ലവനാരെടാ പൊന്നാട ഇട്ടത്?

(മുന്‍‌കൂര്‍ ജാമ്യം: ഒരു വാര്‍ത്തയും കിട്ടിയില്ലെങ്കില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ്‌ വില എന്നത് ബ്രേക്കിംഗ് ന്യൂസ്‌ ആക്കി കൊടുക്കുന്ന ഒരു പതിവ് കുറച്ചു കാലമായി നമ്മുടെ മാധ്യമങ്ങള്‍ക്ക് ഉണ്ട്. അതുപോലെ ഒരു പോസ്റ്റായി ഇതിനെ കണ്ടാല്‍ മതി! Thank you..) ഒരു പൊന്നാടയുടെ കുറവുണ്ടായിരുന്നു. അത് ഈ ആഴ്ച കിട്ടി. 'സായൂജ്യം സായൂജ്യം' എന്ന് പറയുന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം എനിക്ക് പിടി കിട്ടിയത് ആ പൊന്നാട തോളില്‍ കയറിയപ്പോഴാണ്. ഇനി എന്റെ അടുത്ത കണ്ണ് ജ്ഞാനപീഠത്തില്‍ ആണ്. കിട്ടുവായിരിക്കും അല്ലേ?.


നിങ്ങള്‍ക്ക് ചൊറിഞ്ഞു വരുന്നുണ്ടാകും, ഒരു പൊന്നാടയില്‍ എന്താണ് കാര്യമെന്ന്. ഏത് ചെട്ട്യാരുടെ കടയിലും ഇത് വാങ്ങിക്കാന്‍ കിട്ടും . ആരെക്കൊണ്ടെങ്കിലും അതൊന്നു പുതപ്പിച്ചു ഒരു ഫോട്ടോയും എടുത്ത് ബ്ലോഗിലിട്ട് സായൂജ്യമടയാന്‍ വട്ടുണ്ടോ എന്നും ചോദിച്ചേക്കാം. അതൊക്കെ ശരിയാണ്. പക്ഷെ ഒന്നുണ്ട്. നിങ്ങളെ ആരെങ്കിലും അതൊന്നു പുതപ്പിക്കുമ്പോഴേ അതിന്റെ വിലയറിയൂ. അവനവന്റെ മാവില്‍ ഒരു മാങ്ങ കായ്ക്കുമ്പോഴും അവനവന്റെ വീട്ടിലെ പൂച്ച പ്രസവിക്കുമ്പോഴും അതിനൊരു പ്രത്യേകതയുണ്ട്. അത് അനുഭവിച്ചു തന്നെ അറിയണം. പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഇച്ചിരി ഡിഫിക്കല്‍ട്ടീസ് ഉണ്ട്. ട്ടോ.


മ്യാവൂ :-
Comment 1) ഉളുപ്പില്ലേ ബഷീര്‍ , ഇങ്ങനെ തന്നെപ്പൊക്കിത്തരം കാണിക്കാന്‍. ഛെ.. ഛെ..
Comment 2) ബഷീര്‍ക്കാ, കിടിലന്‍.. ഗലക്കി..
Comment 3)  തനിക്കൊക്കെ പൊന്നാട തന്നവരെ വേണം ചവിട്ടാന്‍.. ഹല്ല പിന്നെ.
Comment 4) ആ ചിരി കണ്ടില്ലേ, ഒരു ഒലക്ക കിട്ടിയിരുന്നെങ്കില്‍ ..

Related Posts
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍