മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായിയുടെ കഥ വളരെ അത്ഭുതകരമാണ്. ഒരു കാലത്ത് പട്ടിണി കിടന്നു ജീവിച്ചവര്‍. മുണ്ട് മുറുക്കിയുടുത്തും ഉടുക്കാതെയും സ്വരൂപിച്ചുണ്ടാക്കിയ പണം കൊണ്ട് അവര്‍ ഒരു ഫാക്ടറി തുടങ്ങി. പാത്രം ഉണ്ടാക്കുന്ന ഒരു കൊച്ചു ഫാക്ടറി. കച്ചവടം പൊടിപൊടിച്ചു. നാട്ടുകാരെല്ലാം അവരുടെ പാത്രത്തില്‍ ഉണ്ടുണ്ട് അവരെ ധനികരാക്കി. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായി രണ്ടാമത്തെ ഫാക്ടറിയും തുടങ്ങി. സായി സിദ്ദി പ്രൈവറ്റ് ലിമിറ്റഡ്. ഉദ്ഘാടന ദിവസം കൊച്ചിയിലെ ഇളയമ്മയും വന്നു. ഉദ്ഘാടനം നടന്നു കൊണ്ടിരിക്കെ ഇളയമ്മ എന്തോ പിറുപിറുത്തു. ഫാക്റ്ററി ആളിക്കത്തി. അതോടെ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായി ഫ്ലാറ്റായി. എല്ലാം തകര്‍ന്നു.
കൊച്ചിയിലെ ഇളയമ്മ കൊച്ചിയിലേക്ക് പോയി. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്
ദേശായി പാപ്പരായി... ഇത്രയും പറഞ്ഞത് ഫ്ലാഷ്ബാക്ക് ആണ്. ഇനി അല്പം എഫ് എഫ്
അടിച്ചു മുന്നോട്ട് പോയി നോക്കൂ. ഇപ്പോള്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്
ദേശായിക്ക് മൂന്ന് ഫാക്ടറിയുണ്ട്.!!!! എല്ലാം ഒന്നിനൊന്ന് മിച്ചം!!!!!.
മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായിയെ അല്പം കാറ്റ് കൊള്ളാന്‍ വിട്ട് നമുക്ക് മുംബൈയിലെ മീനാ നായിക്കിന്റെ അടുത്തേക്ക് പോകാം. അവര്‍ക്ക് ഒരു കൊച്ചു കുട്ടിയുണ്ട്. മിടുമിടുക്കി, അതിസുന്ദരി. പക്ഷെ ഒരു പ്രശ്നം. രോഗങ്ങള്‍ വിട്ട് മാറുന്നില്ല. ആശുപത്രികള്‍ മാറിമാറിക്കാണിച്ചു. നിരവധി സ്പെഷ്യലിസ്റ്റുകളുടെ അടുത്ത് പോയി, നോ രക്ഷ.. ഇനി അല്പം എഫ് എഫ് അടിക്കൂ.. ഇപ്പോള്‍ മീന നായിക്കിന്റെ മകള്‍ തീര്‍ത്തും ആരോഗ്യവതി!!!!. ആശുപത്രിയില്‍ പോയ കാലം മറന്നു. രോഗങ്ങളൊക്കെ പമ്പ കടന്നു!!!.
അവസാനമായി നമുക്ക് എം കോം ബി എഡ് കഴിഞ്ഞ ബര്‍ഖ ഗുപ്തയെക്കാണാം. അവളെ പെണ്ണ് കാണാന്‍ അതിസുന്ദരനും ധനികനുമായ ഒരു യുവാവ് എത്തി. രണ്ടു പേരും തമ്മില്‍ കണ്ടു.. ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ക്കും സന്തോഷം. വിവാഹം ഉറപ്പിച്ചു. വിവരം അറിഞ്ഞ് വല്യമ്മ വീട്ടിലെത്തി. "ഹോ.. ഇത്ര നല്ല ബന്ധം നിനക്കെങ്ങിനെ കിട്ടി". "ഹോ.. നീ ഭാഗ്യവതിയാ".. "ഹോ.. എന്ത് നല്ല ചെറുക്കന്"... അവര്‍ നിര്‍ത്താതെ ആശിര്‍വദിച്ചു. പിറ്റേ ദിവസം വാര്‍ത്ത വന്നു. ചെറുക്കന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ബര്‍ഖ ഗുപ്ത കരഞ്ഞു തളര്‍ന്നു. അവളുടെ ജീവിതം കരി പുരണ്ടു. എഫ് എഫ് അടിക്കൂ പ്ലീസ്.. ബര്‍ഖ ഗുപ്തക്ക് പുതിയ വരനെ കിട്ടി. ആദ്യത്തെ വരനെക്കാള്‍ സുമുഖന്‍, സുന്ദരന്‍, സിക്സ് പാക്ക് വിത്ത് ബീ എം ഡബ്ലിയൂ.. !!!.
അവസാനമായി നമുക്ക് എം കോം ബി എഡ് കഴിഞ്ഞ ബര്‍ഖ ഗുപ്തയെക്കാണാം. അവളെ പെണ്ണ് കാണാന്‍ അതിസുന്ദരനും ധനികനുമായ ഒരു യുവാവ് എത്തി. രണ്ടു പേരും തമ്മില്‍ കണ്ടു.. ഇഷ്ടപ്പെട്ടു. വീട്ടുകാര്‍ക്കും സന്തോഷം. വിവാഹം ഉറപ്പിച്ചു. വിവരം അറിഞ്ഞ് വല്യമ്മ വീട്ടിലെത്തി. "ഹോ.. ഇത്ര നല്ല ബന്ധം നിനക്കെങ്ങിനെ കിട്ടി". "ഹോ.. നീ ഭാഗ്യവതിയാ".. "ഹോ.. എന്ത് നല്ല ചെറുക്കന്"... അവര്‍ നിര്‍ത്താതെ ആശിര്‍വദിച്ചു. പിറ്റേ ദിവസം വാര്‍ത്ത വന്നു. ചെറുക്കന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. ബര്‍ഖ ഗുപ്ത കരഞ്ഞു തളര്‍ന്നു. അവളുടെ ജീവിതം കരി പുരണ്ടു. എഫ് എഫ് അടിക്കൂ പ്ലീസ്.. ബര്‍ഖ ഗുപ്തക്ക് പുതിയ വരനെ കിട്ടി. ആദ്യത്തെ വരനെക്കാള്‍ സുമുഖന്‍, സുന്ദരന്‍, സിക്സ് പാക്ക് വിത്ത് ബീ എം ഡബ്ലിയൂ.. !!!.
ഈ മൂന്ന് കഥയിലും എഫ് എഫ് അടിച്ചതിനിടയില് എന്താണ് സംഭവിച്ചത്. ഒറ്റവാക്കില്‍ പറയാം. നസര്‍ സുരക്ഷാ കവചം.!!! .. ഇവനാരടാ എന്ന് ചോദിക്കാന്‍ വരട്ടെ.. ലെവന് പുലിയല്ല, പുപ്പുലിയാ.. രണ്ടായിരത്തി മുന്നൂറ്റി എഴുപത്തഞ്ചു രൂപ കൊടുത്താല്‍ ഈ പുലി പോസ്റ്റല്‍ വഴി നിങ്ങളുടെ കഴുത്തില്‍ വീഴും. പിന്നെ ഒന്നും പേടിക്കാനില്ല, മാനം നോക്കി ഇരുന്നു കൊടുത്താല്‍ മാത്രം മതി. നെഗറ്റീവ് എനര്‍ജി പോസിറ്റീവാകും. പുതിയ കാര്‍ വാങ്ങിയാല്‍ സ്ക്രാച്ച് വീഴില്ല. ഇന്റര്‍വ്യൂ ദിവസം വയറിളക്കം വരില്ല, ബോയ് ഫ്രണ്ട് ഇഗ്നോര്‍ ചെയ്യില്ല.. എല്ലാം മൂപ്പിലാന് നോക്കും.. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായി, മുംബൈയിലെ മീനാ നായിക്ക്, എം കോം ബി എഡ് കഴിഞ്ഞ ബര്‍ഖ ഗുപ്ത.. ഇവരുടെയൊക്കെ ഉദാഹരണങ്ങള്‍ ഉള്ളപ്പോള്‍ ഒട്ടും സംശയിക്കാനുമില്ല. വല്ല സംശയവും ഉണ്ടെങ്കില്‍ ഏഷ്യാനെറ്റില്‍ വിളിച്ചു ചോദിക്കൂ.. കൂടുതല്‍ വിവരങ്ങള്‍ അവര്‍ പറയും. നേരോടെ.. നിര്‍ഭയം.. നിരന്തരം..
ഈവിള്‍ ഐ ഷീല്‍ഡിംഗ് ടെക്നോളജി (കരിങ്കണ്ണ് പറ്റാതിരിക്കാനുള്ള സൂത്രപ്പണി എന്ന് പച്ച മലയാളം) ഉപയോഗിച്ച് മുന്നൂറു വര്‍ഷം പഴക്കമുള്ള ടര്‍ക്കിഷ് ട്രെഡിഷ്യനില് (ഹോ, എനിക്ക് വയ്യ!!.) നിര്‍മിച്ചതാണത്രേ കഴുത്തില്‍ തൂക്കാനുള്ള ഈ കോണകം. ‘മഹാ മന്ത്രത്താല്‍ എനര്‍ജൈസ് ചെയ്ത’ ഈ അമൂല്യ കവചത്തെ പരിചയപ്പെടുത്തി കൊടുക്കാന്‍ അര മണിക്കൂര്‍ നീണ്ടു നിക്കുന്ന മാരത്തോണ്‍ പരസ്യമാണ് നമ്മുടെ മുഖ്യ ധാരാ ചാനലുകള്‍ മലയാളികള്‍ക്കായി വിളമ്പികൊണ്ടിരിക്കുന്നത്. “ദിവസവും രാവിലെ അരക്കപ്പ് എലിവിഷം കഴിക്കൂ ആരോഗ്യം വീണ്ടെടുക്കൂ” എന്നൊരു പരസ്യം കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയെക്കൊണ്ട് പറയിപ്പിച്ചാല്‍ നമ്മുടെ ചാനലുകള്‍ അതും പ്രൈം ടൈമില്‍ കാണിക്കും. ഒരൊറ്റ മന്ത്രമേ അവര്‍ക്ക് അറിയൂ.. മിനുട്ടിന് പതിനായിരം നിരക്കില്‍ ‘ചക്രം കടിക്കണം’. എലിവിഷം കുടിക്കുന്നതും ചാവുന്നതും ഒക്കെ പ്രേക്ഷകന്റെ ഇഷ്ടം.
ഒരൊറ്റ പരസ്യത്തിന്റെ കാര്യമാണ് നാം ചര്‍ച്ച ചെയ്തത്. ഈ ജനുസ്സില്‍ പെടുന്ന പലതും വേറെയുണ്ട്. ഐശ്വര്യ ലക്ഷ്മി വലംപിരി ശംഖാണ് ലേറ്റസ്റ്റ് താരം. ‘ഡോക്ടര്‍ ടീ’ കലക്കിക്കൊടുത്ത് കാന്‍സര്‍ മാറ്റുന്നവരും നായ്ക്കുരണപ്പൊടി ഡപ്പിയിലാക്കി മസില് പവറു ഹോള്സയില് വില്ക്കുന്നവരും എല്ലാം തുണിയഴിച്ചാടുന്നത് നമ്മുടെ മാധ്യമങ്ങളില്‍ ആണ്. മുമ്പൊക്കെ പത്രങ്ങള്‍ പരസ്യങ്ങള്‍ നല്കുന്നതില് ചില മാന്യമായ അതിര്‍വരമ്പുകള്‍ സ്വയം പാലിച്ചിരുന്നു. സമൂഹത്തോടുള്ള ഇത്തിരി കടപ്പാടാണ് ആ അതിര്‍വരമ്പുകള്‍ നിശ്ചയിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഇന്ന് സ്ഥിതി മാറി. പണം സംസാരിക്കുമ്പോള്‍ സത്യം മൌനം പാലിക്കും എന്നൊരു ചൊല്ലുണ്ട്. പണത്തിന് പിറകെ തേറ്റ നീട്ടി പേപിടിച്ചോടുന്നതിനിടയില് എന്ത് നൈതികത?, എന്ത് അതിര്‍വരമ്പുകള്‍?. സ്വയം ചീഞ്ഞു നാറുന്നത് അറിയാതെ നാട്ടുകാരെയും രാഷ്ട്രീയക്കാരെയും നന്നാക്കാനായി വിയര്പ്പൊഴുക്കുകയാണവര്, കാളകൂട വിഷം നല്കി മലയാളത്തിന്റെ സുപ്രഭാതങ്ങളെ മനോരമിപ്പിക്കുകയാണവര്.. മാതൃഭൂമിയുടെ വഴിത്തിരുവുകളില്‍ ഇന്ത്യാവിഷം കുത്തിവെച്ച് അട്ടഹസിക്കുകയാണവര്. നേരോടെ, നിര്‍ഭയം, നിരന്തരം..
മുരളിക്ക് ഒരു നസര്‍ സുരക്ഷാ കവചം ആരേലും വാങ്ങി കൊടുക്കുമോ..
ReplyDeleteബഷീര്‍ക്ക മിണ്ടാതിരിന്നോ ..അല്ലെങ്കില്‍ നിങ്ങള്‍ മരിച്ചു എന്ന് വാര്‍ത്ത കൊടുക്കും ...
ReplyDeleteചാനല്‍ തൊട്ടുള്ള കളി വേണ്ട .... ചാനലിനു എന്ത് പറയാം .. പണ്ട് കോത ഇപ്പോള്‍ ചാനല്‍
“ദിവസവും രാവിലെ അരക്കപ്പ് എലിവിഷം കഴിക്കൂ ആരോഗ്യം വീണ്ടെടുക്കൂ” എന്നൊരു പരസ്യം കാണാന്‍ കൊള്ളാവുന്ന ഒരു ചെല്ലക്കിളിയെക്കൊണ്ട് പറയിപ്പിച്ചാല്‍ നമ്മുടെ ചാനലുകള്‍ അതും പ്രൈം ടൈമില്‍ കാണിക്കും"
ReplyDeleteന്റമ്മോ ചിരിച്ചു ചിരിച്ചു ഒരു പരുവമായെ........ .പൊളപ്പന്‍ ബഷീര്‍ക്ക പൊളപ്പന്‍ ........
ആധുനിക കേരളത്തിന്റെ തീരാ ശാപമായി കേരളത്തിലെ ചാനലുകള്‍ മാറുന്ന കാലം അതി വിദൂരമല്ല , പണ്ട് രാഷ്ട്രീയ കാരെയും നാട്ടുകാരെയും നന്നാക്കാന്‍ ഘോരഘോരം ചീത്ത പറഞ്ഞിരുന്ന ഒരാളുണ്ടല്ലോ ഏഷ്യാനെറ്റില്‍ അയാളുടെ പേര് മറന്നു, ഈ അടുത്തുണ്ട് അങ്ങേരു പഞ്ച പുച്ച്ചമടക്കി ജയ് ഹിന്ദില് വലതു നേതാക്കളെ പുകഴ്ത്തുന്നു ഇത്രയേ ഉള്ളൂ ഇവരുടെ പ്രൊഷണല്‍ എത്തിക്സ് , ചാനലുകളുടെ മാനേജുമെന്റിന്റെ സ്വഭാവം അനുസരിച്ച് പാവകളിയിലെ പാവകളെ പോലെ തുള്ളുന്ന ഇവരെ ജനം പുറം കാല് കൊണ്ട് തട്ടി തെറിപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ReplyDeleteആധുനിക കേരളത്തിന്റെ തീരാ ശാപമായി കേരളത്തിലെ ചാനലുകള്‍ മാറുന്ന കാലം അതി വിദൂരമല്ല , പണ്ട് രാഷ്ട്രീയ കാരെയും നാട്ടുകാരെയും നന്നാക്കാന്‍ ഘോരഘോരം ചീത്ത പറഞ്ഞിരുന്ന ഒരാളുണ്ടല്ലോ ഏഷ്യാനെറ്റില്‍ അയാളുടെ പേര് മറന്നു, ഈ അടുത്തുണ്ട് അങ്ങേരു പഞ്ച പുച്ച്ചമടക്കി ജയ് ഹിന്ദില് വലതു നേതാക്കളെ പുകഴ്ത്തുന്നു ഇത്രയേ ഉള്ളൂ ഇവരുടെ പ്രൊഷണല്‍ എത്തിക്സ് , ചാനലുകളുടെ മാനേജുമെന്റിന്റെ സ്വഭാവം അനുസരിച്ച് പാവകളിയിലെ പാവകളെ പോലെ തുള്ളുന്ന ഇവരെ ജനം പുറം കാല് കൊണ്ട് തട്ടി തെറിപിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
ReplyDeleteഹ ഹ ഹ ... ഈ കവചം അപ്പൊ എല്ലാറ്റിനും പറ്റും അല്ലെ... എല്ലാ വിഘ്നങ്ങളും അതോടെ ഒഴിഞ്ഞു പോയിക്കോളും...
ReplyDeleteഹോ!ഇത് തകര്‍ത്തു സാറേ...
ReplyDeleteഎനിക്കിത്തിരി കാമ്പ് കണ്ട സന്തോഷം...:)
ഒരു ചാനെലുമില്ല ഈ തോന്ന്യാസത്തില്‍ നിന്നും മുക്തം..
മലയാളം തമിഴ് ഹിന്ദി..ഇംഗ്ലീഷില്‍ എ എക്സ് എന്‍ വരെ..(പക്ഷെ എ എക്സ് എനില്‍ ഇത്തരം തട്ടിപ്പ് സാധനങ്ങള്‍ക്ക് പകരം വീട്ടുപകരണങ്ങളാണ് )
ഇത്തരം പരസ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന വേന്ദ്രന്മാരെ വേണം ആദ്യം തട്ടാന്‍.
ReplyDeleteടെലിവിഷന്‍, സിനിമ എന്നൊക്കെ കേള്‍ക്കുമ്പോ പ്ര‘ഫു’ദ്ധരെന്ന് മിഥ്യാഭിമാനം കൊള്ളുന്ന മലയാളികള്‍...
പക്ഷെ,
വൃത്തിഹീനമായ വികല വിശ്വാസങ്ങള്‍ ഏറ്റവും കൂടുതലുള്ള മേഖലഏതെന്നു ചോദിച്ചാല്‍ മറുത്തൊന്നും ആലോചിക്കണ്ട അത് സിനിമയും ടിവിയും തന്നെ!
കണ്ടിട്ടില്ലേ, വലിയ വലിയ (?!) സംവിധായകരും, നിര്‍മാതാക്കളുമൊക്കെ കയ്യിലും കാലിലും കഴുത്തിലും (പുറത്തുകാണാത്ത എവിടെയൊക്കെ ഉണ്ടാകുമോ എന്തോ!) വിയര്‍പ്പും അഴുക്കും കൂടിക്കലര്‍ന്ന് വൃത്തികെട്ട കുറേ ചരടും കെട്ടി സ്ക്രീനില്‍ വന്നിരിക്കുന്നത്!
എന്നിട്ടവര്‍ ആത്മവിശ്വാസത്തെയും ആത്മധൈര്യത്തെയും പറ്റി ഘോര ഘോരം ഛര്‍ദ്ദിക്കുകയും ചെയ്യും! വേശ്യയുടെ ചാരിത്ര്യപ്രസംഗമാകും അതിനേക്കാള്‍ നല്ലത്!!
സുരകഷാകവചം വാങ്ങി കാശു കളയുന്നവരോട് എനിക്ക് സഹതാപമൊന്നുമില്ല.They are just paying 'stupidity tax '.
ReplyDeleteബഷീര്‍. ഈ രക്ഷാ കവചത്തിന്റെ ശക്തി നിങ്ങള്‍ക്ക് അറിയില്ല. കൊച്ചിയിലെ ഇളയമ്മ വന്നു എന്റെ ബ്ലോഗില്‍ എന്തോ കമന്റ് ഇട്ടു. അതോടെ എന്റെ ബ്ലോഗ് കത്തി പണ്ടാരമടങ്ങി. ഇപ്പൊ രക്ഷാ കവചത്തിന് ഓര്‍ഡര്‍ നല്കി കാത്തിരിക്കുകയാണ് ഞാന്‍
ReplyDelete@-നാസ്. നിങ്ങള്‍ ഉദ്ദേശിച്ച ആള് "കണ് വെട്ടം" ത്തു തന്നെ ഉണ്ട് അല്ലെ. ഏഷ്യാനെറ്റില്‍ നുന്നു മുങ്ങി അവിടെ പൊങ്ങി അല്ലേ.
ഏറ്റവും അന്ധവിശ്വാസം ഉള്ളത് മീഡിയ രംഗത്താണ്. അത്തരത്തില്‍പെട്ട ഒന്നാണ് സംഖ്യാശാസ്ത്രം. പേരുകള്‍ തെറ്റിച്ചെഴുതുക, അക്ഷരങ്ങള്‍ കൂട്ടി എഴുതി വിക്രുതമാക്കുമ തുടങ്ങിയവയാണ് പ്രതിവിതികള്. ഇത് കണ്ടാല്‍ തോന്നും, ഇന്ത്യക്കാര്‍ക്കൊന്നും സ്വന്തം പേരുപോലും തെറ്റില്ല്ലാതെ നേരാം വണ്ണം എഴുതാനറിയില്ല എന്ന്. ഹിന്ദി സിനിമാപേരുകള്‍, പ്രവര്‍ത്തകരുടെ പേരുകള്‍ തുടങ്ങിയവ ഉദാഹരണം.
ReplyDeleteഏതായാലും ഇതിനെതിരെ എഴുതിയതുകൊണ്ട്, വള്ളിക്കുന്നും ഒരു നാസര്‍ സുരക്ഷാ കവചം ബ്ലോഗിന്റെ പൂമുഖത്ത് തൂക്കുന്നത് നന്നായിരിക്കും. കണ്ണേറു തട്ടും, സൂക്ഷിക്കുക.
@-നാസ്. ഒരു ക്ലൂ തരാം. കെ പി യില്‍ ഉണ്ട് മോഹനില് ഇല്ല. കണ് വെട്ടത്തുണ്ട്. ഏഷ്യാനെറ്റില്‍ ഇല്ല
ReplyDeleteബിച്ചു പറഞ്ഞത് ശരിയാ... ചാനലുകാര് ജീവിചിരിക്കുന്നവരെയും ഇപ്പോള്‍ മരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ കൊച്ചിന് ഹനീഫ മരിക്കുന്നതിനു മുമ്പു തന്നെ കൈരളി ടി വി അദ്ധേഹത്തെ മരിപ്പിച്ചു breaking news കൊടുത്തു തുടങ്ങിയിരുന്നു (പിന്നീട് അവര്‍ ഖേദപ്രകടനം നടത്തിയെങ്കിലും).
ReplyDeletebasheer ka please send this post to openhouse@asianetglobal.com...
ReplyDeleteഡിയര്‍ ബഷീര്‍, നിങ്ങള്‍ എഴുതിയ അഭിപ്രായം നൂറു ശതമാനവും ശരിയാണ്. ആ പരസ്യങ്ങള്‍ കാണുമ്പോഴൊക്കെ എനിക്കുള്ള വികാരമാണ് ഇവിടെ കാണുന്നത്. ഏതെങ്കിലും പത്രക്കൊളങ്ങളില് എഴുതാന്‍ വിചാരിച്ചിരുന്നു. അപ്പോഴും അവരത് കൊടുക്കുമോ എന്ന പേടി. ഏതായാലും താങ്കളുടെ ഈ ബ്ലോഗ് ഞാന്‍ ഏഷ്യാനെറ്റിന്റെ ഓപ്പണ്‍ ഹൌസിലേക്ക് (കത്തുകളിലേക്ക്) അയച്ചു കൊടുത്തിട്ടുണ്ട്. അവരത് പരസ്യമായി വായിക്കില്ലെങ്കിലും അവരും നമ്മുടെ അഭിപ്രായം അറിയട്ടെ. അഭിനന്ദനങ്ങള്‍ !!
ReplyDeleteഫ്രീ ചാനലുകള്‍ മുന്നോട്ടു കൊണ്ടു പോകുന്നത് പരസ്യം സ്വീകരിച്ചാണു. ജനങ്ങളുടെയല്ല, കമ്പനികളുടെ താത്പര്യമാണു ഏതു പരസ്യത്തിലും സംരക്ഷിക്കുന്നത്. ചിലതൊന്നും നമുക്കു ദഹിക്കില്ല. സാവധാനം എല്ലാം ദഹിച്ചുകൊള്ളും. വിപണനപ്രധാനമയ ലോകം മൂല്യങ്ങള്‍, സത്യം എന്നൊക്കെയുള്ള വാക്കുകള്‍ ആന്റിക് ഷോപ്പില്‍ വെച്ചു വിറ്റു കാശാക്കാനാണു ശ്രമിക്കുക. ആര്ത്തിപ്രധാനമായ ഒരു സമൂഹം ജീവിതത്തിനു market value നിശ്ചയിക്കുന്നതു അതിനെത്ര സുഖം പ്രദാനം ചെയ്യാനാവുമെന്നു നോക്കിയാണു. ഇത്തരം ലേഖനങ്ങള്‍ blog ന്റെ വലയത്തില്‍ ഒതുക്കരുത്. അഭിനന്ദനങ്ങള്‍.
ReplyDeleteസര്‍വ മംഗളങ്ങള്‍ക്കും
ReplyDeleteപഞ്ചമുഖ ഹനുമാന് കവചം
ധന ലബ്ധിക്കും ഐശ്വര്യത്തിനും
മന്ത്രിച്ചൂതിയ ഹിന്ദു-മുസ്ലിം തകിടുകള്‍
കഷണ്ടിത്തലയില്‍ മുടി കിളിര്‍ക്കാന്‍
ഗുല്ഗുലു എണ്ണ
മുഖ കാന്തിക്ക്
ഹിമക്കരടി ലേപം
ധീര്ഘായുസ്സിന്
ഹിമാലയ തുളസി കഷായം
...............
ഒലക്കേടെ മൂട്
Go ahead.....Laksham Laksham Pinnaley....
ReplyDeleteI stopped ASIANET when they moved from analogue to digital probably around 6 to 8 years now!
Yes I am loosing some of the BULLSHIT. Alhamdu Lillah no such poisons after that......
mattullavare nannakkanulla bahdyadha chanalukalkkund.avare chodyam cheyyarudh
ReplyDeleteകാശിനു അല്പം വലിവായതിനലാവും ഇന്ന് കാലത്തെ ഒരു പുതിയ സാധനം കണ്ടപ്പോള്‍ ചാനല്‍ സ്ക്രോല്‍ ചെയ്യല്‍ നിര്‍ത്തി കുറെ നേരം കണ്ടത്...കുബേര യന്ത്രം...സത്യം പറയാലോ...ഒന്ന് വാങ്ങിയാലോ എന്ന് തോന്നിപ്പോയി! എത്രയോ പേര്‍ക്ക് വെറുതെ പണം കിട്ടുന്ന കഥകള്‍...ഇത് ഉണ്ടാക്കിയവന്റെ കഴുത്തില്‍ മിനിമം ഒരു നാലെണ്ണം കണ്ടേക്കും ..ഹി ഹി ...
ReplyDeleteനസര്‍ സുരക്ഷാ കവചവും മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ദേശായിയും..
ReplyDeleteകലക്കി.. സ്റ്റനേ... കലകലക്കി...
അങ്ങനെ എത്രയെത്ര സുരക്ഷാ കുന്ത്രാണ്ടങ്ങള്..
ചിലചാനലുകള്‍
തുറന്നാല്‍ ഇമ്മാതിരി പരസ്യങ്ങളെയുള്ളൂ...
ഇമ്മാതിരി ഒരു പോസ്റ്റ്
ഇവ്ടേംണ്ട്...(അഴിച്ചുപണിക്കാരാ... ഒരു രക്ഷാകവചം താങ്കള്‍ക്കുമാവാം-ഇതിനകം സ്വന്തമാക്കിയിട്ടില്ലെങ്കില്‍...)
ഹ ഹ ഹാ...
ReplyDeleteപൊളപ്പന്‍...
(സ്മയിലാന് മറന്നു സോറി)
അന്നതിന്നും പഞ്ഞമില്ല സ്വര്ണതിന്നും പഞ്ഞമില്ല - നന്മാക്കാന്നു പഞ്ഞം
ReplyDeleteഈ ധാര്‍മിക രോഷം നന്മക്കു വേണ്ടിയുള്ളതാ ....
തിന്മ കോടി കുത്തി വാഴുമ്പോള്‍ ബഷീര്‍ മാഷിനെ പോലുള്ളവര്‍ മിണ്ടാതിരുന്നു കൂടാ...
ദിഗന്ധങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ നിര്‍ഭയം നിരന്തരം നിലവിളിക്കൂ ... അതൊരു വന രോധനമായാലും ശരി...
കപട സദാചാരത്തിന്റെ മാലഖമാരെ കുറിച്ച് ബഷീര്‍ ഇത്തരത്തില്‍ പറഞ്ഞത് പൊറുക്കാന്‍ ആകുന്ന ശരിയാണ് .
ReplyDeleteഅവര്‍ക്ക് അതിനെവിടെ സമയം ആരുടെയെങ്കിലും കുടുംബം കലക്കുക, ആരെയെങ്കിലും അലക്കി വെളുപ്പിക്കുക അതില്‍ കൂടുതല്‍ ...............?
VERY NICE ... :)
ReplyDeleteഇത്തരം പരസ്യങ്ങള്‍ എല്ലാം തന്നെ ഒരേ ഫോര്‍മാറ്റും കളര്‍ ടോണും ആയതിനാല്‍ കുഴപ്പമില്ല. പത്തു സെക്കന്റ് കണ്ടാലെ തിരിച്ചറിയാം സംഗതി പരസ്യമാണെന്നു. പഴയ polio കുത്തിവപ്പിന്റെ പരസ്യം പോലെ, കണ്ടാലുടനങ്ങു ചാനല്‍ മാറ്റിയേക്കണം.
ReplyDeleteസത്യം....
ReplyDeleteമലയാളത്തിന്റെ സുപ്രഭാതങ്ങളെ മനോരമിപ്പിക്കുകയാണവര്.. മാതൃഭൂമിയുടെ വഴിത്തിരുവുകളില്‍ ഇന്ത്യാവിഷം കുത്തിവെച്ച് അട്ടഹസിക്കുകയാണവര്. നേരോടെ, നിര്‍ഭയം, നിരന്തരം..........
ന്റെ
ReplyDeleteവള്ളിക്കുന്നേ...
ങ്ങളെ പോസ്റ്റില്‍ ഞമ്മള് കമന്റിയപ്പം
ലിങ്ക് കൊടുത്തതാകെ ഹലാക്കിലായീന്നാ തോന്നണത്...
ഒരുപാടാളുകള്‍ ആ ലിങ്കു വഴി ഞമ്മളെ ബ്ലോഗിലെത്തുന്നു..
ബഡുക്കൂസുകളൊക്കെ
അഭിപ്രയോം പറയുന്നു...
ങ്ങനെ പോയാ... ഞമ്മളെ ബ്ലോഗും ഹിറ്റാവൂലോ...
ങ്ങള് ബ്ലോഗെഴുത്ത് നിര്‍ത്തി മഞ്ചേരി വഴി .....
ന്റെ Feedjit ല്‍ വള്ളിക്കുന്നിങ്ങനെ നിറഞ്ഞ് നില്ക്കാ...
എന്താ തിളക്കം...
kollam ..
ReplyDeletechirippichu ...
@നാസു: നാസേ.. ആ പുള്ളിയെപറ്റി പറയാതിരിക്കുകയാ ഭേദം. ഞാനും കണ്ടു, ജയ് ഹിന്ദില് പമ്മിയിരിക്കുന്നത്. കണ്‍വെട്ടം എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ മുങ്ങിയതാണ്. എവിടേലും ജീവിച്ചു പോട്ടെ..
ReplyDelete@ മലയാളീ,... കണ്ടിട്ടില്ലേ, വലിയ വലിയ (?!) സംവിധായകരും, നിര്‍മാതാക്കളുമൊക്കെ കയ്യിലും കാലിലും കഴുത്തിലും (പുറത്തുകാണാത്ത എവിടെയൊക്കെ ഉണ്ടാകുമോ എന്തോ!) ... അത് കലക്കി.. ന്നാ പിടി എന്റെ വക ഒരു ലോസ്സന്ജര് മിട്ടായി.
@ faisalbabu4you : സമദ് കാരാടന്‍ അയച്ചു കൊടുത്തിട്ടുണ്ട്.
@ mukthar udarampoyil: മുക്താറേ.. പോസ്റ്റ് വായിച്ചു. കിടിലന്‍.. ലിങ്ക് കൊടുത്തതിന്റെ വാടക ഞാന്‍ പിറകെ വാങ്ങുന്നുണ്ട്.
@ M.T Manaf: ഗുല്ഗുലു എണ്ണ ഫലിച്ചാല്‍ വിവരം പറയണം.
എന്റെ രണ്ടുവയസ്സുകാരി മോള്‍ക്ക് അവളുടെ അമ്മ ഭക്ഷണം കൊടുക്കുന്നത് ഈ പരസ്യം കാണിച്ചാണ്.എല്ലാ ചാനലിലും ദിവസവും ഈരണ്ടു പ്രാവശ്യമെങ്കിലും ഇതിട്ടുകാണിക്കണമെന്നാണ് ഈയുള്ളവന്റെ ആഗ്രഹം
ReplyDeleteഎഴുത്തുകാരന് എ പി അഹമ്മദ് ഈമെയിലില്‍ എഴുതിയത്..
ReplyDelete"പ്രിയപ്പെട്ട ബഷീർ,
തിരിച്ചു പിടിക്കാൻ സാധിക്കാത്ത വിധം നഷ്ടപ്പെട്ടു കഴിഞ്ഞ
മൂല്യമാണു പരസ്യങ്ങളിലെ നൈതികത.
മദ്യപിക്കുന്നതു പോലെ സ്വന്തം പണം കൊടുത്ത് ചതിക്കുഴിയിലേക്കു പ്രവേശിക്കുന്നതിൽ
ഒരു തരം ആനന്ദം നുണയുന്ന തലമുറയോട് ധർമ രോഷം കൊള്ളുന്നത് വെറുതെയല്ലേ ?
നമ്മുടെ രോഷവും അവർക്ക് ഒരു ബോണസ് ലഹരിയാവും.
എങ്കിലും നമുക്ക് കുരയ്ക്കാതെ വയ്യല്ലോ. പട്ടിയായി പിറന്നില്ലേ ?
വള്ളിക്കുന്നന് ശൈലിയിൽ കുര തുടരൂ.
നന്മകൾ നേർന്നു കൊണ്ട്
എ.പി. അഹമ്മദ്"
@ Ashraf Unneen,
ReplyDelete"തിന്മ കോടി കുത്തി വാഴുമ്പോള്‍ ബഷീര്‍ മാഷിനെ പോലുള്ളവര്‍ മിണ്ടാതിരുന്നു കൂടാ...
ദിഗന്ധങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ നിര്‍ഭയം നിരന്തരം നിലവിളിക്കൂ ..."
എന്തോന്നാ ഇത്.. ഇങ്ങനെയൊക്കെ നിലവിളിക്കാന്‍ എനിക്ക് കരുത്തില്ല. ഡാബര്‍ ച്യവനപ്രാശം ഇപ്പോള്‍ കഴിക്കാറില്ല.
Perhaps our Indian cricket team should obtain this "wonderful item" including Srishant in order to retain the number one position in test ???
ReplyDeleteadipoli,,,,,,,,,, ennathe madhyamangalude tharamthana.avastha.clear ayi kanichathinu nandi
ReplyDeletevarsha
baheerji nannayi . bt ee sangathiye kurichu pandu
ReplyDeleteSanjyan "rudraksha mahathmyam" ennu oru katha ezhuthiyirunnu(pandu high school il patikkan undayirunnu).athum kooti onnu vayikkan suparsa cheyyamo. ee thattippinty rahasyam onnooty manassilakum
പ്രിയപ്പെട്ട ബഷീര്‍ സാഹിബു .....താങ്കളുടെ ധാര്‍മിക രോഷം മനസ്സിലാക്കുന്നു. പ്രതേകിച്ചു ഇന്ത്യവിഷന്റെകാര്യത്തില് . ഒരു ചാനലിന്റെ വരുമാനം
ReplyDeleteപരസ്യ മാണെന്ന് താങ്കള്‍ക്കും അറിയാമല്ലോ ? അവിടെ നൈതിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാല്‍ വരുമാനം " ഗോപി ". ചാനലുകള്‍
ഹരിച്ചന്ദ്രന്റെ നാവല്ല .നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവിനെ നമ്മള് പണ്ട് എന്തോ വിളിക്കാറുണ്ടായിരുന്നു .ഇപ്പോള്‍ മറന്നു പോയി .
ജനങ്ങളില്‍ നിന്ന് പണം പിരിച്ചു തുടങ്ങിയ മറ്റൊരു ചാനല്‍ വ്യാജനും അല്ലാത്തതുമായ ലോട്ടറി കച്ചവടത്തെ പ്രോത്സാഹി പ്പിക്കുമ്പോള് കണ്ണടക്കുന്ന
ധാര്‍മിക ബോധത്തെ സംസയിക്കാതെ നിവിര്തിയില്ല . ചാനലുകള്‍ അവരുടെ പണി ചെയ്യട്ടെ . കഴിയുമെങ്കില്‍ ജനങ്ങളോട് പറയുവാനുള്ളത്
പറയുമ്പോള്‍ സ്വന്തം കൈകളിലേക്കും , കണ്ണാടിയിലെക്കും നോക്കാന്‍ മറക്കരുത് . അല്പമെങ്കിലും ഉണര്ന്നിരിക്കുന്നതി ല്‍ സന്തോഷം .
സ്നേഹത്തോടെ അശോകന് വെളുത്ത പറമ്പത്ത് asokan.vp@gmail.com
പ്രിയപ്പെട്ട ബഷീര്‍ സാഹിബു .....താങ്കളുടെ ധാര്‍മിക രോഷം മനസ്സിലാക്കുന്നു. പ്രതേകിച്ചു ഇന്ത്യവിഷന്റെകാര്യത്തില് . ഒരു ചാനലിന്റെ വരുമാനം
ReplyDeleteപരസ്യ മാണെന്ന് താങ്കള്‍ക്കും അറിയാമല്ലോ ? അവിടെ നൈതിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചാല്‍ വരുമാനം " ഗോപി ". ചാനലുകള്‍
ഹരിച്ചന്ദ്രന്റെ നാവല്ല .നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവിനെ നമ്മള് പണ്ട് എന്തോ വിളിക്കാറുണ്ടായിരുന്നു .ഇപ്പോള്‍ മറന്നു പോയി .
ജനങ്ങളില്‍ നിന്ന് പണം പിരിച്ചു തുടങ്ങിയ മറ്റൊരു ചാനല്‍ വ്യാജനും അല്ലാത്തതുമായ ലോട്ടറി കച്ചവടത്തെ പ്രോത്സാഹി പ്പിക്കുമ്പോള് കണ്ണടക്കുന്ന
ധാര്‍മിക ബോധത്തെ സംസയിക്കാതെ നിവിര്തിയില്ല . ചാനലുകള്‍ അവരുടെ പണി ചെയ്യട്ടെ . കഴിയുമെങ്കില്‍ ജനങ്ങളോട് പറയുവാനുള്ളത്
പറയുമ്പോള്‍ സ്വന്തം കൈകളിലേക്കും , കണ്ണാടിയിലെക്കും നോക്കാന്‍ മറക്കരുത് . അല്പമെങ്കിലും ഉണര്ന്നിരിക്കുന്നതി ല്‍ സന്തോഷം .
സ്നേഹത്തോടെ അശോകന് വെളുത്ത പറമ്പത്ത് asokan.vp@gmail.com
പ്രിയ ബഷീര്‍ വള്ളിക്കുന്ന്,
ReplyDeleteഗംഭീരം,കലക്കി!
ടെലിവിഷനില്‍ മാത്രമല്ല ഇമ്മാതിരി ഉറുക്കു കച്ചവടമുള്ളത്.പത്ര മാധ്യമങ്ങളിലും സുലഭം.
ടി വി കാണുന്നതില്‍ ഭൂരിപക്ഷവും കൊച്ചമ്മമാരും ചോക്കലറ്റ് കൌമാരവുമാനെന്നു വേണമെങ്കില്‍ സമാധാനിക്കാം.
എന്നാല്‍ സാക്ഷാല്‍ ബുജികള്‍ വായിക്കുന്ന "ദരിദ-സാര്‍ത്ര്'' ആദിയായ ഗൌരവപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വാരികകളിലും ഇമ്മാതിരി പരസ്യങ്ങള്‍ ധാരാളം.
ബുജികളും സ്വകാര്യമായി യന്ത്രങ്ങള്‍ വാങ്ങിച്ചു അരയില്‍ കെട്ടി നടക്കുന്നുണ്ടെന്ന് ചുരുക്കം.
ശത്രു പക്ഷത്തുള്ള 'സാംസ്കാരിക നായകന്റെ' ദംശനമേല്ക്കതിരിക്കാന് ഫലപ്രദമായ ഏലസ്സ് എന്നൊരു പരസ്യം അടുത്ത ലക്കം മാതൃഭുമിയില്‍ ഒരു പരസ്യം നല്കി നോക്കൂ..അപ്പോള്‍ അറിയാം ബുജികളുടെ തനി നിറം!
@ asokan velutha parambath: അശോകന് പറഞ്ഞത് എനിക്കൊന്നും മനസ്സിലായില്ല. തെളിച്ചു പറയൂ അശോകാ, മറ്റൊരു ചാനല്‍ ഏതാണ് ?. ഏതിനെയാണ് ഈയുള്ളവന് ന്യായീകരിച്ചത്?. ഏത് കണ്ണാടിയിലാണ് നോക്കേണ്ടത്?. ഒന്ന് തെളിച്ചു പറയൂ അക്കൊഷേട്ടാ...
ReplyDelete@ Mujeeb Kinalur : താങ്കള്‍ പറഞ്ഞത് അക്ഷരംപ്രതി ശരി. അത്തരം പരസ്യങ്ങള്‍ ബു ജി വാരികകളില്‍ പണ്ട് മുതലേ കാണാറുണ്ട്. കൃഷ്ണന് നായര്‍ സാഹിത്യ വാരഫലം എഴുതിയിരുന്ന കാലത്ത് കലാകൌമുദിയില് ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച വന്നത് ഓര്‍ക്കുന്നു. അരപ്പെജു ഏലസ്സ് പരസ്യങ്ങള്‍ അന്ന് കലാകൌമുദിയില് വരാറുണ്ടായിരുന്നു. ആ ചര്‍ച്ചക്ക് ശേഷം കുറച്ചു കാലം അവരത് കൊടുക്കുന്നത് നിര്‍ത്തി. ഇപ്പോള്‍ വീണ്ടും തുടങ്ങിയോ എന്തോ..?.. എല്ലാവരും നഗ്നരായ ഈ കുളിമുറിയില്‍ മുണ്ടുടുക്കുന്ന നമ്മളാണല്ലേ പൊട്ടന്മാര്..
പ്രിയപ്പെട്ട ബഷീര്‍
ReplyDeleteമാധ്യമങ്ങളുടെ ഉദ്യേശ ശുദ്ദിയെ വിമര്‍ശിക്കുന്ന ഒരാള്‍ എല്ലാം ശ്രദ്ധിച്ചു കാണുമെന്നു കരുതിപോയി! . മലയാളത്തിലെ മൂന്നു ചാനലുകളെ വിലയിരുത്തിയാല്‍
(ഏഷ്യാ നെറ്റ് , അമൃത ഇന്ത്യവിഷന് ) പ്രതിബദ്ധത അല്പമെങ്കിലും കാത്തുസൂക്ഷിക്കുന്നത് ഇന്ത്യ വിഷന്‍ ആയിരിക്കാം .ആ ചാനലിനോട് താങ്കള്‍ക്കുള്ള അസഹിഷ്ണുത
വളരെ പ്രകടവുമാണ് ."കുഞ്ഞാലിക്കുട്ടി പുരാണത്തില്‍ "അവര്‍ സ്വീകരിച്ച നിലപാടാകാം ഒരു കാരണം എന്ന് താങ്കളുടെ വാക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു .എന്തും മാര്‍ക്കറ്റു ചെയ്യുക എന്നതും , കപട പരസ്യത്തിലൂടെ അത് ജനങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതും മുതലാളിത്ത കമ്പോള വ്യ വസ്ഥ യുടെ പ്രത്യേകതയാണ് .മലയാളത്തിലെ സൂപര്‍ നായകന്മാര് ആഹ്വാനം ചെയ്യുന്ന സ്വര്ന്ന്തിനു എന്തുമാത്രം പരിശുദ്ധിയുണ്ടെന്ന് ബഷീര്‍ അന്യെഷിചിട്ടുണ്ടോ ? നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന പോളിയോ തുള്ളിമരുന്നിന്റെ അപകടത്തെക്കുറിച്ച് ആലോചിക്കാന്‍ സമയമില്ലാതെ പോവുകയും , ഉണ്ണിത്താന് പ്രശ്നം ആഘോഷമാക്കി മാറ്റുകയും ചെയ്യുമ്പോള്‍
"ചെറ്റയാം വിടന് ഞാന്‍ ഹാ ക്ഷ്ട്ടമെങ്ങനെ കണ്ണാടിനോക്കും" ? എന്ന വൈലോപ്പള്ളിയുടെ വരി ഓര്‍ത്തു പോയതാണ് .ബി. ടി. വഴുതങ്ങ പോലുള്ള ഉത്പന്നങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളെ ഇല്ലായ്മ ചെയാന്‍ ഒരുങ്ങുമ്പോള്‍ ഈ വിപത്ത് നമ്മെയും ആക്രമിച്ചു തുടങ്ങിയ വിവരം എലസ്സിനെ ഭയക്കുന്നവര്‍ അറിഞ്ഞോ ആവോ ?
ജനങ്ങളില്‍ നിന്ന് പണം പിരിച്ചു തുടങ്ങുന്ന ചാനലുകളില്‍ ജനവിരു ദ്ധ മായ എന്തെങ്കിലും വരുന്നുണ്ടോ എന്നറിയാനുള്ള ഉത്തരവാദിത്വം അത് നിയന്ത്രിക്കുന്നവര്‍ക്കും ജനങ്ങള്‍ക്കും
ഒരുപോലെയാണ്. ആ അര്‍ത്ഥത്തില്‍ ലോട്ടറി വ്യാജനാ ണെ ങ്കിലും ഒറിജിനല്‍ ആണെങ്കിലും ഒരു ചൂതാട്ടമാ ണെന്ന കാര്യത്തില്‍ ത്ര്ക്കമുണ്ടാവില്ലെന്നു തോന്നുന്നു . ഒരു ജനതയുടെ ആത്മാവിഷ്ക്കരമെന്നു അവകാശപ്പെടുന്ന കൈരളി, ലോട്ടറിക്ക് നീക്കി വയ്ക്കുന്ന സമയം താങ്കള്‍ കണ്ടില്ലെന്നു പറയുമ്പോള്‍, അര്‍ദ്ധ സത്യങ്ങള്‍ പറയുന്നതിന്റെ അപകടത്തെക്കുറിച്ച് പറയാതെ തരമില്ല . ഒരു കണ്ണും ഒരു കാതും പൊത്തി കാര്യങ്ങളെ കാണുന്നതിലും ഭേദം മൌനമാകുന്നു ഭൂഷണം . ഏലസ്സ് മാത്രമല്ല , വശീകരണ മന്ത്രത്തിന്റെ സീഡികളും . നാളെ ഇതേ ചാനലുകള്‍ വഴി മറ്റാ രെങ്കിലും വിറ്റഴിക്കുമ്പോള്‍ , അത് തിരിച്ചറിയാന്‍ ജനങ്ങളെ സജ്ജരാക്കുക എന്നതാകുന്നു എഴുത്തിന്റെയും വായനയുടെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും ധര്‍മമെന്നു തോന്നുന്നു .
അശോകന് വെളുത്ത പറമ്പത്ത്
അശോകനോട് ഒരു ചോദ്യം. താങ്കള്‍ എന്റെ പോസ്റ്റ് വായിച്ചു തന്നെയാണോ പ്രതികരിക്കുന്നത്. എനിക്ക് സംശയമുണ്ട്. അതല്ല, വല്ല മുന്‍ ധാരണകളും ഉണ്ടോ?. ഇന്ത്യവിഷനോട് ഞാന്‍ അസഹിഷ്ണുത കാണിക്കുന്നു എന്ന് താങ്കള്‍ ഗണിച്ചെടുത്തത് എവിടെ നിന്നാണ്?. ഈ പോസ്റ്റില്‍ നിന്നായിരിക്കാന്‍ ഏതായാലും വകുപ്പില്ല. കൈരളിയെ വിമര്‍ശിക്കാത്തിടത്തോളം കാലം മറ്റൊരു ചാനലിനെയും വിമര്‍ശിക്കരുത് എന്നൊരു നിയമം ഉണ്ടോ?. ഭൂമുഖത്തെ എല്ലാ ചാനലുകളും കണ്ട ശേഷമേ ആരെയെങ്കിലും വിമര്‍ശിക്കാന്‍ പാടുള്ളൂ എന്നും ഉണ്ടോ?. കൈരളി പൊതുവേ ഞാന്‍ കാണാറില്ല. അവര്‍ എന്ത് പറയും എന്നതിനെക്കുറിച്ച് ഒരു ധാരണ എനിക്കുണ്ട്. ഇന്ത്യാവിഷനുമായി ബന്ധപ്പെട്ട ചില പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തന്നെയുണ്ട്. അവയിലൂടെ ഒന്നോടിച്ചു പോകാന്‍ സമയം കിട്ടുമെങ്കില്നന്നായിരിക്കും.
ReplyDeleteഇന്ത്യവിഷന് ഏഷ്യാനെറ്റിന്റെ മണ്ടക്കടിക്കുന്നു
ഇന്ത്യാവിഷന് ചിരിക്കുന്നു, ഡോ: മുനീര്‍ കരയുന്നു. .
ഇന്ത്യാവിഷന്: വില്ലന്‍ നായകനായി മാറി
ഇന്ത്യാവിഷന്: ഇപ്പോള്‍ ചിരിക്കുന്നത് കുഞ്ഞാലിക്കുട്ടി
വര്‍ത്തമാനകാലത്ത് കേരളത്തിന്റെ ശബ്ദമായും ചന്ദ്രികയിലലിഞ്ഞും മംഗളമായി മാധ്യമങ്ങള്‍ ചൂഷണം നടത്തുന്നു. പ്രിന്റ് മീഡിയയും മോശമല്ലെന്നു ചുരുക്കം
ReplyDeleteഇതു ഒന്ന് വാങ്ങി നമ്മുടെ അബ്ദുനാസന് മഅ്ദനിക്ക് കൊടുക്കൂ
ReplyDeleteഓര്‍മ്മവന്നത് പത്താം ക്ലാസ്സിലെ മലയാള പുസ്തകത്തില്‍ സഞ്ജയന്റേതായി പഠിക്കാനുണ്ടായിരുന്ന പാഠമാണ്. അതിന്റെ പേര് മറന്നു.
ReplyDeleteഎഴുത്ത് നന്നായി
We can promote you by forwading your articles among our friends ............. go ahead basheer
ReplyDeleteഅന്തറ്ദേശീയമായ ‘ഉറുക്കുകെട്ടല്’ ഞങ്ങളുടെ കോളനിയില്‍ തുടങ്ങിയത് അടുത്താണു. ഏതായാലും ഞങ്ങള്‍ കോളനി നിവാസികള്‍ മുങ്കയ്യെടുത്തു അതു പൂട്ടിച്ചു. അന്ധ വിശ്വാസികള്‍ ആയ പാവങ്ങള്‍ എന്നും കബളിക്കപ്പെടുന്നു.
ReplyDeleteകൂടുതല്‍ ഇവിടെ വായിക്കാം.
http://profkuttanadan.blogspot.com/2010/04/blog-post.html
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇതേ വിഷയത്തില്‍ രുദ്രാക്ഷ മഹാത്യം റീ ലോഡഡ് എന്ന പേരില്‍ ഈയുള്ളവന് ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്റെ പോസ്റ്റ് ന്റെ അത്ര വരില്ല എങ്കിലും ഒരുപാട് വിസിറ്റ് ഉള്ള വള്ളികുന്നില്‍ ഇങ്ങനെ ഒരു പോസ്റ്റും എന്നെ പോലെ ഉള്ള പാപ്പരാസ്സി ബ്ലോഗ്ഗെര്മര്ക്ക് കിട്ടാത്ത കമന്റ്സും നിറഞ്ഞു ഇങ്ങനെ കിടക്കുമ്പോ എനിക്ക് എന്റെ അസൂയ പറഞ്ഞറിയിക്കാന്‍ വയ്യ...
ReplyDeleteപത്രക്കാരന് എന്ന എന്റെ പോസ്റ്റ് ഇവിടെ വായിക്കാം http://pathrakkaaran.blogspot.com/2010/12/blog-post_04.html
ഇതുപോലെ എത്ര നമ്മള് വായിച്ചു. എന്നിട്ടും പഠിക്കുന്നില്ല. കഷ്ട്ടം.
ReplyDeleteenikku a a bhagath chandrashekar engoda poyathennu paranju tharo?
ReplyDeleteസമൂഹത്തിന്റെ സദാചാരത്തില്‍ നല്ല ഒരു പങ്ക് വഹിക്കേണ്ട പത്രങ്ങളും ചാനലുകളും ഇന്ന് എന്തൊക്കെയാണ് പണത്തിനു വേണ്ടി ചെയ്യുന്നത്, അതിലൊന്ന് മാത്രം. കലികാല വൈഭവം ! അല്ലാതെന്തു പറയാന്‍.. ഉരുക്കും ഏലസ്സും വാങ്ങി രോഗം മാറ്റാനും ഭാഗ്യം നേടാനും പുതിയ തലമുറയും പിന്നിലല്ല. ഈശ്വരോ രക്ഷതു.
ReplyDelete