ഒരാഴ്ചത്തെ നിരാഹാരം കൊണ്ട് അണ്ണാ ഹസാരെ മെഗാസ്റ്റാര്‍ ആയി. പതിനൊന്ന് വര്‍ഷം നിരാഹാരം കിടന്നിട്ടും ഇറോം ഷര്‍മിള താരമായില്ല!!! നേരിന്റെ പക്ഷത്ത് (ഫൂ!!) നിലയുറപ്പിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.
Re-post: (originally posted on 16 June 2011)
'കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പാല്‍പായസം തലയിലൊഴിച്ചു കൊടുക്കുക' എന്നൊരു ചൊല്ലുണ്ട്. വലിയ അര്‍ത്ഥതലങ്ങളുള്ള ഒരു ചൊല്ലാണിത്. ചത്തു കഴിഞ്ഞിട്ടാണ് പലരെപ്പറ്റിയും നമ്മള്‍ നല്ല നാല് വാക്ക് കേള്‍ക്കാറുള്ളത്. അതുവരെ അങ്ങനെയൊരാള്‍ ജീവിച്ചിരിപ്പുള്ളതായി അറിയാമെന്നല്ലാതെ വലുതായൊന്നും കേട്ടിട്ടുണ്ടാവില്ല. മൂക്കില്‍ പഞ്ഞി വെച്ചു എന്ന് കേട്ടാലുടന്‍ അയാളെക്കുറിച്ചുള്ള നല്ല വിവരങ്ങള്‍ ഒന്നൊന്നായി പുറത്തു വരാന്‍ തുടങ്ങും. ഫ്ലാഷ് ന്യൂസ്. മത്തങ്ങ ഹെഡ് ലൈന്‍. ചാനല്‍ ചര്‍ച്ചകള്‍ , മുഖപ്രസംഗങ്ങള്‍ . മനുഷ്യരാശിക്ക് ചെയ്ത നേട്ടങ്ങള്‍ , മരണം വരുത്തിയ സാമൂഹ്യ നഷ്ടം. ഓര്‍മ്മക്കുറിപ്പുകള്‍ ..വീരകഥകള്‍ , ഇതിഹാസങ്ങള്‍ ..എല്ലാം ലൈവോട് ലൈവ്.. അവസാനം കുഴിയിലേക്ക് വെക്കുമ്പോള്‍ പതിനാറു ആചാരവെടി ആകാശത്തേക്ക്..