ഒരു ബിഗ് ബ്രദർ റിയാലിറ്റി ഷോയുടെ കുറവുണ്ടായിരുന്നു നമുക്ക്. സൂര്യ ടി വി
അത് നിറവേറ്റിയിരിക്കുന്നു. ഇപ്പോൾ കേരളത്തിന് എല്ലാം തികഞ്ഞു. ഇനി ഐ എസ് ഒ സർട്ടിഫിക്കറ്റിന് ധൈര്യമായി അപേക്ഷിക്കാം. ഉഷാ
ഉതുപ്പിന്റെ പാട്ടും ഇനി തല താഴ്ത്താതെ പാടാം 'ഹെന്റെ കേരളം ഹെത്ര സുന്ദരം!!'. റിയാലിറ്റി ഷോ എന്നാൽ ഇതാണ്. പതിനാറ് കൂതറകളും മുപ്പത് ക്യാമറകളും ഒരു വീട്ടിൽ നൂറു ദിവസം കഴിയുന്നു. സീകരണ മുറി, അടുക്കള, കിടപ്പറ തുടങ്ങി എല്ലാം ലൈവായി നമ്മളെ കാണിക്കുന്നു. പോപ്പുലാരിറ്റി ഓർഡറിൽ പറഞ്ഞാൽ സന്തോഷ് പണ്ഡിറ്റ്, സിന്ധു ജോയി, ജി എസ് പ്രദീപ്, ചിത്ര അയ്യർ, രാഹുൽ ഈശ്വർ തുടങ്ങി പതിനാറു താരങ്ങൾ 'മാറ്റുരക്കുന്ന' മൂത്ത് പഴുത്ത റിയാലിറ്റി.
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള മനുഷ്യ സഹജമായ താത്പര്യത്തെ അതിവിദഗ്ദമായി ചൂഷണം ചെയ്യുന്നതാണ് ബിഗ് ബ്രദർ ഷോയുടെ ഫോർമാറ്റ്. ഏതാണ്ട് ഒന്നര പതിറ്റാണ്ട് പ്രായമുള്ള ഈ ഫോർമാറ്റിനെ നാണവും മാനവും നാട് നീങ്ങിയ ഒരു 'അടിച്ചു പൊളി' ജീവിതത്തിന്റെ പുറംപോക്കിലേക്ക് ഗ്ലാമറും അനുബന്ധ ചേരുവകളും ചേർത്ത് സന്നിവേശിപ്പിക്കുന്നതാണ് 'മലയാളി ഹൗസ്'. രണ്ടു എപ്പിസോഡുകൾ കണ്ടതിൽ നിന്ന് എനിക്കെത്തിച്ചേരാനായ നിഗമനം അതാണ്. നമ്മുടെ സംസ്കാരത്തിന്റെയും ആ സംസ്കാരം നിർണയിക്കുന്ന സഭ്യതയുടെയും അതിരുകളെ ഈ ഷോ എങ്ങിനെ അതിലംഘിക്കുന്നുവെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം ഒരു എപ്പിസോഡിന്റെ ഏതാനും ഭാഗങ്ങൾ ഇവിടെ ചേർക്കാൻ എന്നെ അനുവദിക്കുക.
സ്വന്തം പ്രതിച്ഛായയെ ഒരു കാട്ടു ചെന്നായയുടെ ശൗര്യത്തോടെ എങ്ങിനെ സ്വയം
കടിച്ചു കീറി നശിപ്പിക്കാമെന്നു ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപും സിന്ധു
ജോയിയും തെളിയിക്കുന്നു. രണ്ടു പേരും എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം ആരും
തലതാഴ്ത്തിപ്പോവും വിധം ദാരുണമാണ്. അശ്വമേധം അവതരിപ്പിച്ചിരുന്ന പ്രദീപ് കേരളീയ ബൗദ്ധിക സമൂഹത്തിന്റെ
അഭിമാനമായി തിളങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തിൽ നിന്നും ഒരു കോമാളി ഇമേജിലേക്കുള്ള ഈ കൂപ്പുകുത്തിനെ നാം എന്താണ് വിളിക്കേണ്ടത്. സിന്ധു ജോയിയുടെ കാര്യം പറയേണ്ട. പണ്ഡിറ്റുമൊത്തുള്ള ആ ഡാൻസ് കണ്ടാലറിയാം ഭാവിയുണ്ടെന്ന്, പക്ഷേ ഭൂതകാലം പോയി എന്ന് മാത്രം!
ഹോ, രാഹുൽ ഈശ്വറിനെയാണ് കാണേണ്ടത്. മൂന്നാലു പെണ്പിള്ളേരെ കൂടെ കഴിയാൻ കിട്ടിയതോട് കൂടി ഇടിവെട്ട് ഫോമിലാണ് പുള്ളി എത്തിയിട്ടുള്ളത്. കാസനോവ ചിത്രത്തിൽ മോഹൻലാൽ പോസ് ചെയ്ത പോലെ അഞ്ചാറു പെണ്‍കിടാങ്ങൾക്ക് നടുവിൽ ഇരുന്നും നടന്നും കിടന്നും വെടി പൊട്ടിച്ചും കിടു കിടു പെർഫോമൻസ്. ഈ പഹയനാണല്ലോ ശബരിമല തന്ത്രിയാവാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് ഒരു കൊള്ളിയാൻ തലച്ചോറിനുള്ളിലൂടെ പായുന്നത്. "ഈ ഷോ കഴിഞ്ഞാൽ നമുക്ക് ഗോവയിൽ പോയി രണ്ടു മൂന്നു ദിവസം താമസിക്കണം. ഷോയുടെ ഭാഗമായുള്ള നിർബന്ധ താമസാണെന്ന് പറഞ്ഞു പോന്നാൽ മതി" എന്ന് ഈ മഹാൻ മൂന്നു പെണ്പിള്ളേരോട് പതുങ്ങിയ ശബ്ദത്തിൽ പറയുന്നത് ക്യാമറ പകർത്തിയിട്ടുണ്ട്. ഈ വീടിനകത്തുള്ള മുപ്പത് ക്യാമറകൾ വലിയ ശല്യമായി തോന്നിയത് കൊണ്ടാവണം സദാചാര പ്രഭാഷകൻ ഗോവയ്ക്ക് വെച്ചു പിടിക്കാമെന്ന് തീരുമാനിച്ചത്. ഭാരതത്തിന്റെ സംസ്കാരം, ഭക്തി, സന്യാസ ജീവിതം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ മുഴുവൻ കേരളീയരെയും ഉത്ബുദ്ധരാക്കാൻ വേണ്ടി വേദികളിലും ടി വി കളിലും നിറഞ്ഞു നിൽക്കാറുള്ള ഈ യുവപുലിയുടെ ശരിക്കുള്ള ചിത്രം കണ്ട് ശിവ ശിവാ എന്ന് പ്രേക്ഷകർ വിളിച്ചു കാണണം. ഇനി ഭക്തിയും പറഞ്ഞിങ്ങു വരട്ടെ. അന്ന് ഞാനെന്റെ ടി വി അടിച്ചു പൊളിക്കും.
പുറത്തായാലും ഇല്ലെങ്കിലും ഈ ഷോയിലെ യഥാർത്ഥ വിജയി സന്തോഷ് പണ്ഡിറ്റാണ്. തന്നെക്കാൾ കൂതറകളായ പതിനഞ്ച് പേർ കേരളത്തിലുണ്ടെന്ന് അവരോടൊപ്പം നിന്ന് കാണിച്ചു കൊടുക്കാൻ പറ്റി. പണ്ഡിറ്റിന് നഷ്ടപ്പെടുവാൻ ഒന്നുമില്ല. അത്രമാത്രം പാതാളത്തിലാണ് അയാളുടെ ഇമേജ് കിടക്കുന്നത്. പി സി ജോർജിന് പോലും അവിടേക്ക് എത്താൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ല ഇതിനേക്കാൾ തറയായ പരിപാടിയിലും അയാൾ പങ്കെടുക്കും. കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന പോളിസി. എന്നാൽ ബുദ്ധിജീവി ചമഞ്ഞ് അയാളെ പരിഹസിച്ചു നടന്നിരുന്ന സകല ഫ്രോഡുകളും തന്നെക്കാൾ കൂതറകളാണെന്ന് തെളിയിക്കുന്ന ഒരു പ്രോഗ്രാമിൽ അയാൾക്കും പങ്കെടുക്കാൻ പറ്റി. യഥാർത്ഥ വിജയി പണ്ഡിറ്റാണെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.
രക്ഷിതാക്കളോട് ഒരഭ്യർത്ഥനയുള്ളത് ഒറ്റ എപ്പിസോഡ് മുടങ്ങാതെ ഇത് മക്കൾക്ക് കാണിച്ചു കൊടുക്കണം എന്നാണ്!. അവരിത് ആസ്വദിക്കട്ടെ. കണ്ടു പഠിക്കട്ടെ. ജീവിതത്തിന്റെ വഴികളിൽ അവർ അപഥ സഞ്ചാരം തുടങ്ങിയാൽ നമുക്ക് സമൂഹത്തെ പഴി പറഞ്ഞ് രക്ഷപ്പെടാം. സ്ത്രീ ശാക്തീകരണ വാദികളോടും പ്രസ്ഥാനങ്ങളോടും പറയാനുള്ളത് ഈ ഷോയെ പരമാവധി വിജയിപ്പിച്ചു കൊടുക്കുക എന്നതാണ്. പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ നമുക്ക് മെഴുകുതിരി കത്തിച്ചു പ്രകടനം നടത്താം. തെരുവിൽ മുദ്രാവാക്യം വിളിച്ച് കരുത്ത് തെളിയിക്കാം.
Latest :
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
പണ്ഡിറ്റ് ഔട്ട്, സിന്ധു സി പി എമ്മിലേക്ക്
Related Posts
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
സുരേഷ് ഗോപി vs ടിന്റുമോന്
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന് കുങ്കുമം
മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള മനുഷ്യ സഹജമായ താത്പര്യത്തെ അതിവിദഗ്ദമായി ചൂഷണം ചെയ്യുന്നതാണ് ബിഗ് ബ്രദർ ഷോയുടെ ഫോർമാറ്റ്. ഏതാണ്ട് ഒന്നര പതിറ്റാണ്ട് പ്രായമുള്ള ഈ ഫോർമാറ്റിനെ നാണവും മാനവും നാട് നീങ്ങിയ ഒരു 'അടിച്ചു പൊളി' ജീവിതത്തിന്റെ പുറംപോക്കിലേക്ക് ഗ്ലാമറും അനുബന്ധ ചേരുവകളും ചേർത്ത് സന്നിവേശിപ്പിക്കുന്നതാണ് 'മലയാളി ഹൗസ്'. രണ്ടു എപ്പിസോഡുകൾ കണ്ടതിൽ നിന്ന് എനിക്കെത്തിച്ചേരാനായ നിഗമനം അതാണ്. നമ്മുടെ സംസ്കാരത്തിന്റെയും ആ സംസ്കാരം നിർണയിക്കുന്ന സഭ്യതയുടെയും അതിരുകളെ ഈ ഷോ എങ്ങിനെ അതിലംഘിക്കുന്നുവെന്ന് തിരിച്ചറിയാൻ വേണ്ടി മാത്രം ഒരു എപ്പിസോഡിന്റെ ഏതാനും ഭാഗങ്ങൾ ഇവിടെ ചേർക്കാൻ എന്നെ അനുവദിക്കുക.
ഏഷ്യാനെറ്റിനും മറ്റു ചാനലുകൾക്കും ഇനി വെറുതെ ഇരിക്കാൻ പറ്റില്ല. പ്രേക്ഷകരെ സൂര്യ
കൊത്തിക്കൊണ്ടു പോയി. അതുകൊണ്ട് ഒരു ബിഗ് ബ്രദർ ഷോയുമായി അവർക്ക് വന്നേ
പറ്റൂ.. എന്തോ ഭാഗ്യത്തിന് സൂര്യക്കാർ കക്കൂസിൽ ക്യാമറ വെച്ചിട്ടില്ല.
ഏഷ്യാനെറ്റിന്റെ നിലവാരം വെച്ച് അവിടെയും ഒരു ക്യാമറ ഉണ്ടാവാനുള്ള
സാധ്യതയുണ്ട്. ചുരുക്കത്തിൽ ലോകത്തിനു മാതൃകയായി നമ്മുടെ സംസ്ഥാനം മാറാൻ പോവുകയാണ്. മൂന്നു ലൈറ്റ് ബോയിയും നാല് ക്യാമറയും റെഡിയാക്കി നിർത്തി ലൈവായി പ്രസവിക്കുന്ന സിനിമാതാരത്തെ സംഭാവന ചെയ്ത നമുക്ക് ഈ പതിനാറ് പേരും മറ്റൊരു മുതൽക്കൂട്ടാണെന്ന് പറയേണ്ടി വരും. പതിനാറു പേരിൽ എല്ലാ രംഗത്ത് നിന്നുമുള്ളവരുണ്ട്. സാമുദായിക സമതുലനം പാലിച്ചിട്ടില്ല എന്ന് മാത്രം. ഏതായാലും പെരുന്നയിലെ നായർ ഹാപ്പിയാകാനിടയുണ്ട്. സന്തോഷ് പണ്ഡിറ്റുള്ള സ്ഥിതിക്ക് രഞ്ജിനി ഹരിദാസിനെക്കൂടി കൂട്ടിയാൽ ഷോ ഒന്ന് കൂടി കൊഴുപ്പിക്കാമായിരുന്നു.

ഹോ, രാഹുൽ ഈശ്വറിനെയാണ് കാണേണ്ടത്. മൂന്നാലു പെണ്പിള്ളേരെ കൂടെ കഴിയാൻ കിട്ടിയതോട് കൂടി ഇടിവെട്ട് ഫോമിലാണ് പുള്ളി എത്തിയിട്ടുള്ളത്. കാസനോവ ചിത്രത്തിൽ മോഹൻലാൽ പോസ് ചെയ്ത പോലെ അഞ്ചാറു പെണ്‍കിടാങ്ങൾക്ക് നടുവിൽ ഇരുന്നും നടന്നും കിടന്നും വെടി പൊട്ടിച്ചും കിടു കിടു പെർഫോമൻസ്. ഈ പഹയനാണല്ലോ ശബരിമല തന്ത്രിയാവാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് ഒരു കൊള്ളിയാൻ തലച്ചോറിനുള്ളിലൂടെ പായുന്നത്. "ഈ ഷോ കഴിഞ്ഞാൽ നമുക്ക് ഗോവയിൽ പോയി രണ്ടു മൂന്നു ദിവസം താമസിക്കണം. ഷോയുടെ ഭാഗമായുള്ള നിർബന്ധ താമസാണെന്ന് പറഞ്ഞു പോന്നാൽ മതി" എന്ന് ഈ മഹാൻ മൂന്നു പെണ്പിള്ളേരോട് പതുങ്ങിയ ശബ്ദത്തിൽ പറയുന്നത് ക്യാമറ പകർത്തിയിട്ടുണ്ട്. ഈ വീടിനകത്തുള്ള മുപ്പത് ക്യാമറകൾ വലിയ ശല്യമായി തോന്നിയത് കൊണ്ടാവണം സദാചാര പ്രഭാഷകൻ ഗോവയ്ക്ക് വെച്ചു പിടിക്കാമെന്ന് തീരുമാനിച്ചത്. ഭാരതത്തിന്റെ സംസ്കാരം, ഭക്തി, സന്യാസ ജീവിതം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ മുഴുവൻ കേരളീയരെയും ഉത്ബുദ്ധരാക്കാൻ വേണ്ടി വേദികളിലും ടി വി കളിലും നിറഞ്ഞു നിൽക്കാറുള്ള ഈ യുവപുലിയുടെ ശരിക്കുള്ള ചിത്രം കണ്ട് ശിവ ശിവാ എന്ന് പ്രേക്ഷകർ വിളിച്ചു കാണണം. ഇനി ഭക്തിയും പറഞ്ഞിങ്ങു വരട്ടെ. അന്ന് ഞാനെന്റെ ടി വി അടിച്ചു പൊളിക്കും.
പുറത്തായാലും ഇല്ലെങ്കിലും ഈ ഷോയിലെ യഥാർത്ഥ വിജയി സന്തോഷ് പണ്ഡിറ്റാണ്. തന്നെക്കാൾ കൂതറകളായ പതിനഞ്ച് പേർ കേരളത്തിലുണ്ടെന്ന് അവരോടൊപ്പം നിന്ന് കാണിച്ചു കൊടുക്കാൻ പറ്റി. പണ്ഡിറ്റിന് നഷ്ടപ്പെടുവാൻ ഒന്നുമില്ല. അത്രമാത്രം പാതാളത്തിലാണ് അയാളുടെ ഇമേജ് കിടക്കുന്നത്. പി സി ജോർജിന് പോലും അവിടേക്ക് എത്താൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ല ഇതിനേക്കാൾ തറയായ പരിപാടിയിലും അയാൾ പങ്കെടുക്കും. കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന പോളിസി. എന്നാൽ ബുദ്ധിജീവി ചമഞ്ഞ് അയാളെ പരിഹസിച്ചു നടന്നിരുന്ന സകല ഫ്രോഡുകളും തന്നെക്കാൾ കൂതറകളാണെന്ന് തെളിയിക്കുന്ന ഒരു പ്രോഗ്രാമിൽ അയാൾക്കും പങ്കെടുക്കാൻ പറ്റി. യഥാർത്ഥ വിജയി പണ്ഡിറ്റാണെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.
രക്ഷിതാക്കളോട് ഒരഭ്യർത്ഥനയുള്ളത് ഒറ്റ എപ്പിസോഡ് മുടങ്ങാതെ ഇത് മക്കൾക്ക് കാണിച്ചു കൊടുക്കണം എന്നാണ്!. അവരിത് ആസ്വദിക്കട്ടെ. കണ്ടു പഠിക്കട്ടെ. ജീവിതത്തിന്റെ വഴികളിൽ അവർ അപഥ സഞ്ചാരം തുടങ്ങിയാൽ നമുക്ക് സമൂഹത്തെ പഴി പറഞ്ഞ് രക്ഷപ്പെടാം. സ്ത്രീ ശാക്തീകരണ വാദികളോടും പ്രസ്ഥാനങ്ങളോടും പറയാനുള്ളത് ഈ ഷോയെ പരമാവധി വിജയിപ്പിച്ചു കൊടുക്കുക എന്നതാണ്. പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ നമുക്ക് മെഴുകുതിരി കത്തിച്ചു പ്രകടനം നടത്താം. തെരുവിൽ മുദ്രാവാക്യം വിളിച്ച് കരുത്ത് തെളിയിക്കാം.
Latest :
പ്രദീപേ, ഏപ്രിൽ ഫൂളിലെത്ര ഫൂളുണ്ട്?
പണ്ഡിറ്റ് ഔട്ട്, സിന്ധു സി പി എമ്മിലേക്ക്
Related Posts
അമൃത ഷോ - ഏഷ്യാനെറ്റിന് വേള്‍ഡ് കോമഡി അവാര്‍ഡ്
ബ്ലെസ്സീ, ബ്ലൂ സീ എന്ന് വിളിപ്പിക്കരുത്
സുരേഷ് ഗോപി vs ടിന്റുമോന്
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
ദാസേട്ടാ, രഞ്ജിനി വിളിക്കുന്നു
മനോരമ പിടിച്ച പുലിവാല് (വെറുതെ അല്ല ഭര്‍ത്താവ്)
എന്നെയൊന്ന് റേപ്പ് ചെയ്യൂ !!
കുബേര്‍ കുഞ്ചി, മാഗ്നറ്റ് ചെരുപ്പ്, സ്പെയിന് കുങ്കുമം
പുറത്തായാലും ഇല്ലെങ്കിലും ഈ ഷോയിലെ യഥാർത്ഥ വിജയി സന്തോഷ് പണ്ഡിറ്റാണ്. തന്നെക്കാൾ കൂതറകളായ പതിനഞ്ച് പേർ കേരളത്തിലുണ്ടെന്ന് അവരോടൊപ്പം നിന്ന് കാണിച്ചു കൊടുക്കാൻ പറ്റി. പണ്ഡിറ്റിന് നഷ്ടപ്പെടുവാൻ ഒന്നുമില്ല. അത്രമാത്രം പാതാളത്തിലാണ് അയാളുടെ ഇമേജ് കിടക്കുന്നത്. പി സി ജോർജിന് പോലും അവിടേക്ക് എത്താൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ല ഇതിനേക്കാൾ തറയായ പരിപാടിയിലും അയാൾ പങ്കെടുക്കും. കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന പോളിസി. എന്നാൽ ബുദ്ധിജീവി ചമഞ്ഞ് അയാളെ പരിഹസിച്ചു നടന്നിരുന്ന സകല ഫ്രോഡുകളും തന്നെക്കാൾ കൂതറകളാണെന്ന് തെളിയിക്കുന്ന ഒരു പ്രോഗ്രാമിൽ അയാൾക്കും പങ്കെടുക്കാൻ പറ്റി. യഥാർത്ഥ വിജയി പണ്ഡിറ്റാണെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.
ReplyDeleteexactly
Deleteസന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയുടെ കൂടെ താമസിച്ചത് കൊണ്ടോ ഒരു റിയാലിറ്റി ഷോയിൽ മത്സരിച്ചത് കൊണ്ടോ ആരും അതുപോലെ ആകില്ല. സന്തോഷ് പണ്ഡിറ്റ് കൂതറ ആയത് അല്ലെങ്കിൽ ആക്കിയത് സമൂഹമാണ്. അയാളുടെ കോപ്രായങ്ങൾ ഹിറ്റ് ആയതു ഈ കാലഘട്ടത്തിൽ തന്നെയാണ്. ബഷീറിന്റെ തിയറി ശരിയാണെങ്കിൽ സന്തോഷ് പണ്ഡിറ്റ് ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കുന്ന നാം എല്ലാം കൂതറകൾ തന്നെ. ഈ റിയാലിറ്റി ഷോയിൽ നാം കാണുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ്. അവിടെ പല രീതിയിൽ ഉള്ള ആളുകള്‍ ഉണ്ട്. അങ്ങനെ ഉള്ള സമൂഹത്തിൽ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നത് ആരെ ആണെന്ന് ആണ് മലയാളി ഹൗസ് തിരയുന്നത്. ഈ ഒരു തീം നന്നായി തോന്നിയത് കൊണ്ടാണ് രേവതിയെ പോലുള്ള അവതാരികയും ജീ എസ്സിനെ പോലുള്ള ജീനീയെസ്കൾ വരെ പങ്കെടുക്കുന്നത്.
DeleteAgree 100% with you Malak.
Deleteyaaa. you are right at some extend .....any way we have to strive for a better moral based society seeing from this.
DeleteNo comments !!!
ReplyDeleteപുറത്തായാലും ഇല്ലെങ്കിലും ഈ ഷോയിലെ യഥാർത്ഥ വിജയി സന്തോഷ് പണ്ഡിറ്റാണ്. തന്നെക്കാൾ കൂതറകളായ പതിനഞ്ച് പേർ കേരളത്തിലുണ്ടെന്ന് അവരോടൊപ്പം നിന്ന് കാണിച്ചു കൊടുക്കാൻ പറ്റി. പണ്ഡിറ്റിന് നഷ്ടപ്പെടുവാൻ ഒന്നുമില്ല. അത്രമാത്രം പാതാളത്തിലാണ് അയാളുടെ ഇമേജ് കിടക്കുന്നത്. പി സി ജോർജിന് പോലും അവിടേക്ക് എത്താൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ല ഇതിനേക്കാൾ തറയായ പരിപാടിയിലും അയാൾ പങ്കെടുക്കും. കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന പോളിസി. എന്നാൽ ബുദ്ധിജീവി ചമഞ്ഞ് അയാളെ പരിഹസിച്ചു നടന്നിരുന്ന സകല ഫ്രോഡുകളും തന്നെക്കാൾ കൂതറകളാണെന്ന് തെളിയിക്കുന്ന ഒരു പ്രോഗ്രാമിൽ അയാൾക്കും പങ്കെടുക്കാൻ പറ്റി. യഥാർത്ഥ വിജയി പണ്ഡിറ്റാണെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്.
ReplyDelete'ഹെന്റെ കേരളം ഹെത്ര സുന്ദരം!!'. :)
ReplyDeleteസുന്ദറം
Delete
ReplyDeleteസാദാചാരവാതികളെ ഇതിലെ ഇതിലെ .....
നിങ്ങളുടെ കലിപ്പ് തീര്‍ക്കാന്‍ ഇതാ മറ്റൊരു വിഷയം ...
പങ്കെടുക്കൂ ....വിജയിപ്പിക്കൂ........
സദാചാരം എന്നൊന്ന് ഉണ്ട് എന്ന വിശ്വസിക്കുന്ന കുറച്ചു പേരെങ്കിലും ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്... അവർക്ക് പ്രതികരിക്കാൻ താങ്കൾ അനുവാദം കൊടുത്തതിൽ കൃതാർത്തരാണ്
Deleteനമ്മുടെ മീഡിയ കളുടെ ഈ അപദ സഞ്ചാര തെ എതിർക്കു ന്നവരെ 'സദാചാര വാദികൾ 'എന്ന് പറഞ്ഞു തള്ളികളയാൻ നോക്കുകയാണോ ?
Deleteഅമ്മ പെങ്ങമാന്മാരെ ഉപഭോഗ വസ്തുവായി തരം താഴ്ത്താൻ അനുവദിക്കാത്ത പഴഞ്ചൻമാരാണ് സദാചാര വാദികൾ എങ്കിൽ, അവരാണ് മനുഷ്യര്‍...
Deleteബാക്കി വരുന്ന കഴുതകൾ അവരുടെ മക്കൾ വളരുന്നതോടെ പഠിച്ചോളും , നല്ല യമണ്ടൻ പാഠങ്ങൾ...
ippolum lokam thiryaatha manushyanmaaro
Deleteഷിനോജ് മോനെ, നീ നിന്റെ പെങ്ങളെ പറഞ്ഞയക്കെടാ രാഹുൽ ഈശ്വറിന്റെ അടുത്തേക്ക് .
Deleteഅവന്റെ കാലു കൊണ്ട് ഉള്ള കളി ( https://www.facebook.com/photo.php?fbid=525198207516891&set=a.215163111853737.48451.100000801484599&type=1&theater ) ഒന്ന് കാണേണ്ടത് തന്നെ .
മാത്രമല്ല , അവന്റെ കളി നിനക്കും നിന്റെ family ക്കും ഒന്നിച്ചിരുന്നു T v യിൽ കാണുകയും ചെയ്യാം ..
എന്നിട്ട് നമുക്ക് പുരോഗമന വാദി ആകാം ....
This comment has been removed by the author.
Delete
Deleteസംസ്ക്കാരം തൊട്ടു തീണ്ടിയില്ലാത്ത നീ ആണോടാ രാഹുല്‍ ഈശ്വറിനെ സംസ്ക്കാരം പഠിപ്പിക്കുന്നത് :D :D :D
ആദ്യം സ്വന്തം പേരില്‍ കമന്റ് ഇടാനുള്ള ആണത്തം എങ്കിലും കാണിക്ക് . എന്നിട്ട് മതി നാട്ടുകാരെ സദാചാരം പഠിപ്പിക്കല്‍ .
കരഞ്ഞു പോയി ഞാൻ ..!!
ReplyDeleteഅവന്റെ കാലുകള അങ്ങ് എത്തേണ്ടിടത് എത്തിയപ്പോൾ ആ പെണ്‍കുട്ടി ചാടി എനീല്ക്കുന്നു ..ഇവനൊക്കെ ബസ്സിൽ ജാക്കി വച്ച് ബിരുദം നേടിയവനാ എന്ന് തോന്നുന്നു
ReplyDeletehttps://www.facebook.com/photo.php?fbid=525198207516891&set=a.215163111853737.48451.100000801484599&type=1&theater
ഈ പ്രോഗ്രാമിന്റെ ഒരു ക്ലിപ്പിൽ ഒരുത്തി പറയുന്ന കേട്ടു... ക്യാമറ ഉള്ളത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന്... ക്യാമറ ഇല്ലെങ്കിൽ ഇവർ എന്തിനും തയ്യാർ..... ഇവളുടെ കുട്ടിയുടെ പിതാവിനെ കണ്ടുപിടിക്കാൻ DNA ടെസ്റിന് പോലും കഴിയും എന്ന് തോന്നുന്നില്ല.... കാരണം ഒരാളെ പോലെ ലോകത്ത് 7 പേർ ഉണ്ടെന്നാ പറയുന്നേ...
ReplyDeleteനാളെ വേണമെങ്കില്‍ അവർ പറയും, ഞങ്ങൾ എല്ലാം മനപൂർവം അഴിഞ്ഞാടുന്നതായി അഭിനയിച്ചതാണ് ..റേറ്റിംഗ് കൂട്ടാൻ... മണ്ടന്മാര് ആയത് ഞങ്ങൾ അല്ല പ്രേഷകരാ.. എന്ന് !!!!((അവസാനം ഏതിനും തരികിട ന്യാ യം വരുമല്ലോ..))
ReplyDeleteസായിപ്പ് ചെയ്താൽ ഭേഷ്... മലയാളി ചെയ്താൽ കൂതറ....
ReplyDeleteസായിപ്പു പണ്ട് മുതലേ ചെയ്യുന്നതും എന്നാല്‍ നമ്മള് ഒരു നാളും അനുകരിക്കാന്‍ ശ്രമിക്കാത്തതു മായ ഒന്നുണ്ട്.. അതായത് ടോയിലെറ്റിലെ പേപ്പര്‍ പരിപാടി .. ഈ പ്രോഗ്രാമിനെയും അങ്ങനെ കണ്ടാല്‍ മതി എല്ലാ കാര്യത്തിനും സായിപ്പിനെ ഫോളോ ചെയ്യാന്‍ നമ്മുടെ സംസ്ക്കാരം അനുവദിക്കില്ല,
Deleteസായിപ്പിന് അവന്റെ സംസ്കാരം. അതല്ലല്ലോ നമ്മുടെ സംസ്കാരം. അതിനെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കല്ലേ.
Deleteസദാചാരം ഇല്ല എന്ന് സ്വയം വാദിക്കുന്നവരെ....
ReplyDeleteഇതിലെ,.. ഇതിലെ,..
പാർട്ടി പരിപാടിയിൽ നിങ്ങളും പങ്കെടുക്കൂ... നിങ്ങളും വിജയിപ്പിക്കൂ....
Really shame for all 'malayalees'
ReplyDeleteഈ ഷോയിലെ കൂതറകളെ കണ്ടു കേരളമേ ലജ്ജ കൊണ്ട് തല താഴ്ത്തുക നമ്മൾ ഇതെന്തുപറ്റി മലയാളിക്ക് ? ഹൈടെക് യുഗത്തിന്റെ സാധ്യതയെ പഴിപറഞ്ഞ് പൊതു സമൂഹം നിഷ്ക്രിയമാകുമ്പോൾ, നമ്മുടെ ഇടം വലം ഇരകളെ തേടുന്ന മനുഷ്യ മൃഗങ്ങൾ വിലസുകയാണ്. സാമൂഹിക പരിസരം ഇത്ര കണ്ട് പതനം ബാധിച്ച അക്ഷരഭ്യാസമുള്ളൊരു സമൂഹവുത്തെ കണ്ടെത്തുക ശ്രാമകരമാണ്. മലയാളി അവന്റെ ഉടുപ്പും വെടുപ്പും അഭിമാനമായി കൊണ്ടു നടക്കുമ്പോൾ, എന്നും പെരുമയിൽ മറ്റവനെ കടത്തി വെട്ടുമ്പോൾ, അവന് അമ്മയും പെങ്ങളും കുടുംബവും മഹത്തരമായിരിക്കുമ്പോൾ, അവനിടയിലും ഒരു വിഭാഗം എല്ല നന്മയുടേയും വിപരീതമായ് വളരുകയാണ്. ശ്ലീലമായ വലിയൊരു സംസ്കാരത്തിനെതിരു നിൽക്കുന്ന ക്രൂര ദ്രംഷ്ടങ്ങൾക്കിടയിൽ അഭിമാനമുള്ള മനുഷ്യൻ ഞെരിഞ്ഞരയുകയാണ്. തലയുയർത്തി നടന്നു ശീലിച്ച മലയാളി അവന്റെ സ്വകാര്യ ദുരന്തമായി ഓരോ നാളിലേയും ക്രൂരത മുറ്റിയ വാർത്തകൾ ഉള്ളിലൊതുക്കി വീർപ്പടക്കി വേദനിക്കുകയാണ്.ഈ ഷോ അതിനു ഒരു വളക്കൂരാ നാലു കാശിനു വേണ്ടി രടിങ്ങിനു വേണ്ടി സ്വന്തം സംസ്കാരം ബലി കൊടുക്കുന്ന പതിനാറു കൂതരകളെ നിങ്ങളാണോ കേരളത്തിന്റെ അമ്ബാസിടെർ മാര്‍
ReplyDeleteരണ്ടു മൂന്നു ക്യാമറകളുടെ കുറവ് ഉണ്ട് ,അത് കൂടി വെക്കേണ്ടിടത്ത് വെച്ചിരുന്നേല് പുരോഗമന വാദികള്‍ക്ക് കൂടുതല്‍ തൃപ്തി യായേനെ
ReplyDeleteസബീര്‍ മേലേതില്‍
കേരളത്തിലെ ബെസ്റ്റ് കൂതറ ആര് എന്ന് കണ്ടതുന്നതിന്നുള്ള രിയാലിറ്റിയ് ഷോ 'നിങ്ങളുടെ സ്വന്തം സൂര്യ ടീവിയിൽ
ReplyDeleteഈ ഷോ കാണുമ്പോൾ പ്രേക്ഷകർ കുറച്ചു മാറി ചിന്തിക്കേണ്ടതുണ്ട്. മലയാളികള്‍ക്ക് പരിചിതമല്ലാത്ത ഈ സംസ്കാരം എത്രമാത്രം സ്വീകാര്യം ആണെന്നുള്ളത് കണ്ടറിയുക തന്നെ വേണം. ഇതൊക്കെ ആവശ്യമുള്ളതാണോ എന്ന് ചോദിച്ചാൽ, ആവശ്യമുള്ളവർ കണ്ടാല മതി എന്ന് പറയാം.
ReplyDeleteഈ ഷോയിൽ എല്ലാവരും മത്സരാര്തികൾ ആണ്. സമൂഹത്തിലെ നാനാ തുറകളിൽ ഉള്ള വ്യക്തികള ആണ് ഇതിൽ പങ്കെടുക്കുന്നത്. ജി എസ് പ്രദീപിനെ പോലെ ബുദ്ധി ജീവികൾ മുതൽ തിരു മണ്ടന്മാർ വരെ ഇതിൽ പങ്കെടുക്കും. എല്ലാവരും ഒരേ രീതിയിൽ ഉള്ളവര ആയാല സമൂഹം ആകില്ലല്ലോ. വലിയ സമൂഹത്തിൽ നിന്നും അകന്ന ഒരു ചെറിയ സമൂഹം എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. ശരിക്കും റിയാലിറ്റി ആകണം എങ്കിൽ ഒരു ഒറ്റപ്പെട്ട ദ്വീപോ അതുപോലെ വിജന പ്രദേശമോ ആണ് ഉചിതം. ഈ ചെറിയ സമൂഹത്തിൽ മത്സരിച്ച് ജയിക്കുന്ന ഒരു വിജയിയെ തിരയുകയാണ് മലയാളി ഹൌസ്. പരസ്പരം സഹകരിക്കാന്‍ കഴിയാത്തവരെ പുറത്താക്കുന്നതിലൂടെ അവസാനം ശേഷിക്കുന്ന ഒരാളെ വിജയിയായി പ്രഖ്യാപിക്കും.
തങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ഇടത്തെ വീടാക്കി മാറ്റുകയെന്ന ആഗ്രഹത്തോടെ ഒന്നിച്ചു താമസിക്കുന്ന 16 പേരാണ് ഷോയിലുള്ളത്. ഷോയുടെ തുടക്കത്തില്‍ വീടിന്റെ മുറ്റവും പൂന്തോട്ടവും മാത്രമാണ് ഇവര്‍ക്ക് ഉപയോഗത്തിനായി നല്‍കുക. ആഴ്ചകള്‍ കഴിയുന്തോറും ഓരോരുത്തരായി പുറന്തള്ളപ്പെടുകയും അവശേഷിക്കുന്നവര്‍ വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യും. പ്രേക്ഷകരാണ് ഈ ഘട്ടത്തില്‍ റിയാലിറ്റി ഷോയുടെ ഗതി നിര്‍ണയിക്കുക.
ottaku ottakulla mangiya vellichamulla roomukal aayal onnukoodi ellupathil karyangal nadakkum,,,
Deleteശരിയാണ് താങ്കളുടെ പോലുള്ള മനോഭാവം ഉള്ളവരും കാണും ആ ചെറിയ സമൂഹത്തിൽ. പക്ഷെ ക്യാമറ പ്രശ്നമാണ്. അതിനു എന്ത് ചെയ്യും?
Deleteഅവസാനം രണ്ടുപേര്‍ മാത്രമാകുമ്പോള്‍ ബെഡ്രൂമില്‍ എത്തുമല്ലോ? ഹൌ. കാണാന്‍ കൊതിയായിട്ട് വയ്യ. അപ്പോള്‍ ഈ മുപ്പതു ക്യാമറകളും ഒരു മുറിയിലേക്ക് വെക്കുമോ അതോ ഒരെന്നമെങ്കിലും കക്കൂസില്‍ വെക്കുമോ? ഒന്ന് ശുപാര്‍ശ ചെയ്യണേ. ആമേന്‍.
Deleteഉവ്വ ഉവ്വ, കാത്തിരുന്നോ ഉടനെ തന്നെ കാണാം. താങ്കളുടെ പൂതി കൊള്ളാം...
DeletePuthiya inam sadachara samrakshakar >...
ReplyDeleteവിവരക്കേട് ഒരു തെറ്റല്ല അതൊരു വിപത്താണ്....അത് മനസ്സിലാകിയിട്ടു മതി സാധാചാര ത്തിനെ പുച്ചിക്കുന്നത് ..പെണ്ണൊക്കെ expose ചെയ്യാൻ മുട്ടി നില്കുന്നവലാണ് എന്ന മെസ്സേജ് വലിയ അപകടം ഉണ്ടാക്കും..
Deleteചൊറിച്ചിൽ കൂടിയ ആ പെണ്‍കുട്ടികളെ കണ്ടു ആരെങ്കിലും വേറെ പെണ്‍കുട്ടികളെ ട്രൈ ചെയ്തു നോക്കിയാൽ ആരെയും കുറ്റം പറയാനൊക്കില്ല ...
ചീപ്പ് ആയി ചിന്തിക്കുന്നു എന്ന് കരുതിയാലും തെറ്റില്ല ...മുമ്പൊക്കെ നിന്നെക്കാളും ബുദ്ധിപരമായി ചിന്തിച്ചു ജീവിത യാഥാര്‍ത്യങ്ങളിലൂടെ കടന്നു പോയപ്പോൾ ചീപ്പ് ആയിപ്പോയ ആളാണ്...
സന്തോഷ് പണ്ടിട്ടിന്റെ നല്ല കാലം എന്നല്ലാതെ എന്ത് പറയാൻ.
ReplyDeletesindhu joy kore kaalam LDF il ee vaka kalliyumaayi nadannu, pinne UDF il avasanipichilla, ippol athu channel mekalayilek valarthi valuthaaki vikasipichu kondirikunnu, angine ella mekhalayilekkum vyapipichu kondirikunnu thante vyvasayam... engine undu...
ReplyDeleteബഷീർ ഭായ്, നിങ്ങളുടെ ഒരു പോസ്റ്റ് ഇതുമായി ബന്ധപ്പെട്ടു വരാത്തതെന്തേ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു ....ഞാനും കണ്ടു ആ എപ്പിസോഡ് ...(വിമർശിക്കണമെങ്കിൽ കാണണമല്ലോ!!!)..ഈ രാഹുൽ ഈശ്വറാണ് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഉത്തരം മൊത്തമായി താങ്ങി നിർത്തിയിരുന്നത്! കഷ്ടം! ഇനി ആ ഉത്തരം പൊളിഞ്ഞു വീണു നമ്മളെല്ലാം ചത്ത് പോകുമോ ആവോ? പിന്നെ സിന്ധു ജോയ്...സിപിഎം പുറതാക്കിയപ്പോൾ കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നു എന്ന് പറഞ്ഞു കേരളം മൊത്തം ഓടി നടന്നു കരഞ്ഞവൾ! അതിനെക്കാളും കഷ്ടം ഈ രേവതിയെപ്പോലെ ഒരല്പം നിലവാരമുണ്ടെന്നു കരുതിയ കലാകാരന്മാർ ഒക്കെ ഇങ്ങനെയുള്ള പേക്കൂത്തുകൾ കാണിച്ചു കൂട്ടുന്നതിലാണ് ...
ReplyDeleteഒരു കാര്യം ഉറപ്പാണ്...സ്ത്രീ പീഡനങ്ങൾ വര്‍ദ്ധിച്ചു വരുന്നെങ്കിൽ അതിന്റെ ഒന്നാമത്തെ ഉത്തരവാദി പെണ്ണുങ്ങൾ തന്നെ. കുറച്ചൊക്കെ ഒരടക്കവും ഒതുക്കവും നല്ലതാ..അതിലുള്ള ഒരാണും മോശമായി വസ്ത്രം ധരിച്ചിട്ടില്ല...മോശമാകിയവർ പെണ്ണുങ്ങള തന്നെ...പെണ്ണുങ്ങളെ ..നിങ്ങള്‍ക്ക് തന്നെ നിങ്ങളെ രക്ഷിക്കാനാകൂ ...
സന്തോഷ് പണ്ടിട്ടിനെ എന്താര്തത്തിലാണ് കേരളം കൂതറ എന്ന് മുദ്രകുത്തുന്നത് ???
ReplyDeleteഅയാളെക്കാൾ ബോറായ പല നടന്മാര്യും പല സിനിമകളും കേരളത്തില ഉണ്ടായിട്ടില്ലേ ??
പിന്നെ എന്തെ അയാൾ മാത്രം ഇങ്ങനെ ക്രൂഷിക്കപെടുന്നത്? ചാനലുകളും social media കളും അയാളെ മാത്രം തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നത് ???
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുകയും എന്നിട്ട് അതിനെ തെറിവിളിക്കുകയും ചെയ്യുന്ന ടിപ്പിക്കൽ മലയാളിയുടെ മനസ്സു തന്നെയാണ് ഇതിന്റെ പിന്നിലും ! ഇഷ്ട്ടമില്ലതവർ കാണാതിരുന്നാൽ തീരുന്ന പ്രശ്നങ്ങള അല്ലെ ഇവിടെ ഉള്ളു ! സീരിയൽ മലയാളി കുടുംബങ്ങളെ വഴി തെറ്റിക്കും എന്ന് പുരപ്പുറത്തു കയറി വിളിച്ചു കൂവുകയും സ്ഥിരം അതിന്റെ മുന്നില്‍ പോയി ഇരുന്നും ( അല്ലാതെ എന്താണ് അതിൽ നടക്കുന്നത് എന്നറിയാൻ പറ്റില്ലല്ലോ ) യു ടുബ് കണ്ടും ഒക്കെ സായൂജ്യം അടയുന്നവർ സദാചാര സംരക്ഷകർ ആയി അവതരിക്കുന്നത് സ്വാഭാവികം !
ReplyDeleteന്യു ജെനരേഷൻ എന്നും പറഞ്ഞു ഇതിലും ഒക്കെ കൂതറ സിനിമകൾ തീയേറ്ററിൽ വരുന്നു. അവളുടെ " മിക്കി മൗസ് " കണ്ടു എന്ന് പറയുന്ന പയ്യനെ കണ്ടു കയ്യടിക്കുന്നവരും , എന്റെ ഏതു ഭാഗം ആണ് നിനക്ക് ഇഷ്ടം എന്ന് ചോദിക്കുമ്പോൾ പറയുന്ന ഉത്തരത്തിനു ആര്‍പ്പു വിളിക്കുന്നവരും ആണ് ഒരു ടെലിവിഷൻ ഷോ കൊണ്ട് മലയാളിയുടെ നിലവാരം പോകും എന്ന് നിലവിളിക്കുന്നത് !
ട്രിവാണ്ട്രം ലോഡ്ജ് ടിവിയിൽ വരുമ്പോൾ മക്കളുടെ മുന്നില്‍ ടി വി ഓഫ് ചെയ്യാൻ പറ്റുമെങ്കിൽ മലയാളി ഹൌസ് ( അത് കാണുന്നവരുടെ നിലവാരത്തിനു യോജിച്ചതല്ല എന്ന് തോന്നുന്നു എങ്കിൽ ) വരുമ്പോഴും റിമോട്ട് എടുത്തു ഓഫ് ചെയ്യാനും പറ്റില്ലേ ?
ടി വി കാണാതിരുന്നാല്‍ പോരേ എന്ന വളരെ ബാലിശമായ വാദമാണ് നിങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു സംസ്കാരത്തെ വളര്‍ത്തുന്നതിലും തളര്‍ത്തുന്നതിലും മാധ്യമങ്ങള്‍ക്കുളള പങ്ക് പറഞ്ഞു തരേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചുറ്റുപാടും നടക്കുന്നത് കണ്ടും കേട്ടുമാണ് ഒരു തലമുറ വളരുന്നത്. ലൈംഗികത മനുഷ്യന് അനിവാര്യമായ ഒന്നാണ്. പക്ഷെ അത് നടുറോട്ടില്‍ വെച്ച് ആകരുത്. നിങ്ങള്‍ക്ക് അങ്ങോട്ട് നോക്കാതിരുന്നാല്‍ പോരേ എന്ന് ചോദിക്കുന്നത് അസംബന്ധമാണ്
Deleteവിതക്കുന്നത് കൊയ്യും എന്നൊരു ചൊല്ലുണ്ട്. സംസ്കാരമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ സംസ്കാരമുള്ള വിത്തും വളവും വേണം. ഈ ഒരു റിയാലിറ്റി ഷോ സമൂഹത്തിനു നല്കുന്ന സന്ദേശമെന്താണ്. എനിക്ക് കാണാതിരിക്കാം. ശരി തന്നെ. സമൂഹം എന്ത് കാണുന്നു എന്നതില്‍ എനിക്കും ഒരഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ട്. കാരണം ഇത്തരം ഷോകളില്‍ ആവേശം ഉള്‍ക്കൊണ്ട് എന്റെ മകളെയോ പെങ്ങളെയോ ഒരുവന് കയറിപ്പിടിച്ചാല്‍ അതെന്നെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ടാണ് സുബോധമുള്ളവര്‍ സാംസ്കാരിക രംഗത്തെ തകര്‍ച്ചയെ വ്യാകുലപ്പെടുന്നത്. ഒരു 'ഡല്‍ഹി പെണ്‍കുട്ടി' ഉണ്ടാകുമ്പോള്‍ നിലവിളിക്കുന്നവരെയല്ല സമൂഹത്തിന് വേണ്ടത്, അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരെയാണ്.
എവിടെയോ വായിച്ചിരുന്നു കവി റൂമിയുടെ നഗരം വേശ്യ നഗരം ആയി എന്ന്..എന്ന് വെച്ചാ സദാചാര വിരോധികളുടെ ഭാഷയിൽ ആ നഗരം അതിന്റെ പരിപൂർണതയിൽ എത്തി....സ്വന്തം മക്കൾ കണ്ടവിടെയൊക്കെ കാമ പെകൂത്ത് കാണിക്കുമ്പോൾ മനസ്സ് അഭിമാനം കൊണ്ട് നിറയുന്നു എങ്കിൽ താങ്കൾ സ്വയം സംശയിച്ചു തുടങ്ങണം...
DeleteWhen u set an example to future generation, set a good one which favor their future…don’t encourage them to break social rules…because that rule, is the only the reason we are humans…
ini ellavarum parda yittonde tv screenil varavu..
Delete@ vallikkunnu : പ്രോഗ്രാം ഇഷ്ട്ടപ്പെടാതിരുന്നാൽ കാണാതിരുന്നാൽ പോരെ എന്നത് എങനെ ബാലിശമാകും ? അല്ലെങ്കിൽ എന്ത് ചെയ്യാൻ സാധിക്കും താങ്കൾക്കു ? ഇവിടെ ന്യു ജെനെരേശൻ എന്ന് പറഞ്ഞു ആഭാസ സംഭാഷണങ്ങൾ നിറഞ്ഞ സിനിമ ഇറങ്ങുന്നു . അത് ഇഷ്ട്ടമുല്ലവർ അത് കാണാൻ പോകും കുട്ടികളെ കാട്ടാൻ പറ്റില്ല എന്ന് തോന്നുന്നവർ അത് കാണാതിരിക്കും .. അത്രയല്ലേ പറ്റു ?
Deleteഒരു ടി വി പ്രോഗ്രാം കണ്ടാണോ ഒരു സമൂഹം ത്തിന്റെ സംസ്കാരം അപകടത്തിൽ പെടുന്നത് ? മനുഷ്യൻ എന്ന് പറയുന്നത് വിവേചന ബുദ്ധി ഉള്ള ഒന്നാണ് . വേണ്ടതും വേണ്ടാത്തതും തിരഞ്ഞെടുക്കാൻ അവനറിയാം . ഇതൊക്കെ കണ്ടാല വഴി തെട്ടുന്നവർ ഒരു ചെറിയ ശതമാനം മാത്രം . അവര്‍ക്ക് വഴി തെറ്റാണ റിയാലിറ്റി ഷോ "തന്നെ " വേണം എന്നില്ല ! അതിനു വേണ്ടി ഇതിലും കൂടിയ സാധനങ്ങള ലഭ്യമാണ് !
നമ്മുക്ക് തെറ്റ് എന്ന് തോന്നുന്നത് മറ്റൊരാളുടെ കണ്ണില ചിലപോ ശരിയായേക്കാം . നമുക്ക് തെറ്റ് എന്ന് തോന്നുന്നതിന് നേരെ കണ്ണടക്കാനുള്ള സ്വാതന്ത്ര്യം അത് കൊണ്ട് ഇല്ലതാകുന്നും ഇല്ല. കണ്ണടക്കാൻ അല്ലാതെ നമുക്ക് എന്താണ് കഴിയുക ?
എന്തൊരു ചോദ്യമാണ് താങ്കളുടേതു? ഈ തരത്തില ചിന്തിച്ചാൽ പിന്നെ താങ്കൾ എന്തിനാ ഇവിടെ അഭിപ്രായം പറയുന്നതെന്ന് ഒന്നാലോചിച്ചു നോക്ക്... പിന്നെ മാധ്യമങ്ങൾ നമ്മെ എങ്ങൊട്ട് തെളിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം കൂടെയാണ് ഈ പരിപാടി... സങ്കടം എന്താന്ന് വെച്ചാൽ 'സനാതന' സംസ്കാരത്തെ പറ്റി നാട്ടുകാർക്ക് ക്ലാസ് എടുതോണ്ടിരുന്ന ലവനെ ലിവിടെ കണ്ടപ്പോ... സത്യം പറഞ്ഞാൽ നാണം തോന്നി.
Deleteപിന്നെ bashir vallikkunnu നോട്...
താങ്കള്‍ ഈ പറഞ്ഞത്രേം തെറി കേള്‍ക്കാൻ ആ സന്തോഷ് പണ്ഡിറ്റ് കേരളത്തോട് എന്ത് തെറ്റാണു ചെയ്തത്?
ഇഷ്ട്ടമില്ലതവർ കാണാതിരുന്നാൽ തീരുന്ന പ്രശ്നങ്ങള അല്ലെ ഇവിടെ ഉള്ളു
Deleteഅതേ അത്രേ ഉള്ളൂ. വില്ലേജ് മാന്‍ ഇഷ്ടമല്ലെങ്കിൽ ഈ പോസ്റ്റ് വായിക്കാതിരുന്നാൽ പോരെ.
@ Anonymous :സാർ തെറ്റിദ്ധരിച്ചു ! പോസ്റ്റ് ഇഷ്ട്ടപ്പെട്ടില്ല എന്ന് ഞാൻ പറഞ്ഞില്ലാലോ ! അഭിപ്രായങ്ങളോട് യോജിക്കുന്നില്ല എന്നല്ലേ പറഞ്ഞുള്ളൂ !
Deleteഈ പരിപാടിയും ഇഷ്ട്ടപ്പെട്ടില്ല . പക്ഷെ ഈ പരിപാടി കണ്ടിട്ട് നമ്മുടെ സദാചാരം ദേ തകരുന്നെ എന്ന് വിളിക്കുന്ന കപട സദാചാരക്കാരോട് ആണ് എതിര്‍പ്പ് മാഷെ
@പാലക്കാടൻ മട്ട : ഞാൻ വള്ളിക്കുന്നിനോടുള്ള വിയോജിപ്പാണ് പ്രകടിപ്പിച്ചത്
മാഷെ ! ആല്ലെങ്കിൽ സാർ പറയു . ഒരു ടെലിവിഷൻ പരിപാടി വരുന്ന്നതിനു നമുക്ക് എന്ത് ചെയ്യ്യാൻ പറ്റും ? കണ്ണടക്കുകയോ ചാനൽ മാറ്റുകയോ ചെയ്യാൻ അല്ലാതെ ?
വിമര്‍ശിച്ചു ബ്ലോഗ് എഴുതാനും പറ്റും....!!
Deleteതാങ്കൾ സിനിമ യെയും T v യെയും എങ്ങനെ compare ചെയ്യുന്നു എന്ന് മനസ്സിലായില്ല ..
Deleteസിനിമയെ censor ചെയ്യാൻ ഇവിടെ censor board ഉണ്ട് .. സിനിമയുടെ ഉള്ളടക്കതിനനുസരിച്ചു മാത്രമേ അതിനു certificate കൊടുക്കൂ .. U , UA,A etc .
trivandrum lodge ന്റെ സർട്ടിഫിക്കറ്റ് UA ആണ് .. അത് പോലെ ഷകീല സിനിമകൾ പോലുള്ളവ A certified ആണ് .. ഇത് പോലോത്ത സിനിമകൾ മക്കൾക്ക് കാണിച്ചു കൊടുക്കൽ അവരവരുടെ വിവരമില്ലയ്മയാണ് ... അതിനു സിനിമയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .
india യിൽ റിലീസ് ആകുന്ന UA / A / S category യിൽ ഉള്ള സിനിമകൾ ഒന്നും TV യിൽ വരാറില്ല
അല്ലെങ്കിൽ ഫാമിലിക്ക് കാണാൻ പറ്റാത്ത scenes നീക്കം ചെയ്തിട്ടേ വരൂ .
താങ്കൾക്ക് new generation സിനിമകളോടുള്ള എതിർപ്പ് എനിക്ക് മനസ്സിലാകും .പക്ഷെ അതിനു TV programs നെ കൂട്ടുപിടിക്കുന്നതിൽ അർഥം ഇല്ല .
@Anony
Deleteഈ ഷോ ലൈവ് അല്ല. ഒരു ദിവസം നടന്ന സംഭവങ്ങൾ എല്ലാ വിധ എഡിറ്റിങ്ങും കഴിഞ്ഞ് അടുത്ത ദിവസമോ ദിവസങ്ങളിലോ ആണ് സംപ്രേഷണം ചെയ്യുന്നത്. അതിനാൽ മാന്യന്മാര്ക്ക് കാണാൻ പാടില്ലാത്ത (A സർറ്റിഫികറ്റ് കൊടുക്കേണ്ടത്) ഒന്നും അതിൽ വരാൻ സാദ്യത ഇല്ല.
@malakk.
Deleteമാന്യന്മാർക് കാണാൻ പറ്റുന്നത് മാത്രമാണ് അതിൽ വന്നിരുന്നതെങ്കിൽ ഇങ്ങനത്തെ ഒരു പ്രതിഷേധം ഈ പ്രോഗ്രമിനെതിരെ ഉണ്ടാവില്ലായിരുന്നു സുഹ്ര്തെ .. ഒരു വള്ളിക്കുന്ന് മാത്രമല്ല ഈ പ്രോഗ്രാമിനെ വിമർഷിചിട്ടുല്ലത് എന്നും മനസ്സിലാകുക ..
താങ്കൾക്ക് മാന്യമായി തോന്നുന്നത് ചിലപ്പോൾ ബാക്കി ഉള്ളവർക്ക് മാന്യമായി തോന്നണം എന്നില്ല . ഭൂരിഭാഗം ആളുകളും ഇതിനെതിരെ പ്രതിഷേധിച്ച സ്ഥിതിക്ക്, താങ്കൾ പ്രോഗ്രാം ഒന്ന് കൂടി കാണുന്നത് നന്നായിരിക്കും ..
@Anony
Deleteമാന്യന്മാര്ക്ക് കാണാൻ പറ്റാത്ത ഒന്നും അതിൽ വന്നിട്ടില്ല. ഇതേ മാന്യന്മാർ ഒരു സിനിമ കണ്ടാലോ, മറ്റു ടീ വി പരിപാടികൾ കണ്ടാലോ ചില ലൈവ് ഷോകൾ കണ്ടാലോ കാണുന്ന കാഴ്ചകൾ തന്നെയോ അതിലും കുറച്ചു മാത്രമോ അതിലും കാണുന്നുള്ളൂ.
@ഭൂരിഭാഗം ആളുകളും ഇതിനെതിരെ പ്രതിഷേധിച്ച സ്ഥിതിക്ക്, താങ്കൾ പ്രോഗ്രാം ഒന്ന് കൂടി കാണുന്നത് നന്നായിരിക്കും.
ഈ 'ഭൂരിഭാഗം' എന്ന വാക്ക് എവിടെ നിന്നും കിട്ടി? താങ്കള്‍ എന്തെങ്കിലും സർവേ നടത്തിയോ? പിന്നെ ഞാൻ ഈ പരിപാടി കാണണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം. എനിക്ക് ചിലപ്പോള വാര്‍ത്ത കേള്‍ക്കുവാൻ ആയിരിക്കും താത്പര്യം ചിലപ്പോൾ എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്ന പരിപാടി കാണാൻ ആകും താത്പര്യം. ആളുകള്‍ പ്രതിഷെദിക്കുന്നു എന്ന കാരണത്തിൽ ബോറടിപ്പിക്കുന്ന ഈ പരിപാടി കുത്തിയിരുന്ന് കാണേണ്ട ആവശ്യം എനിക്കില്ല. മറ്റു പരിപാടികൾ പോലെ ഒരു വ്യത്യസ്ത പരിപാടി, ആ രീതിയൽ മാത്രമേ ഞാൻ ഇതിനെയും കാണുന്നുള്ളൂ. താങ്കൾക്കു വേണമെങ്കില താങ്കള്‍ കണ്ടോളൂ. ആവശ്യമുള്ളത് ഒക്കെ അപ്പാടെ വിഴുങ്ങിക്കോളൂ. എന്തെങ്കിലും തടഞ്ഞാൽ ഇതുപോലെ ഒരു പോസ്റ്റും ഇട്ടുകൊള്ളൂ. എനിക്ക് യാതൊരു പരിഭവവും ഇല്ല.
എന്തോരാവേശം എന്തോരാഹ്ലാതം സന്തോഷ്... പണ്ഡിറ്റ്മാര്ക്കാഘോഷം ഇതാണ് മോനെ കേരളം
ReplyDeleteഈ റിയാലിറ്റി ഷോ യുടെ പേര് "മലയാളി ഹൌസ്" എന്നത് മാറ്റി വല്ല "പൊലയാടി ഹൌസ്" എന്നോ മറ്റോ ആക്കി മാറ്റാന്‍ നമുക്ക് സൂര്യ ടി വി യോട് ആവശ്യപ്പെടാം...........
ReplyDeleteee paranjathu paaint...
Deleteee paranjathu point.... ithe name anu ee vivarakedu oru 10 min kandappo eniku thonniye... pinneedu channel matti :O
Deletefaisy 100 mark
Deleteപുറത്തായാലും ഇല്ലെങ്കിലും ഈ ഷോയിലെ യഥാർത്ഥ വിജയി സന്തോഷ് പണ്ഡിറ്റാണ്. തന്നെക്കാൾ കൂതറകളായ പതിനഞ്ച് പേർ കേരളത്തിലുണ്ടെന്ന് അവരോടൊപ്പം നിന്ന് കാണിച്ചു കൊടുക്കാൻ പറ്റി. പണ്ഡിറ്റിന് നഷ്ടപ്പെടുവാൻ ഒന്നുമില്ല. അത്രമാത്രം പാതാളത്തിലാണ് അയാളുടെ ഇമേജ് കിടക്കുന്നത്. പി സി ജോർജിന് പോലും അവിടേക്ക് എത്താൻ പറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതല്ല ഇതിനേക്കാൾ തറയായ പരിപാടിയിലും അയാൾ പങ്കെടുക്കും. കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോൽ ലാഭം എന്ന പോളിസി. എന്നാൽ ബുദ്ധിജീവി ചമഞ്ഞ് അയാളെ പരിഹസിച്ചു നടന്നിരുന്ന സകല ഫ്രോഡുകളും തന്നെക്കാൾ കൂതറകളാണെന്ന് തെളിയിക്കുന്ന ഒരു പ്രോഗ്രാമിൽ അയാൾക്കും പങ്കെടുക്കാൻ പറ്റി. യഥാർത്ഥ വിജയി പണ്ഡിറ്റാണെന്ന് ഞാൻ പറഞ്ഞത് അതുകൊണ്ടാണ്. Exactly..
ReplyDeleteഇനി മറ്റു ചാനലുകളും എന്തോക്കയനവോ ചെയ്തു കൂട്ടുക... സൂര്യ ടീവിയെ എങ്ങനെയെങ്ങിലും തോല്പിക്കനമല്ലോ... ഏതായാലും ഒരു കരയ്യം മനസിലായി..പണം കിട്ടിയാൽ ഇവരൊക്കെ എന്തിനും തെയ്യരന്.. രാഹുൽ ഈശ്വറിനെ പ്രതേകം നോട്ട് ചെയ്യണം . ഭാരത സംസ്കാരത്തിന്റെ ബ്രാൻഡ് അമ്ബസടോർ അല്ലെ..? ഭാരത സംസ്കാരം തഴച്ചു വളരട്ടെ...
ReplyDeleteപക്ഷെ ഗുരുവായൂര്‍ മേല്‍ശാന്തി അവന് ഇവന് തന്നെ കേട്ടോ നല്ലത്, കൃഷ്ണന് പറ്റിയ മേല്‍ശാന്തി
ReplyDeleteകേരള പ്രേഷകര്‍ക്ക് ഇന്ന് അഭിനയ കലയോടന്നും വലിയ താല്പര്യമില്ല ...എല്ലാം റിയല്‍ ആയിരിക്കണം ....അതൊകൊണ്ടാണ് ഇന്ന് ചാനലുകളില്‍ നിന്നുന് സീരിയലുകളുടെയും സിനിമയുടെയും സ്ഥാനത് ഇത്തരം പരിപാടികള്‍ [വേലത്തരങ്ങള്‍ ] വളരുന്നത് ...ഇത്തരം കോമാളിത്തരങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ മാത്രം നമ്മുടെ നമ്മുടെ മലയാള പ്രേഷകര്‍ അധപ്പധിച്ചോ..?.
ReplyDeleteഇങ്ങനെയുള്ള പരിപാടികള്‍ നമ്മുടെ നല്ല സംസ്കാരത്തെ മാറ്റിമറിക്കും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല . ചാനലുകള്‍ മത്സരിച്ചു മത്സരിച്ചു ഉടുതുണിയുടെ നീളത്തില്‍ വരെ മത്സരിക്കുന്ന കാലം വിധുരമല്ല ..ഇതല്ലാം കണ്ടും രസിച്ചും SMS അയച്ചും നമ്മുടെ മലയാളിത്തം തുളുമ്പുന്ന പുരോഗമന സമൂഹം സമയത്തെ കൊല്ലുന്നു.
നമ്മുടെ തലമുറകളുടെ ഭാവി ഒന്ന് ഓര്‍ത്താല്‍ നന്ന്
സ്നേഹം നിറഞ്ഞ വള്ളികുന്ന്...........
ReplyDeleteകഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനിരുന്നപ്പോളാണ്..സുര്യ ചാനലിൽ
ഈ പരിപാടി കണ്ടത് .ഭാര്യ ഉടനെ ചാനൽ മാറ്റുകയും മഴവിൽ മനോരമ ഇടുകയും ചെയ്തു അപ്പോൾ ഞാൻ അതിനെ പറ്റി
ചിന്തിച്ചില്ല ..ഇന്ന് ഫേസ് ബുക്കിൽ താങ്കളുടെ വള്ളികുന്ന് വഴി ഈ പരിപാടിയെ കുറിച്ച് മനസിലാക്കാൻ കഴിഞ്ഞപ്പോൾ മലയാളി എന്ന് അഭിമാനത്തോടെ തല ഉയർത്തി പറയാൻ നാണികേണ്ട അവസ്ഥയാണ് അതിൽ കാണാൻ കഴിഞ്ഞതും നമ്മുടെ നാടിന്ടെ പോക്ക് എങ്ങോട്ടാ? ഇത്തരത്തിലുള്ള അനാവശ്യ പ്രോഗ്രാമുകൾ കാണുന്നതിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഒരമ്മയുടെ അവസരോചിതമായ ഇടപെടലുകൾ ഇന്നലെ ഞാൻ നേരിട്ടറിഞ്ഞു ....വിവരമുള്ള ജി എസ് പ്രദീപ് ,ഗാനാലാപനത്തിലൂടെ വന്ന ചിത്ര അയ്യര്‍ ................പിന്നെ മറ്റുള്ളവർ ഇവരുടെ മക്കൾ പോലും നാണിച്ചുപോകും..........ഇനിയെങ്കിലും ഇത്തരത്തിൽ ഉള്ള കോപ്രായങ്ങൾ കാണിക്കുന്നത് നിർത്തലാക്കാൻ മലയാളി സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ...............
താങ്കളുടെ ഭാര്യ കാണിച്ച വകതിരിവ് കേരളത്തിലെ മറ്റു വീട്ടമ്മമാരിൽ നിന്ന് കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു
Deleteനിഗ്രഹാണായ സാധൂനാം
ReplyDeleteവിനാശായ ച സുകൃതാം
അധര്മ്മസംസ്ഥാപനാര്ത്ഥായ
സംഭവാമി യുഗേ യുഗേ
നിങ്ങളുടെ സ്വന്തം സൂര്യാ ടീ.വീ
@ വള്ളിക്കുന്ന്, പണ്ടിറ്റിനെ അവഹെളിക്കെണ്ടിയിരുന്നില്ല ....
ReplyDeleteഎന്നെ അത്ഭുതപ്പെടുത്തുന്നത്..ഈ ആഭാസത്തിനും ജയ് വിളിക്കാൻ ആളുണ്ടല്ലോ എന്നതാണ്..
ReplyDelete"രണ്ടു എപ്പിസോഡുകൾ 'കണ്ടതിൽ' നിന്ന്......"
ReplyDeleteതാങ്കളെ സമ്മതിച്ചിരിക്കുന്നു ബഷീര്‍ ഭായ്....
ഞാന്‍ ചാനല്‍ കണ്ടില്ല. ഇപ്പോള്‍ ഈബ്ലോഗില്‍ കണ്ടു. മഹാ ബോറ്.ഇതെത്ര നാള് പോകും എന്ന് കണ്ടറിയണം
ReplyDeleteഹോ, രാഹുൽ ഈശ്വറിനെയാണ് കാണേണ്ടത്. മൂന്നാലു പെണ്പിള്ളേരെ കൂടെ കഴിയാൻ കിട്ടിയതോട് കൂടി ഇടിവെട്ട് ഫോമിലാണ് പുള്ളി എത്തിയിട്ടുള്ളത്. കാസനോവ ചിത്രത്തിൽ മോഹൻലാൽ പോസ് ചെയ്ത പോലെ അഞ്ചാറു പെണ്‍കിടാങ്ങൾക്ക് നടുവിൽ ഇരുന്നും നടന്നും കിടന്നും വെടി പൊട്ടിച്ചും കിടു കിടു പെർഫോമൻസ്. ഈ പഹയനാണല്ലോ ഗുരുവായൂർ മേൽശാന്തിയാവാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് ഒരു കൊള്ളിയാൻ തലച്ചോറിനുള്ളിലൂടെ പായുന്നത്. ഭാരതത്തിന്റെ സംസ്കാരം, ഭക്തി, സന്യാസ ജീവിതം, തത്വചിന്ത തുടങ്ങിയ വിഷയങ്ങളിൽ മുഴുവൻ കേരളീയരെയും ഉത്ബുദ്ധരാക്കാൻ വേണ്ടി വേദികളിലും ടി വി കളിലും നിർത്താതെ പ്രസംഗിക്കുന്ന ഈ യുവപുലിയുടെ ശരിക്കുള്ള ചിത്രം കണ്‍കുളിർക്കെ കണ്ട് ശിവ ശിവാ എന്ന് വിളിക്കുകയല്ലാതെ മറ്റെന്ത് ചെയ്യാൻ. ഇനി ഭക്തിയും പറഞ്ഞിങ്ങു വരട്ടെ. അന്ന് ഞാനെന്റെ ടി വി അടിച്ചു പൊളിക്കും.
ReplyDeleteഎല്ലാ സാംസ്കാരിക നായകന്മാരുടെയും മോര്ച്ചരിക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു
സ്ത്രീ ശാക്തീകരണം ഈ രീതിയിലായാല്‍ കേരളം ഭ്രാന്താലയമല്ല വേശ്യാലയമായി മാറും.
ReplyDeleteപിന്നെ മെഴുകുതിരി ബിസ്നെസ് ഉഷാരാവുകയും ചെയ്യും..... നമുക്ക് ലജ്ജിക്കാം.
കുറച്ചു കണ്ടപ്പോള്‍ തന്നെ വയറു നിറഞ്ഞു. ഭാര്യയും മക്കളും കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രോഗ്രാം മുഴുവനും കണ്ടില്ല. അല്ലെങ്കിലും എന്റെ മക്കള്‍ക്ക് ടി വിയില്‍ എന്ത് കണ്ടാലും സംശയം ചോദിക്കലാണ് പതിവ്. കണ്ടതില്‍ നിന്നും രാഹുല്‍ ഈശ്വരിന്റെ ഒരു കിടിലന്‍ ടയലോഗ് കേട്ട് കണ്ണ് നിറഞ്ഞു പോയി. രണ്ടു തരുണീ മണികളോട് ആര്‍ഷ ഭാരത സംസ്കാരത്തിന്റെ മൊത്ത വിതരണവും ചില്ലറ വിതരണവും ഒരുമിച്ചു നടത്തുന്ന ആ മഹാനവര്‍കളുടെ ഡയലോഗിലേക്ക് -
ReplyDelete" ഈ പരിപാടി കഴിഞ്ഞാല്‍ ഷോയുടെ ഭാഗമാണെന്നു വീട്ടുകാരോട് പറഞ്ഞു നമുക്ക് ഒരാഴ്ചയോ, രണ്ടു മൂന്നു ദിവസമോ എങ്ങോട്ടെങ്കിലും (ഗോവയിലോ മറ്റോ) പോകണം''.
അത് കേട്ടപാട് സമ്മതിക്കാന്‍ രണ്ടു തരുണീ മണികളും.
( എന്റെ കണ്ണ് നിരഞ്ഞതില് തെറ്റുണ്ടോ? )
ഈ പ്രോഗ്രാം കഴിയുന്നതോടെ ഒരു അങ്കണവാടിയും കൂടി ചാനല്‍ സ്പോണ്സര് ചെയ്യുന്നത് നന്നായിരിക്കും.
മൊത്ത വിതരണക്കാരന് പറഞ്ഞത് കേട്ട് എന്റെ കണ്ണും നിറഞ്ഞു ...തെറ്റില്ല ;)
DeleteAshraf Ambalathu
Deleteഅതെ, അത് ഞാൻ എഴുതാൻ വിട്ടു പോയതാണ്. ആ പോയിന്റ് കൂടി എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട് :)
കേരളം അമേരിക്കന്‍ ആയിതീരണം എന്ന് വിചാരിക്കുന്ന ഒരു സംഘം കുത്തിപ്പിടിച്ചാല്‍ ആവില്ല .സദാചാരം ദുരാചാരം എന്നൊക്കെ നമുക്ക് വിലയിരുത്താന്‍ വേഗം പറ്റും .സ്വന്തം വീട്ടിലും ,മുതിര്‍ന്ന പെണ്‍കുട്ടികള്‍ എങ്ങിനെ വസ്ത്രം ധരിക്കുന്നു എന്ന് നമ്മളും വിലയിരുത്തണം .അച്ഛന് "മനുഷ്യന് " ആകുന്നതും ,അമ്മ എടീ ആകുന്നതും കണ്ടു വളരുന്ന മക്കള്‍ ,സ്വന്തം ധര്‍മം അല്‍പ്പം വെസ്റ്റ് ആകുന്നതും നമ്മള് കണ്ടു രസിക്കും .തോള് മുറിഞ്ഞ കയ്യും ,മുഴുത്ത ,അവയവങ്ങള്‍ രോമം കളഞ്ഞു പ്രദര്‍ശിപ്പിക്കുന്നത് ഇന്ന് കേരളത്തിലെ പല വീടുകളിലെയും അകത്തലല്ങ്ങളില് കാണാം ..അച്ഛന് ,പീഡനക്കാരനാകുന്നു അപ്പോള്‍ ഒപ്പം ലഹരി കൂടിയുണ്ടെങ്ങില് .അതിനെ ...എങ്ങിനെ വിലയിരുത്തും ?
ReplyDeleteസത്യത്തില്‍ ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത് സ്ത്രീ ശാക്തീകരണം ആണോ? കുറെ പേരുടെ അഭിപ്രായങ്ങള്‍ അവസാനം സ്ത്രീ ശാക്തീകരണവും ഈ പ്രോഗ്രാമും തമ്മില്‍ ബന്ടിപ്പിച്ചു നിര്‍ത്തുന്നു. എനിക്ക് അറിയില്ല, ഈ പ്രോഗ്രാമിന്റെ വക്താക്കള്‍ എപ്പോഴെങ്കിലും ഇങ്ങനെ ഒരു വാദ ഗതി ഉന്നയിച്ചുവോ? ഇല്ല എന്നാണ് എന്റെ അറിവ്... അവരെന്തോക്കെയോ കാട്ടി ട്കൂട്ടുന്നു... അതിനെ സ്ത്രീ ശാക്തീകരണം എന്ന് നാമെന്തിനു വിളിക്കണം? ഈ പ്രോഗ്രമ്മിലെ സ്ത്രീകളെ പോലെ ആയാല്‍ മാത്രമേ ഒരു സ്ത്രീ ശക്തി ഉള്ളവവല് ആവൂ എന്ന് അവര്‍ പറഞ്ഞുവോ,? പിന്നെ ആവശ്യമില്ലതിടത് സ്ത്രീ ശാക്തീകരണം എന്ന് വിളിവ്ഹു പറയുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല. പരിപാടി മഹാ ബോറാണ്. അതവര് അത്രയും അധപതിച്ചത് കൊണ്ടാണ്. പക്ഷെ മറ്റുള്ളവര്‍ എന്തിനാണ് അഭിപ്രായ പ്രകടനത്തില്‍ അവരെക്കാള്‍ കുറഞ്ഞ നിലവാരം പുലര്‍ത്താന്‍ ശ്രമിക്കുന്നത്? ഇത്രയും നാണം കെ ട്ടാ രംഗങ്ങള്‍ വീണ്ടും ബ്ലോഗിലും ഫേസ് ബൂകിലും ഷെയര്‍ ചെയ്യുന്നതിന്റെ (തെറി പറയനന്നെങ്കില് കൂടി) ഔചിത്യം മനസ്സിലാവുന്നില. ഒരു തരാം വിരോധാഭാസമല്ലെ അതും. ഇവിടെ ഭാഗം പോസ്റ്റ് ചെയ്തു കാണാത്തവരെ കൂടി ഈ രംഗങ്ങള്‍ വള്ളിക്കുന്ന് കാണിച്ചു..അത് വല്ലിക്കുനിന്റെ ക്രെഡിറ്റ്..!!! കൂതറ കല് എന്നും മറ്റും വിളിച്ചു മറ്റുള്ളവര്‍ക്ക് ആ കാര്യത്തില്‍ മാതൃകയാവാന്‍ ശ്രമിക്കുകയാണോ..? ഒരാളെ അയാള്‍ എത്ര വൃത്തികെട് ചെയ്യ്ന്നവന് ആയാലും ഇങ്ങനെ അപഹസിക്കുനതാണോ നമ്മുടെ സംസ്കാരം? ഷോയില്‍ പങ്കെടുക്കുനവരായാലും അല്ലാതവരയാലും ഒരു പോലെ സംസ്കാരവും നിലവാരവും പുലര്‍ത്തുന്നു എന്നാണ് സങ്കടത്തോടെ ഞാന്‍ മനസ്സിലാക്കുന്നത്
ReplyDeleteസ്ത്രീ ശാക്തീകരണം എന്നൊന്നും പറയാൻ കഴിയില്ല. എങ്കിലും ഈ ഷോയിൽ സ്ത്രീകൾ പങ്കെടുക്കുന്നുണ്ട്. അന്യരായ പുരുഷന്മാരുടെ ഒപ്പം ഒരേ റൂമിൽ കുറെ സ്ത്രീകൾ കഴിയുന്നു. കേള്ക്കുംപോഴേ ഒരു ശരാശരി മലയാളി ചിന്തിക്കുന്നത് എന്താവും എന്ന് ഞാൻ പറയേണ്ടല്ലോ. പക്ഷെ ആ റൂമിലെ സ്ത്രീകൾക്ക് ആ പുരുഷന്മാരുടെ അടുത്തുനിന്നും ഒരു ആപത്തും സംഭവിക്കാൻ പോകുന്നില്ല. എന്താവും കാരണം? ക്യാമറകൾ, ആളുകള്‍ കാണുന്നു എന്ന തോന്നല, സഹ പുരുഷന്മാരുടെ നല്ല സ്വഭാവം, ചാനൽ നല്കുന്ന സംരക്ഷണം മുതലായവ ഇതിനു കാരണമാണ്. എന്തുകൊണ്ട് നമ്മുടെ യടാര്ത സമൂഹത്തിൽ ഇതുപോലെ സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നില്ല? ഒരു ആണിനേയും പെണ്ണിനേയും ഒറ്റയ്ക്ക് കണ്ടാല സദാചാര പോലീസ് കളിക്കാൻ തയ്യാറാവുന്ന ആളുകള്‍ മനസിലാക്കണം ഇങ്ങനെയും വേണമെങ്കില ജീവിക്കാം എന്ന്. ഔര്പക്ഷേ നമ്മുടെ സംസ്കാരം അനുവടിക്കില്ലായിരിക്കാം പക്ഷെ അവര്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം പോലും യടാര്ത സമൂഹത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത. ഒരു ഇടുങ്ങിയ മുറിയില കുറെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും യാതൊരു പ്രശ്നവും ഇല്ലാതെ ഒത്തൊരുമയോടെ കഴിയാമെങ്കിൽ എന്തുകൊണ്ട് യടാര്ത സമൂഹത്തിൽ അതിനു സാദിക്കുന്നില്ല എന്നൊരു വലിയ ചോദ്യം ഈ ഷോ ഉയര്‍ത്തുന്നുണ്ട്. നമ്മുടെ സമൂഹം എന്നും സ്ത്രീ പുരുഷന്മാരെ വേര്തിരിച്ച്ചു കാണുവാൻ ആണ് ശ്രമിക്കുന്നത്. വേർതിരിവുകൾ കൂടും തോറും പീഡനങ്ങളും കൂടുന്നു. ഇവിടെ തന്നെ പലരും ഒരു ലൈംഗിക ത്രിഷ്ണയോടെ ഈ പരിപാടിയെ കാണുകയാണ് ചെയ്യുന്നത്. ആ ചിന്തകള്‍ ആണ് ഏറ്റവും അപകടകരം.
Deletewell said..!
DeleteExcellent Malak...This is strange for mallus.
DeleteNoorA
Deleteസ്ത്രീ ശാക്തീകരണം ലക്ഷ്യമിടാനാണ് ഈ പരിപാടി എന്ന് പോസ്റ്റിലൊരിടത്തും പറഞ്ഞിട്ടില്ല. ശാക്തീകരണ വാദികളുടെ നിശ്ശബ്ദത യെ സൂചിപ്പിച്ചു എന്ന് മാത്രം. മുകളിൽ എഴുതിയ ഒരു കമന്റിൽ സൂചിപ്പിച്ച പോലെ ഒരു 'ഡല്‍ഹി പെണ്‍കുട്ടി' ഉണ്ടാകുമ്പോള്‍ നിലവിളിക്കുന്നവരെയല്ല സമൂഹത്തിന് വേണ്ടത്, അത്തരം സംഭവങ്ങളിലേക്ക് നയിക്കുന്ന സാമൂഹിക അവസ്ഥകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരെയാണ്.
യഥാർത്ഥ ജീവിതത്തെയും ഇത് പോലോത്ത മൂന്നാം കിട reality ഷോയെയും താങ്കൾ എങ്ങനെ താരതമ്യം ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല .
Deleteഏതോ ഒരു fantasy world ഇൽ നിന്ന് കൊണ്ടാണ് താങ്കൾ സംസാരിക്കുന്നത് .
1 ." പക്ഷെ ആ റൂമിലെ സ്ത്രീകൾക്ക് ആ പുരുഷന്മാരുടെ അടുത്തുനിന്നും ഒരു ആപത്തും സംഭവിക്കാൻ പോകുന്നില്ല"
കാരണം താങ്കൾ തന്നെ പറഞ്ഞു .
"ക്യാമറകൾ, ആളുകള്‍ കാണുന്നു എന്ന തോന്നല, സഹ പുരുഷന്മാരുടെ നല്ല സ്വഭാവം, ചാനൽ നല്കുന്ന സംരക്ഷണം "
2 .താങ്കളുടെ ആദ്യത്തെ ചോദ്യം
"എന്തുകൊണ്ട് നമ്മുടെ യടാര്ത സമൂഹത്തിൽ ഇതുപോലെ സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നില്ല?"
ഉത്തരം simple .. മുകളിൽ പറഞ്ഞ (കാമറകൾ ,സെക്യൂരിറ്റി etc ) തുടങ്ങിയ സംരക്ഷണം ഒരു സ്ത്രീക്കും യഥാര്ത ജീവിതത്തിൽ കൊടുക്കാൻ കഴിയില്ല .. അത് നടക്കുന്ന കാര്യം അല്ല . വെറുതെ സ്വപ്നം കാണുന്നതിൽ കുഴപ്പമൊന്നും ഇല്ല .
3 ." ഒരു ആണിനേയും പെണ്ണിനേയും ഒറ്റയ്ക്ക് കണ്ടാല സദാചാര പോലീസ് കളിക്കാൻ തയ്യാറാവുന്ന ആളുകള്‍ മനസിലാക്കണം ഇങ്ങനെയും വേണമെങ്കില ജീവിക്കാം എന്ന്"
ഒരു ആണും പെണ്ണും നടന്നു പോകുന്നത് കണ്ടാൽ അവിടെ സദാചാര police ചമഞ്ഞു പ്രശ്ന്മുണ്ടാകുന്നവരെ ഒറ്റപ്പെടുത്തണം എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല .പക്ഷെ , അതിനുള്ള solution ഇതാണോ ?? ഹ ഹ ..
4 ."ഔര്പക്ഷേ നമ്മുടെ സംസ്കാരം അനുവടിക്കില്ലായിരിക്കാം പക്ഷെ അവര്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം പോലും യടാര്ത സമൂഹത്തിലെ സ്ത്രീകൾക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത"
താങ്കൾ വീണ്ടും അത് തന്നെ പറയുന്നു .. അവർക്ക് കൊടുക്കുന്ന സുരക്ഷിതത്വം (ക്യാമറ ,സെക്യൂരിറ്റി etc ) എങ്ങനെ ഒരു യഥാര്ത സമൂഹത്തിഇൽ ഒരു സ്ത്രീക്ക് കൊടുക്കാൻ കഴിയും ??
5 ."ഒരു ഇടുങ്ങിയ മുറിയില കുറെ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും യാതൊരു പ്രശ്നവും ഇല്ലാതെ ഒത്തൊരുമയോടെ കഴിയാമെങ്കിൽ എന്തുകൊണ്ട് യടാര്ത സമൂഹത്തിൽ അതിനു സാദിക്കുന്നില്ല എന്നൊരു വലിയ ചോദ്യം ഈ ഷോ ഉയര്‍ത്തുന്നുണ്ട്"
ഈ TV ഷോയെ കുറിച്ച് basic ആയി താങ്കൾ അറിയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് ..
ഈ ഷോ കേരളത്തിലെ ജനങ്ങൾ / ഫാമിലി കാണുന്നുണ്ടെന്ന് അതിൽ പങ്കെടുക്കുന്നവർക്കറിയാം .
മുപ്പത് ക്യാമറകൾ ആ വീടിനുള്ളിൽ വെച്ചിട്ടുന്ടെന്നും അവർകരിയാം .. ക്യാമറ വെച്ചത് വീടിനുള്ളിലെ വാതിലുകളുടെയോ ജനവാതിലിന്റെയൊ എണ്ണം എടുക്കാനെല്ല , മറിച്ചു ഞങ്ങൾ എന്തു ചെയ്യുന്നു എന്ന് നോക്കനാനെന്നും അവർക്കറിയാം .
സബ്യതയല്ലാത്ത എന്തെങ്കിലും ചെയ്താൽ ഷോയിൽ നിന്നും ഔട്ടാകും എന്നും അവര്കറിയാം .
ഈ ഷോയിൽ വിജയിച്ചാൽ കിട്ടുന്ന അംഗീകാരങ്ങളെയും കേരളീയ സമൂഹത്തിൽ കിട്ടാവുന്ന good image എന്താണെന്നും ഇവറ്ക്ക് അറിയാം ...
ഇത്രയൊക്കെ അറിയുന്ന ഒരാൾ എങ്ങനെ ഈ program ഇൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറും ?? 100 ദിവസമല്ല ,1000 ദിവസം ഒന്നിച്ചു താമസിച്ചാൽ അപമര്യാദയായി പെരുമാറുമോ ??
ഇതാണോ യഥാര്ത ജീവിതത്തിലെ അവസ്ഥ ??
മുപ്പത് ക്യാമറ നോക്കിനില്കുന്നുണ്ടോ യഥാര്ത ജീവിതത്തിൽ ??? ,
അല്ലെങ്കിൽ 3 കോടി ജനങ്ങൾ നിങ്ങളെയും നോക്കി നില്കുന്നുണ്ടോ എധാർത്ത ജീവിതത്തിൽ ..??
എങ്ങനെ യഥാര്ത ജീവിതത്തെയും ഈ ഷോയും compare ചെയ്യാൻ പറ്റും ??
വിവര്ക്കെടിനും ഒരു പരിധി വേണ്ടേ ??
6 ."ഇവിടെ തന്നെ പലരും ഒരു ലൈംഗിക ത്രിഷ്ണയോടെ ഈ പരിപാടിയെ കാണുകയാണ് ചെയ്യുന്നത്...ആ ചിന്തകള്‍ ആണ് ഏറ്റവും അപകടകരം."
ഈ ഷോ കഴിഞാൽ നമുക്ക് വീട്ടുകാർ അറിയാതെ goa യിൽ പോകാം എന്ന് പറയുമ്പോൾ , goa യിൽ പോകുന്നത് പരിപ്പുവടയും ചായയും കുടിച്ചു തിരിച്ചുപോരാൻ ആണെന്ന് ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??
ഈ ക്യാമറ ഇവിടെ ഇല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ കാണിച്ചു തന്നേനെ എന്ന് പറയുമ്പോൾ, പള്ളിപ്പെരുനാളിനു അച്ഛൻ വാങ്ങിച്ചു കൊടുത്ത തോക്ക് കാണിക്കുന്ന കാര്യം ആണ് അവൾ പറയുന്നത് എന്ന് ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??
കാലുകൊണ്ട് രാഹുൽ ഈശ്വർ "ഫുട്ബോൾ" കളിക്കുമ്പോൾ ( ഫുട്ബോൾ കളി ഇവിടെ കാണാം..https://www.facebook.com/photo.php?fbid=525198207516891&set=a.215163111853737.48451.100000801484599&type=1&theater ) , അവൻ ലയണൽ മെസ്സി യുടെ ആരാധകനായത്കൊണ്ടാനെന്നു ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??തല്കാലം അങ്ങനെ കരുതാൻ ഒരു രക്ഷയും ഇല്ല സുഹ്രത്തെ ...
താങ്കളുടെ കമന്റ് ഇൽ നിഴലിക്കുന്ന, സ്ത്രീകൾക്കെതിരെയുള്ള അതിക്ക്രമങ്ങളെ കുറിച്ചുള്ള ഒരു മലയാളിയുടെ വേവലാതിയും സങ്കടവും എനിക്ക് മനസ്സിലാകും .. താങ്കളെ പോലെ തന്നെ സ്ത്രീകല്കെതിരെയുള്ള അക്രമനങ്ങല്ക്കെതിരെയും ,വ്യാജ സധാജാരവാദതിനെതിരെയുമുള്ള അമർഷം എല്ലാവര്ക്കും ഉണ്ട് .
പക്ഷെ , ഇത് പോലോത്ത മൂന്നാം കിട reality ഷോകൾ ആണ് അതിനുള്ള solution എന്ന താങ്കളുടെ അപിപ്രയത്തോട് ഒരിക്കലും യോജിക്കാൻ നിർവാഹമില്ല .
>>>>ഈ ഷോ കഴിഞാൽ നമുക്ക് വീട്ടുകാർ അറിയാതെ goa യിൽ പോകാം എന്ന് പറയുമ്പോൾ , goa യിൽ പോകുന്നത് പരിപ്പുവടയും ചായയും കുടിച്ചു തിരിച്ചുപോരാൻ ആണെന്ന് ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??<<<<
Deleteപിന്നെ എന്താണവോ താങ്കള്‍ കരുതിയത്. അതും കൂടി ഒന്ന് വിശദീകരിച്ച് പറയ്.
വേറെ എന്തൊക്കെയണ്, ഗോവയില്‍ പോയപ്പോള്‍ താങ്കള്‍ ചെയ്തത്?
@Anony
Delete@യഥാർത്ഥ ജീവിതത്തെയും ഇത് പോലോത്ത മൂന്നാം കിട reality ഷോയെയും താങ്കൾ എങ്ങനെ താരതമ്യം ചെയ്യുന്നു എന്ന് മനസ്സിലാകുന്നില്ല. ഏതോ ഒരു fantasy world ഇൽ നിന്ന് കൊണ്ടാണ് താങ്കൾ സംസാരിക്കുന്നത്.
ശരിയാണ് ഞാൻ ഏതോ fantacy world ഇൽ നില്‍ക്കുകയാണ്. ദിവസം എത്ര എത്ര പീഡനങ്ങൾ മീഡിയകൾ വഴി നാം കേള്‍ക്കുന്നു? ഇൻറർനെറ്റിൽ ആണെങ്കില ചവറു പോലെ അസ്ലീലങ്ങൾ കാണാം. അതൊക്കെ കണ്ടും കെട്ടും തന്നെയാണ് അടുത്ത തലമുറ വളരുന്നത്. അങ്ങനെ ഉള്ള അസ്ലീലങ്ങൾ ആവശ്യവുള്ളവർക്ക് തൊട്ടടുത്തു തന്നെ ഇന്ന് ലഭ്യമാണ്. പെണ് വാണിഭം ചെയ്തവൻ മന്ത്രി. അധികാരത്തിനായി കൊലപാതകം. മകളെ തല്ലിക്കൊല്ലുന്ന മാതാ പിതാക്കൾ. മകളെ ബലാത്സംഗം ചെയ്യുന്ന അച്ഛൻ. എന്താ ഈ ലോകം ഫാന്റസി ആയി തോന്നുന്നില്ലേ?
പതിനാറു പേരെ നൂറ് ദിവസം ഒരു വീട്ടില്‍ കഴിയാൻ നിർബന്ധിച്ചാൽ അവർ അവരുടെ യടാര്ത ജീവിതം തന്നെയാണ് തുറന്നു കാണിക്കുക. ആദ്യത്തെ ഒന്ന് രണ്ടു ആഴ്ച അഭിനയം ആയിരിക്കും. അതായത് അവരുടെ തെറ്റുകളും കുറവുകളും പരമാവധി മറച്ചു വയ്ക്കാൻ ശ്രമിക്കും. പക്ഷെ അതിനു ശേഷം യടാര്ത ജീവിതത്തിലേക്ക് വന്നെ കഴിയൂ. സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവരുമായി ഇടപഴകി ജീവിക്കുന്നവർ തന്നെ അല്ലെ നമ്മൾ എല്ലാവരും? അതുപോലെ ഒരു ജീവിതം തന്നെ ഇതുപോലുള്ള റിയാലിറ്റി ഷോ കളിലും കാണാം. അതുകൊണ്ടാണ് കമ്പയർ ചെയ്തത്.
1 ." പക്ഷെ ആ റൂമിലെ സ്ത്രീകൾക്ക് ആ പുരുഷന്മാരുടെ അടുത്തുനിന്നും ഒരു ആപത്തും സംഭവിക്കാൻ പോകുന്നില്ല"
Deleteകാരണം താങ്കൾ തന്നെ പറഞ്ഞു .
"ക്യാമറകൾ, ആളുകള്‍ കാണുന്നു എന്ന തോന്നല, സഹ പുരുഷന്മാരുടെ നല്ല സ്വഭാവം, ചാനൽ നല്കുന്ന സംരക്ഷണം "
2 .താങ്കളുടെ ആദ്യത്തെ ചോദ്യം
"എന്തുകൊണ്ട് നമ്മുടെ യടാര്ത സമൂഹത്തിൽ ഇതുപോലെ സ്ത്രീകൾ സംരക്ഷിക്കപ്പെടുന്നില്ല?"
ഉത്തരം simple .. മുകളിൽ പറഞ്ഞ (കാമറകൾ ,സെക്യൂരിറ്റി etc ) തുടങ്ങിയ സംരക്ഷണം ഒരു സ്ത്രീക്കും യഥാര്ത ജീവിതത്തിൽ കൊടുക്കാൻ കഴിയില്ല .. അത് നടക്കുന്ന കാര്യം അല്ല . വെറുതെ സ്വപ്നം കാണുന്നതിൽ കുഴപ്പമൊന്നും ഇല്ല .
ഒരു പെണ്‍കുട്ടിക്ക് വീട്ടില്‍ കൊടുക്കേണ്ട സംരക്ഷണം അല്ല സ്കൂളിൽ കൊടുക്കേണ്ടത്. സ്കൂളിൽ കൊടുക്കേണ്ട സംരക്ഷണം അല്ല കൊളേജിൽ കൊടുക്കെണ്ടാതോ ജോലിസ്ഥലത്ത് കൊടുക്കെണ്ടാതോ. അതുപോലെ പൊതു സ്ഥലങ്ങളിലും ട്രെയിനുകളിലും മറ്റും കൊടുക്കേണ്ട സംരക്ഷണവും വ്യത്യസ്ത രീതിയിൽ ആണ്. റിയാലിറ്റി ഷോയിൽ എങ്ങനെ സംരക്ഷണം കൊടുത്തിരിക്കുന്നു എന്നത് വെറും ഒരു മാതൃക മാത്രമാണ്. അതെ രീതിയിൽ എല്ലായിടത്തും കൊടുക്കണം എന്നല്ല ഞാൻ പറഞ്ഞത്. അവിടെ കൊടുക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് സമൂഹത്തിൽ കൊടുക്കാൻ കഴിയില്ല? സമൂഹത്തിലെ ക്യാമറ ചിലപ്പോള മാതാപിതാക്കളുടെ കണ്ണ് ആകാം. സര്‍ക്കാര്‍ കൊടുക്കുന്ന സംരക്ഷണം ആകാം. സുഹൃത്തുക്കളുടെ സൗഹൃദം ആകാം. അങ്ങനെ എന്തും ആകാം.
@Anony
Delete@ഒരു ആണും പെണ്ണും നടന്നു പോകുന്നത് കണ്ടാൽ അവിടെ സദാചാര police ചമഞ്ഞു പ്രശ്ന്മുണ്ടാകുന്നവരെ ഒറ്റപ്പെടുത്തണം എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല .പക്ഷെ , അതിനുള്ള solution ഇതാണോ ?? ഹ ഹ ..
സദാചാര പോലീസുകാർ വേണ്ട രീതിയിൽ മനസിലാക്കിയാൽ അനേകം സോലുഷനുകളിൽ ഇതും ഒരു സോലുഷൻ തന്നെയാണ്.
@Anony
Delete@ഈ ഷോ കഴിഞാൽ നമുക്ക് വീട്ടുകാർ അറിയാതെ goa യിൽ പോകാം എന്ന് പറയുമ്പോൾ , goa യിൽ പോകുന്നത് പരിപ്പുവടയും ചായയും കുടിച്ചു തിരിച്ചുപോരാൻ ആണെന്ന് ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??
ഈ ക്യാമറ ഇവിടെ ഇല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ കാണിച്ചു തന്നേനെ എന്ന് പറയുമ്പോൾ, പള്ളിപ്പെരുനാളിനു അച്ഛൻ വാങ്ങിച്ചു കൊടുത്ത തോക്ക് കാണിക്കുന്ന കാര്യം ആണ് അവൾ പറയുന്നത് എന്ന് ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??
കാലുകൊണ്ട് രാഹുൽ ഈശ്വർ "ഫുട്ബോൾ" കളിക്കുമ്പോൾ ( ഫുട്ബോൾ കളി ഇവിടെ കാണാം..https://www.facebook.com/photo.php?fbid=525198207516891&set=a.215163111853737.48451.100000801484599&type=1&theater ) , അവൻ ലയണൽ മെസ്സി യുടെ ആരാധകനായത്കൊണ്ടാനെന്നു ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??തല്കാലം അങ്ങനെ കരുതാൻ ഒരു രക്ഷയും ഇല്ല സുഹ്രത്തെ ...
താങ്കള്‍ എന്ത് വിചാരിക്കുന്നു എന്നത് എന്റെ പ്രശ്നമല്ല. ഇങ്ങനെ ഓരോന്ന് കേൾക്കുമ്പോൾ ഓരോരുത്തരും അവരവരുടെ മനസ് പാകപ്പെടുത്തിയ രീതിയിലെ ചിന്തിക്കൂ. അത് എന്റെ കുഴപ്പമല്ല. പിന്നെ രാഹുൽ ഈസ്വരിന്റെ കാര്യം. ഇതൊക്കെ ജനം കേള്‍ക്കുന്നും കാണുന്നും ഉണ്ടെന്നു നല്ല ബോധ്യമുള്ള ആളാണ് അദ്ദേഹം. അദേഹത്തിന് പെണ്‍കുട്ടികളോട് അങ്ങനെ ചോദിക്കുന്നതിനോ പറയുന്നതിനോ പ്രശ്നമില്ല. അതിന്റെ ഭാവിഷത്ത് അനുഭവിക്കാൻ തയാറായി തന്നെയാണല്ലോ വന്നിരിക്കുന്നതും. "താൻ താൻ നിരന്തരം ചെയ്തൊരു കര്‍മ്മഭലം താൻ താൻ അനുഭവിച്ചേ മതിയാവൂ" എന്നാണല്ലോ?
ഗോവയിൽ അവർ പൊയ്ക്കോട്ടെ അതിൽ താങ്കൾക്കു എന്താണ് പ്രശ്നം? അവർ പരിപ്പ് വടയോ ചായയോ കഴിച്ചോട്ടെ എന്താ കുഴപ്പം? എന്താ ആര്‍ക്കും ഗോവയിൽ പോകാൻ പാടില്ലേ? ആരും പരിപ്പുവടയും ചായയും കഴിക്കാൻ പാടില്ലേ?
പോകുന്നിടത്തെല്ലാം സംബന്ധം ഉണ്ടാക്കുന്നത് പണ്ട് ചില നമ്പൂതിരിമാര്‍ക്ക് ഒരു ഹരമായിരുന്നു. മലയാളത്തിൽ പല കൃതികളിലും നമ്പൂതിരിമാരുടെ ഈ ശീലം പ്രതിപാദിച്ചിട്ടുണ്ട്, അവരെ നന്നായി കളിയാക്കിയിട്ടും ഉണ്ട്. ചന്തുമേനോന്റെ ഇന്ദുലേഖ ഉദാഹരണം. എന്തായാലും ആ പാരമ്പര്യം കുറച്ചെങ്കിലും രാഹുലിനും ലഭിച്ചിട്ടുണ്ടാവും. ഒരു നമ്പൂതിരി ബ്രഹ്മചാരിയോ സ്ത്രീ സ്പര്‍ശം എല്ക്കാത്ത ഒരാളോ ആകണമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? താന്ത്രിക കർമ്മങ്ങൾ ചെയ്യുമ്പോൾ പഞ്ച ശുദ്ധി ഉണ്ടായിരിക്കണം എന്ന് മാത്രം. എന്നുവച്ചു രാഹുൽ ശബരിമല തന്ത്രി ഒന്നും ആകാൻ പോകുന്നില്ല. അത് മനസിലാക്കിയതിന്റെ അമര്‍ഷം തീര്‍ക്കുന്നതും ആകാം ഈ ഷോയിൽ കാണിക്കുന്നത്. രാഹുൽ ഒരു സന്യാസി അല്ല. അദ്ദേഹം ഒരു ബ്രഹ്മചാരിയും അല്ല. തന്ത്രി കുടുംബത്തിൽ ജനിച്ച ഒരു സാദാരണ നമ്പൂതിരി. എല്ലാത്തിനും ഉപരി സ്വതന്ത്രനായ ഒരു ഇന്ത്യൻ പൌരൻ മാത്രം ആണ് അദ്ദേഹം. അദ്ദേഹം അദേഹത്തിന് ഇഷ്ടമുള്ളത് ചെയ്യുന്നു. ഭവിഷത്തുകൾ ഉണ്ടെങ്കിൽ അനുഭവിക്കുന്നു, അത്ര തന്നെ.
//കൂതറ കല് എന്നും മറ്റും വിളിച്ചു മറ്റുള്ളവര്‍ക്ക് ആ കാര്യത്തില്‍ മാതൃകയാവാന്‍ ശ്രമിക്കുകയാണോ..?//
Deleteകൂതറകളെ കൂതറ എന്നല്ലാതെ മഹാൻ എന്ന് വിളിക്കാൻ പറ്റുമോ?
ഈ മഹാന്മാര്ക്ക് നല്ല ബുദ്ധി തോന്നിക്കണേ എന്നൊക്കെ പറഞ്ഞിട്ടെന്ത് കാര്യം :D
മിഥുനത്തിൽ ജഗതി പറഞ്ഞത് പോലെ "ആ മഹാന്റെ ശിരസ്സ് പിളർന്നന്തരിക്കട്ടെ" !!!
//ഈ ക്യാമറ ഇവിടെ ഇല്ലായിരുന്നെങ്കിൽ ഞാൻ നിന്നെ കാണിച്ചു തന്നേനെ എന്ന് പറയുമ്പോൾ, പള്ളിപ്പെരുനാളിനു അച്ഛൻ വാങ്ങിച്ചു കൊടുത്ത തോക്ക് കാണിക്കുന്ന കാര്യം ആണ് അവൾ പറയുന്നത് എന്ന് ഞാൻ കരുതണം എന്നാണോ താങ്കൾ ഉദേശിച്ചത് ??//
Deleteസംഗതി തോക്ക് തന്നെയായിരിക്കും ഉദ്ദേശിച്ചത്... പക്ഷെ അത് പള്ളിപ്പെരുന്നാളിനു വാങ്ങിയതാവാൻ സാധ്യത ഇല്ല....
@malak...
Deleteതാങ്കള്‍ എന്ത് പറയുന്നു എന്ന് താങ്കൾക്കു വല്ല ബോധ്യവും ഉണ്ടോ?
നാട്ടിലെന്തു വരണം എന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?
പിന്നെ, പാശ്ചാത്യർ ചെയ്യുന്നത് കൊണ്ട് ഇവിടെയും ആകാം എന്നാണോ?
എങ്കിൽ, യുറോപ് കാരുടെ ബൌധിക-സാംസ്കാരിക നിലവാരവും നമ്മുടെതും ഒന്ന് വിലയിരുത്തിയാൽ മനസ്സിലാകും.
സ്വന്തം വീടുകളില പോലും അസുരക്ഷിതമായ ചുറ്റുപാടിൽ കഴിയുന്ന നമ്മുടെ പെണ്‍കുടികൾക്ക് ഈ പരിപാടികൾ എന്ത് നന്മയാണ് കൊണ്ട് വരൻ പോകുന്നത്?
@പാലക്കാടൻ മട്ട
Deleteഇങ്ങനെ ഒരു പരിപാടി ഒരു ചാനലിൽ സംപ്രേഷണം ചെയ്തു എന്ന് വച്ച് നാട്ടിൽ ഒന്നും വരാൻ പോകുന്നില്ല. ഇതൊരു റിയാലിറ്റി "ഷോ" ആണ് അത് ആ സെൻസിൽ മാത്രം എടുക്കേണ്ട ആവശ്യമേ ഉള്ളൂ. മറ്റേതൊരു ഷോ പോലെയും ഈ ഷോയും കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ വീണ്ടും കാണുക അല്ലെങ്കിൽ ഉപേക്ഷിക്കുക. പാശ്ചാത്യർ ചെയ്യുന്നത് കൊണ്ട് ഇവിടെ വേണമെന്നില്ല. അവർ ചെയ്തതെല്ലാം ഇവിടെ വിജയിച്ചിട്ടുന്ടെന്നും പറയാൻ കഴിയില്ല. കാണാൻ ആളില്ലെങ്കിൽ ഈ ഷോയും പിന്തള്ളപ്പെടും. പരിപാടി പരാജയമാകും. പക്ഷെ കാണാൻ ആളുണ്ടെങ്കിൽ വിജയിക്കും. അങ്ങനെ പാശ്ചാത്യരെ അനുകരിച്ചു തുടങ്ങിയ പല പരിപാടികളും ഇവിടെ വിജയിച്ചിട്ടും ഉണ്ട്. മലയാളികൾ ആവേശത്തോടെ കാണുന്ന പല പരിപാടികളും റിയാലിറ്റി ഷോകളും ഇതുപോലെ കോപ്പി അടിച്ചു കൊണ്ടുവന്നത് തന്നെ.
ഇത്തരം ഷോകൾ നാട്ടിൽ വലിയ പ്രശ്നം ഉണ്ടാക്കും എന്ന് ഒക്കെ പറയുന്നത് ശരിയല്ല. നമ്മുടെ കുട്ടികൾ മലയാളം ചാനലുകൾ മാത്രമാണോ കാണുന്നത്? അവര്‍ക്ക് വേണമെങ്കില എന്ത് വേണമെങ്കിലും കാണുവാനും കേള്‍ക്കുവാനും ഉള്ള സൗകര്യം ഇന്ന് അവരുടെ അടുത്തു തന്നെ ഉണ്ട്. അതിനാൽ അവരെ പഠിപ്പിക്കേണ്ടത് നല്ലതും ചീത്തയും തിരിച്ചറിയുവാനും നല്ലതിനെ സ്വീകരിക്കുവാനും ആണ്. അങ്ങനെ ഉള്ള കുട്ടികൾ ഇതുപോലെ ഉള്ള പരിപാടി കണ്ട് ഒന്നും വഴി തെറ്റില്ല. ഉദാഹരണത്തിന് താങ്കള്‍, എന്തെല്ലാം കാര്യങ്ങൾ താങ്കള്‍ ഇന്റർനെറ്റ് വഴിയും മീഡിയകൾ വഴിയും ദിവസവും കാണുന്നു? എന്നിട്ട് വഴി തെറ്റി പോയോ? ഒരു സിനിമയിലോ ടീ വി യിലോ ഒരു ബലാത്സംഗം കണ്ടാല താങ്കള്‍ ആരെ എങ്കിലും ബലാത്സംഗം ചെയ്യാറുണ്ടോ? സമൂഹം മലിനമാണ് അത് ഇനിയും മലിനമായിക്കൊണ്ടേ ഇരിക്കും, ആ മലിന അന്തരീക്ഷത്തിലും നന്നായി ജീവിക്കാൻ ആണ് മനുഷ്യൻ പഠിക്കേണ്ടത്.
ഈ പരിപാടി എന്ത് നന്മ നല്‍കും എന്ന് ഞാൻ അല്ല പറയേണ്ടത്, ഓരോരുത്തരും സ്വയം അന്വേഷിച്ചു കണ്ടെത്തെണ്ടതാണ്. നന്മ ഒന്നും നല്‍കില്ല എന്ന് ബോദ്യപ്പെട്ടാൽ പരിപാടി ഉപേക്ഷിച്ചെക്കുക. അതാണ് വേണ്ടത്. എന്തായാലും ഇതിലും വലിയ പരിപാടികൾ ഇനി വന്നു കൊണ്ടേ ഇരിക്കും. ചിലത് വിജയിക്കും ചിലത് പരാജയപ്പെടും. അന്നും ഇതുപോലെ പ്രതിഷേധ പ്രകടനങ്ങളും അരങ്ങേറും, പരിപാടി കഴിയുമ്പോൾ അതും കെട്ടടങ്ങും. അപ്പോഴും സമൂഹം പഴയപോലെ നിലനില്ക്കും.
താങ്കള്‍ കുറച്ചു മാന്യമായരീതിയില്‍ ആണ് പ്രതിക്ഷേധം വാക്കുകളില്‍ അറിയിച്ചത് എന്നാണു എനിക്ക് തോനുന്നത് .....ഒരു അറപ്പും, ഉളുപ്പും ഇല്ലാത്ത ഈ ഇവറ്റകള് സത്യത്തില്‍ ഈ മാന്യത അര്‍ഹിക്കുനില്ല .പുച്ഛവും വെറുപ്പും കടിച്ചുപിടിച്ച് പ്രതികരിക്കാതെ ഇരിക്കുന്ന എന്നെപോലുള്ള പൊതുജനം എന്ന കഴുതകളെക്കാള്‍ വളരെ ഉയരെ തന്നെയാണ് താങ്കള്‍ .ഇങ്ങനെയെന്കിലും പ്രതികരിച്ചുവല്ലോ താങ്കള്‍..!!111...!111 ഒരായിരം അഭിനന്ദനങള്‍............
ReplyDeleteഇതിനു മലയാളി ഹൗസ് എന്ന ല്ല . മങ്കീസ് ഹൗസ് എന്നാണു യോജിച്ച പേര് , റിയാലിറ്റി ഷോകളിൽ പല ന്യുനതകൾ ഉണ്ടെങ്കിലും അവയിലൊക്കെ മനുഷ്യ
ReplyDeleteസഹജമായ കഴിവുകളിൽ മത്സരിച്ചു വിജയികലാവാനുള്ള വികല ശ്രമമെങ്കിലും
നടത്തുന്നത് കാണാറുണ്ട് . എന്നാൽ ഈ പരിപാടി ഞാൻ കണ്ടിട്ടില്ല . കേട്ടിടത്തോളം പതിനാറു ഇരുകാലികൾ ഒരു വീട്ടിൽ കുറെ ദിവസം ഒരുമിച്ചു കഴിഞ്ഞു കൂടുന്നത്
തിന്നാനും ഉറങ്ങാനും വിസർജ്ജിക്കാനുമാനെന്നു തോന്നുന്നു , അങ്ങിനെയെങ്കിൽ നാൽക്കാലികളും ഈ ഇരു കാലികളും തമ്മിൽ എന്ത് വിത്യാസം . ധാര്‍മിക മൂല്യങ്ങൾ സംരക്ഷിക്കാൻ വിദ്യാലയങ്ങളിൽ മൊബൈൽ നിരോധിച്ചത് കൊണ്ടോ , കലാലയങ്ങളിൽ സിനിമാറ്റിക് ഡാൻസ് നിരോധിച്ചത് കൊണ്ടോ കാര്യമില്ല . ഇത്തരം മൃഗീയ പൈശാചിക പരിപാടികൾക്കും കൂച്ച് വിലങ്ങിട ണം
ഇതിലും മനുഷ്യസഹജമായ കഴിവുകൾ പുറത്തെടുക്കുവാൻ അവസരം വരും ഹ ഹഹ ഹഹ
Deleteഎന്റെ പൊന്ന് ബഷീര്‍ക്കാ
ReplyDeleteഇങ്ങനെ ഒരു ബ്ലോഗ് എഴുതി ഈ പരിപാടി നിര്‍ത്തി ക്കല്ലേ.........
പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് കണ്ടിട്ട് പേടിചോടിയാല് ഗര്ഭംര കലക്കി യും കദീന വെടിക്കെട്ടും എങ്ങിനെ നമ്മള് കാണും .@#@#$%.......
മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കുമോ....??????
മലക് ഞാൻ താങ്കളോട് പൂര്ന്നമയും യോജിക്കുന്നു. നമ്മുടെ സാധാച്ചരക്കാര് ഇങ്ങനെയണേൽ ന്യൂസ് കാണാൻ പട്ടതില്ലല്ലോ. അതിൽ ഡെയിലി ഒരു പീഡനം വെച്ച് നടക്കുന്ന കാര്യം കാണിക്കുന്നുണ്ട്.
ReplyDeleteഅല്ലെങ്ങിൽ തന്നെ സ്വൊന്തം രേക്തത്തിൽ ഉണ്ടായ മകളെ മറ്റുള്ളവര്‍ക്ക് കൂട്ടികൊടുക്കുന്ന അപ്പനും അമ്മയും ഉള്ള കേരളത്തില എന്ത് സദാചാരം. ഫൂൂ
ഇതിന്റെ ഔര്‍ നല്ലവശം എന്ന് പറയുന്നത് ഈൗ സുടപ്പികള് വിചാരിക്കുന്നത് പോലെ ഒരു പെണ്ണും ആണും കൂടെ ഒന്നിച്ചു ഒരിടത് ലിംകീക ബന്ധം ഇല്ലാതെയും 100 ദിവസം ഒന്നിച്ചു താമസിക്കാം എന്ന് കേരളത്തിലെ കപട സാധാച്ചരക്കാർക്ക് കാണിച്ചു കൊടുക്കാം എന്നുള്ളത് മാത്രമാണ്.
പീഡനം നടന്നു എന്ന വാർതയല്ലെ news ഇൽ വരുന്നുളൂ .അല്ലാതെ പീഡനം കാണിക്കുന്നൊന്നും ഇല്ലല്ലൊ .. ഉണ്ടോ ?? പക്ഷെ ഈ program ഇൽ അങ്ങനെ അല്ലല്ലോ ..
Deleteസുടപ്പികൾ എങ്ങനെ വിചാരിക്കുന്നു എന്നെനിക്കറിയില്ല .
പക്ഷെ പത്ത് മുപ്പത് ക്യാമറ വെച്ചിട്ടുണ്ടെന്നു പറഞ്ഞ് , കേരളം മുഴുവൻ ഇത് കാണുന്നുണ്ടെന്ന് പറഞ്ഞു , സബ്യമല്ലാത്ത എന്തെങ്കിലും ചെയ്താൽ താങ്കൾ program ഇൽ നിന്ന് ഔട്ടാകും എന്നും പറഞ്ഞാൽ , പിന്നെ ആരു ആരെ പീഡിപ്പിക്കാൻ ????
ഈ പ്രോഗ്രാമിൽ എപ്പോഴാണ് മാഷെ പീഡനം കാണിച്ചത്? അതുപോലെ പീഡനം നടക്കില്ലെന്നു താങ്കള്‍ തന്നെ പറയുന്നുമുണ്ട്.
Deletevery good vallikkunu
ReplyDeleteprogram chilappol nalla udeshathilayirikum thudagiyadu adil chillar kacharakalayi matulavareyum cheethayakan paresheelipikukayanu
ReplyDeleteഇതില്‍ താരം സാക്ഷാല്‍ ശബരിമല അയ്യപന് കാവല്ക്കാരന് ഞാനും എന്റെ അപ്പന്മാരും എന്ന് വീമ്പു പറഞ്ഞു നടക്കുന്ന രാഹുല്‍ കൂതറ തന്നെ !!! ഹെന്താ പുള്ളിയുടെ പെര്‍ഫോര്‍മന്‍സ് ...ഹൌ കണ്ടു കോരിത്തരിച്ചു പോയി....!!!ബഷീര്‍ക്ക എന്നോട് ക്ഷമിക്കണം അവനെ ഒന്ന് കാര്‍ക്കിച്ച് തുപ്പാന്‍ എനിക്ക് അവസരം തരണം... ക്രാ ത്ഫൂ !!!
ReplyDeleteതാങ്കളോട് വിയോജിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു ! shakespear നാടകങ്ങളിലെ fool ആയിട്ടാണ് ഞാന്‍ സന്തോഷ് പണ്ഡിറ്റിനെ കാണുന്നത്. The Most Wise Person in this World of Idiots !
ReplyDeleteഞങൾ പയ്യന്മാർ സിനിമാക്കരുടെം സീരിയലുകാരുടെം കദകൽ പറഞ്ഞ് രസിക്കറുന്ഡു. ഇത് അതിലും വൾഗറാക്കി കലഞ്ഞല്ലൊ. ഒന്നും ഇല്ലെൽ ഇത് കന്ദ് നിർവ്രിതി അഡയാം.
ReplyDeleteഹ കഷ്ടം.
റിമോട്ടിന്റെ അനിയന്ത്രിതമായ സഞ്ചാര വേളയിൽ എനിക്കും അത് കാണേണ്ട ദൌർഭാഗ്യമുണ്ടായി. ഒന്നും മനസ്സിലായില്ല. വല്ലാത്ത വെറുപ്പും തോന്നി. നാളെ സെലിബ്രിറ്റികളുടെ ടോയ്ലറ്റ് രംഗങ്ങളും നമ്മൾ കാണേണ്ടി വരുമോ ആവോ! അല്ല, ഈ പച്ചപ്പരിഷ്കാരികളായ സെലിബ്രിറ്റികളൊക്കെ വൃത്തികെട്ട പ്രതിഭാസമായ ടോയ്ലറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാകുന്നുണ്ടോ ആവോ! അതുകോണ്ട് ഈ ഗമക്കാരൻമാരും ഗമക്കാരികളുമൊക്കെ ടോയ്ലറ്റിൽ പോകുമോ ഇല്ലയോ എന്ന് വെളിപ്പെടുത്തിയിട്ടു മതി ഇനി ഈ ഗമയും പത്രാസുമൊക്കെ! വൈക്കം മുഹമ്മദു ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ സഞ്ചരിക്കുന്ന കക്കൂസുകൾ! ഭാ! ചിലതൊക്കെ കണ്ടും കേട്ടും സഹികെട്ടു പറഞ്ഞുപോയതാ!
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്റെ പൊന്നുമോനേ പ്രദീപേ! എന്റെ നാട്ടുകാരാ! എന്റെ ഹൈസ്കൂളിലെ ആദ്യകാല ഹെഡ്മാസ്റ്റരുടേ ഇളയ മകനേ! പ്രതിഭാശാലീ ! എന്റെ പാർട്ടി അനുഭാവീ! ഈ ആഭാസത്തരത്തിനു നിനക്കെത്രപണം കിട്ടി? കഷ്ടം കഷ്ടം! ഛേഛേ! ഇച്ചിച്ചി ബേ!
ReplyDeleteനാട്ടുകാരനല്ലേ, ചൂരലെടുത്ത് നാല് പെട കൊടുക്ക്. ഒരു പക്ഷെ ശരിയായേക്കാം
Deleteഅദ്ദേഹമിപ്പോൾ വല്ലപ്പോഴും പ്രസംഗിക്കാൻ മാത്രമേ ഈ ഏരിയയിൽ വരാറുള്ളൂ! സിറ്റിയിലാ കുടുംബവും താമസമൊക്കെ!
Deleteസര് , ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍ ..തുടരുക.
ReplyDeleteബഷീര്‍ക്ക ബ്ലോഗില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ അതേപടി കോപ്പി പേസ്റ്റ് ചെയ്ത് കമന്റിടുന്നവരോട് ഒരു ചോദ്യം - നിങ്ങള്‍ക്ക് സ്വന്തമായി സ്വന്തം വാക്കുകളില്‍ ഈ പോസ്ടിനോടുള്ള മനോഭാവം പ്രകടമാക്കിയാല്‍ എന്താ?? സ്വന്തം പേര് കമന്റു കോളത്തില്‍ വരാന്‍ മാത്രമായി കമന്റുകള്‍ ഇടണോ?
ReplyDeleteവിട്ടേക്ക് ചേട്ടാ, കൊച്ചു പിള്ളേരല്ലേ....
Deleteആരെങ്കിലും വല്ലതും പറഞ്ഞായിരുന്നോ? ഇല്ലെങ്കിലും പറഞ്ഞെന്നു സങ്കല്പിച്ച് ഞാൻ മറുപടി പറയും: ഞാൻ സദാചാര പോലീസൊന്നുമല്ല. എല്ലാ സദാചാര പോലീസുകാരെയും അത്ര ഇഷ്ടവുമല്ല. പക്ഷെ ഇതൊക്കെ സഹിക്കാൻ മാത്രം സദാചാര വിരുദ്ധനാകാൻ എനിക്കാകില്ല. സത്യം!
ReplyDeletegood
Deleteഅന്യന്റെ അമ്മയ്ക്ക് ഭ്രാന്ത് ഇളകിയാല്‍ കാണാന്‍ രസം എന്ന് പറഞ്ഞ പോലെയാണ് മലയാളിയുടെ കപട സദാചാരവും . അയല്‍വാസി പെണ്ണിന്റെ പെണ്ണുങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ കാണാന്‍ സ്വന്തം വീട്ട്ടുകാര്‍ അറിയാതെ ഏതു തെമ്മാടിത്തവും അവന് ചെയ്യും , ഒളിഞ്ഞു നോട്ടം മുതല്‍ ഹിഡന്‍ കാമറ വിദ്യ വരെ അവന് സ്വയത്തമാക്കും . അത്തരക്കാര്‍ക്ക് ഇതൊക്കെ തനിക്ക് നേരെ അതായത് സ്വ്ഖ്ാന്തം വീട്ടിലെ സ്ത്രീകളുടെ നേരെ ആരെങ്കിലും ഇത് ചെയ്താല്‍ അവനു ഹാലിളകും. അന്യന്റെ പെണ് കുട്ടികളെയും അമ്മ സഹോ\ദാരിമാരെയും ഒക്കെ അവനു പിഴപ്പിക്കാം അത്തരത്തിലുള്ള അവനു .സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ ആരും നോക്കുന്നത് പോലും അവനു സഹിക്കില്ല . അങ്ങിനെയുള്ള ഭൂരിപക്ഷം ജനങളുടെ മനസ്തിധി ആണ് ടെലിവിഷന്‍ കാര്ഇട്ടരം ഷോകളിലൂടെ ചൂഷണം ചെയ്യുന്നത്. സത്യത്തില്‍ മലയാളിയുടെ കപട സദാചാരം അവര്‍ വലിച്ചു കീരുന്നുമുണ്ട് ഇതിനിടയില്‍ എന്ന കാര്യവും നമ്മള് വിസമാരിക്കരുത്. .
ReplyDelete"ദൈവത്തിന്റെ സ്വന്തം നാട്ടിൽ" ഇനി എന്താല്ലാം കാണണം..........
ReplyDeleteഇത് കേവലമൊരു ലൈംഗീക'തയുടെ തലത്തിലുള്ള ചര്‍ച്ചമാത്രമായി ഒതുക്കരുത്.ആര്‍ഷഭാരതസംസ്കാരത്തില്‍ ഊറ്റംകൊള്ളുന്നവരൊക്കെ രാഹുല്ഈശ്വറിന്റെ പ്രകടനത്തില്‍ സംപ്രീതരായോ.....?വാലന്‍ടൈന്‍'ഡേ ആഘോഷത്തെ എതിര്‍ക്കുമ്പോള്‍ അതിന് പറഞ്ഞ ന്യായം എന്തായിരുന്നു....ഇന്ത്യയുടെ പൈതൃകത്തിന് നിരക്കാത്തതൊന്നും സ്വീകാര്യമല്ലാത്തവര്‍ക്ക് 'രാഹുല്‍ഈശ്വര്‍' എന്ന മാനസപുത്രന്' ചെയ്യുന്നതെന്തും സ്വീകാര്യമാവുമോ?
ReplyDeletewhere is GS PRADEEP??
ReplyDelete:)
ReplyDeleteI dont have idiot box
ReplyDeletemaha borr
ReplyDeletewell said.
ReplyDeleteതന്ത്രി
"ഈ പഹയനാണല്ലോ ശബരിമല തന്ത്രിയാവാൻ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നത് എന്നാലോചിക്കുമ്പോഴാണ് ഒരു കൊള്ളിയാൻ തലച്ചോറിനുള്ളിലൂടെ പായുന്നത്"
അഞ്ജതയാണ് ബഷീറിന്റെ ആ പ്രസ്താവനയ്ക്ക് കാരണം.... രാഹുല്‍ ഒരിടത്തും അപേക്ഷിച്ചിട്ടില്ല... അയാള്‍ക്ക് ശബരിമലയിലെ തന്ത്രി പോയിട്ട് ഒരു സാധാ പൂജാരി പോലും ആകാന്‍ കഴിയില്ല.... തന്ത്രി സ്ഥാനം അപേക്ഷിച്ച് കിട്ടേണ്ട ഒന്നല്ല.... അത് ഒരു കുടുംബത്തിലെ ആണ്മക്കള്ക്ക് പാരമ്പര്യമായി അനുവദിച്ചിട്ടുള്ള ഒരു സ്ഥാനമാണ്.... അത് പ്രകാരം ഇപ്പോഴത്തെ തന്ത്രിയുടെ മകളുടെ മകന് ഒരു വിധത്തിലും അതിന് യോഗ്യതയില്ല എന്നും അറിയുക.... ഒരു കാര്യം പ്രത്യേകിച്ച് മതം സമുദായം രാഷ്ട്രീയം ഒക്കെ എഴുതുമ്പോള്‍ അതിന്റെ സത്യാവസ്ഥ ശരിക്കും മനസ്സിലാക്കി എഴുതാന്‍ ശ്രമിക്കുക.... സമൂഹങ്ങള്‍ക്ക് നേരെ ചെളിവാരി എറിയുമ്പോള്‍ പ്രത്യേകിച്ചും.... എഴുത്തുകാരന് സമൂഹത്തോട് പ്രതിബദ്ധത ഉണ്ടാവണം.... ഒരു എഴുത്തിനു തുനിയുമ്പോള്‍ വായില്‍ വരുന്നത് കോതയ്ക്ക് പാട്ട് എന്നതായിരിക്കരുത് എഴുത്തുകാരന്റെ ശൈലി....
Deleteyou said it
DeleteVallikkunnu. You tend to criticise anything and everything. Culture is something which anyone uphold to present to others and want to handover to generations proudly. Flirting, prostitution or such kind of things are impressed by somebody and ofcourse you may not adovacate. For your information, world's senior most prostitute's stopped their proffession just few months back. Visit this link:
ReplyDeletehttp://www.telegraph.co.uk/news/worldnews/europe/netherlands/9929561/Amsterdams-oldest-prostitutes-retire-at-70.html
You might have writte the article for laughing thoughtfully. I know that at the inner you may be crying in seeing the endeavour of someone in Cultural demolition or love towards flirting. Am sure none in India (from any Parliament) or any parents wants to broom their kids as in the evidenced picture. This is called Kalikalam.
ബഷീര്‍ ഒരു ചെറിയ സംശയം..... ഞാന്‍ സാധാരണ ഇത്തരം ചോദ്യങ്ങള്‍ ഒന്നും ചോദിക്കാത്ത ആളാണ്.... പക്ഷെ വിമര്‍ശനം ഏകപക്ഷീയമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുന്നോ എന്നൊരു സംശയം.... ഈ ഷോയും രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല..... സുകുമാരന്‍ നായര്‍ എന്ന വ്യക്തി ഇവിടെ പ്രതിപാദിക്കേണ്ട സാഹചര്യം എങ്ങനെ ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.... സുകുമാരന്‍ നായര്‍ അയാളുടെ സമുദായത്തിന് വേണ്ടി ശബ്ദിക്കുന്നത് പുറത്തറിയുന്നത് സമുദായത്തിന് അദ്ദേഹം ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കിട്ടാത്തതിലാവാം.... ഒരുപക്ഷെ അവ കിട്ടിയിരുന്നു എങ്കില്‍ അദ്ദേഹത്തിന്റെ ശബ്ദം പുറം ലോകം അറിയുമായിരുന്നില്ല..... മറ്റു സമുദായങ്ങള്‍ക്ക് സര്‍ക്കാരില്‍ രാഷ്ട്രീയപരമായി തന്നെ സ്വാധീനമുള്ളപ്പോള്‍ സുകുമാരന നായര്‍ സ്വന്തം സാമുദായിക ശക്തി പൊക്കി കാട്ടി ഭീഷണി/അപേക്ഷ/ ആക്ഷേപം കാട്ടി അത് നേടി എടുക്കാന്‍ ശ്രമിക്കുന്നു.... മറ്റു പ്രമുഖ മതങ്ങള്‍ പാര്‍ട്ടികള്‍ തന്നെ രൂപീകരിച്ച സര്‍ക്കാരില്‍ നിന്ന് സ്വയം എഴുതിവാങ്ങി എടുക്കുന്നു..... അദ്ദേഹം ശബ്ദമുയര്‍ത്തുന്നു അത് വെറും പാഴ് ശബ്ദം ആണെന്നും കരുതരുത്.... ഞാന്‍ ഒരു നായര്‍ സമുദായ അംഗമാണ്.... എന്റെ അറിവില്‍ സമുദായത്തിന്റെ കരയോഗങ്ങളില്‍ ഏറിയ പങ്കിലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിര്‍ണായക സ്വാധീനം ചെലുത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.... അപ്പോള്‍ എന്തിനും ഏതിനും സുകുമാരന്‍ നായരെ അനാവശ്യമായി വലിച്ചിഴക്കുന്ന പ്രവണത അത്ര ആശാസ്യമല്ല എന്ന് തന്നെയാണ് എന്റെ അഭിപ്രായം.... പ്രത്യേകിച്ച് ഇത്തരം വൃത്തികെട്ട ഷോകളെ അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യപ്പെടുന്നിടത്തെക്ക് എങ്കിലും.... ഇനി രാഹുല്‍ ഈശ്വര്‍ എന്ന പോക്രിയുടെ കാര്യം.... അയാള്‍ ശബരിമല തന്ത്രിയുടെ കുടുംബത്തില്‍ ജനിച്ചു പോയി എന്ന ഒരു തെറ്റെ സംഭവിച്ചിട്ടുള്ളു.... തായം അനുസരിച്ച് നോക്കിയാല്‍ പോലും അയാള്‍ ഒരിക്കലും തന്ത്രി ആവില്ല.... കാരണം തന്ത്രികള്‍ ആവാന്‍ പെണ്മക്കളുടെ തായ് വഴിക്ക് യോഗ്യത ഇല്ല.... ആണ്മക്കള് മാത്രമാണ് അതിനു യോഗ്യര്‍.... അത്തരത്തില്‍ ശബരിമല തന്ത്രി കണ്ടര് മഹേശ്വരുടെ മകളുടെ മകന് ഒരു പൂജാരി പോലും ആകാന്‍ യോഗ്യതയില്ല എന്നിരിക്കെ അഞ്ജതയില്‍ നിന്ന് ഉടലെടുത്ത സംശയത്തിന്റെ പുറത്ത് ഈ ഷോയുമായി ചേര്‍ത്ത് ശബരിമല എന്നൊരു മഹാക്ഷേത്രത്തെ വലിച്ചിഴച്ച നടപടിയും തീരെ ശരിയല്ല എന്ന് മാത്രമല്ല എന്റെ ശക്തമായ പ്രതിഷേധവും അറിയിക്കുന്നു.... നിങ്ങള്‍ തന്നെ പറഞ്ഞത് അനുസരിച്ച് അതില്‍ വേറെ പല വ്യക്തികളും ഉണ്ട് എന്ന് മനസ്സിലായി.... അപ്പോള്‍ ഇത്തരം ആളുകളെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല... പക്ഷെ ഇവരെ തന്നെ തിരഞ്ഞെടുത്ത താങ്കളുടെ ലക്ഷ്യം അവര്‍ തന്നെയോ അതോ അതുവഴി താങ്കള്‍ ലക്ഷ്യം വച്ചത് ഭംഗ്യാന്ധരേണ എന്ന ഭാവത്തില്‍ എഴുതി കൂട്ടിയ ഒരു വ്യക്തിയും ഒരു മത സ്ഥാപനവും ആണോ എന്ന് പലപ്പോഴും നിഷ്പക്ഷമായി ചിന്തിക്കുന്ന എനിക്ക് പോലും തോന്നി പോകുന്നു.... സദാചാര പ്രശ്നം ചര്‍ച്ച ചെയ്യുമ്പോള്‍ അത് ചര്‍ച്ച ചെയ്യാന്‍ ശ്രമിക്കുക.... അതിലൂടെ തനിക്ക് ഇഷ്ടമില്ലാത്ത എല്ലാത്തിനെയും ചേര്‍ത്ത് കെട്ടുന്നത് അത്ര ഭംഗിയല്ല എന്ന് മാത്രം പറയാന്‍ ആഗ്രഹിക്കുന്നു....
ReplyDeleteതാങ്കള്‍ ഒരു പക്ഷെ എന്നില്‍ നിന്ന് ഇത്തരം ഒരു കമന്റ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല... പക്ഷെ എന്ത് എഴുതിയാലും അത് സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ കൂടി ആലോചിക്കുക.... താങ്കള്‍ സാമൂഹിക സധാചാരത്തെ കുറിച്ച് എഴുതാന്‍ ശ്രമിച്ചപ്പോള്‍ ഒരു അളവ് വരെ നഷ്ടമായത് താങ്കളുടെ രാഷ്ട്രീയ മത സദാചാരം ആണെന്ന് മനസ്സിലാക്കുക....
@ നീര്വിളാകന്
Deleteഅതെ, താങ്കളെപ്പോലെ ഒരാളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കപ്പെടാത്ത കമന്റ്. ബ്ലോഗ്ഗർ കണക്കു പ്രകാരം ഇന്ന് കാൽ ലക്ഷത്തിലധികം പേർ എന്റെ ബ്ലോഗിൽ നിന്ന് മാത്രം ഈ പോസ്റ്റ് വായിച്ചിട്ടുണ്ട്. ഇതെഴുതുമ്പോൾ ഇന്നത്തെ visitor count 26,077
ആണ്. അതിലൊരാൾ പോലും ഉന്നയിക്കാത്ത ദിശയിലാണ് താങ്കളുടെ കമന്റ്. ഒരു വ്യക്തിയോ മതസ്ഥാപനമോ ആണ് ഈ പോസ്റ്റിന്റെ ലക്ഷ്യമെന്നു താങ്കൾ കരുതുന്നുവെങ്കിൽ ഒരു ചാക്ക് സഹതാപം മാത്രമേ എനിക്ക് പകരം തരാനുള്ളൂ. അജ്മീർ പള്ളിയുടെ മുതവല്ലിയാണ് ഈ ഷോയിൽ പങ്കെടുത്തതെങ്കിലും ഇതിനേക്കാൾ ശക്തമായ ഭാഷയിൽ ഞാൻ എഴുതുമായിരുന്നു. അത്തരം എഴുത്തുകൾക്ക് എത്രയോ ഉദാഹരണങ്ങൾ ഈ ബ്ലോഗിൽ തന്നെയുണ്ട്. അവയിൽ പലതിലും താങ്കളുടെ കമന്റുകളും ഉണ്ടാകാനിടയുണ്ട്. ശബരിമല പോലൊരു വലിയ ആരാധനാ കേന്ദ്രത്തിലെ തന്ത്രി കുടുംബത്തിന്റെ വക്താവായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു യുവാവിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത 'കളികളാണ്' ഈ പോസ്റ്റിനോടൊപ്പം കൊടുത്ത ക്ലിപ്പിലുള്ളത്. അത്തരമൊരു ആരാധനാ കേന്ദ്രത്തോടുള്ള ബഹുമാനമാണ് അയാളോടുള്ള വിമർശനത്തിന്റെ ശക്തി കൂടാൻ കാരണം. ബഹുമാന്യരായ ശബരിമല തന്ത്രി കുടുംബത്തിന്റെ പേര് പോലും നാറ്റിക്കുന്ന പ്രവൃത്തി. അതെ സമയം അയാൾ ഒരു സിനിമാക്കാരനോ രാഷ്ട്രീയകാരനോ ആയിരുന്നെങ്കിൽ നാം ഗൗനിക്കില്ലായിരുന്നു. ഇതുപോലും മനസ്സിലാക്കാനുള്ള സാമാന്യയുക്തി താങ്കളെപോലെ ഔചിത്യപൂർവ്വം പ്രതികരിക്കുന്ന ഒരാൾക്ക് ഇല്ലാതെ പോയതിൽ ഖേദമുണ്ട്. Grow up man..
പിന്നെ സുകുമാരാൻ നായരുടെ കാര്യം. അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്കുള്ള അഭിപ്രായം എനിക്കില്ല. എല്ലായിടത്തും സാമുദായിക സംവരണം നോക്കുക എന്നത് കേരളത്തിൽ ഒരു ട്രെൻഡ് ആക്കി കൊണ്ടുവന്ന നേതാവാണ് അദ്ദേഹം. അത്തരമൊരു ട്രെൻഡിനെ പരിഹസിക്കുന്നതിനു വേണ്ടി പതിനാറ് പേരിൽ ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ആരും ഇല്ലാതെ പോയല്ലോ എന്ന് ആക്ഷേപ ഹാസ്യത്തിൽ ഒന്ന് പരാമർശിച്ചു എന്ന് മാത്രം. താങ്കൾ സൂചിപ്പിച്ച ദിശയിൽ പോസ്റ്റിന്റെ സ്വാഭാവിക ഒഴുക്കിനെ അത് തടസ്സപ്പെടുത്തിയില്ലേ എന്ന് എനിക്കും ഒരു സംശയമുണ്ട്.
എതായിരുന്നാലും പറയാനുള്ളത് മുഖം നോക്കാതെ തുറന്നു പറയുന്ന താങ്കളുടെ ആർജ്ജവത്തെ അഭിനന്ദിക്കുന്നു.
@ vallikkunnu : കേരളത്തിൽ ജാതി മത ധ്രുവീകരണം കൊണ്ട് വന്നതിൽ ഒന്നാം സ്ഥാനം ലീഗിനും , കേരളാ കൊണ്ഗ്രസ്സിനുമാണ് . അവിടെ നിന്നാണല്ലോ എൻ എസ് എസ് / എസ് എൻ ഡി പി എന്നിവ തുടങ്ങിയത് . നിക്ഷ്പക്ഷമായി ബഷീര്‍ ഭായ് പറയു. ഈ ഗവര്മെന്റ്റ് അധികാരത്തിൽ എത്തിയതിനു ശേഷം ലീഗ് എത്ര വിവാദം ഉണ്ടാക്കി എന്ന് ? അഞ്ചാം മന്ത്രി വിവാദം മുതൽ ഏറ്റവും പുതിയ വിധവാ സഹായം വരെ (അവ അക്കമിട്ടു പറയാൻ വിഷമം ഉണ്ട് - വര്‍ഗീയത ആയാലോ !. ) ലീഗ് പറയുമ്പോൾ അത് അവകാശവും മറ്റുള്ളവര പറയുമ്പോൾ അത് വര്‍ഗീയവും എങ്ങനെ ആകും ?
Deleteനായര്‍ സമുദായത്തിനെ പൊതുവായി സെക്രട്ടറി എന്നാ നിലക്ക് സുകുമാരൻ നായര്‍ ഇടപെട്ടെ പറ്റു . അത് അദ്ദേഹം " ഇപ്പോൾ" നന്നായി നിർവഹിക്കുന്നു എന്ന വികാരമാണ് ഞാൻ ഉള്‍പ്പെടെയുള്ള സമുദായാംഗങ്ങൾക്ക് ഉള്ളത് .
ബഷീര്‍ ഭായ് പലപ്പോഴും പറയാറുള്ള കാര്യമാണ് മത നിരപെക്ഷതക്കായി നില കൊള്ളുന്നു എന്ന്. എന്തുകൊണ്ട് ഈ വിഷയങ്ങളിൽ സമയം കിട്ടുമ്പോൾ എല്ലാം സുകുമാരാൻ നായര്‍ക്ക് എതിരെ മാത്രം എഴുതുന്നു ? ഒരു ബ്ലോഗറ തനിക്കു വിഷയങ്ങള ആണ് എഴുതേണ്ടത് എന്ന വാദത്തെ അംഗീകരിച്ചുകൊണ്ടു തന്നെ .
ലീഗിനെ ന്യായീകരിക്കേണ്ടത് താങ്കളുടെ ആവശ്യം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല കാരണം ലീഗിനെ വിമര്‍ശിച്ചു പോസ്റ്റ് കണ്ടിട്ടുണ്ട് . പക്ഷെ പലപ്പോഴും താങ്കളുടെ വീക്ഷണങ്ങൾ നിക്ഷ്പക്ഷം എന്ന് കരുതുക വയ്യ .
ഇത്രയും എഴുതിയതിനു എനിക്ക് തെറി ഉറപ്പാണ് എന്നറിയാം . അതുകൊണ്ട് തന്നെയാണ് ഇതിൽ കൊടുത്തിരിക്കുന്ന സുകുമാരാൻ നായര്‍ ലിങ്കിൽ കമന്റു ഇടാഞ്ഞത് . പക്ഷെ ഇത്രയെങ്കിലും പറയാതെ വയ്യ.
കേരളത്തിൽ ജാതി മത ധ്രുവീകരണം കൊണ്ട് വന്നതിൽ ഒന്നാം സ്ഥാനം ലീഗിനും , കേരളാ കൊണ്ഗ്രസ്സിനുമാണ് . അവിടെ നിന്നാണല്ലോ എൻ എസ് എസ് / എസ് എൻ ഡി പി എന്നിവ തുടങ്ങിയത് . നിക്ഷ്പക്ഷമായി ബഷീര്‍ ഭായ് പറയു. ഈ ഗവര്മെന്റ്റ് അധികാരത്തിൽ എത്തിയതിനു ശേഷം ലീഗ് എത്ര വിവാദം ഉണ്ടാക്കി എന്ന് ? അഞ്ചാം മന്ത്രി വിവാദം മുതൽ ഏറ്റവും പുതിയ വിധവാ സഹായം വരെ (അവ അക്കമിട്ടു പറയാൻ വിഷമം ഉണ്ട് - വര്‍ഗീയത ആയാലോ !. ) ലീഗ് പറയുമ്പോൾ അത് അവകാശവും മറ്റുള്ളവര പറയുമ്പോൾ അത് വര്‍ഗീയവും എങ്ങനെ ആകും ?
Deleteനായര്‍ സമുദായത്തിനെ പൊതുവായി സെക്രട്ടറി എന്നാ നിലക്ക് സുകുമാരൻ നായര്‍ ഇടപെട്ടെ പറ്റു . അത് അദ്ദേഹം " ഇപ്പോൾ " നന്നായി നിർവഹിക്കുന്നു എന്ന വികാരമാണ് ഞാൻ ഉള്‍പ്പെടെയുള്ള സമുദായാംഗങ്ങൾക്ക് ഉള്ളത് .
ബഷീര്‍ ഭായ് പലപ്പോഴും പറയാറുള്ള കാര്യമാണ് മത നിരപെക്ഷതക്കായി നില കൊള്ളുന്നു എന്ന്. എന്തുകൊണ്ട് ഈ വിഷയങ്ങളിൽ സമയം കിട്ടുമ്പോൾ എല്ലാം സുകുമാരാൻ നായര്‍ക്ക് എതിരെ മാത്രം എഴുതുന്നു ? ഒരു ബ്ലോഗറ തനിക്കു വിഷയങ്ങള ആണ് എഴുതേണ്ടത് എന്ന വാദത്തെ അംഗീകരിച്ചുകൊണ്ടു തന്നെ .
ലീഗിനെ ന്യായീകരിക്കേണ്ടത് താങ്കളുടെ ആവശ്യം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല കാരണം ലീഗിനെ വിമര്‍ശിച്ചു പോസ്റ്റ് കണ്ടിട്ടുണ്ട് . പക്ഷെ പലപ്പോഴും താങ്കളുടെ വീക്ഷണങ്ങൾ നിക്ഷ്പക്ഷം എന്ന് കരുതുക വയ്യ .
ഇത്രയും എഴുതിയതിനു എനിക്ക് തെറി ഉറപ്പാണ് എന്നറിയാം . അതുകൊണ്ട് തന്നെയാണ് ഇതിൽ കൊടുത്തിരിക്കുന്ന സുകുമാരാൻ നായര്‍ ലിങ്കിൽ കമന്റു ഇടാഞ്ഞത് . പക്ഷെ ഇത്രയെങ്കിലും പറയാതെ വയ്യ.
@Villageman
Deleteഅവിടെ നിന്നും അല്ല എൻ എസ് എസ്സും, എസ് എൻ ഡി പി യും തുടങ്ങിയത്. ലീഗ് ഇന്നത്തെ രീതിയൽ മാറുന്നതിനു എത്രയോ വര്‍ഷം മുൻപേ ഈ സംഘടനകൾ കേരളത്തിൽ ഉണ്ടായിരുന്നു. (SNDP - 1903 & NSS - 1914) അവർ രാഷ്ട്രീയമായി മുന്നേറാനും രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുവാനും ശ്രമിച്ചിരുന്നു. പക്ഷെ കേരളത്തിലെ ഇടതു പക്ഷവും കുറച്ചു മാത്രം വര്‍ഗീയമായി ചിന്തിക്കുന്ന ഹിന്ദുക്കളും സാമുദായിക സംഘടനകളെ ആ രീതിയിൽ മാത്രം കാണുവാൻ ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിരുന്നു. ലീഗിനെയും കേരള കൊണ്ഗ്രസ്സിനെയും കൊണ്ഗ്രസിനു കയറൂരി വിടെണ്ടിയും വന്നു. എന്നാൽ ഇന്നത്തെ അവസ്ഥക്ക് തുടക്കം കുറിച്ചത് ലീഗ് തന്നെയാണ്. ഇപ്പോൾ കേരളത്തിൽ ഹിന്ദുക്കൾക്ക് അവരുടെതായ രാഷ്ട്രീയ നിലപാടുകൾ വിദൂരമല്ല. ഇപ്പോൾ സുകുമാരാൻ നായരോ വെള്ളാപ്പള്ളിയോ സമുദായത്തിന് വേണ്ടി സംസാരിച്ചാൽ അതിനു മറുപടി പറയാൻ ലീഗിന് യാതൊരു അവകാശവും ഇല്ല. ഇനി ഇവിടെ സുകുമാരാൻ നായന്മാരുടെയും നടേശൻമാരുടെയും എണ്ണം കൂടിക്കൊണ്ടേ ഇരിക്കും. ഇപ്പോൾ ഇവിടെ ആകെ ഒരു കുറവ് ഒരു നരേന്ദ്ര മോഡി മാത്രമാണ്.
ഇത്തരത്തിലുള്ള കൂതറ പരിപാടികളെ അനുകൂലിക്കുന്ന ഒരു കൂട്ടം ആളുകള്‍ മയാളികള്ക്കിടയില് ഉണ്ടല്ലോ എന്ന് വെക്തമായപ്പോള്‍ സത്യത്തില്‍ പുച്ഛം തോനുന്നു ...!!
ReplyDeleteഇത് കാണുന്നതിലും ഭേദം കുടുംബവുമൊത്ത് സിനിമാകോട്ടയില്‍ പോയിരുന്നു "A" പടം കാണുക !!
ബഷീര്‍ക്കാ ഇത് ഒരു മാതെരി പള്ളി കുളത്തിൽ നിന്നും കുളിച്ചു ഉടുത്തത് കഴിച്ചു തോർത്തുംപോൾ ഇങ്ങോട്ട് നേക്കല്ലേ എന്ന് പറഞ്ഞപോലെയായി ഇ പോസ്റ്റ് .,പേ ചാനൽ ആയതിനാൽ ഇ ചാനൽ കണാരില്ലായിരുന്നു , യു ടുബ് സഹിതം പോസ്റ്റ് ചെയിതതിനാൽ ഞങ്ങള്‍ക്കും കാണാൻ ഒത്തു . കാമാട്ടി പുരയിലെ കാഴ്ച്ചകൾ കാട്ടി തന്നതിനു നന്ദി .
ReplyDeleteമുകളിൽ എഴുതിയ കമന്റ് മുൻ വിധിയില്ലാതെ വായിക്കുക. പോസ്റ്റും ഒന്നു കൂടി വായിക്കുക. കമന്റിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യത്തിനായാണോ ഈ പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന് ചിന്തിക്കുക. മലയാളിക്ക് സുപരിചിതരായ പ്രധാനപ്പെട്ട ചില ആൾക്കാർ (സിന്ധു ജോയി, പ്രദീപ് തുടങ്ങിയവരെ പോലെ) അവരെ പറ്റി സാധാരണക്കാരായ ആൾക്കാർ ധരിച്ച് വെച്ചിരുന്നതിൽ നിന്നും വ്യത്യസ്തമായി മറ്റൊരു രൂപത്തിൽ അതും നാടിന്റെ സംസ്കാരത്തിൽ നിന്നും വിഭിന്നമായി (സംസ്കാരത്തിന്റെ നിർവചനം ഒന്നും എന്നോട് ചോദിക്കരുതേ!) പ്രത്യക്ഷപ്പെട്ടപ്പോൾ മറ്റുള്ളവർക്ക് മാതൃകയാവേണ്ട അവർ ഈ പണിക്ക് പോകരുതായിരുന്നു എന്ന പരിദേവനത്തിൽ നിന്നുമായിരുന്നു ഈ പോസ്റ്റ് എന്നാണ് എനിക്ക് തോന്നിയത്. അത് തികച്ചും ശരിയാണെന്ന അഭിപ്രായമാണ് എനിക്ക്. അപ്രധാനരായ ഏതെങ്കിലും കൂതറകൾ അരയിൽ ഒരു തുണി കഷണവും ചുറ്റി അരങ്ങിൽ ആടിയൽ പരിപാടിക്ക് ഇത്ര കൊഴുപ്പുണ്ടാകില്ലായിരുന്നു, ഈ പോസ്റ്റും ഈ കമന്റുകളും വേണ്ടി വരില്ലായിരുന്നു. സുകുമാര ൻ നായർ എങ്ങിനെ ഈ പോസ്റ്റിൽ കയറി വന്നുവോ ആവോ? മെഴുകുതിരി കത്തിക്കുന്നവർക്ക് പ്രകടനം നടത്തി തങ്ങളുടെ സാന്നിദ്ധ്യം പത്ത് മാളോകരെ കാണിക്കുവാൻ ഇരകൾ ഉണ്ടാകണം. ഇരകൾ ഉണ്ടാകാൻ കിരാതന്മാർക്ക് ഉത്തേജനത്തിനായി ഈ വക ഷോകൾ ഉണ്ടാകണം.തുടരട്ടെ ഈ വക കെട്ട് കാഴ്ച്ചകൾ സംസ്കാര സമ്പന്നമായ മലയാള നാട്ടിൽ.. ഉഷാ ഉതുപ്പ് ഉച്ചത്തിൽ പാടട്ടെ എന്റെ കേരളം എത്ര സുന്ദരം!!!
ReplyDeleteഒരു വിപ്ലവകാരിയുടെ ഒടുവിലത്തെ ഗതി.കഷ്ടം
ReplyDeleteഇതൊക്കെയാണ് ടി വി തുറന്നാൽ കാണുക. കുട്ടികൾ ഏറെയും ടി വി കാണുന്നവർ, സാധാരണക്കാരൻ ഇന്റർ നെറ്റ് ദൂരെ കാണുന്നവരാണല്ലോ.
ReplyDeleteമക്കളുടെ കാഴ്ചകളും വഴിതെളിക്കണം ..
രക്ഷിതാക്കളോട് ഒരഭ്യർത്ഥനയുള്ളത് ഒറ്റ എപ്പിസോഡ് മുടങ്ങാതെ ഇത് മക്കൾക്ക് കാണിച്ചു കൊടുക്കണം എന്നാണ്!. അവരിത് ആസ്വദിക്കട്ടെ. കണ്ടു പഠിക്കട്ടെ. ജീവിതത്തിന്റെ വഴികളിൽ അവർ അപഥ സഞ്ചാരം തുടങ്ങിയാൽ നമുക്ക് സമൂഹത്തെ പഴി പറഞ്ഞ് രക്ഷപ്പെടാം. സ്ത്രീ ശാക്തീകരണ വാദികളോടും പ്രസ്ഥാനങ്ങളോടും പറയാനുള്ളത് ഈ ഷോയെ പരമാവധി വിജയിപ്പിച്ചു കൊടുക്കുക എന്നതാണ്. പെണ്‍കുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ നമുക്ക് മെഴുകുതിരി കത്തിച്ചു പ്രകടനം നടത്താം. തെരുവിൽ മുദ്രാവാക്യം വിളിച്ച് കരുത്ത് തെളിയിക്കാം.
ReplyDeleteഉള്ളത്പറഞ്ഞാൽ ഞാൻ ഈ പരിപാടി തുടർന്നും കാണുവാൻ ഉദ്ദേശിക്കുന്നു. പക്ഷെ എനിക്കറിയാവുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇത് കാണാൻ ഞാൻ അനുവദിക്കുകയുമില്ല.
ReplyDeleteകാണാൻ കാര്യമെന്തെന്ന് വെച്ചാൽ ആ പൂവാലൻ രാഹുലും ആ കടിച്ചി പെണ്ണുങ്ങളും കൂടി ഏതറ്റം വരെ പോകും എന്ന് അറിയാനുള്ള ആഗ്രഹം. ഒരു തരം Wikileaks വായിക്കുന്ന ഹരം. അല്ലെങ്കിൽ A പടം കാണുന്ന ഹരം. പിന്നെ ബാക്കി ഉള്ളവരിൽആർക്കാണ് ബുദ്ധി ഉള്ളത്, ആരാണ് ജയിക്കുക ഇതൊക്കെ അറിയാനുള്ള ആഗ്രഹം.
ഈ പരിപാടിയുടെ format ഇന്‍ ഞാൻ എതിരല്ല. കഴിവും സ്വഭാവവും ബുദ്ധിയും ഉപയോഗിച്ച് ജയിക്കുന്ന കളിയാണ് ഇത്. ഇതിൽ രാഹുൽ ഈശ്വർ നെ പോലെയുള്ള ഞരമ്പ് രോഗികൾ കേറി പറ്റിയതാണ് ദുരന്തം. അപ്പളാണ് ഇത് A ആയി മാറുന്നത്.
ബഷീർ പറഞ്ഞതിൽ ഒരു കാര്യത്തെക്കുറിച്ച് മാത്രമേ എനിക്ക് വിയോജിപ്പുള്ളു. സന്തോഷ് പണ്ഡിറ്റ് ഒരു പാവം മനുഷ്യൻ ആണ്. തന്നെകൊണ്ട് ആവുന്ന പോലെ സിനിമ എടുത്തു.
പൈസ ഉണ്ടാക്കി.
പെണ്ണ് പിടിച്ചില്ല, കൊട്ടേഷൻ പണി ചെയ്തില്ല. സിനിമയ്ക്ക് സ്റ്റാൻഡേർഡ് ഇല്ലെങ്കിൽ എന്താണ് പ്രശ്നം? എല്ലാവര്ക്കുംപത്മരാജനെ പോലെ പടം പിടിക്കാൻ അറിയുമോ? അയാളെ കൊണ്ട് ആകാവുന്ന പോലെ അയാള്‍ ചെയ്തു. ബാക്കിയുല്ലവര്ക്കും പോയി സിനിമ എടുക്കാം, അയാളെകാളും പൈസയും ഉണ്ടാക്കാം.
It is a free country.
അയാള്‍ കോമാളി ആണെന്ന് തോന്നുന്നുണ്ടോ? ആയിക്കോട്ടെ.. അങ്ങനെയും പൈസ ഉണ്ടാക്കുന്ന എത്രയോ പേര് ലോകത്തുണ്ട്? കോമാളി വേഷം കെട്ടി പൈസ ഉണ്ടാക്കുന്നതിൽ എന്താണ് തെറ്റ്? ആര്‍ക്കും ഒരു ഉപദ്രവവും ഇല്ലാത്ത ഒരു തൊഴിൽ.
ആദ്യമായാണ് സന്തോഷ് പണ്ടിടിനെ ഇത്ര detailed ആയിട്ട് കാണുന്നത്.
ReplyDeleteമാന്യമായ പെരുമാറ്റം, മാന്യമായ സംസാരം.
എല്ലാവരും എഴുതിക്കഴിഞ്ഞു ...ഇനി ഞാനെന്ത് എഴുതാന?ഇതേപോലയുള്ള showകള്‍ മറ്റു ചാനലുകളിലും തുടങ്ങി നമ്മുടെ കേരള മോഡല്‍ സംസ്കാരികം ഇന്ത്യ മുഴുവന്പ്ടര്ന്ന് പന്തലിക്കട്ടെ !....ജൈഹിന്ത് ...ജയ് കേരള ?....
ReplyDeleteനുണ പറയാനും , വിമര്‍ശിക്കാനും മറ്റാരേക്കാളും മുന്‍പന്തിയിലാണ് മലയാളികള്‍ ... നമ്മള് ഒഴികെ മറ്റെന്തും തെറ്റാണെന്ന് കണ്ടുപിടിക്കുന്ന കുറെ മാധ്യമ സധാചാരക്കാരും... കേരളം ഒരു ഭ്രാന്താലയം
ReplyDeleteEntho, etho, engineyo. please dont exhibit this kind of programmes in a public channel. we respect G S Pradeep, earlier bcoz of his ability. but now he plays unethical, below standard programmes. He, Sindu Joy amd other participants are why not aware of ourculture and society. Or if some one get some earnings they all forget these culture and all.
ReplyDeleteDont destroy your TV -your asset Basheerkka. TV station antennas shall destroyed.
ReplyDeleteCultures should imported along with development. We couldnt resist it, but go and stay Forest. Very soon all other channels will copy it and get to be a regular show. Everything is for Money - Even Basheerkkas Blog, isnt?
Stars are trained and paid to spice up the Show.Cant blame them too.
Sambhavami yuge yuge.
ആദിമ മനുഷ്യന് പ്രാകൃതനാണെന്നാരു പറഞ്ഞു. ജി.എസ് പ്രദീപിനെ പോലുള്ളവരും ഈ സെപ്റ്റിക് ടാങ്കില്‍ പെട്ടുപോയതും ആശങ്കപ്പെടുത്തുന്നു. ആരെങ്കിലും ചോദിച്ചാല്‍ "ഞാന്‍ കേരളീയനല്ല" എന്ന് ആര്‍ക്കും അഭിമാനത്തോടെ പറയാവുന്ന സ്ഥിതി വന്നിരിക്കുന്നു.
ReplyDeleteസുര്യ ടി വി പേ ചാനൽ ആയി (കാണണമെങ്കിൽ കാശ് കൊടുക്കണം) ഏന്ന കാര്യം സാധാരണക്കാർ പലരും അറിഞ്ഞിട്ടില്ല . പല സ്ഥലങ്ങളിലും ഇതിന്റെ പേരിൽ കേബിലുകാർ ചാര്ഗെ വർദ്ധിപ്പിച്ചു . ഇനി പലയിടത്തും വർദ്ധിപ്പിക്കാൻ പോകുന്നു. കാര്യം അന്വേഷിക്കുന്ന വരിക്കരോട് അവർ പറയുന്ന ഉത്തരം സുര്യ ടി വി പേ ചാനൽ ആയി അതുകൊണ്ടാനെന്നാണ്..... ........ അപ്പോൾ വരിക്കാർ നല്കുന്ന മറുപടി തങ്ങൾക്കു സുര്യ ടി വി വേണ്ട ഏന്നാണ് .
ReplyDeleteഈ ചോർന്നു പോക്ക് സുര്യ ടി വി മാസങ്ങള്‍ക്ക് മുന്നേ മുന്‍കൂട്ടി കണ്ടിരുന്നു .അങ്ങനെ ഏന്താണ് ഇത് തടയാൻ പോംവഴി ഏന്നു ചിന്തിച്ചു . അങ്ങനെ ആണ് "മലയാളീ ഹൌസ്" ഏന്ന പ്രോഗ്രാമ്മിന്റെ പിറവി.
മലയാളികൾ മൊത്തം കപട സധാചാരത്തിന്റെ അപോസ്തലന്മാരാനെന്നു മറ്റെല്ലാവരെയും പോലെ ഇതിന്റെ മാർക്കറ്റിംഗ് മേധാവികല്ക്കും അറിയാം . ഇത്തരം ഒരു പരിപാടി പ്രക്ഷേപണം ചെയ്താൽ കുറ്റം പറയുന്നവര തന്നെ ഈ പരിപാടി കണ്ടു വിജയിപ്പിക്കുമെന്ന് അവർക്കറിയാം . സുര്യ ടി വി ഒഴിവാക്കാം ഏന്നു പറയുന്ന കേബിൾ ഓപെരെടരോട് ഇപ്പോൾ പലരും പറയുന്നത് മറ്റേതെങ്കിലും പേ ചാനൽ ഒഴിവാക്കികൊള്ലാനാനത്രേ. ഏങ്ങനെ ഉണ്ട് അണ്ണന്റെ പുത്തി ????
വാല് കഷ്ണം : വരിക്കാരെ നില നിർത്താൻ ചാനലിന്റെ ഭാഗത്ത് നിന്ന് XXX പോണ് മൂവീസും പ്രക്ഷേപണം ചെയ്യുന്ന കാലം അധി വിദൂരമല്ല
fb status update from: http://www.facebook.com/krrishgk?hc_location=stream
മിക്കവാറും ഇത്തരം പരിപാടികൾ വിജയികുന്നത് പരസ്യം കിട്ടുന്നതിലുടെയാണ്. സദാചാരമുല്യങ്ങൾക്ക് വില കൽപ്പികുന്ന രാജ്യങ്ങളിൽ ഉള്ള അധികാരികൾക്ക് മുന്നിൽ ഇത്തരം പ്രശ്നങ്ങൾ കൊണ്ട് വരികയും ഇത്തരത്തിലുള്ള ചാനലുകൾക്ക് പ്രക്ഷണ അനുമതി ആജീവനന്തം വിലകെർപെടുത്തുകയും ചെയ്താൽ ഏലാം ശരിയാകും
ReplyDeleteഇത്തരത്തിലുള്ള സദാചര വിരുദ്ദമായ പരിപാടികൾ അവതരിപ്പികുന്ന ചാനലുകാരെ ഗന്ദിജിയുടെ സമരമുറ ബഹിഷ്ക്കരണം സ്വികരിചാൽ ഒരു ആഴ്ചകകം ചാനൽ പൂടികാൻ സാധികും .കുടാതെ സദാചാരമുല്യങ്ങൾ കാത്ത് സൂക്ഷികുന്ന രാജ്യങ്ങളിൽ ഇത്തരം ചാനലുകളെ കുറിച് വ്യക്തമായ് ധാരണ അവിടങ്ങളിലെ അധികാരികൾക്ക് ഉണ്ടാക്കികൊടുകാൻ സാധിചാൽ പ്രക്ഷെണം ചെയാൻ വിലക്ക് എർപെടുത്തുകയുമാവം അങ്ങിനെ വരുന്ന സമയത്ത് പരസ്യത്തിലുടെ യുള്ള വരുമാനം കുറയുകയും ചാനൽ താന്നെ മരണാവസ്തയിലെക്ക് എത്തിചെരുകയും ചെയും
ReplyDeleteഈ പരിപാടിയെ കുറിച്ച് എന്റെ മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങൾ ഇവിടെ പറയട്ടെ...
ReplyDelete1. ഇങ്ങനെ ഒരു പ്രോഗ്രാമിന് പങ്കെടുക്കുമ്പോൾ തന്നെ അറിയില്ലേ എല്ലായിടത്തും ക്യാമറ ഉണ്ടെന്നും നമ്മൾ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എല്ലാം പുറം ലോകം അറിയുമെന്നും
2. ഇതൊക്കെ അറിഞ്ഞിട്ടും ഇവര്‍ ഇങ്ങനെയൊക്കെ പറയുമ്പോൾ തന്നെ നമുക്ക് ഓര്ത് കൂടെ ഇതെല്ലം പ്രീ planned ആണെന്ന്
3. ഒരു പക്ഷെ ഇതിന്റെയൊക്കെ സ്ക്രിപ്ടിങ്ങും നേരത്തെ കഴിഞ്ഞതായിരിക്കും, ഇതൊന്നുമറിയാതെ ഇവിടെ debate നടത്തിയിട്ട് എന്ത് കാര്യം?
കാര്യങ്ങൾ ഇങ്ങനെയല്ലെങ്കിൽ ഈ പ്രോഗ്രമ്മിനെ കുറിച്ച് ഒരു description ആര്‍ക്കെങ്കിലും തരാമോ?
ബഷീര്‍...രാഹുല്‍ ഒരു കൂതറ ആണെന്നും അവന് തന്ത്രി കുടുംബത്തില്‍ ജനിച്ചത് ആ കുടുംബത്തിനു തന്നെ അപമാനം ആണെന്നും ആ വീടും എന്റെ വീടും തമ്മില്‍ വെറും രണ്ടു കിലോമീറ്റര്‍ ദൂര പരിധി ഉള്ളതുകൊണ്ട് എനിക്ക് മനസ്സിലാകും... അയാള്‍ ചാനലുകളില്‍ കയറി ഇരുന്ന് കൂവിയാല്‍ അത് ഹിന്ദുത്വം പ്രച്ചരിപ്പിക്കല്‍ ആകില്ല.... തന്ത്രി കുടുംബം അയാളെ എവിടെയും വക്താവായി ചിത്രീകരിച്ചിട്ടില്ല... ശബരിമലയില്‍ എന്തെകിലും വിഷയം ഉണ്ടാകുമ്പോള്‍ ചാനലുകള്‍ അയാളെ പോക്കുന്നുണ്ട് എങ്കില്‍ അതിന് തന്ത്രിയുമായി എന്ത് ബന്ധം.... അതാണ് ഞാന്‍ പറയുന്നത്, ഇത്തരം സംഗതികള്‍ എഴുതുമ്പോള്‍ നിങ്ങള്‍ ആ വിഷയത്തെ കുറിച്ച് നന്നായി പഠിക്കണം എന്ന്... അതേപോലെ തമാശക്ക് പോലും സുകുമാരന്‍ നായരെ ഇവിടേക്ക് വലിച്ചിഴക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല.... ആ വരി ഒഴിവാക്കിയിരുന്നെകിലും നിങ്ങളുടെ ലേഖനം ഇതേ സ്പിരിറ്റില്‍ ആളുകള്‍ വായികുമായിരുന്നു... അപ്പോള്‍ അതൊക്കെ മനപൂര്‍വ്വം എന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല.... ശബരിമല എന്ന മഹാ പ്രസ്ഥാനവുമായി രാഹുലിന് ഉള്ള ബന്ധം എത്ര എന്ന് ചോദിച്ചാല്‍ നിയമപ്രകാരം എനിക്ക് എത്ര ബന്ധം പുലര്‍ത്താന്‍ ആവുമോ അത്ര എന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും.... ഈ കൂതറ ചാനല്‍ പരിപാടിയിലേക്ക് അതിന്റെ പുലബന്ധം പോലും ഇല്ലാത്ത ഒരു വ്യക്തിയെയോ, പ്രസ്ഥാനത്തെയോ വലിച്ചിഴക്കേണ്ട ആവിശ്യം എന്ത് എന്നാണ് എന്റെ ചോദ്യം.... നിങ്ങള്‍ സുകുമാരന്‍ നായരെ വിമര്‍ശിച്ച് എഴുതിയിട്ടുണ്ട്.... അത് ആ വ്യക്തിയിലേക്കുള്ള ചൂണ്ടല്‍ ആണ്.... അതിനുള്ള ആര്‍ജ്ജവം നിങ്ങള്‍ക്ക് ഉണ്ടങ്കില്‍ എഴുതുക തന്നെ വേണം... ശബരിമലയിലെ ഉള്ളുകളികളെ കുറിച്ച് നിങ്ങള്‍ക്ക് എഴുതാന്‍ ആര്‍ജ്ജവം ഉണ്ടങ്കില്‍ എഴുതുക തന്നെ വേണം.... അതിനൊന്നും ഞാന്‍ എതിരല്ല.... പക്ഷെ ഒരു ചാനലിലെ കൂതറ പരിപാടികളെ കുറിച്ചുള്ള പോസ്റ്റില്‍ അതുമായി ഒരു ബന്ധവും ഇല്ലാത്ത ചിലവയെ അതില്‍ താങ്കളുടെ ഉദ്ദേശം പെട്ടെന്നൊന്നും ആര്‍കും കണ്ടുപിടിക്കാന്‍ കഴിയാത്ത രീതിയില്‍ സന്നിവേശിപ്പിച്ചതില്‍ എന്റെ പ്രതിഷേധം വീണ്ടും അറിയിക്കുന്നു.... സഹതാപം ഒരു ചാക്ക് ആയാലും ഒരു ട്രെയിലര്‍ നിറച്ചായാലും അത് ഞാന്‍ തിരിച്ചു താങ്കള്‍ക്ക് തന്നെ തരുന്നു, കാരണം പോസ്റ്റുകള്‍ ജനകീയമാക്കാന്‍ ഉള്ള മസാലകള്‍ തേടിയുള്ള താങ്കളുടെ പാച്ചില്‍ ഓര്‍ത്താല്‍ അത് തിരിച്ച് തരാതിരിക്കാന്‍ എനിക്ക് കഴിയുന്നില്ല.....
ReplyDeleteLiked!
Delete'അന്യരായ പുരുഷന്മാരുടെ ഒപ്പം ഒരേ റൂമിൽ കുറെ സ്ത്രീകൾ കഴിയുന്നു. കേള്ക്കുംപോഴേ ഒരു ശരാശരി മലയാളി (മലയാളീ?!!) ചിന്തിക്കുന്നത്' അവിടെ എന്തൊക്കെയോ ഏക് ദോ തീൻ നടക്കുന്നു എന്നാണ്. സത്യത്തിൽ ചാർ പാഞ്ചിലെത്തിയാൽ ഛെ എന്ന് പറയാനുള്ള വകതിരിവൊക്കെ ഈ മുന്തിയ പെണ്കൊടികൾക്കുണ്ട് എന്നത് ഇനിയും മലയാളികൾക്ക് തിരിഞ്ഞിട്ടില്ല. സാത്ത് നിറുത്തി ആട്ടിലെത്താനാണ് ഗോവയിലേക്ക് ക്ഷണിക്കുന്നതെന്ന് അവർ അതിനെ ദുർവ്യാഖ്യാനിക്കുന്നു. എന്തൊരു കഷ്ടമാണിത്!. സത്യത്തിൽ മലയാളികളല്ലാത്തവരാരും ഇങ്ങനെയൊന്നും ചിന്തിക്കുന്നേയില്ല.
ReplyDeleteമനുഷ്യർക്ക് വിശിഷ്യാ മലയാളികൾക്ക് ഇനിയും നേരം വെളുത്തിട്ടില്ല. പെണ്‍കുട്ടികളുടെ വസ്ത്രമൊന്ന് ചെറുതായിപ്പോയാൽ, അവൾ ഒരു അന്യ പുരുഷനുമൊത്ത് കിടന്നാൽ, ഇഷ്ടപ്പെട്ട കാമുകനുമൊത്തു ഒന്ന് ഊരു ചുറ്റാനിറങ്ങിയാൽ സദാചാരം ആകപ്പാടെ അലിഞ്ഞില്ലാണ്ടാകുമത്രേ!.
ഈ ലോകത്ത് മനുഷ്യർക്കു പുറമെ കോടിക്കണക്കിനു ജീവികൾ വസിക്കുന്നില്ലേ?.. അവരൊക്കെ ഉടുത്തൊരുങ്ങി മുന്നും പിന്നും മറച്ചാണോ നടക്കാറ്?, പല്ലു തേച്ചാണോ ഭക്ഷണം കഴിക്കാറ്?, ബന്ധവും കുന്തവും നാടും വീടുമൊക്കെ നോക്കിയാണോ അവർ ലൈംഗികതയിലേർപ്പെടുന്നത്?, അച്ഛൻ- അമ്മ- സഹോദരൻ-സഹോദരി എന്നൊന്നും നോക്കാതെ അവരുമായും, അവരുടെ മുന്നിൽവെച്ചു മറ്റുള്ളവരുമായും യഥേഷ്ടം ഈ പണിയൊപ്പിക്കുന്നില്ലെ?. അതിന്റെപേരിൽ അവർക്കാർക്കെങ്കിലും വല്ല മാറാരോഗവും ഉണ്ടാകുന്നുണ്ടോ?. അപ്പോൾ അവർക്കാർക്കുമില്ലാത്ത ഈ സദാചാരബോധം മനുഷ്യന് എവിടുന്ന് കിട്ടി?!.
അതുകൊണ്ട് പ്രിയപ്പെട്ട ചാനലുകാർ ഈ രംഗത്ത് ഇനിയും വഴികാട്ടിക ളാകേണ്ടതുണ്ട്. വളർന്നുവരുന്ന യുവതലമുറക്ക് മാതൃകയായി നിങ്ങൾ അവതരിപ്പിക്കുന്ന ഓരോ പരിപാടിയിലെയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉന്നത നിലവാരം പുലർത്തുന്നുണ്ടെങ്കിലും പെണ്‍കൊടികൾ ഒന്നുകൂടി നിലവാരം ഉയർത്തേണ്ടതുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗവും ഒരുപോലെയാണെന്ന് അവർക്ക് ഇപ്പോൾ പൂർണ്ണമായി അറിയാമെങ്കിലും ചില ഭാഗം ഇപ്പോഴും അവർ മറയ്ക്കുന്നുണ്ട്. സദാചാരവാദികൾ പലതിനെയും ലൈംഗികതയോടെ കാണുന്നു എന്നതാകാം അവർക്കതിനു തടസ്സമാകുന്നത്. അല്ലാതെ ലജ്ജയാകാൻ തരമില്ല. അതുകൊണ്ട് നിങ്ങളാണ് ഈ കാര്യത്തിൽ അവർക്ക് ധൈര്യം പകരേണ്ടത്. കാരണം സമൂഹത്തോടുള്ള ബാധ്യതയും ഗുണകാംക്ഷയും തിരിച്ചറിയുന്ന,ഉന്നതനിലവാരമുള്ള കുടുംബത്തിനു അടിത്തറ പാകേണ്ട യുവതീ യുവാക്കളെ സൃഷ്ടിക്കുന്നതിൽ നിങ്ങൾകുള്ള പങ്ക് ചെറുതല്ലല്ലോ?!.
നിങ്ങളുടെ ഇത്തരം പ്രോഗ്രാമുകളെ എതിർത്തുകൊണ്ട് രംഗത്തുവരുന്ന പിന്തിരിപ്പന്മാർ (വള്ളി)ക്കുന്നോളം ഉണ്ടാകാം. അതൊന്നും കാര്യമാക്കേണ്ടതില്ല. മണുങ്ങൂസുകളായ ഈ മലയാളികളെ ചിന്തനീയമായ സാരോപദേശം നല്കി അടക്കിയിരുത്താനും, നിങ്ങളുടെ മുഖം വികൃതമാകാതെ നോക്കാനുംവേണ്ടി മലാകമാരുടെ പേരിലും മറ്റുമൊക്കെ സുന്ദരമായ കമന്റുകൾ വള്ളിക്കുന്നിന്റെ താഴ്വരകളിൽതന്നെയുണ്ട് എന്നത് നിങ്ങൾക്ക് ആശ്വാസമാകട്ടെ.
ആദ്യ പരഗ്രാഫ് കലക്കീട്ടോ.. ഏക് ദോ തീന്.. പിന്നെ >>ചാര് പാഞ്ചിലെത്തിയാല് ഛെ എന്ന് പറയാനുള്ള വകതിരിവൊക്കെ ഈ മുന്തിയ പെണ്കൊടികള്ക്കുണ്ട്<< :))
Deleteഒടുക്കത്തെ സർകാസം ആയ്പ്പോയി കേട്ടാ...!!! :P
Deletewell said Abooraseel Ponnani
Deleteഈ ലോകത്ത് മനുഷ്യർക്കു പുറമെ കോടിക്കണക്കിനു ജീവികൾ വസിക്കുന്നില്ലേ?.. അവരൊക്കെ ഉടുത്തൊരുങ്ങി മുന്നും പിന്നും മറച്ചാണോ നടക്കാറ്?, പല്ലു തേച്ചാണോ ഭക്ഷണം കഴിക്കാറ്?, ബന്ധവും കുന്തവും നാടും വീടുമൊക്കെ നോക്കിയാണോ അവർ ലൈംഗികതയിലേർപ്പെടുന്നത്?, അച്ഛൻ- അമ്മ- സഹോദരൻ-സഹോദരി എന്നൊന്നും നോക്കാതെ അവരുമായും, അവരുടെ മുന്നിൽവെച്ചു മറ്റുള്ളവരുമായും യഥേഷ്ടം ഈ പണിയൊപ്പിക്കുന്നില്ലെ?.>>>>>>അതാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വിറ്റ്യാസം Abooraseel Ponnani
DeleteSuper!
Deleteഇനി ഒരു സംശയം തോന്നാം ഈ പോസ്റ്റില്‍ ഇയാള്‍ എന്താ ഇത് മാത്രം എഴുതി നിറയ്ക്കുന്നത് എന്ന്.... സത്യത്തില്‍ ഞാന്‍ ആ പരിപാടി കണ്ടിട്ടില്ല.... ഇവിടെ സൂര്യ കിട്ടാത്തതിനാല്‍ കാണാന്‍ കഴിയില്ല.... ഇതില്‍ കൊടുത്തിരിക്കുന്ന ക്ളിപ്പിങ്ങില്‍ നിന്ന് രാഹുല്‍ എന്ന വ്യക്തിയെ കുറിച്ച് ഒന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞതും ഇല്ല.... ഇനി താങ്കള്‍ തിരുവനന്തപുരം സൈഡിലെക്ക് യാത്ര ചെയ്യുമ്പോള്‍ ചെങ്ങന്നൂര്‍ ഇറങ്ങുക.... ശബരിമല തന്ത്രിയുടെ വീട് എവിടെയാണെന്ന് ചോദിക്കുക.... അവിടെ മുറ്റത്ത് ചെന്ന് നിന്ന് രാഹുല്‍ എന്ന് തികച്ച് പറയേണ്ടി വരില്ല മറുപടി കേള്‍ക്കാന്‍.... ഒരുപക്ഷെ സംസ്കാരം ഉള്ളതിനാല്‍ ചീത്ത പറഞ്ഞു ഓടിക്കാന്‍ സാധ്യതയില്ല എന്ന് മാത്രം.... അതാണ് ടീയാന് അവിടെയുള്ള വില....
ReplyDeleteഈ വീഡിയോ കണ്ടിട്ട് എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്.... ഈ പറഞ്ഞ കൂതറാസ് എല്ലാം അറിഞ്ഞുകൊണ്ട് ഒരു റിയാലിറ്റി ഷോ നടത്തുകയാണ് എന്ന് കരുതുന്നു.... അപ്രകാരം ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചെല്ലുമ്പോള്‍ അതിലെ നിയമങ്ങളും രീതികളും പങ്കെടുക്കുന്നവരോട് വിശദമായി പറഞ്ഞിട്ട് ആയിരിക്കില്ലേ അത് ചെയ്യുന്നത്... പ്രത്യേകിച്ച് സെലിബ്രിട്ടികള്‍ ആവുമ്പോള്‍..... അങ്ങനെ ആണെങ്കില്‍ ഇതൊരു തിരക്കഥയുടെ പിന്‍ബലത്തില്‍ ആയിരിക്കില്ലേ നീങ്ങുന്നത്.... ആ തിരക്കഥ ആയിരിക്കില്ലേ അവര്‍ നടപ്പാക്കുന്നത്.... അപ്പോള്‍ ഇത് കാണുന്ന നാം ആണോ വിഡ്ഢികള്‍!!!! ഇതൊക്കെ സാംസ്കാരിക അധപ്പതനം എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല.... സമൂഹത്തില്‍ ഇവയൊക്കെ ഉണ്ടാക്കുന്ന സ്വാധീനം ഈ ചാനല്‍ വിഡ്ഢികള്‍ അറിയുന്നില്ലല്ലോ.... മരം വെട്ടുന്നത്തിനും പുഴ നികത്തുന്നത്തിനും മാത്രം പ്രതികരിക്കുന്ന നമ്മുടെ സാംസ്കാരിക പിശാചുകളെ കുറിച്ച് നിങ്ങള്‍ ഇതില്‍ പരാമര്‍ശിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.... മരവും പുഴയും നിലനിര്‍ത്തി മനുഷ്യന് അധപ്പതിച്ചാല്‍ കുഴപ്പമില്ലേ എന്നൊരു ചോദ്യം അവരോടും ചോദിക്കാമായിരുന്നു....
ഇതൊക്കെ സാംസ്കാരിക അധപ്പതനം എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല.... സമൂഹത്തില്‍ ഇവയൊക്കെ ഉണ്ടാക്കുന്ന സ്വാധീനം ഈ ചാനല്‍ വിഡ്ഢികള്‍ അറിയുന്നില്ലല്ലോ. (Y)
Deleteരാഹുലിനോട് വ്യക്തിപരമായി വിരോധം ഉള്ള പലരുമുണ്ട്, അത് ലവ് ജിഹാദിന്റെ പേരിലാണ്. ഈ കുറുപ്പുകാരനും ഈക്കാര്യത്തില്‍ രാഹുലിന്റെ എതിര് പക്ഷത്താണ്.വലതുപക്ഷ ഹിന്ദു തീവ്രതയുടെ വക്താവാണ് രാഹുല്‍ ഈശ്വര്‍ . ശബരിമലയോടുള്ള ഭക്തി മുതലെടുത്ത് കൊണ്ട്, ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ആത്മീയതയുടെ ചെലവില്‍ അടിച്ചേല്‍പ്പിക്കാന്‍ ഫാസിസത്തിന്റെ വക്താക്കളായ ചില ചാനലുകള്‍ കണ്ടെത്തിയ 'ഇരയാണ്' രാഹുല്‍ , പകല്‍ വെളിച്ചം പോലെ പച്ചയായ യഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കുന്നതില്‍ ഒരു വൈമനസ്യവും തോന്നാത്ത , വിവരമുണ്ട് എന്നു നടിക്കുമ്പോഴും സാമൂഹ്യ പ്രതിബദ്ധത തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന് .. കെ എം ഷാജിയെയും ഹമീദ് ചേന്ദമങ്ങലൂരിനെയും പോലെ താന്‍ പറയുന്നത് ശരിയല്ല എന്ന ബോധ്യം ഉള്ളതോടൊപ്പം 'ഇത്' പറയുന്നതു കൊണ്ട് മാത്രമാണ് തനിക്ക് ചാനലുകളില്‍ 'സീറ്റ്' കിട്ടുന്നത് എന്ന് തിരിച്ചറിഞ്ഞ ഒരു 'പ്രസിദ്ധി' മോഹിയാണ് ഈ ചെറുപ്പക്കാരന്. , അതിന്റെ പേരില്‍ അയാളെ വിമര്‍ശിക്കാം പക്ഷേ അതിനുവേണ്ടി അയാളുടെ പെരുവിരല്‍ ഒരു പെണ്ണിന്റെ ചന്തിക്കടിയില്‍ തിരുകി 'സുഖിപ്പിക്കുന്നത്' മിതമായ ഭാഷയില്‍ പറഞ്ഞാല്‍ തെമ്മാടിത്തമാണ്.
ReplyDeleteകൂതറ സദാചാരക്കാര്‍ക്ക് ചാകരയൊരുക്കി മലയാളി ഹൌസ്
http://1blogan.blogspot.com/2013/05/blog-post_8104.html
ഈയൊരു പോസ്റ്റ് പോലും ആ പരിപാടിയുടെ റൈറ്റിങ്ങ് കൂട്ടി , ഞാൻ ഈ പരിപ്പാടിയെ ഇഷ്ടപ്പെടുന്നു കാരണം ഇതിനെ എതിർക്കുന്നവരുടെ ,എന്റേതും , അനുകൂലിക്കുന്നവരുടെതും , എതിർക്കുന്നവരുടെ ചിന്ത ആയിരത്തി അഞ്ഞൂറും അയ്യായിരവും വർഷം മുൻപുള്ള തികച്ചും അനാചാരമായ കാര്യങ്ങളെ ആചാരമാക്കി കൊണ്ട് നടക്കുന്നവരാണ് , ഇവര ചെയ്ത തെറ്റ് എന്താണു ? സന്തോഷ് എന്ന കേരളത്തിലെ പത്താൾ അറിയുന്ന വ്യക്തിയുടെ കൂടെ നൃത്തം ചെയ്തതോ ? സന്തോഷിനെ കുറ്റം പറയാനും മാത്രം എന്ത് യോഗ്യതയാണ് മലയാളിക്ക് ഉള്ളത് ? രാഹുൽ ഈശ്വർ എന്ന യുവാവിനു ഇതൊന്നും ചെയ്തൂടാ എന്നുണ്ടോ ? അദ്ദേഹത്തിനു ജീവിക്കാനുള്ള മാതൃകാ പുസ്തകം വല്ലതും ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ ? സിന്ധു ജോയ്ക്ക് സന്തോഷ് പൻഡിട്ടിന്റെ കൂടെ നൃത്തം ചെയ്യാൻ പാടില്ലാന്ന് പറയാൻ ആർക്കാണ് അധിക്കാരം ? ബൌദ്ധിക മണ്ഡലത്തിലെ സൂര്യ തേജസ്സായ പ്രദീപിന്റെ ക്ലാരിറ്റി ഈ ഷോ കൊണ്ട് എങ്ങനെ നഷ്ടമായി എന്നും പറഞ്ഞ് തരാമോ ? ഈ ഷോയിൽ പങ്കെടുത്ത മൂന്ന് പേരുമായി ഒരേ സമയം അശ്വമേധം നടത്തി നല്ല പ്രശംസ അദ്ദേഹം നേടി അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കഴിവിന് ഈ ഷോ നേട്ടം ഉണ്ടാക്കി എന്നല്ലാതെ കോട്ടം ഒരിക്കലും ഉണ്ടാക്കിയിട്ടില്ല .
ReplyDeleteപത്തമ്പത് വർഷം മുന്‍പ് പാന്റ്സ് ധരിക്കുന്നതും , മുടി നീട്ടി വളർത്തുന്നതും ബഷീര്‍ വള്ളിക്കുന്നിന്റെ മതം എതിർത്തിരുന്ന കാര്യമായിരിന്നു ( എന്റെ വീടിന്റെ അടുത്തുള്ള അവറാൻ പള്ളി കുളത്തിലേക്ക് ബഹു: മൊയ്തു മൌലവിയെ മുടി നീട്ടി വളത്തിയതിന്റെ പേരില്‍ തള്ളിയിട്ടത് അദ്ദേഹം മുടി നീട്ടി വളർത്തിയതിന്റെ പേരിലായിരിന്നു ) അന്നത്തെ യാഥാസ്ഥികരുടെ മനസ്സിലെ പരിഷ്ക്കാരങ്ങളായിരിന്നു ഒരു പാന്റ്സ് ധരിക്കുന്നതൊക്കെ , എന്തിനേറെ പറയുന്നു പത്ത് വർഷം മുന്‍പ് ത്രീ ഫോര്‍ത്ത് ധരിച്ച എന്നെ കളിയാക്കിയവരായിരിന്നു എനിക്ക് ചുറ്റും ഉണ്ടായിരുന്നവർ എന്നിട്ടിപ്പോ എന്തായി , ത്രീ ഫോർത്ത് ധരിക്കാത്തവനെ കണ്ടു മുട്ടുക പ്രയാസമായി .
കാലം സഞ്ചരിക്കുന്നതിനോടൊപ്പം നമ്മുടെ മനസ്സ് സഞ്ചരിക്കാത്തതാണ് ഇങ്ങനെയുള്ള ഷോകളിൽ തെറ്റുകൾ അനേകം കണ്ടെത്തുന്നവർ , ബഷീര്‍ വള്ളിക്കുന്ന് പോലും തന്റെ മക്കളുടെ അല്ലെങ്കിൽ പേരമക്കളുടെ അതിഗംഭീരമായ പെര്ഫോമാൻസ് (ഈ ഷോയേക്കാൾ കൂടുതൽ ) കാണേണ്ടി വരും ഒന്നും മിണ്ടാതെ ബ്ലോഗിൽ ഒരു പോസ്റ്റ് പോലും എഴുതാൻ ആവാതെ തളർന്നിരിക്കേന്ദി വരും കാലം അത്രയ്ക്ക് വേഗതയിലാണ് സഞ്ചരിക്കുന്നത് ... ഒരിക്കൽ കൂടി ആയിരത്തി അഞ്ഞൂറു വര്‍ഷം മുന്‍പുള്ള അനാചാരങ്ങളേക്കാൾ ഉത്തമമാണ് കാലഘട്ടത്തോട് ഒരുമിച്ച് പോകുന്ന ഈ ഷോ . .. ബഷീറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും മാറുകയല്ലാതെ പുതിയ കാലഘട്ടത്തെ മാറ്റാൻ നിങ്ങൾക്കാവില്ല .
@വിചാരം, താങ്കളുടെ വിചാരങ്ങൾ പുതിയ കാലഘട്ടത്തിനു അനുസരിച്ച് ചലിക്കുന്നതിൽ സന്തോഷം...
Deleteസ്വന്തം സഹോദരിയെ അല്ലെങ്കിൽ സ്വന്തം മകളെ ഇങ്ങനെ ഒരു ഷോയിൽ ഗംഭീര പെർഫോർമൻസ് നടത്തുന്നത് കാണാൻ പാകമായ മനസ്സ് അങ്ങയെ പോലെ ചുരുക്കം ചില മഹാന്മാർക്കേ കാണൂ...
പ്രിയ ജലീൽ ... എന്റെ മകൾ അതാണ് ആഗ്രഹിക്കുന്നതെങ്കിൽ ഞാൻ എന്തിനു എതിര് നില്‍ക്കണം ? അവൾ എന്റെ മകൾ മാത്രമല്ല , അവൾ ഇന്ത്യ എന്ന സർവ്വ സ്വാതന്ത്രമുള്ള മഹാരാജ്യത്തിലെ ഒരു പൌരൻ (സ്ത്രീ ലിംഗം അറിയില്ല ) കൂടിയാണ് അവൾ അനുഭവിക്കുന്ന സ്വാതന്ത്രമാണ് ജീവിതം , സ്ത്രീയായാൽ വരിഞ്ഞ് മുറുക്കി കെട്ടി കറുത്ത ചാക്കുക്കെട്ടിനുള്ളിൽ ജീവിതം ഹോമിക്കപ്പെടണം എന്ന ചിന്തയാണ് ആദ്യം മാറേണ്ടത് .. വിശാലമായ ഈ ലോകത്ത് പറന്ന് വിഹരിക്കട്ടെ .
Delete@വിചാരം രാഹുലിനോ സിന്ധു ജോയിക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കുമോ ഇന്നത് ചെയ്യാം ഇന്നത് ചെയ്യാന്‍ പാടില്ല എന്നൊരു നിയമവും ഇല്ല താങ്കളെ പ്പോലെ എല്ലാവര്ക്കും അറിയാം ,ഇവിടെ പ്രശ്നം അതല്ല ,,നമുക്ക് നമ്മുടെതായ പരമ്പരാഗതമായി കൈമാറിക്കിട്ടിയ ഒരു സംസ്കാരമുണ്ട്,,,തൊണ്ണൂറു ശതമാനത്തിലും അധികം {ഇടതു പക്ഷ ചിന്താഗതിക്കാര്‍ ഉള്‍പ്പെടെ} ആളുകള്‍ ഏതെങ്കിലും ഒരു മതവിശ്വാസത്തില്‍ വിശ്വസിക്കുന്നവരുമാണ്,,നമ്മുടെ വിശാസങ്ങള്‍ക്കും സംസ്കാരത്തിനും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഈ ഷോയില്‍ കാണിക്കുന്നത്,,,മാധ്യമാങ്ങല്ക്കായാലും വ്യക്തികള്‍ക്കായാലും അവര്‍ ജീവിക്കുന്ന നാടിനോടും പൊതുസമൂഹത്തിനോടും കടപ്പാടുണ്ടാകണം ,,അങ്ങനെ വരുമ്പോള്‍ തങ്ങളുടെ സമൂഹം ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ ഏതൊരു മാധ്യമവും വ്യക്തിയും തയ്യാറാകണം,,
Deleteതാങ്കളുടെ മകള്‍ അതാനാഗ്രഹിക്കുന്നതെങ്കില് താങ്കള്‍ അതിനു തയ്യാറാകും എന്ന് പറയുന്നു,,,,മനുഷ്യനെയും മൃഗങ്ങളെയും വേര്‍തിരിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ് വേര്‍തിരിവ്..ചിന്തിക്കാനും അതിനനുസരിച്ച്..പ്രവര്‍ത്തിക്കാനും ഉള്ള കഴിവ്,,,,കുടുംബം ,,,ഇതൊന്നും താങ്കല്ക്കില്ലാ എന്നാണോ ഞങ്ങള്‍ മനസിലാക്കേണ്ടത്?
അവള് അനുഭവിക്കുന്ന സ്വാതന്ത്ര്യം ആണ് നമ്മള് നല്‍കേണ്ടത് എങ്കില്‍ നമ്മള് താങ്കള്‍ പറഞ ആ കാലഘട്ടത്തിലെക്കും പന്തീരായിരംവര്ഷം പുറകോട്ടായിരിക്കും നമ്മള്‍ക്ക് പോകേണ്ടി വരിക അല്ലാതെ താങ്കലാഗ്രഹിക്കുന്ന പുതിയ കാലതിലെക്കായിരിക്കില്ല,,,നാളെ താങ്കളുടെ മകള്‍ മറ്റെന്തെകിലും ആഗ്രഹിച്ചാലും താങ്കള്‍ അത് സാധിച്ചു കൊടുക്കുമോ ആവൊ ?
ഇന്ത്യ എന്ന രാജ്യത്ത് എല്ലാവര്ക്കും സര്‍വ സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല,പക്ഷെ ആ സ്വാതന്ത്ര്യം ഇന്ത്യ എന്ന രാജ്യതിണ്ടേ സംസ്കാരത്തെ മാനിച്ചു കൊണ്ടായിരിക്കണം
വിചാരത്തിനൊരു വിചാരമുണ്ട് ഞാൻ ഭയങ്കര അറിവുള്ളവനാനെന്നു 1500 വര്‍ഷം മുൻപ് റസൂൽ പടിപ്പ്ച്ചതൊക്കെ ഇന്നും അപ്പ്ഡെയിട്ടാണ് മുടി നീട്ടി വളര്‍ത്തുന്നതിനെ റസൂൽ ഒരിക്കലും എതിര്‍ത്തിട്ടില്ല (നബിയുടെ മുടി കാന്തപുരത്തിനടുത്തുള്ളത് പോലെ നീണ്ട സൈസായിരുന്നു അത് ഓർ ജിനെൽ ആണോ എന്നൊന്നുമെനിക്കറിയില്ല ) മാത്രമല്ല നബി തിരുമേനി ഒരിക്കൽ മാത്രമേ മുടി മുഴുവൻ നീക്കം ചെയി തിട്ടുള്ളൂ നാട്ടിലെ ചില കാക്കാന്മാർ അങ്ങിനെ ചില ഫത്വവ പുരപെടുവിചെങ്കിൽ അതവരുടെ വിവര കേട് . ഇ അടുത്ത് നബിയെ എതിർത്ത് കൊണ്ട് സിനിമ നിര്‍മിച്ചയാൾ നബിയെ കുറിച്ച് മനസിലാക്കിയപോൾ ഇസ്ലാമത മാഷ്ശ്ലേഷിക്കുകയാണ് ചെയിതതു .
Deleteഅതാരായിരുന്നു ആ ആശ്ലേഷിച്ച ആൾ? എന്താ അയാളുടെ പേര്?
Delete'ഇന്നസന്‍സ് ഓഫ് മുസ്ലിംസ്' എന്ന സിനിമയുടെ നിർമാതാവ് Nakoula Basseley Nakoula
Deleteഅബ്ദുലത്തീഫ് സാറേ ... എന്റെ നാട്ടിലെ കാര്യമാണ് ഞാൻ പറഞ്ഞത് , അമ്പത് വർഷം മുന്‍പുള്ള ഒരു മുസ്ലിമിന്റെ ചിത്രം ഉണ്ടെങ്കിൽ അതൊന്ന് നോക്കുക , മുഹമദ് അദ്ദേഹത്തിന്റെ കാലത്ത് ശരിയായിരുന്ന , അമ്പത് വയസ്സുള്ള ഒരുത്തന് ആറു വയസ്സുള്ള ബാലികയെ ഈ കാലത്ത് കെട്ടിച്ച് കൊടുക്കുമോ ?
Deleteമാഷേ കാലം ഒടുന്നതിനനുസരിച് നാം ഓടിയേ മതിയാവൂ . ( ഞാനൊരു പാവമാണേ , എനിക്കൊരു വിവരവും ഇല്ല , ഞാൻ എവിടെയെങ്കിലും എനിക്കാണു നിങ്ങളെക്കാൾ മണ്ടൻ എന്നോ , വിവരമുള്ളവൻ എന്നോ അവകാശപ്പെട്ടതായി കാണിച്ചു തരാമോ ?)
എള്ളോളം വയറ്റിൽ ചെന്നാൽ ഭൂലോകം തിത്തൈ തരികിടൈ .....ഈ പ്രോഗ്രാമിന്റെ പിന് ബലം മനസ്സിലായിരിക്കുമല്ലോ ....?
ReplyDeleteഎള്ളോളം വയറ്റിൽ ചെന്നാൽ ഭൂലോകം തിത്തൈ തരികിടൈ .....ഈ പ്രോഗ്രാമിന്റെ പിന് ബലം മനസ്സിലായിരിക്കുമല്ലോ ....?
ReplyDeleteമാറുന്ന മലയാളവും മലയാളിയുടെ പൊള്ള സദാചാരവും ....പറയൂ മലയാളീ ഏതാണു നിങ്ങൾ പറയുന്ന ആ സംസ്കാരം...അർദ്ധ രാത്രി സൂര്യൻ ഉദിച്ചാൽ മാന്യത പോകുന്ന മലയാളികളിൽ ഒരാളുടെ ഈ പ്രതികരണം ഇഷ്ടായി
ReplyDeleteബാക്കിയെല്ലാ കാര്യത്തിലും വിയോജിപ്പനെങ്കിലും ഇക്കാര്യത്തിൽ ഞാൻ വിചരതോട് യോജിക്കുന്നു. പുതിയതായി എന്ദു വന്നാലും കണ്ണടച്ച് എതിര്‍ക്കുക എല്ലാ മതത്തിൽപെട്ട അലവലാധികളുടെയും പൊതു സ്വബാവമാണ് . അഞ്ചു വര്‍ഷം മുൻപ് FM റേഡിയോ വന്നപോഴും ഇത് പോലെ പലരും കയറു പൊട്ടിച്ചിരുന്നു . അന്ന് ഒരു വിഡ്ഢി എഴുതിയതു നാടിലെ നന്മയുടെ അവസാന കണികയും നശിപ്പിക്കനനത്രെ FM റേഡിയോ വരുന്നത്. പിന്നെ രാഹുൽ ഈശ്വർ വെറും തമാശയായിട്ടാണ് പെരുമാറുന്നതെന്ന് ആ പരിപാടി കണ്ടവര്‍ക്ക് മനസ്സിലാകും.സന്തോഷ് പണ്ഡിറ്റ് വിമര്ഷകരോട് പറയുന്ന ഡയലോഗ് തന്നെ ORMIPPIKKATE , "ഇത്രയും ഇഷ്ടമില്ലെങ്കിൽ നിങ്ങൾ എന്തിനാ അത് കാണുന്നത്".
ReplyDeleteമറ്റുള്ളവരുടെ ജീവിതത്തിലേക്കും കിടപ്പുമുറിയിലേക്കും എത്തിനോക്കുന്ന മലയാളിയുടെ ബേസിക് സ്വഭാവത്തിന് നേരെ പിടിച്ച കണ്ണാടിയാണ് മലയാളീ ഹൌസ് എന്ന പ്രോഗ്രാം . ചിലര്‍ ടെലികാസ്റ്റ് ചെയ്യുന്ന സമയത്തും , പിന്നീട് യൂട്യൂബില്‍ തേടിപ്പിടിച്ചും തൈ അമ്മായിമാരുടെയും പെമ്പിള്ളേരുടെയും മാറിടത്തിന്റെ വടിവും അരക്കെട്ടിന്റെ ഒടിവും നോക്കി ആസ്വദിക്കുന്നു . ചെക്കന്മാരുടെ കൈ പെണ്ണുങ്ങളുടെ ശരീരത്തിന്റെ ഏതൊക്കെ കോണുകളില്‍ കൊണ്ടുവെന്നു സാകൂതം വീക്ഷിക്കുന്നു . ശേഷം ഓണ്‍ലൈന്‍ ലോകത്ത് ലോഗിന്‍ ചെയ്തു പോസ്റ്റ് ഇടുന്നു " ഇത് ടി വി പ്രോഗ്രാമോ അതോ 'എ' പടമോ ? "
ReplyDeleteഎന്താല്ലേ ?
# പ്രോഗ്രാമിന്റെ നിലവാരത്തെ കവി ഒട്ടും മഹത്വവല്ക്കരിച്ചിട്ടില്ല , മറിച്ച് അത് വലിച്ചു വിട്ടു (ശ്വാസം ) കണ്ടിട്ട് കുറ്റം പറയുന്ന ക്നാപ്പന്മാരെ താഴ്ത്തിക്കെട്ടുകയാണ് .
സിന്ദു ജോയിയെ ഇപ്പോള്‍ കാണുമ്പോള്‍ ഒരു കറിവേപ്പില ലുക്ക് ഒക്കെയുണ്ട്
ReplyDeleteit was very nice and good entertainment i like it very well... we don't want to go watch A film in theater.. anyway congratulations to all team member and we can meet in GOA....
ReplyDeleteരണ്ട് ആണും പെണ്ണും ഒന്ന് ചിരിച്ചു സംസരിക്കുംപോഴേക്കും ഒന്ന് ഡാന്‍സ് കളിക്കുമ്പോഴേക്കും ഉണര്‍ന്നു പൊങ്ങുന്ന വള്ളിക്കുന്നിന്റെ ഇച്ഛാഭംഗം മനസ്സിലാക്കുന്നു....പിള്ളേര് ഇത്തിരി ഒന്ന് സുഖിച്ചു ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല അല്ലെ? നമ്മളൊക്കെ പിന്നെ സ്വര്‍ഗ്ഗത്തില്‍ പോയി ഹൂറിമാരോടൊപ്പം ആടിപ്പാടാന്‍ ടിക്കറ്റ് എടുത്തു കാത്തു നില്ക്കുകയാണല്ലോ... നമുക്ക് കിട്ടുന്നെനു മുന്നേ പെണ് സാമീപ്യവും മറ്റും മറ്റുള്ളവര്‍ക്ക് കിട്ടുന്നത് കാണുമ്പോള്‍ നല്ല ചൊറിച്ചില്‍ ഉണ്ടാകും..സ്വാഭാവികമാണ്..അതിനു ഒരു ഒറ്റമൂലി ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് അങ്ങ് പോകുന്നതാ...എന്തിനാ ഈ നശിച്ച ഭൂമിയില്‍ ജീവിക്കുന്നത്..അതും അതിമനോഹരവും സുന്ദരികളുടെ കൂടെ ആടിപ്പാടിയുള്ളതുമായ ഒരു കിടിലന്‍ പരലോകജീവിതം നമ്മളെ വെയിറ്റ് ചെയ്യുമ്പോള്‍,..ങേ?
ReplyDeleteപിന്നെ വള്ളിക്കുന്ന് ഇതിലെ ഓരോ രംഗവും കണ്ടു പരിശോധിച്ചത് ബ്ലോഗില്‍ വിമര്‍ശിച്ചു ഒരു പോസ്റ്റ് ഇടാന്‍ വേണ്ടി മാത്രമാണ്..അല്ലാതെ ഇങ്ങനെ ഒരു പരിപാടി കാണാന്‍ താല്പര്യം ഉണ്ടായിട്ടല്ല അല്ലയോ?
അടുത്ത എപ്പിസോഡുകള്‍ മുഴുവനും കണ്ട് അതിനെയും ഒന്ന് വിമര്‍ശിക്കണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു...
ഇവരെയൊക്കെ കൂതറകള്‍ എന്ന് വിളിക്കാന്‍ വള്ളിക്കുന്നിനെതാ കൂവേ യോഗ്യത? ഇക്കണക്കിനു പരിപാടി മുഴുവന്‍ കുത്തിയിരുന്ന് കണ്ട് പെണ്ണിന്റെ പാവാട പൊങ്ങുന്നോ രാഹുല്‍ ഈശ്വര്‍ അവളുടെ ചെവിയില്‍ കടിക്കുന്നോ എന്ന് സാകൂതം നോക്കുന്ന വള്ളിക്കുന്നിനെയൊക്കെ വിളിക്കേണ്ട പേര് പരക്കൂതറ എന്നാണോ അതോ ******************* എന്നാണോ?
"പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു.
Deleteപട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു.
സന്മാര്ഗത്തിന് കുലപതിമാരാം തമ്പ്രാക്കന്മാര് ഞെട്ടിവിറച്ചു.
അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു..."
എന്ന് പണ്ട് വയലാര്‍ എഴുതിയിരുന്നു. അത് തന്നെ ഇവിടെയും. പകൽ മാന്യന്മാർ ആയി നടന്ന പലരുടെയും യടാര്ത രൂപം രാത്രിയിൽ സൂര്യൻ ഉദിച്ചപ്പോൾ ജനം കണ്ടു ചിരിച്ചു.
ഇവിടെ ഈ ഷോയെ വിമർശിച്ചു കമന്റുകൾ ഇട്ടിട്ടു പോയ പല മന്യന്മാരുടെയും യദാർത്ഥ രൂപം കാണണമെങ്കിൽ ഈ ഷോയുടെ സമയം അവരെ അന്വേഷിച്ചാൽ മതി. ടി വി യുടെ മുന്നില്‍ 'മലയാളീ ഹൗസും' വച്ചു കുത്തി ഇരിപ്പുണ്ടാവും. ഇനി അപ്പോൾ കാണാൻ പറ്റിയില്ലെങ്കിൽ യൂ ടുബ് തിരയും. കണ്ടത് വീണ്ടും വീണ്ടും കാണും. എന്തെങ്കിലും തടയുമോ എന്ന് പ്രതീക്ഷിച്ച്. അത് കഴിഞ്ഞു നേരം വെളുക്കുമ്പോൾ പകൽ മാന്യന്മാർ ആയി സ്ഥിരം പരിപാടി തുടങ്ങും.
DeleteYou said it ഗര്‍ജ്ജിക്കുന്ന പ്രതികരണതൊഴിലാളി !!!!!!!!!
പരിപാടി ഞാന്‍ കണ്ടില്ല. പക്ഷെ അതിനെ കുറിച്ചുള്ള പോസ്റ്റുകള്‍ കണ്ടു. അത്തരം പോസ്റ്റുകളിലെ കമന്റ്സ് വായിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. സ്വന്തം ഐഡിയോളജിക്ക് യോജിക്കാത്ത പെണ്ണുങ്ങളൊക്കെ വേശ്യകളും അവരുടെ കൂടെയുള്ള ആണുങ്ങള് കൂട്ടികൊടുപ്പുക്കാരും ആണെന്ന് ...
ReplyDelete"ഞാനീ പരിപാടി നിര്‍ത്തിക്കണം എന്നുള്ള പക്ഷക്കാരനല്ല , വാഴയ്ക്ക് വെള്ളം ഒഴിച്ചാല്‍ ചീരയും നനയുമല്ലോ."
ഏതായാലും ഒരു ചാനലുകളും ആരെയും ഉദ്ധരിക്കാന്‍ വേണ്ടിയല്ല രംഗത്ത് ഇറങ്ങിയിരിക്കുന്നത്. കാശ് ഉണ്ടാക്കുക എന്നതില്‍ കവിഞ്ഞ് സാമൂഹിക പ്രതിബ്ധതയുള്ള ഏതെങ്കിലും ഉണ്ടോ?
ReplyDeleteസമൂഹത്തിന് തന്നെ മൂല്യച്ചുതി സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇതിലും വലുത് വരാനിരിക്കുന്നതേയുള്ളൂ.
ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു സഹോദരി ഇന്നു ഫേസ് ബുക്കില്‍ എഴുതിയതു കണ്ടു . സമൂഹത്തില്‍ പ്രശസ്തരായ വ്യക്തികള്‍ സ്വകാര്യ ജീവിതത്തില്‍ എങ്ങിനെയിരിക്കും എന്നു തുറന്നു കാണിക്കുന്ന ചാനല്‍ ചെയ്യുന്ന ഒരു സല്‍കര്‍മ മാണത്രേ ഈ പരിപാടി .പൊതു ജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഒരുപോലെ മാന്യത കാണിക്കുന്നവര്ക്കണത്രേ ഒന്നാം സ്ഥാനം . നല്ല കാര്യം തന്നെ , പക്ഷെ അതവര് വിലയിരുത്തി തീരുമാനിച്ചങ്ങോട്ടു കൊടുത്താല്‍ പോരെ ?.നിഷ്കളങ്കരായ കുട്ടികള്‍ക്ക് മുന്നില്‍ ഇവരുടെ അഴിഞ്ഞാട്ടം കാണിച്ചു സ്വകാര്യ ജീവിതത്തില്‍ എന്തുമായിക്കോ ജന മധ്യത്തില്‍ നന്നായാല്‍ മതി എന്ന ഒരു സന്ദേശമല്ലേ ഇതിലൂടെ നാം അവര്‍ക്കു നല്‍കുന്നത് ?
ReplyDeleteഇത്തരത്തിലുള്ള വിവരമുള്ള വിവരം കെട്ടവന്മാര് ഈ സമൂഹത്തിലുള്ളിടത്തോളം കാലം ഇങ്ങനെയുള്ള പരിപാടികള്‍ കൊഴുക്കും . വീക്നെസ് മുതലെടുത്തു ചാനല്‍ മുതലാളി കാശുണ്ടാക്കുകയും ചെയ്യും .
chanalukal malsrikkukayanau
ReplyDeleteAthil sabhyathekku sthanam eeswerinay polayullavar daivathey pattichu kazhiyunnavaranu
കാഗ്രസുകാര് സിനധുവിനെ ഇത്രപ്പെട്ടന്ന് ഈനിലയില്‍ എത്തിക്കും എന്ന് പ്രതീക്ഷിച്ചില്ല
ReplyDeleteThis comment has been removed by the author.
DeleteThe culture of a society will not be reflected by 16 Individuals, who ever it may be. When I tried to analyse what is "culture", I conclude as following - it should be viewed individual behavior and social behavior separately. When we say we had a wonderful "culture", that means our social culture. I am not neglecting the fact that individual culture contributes towards the social culture, but certainly it is not whole. Please note that there may be such acts that we saw in this program in some so called "High Status" families,even before decades. Still we have a good "culture" and we "had". Hence, it is so simple to neglect this act of business rather than taking them so seriously. They cannot change majority of our way of life or thinking.......Let us be cool and if we do not feel to watch, just keep pressing the remote... heheheh...Finally, let us remember again that it is a pure business with no intention to social awareness. Have a pleasant day for all...
ReplyDeleteസ്വതന്ത്ര ചിന്ത യുക്തി എന്നൊക്കെ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ദിനേന ഒന്നും രണ്ടും നടത്തി വൃത്തികേട് മാത്രം വിളമ്പുന്ന കുറേ ജന്മങ്ങളുണ്ടിവിടെ. അവരെപ്പോലുള്ള പാഴ് ജന്മങ്ങളുടെ കണ്ണിൽ ഇത്തരം 'അപ്പിസോടു' കളും യുക്തി ഭദ്ര മാണല്ലോ. വെളിവില്ലാത്ത നാലു വർത്താനം ആരു പറഞ്ഞാലും അതിനെ പുരോഗതിയുടെ ലക്ഷണമായും ഉത്തരാധുനിക ചിന്തയായും ഒക്കെ അവതരിപ്പിക്കുന്ന കുറെ വരട്ടുകൾ കലയും സാഹിത്യവും മാധ്യമ ശൈലികളും പ്രോഗ്രാമുകളും ഒക്കെ നിയന്ത്രിക്കുന്ന സമൂഹത്തിൽ ഇതൊക്കെ അല്ലാതെ പിന്നെ എന്നാ മണ്ണാങ്ക ഒണ്ടാകാനാ. മതവും മൂല്യവുമൊക്കെ ആരെങ്കിലും പറഞ്ഞാൽ അവരുടെ മൂക്കിൽ തോണ്ടാനും കണ്ണില കുത്താനും ചാണം വാരി എറിയാനുമൊക്കെ ഇവിടെ ആളുണ്ട്. 'ഷാംഷ്കാരിക കോരളത്തിലെ ഫുദ്ധി ജന്തുക്കൾ' !
ReplyDeleteഎന്തായാലും വള്ളി കുന്നിനു കമെന്റ്സിനു പഞ്ഞം ഇല്ല........ആരെങ്ങിലു മൊക്കെ സ്ന്തൂഷിക്കട്ടെ ...
ReplyDeleteഒരു കാര്യം ഇതു പ്രോഗ്രാം ആണ് ..അത് ആത്യം മനസിലാക്കണം ....ആര്രോടും നിര്ബന്ദിച്ചു കാണണം എന്ന് പറയുന്നില്ല ...പറഞ്ഞാല്‍ തന്നെ കാണുക എന്നത് നിങ്ങളുടെ തീരുമാനമാണ് ......അവര്‍ rating കൂട്ടാന്‍ വേണ്ടി എന്തും ച്ചുയ്യും ......എന്തിനെയും വിമര്‍ശിക്കുക എന്നത് മലയാല്യാളുടെ ഒരു സ്വഭാവമാണ് ....അല്ലാതെ അതിനു എതിരില്‍ എന്ത് ചെയ്യാമെന്ന ഒരു കമന്റും ഞാന്‍ ഇവിടെ കണ്ടില്ല .....
ReplyDeleteഅങ്ങനെ എങ്കിൽ ബസ്സിലും മറ്റും പാനറ്സിന്റെ സിപ്പൂരി കാണിക്കുന്നവന്മാരെ ജെനം കൈകാര്യം ചെയ്യുന്നത് എന്ത് കൊണ്ട്? അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ?
Deleteഅവൻ സിബ് ഊരിക്കാണിക്കുമ്പോൾ കാണാൻ ആളുണ്ടെങ്കിൽ അല്ലെ പ്രശ്നം ഉള്ളൂ? അങ്ങോട്ട് നോക്കാൻ അവൻ ആരെയും നിര്‍ബന്ധിക്കുന്നും ഇല്ലല്ലോ?
Deleteമാധ്യമങ്ങളിലെ പരിപാടിയിലെ തെറ്റിനെ അവരെ അറിയി ക്കൽ പ്രേക്ഷകരായ നമ്മളുടെ അവകാശം ആണ് . അത് അവർ പ്രോല്സാഹിപിക്കുന്നുമുണ്ട് .. വായനക്കാരുടെ ഇടപെടൽ മൂലം ഇന്ത്യ വിഷൻ തങ്ങളുടെ പ്രോഗ്രാമ്മിൽ പറ്റിയ തെറ്റ് ന്നു മാപ്പ് പറഞ്ഞു, അതുപോലെ സൂര്യ ടി വി കും നമ്മൾ ഒരു അവസരം കൊടുകേന്ടെ അതിന്നു ഇത്തരം ചര്‍ച്ച വേദി വളരെ ഉപകരിക്കും ..
Deleteഅതിമോഹം ആണ് ദിനേശാ... ഇവിടെ കുറെ ചര്‍ച്ച നടത്തിയാൽ സൂര്യ ടീ വി മാപ്പ് പറയും എന്നത്... എന്ത് വലിയ നടക്കാത്ത സ്വപ്നം.
Deleteവയലും വീടും ആണെന്ന് കരുതി മലയാളീ ഹൌസിൽ കയറി ചെന്ന സാദാചാരം ഓരോ പ്ലേറ്റ് ഓർഡർ ചെയ്യുന്ന പോലുണ്ട് ഈ വിമര്‍ശന കൂരമ്പുകൾ കേൾക്കുമ്പോ.. അതിൽ "അഭിനയിക്കുന്ന"വർക്കില്ലാത്ത ഇമേജ് പേടി നമുക്കെന്തിനാ? ലൈറ്റ് ഓഫാക്കി സൌണ്ട് മ്യൂട്ട് ആക്കി ഫാഷൻ ടിവി കാണുന്ന പിള്ളാരുടെ കാലമൊക്കെ പോയി. അവർ ഇത് കണ്ടു വിജ്രംഭിക്കാൻ ഒന്നും പോകുന്നില്ല..
ReplyDeleteഓ.ടോ: പക്ഷെ ആ പെങ്കൊച്ചുങ്ങൾ പർദ്ദ ഇട്ടിരുന്നെങ്കിൽ !!!!!
pPROGRAM KALAKKIYENEM :-)
Deleteഈ പ്രോഗ്രാമിനെ ഒരിക്കലും അനുകൂലിക്കുന്നില്ല, പക്ഷെ ഇത് പ്രതിഫലിപ്പിക്കുന്ന ചില പോസിറ്റീവ് വശങ്ങള് ഞാന്‍ പറയാം. (ഇത് ഒരു തിരക്കഥ പ്രോഗ്രാം അല്ല എന്നാ വിശ്വാസത്തില്‍.).
ReplyDeleteഉദാഹരണത്തിന് ജി എസ് പ്രദീപ് എന്നാ വ്യക്തി. അദ്ദേഹത്തിന്റെ വാക്ക് ചാരുതയും അറിവും എല്ലാം അല്ഭുധത്തോടെ നോക്കി കണ്ടിരുന്നവര്‍ ആയിരുന്നല്ലോ നാം. ഒരു വാക്ക് പോലും അനുചിതമായ സ്ഥലത്ത് ഉപയോഗിക്കാതെ അതിശക്തമായ ഭാഷയില്‍ അതിവേഗം സംസാരിക്കാന്‍ കഴിവുള്ള വ്യക്തി. അദ്ദേഹത്തിന്റെ വാക്കുകള്‍ അദ്ദേഹത്തിന്റെ വ്യക്തിതമായിരുന്നു എന്ന് വിശ്വസിച്ചിരുന്ന നമ്മള്, വെറും ഒരാഴ്ച കൊണ്ട് അത് വെറും കഠിനമായ പ്രവര്‍ത്തനം കൊണ്ട് നേടിയെടുത്ത ഒരു കഴിവ് മാത്രമാണ് എന്നും അത് പൂര്‍ണമായും അദ്ദേഹത്തിലെ വ്യക്തിയെ പ്രതിഫളിപ്പിക്കുന്നില്ല എന്നുമുള്ള തിരിച്ചരിവിലെക്കെത്തി. അഥവാ സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ള വ്യക്തികള്‍, അത് രാഷ്ട്രീയ നേതാകന്മാര് ആകട്ടെ, അല്ലെങ്കില്‍ കായിക താരങ്ങള്‍, സാമുദായിക നേതാക്കന്മാര്, സിനിമ താരങ്ങള്‍, ആരെങ്കിലും ആകട്ടെ, അവര്‍ ആ പ്രത്യേക പ്രവര്‍ത്തന തലത്തില്‍ മികച്ച്ചവര് ആയിരിക്കാം പക്ഷെ അറ്റ് ദി ഏന്‍ഡ് ഓഫ് ദി ഡേ, ഞാനോ നിങ്ങളോ പോലെ ഒരു സാദാരണ മനുഷ്യന് (മാനുഷികമായ എല്ലാ വൈകല്യങ്ങളും പ്രത്യേകതകളും ഉള്ള)ആണെന്ന തിരിച്ചറിവിലേക്ക് നയിക്കുന്നു.
Anonymus Hats off
ReplyDeleteഅമ്മ പെങ്ങമാന്മാരെ ഉപഭോഗ വസ്തുവായി തരം താഴ്ത്താൻ അനുവദിക്കാത്ത പഴഞ്ചൻമാരാണ് സദാചാര വാദികൾ എങ്കിൽ, അവരാണ് മനുഷ്യര്‍...
ബാക്കി വരുന്ന കഴുതകൾ അവരുടെ മക്കൾ വളരുന്നതോടെ പഠിച്ചോളും , നല്ല യമണ്ടൻ പാഠങ്ങൾ...
എന്തോ ഭാഗ്യത്തിന് സൂര്യക്കാർ കക്കൂസിൽ ക്യാമറ വെച്ചിട്ടില്ല. ഏഷ്യാനെറ്റിന്റെ നിലവാരം വെച്ച് അവിടെയും ഒരു ക്യാമറ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചുരുക്കത്തിൽ ലോകത്തിനു മാതൃകയായി നമ്മുടെ സംസ്ഥാനം മാറാൻ പോവുകയാണ്. മൂന്നു ലൈറ്റ് ബോയിയും നാല് ക്യാമറയും റെഡിയാക്കി നിർത്തി ലൈവായി പ്രസവിക്കുന്ന സിനിമാതാരത്തെ സംഭാവന ചെയ്ത നമുക്ക് ഈ പതിനാറ് പേരും മറ്റൊരു മുതൽക്കൂട്ടാണെന്ന് പറയേണ്ടി വരും.
kalakki basheerka. idakoke oro nalla karyangalum ingalum ezhuthunnund ;)
ഒരു സദാചാര പോലീസിംഗ് എന്ന നിലവാരത്തിലെ താങ്കളുടെ പോസ്ടിനെയും സമാനമായ അഭിപ്രായങ്ങളെയും കാണാന്‍ കഴിയോന്നോള്ളൂ.ഇഷ്ടപെടത്തവര് ആപ്രോഗ്രം കാണാതിരുന്നു കൂടെ.അല്ലാതെ അതില്‍ പങ്കെടുക്കുന്നവരുടെ ഇമേജ്സൂക്ഷിപ്പുകരാണോ ബാക്കിയുള്ളവര്‍.സാംസ്കാരിക കേരളത്തിന് (അങ്ങനെ ഒന്ന് ഉണ്ടോ)എന്ത് ഇടിവ്ആണ് ഈപ്രോഗ്രാം കൊണ്ട് സംഭവിക്കുന്നത്.
ReplyDeleteമാന്യമായ പെരുമാറ്റവും വസ്ത്ര ധാരണവും ഇല്ലഞ്ഞിട്ടോന്നുമാല്ലലോ പിഞ്ചു കുഞ്ഞുങ്ങളെ കുപ്പിയും മറ്റുമായി ആക്രമിക്കുന്നത്?
Aduthide purathirakkiya postukalil valliyude thaniniram vyekthamakkunnundu..... paalu kattu kudikkunna poochayude vicharam aarum kanukayillanna...
Deleteപര്ധയിട്ടവരെ ഇങ്ങനെ ഒരു പരിപാടിയില്കാണാന് പറ്റാത്തതില്‍ വെഷമം ഉണ്ട് അല്ലെ പത്രകാരാ.....
ReplyDeleteഛെ, പർദ്ദ ഇട്ടവർ ഇങ്ങനെ പബ്ലിക് ആയി ഒന്നും ചെയ്യില്ല. പർദ്ദ പോലെ എല്ലാം പരമ രഹസ്യം ആയിരിക്കും.
DeleteGood program...Rahul Kalakki...Randu kinnam charakkukaludey idayil enganey control cheyyunnu...oh...apara control thanney
ReplyDeleteസുര്യ ടി വി പോലെ നിലവാരം ഇല്ലാത്ത ചാനൽ ഇല നിന്നും നിങ്ങൾ പിന്നേ എന്താണ് പ്രതീക്ഷിക്കുന്നത്...അടുത്ത പരിപാടി മിക്കവാറും ബ്ലൂ ഫിലിം റിയാലിറ്റി ഷോ ആയിരിക്കും.
ReplyDeleteഅല്ലൈ മലയാളി ഹൌസിനേക്കാള് മെനകെടായല്ലോ വള്ളിക്കുന്ന് ബ്ലോഗ് ഹൌസ് സകലസദാചാര പകല്‍ മാന്യവിശ്വാമിത്രന്മാരും കീബോഡ് മൈഥുനം നടത്തി കാമം കമന്റ് രൂപേണ ഒഴുക്കുകയാണല്ലോ. ഇവിടെ മാന്യതയുടെ എവറസ്റ്റ്കേറുന്നവര് എത്രപേര്‍ ഇതിനോടകം മലയാളിഹൌസിന്റെ ഫാന്‍സായി എന്ന് വൈകുന്നരേം കേരളത്തില്‍ ഒരു സര്വ്വേനടത്തിയാലറിയാം പക്ഷേ
ReplyDelete"മുപ്പത് കാമറ തികയില്ല കൂതറകള്‍ പതിനാറുമായിരിക്കില്ല"
Sankadam Undu Ithellam Kanumbol..... Ithu ente keralam Alla..............
ReplyDeleteI was proud of my keralam before. But now ????