Skip to main content
ഒരു ഗുണ്ടയായി ജനിച്ചാല്‍ മതിയായിരുന്നു
രണ്ടു ഗുണ്ടകളുടെ പിറകെയാണ് നമ്മുടെ മാധ്യമാക്കാരെല്ലാം. ഓം പ്രകാശ്, പുത്തന്‍ പാലം രാജേഷ്.... രണ്ടു ഗുണ്ടകളും ലൈവായും അല്ലാതെയും മാധ്യമങ്ങളുടെ ഒന്നാം പേജില്‍ പായ വിരിച്ചു കിടന്നുറങ്ങുകയാണ്. ടീവിക്കാരും പത്രക്കാരും ഒരു ഫോട്ടോയ്ക്ക് വേണ്ടി തെരുവ് നായ്ക്കളെപ്പോലെ അവര്‍ക്ക് പിറകെയോടുന്നു, ഓച്ചാനിച്ച് നില്‍ക്കുന്നു. 'ഗതികേടേ നിന്റെ പേരോ പത്ര പ്രവര്‍ത്തനം' എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാന്‍ ഞാനില്ല. അന്താരാഷ്ട്ര കായിക മേളയില്‍ റെക്കോര്‍ഡിട്ടു മെഡലുമായി വന്ന പെണ്‍കുട്ടിയെ തിരിഞ്ഞു നോക്കാതെ കരയിപ്പിച്ച മാധ്യമക്കാരാണ് നമ്മുടേത്. അവര്‍ക്ക് ഗുണ്ടകളാണ് താരങ്ങള്‍. ഗുണ്ടകള്‍ക്ക് ശുക്ര ദശയാണ് ഇപ്പോള്‍. ഇവരെ വച്ചു പടമെടുത്താല്‍ നൂറു ദിവസം ഗ്യാരന്റി.
വാല്‍ക്കഷ്ണം :- ഗുണ്ടകളെ വീര പുരുഷന്മാരാക്കുന്ന ഈ പ്രവണത നമ്മുടെ നാട്ടില്‍ ഇനി കുറെ കുട്ടി ഗുണ്ടകളെ സൃഷ്ടിച്ചേക്കും. മാധ്യമക്കാര്‍ക്ക് കൊയ്ത്തു കാലം വരാനിരിക്കുന്നതേയുള്ളൂ.
മ്യാവൂ :- പോള്‍ എം മുത്തൂറ്റ് വധക്കേസുമായി ആദ്യം പിടിയിലായ ഗുണ്ടകളുടെ ഫോട്ടോയാണ് മുകളില്‍ .
എന്റെ ബ്ലോഗിലൂടെ ഇവന്മാര്‍ക്ക് പബ്ലിസിറ്റി വേണ്ട, പുളിപ്പ് തീര്‍ക്കാനാണ് മുഖത്ത് കുത്തിവരയിട്ടത്. ഇതിലപ്പുറം എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല.