ഇറച്ചി കുറഞ്ഞു, കല്യാണ പന്തലില്‍ കൂട്ടത്തല്ല്.

മുഹൂര്‍ത്ത നേരത്ത് വധുവും വരനും ഒളിച്ചോടി (എന്തിനാണാവോ.. ?), കല്യാണ പന്തലില്‍ ആദ്യഭാര്യ നിരാഹാരമിരുന്നു (മക്കള്‍ ഭക്ഷണം കഴിച്ചു, അവര്‍ക്കെന്തൂന്നു നിരാഹാരം !!) , വധു വരനെ ചെരുപ്പ് കൊണ്ടടിച്ചു (ഉലക്ക കൊണ്ട് അടിച്ചില്ലല്ലോ, കാറ്റ് പോയേനെ) , വരന്‍ വധുവിന്റെ തലക്കിട്ടു കിഴുക്കി (that is hardly news anymore!!), റജിസ്ടാര്‍ ആപ്പീസര്‍ പെണ്ണുമായി മുങ്ങി (വരന്‍ ബോധംകെട്ട് വീണു എന്ന് പ്രത്യേകം പറയേണ്ടല്ലോ), വധുവിന്റെ വീട്ടുകാര്‍ ചെമ്പ് മോഷ്ടിച്ചു .. . തുടങ്ങി കാക്കതൊള്ളായിരം കല്യാണ വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്.. ആ ജനുസ്സിലേക്ക് ഇതാ ഇത് കൂടി കിടക്കട്ടെ.. (ദേശാഭിമാനിയില്‍ വന്നത്.. തിയ്യതി കാണുന്നില്ല, ഒരു സുഹൃത്ത്‌ ഈമെയിലില്‍ അയച്ചു തന്നതാ.. ഒറിജിനലാണോ എന്തോ..)