
പേരിലെ ഗുലുമാല്..
പന്നിപ്പനി എന്ന് മലയാളത്തില്‍ പറയുമ്പോള്‍ കേള്‍ക്കാനും പറയാനും ഒരു സുഖമുണ്ട്. H1N1 എന്ന് പറയാന്‍ നാവു വടിക്കുന്നവരും വടിക്കാത്തവരും ഒരുപോലെ കുഴയും.. ആരാണാവോ ഈ പേരിട്ടത്?. ഇംഗ്ലീഷില്‍ Pig Flu എന്ന് പറഞ്ഞാല്‍ എത്ര സിമ്പിള്‍ ആയിരുന്നു. പക്ഷെ കൊന്നാലും സായിപ്പ് Swine Flu എന്നെ പറയൂ. Swine എന്നാല്‍ പന്നി എന്ന് ഡിക്ഷ്ണറിയില് അര്‍ത്ഥം കാണുമായിരിക്കും. എന്നാലും Pig എന്ന് പറയുന്നതിന്റെ ഒരു സുഖമുണ്ടോ..
പന്നിയെ തിന്നുന്ന സായിപ്പില്‍ നിന്നാണ് ഈ രോഗം വന്നതെന്നത് മറച്ചു വെക്കാനുള്ള ഒരു കളിയാണോ H1N1 എന്ന ഈ പേര് ?.. ഒരു സി ബി ഐ അന്വേഷണത്തിനു വകുപ്പുണ്ട്. അഭയയും ലാവ്ളിനുമൊന്നും ഈ മണ്ടന്മാര്ക്കു കണ്ടെത്താന്‍ കഴിയില്ല. ഡിക്ഷ്ണറി നോക്കി കളിക്കുന്ന ചെറുകിട പരിപാടികള്‍ അവരെക്കൊണ്ടു പറ്റും. ദുഃഖ വെള്ളിയെ ഗുഡ് ഫ്രൈഡേ എന്നാക്കിയത് പോലെ പലപ്പോഴും വിവരമില്ലാത്ത കളികള്‍ കളിക്കും സായിപ്പ്. ഭാഷ സായിപ്പിന്റെ സ്വന്തം ആണെങ്കിലും അത് ഉപയോഗിക്കുന്ന നമുക്കുമില്ലേ ചില അവകാശങ്ങള്‍ ? H1N1 എന്നതിന് പകരം Pig Flu എന്ന് പറഞ്ഞാല്‍ ആകാശം ഇടിഞ്ഞു വീഴുമോ ?.
nammalum ikkaryathil moshamalaa eg mysoorpack
ReplyDeleteസായിപ്പിന് ചൊറിഞ്ഞാല്‍ "സ്കിന്‍ അരല്ര്ജി".
ReplyDeleteനമുക്കായാല്‍ വരട്ടു ചൊറി. അത്രേ ഉള്ളു വ്യത്യാസം
തറവാടിത്തമുള്ള രോഗങ്ങളുടെയൊക്കെ ഉടമ സായിപ്പാണ്. അതിന്റെയൊന്നും പാറ്റെന്റ് മൂന്നാം കിട രാജ്യങ്ങള്കു നല്‍കിയിട്ടില്ല. അതിനാല്‍ പേരിടാനുള്ള അവകാശവും സായിപ്പിന് തന്നെ. പനി ഇന്നോ നാളെയോ പോകും. പന്നി സായിപ്പിന് പിന്നെയിം വേണ്ടതാണ്. അത് കൊണ്ട് തന്നെയാവാം പനി യുടെ ഫ്രം അഡ്രസ് Pig Flu നു പകരം H1 N1 എന്നൊക്കെ house No. കൊടുത്തത്.
ഉള്ള വൃത്തികേടുകള്‍ എല്ലാം കാണിക്കുന്നതും അതില്‍ നിന്ന് വരുന്ന രോഗംമാനെന്കിലും മത്തെന്തെന്കിലും ആണെങ്കിലും നമ്മളെ പോലുള്ളവര്‍ അനുഭവിക്കും . ഭാഷ അവന്റെ സയിപ്പിന്ന്റെ കുടുംബ സ്വത്തൊന്നും അല്ലല്ലോ . നമ്മള് പന്നി - പനി എന്നെ പറയു . നമ്മുടെ ടി വി കാരോട് പത്ര കാരോടും ഇതൊന്നു പറയണം
ReplyDeleteപന്നിപ്പനി എന്ന പേർ തുടക്കത്തിൽ ഉപയോഗിച്ചിരുന്നു. പക്ഷെ പന്നി ഇറച്ചി കച്ചവടം കുത്തനെ ഇടിയാൻ തുടങ്ങിയപ്പോൾ സായിപ്പ് പന്നീനെ മാറ്റി H1N1 എന്ന പേർ നൽകി.
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteഒരു പക്ഷെ പനിയെ പന്നി എന്ന് വിളിച്ചു ആക്ഷേപ്പിച്ചു എന്നത് ഒഴിവാക്കാന്‍ ഇട്ട പേരായാരിക്കും swine flu !
ReplyDeletenjan thante blog onnu moshtichu vere publish chaithittundu
ReplyDeleteellavarum ariyattenne athinu vendiyaaa
note vachittundu kadappadu basheer vallikkunnu
virodhamillannu karuthunnuuu
റിയാസ്, താങ്കള്‍ കടപ്പാടെന്കിലും വെച്ചു. മറ്റു പലരും സ്വന്തം പേരില്‍ കാച്ചുകയാണ്. എന്റെ പല പോസ്റ്റുകളും ഇമെയില്‍ ഗ്രൂപുകളില്‍ പലരുടെയും പേരില്‍ പാറിക്കളിക്കുന്നുണ്ട്. എവിടെ ചാമ്പിയാലും ഈ ബ്ലോഗിന്റെ ഒരു ലിങ്ക് കൊടുക്കാന്‍ മറക്കരുത്.
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്തരു കൈപ്പള്ളീ, ഈ അണ്ണൻ കാളപെറ്റെന്ന് കേട്ടാലുടനെ കയറെടുക്കുന്ന ടൈപ്പാണന്ന് ഇതുവരെ മനസ്സിലായില്ല അല്ലെ? ഈ ചേട്ടന്റെ പഴയ കുറച്ച് ബ്ലോഗുകളൊക്കെ ഒന്നിർത്തി വായിച്ച് നോക്കിയാ ഐറ്റം ഏതാന്ന് പിടികിട്ടും...;)
ReplyDeleteBecause "pig" or "hog" is impolite than swine.
ReplyDeleteThis comment has been removed by the author.
ReplyDelete"മാദ്ധ്യമത്തെ "മാധ്യമം" അക്കി അച്ചടിച്ചു വില്ക്കുന്നുണ്ടു്."
ReplyDeleteമലയാള ഭാഷയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ലിപി നവീകരണത്തെയും അതിനെ തുടര്‍ന്നുള്ള മാറ്റങ്ങളെയും അറിയില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്. ഇങ്ങിനെ വിഡ്ഢിത്തം വിളമ്പിയാല്‍ വിവരക്കേട് നാലാള് അറിയും. ശ്രീ കണ്ടെശ്വരത്തിന്റെ നിഘണ്ടുവില്‍ നിന്ന് ഭാഷ ഏറെ മുന്നോട്ടു പോയിട്ടുണ്ട് സഖാവേ..
ശ്രീ കണ്ടെശ്വരത്തിന്റെ അല്ല
ReplyDeleteശ്രീ കണ്ഠേശ്വരത്തിന്റെ..:):):):)
ശ്രീ കണ്ടെശ്വരത്തിന്റെ അല്ല
ReplyDeleteശ്രീ കണ്ഠേശ്വരത്തിന്റെ..:):):):)
ശരിയാണ് ചാണക്യന്. എനിക്കും അതറിയാം. ഈ ഗൂഗിള്‍ സ്ക്രീനില്‍ ഒരു പാട് ശ്രമിച്ചു. എങ്ങനെ ടൈപ്പ് ചെയ്താലും "കണ്ടേ" എന്നെ വരുന്നുള്ളൂ.. അവസാനം കിട്ടിയത് വെച്ച് രാജിയായി. താങ്കള്‍ എങ്ങിനെ ഒപ്പിച്ചു?
കീമാൻ ഉപയോഗിക്കൂ....ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കൂ....:)
ReplyDeleteNTha = ണ്ഠ
അത്രേ ഉള്ളൂ....:)
ചാണക്യന് said...
ReplyDeleteശ്രീ കണ്ടെശ്വരത്തിന്റെ അല്ല
ശ്രീ കണ്ഠേശ്വരത്തിന്റെ..:):):):)
August 26, 2009 1:44 PM
ചാണക്യന്
"മാദ്ധ്യമം" "മാധ്യമം" ഇത് രണ്ടും ശെരിയാണോ? അതല്ല "മാധ്യമം" എന്നെഴുതുന്നത് തെറ്റാണോ?
Akbar,
ReplyDeleteമീഡിയ എന്ന അർത്ഥത്തിൽ ‘മാധ്യമം’ എന്നെഴുതുന്നതിൽ തെറ്റില്ലാന്ന് തോന്നുന്നു.
അർ’ദ്ധ’ സർക്കാർ, അ’ദ്ധ്യാ’പകൻ തുടങ്ങിയ സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ‘ദ്ധ’
മാ’ദ്ധ്യ’മ ത്തിനു യോജിക്കില്ല.
ചാണക്യന്
ReplyDeleteThank you for clarification.
This comment has been removed by the author.
ReplyDelete☮ Kaippally കൈപ്പള്ളി ☢,
ReplyDeleteലിങ്കുകൾക്ക് നന്ദി...അതൊക്കെ വായിച്ച് വട്ടായി... എന്തൊരോ എന്തോ..:):):)