May 30, 2009

ഇ അഹമ്മദും വള്ളിക്കുന്നുകാരുടെ പ്രതീക്ഷകളും ..

റെയില്‍വേ സഹമന്ത്രിയായി ഇ അഹമ്മദ്‌ സ്ഥാനമേറ്റതോടെ ഞങ്ങള്‍ വള്ളിക്കുന്നുകാരുടെ സ്വപ്നങള്‍ക്ക് വീണ്ടും ചിറകു മുളക്കുകയാണ്. പണ്ട് ഒരുപാട് തവണ ഇത് പോലെ ചിറകു മുളച്ചതാണ്‌. പക്ഷെ ആ ചിറകെല്ലാം കരിഞ്ഞുണങ്ങിപ്പോയി.

വള്ളിക്കുന്ന് റെയില്‍വേ
സ്റ്റേഷഷന്റെ ഇപ്പൊഴത്തെ അവസ്ഥ കണ്ടാല്‍ സഖാവ് പിണറായി പോലും കരഞ്ഞു പോകും. വെല്ലസ്ലി സായിപ്പിന്റെ കാലത്ത് പണിത കക്കൂസും പൊട്ടിപ്പൊളിഞ്ഞ ബെഞ്ചുകളും എന്ന് വേണ്ട എത്ര കടുത്ത ഹൃദയമുള്ളയാളും കരഞ്ഞു പോകുന്ന അത്ര ദയനീയമാണ് അവസ്ഥ. അഹമ്മദ്‌ സാഹിബില്‍ ഞങള്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. വിദേശ കാര്യം കൈകാര്യം ചെയ്യുന്ന കാലത്ത് എക്സിക്കൂട്ടീവ് എക്സ്പ്രെസ്സിനു വള്ളിക്കുന്നില്‍ സ്റ്റോപ്പ്‌ അനുവദിക്കുവാന്‍ അദ്ദേഹം ഏറെ സഹായിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തില്‍ പെട്ട (മലപ്പുറം)
കോഴിക്കോട് - ഷൊര്‍ണൂര്‍ ലൈനിലുള്ള ഏക റെയില്‍വേ സ്റ്റേഷന്‍ ആണ് വള്ളിക്കുന്ന് എന്നത് ഞങ്ങളെ വല്ലാതെ കോരിത്തരിപ്പിക്കുന്നുണ്ട്.

ദുരാഗ്രഹങ്ങളൊന്നും ഞങ്ങള്‍ക്കില്ല. കാലിക്കറ്റ് യുനിവേഴ് സിറ്റിയോട് ഏറ്റവും അടുത്ത സ്റ്റേഷന്‍ ആയതിനാല്‍ കഴിയുന്നത്ര വണ്ടികള്‍ ഇവിടെ നിര്‍ത്തുക. അത് ഞങ്ങള്‍ നാട്ടുകാരുടെ മാത്രം സൌകര്യത്തിനു വേണ്ടിയല്ല. മലബാര്‍ മേഖലയിലെ പഠിപ്പും പത്രാസുമുള്ള എല്ലാ പിള്ളേരുടെയും സൌകര്യത്തിനാണ്.

പിന്നെ ഒരു ചെറിയ ലെവല്‍ ക്രോസ്. അണ്ടര്‍ ബ്രിഡ്ജ് ആയാല്‍ വളരെ സൗകര്യം. മാതാപ്പുഴക്ക്‌ ഒരു ചെറിയ പാലം..
മതി, ഇത്രയും മതി .. ഇതോടെ വള്ളിക്കുന്ന് സ്റ്റേഷനില്‍ ഇറങ്ങിയാല്‍ കണ്ണ് ചിമ്മി തുറക്കുന്ന നേരം കൊണ്ട് യുനിവേഴ് സിറ്റിയുടെ ഗൈറ്റില്‍ എത്തും..

അത്യാഗ്രഹമാണെന്ന് മാത്രം പറയരുത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പോലെ നല്ല കുറച്ചു ബെഞ്ചുകള്‍, മിനുങ്ങുന്ന ടൈല്‍സ്, സുച്ചിട്ടാല്‍ കത്തുന്ന ഏതാനും ബള്‍ബുകള്‍, പിന്നെ സ്റ്റേഷന്‍ മാസ്ടരുടെ റൂമില്‍ ഒരു നല്ല കസേര..
കഴിഞ്ഞു ..
ഇത്രയും തന്നാല്‍ അഹമ്മദ്‌ സാഹിബിനു തന്നെ അടുത്ത തവണയും ഞങ്ങള്‍ വോട്ടു ചെയ്യും.പിന്നെ, ബുദ്ധിമുട്ടില്ലെങ്കില്‍ റെയില്‍വേ സ്റ്റേഷന്റെ പിറകിലെ റോഡൊന്നു ടാര്‍ ചെയ്യണം. കൊങ്ങന്‍ കുളം ബസാറ് വരെയെങ്കിലും സ്ട്രീറ്റ് ലൈറ്റ് കിട്ടിയാല്‍ വളരെ നന്നായി. ഇതൊക്കെ കേരള സര്‍ക്കാരിന്റെ പണിയല്ലേ എന്ന് മാത്രം പറയരുത്. അച്ചു മാമന്റെ പിറകെ നടന്നു ഞങ്ങടെ കാലു കുഴഞ്ഞു. തമ്മില്‍ തല്ലു കഴിഞ്ഞു അവരൊന്നു നേരെയാകുമ്പൊഴെക്കു കൊല്ലം അഞ്ചു കഴിയും.

പ്രിയ അഹമ്മദ്‌ സാഹിബ്‌, ഞങ്ങളുടെ പ്രതീക്ഷ ഇനി അങ്ങയില്‍ മാത്രമാണ്. അത് കൂടി അസ്തമിച്ചാല്‍ ഞങ്ങള്‍ വള്ളിക്കുന്നുകാരുടെ ഗതി അബ്ദുന്നാസര്‍ മഅദനിയെക്കാള്‍ മോശമാവും.


രാജകുമാരനെ പോലെ അങ്ങ് ഒരു ദിവസം വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുന്നതും ഞങ്ങള്‍ എല്ലാവരും കൂടി അങ്ങയെ എടുത്തു പൊക്കി ആകാശത്തോളം ഉയര്‍ത്തുന്നതും സ്വപ്നം കണ്ടു ആശംസകളുടെ ഒരായിരം പൂചെണ്ടുകളോടെ ..

(ലോക്സഭയുടെ സൈറ്റില്‍ കണ്ട അഹമ്മദ്‌ സാഹിബിന്‍റെ ഇമെയില്‍ വിലാസത്തില്‍ eahmed@sansad.nic.in ഇത് അയച്ചു കൊടുത്തിട്ടുണ്ട്‌. കാണുമോ ആവോ ?)

11 comments:

 1. thankalude prateekshakal njankalum nenjettunnu, EXECUTIVINU STOP KITTAN ELECTION VARE KAATHU NILKKENDI VANNA NAMUKKU ADUTHA ELECTION VARUMBOZHENGILUM ENHTENKILUM KITTUM ENNU KARUTHAM, PINNE NAMMUDE NAATIL PANAKKAR KURAAYATHU KONDU AHAMMED SAAHIBINTE PARTYKKAAR ENTHENKILUM THANNAALAAYI,

  ReplyDelete
 2. ബഷീര്ക,
  തങ്ങള്‍ വീണ്ടും സ്കോര്‍ ചെയ്തിരിക്കുന്നു. പോയാല്‍ ഒരു ഇമെയില്‍, കിട്ടിയാലോ...

  വള്ളികുന്നുകാരെ പോലെ ആഹ്മെദ്‌ സാഹിബിനെ ചുറ്റിപറ്റി എല്ലാവരും സ്വപ്‌നങ്ങള്‍ നെയ്യുന്നുണ്ട്. പുലരാന്‍ പ്രാര്‍ത്ഥിക്കാം..താങ്കളുടെ ബ്ലോഗിലുടെ ജനോപകാരപ്രദമായ കാര്യങ്ങള്‍ കാണുന്നതിലുള്ള സന്തോഷം മറച്ചു വെക്കുന്നില്ല.

  സ്വന്തം
  സലിം

  ReplyDelete
 3. രാജ്യത്തിലേക്കു വളരെയേറെ വിദേശ്യ നാണ്യം എത്തിക്കുന്ന നമ്മുടെ കൊച്ചു കേരളം റെയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ എന്നും വളരെ വൈകിയോടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണെന്നു പറയാതെ വയ്യ. ഇ അഹമെദ് സാഹിബിന്റെ പുതിയ നേതൃത്വതം ഈ പരാതി മാറ്റാനാവുമെന്നു നമുക്കു പ്രതീക്ഷിക്കാം?

  മുജീബ് റഹ്‌മാന്‍ പാറോപ്പടി
  ഷാര്‍ജ

  ReplyDelete
 4. പ്രിയ വള്ളിക്കുന്നുകാരാ,

  മന്ത്രിപണി ഒപ്പിക്കാൻ ഓടി നടക്കുന്നതിനിടയിൽ, നിന്റെ മെയിൽ വണ്ടി വന്നത്‌ ഞാൻ അറിയാൻ വൈകി. ഇത്‌ വായിച്ചിട്ട്‌ എനിക്കാകെ കുളിര്‌ കോര്‌ണ്‌. വള്ളിക്കുന്ന് എന്റെ മണ്ഡലത്തിലാണെന്നത്‌ എനിക്ക്‌ പുതിയ അറിവാ ട്ടോ.

  റെയിൽവെ സ്റ്റേഷനില്ലാത്ത മണ്ഡലമാണ്‌ ഞമ്മളത്‌ന്ന് പറഞ്ഞി നടക്കാൻ എനിക്കും പൂതിയുണ്ട്‌. അതെങ്ങനെ സാധിക്കും എന്നാണ്‌ എന്റെ ഇപ്പോഴത്തെ ചിന്ത.

  വളരെ ഗുരുതരവും, റെയിൽവെ ബജറ്റിനെ തകിടം മറിക്കുന്നതുമായ, ഒന്നര ഡസൻ ആഗ്രഹങ്ങളെക്കാൾ നല്ലത്‌, ആ സ്റ്റേഷൻ അടച്ച്‌പൂട്ടി എന്റെ ഒരാഗ്രഹം, ഒരെഒരാഗ്രഹം നടത്തുന്നതല്ലെ.

  ഒരു അണ്ടർ ബ്രിഡ്ജോ, ഒവർ ബ്രിഡ്ജോ പണിയാൻ വല്ല്യ പണിയോന്നുമില്ലെന്ന് കരുതരുത്‌. കരാറുകാരൻ ഞമ്മളെ ആളാവണം. ഞമ്മക്ക്‌ വല്ലതും കിട്ടണം. അങ്ങനെ ഒരാൾ മലപ്പുറത്ത്‌ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ???

  കണ്ണുര്‌ന്ന് ബീവിനീം കൂട്ടി മദ്രാസ്‌ക്ക്‌ പോകുബോൾ, എങ്ങനെ വള്ളിക്കുന്ന് കണാതിരിക്കാം എന്നണ്‌ ഞാൻ അലോചിക്കുന്നത്‌.

  ഞാനിപ്പോ, സാധരണകാരായ ജനങ്ങളുടെ പ്രശ്നം പരിഹരിക്കുവാൻ, ദുബൈ വരെ ഒരു ട്രാക്കുണ്ടാക്കുവാനുള്ള ശ്രമത്തിലാണ്‌, മോന്റെ ബിസിനസ്സ്‌ അവിടെയണല്ലോ, ചുരുങ്ങിയ ചിലവിൽ അവന്‌ എന്നെ വന്ന് കണണമല്ലോ?.

  രാജകുമാരനെ പോലെ, എന്നെ നിങ്ങൾ പൊക്കിയത്‌കൊണ്ടാണ്‌, തോൽക്കും എന്ന് പേടിച്ച്‌, ഞാൻ പൊന്നാനിന്ന് മലപ്പുറത്തേക്ക്‌ ചാടിയത്‌. ഇനിയും എന്നെ പൊക്കാൻ അഗ്രഹമുണ്ടെങ്കിൽ, മോൻ വെയ്റ്റ്‌ട്ടാ, ഒരഞ്ച്‌കൊല്ലം കഴിഞ്ഞ്‌ ഞാൻ വീണ്ടും വരും. രാജകുമാരനെ പോലെ, അന്നും ഞാൻ വിളിച്ച്‌ പറയും, ഞാൻ ജയിച്ചാൽ വള്ളിക്കുന്ന് റെയിൽവെ സ്റ്റേഷൻ ഞാൻ ഹെടെക്ക്‌ ആക്കുമെന്ന്, അത്‌ കേട്ട്‌, പിന്നെം നിങ്ങൾ വോട്ട്‌ ചെയ്യും കോണിക്ക്‌ തന്നെ.

  ഇത്തിരി തെരക്കുണ്ട്‌ മോനെ, സോണിയാജിടെ ടോയ്‌ലറ്റ്‌ ആദ്യം നന്നാകണം. പിന്നെ മമതാജിക്ക്‌ ഒരു ടോയ്‌ലറ്റ്‌ പണിയണം. ഇതോക്കെ കഴിഞ്ഞിട്ട്‌ എനിക്ക്‌ വല്ല റെസ്റ്റും പടച്ചോൻ തന്നാൽ, ഞാൻ വള്ളിക്കുന്നിൽ ഒരു ടോയ്‌ലറ്റ്‌ പണിയും. തീർച്ച.

  ഇഞ്ഞി ഞമ്മക്ക്‌ ഒരഞ്ച്‌കൊല്ലം കഴിഞ്ഞിട്ട്‌ കാണാം.

  ReplyDelete
 5. ഇത് അല്പം അത്യാഗ്രഹം ആയില്ലേ എന്നൊരു സംശയം !!!...
  പിന്നെന്തന്നറിയോ ഇത്രയെങ്ങിലും ആഗ്രഹിചാലെ ഒരു കക്കുസെങ്കിലും കിട്ടു .....

  ഒരു പാവം വേങ്ങരക്കാരന്‍

  ReplyDelete
 6. വള്ളിക്കുന്നുകാരുടെ സ്വപ്‌നങ്ങള്‍ പുലരെട്ടെ. സ്ഥാനമേല്കാന്‍ മന്ത്രി പുറപ്പെട്ട ട്രെയിന്‍ ഡല്‍ഹിയില്‍ എത്തും മുമ്പ് മത്രിയുടെ മേശപ്പുറത്തു വള്ളിക്കുന്നുകാരുടെ നിവേദനം റെഡി. ഓടുന്ന ട്രെയിനിനു ഒരു മുഴം അല്ല ഒരു കിലോമീറ്റര്‍ മുമ്പേ എറിയണമെന്നാണ് വള്ളിക്കുന്നുകാരുടെ ഭാഷ്യം . കൊണ്ടില്ലെന്കില്‍ പോട്ടെ, ഒരു നഷ്ട്ടവും ഇല്ല. കൊണ്ടാല്‍ പണ്ട് ലാലുവിന് “കൊടുത്ത കൈ” എടുത്തു അഹമ്മദ്‌ സാഹിബിനു കൊടുക്കും.
  വള്ളിക്കുന്നുകാരെ കണ്ടാല്‍ “നില്കാനല്ല പകരം കൂകി പായാനാണ് തോന്നുക” എന്ന് ട്രെയിനുകള്‍ പറയാന്‍ ഇടയില്ല. അതിനാല്‍ ചില ട്രൈനുകള്‍കെ
  ങ്കിലും മൂക്ക് കയര്‍ പിടിപ്പിക്കാന്‍ മന്ത്രി ഉത്സാഹിക്കുമെന്നു നമുക്കാശികാം. ഒപ്പം വെല്ലസ്ലി സായിപ്പ് പണിതു കൊടുത്ത കാലൊടിഞ്ഞ സിമണ്ട് ബന്ചിലീരുന്നു വള്ളിക്കുന്നുകാര്‍ ഇനിയും കൊടക്കാട് കുന്നോളം ഉയരത്തില്‍ സ്വപ്‌നങ്ങള്‍ കാണില്ലന്നും. മന്ത്രിക്കു വേറെയും പലതും ചെയ്യാനുണ്ടല്ലോ.
  എല്ലാ ആശംസകളും നെരുന്നു.
  Akbar

  ReplyDelete
 7. അദ്ദേഹത്തിനു ചെയ്യാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം..

  ReplyDelete
 8. ബീഹാറികള്‍ നേടിയതും മലയാളികള്‍ കരയുന്നതും
  ഒരൊറ്റ ദിവസം കൊണ്ട് ഉരുക്കുവനിതയെന്നു അവകാശപെടുന്ന മമതയെകൊണ്ട് തീരുമാനമെടുപ്പിക്കാന്‍ വിവരവും വിദ്യഭ്യസവുമില്ലാത്ത ബീഹാറികള്‍ക്ക് കഴിഞ്ഞെങ്കില്‍ എല്ലാം തികഞ്ഞെവരെന്നു സ്വയം തീരുമാനിച്ചു മസില് പിടിക്കുന്ന മലയാളിക്കു എവിടെയാണ് പിഴച്ചത്, ബീഹാറികളെ വേണ്ടാത്ത തീവണ്ടി ബീഹരികള്‍ക്ക് വേണ്ട എന്ന് അവര്‍ തീരുമാനിച്ചു, അവര്‍ അതങ്ങ് കത്തിച്ചു, ഫലം എന്തായി ഒരു ദിവസം കൊണ്ട് തീവണ്ടിക്കു ബീഹാറിനെ വേണം എന്നായി, പിന്നെ ഇ അഹമ്മെതിനു മമതയുടെ കയ്യില്‍ നിന്ന് കിട്ടിയിട്ട് വേണം നമുക്ക് തരാന്‍, ജനാതിപത്യത്തിന്റെ ശ്രീ കൊവിലായി അറിയപ്പെടുന്ന ഇന്ത്യന്‍ പാര്‍ലിമെന്റില്‍ സ്പീകരുടെ മുഖത്തേക്ക് രാജികത്ത് വലിച്ചെറിഞ്ഞ അവര്‍ വീണ്ടും പാര്ലെമെന്ടു കണ്ടത് ഇന്ത്യന്‍ ജനാതിപത്യത്തിന്റെ ഏറ്റവും വലിയ പരാജയമാണ്, അത് കൊണ്ട് മമതയുടെ കയ്യില്‍ നിന്നും എന്തെങ്കിലും കിട്ടി അഹമ്മദ്‌ സാഹിബ്‌ എന്തെങ്കിലും കൊണ്ട് വന്നാല്‍,
  സ്വപ്നം കാണാന്‍ ആര്‍കും ചിലവില്ലല്ലോ!

  ഇനി ആ ട്രെയിന്‍ കത്തിക്കല്‍ എങ്ങാനും കേരളത്തില്‍ ആയിരുന്നെങ്ങില്‍ നമ്മുടെ
  നഷ്ട കണക്കുകളും മറ്റും തിരക്കി നമ്മുടെ ചാനലുകാര്‍ കഷ്ടപ്പെട്ടേനെ, കൌണ്ടര്‍ പോയിന്റില്‍ ഷാനി പ്രഭാകരന് പിടിപ്പതു പണ്യാകുമായിരുന്നു, ഒരുദിവസം മുഴുവന്‍ ലോകം മുഴുവന്‍ അത് കാണുകയും വേണ്ടി വരും, ബീഹാറികള്‍ കത്തിച്ചപ്പോള്‍ അത് വാര്‍ത്തയിലെ ഒരു ക്ലിപ്പിംഗ് മാത്രംമായി ഒതുങ്ങി
  കൂടാതെ കൊടിയുടെയും മറ്റും നിറം നോക്കി പലരും പലവിധത്തില്‍ പടച്ചു വിടുന്ന വാര്‍ത്തകളും കണ്ടു സഹിക്കേണ്ടി വന്നേനെ,
  ആദ്യം നമുക്ക് വേണ്ടത് കൂടായ്മയാണ് അത് വള്ളിക്കുന്ന് കാര്‍ ലോകത്തിനു മുമ്പ്‌ ഒരുപാട് പ്രാവശ്യം കാണിച്ചു കൊടുത്തതാണ്, അല്ലാതെ പാര്‍ട്ടി നോക്കിയും മതം നോക്കിയും കാര്യങ്ങള്‍ തീരുമാനിക്കുന്ന ആളുകളുടെ ഓശാരം അല്ല,

  ReplyDelete
 9. കൊക്ക് എത്ര കുളം കണ്ടതാ.......

  ReplyDelete
 10. പെരിന്തല്‍മണ്ണയിലും റെയില്വെയുണ്ട് സുഹ്ര്ത്തെ

  ReplyDelete
 11. dear Basheer, I deeply appreciate ur social commitment.

  ReplyDelete