പ്രോഗ്രാം - മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം - രാത്രി പത്ത് മണി
കലാപരിപാടി - ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി ചേരുന്നവ തന്നെ.
ഒന്നിന്റെ ഒരു കുറവുണ്ടായിരുന്നു. അവതാരകന് ചെല്ലക്കിളിയുമായി ഒളിച്ചോടുന്നത്.. ആ കുറവ് ഇപ്പോഴാണ് തീര്‍ന്നത്. ഇനി മുദ്ദുഗവു ലൈവായി വരും. ശൃംഗാരച്ചൂടില്‍ മാംഗോ സ്റ്റുഡിയോയിലെ ഫോണിന്റെ ചെമ്പുകമ്പി ഉരുകിയൊലിക്കുന്നതിന് അല്പം ആശ്വാസവുമായി..

സമയം കളയാതെ നമുക്ക് പത്ര വാര്‍ത്തയിലേക്ക് കടക്കാം.
എഫ്. എം. അവതാരകന് യുവതിയെ പ്രണയത്തില്‍ കുടുക്കി.
എഫ്. എം. അവതാരകന് യുവതിയെ പ്രണയത്തില്‍ കുടുക്കി.
കോഴിക്കോട് : റേഡിയോ മാംഗോയിലെ മുത്തുഗവു (മുത്തം തരുമോ) പരിപാടിയുടെ അവതാരകന് പ്രണയ വല വീശി യുവതിയെ സ്വന്തമാക്കി. മലയാള മനോരമയുടെ എഫ് എം ചാനലായ റേഡിയോ മാംഗോ അവതാരകന് തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി മുപ്പത്തഞ്ചുകാരന് ദേവീപ്രസാദത്തില്‍ സജുവാണ് പത്തൊന്‍പത്കാരിയെ പ്രണയക്കുരുക്കില്‍ കുടുക്കി വിവാഹം കഴിച്ചത്.
റേഡിയോ മാംഗോയില്‍ രാത്രി പത്തുമണി മുതല്‍ പ്രക്ഷേപണം ചെയ്യുന്ന മുത്തുഗവു ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് വിളിച്ച മുസ്ലിം യുവതിയെ അവതാരകന് പിന്നീട് നിരന്തരം സ്വന്തം മൊബൈലില്‍ നിന്ന് വിളിച്ചു വശീകരിക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
മറ്റു വിവാഹാലോചനകള്‍ നടക്കുന്നതിനിടെ ഈ മാസം ഏഴിന് യുവതിയെ വീട്ടില്‍ നിന്ന് കാണാതായി. ഡിഗ്രി സര്‍ട്ടിഫിക്കറ്റും ആഭരണങ്ങളുമായാണ് യുവതി വീട് വിട്ടിറങ്ങിയത്. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് എഫ് എം ഓഫീസില്‍ പോലീസ് അന്വേഷിച്ചെത്തി. അവിടുന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യുവതിയെയും അവതാരകനെയും കസ്റ്റഡിയിലെടുത്ത് പോലീസ് കോടതിയില്‍ ഹാജരാക്കി. മകളെ ഹാജരാക്കുന്നത് കാണാനെത്തിയ മാതാവ് കൊയിലാണ്ടി കോടതിയില്‍ മോഹാലസ്യപ്പെട്ടു വീണു. കുന്ദംകുളം രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹം കഴിച്ചതായുള്ള രേഖ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി യുവതിയെ സജുവിനൊപ്പം വിടുകയും ചെയ്തു."
ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത യാതൊരു മസാലയും ചേര്‍ക്കാതെ അപ്പടി എഴുതിയതാണ്. ഒരക്ഷരം പോലും കൂട്ടിച്ചേര്‍ത്തിട്ടില്ല. അതുകൊണ്ട് തന്നെ ഈ ബ്ലോഗിന് നേരെ ആരോപണം ഉന്നയിക്കരുത്. ലവ് ജിഹാദില്‍ ഗവേഷണം നടത്തി മൂവായിരത്തോളം കേസുകള്‍ കണ്ടെത്തിയ മാത്തുക്കുട്ടിച്ചായന്റെ പത്രത്തില്‍ ഇത് വന്നോ എന്നറിയില്ല.

എഫ് എമ്മിലെയും ചാനലുകളിലെയും ഫോണ്‍ ഇന്‍ അവതാരകര്‍ സമയത്തിന്റെ വില നന്നായി അറിയുന്നവരാണ്. അതുകൊണ്ട് തന്നെ അതുമിതും പറഞ്ഞു സമയം കളയാനൊന്നും അവരെ കിട്ടില്ല. നേരെ വിഷയത്തിലേക്കങ്ങ് കടക്കും. ചെല്ലക്കിളി ശൃംഗാരം കത്തിക്കയറുമ്പോള്‍ ശ്രോതാക്കളായ (രാഷ്ട്രീയ ഭാഷയില്‍ ശ്രോദ്ധാക്കള്‍) എല്ലാ ഞരമ്പ് രോഗികള്‍ക്കും സായൂജ്യം. അവസാനം വായുഗുളിക കഴിച്ചുകൊണ്ടിരിക്കുന്ന അമ്മൂമ്മക്ക് ഒരു വെടിക്കേഷന്‍ “താമസമെന്തേ വരുവാന്‍ .. (കാലനോടാണാവോ?) അടുത്ത കാളര്‍ റെഡി.
ഇക്കിളി രോഗികളായ പ്രേക്ഷകര്‍ക്ക് വേണ്ടി നടത്തുന്ന പരിപാടിയാണ് ഈ ഫോണ്‍ ഇന്‍ എന്നായിരുന്നു ഇതുവരെയുള്ള എന്റെ ധാരണ. അത് തെറ്റാണെന്ന് തെളിഞ്ഞു. കാര്യമാത്ര പ്രസക്തമായ ഇത്തരം ചില സംഗതികളും അതുകൊണ്ട് നടന്നു കിട്ടുന്നുണ്ട്. റേഡിയോ മാംഗോയുടെ പ്രസിദ്ധമായ ആ പരസ്യ വാചകം ഓര്‍മയില്ലേ.. നാട്ടിലൊക്കെ പാട്ടായി.. വള്ളിക്കുന്ന് അങ്ങാടിയിലെ അവരുടെ ബോര്‍ഡില്‍ ഏതോ ഒരു വിരുതന് പ്രാസമൊട്ടും കളയാതെ ഒരു വരി കൂടെ ചേര്‍ത്തു. നാട്ടിലൊക്കെ പാട്ടായി.. നാട്ടാര്‍ക്കൊക്കെ വട്ടായി.. ഇനി കൂടുതല്‍ വട്ട് പിടിക്കുന്നതിന് മുമ്പ് അയാം സൈനിംഗ് ഓഫ്.. നാളെ വീണ്ടും കാണാം.. ഇതേ സമയം. ഇതേ എഫ് എം.. സ്റ്റേ ട്യൂണ്‍ഡ്..

പ്രായ പൂര്‍ത്തി ആയ രണ്ടു വ്യക്തികള്‍ സ്വന്തം ഇഷ്ടപ്രകാരം സ്നേഹിച്ചു കല്യാണം കഴിച്ചത് വലിയ വാര്‍ത്ത ആവാത്തത് ആണോ താങ്കളുടെ പ്രശ്നം ബഷീറേ ? ഇതില്‍ ഇപ്പം പുതുമ ഇല്ലാത്തത് കോടതിയില്‍ ഇത് കേസും ഗുലുമാലും ആവാത്തത് കൊണ്ടാണ് എന്നാണ് സത്യം ..ആ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കാണുനില്ല എന്ന് പറഞ്ഞാണ് പരാതി കൊടുത്തത് അത് കൊണ്ട് കേസ് ആ വഴിക്ക് പോയി.. ലവ് ജിഹാദ് പ്രശ്നം തുടങ്ങിയത് ആ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പരാതി കൊടുത്തത് അവരെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച് മതം മാറ്റി എന്ന് പറഞ്ഞാണ് ... അതില്‍ പ്രതികളുടെ പേരും കൊടുത്തിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത് , ആ കേസില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ വേണ്ടി ചില വാക്കുകള്‍ എഴുതി ചേര്‍ക്കാന്‍ പെണ് കുട്ടികളുടെ രക്ഷിതാക്കളെ കൊണ്ട് സമ്മതിപിച്ചു, അവര്‍ പരാതി നല്‍കിയത് ലവ് ജിഹാദ് എന്നാ സങ്കടന ഉണ്ട് എന്നും അവരാണ് മക്കളെ കുടുക്കിയതും എന്നാണ് പത്രത്തില്‍ വായിച്ചതിലൂടെ മനസിലാകാന്‍ സാധിച്ചത് .. ആ കേസ് പരിഗണിക്കുമ്പോഴാണ് ... കോടതി ആ വിവാദം ആയ പ്രസ്തവാന നടത്തിയത് ആ പ്രസ്താവന മാധ്യമങ്ങള്‍ ഏറ്റെടുത്തു ആഗോഷിച്ചു കുളമാക്കി ..ഈ കേസ് അത്തരം വര്‍ഗീയ ധ്രുവീകരണത്തിന് സാധ്യത ഉണ്ടായിരുന്നിട്ടു കൂടി ആരും ഏറ്റെടുത്തു ആഗോഷിക്കതത് കൊണ്ട് താങ്കള്‍ക്ക് വിഷമം ഉണ്ടാവുക അല്ല വേണ്ടത് ... നന്നായി എന്നല്ലേ തോന്നേണ്ടത് ? നമ്മളായിട്ട് വര്‍ഗീയ വാദികള്‍ക്ക് വിഷം മുളപ്പിക്കാന്‍ വിത്ത് ഇട്ടു കൊടുക്കണോ ? രണ്ടു മൂന്നു ദിവസങ്ങല്ക് മുന്‍പ് മദനിയെയും അയാളുടെ വര്‍ഗീയ ചിന്താഗതികളെയും എതിര്‍ത്ത് പ്രസംഗിച്ച ബഷീര്‍ വള്ളിക്കുന്ന് തന്നെ വര്‍ഗീയ മണം ഉള്ള ഒരു പോസ്റ്റ് ഇട്ടു എന്നത് വിരോധാഭാസം അല്ലെ ?രണ്ടു കേസും രണ്ടു വഴിക്ക് പോയത് പരാതികളുടെ അടിസ്ഥാനത്തില്‍ ആണ്.. രണ്ടു പേരും വ്യതസ്ത രീതിയില്‍ ആണ് പരാതി നല്‍കിയത് എന്ന് പത്രം വായിച്ചാല്‍ മനസിലാവും ..
ReplyDeleteതാങ്കള്‍ പറഞ്ഞിരിക്കുന്ന നായകനും നായികയും തങ്ങളുടെ ഭാഗങ്ങള്‍ വിശദീകരിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു.
ReplyDeleteകേരളത്തിലെ ഒരു പത്രത്തിലും പ്രണയവിവാഹങ്ങള്‍ വാര്‍ത്ത ആയിട്ടില്ല.
‘ ലവ് ജിഹാദ്’ എന്ന് പറഞ്ഞ് കൊമ്പ് കോര്‍ത്ത അച്ചടി മാധ്യമങ്ങള്‍ ഇപ്പോഴും അങ്കത്തട്ടില്‍ തന്നെയുണ്ട്. അവരിപ്പോഴും നാട്ടിലെ പ്രണയവിവാഹങ്ങളുടെ ആണ്‍ജാതി പെണ്‍ജാതി കണക്കുകളുടെ പിന്നാലെയുണ്ട്....
‘മിശ്രവിവാഹം’ ക്രിമനല്‍ കുറ്റമൊന്നും അല്ലല്ലോ? ഭരണഘടന മിശ്രവിവാഹിതര്‍ക്ക് ചില ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അതെല്ലാം ഇനി ‘ലവ് ജിഹാദ്‘ ആണെന്ന് പറയുമോ ???
ലവ് ജിഹാദ്
ReplyDeletematt abhpraayangalkkayi kaathirikkunnu..
ReplyDeleteമക്കള്‍ക്ക് പ്രായപൂര്‍ത്തി ആവുന്നതും സ്വയം തീരുമാനം എടുക്കാന്‍ അവകാശം കിട്ടുന്നതും നല്ലത് തന്നെ എന്നാല്‍ അത് രക്ഷിതാക്കളുടെ ഹൃദയം പിളര്നു ചോര കുടിച്ചു കൊണ്ടാവരുത് അതിന്റെ പേര് നന്ദികേട് എന്നാണ്, മേല്പറഞ്ഞ രണ്ടു അഭിപ്രായങ്ങളും എല്ലാ അര്‍ത്ഥത്തിലും അംഗീകരിച്ചു കൊണ്ട് പറയട്ടെ,
ReplyDeleteട്രൂത്തും ഷിബുവും എഴുതിയത് വായിച്ചു. മുസ്ലിം തീവ്രവാദികളെ ഞാന്‍ എതിര്‍ക്കുന്നു എന്ന് കരുതി മാധ്യമങ്ങള്‍ എഴുതി വിടുന്നതെന്തും അണ്ണാക്ക് തൊടാതെ വിഴുങ്ങുവാന്‍ എന്നെക്കിട്ടില്ല. ഒരേ ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികളെപ്പോലും പരസ്പരം പകയോടെ നോക്കുവാന്‍ പ്രേരിപ്പിക്കുന്ന വിധം അസംബന്ധങ്ങളുടെ കെട്ടുകഥകള്‍ ആണ് ലവ് ജിഹാദ് എന്ന പേരില്‍ മനോരമയടക്കമുള്ള ചില മാധ്യമങ്ങള്‍ നല്കിക്കൊണ്ടിരുന്നത്. ഫോണ്‍ ഇന്‍ പരിപാടികളെ ഒന്ന് കളിയാക്കുന്ന കൂട്ടത്തില്‍ മനോരമയുടെ സ്ഥാപനത്തിലെ തന്നെ പ്രണയത്തെ സൂചിപ്പിച്ച് ഒരു ചെറിയ കൊട്ട് കൊടുക്കുക എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ. ഇത്തരം പ്രണയങ്ങളെയാണ് പൊടിപ്പും തൊങ്ങലും വെച്ച് അവര്‍ മറ്റൊരു രീതിയിലീക്ക് വളച്ചു കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഈ പ്രണയം വാര്‍ത്തയാവണം എന്നതായിരുന്നില്ല, മറിച്ച് വാര്‍ത്തയാകാതെ പോയ ഈ പ്രണയം വാര്‍ത്തയില്‍ നിറഞ്ഞു നിന്ന മറ്റു പ്രണയങ്ങളുടെ രാഷ്ട്രീയം പുറത്തു കൊണ്ട് വരുന്നുണ്ട് എന്നതായിരുന്നു പറയാന്‍ ഉദ്ദേശിച്ചത്. ലവ് ജിഹാദ് വിഷയത്തില്‍ ജസ്റ്റിസ് ശങ്കരന്റെ പരാമര്‍ശങ്ങളെ കണക്കിന് പരിഹസിച്ചു ബഹുമാനപ്പെട്ട കോടതി തന്നെ അവസാനം പുറപ്പെടുവിച്ച പ്രസ്താവനകള്‍ കണ്ടിരിക്കുമല്ലോ. പ്രണയം പോലും ജാതിയും മതവും തിരിച്ചു കണക്കെടുപ്പ് നടത്തുന്ന മുഖ്യധാര മാധ്യമങ്ങളുടെ നിലപാടുകളിലെ പൊള്ളത്തരം വ്യംഗ്യമായി സൂചിപ്പിക്കുകയായിരുന്നു ഞാന്‍. അഭിപ്രായങ്ങള്‍ക്ക് നന്ദി.
ReplyDeleteപ്രണയ വിവാഹിതരെ...മംഗളാശംസകള്‍. ആധികാരികത പരിശോധിക്കാതെ വെബ് സൈറ്റുകളില്‍ കാണുന്ന ഏതു വാറോലകളും വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍കു നമോവാകം.
ReplyDeletesensational news ആവാന്‍ .. . ..എന്തും ചെയ്യുന്ന പത്രങ്ങളാണ് ഇപ്പോയുള്ളത് .........തങ്ങളുടെ വാദ ഗതികള്‍ ശെരി ആനന്നു സമര്തിക്കാന് ഏതു അറ്റം വരെയും പോകും എന്നത് അവരുടെ വാര്‍ത്തകളിലൂടെ തെളിയിക്കുന്നു ...
ReplyDeleteതങ്ങളുടെ പത്രത്തിന്റെ പ്രചാരം കൂട്ടാന്‍ ആരെ വേണമെങ്കിലും പ്രീണിപിക്കാനും , ഏതു സമുദായത്തെ വേണമന്കിലും തെറി പറയാനും അവര്‍ തെയ്യാര്‍ ...അപ്പോള്‍ എങ്ങിനെയാ മനോരമ തങ്ങളുടെ പയ്യന്റെ ഈ മഹാ പ്രവര്‍ത്തി വാര്‍ത്തയായി കൊടുക്കുകാ...
"ലവ് ജിഹാദി"ന്റെ പേരിലുള്ള അന്വേഷണ-പത്ര കോപ്രായങ്ങളെ പറ്റി ഹൈക്കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ ഈ പോസ്റ്റ് പ്രസക്തമാണ്. ഇതൊരു ചൂണ്ടുപലകയുമാണ്.
ReplyDeleteഈ കഥയിലെ നായകന് സജു വല്ല സാജുദ്ദീനോ സജീറോ ഒക്കെ ആണെന്നു വെക്കുക. വലയില്‍ വീണ ആ ചെല്ലക്കിളി വല്ല ഹിന്ദുവോ ക്രിസ്ത്യനോ ആണെന്നും വെക്കുക. കാണാമായിരുന്നു പുകില്. മനോരമ, ജന്മഭൂമി, കൗമുദി, ദീപിക... ആഘോഷത്തിന്റെ മാലപ്പടക്കം കാണാമായിരുന്നു. ലവ് ജിഹാദ്, ക്ലിനിക്കല്‍ ജിഹാദ്, സൈബര്‍ ജിഹാദ് എന്നൊക്കെ പോലെ റേഡിയോ ജിഹാദ് എന്നൊരു പുതിയ പേരും നമുക്ക് കിട്ടുമായിരുന്നു.
Truthaboutlies ന്റെ നിരീക്ഷണത്തില്‍ നിന്ന് ഏതാണ്ടെല്ലാം വ്യക്തമാകുന്നുണ്ട്. Truthaboutlies ന് വാര്‍ത്തകളും വിവരങ്ങളും എല്ലാം കിട്ടിയത് "പത്ര"ങ്ങളില്‍ നിന്നാണ്. ഊഹാപോഹങ്ങളുടെ വടി കൊണ്ട് ഒരു സമുദായത്തെ ഒന്നടങ്കം അടിച്ചുകൊണ്ടിരുന്നത് ആ "പത്രങ്ങള്‍" ആയിരുന്നു എന്നത് മറക്കാനായിട്ടില്ല.
ലവ് ജിഹാദ് എന്ന സംഘടന പ്രവര്‍ത്തിക്കുന്നില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഉണ്ട്, ഉണ്ട്, ഉണ്ട് എന്നായിരുന്നു നമ്മുടെ മാധ്യമങ്ങളുടെയും കോടതിയുടെയും നിലപാട് എന്നതോര്‍ക്കുക. കര്‍ണ്ണാടകത്തില്‍, മുസ്ലിം ചെറുപ്പക്കാര്‍ക്കൊപ്പം തന്നിഷ്ടപ്രകാരം ഇറങ്ങിപ്പോയ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പമാണ് കോടതി വിട്ടയച്ചത് എന്നും ഓര്‍ക്കുക. ബി.ജെ.പി ഭരിക്കുന്ന ആ സംസ്ഥാനത്തു നിന്നാണ് ഒരു സമുദായത്തെ ഒന്നടങ്കം ലക്ഷ്യം വെച്ചുകൊണ്ടുള്ള "ലവ് ജിഹാദ്" പ്രയോഗം കേരളത്തിലേക്കു വന്നതെന്നതും മറക്കരുത്.
ലവ് ജിഹാദ് കത്തിനിന്ന കാലത്ത് ഒരു ഹൈന്ദവ സുഹൃത്ത് (ഇപ്പോ സുഹൃത്തുക്കളെ ഇങ്ങനെയൊക്കെ വേര്‍തിരിക്കേണ്ടി വന്നിരിക്കുന്നു) ഒരു എസ്.എം.എസ് കാണിച്ചു തന്നതോര്‍ക്കുന്നു. "എല്ലാ ഹിന്ദുക്കള്‍ക്കും ഫോര്‍വേഡ് ചെയ്യുക" എന്ന മുഖവുരയോടെയുള്ള ആ സന്ദേശത്തില്‍, തൊട്ടടുത്തിരിക്കുന്ന മുസ്്ലിമിനെ പോലും സംശയത്തോടെ വീക്ഷിക്കണമെന്നും ഹിന്ദു പെണ്‍കുട്ടികളാരെങ്കിലും മുസ്ലിം ചെറുപ്പക്കാരോട് സംസാരിക്കുന്നതു കണ്ടാല്‍ ഒപ്പം കൊടുത്ത നമ്പറില്‍ വിളിക്കണമെന്നും പറഞ്ഞിരുന്നു.
ആരൊക്കെയാണ് കുളം കലക്കുന്നത്, ആരൊക്കെയാണ് മീന്‍ പിടിക്കുന്നത്, ആരൊക്കെയാണ് ശ്വാസം കിട്ടാതെ പിടയുന്നത് എന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Mango Jihaad! :)
ReplyDeleteഇനി ആ ചെക്കനെങ്ങാനും മുസ്ലിമായാൽ മനോരമയിൽ
ReplyDelete“ ലൌ ജിഹാദിന്റെ ദക്ഷിണ മേഖലാ വനിതാ കമാന്റർ പിടിയിൽ” - എന്ന് പിറ്റേദിവസം ഒരു വാർത്ത വന്നുകൂടെന്നുമില്ല.
പെൺകുട്ടി മുസ്ലിമായിരിക്കുവോളം ഒരു പ്രശ്നവുമില്ല.
!
ReplyDeleteഎന്നലും.. മാത്തുക്കുട്ടിച്ചായാ..
ReplyDeleteഒരു 8കോളം വാര്‍ത്തയെങ്കിലും കെടുക്കാമായിരുന്നു..
(:
മുത്ത് ഗാവ് സംഭവം മൊകളില് ഒരാളുണ്ടന്നതിനുള്ള തെളിവാ...മനോരമാക്കാരുടെ ലോഹക്കുള്ളിലെ വര്ഗീയതെക്ക് കര്‍ത്താവിന്റെ വക ഒരു കൊട്ട്..!
ReplyDeleteമാംഗോ ജിഹാദ് !!
ReplyDeleteഎഫ് എം ജിഹാദ്!!
ReplyDeleteഇങ്ങനെ ഒക്കെ ആണൊ സംഭവം?
വീട്ടിലുള്ള റേഡിയോ നാലീസം മുമ്പ് ഇടിമിന്നലിൽ മുണ്ടാട്ടം നിർത്തിയെന്ന്...
അൽഹംദുലില്ലാ..
ബഷീര്‍ക്കാ തിരക്ക് മൂലം ഫോളോ ചെയ്യാന്‍ പറ്റുന്നില്ല.ഇതിപ്പോഴാ കണ്ടത്.മുഖ്യധാരാമാധ്യമപ്പരിഷകള് ഈ വേലി ചാട്ടത്തെ എന്ത് പേരിട്ട് വിളിക്കും.ലൗ ക്രൂസേഡെന്ന് വിളിക്കാമോ?
ReplyDeleteഎന്തായാലും ഇതാണ് ശരിയായ വളച്ചെടുക്കല്‍.ജാതിമതഭേതമന്യേ രക്ഷിതാക്കള്‍ ടേക്ക് കെയര്‍ എന്നേ ഇത്തരുണത്തില്‍ പറയാനൊള്ളൂ.
annadhayalum,sangheernna varthakalude oru "kunnil" nilkkunna enneppooole yulla nirakshararkke kittiyaya oru 'Valli'thanneyane, Ikkayude blog.pakshe adhine 'newshour's sugham nalkunnunde,mattullavaude coments........ellavarkkkum ee audionte(mg sreekumar special english)orayiram abhinanthanghal.
ReplyDeleteenthayalum enne pooleyulla manthabhudhikalkke,thankale pooleyullavarude blog oru valiya anugrhamane.'pradheshika varthakal' sooraj vengharathinte vayiloode kelkkunna oru sugham nalkunnunde thanghalude blog.pakal manyan marude kunnil nilkunna enne poole yullavarkke oru pide valli thanne yane thankalum, thankalude matte commentersum.......
ReplyDeleteHI
ReplyDelete