August 18, 2009

യു പി എ സര്‍ക്കാരിനോട് പ്രവാസികള്‍ക്ക് പറയാനുള്ളത്.

ഈ ലക്കം സൗദി ടൈംസില്‍ പ്രസിദ്ധീകരിച്ചത് (August 2009). ഒരു പ്രവാസി ആയതിനാല്‍ എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞു എന്ന് മാത്രം. സോണിയാജിയുടെയും വയലാര്‍ രവി ചേട്ടന്റെയും സുഹൃത്തുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഒരു കാരണവശാലും ഇത് അവരുടെ കയ്യില്‍ എത്തിക്കരുത്!!.. (പിന്നെ എന്തിനെഴുതുന്നു ഇതൊക്കെ എന്ന് ചോദിച്ചാല്‍ പഴമൊഴിയില്‍ പറയുന്ന പോലെ ... കരഞ്ഞു തീര്‍ക്കാന്‍...)


11 comments:

 1. നേരിട്ട് കയ്യില്‍ കൊടുത്താല്‍ പോലും ഇന്നത്തെ മന്ത്രിമാര്‍ വായിക്കില്ല, പിന്നെയുണ്ടോ വല്ലേടത്തും പ്രസിദ്ധീകരിച്ചത്..

  ReplyDelete
 2. വോട്ടവകാശം എന്നത് പോസ്റല്‍ വോട്ട് ആണോ താങ്കള്‍ ഉദേശിച്ചത്? അതോ എംബസ്സിയില്‍ പോയി വോട്ട് ചെയ്യാനുള്ള സൗകര്യം എര്പാടാക്കണം എന്നാണോ ? സാദാരണ വോട്ട് ആണെങ്കില്‍ എത്ര പേര്‍ കാശ് മുടക്കി ഫ്ലൈറ്റ് ടിക്കറ്റ്‌ എടുത്തു നാട്ടില്‍ ചെന്ന് വോട്ട് ചെയ്യും? അല്ലെങ്കില്‍ തന്നെ ആര്‍ക് വേണ്ടി ആണ് കയ്യില്‍ നിന്ന് കാശ് എടുത്തു വോട്ട് ചെയ്യേണ്ടത് ? കള്ളനോ അതോ കൊള്ളക്കാരനോ ? രാഷ്ട്രീയക്കാരില്‍ എത്ര പേര്‍ താങ്കളെ പോല്ലുള്ള പ്രവാസികളുടെ വോട്ട് ( സ്വന്തം കയ്യില്‍ നിന്ന് കാശ് ചിലവാക്കി നാട്ടില്‍ പോയി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എന്നാണ് ഉദേശിച്ചത് ) അര്‍ഹിക്കുന്നു ? അങ്ങിനെ ചിലവാക്കാന്‍ ഉദ്ദേശിക്കുന്ന കാശ് വല്ല അനാഥാലയത്തിലും ഒരു നേരത്തിനുള്ള ഭക്ഷണത്തിന് ചിലവാകിയാല്‍ അത്രയും പുണ്യം കിട്ടും !

  ReplyDelete
 3. your post is really good!!!

  i have also started a blog, actually which i already posted some other community long back, jst would like to recall it again as a blog...if you guys have time just check it and let me know if you like it...


  http://dubaikkaaran.blogspot.com

  ReplyDelete
 4. ജനാതിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ പ്രവാസികള്ക് വോട്ടവകാശം വേണ്ടത് തന്നെ. എന്നാല്‍ ഒരു പ്രവാസി സ്വന്തം പേരില്‍ ഒരു റേഷന്‍ കാര്‍ഡിന് അപേക്ഷിക്കണമെങ്കില്‍ പഞ്ചായത്തില്‍ നിന്നും റെസിടെന്ഷ്യല്‍ പെര്‍മിറ്റ്‌ ആവശ്യമുണ്ട്. അതിനുവേണ്ടി പഞ്ചായത്ത് ഓഫീസില്‍ ചെന്നാല്‍ അവര്‍ ചോദിക്കും. താങ്കള്‍ ലീവില്‍ ആണോ എന്ന്. ആണെന്ന് പറഞ്ഞാല്‍ അതോടെ അപേക്ഷാ ഫോറം തിരിച്ചു തരും. റെസിടെന്ഷ്യല്‍ പെര്‍മിറ്റ്‌ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് ആറു മാസത്തില്‍ കൂടുതല്‍ സ്ഥിരമായി നാട്ടില്‍ ഉണ്ടായിരിക്കണമെന്നാണ് നിയമം. ഒരു പ്രവാസിയുടെ പരമാവതി ലീവ് കാലം ആറു മാസത്തില്‍ താഴെയാണല്ലോ. അപ്പോള്‍ നിയമ പരമായി ഒരു പ്രവാസിക്ക് റേഷന്‍ കാര്‍ഡിന് പോലും അര്‍ഹതയില്ല എന്നിരിക്കെ വോട്ടവകാശം എന്ന ചര്‍ച്ച എന്നും ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമായിരിക്കും. ലേഖകന്‍ ഉയര്‍ത്തിയ ചിന്തകളോട് പൂര്‍ണമായും യോജിക്കുന്നു.

  ReplyDelete
 5. പ്രധാന മന്ത്രിയായാലും
  പ്രവാസി കാര്യമായാലും
  പ്രധിരോധ വകുപ്പായാലും കൊള്ളാം...

  പ്രവാസിയുടെ
  പ്രശ്നങ്ങള്‍ക്ക്
  പ്രതിവിധി കാണഞ്ഞാല്‍
  പ്രശ്നം മൂക്കും!

  പ്രകടനങ്ങളും
  പ്രതിഷേധ്ങ്ങളുമിവിടം
  പ്രകമ്പനം കൊള്ളിക്കും!!

  പ്രപിതാക്കള്‍ നല്‍കിയ
  പ്രചോദനത്തില്‍ നിന്നൊരു
  പ്രവാസീ
  പ്രസ്ഥാനമുണ്ടാകും

  പ്രതീക്ഷയുടെ
  പ്രഭാതത്തിനു വേണ്ടി
  പ്രോജ്ജ്വലിച്ചു നില്‍ക്കും

  പ്രജകളുടെ
  പ്രാണനു വേണ്ടി
  പ്രവര്‍ത്തിക്കും,
  പ്രാര്‍തഥിക്കും.

  പ്രാന്തല്ല കെട്ടോ...
  പ്രാന്തല്ല.

  ReplyDelete
 6. Dear somebody,
  താങ്കളുടെ വികാരം ഉള്‍കൊള്ളുന്നു. വിദേശത്ത് ഇരുന്നു തന്നെ വോട്ടു ചെയ്യുന്ന കാര്യമാണ് ഞാന്‍ ഉദ്ദേശിച്ചത്.
  ഈ 'ഇ യുഗത്തില്‍' വോട്ടു ചെയ്യാന്‍ എന്തിനാണ് നാട്ടില്‍ പോകുന്നത്?. കാര്‍ഡും ഐഡിയും ഉണ്ടെങ്കില്‍ അത് എവിടെയിരുന്നും ആകാമല്ലോ.

  ReplyDelete
 7. പ്രിയ മനാഫ്‌
  പ്രക്കവിത കസറി
  പ്രാശംസകള്‍..

  ReplyDelete
 8. ബഷീര്‍ ജി
  താങ്കള്‍ റേഷന്‍ കാര്‍ഡ്‌നെപ്പറ്റി ഒന്നും പറഞ്ഞില്ല.
  റേഷന്‍ കാര്‍ഡ്‌ ഇല്ലാത്ത ഒരു പാവം പ്രവാസിയാണേ..
  സ്വന്തമായി റേഷന്‍ കാര്‍ഡ്‌ വേണമെങ്കില്‍ പണി വിട്ടു
  നാട്ടില്‍ വന്നു നിന്നോളാനാ ഏമാന്മാര്‍ പറയുന്നത്.

  ReplyDelete
 9. പ്രകടനങ്ങളും
  പ്രതിഷേധ്ങ്ങളുമിവിടം
  പ്രകമ്പനം കൊള്ളിക്കും!!  മനഫെ
  ബുറായ്മാന്‍ ജയില്‍ താങ്കള്‍ കണ്ടിട്ടുണ്ടോ
  ഞാന്‍ കണ്ടിട്ടില്ല. വല്ലാത്ത ചൂടാണവിടെ എന്ന് കേള്‍കുന്നു

  ReplyDelete
 10. അക്ബര്‍
  റേഷന്‍ കാര്‍ഡിന്റെ കാര്യം.. താങ്കള്‍ എഴുതിയത് വായിച്ചിട്ട് കരയണോ ചിരിക്കണോ എന്നറിയില്ല. താങ്കള്‍ എങ്ങനെയെങ്കിലും ഒരു കാര്‍ഡ്‌ സങ്കടിപ്പിച്ചാല്‍ എന്നെയും അറിയിക്കണം. ഞാന്‍ അതിനു വേണ്ടി ശ്രമം തുടങ്ങിയിട്ട് നാല് കൊല്ലവും ഏഴു മാസവും കഴിഞ്ഞു. വഞ്ചി തിരുനക്കരയില്‍ നിന്ന് ഒരടി അനങ്ങിയിട്ടില്ല.

  ReplyDelete
 11. .com@vallikkunnu post impact, pls read http://mathrubhumi.org/news.php?id=22111&cat=1&sub=15&subit=0

  ReplyDelete