January 10, 2010

സക്കറിയ പാവമാണ്, അയാളുടെ പരിപ്പെടുക്കരുത്

കാര്യങ്ങള്‍ ഇക്കണക്കിനു പോവുകയാണെങ്കില്‍ അടുത്തു തന്നെ ഞാനൊരു കോണ്ഗ്രസ്സുകാരനാവാനുള്ള സാധ്യതയുണ്ട്. താങ്കള്‍ കൊണ്ഗ്രസ്സായാല്‍ ഞങ്ങള്‍ക്കെന്താ കൂവേ എന്ന് ഇത് വായിക്കുന്ന ഒരുമാതിരിപ്പെട്ട എല്ലാവരും ചോദിക്കും. ശരിയാണ്, അതെന്റെ സ്വന്തം കാര്യമാണ്. എന്റെ വളരെ അടുത്ത ഒരു സുഹൃത്ത്‌ ഇന്നലെ എന്നോട് പറഞ്ഞു. “താങ്കളുടെ ബ്ലോഗില്‍ ഇയ്യിടെയായി സഖാക്കളെ വല്ലാതെ വിമര്‍ശിക്കുന്നതായി പരാതിയുണ്ട്. അതുകൊണ്ട് ഇടക്കൊക്കെ കോണ്ഗ്രസ്സുകാരെയും കൈകാര്യം ചെയ്യണം”. വളരെ ആത്മാര്‍ത്ഥമായി പറഞ്ഞ ആ അഭിപ്രായം എന്റെ മനസ്സില്‍ തട്ടി. അടുത്ത പോസ്റ്റില്‍ കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കോണ്ഗ്രസ്സുകാരുടെ മേക്കട്ടു കയറി ഒന്ന് ബാലന്‍സ് ചെയ്യുന്നത് ആരോഗ്യത്തിനു നല്ലതാണെന്ന് ഞാന്‍ ഉറപ്പിച്ചതാണ്. പക്ഷെ പൊതിരെ തല്ലു കൊണ്ടപ്പോള്‍ പണ്ടൊരു കളരി ഗുരുക്കള്‍ പറഞത് പോലെ 'കാലൊന്നു നിലത്തുറച്ചിട്ടു വേണ്ടേ അടവെടുക്കാന്‍' എന്ന അവസ്ഥയാണ് ഇപ്പോള്‍ .. കോണ്ഗ്രസ്സുകാരുടെ നേരെ തിരിയാന്‍ സഖാക്കള്‍ സമ്മതിച്ചിട്ടു വേണ്ടേ..
ഡീ വൈ എഫ് ഐ ക്കാര്‍ ഇന്നലെ സാഹിത്യകാരന്‍ സക്കറിയയെ പയ്യന്നൂരില്‍ തടഞ്ഞു വെച്ച് തെറി വിളിച്ചു. കാറിന്റെ ചാവി പിടിച്ചു വെച്ചു. അല്പം ചില ഉന്തും തള്ളും നടത്തി. ഇനി ഈ വഴി വന്നാല്‍ ജീവനോടെ തിരിച്ചു പോകില്ല എന്ന് താക്കീതും നല്‍കി. സക്കറിയ ചെയ്തതു ഇത്ര മാത്രം. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ മധു നായര്‍ രചിച്ച 'ഗാബോയുടെ നാട്ടിലും വീട്ടിലും' എന്ന പുസ്തകപ്രകാശനത്തിനുശേഷം 'യാത്രകളുടെ എഴുത്ത്' എന്ന സെമിനാറില്‍ വിഷയം അവതരിപ്പിച്ചു സംസാരിക്കുന്ന കൂട്ടത്തില്‍ മഞ്ചേരിയിലെ സഖാക്കളെയും പീ ഡീ പീ ക്കാരെയും വിമര്‍ശിച്ചു. വയനാട്ടിലേക്ക്‌ പോവുകയായിരുന്ന 'പാവം ഉണ്ണിത്താനെ' ആവശ്യമില്ലാതെ തടഞ്ഞു വെച്ചു ബുദ്ധിമുട്ടിച്ചത് ശരിയായില്ല എന്നും അതയാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും സക്കറിയ പറഞ്ഞു. ഇതാണ് പയ്യന്നൂരിലെ സഖാക്കളെ ചൊടിപ്പിച്ചത്.

കാര്യം സക്കറിയ പറഞ്ഞതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. മഞ്ചേരിക്കാര്‍ ചെയ്തത് ആണ്‍കുട്ടികള്‍ ചെയ്യേണ്ട പണി തന്നെയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നാടിനെ സേവിക്കാന്‍ വായിട്ടലച്ചു നടക്കുന്ന ഒരു വേന്ദ്രന്റെ തനി സ്വരൂപം ‘തൊണ്ടി’ സഹിതം പിടിച്ചു പോലീസില്‍ ഏല്പിച്ച നാട്ടുകാര്‍ക്ക് ഒരു അവാര്‍ഡ് കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ( ഉണ്ണിത്താനേ ഇത് കലക്കി എന്ന പോസ്റ്റ് ഓര്‍ക്കുന്നുണ്ടാവുമല്ലോ ). എന്ന് വെച്ചു ഈ വിഷയത്തില്‍ കേരളത്തിലെ എല്ലാവരും അതെ അഭിപ്രായക്കാരാവണം എന്ന് പറയുന്നതിനോട് യോജിക്കാന്‍ ആവില്ല. സക്കരിയക്ക്‌ അദ്ധേഹത്തിന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രത്യേകിച്ചും ഇപ്പോള്‍ പണ്ടത്തെപ്പോലെ കഥയെഴുത്ത് ക്ലച്ച് പിടിക്കാത്തതിനാല്‍ അല്‍പ സ്വല്പം പ്രസംഗവും ശില്പശാലകളും ഒക്കെയായി ജീവിച്ചു പോവുകയാണ് പാവം. പയ്യന്നൂരില്‍ ഇനി വന്നാല്‍ പരിപ്പെടുക്കും എന്നൊക്കെ പറയാന്‍ അവിടം സഖാക്കള്‍ക്ക് സ്ത്രീധനമായി കിട്ടിയ വല്ല സ്ഥലവുമാണോ എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. അത് മറ്റാരെങ്കിലും ചോദിക്കട്ടെ..

ഇങ്ങനെയുള്ള ചട്ടമ്പിത്തരങ്ങള്‍ സഖാക്കള്‍ എന്നല്ല, കായംകുളം കൊച്ചുണ്ണി തന്നെ ചെയ്താലും വിവരമുള്ളവര്‍ എതിര്‍ക്കും. അതില്‍ വിഷമിച്ചിട്ടു കാര്യമില്ല. ഇന്റര്‍നെറ്റില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ വലിയ പ്രചാരണങ്ങള്‍ നടക്കുന്നു എന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ബ്ലോഗുകള്‍ തുടങ്ങണമെന്നും ഡീ വൈ എഫ് ഐ സമ്മേളനത്തില്‍ പറഞ്ഞ് മൈക്ക് ഒഫാക്കുന്നതിനു മുമ്പാണ് പ്രമുഖ മലയാള സാഹിത്യകാരനെതിരെ ഈ കയ്യേറ്റം നടന്നത്. ഇന്റര്‍നെറ്റില്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ പ്രചാരണങ്ങള്‍ നടക്കുന്നതിന്റെ കാരണം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരില്‍ സഖാക്കള്‍ കുറവായത് കൊണ്ടല്ല. എന്റെ അഭിപ്രായത്തില്‍ ബ്ലോഗു എഴുതുന്നവരിലും വായിക്കുന്നവരിലും സഖാക്കളാണ് കൂടുതല്‍. എന്റെ അനുഭവം വെച്ചാണ് ഞാന്‍ ഇത് പറയുന്നത്.പയ്യന്നൂരുകാര്‍  ചെയ്തത് പോലുള്ള കലാപരിപാടികള്‍ ആര് ചെയ്താലും ആളുകള്‍ വിമര്‍ശിക്കും. പാര്‍ട്ടിയുടെ കൊടി നോക്കിയല്ല അത് ചെയ്യുന്നത് . സക്കറിയ പാവമാണ്, അയാളുടെ പരിപ്പെടുക്കരുത്..

കമന്റടിക്കാന്‍ ഇത് വഴി പോകാം  

39 comments:

 1. പ്രബുദ്ധ കേരളമേ, ജനങ്ങളെ , നിങ്ങള്‍ ആര് തുണി അഴിച്ചു തുള്ളിയാലും പ്രതികരിക്കരുത്, ആര് വ്യെഭിച്ചരിചാലും തടയരുത്, ആര് എന്ത് വിളിച്ചു പറഞ്ഞാലും മിണ്ടരുത്, ഇവര്‍ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവരാന്, അവര്‍ രാഷ്ട്രീയക്കാരാണ്, എഴുത്തുകാരാണ്, ,മതമേലധ്യക്ഷന്‍മാരാണ്, നിങ്ങള്‍ ഒരു അവകാശങ്ങളും ഇല്ലാതെ അടിമകളാണ്, മിണ്ടരുത്, കേള്‍ക്കരുത്, കാണരുത്

  ReplyDelete
 2. സക്കറിയയുടെ നല്ല കാലം ആണെന്ന് തോന്നുന്നു. വിവാദം പൊടി പൊടിച്ചാല്‍ നാല് ബുക്ക്‌ അധികം വിറ്റഴിയും. ഇഷ്ടം പോലെ വേദികളും കിട്ടും പ്രസംഗിക്കാന്‍ ..

  ReplyDelete
 3. പ്രസ്ഥാനത്തില്‍ നില്‍ക്കുന്നവര്‍ക്ക് ഒരു സ്വാതന്ത്ര്യവുമില്ല പിന്നെയല്ലേ....
  പൊതുജനം

  ReplyDelete
 4. “പയ്യന്നൂരില്‍ ഇനി വന്നാല്‍ പരിപ്പെടുക്കും എന്നൊക്കെ പറയാന്‍ അവിടം സഖാക്കള്‍ക്ക് സ്ത്രീധനമായി കിട്ടിയ വല്ല സ്ഥലവുമാണോ”
  ആണോ...?? ഹല്ലപിന്നെ.....

  ReplyDelete
 5. രാഷ്ട്രീയം, അര രാഷ്ട്രീയം, അരാഷ്ട്രീയം,
  അടിപൊളി രാഷ്ട്രീയം, ഹാലിളകിയ രാഷ്ട്രീയം
  ഇതെല്ലാം ഇല്ലേല്‍ പിന്നെന്തു കേരളം ഹേ

  മുട്ടലും തട്ടലും പൊക്കലും തുണി അഴിക്കലും അടിച്ചു പൊട്ടിക്കലും മൂക്കിനു വീക്കലും വഴിതടയലുമില്ലെങ്കില്‍ ഞങ്ങള്‍ അണികള്‍ എന്നാചെയ്യും ?
  ക്ഷമി..പോട്ട്...

  ReplyDelete
 6. പരിപ്പ് സക്കറിയക്ക് മാത്രമല്ലല്ലോ,പയ്യന്നൂരിലെ സി പി എം ക്രിമിനലുകൾക്കും ഉണ്ടല്ലോ:):):)

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. വിഷയം സക്കറിയ ആണെങ്കിലും പോസ്റ്റിന്റെ കാതല്‍ ഉണ്ണിത്താന്‍ ആണ്. അതിനെ ന്യായികരിക്കാന്‍ “കാര്യം സക്കറിയ പറഞ്ഞതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. മഞ്ചേരിക്കാര്‍ ചെയ്തത് ആണ്‍കുട്ടികള്‍ ചെയ്യേണ്ട പണി തന്നെയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. നാടിനെ സേവിക്കാന്‍ വായിട്ടലച്ചു നടക്കുന്ന ഒരു വേന്ദ്രന്റെ തനി സ്വരൂപം ‘തൊണ്ടി’ സഹിതം പിടിച്ചു പോലീസില്‍ ഏല്പിച്ച നാട്ടുകാര്‍ക്ക് ഒരു അവാര്‍ഡ് കൊടുക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍”

  സക്കറിയ പറഞ്ഞതില്‍ എന്താണ് തെറ്റ്, ഉണ്ണിത്താനോ, ആ സ്ത്രീയോ ഉഭയസമ്മതപ്രകാരം ലൈംഗീകവേഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ എന്താണ് തെറ്റ്. അത് തടയാന്‍ നാട്ടുകാര്‍ക്ക് എന്തവകാശം.

  കുഞാലിക്കുട്ടിയോ, ഉണ്ണിത്താനോ ഒരു പെണ്ണിനെയും അവളുടെ സമ്മതപ്രകാരമല്ലാതെ ലൈംഗികമായി ഉപയോഗിച്ചുവെന്നോ, അല്ലെങ്കില്‍ ബലാത്സംഗം നടത്തിയെന്നെ, അല്ലെങ്കില്‍ ആ സ്തീകളെ ഉപയോഗിച്ച്
  ലൈംഗീകമായ വ്യാപാരം നടത്തിയതായിട്ടോ കേട്ടറിവില്ല.

  ആരെയും കിട്ടിയില്ലെങ്കില്‍ റോഡില്‍ കിടക്കുന്ന ഭ്രാന്തിയെ, സ്വന്തം അടിവസ്ത്രം ഊരി ആ ഭ്രാന്തിയുടെ മുഖത്തിട്ട് ഭോഗിക്കുന്ന സ്വന്തം ദൈവത്തിന്റെ നാട്ടിലെ സദാചാരപുഗവന്മാര്‍ക്ക് നല്ല നമസ്ക്കാരം

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഉഭയകക്ഷി സമ്മത പ്രകാരം തെറ്റില്ലെങ്കില്‍ വീട്ടില്‍ വിളിച്ചുകൊണ്ടു വന്നു കാര്യം നടത്തിയാല്‍ പോരെ നട്ടപ്പിരാന്താ. എന്തിനാ മഞ്ചേരിയില്‍ കൊണ്ട് വന്നത്. നട്ടപ്പിരാന്തന്‍ സമ്മതമുള്ള "ഉഭയ കക്ഷിയെ" സ്വന്തം വീട്ടില്‍ കൊണ്ട് പൊയ്ക്കോളൂ. ആര്‍ക്കാ വിരോധം. എന്നിട്ട് വീട്ടുകാരോട് പറയൂ "ഉഭയ" സമ്മതിച്ചിട്ടുണ്ടെന്ന് . കേരളീയര്‍ക്ക് ഇത്തിരി കൂടി സദാചാര ബോധം ബാക്കിയുണ്ട്. അതവിടെ കിടന്നോട്ടെ. അതുകൊണ്ട് തന്നെയാണ് വലിയ ലൈംഗിക അരാചകത്വം ഇപ്പോഴും കേരളത്തില്‍ ഇല്ലാത്തത്. നട്ടപ്പിരാന്തനു അതില്‍ വലിയ വിഷമം ഉണ്ടെന്നു തോന്നുന്നു. സ്വന്തം പെണ്മക്കളും നാളെ ഈ വഴി ചിന്തിച്ചാല്‍ നട്ടപ്പിരാന്തനു അതൊരു അഭിമാനമായിരിക്കും. ഉഭയ കക്ഷി സമ്മത പ്രകാരം മക്കള്‍ കാര്യം സാധിക്കാന്‍ പോകുമ്പോ പ്രോത്സാഹിപ്പിക്കും അല്ലെ. ?

  ReplyDelete
 11. നാട്ടില്‍ കൂടി സാധാരണ മാന്യവേഷം ധരിച്ചു നടന്നാല്‍ ആരും മൈന്‍ഡു ചെയ്യുകയേ ഇല്ല. എന്നാല്‍ തുണിയഴിച്ച് നടന്നു നോക്കും എല്ലാവരും ശ്രദ്ധിയ്ക്കും. ഇതു വളരെ പഴക്കമേറിയ ചെറിയൊരു ടെക്നിക്ക് മാത്രമാണ്. സി.പി.എമ്മിന് എതിരെങ്കില്‍ എന്തും സമ്പ്രേക്ഷിക്കാന്‍ ഇവിടെ ചാനലുകള്‍ ക്യൂ നില്‍ക്കുന്നുണ്ടല്ലോ.നോക്കു, ഉണ്ണിത്താനെ രാത്രി പതിനൊന്നു മണിയ്ക്ക് പിടിച്ചിട്ട് നമ്മുടെ നിഷ്പക്ഷ മാധ്യമങ്ങളില്‍ ഫ്ലാഷ് മിന്നിയത് പിറ്റേ ദിവസം അയാള്‍ക്ക് ജാമ്യം കിട്ടിയ ശേഷമാണ്. അതെ സമയം സക്കറിയാ ഇഷ്യൂ നടന്ന അടുത്ത മിനിട്ടില്‍ ഫ്ലാഷുകള്‍ മിന്നാന്‍ തുടങ്ങി. അതാണു കാര്യം. അതു സക്കറിയയ്ക്ക് നന്നായി അറിയാം. അതു കൊണ്ടാണല്ലോ അതിയാന്‍ പയ്യന്നൂരില്‍ അമ്മാതിരി വര്‍ത്തമാനം പറഞ്ഞത്. പഴയ നേതാക്കന്മാരെല്ലാം പെണ്ണുപിടിയന്മാരാണെന്നും മറ്റും ഇതിയാനു പറയണ്ട വല്ല കാര്യവുമുണ്ടോ? പക്ഷേ അന്നേരം ചാനലില്‍ വാര്‍ത്ത വരില്ലല്ലോ? ഇതിയാന്റെ “പ്രഭാഷണം” കേട്ടു ക്ഷമ നശിച്ച ചിലര്‍ ഒച്ച വയ്ക്കുകയും ചൊദ്യം ചെയ്യുകയുമേ ഉണ്ടായുള്ളു എന്നാണെന്റെ അറിവ്. അതു DYFI യുടെ തലയില്‍ കെട്ടിവയ്ക്കണ്ട ആവശ്യമുണ്ടോ എന്നറിയില്ല.
  പിന്നെ സക്കറിയ, ഉണ്ണിത്താന്‍ കൂടി ഞെട്ടുന്ന മോഡല്‍ സൈബര്‍ കഥ എഴുതിയ ആളാണ്. അതുകൊണ്ട് പുള്ളിക്കാരന് ഉണ്ണിത്താന്‍ ചെയ്തതൊന്നും ഒരു വിഷയമേ ആവാന്‍ തരമില്ല. പക്ഷേ, എന്തു ചെയ്യാം നമ്മുടെ നാട്ടിലെ സാധാരണക്കാരൊന്നും അത്രയും ഉയര്‍ന്ന നിലവാരത്തിലേയ്ക്കെത്തിയിട്ടില്ല. അപ്പനെ അമ്മയെയോ തെറി പറഞ്ഞാല്‍ അതു മൌലികാവകാശമാണെന്നൊന്നും പഹയന്മാരും കരുതുകയുമില്ല.പ്രത്യെകിച്ചും വടക്കേ മലബാറുകാര്‍.എന്തു ചെയ്യാം സമീപകാലത്ത് അവരും ശരിയായിക്കോളുമെന്നു പ്രതീക്ഷിയ്ക്കാം

  ReplyDelete
 12. This comment has been removed by a blog administrator.

  ReplyDelete
 13. This comment has been removed by a blog administrator.

  ReplyDelete
 14. പയ്യന്നൂരില്‍ വച്ച് ഡിഫിയുടെ ശ്രീരാമസേന സക്കറിയയുടെ ചങ്കിനുപിടിച്ചതിനെതിരേയും, മഞ്ചേരിയില്‍ ഉണ്ണിത്താനെതിരെ മുസ്ലീം വര്‍ഗ്ഗീയ സംഘടനയോടൊത്തുചേര്‍ന്ന് സദാചാര പോലീസിങ്ങ് നടത്തിയതിനെതിരേയും ചിത്രകാരന്‍ ഇതിനാല്‍ ശക്തിയായി പ്രതിഷേധിച്ചുകൊള്ളുന്നു !!!

  ഇതെക്കുറിച്ചുള്ള ചിത്രകാരന്റെ ചിന്തകള്‍:സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

  ReplyDelete
 15. പ്രിയ ഷാജി,

  എനിക്ക് തോന്നുന്നത്, അതെന്റെ തെറ്റിദ്ധാരണയാണോ എന്നുമറിയില്ല, നമ്മള്‍ രണ്ടുപേരും രണ്ടുവിധത്തിലാണ് കാര്യത്തെ കാണുന്നത്. ഞാന്‍ ഇഷ്യു ബെയിസില്‍ കാണുമ്പോള്‍, ശ്രി. ഷാജി അതിനെ വൈകാരികമായി കാണുന്നുവെന്ന് മാത്രം.

  “അരി എത്ര എന്ന് ചോദിച്ചാല്‍ പയരഞ്ഞായി എന്ന് പറയല്ലേ നാട്ടപ്പിരാന്താ. എന്റെ ചോദ്യം വളരെ കൃത്യമാണ്. ഉഭയകക്ഷി സമ്മത പ്രകാരം ലൈംഗിക ബന്തം ആര്‍ക്കും എവിടെ വെച്ചും ആകാം എന്നാണെങ്കില്‍ വീട്ടില്‍ വിളിച്ചുകൊണ്ടു വന്നു കാര്യം നടത്തിയാല്‍ പോരെ നട്ടപ്പിരാന്താ. ? അത് പറയുമ്പോള്‍ എന്താ ഒരു വിഷമം.?“

  എനിക്ക് ഒരു വിഷമവുമില്ല. മാത്രമല്ല മുകളില്‍ പറഞ്ഞതില്‍ തന്നെ ഒളിഞ്ഞിരിക്കുന്നില്ലെ അതിന്റെ ഉത്തരവും, എന്റെ കാഴ്ചപ്പാടില്‍ ഒരു നല്ല ലൈംഗികബന്ധം എന്നത് വെറും ഒരു ഇന്‍ & ഔട്ട് പ്രവര്‍ത്തനമല്ല. അതില്‍ സമയം, വിശ്വസ്തത, മനപ്പൊരുത്തം, സാഹചര്യം, വെളിച്ചം, വസ്ത്രധാരണം, ഫാന്റസി, പോസിഷന്‍, എന്തിന് ശരീരത്തിന്റെ ഗന്ധം പോലും അതിനെ സ്വാധിനിക്കുന്നുണ്ട്. ഇത്തരത്തില്‍ സമാനമായ രീതിയില്‍ രണ്ട് പേര്‍ യോജിക്കുമ്പോഴാണ് അവര്‍ക്ക് ലൈംഗികമായ തൃഷ്ണയുണ്ടാവുന്നതും അവര്‍ ശാരീരികമായി ബന്ധപ്പെടുത്തതും, ഞാന്‍ മനസ്സിലാക്കിയത്തിടത്തോളം സ്വകാര്യതയില്‍ ലൈംഗികബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരായിരിക്കുന്നവരാണ് കൂടുതല്‍, അതിനാല്‍ തന്നെ ഒരാള്‍ തന്റെ ലൈംഗികബന്ധത്തിന് ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അതിനാല്‍ തന്നെ രാജ്മോഹന്‍ ഉണ്ണിത്താന്റെ പരസ്യമോ, രഹസ്യമോ ആയ ലൈംഗികബന്ധം കേരളിയ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്.

  നാട്ടുകാര്‍ക്ക് നല്‍കുന്ന ഈ ഉപദേശം സ്വന്തം വീട്ടുകാരോടും താങ്കള്‍ ഉപദേശിക്കുമോ എന്നാണു എന്റെ ചോദ്യം.?

  ഇതാണ് ഞാന്‍ മുമ്പ് പറഞ്ഞത്. വിഷയത്തില്‍ നിന്ന് മാറി നമ്മള്‍ വൈകാരികമായി പ്രതികരിക്കുന്നത് എന്ന് പറയുന്നത്. എന്റെ ഭാര്യയും ഞാനും തമ്മിലുള്ള ലൈംഗികബന്ധത്തില്‍ പരസ്പരം സംതൃപ്തരാക്കുകയാണ് ഞങ്ങളുടെ കടമ. കുടുംബജീവിതത്തില്‍ സുഖകരമായ ലൈംഗീകബന്ധത്തിന് അതിന്റെതായ വിലയുണ്ട്. എന്റെ ഭാര്യയ്ക്ക് അത്തരം സുഖകരമായ ലൈംഗികാനുഭൂതി എനിക്ക് നല്‍കാന്‍ കഴിയില്ലെങ്കില്‍ അത് എന്റെ കുഴപ്പമാണെന്നെ ഞാന്‍ പറയൂ. അല്ലാതെ അയല്‍വക്കത്തുള്ള ആളുകള്‍ സുഖകരമായ ബന്ധം നടത്തുന്നത് തടയല്‍ അല്ല എന്റെ പണി. അത്തരമൊരു കാപട്യമായ ലൈംഗികബോധം മലയാളികള്‍ക്ക് ഉള്ളത് കൊണ്ടാണ് കന്നിമാസത്തില്‍ പട്ടികള്‍ തമ്മില്‍ ലൈംഗികബന്ധം നടത്തുന്നത് കാണുന്നത് സഹിക്കാതെ അതിനെ എറിഞ്ഞും, വടിയെടുത്ത് അടിച്ചു ഓടിക്കുന്നതും, ഒപ്പം സ്വന്തം പശുവിനെ “ചവിട്ടിക്കാന്‍” അടുത്ത വീട്ടിലെ കാളക്കുറ്റന്റെ അടുത്ത് കൊണ്ടുപോവുന്നതും.

  പിന്നെ "യൂണിവേഴ്സല്‍ പൂട്ട്‌". ഇതാണ് മോടെനിസ ത്തിന്റെ പേരില്‍ താങ്കളുടെ നിലപാടെങ്കില്‍ ആവശ്യത്തിന് പൂട്ട്‌ വാങ്ങി വെച്ചോളൂ. ആവശ്യം വരും. ഉഭയ കക്ഷി സമ്മദ പ്രകാരമല്ലേ. മക്കളോട് അരുത് എന്ന് പറയാന്‍ പാടില്ലല്ലോ. ഉണ്ണിത്താന്‍ ചെയ്തപ്പോ പപ്പാ കയ്യടിച്ചു പ്രോല്സാഹിപ്പിച്ചതല്ലേ എന്ന് അവര്‍ തിരിച്ചു ചോദിക്കും.

  ഇവിടെ താങ്കള്‍ ഉപയോഗിച്ച “പപ്പാ” എന്ന വാക്ക് പോലും താങ്കളില്‍ ഉളവായിട്ടുള്ള ചില മിഥാധാരണയില്‍ നിന്നും വന്നിട്ടുള്ളതാണ്. അതായത് “അച്ചായമാര്‍” എല്ലാം മക്കളെ “പപ്പാ, ഡാഡി” എന്നുമാത്രമേ വിളിപ്പിക്കൂ എന്നുള്ള താങ്കളുടെ ധാരണയില്‍ നിന്നും വന്നിട്ടുള്ളത്, അത്തരത്തില്‍ നമ്മുടെയെല്ലാം മനസ്സില്‍ കിടക്കുന്ന ചില മിഥാധാരണയില്‍ കൂടിയാണ് നമ്മള്‍ കാര്യങ്ങള്‍ കാണുന്നത്. അല്ലാതെ യാഥാര്‍ത്യം മനസ്സിലാക്കിയല്ല. എന്റെ മക്കള്‍ ഞങ്ങളെ വിളിക്കുന്നത് “അചഛാ, അമ്മ” എന്നുമാണ്.

  ഇനി മക്കളുടെ കാര്യം. എനിക്ക് രണ്ട് പെണ്‍ക്കുട്ടികള്‍ ആണുള്ളത്, ഒരാള്‍ക്ക് 5 വയസ്സ്, മറ്റോരാള്‍ക്ക് 3 വയസ്സ്. അവരുടെ ജീവിതത്തില്‍ ഒരു പക്ഷെ രണ്ട് തരത്തില്‍ അഴുക്ക് പറ്റാം, ഒന്ന് മനസ്സിലും, മറ്റോന്ന് ശരീരത്തിലും, ഞാനും എന്റെ ഭാര്യയും നയിക്കുന്ന ജീവിതം കാണ്ടാണ് എന്റെ കുട്ടികള്‍ വളരുന്നത്. ഞങ്ങളാണ് അവരുടെ ഏറ്റവും നല്ല അധ്യാപകരും. അവരുടെ സ്വഭാവരൂപികരണം നടക്കുന്നത് ഞങ്ങളുടെ കുടുംബത്തില്‍ വച്ചാണ്. അങ്ങിനെയാണ് അവരുടെ മനസ്സ് ശുദ്ധമാക്കാന്‍ പറ്റുന്നത്. പിന്നെ ശരീരത്തില്‍ പറ്റുന്നത്, അത് അവരുടെ അനുവാദമില്ലാതെ പറ്റുന്നതാണെങ്കില്‍ ഒരു ഡെറ്റോള്‍ കുളിയില്‍ കഴുകിയെടുത്ത് ശുദ്ധമാക്കാവുന്നതെയുള്ളു.

  പിന്നെ ശ്രീ. ഷാജി, “ഞാന്‍ കാര്‍ക്കിച്ച് തുപ്പുന്നു” എന്ന് പറഞ്ഞത് വിഷയത്തിലാണ്, അല്ലാതെ അത് ഏതെങ്കിലും വിധത്തില്‍ താങ്കള്‍ക്ക് മാനസീകമായി വിഷമമുണ്ടാക്കിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

  ReplyDelete
 16. നാട്ടപിരന്താ .. മലയാളികളുടെ പൊതു സ്വഭാവത്തെയും സദാചാരത്തെയും കുറിച്ച എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ അടുത്ത ചോദ്യം അത് നിന്റെ ഭാര്യയും പെങ്ങളും ആണെങ്കില്‍ എന്ത് ചെയ്യും എന്നതായിരിക്കും , ഈ ബ്ലോഗില്‍ ഇതേ ചോദ്യം കുറച്ച ദിവസങ്ങല്ക് മുന്‍പ് ഒരാള്‍ കൈപ്പള്ളിയോടും ചോദിച്ചു സംഭവം അലമ്പായി മാറിയിരുന്നു ! വഴിയോരത്ത് കിടന്നുറങ്ങുന്ന മന്ധബുധികളും മാനസികരോഗികളും ആയ സ്ത്രീകളെ ഭോഗിച് ഗര്‍ഭിണി യാക്കുന്നവരും , സിനിമാ ശാലകളില്‍ അഭിസാരികകളെ കൊണ്ടുപോയി കാമം തീര്‍ക്കുന്നവരും ആയ ഒരു സമൂഹം കേരളത്തില്‍ ഉണ്ട് എന്നത് പലരും മറക്കുന്നു .Public transport ഉപയോഗിച്ച് സ്ത്രീകള്‍ക്ക് മാന്യമായി സഞ്ചരിക്കാന്‍ കഴിയാത്ത ഒരു സംസ്ഥാനം കേരളം ആയിരിക്കും .. ഏറ്റവും കൂടുതല്‍ ഞരമ്പുകള്‍ കാമം തീര്‍ക്കുന്നത് തിരക്കുള്ള ബസിലും തീവണ്ടിയിലും വെച്ചായിരിക്കും ! എന്നിട്ട് എല്ലാവരും വീമ്പിളക്കുന്നു കേരളത്തിലെ ജനത്തിന് സദാചാരം ഉണ്ട്...ഇവിടെ ലൈംഗിക ആരാജകത്തം ഇല്ല എന്നൊക്കെ ... കേരളത്തിലെ ഈ മാന്യമായ സമൂഹം തന്നെ അല്ലെ കുറച്ച വര്ഷം മുന്‍പ് ഷക്കീലയുടെ പടം കാണാന്‍ തിയേറ്ററില്‍ ഇടിച്ച കയറി ഒരു ഇക്കിളി തരംഗം തന്നെ ഉണ്ടാക്കിയത്.? അത് കാരണം കേരളത്തിന്‌ പുറത്ത് മലയാളികള്‍ക്ക് നല്ല പേരാണ്.. മലയാള സിനിമ എന്നാല്‍ ശകീലയുടെ ഇക്കിളി സിനിമ എന്നാണു പലരുടെയും ധാരണ..!

  ReplyDelete
 17. ഇതിപ്പൊ വിഷയം മാറിപ്പോയല്ലോ..
  നട്ടപ്പിരാന്തനുമായി യോജിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ട്..
  രണ്ട്പേര്‍ ആരുമറീയാതെ, പരസ്പര യോജിപ്പോടെ വ്യഭിചരിക്കുന്നതിലെ ധാര്‍മികത തിരയാന്‍ നട്ട പിരാന്തനെ പ്രോത്സാഹിപ്പിച്ചത് എന്താണെന്നു മനസ്സിലാവുന്നില്ല.

  താങ്കളും ഭാര്യയും തമ്മിലെ വിശ്വാസ്യതക്കു പിന്നില്‍ വിവാഹം എന്ന അനുവദനീയത ഉണ്ടാവുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു, അത് മക്കള്‍ ഏറ്റുപിടിച്ചെങ്കില്‍ താങ്കളുടെ ഭാഗ്യം , താങ്കള്‍ വിജയിച്ചു(താങ്കള്‍ സൂചിപ്പിച്ച അധ്യാ[അകനെന്ന നിലക്ക്). അതല്ല താങ്കള്‍ മുമ്പ് സൂചിപ്പിച്ച രീതിയില്‍ ഉഭയസമ്മതപ്രകാരമാണ്‍ അവരുടെ ഭാവിയെങ്കില്‍ താങ്കളതിന്‍ കൂട്ട് നില്ക്കുമോ എന്നു തന്നെയാണ്, ഈയുള്ളവന്റെയും സംശയം... അതു നമ്മുടെ സംസ്കാരത്തിനും ധാര്‍മ്മിക ബോധത്തിനും എതിരല്ലെ എന്നും തോന്നാതില്ല... (താങ്കള്‍ പാശ്ചാത്യനാവുന്നില്ലെങ്കില്‍)...  കാര്‍ക്കിച്ചു തുപ്പുന്നത്:-

  ആരെങ്കിലുമൊക്കെ അങ്ങനെ ചെയ്യുന്നുവെന്നുവെച്ച് താങ്കളെന്തിനാണപ്പാ അതിനെ അംഗീകരിക്കുന്നത്??

  ഒന്നുകില്‍ അതിനെ എതിര്ക്കൂ..
  അതിനാവില്ലെങ്കില്‍ പ്രൊത്സാഹിപ്പിക്കാതെയെങ്കിലുമിരുന്നൂടെ...

  ReplyDelete
 18. മൂത്രമൊഴിക്കുവാന്‍ മാത്രമല്ലീശ്വരന്‍
  ഗാത്രത്തിലീസൂത്രം തന്നതത്രേ.........

  സക്കറിയ

  ReplyDelete
 19. പ്രിയപ്പെട്ട റിയാസ്,

  എന്റെ വീക്ഷണവുമായി താങ്കള്‍ യോജിച്ച് മാത്രമേ ജീവിക്കാവൂ എന്ന് പറയുന്നതാണ് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പറയുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസപരമായതോ, ധാര്‍മ്മീകപരമായോ അസ്ഥിത്വം പുലര്‍ത്തി ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ ആശയങ്ങളോട് വിയോജിപ്പ് പുലര്‍ത്താനുള്ള അവകാശവും താങ്കള്‍ക്കുണ്ട്. അതിനെ എല്ലാവരും മാനിക്കും, ഒപ്പം ഞാനും.

  “രണ്ട്പേര്‍ ആരുമറീയാതെ, പരസ്പര യോജിപ്പോടെ വ്യഭിചരിക്കുന്നതിലെ ധാര്‍മികത തിരയാന്‍ നട്ട പിരാന്തനെ പ്രോത്സാഹിപ്പിച്ചത് എന്താണെന്നു മനസ്സിലാവുന്നില്ല“

  താങ്കളുടെ അഭിപ്രായത്തില്‍ “വ്യഭിചാരം” എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, എന്താണ് താങ്കള്‍ “വ്യഭിചാരത്തിന്” അര്‍ത്ഥം കൊടുക്കുന്നത്.

  മറ്റുപലരും പറയുന്നത് പോലെ, താങ്കളും വിഷയം ന്യായികരിക്കാന്‍ എന്റെ മക്കളോട് താതത്മ്യം പ്രാപിക്കാന്‍ പറയുന്നു. 18 വയസ്സ് വരെ മാത്രമേ എന്റെ മക്കളില്‍ എനിക്ക് സ്വാധീനമുള്ളു, അത് കഴിഞ്ഞാല്‍ അവരുടെ ഇഷ്ടത്തിന് മാത്രമേ ഇന്ത്യന്‍ ന്യായപീഠം പോലും അവകാശം കല്‍പ്പിക്കുന്നുള്ളു.

  അവരെ ഒരു സഹവര്‍ത്തിത്വമുള്ള മനുഷ്യനാക്കുക എന്നത് മാത്രമേ ഒരു പിതാവ് എന്ന നിലയില്‍ എന്റെ അവകാശമുള്ളു, മറിച്ച് അവര്‍ മുതിര്‍ന്നവരാവുമ്പോള്‍ അവരുടെ ശാരീരികചോദനകളില്‍ കത്തി വയ്ക്കാന്‍ എനിക്കെന്തവകാശം.

  ReplyDelete
 20. കല്യാണം കഴിച്ച വ്യക്തിയെ മാത്രമേ ഭോഗിക്കാന്‍ പാടുള്ളൂ എന്ന് indian penal code-ഇല്‍ ഉണ്ടോ എന്നത് സംശയം ആണ്.. കാശിനു വേണ്ടി ലൈഗിക ബന്ധത്തില്‍ എര്പെടുന്നത് ആണ് കുറ്റകരം .

  The Immoral Traffic (Prevention) Act or PITA അനുസരിച്ച താഴെ പറയുന്നതാണ് കുറ്റകരം
  A prostitute who seduces or solicits shall be prosecuted. Similarly, call girls can not publish phone numbers to the public. (imprisonment up to 6 months with fine, point 8)
  Sex worker also punished for prostitution near any public place or notified area. (Imprisonment of up to 3 months with fine, point 7)

  A client is guilty of consorting with prostitutes and can be charged if he engages in sex acts with a sex worker within 200 yards of a public place or "notified area". (Imprisonment of up to 3 months, point 7) The client may also be punished if the sex worker is below 18 years of age.

  ഉണ്ണിത്താനും ആ സ്ത്രീയും ഇതില്‍ ഇതു വിഭാഗത്തില്‍ പെടും ??
  രണ്ടു പേര്‍ സ്വകാര്യം ആയി ഒരു വീടിനുള്ളില്‍ എന്ത് ചെയ്താലും Public order offence ആകുമോ എന്നതില്‍ സംശയം ഉണ്ട്.
  ഇനിയിപ്പോ നാട്ടപിരാന്തനോട് ചോദിച്ച ചോദ്യം എന്നോടായിരിക്കും :) നാട്ടപിരാന്താ പറഞ്ഞിട്ട് കാര്യം ഇല്ല.. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഒതീട്ട് കാര്യം ഇല്ല എന്ന പഴം ചൊല്ലാണ് ഓര്മ വരുന്നത്..

  ReplyDelete
 21. ഹലോ ട്രൂത്ത്,

  “മലയാളികളുടെ പൊതു സ്വഭാവത്തെയും സദാചാരത്തെയും കുറിച്ച എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ അടുത്ത ചോദ്യം അത് നിന്റെ ഭാര്യയും പെങ്ങളും ആണെങ്കില്‍ എന്ത് ചെയ്യും എന്നതായിരിക്കും”

  താങ്കള്‍ പറഞ്ഞത് ശരിയാണ്, എന്തെങ്കിലും വിഷയത്തില്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ ഇത്തരത്തില്‍ വാ അടപ്പിക്കാനാണ് ആളുകള്‍ ശ്രമിക്കുക, മറിച്ച് വിഷയത്തിലുള്ള അഭിപ്രായവിത്യാസങ്ങള്‍ അല്ല പ്രകടിപ്പിക്കുക.

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. നാട്ടപ്പിരാന്തന്‍, ഷാജി, ട്രൂത്ത്‌, ബിജുകുമാര്‍ തുടങ്ങി എല്ലാവരുടെയും കമന്റുകള്‍ വായിച്ചു. (വിഷയം അല്പം വഴി മാറിപ്പോയി എന്നത് സത്യം, ചില സഭ്യമല്ലാത്ത - as far as I am concerned - പദപ്രയോഗങ്ങളും കണ്ടു). കാതലായ പ്രശ്നം കാഴ്ചപ്പാടിന്റെതാണ്. വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ തെറ്റാണ് എന്ന് കരുതുന്ന ഒരു വിഭാഗവും, ഉഭയ സമ്മത പ്രകാരം എന്തുമാകാം എന്ന് കരുതുന്ന മറ്റൊരു വിഭാഗവും. അതുകൊണ്ട് തന്നെ ഈ ചര്‍ച്ച എവിടെയും എത്തില്ല. Social ethics ന്റെ (സാമൂഹ്യ നൈതികത ) അടിത്തറയില്‍ കൃത്യമായ ചില ധാര്‍മിക അതിര്‍വരമ്പുകള്‍ ജീവിതതിനുണ്ടാവണം എന്ന് കരുതുന്നതു കൊണ്ടാണ് ഞാനടക്കമുള്ളവര്‍ ഉണ്ണിത്താന്മാരെ എതിര്‍ക്കുന്നത്. അതൊരു കാഴ്കാപ്പാടിന്റെ കൂടെ ഭാഗമാണ്. വയനാട്ടിലേക്ക് പോകുമ്പോള്‍ 'ഉഭയ'കൂടെയുണ്ടെങ്കില്‍ എന്തുമാവാം എന്ന് കരുതുന്നവര്‍ക്ക് അതൊരു പ്രശ്നവുമല്ല. നമ്മള്‍ ഇവിടെ പറഞ്ഞു തുടങ്ങിയത് സക്കറിയയുടെ പരിപ്പെടുക്കാന്‍ ഡീ വൈ എഫ് ഐ ക്കാരെ അനുവദിക്കണമോ വേണ്ടയോ എന്നാണ്. അതിലൊരു തീരുമാനം ആരെങ്കിലും പറഞ്ഞാല്‍ നമുക്ക് അടുത്ത സ്വീകരണ സ്ഥലത്തേക്ക് നീങ്ങാമായിരുന്നു !!!

  ReplyDelete
 24. സക്കറിയയോട് dyfi ക്കാര്‍ കാണിച്ചത് ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ പോക്രിത്തരം. ഞാന്‍ aadya comentukalil pranjathu ororutharudeyum kaazchappaadinu vidunnu

  ReplyDelete
 25. പ്രിയപ്പെട്ട ബഷീര്‍,

  സക്കറിയയുടെ “പരിപ്പ്” (മറ്റേ പരിപ്പ് അല്ല ഉദ്ദേശിച്ചത് എന്ന് കരുതുന്നു) എടുക്കാന്‍ ഡിഫികാര്‍ക്ക് അവകാശമില്ലെങ്കില്‍, ഉണ്ണിത്താന്‍ ഏത് കുപ്പിയിലാണ് അച്ചാറിട്ട് വച്ചിരിക്കുന്നത് തപ്പാന്‍ നമ്മുക്കും അവകാശമില്ലെന്ന് തന്നെയാണ് എന്റെ മതം.

  ആരോട് കള്ളം പറഞ്ഞാലും എന്റെ മനസാക്ഷിയ്ക്ക് അറിയാമായിരിക്കുമല്ലോ ഞാന്‍ പറയുന്നതും, പ്രവര്‍ത്തിക്കുന്നതും ഒന്നാണോയെന്ന്, അത്തരം ഒരു വിശ്വാസം ഉള്ളത് കൊണ്ടാണ് എന്റെ അഭിപ്രായം അത്തരത്തില്‍ ആയത്. താരതമ്യം എന്നും താരതമ്യം മാത്രമാണ്....അത് തികച്ചും സത്യമല്ല.

  ReplyDelete
 26. ബഷീര്‍ സാഹിബ് ഇക്കണക്കിനു പോയാല്‍ ബ്ലോഗ്‌ "ADULTS ONLY" ആക്കേണ്ടി വരുമെന്ന് തോന്നുന്നു, നാട്ടപിരാന്തനും മറ്റും ഇജ്ജാതി കമന്റുകള്‍ തുടര്‍നാല്‍,

  ReplyDelete
 27. @നാസു
  ചിരിച്ചു ചിരിച്ചു വയറിനൊരു കൊളുത്തിപ്പിടിത്തം സുഹൃത്തേ..

  ഡിഫിക്കാരല്ലേ..അല്ലെങ്കിലും ആശയം അടിച്ചേല്പപിക്കലാണല്ലോ ഇടതുപക്ഷ സ്വഭാവം

  കമന്റ്സ് ഒക്കെ കണ്ടിട്ട് ബഷീര്‍ക്ക ഉദ്ദേശിച്ചപോലൊക്കെത്തന്നെ നടക്കുന്നുണ്ടെന്ന് തോന്നുന്നു..

  ReplyDelete
 28. നട്ടപ്പിരാന്തനോട്‌ തന്നെ.
  ഉണ്ണിത്താന്‍ 'ഉഭയകക്ഷി' സമ്മതപ്രകാരം മഞ്ചേരിയില്‍ പോയി കാര്യം സാധിച്ചത്‌ അയാളുടെ കാര്യം, അത്‌ ഏതോ ഒരു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആണെങ്കില്‍. പക്ഷേ, അവസരമോ അനവസരമോ എന്നു നോക്കാതെ സദാചാരം പ്രസംഗിക്കുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്ന രാഷ്ട്രീയക്കാരന്‍ ബാംഗ്ലൂരിലേക്ക്‌ പോകുംവഴി അപ്രതീക്ഷിതമായി തികച്ചും സ്വാഭാവികമായി മുള്ളമ്പാറയില്‍ പോയി കഞ്ഞിയും പുഴുക്കും കഴിച്ചിടത്താണ്‌ രാഷ്ട്രീയം. (പിടികൂടിയതിന്റെ ടൈമിംഗ്‌ പിഴച്ചു എന്നാണ്‌ നാട്ടുവര്‍ത്തമാനം.)
  തലേന്നു 'ഇനി സൂഫിയാ മദനിയിലാണോ പിണറായിയുടെ കണ്ണ്‌, അത്‌ വേറെക്കാര്യം' എന്നും, പ്രകാശ്‌ കാരാട്ട്‌-വൃന്ദ കാരാട്ട്‌ അവൈലബ്‌ള്‍ പോളിറ്റ്‌ ബ്യൂറോ എന്നും വായിട്ടലക്കുകയും 'താന്‍ നിരന്തരം ചെയ്യുന്നതൊക്കെയും താന്‍താന്‍ അനുഭവിച്ചീടുക തന്നെ വേണം' എന്നും 'കൈ'കഴുകയും ചെയ്‌ത മഹാനെ (ഇന്ത്യാവിഷനും ജോര്‍ജ്‌ പുളിക്കനും സ്‌തുതി) നാട്ടുകാര്‍ തൊണ്ടി സഹിതം പൊക്കിയതില്‍ ഒരു ദുരാചാരവുമില്ല പിരാന്താ... അത്‌ ആള്‍ക്കൂട്ടത്തിന്റെ രീതിശാസ്‌ത്രമാണ്‌. നട്ടപ്പിരാന്തന്‍ സ്വന്തം ഭാര്യയുടെ ഭര്‍ത്താവ്‌ എന്ന്‌ അവകാശപ്പെടുകയല്ലല്ലോ ചെയ്യുക. സൂഫിയാ മദനിയുടെ ഭര്‍ത്താവ്‌ എന്ന'വകാശപ്പെടുന്ന' എന്നാണ്‌ അബ്ദുന്നാസര്‍ മദനിയെ ഉണ്ണിത്താന്‍ മുമ്പൊരു നാള്‍ വിശേഷിപ്പിച്ചത്‌. (വീണ്ടും സ്‌തുതി). രാഷ്ട്രീയ എതിരാളികളെ എതിരിടേണ്ടതിന്റെ 'എതിരിടല്‍ സദാചാരം'ഇതാണോ?
  ഇതിനേക്കാള്‍ വലിയ 'ലൈംഗിക സദാചാരം' നിലനില്‍ക്കുന്ന അമേരിക്കയില്‍ ബില്‍ക്ലിന്റണ്‍ ഉണ്ണിത്താനെ ഏതാണ്ടൊരു മോണിക്ക ജയലക്ഷ്‌മി കുടുക്കിക്കളഞ്ഞ ഉഭയകക്ഷിക്കഥ പിരാന്തന്‍ അറിഞ്ഞില്ലെന്നുണ്ടോ?
  പരിപ്പൊക്കെ സ്വന്തം 'മനസ്സാക്ഷി'യുടെ അടുക്കളയില്‍ വേവിച്ച്‌ സ്വന്തം സദാചാരമനുസരിച്ച്‌ കഴിക്കുന്നതല്ലേ സൗകര്യം?.

  ReplyDelete
 29. പ്രിയപ്പെട്ട ഷാഫി,

  എന്തായാലും ഷാഫി, വിഷയത്തില്‍ നിന്ന് സംസാരിച്ച്, അതിനാല്‍ തന്നെ ഷാഫി പറഞ്ഞതില്‍ ന്യായവുമുണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഉണ്ണിത്താന്‍, ശ്രീമതി.സൂഫിയയെയും, വൃന്ദകാരാട്ടിനെയും പറ്റി പറഞ്ഞത് തികച്ചും അനവസരത്തിലും, അതേ സമയം വിമര്‍ശനവിധേയവുമാണ്. ഞാന്‍ മുമ്പ് പറഞ്ഞത് പോലെ വാക്കും പ്രവൃത്തിയും ഒന്നാവാണം ഒരു വ്യക്തിയുടെ, അത് സാധാരണപൌരനാണെങ്കിലും, രാഷ്ടീയനേതാവായാലും.

  ആള്‍ക്കുട്ടത്തിന്റെ നീതിശാസ്ത്രത്തെ നമ്മള്‍ ന്യായികരിച്ചാല്‍, ഗുജറാത്ത് കൂട്ടകൊലയെ ന്യായികരിക്കണം, ബാബറിമസ്ജിത് പൊളിച്ചത് ന്യായികരിക്കണം, മാറാട് കൊലയെ ന്യായികരിക്കണം. കാരണം അതെല്ലാം ആള്‍ക്കൂട്ടങ്ങളുടെ നീതിശാസ്ത്രമായിരുന്നു. ഇത്തരത്തില്‍ ആയിരുന്നു മംഗലാപുരത്ത് ശ്രീരാമസേന സദാചാരപോലിസ്, ആള്‍ക്കൂട്ടത്തിന്റെ നീതിശാസ്ത്രത്തെ ന്യായികരിച്ചത്.

  പിന്നെ ബില്‍ ക്ലിന്റന്‍, അത്തരം വായില്‍ വെള്ളമൂറുന്ന കഥകള്‍ നമ്മള്‍ ചര്‍ച്ചചെയ്യുന്നതിന് മുമ്പ്, ആ വിഷയത്തിലെ ധാര്‍മ്മികത എന്തുകൊണ്ട് ഷാഫി ഒളിച്ചുവച്ചു. അതായത്, ബില്‍ ക്ലിന്റന്‍, മോണിക്കയുമായി വദനസുരതം നടത്തിയതിലല്ല അമേരിക്കന്‍ ജനത തെറ്റ് കണ്ടത്, മറിച്ച് അമേരിക്കന്‍ ജനതയോട് “കള്ളം” പറഞ്ഞു എന്നതിനായിരുന്നു.

  ReplyDelete
 30. എന്റെ വീക്ഷണവുമായി താങ്കള്‍ യോജിച്ച് മാത്രമേ ജീവിക്കാവൂ എന്ന് പറയുന്നതാണ് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പറയുന്നത്.

  നട്ടപ്പിരാന്തന്റെ കാഴ്ചപ്പാടുകളോട് യോജിക്കാനാവില്ലെന്ന് മാത്രമല്ല, അതിനോട് എതിര്‍ത്തിട്ടും കാര്യമില്ലല്ലൊ... ക്ഷമിക്കണാം..
  താങ്കളിപ്പോഴും ചോദ്യത്തിനല്ല ഉത്തരം പറയുന്നത്...

  മാഷെ,, ഞാന്‍ സംസാരിച്ചത് ഒരു സാധാരണ കേരളീയനായിട്ടാണ്..
  അത് താങ്കളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി തോന്നിയെങ്കില്‍ ക്ഷമി.. മക്കളെ വെച്ച് ചോദീക്കാനും ഞാനില്ല,, മുമ്പ് വന്ന കമന്റുമായി ഒന്നു ചേര്ത്തെഴുതിയെന്ന് മാത്രം..

  പിന്നെ, ഇന്ത്യന്‍ നിയമവും പൌരാവകാശവുമെല്ലാം നോക്കുമ്പോഴും മനുഷ്യത്വം , സാമ്സ്കാരികം, സാമൂഹികം, എല്ലാറ്റിലുമുപരി തന്റെ കുടുമ്പം എന്ന (അല്‍പ)ചിന്ത കൂടെ പിടീച്ചാല്‍ നന്നാവും എന്ന് എന്റെ പക്ഷം.... .

  പ്രബുദ്ധ കേരളമേ, ജനങ്ങളെ , നിങ്ങള്‍ ആര് തുണി അഴിച്ചു തുള്ളിയാലും പ്രതികരിക്കരുത്, ആര് വ്യെഭിച്ചരിചാലും തടയരുത്, ആര് എന്ത് വിളിച്ചു പറഞ്ഞാലും മിണ്ടരുത്, ഇവര്‍ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവരാന്, അവര്‍ രാഷ്ട്രീയക്കാരാണ്, എഴുത്തുകാരാണ്, ,മതമേലധ്യക്ഷന്‍മാരാണ്, നിങ്ങള്‍ ഒരു അവകാശങ്ങളും


  സാസുവിന്റേ കമന്റിനു സ്തുതി.

  ബഷീര്ക്ക
  പോസ്റ്റിനോട് യോജിക്കുന്നു,,,
  അത് പ്രത്യേകം എഴുതേണ്ടെന്ന കോണ്ടാണ്‍ അതിനു കമ്ന്റ് ഇടാഞ്ഞത്..

  അധികപ്രസംഗമായെങ്കില്‍ താങ്കളും ക്ഷമി..

  കുട്ടി സഖാക്കളുടെ പൊട്ടത്തരങ്ങള്‍ മാത്രം പോസ്റ്റി, കൂതറ എന്ന വിളി കേള്‍ക്കണ്ട ട്ടോ..  :)
  പ്രബുദ്ധ കേരളമേ, ജനങ്ങളെ , നിങ്ങള്‍ ആര് തുണി അഴിച്ചു തുള്ളിയാലും പ്രതികരിക്കരുത്, ആര് വ്യെഭിച്ചരിചാലും തടയരുത്, ആര് എന്ത് വിളിച്ചു പറഞ്ഞാലും മിണ്ടരുത്, ഇവര്‍ എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളവരാന്, അവര്‍ രാഷ്ട്രീയക്കാരാണ്, എഴുത്തുകാരാണ്, ,മതമേലധ്യക്ഷന്‍മാരാണ്, നിങ്ങള്‍ ഒരു അവകാശങ്ങളും ഇല്ലാതെ അടിമകളാണ്, മിണ്ടരുത്, കേള്‍ക്കരുത്, കാണരുത്

  ReplyDelete
 31. SALAAAAM

  DID YOU HEAR PINARAAYI VIJAYAN'S YESTAERDY SPPECH?

  IF ZAKARIYYA SAYS ABOUT ANYTHING AGAINST THE OLD COMMUNIST LEADERS !!!! WHY OUR MEADIA DIDNT SAYS ANYTHING ABOUT THAT???

  MAAADHYAMA SINDICATE???????????

  ReplyDelete
 32. നാസു said...
  ""ബഷീര്‍ സാഹിബ് ഇക്കണക്കിനു പോയാല്‍ ബ്ലോഗ്‌ "ADULTS ONLY" ആക്കേണ്ടി വരുമെന്ന് തോന്നുന്നു, നാട്ടപിരാന്തനും മറ്റും ഇജ്ജാതി കമന്റുകള്‍ തുടര്‍നാല്‍""
  ഇവിടെ ഒരു ഒപ്പ്

  സഭ്യമല്ലാത്ത വാക്കുകള്‍ (പച്ചയായ അശ്ലീലം) കമെന്റില്‍ വരുമ്പോള്‍ ഒരു ബ്ലോഗരുടെ സ്വാതന്ത്ര്യം ഉപയോകിക്കുന്നതില്‍ (delete) തെറ്റില്ലെന്ന് തോന്നുന്നു. ഒരുപക്ഷെ ഞാന്‍ ഒരു "കേരള-യുറോപിയന്‍" അല്ലാത്തത് കൊണ്ടാവാം ഇങ്ങിനെ തോന്നുന്നത്.

  ReplyDelete
 33. ശ്രീ. ബഷീര്‍,

  എന്റെ കമന്റുകള്‍, നിങ്ങള്‍ക്കും, നിങ്ങളുടെ പ്രിയപ്പെട്ട വായനക്കാര്‍ക്കും അപ്രിയവും, വിഷമവും ഉണ്ടാക്കിയെങ്കില്‍ നിങ്ങള്‍ക്കത് ബ്ലോഗില്‍ നിന്നും നീക്കം ചെയ്യാം, ഇനി അതല്ല ഞാന്‍ തന്നെ നീക്കം ചെയ്യണമെങ്കില്‍ ഒരു കമന്റ് ഇടുകയോ, അല്ലെങ്കില്‍ saju.signature@gmail.com എന്ന മെയിലില്‍ ഒരു കുറിപ്പ് ഇട്ടാലും മതി.

  ReplyDelete
 34. ഇത് മുകളിലത്തെ ഷാജി അല്ല ഇത് വേറേ ആള്‍ ആണേ..... എന്റെ ഈ പേരിനെ കൊണ്ട് തോറ്റു ഹ ഹ ഹ.


  സക്കറിയയുടെ അപിപ്രായ സ്വാതത്രത്തെ പറ്റിയാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. dyfi പോലുള്ള ഒരു പുരോഗമന യുവ സംഘടന ശ്രീരാമ സേനയെ പോലെയോ ശിവസേനയെ പോലെയോ ആണോ ഒരു സാംസ്കാരിക പ്രവര്‍ത്തകനെ നേരീണ്ടത് എന്നാണ് ചിന്തിക്കേണ്ടത് . അവര്‍ക്ക് കേരള സമൂഹത്തോട്
  ഒരു ഉത്തരവാദിത്വം ഉണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌ അവര്‍ക്ക് അത് അറിയില്ലെങ്കിലും . നല്ലൊരു
  സാംസ്കാരിക പരിസരം വളര്തിയെടുന്നതില്‍ ആ സംഘടനക്ക് മുന്‍പ് കാലങ്ങളില്‍പങ്കുണ്ടായിരുന്നു .
  ഇപ്പോള്‍ ഫാസിസ്റ്റ് രീതിയില്‍ ആണ് അത് പ്രവര്‍ത്തിക്കുന്നത് ഒരു വിമര്‍ശനവും അവര്‍ക്ക് സഹിക്കാന്‍
  കഴിയുന്നില്ല . സക്കറിയക്ക് മറുപടി കൊടുക്കാന്‍ ഒരു ബുദ്ധിജീവി പോലും ആ സംഘടനയില്‍ ഇല്ലേ,
  ഇങ്ങിനെ കായിക മായി നേരിടേണ്ട ഗതികേട് അവര്‍ക്ക് എന്ന് മുതല്‍ വന്നു തുടങ്ങി.

  ഷാജി ഖത്തര്‍.

  ReplyDelete
 35. ഒരു കാലത്ത് കല, സാഹിത്യം, നാടകം, തൊഴിലാളികളുടെ അവകാശ സമരങ്ങള്‍ കര്‍ഷകതൊഴിലാളി സമരങ്ങള്‍ ഭൂസമരങ്ങള്‍ എന്നിവയുമായി നടന്നിരുന്ന സഖാക്കള്‍ ഇപ്പോള്‍ പണിയോന്നുമില്ലാതായപ്പോള്‍ പുതിയ വേല ഇറക്കുകയാണ്. ലാല്‍സലാം
  അബ്ബാസ്‌. വി.ടി.
  വളാഞ്ചേരി

  ReplyDelete
 36. കൊള്ളാവല്ലോ മാഷേ..ആശംസകള്‍..!!

  ReplyDelete
 37. പ്രിയപ്പെട്ട ബഷീര്‍
  മാധ്യമങ്ങളുടെ ഉദ്യേശ ശുദ്ദിയെ വിമര്‍ശിക്കുന്ന ഒരാള്‍ എല്ലാം ശ്രദ്ധിച്ചു കാണുമെന്നു കരുതിപോയി! . മലയാളത്തിലെ മൂന്നു ചാനലുകളെ വിലയിരുത്തിയാല്‍
  (ഏഷ്യാ നെറ്റ് , അമൃത ഇന്ത്യവിഷന്‍ ) പ്രതിബദ്ധത അല്പമെങ്കിലും കാത്തുസൂക്ഷിക്കുന്നത് ഇന്ത്യ വിഷന്‍ ആയിരിക്കാം .ആ ചാനലിനോട് താങ്കള്‍ക്കുള്ള അസഹിഷ്ണുത
  വളരെ പ്രകടവുമാണ്‌ ."കുഞ്ഞാലിക്കുട്ടി പുരാണത്തില്‍ "അവര്‍ സ്വീകരിച്ച നിലപാടാകാം ഒരു കാരണം എന്ന് താങ്കളുടെ വാക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു .എന്തും മാര്‍ക്കറ്റു ചെയ്യുക എന്നതും , കപട പരസ്യത്തിലൂടെ അത് ജനങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കുക എന്നതും മുതലാളിത്ത കമ്പോള വ്യ വസ്ഥ യുടെ പ്രത്യേകതയാണ് .മലയാളത്തിലെ സൂപര്‍ നായകന്മാര്‍ ആഹ്വാനം ചെയ്യുന്ന സ്വര്‍ന്ന്തിനു എന്തുമാത്രം പരിശുദ്ധിയുണ്ടെന്ന് ബഷീര്‍ അന്യെഷിചിട്ടുണ്ടോ ? നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ കൊടുക്കുന്ന പോളിയോ തുള്ളിമരുന്നിന്റെ അപകടത്തെക്കുറിച്ച് ആലോചിക്കാന്‍ സമയമില്ലാതെ പോവുകയും , ഉണ്ണിത്താന്‍ പ്രശ്നം ആഘോഷമാക്കി മാറ്റുകയും ചെയ്യുമ്പോള്‍
  "ചെറ്റയാം വിടന്‍ ഞാന്‍ ഹാ ക്ഷ്ട്ടമെങ്ങനെ കണ്ണാടിനോക്കും" ? എന്ന വൈലോപ്പള്ളിയുടെ വരി ഓര്‍ത്തു പോയതാണ് .ബി. ടി. വഴുതങ്ങ പോലുള്ള ഉത്പന്നങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളെ ഇല്ലായ്മ ചെയാന്‍ ഒരുങ്ങുമ്പോള്‍ ഈ വിപത്ത് നമ്മെയും ആക്രമിച്ചു തുടങ്ങിയ വിവരം എലസ്സിനെ ഭയക്കുന്നവര്‍ അറിഞ്ഞോ ആവോ ?
  ജനങ്ങളില്‍ നിന്ന് പണം പിരിച്ചു തുടങ്ങുന്ന ചാനലുകളില്‍ ജനവിരു ദ്ധ മായ എന്തെങ്കിലും വരുന്നുണ്ടോ എന്നറിയാനുള്ള ഉത്തരവാദിത്വം അത് നിയന്ത്രിക്കുന്നവര്‍ക്കും ജനങ്ങള്‍ക്കും
  ഒരുപോലെയാണ്. ആ അര്‍ത്ഥത്തില്‍ ലോട്ടറി വ്യാജനാ ണെ ങ്കിലും ഒറിജിനല്‍ ആണെങ്കിലും ഒരു ചൂതാട്ടമാ ണെന്ന കാര്യത്തില്‍ ത്ര്ക്കമുണ്ടാവില്ലെന്നു തോന്നുന്നു . ഒരു ജനതയുടെ ആത്മാവിഷ്ക്കരമെന്നു അവകാശപ്പെടുന്ന കൈരളി, ലോട്ടറിക്ക് നീക്കി വയ്ക്കുന്ന സമയം താങ്കള്‍ കണ്ടില്ലെന്നു പറയുമ്പോള്‍, അര്‍ദ്ധ സത്യങ്ങള്‍ പറയുന്നതിന്റെ അപകടത്തെക്കുറിച്ച് പറയാതെ തരമില്ല . ഒരു കണ്ണും ഒരു കാതും പൊത്തി കാര്യങ്ങളെ കാണുന്നതിലും ഭേദം മൌനമാകുന്നു ഭൂഷണം . ഏലസ്സ് മാത്രമല്ല , വശീകരണ മന്ത്രത്തിന്റെ സീഡികളും . നാളെ ഇതേ ചാനലുകള്‍ വഴി മറ്റാ രെങ്കിലും വിറ്റഴിക്കുമ്പോള്‍ , അത് തിരിച്ചറിയാന്‍ ജനങ്ങളെ സജ്ജരാക്കുക എന്നതാകുന്നു എഴുത്തിന്റെയും വായനയുടെയും സാമൂഹ്യ പ്രവര്‍ത്തനത്തിന്റെയും ധര്‍മമെന്നു തോന്നുന്നു .
  അശോകന്‍ വെളുത്ത പറമ്പത്ത്

  ReplyDelete
 38. അല്ല മാഷെ, സക്കറിയേടെ ആ പ്രസംഗം കേട്ടില്ല്ലെ ഇതു വരെ? ഇതാ യൂട്യൂബില്

  അടി എപ്പൊ പൊട്ടി എന്ന് ചോദിച്ചാ മതി, ആ ടൈപ്പ് കന്നന്തിരിവല്ലേ പുള്ളി അടിച്ചിറക്കിയിരിക്കുന്നത്?
  ഇതും ഒന്ന് വായിച്ചു നോക്കണം

  ReplyDelete
 39. ഒരു സംശയം. നട്ടപ്പിരാന്തന്‍ പോയോ?

  ReplyDelete