June 2, 2009

വികസനം വരുന്നു, കുതിരയെപ്പോലെ ..

സര്‍ക്കാര്‍ കാര്യങ്ങള്‍ ചിലപ്പോള്‍ ഒച്ചിനെപ്പോലെ ഇഴയും, മറ്റു ചിലപ്പോള്‍ കുതിരയെപ്പോലെ കുതിചെത്തും.. വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപം ഓവര്‍ ബ്രിഡ്ജ്ന്റെയും ലെവല്‍ ക്രോസ്സിംഗിന്റെയും സാധ്യത പഠിക്കാനായി ഇന്ന് റെയില്‍വേയുടെ ഒരു സംഘമെത്തി.


കേന്ദ്ര റെയില്‍വേ മന്ത്രി ഇ അഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് അവരെത്തിയത് എന്നാണ് കരുതപ്പെടുന്നത്. എന്തൊക്കെയോ കുറിച്ചെടുത്തും അളവെടുത്തും അവര്‍ പോയിട്ടുണ്ട്. എന്ത് റിപ്പോര്‍ട്ടാണോ ആ പഹയന്മാര്‍ മുകളിലേക്ക് കൊടുക്കുന്നത് എന്നറിയില്ല.

ഇത് പോലെ പല അളവുകാരും മുമ്പ് വന്നിട്ടില്ലേ എന്ന് ചോദിച്ചാല്‍ വന്നിട്ടുണ്ട്. ചായയും പഴം പൊരിയുമൊക്കെ ഞങ്ങള്‍ വാങ്ങിച്ചു കൊടുത്തിട്ടുമുണ്ട്. (ചിക്കന്‍ ബിരിയാണിയും സിക്സ്ടി ഫൈവുമൊന്നും ഞങടെ നാട്ടില്‍ കിട്ടാത്തത് കൊണ്ട് വലിയ അതിഥികള്‍ക്ക് ഞങ്ങള്‍ പഴം പൊരിയാണ് കൊടുക്കാറ്.) പക്ഷെ അതിന്റെ കാശ് കളഞ്ഞത് മിച്ചമെന്നല്ലാതെ കാര്യമായി ഒന്നും നടന്നിട്ടില്ല. പക്ഷെ ഇത്തവണ എന്തെങ്കിലും നടക്കുന്ന ലക്ഷണമുണ്ട് എന്ന ഒരു 'തോന്നല്‍ ' ഞങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. എല്ലാവര്ക്കും ഇല്ല കെട്ടോ..

സിന്ദാബാദ്‌ സിന്ദാബാദ്‌..
ഇന്ത്യന്‍ റെയില്‍വേ സിന്ദാബാദ്‌..
ഇ അഹമ്മദ്‌ സിന്ദാബാദ്‌ ..


(ലീഗുകാര്‍ അല്ലാത്തവര്‍ കുതിര കയറാന്‍ വരരുത്.. അല്പം ക്ഷമിക്കുക.. സംഗതി ഒന്നും നടന്നില്ലെങ്കില്‍ മുദ്രാവാക്യം മാറ്റി
വിളിക്കാവുന്നതാണ് ) ശേഷം വെള്ളിത്തിരയില്‍..

7 comments:

 1. പടച്ചവനെ ഈ വികസനങ്ങള്‍ എല്ലാം താങ്ങാന്‍ വള്ളിക്കുന്ന് കാര്‍ക്ക് നീ ശക്തി കൊടുക്കേണമേ
  കൂടാതെ ഈ ആരംഭ ശൂരത്തം അളക്കാന്‍ വന്നവര്‍ക്കും അവരെ പറഞ്ഞയച്ചവര്‍ക്കും അവരെ സ്വീകരിച്ചവര്‍ക്കും അത് ഫോട്ടോ എടുത്തു പ്രയോഗിചവര്‍ക്കും തുടര്‍ന്നും നീ നല്‍കേണമേ, (പരപ്പനങ്ങാടി സ്റ്റേഷന്‍ എങ്ങാനും പൂട്ടിച്ചാല്‍ അവിടുത്തെ ആളുകള്‍ എല്ലാം എവിടെ പോകുമെന്ന് ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല) ഇനി ലെവല്‍ ക്രോസ്സ് വന്നാല്‍ രയിലിന്റെ കിഴക്ക് ഭാഗത്തുള്ള ആളുകളുടെ സ്ഥലം റോഡു വികസനത്തിന്‌ വേണ്ടി കൊടുക്കുമോ ആവോ,

  ReplyDelete
 2. Dear Vallikkunnukar.......

  Very interesting news.
  If at all this materialize (an over-bridge or under-pass) in Vallikkunnu, Mr. Basheer deserves to be named as "MR. VALLIKKUNNU". I hope and pray that Minister E.Ahmed will take-up this long-waited issue seriously.
  All the best wishes.
  Mohammad Ali Chundakkadan.

  ReplyDelete
 3. ഇനി ലെവല്‍ ക്രോസ്സ് വന്നാല്‍ രയിലിന്റെ കിഴക്ക് ഭാഗത്തുള്ള ആളുകളുടെ സ്ഥലം റോഡു വികസനത്തിന്‌ വേണ്ടി കൊടുക്കുമോ ആവോ,

  ReplyDelete
 4. അച്ചായാ...
  കുതിരയെ കുരുക്കിട്ടു പിടിച്ചോണം...
  ചുമ്മാ ഓടിക്കളയുന്ന കൂട്ടത്തിലാന്നേ......

  ReplyDelete
 5. "..സംഗതി ഒന്നും നടന്നില്ലെങ്കില്‍ മുദ്രാവാക്യം മാറ്റി വിളിക്കാവുന്നതാണ്.."

  :):)

  ReplyDelete
 6. പുതുതായി ഒന്നും വന്നില്ലേലും ഉള്ളത് പോവാതിരുന്നാല്‍ മതി.

  ReplyDelete
 7. ലീഗിനോട്‌ മമതയ്‌ക്ക്‌ അതൃപ്‌തി; അഹമ്മദിനു ചുമതലകള്‍ നല്‍കിയില്ല

  ന്യൂഡല്‍ഹി: അതൃപ്‌തിയുടെയും ശീതസമരത്തിന്റെയും സൂചന നല്‍കിക്കൊണ്ട്‌ റെയില്‍വേമന്ത്രി മമതാബാനര്‍ജി സഹമന്ത്രി ഇ. അഹമ്മദുമായി ഉടക്കിലേക്കു നീങ്ങുന്നു. റെയില്‍വേ വകുപ്പിന്റെ സഹമന്ത്രിസ്ഥാനം ലീഗിനു നല്‍കിയതിലുള്ള അതൃപ്‌തി അവര്‍ തന്റെ അടുത്ത വൃത്തങ്ങളെ അറിയിച്ചിട്ടുണ്ടെന്നാണറിയുന്നത്‌. മന്ത്രാലയത്തില്‍ ചാര്‍ജെടുത്തിട്ട്‌ ഒരാഴ്‌ച കഴിഞ്ഞെങ്കിലും സഹമന്ത്രിയായ അഹമ്മദിന്‌ ഇതുവരെ ചുമതലകള്‍ നല്‍കാത്തത്‌ ഈ അതൃപ്‌തിമൂലമാണെന്ന്‌ പറയപ്പെടുന്നു. അതേസമയം, കാബിനറ്റ്‌ മന്ത്രിയുമായി ഒരു പ്രശ്‌നവുമില്ലെന്നും ചുമതലവിഭജനം ഉടനെയുണ്ടാകുമെന്നും ഇ. അഹമ്മദ്‌ പറഞ്ഞു.

  പശ്ചിമബംഗാളില്‍ മുസ്‌ലിം ലീഗ്‌ തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിച്ചിരുന്ന കാര്യം വകുപ്പുവിഭജനത്തിനുശേഷം മമതാ ബാനര്‍ജി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുസ്‌ലിം ലീഗിന്റെ ചിഹ്നത്തില്‍ അഞ്ചിടത്ത്‌ പാര്‍ട്ടിസ്ഥാനാര്‍ഥകള്‍ മത്സരിച്ചിരുന്നു. മമതാ ബാനര്‍ജിയുടെ മണ്ഡലത്തില്‍ അവര്‍ക്കെതിരെയും ലീഗിന്റെ സ്ഥാനാര്‍ഥിയുണ്ടായി. മുസ്‌ലിങ്ങള്‍ക്കിടയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്‌ അനുകൂലമായ തരംഗം നിലനില്‍ക്കുന്നതിനിടയിലായിരുന്നു ലീഗിന്റെ രംഗപ്രവേശം. നിസ്സാരവോട്ടുകളേ ലഭിച്ചുള്ളൂവെങ്കിലും ലീഗിന്റെ ഈ സമീപനം തെറ്റായിരുന്നുവെന്നാണ്‌ മമതയുടെ നിലപാട്‌. ആ പാര്‍ട്ടിയുടെ പ്രബലനായ നേതാവ്‌ തന്റെ മന്ത്രാലയത്തിലെത്തിയതിനെ അല്‌പം ആശങ്കയോടെയാണത്രേ മമത കാണുന്നത്‌. അടുത്തുതന്നെ ബംഗാളില്‍ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പും ചില ഉപതിരഞ്ഞെടുപ്പുകളും നടക്കാനുണ്ട്‌. കൂടുതല്‍ സമയം സ്വന്തം സംസ്ഥാനത്ത്‌ ചെലവഴിക്കാനാണ്‌ മമത ആലോചിക്കുന്നത്‌. അങ്ങനെവരുമ്പോള്‍ പരിചയസമ്പന്നനായ ഇ. അഹമ്മദ്‌ മന്ത്രാലയം കൈയടക്കി കേന്ദ്രസ്ഥാനത്തു വരുമോ എന്ന ആശങ്ക മമതയ്‌ക്കുണ്ട്‌. ബംഗാളില്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ ലീഗിന്‌ നുഴഞ്ഞുകയറാന്‍ അഹമ്മദ്‌ തന്റെ മന്ത്രിപദവി ഉപയോഗപ്പെടുത്താനുള്ള സാധ്യതയും മമത കാണുന്നു. അനുഭവസമ്പത്തുന്ന അഹമ്മദ്‌ തന്റെ അഭാവത്തില്‍ പാര്‍ലമെന്റില്‍ റെയില്‍വേ മന്ത്രാലയത്തിന്റെ മുഖമായി മാറുമെന്നാണ്‌ മമതയുടെ ഭയം.

  അഹമ്മദിനെ മാറ്റണമെന്ന ആവശ്യം മമത ഉന്നയിച്ചിട്ടില്ലെങ്കിലും പ്രണബ്‌ മുഖര്‍ജിയെയും യു.പി.എ.യിലെ ചില നേതാക്കളെയും തന്റെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്‌.

  അതിനിടെ, ബംഗാള്‍ സര്‍ക്കാറിനെതിരെ കേന്ദ്രത്തെക്കൊണ്ട്‌ ശാസന നല്‍കിക്കാനും മമത ശ്രമിക്കുന്നുണ്ട്‌. തിരഞ്ഞെടുപ്പിനുശേഷം നടന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ പേരിലാണത്‌. ഇക്കാര്യം അവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരവുമായി സംസാരിച്ചുകഴിഞ്ഞു.

  ReplyDelete