
"കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നതിനു് മുമ്പു് പ്രബുദ്ധരായ ഇന്ത്യന്‍ പൌരന് അന്വേഷിക്കേണ്ട ചില കാര്യങ്ങള്‍: Card ഉണ്ടാക്കുന്ന companyയും അതിന്റെ software ഉണ്ടാക്കുന്ന companyയും ഈ നിയമം ഉണ്ടാകുന്നതില്‍ എന്തെങ്കിലും "സഹായം" ചെയ്തിട്ടുണ്ടോ? ഇനി എന്തുകുന്തം ഇന്ത്യയില്‍ വന്നാലും പദ്ധതി നടപ്പാക്കുന്നവന് കാശുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ID Card ഇല്ലാത്തതുകൊണ്ടു് പല കാര്യങ്ങളും നടക്കുന്നില്ല. ഗ്രാമങ്ങളില്‍ കുടിവെള്ളം, വൃദ്ധജനങ്ങള്‍ക്കുള്ള pension, വികലാങ്ങള്‍ക്കുള്ള pension, ദരിദ്രര്‍ക്കുള്ള വിദ്ധ്യാഭ്യാസ ചിലവിനുള്ള കാശു് എല്ലാം വളരെ പെട്ടന്നു തന്നെ ഈ Card എടുത്തു് വീശിയാല്‍ കിട്ടുമായിരിക്കും. എങ്ങനെ പാവപ്പെട്ടവന്റെ കണ്ണില്‍ പൊടിയിടാം എന്നുള്ളതിനെ കുറിച്ചു് ചിന്തിക്കാന്‍ ഒരു department തന്നെ delhiയില്‍ ഉണ്ടെന്നാണു് തോന്നുന്നതു്."
മാന്യമായ പ്രതികരണമാണ്. അഭിപ്രായം തുറന്നു പറഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നതോടൊപ്പം പ്രതികരണത്തോടുള്ള എന്റെ വിയോജിപ്പ് പറയേണ്ടതുണ്ട് എന്ന് തോന്നുന്നു.
നമ്മള് കേരളീയരില്‍ പലര്‍ക്കുമുള്ള ഒരു രോഗമുണ്ട്. കാണുന്നതിലെല്ലാം ദോഷം കണ്ടെത്താന്‍ ശ്രമിക്കുക. മുമ്പ് രാജീവ് ഗാന്ധി സാം പിട്രോദയെ അമേരിക്കയില്‍ നിന്ന് കൊണ്ട് വന്നു സീ ഡോട്ട് (Center for Development of Telematics (C-DOT) സ്ഥാപിച്ചപ്പോള്‍ പലരും പറഞ്ഞു. ഇയാള്‍ക്ക് വട്ടാണ്. ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ നമുക്കെന്തിന് മൊബൈല്‍ ഫോണ്‍!!. അത് ലക്ഷപ്രഭുക്കളുടെ ഉപകരണമാണ്!!. എന്തൊരു പുകിലായിരുന്നു അന്ന്. ഇന്നോ ?. സമൂഹത്തിലെ ഭൂരിഭാഗം ജനങളും പ്രത്യക്ഷമായോ പരോക്ഷമായോ മൊബൈല്‍ ടെക്നോളജിയുടെ ഗുണഭോക്താക്കളാണ്. കമ്പ്യൂട്ടര്‍ വന്നപ്പോഴും ഇതായിരുന്നില്ലേ അവസ്ഥ. ബാങ്കുകളില്‍ കയറി കമ്പ്യൂട്ടര്‍ തച്ചു പൊളിച്ച വിപ്ലവ വീരന്മാര് ഇന്ന് ലാപ്ടോപ് തൂക്കി നടക്കുന്ന മന്ത്രിമാരാണ്.
ഒരു ഐ ഡി കാര്‍ഡ് വീശിയാല്‍ കുടിവെള്ളവും റേഷനരിയും മൂര്‍ദ്ധാവില്‍ വന്നു വീഴുമോ എന്ന് ചോദിക്കുന്നത് മാറുന്ന ലോകത്തെക്കുറിച്ചുള്ള തികഞ്ഞ അജ്ഞത കൊണ്ടാണ്. അല്ലെങ്കില്‍ ഇന്ത്യക്കാരന് പൌരത്വം തെളിയിക്കാന്‍ കീറിപ്പറഞ്ഞ ഒരു റേഷന്‍ കാര്‍ഡ് തന്നെ മതി എന്ന പുച്ച്ചമാണ്. നാടിനെയും നാട്ടാരെയും കാളവണ്ടി യുഗത്തില്‍ കെട്ടിയിട്ടാല്‍ മാത്രമേ കുടിവെള്ളം, റേഷനരി തുടങ്ങിയ ജീവല്‍ പ്രശങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന് പറയുന്നത് വിവരക്കേട് കൊണ്ടല്ല, നാട് നന്നാവരുത് എന്ന വാശി കൊണ്ടാണ്. ഐ ഡി കാര്‍ഡ് ഉണ്ടാക്കുന്ന കമ്പനിക്കാരന് കശുണ്ടാക്കില്ലേ എന്നാണു മറ്റൊരു ചോദ്യം. ശവക്കുഴി വെട്ടുന്നവന് കൂലി കൊടുക്കേണ്ടേ എന്ന് കരുതി ചത്തവനെ പരുന്തിനിട്ടു കൊടുക്കാറുണ്ടോ ആരെങ്കിലും?..
ആ കമന്റിനുള്ള മറുപടി പോസ്റ്റ് കലക്കി.
ReplyDeleteകമ്പ്യൂട്ടറിനെതിരെ സമരം ചെയ്തത്.
ട്രാക്ടറിനെതിരെ സമരം ചെയ്തത്.
കൊയ്തുയന്ത്രത്തിനെതിരെ സമരം ചെയ്തത്.
ഇനിയുമെന്തല്ലാം കിടക്കുന്നു ആവോ?
This comment has been removed by the author.
ReplyDeleteSatyanarayan Gangaram Pitroda, better known as Dr Sam Pitroda (born 16 November 1942) is an inventor, entrepreneur and policymaker. Currently chairman of India's National Knowledge Commission, he is also widely considered to have been responsible for India's communications revolution[1].
ReplyDelete(http://en.wikipedia.org/wiki/Sam_Pitroda)
This comment has been removed by the author.
ReplyDeleteമാഷേ, പേര് എന്തായാലും എല്ലാം ടെലിഫോണ്‍ വാര്ത്തവിനിമയവുമായി ബന്ധപ്പെട്ടതാണ്. അന്നുണ്ടാക്കിയ ഇന്‍ഫ്രാസ്ട്രക്ചര്‍ അടിസ്ഥാനമാക്കിയാണ് പിന്നീട് ഈ രംഗത്ത് വന്‍ കുതിച്ചു ചാട്ടം ഉണ്ടായത്. ഇന്നിപ്പോള്‍ മൊബൈല്‍ ടെക്നോളജിയുണ്ട്. ഭാവിയില്‍ ഉണ്ടാവുന്ന ഈ രംഗത്തെ പുതിയ മുന്നേറ്റങ്ങള്‍ക്ക് ഇന്നത്തെ ടെക്നോളജിയായിരിക്കും അടിസ്ഥാനം. ഓരോ പുതിയ കണ്ടുപിടുത്തങ്ങളും പഴയ ഒന്നിന്റെ വാലില്‍ തൂങ്ങിയാണ് വരുന്നത് എന്നത് വിക്ഞാന വികസനത്തിന്റെ ബാലപാഠമാണ്. ഒന്ന് മറ്റൊന്നിന്റെ ശത്രുവല്ല. രാജീവ് ഗാന്ധി സാം പിട്രോടയെ കൊണ്ട് വന്നു ടെലിഫോണ്‍ രംഗത്തെ അടിസ്ഥാന വികസനത്തിന് ശ്രമിച്ചപ്പോഴും ഇത്തരം മൂരാച്ചി വാദമുഖങ്ങള്‍ നാം കേട്ടിരുന്നു എന്നതാണ് എന്റെ കുറിപ്പിന്റെ കാതല്‍. അന്ന് വിമര്‍ശിച്ചവരില്‍ പലരും ആ ടെക്നോളജിയുടെ ഗുണഭോക്താക്കള്‍ ആയി ഇന്ന് വിലസുന്നു. അവരുടെ പിന്മുറക്കാര് ബ്ലോഗര്മാരായും കസര്‍ത്തുന്നു. !!! ഇന്ന് യു ഐ ഡി കാര്‍ഡ് വേണ്ട എന്ന് പറയുന്നവര്‍ നാളെ അത് നെറ്റിയില്‍ ഒട്ടിച്ചു ഭൂലോകം മുഴുവന്‍ കറങ്ങി വരും. ഇതിനൊന്നും അധികകാലം കാത്തിരിക്കേണ്ടി വരില്ല മാഷെ..
ReplyDeleteThis comment has been removed by the author.
ReplyDeleteമറുപടി നന്നായി.പക്ഷേ മലയാളിയുടെ സ്വഭാവം എന്നതിനെക്കാളും രാഷ്ട്രീയ തിമിരം ബാധിച്ചവരുടെ എന്ന് പറയുന്നതാവും നല്ലത്.
ReplyDeleteKaippally കൈപ്പള്ളി ☢ said...
ReplyDeleteപണ്ടോരിക്കൽ കേരള സർക്കാർ 100 ആദിവാസികൾക്ക് internet പരിശീലനം കൊടുത്തു എന്ന വാർത്ത വായിച്ചിരുന്നു. കേറിക്കിടക്കാൻ കുടിൽ ഇല്ലാത്തവനു് internet പരിജ്ഞാനം കൊണ്ടെന്തു് ഗുണം എന്ന ചോദ്യം ചോദിച്ചാൽ ഞാൻ ദുഷ്ടനായി.
ലോകത്തുള്ള എല്ലാ ആദിവാസികല്കും ബംഗ്ലാവ് ഉണ്ടായതിനു ശേഷം മാത്രമേ ഒരാദിവസിക്കു പോലും
ഇന്റര്‍നെറ്റ് പരിശീലനം നല്കാവു എന്ന് ചന്തിക്കുന്നത് ദുഷ്ടതരം തന്നെയല്ലേ ?
ആതിവാസികള് എങ്കിലും ഈ മെയില്‍ അയച്ചു പഠിക്കട്ടെ കൈപ്പള്ളി.
ശവക്കുഴി വെട്ടുന്നവന് കൂലി കൊടുക്കേണ്ടേ എന്ന് കരുതി ചത്തവനെ പരുന്തിനിട്ടു കൊടുക്കാറുണ്ടോ ആരെങ്കിലും?.. ithu kalakki
ReplyDeleteവന്ന് വന്ന് എന്തു നല്ല കാര്യം വന്നാലും അതിനെതിരെ ആദ്യം എതിര്‍പ്പുമായി വരുന്നവര്‍ക്കെല്ലാം ഈ വക സംശയങ്ങളെ ഉണ്ടാവൂ...
ReplyDeleteTCS ഉം Infosysഉം പോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് ഈ Technology (ഒരു ഇരുപത് വര്‍ഷം മുന്നെ അമേരിക്കയിലും മറ്റ് വികസിത രാജ്യങ്ങളിലും നടപ്പാക്കപെട്ട) വിറ്റിട്ട് കഞ്ഞികുടിക്കേണ്ട ഗതികേടൊന്നും ഇല്ല എന്ന് അവരുടെ ഒരു വിധം ബിസിനെസ്സിനെകുറിച്ചറിവൊള്ളതുകൊണ്ടു പറയട്ടെ.(അവരുടെ മാത്രമല്ലാ ഒരു വിധം fortune 500 കംബനികളുടെയും)
SSN പേരിലും മറ്റ് പല പേരിലും ലോകത്തെ പലരാജ്യങ്ങളിലും ഇന്ന് ഉപയൊഗത്തിലുള്ള ഈ തിരിച്ചറിയല്‍ രേഖ ഭാരതത്തിലെ ഒരു വിധം ഭരണാധികാരികളുടെ സ്വപനം കൂടി ആയിരുന്നു.എന്തിനും ഏതിലും അഴിമതി കാണിക്കുന്ന ഇന്ത്യയില്‍ ഈ തിരിച്ചറിയല്‍ രേഖ ഒരു അഴിമതി നിരൊധന ഉപാധികൂടി ആവും എന്നതില്‍ തര്‍ക്കമില്ലാ...
ഒരു കുട്ടി ജനിച്ചാല്‍ - ഈ തിരിച്ചറിയല്‍ രേഖയില്‍ ആ കുട്ടിയുടെ ജനന തിയതി,മാത പിതാക്കളുടെ ഡീറ്റൈല്‍സ്, അവന്റെ ഒന്നാം ക്ലാസ്സ് thru പ്രൊഫഷണല്‍ ഡിഗ്രീ വരെ മാര്‍ക്ക്,സര്ട്ടിഫികറ്റ്വരെ, ജോലികിട്ടിയാല്‍,അവന്റെ ബുസിനെസ്സ്, അവന്റെ വരുമാനം..അതിന്റെ ടാക്സ്...(ശരിയായ രീതയില്‍ ഇന്ത്യയില്‍ ടക്സ് ലഭിച്ചാല്‍?)... ...വില്ലേജാഫീസിലെയും മറ്റ് Gov Officeലെയും രേഖകള്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് മുതലായവ ഈ തിരിച്ചറിയല്‍ രേഖയുമായി ബന്ദ്ധിപ്പിച്ചാല് ഉണ്ടാവുന്ന ഉപകാരങ്ങള്‍. ഒന്നോര്‍ത്ത് നോക്കിയെ - ഇന്ത്യയില്‍ എവിടെ പോയാലും ഈ തിരിച്ചറിയല്‍ രേഖ കാണിച്ചാല്‍/Swipe ചെയ്താല്‍ മാത്രം നടക്കുന്ന കാര്യങ്ങള്‍. വ്യാജന്മാരുടെയെല്ലാം കഷ്ടകാലം!!
അതു മാത്രമൊ? അവന്റെ വൊട്ടവകാശം... ലോകത്ത് എവിടെ നിന്നു വേണെലും.. അവനു, അവനു മാത്രം അവന്റെ വോട്ട് ചെയ്യനുള്ള പ്രാപ്തി.... ....
ടെക്നോളജിയിലൂടെ ഒരു സൂപ്പര്‍ ഇന്ത്യയെ കെട്ടിപടുക്കാന്‍ സഹായിക്കുന്ന ഒരു കഴിവുറ്റ ടീം തന്നെയാണു ഇന്ത്യ ഭരിക്കുന്നതു.ഇതു മാത്രമാണു ഇന്ത്യയിലെ ദാരിദ്ര്യം അകറ്റനുള്ള ഏക വഴി എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ നമ്മള് വളരെ പിന്നിലാണു.ഈ തിരിച്ചറിയല്‍ രേഖ ഇന്ത്യയില്‍ എത്തിക്കാന്‍ ഇനി അമാന്തിക്കരുതു എന്നാണെന്റഭിപ്രായം.
വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഇന്ത്യ എപ്പൊ ഒരു സൂപ്പര്‍ പവര്‍ ആയി എന്ന് ചൊദിച്ചാല് മതി!!
നന്ദന് നീലേക്കനി ഇന്ത്യയുടെ സൂപ്പര്‍താരമായി ഉയരുന്നത് വൈകാതെ കാണാന്‍ സാധിക്കും.
"No one will need more than 637 kb of memory for a personal computer." said in the early 1970s - Bill Gates
ReplyDeleteThis comment has been removed by the author.
ReplyDelete