രാത്രി ഒമ്പത് മണിക്ക് വീട്ടിലുണ്ടെങ്കില്‍ ഒരു ചെറിയ കണ്ഫ്യൂഷന്
ഉണ്ടാവാറുണ്ട്. ഇന്ന് ആരുടെ കസര്‍ത്ത് കാണണം?. വിനു? വീണ? നികേഷ്?. ഇന്നലെ
മുതല്‍ അതിലേക്കു നമ്മുടെ വേണു കൂടി വന്നു. മാതൃഭൂമി ന്യൂസുമായി. കറക്കിക്കുത്തി ഒരു ചാനലങ്ങ്
തുറക്കുകയാണ് സാധാരണ ഞാന്‍ ചെയ്യാറ്. ചര്‍ച്ചയുടെ വിഷയം കൊള്ളാമെങ്കില്‍
അവിടെ നങ്കൂരമിടും. ഇല്ലേല് അടുത്തതിലേക്ക് ചാടും. ഏഷ്യാനെറ്റ്,
ഇന്ത്യാവിഷന്, റിപ്പോര്‍ട്ടര്‍ ഈ മൂന്നു ചാനലുകള്‍ എന്റെ റസീവറില്‍
അടുത്തടുത്താണ്. ഡിഷ് സെറ്റ് ചെയ്ത പയ്യന് മനോരമ ന്യൂസും അതിനോട് ചേര്‍ത്തു
വെച്ചിരുന്നു. പാസ്സ് മാര്‍ക്ക് കൊടുക്കാന്‍ പറ്റാത്തതിനാല്‍ മനോരമയെ ഞാന്‍ അല്പം പിറകോട്ടു തട്ടി വെച്ചിരിക്കുകയാണ്. പീപ്പിള്‍ ചാനലിന്റെ തൊട്ടടുത്താണ് അച്ചായന്റെ ഇപ്പോഴത്തെ കിടപ്പ്. മാതൃഭൂമിയെ മനോരമയുടെ പഴയ സ്ഥാനത്തേക്ക് ഇപ്പോള്‍ കയറ്റി വെച്ചു. രണ്ടു ദിവസം കൊണ്ട് മാതൃഭൂമിയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കണം. എന്നിട്ട് വേണം മുകളിലേക്ക് മാറ്റണോ അതോ പിറകിലേക്ക് തട്ടണോ എന്ന് തീരുമാനിക്കാന്‍.
ആദ്യ ദിവസത്തെ പെര്‍ഫോമന്‍സ് വെച്ചു നോക്കിയാല്‍ മാതൃഭൂമി ന്യൂസ് ആവറേജിലും താഴെയാണ്. ഇവരിത്രകാലവും അണിയറയില്‍ കോപ്പ് കൂട്ടിയത് ഇതിനു വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോയി. ഒറ്റയടിക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ പറ്റിയ പുതുമകളൊന്നും ചാനലില്‍ കാണാന്‍ കഴിഞ്ഞില്ല. പരിപാടികളുടെ കെട്ടിലും മട്ടിലും അവതരണത്തിലും സാങ്കേതികതയിലും ശരാശരിയില്‍ നിന്ന് ഒട്ടും ഉയരാത്ത പ്രകടനം. ഏതാണ്ടെല്ലാ പരിപാടികളും മറ്റു ചാനലുകളില്‍ കണ്ടു ശീലിച്ച അതേ ഫോര്‍മാറ്റില്‍ തന്നെ. മമ്മൂട്ടി അവതരിപ്പിച്ച E-Buzz ഇത്തിരി വ്യത്യസ്തത പുലര്‍ത്തി എന്ന് പറയാം. ന്യൂസ് അറ്റ് നയനുമായി ഒമ്പത് മണിക്ക് എത്തിയ വേണു പന്തം കണ്ട പെരുച്ചാഴി കണക്കെ ആകെ പരിഭ്രമിച്ചിരിക്കുന്നതായി തോന്നി. വേണുവിനു എന്തുപറ്റിയാവോ?. മുഴുസമയം മസില് പിടിച്ചിരുന്നു വേണു ഇങ്ങനെ വാര്‍ത്ത വായിക്കുന്നത് ആദ്യമായി കാണുകയാണ്. ഏഷ്യാനെറ്റില്‍ ആയിരുന്ന കാലത്ത് ന്യൂസ് അവറിന്റെ ഇടവേളയില്‍ ഇരുന്നു ഹാര്‍മോണിയം വായിച്ച വേണുവിന്റെ ആത്മവിശ്വാസമൊക്കെ എവിടെപ്പോയാവോ?. തലപ്പത്ത് ഏട്ടന് ഉണ്ണിയുള്ളത് കൊണ്ട് വിറയല്‍ ഉണ്ടായതാണോ എന്ന് പറയാന്‍ പറ്റില്ല.
ന്യൂസ് സ്റ്റുഡിയോയെ വാര്‍ത്താ വായനക്കാര്‍ക്ക് ഒരു കംഫര്ട്ടബില് സോണാക്കി മാറ്റുന്ന കാര്യത്തില്‍ മാതൃഭൂമിയുടെ അമരത്തിരിക്കുന്നവര്‍ പരാജയപ്പെട്ടുവോ എന്നൊരു സംശയം ഇല്ലാതില്ല. ഏതായാലും ഒറ്റദിവസത്തെ പെര്‍ഫോമന്‍സ് വെച്ചു വിധിയെഴുതുന്നത് ശരിയല്ല. അല്പം ചില ബാലാരിഷ്ടതകള്‍ നാം വകവെച്ചു കൊടുക്കേണ്ടതുണ്ട്. പക്ഷെ മാതൃഭൂമിയെപ്പോലൊരു മാധ്യമ സ്ഥാപനം ഏറെക്കാലത്തെ ഹോം വര്‍ക്കിനു ശേഷം ഒരു സംരംഭം തുടങ്ങുമ്പോള്‍ നാം പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. അതിലേക്കു അവര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സ്മൃതി പരുത്തിക്കാട്, ഹര്ഷന്, അപര്‍ണ കുറുപ്പ്, ആരതി തുടങ്ങി വാര്‍ത്താവായന രംഗത്ത് പരിചയ സമ്പന്നരായ ഒരു ടീം മാതൃഭൂമിയില്‍ ഉണ്ട്. അത് മാത്രം പോരല്ലോ. വാര്‍ത്തക്ക് പിറകിലും അത്രതന്നെ ഭാവനാസമ്പന്നമായ ഒരു ടീം ഉണ്ടാകേണ്ടതുണ്ട്.
ഏതായിരുന്നാലും ചാനല്‍ യുദ്ധം മുറുകുകയാണ്. മലയാളത്തിലെ ആറാമത്തെ ന്യൂസ് ചാനലായാണ് മാതൃഭൂമി രംഗത്ത് വന്നിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലും രംഗത്തെത്തും. ഫെബ്രുവരി പത്തിനാണ് അവരുടെ ഉദ്ഘാടനം. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫായിരുന്ന സി എല്‍ തോമസിനെ മലയാള മാധ്യമ രംഗത്തെ റെക്കോര്‍ഡ് വില കൊടുത്താണ് മീഡിയ വണ്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും വാര്‍ത്താ വായനക്കാരും അവതാരകരും പുതുമുഖങ്ങള്‍ തന്നെയാണ്. ഒരു 'താരശോഭ'യുടെ കുറവുണ്ടെന്നര്‍ത്ഥം .
രാജകീയ പ്രൌഢിയോടെ കഴിഞ്ഞിരുന്ന സ്വന്തം കസേരകള്‍ വലിച്ചെറിഞ്ഞ് പുതിയ ലാവണങ്ങള്‍ തേടി പുറപ്പെട്ട് ഇപ്പോഴും ക്ലച്ചു പിടിക്കാതെ നടക്കുന്ന ബ്രിട്ടാസ്, ശ്രീകണ്ഠന് നായര്‍ തുടങ്ങിയ പഴയ പുലികളില്‍ ആരെയെങ്കിലും അല്പം 'മാനിറച്ചി' കൊടുത്ത് ഇറക്കിക്കൊണ്ടു വരാന്‍ സാധിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞേക്കും. ഒരു കാര്യം ഉറപ്പാണ്. വെല്ലുവിളികളെ അതിജയിച്ചു മാധ്യമം പത്രം വിജയിപ്പിച്ചെടുത്ത ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഈ ചാനലും വിജയിപ്പിച്ചെടുക്കാനുള്ള അക്ഷീണ ശ്രമം നടത്തും. അതിലവര്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളെ കഴിയുന്നത്ര പുറത്തു കാണിക്കാതെ ഒരു മതേതരമുഖം നിലനിര്‍ത്തി മുന്നോട്ടു പോവുകയെന്നതായിരിക്കും ആശയതലത്തില്‍ മീഡിയ വണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ചാനല്‍ യുദ്ധം മുറുകുന്നതിനനുസരിച്ചു തുപ്പലിറക്കി ചിരി തുടച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ജയശങ്കര്‍, ഭാസുരേന്ദ്ര ബാബു, അജിത, എം എന്‍ കാരശ്ശേരി, എം ഐ ഷാനവാസ്, ഒ അബ്ദുള്ള, അപ്പുക്കുട്ടന് വള്ളിക്കുന്ന്, ടി എന്‍ പ്രതാപന് തുടങ്ങിയ 'പ്രതികരണ വ്യവസായി'കള്‍!!. ന്യൂസ് അവര്‍ സ്റ്റുഡിയോകളിലെ സ്ഥിരം ചെണ്ടക്കാരായ ഇവര്‍ക്ക് ഇനി ശുക്രദശയാണ് വരാന്‍ പോകുന്നത്. ചാനല്‍ കൂടുന്നതനുസരിച്ച് അവരുടെ 'റേറ്റിംഗും' കൂടും. പണ്ട് കോട്ടയം പുഷ്പനാഥിന്റെ മുന്നില്‍ 'മ' വാരികകള്‍ കാത്തു നിന്നിരുന്ന പോലെ ഈ ചെണ്ടക്കാര്ക്ക് മുന്നില്‍ ചാനലുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ചര്‍ച്ചകളിലും സംവാദങ്ങളിലും വേണ്ടത്ര കഴിവുള്ള പുതുമുഖങ്ങളെ പങ്കെടുപ്പിക്കാന്‍ ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേട്ട് മടുത്ത ഈ പ്രതികരണ വ്യവസായികളില്‍ നിന്ന് അല്പമൊരു മോചനം മലയാളികള്‍ക്ക് കിട്ടുമായിരുന്നു!!.
കൂടുതല്‍ വാര്‍ത്താ ചാനലുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടും. പക്ഷെ ലഗോണ്‍ കോഴികളെപ്പോലെ നിറത്തിലും രൂപത്തിലും തൂക്കത്തിലും ഒരേപോലിരിക്കുന്ന നൂറു ചാനലുകള്‍ ഉണ്ടായിട്ടെന്തു കാര്യം?. റിമോട്ട് ഞെക്കി കൈ കുഴയും എന്നതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. ദാ ഇപ്പോള്‍ മാതൃഭൂമിയില്‍ 'ഡയല് 100'. ഒരു ദിവസത്തെ കുറ്റകൃത്യങ്ങളുടെ കലക്കിയൊഴിക്കല്‍.. എഫ് ഐ ആറിന്റെയും ക്രൈം ഫയലിന്റെയും അതേ മടുപ്പിക്കുന്ന ഫോര്‍മാറ്റ്.. അതേ ബോറന് പരിപാടി.. ഞാന്‍ ഉടനെ വേറൊരു ചാനലിലേക്ക് ചാടി.. ഭാഗ്യം.. അവിടെ ഷഹബാസ് അമന്റെ അതിമനോഹര ഗാനം. കണ്ട് രണ്ടു കണ്ണ്... അവിടെ നങ്കൂരമിട്ടു.
Related Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍
ആദ്യ ദിവസത്തെ പെര്‍ഫോമന്‍സ് വെച്ചു നോക്കിയാല്‍ മാതൃഭൂമി ന്യൂസ് ആവറേജിലും താഴെയാണ്. ഇവരിത്രകാലവും അണിയറയില്‍ കോപ്പ് കൂട്ടിയത് ഇതിനു വേണ്ടിയായിരുന്നോ എന്ന് തോന്നിപ്പോയി. ഒറ്റയടിക്ക് പ്രേക്ഷകനെ ആകര്‍ഷിക്കാന്‍ പറ്റിയ പുതുമകളൊന്നും ചാനലില്‍ കാണാന്‍ കഴിഞ്ഞില്ല. പരിപാടികളുടെ കെട്ടിലും മട്ടിലും അവതരണത്തിലും സാങ്കേതികതയിലും ശരാശരിയില്‍ നിന്ന് ഒട്ടും ഉയരാത്ത പ്രകടനം. ഏതാണ്ടെല്ലാ പരിപാടികളും മറ്റു ചാനലുകളില്‍ കണ്ടു ശീലിച്ച അതേ ഫോര്‍മാറ്റില്‍ തന്നെ. മമ്മൂട്ടി അവതരിപ്പിച്ച E-Buzz ഇത്തിരി വ്യത്യസ്തത പുലര്‍ത്തി എന്ന് പറയാം. ന്യൂസ് അറ്റ് നയനുമായി ഒമ്പത് മണിക്ക് എത്തിയ വേണു പന്തം കണ്ട പെരുച്ചാഴി കണക്കെ ആകെ പരിഭ്രമിച്ചിരിക്കുന്നതായി തോന്നി. വേണുവിനു എന്തുപറ്റിയാവോ?. മുഴുസമയം മസില് പിടിച്ചിരുന്നു വേണു ഇങ്ങനെ വാര്‍ത്ത വായിക്കുന്നത് ആദ്യമായി കാണുകയാണ്. ഏഷ്യാനെറ്റില്‍ ആയിരുന്ന കാലത്ത് ന്യൂസ് അവറിന്റെ ഇടവേളയില്‍ ഇരുന്നു ഹാര്‍മോണിയം വായിച്ച വേണുവിന്റെ ആത്മവിശ്വാസമൊക്കെ എവിടെപ്പോയാവോ?. തലപ്പത്ത് ഏട്ടന് ഉണ്ണിയുള്ളത് കൊണ്ട് വിറയല്‍ ഉണ്ടായതാണോ എന്ന് പറയാന്‍ പറ്റില്ല.
ന്യൂസ് സ്റ്റുഡിയോയെ വാര്‍ത്താ വായനക്കാര്‍ക്ക് ഒരു കംഫര്ട്ടബില് സോണാക്കി മാറ്റുന്ന കാര്യത്തില്‍ മാതൃഭൂമിയുടെ അമരത്തിരിക്കുന്നവര്‍ പരാജയപ്പെട്ടുവോ എന്നൊരു സംശയം ഇല്ലാതില്ല. ഏതായാലും ഒറ്റദിവസത്തെ പെര്‍ഫോമന്‍സ് വെച്ചു വിധിയെഴുതുന്നത് ശരിയല്ല. അല്പം ചില ബാലാരിഷ്ടതകള്‍ നാം വകവെച്ചു കൊടുക്കേണ്ടതുണ്ട്. പക്ഷെ മാതൃഭൂമിയെപ്പോലൊരു മാധ്യമ സ്ഥാപനം ഏറെക്കാലത്തെ ഹോം വര്‍ക്കിനു ശേഷം ഒരു സംരംഭം തുടങ്ങുമ്പോള്‍ നാം പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. അതിലേക്കു അവര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സ്മൃതി പരുത്തിക്കാട്, ഹര്ഷന്, അപര്‍ണ കുറുപ്പ്, ആരതി തുടങ്ങി വാര്‍ത്താവായന രംഗത്ത് പരിചയ സമ്പന്നരായ ഒരു ടീം മാതൃഭൂമിയില്‍ ഉണ്ട്. അത് മാത്രം പോരല്ലോ. വാര്‍ത്തക്ക് പിറകിലും അത്രതന്നെ ഭാവനാസമ്പന്നമായ ഒരു ടീം ഉണ്ടാകേണ്ടതുണ്ട്.
ഏതായിരുന്നാലും ചാനല്‍ യുദ്ധം മുറുകുകയാണ്. മലയാളത്തിലെ ആറാമത്തെ ന്യൂസ് ചാനലായാണ് മാതൃഭൂമി രംഗത്ത് വന്നിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലും രംഗത്തെത്തും. ഫെബ്രുവരി പത്തിനാണ് അവരുടെ ഉദ്ഘാടനം. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫായിരുന്ന സി എല്‍ തോമസിനെ മലയാള മാധ്യമ രംഗത്തെ റെക്കോര്‍ഡ് വില കൊടുത്താണ് മീഡിയ വണ്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും വാര്‍ത്താ വായനക്കാരും അവതാരകരും പുതുമുഖങ്ങള്‍ തന്നെയാണ്. ഒരു 'താരശോഭ'യുടെ കുറവുണ്ടെന്നര്‍ത്ഥം .
രാജകീയ പ്രൌഢിയോടെ കഴിഞ്ഞിരുന്ന സ്വന്തം കസേരകള്‍ വലിച്ചെറിഞ്ഞ് പുതിയ ലാവണങ്ങള്‍ തേടി പുറപ്പെട്ട് ഇപ്പോഴും ക്ലച്ചു പിടിക്കാതെ നടക്കുന്ന ബ്രിട്ടാസ്, ശ്രീകണ്ഠന് നായര്‍ തുടങ്ങിയ പഴയ പുലികളില്‍ ആരെയെങ്കിലും അല്പം 'മാനിറച്ചി' കൊടുത്ത് ഇറക്കിക്കൊണ്ടു വരാന്‍ സാധിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞേക്കും. ഒരു കാര്യം ഉറപ്പാണ്. വെല്ലുവിളികളെ അതിജയിച്ചു മാധ്യമം പത്രം വിജയിപ്പിച്ചെടുത്ത ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഈ ചാനലും വിജയിപ്പിച്ചെടുക്കാനുള്ള അക്ഷീണ ശ്രമം നടത്തും. അതിലവര്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളെ കഴിയുന്നത്ര പുറത്തു കാണിക്കാതെ ഒരു മതേതരമുഖം നിലനിര്‍ത്തി മുന്നോട്ടു പോവുകയെന്നതായിരിക്കും ആശയതലത്തില്‍ മീഡിയ വണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ചാനല്‍ യുദ്ധം മുറുകുന്നതിനനുസരിച്ചു തുപ്പലിറക്കി ചിരി തുടച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ജയശങ്കര്‍, ഭാസുരേന്ദ്ര ബാബു, അജിത, എം എന്‍ കാരശ്ശേരി, എം ഐ ഷാനവാസ്, ഒ അബ്ദുള്ള, അപ്പുക്കുട്ടന് വള്ളിക്കുന്ന്, ടി എന്‍ പ്രതാപന് തുടങ്ങിയ 'പ്രതികരണ വ്യവസായി'കള്‍!!. ന്യൂസ് അവര്‍ സ്റ്റുഡിയോകളിലെ സ്ഥിരം ചെണ്ടക്കാരായ ഇവര്‍ക്ക് ഇനി ശുക്രദശയാണ് വരാന്‍ പോകുന്നത്. ചാനല്‍ കൂടുന്നതനുസരിച്ച് അവരുടെ 'റേറ്റിംഗും' കൂടും. പണ്ട് കോട്ടയം പുഷ്പനാഥിന്റെ മുന്നില്‍ 'മ' വാരികകള്‍ കാത്തു നിന്നിരുന്ന പോലെ ഈ ചെണ്ടക്കാര്ക്ക് മുന്നില്‍ ചാനലുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ചര്‍ച്ചകളിലും സംവാദങ്ങളിലും വേണ്ടത്ര കഴിവുള്ള പുതുമുഖങ്ങളെ പങ്കെടുപ്പിക്കാന്‍ ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേട്ട് മടുത്ത ഈ പ്രതികരണ വ്യവസായികളില്‍ നിന്ന് അല്പമൊരു മോചനം മലയാളികള്‍ക്ക് കിട്ടുമായിരുന്നു!!.
കൂടുതല്‍ വാര്‍ത്താ ചാനലുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടും. പക്ഷെ ലഗോണ്‍ കോഴികളെപ്പോലെ നിറത്തിലും രൂപത്തിലും തൂക്കത്തിലും ഒരേപോലിരിക്കുന്ന നൂറു ചാനലുകള്‍ ഉണ്ടായിട്ടെന്തു കാര്യം?. റിമോട്ട് ഞെക്കി കൈ കുഴയും എന്നതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. ദാ ഇപ്പോള്‍ മാതൃഭൂമിയില്‍ 'ഡയല് 100'. ഒരു ദിവസത്തെ കുറ്റകൃത്യങ്ങളുടെ കലക്കിയൊഴിക്കല്‍.. എഫ് ഐ ആറിന്റെയും ക്രൈം ഫയലിന്റെയും അതേ മടുപ്പിക്കുന്ന ഫോര്‍മാറ്റ്.. അതേ ബോറന് പരിപാടി.. ഞാന്‍ ഉടനെ വേറൊരു ചാനലിലേക്ക് ചാടി.. ഭാഗ്യം.. അവിടെ ഷഹബാസ് അമന്റെ അതിമനോഹര ഗാനം. കണ്ട് രണ്ടു കണ്ണ്... അവിടെ നങ്കൂരമിട്ടു.
Latest Post ഷക്കീല മതി, വിശ്വരൂപം വേണ്ട!!
Related Posts
ചാടിച്ചാടി ഈ വേണു എവിടെയെത്തും?
കവര്‍ സ്റ്റോറിക്കാരീ, ഓടരുത് !!
വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?
ബ്രിട്ടാസേ നീയും!!! (A John Brittas Drama)
ഭാസുരേന്ദ്രന്മാര്‍ ആസുരേന്ദ്രന്മാരാകുമ്പോള്‍
ഒരു ദിവസം കൊണ്ട് ഒരു ചാനലിനെ വിലയിരുത്താന്‍ വയ്യ. പക്ഷേ അവിടുന്നുമ് ഇവിടുന്നുമ് പെറുക്കിക്കൊണ്ടുവരുന്നവര് ഒരു അവിയല്‍ സംസ്കാരമേ കാഴ്ചവെയ്ക്കൂ. ജമാ അത്തിന്റെ ചാനലിന് മാധ്യമത്തിന്റെ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മാധ്യമം കുറെക്കാലത്തേക്ക് സത്യത്തിനും നിഷ്പക്ഷതയ്ക്കും മുന്‍ തൂക്കം കൊടുത്തിരുന്നു. ഇപ്പോള്‍ പൂച്ച പുറത്തായി.
ReplyDeleteEppo??
Delete" വെല്ലുവിളികളെ അതിജയിച്ചു മാധ്യമം പത്രം വിജയിപ്പിച്ചെടുത്ത ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഈ ചാനലും വിജയിപ്പിച്ചെടുക്കാനുള്ള അക്ഷീണ ശ്രമം നടത്തും. അതിലവര്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളെ കഴിയുന്നത്ര പുറത്തു കാണിക്കാതെ ഒരു മതേതരമുഖം നിലനിര്‍ത്തി മുന്നോട്ടു പോവുകയെന്നതായിരിക്കും ആശയതലത്തില്‍ മീഡിയ വണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി."
ReplyDeleteഅതിനുള്ള തൊലിക്കട്ടിയൊക്കെ അവര്‍ക്കുണ്ട് ബഷീര്‍ക്കാ. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ബോധ്യപ്പെട്ടാലല്ലാതെ വോട്ടുചെയ്യുന്ന പ്രശ്നമേ ഇല്ലാ എന്നും,ഇന്ന് വോട്ടു ചെയ്യുന്നവരൊക്കെ ഈ അനിസ്ലാമിക ഗവര്‍മെന്റിനെ അനുസരിക്കുക എന്ന മഹാപാപമാണ് (ശിര്‍ക്ക്, അഥവാ സാക്ഷാല്‍ ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) ചെയ്തുകൊണ്ടിരിക്കുന്നതെന്നും എഴുതിക്കൂട്ടിയ, ക്ലാസ്സുകള്‍ സംഘടിപ്പിച്ചു തൊണ്ടകീറിയ ഇക്കൂട്ടര്‍ ഇപ്പോള്‍ വോട്ടുചെയ്യുന്നു എന്നുമാത്രമല്ല- സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തി ഈ അനിസ്ലാമിക ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലേ!!. ഇതിലും വലിയ തൊലിക്കട്ടിയൊന്നും ഒരു ചാനലിന്റെ കാര്യത്തില്‍ വേണ്ടിവരില്ല.
ചാനല്‍ യുദ്ധം മുറുകുന്നതിനനുസരിച്ചു തുപ്പലിറക്കി ചിരി തുടച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ജയശങ്കര്‍, ഭാസുരേന്ദ്ര ബാബു, അജിത, എം എന്‍ കാരശ്ശേരി, എം ഐ ഷാനവാസ്, ഒ അബ്ദുള്ള, അപ്പുക്കുട്ടന് വള്ളിക്കുന്ന്, ടി എന്‍ പ്രതാപന് തുടങ്ങിയ 'പ്രതികരണ വ്യവസായി'കള്‍!!..................... HA HA HA HA
ReplyDeleteആ വരികള്‍ എനിക്കും ഇഷ്ടപ്പെട്ടു. കിടു.
Deleteമീഡിയവണ്‍ വിജയിക്കുമെന്നാണോ ബഷീര്ക പറഞ്ഞു വരുന്നത്. സാധ്യത കുറവാണു. ജമത്കാര്ക്ക് ഇപ്പോള്‍ നല്ല സമയമല്ല
ReplyDeleteഈ പോസ്റ്റ് സൂപര്‍ ഹിറ്റ് ആകും .. :)
ReplyDeleteകാരണം മറ്റൊന്നുമല്ല മീഡിയ one ചാനലിനെയും ജമാഅത്തെ ഇസ്ലാമിയും പറഞ്ഞാല്‍ വള്ളിക്കുന്നിനെ വലിച്ചു കീറും ഞങ്ങള്‍ ....
off:
ഈ അടുത്ത് കണ്ട ഒരു കൗതുക കാഴ്ച ഇന്ത്യ വിഷനിലാണ് ...
സി പി എമ്മിന്റെ കൈരളിയില്‍ വാര്‍ത്ത വായിച്ചിരുന്ന രേണുകയും റിപ്പോര്‍ട്ട് ചെയ്തിരുന്ന എന്‍ വി ബാലകൃഷ്ണനും എങ്ങനെ ഇത്ര നാവുളുക്കാതെ
സി പി എം അക്രമ വാര്‍ത്തകള്‍ ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്തു വായിക്കുന്നു എന്നത് .....!!!!
മറ്റൊരു വ്യവസായി കൂടെ ഉണ്ട്, ടോം വടക്കന്‍!
ReplyDeleteസ്നേഹപൂര്‍വ്വം
Village Girl
വടക്കന്റെ കാര്യം വിട്ടു പോയി.. ഓര്മിപ്പിച്ചതിനു നന്ദി.
Deleteപ്രതികരണ തൊഴിലാളി അല്ലെ ശരി .... ബഷീര്‍ ഭായി ;)
Deleteഅപ്പോൾ പ്രതികരിക്കുന്നതിന് ഇവർ പ്രതിഫലവും വാങ്ങുന്നുണ്ടോ മാഷേ?
Deleteബഷീര്ക പറഞ്ഞത് സത്യം . മാതൃഭൂമി ഒന്ലൈനിലൂടെ കണ്ടപ്പോള്‍ എനിക്കും തോന്നി. വേണ്ടത്ര നന്നായില്ലെന്ന്. കുറച്ചു ക്ഷമിക്കാം. നന്നാവുമായിരിക്കും.
ReplyDeleteവാഴ്ക്കനെ പ്രതികരണ വ്യവസായികളുടെ കൂടെ കൂട്ടാതിരുന്നത് ശരിയായില്ല ! അതോ ഇനി അങ്ങേരു ഈ തവണ ജീവിതത്തില്‍ ആദ്യമായി ഒരു തിരഞ്ഞെടുപ്പ് ജയിച്ചതുകൊണ്ടാണോ ;)
ReplyDeleteഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളെ കഴിയുന്നത്ര പുറത്തു കാണിക്കാതെ ഒരു മതേതരമുഖം നിലനിര്‍ത്തി മുന്നോട്ടു പോവുകയെന്നതായിരിക്കും ആശയതലത്തില്‍ മീഡിയ വണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ReplyDeletethurannu paranjathinu nandi. ee chanal nirodhikkukayanu vendathu
'പ്രതികരണ വ്യവസായികള്‍ ' ...ഹ ഹ ഹ ..ബഷിര്‍ക്കാ ഉഗ്രന്‍ പ്രയോഗം .
ReplyDeleteഇവിടെ ചിലരുടെ പ്രതികരണം കാണുമ്പോ ഷവര്‍മ്മ കഴിക്കുന്നവനെ പോലെയാണ് തോനുന്നത്.......കുറ്റം പറയോം ചെയ്യും...
ReplyDeleteആരും കാണാതെ പോയിരുന്നു വെട്ടി വിഴുങ്ങേം ചെയ്യും:
GOOD COMENTS
Deleteഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ വേണ്ടിയല്ല ജമാഅത്തെ ഇസ്ലാമി ചാനല്‍ തുടങ്ങുന്നത്. ഇത് വരെ ജമാഅത് തീവ്രവാദ പ്രവര്‍ത്തനം നടത്തിയിട്ടില്ല. ഇന്ത്യന്‍ മതേതരത്വത്തെ തള്ളിപ്പരഞ്ഞിട്ടും ഇല്ല. പിന്നെ എന്തിനാണ് ബഷീര്‍ക്ക ആ വിഷയം ഈ പോസ്റ്റിലേക്ക് തിരുകിക്കയത്തിയത് എന്ന് മനസ്സിലാകുന്നില്ല ഏതായാലും ചാനല്‍ വിജയിക്കും എന്ന് എഴുതിക്കന്ടത്തില് സന്തോഷം. മാധ്യമങ്ങളെ സൂക്ഷ്മമായി വിലയിരുത്തരുള്ള താങ്കളുടെ കണക്കുകൂട്ടല്‍ പിഴക്കില്ല. മീഡിയ വണ്‍ വന്‍ വിജയമാവും. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും.
ReplyDeleteഈ 'പ്രതികരണ വ്യവസായി'കള്‍!!. ചെണ്ട കൊട്ടിക്കൊട്ടി നമ്മുടെ തൊലിപ്പുറം പൊട്ടി!
ReplyDeleteതുപ്പല് തെറിച്ചും ക്യാമറക്ക് മുന്നിലെ ഇവരുടെ 'ക്രീഡകള്‍' കണ്ടും മോണിറ്റര്‍ പൂപ്പല്‍ പിടിച്ചു. അവസാനം ഇവരുടെയൊക്കെ കൂട്ട ബലാല്‍സംഘത്തില്‍ ജീവന് പൊലിഞ്ഞ് മോര്‍ച്ചറിയിലെ അജ്ഞാത ജഡം പോലെ ഒരു പഴയ തുണി പുതച്ചു കഴ്ഞ്ഞ ഒരു വര്‍ഷമായി 'സോണി'ഒരു മൂലയിലുണ്ട്. പൊട്ടി വീണ ഡിഷ് ഇതു വരെ പൊക്കിയിട്ടില്ല. ഭാര്യയോ മക്കളോ ആവശ്യപ്പെട്ടിട്ടുമില്ല! ഇപ്പോള്‍ കുറെ എയര്‍ ഫ്രഷ്നര്‍ ലാഭം; സമയവും!
മാധ്യമം ഇനി ചാനല്‍ തുടങ്ങാത്തതിന്റെ ഒരു കുറവും കൂടിയേ ഉള്ളൂ.
ReplyDeleteകുറെ നാള് ഞാന്‍ കരുതിയിരുന്നത് നമ്മുടെ മെയിന്‍ പത്രങ്ങളില്‍ ഏറ്റവും തരം താണത് ദേശാഭിമാനി ആണെന്നായിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകള്‍ മാധ്യമം സ്ഥിരമായി വായിച്ചപ്പോള്‍, ആ സ്ഥാനം കുറച്ചുകൂടി ചേരുന്നത് മാധ്യമത്തിനാണ് എന്ന് മനസ്സിലായി.
മതസ്പര്‍ദ്ധ വളര്‍ത്താനുള്ള എത്രയോ ലേഖനങ്ങള്‍, മറ്റു മതങ്ങളെയും ആചാരങ്ങളെയും കരി വാരി തേയ്ക്കാന്‍ മാത്രം ശ്രമിക്കുന്ന നൂറു കണക്കിന് ചവറുകള്‍...
മദനിയേപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കുന്നത് പോരാഞ്ഞ്, സ്വാമി വിവേകാന്ദന് അവസാനകാലത്ത് സ്ഥിരമായ വയറിളക്കവും, മറ്റു രോഗങ്ങളും ബാധിച്ചാണ് മരണമടഞ്ഞത് എന്ന് പറയാനും മാധ്യമം മടിക്കുന്നില്ല.
ഒന്നും പോരാതെ മത നിരപേക്ഷമായ കമന്റുകള്‍ ബോധപൂര്‍വ്വം മുക്കി, അന്യോന്യമുള്ള മതപരമായ വാക്പോരുകള്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു മോഡറെറ്ററും.
മാന്യമായ ഒരു പത്രം എന്ന നിലയില്‍ അല്ല മാധ്യമം വിജയിച്ചത്. മറിച്ച്, വര്‍ഗീയവിഷം കുത്തി വെച്ച് ഒരു തലമുറയെ നശിപ്പിക്കുന്നതില്‍ ആണ്
-ഗ്രിഗറി
10000% sathyam
Delete100% CORRECT
DeleteVery very true..i was a regular reader of madhyamam. But now I stopped because of its 'greenery'..
DeleteThey don't show the tolerance to publish our comments too.
Toilet tissue is better than madyamam
Delete:D 10000000% false..!! Toilet tissue is better than Manorama and mathrubhumi..!!
DeleteYou can see manorama Hiding Kurians case and such kinda congress issues..., Once i saw a breaking news in 'Nunorama' that says 2 Israeli commandows killed by palastine terrorists..!! that same day 100 palastenians were killed by Israels.. they hide it...phaaaaa...!! Considering any other newspaper in malayalam , Madhyamam is best.
Kandu maduththa kazhachakalkkum kettu maduththa varththamangalkkumpuram
ReplyDeletekeraleeya samskarika mandalathile idavum idapedalum adayalavum adayala peduthalamayi kazhchayude vasantham theerkkan...
FEBRUARI 10 MUTHAL
MEDIA ONE...
ReplyDeleteAnonymous ..ഇങ്ങനെ ഒരു id ..rating koottanulla പരിപാടിക്കാണോ എന്റെ ബഷീര്‍ ഇക്ക ..ജമാത്തിനെ പറഞ്ഞാല്‍ അല്ലെ പോസ്റ്റ് സുപ്പെര് ഹിറ്റ് ആക്കു ....
ലേഖനത്തില്‍ മുഴുനീളെ കുറ്റപ്പെടുത്തലുകളല്ലാതെ നിര്ദ്ധേശങ്ങളൊന്നും കാണുന്നില്ല. കുറ്റപ്പെടുത്താന്‍ എല്ലാവര്ക്കും കഴിയും. അതിന് പ്രത്യേകിച്ച് പരിശീലനത്തിന്റെ ആവശ്യമില്ല. ഗുണകരമായ നിര്‍ദ്ധേശങ്ങളാണ് ഉയര്‍ന്ന് വരേണ്ടത്. അതിന് ലേഖകന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു (Gafoor Kondotty)
ReplyDeleteഏഷ്യാനെറ്റില്‍ ആയിരുന്ന കാലത്ത് ന്യൂസ് അവറിന്റെ ഇടവേളയില്‍ ഇരുന്നു ഹാര്‍മോണിയം വായിച്ച വേണുവിന്റെ ആത്മവിശ്വാസമൊക്കെ എവിടെപ്പോയാവോ?. തലപ്പത്ത് ഏട്ടന് ഉണ്ണിയുള്ളത് കൊണ്ട് വിറയല്‍ ഉണ്ടായതാണോ എന്ന് പറയാന്‍ പറ്റില്ല.
ReplyDeleteorikkal chooduvellathil veena poocha pachavellam kandaalum pedikkume..
ഈ പോസ്റ്റിലും ഒരു സംഗതി വ്യക്തമാകുന്നു....ജ്മാത്തിനെ പറയാതെ നമുക്ക് നിലനില്‍പ്പില്ല
ReplyDeleteസത്യത്തില്‍ ഈ പോസ്റ്റ് ഒരു പുതിയ ചാനലിനെ വിലയിരുത്തിയതാണ്.വരാന്‍ പോകുന്ന ചനാലിനെ കുറിച്ചുള്ള പ്രതീക്ഷയും.എന്നിട്ടും അതില്‍ ഇസ്ലാമിക ഭരണം എന്ന"ഭീകര സ്വത്വം" മീഡിയവണ്‍ ചാനലിന്റെ ന്യുസ് റൂമില്‍ ഒളിച്ചിചിരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ് വള്ളിക്കുന്ന് ശ്രമിച്ചിരിക്കുന്നത്!സപ്പോര്‍ട്ടായി കുറെ Anonymous കളും!65 വര്‍ഷത്തിലേറെ ഈ രാജ്യത്ത് പകല്‍ വെളിച്ചത്തില്‍ ജീവിച്ചിരുന്നിട്ടും പുറത്ത് ചാടാത്ത എന്ത് പൂച്ച്ചാണ് ഇനി ചാനലിലൂടെ വരാനിരിക്കുന്നത്.ജമാആത്ത് അതിന്റെ ആദര്‍ശം,ലക്ഷ്യം,മാര്‍ഗം തുടങ്ങിയവ ഇവിടെ പ്രഖ്യാപിച്ചിട്ടുണ്ട്.അതിനോട് വല്ല വിമര്ശവുമുന്ടെങ്കില് അന്ഗീകരിക്കാം,പക്ഷേ ഒളിയജണ്ട എന്ന് പേടിപ്പിക്കുന്നതിനോടാണ് വിയോജിക്കേണ്ടി വരുന്നത്.ഒരു മതത്തിന്റെ ആദര്ശാദിസ്ഥനത്തില് വര്‍ത്തിക്കുന്ന സംഘത്തിനു; നടക്കില്ല,അവരുടെ സ്വഭാവം ഇന്നതായിരിക്കും എന്ന അള്‍ട്രാ സെകുലരിസ്ടുകളുടെ പല പ്രവചനങ്ങളും മാധ്യമത്തിന്റെയും സോളിടാരിട്ടിയുടെമോക്കെ വരവോട് കൂടി പൊളിഞ്ഞു വീണു....അങ്ങിനെയാണ് പുതിയ നമ്പര്‍ 'ഒളിയജണ്ട'.....ഏതായാലും വിമര്ശങ്ങനങ്ങളെ,നിലപാടുകളെ തേച്ചു മിനുക്കാനുള്ള അര മായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഈ പോസ്റ്റിനു അങ്ങനെയുള്ള ഒളിയജണ്ടകള്‍ ഒന്നുമില്ല. എല്ലാ ചാനലുകളും പോലെ മീഡിയ വണ്ണും വിജയിച്ചു കാണണം എന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍. ഒരു ടി വി ചാനല്‍ നടത്തുമ്പോള്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള ഒരു പ്രസ്ഥാനം അഭിമുഖീകരിക്കാനിടയുള്ള ആശയപരമായ വെല്ലുവിളി സന്ദര്‍ഭവശാല്‍ സൂചിപ്പിച്ചു എന്നേയുള്ളൂ..അതിനപ്പുറമുള്ള അര്‍ത്ഥതലങ്ങളിലേക്ക് ഈ ചര്‍ച്ചയെ കൊണ്ടുപോകുന്നവര്‍ക്കാണ് അജണ്ടകള്‍ ഉള്ളത്.
Deleteഎല്ലാം ഇസ്ലാമിക ഭരണം നിലവില്‍ വരുത്താന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ എന്ന് അണികളെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ പാട് പെടുന്നവര്‍ ഇവിടെ ഇസ്ലാമിക രാഷ്ട്രം തങ്ങളുടെ ലക്ഷ്യമേ അല്ല എന്ന് പറയുന്നത് രസകരം തന്നെ ...
Deleteസത്യത്തില്‍ ഈ ജമാഅത്തെ ഇസ്ലാമിക്കാര്‍ പത്രം തുടങ്ങാനും , പാര്‍ട്ടി ഉണ്ടാക്കാനും ,ചാനല്‍ തുടങ്ങാനും ഉള്ള അവകാശത്തിനു വേണ്ടിയാണോ അടിയന്തിരാവസ്ഥ കാലം വരെ വോട്ടു ചെയ്യാതിരുന്നത് ?!!!!
ഇതര മുസ്ലിംകള് രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കുക വഴി അനുസരണ ശിര്‍ക്കില്‍ പെട്ട് പോയിരിക്കുന്നു എന്ന് വിലപിക്കുന്നത് ...?!!!!
അറിഞ്ഞാല്‍ കൊള്ളാമായിരുന്നു ... :)
പോത്തിനെ പറ്റി പത്തു വരി എഴുതാന്‍ പറഞ്ഞാല്‍ പോത്തിനെ കെട്ടിയ തെങ്ങിനെ കുറ്റം പറയാതെ ചിലര്‍ക്ക് ഉറക്കം വരാറില്ല. ഞരമ്പ് രോഗത്തിന് ഒരു neurologist നെ കാണുക, അതിന്റെ ചികില്‍സ കിട്ടുന്ന സ്ഥലത്ത് തന്നെ പോയി അന്വാഷിക്കുക.
Deleteislamika prbodhanam oru muslimintem kadamayan.. ad udham cheidum chora chindiyumalla.., marichu nalla samskaram janagalk kaanichu koduth avare adilekk akarshippich nedendathaan.. thikanja madedara vaadikalk prabodhanam cheyyan padilla/ kazhiyilla ennu viswasikkunnathaan ningalude okke thett. Angane aayirunnel Muhammed (S), Jesus Christ onnum madedara vadiyalla vargeeyavaadiyanenn parayendi varum. Jamaate islami adisthanaparamayi oru Islamic sankadanayan. Athinte ettavum valiya aashayam islamika prabodhanavuman.., adinte baaki patramennonam islamika raajyavum. ennukarudi adivide vargeeyatha srishtichu akramanam nadathi raktham chorinj aavanam ennillallo...? thikachum madedara pravarthanangalilooode janangale islamilek akarshichum avaaalo??
Deleteചാനല്‍ യുദ്ധം മുറുകുന്നതിനനുസരിച്ചു തുപ്പലിറക്കി ചിരി തുടച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ജയശങ്കര്‍, ഭാസുരേന്ദ്ര ബാബു, അജിത, എം എന്‍ കാരശ്ശേരി, എം ഐ ഷാനവാസ്, ഒ അബ്ദുള്ള, അപ്പുക്കുട്ടന് വള്ളിക്കുന്ന്, ടി എന്‍ പ്രതാപന് തുടങ്ങിയ 'പ്രതികരണ വ്യവസായി'കള്‍!!. like like like (y)
ReplyDeleteThis comment has been removed by the author.
ReplyDeleteജമാഅത്തെ ഇസ്ലാമിക്കാരുടെ ചാനല്‍ വിജയിക്കും കാരണം ചില കാര്യങ്ങള്‍ അവര്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ...അവരെ പറയൂ.ജിന്നുകളെ കുറിച്ച് പറഞ്ഞ് പറഞ്ഞ് തമ്മില്‍ തല്ലി ചാകാതിരുന്നാല്‍ മതി
ReplyDelete'പ്രതികരണ വ്യവസായി'കള്‍!!
ReplyDeleteചാനലുകള്‍ കൂടുതലാവുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുന്നു. ഓരോ ദിവസവും എക്സ്ക്ലൂസീവ് വേണമല്ലോ. അങ്ങനെ പ്രശ്നങ്ങള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അവ സൃഷ്ടിക്കുന്നു.
ReplyDeleteശീതീകരിച്ച മുറിയിലിരുന്ന് ചുണ്ടില്‍ പൈപ്പും കടിച്ചു പിടിച്ച് ആവി പറക്കുന്ന ഒരു കപ്പ് ചായയുടെ സാന്നിധ്യത്തില്‍ 'ചീറിപ്പായുന്ന വെടിയുണ്ടകള്‍ക്ക് നടുവില്‍ നിന്നാണ് ഞാനീ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്'എന്ന അടിക്കുറിപ്പോടെയുള്ള ഒവി വിജയന്റെ ഒരു കാര്‍ട്ടൂണുണ്ട്. അക്കോലത്തിലാണ് ചാനല്‍ ചര്‍ച്ചാ വിദഗ്ധരുടെ വൈദഗ്ദ്ധ്യ പ്രകടങ്ങള്‍., ഉല്‍ക്ക വീണാലും പി.എസ്.എല്‍ വി വിക്ഷേപിച്ചാലും കാലം തെറ്റി മഴ പെയ്താലും ബ്രിട്ടന് അയര്‍ലണ്ട് പ്രശ്നം ഉണ്ടായാലും വരും എന്‍ എം പിയെഴ്സനും എം ടി രമേശുമൊക്കെ.
ഒരു കൊട്ട മാന്തളില്‍ നിന്ന് എങ്ങനെ ഒരു മാന്തള് തിരിച്ചറിയും എന്ന ആശയക്കുഴപ്പതിലാണല്ലേ? മനസ്സിലാകുന്നുണ്ട്.
>> ഉല്‍ക്ക വീണാലും പി.എസ്.എല്‍ വി വിക്ഷേപിച്ചാലും കാലം തെറ്റി മഴ പെയ്താലും ബ്രിട്ടന് അയര്‍ലണ്ട് പ്രശ്നം ഉണ്ടായാലും വരും എന്‍ എം പിയെഴ്സനും എം ടി രമേശുമൊക്കെ. << ശരിയാണ്.. വിഷയവുമായി പുലബന്ധം പോലുമില്ലാത്ത ചിലവന്മാര് ചര്‍ച്ചിക്കാന്‍ ഇരിക്കുന്നത് കാണുമ്പോള്‍ ടി വി തന്നെ കുത്തിപ്പൊട്ടിക്കാന്‍ തോന്നും.. വീണ്ടും കാശ് നമ്മള് തന്നെ മുടക്കണ്ടേ എന്നാലോചിക്കുമ്പോള്‍ കൈ പിന്‍വലിക്കുന്നതാണ് :)
Deleteഈ ബ്ലോഗ് പ്രതികരണ തൊഴിലാളി വള്ളിക്കുന്ന് ഇതൊന്നു നിര്‍ത്തിയിരുന്നെങ്കില്‍......... മടുത്തിരിക്കുന്നു
ReplyDeleteBASHEERKA...ARBIYIL ..ORU VAKKUNDU..JAMIUM.MANIUM..........ATHAVA,,,,EEPOST ULKOLLETTTH MUZHU VAN ULKOTTU THALEENTTATH MUYUVAN THALLI
ReplyDeleteചാനല്‍ ചര്‍ച്ച നയിക്കുന്ന ആളുകള്‍ മസില് അല്പം ലൂസാക്കുന്നത് നന്നായിരിക്കും .ചിലപ്പോള്‍ തോന്നിപ്പോകാരുന്ടു .എന്തിനാണ് ഇവര്‍ ഇങ്ങനെ ഒരു വിഭാഗത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നതെന്ന്? പിന്നെ ജമാത്തെ ഇസ്ലാമി അവരുടെ ചാനല്‍ കൊണ്ട്ട് വരട്ടെ .രാഷ്ട്രീയ പാര്‍ട്ടി ക്ലച് പിടിക്കാനാണോ ചാനല്‍ എങ്കില്‍ അത് വിജയിക്കാന്‍ സാധ്യത ഉണ്ട് ..ഹഹഹ . പിന്നെ പ്രതികരണ വ്യവസായികള്‍ മടുപ്പ് ഉലവാകാരുണ്ട് പലപ്പോഴും .ആ അഭിപ്രായത്തോട് ഞാന്‍ ശരിക്കും യോജിക്കുന്നു ..
ReplyDeleteEnjoyed your observations. പക്ഷെ ലഗോണ്‍ കോഴികളെപ്പോലെ നിറത്തിലും രൂപത്തിലും തൂക്കത്തിലും ഒരേപോലിരിക്കുന്ന നൂറു ചാനലുകള്‍ ഉണ്ടായിട്ടെന്തു കാര്യം?. റിമോട്ട് ഞെക്കി കൈ കുഴയും എന്നതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. correct
ReplyDeleteകൊഴികോട് നടക്കാവിലെ കൂള്‍ബാറിലെ തിരക്ക് ഇത്രയും കൂടുതലായത് എന്താണ് എന്ന് ഇപ്പൊ മനസിലായി,..
ReplyDeleteബ്ലോഗിന് റേറ്റിംഗ് കിട്ടാന്‍ ബഷീര്‍ക്ക കാണിച്ച ബുദ്ധി കൊല്ല.
അതില്‍ ആളു വിജയിചിരികുന്നു,
അതായത്...രാഷ്ട്രീയ ചിന്തകന്‍ ,ഇടതുപക്ഷ സൈദ്ധാന്ധികന്‍, വലതുപക്ഷ ബുദ്ധിജീവി,ഇടതുപക്ഷ സഹയാത്രികന്,സ്ത്രീ പക്ഷ വാദി,പ്രകൃതി സ്നേഹി,മതമില്ലാത്തവന്.............,,,ഇവരുടെയൊക്കെ കൊയ്ത്തുകാലമെന്നു>
ReplyDeleteഇനി ബാക്കിയുള്ളത് .
ReplyDeleteഎല്ലാ മത സംഘടനകളും ചാനലുകള്‍ തുടങ്ങി വാക് പയറ്റുകള്‍ തുടങ്ങിയാലേ സംഗതി പൂര്‍ണമാകു.
വേണുവിന്റെ വായന ഞാനും കണ്ടിരുന്നു. നിങ്ങള്‍ പറയുന്ന പോലെ അത്ര ബോരോന്നും ആയിരുന്നില്ല. പഴയ ഫോമിലേക്ക് എത്തിയില്ല എന്നത് ശരിയാണ്. നികേഷിന്റെ ബോറന് ശൈലിയുമായി നോക്കിയാല്‍ വേണു എത്രയോ ഭേദമാണ്. മാതൃഭൂമിയില്‍ സ്മൃതിയുടെ വര്താവതരണമാണ് മികച്ചു നില്‍ക്കുന്നത്.
ReplyDeleteമറ്റുള്ളവരുടെ കുറ്റം കണ്ടെത്താന്‍ എന്നും മലയാളികള്‍ മുന്നില്‍ തന്നെ,
ReplyDeletekeralathil channelukal poottiyathaay ith varee arivilllaaaa.... ath kond rate kuranj enn karuthi poottippookathillaaaa..............
ReplyDeleteചെണ്ടാക്കാരില് വി.ഡി. സതീശന്, പി.സി. വിഷ്ണുനാഥ് ഇവരെ വിട്ടുപോയി ബഷീര്‍ക്ക.
ReplyDeleteഒരേ റൂമില്‍ ഇരുന്നുഎല്ലാ പത്രക്കാരും ചര്‍ച്ച ചെയ്തു തീരുമാനിച്ചു പ്രസിദ്ധീകരിച്ചിരുന്ന രീതിയില്‍ നിന്നും ചാനലുകളുടെ പ്രവേശനത്തോടെ വന്‍ മാറ്റം ഉണ്ടായിട്ടുണ്ട്. എന്നാലും ഒരു മദ്യമ സിണ്ടികെട്ടു ഇല്ലെന്ന് പറയാനാകില്ല.
ReplyDeleteചില വിഷയങ്ങളില്‍ യാതോരടിസ്തനവുമില്ലാത്ത കാര്യങ്ങളില്‍ കാണിക്കുന്ന ഏകീകരണം പലപ്പോഴും ചാനലുകളില്‍ വരുമ്പോ നേരം നഷ്ടപെടുതിയതിന്നു സ്വന്തത്തോട് തന്നെ കുട്ടബോതം തോന്നി ഒഫ്ഫകേണ്ടി വരുന്ന അവസ്ഥക്ക് പകരം കൂടുതല്‍ ചാനലുകള്‍ വരുമ്പോ സത്യങ്ങളുടെ നേരിയ അംഷമെങ്കിലും ചില മാദ്യമങ്ങള്‍ കാണിക്കാന്‍ തന്നെയന്നു സാദ്യത.
ഇനി എന്നാണാവോ "വര്‍ത്തമാനം" പത്രക്കാരുടെ ചാനല്‍, എന്തായാലും വള്ളീ ,അതുകൂടി ഒന്ന് വിചാരണ നടത്തേക്ക്....
ReplyDeleteഒരു ചാനലിനും നിഷ്പക്ഷമായി നില്‍ക്കാനാകില്ല. കൂടുതല്‍ പരസ്യം തരുന്ന ബൂര്‍ഷ്വാസിക്കു വേണ്ടി ന്യൂസ് അവര്‍ വഴി തിരിച്ചു വിടും, എത്ര മൂല്യധിഷ്ട്ടിത ഇലക്ട്രോണിക് മാധ്യമങ്ങളും. അല്ലെങ്കില്‍ അതിനു അതി ജീവിക്കനാകില്ല. ഇവിടത്തെ കമ്പോളമാണ് എങ്ങനെ വാര്‍ത്തകള്‍ വായിക്കപ്പെടനം എന്ന് നിശ്ചയിക്കുന്നത്. അല്ലാതെ സത്യവും ധര്‍മവും അല്ല. കമ്പോളത്തിന് ഇത് രണ്ടും ഇല്ല. അതിനു മേധാവിത്വത്തിനു വേണ്ടിയുള്ള മത്സരമേ അറിയൂ. മീഡിയ വണ്‍ മറ്റൊന്ന് ആകാന്‍ ഇടയില്ല. മാധ്യമപ്രവര്‍ത്തകരുടെ കേരള തലസ്ഥാനത്തെ താമസവുമായി ബന്ധപെട്ട വാര്‍ത്ത അടുത്തിടെ ലോകത്തോട് പറയാതെ കുഴിച്ചു മൂടിയത് ചേര്‍ത്ത് വായിക്കണം.
ReplyDeletehttp://chilacheriyakaryangal.blogspot.com/
ReplyDeleteഹായ് ബഷീരിക്ക ,,കലക്കി ...ഈ പ്രതികരണ തൊഴിലാളികളെ കുറിച്ചു എഴുതിയത് ...കേരളത്തില്‍ ഇവര്‍ മാത്രമേ പ്രതികരിക്ക്യന് ഒള്ളു എന്നാണോ ? ദയവായി കുറച്ചു നാളത്തേക്ക് ഇവരെ ഒന്ന് ഒഴിവാക്കു എന്റെ മാധ്യമ സുഹുര്തുക്കളെ .....
ReplyDeleteThis is one of the best lines of your recent posts. kalakki. ചാനല്‍ യുദ്ധം മുറുകുന്നതിനനുസരിച്ചു തുപ്പലിറക്കി ചിരി തുടച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ജയശങ്കര്‍, ഭാസുരേന്ദ്ര ബാബു, അജിത, എം എന്‍ കാരശ്ശേരി, എം ഐ ഷാനവാസ്, ഒ അബ്ദുള്ള, അപ്പുക്കുട്ടന് വള്ളിക്കുന്ന്, ടി എന്‍ പ്രതാപന് തുടങ്ങിയ 'പ്രതികരണ വ്യവസായി'കള്‍!!. ന്യൂസ് അവര്‍ സ്റ്റുഡിയോകളിലെ സ്ഥിരം ചെണ്ടക്കാരായ ഇവര്‍ക്ക് ഇനി ശുക്രദശയാണ് വരാന്‍ പോകുന്നത്. ചാനല്‍ കൂടുന്നതനുസരിച്ച് അവരുടെ 'റേറ്റിംഗും' കൂടും. പണ്ട് കോട്ടയം പുഷ്പനാഥിന്റെ മുന്നില്‍ 'മ' വാരികകള്‍ കാത്തു നിന്നിരുന്ന പോലെ ഈ ചെണ്ടക്കാര്ക്ക് മുന്നില്‍ ചാനലുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ചര്‍ച്ചകളിലും സംവാദങ്ങളിലും വേണ്ടത്ര കഴിവുള്ള പുതുമുഖങ്ങളെ പങ്കെടുപ്പിക്കാന്‍ ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേട്ട് മടുത്ത ഈ പ്രതികരണ വ്യവസായികളില്‍ നിന്ന് അല്പമൊരു മോചനം മലയാളികള്‍ക്ക് കിട്ടുമായിരുന്നു!!.
ReplyDeleteveena george,for her dignity in conversation,venu for his arrogance
ReplyDeleteഞാന്‍ ഉടനെ വേറൊരു ചാനലിലേക്ക് ചാടി.. ഭാഗ്യം.. അവിടെ ഷഹബാസ് അമന്റെ അതിമനോഹര ഗാനം. കണ്ട് രണ്ടു കണ്ണ്... അവിടെ നങ്കൂരമിട്ടു >> മ്യൂസിക്ക് ഇല്ലാത്ത ഗാനമായിരിക്കും ?
ReplyDeleteThis comment has been removed by the author.
ReplyDelete@ koyas kodinhiപതിറ്റാണ്ടുകള്‍ ആയി വീട്ടില്‍ വരുത്തിയിരുന്ന മനോരമ പത്രം നിറുത്തിച്ചു വീട്ടു മുറ്റത്തെ കശുവിന്മാവും വിറ്റാണ് കാരണവര്‍ അന്ന് മാധ്യമം പത്രത്തിന്റെ ജീവപര്യന്തം വരിസംഖ്യ അടച്ചു വീട്ടിലെ പത്രം വായനയുടെ ട്രാക്ക് തിരിച്ചുവിട്ടത് . ഇന്നിപ്പോള്‍ ഇന്ത്യാവിഷനും ,റിപ്പോര്‍ട്ടറും ,ഏഷ്യാനെറ്റും ,മറ്റു ചാനലുകളും നിര്‍ത്തിച്ചു വീട്ടിലെ കശുവിന് മാവോ ആഞ്ഞിലിയോ വിറ്റു മീഡിയ വന്‍ മാത്രം കിട്ടുന്ന കണക്ഷനുകള്‍ വാങ്ങുവാന്‍ കഴിയാത്തതിനാലും . ചാനലില്‍ പണിഎടുക്കുന്നവര്ക്ക നടു നിവര്‍ത്താന്‍ മറ്റു ചാനലുകളെ പോലെ ഏതെങ്കിലും സിനിമാപാട്ട് ഇടുവാന്‍ ആദര്‍ശം അനുവധിക്കാത്തതിനാല്‍ ആരെങ്കിലും വഞ്ചി തുഴയുന്നതോ മറ്റോ ഇട്ടു അഡ്ജസ്റ്റ് ചെയേണ്ടി വരുന്നതിനാലും ഈ ചനലിന് പാത്രത്തിന്റെതുപോലെ പിടിച്ചുനില്ക്കുവാന് കഴിയില്ല
ReplyDeleteജമാഅത് മീഡിയാ വണിലെ എക്സൂളിസിവ് ഇന്ററ്വ്യൂ "ജിന്നു" മായിട്ട് രാത്രി 10 മണിക്ക് വിശ്വസിച്ചാലും ഇല്ലെങ്കിലും.. ;)ഇസ്ലാഹികളും സലഫികളും കുറച്ച് ആടുകളും പങ്കെടുക്കുന്നു. എല്ലാ മുജാഹിദുകാരും കാണണം. ജിന്നുകളെ ഓഹരി വെക്കല്ലെ..
ReplyDeleteചുരുക്കി പറഞ്ഞാല്‍ റിമോട്ട് തന്നെ ശരണം
ReplyDeleteഎല്ലാ ചാനലുകള്‍ക്കും അവരവരുടെ രാഷ്ട്രീയ സാമൂഹിക നിലപാടുകളുണ്ട്. രാഷ്ട്രീയ സാമുദായിക ചായ്വും ഉണ്ട്. ഏതായാലും നികേഷ് കുമാര്‍, വേണു, വീണ, വിനു, ഷാനി തുടങ്ങിയവരുടെ വാര്‍ത്ത അവതരണ രീതി ശ്രദ്ധേയമാണ്. പക്ഷെ പലപ്പോഴും വീണയുടെ അവതരണ ശൈലിയെക്കള് INDIAVISION- ലെ സ്ഥിരം രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കരിന്റെ കോമാളിത്തരങ്ങള്‍ മികച്ചു നില്ക്കുന്നതിനാല് INDIAVISION- ന്റെ വാര്‍ത്താ അവലോകനം മറ്റു ചാനലുകളെക്കാള്‍ നിലവാരം കുറഞ്ഞതാണ് എന്ന് പറയാതെ വയ്യ. പലപ്പോഴും അദ്ദേഹം തമാശരൂപേണ വലിയ ചരിത്രവും മറ്റും വെളിപ്പെടുത്തുന്നു എന്ന രീതിയില്‍ പറയുന്നത് അസത്യങ്ങളും വിഡ്ഢിത്തരങ്ങളും ആണ്. അദ്ദേഹം നടത്തിയ രാഷ്രീയ പ്രവചനങ്ങളൊക്കെ ചീറ്റി പോയിട്ടുമുണ്ട്. ചില പ്രത്യേക വ്യക്തികളോടും സമുദായങ്ങളോടും വ്യക്തിപരമായി അദ്ദേഹത്തിനുള്ള വിരോധം INDIAVISION ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പ്രകടമാകുന്നത് പലതവണ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അഡ്വ. ജയശങ്കറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നൊഴുവാക്കുന്നത് INDIAVISION -ന്റെ നിലവാരം ഉയര്‍ത്തും എന്ന് കരുതുന്നു.
ReplyDeleteമാധ്യമം പത്രത്തിണ്ടേ സ്വീകാര്യത ചര്‍ച്ചാ വിഷയം തന്നെയാണ്..!!
ReplyDeleteകേവലം ഒരുശതമാനം മുസ്ലിംകളെ കേരളത്തില്‍ ജമ അത്തുകാര്‍ കാണൂ..!!എന്നിട്ടും മാധ്യമം മുഖ്യ ധാരയില്‍ എത്തിനില്‍ക്കുന്നതിനു പിന്നില്‍ ഒരു വലിയ പരിശ്രമം കാണും .അത് ഈ ചാനലിലും കാണിച്ചാല്‍ അതും വിജയിക്കും.വിജയിപ്പിച്ചാല്‍ അവര്‍ക്ക് കൊള്ളാം.!
മാതൃഭൂമി വലിയൊരു പാരമ്പര്യം ഉള്ള പത്രമാണ് പക്ഷെ ഇന്നത് കേവലം മനോരമ നിലവാരത്തില്‍ പലപ്പോളും താവാറുണ്ട്.!!
ചാനലും ആ വഴി പിടിച്ചാല്‍ എന്നെപ്പോലെ മാതൃഭൂമി ജീവിതകാലം മുഴുവനും വീട്ടില്‍ വരുത്തുന്ന ആളുകള്‍ സഹകരിച്ചോണം എന്നില്ലാ..!!
ഒരു വെത്യസ്ഥതയും പുതുമയും പിന്നെ സത്യ സന്തതയും ഒള്ള വാര്‍ത്താ ചാനല്‍ മലയാളത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.!!
wElcOme tO mY wOrLd!
'പ്രതികരണ വ്യവസായി'കള്‍!! കലക്കി .
ReplyDeleteകമ്മൂണിസത്തെ ഉള്കൊള്ളമെങ്കില് ഇസ്ലാമിസത്തെ എന്തിനാ എതിരക്കുന്നത് ? കമ്മുനിസ്ടുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത് ജനാതിപത്യം നിലനിര്‍ത്തുന്നതിനാണോ ? ജമാതിന്ടെ ഇസ്ലാമിക ഭരണകൂടമൊക്കെ ഹമീദും, കരശ്ശേരിയും വായതോരാതെ പറയുന്നതാണ്. എവിടെയും എത്തുന്നില്ല.
മനസ്സിലാക്കിയിടത്തോളം മീഡിയ -1 ലും സിനിമയും, സീരിയലുമൊക്കെയുണ്ട് (according to Indian Express,under their own direction), ദേശാഭിമാനിയും, മാധ്യമവും തമ്മിലുള്ള വ്യത്യാസം ജമാതുകാര്‍ അവരുടെ സംരംഭങ്ങളെ ആത്മാര്‍ഥമായി നെഞ്ചിലെറ്റും , അതാണവരുടെ ശക്തി ; ആളുകള്‍ കുറവാണെങ്കില്‍ പോലും!
ഈ കൊച്ചു കേരളത്തില്‍ എന്തിനാണ് ഇത്രയധികം വാര്‍ത്ത ചാനലുകള്‍? വാര്‍ത്ത ചാനലുകള്‍ കൂടാതെ entertainment ചാനലുകളുടെയും വാര്‍ത്ത ഉണ്ട്.ഇവര്‍ക്ക് ഒക്കെ വളരെ കുറച്ചു വാര്‍ത്തകള്‍ മാത്രമേ ഉള്ളു താനും.
ReplyDelete