skip to main |
skip to sidebar
മിസ് ഫോട്ടോജെനിക്ക്
കടലുണ്ടിക്കടവിലെ (വള്ളിക്കുന്ന് കടവെന്നും പറയാം കെട്ടോ.. ) പുതിയ പാലം.. അറബിക്കടലും കടലുണ്ടി പുഴയും ഇഴുകി ചേരുന്നിടത്തെ ഈ പാലത്തിന്റെ ചന്തം.. അതൊന്നു വേറെ തന്നെയാണ്.. ഒരു വശത്ത് ദേശാടനക്കിളികളുടെ കലപിലയും മീന്‍ വലകളുടെ ചലപിലയും .. മറുവശത്താകട്ടെ തിരമാലകളുടെ തകധിമി.. പാലത്തിനു നടുവിലോ കാഴ്ചക്കാരുടെ ജഗപൊഗ.. പാലങ്ങളുടെ ഒരു സൌന്ദര്യ മത്സരം വന്നാല്‍ മിസ് ഫോട്ടോജെനിക്ക് പട്ടം ഇവള്‍ക്ക് ഉറപ്പ്..
അവളും ഫോട്ടോ ജനിക് ആകട്ടെന്നേ..
ReplyDeleteനല്ല ദൃശ്യം തന്നെ.
ReplyDeleteആ പാലത്തില്‍ ആളുകള്‍ ഇങ്ങനെ തിങ്ങിനിന്നാല് വാഹനങ്ങള്‍ക്ക് പോകണ്ടേ?
വാഹനങ്ങള്‍ക്ക് പോകാന്‍ പാലം വേറെയുണ്ട്. ഈ പാലത്തില്‍ നിന്നു നോക്കിയാല്‍ അധികം ദൂരെയല്ലാതെ മറ്റു രണ്ടു പാലങ്ങള്‍ കാണാം. ഒന്നു കടലുണ്ടി പാലം. മുമ്പു തീവണ്ടി മറിഞ്ഞ പാലം. മറ്റൊന്ന് കോട്ടക്കടവ് പാലം. വണ്ടിയും വാഹനങ്ങളുമൊക്കെ ആ പാലങ്ങളിലൂടെ പോവും. ഈ പാലം കാര്യമായി പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് കാറ്റു കൊള്ളാനുള്ളതാണ് ..
ReplyDeleteMalathi & Mohandas എഴുതി:-
ReplyDeleteശരിയാണ്, ഇവള് ഒരു റാണി തന്നെ. ഞങ്ങള്‍ അവിടെ പോയപ്പോള്‍ കടല്‍ അല്പം ഭീകരമായ നിലയിലായിരുന്നു, ശാന്തമായ നദിയും ഭീകര രൂപത്തില്‍ കടലും. ഒരു സായാഹ്നം ചിലവാക്കാന്‍ പറ്റിയ സ്ഥലം, പക്ഷെ അവിടെ പ്രാഥമിക സൌകര്യം ഒന്നും ഇല്ല.
നന്ദി ഡോക്ടര്‍ മോഹന്‍ദാസ് & മാലതി.. അവിടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് സൌകര്യം ഇല്ല എന്ന നിങ്ങളുടെ അഭിപ്രായം തീര്‍ത്തും ശരിയാണ്. ഇത്രയും ടൂറിസ്റ്റുകള്‍ വന്നു പോകുന്ന സ്ഥിതിക്ക് വള്ളിക്കുന്ന് കടലുണ്ടി പഞ്ചായത്തുകളുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട ഒന്നാണിത്.
ReplyDeletebasheer kka
ReplyDeleteee photoyil blue colour shirt ittad nyan ane.....
my frd take this photo....