May 26, 2009

ഇവര്‍ നക്ഷത്രങ്ങള്‍..

സമ്മേളനങ്ങളും മുദ്രാവാക്യം വിളികളും കൊണ്ട് പൊറുതി മുട്ടിയവരാണ് നാം. റോഡുകളും വാഹനങ്ങളും ബ്ലോക്ക്‌ ചെയ്ത് അര്‍ത്ഥശൂന്യമായ ആള്‍കൂട്ടങ്ങളായി മാറുന്ന 'മഹാ സമ്മേളനങ്ങള്‍' നമ്മുടെ സാംസ്കാരിക ജീവിതത്തിന്റെ നിറം കെടുത്താറുണ്ട്.

കോഴിക്കോട്ട്‌ ഇക്കഴിഞ്ഞ ദിവസം തീര്‍ത്തും വ്യത്യസ്തമായ ഒരു സമ്മേളനം നടന്നു. കൊടികളും മുദ്രാവാക്യങ്ങളും ഇല്ലാത്ത വേറിട്ട ഒരു സംഗമം. ബധിരരും മൂകരുമായ ആയിരത്തോളം പേര്‍ ഒത്തുകൂടിയ ചൈതന്യ ധന്യമായ ഒരു പകല്‍. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ച ദിവസം.

'ഞാന്‍ ഒറ്റയ്ക്കല്ല, എന്നോടൊപ്പം ഒരുപാട് പേരുണ്ട് 'എന്ന് അവരില്‍ ഓരോരുത്തരും തിരിച്ചറിഞ്ഞ നാള്‍.. ഈ 'മിണ്ടാപ്രാണി'കളുടെ സംഗമം സംഘടിപ്പിച്ച ഐ എസ് എം പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം..

സാമൂഹ്യ പ്രവര്‍ത്തനമെന്നത് സ്റ്റേജില്‍ കയറി അട്ടഹാസം മുഴക്കുന്ന ഒരു 'അലമ്പ് 'ഏര്‍പ്പാട് മാത്രമല്ലെന്ന് ഓര്‍മ്മപ്പെടുത്തുവാന്‍ വല്ലപ്പോഴും ഒരിക്കല്‍ ഇങ്ങനെയൊക്കെ ചിലത് നടന്നേ പറ്റൂ.

4 comments:

 1. ...മുഖ്യ ധാരയില്‍ നിന്നും ബോധപൂര്‍വ്വം മാറ്റി നിറുത്തപ്പെട്ടവര്ക്ക് ഒരു മുന്നേറ്റം...

  ReplyDelete
 2. നന്ദി ഈ പോസ്റ്റിന്‌.... ഈ മാധ്യമത്തെ ശക്തമായി പ്രതികരിക്കാനുള്ള ആയുധമാക്കിയതിന്‌.

  ReplyDelete
 3. Silence is the sound of rest
  The only sound that sound best
  While other sounds cause burst
  Its something without blunt

  ISM done a good job
  Vallikkunnu.com also.....

  Congrats
  mt manaf

  ReplyDelete
 4. ചാനലുകളുടെ ഹൈടെക്‌ സ്റ്റുഡിയോകളിലിരുന്നു അധര വ്യായാമം നടത്തുന്ന മൂല്യവും മൂല്യ ച്യുതിയും തിരിച്ചറിയാത്ത അഭിനവ സാഹിത്യ സാമൂഹ്യ വായാടികളെയൊന്നും ഇത്തരം കര്‍മ വേദികളില്‍ സാധാരണ കാണാറില്ല. ഫെമിനിസ സ്ത്രീവിമോചന കപട നാടകങ്ങളുടെ മറവില്‍ സ്ത്രീയുവത്വം "രാത്രി സ്വന്തമാക്കല്‍" വരെ എത്തി നിലക്കുമ്പോള്‍ ഇത്തരം ആഭാസങ്ങളെ പുകൈത്തി കയ്യടി നേടാനല്ലാതെ ദിശാ ബോധമില്ലാത്ത അധമ വിപ്ലവത്തെ ഒരു സാംസ്കാരിക നായകനും വിമര്‍ശിച്ചു കാണാറില്ല. ഈ ഭീരുക്കളെ നമുക്ക് കൈവിടാം പകരം സ്നേത്തിണ്ടേ കാരുന്യതിണ്ടേ ഒലിവിളകള്‍ കൈമാറി സഹ ജീവികള്‍കു സാന്ത്വനമായി ഇത്തരം സംരംഭങ്ങളില്‍ പങ്കാളികളാകാം. അങ്ങിനെ മനുഷ്യരായിതീരാം കാരണം നല്ല ചിന്തകരുടെ വാക്കുകള്‍ പോലെ “മനുഷ്യനാണ് എല്ലാറ്റിന്ടെയും മാനദണ്ഡം, അതിനാല്‍ മനുഷ്യനായിതീരുകയാണ് ഏറ്റവും വലിയ ധര്‍മം”. സംഘാടകര്കു ഒരായിരം ആശംസകള്‍
  Akbar

  ReplyDelete