
എം കെ ഗാന്ധിയെക്കുറിച്ചും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെക്കുറിച്ചും ചിലതൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. പരീക്ഷയെഴുതാന്‍ പഠിക്കുന്നതായത് കൊണ്ട് എഴുതിക്കഴിഞ്ഞാല്‍ വല്ലാതെയൊന്നും ഓര്‍മയില്‍ നില്‍ക്കില്ല. ഉറക്കത്തില്‍ കണ്ട പോലുള്ള ഒരു ഓര്മ മാത്രമേ ഇപ്പോഴുള്ളൂ.. താങ്കളുടെ മുതുമുത്തച്ഛനെക്കുറിച്ചും ചിലതൊക്കെ പഠിച്ചിട്ടുണ്ടായിരുന്നു. അതും ഏതാണ്ട് മറന്ന മട്ടാണ്. ഞങ്ങളുടെ തലമുറയ്ക്ക് ശരിക്കും ഓര്മയുള്ള കോണ്‍ഗ്രസ്സ് ഉണ്ണിത്താന് ജിയും തിവാരീജിയും ഒക്കെ കാണിച്ചു തന്ന കോണ്‍ഗ്രസ്സ് ആണ്. കരുണാകരന്ജിയും മക്കളും ജീവിച്ചു കാണിച്ചു തന്ന കോണ്‍ഗ്രസ്സ്... ഇപ്പോഴും കാണിച്ചു തന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ്.
അത് കൊണ്ടാണ് വീണ്ടും ചോദിക്കുന്നത്. രാഹുല്‍ ജീ, അങ്ങ് കോണ്ഗ്രസ്സാണോ?. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ചെറുപ്പക്കാരുടെ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ അങ്ങയുടെ രൂപവും വല്ലപ്പോഴുമൊക്കെ മിന്നി മറഞ്ഞിട്ടുണ്ട്. ചിലപ്പോഴൊക്കെ നിറം മങ്ങാറുണ്ടെങ്കിലും അത് പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല. മനോരമ പറയുന്ന പോലെ 'പ്രതീക്ഷയുടെ വസന്തം' എന്നൊക്കെ പറയാന്‍ ആവില്ലെങ്കിലും ഒരു ചെറിയ പ്രതീക്ഷ ഞങ്ങള്‍ക്ക് ഇപ്പോഴും അങ്ങയിലുണ്ട്. മുംബൈ ശിവസേനക്കാരുടെ തറവാട്ടു സ്വത്തല്ല എന്ന് മധുരമായി പറഞ്ഞു കൊണ്ടുള്ള ഈ യാത്രയും നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും ധരിച്ചു ചൊക ചൊകപ്പന്‍ സുന്ദരനായി ഇന്നലെ കേരളത്തിലേക്ക് നടത്തിയ മിന്നല്‍ സന്ദര്‍ശനവും ഒക്കെ ഞങ്ങള്‍ക്ക് ഇഷ്ടമായി. പിടിച്ചു നില്ക്കാന് ഇതുപോലുള്ള ചില നമ്പരുകള്‍ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നും ഞങ്ങള്‍ കരുതുന്നു. പക്ഷേ ഒരപേക്ഷയുണ്ട്.. ഒരേയൊരപേക്ഷ. താങ്കള്‍ ഞങ്ങള്‍ കണ്ടു ശീലിച്ച ഈ ''കോണ്‍ഗ്രസ്സ്'' ആവരുത്. പ്ലീസ്.., താങ്കളും കൂടെ "കോണ്‍ഗ്രസ്സ് " ആയാല്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കമ്മ്യൂണിസ്റ്റ് ആവുക എന്ന ഒരൊറ്റ വഴിയേ ബാക്കി കാണൂ.. ആ കടും കൈ ഞങ്ങളെക്കൊണ്ട് ചെയ്യിക്കരുത്.
ETHU KALAKKI
ReplyDeleteകൊണ്ഗ്രസ്സില് രാഹുലിനെക്കള് കൂടുതല്‍ പ്രതീക്ഷ ഞാന്‍ കാണുന്നത് അമ്മ സോണിയ ഗന്ധിയിലാണ്. പക്വതയും വിവേകവും സോനിയക്കുള്ളത്ര ചെറുപ്പം ആയതിനാലാവും രാഹുലില്‍ കാണാനാവുന്നില്ല. താങ്കള്‍ രാജ് മോഹന്‍ ഉണ്നിത്താനെക്കുരിച്ചും തിവാരിയെക്കുരിച്ചും എഴുതി. അവിവാഹിതനായ സാക്ഷാല്‍ ഈ രാഹുല്‍ തന്നെ ഈ അടുത്ത് തേക്കടിയില്‍ ഉല്ലാസത്തിന് വന്നപ്പോള്‍ ഒരു വിദേശ വനിതയെ കൊണ്ടുവന്നത് വാര്‍ത്തയായിരുന്നു. നാം പ്രതീക്ഷ അര്‍പ്പിക്കുന്നവര്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും സൂക്ഷ്മത പുലര്‍ത്തുകയും വേണം. അതാണ് ഭാരത സംസ്കാരം. രാഹുലിന്റെ അച്ഛന്റെ മുത്തച്ചനെക്കുരിച്ചു ഞാന്‍ ബോധപൂര്‍വം മൌനം പാലിക്കുന്നു.
ReplyDeleteഉണ്ണിത്താന് തിവാരി കളികള്‍ ആ കുട്ടിക്ക് പുത്തരിയൊന്നുമല്ല അങ്ങേരു അങ്ങ് പഠിച്ചതും വളര്‍ന്നതും ഒക്കെ അങ്ങ് വിദേശത്ത ആയതു കൊണ്ട് "നമ്മള് കണ്ടു ശീലിച്ച കൊണ്ഗ്രെസ്സ് ഏതായാലും ആവില്ല " കൂടെ പലരെയും കണ്ടതായും നമ്മള് കേട്ടിട്ടുണ്ട് . പിന്നെയോ അതൊന്നും ഇന്നൊരു വിഷയവും അല്ലാതെ ആയിതീര്നിരിക്കുന്നു അതൊക്കെ വ്യെക്തി സ്വാതന്ത്രത്തിന്റെ ഭാഗമായും മാറിയ സ്ഥിതിക്ക് ബഷീര്‍ സാഹിബ് കമ്മ്യുനിസ്ടുകാരെ ഒന്ന് കൊതിപിചതല്ലേ എന്നൊരു സംശയം
ReplyDeleteതാങ്കളും കൂടെ "കോണ്‍ഗ്രസ്സ് " ആയാല്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കമ്മ്യൂണിസ്റ്റ് ആവുക എന്ന ഒരൊറ്റ വഴിയേ ബാക്കി കാണൂ.. ആ കടും കൈ ഞങ്ങളെക്കൊണ്ട് ചെയ്യിക്കരുത്.
ReplyDeleteപ്രിയപ്പെട്ട ബഷീറിന്റെ ആഗ്രഹപ്രകാരം രാഹുല്‍ജി യഥാര്‍ത്ഥ കോണ്ഗ്രസുകാരന് ആവട്ടെ, ബഷീറിനെ പോലുള്ളവര്‍ കമ്മ്യൂണിസ്റ്റ് നരകത്തില്‍ വീഴാതിരിക്കട്ടെ.
എന്തായാലും അവസാനത്തെ വരികള്‍ക്ക് ഒരു നല്ല നമസ്ക്കാരം.
രാഹുല്‍ സ്തുതി നടന്ന മറ്റൊരു പോസ്റ്റില്‍ കമന്റിയത്.
ReplyDeleteരാജഭരണത്തോട് ഇന്ത്യക്കാര്‍ക്കുള്ള പ്രതിപത്തി ഇന്നും കുറഞ്ഞിട്ടില്ല എന്നര്‍ത്ഥം. ചരിത്രം പലതവണ പരീക്ഷിച്ചു വലിച്ചെറിഞ്ഞ രാജ വാഴ്ചയുടെ പുനസ്ഥാപനം പോലെ തോന്നുന്നു ഗാന്ധി കുടുംബത്തോടുള്ള ജനങ്ങളുടെ ഈ ഭക്തി കാണുമ്പോള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അടിമത്തത്തില്‍ ജീവിച്ച ജനതയുടെ പാരമ്പര്യത്തില്‍ നിന്ന് അതെളുപ്പത്തില്‍ മാഞ്ഞു പോവണമെന്നില്ല. നെഹ്റു കുടുംബത്തിലെ അംഗം എന്നല്ലാതെ മറ്റെന്താണ് ഇയാളുടെ പ്രത്യേകത? ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മാത്രമേ പ്രതീക്ഷ നല്‍കുന്നുള്ളൂ എന്നത് സത്യം. പക്ഷെ ആ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഒരു കുടുംബത്തിന്റെ മാത്രം തറവാട്ടു സ്വത്താണോ?നേതൃത്വവും നയതീരുമാനങ്ങളും ഒക്കെ ഒരു കുടുബത്തിന് വിട്ടുകൊടുത്തിരിക്കുന്ന ആ പാര്‍ട്ടി, ജനാധിപത്യത്തെക്കുറിച്ച് എന്ത് സന്ദേശമാണ് ഇന്ത്യക്കാര്‍ക്ക് നല്‍കുക? വ്യക്തി-പാര്‍ട്ടി-താരാരാധന കൊണ്ട് കണ്ണ് മഞ്ഞളിച്ചവര്‍ക്ക് മനസ്സിലാവണമെന്നില്ല ...
പ്രിയ ബഷീര്‍
ReplyDeleteചെറുപ്പക്കാര്‍ക്കൊക്കെ ഇപ്പൊ
"കോണ്‍ഗ്രസ്സ്"ആകാനാ താല്പര്യം.
തിവാരിയുടെ പ്രായം കഴിഞ്ഞു
'കമ്മ്യുനിസ്ടാ'വാം
പോരെ......
വിപ്ലവം ചെറുപ്പത്തില്‍ നടക്കട്ടെന്നേ
@ biju
ReplyDeleteനേതൃസ്ഥാനം വേണമെന്നു വാശി പിടിച്ചു വന്നതല്ല രാഹുല്‍ കോണ്ഗ്രെസിലേക്ക് പകരം കോണ്‍ഗ്രസ് (ജനങ്ങള്‍ ) ആവശ്യപ്പെട്ടു കൊണ്ട് വന്നതാണ് ....
അധികാരം (പ്രധാനമന്ത്രി ) സ്ഥാനം വേണ്ട എന്ന് പറഞ്ഞ സോണിയ ഗാന്ധിയെ നമ്മള് മറകരുത്
@ സമദ് കാരാടന്‍, വിദേശ വനിതയുമായി രാഹുല്‍ കോവളത് ചുറ്റിത്തിരിഞ്ഞു എന്നത് കേരളത്തിലെ സഗാക്കള്‍ കെട്ടിച്ചമച്ച നുണയാണ്. രാഹുലിനെ പോലെ ക്ലീന്‍ ഇമേജുള്ള ആളുകളെ അവര്ക്ക്പിടിക്കില്ല.
ReplyDeleteIn Indian leaders, I like Rahul the most. He is the leader for next generation.
ReplyDelete@biju
ReplyDeletesoniya gaandhiyum rahulum nethruthwathil irikkunnathinu ningalkk enthaanu hey,,,,
soniya gaandhiyepolulla oru raastreeya nethaavine ( as a president of INC) bijuvinu kaanichu tharaaan pattumo,, president enna nilakkum janangal ithrayere bahumaanikkunna ( indian prime minister aavanamennu palarum abyarthichittum) thante karthavyam maathram nirvahich manmohan sing ( dheeranaaya prime minister,, chintha kondum yukthikondum....) ne raashtrathinte nethruthwam nalkiya soniyayum,.,, thanikk prime minister sthaanam ippol vendennu oru madiyum koodathe paranha, manmohanji thanne president ennu aaveshapoorvam paranha raahulum......
iniyaaraanu bijuvinte kaazhchappaadil aa sthaanathirikkendath???
viplava kadhakal paranhu naadu mudikkunna alpanaaraya saghaakkalkk thalamura pinnidumthorum shakthavum dheeravumaaya oru nethruthwam nashtappedunnathum mattonnum kondalla ennu thonnipokkunnu, palappozhum....
as basheerkka said..
Rahul....
U r the hopes for next generation,...
ജിദ്ദയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എനിക്കയച്ച ഈമെയിലില്‍ നിന്ന്..
ReplyDelete"kumarakathu oru brazeelukari pennumayi orazcha thamasichu chutticthirinjathu ethe rahul thaneyalle? Athayalude midukkum swathathriyavum.
Pavam unnithan..Pavam thiwari.Unnithante medical test falam maranno? tivarikkanenkil enne dwajabhangam sambhavichittumundu.avareyokke veruthe vidunnathanu bhudhi"
ഖത്തറില്‍ നിന്നും ഒരു പത്ര പ്രവര്‍ത്തക സുഹൃത്ത് എഴുതിയത് ഇങ്ങനെ..
Basheer.
sangathi kalakki.
but communist ayal vallatha apakadam undu ennoru dwani thankaludey lekhanathyl undu, athu shariyano...?
കോണ്‍ഗ്രസ് ആയാലും ഇല്ല കമ്മ്യുണിസ്റ്റ് ആയാലും ഇല്ല, നല്ല ഒരു മനുഷ്യനായാല്‍ മതിയായിരുന്നു.
ReplyDeleteഒന്നാമത് ഇപ്പോള്‍ എല്ലാവരും ഗാന്ധി ആണല്ലോ. സോണിയയും പ്രിയമകയും ഇപ്പോള്‍ രാഹുലും, പാവം മോഹന്‍ദാസ് ഗാന്ധി സ്വര്‍ഗത്തില്‍ ഇരുന്നു കരയുന്നുന്ടാവും.
ReplyDeleteപിന്നെ അക്ഷയ് : നല്ല മനുഷ്യന് ആവാന്‍ ഇന്നത്തെ രാഷ്ട്രീയക്കാര്‍ക്ക് ആര്കെങ്കിലും ആവുമോ? എന്തിനാ വെറുതെ ആളെ കൊതിപ്പിക്കുന്നത് .
കരുണാകരന്ജിയും മക്കളും ജീവിച്ചു കാണിച്ചു തന്ന കോണ്‍ഗ്രസ്സ്... ഇപ്പോഴും കാണിച്ചു തന്നു കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ്.
ReplyDeleteബഷീര്‍ക്ക എന്താ ഉദ്ദേശ്ശിക്കുന്നത്? കരുണാകരനെ അഴിമതിക്കേസില്‍ അറെസ്റ്റ് ചെയ്തിട്ടുണ്ടോ? ജയിലില്‍ കിടന്നിട്ടുണ്ടോ? അതോ തിവാരിയെപ്പോലെയൊ, കോണ്‍ഗ്രസ്സുകാരുടെ പഴയ ദൈവത്തെപ്പോലെയോ രണ്ട് പെണ്‍പ്പിള്ളേരെ നഗ്നരാക്കി കൂടെ കിടന്നിട്ടുണ്ടോ? ഉണ്ണിത്താനെപ്പോലെ മഞ്ചേരി വഴി ബാംഗ്ളൂരില്‍ പോയിട്ടുണ്ടോ? മുരളിയും പദ്മജയും എന്ത് അഴിമതിയാണു ചെയ്തത്?
ഇനി മക്കള്‍ രാഷ്ട്രീയത്തിന്റെ കാര്യമാണെങ്കില്‍, രാഹുല്‍ ഗാന്ധിക്കു വേറെ എന്താണു യോഗ്യത: രാജീവിന്റെ മകന്, ഇന്ദിരയുടെ കൊച്ചുമകന് എന്നതില്‍ കവിഞ്ഞ്?!
അഷ്റഫിനോട്:
കുമരകത്തു നിന്നുള്ള രാഹുലിന്റെയും കാമുകിയുടെയും ഫോട്ടോകളും സഖാക്കള്‍ ഉണ്ടാക്കിയതാണോ?! രാഹുല്‍ കാമുകിയുമൊത്ത് എവിടെവേണേലും പോട്ടെ, അതയാളുടെ സ്വകാര്യം. പക്ഷേ, അവള്‍ക്ക് കുട്ടിയുണ്ടായാല്‍ അതും സഖാക്കളുടെ തലയില്‍ കെട്ടിവെക്കരുത്; പിണറായിയാണോ, അച്യുതാനന്ദനാണോ ഉത്തരവാദി എന്നെങ്കിലും പറയണം, പ്ളീസ്!!
"അധികാരം (പ്രധാനമന്ത്രി ) സ്ഥാനം വേണ്ട എന്ന് പറഞ്ഞ സോണിയ ഗാന്ധിയെ നമ്മള് മറകരുത്". പ്രധാന മന്ത്രിയേക്കാള്‍ അധികാരമുള്ള ഒരു സ്ഥാനത്താണ് ഇപ്പോള്‍ സോണിയ ഇരിക്കുന്നതെന്ന് താങ്കളും മറക്കരുത്... കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിക്ക് ഇത്തരം താരാരാധന ഭൂഷണമാണോ എന്ന് താങ്കള്‍ ചിന്തിക്കുക. (നേതൃസ്ഥാനം വേണമെന്നു വാശി പിടിച്ചു വന്നതല്ല രാഹുല്‍ കോണ്ഗ്രെസിലേക്ക് പകരം കോണ്‍ഗ്രസ് (ജനങ്ങള്‍ ) ആവശ്യപ്പെട്ടു കൊണ്ട് വന്നതാണ്)- ഇപ്പറഞ്ഞ ജനത്തിന്റെ മനോഭാവത്തെ പ്പറ്റിയാണ് ഞാന്‍ സൂചിപ്പിച്ചത്. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ആ പാര്‍ട്ടിക്ക് ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ അതിനെ അകാല ചരമമടയാന്‍ വിടുന്നതാണ് ഉചിതം.
ReplyDeleteNb : ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെയേ അതിനു കിട്ടൂ ...
സോണിയ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യന്‍ പ്രധാനമന്ത്രി ആകാന്‍ കഴിയില്ല ഇന്ത്യയില്‍ ജനിച്ച പൌരന്മാര്ക്ക് മാത്രമേ ആകാന്‍ കഴിയുള്ളൂ
Deletekalakkan post
ReplyDeleteമികച്ച ആനുകാലിക ബ്ളോഗര്ക്കുള്ള അവാര്‍ഡ് നേടിയ ബഷീര്‍ വള്ളിക്കുന്നിന് അഭിനന്ദനങ്ങള്‍!!
ReplyDeleteകമ്മ്യൂണിസ്റ്റ് ആവുക എന്നത് ഇത്ര മോശപ്പെട്ട കാര്യമാണോ?
ReplyDeleteച്ഛെ.. അണ്സഹിക്കബ്ള്..
(രാഹുല്‍ഗാന്ധിയുടെ കാര്യത്തില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നിസ്സഹയരാണ്, അതു തന്നെയാണ് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റും ഏതു പൊലെയെന്നാല് സോണിയാഗാന്ധി പ്രധാനമന്ത്രിസ്ഥാനം സ്വയം വേണ്ടാ എന്ന് വെച്ചതല്ല മറിച്ച് അന്നത്തെ പ്രധാന പ്രതിപക്ഷവും ചില മതസംഘടനകളും ശക്തമായ സമ്മര്‍ദ്ദം ചെലുത്തി അങ്ങനെയൊരു തീരുമാനം എടുപ്പിച്ചതാണ്, ഫലമോ അതിനേക്കാള്‍ ശക്തമായ പൊസിഷനിലിരുന്ന് അതിനേക്കാള്‍ ശക്തമായിരുന്ന് ഇന്ത്യയെ ഭരിക്കുകയാണ്.. അപ്പോള്‍ സോണിയ അതിനേക്കാള്‍ മേലെയുള്ള ഒരു പൊസിഷനിലിരിക്കുന്നു എന്ന് അവരുടെ ഒരു കുറ്റമായി സൂചിപ്പിക്കുന്നതിലെ പിഴവ് വിശദമാണ്)
രാഹൂല്‍ ഓടി നടക്കുന്ന ഒരു പൈതലാണെന്നു മുഖ്യ മന്ത്രി. പാവം പൈതല്‍.
ReplyDeleteഅതെ,
ReplyDeleteമനോരമ പറയുന്ന പോലെ 'പ്രതീക്ഷയുടെ വസന്തം' എന്നൊക്കെ പറയാന്‍ ആവില്ലെങ്കിലും ഒരു ചെറിയ പ്രതീക്ഷ ഞങ്ങള്‍ക്ക് ഇപ്പോഴും അങ്ങയിലുണ്ട്. മുംബൈ ശിവസേനക്കാരുടെ തറവാട്ടു സ്വത്തല്ല എന്ന് മധുരമായി പറഞ്ഞു കൊണ്ടുള്ള ഈ യാത്രയും നീല ജീന്‍സും കറുത്ത ടീ ഷര്‍ട്ടും ധരിച്ചു ചൊക ചൊകപ്പന്‍ സുന്ദരനായി ഇന്നലെ കേരളത്തിലേക്ക് നടത്തിയ മിന്നല്‍ സന്ദര്‍ശനവും ഒക്കെ ഞങ്ങള്‍ക്ക് ഇഷ്ടമായി. പിടിച്ചു നില്ക്കാന് ഇതുപോലുള്ള ചില നമ്പരുകള്‍ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നും ഞങ്ങള്‍ കരുതുന്നു. പക്ഷേ ഒരപേക്ഷയുണ്ട്.. ഒരേയൊരപേക്ഷ. താങ്കള്‍ ഞങ്ങള്‍ കണ്ടു ശീലിച്ച ഈ ''കോണ്‍ഗ്രസ്സ്'' ആവരുത്. പ്ലീസ്.., താങ്കളും കൂടെ "കോണ്‍ഗ്രസ്സ് " ആയാല്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കമ്മ്യൂണിസ്റ്റ് ആവുക എന്ന ഒരൊറ്റ വഴിയേ ബാക്കി കാണൂ.. ആ കടും കൈ ഞങ്ങളെക്കൊണ്ട് ചെയ്യിക്കരുത്.
പുതിയ പോട്ടം കലക്കി.
ReplyDeleteമകളാണൊ..
നാട്ടില്‍ പോയപ്പൊള്‍ എടുത്തതാവും അല്ലെ...
ഞാനും നാട്ടിലൊന്ന് പോവട്ടെ..
കാണിച്ചു തരാം..
അസ്സലൊരു പോട്ടം ഞാനും എടുക്കും..
ഹാ..
കോണ്‍ഗ്രസില്‍ ഉണ്ണിത്താനും തീവാരിയും ഉണ്ടെന്നു കരുതി എല്ലാവരും അങ്ങിനെയാണ് എന്ന് കരുതാമോ. ഏത് പാര്‍ടിയിലാണ് എല്ലാവരും നൂറു ശതമാനം ശുധന്മാരായിട്ടുള്ളത്. രാഹുലില്‍ ഒരു പ്രതീക്ഷ എല്ലാവരും കാണുന്നുണ്ട്. സ്വന്തം അച്ഛന്റെ അനുഭവം മുന്നിലുണ്ടായിട്ടും സെകുരിടിയുടെ അകമ്പടി ഇല്ലാതെ തന്നെ ജനങ്ങളിലേക് ഇറങ്ങി ചെല്ലുന്നത് ഒരു നേതാവിന്റെ ഗുണം തന്നെയല്ലേ. ബോംബെ ബോംബെയ്കാര്ക്ക് എന്ന് പറയുന്ന ശിവസേനക്കാരുടെ ശക്തി കേന്ത്രത്തിലേക്ക് ഒരു പേടിയും ഇല്ലാതെ കടന്നു ചെന്നത് ദൈര്യം കൊണ്ട് തന്നെ അല്ലെ. ശിവസേന ഒരു നനഞ്ഞഹ പടക്കമാണെന്ന് കാട്ടിക്കൊടുക്കാന്‍ ഇതിലൂടെ കഴിഞ്ഞില്ലേ. ആര്കാണ് ശിവസേനയെ വെല്ലുവിളിക്കാന്‍ കഴിയുക.
ReplyDeleteഎല്ലാ നിലക്കും നന്നായി...താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാനെന്നുള്ള ആരോപണം ഇതോടെ മാറികിട്ടിയേക്കും...
ReplyDeleteജിദ്ദയിലെ പത്രപ്രവര്‍ത്തക സുഹൃത്തിന് ഞാന്‍ ഇങ്ങനെയൊരു റിപ്ലേ കൊടുത്തു (അദ്ദേഹത്തിന്റെ ഇമെയില്‍ വഴി വന്ന കമന്റ് ഞാന്‍ മുകളില്‍ കൊടുത്തിട്ടുണ്ട് )
ReplyDeleteDear sir,
May I thank you first ..
You are right in your argument.
What I understand is, being an emerging youth icon in congress, Rahul carries an immense amount of backing from the Generation NEXT. They have lot of expectation about him. His recent campus meets all over India made some sensations. They experience a spark of sincerity in him. I was trying to touch that point.
To make it a point, I just side kicked unnithan and tiwari.. Logically, it was not right. I agree..
കൂടുതല്‍ ചിന്തോദീപകമായ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ (Just for sharing..)
Dear Basheer,
What we have to gather from this is that there is no point in watching the personal life of any leader including Rahul.
Just look at their performance as leaders.This was exactly what zacharia was trying to project in Payyannur.But the example he sited was unbearable to the cpm devotees.
There is ample proof in the study of Kerala history that the communist leaders(not all of them) while staying underground were keeping sexual relationship with some members of the homes were they were staying.It is because they were human beings with flesh and blood,nothing else.
This can be confirmed from the study papers with the CDS,trivandrum. Rahul can be a better leader i also believe by watching his style and ideas.
@ മുഖ്താര്‍.. അവള് എന്റെ പെങ്ങളുടെ മോളാ.. വല്ല്യ കുളൂസുകാരിയാ.. ന്നാലും ഞാനുമായി വലിയ കമ്പനി ആണ്. ഈയിടെ പുതിയ വീട്ടിലേക്കു താമസം മാറി. അതോടെ ഒരു രാജാവിന്റെ മട്ടും ഗമയുമാണ്. അവിടെയുള്ള കസേരയോ ഫര്‍ണിച്ചറുകളോ അവളുടെ ഷോ കേസോ ആരേലും തൊട്ടാല്‍ വിവരമറിയും..
ReplyDelete@ Pulchaadi
ആ അവാര്‍ഡ് വിവരം ഇന്നലെയാണ് ഞാന്‍ അറിഞ്ഞത്. എല്ലാരും കൂടെ എനിക്കൊരു പാര്‍ട്ടി തരണം..
രാഹുല്‍ ജീ, അങ്ങ് കോണ്ഗ്രസ്സാണോ????
ReplyDeleteഇത് ഒരുമാതിരി ഒടുക്കത്തെ ചോദ്യം ആണല്ലോ ..നാളെ ഈ നാട് ഭരിക്കാനുള്ള ഒരു യുവ തുര്ക്കിയോടാണ് താങ്ങള് ഈ ചോദ്യം ചോദിച്ചത്... ബോംബെയിലും കേരളത്തിലും എല്ലാം ഓടിനടക്കുന്നതും നാട്ടുകാര്‍ക്ക് വേണ്ടി മാത്രം ...നാളെ ഈ യാത്രയെ ഏതെങ്കിലും യൂത്ത് കാന്ഗ്രെസ്സുകാരന് ധണ്ടിയാത്രയോടു ഉപമിച്ചാല്‍ ആശ്ച്ചര്യപ്പെടരുത്..ഇനി ഇത് കണ്ടു വല്ല കൊണ്ഗ്രെസ്സുകാരനും മൂന്നാറിലേക്ക് ഒരു ധണ്ടി യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ ...പറഞ്ഞേക്കാം ....തടി കേടാകും...
കരുണാകരനെയും മുരളിയെയും ഇതിലേക്ക് വലിച്ചിഴച്ചത് നന്നായില്ല..എന്തൊക്കെ പറഞ്ഞാലും യദാര്‍ത്ഥ കൊണ്ഗ്രെസ്സ് കരുനാകരന്റെത് തന്നാ..ഒരു രാജന് സംഭവം ഒഴിച്ച് നിര്‍ത്തിയാല്‍ കരുണാകരന് എതിരെ എന്തുണ്ട് അയാളെ വിമര്‍ശിക്കാന്‍..മുരളിയെ വിമര്‍ശിക്കാന്‍ മാത്രം യോഗ്യത ഉള്ള എത്ര തലകള്‍ കോണ്‍ഗ്രെസ്സിലുണ്ട് ?
(എന്തൊക്കെ തന്നെ പറഞ്ഞാലും ശാരൂക്കിന്റെയും രാഹുലന്റെയും ചെയ്തികളില്‍ തെറ്റിനെക്കാളും ഒരു പാട് ശരികളില്ലേ)
അവാര്ഡിനാശംസകള്.
ReplyDeleteപാര്‍ട്ടി ഉണ്ടാവുമ്പോള്‍ അറിയിക്കണം, പങ്കെടുത്തു വിജയിപ്പിക്കം.
മനോരമ പറയും പോലെ പ്രതീകഷയുടെ വസന്തമായില്ലെങ്കിലും ഉണ്ണിത്താനെയും തിവാരിയെ പോലെ ഒരു തനി കോണ്ഗ്രസ്സാവരുതേ.
ReplyDeleteആ കടുംകൈ ഞങ്ങളെ കൊണ്ട് ചെയ്യിക്കുകയും അരുത്.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=6710956&tabId=11&contentType=EDITORIAL&BV_ID=@@@
ReplyDeleteആരെ പ്രീണിപ്പിക്കാനാണ് മാഷെ ഇപ്പൊ ഇങ്ങനെയൊരു പോസ്റ്റ്?
ReplyDelete"പിടിച്ചു നില്ക്കാന് ഇതുപോലുള്ള ചില നമ്പരുകള്‍ ഇടയ്ക്കിടയ്ക്ക് കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല എന്നും ഞങ്ങള്‍ കരുതുന്നു."
പിടിച്ചു നില്ക്കാന്???ഹ ഹ ..ഇതിനെക്കാളും വല്ല്യൊരു തമാശ ഇക്കൊല്ലം ഇനി വേറെ ആരെങ്കിലും പറയണം..
പിടിച്ചു നിക്കാനുള്ള നമ്പര്‍ ആയിരിക്കുമല്ലേ ഇതും?അപ്പോ കുഴപ്പമില്ല..
ReplyDeleteആരു ഭരിച്ചാലും വേണ്ടില്ല രാജ്യം നന്നായിക്കണ്ടാല്‍ മതിയായിരുന്നു. അതുകൊണ്ടു തന്നെ ചെറുപ്പക്കാരന് എന്ന നിലയില്‍ രാഹുലില്‍ പ്രതീക്ഷയുണ്ട്. ദോഷൈകദൃക്കാകണ്ട നമുക്ക്. ഉണ്ണിത്താന്മാരേ വിടാം, സര്‍വ്വശ്രീ.പി.പി.തങ്കച്ചന്, മുല്ലപ്പള്ളി മുതലായവരെ ഓര്‍ക്കാം.എല്ലാ പാര്‍ട്ടികളും മത്സരിക്കുകയാണ്, ജനങ്ങളില്‍ നിന്നകലാന്‍.സ്വന്തം സ്വത്തുക്കള്‍ക്കു മുതല്‍ക്കൂട്ടാന്‍ അവര്‍ പരസ്പരസഹായ സംഘങ്ങളായി പ്രവര്‍ത്തിക്കുകയാണ് എന്നത് ഏറെ ആശങ്കാജനകവും വേദനാജനകവും ആണ്. പക്ഷേ, ഈ അവസ്ഥയ്ക്ക് എങ്ങനെ മാറ്റം വരുത്താം എന്ന് നമ്മിലോരോരുത്തരും ആലോചിക്കേണ്ടിയിരിക്കുന്നു. നല്ല ഭരണപക്ഷം ഒപ്പം, കണ്ണും കാതും തുറന്നിരിക്കുന്ന പ്രതിപക്ഷം വേണം, നല്ലതു കാണുമ്പോള്‍ അഭിനന്ദിക്കാനും തെറ്റു കാണുമ്പോള്‍ നിശിതമായി വിമര്‍ശിക്കാനും കഴിവുള്ള പൗരരുണ്ടാകണം. പരാതി പറയുക മാത്രമല്ല നമ്മുടെ ജോലി, പരിഹാരം ചിന്തിക്കാനും നമുക്ക് ബാദ്ധ്യതയില്ലേ, ചുമതലയുള്ള പൗരന്മാര് എന്ന നിലയില്‍.
ReplyDeleteപിന്നെ ചിന്ത വഴി താങ്കളുടെ പോസ്റ്റില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ബൂലോകം ഓണ്‍ലൈനിലാണ് എത്തിയത്. അതുകൊണ്ടു തന്നെ കമന്റിയുമില്ല. അവരുടെ സൈറ്റില്‍ മാത്രമേ താങ്കള്‍ റിഫ്രഷ് ചെയതുള്ളുവെന്നു തോന്നുന്നു.ഇപ്പോള്‍ വന്നത് പോങ്ങുമ്മൂടന് വഴിയാണ്. ഓരോരുത്തരെയും അവരുടെ മുഖമുദ്രയുള്ള സ്വന്തം ബ്ലോഗില്‍ വായിക്കുന്നതാണ് എനിക്കിഷ്ടം. ബൂലോകം ഓണ്‍ലൈനിന്റെ 'ഏറ്റവും നല്ല പ്രതികരിക്കുന്ന ബ്ലോഗറായതില്‍' അഭിനന്ദനം.
ഇനിയും എഴുതൂ
സസ്നേഹം,
മൈത്രേയി
Dear Basheer Sab
ReplyDeleteLet me use my comments to thank you for the e-communication & blogging class u presented couple of weeks back. pls. find below the link to our blog... pls. advice your suggestions & recommendations.
http://teencirclejeddah.blogspot.com/
Siraj
ബഷീര്‍, പല ബ്ലോഗിലൂടെയും പറന്നു പറന്നാണ് ഞാനിവിടെ എത്തിയത്. ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്, സമകാലീന സംഭവങ്ങളെ വിലയിരുത്തുന്ന താങ്കളുടെ ശൈലി എനിക്കിഷ്ട്ടമായി. ആശംസകള്‍.
ReplyDeleteഎഴുത്തിന്റെ ശൈലി ഇഷ്ടപ്പെട്ടു.
ReplyDeleteഅധികാരമേ ജീവിതമെന്ന കരുണാകര-മുരളിശൈലിയിലുള്ള കോണ്ഗ്രസ്സാവില്ല രാഹുലിന്റേതെന്നു തോന്നുന്നു. വാക്കുകളിലും അതിന്റെ പ്രയോഗവല്‍ക്കരണത്തിലും അല്‍പ്പം ആത്മാര്‍ത്ഥതയൊക്കെ കാണാനുമുണ്ട്. കുറെയൊക്കെ ഓടി നടക്കുകയും കാര്യമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. പാഴല്ല എന്ന തോന്നല്‍ ഇതിനകം ശൃഷ്ടിക്കാനും കഴിഞ്ഞിരിക്കുന്നു.
@ maithreyi: ചിന്തയില്‍ എന്റെ ബ്ലോഗുണ്ട്. പക്ഷെ പലപ്പോഴും റിഫ്രെഷ് ചെയ്യാന്‍ മറക്കും. ഓര്മപ്പെടുത്തിയതിന് നന്ദി.
ReplyDelete@ Vayadi: നല്ല ഏതേലും കൊമ്പേല്‍ പിടിച്ചിരിക്ക്.. ഞാനിത്തിരി ചായ എടുക്കാം..
@ TEEN CIRCLE JEDDAH NORTH: ബ്ലോഗ് സന്ദര്‍ശിച്ചു. ഒരു ചെറിയ നിര്‍ദേശം അവിടെ ഇട്ടിട്ടുണ്ട്.
Dear Basheer Sab
ReplyDeleteThanks for your comments
your advice and suggestions are well noted. we will come-up with more informative and interesting articles both in english & malayalam
Thanks once again and pls. keep advising us. healthy critics are always the strength of any growth....
May Allah bless us
rgds
Siraj
kollam. congress nty mathramalla ee upabhooghandthinty bhaavi nirnythil pradhana sthanamulla oru kutumbam llay appo ariyathy vangi pokum. athu pandthy sayippiny kanumbo kavathu markkunna swbhavthinty baaki pathram.thettu pryan patilla. valnja natuvil chavittikyari otukkam natuvinittu endu kittum ennu kaathirunnu kaanam.pinney avasnthy vari otthiri nannayi - innathy kalathy communist party athu arhikkunnundu
ReplyDelete;)
ReplyDelete