(മുന്‍കൂര്‍ ജാമ്യം: ഒരു വാര്‍ത്തയും കിട്ടിയില്ലെങ്കില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില എന്നത് ബ്രേക്കിംഗ് ന്യൂസ് ആക്കി കൊടുക്കുന്ന ഒരു പതിവ് കുറച്ചു കാലമായി നമ്മുടെ മാധ്യമങ്ങള്‍ക്ക് ഉണ്ട്. അതുപോലെ ഒരു പോസ്റ്റായി ഇതിനെ കണ്ടാല്‍ മതി! Thank you..) ഒരു പൊന്നാടയുടെ കുറവുണ്ടായിരുന്നു. അത് ഈ ആഴ്ച കിട്ടി. 'സായൂജ്യം സായൂജ്യം' എന്ന് പറയുന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം എനിക്ക് പിടി കിട്ടിയത് ആ പൊന്നാട തോളില്‍ കയറിയപ്പോഴാണ്. ഇനി എന്റെ അടുത്ത കണ്ണ് ജ്ഞാനപീഠത്തില്‍ ആണ്. കിട്ടുവായിരിക്കും അല്ലേ?.
നിങ്ങള്‍ക്ക് ചൊറിഞ്ഞു വരുന്നുണ്ടാകും, ഒരു പൊന്നാടയില്‍ എന്താണ് കാര്യമെന്ന്. ഏത് ചെട്ട്യാരുടെ കടയിലും ഇത് വാങ്ങിക്കാന്‍ കിട്ടും . ആരെക്കൊണ്ടെങ്കിലും അതൊന്നു പുതപ്പിച്ചു ഒരു ഫോട്ടോയും എടുത്ത് ബ്ലോഗിലിട്ട് സായൂജ്യമടയാന്‍ വട്ടുണ്ടോ എന്നും ചോദിച്ചേക്കാം. അതൊക്കെ ശരിയാണ്. പക്ഷെ ഒന്നുണ്ട്. നിങ്ങളെ ആരെങ്കിലും അതൊന്നു പുതപ്പിക്കുമ്പോഴേ അതിന്റെ വിലയറിയൂ. അവനവന്റെ മാവില്‍ ഒരു മാങ്ങ കായ്ക്കുമ്പോഴും അവനവന്റെ വീട്ടിലെ പൂച്ച പ്രസവിക്കുമ്പോഴും അതിനൊരു പ്രത്യേകതയുണ്ട്. അത് അനുഭവിച്ചു തന്നെ അറിയണം. പറഞ്ഞു മനസ്സിലാക്കിത്തരാന്‍ ഇച്ചിരി ഡിഫിക്കല്‍ട്ടീസ് ഉണ്ട്. ട്ടോ.
മ്യാവൂ :-
Comment 1) ഉളുപ്പില്ലേ ബഷീര്‍ , ഇങ്ങനെ തന്നെപ്പൊക്കിത്തരം കാണിക്കാന്‍. ഛെ.. ഛെ..
Comment 2) ബഷീര്‍ക്കാ, കിടിലന്‍.. ഗലക്കി..
Comment 3) തനിക്കൊക്കെ പൊന്നാട തന്നവരെ വേണം ചവിട്ടാന്‍.. ഹല്ല പിന്നെ.
Comment 4) ആ ചിരി കണ്ടില്ലേ, ഒരു ഒലക്ക കിട്ടിയിരുന്നെങ്കില്‍ ..
Related Posts
ജനകോടികളുടെ വിശ്വസ്ത ബ്ലോഗര്‍
April 19, 2011
Subscribe to:
Post Comments (Atom)
ponnada avar thirich vangichooooooooo
ReplyDeleteചിരിച്ചു ചിരിച്ചു മരിച്ചു..ആ ഒന്നും രണ്ടും മൂന്നും,നാലും കമെന്റ് വായിച്ചു...സംശയില്ല്യ...ഇങ്ങള് ആളൊരു പ്രാഞ്ചിഏട്ടന്‍ തന്നെ!(thamaashayaane...hearty congrats..)
ReplyDeleteComment 4) ആ ചിരി കണ്ടില്ലേ, ഒരു ഒലക്ക കിട്ടിയിരുന്നെങ്കില്‍ ..
ReplyDeleteഇതു വെറും പ്രാഞ്ചിയേട്ടന് ലൈന്‍!! എന്നാ പിന്നെ കാഷിറക്കുമ്പോ ഒരു ചോപ്പ് കാഞ്ചീവരം മാങ്ങി പൊതച്ചൂടെ സായിബേ?
ReplyDeleteComment 1) + Comment 3) + Comment 4) = പ്രാഞ്ചിയേട്ടന്
ReplyDelete:)
ReplyDeleteപ്രാഞ്ചിയേട്ടാ നമോവാകം...
ReplyDelete"ഒരു വാര്‍ത്തയും കിട്ടിയില്ലെങ്കില്‍ സ്വര്‍ണത്തിന് റെക്കോര്‍ഡ് വില എന്നത് ബ്രേക്കിംഗ് ന്യൂസ് ആക്കി കൊടുക്കുന്ന ഒരു പതിവ് കുറച്ചു കാലമായി നമ്മുടെ മാധ്യമങ്ങള്‍ക്ക് ഉണ്ട്".
ReplyDeleteഎനിക്ക് ഇഷ്ടപ്പെട്ടത് ഇതാണ്. വള്ളിക്കുന്ന് ടച്ച് ഇതിലും കയറ്റി അല്ലെ. congrats
...അവനവന്റെ മാവില്‍ ഒരു മാങ്ങ കായ്ക്കുമ്പോഴും അവനവന്റെ വീട്ടിലെ പൂച്ച പ്രസവിക്കുമ്പോഴും അതിനൊരു പ്രത്യേകതയുണ്ട്. അത് അനുഭവിച്ചു തന്നെ അറിയണം...
ReplyDeleteComment 4)
ReplyDeleteഞാൻ കമന്റ് 2 സെലക്റ്റ് ചെയ്ത്… ഇങ്ങിനെ കമന്റുകളൊക്കെ എഴുതിതന്നാൽ എടുത്തുകാച്ചാൻ എന്താ സുഖം.. :)
ReplyDelete:)
ReplyDeleteബഷീര്‍ക്ക പരിപാടിക്കിടയില്‍
ReplyDeleteമോനേ... ടാ... ഒന്നിങ്ങോട്ട് വന്നേ...
ദേണ്ടെ... എടാ പോടാന്നൊക്കെ വിളിച്ചാലൂണ്ടല്ലോ...
എന്നെ മനസ്സിലായില്ലേ?.. ഇപ്രാവശ്യത്തെ ബെസ്റ്റ് ബ്ലോഗര്‍ അവാര്‍ഡ് കിട്ടിയ ബഷീര്‍ വള്ളിക്കുന്ന്.
അതിനിപ്പോ ഞാനെന്ത് വേണം?
(പിള്ളേര്‍ക്കൊന്നും ഒരു ബഹുമാനവുമില്ല)
അപ്പുറത്തെ ചെട്ട്യാരെ കടയില്ന്നും വാങ്ങിയ പൊന്നാടയാ... ഇതൊന്ന് അണിയിച്ച് തരോ? ഒരു ഫോട്ടൊ എടുത്ത് ഭൂലോകത്ത് വിലസാനാ...
ഇയാള്ക്കൊന്നും വേറെ പണിയില്ലേ...
പ്ലീസ്...... പ്ലീസ്...... പ്ലീസ്......
ങാ.. ശരി..
മോനേ.. ക്യാമറ മേനോനേ.. ഒരു പോട്ടോ.. പ്ലീസ്...
***
മ്യാവൂ :- ഞാന്‍ ഇന്നലെ മരിച്ചുപോയി... അതുകൊണ്ട് ഇനി കൊട്ടേഷന്‍ കൊടുക്കണ്ട.
:)
ReplyDeleteCongrats..! with comment 2 & 4
ReplyDelete:)
ReplyDeleteComment 3) തനിക്കൊക്കെ പൊന്നാട തന്നവരെ വേണം .. എന്നിട്ട് വേണം അതില്‍ മറ്റുള്ളവരെ തൂക്കി കൊല്ലാന്‍.. :)
ReplyDelete:)
ReplyDeleteഎന്താ ഒരു ചിരി ... മിട്ടായി കിട്ടിയ കുട്ടിയെപ്പോലെ ...
ReplyDeleteആട പൊന്നും കൂടെ ആകുമ്പോൾ അതിന്റെ പകിട്ടേറും... ആര് തന്നാലും അതു നല്ല കാര്യം എല്ലാ ഭാവുകങ്ങളും
ReplyDeleteenthalam kaananam
ReplyDelete:) hum
ReplyDeleteവിഷയം ..തീര്‍ന്നാല്‍ പൊന്നാടയും വിഷയം ..ഇങ്ങനെയും കമന്റാം എന്തേ...എന്തായാലും ആ പൊന്നാട കിട്ടിയെന് ആശംസകള്‍ ..എന്‍ ദേ
ReplyDeleteഇനി എന്റെ അടുത്ത കണ്ണ് ജ്ഞാനപീഠത്തില്‍ ആണ്. കിട്ടുവായിരിക്കും അല്ലേ?.
ReplyDeleteNo doubt :) congrats
തിരിച്ചിലാന് ഹൊ ഹൊ ഹൊ . മ്യാവൂ. @അഭിനന്ദനങ്ങള്‍ വള്ളിക്കുന്നു. എന്തരായാലും പൊന്നാട ഒപ്പിച്ചെടുത്തല്ലോ.
ReplyDeleteഇത് ബിശ്വസിക്കാന്‍ ഇച്ചിരി ഡിഫിക്കല്‍ട്ടീസ് ഉണ്ട്. ട്ടോ ബഷീര്‍ക്കാ ..
ReplyDeleteha ha ...
ReplyDeleteബഷീര്‍ക്കാ കൊള്ളാം .... പോട്ടോ എടുത്ത എന്നെ തമ്മയിക്കണം...
അതിന്റെ അല്‍ബൈക്ക് എപ്പോഴാണ് ?
ബഷീര്‍ക്ക ഇനിയും ഉയരങ്ങള്‍ കിഴടക്കെട്ടെ.....
ReplyDeleteഈ പോന്നടയില് പോന്നാണോ അടയാണോ കുടുതല്‍ ..........
അയ്യേ.എന്തോന്നിത്. പേപ്പർപ്രിന്റ് പൊന്നാടയോ..എന്റേയ്യിൽ ഇത്തരം ആറെണ്ണം ഉണ്ടായിരുന്നൂ...ഇതേ എളുപ്പം ചീത്തയായിപോകും...
ReplyDeleteപിന്നെ സത്യം പറഞ്ഞാ അസൂയയൊണ്ട്...ഈ കുടെയുള്ള ബ്ലോഗ് പെമ്പിള്ളാരൊക്കെ ബഷീർക്കാ,ബഷീർക്കാ എന്ന് പറയുമ്പോൾ...
ബഷീർക്കയെപ്പോലെ നടക്കുക ബഷീർക്കയെപ്പോലെ ചിരിക്കുക എന്നൊക്കെ പറയുമ്പോൾ...എനിക്ക് അസൂയയൊന്നുമില്ലാ കേട്ടോ...മറ്റുള്ളവർക്ക് അസൂയ തോന്നുമ്പോൾ എനിക്ക് അസൂയ ഉണ്ടാകും....
ഡിസ്റ്റർവെൻസായാ...ഞാൻ ഒരു സ്മോൾ ടച്ച് ചെയ്തോട്ടെ......ആണുങ്ങള് തമ്മിൽ ഡീല്‍ ചെയ്യുന്നത് കണ്ടാ...
പോണി ബോയിയുടെ കമന്റിന് താഴെ ഒരുകൊട്ട ലൈക്...
ReplyDeleteഅപ്പൊ അങ്ങനെയാണ് സംഭവം..!
ReplyDeleteപൊന്നാട കിട്ടിയാല്‍,,അടുത്തത്
ജ്ഞാനപീഠം..!!?
ഇത് ഗൊള്ളാല്ലൊ മാഷേ..
എന്തായാലും പോന്നാടക്ക് ഒരഭിനന്ദനം ഇരിക്കട്ടെ..
kittaaththa mundiri aarkkaayaalum
ReplyDeletepulikkum
ന്റെ ബഷീര്‍ക്ക .......... ആ ചിരി കുഞ്ഞിക്കുനനിലെ ദിലീപിന്റെ ചിരി ആയിപ്പോയല്ലോ ??????!!!
ReplyDeleteമ്യാവൂ നമ്പര്‍ ഒന്ന് ഞാന്‍ എന്റെ പേരില്‍ രേഖപ്പെടുത്തി!!!
ReplyDeleteThis comment has been removed by the author.
ReplyDeleteCongrats Basheer Sab.....
ReplyDeleteനാട്ടുകാര്‍ക്കൊക്കെ സമ്മതമാണനെകില് ബഷീര്‍ വള്ളിക്കുന്നിനെ നമ്മുക്ക് നാളെ മ്മുതല്‍ പ്രാഞ്ചി ബഷീര്‍ എന്ന് പേരിട്ട് വിളിച്ചാലോ..!??
ReplyDeleteComment 4) ആ ചിരി കണ്ടില്ലേ, ഒരു ഒലക്ക കിട്ടിയിരുന്നെങ്കില്‍ ..
ReplyDeleteപ്രാഞ്ചി ബഷീര്‍
ha ha ha hahahahha
ങ്ങക്കെന്തിനാ ........കമന്ട് ..........കമന്റിനെ ആളല്ലേ ...ഈ ചിരിക്കുന്നത് ......!!
ReplyDeleteന്നാലുന്റെ ബഷീര്‍ക്കാ ....പോയല്ലോ ....
എന്തല്ലാം പോസ്റ്റുകള്‍ ഇനി ബാക്കിന്ടെയ്നി...........കൈവിട്ടു പോയല്ലോ .....തമ്പിരാനേ.......
അല്ല.....ഈ പോന്നടക്ക് ...എന്ത് വില ആയി ബഷീരിക്ക .....
ReplyDeleteബഷീർക്കാ ദി സെയ്ന്റ്...!
ReplyDeleteടെ ഇവന് ആളൊരു പുലിയാന്ടെ,സൂപ്പര്‍ പുള്ളി പുലി
ReplyDeleteThis comment has been removed by the author.
ReplyDeleteCONGRATS.........
ReplyDeleteSeen in Malayalam News Daily.
U deserve it Man.
Sky is ur limit.....Go Ahead.
Keep up d good work.
All d Best.
Very funny post. Good writing. Keep it up. I am also from Vallikkunnu, near MVHS.
ReplyDeleteപൊന്നാടയെക്കാള് വലുത് എന്തോ കിട്ടേണ്ടിയിരുന്നതാ. ഇത് ഇപ്പോള്‍ ഇങ്ങനെ അങ്ങ് തീര്‍ന്നു എന്ന് കരുതി സമാധാനിക്കാം അല്ലെ..
ReplyDeleteബഷീര്‍ക്ക.. ആ നാല് കമന്റുകളും കലക്കി. എന്തായാലും ആത്മാര്‍ഥമായിതന്നെ അഭിനന്ദിക്കുന്നു. ഇനിയും കൂടുതല്‍ പുരസ്കാരങ്ങള്‍ ലഭിക്കട്ടെ..
ഓ.ടോ: വെക്കേഷന് സമയം ആയതിനാല്‍ ഉഗാണ്ടയിലെക്കുള്ള ടിക്കറ്റിനു അടുത്തമാസം മുതല്‍ ഭയകര റേറ്റ് ആയിരിക്കും എന്ന് കേട്ടു. അഡ്വാന്‍സ് ആയി തന്നെ ബുക്ക് ചെയ്യുന്നതാവും നല്ലത് കേട്ടോ..:) :) :)
നാലു കമന്റും മനസ്സിൽ വന്നതാ...അതിനാൽ ഇനി എഴുതുന്നില്ല...ആശംസകൾ!
ReplyDeleteഅഭിനന്ദനങ്ങള്‍ ബഷീര്‍ക്കാ ... പോസ്റ്റിനും പോന്നാടയ്ക്കും :)
ReplyDeleteബഷീറിന് പോന്നാടയനിയിക്കുന്ന ഫോട്ടോകളും, പ്രോഗ്രാമിന്റെ മറ്റു ഫോട്ടോകളും കാണാന്‍ താഴെ ലിങ്കില്‍ ക്ലിക്കുക:
ReplyDeletehttp://www.koottam.com/profiles/blogs/784240:BlogPost:30250349
സൈക്കിള്‍ ഉള്ളവനു മോട്ടോര്‍ കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം. മാരുതി ഉള്ളവന് ബിഎംഡബ്ല്യൂ കിട്ടുമ്പോള്‍ കൂടുതല്‍ സന്തോഷം.. ആയിരം ഫോളോവര്‍ ഉള്ള ബ്ലോഗര്‍ക്ക് പതിനായിരം ഫോളോവര്‍ ഉണ്ടാവുമ്പോള്‍ കൂടുതല്‍ സന്തോഷം...
ReplyDeleteഎന്നാല്‍ ഇതൊക്കെ കാണുമ്പോള്‍ അസൂയ മൂത്ത് പിച്ചും പേയും പറയുന്നവരുടെ കാര്യം കാണുമ്പോഴാണ് "വളരെ കഷ്ടം" എന്ന് പറയാന്‍ തോന്നുന്നത്!
സത്യം പറ ബഷീര്‍ക്കാ! ഇതു പ്രഞ്ചിയെട്ടന്‍ പദ്മസ്രീ ഒപ്പിക്കാന്‍ ശ്രമിച്ച മാതിരി ഒപ്പിച്ചതല്ലേ?! സത്യം പറ, എത്ര ചെലവായി!? സത്യം പറ ബഷീര്‍ക്കാ! ഇതു പ്രഞ്ചിയെ ട്ടന് പദ്മസ്രീ ഒപ്പിക്കാന്‍ ശ്രമിച്ച മാതിരി ഒപ്പിച്ചതല്ലേ?! സത്യം പറ, എത്ര ചെലവായി!? ഞാനാരോടും പറയില്ല, തല്ക്കാലം നമ്മള് പത്തോ അമ്പതോ പേര് അറിഞ്ഞാല്‍ മതി!
ReplyDeleteഎല്ലാവരും 'പ്രാഞ്ചി'യില്‍ പിടിച്ചു. ഇതാണ് പറഞ്ഞത്. ഇന്നത്തെക്കാലത്ത് നമ്മളൊരു നല്ല കാര്യവും ചെയ്യരുതെന്ന്. വേണ്ടാ വേണ്ടാ എന്ന് എന്റെ മനസ്സ് പറഞ്ഞതാണ്. എന്നാലും ഇങ്ങനെയൊരു സംഭവം ലോക ശ്രദ്ധയില്‍ നിന്ന് മറച്ചു വെക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി ഇവിടെ ഇട്ടതാണ്. ഇപ്പോള്‍ കണ്ടില്ലേ, ഓരോരുത്തര് പറഞ്ഞു കൂട്ടിയത്. നിര്‍ത്തി. ഈ പരിപാടി ഇതോടെ നിര്‍ത്തി. ഇനി എന്നെ നേരിട്ട് അഭിനന്ദിക്കാന്‍ നിങ്ങള്‍ വണ്ടി പിടിച്ചു വരേണ്ടി വരും. just remember that..
ReplyDeleteഎന്റെ ഫേസ്ബുക്ക് പേജില്‍ കിട്ടിയ 'ഏറു'കളില്‍ ശരിക്കും കൊണ്ട ചിലത് ഇവിടെ കൊടുക്കുന്നു. (ഞാന്‍ എല്ലാം കൊള്ളാന്‍ വിധിക്കപ്പെട്ടവന്)
ReplyDeleteMusafir Elamkulath താമ്രപത്രം ആയിരുന്നെങ്കില്‍ ബേപ്പൂര്‍ സുല്‍ത്താനെപ്പോലെ വള്ളിക്കുന്നില്‍ ഇറങ്ങുന്ന കുറുക്കന് ഇട്ടു ഒരു ഏറു കൊടുക്കാമായിരുന്നു- അല്ലെങ്കില്‍ പൊന്നാടക്ക് പകരം നെല്ലായോ പണമായോ awaard കിട്ടിയാലും മതിയായിരുന്നു.
22 hours ago·
Dr. Zulfiker Ali Dear basheer, congrats. I attended one marriage function@ tamil nadu, marriage of the daughter of a Thalaivar, where I also honored with a Ponnada. There according to "standard" of guest colour and quality of Ponnada varies. For me it was a first experience . the feeling was something like a" Chammal" , same type of smile as in ur photo...:) :)
18 hours ago
Usman Kiliyamannil വീണ്ടും വീണ്ടും തിരുത്താന്‍ ശ്രമിച്ചിട്ടും, ഓരോ കാഴ്ചയിലും ചിത്രം അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇതു അത് തന്നെ , പ്രഥമരാത്രിയുടെ പുനരാവിഷ്കാരം..! " ലജ്ജാവിവശയായ വള്ളിക്കുന്ന് " എന്തൊരു ഭംഗിയാണ് ഈശ്വരാ ഈ പുഞ്ചിരിക്ക്...!! (ഗുരുവേ ക്ഷമിക്കുക, അവിവേകമായി എങ്കില്‍ )
18 hours ago
ബഷീര്‍ നു എന്റെ വക 100 x 100 അഭിനന്ദനങ്ങള്‍
ReplyDeleteഇത്റേയുള്ളൂ ല്ലേ...
ReplyDeleteഇതുവരെ ഞാന്‍ കരുതി ഈ പൊന്നാട എന്നു പറയുന്നത് എന്തോ ഭയങ്കര സാധനമാണെന്നാ...
:
:
:)
പൊന്‍വള ഇല്ലെങ്കിലും പൊന്നാട ഇല്ലെങ്കിലും
ReplyDeleteചെരിപ്പൂരി എറിയല്ലേ ബ്ലോഗ്ഗര്‍ മാരെ....
ഈ പാവം ചാലിയാര്‍ പൊക്കോട്ടെ.
.
പൊന്നാട ലബ്ധിയില്‍ അഭിനന്ദനങ്ങള്‍.
ReplyDeleteഫൈസ്ബുക്ക് ഈരുകലെല്ലാം രസികന്‍!
pity on blogger and all the pipers...Naadu marannalum moodu marakkaruthu...
ReplyDeleteഎന്റെ കമന്റ് തലക്കെട്ടായി തന്നെ ഇട്ടു ല്ലേ?! :)
ReplyDeleteബഷീര്‍ക്ക പൊന്നാട വാങ്ങാന്‍ ആണോ അത് ബഷീര്‍ക്കക്ക് തരുന്ന ആള്ക്കണോ കൂടുതല്‍ പൈസ കൊടുത്തത്.
ReplyDeletewww.kuriyedan.blogspot.com
പണം പോയാലും പ്രശസ്തി വരട്ടേ അല്ലേ ഭായ്
ReplyDelete:)
ReplyDelete:)
ReplyDeleteബഷീര്‍ ഭായ്, വായനക്കാര്‍ കമന്റിടുന്നതിനു മുന്‍പ് തന്നെ ഈ torpedo missiles വിട്ട് preemptive strike നടത്തിയാല്‍ പിന്നെ ഞാങ്ങള്‍ക്ക് എന്ത് പവര്‍ ആണുള്ളത്?
ReplyDeleteMusli Power Extra യാണെങ്കില്‍ ഇനി കിട്ടുകയും ഇല്ലല്ലോ.
ബഷീര്‍ക്ക എന്താ ബെര്‍ളിക്ക് പഠിക്കുവാണോ?
ReplyDeleteHEARTLY CONGRATS
ReplyDeleteWhere is KASHMIR (POK).......!!!!!????????
ReplyDeleteSwayam pokkiye mannuvari eriyan ente muth paranjittund
ReplyDelete