതിനാല് ലോകങ്ങളും അളന്ന ഭഗവാന് (രജനി നടിച്ചാല്‍ ഈ റോള്‍ റൊമ്പ പ്രമാദമായിരിക്കും എന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ട. ഇഷ്ടം പോലെ ഗിമ്മിക്സുകള്ക്ക് സ്കോപ്പുള്ള വേഷമാണ്.) ഒടുവില്‍ മൂന്നാമത്തെ അടിക്ക് ചക്രവര്‍ത്തിയെ പാതാളത്തിലേക്ക് ആഴ്ത്തുന്ന നായകന്റെ ക്ലോസപ്പ് ഷോട്ട്. പടം ഗംഭീരം.
(ഇത് തുടരുന്നു.. മുഴുവനായി വായിക്കണമെന്നുള്ളവര്‍ക്ക് ഇവിടെയും പിന്നെ ഇവിടെയും വന്ന് വായിക്കുകയും പ്രതികരിക്കുകയും ചെയ്യാവുന്നതാണ്.
Read the post and the almost all the commetns including Chandrakanthan's criticism.
ReplyDeleteVayaru Niranju......
@ ചന്ദ്രകാന്തന് : വരാനുള്ളത് വഴിയില്‍ തങ്ങില്ല. എനിക്ക് കിട്ടാനുള്ളത് എനിക്ക് തന്നെ കിട്ടണം. വഴിയില്‍ പോകുന്ന പാമ്പിനെ വലിച്ചു തോലിളിടുക എന്നത് എന്റെയൊരു ശീലമായിപ്പോയി. അതല്ലേല്‍, വാലന്റൈന്‍ ദിനത്തെ കളിയാക്കേണ്ട വല്ല കാര്യവും എനിക്കുണ്ടായിരുന്നോ.. പറയാനുള്ളത് താങ്കള്‍ അന്തസ്സായി പറഞ്ഞു.. മാന്യമായ ഭാഷ.. നല്ല ചിന്ത!!.. ഉള്ളത് പറയണമല്ലോ.. ഞാനിപ്പോള്‍ താങ്കളുടെ ഫാന്‍ ആണ്..
ReplyDeleteമ്യാവൂ: വാലന്റൈന്‍ ദിനത്തില്‍ ‘പ്രേമി’ച്ചാല്‍ കൃത്യം ഒമ്പത് മാസം കഴിഞ്ഞു ശിശു ദിനത്തില്‍ പ്രസവിക്കാമത്രേ…!!!.. ഞാനൊന്നും പറഞ്ഞില്ലേ.. ആഘോഷം നടക്കട്ടെ..
'കൂട്ട'ത്തിലെ എന്റെ പോസ്റ്റില്‍ കണ്ട ചില രസികന്‍ കമ്മന്റുകള്‍ ഇവിടത്തുകാരുടെ അറിവിലേക്കായി. (അവിടെ പോയി വായിച്ചവര്‍ ശമി..)
ReplyDelete1) Comment by Rosh 14 hours ago പുണ്യ പുരാതനമായ, വാലന്റൈന്‍സ് ഡേയെ വള്ളിക്കുന് പരിഹസിച്ചതില്‍ പ്രതിഷേധിച്ചു, വള്ളിക്കുന്നിന്റെ മൂരാച്ചി പിന്തിരിപ്പന് ബ്ലോഗ് അരമണിക്കൂര്‍ നേരത്തേക്ക് ബഹിഷ്കരിക്കുന്നു. (കരിക്കുന്നു, രിക്കുന്നു, കുന്നു, ന്നു. - ഫീഷ്മ പ്രതിഞ്ഞ എക്കോ അടിക്കുന്നു.)
2)Comment by mahin 17 hours ago
എന്റെ ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍.........!!!
ഇങ്ങിനെ എഴുതാനാണ് വന്നത് ..പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു തിരുത്ത ...
എന്റെ ഹൃദയം നിറഞ്ഞവാലിനു തീ പിടിച്ച്ചവരുടെ ദിനാശംസകള്‍.........!!!
ഹ ഹ ഹ എന്റെയൊരു കാര്യം ....
ഇഷാടായിട്ടോ .................
3)Comment by Niranjan. on February 10, 2010 at 6:06pm
tube light anenkil entha .....kattikkittiyaal nalla prakaasham alle????/
4)Comment by Sahla Sherin on February 10, 2010 at 2:55pm Basheer tube light..
kollam thante samshyangal,ithoke vechondaano ivide kutiyirikkunne?
enthayalaum kollaam,iniyum ith poleyulla samshyangal undenkil eyuthanam
ഇവ ബൂലോകം ഓണ്‍ലൈനിലെ എന്റെ പോസ്റ്റില്‍ വന്ന കമ്മന്റുകളില്‍ ചിലത്..
ReplyDelete1) Samad Karadan says:
February 13, 2010 at 6:13 am
ബഷീറും ചന്ദ്രകന്തനും എഴുതിയത് വായിച്ചപ്പോള്‍ എനിക്കോര്‍മ്മ വന്നത് എ.പി. അബ്ദുള്ള കുട്ടിയേയും വി.എസ്. അച്യുതാനന്ദനെയുമാണ് എന്നെഴുതിയാലും ശരിയാകില്ല. അപ്പോള്‍ രണ്ടു തലമുറകളുടെ വീക്ഷണം മാത്രമായി ചുരുങ്ങും. ഈ വാലന്റൈന്‍ ഡേ അനാവശ്യമാണ് എന്നത് രണ്ടു തരം. സ്നേഹിക്കാനായി ഒരു ദിവസമോ? 365 ദിവസവും സ്നേഹിക്കണം. അല്ലാതെ 364 ദിവസവും തല്ലു കൂടി ഒരു ദിവസം മാത്രം സ്നേഹം കാണിക്കുന്നതില്‍ അര്‍ത്ഥമില്ല. വെറുതെ നമ്മുടെ യുവതലമുരയെയും മൂത്തതലമുറയേയും ഈ പേരില്‍ ഒരു ദിവസം വട്ടം കറക്കുന്നതെന്തിനാണ്?
2) നട്ടപ്പിരാന്തന് says:
February 13, 2010 at 11:30 pm
വല്ലതും എഴുതിയാല്‍ അത് അണ്പാര്ലമെന്റിയന് ആവുമെന്നതിനാല്‍ ഒന്നും ഈ പോസ്റ്റിനെ പറ്റി പറയുന്നില്ല. എന്നിരിക്കിലും…..ഞാന്‍ ബഷീറിന്റെ വാദഗതികളോട് യോജിക്കുന്നു. ഇത് പക്കാ ബിസിനസ്സ് മോട്ടിവെട്ടിവ് ആയ ഒരു ആഘോഷമാണ്.
3)ഇടുക്കിക്കാരന് says:
February 12, 2010 at 12:31 am
വാലന്റൈന്‍ ദിനത്തെ ശരിക്കും ഭയക്കുന്നത് ശിവ സേനയും അതിന്റെ സാരഥികളായ താക്കറെമാരുമാണ്. ആണും പെണ്ണും ഒരുമിച്ചു പുറത്തിറങ്ങരുത്, ഒന്നിച്ചു സംസാരിക്കരുത്, പ്രണയിക്കരുത് എന്നൊക്കെ പറയാന്‍ താക്കറെയുടെ തന്തപ്പടിക്ക് പതിച്ചു കിട്ടിയതാണോ ഇന്ത്യ…!! വലിയ സദാചാരം പ്രസംഗിക്കുന്ന താക്കറെ എന്തു കൊണ്ട് മുംബൈയില്‍ നടമാടുന്ന മാംസ കച്ചവടത്തെയും(prostitution) ബാല വേലയും എതിര്‍ക്കുന്നില്ല…? ആണും പെണ്ണും സംസാരിക്കുമ്പോഴോ പ്രണയിക്കുംപോഴോ ഇടിഞ്ഞു വീഴുന്നതാണോ ഭാരത സംസ്കാരം…? വാലന്റൈന്‍സ് ദിനത്തെ എതിര്‍ക്കുന്നതിന്റെ ഒരേ ഒരു കാരണം അത് ക്രിസ്തു മതത്തില്‍ നിന്ന് വരുന്നു എന്നതാണ്. ക്രിസ്ത്യന്‍ മിഷനറിമാരോടുള്ള എതിര്‍പ്പ് ഇങ്ങനെ ചില കാര്യങ്ങളിലൂടെ ചാനലൈസ് ചെയ്യുന്നു എന്ന് മാത്രം. ശിവനും പാര്‍വതിയും തമ്മിലുള്ള അനുരാഗത്തിന്റെ ഓര്‍മ്മക്കായി ഒരു ദിനവും, അതിനു ഒരു ഇന്ത്യന്‍ പേരും ഇട്ട് ഇതേ പോലെ ആഘോഷിച്ചു നോക്കൂ…. ശിവ സൈനികരെല്ലാം അന്ന് ആഘോഷിച്ചു തിമിര്‍ക്കും….
"കൂട്ട"ത്തില്‍ നിന്ന് കുറച്ചു കൂടി
ReplyDelete1)Comment by Rosili Joy 3 hours ago
വാലന്റെയില് ഡേ ആവശ്യക്കാര്‍ ആഘോഷിക്കട്ടെ.വേണ്ടാത്തവര്‍ ആഘോഷിക്കണ്ട.
ഞാന്‍ ഒരു വിവാഹിത രണ്ടു മക്കളുടെ അമ്മ.എനിക്ക് ഇപ്പോള്‍ ഏറ്റവും പ്രാധാന്യമുള്ള ദിവസം ഞങ്ങളുടെ കല്യാണ വാര്‍ഷികം,മക്കളുടെ ജന്മദിനം,എന്റെ ഭര്‍ത്താവിന്റെ ജന്മദിനം ഇവയാണ്.മനസ്സില്‍ ഒരു പ്രണയം ഉള്ള ഒരാള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട ഒരു ദിവസം തന്നെയായിരിക്കും ഈ ദിവസം.പിന്നെ അജിത്ത് പറഞ്ഞപോലെ കോണ്ടം കമ്പനി വിറ്റുവരവു കൂട്ടുന്ന ഏര്പ്പടിലേക്ക് പ്രിയ കമിതാക്കളെ നിങ്ങള്‍ തരം താഴാതിരിക്കുക.ആദ്യരാത്രിയുടെ ഊഷ്മളത ആ ദിവസം തന്നെ ആഘോഷിക്കുവാന്‍ ശ്രദ്ധിക്കു.പ്രിയപ്പെട്ടവര്‍ക്ക് നിങ്ങള്‍ കൊടുക്കേണ്ട സ്നേഹോപഹാരം ചുവന്ന പൂവിലോ സമ്മാനങ്ങളിലോ ഒതുക്കൂ.
എല്ലാ കമിതാക്കള്‍ക്കും എന്റെ ആശംസകള്‍...
2)Comment by Rosh 22 hours ago വള്ളിക്കുന്ന്, പറയാനുദ്ദേശിച്ചത് ഇത്തരം ദിനാഘോഷങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത് ആര്‍ക്കു വേണ്ടിയാണ് എന്ന ചോദ്യമാണെന്ന് തോന്നുന്നു. അല്ലാതെ പ്രണയത്തിന്റെ മൂല്യച്യുതിയോന്നുമല്ല. ഇത്തരം ആഘോഷങ്ങള്‍ കൊണ്ട് വന്നതും, അതില്‍ നിന്നും ലാഭമുണ്ടാകുന്നതും ആരാണ്?
3)Comment by നീര്വിളാകന് 17 hours ago ആഹാ... ചന്ദ്രകാന്തന് സാറെ..... ഇതൊരു വിമര്‍ശന വിഷയം ആക്കുന്നതിനു മുന്നോടിയായി സാര്‍ അല്‍പ്പം തല പുകക്കുന്നതു നന്നയിരുന്നേനേം..... പഴയതും പുതിയതും ആയ കാര്യങ്ങള്‍... സാര്‍ വാലന്റൈനെ ഉപമിച്ചത് ഓണത്തോടാണ്.... ഓണം എന്നത് ഒരു മഹോത്സവമാണ്.... അത് ഒരു വീളവെടുപ്പ് ഉത്സവമായി ആഘോഷിക്കുന്നു.... അത് ഒരു ഐതീഹ്യത്തിന്റെ പിന്‍ബലത്തില്‍ ഉടലെടുത്തു എന്നതുമാത്രമാണ് അതും വാലന്റൈനുമായുള്ള സാമ്യം..... എനിക്ക് എന്റെ ഭാര്യയേ സ്നേഹിക്കാന്‍ പ്രത്യേക ഒരു ദിവസം വേണമെന്നു നാളെ ഏതെങ്കിലും വാലില്ലാത്ത റ്റേന്‍ പറഞ്ഞാല്‍ അവളെ മറ്റൊരു മുറിയില്‍ പൂട്ടി ഇട്ട് ആ ദിവസത്തിനു വേണ്ടി കാത്തിരിക്കേണ്ടി വരുമല്ലോ ദൈവമേ എന്നാണ് ചന്ദ്രകാന്തന് സാറിന്റെ ഈ ലേഖനം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തിയ ചിന്ത!!!
വാലന്റൈന്‍ ഡേയുടെ പിന്നോടിയായി ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ അറിയാന്‍ ആ സൈറ്റ് ഒന്നു സന്ദര്‍ശിക്കുക... അല്ലെങ്കില്‍ മൊട്ട സാജു എന്ന നട്ടപ്പിരാന്തന് ആ കണക്ക് അങ്ങേരുടെ ബ്ലോഗില്‍ ഇട്ടിട്ടുമുണ്ട്.... വാലന്റൈന്‍ ഡേ വേണ്ട എന്നു പറയുന്നതിന് ഒരു കാരണം ഞാന്‍ പറയാം.... ഞാന്‍ എന്റെ കണ്ണുകള്‍ കൊണ്ട് കണ്ട കാഴ്ച്ച...... 2007 ഇലെ വാലന്റൈന്‍ ദിനത്തില്‍ ഞാന്‍ മുംബൈല്‍ ആയിരുന്നു.... അന്ന് അവിടുത്തെ തെരുവോരങ്ങളില്‍ നയനമനോഹരമായ വാലന്റൈന്‍ കാഴ്ച്ചകള്‍ കണ്ട് കോരിത്തരിച്ചു പോയി ഈയുള്ളവന്!!! വാലന്റൈന്മാര്ക്കും വാലന്റൈത്തികള്ക്കും കോണകം പോലും ഉണ്ടായിരുന്നോ എന്നു സംശയിക്കും വിധത്തിലുള്ള കാമകേളികള്‍!!!! ഇത്തരം ഒരു ദിവസം എന്തിനാണ്..... കോണ്ടം കമ്പനികള്‍ക്ക് വിറ്റുവരവ് കൂട്ടാനോ? അതോ എയിഡ്സും, മറ്റു ലൈംഗിക രോഗങ്ങളും പ്രമോട്ട് ചെയ്യാന്‍ ഉള്ള ദിവസമോ? ... അറിയില്ല.... അറിയില്ല!!!
nalla oru blog. valntine day yum poovalante day yum neenal vazhttey. illel ithu poley ulla vishayanagalum illathyipokilley
ReplyDelete“മാധ്യമങ്ങളോടൊപ്പം സംസ്കാരവും വിതരണം ചെയ്യുന്ന“ പരസ്യം മാത്രമാണ് സത്യം. പക്ഷേ ആ സംസ്കാരം നമ്മുടേതല്ലായെന്നു മാത്രം..............
ReplyDeletesangathy kalakki basheer, abu irnattiriyodu yojikkunnu
ReplyDeleteashraf thoonery
bureau chief
varthamanam daily- Doha edition,
Doha-Qatar
ഇവര്‍ ഈ കാര്‍ഡ് കൊടുക്കാതെ വല്ല ബിരിയാണിയോ മറ്റോ വെച്ച് കൊടുത്തിരുന്നെങ്കില്‍ കൊള്ളാമായിരുന്നു
ReplyDelete:)
ReplyDelete:)
ReplyDeleteഎന്തിന്റെ പേരില്‍ തുടങ്ങിയാലും, ഈ ദിനങ്ങളെല്ലാം മാര്‍ക്കറ്റിങ്ങ് തന്ത്രമാണെന്ന് മനസ്സിലാക്കിയാല്‍ ഇതെങ്ങനെ പ്രചാരം നേടി എന്ന് മനസ്സിലാവും. ഓണവും ഇപ്പോള്‍ വെറും ഷോപ്പിങ്ങ് കാലമായി മാറിയല്ലോ.
ReplyDelete:)
ഇത് എല്ലാ ഫെബ്രവരിയിലും എടുത്തിടാവുന്ന പോസ്റ്റ്. വാലന്റൈന്‍ എല്ലാ ഫെബ്രവരിയിലും ഉണ്ടല്ലോ.
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteയഥാര്‍ത്ഥത്തില്‍ സ്ത്രീ 'പ്രകൃതി' തന്നെയല്ലേ ?
ReplyDeleteഈ വാലന്റൈന്‍സ് ഡേ അന്ന് ഉണ്ടായിരുന്നെങ്കില്‍ കാളിദാസന് 'അഭിജ്ഞാനശാകുന്തളം' രചിക്കുമായിരുന്നോ ?
അതെ അക്ബര്‍. ഇതൊരു റീ പോസ്റ്റ് ആണ്. ഇതുപോലെ ഓരോ മാസത്തിനും ഒരെണ്ണം എഴുതിവെച്ചാല്‍ ആജീവനാന്തം ബ്ലോഗിങ്ങ് നടത്താം. മോനാരാ ഞാന്‍?
ReplyDelete@ റാണിപ്രിയ
ശാകുന്തളം മാത്രമല്ല, കാളിദാസന് തന്നെ ഉണ്ടാവുമായിരുന്നില്ല. പുള്ളി കാര്‍ഡ് കൊടുത്ത് ചാറ്റ് ചെയ്തു സമയം കളയുമായിരുന്നേനെ..
കൊട്ടുമ്പോള്‍ ഇങ്ങനെ കൊട്ടണം അല്ല പിന്നെ
ReplyDeleteനല്ലത് .അക്ഷര പിശാചുകളെ ഓടിക്കുക .
ReplyDeleteഏതായാലും വാലന്റൈന്‍ കൊണ്ടു എനിക്ക് എന്റെ ജന്മദിനം ഒര്മിക്കാം. ഓര്‍മ്മിക്കാന്‍ ഓരോ ഓരോ കാരണങ്ങള്‍ ...
ReplyDeleteOru Pavam Penkutti "Saumya" Avale pichi cheenthi konnittu oru azhcha aakunnu. Aa pavathine konnavane engane shikshikkanam ningalkkarkkenkilum athine patti enthenkilum parayanunto. Nammude naattile niyamangal aarkku venti?
ReplyDelete2008 ഫെബ്രുവരി 14 നു ഞാന്‍ മുംബൈല്‍ ആയിരുന്നു.... അവിടെ ഞാന്‍ നേരിട്ടനുഭവിച്ചു എന്താണ് വാലന്റൈന്‍ എന്ന്.... എന്റമ്മേ... ആ കപ്യാരെ സമ്മതിച്ചു കൊടുക്കണം... ഇത്രയും മനോഹരമായ ഒരു ദിവസം നമ്മുക്ക് സമ്മാനിച്ചതിന്.... പണ്ട് തലയില്‍ മുണ്ടിട്ട് ചെങ്ങന്നൂരെ സാഗരിക തീയറ്ററില്‍ തുണ്ടു കാണാന്‍ കയറിയതിന്റെ അതേ എഫക്ട് വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയിലെ വാലന്റൈന്‍ ഡേയ്ക്കാണ് കിട്ടിയത്.... അതും ലൈവായി!!! ഇന്നത്തെ ചെറുപ്പക്കാര്‍ എത്ര ഭാഗ്യവാന്മാര് അവര്‍ക്ക് വേന്റപ്പെട്ടവരെ പേടിച്ച് തലയില്‍ മുണ്ടിട്ട് തുണ്ടു കാണണ്ട ആവശ്യമില്ല... എല്ലാം നേരിട്ടനുഭവിക്കാന്‍ യോഗം.... തുണ്ടുകണ്ട് ആദിമൂത്ത് സാഗരികയിലെ കസേരയുടെ കുഷ്യന് വലിച്ചുകീറിയ എന്റെ തലമുറ എത്ര നിര്ഭാഗ്യവാന്മാര് അറ്റ്ലീസ്റ്റ് അന്ന് ഇതൊക്കെ ഉണ്ടായിരുന്നു എങ്കില്‍ എണ്ണക്കറുമ്പനായ എനിക്ക് വാലന്റൈനെ ഒന്നും കിട്ടില്ലായിരുന്നു എങ്കിലും ദിവസേന സാഗരികയിലെ മുന്‍ ബഞ്ചിനു കളഞ്ഞ 2 രൂപാ എങ്കിലൂം ലാഭിക്കാമായിരുന്നു..... വാലന്റൈന്‍ ഡേ ഫെബ്രുവരി പതീനാലില് ഒതുക്കരുത്.... 365 ദിവസവും വാലന്റൈന്‍ ആയിരുന്നു എങ്കില്‍ ഈ നാല്‍പ്പതാം വയസ്സിലും കൊണ്ടില്ലെങ്കിലും കണ്ടെങ്കിലും ആസ്വദിക്കാമായിരുന്നു!!!!!
ReplyDeleteആ പിള്ളേര് ഒന്ന് ആര്മ്മാദിച്ചോട്ടെ ഭായ്
ReplyDelete[എന്റെ വീട്ടിലെ ഒന്നും അല്ലല്ലോ... ]
പോസ്റ്റ് ഇഷ്ടായി എന്നറിയിക്കുന്നു
ReplyDeleteഞാനും പോയി വല്ല കാര്‍ഡോ , ഫ്ലാവാരോ ആരെങ്കിലും തരുമോന്നു നോക്കട്ടെ ..
( ആര് തരാന്‍........?)
@ ബഷീര്‍,
ReplyDelete<<< വിവാഹങ്ങള്‍ നടത്തിക്കൊടുത്ത വാലന്റൈന്‍ എന്ന പള്ളീലച്ചനെ ജയിലിലും അടച്ചു. അച്ഛനല്ലേ.. വിടുമോ?.. പുള്ളി കേറി ജയില്‍ വാര്‍ഡന്റെ മകളെ ലൈനടിച്ച് ശരിയാക്കി. പ്രേമത്തിനുണ്ടോ കണ്ണും മൂക്കും?. അവള്‍ക്ക് കണ്ണ് കാണില്ലായിരുന്നത്രേ!! (കണ്ണ് കാണുന്ന ആരേലും പള്ളീലച്ചനെ പ്രേമിക്കുവോ?. തിരക്കഥ എഴുതിയ ലവന് വിവരമുണ്ട്..) അച്ഛനല്ലേ.. നോ പ്രോബ്ലം.. അതിനും വഴി കണ്ടെത്തി. പ്രേമത്തിന്റെ പവര്‍ ദൈവികമായി കൂട്ടി പുള്ളിക്കാരത്തിക്ക് കാഴ്ച തിരിച്ചു കൊടുത്തു.. (റൊമ്പ അഴകാര്ന്ത തിരക്കഥൈ!!.. നൂറുക്ക് നൂറ്.. സാക്ഷാല്‍ രജനി സാറ് പോലും വീഴും..) ഇതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്‍ അച്ഛന്റെ തല വെട്ടാന്‍ ഉത്തരവിട്ടു. തല വെട്ടുന്നതിന് ഒരു നിമിഷം മുമ്പ് കാമുകിക്ക് അച്ഛന് ഒരു ലവ് ലെറ്റര്‍ കാച്ചി. ഫ്രം യുവര്‍ വാലെന്റൈന്‍ .. ആ കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭൂമുഖത്തെ എല്ലാ കമിതാക്കളും ഫെബ്രുവരി പതിനാലിന് കത്തും, ഫ്ലവറും, പിന്നെ മറ്റു പലതും കൈ മാറുന്നു.. എന്തൊരു പവിത്രത.. എന്തൊരു സ്നേഹം.. ദൈവമേ.. ഇത്തരമൊരു പൊന്ന് പോലുള്ള ആചാരത്തെയാണല്ലോ പല മൂരാച്ചികളും പിന്തിരിപ്പന്മാരും എതിര്‍ക്കുന്നത്.?.. >>>
വാലന്റൈന്‍സ് ഡേ എന്നാല്‍ കമിതാക്കളുടെ ആഘോഷം ആക്കി മാറ്റിയത് ഇന്നത്തെ കമ്പോളവത്കരണം ആണ്. അതിനുമപ്പുറം ലോകത്തിനെ ഒരു പ്രബലമായ മതവിഭാഗത്തിന്റെ വിശ്വാസപരമായ ഒരു ആഘോഷം കൂടിയാണ് ഈ ദിവസ്സം. സൈയിന്റ്റ് വാലന്റൈന്‍ എന്നത് ക്രിസ്തുമതത്തിലെ കത്തോലിക്ക വിശ്വാസികളുടെ ഒരു വിശുദ്ധന് ആണ്. ഒരു മതസമൂഹം ബഹുമാനപൂര്‍വ്വം കരുതുന്ന ഒരു വ്യക്തിയെ എന്ത് അര്‍ത്ഥത്തില്‍ ആയാലും ഇങ്ങനെയൊക്കെ അവതരിപ്പിക്കുന്നത് ശരിയല്ല.
@ നീര്വിളാകന് : താങ്കള്‍ എഴുതിയ പോലെ നേരിട്ട് അനുഭവിക്കുമ്പോഴാണ് കാലം ഏറെ മാറിപ്പോയി എന്ന് നാം തിരിച്ചറിയുന്നത്!.
ReplyDelete@ YUKTHI
ഒരിക്കലുമില്ല സുഹൃത്തെ. സെയിന്റ് വാലന്റൈനെയോ അദ്ദേഹം പ്രതിനിധീകരിക്കുന്ന മത വിശ്വാസങ്ങളെയോ ഒരിക്കലും ഇകഴ്ത്തിക്കാണിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ പോസ്റ്റ്. അങ്ങനെയൊരു തോന്നല്‍ ഉണ്ടായെങ്കില്‍ തീര്‍ത്തും ക്ഷമ ചോദിക്കുന്നു. മതപരമായ ആചാരങ്ങളെപ്പോലും കമ്പോളവത്കരിച്ചു പണം കൊയ്യുകയും അത്തരം വിശ്വാസങ്ങളുടെ ആത്മസത്തയെ തന്നെ ചോദ്യം ചെയ്യുന്ന ആഭാസമായി അവ തരംതാഴുകയും ചെയ്യുന്ന ഒരു സാംസ്കാരിക പരിസരത്തു നിന്ന് കൊണ്ട് ഈ പോസ്റ്റിനെ വായിക്കണമെന്ന് അപേക്ഷ.
ഇന്നെത്തെ പ്രണയം കച്ചവാടമാകുന്നു ......
ReplyDeleteപിന്നെ എടാ പോടാ വിളിയും ..........
ബഷീറിന്റെ ഓരോരോ സംശയങ്ങളേയ്...
ReplyDeleteഞാനും അതാ ആലോചിക്കുന്നേ.. ഈ വഹ ദിനങ്ങളൊന്നും കുറച്ചുകാലം മുമ്പുവരെ കേട്ടിട്ടുപോലുമില്ല. ആ ഇനി എന്തൊക്കെ ദിനങ്ങളാണോ വരാൻ പോകുന്നത്.
ReplyDeleteഎല്ലാം കച്ചവടം, അതന്നെ.
കള്ള്കുടി ദിനം എന്നാണാവോ? :))
ബഷീര്‍ വള്ളിക്കുന്നിനെ ആദരിച്ചു.
ReplyDeleteജിദ്ദ: സമകാലിക വിഷയങ്ങളില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതിക്കൊണ്ട് മലയാളം ബ്ലോഗ് രംഗത്ത് സ്ഥിര പ്രതിഷ്ഠ നേടുകയും, ഭൂലോകം ഓണ്‍ലൈന്‍ അന്താരാഷ്ട്ര തലത്തില്‍ നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനമായ 'സൂപ്പര്‍ ബ്ലോഗര്‍ 2010 ' പട്ടം കരസ്ഥമാക്കുകയും ചെയ്ത ബഷീര്‍ വള്ളിക്കുന്നിനു ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്വീകരണം നല്കി . ഇസ്ലാഹി സെന്റര്‍ മീഡിയ & പബ്ലിക് റിലേഷന്‍ കണ്‍വീനര്‍ കൂടിയാണ് ബഷീര്‍.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രവര്‍ത്തകരുടെ ഉപഹാരം പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ ബഷീറിനു സമ്മാനിച്ചു.
ഉസ്മാന് ഇരിങ്ങട്ടിരി , സി വി അബൂബക്കര്‍ കോയ, നൗഷാദ് കരിങ്ങനാട്, എന്‍ജി.അസൈനാര്‍ , കബീര്‍ മോങ്ങം, അഷ്റഫ് ഉണ്ണീന്‍ , മുഹമ്മദ് അലി ചുണ്ടക്കാടന്‍, പ്രിന്സാദ് കോഴിക്കോട് , സലിം കുട്ടായി , ഗഫൂര്‍ കണ്ണേത്ത്, എന്‍ജി.അബ്ദുല്‍ ലത്തീഫ് , ശംസുദ്ധീന്‍ അയനികോട് , അഹമദ് കുട്ടി മദനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
വളര്‍ന്നു വരുന്ന ഈ തലമുറ അച്ചടി മാധ്യമങ്ങളോട് പുറം തിരിഞ്ഞു നില്ക്കുമ്പോള് അവരെ ആകര്‍ഷിക്കാനും മലയാള ഭാഷ നിലനിര്‍ത്താനും അവരുടെ തട്ടകമായ ഇലക്ട്രോണിക് മാധ്യമത്തിലേക്കു കടന്നു ചെല്ലേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബഷീര്‍ വള്ളിക്കുന്ന് തന്റെ മറുപടി പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. താരങ്ങളും നേതാക്കന്മാരും സാഹിത്യകാരന്മാരും ഇന്ന് ആളുകളുമായി സംവദിക്കുന്നത് അവരവരുടെ ബ്ലോഗുകളില്‍ കൂടിയാണ്.
പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷനായിരുന്നു.
ബ്ലോഗ് പുലി ബഷീർ... വായിക്കാറുണ്ട് വള്ളിക്കുന്ന്. പലതിനും കമന്റ് പറയാനുള്ള അറിവൊന്നും ഇല്ല.
ReplyDeleteഈ ലേഖനം വായിച്ചപ്പോൾ എനിക്കു തോന്നിയത് പറയുന്നു എന്നേയുള്ളു.
ആഘോഷങ്ങൾക്കെല്ലാം തന്നെ കുറച്ചുപേർക്കെങ്കിലും ഒരു ഉന്മേഷവും ഉണർവും കൊടുക്കാൻ കഴിയുന്നുണ്ട്.കുറച്ചുസമയത്തേക്കക്കെങ്കിലും ഒരു സന്തോഷം കിട്ടുന്നുണ്ട്.കൊറെയേറെ ഡേകളേക്കുറീച്ചു എഴുതിയിരിക്കുന്നതു കണ്ടു. അതിൽ മദേർസ് ഡെയും. ഒരു ദിവസമേങ്കിലും ആ അമ്മ്ക്കു ഒരു സമ്മാനം കിട്ടുന്നു... , മക്കളേയെല്ലാം ഒന്നിച്ചു കാണാൻ കഴിയുന്നു..( 7 മക്കൾ ഉള്ള അമ്മ വഴിയിൽ കിടന്നു നരകിക്കുന്നതിലും ഭേദമല്ലേ).....
സന്തോഷിക്കാൻ കഴിയുന്നവരെങ്കിലും ഒരു നിമിഷം എങ്കിൽ ഒരു നിമിഷം സന്തോഷിക്കട്ടെ...
ബഷീറിനും നല്ല ഒരു വാലന്റെയിൻസ്ഡെ ആശംസിക്കുന്നു.
പേടിക്കണ്ട ... നല്ലതേ വരു
ഗ്രീറ്റിംഗ് കാര്‍ഡ് ഉണ്ടാക്കുന്നവര്‍ തൊട്ടു അത് നല്ല കളര്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ കവറില്‍ ആക്കി സ്റ്റിക്കര്‍ ഒക്കെ ഒട്ടിച്ചു വില്‍ക്കുന്ന കടക്കാരന് വരെ കടപ്പെട്ടു പോയ ഒരു ദിവസമാണ് ബഷീര്‍ക്കാ... അവരും ജീവിച്ചു പൊയ്ക്കോട്ടെ...
ReplyDelete@ ഉഷശ്രീ (കിലുക്കാംപെട്ടി)
ReplyDeleteപ്രിയപ്പെട്ടവര്‍ക്ക് സമ്മാനം കൊടുക്കുന്നത് വളരെ നല്ലത് തന്നെ. ഒരു പ്രത്യേക ദിവസത്തില്‍ കൊടുക്കുന്നതും നല്ലത്. പക്ഷെ 364 ദിവസം തിരിഞ്ഞു നോക്കാതെ മുന്നൂറ്റി അറുപത്തഞ്ചാം ദിവസം ഒരു റോസാപ്പൂ കൊടുത്താല്‍ എല്ലാമായി എന്ന് കരുതുന്നവരെ അല്പമൊന്നു പരിഹസിച്ചു എന്നേയുള്ളൂ..
കുറച്ചു കൂടി വിശദമായി ഇക്കാര്യം ഇവിടെ എഴുതിയിട്ടുണ്ട്. Old is (പുഴുവരിക്കുന്ന) Gold !!
Off Topic പുലിയെന്നു വിളിച്ചു അഫമാനിക്കരുത് :)
പ്രിയ ബഷീര്‍ ,
ReplyDeleteതാങ്കള്‍ക്ക് വാലന്‍ടൈന്‍ ദിനം ആഘോഷിക്കുകയോ ആഘോഷിക്കാതിരിക്കുകയോ ചെയ്യാം താങ്കളുടെ സ്വാതന്ത്ര്യം.... താങ്കള്‍ക്ക് ഇങ്ങനെയുള്ള ദിനങ്ങള്‍ കച്ചവട വല്‍ക്കരിച്ച് ജനങ്ങളെ പറ്റിക്കുന്ന കച്ചവട സംസ്കാരത്തിന് എതിരെ പ്രതികരിക്കാം താങ്കളുടെ സ്വാതന്ത്ര്യം.... പക്ഷെ താങ്കളും ഇത് വായിക്കുന്ന വായനക്കാരും അറിയാന്‍ ഒരു കാര്യം എഴുതണം എന്ന് തോന്നി...
St. Valentine കത്തോലിക്കാ സഭയിലെ, അവര്‍ ബഹുമാനിക്കുന്ന ഒരു വിശുദ്ധന് ആണ്. അദ്ധേഹത്തെ പറ്റി താങ്കള്‍ പറഞ്ഞ കഥ വാസ്തവവിരുദ്ധമാണ്... ഇങ്ങനെയുള്ള കഥകള്‍ പിന്നീട് കച്ചവട താല്പര്യങ്ങള്ക്കു വേണ്ടി കൂട്ടിചേര്‍ക്കപ്പെട്ടതാണ്. താങ്കളുടെ ആശയത്തിന് കളര്‍ കൂട്ടാന്‍ അദ്ധേഹത്തിന്റെ ജീവിത കഥ വളച്ചൊടിക്കേണ്ടിയിരുന്നില്ല.
രണ്ടാം വായനയിലും ആസ്വദിച്ചു വായിച്ചു ..
ReplyDeleteഞാൻ സുദീർഘമായ ഒരു കമന്റിട്ടു...കാണനില്ലാ...എന്നാലും വീണ്ടും എഴുതാം
ReplyDeleteഅണ്ടി പോയ അണ്ണാന് വേണ്ടി ഒരു ദിനം.
ReplyDeleteഎല്ലാ കാര്യങ്ങളും ആഘോശമാക്കുന്ന ഒരു സമൂഹത്തിന് ഇതൊരു കാരണം മാത്രം.പരസ്പര മുതലെടുപ്പിന്റെ ഒരു പരസ്യമായ രഹസ്യം ഇതിലുണ്ടെന്ന് ന്യായമയും സംശയിച്ചു പോകുന്നു.
ReplyDeleteടിന്റുമോന് :- നവംബര്‍ 14 എന്ത് കൊണ്ടാണ് ശിശു ദിനം ആയി ആഘോഷിക്കുന്നത് എന്ന് അറിയാമോ ?
ReplyDeleteടുണ്ടൂ മോള് :- അറിയില്ല
ടിന്റുമോന് :-വാലന്റയാന്സ് ദിനം (feb 14 ) കഴിഞ്ഞിട്ട് കൃത്യം പത്തു മാസം ആവുന്ന ദിവസം ആയതുകൊണ്ട്
@ ജോ
ReplyDeleteഏതെങ്കിലും മതത്തിന്റെ പ്രതീകപുരുഷന്മാരെ പരിഹസിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. അങ്ങനെയൊരു തോന്നല്‍ ഇത് വായിച്ചിട്ട് താങ്കള്‍ക്കുണ്ടായി എങ്കില്‍ ഖേദമുണ്ട്. വാലന്റൈന്‍ ദിനത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് ലോകമൊട്ടാകെ പ്രചാരത്തിലുള്ള ഒരു കഥ പരാമര്‍ശിക്കുക മാത്രമാണ് ഇവിടെ ചെയ്തത്. ഏതെങ്കിലും മതത്തിന്റെ പേരിലുള ഒരാചാരം ആയല്ല ഈ ദിനം നമ്മുടെ നാട്ടില്‍ ആചരിക്കുന്നത്. അങ്ങനെ ആചരിക്കുന്ന പ്രദേശങ്ങള്‍ ഉണ്ടാകാം. മാധ്യമങ്ങളും കച്ചവടക്കാരും പൊലിപ്പിച്ചെടുത്ത ഒരു immoral day ആയി ഇത് രൂപാന്തരപ്പെട്ടു എന്ന് വേണമെങ്കില്‍ പറയാം. മതത്തെ ഈ വഴിക്ക് കൊണ്ട് വരാത്തതാണ് നല്ലത്.
@ ചന്തു നായർ
കമന്റ് ഇവിടെ എത്തിയിട്ടില്ല. I even checked the Spam Folder. If possible, pls write it again.
This comment has been removed by a blog administrator.
ReplyDeleteബഷീര്‍, ങ്ങള് വെറുതെ വാലന്റയിന്‍ അച്ഛനെപ്പറ്റി അതും ഇതും എഴുതി കത്തോലിക്കരുടെ മതവികാരം വ്രണപ്പെടുത്തി അവരുടെ തെറിവിളി കേള്‍ക്കണ്ട. ഇങ്ങള് അങ്ങേരെ കൊച്ചാക്കി എഴുതിയതൊക്കെ പച്ചക്കള്ളം ആണെന്നും അങ്ങേരെപ്പറ്റി സഭ പണ്ട് പറഞ്ഞ നല്ല കാര്യങ്ങളെല്ലാം നൂറു ശതമാനം സത്യമാണെന്നും ഇവിടത്തെ ബുദ്ധിയുള്ള വിശ്വാസികള്‍ക്ക് നല്ലവണ്ണം ബോധ്യപ്പെട്ടിട്ടുണ്ട്, അവര്‍ അത് ഒപ്പ് വച്ച് സര്‍ക്കീട്ടും കൊടുത്തിട്ടുണ്ട്. ങ്ങള് മലപ്പുരംകാര് സ്റ്റഡി ക്ലാസ്സിലെല്ലാം പങ്കെടുക്കാത്തത് കൊണ്ടാണ് അതൊന്നും മനസ്സിലാകാത്തത്. പ്രേമത്തിന് മാത്രമല്ല പെറ്റ തള്ളക്കു വരെ പ്രത്യേക ടെയും ടീയും ഒക്കെ ഉണ്ട് അവരുടെ ഒക്കെ പുണ്യ നാടുകളില്‍, അതൊക്കെ ഇബടെയും എത്തും, അങ്ങനെ എത്തുമ്പോ ഓരോ കാര്‍ഡു അങ്ങ് വാങ്ങി അത് കറക്ട് ആയി വൃദ്ധ സദനത്തില്‍ എത്തിച്ചു കൊടുക്കുക, എന്നിട്ട് "മാം ഐ മിസ്സ് യൂ സൊ മച് "എന്ന് ഒരു കോണ്‍വെന്റ് ആക്സന്റില്‍ ചാംബുക. അപ്പൊ നിങ്ങളും മോഡേണ്‍ ആകും. ചിലപ്പോ ഇത്തരം കാര്‍ഡുകള്‍ പണ്ട് ബാലരമയുടെ കൂടെ ലുട്ടാപ്പിയുടെ മുഖം മൂടി കൊടുക്കാറുള്ള പോലെ മനോരമ ഫ്രീ ആയി കൊടുക്കുകയും ചെയ്യും. അപ്പൊ ശരി..ഇങ്ങക്ക് പറ്റിയത് കാന്തപുരം തന്നെ ആണ്.
ReplyDelete364 ദിവസം തിരിഞ്ഞു നോക്കാത്തവർ 365 മത്തെ ദിവസം സമ്മാനം കൊടുക്കാൻ മാത്രമായി അരേയും ഓർക്കും എന്നു എനിക്കു തോന്നുന്നില്ല.ഇടക്കിടെ ഓർക്കുന്നവർ മാത്രമേ വിശേഷ ദിവസനങ്ങളിൽ സമ്മാനവുമായി നമ്മളേത്തേടിയെത്തൂ.
ReplyDeleteഓ:ടോ:സത്യമായിട്ടും കളിയാക്കിയതല്ല കുട്ടീ. അങ്ങനെ തോന്നിയെങ്കിൽ ക്ഷമചോദിക്കുന്നു
i agree this....
Deleteയഥാർത്ത ചരിത്രം:വള്ളിക്കുന്ന് എഴുതിയത് കഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്..യഥാർത്ത ചരിത്രപ്രകാരം മാവേലിക്കര ആസ്ഥാനമാക്കി മൂന്നു ലോകങ്ങളും അറ്റ് എ ടൈമിൽ ഭരിച്ചിരുന്ന മാവേലിയുടെ വകയിലൊരു അളിയൻ മാത്രമാണീ വാലന്‍ന്റൈന്‍ .....രാജാവിന്റെ അളിയൻ എന്ന പവറിൽ നല്ല നിലയിൽ കഴിഞ്ഞു വരികയായിരുന്നു..വാലന്‍ന്റൈന്‍ കോഫേപോസേ പ്രകാരം സാഹചര്യവശാൽ അത്യാഗ്രഹിയായ ചില കമ്മ്യൂണിസ്റ്റ്കാരോടൊപ്പം ചേർന്ന് മാവേലിയെ ചില ഭൂമിസംബദ്ധമായ സിവിൽ കേസിൽ പെടുത്തി നാടുകടത്തി അധികാരം പിടിച്ചെടുത്തു....അന്നുമുതലാണ് കേരളത്തിൽ ജനാധിപത്യം വന്നത്...ജനസമ്മിതിക്കായി അദ്ദേഹം പാർട്ടി നിർദ്ദേശപ്രകാരം തന്റെ യഥാർത്ത പേരായ ഷിജു മോഹന വർമ്മത്തമ്പുരാൻ മാറ്റി വാലന്‍ന്റൈന്‍ എന്നാക്കി...,,പുള്ളി ഇടതനാണെന്നുള്ളതിന്റെ ആണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആ ചുവന്ന വേഷം...
ReplyDeleteഅപ്പോഴാണ് ജമീല എന്ന റോമന്‍ രാജകുമാരി ശ്രീനാരായണ കോപ്പറേറ്റ് കോളേജില്‍ പഠിക്കാന്‍ വരുന്നത്. സ്വതവേ സുന്ദരിയായ ജമീലയെ കണ്ട പാടെ ഷിജു തമ്പുരാന് അവളെ പ്രേമിക്കാന്‍ തുടങ്ങി.. ജമീലയും വിട്ടില്ല ഇളമുറതമ്പുരാന് ആയ നമ്മുടെ വാലന്ന്റൈന്നെ കണ്ടാല്‍ ഒരു ലോക്കല്‍ കമ്മിറ്റി ചെയര്മാന് ലുക്കൊക്കെ ഉണ്ട് താനും. അങ്ങനെ അവരുടെ പ്രേമം ഇങ്ങനെ പച്ച പിടിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് ഒരു ബുധനാഴ്ച ഉച്ചകഴിഞ്ഞ് റോമില്‍ നിന്നും ഒരു ഫാക്സ് വന്നു....ഇസ്രായേലിൽ ഒരു സൂപ്പർ കുഞ്ഞ് പിറന്നിട്ടുണ്ടെന്നും... ഉടനേ ആ കുഞ്ഞിനു പേരിടണമെന്നും ലോകരാജാവായ സാന്താ അടുത്ത വണ്ടിക്ക് ഇവിടെയെത്തണം എന്നായിരുന്നു അതിൽ..പക്ഷേ അതൊരു വ്യാജ ഫാക്സായിരുന്നു..പാവം ഷിജു അത് വിശ്വസിച്ച് ത്രിലോകങ്ങളൂടേയും അധികാരം താത്കാലികമായി വിമതന്മാരെ ഏല്പിച്ച് ബേത് ലഹേമിൽ പോയി....അവിടെയെത്തിയപ്പോഴേക്കും അവരാ കുട്ടിക്ക് യേശു എന്ന് പേരിട്ടുകഴിഞിരുന്നു...ഇതിനകം ആ വിമതന്മാർ സാന്താക്ലോസിനെ അധികാരത്തിൽ നിന്നും പുറത്താക്കിയതായുള്ള വാർത്തകൾ ലോക്കൽ മാലാഖമാർ സ്ക്രോളിങ്ങ് അശരീരിയായി പറഞ്ഞു നടന്നു...( അന്ന് ചാനലുകൾ ഇല്ലായിരുന്നു..)..ആകെ വിഷമിച്ച സാന്താ അവിടെനിന്ന് കരഞ്ഞു..
വിവരം അറിഞ്ഞ മാവേലി ഈ കുഞ്ഞിന്റെ ജന്മത്തില് എന്തോ പന്തി കേടു ഉണ്ടെന്നു മനസ്സിലാക്കി ഉടനെ ഒരു ഗൈനക്കോളജിസ്റ്റ്നെ കാര്യം തിരക്കാന്‍ അറിയിച്ചു. ഡോ. ലീലാമണി ആ ഞെട്ടിക്കുന്ന വാര്‍ത്തയും ആയാണ് അന്ന് അന്താപുരത് എത്തിയത്.. തന്റെ ഇളമുറ അളിയനില്‍ ജമീലയില്‍ ഉണ്ടായതാണ് ഈ ക്രൈസ്റ്റ് എന്ന മഹാസത്യം. ഏതോ വൈറസ് കേറിയ ഒരു മെസ്സേജ് ബ്ലൂടൂത്ത് വഴി സെണ്ട് ആയതാണ് ഗര്‍ഭകാരണം എന്ന് റിപ്പോര്‍ട്ടില്‍ കണ്ട മാവേലി ആ രാജ്യത്തെ എല്ലാ കമിതാക്കളെയും പിടിച്ചു അവരുടെ സെല്‍ഫോണും ബ്ലൂടൂത്തും വൈ-ഫൈയും കട്ട് ചെയ്യാന്‍ ഓര്ഡര്ഇട്ടു.. വെറും ഒരു ലവ് ജിഹാദിന്റെ പേരില്‍ പടര്‍ന്ന ആ വൈറസ് ഉന്മൂലനം ചെയ്യാന്‍ വേണ്ടി പിറവി എടുത്ത ആ കുഞ്ഞിനെ അവര്‍ എന്ത് പേരിടണം എന്നകണ്‍ഫ്യൂഷനില്‍ ആയി.
അപ്പോളതുവഴി സെക്കൻഡ് ഷോ കഴിഞ്ഞ് വന്ന മാന്യന്മാരായ ചില ആട്ടിടയന്മാർ കാര്യം തിരക്കുകയും ആ പ്രശ്നം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു...ദയാലുവായ അവർ സാന്തായിടുന്ന പേരു കൂടി കുട്ടിക്കിടാമെന്ന് പറയുന്നു..ആ കുട്ടിക്കിടാനായി സാന്താ കൊണ്ടുവന്ന പേരാണ് ‘ ഉണ്ണി '...അങ്ങനെ യേശു ഉണ്ണിയേശുവായി...അല്ലേത്തന്നെ കോമൺസെൻസ് വച്ച് ആലോചിച്ചാ മനസ്സിലാകും..ഇസ്രായേലുകാരന് എങ്ങനെയാണ് ഉണ്ണിയെന്ന മലയാളി പേരു വന്നതെന്ന്...ഇതിനേത്തുടർന്ന് സാന്താ, ജോസഫ് ഫാമിലിയോടോപ്പം ഒരാശ്രിതനായി ശിഷ്ടകാലം ജീവിച്ചു എന്നാണ് ചരിത്രം..പക്ഷേ പ്രപഞ്ചത്തിന്റെ കേന്ദ്രം ഇപ്പോഴും പഴയ ലോകക്യാപ്പിറ്റലായ മാവേലിക്കരയാണെന്നാണ് ഇസ്രായേൽ ജനതയുടെ വിശ്വാസം..അന്ന് സ്ഥാനഭ്രിഷ്ടനാക്കപ്പെട്ട മാവേലിയുടെ കുടുംബത്തിലെ ഇളമുറക്കാരനാണ് ഞാൻ..അന്നത്തെ ആ ഭൂമിസംബന്ധമായ സിവിൽ കേസ് മുത്തശ്ശന്റെ കാലം വരെ പാടം വിറ്റും നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്..
ഇത്രയും പ്രശ്നങ്ങള്‍ സൃഷ്ടിച്ച ഈ പ്രണയത്തെ പിന്നീട് സെയിന്റ് ബാല്‍ താക്കറെ എന്ന വിശുദ്ധ മാലാഖ നിരോധിച്ചത്തായി പുരാണങ്ങളില്‍ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രാചീന റോമന്‍ സംസകാരത്തില്‍ ബ്ലെസ്സി എന്ന ഒരു സംവിധായകന് ഒരു മധുരപതിനേഴുകാരന്റെ വികാരങ്ങള്‍ പ്രണയം എന്ന സിനിമ ആക്കിയതായും താളിഓലകളില് നിന്നും വായിക്കാന്‍ ഇടയാകും. വരാനിരിക്കുന്ന വന്‍ ആപത്തുകളുടെ ഒരു സങ്കീര്‍ണ രൂപമാണ് നാലക്ഷരം ഉള്ള ഈ വാക്ക് എന്ന് കണ്ടു ലവ്ലോലിക്ക എന്ന പഴം തന്നെ ഗ്രീക്കുകാര്‍ ഉപേക്ഷിച്ചിട്ടുണ്ട്. അങ്ങനെ ചരിത്രം എടുത്തു നോക്കിയാല്‍ ഒട്ടവനവധി മേഖലകളില്‍ " LOVE " ഈ ഇവളെ കാണാവുന്നതാണ്.. ഒരു ചെറു പുഞ്ചിരിയില്‍ തുടങ്ങി ലോക മഹായുദ്ധങ്ങള്‍ വരെ സംഭവിച്ച ഈ പ്രതിഭാസത്തെ ഇക്കൊല്ലം ആഗോളതലത്തില്‍ നിരോധിച്ചത്തായി നാസയില്‍ നിന്നും ഗണിതശാസ്ത്രന്ജന്മാര് തെളിയിക്കുകയുണ്ടായി.
14 - 02 - 12 = 00
ബഷീര്‍ ഇത്രയും ഹൃദയ സ്പര്‍ശി ആയ ഒരു പ്രണയ കഥ ഇങ്ങനെ പരിഹാസ രീതിയില്‍ അവതരിപ്പിക്കണ്ടായിരുന്നു. വധ ശിക്ഷ കാത്തു ജയിലില്‍ കിടക്കുന്ന ഒരു പുരോഹിതന്, (പുരോഹിതന് എന്നാല്‍ ഇന്നത്തെ കാലത്തെ വെള്ളക്കുപ്പായം അണിഞ്ഞ പള്ളില് അച്ഛന് മാത്രം അല്ല, യുദ്ധങ്ങളിലും രോഗങ്ങലാലും പീഡനം അനുഭവിക്കുന്നവരെ സഹായിക്കുന്ന ഒരാള്‍ കൂടി ആണ്..)
ReplyDeleteയുവാക്കളുടെ വിവാഹം നടത്തി കൊടുതതിനോ തടവില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍സിനെ രക്ഷിച്ചതിനോ ആണ് റോമന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന് വധ ശിക്ഷ വിധിച്ചത്. ആ മരണവും കാത്തു കിടന്നിരുന്ന സമയത്ത് ആണ് അദ്ദേഹം, തന്നെ സ്ഥിരമായി ജയിലില്‍ സന്ദര്‍ശിച്ചിരുന്ന പെണ്‍കുട്ടിയും (ജയിലറുടെ മകള്‍
) ആയി പ്രണയത്തില്‍ ആകുന്നതു. താന്‍ മരിക്കുന്നതിനു മുന്‍പ് തന്റെ ഇഷ്ടം പ്രണയിനിയെ അറിയിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നത് ആണ് സന്ദര്‍ഭം, അതിനു അദ്ദേഹം ഒരു കത്ത് എഴുതി "ഫ്രം യുവര്‍ വാലന്റയിന്‍" എന്ന് സൈന്‍ ചെയ്തു. അവസാനം
അദ്ദേഹം വധിക്കപ്പെടുന്നു.
ഇത് ഒരു ഹാസ്യ രൂപത്തില്‍ അല്ലേ അവതരിപ്പിച്ചത്?
ബഷീര്‍ ഉദ്ദേശിച്ചത് ഈ കഥയെ വൈകൃതം ആക്കുവാന് അല്ല എന്ന് മനസിലായി. നാം എന്തിനാണ് ഇത് ആഖോഷിക്കുന്നത് എന്ന ചോദ്യം ആവാം തൊടുത്തു വിടുന്നത്.
AD 269 ല്‍ നടന്ന ഈ സംഭവം ഇന്നത്തെ രൂപത്തില്‍ ആകുന്നത് വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ആണ്, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇപ്പോള്‍ ഇത് ഒരു ബിസിനസ് തന്ത്രം കൂടി ആണ്. ലോക വ്യാപകം ആയി പോസ്റ്റ് സര്‍വീസുകള്‍ തുടങ്ങുന്ന കാലം. ചെലവ് കുറഞ്ഞ രീതിയില്‍ കത്തിടപാടുകള്‍ നടത്താന്‍ കഴിഞ്ഞപ്പോള്‍ ആളുകള്സ്വാഭാവികം ആയി അതിലേക്കു തിരിഞ്ഞു. അങ്ങനെ കത്തുകള്‍ അയച്ചു തുടങ്ങി.
കഥ കഥ തന്നെ... ബിസിനെസ്സ് ബിസിനെസ്സ് തന്നെ... ഇനി പ്രണയിനികള്‍ക്കു ഒരു കഥ ആണ് വേണ്ടതെങ്കില്‍ നമ്മുടെ ഇന്ത്യയില്‍ ഇതിലും അടിപൊളി കഥകള്‍ ഉണ്ട്. അതിന്റെ ഭാഗം ആയി കാമസൂത്ര ബുക്ക് തന്നെ ഇല്ലേ? കാമസൂത്രയുടെ ഏഴു അയലോക്കത് വരുമോ ഈ കഥ?
Approximately 150 million Valentine's Day cards are exchanged annually, making Valentine's Day the second most popular card-sending holiday after Christmas
നാം നമ്മള് അറിയാതെ തന്നെ ഗ്ലോബളിസറേന്റെ ഭാഗം ആയി കൊണ്ടിരിക്കുക ആണ്. ഈ പറയുന്ന ബഷീര്‍ തന്നെ കഴിഞ്ഞ പോസ്റ്റില്‍ വിദേശ ചാനല്‍ BBC ന്യൂസ് വായനക്കാരെ അനുകരിക്കണം എന്ന് പറയുന്നില്ലേ? അതുപോലെ ഒരു അനുകരണം മാത്രം ആണ് വാലന്റയിന്‍സ് ഡേ.... എല്ലാവര്ക്കും വാലന്റയിന്‍സ് ഡേ ആശംസകള്‍!
ലോകം ആ/ഘോഷത്തിനു പിന്നാലെയാണ്. പുതു തലമുറ എന്തും ആസ്വാടനമാക്കി മാറ്റുവാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത് പോലുള്ള പിന്തിരിപ്പന് പോസ്റ്റുകള്‍ക്ക് മൂളിത്തരും എന്നല്ലാതെ. ആഘോഷത്തിന് ഒരു കുറവും കാണിക്കില്ല...
ReplyDeleteഇന്ന് എന്നെ തെരുവിൽ വെച്ച് കണ്ടുമുട്ടുന്ന ആദ്യത്തെ സുഹൃത്തിന് എന്റെ വക ഒരു പുസ്തകം സമ്മാനമുണ്ട്. ഞാൻ എറണാകുളം എം.ജി.റോഡിലേക്ക് ദാ ഇറങ്ങുകയായി.
ReplyDeleteHappy Book Giving Day.
@ നിരക്ഷരന്
ReplyDeleteനിങ്ങളെ പിടിക്കാന്‍ വേണ്ടി ഞാന്‍ ആളെ വിട്ടിട്ടുണ്ട്. ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. കുറച്ചധികം പുസ്തകം കയ്യില്‍ കരുതിക്കോളൂ :)
പരിശുദ്ധ സ്നേഹം എന്നെന്നും നിലനില്ക്കട്ടെ, ഓരോ നിമിഷവും. അതിനൊരു പ്രത്യേക ദിനമെന്തിന്?
ReplyDeleteചുവന്ന റോസാപൂവുകളെക്കാള് ഗര്‍ഭനിരോധന ഉറകള്‍ വിറ്റഴിയുന്ന ഒരു ദിനത്തിന് എന്ത് ആശംസയാണ് പറയുക???
4 പുസ്തകങ്ങൾ കൈയ്യിലെടുത്തിരുന്നു. ഓൺലൈൻ സുഹൃത്തുക്കൾ എന്നല്ല, മുഖപരിചയം ഉള്ള ആരേയും കണ്ടില്ല. ആരെങ്കിലും വന്ന് ‘വേലാണ്ടി ദിനാശംസകൾ‘ പറഞ്ഞാൽ തിരിച്ച് ‘ഹാപ്പി ബുക്ക് ഗിവിങ്ങ് ഡേ‘ എന്ന് പറഞ്ഞ് ഒരു പുസ്തകം കൊടുക്കാനായിരുന്നു പദ്ധതി. വേലാണ്ടി ദിനത്തേക്കാൾ ബുക്ക് ഗിവിങ്ങ് ഡേ പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒരു കൊല്ലം ഒരാൾക്ക് ഒരു ബുക്ക് കിട്ടിയാൽ ബാക്കിയുള്ള കാലം അയാളത് ഓർത്തെന്ന് വരും, ഒരാളോടെങ്കിലും പറഞ്ഞെന്ന് വരും. അങ്ങനെ 10 കൊല്ലം കൊണ്ട് 10 പേരിലേക്ക്. 10 പേർ വിചാരിച്ചാൽ 100 പേരിലേക്ക്. പുസ്തകങ്ങളോടുള്ള പ്രണയവും പ്രചരിപ്പിക്കപ്പെടണം.
ReplyDeleteഎം.ജി.റോഡ് വഴി നടന്ന് ഷേണായീസ് വരെ ചെന്ന്, കൊൺവെന്റ് റോഡിലൂടെ ഡീസീ ബുക്ൿസിൽ ചെന്ന് പുതിയ പുസ്തകങ്ങളും വാങ്ങി മറൈൻ ഡ്രൈവ് വഴി നടന്ന് കച്ചേരിപ്പടി വഴി വീട്ടിലെത്തി. ആരെയും കണ്ടില്ല, ആർക്കും പുസ്തകം കൊടുക്കാനും പറ്റിയില്ല :( നോക്കട്ടെ പറ്റിയാൽ വൈകുന്നേരം ഒന്നൂടെ ശ്രമിക്കാം. (ഉറപ്പൊന്നും ഇല്ല.)
According to Islam LOVE starts after wedding OR that's how it must be. It's a feeling that will never dwindle with the flow of time!
ReplyDeleteWhen we fall in love with our spouse, every dawn will be a new beginning and every day will be a LOVE day- we will not need JUST a DAY to celebrate...
Every day is a LOVE day!
ബഷീര്‍ക്കാ ...."വാലന്റൈന്‍ വരുന്നു, ഓടിക്കോ..." എന്ന ഈ വണ്ടീം വലീം നന്നായിട്ടുണ്ട് ...ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലത്തെ
ReplyDeleteവള്ളിക്കുന്നിന് എല്ലാം അറിയാം
ReplyDeleteഗംഭീരം. നമുക്ക് ഒരു ബ്ലോഗ്ഗേഴ്സ് ഡേ ആക്കിയാലോ
ReplyDeletekalamethra kazhinjalum madukkatha ezhuthu...veendum veendum postunnathil no problem.. :)
ReplyDelete