June 7, 2009

വാഹനങ്ങള്‍ പറന്നേക്കും, വള്ളിക്കുന്നില്‍ സര്‍വകക്ഷി യോഗം.

വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപം കൊടക്കാട് റോഡിനു ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നു. എം എല്‍ എ കുട്ടി അഹമ്മദ്‌ കുട്ടിയുടെ നേതൃത്വത്തില്‍ ഇന്ന് വള്ളിക്കുന്ന് അങ്ങാടിയില്‍ സര്‍വ കക്ഷി യോഗം നടന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും സജീവമായി പങ്കെടുത്തു. റയിലിന് പടിഞ്ഞാറ് വശമുള്ളവര്‍ സ്ഥലം വിട്ടു കൊടുക്കാന്‍ തയ്യാറായാല്‍ എത്രയും പെട്ടെന്ന് അനുമതി ലഭിക്കുവാന്‍ വേണ്ടത് ചെയ്യുമെന്ന് കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌ പറഞ്ഞു. പ്രധാന സ്ഥല ഉടമ കോമത്ത് മുഹമ്മദ്‌ ഹാജി ഗ്രീന്‍ സിഗ്നല്‍ നല്‍കിക്കഴിഞ്ഞു. മിനി ഓവര്‍ ബ്രിഡ്ജ് വരുന്നതോടെ വള്ളിക്കുന്നിന്റെ മുഖച്ച്ചായ മാറുമെന്നും (ബോംബെ നഗരത്തെ പോലെ ആയില്ലെങ്കിലും!! ) വാഹനങ്ങള്‍ തീവണ്ടിക്കു മുകളിലൂടെ പറക്കുമെന്നും

നമുക്ക് പ്രതീക്ഷിക്കാം. ഒന്നും നടക്കാന്‍ പോകുന്നില്ല എന്ന മട്ടില്‍ എല്ലാത്തിനെയും എതിര്‍ത്ത് നടക്കുന്നവര്‍ക്ക് അത് തുടരാം. ( ചുമ്മാ പ്രകോപിപ്പിക്കാനാണേ ..) നിലാവുദിക്കുമ്പോള്‍ കൊടക്കാട് കുന്നില്‍ മുകളില്‍ നിന്നും ഒരു പ്രത്യേക ജീവിയുടെ ശബ്ദം കേള്‍കാറില്ലേ .. അവര്‍ ആ പണി തുടരട്ടെ .. നമുക്ക് മുന്നോട്ട് പോകാം.

ഇപ്പോള്‍ ആര്‍ക്കും സിന്ദാബാദ്‌ വിളിക്കുന്നില്ല. അതല്‍പ്പം കഴിഞ്ഞിട്ടാവാം..

6 comments:

 1. നിലാവുദിക്കുമ്പോള്‍ കൊടക്കാട് കുന്നില്‍ മുകളില്‍ നിന്നും ഒരു പ്രത്യേക ജീവിയുടെ ശബ്ദം കേള്‍കാറില്ലേ .. അവര്‍ ആ പണി തുടരട്ടെ .. നമുക്ക് മുന്നോട്ട് പോകാം.

  ReplyDelete
 2. കഴിഞ്ഞപ്രാവശ്യം തന്നെ പൊന്നാനിയില്‍ നിന്ന് ഇങ്ങോട്ട് പോന്നു.. ഇനി ഇപ്പോ പോവാന്‍ ഇടമില്ല എന്നുറപ്പുള്ളത് കൊണ്ട് ഞാനും പ്രതീക്ഷിക്കുന്നു എന്തെങ്കിലുമൊക്കെ നടക്കും എന്ന്...
  നടന്നില്ലങ്കില്ല് ആ ജിവിയുടെ ശബ്ദം അടുത്ത ഇലക്ഷനില്‍ സാഹിബിന് മുന്നില്‍ കേള്‍ക്കാം...
  ബഷീര്‍ക്കയുടെ ബ്ലോഗില്‍...
  അല്ലേ...

  ReplyDelete
 3. മിനി ഓവര്‍ബ്രിഡ്ജ് എന്ന് പറഞ്ഞു അവസാനം നടപ്പാലം ആവുമോ കിട്ടുക!!!! ഏന്തായാലും ലാഭം
  (മിനി ഓവര്‍ ബ്രിഡ്ജ് എന്ന് ആദ്യമായി കേള്‍ക്കുന്നത് കൊണ്ടുണ്ടായ ഒരു മിനി സംശയം)

  ReplyDelete
 4. ലീഗിനോട്‌ മമതയ്‌ക്ക്‌ അതൃപ്‌തി; അഹമ്മദിനു ചുമതലകള്‍ നല്‍കിയില്ല

  ന്യൂഡല്‍ഹി: അതൃപ്‌തിയുടെയും ശീതസമരത്തിന്റെയും സൂചന നല്‍കിക്കൊണ്ട്‌ റെയില്‍വേമന്ത്രി മമതാബാനര്‍ജി സഹമന്ത്രി ഇ. അഹമ്മദുമായി ഉടക്കിലേക്കു നീങ്ങുന്നു. റെയില്‍വേ വകുപ്പിന്റെ സഹമന്ത്രിസ്ഥാനം ലീഗിനു നല്‍കിയതിലുള്ള അതൃപ്‌തി അവര്‍ തന്റെ അടുത്ത വൃത്തങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്‌. മന്ത്രാലയത്തില്‍ ചാര്‍ജെടുത്തിട്ട്‌ ഒരാഴ്‌ച കഴിഞ്ഞെങ്കിലും സഹമന്ത്രിയായ അഹമ്മദിന്‌ ഇതുവരെ ചുമതലകള്‍ നല്‍കാത്തത്‌ ഈ അതൃപ്‌തിമൂലമാണെന്ന്‌ പറയപ്പെടുന്നു. അതേസമയം, കാബിനറ്റ്‌ മന്ത്രിയുമായി ഒരു പ്രശ്‌നവുമില്ലെന്നും ചുമതലവിഭജനം ഉടനെയുണ്ടാകുമെന്നും ഇ. അഹമ്മദ്‌ പറഞ്ഞു.

  പശ്ചിമബംഗാളില്‍ മുസ്‌ലിം ലീഗ്‌ തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ചിരുന്ന കാര്യം വകുപ്പുവിഭജനത്തിനുശേഷം മമതാ ബാനര്‍ജി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുസ്‌ലിം ലീഗിന്റെ ചിഹ്നത്തില്‍ അഞ്ചിടത്ത്‌ പാര്‍ട്ടിസ്ഥാനാര്‍ഥകള്‍ മത്സരിച്ചിരുന്നു. മമതാ ബാനര്‍ജിയുടെ മണ്ഡലത്തില്‍ അവര്‍ക്കെതിരെയും ലീഗിന്റെ സ്ഥാനാര്‍ഥിയുണ്ടായി. മുസ്‌ലിങ്ങള്‍ക്കിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്‌ അനുകൂലമായ തരംഗം നിലനില്‍ക്കുന്നതിനിടയിലായിരുന്നു ലീഗിന്റെ രംഗപ്രവേശം. നിസ്സാരവോട്ടുകളേ ലഭിച്ചുള്ളൂവെങ്കിലും ലീഗിന്റെ ഈ സമീപനം തെറ്റായിരുന്നുവെന്നാണ്‌ മമതയുടെ നിലപാട്‌. ആ പാര്‍ട്ടിയുടെ പ്രബലനായ നേതാവ്‌ തന്റെ മന്ത്രാലയത്തിലെത്തിയതിനെ അല്‌പം ആശങ്കയോടെയാണത്രേ മമത കാണുന്നത്‌. അടുത്തുതന്നെ ബംഗാളില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പും ചില ഉപതിരഞ്ഞെടുപ്പുകളും നടക്കാനുണ്ട്‌. കൂടുതല്‍ സമയം സ്വന്തം സംസ്ഥാനത്ത്‌ ചെലവഴിക്കാനാണ്‌ മമത ആലോചിക്കുന്നത്‌. അങ്ങനെവരുമ്പോള്‍ പരിചയസമ്പന്നനായ ഇ. അഹമ്മദ്‌ മന്ത്രാലയം കൈയടക്കി കേന്ദ്രസ്ഥാനത്തു വരുമോ എന്ന ആശങ്ക മമതയ്‌ക്കുണ്ട്‌. ബംഗാളില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ ലീഗിന്‌ നുഴഞ്ഞുകയറാന്‍ അഹമ്മദ്‌ തന്റെ മന്ത്രിപദവി ഉപയോഗപ്പെടുത്താനുള്ള സാധ്യതയും മമത കാണുന്നു. അനുഭവസമ്പത്തുന്ന അഹമ്മദ്‌ തന്റെ അഭാവത്തില്‍ പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ മുഖമായി മാറുമെന്നാണ്‌ മമതയുടെ ഭയം.

  അഹമ്മദിനെ മാറ്റണമെന്ന ആവശ്യം മമത ഉന്നയിച്ചിട്ടില്ലെങ്കിലും പ്രണബ്‌ മുഖര്‍ജിയെയും യു.പി.എ.യിലെ ചില നേതാക്കളെയും തന്റെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്‌.

  അതിനിടെ, ബംഗാള്‍ സര്‍ക്കാറിനെതിരെ കേന്ദ്രത്തെക്കൊണ്ട്‌ ശാസന നല്‍കിക്കാനും മമത ശ്രമിക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പിനുശേഷം നടന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ പേരിലാണത്‌. ഇക്കാര്യം അവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവുമായി സംസാരിച്ചുകഴിഞ്ഞു.

  ReplyDelete
 5. nice blog!!! please visit us, thanks^^ (asianworldmusic.blogspot.com)

  ReplyDelete