ലാലൂ, കൊട് കൈ ..

................ തീവണ്ടി കാണാത്തവരല്ല വള്ളിക്കുന്നുകാര്‍, പിന്നെ എന്തോന്നിത്, ചക്കയില്‍ ഈച്ച പൊതിഞ്ഞത് പോലെ എന്ന് ചോദിച്ചേക്കാം. കാര്യമുണ്ട്. വള്ളിക്കുന്ന് എത്തുമ്പോള്‍ 'പോടാ പുല്ലേ ' എന്ന് പറഞ്ഞു നിര്‍ത്താതെ പോയിരുന്ന ഒരു വിദ്വാനുണ്ട്‌. എക്സിക്യൂട്ടീവ് എക്സ്പ്രസ്. നമ്മുടെ ഇ അഹമ്മദ് പറഞ്ഞത് പ്രകാരം ലാലു ഈ വിദ്വാനു വള്ളിക്കുന്നില്‍ ഒരു സ്റ്റോപ്പ് നല്‍കി. ഇനി മുതല്‍ ഇവിടെ നിര്‍ത്തി ആളെ കയറ്റിയിട്ടേ കക്ഷി പോകൂ. സ്റ്റോപ്പ് അനുവദിച്ച ശേഷം ആദ്യമായെത്തിയ വണ്ടിയെ സ്വീകരിക്കുകയാണ് നാട്ടുകാര്‍.
( റെയില്‍വേക്ക് വള്ളിക്കുന്നിനോട് പിണക്കമാണ് എന്നെഴുതി മുമ്പ്‌ കാച്ചിയ പോസ്റ്റ് ഞാന്‍ പിന്‍വലിച്ചിരിക്കുന്നു ) ലാലു പ്രസാദ് കീ, ജയ്.. ഇ അഹമ്മദ് കീ, ജയ്.. ഇന്ത്യന്‍ റെയില്‍വേ കീ .. ജയ്..