December 10, 2009

ലവ് ജിഹാദ്: മെയ്തീന്‍ മുങ്ങി

മെയ്തീന്‍ ഒരു ഫ്ലാഷ് ബാക്ക് ( For new readers )  
മെയ്തീനെ ഇന്നലെ ഉച്ച മുതല്‍ കാണാതായ വിവരം വ്യസന സമേതം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു. മീനും ഇറച്ചിയും അവിയലും കൂട്ടിയുള്ള സമൃദ്ധമായ ഒരു വെജിറ്റെറിയന്‍ ശാപ്പാടിനു ശേഷം വാല്‍ ചുഴറ്റിയും മുട്ടിയുരുമ്മിയും  എന്റെ കാല്‍ ചുവട്ടില്‍ തന്നെ അവന്‍ ഉണ്ടായിരുന്നു. ഏഷ്യാനെറ്റിന്റെ വാര്‍ത്തക്ക് ശേഷമാണ് അവന്‍ മുങ്ങിയത്. മുവ്വായിരത്തിനും നാലായിരത്തിനും ഇടയില്‍ ലവ് ജിഹാദ് കേസുകളും അതിനെ തുടര്‍ന്ന് മതം മാറ്റങ്ങളും ഉണ്ടായി എന്ന് ബഹുമാനപ്പെട്ട കോടതി 'കണ്ടെത്തി'യെന്ന വാര്‍ത്ത കേട്ടപ്പോള്‍ മെയ്തീന്‍ ഒരു പ്രത്യേക ചിരി ചിരിച്ചത് ഞാന്‍ കണ്ടിരുന്നു. മുമ്പ് കൊച്ചിയില്‍ എണ്ണ ഖനനം തുടങ്ങാന്‍ പോകുന്നു എന്ന ഫ്ലാഷ്  ന്യൂസ്‌ വന്നപ്പോഴും അവന്‍ ഇത് പോലൊരു ചിരി ചിരിച്ചതായി എനിക്കോര്‍മയുണ്ട്. അന്ന് ആ ചിരിയുടെ അര്‍ത്ഥം എനിക്ക് മനസ്സിലായിരുന്നില്ല.മെയ്തീന്‍ തടിയെടുത്ത വിവരം ഞാന്‍ പോലീസില്‍ അറിയിച്ചിട്ടില്ല. ലവ് ജിഹാദിന്റെ നാലായിരം കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ അവര്‍ നെട്ടോട്ടം ഓടുന്നതിനിടയില്‍ മെയ്തീന്റെ കാര്യം പറഞ്ഞാല്‍ അവനെ കിട്ടും വരെ എന്നെ അകത്തിടാനുള്ള സാധ്യതയുണ്ട്. കാരണം ഈ നാലായിരത്തിലൊരു പുള്ളി മെയ്തീന്‍ ആണല്ലോ. എന്റെ ജാമ്യത്തില്‍ ദിവസവും സ്റ്റേഷനില്‍ ഒപ്പിട്ടു വരുന്ന ഒരുത്തനെ പെട്ടെന്ന് കാണാതായി എന്ന് പറയാന്‍ പറ്റുമോ?. മാത്രമല്ല മെയ്തീന്‍ പിഴപ്പിച്ച അമ്മിണിക്കുട്ടിയും കന്നി പ്രസവത്തിലെ ഒമ്പതെണ്ണവും ഏത് നിമിഷവും എന്റെ പടിക്കല്‍ സത്യാഗ്രഹം തുടങ്ങാനുള്ള സാധ്യതയുമുണ്ട്. 

നാലായിരം എന്ന് കോടതി പറഞ്ഞപ്പോള്‍ എനിക്കൊരു സംശയം. ഇത്രയും കണ്ടാല്‍ പോരല്ലോ. രണ്ടോ മൂന്നോ പൂജ്യം വിട്ടു പോയതായിരിക്കുമോ.?. ഒരു ടൈപ്പിംഗ്‌ എറര്‍ ?. പത്തമ്പത് ബ്യൂറോകള്‍ മനോരമക്ക് തന്നെ കാണും. ഓരോ ബ്യൂറോയിലും ചുരുങ്ങിയത് ഓരോ 'എച്ച്ക്ലൂസീവ് ഇന്‍വെച്ചിഗേറ്റര്‍'  ഉണ്ടാവണം. ഇവരുടെയെല്ലാം കേസ് ഡയറി പരതിയാല്‍ തന്നെ ലവ് ജിഹാദ് പതിനായിരം കവിയും. പിന്നെ കേരള കൌമുദി, കേ സീ ബീ സീ തുടങ്ങി എത്രയെണ്ണം വേറെ കിടക്കുന്നു. എല്ലാം കൂടി പെറുക്കി കൂട്ടിയാല്‍ ചുരുങ്ങിയത് നാല്പതിനായിരമോ അതല്ലേല്‍  നാല് 'ലച്ച'മോ കാണും. ഇതൊരു ടൈപ്പിംഗ്‌ എറര്‍ തന്നെയാവണം..

എല്ലാവരോടും എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട്. മെയ്തീനെ എവിടെ കണ്ടാലും നേരെ പോലീസില്‍ ഏല്പിക്കുക. അമ്മിണിക്കുട്ടിക്ക് ഒരു എസ്സെമ്മെസ്സ് വിട്ടാല്‍ മാത്രം മതി. എനിക്കിനി അവനെ കാണണ്ട!!

7 comments:

 1. ഏഷ്യാനെറ്റിന്റെ വാര്‍ത്തക്ക് ശേഷമാണ് അവന്‍ മുങ്ങിയത് ' അതൊരു വലിയ കാര്യമൊന്നും അല്ല ഇമ്മാതിരി സാധനഗല്‍ കേട്ടാല്‍ ആരാ ഓടാത്തത്‌ .കള്ളം കേട്ട് നെഞ്ചു പൊട്ടി മരിചില്ലങ്കിലെ അത്ഭുതമുള്ളൂ

  ReplyDelete
 2. Basheerkka.....
  Moideen Kalakki.Immathiri 'poka'maryulla vidhikalum nireekchanagalumundayal enthu cheyyum. mungukayallathe?

  ReplyDelete
 3. സ്നേഹം കാറ്റു പോലെയാണല്ലോ. അനുഭവിക്കാനെ പറ്റൂ. കാണാനാവില്ല. പക്ഷെ അടുത്ത കാലത്ത് കോടതികള്ക് ഇത് കാണാനാവുന്നു. ജിഹാദിന്റെ സ്നേഹ രശ്മികള്‍ തലങ്ങും വിലങ്ങും പറക്കുന്നു. രശ്മികള്‍ തട്ടുന്ന പെണ്‍കുട്ടികള്‍ ഉടനെ മയങ്ങി വീഴുന്നു. പിന്നെ ബോധം തെളിയുമ്പോള്‍ ഇസ്ലാമാകുന്നു. വല്ലാത്തൊരു മായാലോകം.

  ReplyDelete
 4. ഞങ്ങളുടെ ചുറ്റുവട്ടത് ഈ ഫോട്ടോയില്‍ കാണുന്ന പോലെ ഒരാള്‍ ഇന്നലെ മുതല്‍ ചുറ്റി നടക്കുനുണ്ട് പക്ഷെ അവടെ പേര് നീലാണ്ടന്‍ എന്നോ, ഔസേപ്പ് എന്നോ ആണെന്ന് പറഞ്ഞു കേള്‍ക്കുന്നു, ഇനിയിപ്പോ മൊയ്ദീന്‍ വല്ല കടും കൈയും ചെയ്തോ? ഈ പേരുകള്‍ ആവുമ്പോള്‍ അത് വെറും ലവ് മാത്രമായി ചുരുങ്ങുമല്ലോ, ജിഹാദ് മൊയ്ദീന്‍ മാരുടെ കുത്തകയാണല്ലോ? എന്തായാലും മോയ്ദീനെ നീ വിലസിക്കോ പേരൊന്നു മാറ്റി എന്ന് കരുതി ആകാശം ഇടിഞ്ഞു വീഴുകയൊന്നുമില്ല, അമ്മിനികുട്ടിക്ക് സന്തോഷവും ആവും

  ReplyDelete
 5. മെയ്തീന്‍ പേര് മാറ്റി കറങ്ങുന്നുണ്ട് എന്ന നാസിന്റെ ആരോപണം ഞാന്‍ വിശ്വസിക്കുന്നില്ല. തല പോയാലും മെയ്തീന്‍ പേര് മാറ്റില്ല. ഓനാരാ മോന്‍ ?..

  ReplyDelete
 6. ഇനി മെയ്തീന്‍ ഹൈകൊടെതിക്ക് എതിരെ കേസ്സ് കൊടുക്കാന്‍ പോയതാണോ, കാരണം മേയ്തീന്റെ 32 കൂടുകരികളെ പിഴപ്പിച്ചു മറുകണ്ടം ചാടിച്ചത് മലപ്പുറത്ത്‌ തന്നെ ഉണ്ട് എന്ന് പോലീസ് പറഞ്ഞിട്ടും ഹൈ കോടതി മൌനം പാലിച്ചത് അവനെ നോവിച്ചുകാനും ! പാവം !!!!!!!!!

  ReplyDelete