
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഉണ്ട് എന്ന് സമര മുഖങ്ങളില്‍ നിങ്ങള്‍ തൊണ്ട കീറി പ്രഖ്യാപിച്ച നയനിലപാടുകള്‍ ഒരു കസേരയുടെ ആണിയില്‍ ഇളകി ആടുന്നതാണോ മിസ്സ് ജോയി?. പോലീസിന്റെ അടി കൊണ്ട് ശരീരത്തില്‍ ചോര പൊടിഞ്ഞപ്പോള്‍ രക്ത പതാക നെഞ്ചോട് ചേര്‍ത്തി വിളിച്ച ആ ഇങ്ക്വിലാബിന് കാലണയുടെ വിലയില്ലേ?. പല തവണ മത്സരിക്കാന്‍ സീറ്റ് തന്ന പാര്‍ട്ടി ഒരു തവണ വെറുതെയിരിക്കാന്‍ പറഞ്ഞാല്‍ കടലില്‍ ചാടേണ്ടതുണ്ടോ?. 'സീറ്റല്ല പ്രശ്നം, പാര്‍ട്ടി അവഗണിക്കുന്നു' എന്നാണത്രേ പരാതി. മരണം വരെ ഒരാളെ തന്നെ പരിഗണിച്ചു കൊണ്ടേയിരുന്നാല്‍ ബാക്കിയുള്ളവരൊക്കെ എവിടെ പോകും മിസ്സ് ജോയി?. പല തവണ മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്കിയപ്പോള് അത് പലരെയും അവഗണിച്ചു കൊണ്ടായിരുന്നു എന്നത് ഇത്ര വേഗം മറന്നുവോ?

ഏത് പാര്‍ട്ടി? എന്ത് നയം? എന്ത് നിലപാട്?.. ഒരു കോണ്‍ഗ്രസ്സുകാരി റിബലായി മത്സരിക്കാന്‍ തുനിഞ്ഞപ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ വെട്ടി മാറ്റി അവള്‍ക്കു പിന്തുണ കൊടുത്ത മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് എന്ത് ആദര്‍ശമാണ് പ്രസംഗിക്കാന്‍ കഴിയുക. സിന്ധു ജോയി രാജിക്കത്ത് എഴുതി എന്ന് കേള്‍ക്കേണ്ട താമസം അവളെ മാലയിട്ടു കൊണ്ടുവരാന്‍ കാറുമെടുത്തു ഓടുന്ന കൊണ്ഗ്രസ്സുകാരന് ഏത് ഗാന്ധിസമാണ് പ്രസംഗിക്കുക?. ജയ ഡാളിയെ വെച്ചു കോണ്‍ഗ്രസ്സിനെ അടിക്കാനിരുന്ന സി പി എമ്മിന് അതിനേക്കാള്‍ വലിയ നാണയത്തില്‍ ആണ് തിരിച്ചടി കിട്ടിയിരിക്കുന്നത് എന്നത് സത്യം തന്നെ. പക്ഷെ ആദര്‍ശങ്ങളും ആശയങ്ങള്‍ക്കും പാര്‍ട്ടി ഓഫീസിലേക്ക് പരിപ്പ് വട പൊതിയുന്ന കടലാസിന്റെ വിലയെങ്കിലും വേണ്ടേ? ഒരു തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിക്കുക. ആരോപണങ്ങള്‍ ഉതിര്‍ക്കുക. അടുത്ത തിരഞ്ഞെടുപ്പില്‍ അതേ ചാണ്ടിക്ക് വേണ്ടി വോട്ടു ചോദിക്കാന്‍ എത്തുക. നാടകമേ ഉലകം. ഉലകമേ നാടകം.
മ്യാവൂ: അല്‍ഫോന്‍സ് കണ്ണന്താനം ബി ജെ പി യിലേക്ക്.. ഹി..ഹി..
MELLLE MELLE NIRUTHI NIRTHI POST CHEYYOO.....
ReplyDeleteആദര്‍ശങ്ങളും ആശയങ്ങള്‍ക്കും പാര്‍ട്ടി ഓഫീസിലേക്ക് പരിപ്പ് വട പൊതിയുന്ന കടലാസിന്റെ വിലയെങ്കിലും വേണ്ടേ?
ReplyDeleteചൂടാറിയിട്ടില്ല... അപ്പോഴേക്കും വാര്‍ത്തയുമായെത്തി.. ഈ സൂപ്പര്‍ ബ്ലോഗര്‍ ആളു കൊള്ളാം
ReplyDeleteകൊടുത്താ കൊല്ലത്ത് മാത്രമല്ല...ഇപ്പോള്‍ കേരളത്തില്‍ എല്ലായിടത്തും കിട്ടും..രണ്ടു തവണ തോല്ക്കാന് അവസരം കൊടുത്തതാണോ പാര്‍ടി ചെയ്ത തെറ്റ്?ജയാ ഡാലി അങ്ങോട്ട്...സിന്ധു ജോയ് ഇങ്ങോട്ട്....കണ്ണന്താനം വേറെ എങ്ങോട്ട്...എല്ലാം കൂടി കണ്ഫ്യൂഷന് ആയല്ലോ....? ഇതിനാണോ ബാര്‍ട്ടര്‍ സമ്പ്രദായം എന്ന് പറയുന്നേ? മണ്ഡലത്തിന്റെ എണ്ണം കുട്ടിയെ മതിയാകൂ...അടുത്ത തവണ എങ്കിലും...
ReplyDelete@ ഹാഷിക്ക്
ReplyDeleteബാര്‍ട്ടര്‍ സമ്പ്രദായം.. ha.. ha.. പ്രയോഗം കലക്കി..
അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പിയില്‍ ചേര്‍ന്നു.... ഇതെന്തു കാലം തമ്പുരാനേ..... എനിക്കു ജനങ്ങളെ സേവിക്കണം... അവസരം തരൂ തരൂ.. എന്ന് കഴിഞ്ഞ കുറച്ചുദിവസമായി ചാനലില്‍ കരയുന്നതുകേട്ടപ്പോള് ഉള്ളിലിരിപ്പ് ഇതാണെന്നറിഞ്ഞില്ല... പൊന്നേ... വേറെ എത്ര പാര്‍ട്ടിയുണ്ടായിരുന്നു......
ReplyDeleteഅപ്പോ പാര്‍ട്ടിമാറിയാല്‍ അത് സീറ്റിനായി മാത്രമാണെന്ന ട്രാക്കിലെത്തി......
ReplyDeleteതുടര്‍ വാര്‍ത്തകളിലൂടെ കൂടുതല്‍ അറിയാം
എനിക്കാകെ കണ്ഫ്യൂഷന്
ReplyDeleteഏതു പാര്‍ട്ടിയില്‍ ചേരണം?
എന്തായാലും വേണ്ടില്ല
'ഓന്ത്'അടയാളം കണ്ടാല്‍ ഞാന്‍ അവിടെ വോട്ടു കുത്തും.
"ഒരു സീറ്റോ കസേരയോ കിട്ടാതെ വരുമ്പോള്‍ ഇത്രകാലവും പറഞ്ഞു നടന്ന ആദര്‍ശങ്ങളെ തോട്ടിലെറിഞ്ഞു മറുകണ്ടം ചാടുന്ന ഇവരെയൊക്കെ ഏത് കമ്മട്ടി കൊണ്ടാണ് അടിക്കേണ്ടത്?" തിരഞ്ഞടുപ്പ് ചൂടിനിടയില്‍ ആ രാഷ്ട്രീയക്കാര്‍ ഇതൊന്നു ഒന്ന് വായിച്ചിരുന്നെങ്കില്‍ ...
ReplyDeleteഇസ്മായീലിന്റെത് 'കമന്റ് ഓഫ് ദി പോസ്റ്റ്'. ഒരു അടിവര, കുറെ കൈയ്യടികളും :)
ReplyDeleteജയ് ജയ് സിന്ദാബാദ്...മുന്നിലെ മാപ്പള പറയും പോലെ...
ReplyDeleteഅതിവേഗം... ബഹുദൂരം... സൂപ്പർ ബ്ലോഗർ!
ReplyDeleteചില ആളുകള്‍ക്ക് അധികാരം അതിനു മേലെ ഒരു ആദര്‍ശവും പറക്കില്ലാ...ജനങ്ങളെ സമ്മതിക്കണം....
ReplyDeleteനിങ്ങളൊക്കെ എന്ത് മണ്ടത്തരങ്ങളാണീ പറയുന്നത് നാളെ സോണിയാ ഗാന്ധി കമ്മ്യുണിസ്റ്റ് ആകാന്‍ തീരുമാനങ്ങള്‍ നടക്കുംമ്പോളാ.. അതു പോലെ അദ്വാനി കോണ്‍ഗ്രസ്സിലേക്കും, പ്രകാശ് കാരാട്ട് ബി.ജേ. പി, ലേക്കും മാറാനുള്ള പയങ്കരമായ മ്യൂച്യല്‍ അണ്ടര്‍സ്റ്റാന്റിങ്ങില്‍ ആണ് കാര്യങ്ങള്‍ നടക്കുന്നത് !!!!!
ReplyDeleteശ്രദ്ധേയാ!
ReplyDeleteഇസ്മാഈലിന് നമുക്ക് ഒരു ‘സൂപ്പർ കമന്റർ ഓഫ് ദി ഇയർ’ അവാർഡ് കൊടുത്താലോ?
സിന്ദു ജോയി സീ പീ എം വിട്ടത് സീറ്റ് കിട്ടാത്തത് കൊണ്ടാണോ ?.
ReplyDeleteകുറച്ചു കാലമായി പാര്‍ടി അകറ്റി നിര്താനുണ്ടായ കാരണം ??
എല്ലാവരും പാര്‍ടി മാറിക്കോട്ടെ.പക്ഷെ രണ്ടു മുന്നണികളുടെയും മുഖ്യ മന്ത്രി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി മാറാതിരുന്നാല്‍ മതിയായിരുന്നു.ഇനി അതും കാണേണ്ടി വരുമോ?ഡെമോ ക്രസിയല്ലേ ? ഒന്നും മുന്‍കൂട്ടി പറയുക വയ്യാല്ലോ.
ReplyDeleteThis comment has been removed by the author.
ReplyDelete:)
ReplyDeleteകഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്ത സിന്ധു ജോയ്... ഇപ്പോള്‍ അതേ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് റാലിയില്‍...എവിടെയാണ് പിഴച്ചത്. സിന്ധുവിനോ..അതോ പിണറായി നേതൃത്വം നല്കുന്ന 'അഭിനവ മാക്സിയന്‍' തത്വശാസ്ത്രങ്ങള്‍ക്കോ?..
ReplyDeleteഒരാളെ പാര്‍ട്ടി തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ അയാളെ വ്യക്തിപരമായും സാമൂഹികപരമായും രാഷ്ട്രീയപരമായും ഇല്ലാതാക്കുകയാണ് പുത്തന്‍ രീതി.....കെയുള്ള ആശയപോരാട്ടവും അതു തന്നെയാണ്..
ഇതിനൊരു അപവാദം വി.എസ് മാത്രമാണ്...പ്രാദേശികമായി പോലും പാര്‍ട്ടി സ്റ്റൈല്‍ ഇതാണ്..നേതൃത്വം ചൊല്ലികൊടുത്ത പാഠങ്ങള്‍.. കാലിനടിയില്‍ നിന്നു മണ്ണേറെ ഒലിച്ചുപോയി...അപ്പോഴും അവര്‍ വ്യാഖ്യാനിക്കുന്ന തിരക്കിലാണ്. ആശയത്തിനുവേണ്ടിയല്ല...ആമാശയത്തിനുവേണ്ടി...പാര്‍ട്ടിയില്‍ ഒരു 'എക്സിക്യുട്ടീവ് സംസ്കാരം' വളരുമ്പോള്‍...അതിനെ 'ഞങ്ങള്‍ ഇപ്പോഴും കട്ടന്‍ചായയും പരിപ്പുവടയും തിന്നണമെന്നാണോ പറയുന്നത്' എന്നു വ്യാഖ്യാനിക്കാനുള്ള തിടുക്കം... ഒരു നേതാവ് അതു വിളിച്ചുപറഞ്ഞു... ്കുട്ടി സഖാക്കള്‍ അതേറ്റു പറഞ്ഞു...ചെറിയ ഒരു കോണില്‍ മാത്രം വി.എസും പിണറായി പക്ഷവും തമ്മില്‍ നടക്കുന്നത് ആശയപരമായ പോരാട്ടമാണെന്നു പറയാം... ഇന്നു പാര്‍ട്ടിയില്‍ അവശേഷിക്കുന്ന ജീവന്റെ തുടിപ്പും അതാണ്. പാര്‍ട്ടിയില്‍ നിന്നു തന്നെ വി.എസ് മല്‍സരിക്കണമെന്ന ആവശ്യം ശക്തമായതിനു ഇതു തന്നെയാണ് പ്രധാനകാരണം. ആകെ ഒരാശ്വാസം എത്ര ജീര്‍ണിച്ചാലും സി.പി.എം കോണ്ഗ്രസ്സാവില്ലെന്നതു മാത്രമാണ്.
തൊലിക്കട്ടികൊണ്ട് രാഷ്ട്രീയം കളിക്കുന്നവരെ കേരളത്തിൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. തൊലിക്കട്ടിക്ക് മുമ്പിൽ ഒരാദർശത്തിനും വിലയില്ലെന്ന് തെളിയിക്കാൻ ഇതിലപ്പുറം വേറെ എന്തെങ്കിലും വേണോ? കാറ്റ് ദിശ മാറി വീശിയാൽ മാറുന്നതാണ് ചില രാഷ്ട്രീയക്കാരുടെ ആദർശബോധം. ചങ്കുപൊട്ടിച്ച് ആദർശം പാടി നടന്നിരുന്നവർ സ്വപ്നങ്ങൾ പൂവണിയാതിരിക്കുമ്പോൾ നിലവിലുള്ള പാളയം വിട്ട് വിരുദ്ധ നിലാപാടുകാരുടെ പാളയത്തിലേക്ക് ചേക്കേറുന്നത് എത്രമാത്രം രാഷ്ട്രീയ മര്യാദക്ക് ചേർന്നതാണ്? സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നത് മുതൽ ഇടത്തും വലത്തും ഈ മലക്കം മറിച്ചിലുകൾ നാം കണ്ടതാണ് (ഇനി ഇതൊക്കെ മാധ്യമങ്ങളുടെ ഗോസിപ്പുകളാണൊ എന്നറിയില്ല)
ReplyDeleteഇവരുടെയൊക്കെ രാഷ്ട്രീയ പ്രവർത്തനം അധികാരം നുണയുക എന്നതിൽ മാത്രം ഒതുങ്ങുന്നതിൽ ഖേദിക്കാനൊന്നുമില്ല. ഇവരിൽ നിന്നൊക്കെ അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി.
ഇവരെയൊക്കെ ഇരു കൈകളും നീട്ടി സ്വീകരിക്കാനുമുണ്ടല്ലൊ ആളുകൾ!
ഇടത്തുനിന്ന് വന്നാൽ വലത്തും മറിച്ചാണെങ്കിലും നേതാക്കൾ പരവതാനി വിരിച്ച് കാത്ത് നിൽക്കുകയല്ലെ....
ആദർശ രാഷ്ട്രീയമെന്നൊക്കെ പറയുന്നത് ഇപ്പോഴും മനസ്സിലാകാതെ വരുന്നത് ഇതുകൊണ്ടൊക്കെയാണ്...
അധികാരത്തിലേക്കുള്ള വഴി
ReplyDeleteമ്മളെ കണ്ണന്താനം സഖാവ് എവിടെയെത്തി? സീറ്റു കൊടുത്തിട്ടും കാര്യമില്ല, പോകാനുള്ളവർ പോകും!
ReplyDeleteഫോട്ടോയിലുള്ള പോസ് കണ്ടാലേ BODY LANGUAGE വായിക്കാം "ഞാന്‍ എന്തിനും തയ്യാര്‍"
ReplyDeleteഇപ്പോള്‍ കിട്ടിയത്. പോളിറ്റ് ബ്യൂറോയില്‍ അനുഭവപ്പെട്ട നേരിയ ഭൂ ചലനത്തെത്തുടര്‍ന്ന് cpm തീരത്ത് സുനാമി. ജനങ്ങള്‍ തീരം വിടണം എന്ന മുന്നറിയിപ്പ് കിട്ടിയതോടെ സിന്ധുജോയ് cpm തീരം വിട്ടു കോണ്‍ഗ്രസ്സ് ഭാഗത്തേക്കു നീങ്ങുന്നതായി വിവരം ലഭിച്ചു.
ReplyDeleteആകാശവാണി രാഷ്ട്രീയ വാര്‍ത്തകള്‍
ആദര്‍ശം.ത്ഫൂ...നാണമില്ലാത്ത വര്‍ഗ്ഗം.
ReplyDeleteസിന്ധു ചാച്ചിയോട് താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ല ബഷീര്‍ക്കാ.ലവള്‍ക്കൊരു ബ്ലോഗുണ്ടെന്ന് കേട്ടിരുന്നു.ആരെങ്കിലും ഈ പോസ്റ്റിന്റെ ലിങ്കൊന്ന് കൊണ്ടു പോയി തേക്ക് അവിടെ.അല്ല ഇനി വായിച്ചിട്ടെന്ത്.നാണമില്ലാത്ത ഇജ്ജാദി വര്ഗ്ഗങ്ങള്ക്കൊക്കെ എവിടെ ആലു മുളച്ചാലെന്ത്.എല്ലാം തണല്‍ തന്നെ.
പൊറാട്ട് നാടകങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും.ഈ ടൈപ്പ് 'സാധനങ്ങള്‍ക്കൊക്കെ' വോട്ട് പിടിക്കാനും, കുത്താനും, കൊല്ലാനും, ചാകാനും പൊതുജനം ഇനിയുമുണ്ടാകും.എന്ത് ചെയ്യാനാ.ഇങ്ങനെ കഴുതകളാകാനാണല്ലോ നമ്മുടെയൊക്കെ വിധി!!
@ Shinod
ReplyDeleteശരിയാണ്. കേരളം ഈയിടെ കണ്ട രസികന്‍ കഥാപാത്രങ്ങളില്‍ ഒന്നാണ് കിണ്ണംതാനം.
@ മലയാളി
"മ്മളെ കണ്ണന്താനം സഖാവ് എവിടെയെത്തി? സീറ്റു കൊടുത്തിട്ടും കാര്യമില്ല, പോകാനുള്ളവർ പോകും!"
ha..ha.. correct..
"ഒരു സീറ്റോ കസേരയോ കിട്ടാതെ വരുമ്പോള്‍ ഇത്രകാലവും പറഞ്ഞു നടന്ന ആദര്‍ശങ്ങളെ തോട്ടിലെറിഞ്ഞു മറുകണ്ടം ചാടുന്ന ഇവരെയൊക്കെ ഏത് കമ്മട്ടി കൊണ്ടാണ് അടിക്കേണ്ടത്?."
ReplyDeleteഈ ആദര്‍ശം എന്ന് പറഞ്ഞാ എന്തോന്ന് സിന്നന്കൃതിയാണാവോ? ബഷീര്‍ സാഹിബ്, നമ്മുടെ മുരളിയേട്ടന് ഇരുപത്തെട്ടു കാരറ്റ് ആദര്‍ശ തന്കമല്ല്യായോ?
സ: സിന്ധുവിനു അപകടം ഒന്നും വരില്ലെന്നു ആശിക്കാം, കല്ലു കരടു കാഞ്ഞിരക്കുറ്റി മുതല്‍ മുള്ളു മുരട് മൂര്‍ഘന്‍ പാമ്പു വരെ ഉള്ള യൂടീയെഫാണ്, സൂക്ഷിക്കണേ സിന്ധൂ...
ReplyDeleteThis comment has been removed by the author.
ReplyDeleteഅറിഞ്ഞില്ലേ.... 916 തൊലിക്കട്ടി യൂത്ത്ലീഗ് നേതാവിനും
ReplyDeleteസോളിഡാരിറ്റി ഓഫിസില്‍ കെ എം ഷാജി രഹസ്യസന്ദര്‍ശനം നടത്തി
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍നിന്നു യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കെ എം ഷാജി സോളിഡാരിറ്റിയുടെ പിന്തുണ തേടി സോളിഡാരിറ്റിയുടെ ജില്ലാ ആസ്ഥാനത്തെത്തി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണു കണ്ണൂര്‍ കാല്‍ടെക്സ് ജങ്ഷനിലെ കൗസര്‍ കോംപ്ലക്സിലെ സോളിഡാരിറ്റി ഓഫിസില്‍ കെ എം ഷാജി രഹസ്യസന്ദര്‍ശനം നടത്തിയത്.
യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അന്‍സാരി തില്ലങ്കേരിയും ലീഗ് മുഖപത്രത്തിലെ ജില്ലാ ലേഖകനും കൂടെയുണ്ടായിരുന്നു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് കെ എം മഖ്്ബൂല്‍, സംസ്ഥാന പ്രതിനിധി സഭാ അംഗം ജലീല്‍ പടന്ന എന്നിവരുമായി 10 മിനുട്ടിലേറെ സമയം ചര്‍ച്ചനടത്തി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മുന്നണിക്കോ സ്ഥാനാര്‍ഥിക്കോ വോട്ടുനല്‍കാന്‍ സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്തിട്ടില്ലാത്തതിനാല്‍ പിന്തുണ സംബന്ധിച്ചു നിലപാട് വ്യക്തമാക്കാന്‍ സോളിഡാരിറ്റി നേതാക്കള്‍ തയ്യാറായിട്ടില്ലെന്നാണു സൂചന. കെ എം ഷാജി ഇന്നലെ രാവിലെയാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി നേതാക്കളോടൊപ്പം പ്രകടനമായെത്തിയാണു പത്രിക നല്‍കിയതെങ്കിലും ഇടവേളയില്‍ ജില്ലയിലെ മറ്റു ലീഗ് നേതാക്കളെ ഒഴിവാക്കിയായിരുന്നു സോളിഡാരിറ്റി ഓഫിസിലെത്തിയത്. സോളിഡാരിറ്റി, ജമാഅത്തെ ഇസ്്ലാമി, പോപുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ നിരന്തരം വിമര്‍ശിച്ചിരുന്ന ഷാജി ഇത്തരം സംഘടനകളുമായി തിരഞ്ഞെടുപ്പിലോ മറ്റോ യാതൊരുവിധ ചര്‍ച്ചകള്‍ നടത്തുകയോ പിന്തുണ തേടുകയോ ചെയ്യില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിനാല്‍ ഇവിടെ മല്‍സരം കനക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഷാജി സോളിഡാരിറ്റിയുടെ പിന്തുണ തേടിയതെന്ന് അറിയുന്നു.
http://www.thejasnews.com/index.jsp?tp=det&det=yes&news_id=201102123151247885
മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സമ്പത്തില്‍ കഴിഞ്ഞ അഞ്ച് കൊല്ലം കൊണ്ട് നാനൂറ് ശതമാനത്തോളം വര്‍ധന.
ReplyDelete2006 ല്‍ കുറ്റിപ്പുറം മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹം നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സമ്പത്ത് സംബന്ധിച്ച സത്യവാങ്മൂലവും 2011 ല്‍ വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി സമര്‍പിച്ച സത്യവാങ്മൂലവും തമ്മിലുള്ള വ്യത്യാസം നാനൂറ് ശതമാനത്തിലധികം വര്‍ധന.
2006 ല്‍ തനിക്കും ഭാര്യക്കുമായി 93.54 ലക്ഷം രൂപയാണ് കുഞ്ഞാലിക്കുട്ടി സമ്പത്തായി കാണിച്ചിരിക്കുന്നത്.
2011 ല്‍ കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കും സമ്പത്ത് 378.71 ലക്ഷം രൂപയായി വര്‍ധിച്ചിരിക്കുന്നു.
2011 മാര്‍ച്ച് 23 ന് കുഞ്ഞാലിക്കുട്ടി നോമിനേഷനോടൊപ്പം നല്കിയ രേഖയുടെ വിവരങ്ങള്‍ താഴെ-
പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കയ്യില്‍ പണമായുള്ളത് എട്ടുലക്ഷം രൂപ. ഭാര്യയുടെ കയ്യില്‍ നാലരലക്ഷം രൂപ
വാഹനമായി കുഞ്ഞാലിക്കുട്ടിക്കുള്ളതു മാരുതി സെന്‍ മാത്രം.
ഭാര്യയുടെ പേരില്‍ എട്ടരലക്ഷം രൂപയുടെ ഇന്നോവ കാറുമുണ്ട്.
ഭാര്യക്കു മകന് നല്ല്കിയ അഞ്ചരലക്ഷം രൂപ വിലയുള്ള മാരുതി ഡിസയര്‍ കാറുമുണ്ട്.
ഭാര്യക്കു 850 ഗ്രാം സ്വര്‍ണമുണ്ട്.
66 ലക്ഷം വിലയുള്ള 6.06 ഏക്കര്‍ കൃഷിഭൂമി ഊരകം കാരാത്തോട്ടുണ്ട്.
3.30 ഏക്കര്‍ ഊരകത്തും മറ്റൊരു മൂന്നേക്കര്‍ കുഞ്ഞാലിക്കുട്ടിക്ക് കൃഷിഭൂമിയായുണ്ട്. 32.5 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണിത്.
മേല്‍മുറിയിലെ 32 സെന്റ് കാര്‍ഷിക ഭൂമിയുമുണ്ട്. 6.40 ലക്ഷം രൂപയാണ് ഇതിന്റെ മതിപ്പുവില.
വയനാട്ടിലെ വൈത്തിരിയില്‍ ഭാര്യയുടെ പേരില്‍ ആറര ലക്ഷം വിലവരുന്ന ഒരേക്കര്‍ 42 സെന്റ് ഭൂമിയുണ്ട്.
മേല്‍മുറിയില്‍ നാലരലക്ഷം വിലമതിക്കുന്ന 950 ചതുരശ്രഅടിയുള്ള കെട്ടിടവും.
മലപ്പുറം കുന്നുമ്മലില്‍ പതിനാലു ലക്ഷം രൂപ വിലമതിക്കുന്ന കെട്ടിടത്തിന്റെ മൂന്നിലൊന്ന് ഷെയറുമുണ്ട്.
കാരാത്തോട്ടില്‍ 1.18ഏക്കര്‍ സ്ഥലത്താണ് കുഞ്ഞാലിക്കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്.
1,37,65,000 രൂപയാണ് ഇതിന്റെ മതിപ്പുവില.
ഭാര്യക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ 36,50,000 രൂപയുടെ വീടുണ്ട്.
കുഞ്ഞാലിക്കുട്ടിയുടെ വാര്‍ഷിക വരുമാനമായി രേഖപ്പെടുത്തിയത് 345282 രൂപയും ഭാര്യയുടേത് 678650 രൂപയുമാണ്.
ഊരകം സര്‍വ്വീസ് കോപ്പറേറ്റീവ് ബാങ്കില്‍ നാല്പതിനായിരം രൂപ, തിരുവനന്തപുരം കാത്തലിക് സിറിയന്‍ ബാങ്കില്‍ 236000, ട്രഷറി നിക്ഷേപമായി 349000, ആറ്, രണ്ട് ലക്ഷം രൂപകളുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവയുമുണ്ട്.
ഭാര്യക്ക് കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ രണ്ടു ശാഖകളിലായി 1624836 രൂപയുടെ സമ്പാദ്യമുണ്ട്.
മലപ്പുറം എസ്.ബി.ടിയില്‍ 2568000 രൂപയുടെ ജോയിന്റ്എക്കൌണ്ടുണ്ട്.
ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ മലപ്പുറം ശാഖയില്‍ 1554000 രൂപയാണ് ഇരുവരുടെയും നിക്ഷേപം.
കോഴിക്കോട് എച്ച്.ഡി.എഫ്.സി. ബാങ്കില്‍ നാലുലക്ഷം രൂപയുടെ
വാഹനവായ്പയും 263431 രൂപയുടെ ഭവനവായ്പയും ഭാര്യയുടെ പേരില്‍ ബാധ്യതയുണ്ട്.
ഇതുവരെ ക്രിമിനല്‍ കേസുകളിലൊന്നും കുഞ്ഞാലിക്കുട്ടി പ്രതിയായിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
@ shaheera:
ReplyDeleteഈ കുഞ്ഞാലിക്കുട്ടി ആള് കൊള്ളാലോ!
ഭരണം പോയതിനു ശേഷം ‘പലർക്കും’ വാരിക്കോരി ‘കൊടുത്തിട്ടും’ പിന്നേം നാനൂറ് ശതമാനം വർദ്ധന!
ഹമ്പടാ..! ഈ ച്ചങ്ങായീനെ സമ്മയ്ക്കണോലോ?!
ഇയാളെ എന്തായാലും നമ്മുടെ ധനമന്ത്രിയാക്കണം!!
ലേബൽ: അസൂയക്കും കുശുമ്പിനും മരുന്നില്ല!
അതൊന്നുമല്ല കോയാ,ഞമ്മളെ കോണ്ഗ്രെസ്സിന്ടെ ആദര്‍ശം കണ്ടു വന്നതാ ഞമ്മടെ ജോയിചാച്ചി, ഹ ഹ. ഹ.
ReplyDeleteകോഴിക്കോട് മാവൂര്‍ റോഡില്‍ മര്‍ക്കസ് കോംപ്ലക്സിനു സമീപം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കോഴിക്കോട് നഗരത്തിലെ ഏറ്റവും വലിയ ബില്ഡിംഗായ SATRA MALL കുഞ്ഞാലിക്കുട്ടി & പിണറായി സ്വന്തം ബിനാമികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. എത്രപേര്‍ക്കറിയാം ഇത്...?
ReplyDeleteഇസ്മായിലിന്റെ ‘ഓന്ത്’ ചിഹ്നത്തിൽ ഞാനും വോട്ടു ചെയ്യുന്നു.
ReplyDeleteനേതാക്കന്മാര്ക്ക് ഇനി ഊണും ഉറക്കവും ഇല്ല ...തിരക്കോട് തിരക്ക് ...വള്ളികുന്നിനു ഇനി ചാകര ക്കാലം എഴുതാനേ നേരമുണ്ടാകൂ ....
ReplyDeleteകരുണാകരന്റെ ആത്മാവ് പൊറുക്കില്ലെന്ന് പരിതപിച്ചു
ReplyDeleteപത്മജ തന്നെ നട്ടം തിരിയുന്ന നേരത്ത്, കോണ്‍ഗ്രസ്സിലേക്ക് വന്ന
സിന്ധുവിന് എന്ന്, എവിടുന്നു കിട്ടും ഇനി ഒരു സീറ്റ്?
15 ദിവസമാ ഞാന്‍ ഈ ചേച്ചിക്ക് വേണ്ടി ഇലക്ഷന് പ്രചരണത്തിന് കോട്ടയത്ത് പോയത്.. സ്ഥാനമാനങ്ങളെ ഇത്രയധികം സ്നേഹിക്കുന്നവരായിരുന്നു നിങ്ങളൊക്കെയെങ്കില്... വള്ളിക്കുന്നിന്റെ ഈ ചിരിയില്‍ ഞാനും കൂടും പെട്ടെന്ന് തന്നെ..
ReplyDelete"ഇത്തരം പൊറാട്ട് നാടകങ്ങള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാണ് ആദര്‍ശം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്നെപ്പോലുള്ളവര്‍ നാരാണത്ത് ഭ്രാന്തനെപ്പോലെ ചിരിക്കുന്നത്.
ഡാളിക്ക് മാര്‍ക്സിസ്റ്റ് പാര്‍ടിയിലേക്ക് പോകാമെങ്കില്‍ സിന്ടുവിനു എന്ത് കൊണ്ട് കോണ്ഗ്രസലേക്ക് വന്നു കൂടാ. പിന്നേ രാഷ്ട്രീയം എന്ന് പറയുന്നത് ഇരുമ്പുലക്കയോന്നുമാല്ലല്ലോ .
ReplyDeleteസമ്മതിച്ചിരിക്കുന്നു. ആളൊരു സൂപര്‍ ബ്ലോഗ്ഗര്തന്നെ. നാളത്തെ പത്രങ്ങളില്‍ വരാന്‍ പോകുന്ന ഒരു വാര്‍ത്തയെ ഇന്ന് തന്നെ സ്വന്തംബ്ലോഗിലിട്ട് നാല്പതോളം അഭിപ്രായങ്ങള്‍ വരുത്താന്‍ കഴിയുക എന്നത് .........
ReplyDeleteall these sudden switching of political allegiances from ldf to udf and udf to ldf have only one thing in common; that is the hunger for power and fame without an iota of shame.
ReplyDeleteit doesn't deserve even a comment.
sindhu joy's crossing over might provide a a bit of oxygen to an already embattled udf in the short term. and she might try to expose the false icon of V.S. as well.
കോണ്‍ഗ്രസിന്റെ എളിയ ?പ്രവര്‍ത്തകയായിരിക്കുമെന്ന് സി.പി.എം വിട്ട പ്രമുഖ വിദ്യാര്‍ഥി നേതാവ് സിന്ധുജോയി. കോട്ടയം പാമ്പാടിയില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍ .
ReplyDeleteസ്ത്രീ സംരക്ഷകനെന്ന വി.എസിന്റെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്ന് സിന്ധുജോയി പറഞ്ഞു. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്ത വി.എസ് എങ്ങനെയാണ് കേരളത്തിലെ സ്ത്രീകളെ സംരക്ഷിക്കുകയെന്നും അവര്‍ ചോദിച്ചു.? സ്ത്രീകളെ ഒരുതരത്തിലും അംഗീകരിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം. കോണ്‍ഗ്രസില്‍ ?ചേര്‍ന്നാലേ സ്ത്രീകള്‍ക്ക് രക്ഷയുള്ളൂ.
പുറത്ത് നിന്ന് കെട്ടിലമ്മമാരെ കൊണ്ടുവന്ന് സ്ഥാനമാനങ്ങള്‍ നല്‍കുകയാണ് സി.പി.എമ്മിന്റെ രീതി. ഇതെല്ലാം തുറന്ന് പറയാന്‍ എനിക്കിപ്പോള്‍ ധൈര്യമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി നിരവധി സമരങ്ങള്‍ നടത്തിയ ഞാന്‍ പുറത്ത് പോയപ്പോള്‍ 'ഒരുത്തി പുറത്ത് പോയി' എന്നാണ് വി.എസ് പറഞ്ഞത്. ഒരു നിമിഷംകൊണ്ട് ഞാന്‍ പാര്‍ട്ടിക്ക് ഒരുത്തിയായി. വി.എസിന് ഓര്‍മകളുണ്ടായിരിക്കണം , ഞങ്ങളൊന്നിച്ച് ഒരുപാട് സമരങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സിന്ധുജോയി പറഞ്ഞു.
സിന്ധുജോയിക്ക് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അംഗത്വം നല്കി. മറ്റെല്ലാവരെയും പോലുള്ള പരിഗണന ?സിന്ധുജോയിക്കും കോണ്‍ഗ്രസില്‍ ലഭിക്കുമെന്ന് അദ്ദേഹംപറഞ്ഞു. ഒരുത്തിയയല്ല ഒരു തലമുറയുടെ പ്രതീകമായാണ് സിന്ധുജോയി കോണ്‍ഗ്രസിലേക്ക് വന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിയുടെ എതിര് സ്ഥാനാര്‍ഥിയായി മത്സരിച്ച സിന്ധു ഇത്തവണ ഉമ്മന്‍ചാണ്ടിയോടൊപ്പം യു.ഡി.എഫിന്റെ വേദിയിലെത്തിയത് ജനങ്ങളെ ആവേശഭരിതരാക്കി. വന്‍ ജനാവലിയാണ് പാമ്പാടിയില്‍ സിന്ധുവിനെ കാണാനെത്തിയത്.
http://madhyamam.com/news/61578/110324
സി.പി.എം ഏരിയാ കമ്മിറ്റിയംഗം അഡ്വ. കെ.സി. അഷ്റഫ് പാര്‍ട്ടി വിട്ടു
ReplyDeleteമഞ്ചേരി: സി.പി.എം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗം അഡ്വ. കെ.സി. അഷ്റഫ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചതായി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംഘടനാരംഗത്തെ അരാജകത്വവും പാര്‍ട്ടിക്കതീതമായ നിലപാടുകളെടുത്തവര്ക്ക് പാര്‍ട്ടി കീഴടങ്ങുന്ന പ്രവണതയും ചൂണ്ടിക്കാട്ടിയാണ് രാജി. പി. ശശിയുടെ കാര്യത്തില്‍ വി.എസ് പാര്‍ട്ടിക്കകത്ത് സ്വീകരിക്കേണ്ട നിലപാട് പുറത്ത് സ്വീകരിക്കുകയും വേട്ടയാടുകയും ചെയ്യുന്ന രീതി അംഗീകരിക്കാവുന്നതല്ല. പാര്‍ട്ടിക്കകത്ത് ഹീറോയിസം കാട്ടുന്നവര്‍ക്ക് പാര്‍ട്ടി വശംവദമാകുന്നത് സംഘടനാ ദൗര്‍ബല്യവും ഗതികേടുമാണ്. വി.എസിന് അനുകൂലമായി തെരുവില്‍ പ്രകടനം നയിച്ചവര്‍ കൂലിക്കാരാണ്. സി.പി.എം വേദികളിലെ സ്ഥിരം പ്രഭാഷകനായ ഇദ്ദേഹം 16 വര്‍ഷമായി സി.പി.എം ഏരിയാ കമ്മിറ്റിയംഗം, അരീക്കോട് ലോക്കല്‍ സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അതേസമയം, ദീര്‍ഘനാളായി സംഘടനാ പ്രവര്‍ത്തന രംഗത്തില്ലാത്ത ഇയാള്‍ക്കെതിരെ സംഘടനാതല നടപടിയുണ്ടായിട്ടുണ്ടെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കിഴിശ്ശേരി പ്രഭാകരന് പറഞ്ഞു.
കൂലം കുത്തികള്‍ പോകട്ടെ
അച്ഛനും മോനും എങ്ങോട്ട് ?
സംശയം എന്താ ജയിലിലേക്ക് ?
' ലോകായുക്തയല്ലേ ' അന്വേഷിക്കുന്നത് .എത്ര പേരെയാ അവര്‍ തൂക്കി കൊന്നാത് .പാവം അരുണ്‍ .
അനുമതിയില്ലാതെ ഗള്‍ഫില്‍ പോയ ടോമിന് തച്ചങ്കരിയെ പോലെ NIA പുന്നാര മോന്റെ പിന്നാലെയുണ്ട് .ഉമ്മനെ തൊട്ടാല്‍ പിറ്റേ ദിവസം കാണാം
മക്കാവിലെന്താ കയറു പിരിക്കാന്‍ പോയതാണോ ,മദനിയെ പിടച്ചപ്പോള്‍ ചിരിച്ചില്ലേ,കയ്യാമം കിലുങ്ങുന്നത് സ്വന്തം വീട്ടിലാകും
This comment has been removed by the author.
ReplyDeleteവെറും തയ്യല്‍ തൊഴിലാളി ആയ അച്ചു വിന്റെ ആസ്തി നമുക്ക് നാളെ കാണാം .2000 സ്ക ഫീറ്റ് വീടും പിന്നെ കുറെ കണക്കും
ReplyDeleteവെറും തയ്യല്‍ തൊഴിലാളി ആയ അച്ചു വിന്റെ ആസ്തി നമുക്ക് നാളെ കാണാം .2000 സ്ക ഫീറ്റ് വീടും പിന്നെ കുറെ കള്ള കണക്കും
ReplyDeleteപാവം ഇളമരം കരീം .ഒന്നുമില്ല വല്ലതും കൊടുത്തു സഹായിക്കണേ
കണ്ണൂരില്‍ ഡി.വൈ.എഫ.്ഐ വനിതാ നേതാവിനെ അപമാനിച്ച പി.ശശിക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നിലപാടിനെ സിന്ധു പരിഹസിച്ചു. വി.എസ്.അച്യുതാനന്ദന്റെ നിലപാടുകളിലെ പൊള്ളത്തരം തിരിച്ചറിയാന്‍ ജനം തയ്യാറാകണം. വി.എസ് ഒരുത്തിയെന്നാണ് എന്നെ വിളിച്ചത്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സാംസ്കാരിക കേരളത്തിന് നാണക്കേടാണ്. ഞാനും ഒരു സ്ത്രീയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഒരുപാട് യാതനകള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഡി.വൈ.എഫ്.ഐക്കു വേണ്ടി മരിക്കാന്‍ തയ്യാറായി തോക്കിനും ലാത്തിക്കും മുന്നിലേക്ക് ഒരുപാട് സ്ത്രീകള്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. അന്ന് അണിനിരന്നവരില്‍ ഒരു സ്ത്രീയെങ്കിലും കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉണ്ടോയെന്ന് ഓര്‍ക്കണം. ഒരു സ്ത്രീ ക്കെങ്കിലും പിന്തുണ കൊടുക്കാന്‍ വി.എസിന് കഴിഞ്ഞോ? സ്ത്രീകളെ നിങ്ങള്‍ കറിവേപ്പിലപോലെ പുറത്തുകളയും. ആവശ്യം കഴിഞ്ഞാല്‍ സ്ത്രീകളെ വലിച്ചെറിയുന്ന പാര്‍ട്ടിയാണ് സി.പി.എം. അവരുടെ പ്രതീകമായിട്ടാണ് ഞാന്‍ നിലകൊള്ളുന്നത്. സ്ത്രീകളെ ഒരിക്കലും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് മാര്‍ക് സിസ്റ്റ് പാര്‍ട്ടി. കെട്ടിലമ്മമാര്ക്കാ ണ് പാര്‍ട്ടിയില്‍ സ്ഥാനമാനം.
ReplyDeleteവള്ളിക്കുന്നേ.... സിന്ധു ഇനി നമ്മുടെ പാലാ മാണി അച്ചായന്റെയും, പുതുപ്പള്ളി ഉമ്മന്‍ അച്ചായ്ന്റെയും കൂടി കന്യമറിയമേ തായേ പാടട്ടടോ...! അഞ്ചു വര്‍ഷം കഴിഞ്ഞ് അദ്വാനി അങ്കിളിന്റെ കാലില്‍ പിടിച്ചാല്‍ ബ ജ പ സിന്ദുവിനെ ഏറ്റെടുത്തോളും നമ്മുടെ ഗ്രേറ്റ് കണ്ണന്താനത്തിനു കിട്ടിയ പോലെ ചിലപ്പോള്‍ ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയിലേക്ക് ഫ്രീയായി ഒരു എണ്ട്രിയും!!! സിന്ധു ഹാപ്പിയാണ്.... നിങ്ങളോ....?
ReplyDeleteപോസ്റ്റര്‍ ഒട്ടിക്കേണ്ടിയിരുന്ന ഒരാളെ അതും ഒരു വനിതയെ നേരിട്ട് ഭാരവാഹിയാക്കിയതിനുള്ള സമ്മാനം...
ReplyDeleteവിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയതിനിടയില് അന്നത്തെ കോണ്‍ഗ്രസ്സ് സിന്ധുവിന് സമ്മാനിച്ച “തകര്‍ന്ന ഉപ്പൂറ്റി” കേരള ജനതയ്ക്ക് എന്നും ഒരു ഓര്‍മ്മയായിരിക്കും, സിന്ധു മനപൂര്‍വ്വം മറന്നാലും....
sindu(en)joy in(g) congress.. സന്തോഷം കൊണ്ടു പഴയതെല്ലാം മറക്കുന്നു..
ReplyDeleteഇത്തരം അവസരവാദികളെയും, അധികാര ദുര്‍മോഹികളെയും പാര്‍ട്ടി മുന്‍പേ തന്നെ തിരിച്ചറിയേണ്ടതായിരുന്നു.. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ നടത്തിയ "കവല പ്രസംഗ"ത്തിന്റെ ഉപകാര സ്മരണക്ക് ഇവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട്..:( https://www.facebook.com/video/video.php?v=1572840451956&comments
ReplyDeleteപ്രതികരണങ്ങളില്‍ കാണുന്ന ഏകസ്വരത പൊതു സമൂഹം ഈ പ്രശ്നത്തെ എങ്ങിനെ കാണുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്. അധികാര മോഹമാല്ലാതെ മറ്റെന്താണ് ഇന്നത്തെ നാടകത്തിനു പിറകിലെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാകാതെ വെള്ളം കുടിക്കുന്ന ഒരു സിന്ധുവിനെയാണ് ഇന്ന് വൈകിട്ട് ചാനലുകളില്‍ കണ്ടത്. സമകാലിക രാഷ്ട്രീയത്തിന്റെ അധികാര പ്രമത്തത എവിടെയെത്തി നില്ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് സിന്ധു.
ReplyDeletehttp://www.orkut.com/Main#Profile?uid=11191143386944654994
ReplyDeleteShe forgot to update her Orkut profile....Must be in a hurry.
ഇസ്മായില്‍ ഭായ്, സൂക്ഷിച്ചോ താങ്കളെ കണ്ടാല്‍ ഓന്തുകള്‍ വെറുതേ വിടില്ല :)
ReplyDelete+++++++++++
വേറൊരു കാര്യം,
സ്വന്തമായി ഒരു പ്രൊഫൈല്‍ പോലുമില്ലാതെ സാദാരണ അനോണിമാരെ പോലും നാണിപ്പിക്കും വിധം ഇവിടെ വന്നു മാന്യന്മാര്ക്കെതിരെ കുരക്കാന്‍ പുതിയൊരുത്തന്‍ (പേര് കണ്ടിട്ടു ഒരുത്തി പോലെയും തോന്നുന്നു) ഇവിടെ കറങ്ങ്ന്നുണ്ടല്ലോ ബഷീര്‍ക്ക....
@ വഴിപോക്കന്
ReplyDeleteഅങ്ങനെ ഇവിടെ പലരും കറങ്ങി നടക്കുന്നുണ്ട്. ഞാനെല്ലാം കാണുന്നുമുണ്ട്. കത്തി അരയില്‍ തന്നെ കിടന്നോട്ടെ എന്ന് കരുതിയാണ് ഞാന്‍ അത് ഊരാത്തത്.
ഈ ചാടലും മറിയലും വോട്ടെടുപ്പിനു മുന്നേ തീര്‍ന്നാല്‍ മതിയായിരുന്നു...!
ReplyDeleteമറു കണ്ടം ചാടിയ എല്ലാ ആളുകളുകളുടെയും അജണ്ട ഒന്നു തന്നെയാണു.ഇതില്‍ ഒരു പാറ്റേണ്‍ ഞാന്‍ കാണുന്നു.നമുക്കും കിട്ടണം .........
ReplyDeleteപുര നിറഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് ഒരു തുണ വേണം. ഉത്തരവാദിത്തമുളള മാതാപിതാക്കള്‍ തുണ കണ്ട്പിടിക്കാന്‍ പരക്കംപായുന്നത് അതുകൊണ്ടാണ്. സിന്ധു അനാഥയാണ്. മാതാവും പിതാവും അമ്മാവനും എല്ലാം പാര്‍ട്ടിയാണ്. ആ ഉത്തരവാദിത്തം പാര്‍ട്ടി നിര്‍വ്വഹിച്ചില്ല. വീടില്ല, വോട്ടില്ല, കൂട്ടില്ല, തുണയില്ല; മാനവും മര്യാദയും ഉളളതുകൊണ്ട് ശശിമാരുമായി പൊരുത്തപ്പെട്ടുമില്ല. സുന്ധരിയും സുശീലയും മതവിശ്വാസിയും വിദ്യാസമ്പന്നയും പുതുപ്പളളിയിലും എറണാകുളത്തും പാര്‍ട്ടിയു ൈചാവേറായ യുവതിക്ക് തുണവേണമെന്ന് ഏതെങ്കിലും ഒരു മാട്രിമോണിയല്‍ സൈറ്റില്‍ ഒരു സെല്‍ഫ് ആഡ് കൊടുക്കുന്നതാണ് തല്ക്കാലം സിന്ധുവിന് നല്ലത്.
ReplyDeleteസിന്ധുവും ,കണ്ണന്താനവും സ്വന്തംകാര്യം മാത്രം ചിന്തിക്കുന്നവരാണന്നു കേരളത്തിനു ഇപ്പോൾ മനസിലായിട്ടുണ്ടാകും അപ്പോൾ ആ ക്രമത്തിലായിരിക്കും അവർക്കു വോട്ടും ലഭിക്കുന്നത്.
ReplyDeleteനമ്മൾ എന്തിനു ഇവരെ കുറിച്ചു ചർച്ചചെയ്യണം ..?
സീറ്റ് കിട്ടാതാവുമ്പോള്‍ ഉള്ള ഇത്തരം ചാട്ടങ്ങള്‍ ഒരു പാര്‍ട്ടി യും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. ജയഡാളിയെ അനുകൂലിച്ച സി.പി.എമ്മിന് സിന്ധു ജോയിയെ സ്വീകരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ല.
ReplyDeleteഇതിലെ കമ്മന്ട്ടുകള്ക്കിടയില് ഞാന്‍ ശ്രദ്ധിച്ചത് 'Shaheera' എന്ന പേരില്‍ പ്രൈവറ്റ് ഡിറ്റക്ടീവ് ആണെന്ന് തോന്നിപ്പിക്കുന്ന നിലയില്‍ എഴുതിയ കുറിപ്പുകള്‍ ആണ്. കിട്ടിയ ചാന്‍സില്‍ അവര്‍ എന്തൊക്കെ എഴുതിയെന്നോ? സ്ഥിരീകരിച്ചിട്ടില്ലാത്ത കെ.എം. ഷാജിയുടെ സോളിടാരിറ്റി ഓഫീസ് സന്ദര്‍ശനം. അവിടെ കെ.എം. ഷാജിയുടെ കൂടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ ഉള്ള എന്റെ നാട്ടുകാരനായ ഒരു യുവ ഡോക്ടര്‍ ഫേസ് ബുക്കിലൂടെ എന്നെ അറിയിച്ചത് ആ വാര്‍ത്ത ശരിയല്ല സംശയം ഉണ്ടെങ്കില്‍ ഷാജിയോട് ചോദിച്ചു നോക്കൂ എന്നാണ് !
"കോഴിക്കോട് മാവൂര്‍ റോഡില്‍ മര്‍ക്കസ് കോംപ്ലക്സിനു സമീപം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കോഴിക്കോട് നഗരത്തിലെ ഏറ്റവും വലിയ ബില്ഡിംഗായ SATRA MALL കുഞ്ഞാലിക്കുട്ടി & പിണറായി സ്വന്തം ബിനാമികള്‍ നടത്തിക്കൊണ്ടിരിക്കുന്നു. എത്രപേര്‍ക്കറിയാം ഇത്...?" അവര്‍ എഴുതിയ ഇതു വായിച്ചു കുഞ്ഞാലി കുട്ടിയും പിണറായിയും ഞെട്ടിയിട്ടുണ്ടാവും ! ഇതു ഗീബല്‍സിനെപ്പോലും നാണിപ്പിക്കുന്ന വ്യാജ നാമധാരിയല്ലേ?
ഒരു സീറ്റോ കസേരയോ
ReplyDeleteകിട്ടാതെ വരുമ്പോള്‍ ഇത്രകാലവും
പറഞ്ഞു നടന്ന ആദര്‍ശങ്ങളെ
തോട്ടിലെറിഞ്ഞു മറുകണ്ടം ചാടുന്ന ഇവരെയൊക്കെ ഏത് കമ്മട്ടി കൊണ്ടാണ് അടിക്കേണ്ടത്?.
ഇവരെയൊക്കെ താങ്ങാനും ആളുകളുണ്ടല്ലോ! അതാണു കഷ്ടം.
"എന്നെ മത വിശ്വാസി ആയി ജീവിക്കാന്‍ അനുവദിച്ചില്ല" മനോരമ ചാനല്‍ ലൈവ് https://www.facebook.com/video/video.php?v=1572840451956&കമന്റ്സ്
ReplyDeleteമതമില്ലാത്ത ജീവന് വേണ്ടി ഗോര ഗോരം വാദിച്ച സിന്ധു വിലെ മതബോതം ദൈവത്തെ പോലും അത്ഭുദപെടുതിയിട്ടുണ്ടാകും... തീര്‍ച്ച.
C P M നു.... (പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടി യെ ദൈവം ചതിക്കും..)
നാടകമേ ഉലകം ,ഇനിയും ഇവിടെ എന്തൊക്കെ കാണാന്‍ ഇരിക്കുന്നു ,രാഷ്ട്രീയ്ടതോട് പുച്ഛം തോന്നുന്നു. ഇസ്മായിലിന്റെ ‘ഓന്ത്’ ചിഹ്നത്തിൽ ഞാനും വോട്ടു ചെയ്യുന്നു
ReplyDeleteസീ പീം എമില്‍ പണ്ട് സീറ്റ് കിട്ടണമെങ്കില്‍ ഏരിയ കമ്മറ്റി മുതല്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കണം
ReplyDeleteഇടക്കാലതു ചില സീറ്റുകള്‍ പിടിക്കാന്‍ വേണ്ടി പാര്‍ട്ടി ഇതില്‍ വെള്ളം ചേര്‍ത്തു അങ്ങിനെ കേ എസ് മനോജ്, അബ്ദുള്ളക്കുട്ടി,സിന്ധു ജോയി കണ്ണന്ത്താനം എന്നിവരൊക്കെ സീപീ എം സ്വതന്ത്രര്‍ ആയി,
ശ്രധിക്കേണ്ട കാര്യം ഇവരെല്ലാം ന്യൂന പക്ഷം ആണെന്നതാണു, ഹിന്ദു ആണെങ്കില്‍ സീ പീ എമ്മില്‍ ഇങ്ങിനെ ഉയരാന്‍ പറ്റില്ല പഴയപോലെ ബക്ക്റ്റ് പിരിവ് മുതല്‍ തുടങ്ങണം
ക്രിസ്ത്യാനിക്കു ആദര്‍ശം അല്ല പ്രശ്നം പണം പദവി ഇതുണ്ടായാല്‍ ബാക്കി ഒക്കെ പോരുമെന്നു അറിയാം വല്ല മനോ വിഷമം ഉണ്ടേല്‍ പള്ളീല് പോയി ഒന്നു കുമ്പസാരിച്ചാല്‍ മതി
കണ്ണംതാനം ഈ പട്ടികയിലെ മഹാ ഫ്രോഡ് ആണു, നിന്നാല്‍ ജയിക്കില്ലെന്നറിയാം കാരണം അത്ര നല്ല പെരുമാറ്റം ആയിരുന്നു ജയിച്ച ശേഷം , അതിനു നല്ല ഒരു കാരണം ആദ്യം കണ്ടു പിടിച്ചു വീ എസിനു സീറ്റില്ല അതു കൊണ്ട് ഞാനും നില്ക്കുന്നില്ല അപ്പോള്‍ സീറ്റു കിട്ടി
ഇയാളുടെ ഡല്‍ഹിയില്‍ നടത്തിയ ബുള്‍ഡൊസര്‍ വിപ്ളവം എന്തായിരുന്നു, പുള്ളിക്ക് ഡെല്‍ഹിയില്‍ വര്‍ക്ക് ചെയ്യാന്‍ വയ്യ ബുള്‍ഡൊസര്‍ ആയി ഇറങ്ങിയാല്‍ ബിസിനസ് ലോബികള്‍ തിരിച്ചു ട്രാന്‍സ്ഫര്‍ ചെയ്യിക്കും അതിനുള്ള അടവ്
പണ്ടു ഏതു നല്ല ബില്‍ഡിംഗ് കണ്ടാലും മാര്ക്സ്സിസ്റ്റുകാര് പറയും 'സങ്കതി അറിഞ്ഞാ അതു നമ്മടെ മുരളീടെ ആണു' ഇപ്പോള്‍ ആ പരിപാടി കുഞ്ഞാലിക്കുട്ടിക്കിട്ടായി
വെടക്കാക്കല്‍ നയം ആണൂ പല നല്ല മനുഷ്യരെയും നശിപ്പിച്ചിട്ടുള്ളത്
സിന്ദു ജോയിക്കെതിരെ ബ്ളോഗ്ഗ് എഴുതിയ രണ്ടു സിന്സിയര് കമ്യൂണിസ്റ്റുകള്‍ ഇപ്പോഴും ഐ ടി നിയമം അനുസരിച്ചു കേസ് പറയുന്നു
ചെന്നിത്തല സിന്ദു ജോയിയെ കണ്ടാല്‍ തന്നെ സീറ്റ് കൊടുക്കില്ലേ ശൊഭന ജോര്ജു കഴിഞ്ഞ വട്ടം എങ്ങിനെ തിരുവനന്തപുരം വെസ്റ്റ് പിടിച്ചു?
പാവം എസ് എഫ് ഐ ക്കാരണ്റ്റെ ചവിട്ടു കൊണ്ട് പിക്കപ് നഷ്ടപ്പെട്ട ശരതിനു സീറ്റില്ല ശൊഭനക്കു ഉണ്ട്, കോണ്‍ഗ്രസില്‍ ഇതൊക്കെ പതിവാണു , ഞാന്‍ വെള്ളമടിക്കും മോഷ്ടിക്കും പെണ്ണു പിടിക്കും നീയും വേണേല്‍ പിടിച്ചോ അത്രേ ഉള്ളു കോങ്ങ്രസ്
സഖാക്കള്‍ ആണു നമ്മള്‍ക്കിതൊന്നും ചെയ്യാന്‍ പാടില്ല എന്നു പറയുകയും എല്ലാം കോണ്‍ഗ്രസുകാരെക്കാള്‍ നീചമായി ചെയ്യുകയും ചെയ്യും. ഹ ഹ
ഒരിക്കല്‍ക്കൂടി രാഷ്ട്രീയപാര്‍ട്ടികളോട് പുച്ഛം...
ReplyDeleteപാര്‍ട്ടിയില്‍ നില്ക്കുമ്പോള് ആദര്‍ശം പ്രസംഗിക്കുകയും എന്തെങ്കിലും ഒരു ഏനക്കേട് ഉണ്ടാകുമ്പോഴേക്ക് മറുകണ്ടം ചാടുകയും ചെയ്യുന്ന ഇവര്‍ക്കൊക്കെ വേണ്ടിയാണോ പാവം അനുയായികള്‍ മുദ്രാവാക്യം വിളിച്ചും ചുമരെഴുതിയും കാലം കളയുന്നത്? ഇക്കണക്കിനു ആരൊക്കെ എപ്പോഴൊക്കെ അക്കരപ്പച്ച കണ്ടു കുഞ്ചിരാമനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടും എന്ന് ആര്‍ക്കറിയാം. സിന്ധു ആയാലും അലിയായാലും മനോജ് , കണ്ണന്താനം, ശോഭന ജോര്‍ജ് ആയാലും സ്ഥാനമാനങ്ങള്‍ വിട്ടു മറ്റൊരു കളിയുമില്ല എന്നല്ലേ ഇതിന്റെയൊക്കെ അര്‍ഥം. രാഷ്ട്രീയം വെറും അര്‍ത്ഥമില്ലാത്ത കസേരക്കളിയാണെന്ന് വീണ്ടും വീണ്ടും നേതാക്കള്‍ തന്നെ തെളിയിക്കപ്പെടുകയാണ്. നാളെ വി.എസ്.അച്യുദാനന്ദന് കോണ്ഗ്രസ്സിലെക്കും എം.കെ.മുനീര്‍ സി.പി.എമ്മിലെക്കും ഉമ്മന്‍ ചാണ്ടി ബി.ജെ.പിയിലെക്കും മറുകണ്ടം ചാടില്ലെന്നു ആര് കണ്ടു? ഇങ്ങനെയാണ് അരാഷ്ട്രീയ വാദികള്‍ ഉണ്ടാകുന്നത്. ഇവരെയൊക്കെ ഓര്‍ത്തു പുച്ഛമാണ് തോന്നുന്നത്. പരമ പുച്ഛം!
ReplyDeleteഇന്ന് സ്ഥാനാര്‍ഥി കളില്ല
സ്ഥാനാര്‍ത്തികളെ ഉള്ളൂ !
ആര്ത്തിപ്പണ്ടാരങ്ങള് ...
http://iringattiridrops.blogspot.com/2011/03/blog-post_20.html
This comment has been removed by the author.
ReplyDeleteസിന്ധു ജോയി കൊണ്ഗ്രസില് ചേര്‍ന്നതും മഞ്ഞളാംകുഴി അലി ലീഗില്‍ ചേര്‍ന്നതും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല...
ReplyDeleteThis comment has been removed by the author.
ReplyDelete@shaheera
ReplyDeleteകുഞ്ഞാലിക്കുട്ടി I പറയാതെ പോയ സ്വത്തുക്കള്‍
കടവ് റിസോര്‍ട്ട് ഏകദേശം 300 കോടി
പീ കെ സ്റ്റീല്‍ 500 കോടി ആസ്തി
പീ കെ എസ്റ്റേറ്റ് വയനാട്
ഇനി പീ കെ യില്‍ തുടങ്ങുന്ന എല്ലാം പുള്ളിയുടെത് തന്നെ
പിന്നെ മലപ്പുറം കോഴിക്കോട് ജില്ലയിലെ ഓരോ പട്ടണത്തിലും ഏറ്റവും വാടക കിട്ടുന്ന കെട്ടിടങ്ങള്‍
കോഴിക്കോട് ബൈപാസ്സില്‍ 20 ഏക്കര്‍ (കുറഞ്ഞോ സാരമില്ല അടുത്തത് കൂട്ടി പറയാം )
മലപ്പുറത്ത് വിവിദ ഇടങ്ങളിലായി 65 ,70 ,35 ഏക്കര്‍ കൊമ്മേര്‍ഷ്യല്‍ പ്ലോട്ടുകള്‍ .
മൊത്തം 1000 എക്കരയിലതികം റബ്ബര്‍ എസ്റ്റേറ്റ്
ഹമ്മോ നെട്ടണ്ട പത്തു പതിനഞ്ചു ജഡ്ജിമാരെ യും ഒരു പാട് റജീന മാരെയും തീറ്റി പോറ്റുന്നത് വേറെ
' യഥാര്‍ത്ഥ ബിനാമികള്‍ എന്റെ പേരില്‍ കേസുകൊടുക്കുമോ '
ഞങ്ങളുടെ നാട്ടില്‍ ഒരു ചൊല്ലുണ്ട്
" ആര് പിഴച്ചു പെറ്റാലും തോമാച്ചന് പേര് "
പാര്ടിയിലുള്ള അച്ചു വിനും തോമസിനും സ്വന്തമായി വീടില്ല ,എലമരതിണോ വെറും മുപ്പത്തി മൂന്നു സെന്റു സ്ഥലം മാത്രം പാവങ്ങള്‍ ഇനി തിരഞ്ഞെടുപ്പ് കണക്കു വെക്കുമ്പോഴേക്കും ആത്മഹത്യ ചെയ്തേക്കും 'ബക്കറ്റു പിരിവു തുടങ്ങൂ സഖാക്കളെ "
This comment has been removed by the author.
ReplyDeleteപാര്‍ട്ടിയുടെ തിട്ടൂരവും അവഗണയും സഹിച്ചും .ആദര്‍ശ പാപ്പരത്തം വിഴുങ്ങിയും എത്ര കാലം ഒരു മനുഷ്യന് പിടിച്ചു നില്ക്കാന് പറ്റും ??
ReplyDeleteഅച്ചടക്കത്തിന്റെ വാള് തലയ്ക്കു മുകളില്‍ തൂകിയിട്ടു സംശയത്തിന്റെ മേലാപ്പ് ചുറ്റി ഒറ്റെപ്പെടലിന്റെ വേദന സഹിച്ചും എത്ര കാലമായി സിന്ദു പാര്‍ടിയില്‍ നില്ക്കുന്നു .ഒരു പാട് സഖാക്കള്‍ ഇപ്പോഴും സിന്ദു വിന്റെ വഴി തിരഞ്ഞെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ് .
ഷോര്ന്നൂരിലെയും ഒന്ജിയതെയും കൂലം കുത്തികള്‍ പാര്‍ടി വിട്ടത് ഏതു അധികാര മോഹതിലായിരുന്നു .
UDF വിദ്യഭ്യാസ നയത്തിനെതിരെ സമരം നയിച്ച് സ്വന്ത ജീവിതത്തിന്റെ നല്ല സമയം പാര്‍ടി ക്ക് വേണ്ടി ചിലവഴിച്ച സഖാവ് പിനീട് കാണുന്നത് വഴി നീളെ വിദ്യാഭ്യാസ കച്ചവടത്തിന് NOC കൊടുക്കുന്നതാണ് .
പാര്‍ടി ക്ക് വേണ്ടി ബോംബിനു മുന്‍പിലേക്ക് ചാടിയ സഖാവിനെ ,ഉമ്മന്‍ ചാണ്ടി ക്ക് മുന്‍പിലേക്ക് ഒന്നരക്കാലില്‍ തള്ളി വിട്ട സഖാവിനെ ,അരമന കളില്‍ ' ഹാലെ ലു ' പാടാന്‍ നിയോഗിച്ച സഖാവിനെ രാജ്യ സഭാ സീറ്റ് ഒത്തു വന്നപ്പോള്‍ അച്ചടക്കത്തിന്റെ ഏതു 'സീമ ' ലങ്ഖിച്ചതിന്റെ പേരിലാണ് കെട്ടിലമ്മമാര്‍ക്ക് വേണ്ടി മാറ്റി നിര്‍ത്തിയത് ??
ഹ ഹ ഹാ
ReplyDeleteഹി ഹി ഹീ
ചിരിക്കണോ ,കരയണോ
അറിയില്ല!!!!!!!!!!!!!!
രണ്ട് രൂപയുടെ അരി കിട്ടുന്നത് എങ്ങിനെ .
ReplyDeleteപൊതു മാര്‍കെറ്റില്‍ നിന്നും പതിനാറിനും പതിനെട്ടിനും കേന്ദ്ര സര്‍കാര്‍ വാങ്ങുന്ന അരി സബ്സിഡിയായി BPL കാര്‍ഡു കാര്‍ക്ക് മൂന്നു രൂപയ്ക്കും APL കാര്‍ഡു കാര്‍ക്ക് ആര് രൂപയ്ക്കും നല്കുന്നു .കുറെ കാലം അരി വാങ്ങാതെ തോമസ് കേന്ദ്രത്തെ കുറ്റം പറഞ്ഞു നടന്നു ഇപ്പോള്‍ പോവാന്‍ സമയത്ത് രണ്ടു രൂപയ്ക്ക് അരി കൊടുക്കും എന്ന് തട്ടിപ്പ് പറയുകയല്ലാതെ.അരി കൊടുക്കാനുള്ള തുക വകയിരുത്തിയിട്ടുണ്ടോ ?? ഉണ്ടെങ്കില്‍ എത്ര തുക ഏതു സമയത്ത് ??
ഒരു കിലോ അരി
ഒരു കിലോ അരിക്ക് പൊതു മാര്‍കെറ്റ് വില (കേന്ദ്രം വാങ്ങുന്നത് ) 16 രൂപ
കേന്ദ്ര സബ് സീഡി 13 രൂപ(BPL ) 10 രൂപ(APL )
കേരള സര്‍ക്കാരിന് ചെലവ്
ഒരു കിലോയ്ക്ക് BPL ഒരു രൂപ
APL 4 രൂപ
അപ്പോള്‍ 13 രൂപ സബ് സീ ഡി കൊടുക്കുന്ന കേന്ദ്രം ആരായി
അരി മുടക്കികള്‍
പദ്മജയും, ശോഭനാ ജോര്‍ജ്ജും, ഷാനിമോള്‍ ഉസ്മാനും ഒന്നും സീറ്റ് നല്ക്കാതെ, തങ്ങളെ കൊണ്ഗ്രെസ്സ് അവഗണിക്കുന്നു എന്ന് അലമുരയിടുന്നു. റിബല്‍ ചാവേറുകള്‍ മത്സരിക്കുന്നു, സി.പി.എം-ലെ അവഗണനയില്‍ മനം നൊന്ത്, ചര്ദ്ദിചതെല്ലാം വിഴുങ്ങി കോണ്‍ഗ്രസില്‍ ചേക്കേറിയ സിന്ധു ജോയ് പറയുന്നു കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് മികച്ച പരിഗണനയാണ് നല്‍കുന്നത് എന്ന്...
ReplyDelete1993 മുതല്‍ സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചുതുടങ്ങിയിരുന്നു എന്നു സിന്ധു ജൊയി വെളിപ്പെടുത്തി. അദ്യം വിദ്യാര്‍ഥി പ്രസ്ഥാനതില്‍ അംഗമാക്കി ആരംഭിച ഈ പീഡനം 2009ല്‍ എര്‍ണ്ണാകുളം മണ്ഡലത്തില്‍ ലൊകസഭാസ്ഥാനാര്‍തിത്വം വരെ നീളുന്നു ഈ പട്ടിക. കെരളത്തിലെ മറ്റൊരു വനിതാ നെതാവിനും നെരിടെണ്ടിവന്നിട്ടില്ലാത്ത പീഡന പരംബരയിലെക്കു ഒരു
എത്തിനൊട്ടം.
1. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാകമ്മറ്റി അംഗം.
2. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാ സെക്രട്ടെറിയറ്റ് അംഗം
3. വൈസ് പ്രസിഡന്റ് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാകമ്മറ്റി.
4. സെനറ്റ് മെംബര്‍ കെരള യുനിവെര്‍സിറ്റി.
5. സെനറ്റ് മെംബര്‍ എം.ജി യൂണിവെര്സിറ്റി.
6. ചെയര്‍ പെര്സണ് എം.ജി യൂണിവെര്സിറ്റി. യൂണിയന് .
7. എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് (ആദ്യത്തെ വനിതാ പ്രസിഡന്റ് ആക്കി എന്നത് കനത്ത പീഡനമായിരുന്നു എന്നു സിന്ധു വിതുംബി)
8.എസ്.എഫ്.ഐ ദെശീയ വൈസ് പ്രസിഡന്റ് .
9. സി.പി.ഐ എം. തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം .
10. സെനറ്റ് മെംബര്‍ കൊചിന് യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
11. സിഡികെറ്റ് മെംബര്‍ കൊചിന് യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
12 2006ലും 2009ലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയെന്ന കനത്ത പീഡനത്തെ വിവരിക്കാന്‍ സിന്ധു വാക്കുകള്‍ ഇല്ലാതെ കഷ്ടപ്പെടുന്നത് കാഴ്ചക്കരുടെ കണ്ണൂകളേ പൊലും ഈരനണിയിചു എന്ന യാധാര്ത്യം സിന്ധുവിനെ വല്ലതെ വെദനിപ്പിചു. കാഴ്ചക്കരുടെ കണ്ണൂകളെ പൊലും ഈരനണിയിചു എന്ന യാധാര്ത്യം സിന്ധുവിനെ വല്ലാതെ വെദനിപ്പിചു.
അനുബന്ധം
സ്ത്രീകള്‍ക്കു പ്രവര്തന സ്വാതന്ത്ര്യവും സംരക്ഷണവും വാരിക്കൊരി നല്കുന്ന കൊണ്ഗ്രസ്സെന്ന മഹതായ പ്രസ്ഥാനതിലെക്കു ഉമ്മന്‍ചാണ്ടി സിന്ധുവിനെ സ്വാഗതം ചെയ്യുകയും സിന്ധു അതു സ്വീകരിക്കുകയിം ചൈതു. (ചൈത് തെറ്റുകള്‍
എറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചകാര്യം ഉമ്മന്‍ചാണ്ടി പ്രത്യെകം പരാമര്‍ശിക്കുകയും ചെയിതു.
കനത്ത പീഡനങ്ങള്‍ക്കു വിട ഇനി സിന്ധു "ജൊയ്" ..... കൊണ്ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായി , സി.പി.എം ലെ കനത്ത എകാന്തതക്കു വിടനല്‍കി ഒരു വന്‍ പുരുഷാരം തന്നെ കാത്തിരിക്കുന്നു എന്ന യാധാര്ത്യം തിരിച്ചരിഞ്ഞ സിന്ധുവിനു വിജയാശംസകള്‍...
ഇത്തരം അവസരവാദികളെയും, അധികാര ദുര്‍മോഹികളെയും പാര്‍ട്ടി മുന്‍പേ തന്നെ തിരിച്ചറിയേണ്ടതായിരുന്നു.. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ നടത്തിയ "കവല പ്രസംഗ"ത്തിന്റെ ഉപകാര സ്മരണക്ക് ഇവരെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ ഇടയുണ്ട്..:(
ReplyDelete"നാളെ വി.എസ്.അച്യുദാനന്ദന് കോണ്ഗ്രസ്സിലെക്കും എം.കെ.മുനീര്‍ സി.പി.എമ്മിലെക്കും മറുകണ്ടം ചാടില്ലെന്നു ആര് കണ്ടു?"
ReplyDeleteഇരിങ്ങാട്ടിരി മാഷിന് വി.എസ് അച്യുതാനന്ദനോടും, എം.കെ മുനീരിനോടും പ്രത്യേക താല്പര്യം ആണല്ലോ..!! മുസ്ലീം ലീഗ് സെക്രട്ടറിയെ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്. അതോ (ഇവര്‍ ഇരുവരും എതിര്‍ക്കുന്ന)മറ്റുള്ളവരോട് ഉള്ള അന്ധമായ ആരാധനമൂലമോ? :)
ബഷീര്‍ Vallikkunnu said... " @ വഴിപോക്കന്
ReplyDeleteഅങ്ങനെ ഇവിടെ പലരും കറങ്ങി നടക്കുന്നുണ്ട്. ഞാനെല്ലാം കാണുന്നുമുണ്ട്. കത്തി അരയില്‍ തന്നെ കിടന്നോട്ടെ എന്ന് കരുതിയാണ് ഞാന്‍ അത് ഊരാത്തത്."
@ബഷീര്‍ Vallikkunnu
തല്ക്കാലം ഊരേണ്ട..
ഊരിയിട്ടിപ്പം എന്നാ ചെയ്യാനാ...
കത്തിയൂരിയാല്‍ എന്തു ചെയ്യുമെന്നു കുഞ്ഞാലിക്കുട്ടിക്കും ബ്ലോഗുണ്ടെന്ന പോസ്റ്റില്‍ ഞങ്ങളൊക്കെ വായിച്ചതല്ലേ അവസരവാദി ബഷീര്‍ക്കാ......
മാഞ്ഞാളംകുഴിക്കാരന് വന്നത് സ്വന്തം പാര്ട്ടിയിലേക്കായപ്പോള് അതു സ്ഥാനമോഹമല്ലാതാവുകയും ജോയ് ഐസ്ക്രീം നുണയാന്‍ വന്നപ്പോള്‍ സ്ഥാനമോഹവും....
തികഞ്ഞ അവസരവാദം...
സിന്ദു ജോയിയുടെ വാര്‍ത്ത ടീവിയില്‍ സ്ക്രോള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ബഷീര്ക യുടെ ബ്ലോഗും വന്നു. വെറുതെയല്ല സൂപര്‍ ബ്ലോഗര്‍ എന്ന് എല്ലാവരും വിളിക്കുന്നത്.
ReplyDeleteസിന്ദു ജോയിയുടെ വാര്‍ത്ത ടീവിയില്‍ സ്ക്രോള്‍ ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ബഷീര്ക യുടെ ബ്ലോഗും വന്നു. വെറുതെയല്ല സൂപര്‍ ബ്ലോഗര്‍ എന്ന് എല്ലാവരും വിളിക്കുന്നത്.
ReplyDeleteഎന്നാലും ഒരു ദിവസം രണ്ടു പോസ്റ്റ് വല്ലാതെ ഒവരാന് ബഷീര്ക. ഞങ്ങള്‍ക്ക് കമന്റ് എഴുതാനുള്ള സാവകാശമെങ്കിലും തരണം.
ReplyDeleteസ്ഥാനം കിട്ടും പാർട്ട് തന്നെ ഇമ്മടെ പാർട്ടി..!
ReplyDeleteബഷീര്‍ക്കാ ഇങ്ങള് പുലിയാണ് കേട്ടോ ....
ReplyDeleteദീപസ്തംഭം മഹാച്ചര്യം നമ്മള്‍ക്കും കിട്ടണം പണം .............
... സിന്ധു ജോയി രാജിക്കത്ത് എഴുതി എന്ന് കേള്‍ക്കേണ്ട താമസം അവളെ മാലയിട്ടു കൊണ്ടുവരാന്‍ കാറുമെടുത്തു ഓടുന്ന കൊണ്ഗ്രസ്സുകാരന് ... ഹി ഹി ..
ReplyDeleteനാട്ടുകാരേ സേവിക്കാന്‍ ഈ നാരിമാരോക്കെ ഇനി നാടിനെ കൊള്ളയടിചാലും മൂട് താങ്ങുന്ന ജന കോടികളുടെ ഇന്ത്യ.. ഹ ഹ ..
ഇത്തരം പൊറാട്ട് നാടകങ്ങള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാണ് ആദര്‍ശം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്നെപ്പോലുള്ളവര്‍ നാരാണത്ത് ഭ്രാന്തനെപ്പോലെ ചിരിക്കുന്നത്.
മ്യാവൂ. : വള്ളികുന്നിനെയും രാഷ്ട്രീയതിലിട്ടു ഒന്ന് പ രി ശോ ടി ചാ ലോ... ആ ദ ര്‍ ശം.. മണ്ണാങ്കട്ട
ബഷീര്‍ക്കയുടെ ഒരു പോസ്റ്റിനെ ആദ്യമായി ഞാന്‍ എതിരഭിപ്രായം ഇല്ലാതെ സ്വീകരിക്കുന്നു. സിന്ധു ജോയ് കാണിച്ചത് രാഷ്ട്രിയ നെറികേട് മാത്രമല്ല, അവര്‍ക്കൊപ്പം ആവേശത്തോടെ ഇന്കുലബ് വിളിച്ച വിദ്യാര്‍ഥി സമൂഹത്തെ കൂടിയാണ് അവര്‍ വഞ്ചിച്ചത്
ReplyDeleteആവശ്യത്തിനു ഉപയോഗിച്ച ശേഷം പാര്‍ട്ടി തന്നെ ഉപേക്ഷിച്ചു എന്നാണു സിന്ധു ചേച്ചി പറഞ്ഞത്. അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ ഉപയോഗപെടുത്തി എന്ന് പറഞ്ഞാല്‍ എന്നതാ അര്‍ഥം?
ReplyDeletehttp://www.youtube.com/watch?v=W22xP-xqr3g&feature=player_embedded
ReplyDeleteജീവിതം മുഴുവന്‍ പാര്‍ട്ടിക്കായി വിയര്‍പ്പൊഴിക്കി അനുസരണയുള്ള പ്രവര്‍ത്തകരായി കഴിയുന്നവരെ പാടെ മറന്നു, തെരഞ്ഞെടുപ്പില്‍ ഒരു സീറ്റോ പാര്‍ട്ടിയില്‍ ഒരു സ്ഥാനമോ കിട്ടാന്‍ താമസം വരുമ്പോഴേക്കും ജീവന് തുല്യം സ്നേഹിച്ച പാര്‍ട്ടിയെയും താന്‍ പഠിച്ച സംസ്കാരത്തെയും നിസ്സങ്കോചം വലിച്ചെറിഞ്ഞു മറുകണ്ടം ചാടുന്നവരും അത്തരക്കാരെ സീറ്റുകളും പാര്‍ട്ടി ഘടനയില്‍ ഉന്നത സ്ഥാനങ്ങള്‍ നല്കി പാട്ടിലാക്കാന്‍ മത്സരിക്കുന്ന പാര്‍ട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ സദാചാരം നമ്മെ തെല്ലൊന്നു അലോസരപ്പെടുത്തിയിരുന്നെങ്കില്‍!! (Gulf Madhyamam 26- March 2011)
ReplyDeletehttp://janasamaksham.blogspot.com/2011/03/blog-post_26.html
ബഷീറിന്റെ പോസ്റ്റ് കൊള്ളാം അതിലും കൊള്ളാം സിന്ധുവിന്റെ ഫോട്ടോ. ഇത് എവിടെനിന്ന് കിട്ടി . സിന്ധു ചെയ്തത് നെറികേടാണ് . പാര്‍ട്ടി ഒരാളെ മാറ്റി നിറുത്തണമെങ്കില്‍ അതിനു തക്കതായ കാരണവുമുണ്ട് . എങ്കിലും ഒന്ന് സമാധാനിക്കാം . സിന്ധു പോയത് ഒറ്റക്കാണ് . ഞാന്‍ പേടിച്ചിരുന്നു മറ്റു പലരെയും കൊണ്ടേ പോകൂ എന്ന് . അത് ഉണ്ടായില്ല. പിന്നെ പറയുന്ന കാരണം ശ്രീമതി ടീച്ചര്‍ ചായയും കാച്ചി കൊണ്ട് വീട്ടിലേക്കു വിളിച്ചില്ല. സ്വന്തമായി വീടില്ലാത്ത സിന്ധുവിനെ പാര്‍ട്ടി ആ രീതിയില്‍ പരിഗണിച്ചില്ല എന്നൊക്കെ . നല്ല കാരണങ്ങള്‍. വീടിനു വേണ്ടിയെങ്കില്‍ സിന്ധു കുഞ്ഞാലികുട്ടിയുടെ പാര്‍ട്ടിയില്‍ ചേരണമായിരുന്നു . മൂപ്പര് അത്തരം കാര്യങ്ങളില്‍ ഒക്കെ വളരെ ദയാദാക്ഷിണ്യം ഉള്ള ആള്ലാണ് എന്നാണു കേള്‍വി . ഇനി ഉമ്മന്‍ചാണ്ടിയുടെ ഇടതു വശം സിന്ധുവും വലതു വശം കുഞ്ഞാലികുട്ടിയെയും നമുക്ക് കാണാം . കേരള രാഷ്ട്രിയ അപചയത്തിന്റെ മുഖമുദ്രയാണ് ഈ അവതാരങ്ങളൊക്കെ.
ReplyDeleteഎന്റെ പ്രതികരണം ഇവിടെ സ:സിന്ധുജോയ് Vs സിന്ധുജോയ് (വീഡിയോ)
ReplyDelete