ഉണ്ണിത്താനേ ഇത് കലക്കി..

ചാനലില്‍ ഇരുന്നു ചാരിത്ര്യ പ്രസംഗം നടത്തുമ്പോഴും മറ്റുള്ളവരുടെ മെക്കിട്ടു കയറുമ്പോഴും ഇതിയാന്റെ നാക്ക് സ്ക്രീനിനു പുറത്തേക്കു വന്നു നമ്മുടെ മൂക്കില്‍ തൊടും. മഞ്ചേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇന്നലെ രാത്രി ഒരു യുവതിയുമായി നാട്ടുകാര്‍ പിടികൂടിയ പുള്ളിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. നെറ്റിയിലെ ചന്ദനക്കുറിയും അലക്കി തേച്ച ഖദര്‍ ഷര്‍ട്ടും കോണ്ഗ്രസ്സിന്റെ കൊടി പാറുന്ന കാറും !! ബലേ  ഭേഷ് ... കോണ്ഗ്രസ്സില്‍ ഇതൊക്കെ നടക്കുമെന്ന് മുന്‍കൂട്ടി കണ്ടത് കൊണ്ടാണ് താന്‍ ആ പാര്‍ട്ടി വിട്ടതെന്ന് നമ്മുടെ അഴീക്കോടണ്ണന്‍ ഉടനെ വെച്ചു കാച്ചി.. അണ്ണാ പറയാന്‍ വരട്ടെ, പിടിക്കപ്പെട്ട പെണ്ണിന്റെ പാര്‍ട്ടി ഏതാണെന്ന് പുറത്തു വന്നിട്ടില്ല. കൊല്ലത്തുള്ള കക്ഷിയാണെന്നാണ് വാര്‍ത്ത. രൂപം കണ്ടിട്ട് പി ഡി പി ആകാനുള്ള സാധ്യത കുറവാണ്. മഅദനി രക്ഷപ്പെട്ടു. അല്ലേല്‍ ഇതും അയാളുടെ തലയില്‍ വന്നേനെ.


Photo courtesy : basheer kallayi

ഇങ്ങനെയുള്ള എന്ത് കേള്‍ക്കുമ്പോഴും എനിക്കാ രണ്ടുവരിക്കവിത ഓര്മ വരും. എത്ര വേണ്ടെന്നു വച്ചാലും അത് തലയില്‍ കിടന്നങ്ങനെ കറങ്ങും.
 
"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാവണമന്തരംഗം..
കേരളമെന്നു കേട്ടാലോ, തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍"


തന്നെ.. തന്നെ.. ശരിക്കും തിളച്ചു വരുന്നുണ്ട് ഇപ്പോള്‍ ചോര.. ഇനി ഇവനെയെങ്ങാനും ന്യൂസ്‌ അവറില്‍ ഞാന്‍ കാണട്ടെ. അന്ന് ഞാന്‍ എന്റെ ടീ വീ തച്ചു പൊളിക്കും..