July 20, 2009

കോംപ്ലാന്‍ കൊടുക്കാന്‍ മറക്കല്ലേ..

കോംപ്ലാന്‍ സ്ഥിരമായി കുടിക്കുന്ന കുട്ടികള്‍ക്ക് ഇരട്ടി വളര്‍ച്ചയാണ്.

ഈയിടെ നടത്തിയ ഒരു 'പരീച്ചണത്തില്‍' തെളിഞ്ഞത് കോംപ്ലാന്‍ കുടിക്കുന്ന കുട്ടികള്‍ ഒരു വര്‍ഷത്തിനിടയില്‍ 60 mm ഉയരം വെച്ചപ്പോള്‍ അത് കുടിക്കാത്ത കുട്ടികള്‍ വെറും 30 mm മാത്രമാണ് ഉയരം കൂടിയത് എന്നത്രേ ... (ഇത് ഏത് കൂതറ 'സാസ്ത്രച്ച്ചന്‍' നടത്തിയ പരീക്ഷണമാണ് എന്ന് ചോദിക്കരുത്, ഏഷ്യാനെറ്റില്‍ കണ്ട പരസ്യമാണ്).

ഇന്നത്തെ പല കുള്ളന്മാരും അങ്ങനെ ആയിപ്പോയത് ചെറുപ്പകാലത്ത് കോംപ്ലാന്‍ കിട്ടാതിരുന്നതിന്റെ ഫലമായിട്ടാട്ടാണെന്ന് ഈ സാസ്ത്രച്ച്ചന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. ശ്ശോ.. ഈ കോംപ്ലാന്‍ ഇല്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ?. ആലോചിച്ചിട്ട് തല കറക്കം വരുന്നു. ഡോബര്‍മാന്‍ പോലെ തലയുയര്‍ത്തി നില്‍ക്കുന്ന നമ്മുടെ കുട്ടികള്‍ കൊടിച്ചിപ്പട്ടികളെപ്പോലെ ചുരുണ്ടുണങ്ങുമായിരുന്നു .

കുട്ടിക്കാലത്ത് അമിതാബ് ബച്ചന് രണ്ടു 'ഗപ്പ് ഗോംപ്ലാന്‍' കൊടുക്കാന്‍ അമ്മക്ക് തോന്നിയത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കില്‍ ആമിര്‍ഖാനെപ്പോലെ ബച്ചനും കുള്ളനായേനെ. ബച്ചന്റെ അമ്മ കാണിച്ച ആ വിവേകം എ കെ ആന്റണിയുടെ അമ്മക്ക് ഉണ്ടായിരുന്നെങ്കില്‍ പരേഡിന് സല്യൂട്ട് അടിക്കാന്‍ അദ്ദേഹമിങ്ങനെ കഷ്ടപ്പെടേണ്ടതില്ലായിരുന്നു. മന്ത്രി പോകുന്നിടത്തൊക്കെ വിക്ടറി സ്ടാന്ടുമായി നടക്കേണ്ട ഗതികേട് ഇന്ത്യന്‍ സൈന്യത്തിനും വരില്ലായിരുന്നു.

സോണിയ ഗാന്ധി പ്രിയങ്കക്ക് വേണ്ടത്ര കോംപ്ലാന്‍ കൊടുത്തപ്പോള്‍ രാഹുലിന്റെ കാര്യത്തില്‍ അല്പം പിശുക്കി. കേരള രാഷ്ട്രീയത്തില്‍ നന്നായി കോംപ്ലാന്‍ കുടിച്ചയാള്‍ തലേക്കുന്നില്‍ ബഷീറാണ്. തലവര നന്നായില്ല എന്ന ഒരു ദോഷമേ അദ്ദേഹത്തിനുള്ളൂ .


കുട്ടിക്കാലത്ത് ഇച്ചിരി കോംപ്ലാന്‍ കിട്ടിയത് കൊണ്ട് ഈ എണ്‍പത്തിയാറാം വയസ്സിലും അച്ചുമാമന്‍ തലയുയര്‍ത്തി നെഞ്ച് വിരിച്ച് നടക്കുന്നു. ആ ഭാഗ്യം കിട്ടാത്ത പാവം പിണറായിയണ്ണന്‍ തലയും താഴ്ത്തി കുനിഞ്ഞു നടക്കുന്നു. ചുമലില്‍ അരിച്ചാക്കു കേറ്റിയ പോലുള്ള ആ നടത്തത്തിന്റെ പിന്നിലെ യഥാര്‍ത്ഥ വില്ലന്‍ കോംപ്ലാന്‍ ആണെന്നത് എത്ര പേര്‍ക്ക് അറിയാം?

ഇങ്ങനെ കുള്ളന്‍മാരുടെയും 'നീളന്‍മാരുടെയും' ജീവിക്കുന്ന ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ വേണ്ടത്രയുള്ളപ്പോള്‍ കോംപ്ലാന്‍ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നത് കുട്ടികളോട് കാണിക്കുന്ന കൊടും ചതിയായിരിക്കും.

മാത്രമല്ല ഒരു വര്ഷം കോംപ്ലാന്‍ കൊടുത്താല്‍ ഇത്രയും ഉയരും വെക്കുമെങ്കില്‍ പത്തു വര്ഷം തുടര്‍ച്ചയായി കൊടുത്താലുള്ള സ്ഥിതിയെന്താവും ? ചമ്പതെങ്ങ് പോലെ നമ്മുടെ പുള്ളാര് വളരുന്നത് കണ്ടു മനം കുളിര്‍ക്കാം. മറ്റൊരു ഗുണവുമുണ്ട്.. ഉയരക്കൂടുതല്‍ കാട്ടി കണ്ട അലവലാതികളൊക്കെ ഗിന്നസ്‌ ബുക്കില്‍ കയറുന്നത് തടയാനും സാധിക്കും ..

കോംപ്ലാന്‍ കൊടുക്കാന്‍ മറക്കല്ലേ.

19 comments:

 1. ചെറുപ്പത്തില്‍ ഇച്ചിരി കോംപ്ലാന്‍ എനിക്ക് കിട്ടി, എന്റെ അനിയന് എന്നെക്കാള്‍ കിട്ടി. എന്റെ സുഹൃത്ത്‌ മൂസക്കോയക്ക്‌ മൂന്ന് നേരവും കോംപ്ലാന്‍ ആയിരുന്നു.

  ReplyDelete
 2. ഈ സാധനം കലക്കിയേച്ചു കുടിക്കുന്ന രീതി അറിഞ്ഞിരുന്നേല്‍ ഇച്ചിരി നമ്മടെ പിള്ളേര്‍ക്കും ഇച്ചിരി നമുക്കും അടിക്കാമായിരുന്നു.

  സാധനം കൊളളാമെന്നേ........

  ഈ മൂസക്കൊയേട നമ്പരു കിട്ടിയാ വിളിചേച്ചു ചോദിക്കാമായിരുന്നു.........

  ReplyDelete
 3. പ്രിയ എം ടി മനാഫ്‌
  മൂസകോയ ഇപ്പോള്‍ ജിദ്ദയിലുണ്ട്. പുളിക്കല്‍ സ്വദേശിയാണ്. പണ്ട് മൂന്നു നേരം കോംപ്ലാന്‍ കുടിച്ചതിന്റെ ഗുണം അദ്ദേഹത്തോട് നേരിട്ട് ചോദിച്ചറിയാം. മൊബൈല്‍ നമ്പര്‍ ഈമെയിലില്‍ അയക്കാം.

  ReplyDelete
 4. ജനിച്ച നിമിഷം മുതല്‍ സാമ്രജത്വ കുത്തകകളുടെ ഒരു തുള്ളി വെള്ളവും കുടിക്കാതെ കറകളഞ്ഞ സഖാവ് ആയിട്ടാണ് പിണറായി വളര്‍ന്നത്‌ എന്ന് ഇപ്പോള്‍ മനസ്സിലായില്ലെ. വീ എസ് പണ്ടേ കാലു മാറിയാണ്.

  ReplyDelete
 5. മൂസക്കൊയേട നംബരയക്കുമ്പോ ഇച്ചിരി കോംപ്ലാന്‍ കൂടി അറ്റാച്ച് ചെയ്തേക്കണം.....

  ReplyDelete
 6. ഇച്ചിരി കോം‌‌പ്ലാന്‍ കിട്ടിയിരുന്നെങ്കില്‍.........

  :)

  ReplyDelete
 7. തമാശകള്‍ക്കിടയില്‍ തമാശ ഇല്ലാത്ത ഒരു വിഷയം. ഈ പരസ്യം ഞാനും കണ്ടു.കുറച്ചു പെണ്ണുങ്ങള്‍ സത്യം അറിയാന്‍ മാര്‍ച്ചു ചെയ്തു പോകുന്നതും കോമ്പ്ലാന്‍ കുടിച്ചതാണു അവരുടെ കുട്ടികളുടെ വളര്‍ച്ചക്കു കാരണമെന്നു അവര്‍ തിരിച്ചറിഞ്ഞു നമ്മുടെ കുഞ്ഞുങ്ങള്‍ക്കും കോമ്പ്ലാന്‍ കൊടുക്കാന്‍ ഉപദേശിക്കുന്നതും. നിയമത്തിന്റെ മുമ്പില്‍ ഇല്ലാത്ത കാര്യം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നതിനെ വിശ്വാസ വഞ്ചന എന്നാണു പറയുക. ഈ പരസ്യത്തില്‍ കൂടി അതല്ലേ ചെയ്യുന്നതു. രാമര്‍ കൊണ്ടു വന്ന പച്ചില പെട്റോളിനെ ഓടിച്ചിട്ടു പിടിച്ചതും എയിഡ്സിനു മരുന്നു കൊണ്ട് വന്ന കൊച്ചീക്കാരനെ കോടതിയില്‍ കയറ്റിയതും അടുത്തകാലത്തു നടന്നചില സംഭവങ്ങള്‍. കോമ്പ്ലാന്‍ കൊടുത്താല്‍ ഇരട്ടി വളര്‍ച്ച ഉണ്ടാകും എന്നു പറഞ്ഞു വിശ്വസിപ്പിക്കുന്നതിനെതിരെ ചോദ്യം ചെയ്യാന്‍ ആരും കാണില്ല. കാരണം അതു ആഗോള ഭീമനാണു.

  ReplyDelete
 8. എനിക്കും കുറച്ച്‌ കോപ്‌ളാന്‍ കിട്ടിയിരുന്നെങ്ങില്‍ ഞാനും....

  പരസ്യം ഞാനും പലവട്ടം കണ്ടു.
  കാണുമ്പോഴൊക്കെ എഴുതണമെന്ന്‌ വിചാരിക്കാറുമുണ്ട്‌.

  പരസ്യമാവുമ്പോള്‍ എന്ത്‌ തോന്ന്യാസവുമാവാമല്ലൊ...

  വേറൊരു പരസ്യം കാണുമ്പോഴും നാണം വരുന്നു. സംഗതി ഒരു ജ്വല്ലറി പരസ്യമാണ്‌. ഒരു കൊച്ചുപയ്യന്റെ അശ്ലീല കമന്റാണ്‌ പരസ്യം. കണ്ടിട്ടുണ്ടോ...

  ReplyDelete
 9. എങ്കില്‍ ഗള്ളിവറുടെ ലില്ലിപ്പുട്ടില്‍ ഒരു കോംപ്ലാന്‍ മഴ പെയ്യിച്ചാലോ?

  ReplyDelete
 10. ഒരു വെങ്ങരക്കാരന്‍July 25, 2009 at 11:24 AM

  എനിക്കും എന്‍റെ ഉമ്മ കോമ്പ്ലാന്‍ തന്നിട്ടുണ്ടാവണം
  ആവശ്യത്തിനുള്ള വലിപ്പമോക്കെയുണ്ട്
  ഞങ്ങളുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ കോമ്പ്ലാന്‍ കുടിച്ചദ് ബീരാന്‍ കക്കായ
  ഹമ്മോ എന്തൊരു പോക്കമാ ......
  പറഞ്ഞു കൊട്ടടുതോളം ഈ മൂസക്കൊയയും അത്രത്തോളം വരും

  ഏതായാലും
  എന്‍റെ ഭാര്യ ഞാന്‍ പറയാതെതന്നെ എന്‍റെ മോന് ഇത് കൊടുക്കുന്നെന്നാ
  എനിക്ക് തോന്നുന്നത് അവന്‍ നല്ല വളര്‍ച യാ

  അയ്യോ ഇത് കിട്ടാത്തവരുടെ ഒരു അവസ്ഥ!!!.....

  ReplyDelete
 11. കൂടെ അല്പം ഹോര്‍ലിക്സ്‌ കൂടി കൊടുക്കാന്‍ പറ്റിയാല്‍ ചെമ്പതെങ്ങു പോലെ വളരുന്നവര്‍ക്ക് കാതലും തലയില്‍ 'പുദ്ധി'യും പന പോലെ വളരുമെന്നതിനു ഏഷ്യാനെറ്റിലെ തന്നെ മറ്റൊരു പരസ്യം സാക്ഷിയാണ്. കോമ്പ്ലാന്‍ നല്ല പോലെ കിട്ടിയ ഞങ്ങള്‍ക്ക് ഹോര്‍ലിക്സിന്റെ കുറവുണ്ടായിരുന്നു, ഫലമോ... തല പോയ ചെമ്പതെങ്ങ് പോലെയായി. ഈ പരസ്യങ്ങള്‍ എല്ലാം അന്ന് വന്നിരുന്നെങ്കില്‍...!

  ReplyDelete
 12. എന്റെ കുട്ടികള്‍ എപ്പൊഴും കോമ്പ്ലാന്‍ ആവശ്യപ്പെട്ടിരുന്നു. അതിലൊന്നും ഒരു കാര്യവും ഇല്ല എന്നാണ് ഇന്നുവരെയും ഞാന്‍ അവരോടു പറഞ്ഞിരുന്നത്. വിശ്വസ്തനായ ബഷീര്‍ വള്ളിക്കുന്ന് അനുബവങ്ങളിലുടെ അതിന്റെ ഗുണം പറഞ്ഞപ്പോള്‍ ഇന്നലെ നാട്ടിലേക്ക് വിളിച്ചപോള്‍ ഭാര്യയോടു കോമ്പ്ലാന്‍ വാങ്ങിച്ചു കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്താകും ഫലം എന്നറിയില്ല. ബുദ്ധി ഉണ്ടാക്കുന്ന ഒരു മരുന്നും ഉണ്ടെന്നു കേടിട്ടുന്ദ് . അതിന്റെ പേരും കൂടി ഒന്ന് കിട്ടിയാല്‍ നന്നായിരുന്നു. നിറം വെക്കാന്‍ എപ്പൊഴും ലൈഫ് ബോയ്‌ ഉപയോഗിച്ചിരുന്നു. കുട്ടികള്‍ നിറം വെക്കുന്നുണ്ടോ എന്ന് ഭാര്യയോടു ഇന്നലെ ചോദിച്ചു. അവള്‍ പറഞ്ഞു എന്റെ മനസാ ആ കാശും വെള്ളത്തിലായി എന്നാണ് തോനുന്നദ്. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നും പറഞ്ഞു .

  ReplyDelete
 13. rasheed pengattiriJuly 25, 2009 at 5:45 PM

  എന്റെ കുട്ടികള്‍ എപ്പൊഴും കോമ്പ്ലാന്‍ ആവശ്യപ്പെട്ടിരുന്നു. അതിലൊന്നും ഒരു കാര്യവും ഇല്ല എന്നാണ് ഇന്നുവരെയും ഞാന്‍ അവരോടു പറഞ്ഞിരുന്നത്. വിശ്വസ്തനായ ബഷീര്‍ വള്ളിക്കുന്ന് അനുബവങ്ങളിലുടെ അതിന്റെ ഗുണം പറഞ്ഞപ്പോള്‍ ഇന്നലെ നാട്ടിലേക്ക് വിളിച്ചപോള്‍ ഭാര്യയോടു കോമ്പ്ലാന്‍ വാങ്ങിച്ചു കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. എന്താകും ഫലം എന്നറിയില്ല. ബുദ്ധി ഉണ്ടാക്കുന്ന ഒരു മരുന്നും ഉണ്ടെന്നു കേടിട്ടുന്ദ് . അതിന്റെ പേരും കൂടി ഒന്ന് കിട്ടിയാല്‍ നന്നായിരുന്നു. നിറം വെക്കാന്‍ എപ്പൊഴും ലൈഫ് ബോയ്‌ ഉപയോഗിച്ചിരുന്നു. കുട്ടികള്‍ നിറം വെക്കുന്നുണ്ടോ എന്ന് ഭാര്യയോടു ഇന്നലെ ചോദിച്ചു. അവള്‍ പറഞ്ഞു എന്റെ മനസാ ആ കാശും വെള്ളത്തിലായി എന്നാണ് തോനുന്നദ്. കാക്ക കുളിച്ചാല്‍ കൊക്കാകില്ല എന്നും പറഞ്ഞു .

  ReplyDelete
 14. കൊള്ളാം, എനിക്ക് കോമ്പ്ലാൻ കിട്ടിയില്ല എന്ന ദുഖം മത്രം ബാക്കി

  ReplyDelete
 15. enikku koodi ichiri cmplan kittiyirunnenkil...

  ReplyDelete
 16. ഈ പരസ്യം കാണുമ്പൊള്‍ ഞാനലോചിക്യയിരുന്നു മുഹമ്മെദിക്കന്റെ മക്കള്‍ എത്ര കപ്പ്‌ COMPLAIN കുടിചിട്ടുണ്ടാകും, ഇതിരിയെങ്ങാന്‍ എനിക്കും തന്നിരുന്നെങ്കില്‍ ...............

  ReplyDelete