
ലോകം മുഴുവന്‍ വിറപ്പിച്ചു നിര്‍ത്തുന്ന ഇവന്മാരുടെ സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത്രയേ ഉള്ളോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. ഞാന്‍ ആലോചിക്കുന്നത് മറ്റൊന്നാണ്. കാളവണ്ടിയുടെ സ്പീഡ് പോലുമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ഇയാള്‍ 2002 ല്‍ സകല പാസ്‌വേഡ്കളും പൊട്ടിച്ച് യൂ എസ് ആര്‍മിയുടെ സൈനിക രഹസ്യങ്ങളിലേക്ക് ഊളിയിട്ടു ഇറങ്ങിയത്. എങ്കില്‍ ബാങ്ക് അക്കൌണ്ടും ക്രെഡിറ്റ്കാര്‍ഡും ടെല്ലറും എന്ന് വേണ്ട സകല ഹൈട്ടെക്കും പോക്കറ്റിലിട്ടു നടക്കുന്ന നമ്മുടെ പാസ്‌വേഡിന്റെയൊക്കെ ഗതിയെന്താവും..? ഈശ്വരോ രക്ഷതി..

അമേരിക്കന്‍ നിയമപ്രകാരം 70 വര്‍ഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണത്രേ ഇയാള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ 43 വയസ്സുള്ള ഇയാളെ അമേരിക്കക്ക് കിട്ടിയാല്‍ 113 വയസ്സ് വരെ ജയിലില്‍ ഇടുമെന്നര്‍ത്ഥം. സംഗതിയുടെ പോക്ക് പന്തിയല്ലെന്ന് കണ്ട കക്ഷിയുടെ അമ്മ സാക്ഷാല്‍ പുളിക്കൊമ്പില്‍ തന്നെ കയറി പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇന്നലെ വിധി വന്ന ഉടനെ തന്നെ അമേരിക്കന്‍ പ്രസിടന്റിനു കമ്പിയടിച്ചു കാത്തിരിക്കുകയാണ് മദാമ്മ. എട്ടും പൊട്ടും തിരിയാത്ത തന്റെ പോന്നു മോനെ (എട്ടു നിലയില്‍ പൊട്ടുന്ന കരിമരുന്നാണെന്നത് വേറെ കാര്യം) ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ട് പോകല്ലേ എന്നാണു അമ്മയുടെ ആവശ്യം. ഇനി കാര്യങ്ങള്‍ ഒബാമ തീരുമാനിക്കും.
ഉള്ളത് പറയാമെങ്കില്‍ ഇവനൊന്നും ജയിലില്‍ കിടക്കെണ്ടവനല്ല.. ആണോ?.. ഏറ്റവും ചുരുങ്ങിയത് ഒരു നോബല്‍ സമ്മാനമെങ്കിലും കൊടുത്ത് ലോകം ആദരിച്ചിരുത്തെണ്ട മുത്താണ്. എന്ത് പറയുന്നു?..