January 9, 2010

മതമില്ലെങ്കില്‍ മനോജുമില്ല

ജനപ്രതിനിധികള്‍ വീട്ടിലോ നാട്ടിലോ മത ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്ന മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ പുതിയ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് മുന്‍ ആലപ്പുഴ എം പി  ഡോക്റ്റര്‍ കെ എസ് മനോജ്‌ പാര്‍ട്ടി വിട്ടിരിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറയുന്നത് ഇതിനെയാണ്. പ്രതിച്ഛായ നന്നാക്കാനാണ് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ജനപ്രതിനിധികള്‍ക്ക് ആറിന പരിപാടി നിര്‍ദേശിച്ചത്. അതിലെ ഒന്നാമത്തെ ഇനമായിരുന്നു മതം വേണ്ട എന്നത്. ഇത് ഒരു നടക്കു പോകുന്ന കേസല്ല എന്ന് ആ വാര്‍ത്ത വന്നപ്പോഴേ എനിക്ക് തോന്നിയിരുന്നു. അങ്ങനെയാണ് സഖാക്കളെ കണ്ടു പഠിക്കൂ, പ്ലീസ് എന്ന ടൈറ്റിലില്‍ കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരു പോസ്റ്റിട്ടത്. സഖാക്കളായ പല വായനക്കാര്‍ക്കും അത് പിടിച്ചില്ല. സ്ഥിരമായി സഖാക്കളെ ചീത്ത വിളിക്കലാണ് എന്റെ പണി എന്ന് വരെ പറഞ്ഞവരുണ്ട്. ( അതിവിടെ കാണാം ). ഈ ബ്ലോഗിലെ എന്റെ മുന്‍ പോസ്റ്റുകള്‍ ഒന്നും വായിച്ചു നോക്കാത്ത ആരെങ്കിലും ആയിരിക്കും എന്ന് കരുതി ഞാന്‍ മിണ്ടാതിരുന്നു. കരള് പറിച്ചു കൊടുത്താലും ചെമ്പരുത്തിപ്പൂവാണെന്ന് പറയുന്ന കാലമല്ലേ..
എല്ലാ ചീത്ത വിളികളും ഞാനങ്ങു ക്ഷമിച്ചു. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നന്നായി കാണണം എന്ന എന്റെ ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം കുഴിച്ചു മൂടാന്‍ ഇരിക്കുമ്പോഴാണ് മനോജേട്ടന്റെ ഈ കടുംകൈ വാര്‍ത്ത വരുന്നത്.

മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്ത ഡോക്ടര്‍ മനോജിന്റെ വാക്കുകള്‍ ഇങ്ങനെ..
''അനാചാരങ്ങള്‍ക്കെതിരെയാണ്‌ പാര്‍ട്ടി നിലപാട്‌ എടുക്കുന്നതെങ്കില്‍ മനസ്സിലാക്കാം. ആള്‍ദൈവങ്ങള്‍ക്കെതിരായ നിലപാടും ഉള്‍ക്കൊള്ളാന്‍ കഴിയും. എന്നാല്‍, ആചാരാനുഷ്‌ഠാനങ്ങളും സാധാരണ ഒരു മനുഷ്യനുള്ള ദൈവവിശ്വാസവും പാടില്ലെന്ന്‌ പറയുന്നത്‌ മനസ്സിലാക്കാന്‍ കഴിയുന്നില്ല. തെറ്റുതിരുത്തല്‍ രേഖയിലെ നിര്‍ദ്ദേശം കൃത്യമായി പാലിച്ചാല്‍ ഏത്‌ മതത്തില്‍ വിശ്വസിക്കുന്നയാളിനും സി.പി.എമ്മില്‍ മനസ്സാക്ഷിയെ വഞ്ചിക്കാതെ പ്രവര്‍ത്തിക്കാനാകില്ല. പാര്‍ട്ടിയങ്ങനെയല്ലല്ലോ ആകേണ്ടത്‌. മതവിശ്വാസികളെയും ഉള്‍ക്കൊള്ളാന്‍ കഴിയണം. അതുകൊണ്ടാണ്‌ പാര്‍ട്ടി ഈ തീരുമാനം പുനപ്പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌' ഡോ. മനോജ്‌ പറഞ്ഞു. ''നല്ല മതവിശ്വാസിയായ ആള്‍ ഒരു നല്ല പാര്‍ട്ടിക്കാരനായിരിക്കും. ഭാരതത്തിന്റെ സാഹചര്യത്തില്‍ മതവിശ്വാസത്തിനെതിരായ നിലപാട്‌ സി.പി.എം. സ്വീകരിക്കുന്നത്‌ ശരിയല്ല. യഥാര്‍ഥ മതവിശ്വാസികളായ പലരും പാര്‍ട്ടിയില്‍ പ്രവര്‍ത്തകരായുണ്ട്‌. മനസ്സാക്ഷിയെ വഞ്ചിച്ചാണ്‌ പലരും പാര്‍ട്ടിയംഗത്വം തുടരുന്നത്‌. ഭൂരിപക്ഷംപേരും രഹസ്യമായി മതാനുഷ്‌ഠാനങ്ങള്‍ പാലിക്കുന്നു. ഇത്‌ ആത്മവഞ്ചനയാണ്‌'' അദ്ദേഹം പറഞ്ഞു.

ഏതു മതവും സ്വീകരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഓരോ പൌരനും അവകാശം നല്‍കുമ്പോള്‍ അത് പാടില്ല എന്ന് പറയാന്‍ പാര്‍ട്ടിക്ക് എന്തവകാശം എന്നാണു മനോജേട്ടന്‍ ചോദിച്ചത്. ഛെ.. ഛെ.. ഇങ്ങനെയൊന്നും ചോദിക്കാതെ. അതൊക്കെ കൊണ്ഗ്രസ്സുകാര് ചോദിക്കുന്ന ചോദ്യങ്ങളല്ലേ.. നമ്മള്‍ പാര്‍ട്ടിക്കാര്‍ക്ക് പാര്‍ട്ടി പറയുന്നതില്‍ അപ്പുറം എന്ത് ഭരണഘടന? എന്ത് മതം.?..

അതുകൊണ്ട് തന്നെ ഇത് വേണ്ടിയിരുന്നോ മനോജേട്ടാ എന്നാണു എനിക്ക് ചോദിക്കാനുള്ളത്. ഇത് പോലത്തെ പല അടവ് നയങ്ങളും പാര്‍ട്ടി സമായാസമങ്ങളില്‍ പറയുകയും സമായാസമങ്ങളില്‍ തന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട്. അതു പാര്‍ട്ടിയില്‍ കാലാകാലങ്ങളായി തുടര്‍ന്ന് വരുന്ന ഒരു സാധാരണ പ്രക്രിയ ആണെന്ന് ഒരു എം പിയൊക്കെ ആയി ലെവി കൊടുത്ത് പരിചയമുള്ള മനോജേട്ടനോട് ആരെങ്കിലും പറഞ്ഞു തരണോ?. ശബരിമല സീസന്‍ കഴിഞ്ഞു പാര്‍ട്ടി സ്വാമികളൊക്കെ തിരിച്ചു വരുന്നത് വരെയെങ്കിലും മനോജേട്ടന് കാത്തിരിക്കാമായിരുന്നു. ആറിന ചന്ദ്രിക സോപ്പ് കൊണ്ട് കുളിക്കാന്‍ പറഞ്ഞ പോളിറ്റ് ബ്യൂറോ തന്നെ ആ സോപ്പിനി മേലാല്‍ ഉപയോഗിക്കരുതെന്ന് പറയുമായിരുന്നില്ലേ.

പോളിറ്റ് ബ്യൂറോ പറയുന്നത് മുഴുവന്‍ അങ്ങനെയങ്ങ് മുഖവിലക്കെടുക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി പോലും പറയില്ല. മുഖ്യമന്ത്രി അത്രയും പറയില്ല. രണ്ടു പേരോടും പോളിറ്റ് ബ്യൂറോ പലതും പറഞ്ഞിട്ടുണ്ട്. അതൊക്കെ ഡല്‍ഹിയില്‍ ഇരുന്നു മൂളിക്കേള്‍ക്കും. തിരോന്തരത്ത് എത്തിയാല്‍ എന്തോന്ന് പോളിറ്റ് ബ്യൂറോ?. കാര്യങ്ങളൊക്കെ പഴയത് പോലെ തന്നെ നടക്കും. അതുപോലെ തന്നെയല്ലേ ഇപ്പോഴത്തെ ഈ ആറിന നിര്‍ദേശങ്ങളും.?, ഹജ്ജിനു പോകുന്നവര്‍ ഹജ്ജിനു പോകും, മലക്ക് പോകുന്നവര്‍ മലക്ക് പോകും, കവടി നിരത്തുന്നവര്‍ അത് നിരത്തും. പോളിറ്റ് ബ്യൂറോ പറയേണ്ടത് അവര്‍ പറയും!!!!   അവര്‍ക്കൊന്നുമില്ലാത്ത ഒരു നയപരിപാടി ഒരു മുന്‍ എംപി മാത്രമായ താങ്കള്‍ക്കു മാത്രം എന്തിന്?. അതല്ല, നമ്മുടെ അബ്ദുള്ളക്കുട്ടിയെപ്പോലെ വല്ല പരിപാടിയും താങ്കള്‍ക്കുണ്ടോ?. ഐ മീന്‍, പാര്‍ലമെന്റില്‍ ഇരുന്നു മടുക്കുമ്പോള്‍ നിയമസഭയില്‍ ഇരിക്കാനൊരു പൂതി? അറിയാഞ്ഞിട്ട്‌ ചോദിക്കുവാ ..

22 comments:

 1. മനോജിന്റെ വഴി പിന്തുടര്‍ന്ന് പലരും വരാനിരിക്കുന്നു എന്നാണു അബുല്ലക്കുട്ടിയുടെ സ്വപ്നം. മൂന്നു രൂപ മെംബെര്‍ഷിപ്‌ കുറെയേറെ അടിച്ചു വെക്കേണ്ടിവരുമോ?

  ReplyDelete
 2. കഴിഞ്ഞ ഇലക്ഷന്‍ റിസല്ടിന്റെ അന്ന് കണ്ടതാണ് മനോജേട്ടനെ പിന്നെ ഇന്നലെ മുതല്‍ എല്ലാ ചാനലുകളിലും ഇന്ന് ബഷീര്‍ സാഹിബിന്റെ ബ്ലോഗിലും പത്രമായ പത്രങ്ങളിലും (അങ്ങേരു ഡല്‍ഹിയില്‍ ഏതോ ആതുരാലയത്തില്‍ ജനങ്ങളെ സേവിച്ചു കൊണ്ടിരിക്കുകയാണത്രെ)
  വീണ്ടും കാണാന്‍ പറ്റിയതിലും വിവരങ്ങള്‍ അറിഞ്ഞതിലും സന്തോഷം, സി പി എമ്മിന് ഒരു വോട്ടു കൂടി നഷ്ടപെട്ടത്തില്‍ ഞെട്ടല്‍ രേഖപെടുത്തി കൊണ്ട് ലാല്‍സലാം

  ReplyDelete
 3. ഡോക്ടര്‍ മനോജിനുള്ള ടി.കെ. ഹംസാക്കാന്റെ മറുപടി ചിരിക്കാത്തവരുണ്ടാകില്ല. മതവിശ്വാസം ഉപേചിക്കണമെന്നു രേഖയില്‍ ഇല്ലത്രെ. പാവം ഹംസാക്കയുടെത് ജലരെഖയാണോ? മൂപ്പര്‍ ഈ ഭൂമിമലയാളത്തില്‍ അല്ലേ ജീവിക്കുന്നത് എന്ന് ചോദിയ്ക്കാന്‍ തോന്നും.

  ReplyDelete
 4. മനസ്സാക്ഷിയെ വഞ്ചിച്ചാണ്‌ പലരും പാര്‍ട്ടിയംഗത്വം തുടരുന്നത്......

  എന്തിനാണാവോ ആള്‍ക്കാരിങ്ങനെ
  മനസ്സാക്ഷിയെ വഞ്ചിച് പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നത്?.അവര്‍ക്ക് മനസാക്ഷി യനുസരിച്ച് നേരത്തെ പ്രവര്‍ത്തിക്കരുതോ അതോ ഇലക്ഷനില്‍ തോല്‍ക്കുമ്പോഴും സീറ്റ് കിട്ടില്ലാന്നും ഒക്കെ ആവുമ്പോഴേ ഈ മനസാക്ഷി പുറത്തു ചാടൂ?

  ReplyDelete
 5. ലോക്സഭ ഇലക്ഷനില്‍ മല്സരിച്ചു ജയിക്കുമ്പോള്‍ ശ്രീ. മനോജ് കെ. എസ്. മാര്ക്സിസ്റ്റുപാര്ട്ടിയിലില്ല, കുരിശിങ്കല് തന്നെയായിരുന്നു. കഴിഞ്ഞ ഇലക്ഷനില്‍ തോറ്റതിനു ശേഷവും അങ്ങനെത്തന്നെ! കുറേക്കാലമായി ദല്ഹിയിലാണ്; പാര്ട്ടിപ്രവര്ത്തനത്തിലായിരുന്നു എന്നു പറയാന്‍ പറ്റില്ല, ഏകദേശം അതേ പോലെ: ആള്ക്കാരെ മയക്കികിടത്തലായിരുന്നു പണി.

  അബ്ദുള്ളക്കുട്ടിയും കുരിശിങ്കലും ഒക്കെ അത്രേയുള്ളൂ, അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സ് ടിക്കറ്റ് ഒപ്പിക്കണം! ഒരു പ്രത്യയശാസ്ത്രവുമില്ലാത്ത പാര്ട്ടിയാകുമ്പോ ഒന്നിനും ഒരു കുഴപ്പവുമില്ല. കുരിശു മുറുകെ പിടിച്ചോ, കൈ വിടില്ല!!
  എന്തായാലും രണ്ടാഴ്ചത്തേയ്ക്ക് മാധ്യമങ്ങള്ക്കു കുശാലായി.

  ReplyDelete
 6. കോണ്ഗ്രസ്സ് എതുകൊണ്ട് ഇതുപോലൊരു നിര്‍ദേശം മുന്നോട്ടുവെക്കുന്നില്ല: ബാംഗ്ളൂര്‍ക്കു പോകുന്ന ഒരു കോണ്ഗ്രസ്സുകാരനും മേലാല്‍ മഞ്ചേരി വഴി പോകാന്‍ പാടില്ല എന്ന്!
  കുറെപ്പേര്‍ ആ പാര്ട്ടി വിട്ടുപോകുന്നത് കാണാമായിരുന്നു, ഒരു പത്രത്തിലും വാര്ത്ത വരുകയുമില്ല!!

  ReplyDelete
 7. ഏതായാലും തിരഞ്ഞെടുപ്പില്‍ തോറ്റു.... കോണ്‍ഗ്രസ്‌-ഇല്‍ നിന്ന് ആരും വിളിക്കുന്നുമില്ല.... എന്നാല്‍ കിടക്കട്ടെ ഒരു പബ്ലിസിറ്റി stunt

  ReplyDelete
 8. ദീര്‍ഘ ദൃഷ്ടി :

  രാഷ്ട്രീയമെന്ന് വെച്ച് അവഗണിക്കുവാന്‍ പറ്റിയതല്ലിത് .
  ഒരാള്‍ കമ്മൂണിസ്റ്റ് ആകുമ്പോള്‍ ക്രമേണ എങ്കിലും അദ്ദേഹം മത ശത്രുവോ മത രഹിതനോ ആയി മാറുന്നുണ്ടെങ്കില്‍ ,കമ്മൂണിസം അതാണ്‌ പഠിപ്പിക്കുന്നതെങ്കില്‍ സാക്ഷാല്‍ കമ്മൂണിസ്റ്റുകള്‍ അത് തുറന്നു സമ്മതിക്കുന്നുമുന്ടെങ്കില്‍ പിന്നെ കമ്മൂണിസത്തിലെക്കുള്ള ഈ കുലം കുത്തി ഒഴുക്ക് അവഗണിക്കുന്നത് ഉത്തരവാതിത്വതില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ;ആത്മഹത്യാപരമായ ഭീരുത്വമാണ് "
  (മര്‍ഹൂം അബ്ദുള്ള മൌലവി ,ഇബാദത്ത് ഒരു സമഗ്ര പഠനം ,പഴയ പതിപ്പ് ,പേജ് :224-226)
  അവലംബം :മതം ,രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം ,പേജ്:193-194
  പ്രസിദ്ധീകരിച്ചത് :യുവത ബുക്ക്‌ ഹൌസ് ,മര്‍കസുദവ , കോഴിക്കോട് .

  മതത്തെയോ മതക്കാരെയോ എപ്പോഴെങ്കിലും കമ്മൂണിസ്റ്റുകള്‍ സഹിക്കുന്നുന്ടെങ്കില്‍ ഒരു താല്‍ക്കാലിക നയം എന്ന നിലക്ക് മാത്രമാണ്
  ഇത് ബോധ്യപ്പെടാന്‍ ഇനി ആരെങ്കിലും ബാക്കിയുണ്ടോ ???

  ReplyDelete
 9. ആദ്യത്തെ പോസ്റ്റിനു അട്ടഹാസം മുയക്കിയ ആരെയും ഇപ്പോള്‍ കാണുന്നില്ലല്ലോ ബഷീര്‍ക്കാ. അവരും കോണ്ഗ്രസ്സു ആയോ ?

  ReplyDelete
 10. cpm യഥാര്‍ത്ഥ "കമ്മ്യൂണിസം" ആകണമെന്നു തലപ്പത്തുള്ളവര്‍ ആഗ്രഹിക്കുമ്പോള്‍ ധര്‍മസങ്കടത്തില്‍ ആകുന്ന ഒരുപാട് പേരുണ്ട്. ഹംസാക്കയെപ്പോലെ. ഒരാള്‍ രാജി വെക്കുംബോഴാണ്‌ അയാള്‍ എത്ര "നിസ്സാരനായിരുന്നു" എന്ന് നാം അറിയുന്നത്. അബ്ദുള്ള ക്കുട്ടി എന്ന "അത്ഭുതക്കുട്ടി, cpm കാര്‍ക്ക് അപകടക്കുട്ടി" ആയ പോലെ.

  cpm-കാര്‍ക്ക് മത വിശ്വാസം പാടുണ്ടോ എന്നത് ഇപ്പോഴും ബക്കറ്റിലെ വെള്ളം പോലെ ഓളമില്ലാത്ത ഒരു ചോദ്യമാണ്.

  ReplyDelete
 11. ഓഹ്.... മാഷിന്റെ നെക്സ്റ്റ് പൊസ്റ്റ് എന്താവൂന്നു നോക്കിയിരിക്കായിരുന്നു. :)
  കൊഴപ്പമില്ലാ.. ആനുകാലികം എന്ന ലേബലിൽ നോക്കിയാൽ കൊള്ളാം..
  എന്നാലും ഞാനീ പറഞ്ഞതിൽ സത്യമില്ലേ???

  ReplyDelete
 12. എം.പി ആയിരുന്നു കിട്ടാവുന്ന ആനുകൂല്യമെല്ലാം നേടിക്കഴിഞ്ഞപ്പോഴാണല്ലോ ഡോക്ടര്‍ക്ക് വിശ്വാസം ഓര്‍മ്മ വന്നത്! മറ്റെന്തെങ്കിലും കാരണം കൂടി പറയാമായിരുന്നു.
  പിന്നെ ഒരു സംശയം: ഞാനൊരു ബ്ലോഗുണ്ടാക്കിയിട്ട് ഈ ബ്ലോഗ്കൂട്ടിലൊന്നു ലിസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ട് ഒരാഴ്ച്ചയായി. വരുന്നേയില്ല. എന്താണെന്നൊരു പിടിയുമില്ല. ബഷീര്‍ക്കാ ഒന്നു സഹായിയ്ക്കുമോ?
  എന്റെ ബ്ലോഗ്: bijukumarkt.blogspot.com

  ReplyDelete
 13. ബഷീര്‍ക്ക മുന്‍പ് പറഞ്ഞപ്പോലെ, അബ്ദുല്ലക്കുട്ടി കാഴ്ച്ചയില്‍ ഒരു മന്ദബുദ്ധിയെപ്പൊലെ തോന്നിക്കുമെങ്കിലും അല്‍ഭുതകൂട്ടി മൊഴിഞ്ഞപ്പൊലെ അതാ വരുന്നു പുതിയ കുരിശിങ്കലുമാര്‍...

  അടുത്ത ഊഴം അരുടെതാണാവൊ?...

  ReplyDelete
 14. hi visit us
  http://sehatak.blogspot.com/

  ReplyDelete
 15. പെന്‍ഷന്‍ വേടിച്ച് വീട്ടിലിരിക്കുമ്പോള്‍
  ചുമ്മാ ഒന്ന് ചൊറിഞ്ഞതാ...
  മനോജ് നാളെ പള്ളിലച്ചനായാലും
  എല്ലാ ഒരു സ്വപ്നമായി കാണുക

  ReplyDelete
 16. ബിജു കുമാര്‍, ഈ ലിങ്കില്‍ പോയി കോളങ്ങള്‍ ഫില്‍ ചെയ്തു സബ്മിറ്റ് ചെയ്‌താല്‍ ലിസ്റ്റ് ചെയ്യുമല്ലോ. മറ്റെന്തെങ്കിലും ടെക്നിക്കല്‍ പ്രോബ്ലെംസ് ഉണ്ടോ എന്ന് എനിക്ക് വലിയ പിടിപാടില്ല. ഈ വിഷയത്തില്‍ വിദഗ്ദന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒന്ന്കമ്മന്റൂ..

  ReplyDelete
 17. ആയിരക്കണക്കിന് സഖാക്കള്‍ അതും നല്ല ജനസമ്മിതിയുള്ളവരും, പ്രവര്‍ത്തനപരിജയമുള്ളവരുമുള്ളപ്പോള്‍, അത് മനസ്സിലാക്കാതെ മനോജ്, സെബാസ്റ്റ്യന്‍ പോള്‍ തുടങ്ങിയ നാറ്റക്കെസുകളെ ചുമന്നാല്‍ ചുമന്നവരും നാറുമെന്ന സിമ്പിള്‍ ലോജിക്ക് മാത്രമാണിവിടെ നടന്നത്,

  മാത്രമല്ല, കേരളത്തിലെ 90% ക്രിസ്ത്യാനികളും, മുസ്ലിങ്ങളും രാഷ്ടീയമായി ഒരു സത്യസന്ധതയും പുലര്‍ത്താത്ത ജനവിഭാഗമാണ്. അപ്പപ്പോള്‍ കിട്ടുന്ന അപ്പപ്പോള്‍ കിട്ടുന്ന അപ്പകക്ഷ്ണങ്ങള്‍ക്ക് വേണ്ടി ഓശാനപാടുന്നവരും, ആമീന്‍ ചൊല്ലുന്നവരുമാണ്.

  അതിന്റെ ചില ഉദാഹരണങ്ങളാണ് ശ്രീ.മനോജും, ജനാബ്. അബ്ദുള്ളക്കുട്ടിയും.

  ശ്രീ.മനോജിന്റെ ഒടുക്കത്തെ ദൈവവിളി..... അദ്ദേഹത്തിന് കിട്ടിയിരുന്ന സൌകര്യങ്ങള്‍ പോയപ്പോഴുള്ള കൊതിക്കെറുവ്.

  ReplyDelete
 18. ജാതി സ്പിരിറ്റ് വര്‍ക്ക്‌ഔട്ട്‌ ചെയ്യാനായി സത്യക്രിസ്ത്യാനിയായ മനോജിനെ പിടിച്ചു എംപിയാക്കിയ പാര്‍ട്ടിയോട് വേറെന്തു പറയാന്‍?
  "താന്താന്‍ നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍
  താന്താന്‍ അനുഭവിചീടുകെന്നെ വരൂ."

  ReplyDelete
 19. എം.പി അല്ലാത്ത മനോജ്‌ തുമ്പൊളി ബ്രാഞ്ചിൽ എന്ത്‌ ചെയ്യാനാ!

  പാർട്ടി മനോജിനെ ചുമലിൽ കയറ്റി കൊഞ്ഞനം കുത്തി, ഇപ്പോൾ മനോജ്‌ കൊഞ്ഞനം കുത്തുന്നു! ഒരോ സമയം!

  മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!

  എന്ന എന്റെ പോസ്റ്റുംകൂടി വായിക്കുക. ലിങ്ക്‌ താഴെ

  http://georos.blogspot.com/2010/01/blog-post_13.html

  ReplyDelete
 20. എം പി സ്ഥാനം പോകുമ്പോഴും ഇലക്ഷന് തോറ്റാലും മാത്രം പുറത്തു ചാടുന്ന വിശ്വാസം എന്തായാലും അഞ്ചു വര്‍ഷം മനസാക്ഷിയെ വഞ്ചിച്ചല്ലോ സന്തോഷം.

  ReplyDelete